മരണം ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അതിനെക്കുറിച്ചുള്ള
ആലോചനകൾ പലതരം ചിന്തകളിലേക്ക് മനുഷ്യനെ നയിക്കുന്നു. വ്യത്യസ്ത ജീവിത സാഹചര്യങ്ങളാണ് മരണത്തെക്കുറിച്ച്
സവിശേഷമായി ആലോചിക്കാൻ ഓരോരുത്തവരെയും പ്രേരിപ്പി
ക്കുന്നത്. ചിലരുടെ മരണങ്ങൾ ബന്ധുക്കളുടെയും ഏറ്റവും അടു
ത്ത സുഹൃത്തുക്കളുടെയും കണ്ണീരിൽ കുതിർന്നു പോകുമ്പോൾ
മറ്റു ചിലരുടെ മരണങ്ങൾ പല തരത്തിൽ സമൂഹത്തെ അസ്വസ്ഥപ്പെടുത്താറുണ്ട്. സാധാരണ മനുഷ്യർ മുതൽ അസാധാരണ മനുഷ്യരുടെയും ബുദ്ധിജീവികളുടെയും മരണങ്ങൾ വരെ ഇത്തര
ത്തിൽ സംവാദാത്മകമാകുന്നുണ്ട്. ഈ.മ.യൗ എന്ന സിനിമ മരണത്തെ പ്രശ്നവത്കരിക്കുന്നത് കേവലമായ വേർപെടൽ എന്ന
അർത്ഥത്തിലല്ല. സാമൂഹികപരതയോട് ചേർത്തുവച്ചുകൊണ്ടാണ് അതിന്റെ ഇടപെടൽ. അത് മരണപ്പെട്ടയാൾ ജീവിച്ച പരിസരത്തെക്കുറിച്ചുള്ള ആലോചനകൾക്ക് ഇടം നൽകുന്നു. വാവച്ചൻ
എന്ന കേന്ദ്രകഥാപാത്രം ജീവിച്ചിരിക്കുമ്പോൾ മകൻ ഈസ (ചെ
മ്പൻ വിനോദ് തോമസ്) ആലോചിക്കുന്നത് അപ്പന്റെ ആഗ്രഹംപോലെ ആഡംബരമായി ബാന്റുമേളമൊക്കെ ഒരുക്കി ശവമടക്ക്
(ശവസംസ്കാരം) നടത്തണമെന്നാണ്. വാവച്ചൻ മരിച്ചതോടെ
എല്ലാം തകിടം മറിയുകയാണ്. അപ്പനും മകനും ആഗ്രഹിച്ചതിൽ
നിന്ന് വിപരീതമായാണ് കാര്യങ്ങൾ സംഭവിക്കുന്നത്.
കൊളോണിയൽ ആധുനികതയും വാവച്ചന്റെ ജീവി
തവും
കൊളോണിയൽ ആധുനികതയിൽ രൂപപ്പെട്ട വാവച്ചന്റെ ജീ
വിതം ഏറെ സങ്കീർണതകൾ നിറഞ്ഞതാണ്. അപ്പനും മകനും
തമ്മിലെ സ്നേഹം, അവരുടെ കള്ളുകുടി, മകളുടെ പ്രണയത്തെ
ച്ചൊല്ലിയുള്ള നാട്ടുകാരുമായുള്ള വഴക്കുകൾ, രണ്ടാം ഭാര്യയുടെ വീ
ട്ടിൽ ഇടയ്ക്കിടെയുള്ള വാവച്ചന്റെ സന്ദർശനം, ഇങ്ങനെ പോകുന്നു ജീവിതത്തിന്റെ മലക്കംമറിച്ചിലുകൾ. മരണംകൊണ്ടും തീരുന്നില്ല വാവച്ചന്റെ സാന്നിധ്യം. അത്രമേൽ സംഭവ ബഹുലമാണ്
വാവച്ചന്റെ ജീവിതം.
മരണത്തോടെ ഓരോരുത്തവരുടെയും ജീവിതത്തിൽനിന്ന് അവർ ഏറെയിഷ്ടപ്പെട്ടയാൾ വേർപിരിയുകയാണ്. ഈസയ്ക്കും അപ്പന്റെ വേർപാട് ആഴത്തിൽ മുറിവേല്പിക്കുന്നുണ്ട്. എന്നാൽ അയാളെ കൂടുതൽ അലട്ടുന്നത് അപ്പന്റ ആഡംബര ശവസംസ്കാരം
എങ്ങനെ നടക്കുമെന്ന ആലോചനയാണ്. നോട്ട് നിരോധനമാണ് ഇതിന് കാരണമാകുന്നത്. കൊളോണിയൽ ആധുനികതയാണ് വാവച്ചന്റെ ജീവിതത്തെ രാഷ്ട്രീയവത്കരിക്കുന്നത് എന്നതുകൊണ്ടുതന്നെ പള്ളിയിൽ അടക്കം ചെയ്യണമെന്നാണ് ആഗ്രഹം.
എന്നാൽ പൗരോഹിത്യം അതിന് എതിരാകുന്നു. മരണവീടിന്റെ
പശ്ചാത്തലത്തിലാണ് സിനിമയുടെ വികാസ പരിണാമങ്ങൾ. നി
ലവിളിയും വെല്ലുവിളിയും ആക്രോശങ്ങളും പോലീസിന്റെ ചോദ്യംചെയ്യലുകളുമായി മുഴുവൻ സമയവും സങ്കീർണതകളിലൂടെയാണ് സിനിമയുടെ സഞ്ചാരം. ജീവിതത്തിന്റെ ആകുലതകൾ മരണംവരെയും എങ്ങനെ വേർപിരിയാതെ പിന്തുടരുന്നു എന്നതി
ന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സിനിമ. ആധുനിക സമൂഹം
നിർമിച്ച ‘പുറംനോക്കലുകളുടെ’ രാഷ്ട്രീയമാണ് ഇവിടെ തെളി
യുന്നത്. അകംനോക്കലുകളിൽനിന്ന് അകലുന്ന സമൂഹം അരാഷ്ട്രീയവത്കരണത്തിലേക്കാണ് നീങ്ങുന്നത്. ജീവിതത്തിന്റെ യാഥാർത്ഥ്യത്തെ തിരിച്ചറിയുകയും അതിന് അനുസൃതമായി അതി
നെ നിർമിക്കുന്നതിനും പകരം അയൽപക്കത്തുള്ള മനുഷ്യരുടെ
മുന്നിൽ തങ്ങളുടെ ജീവിതത്തെ കാണിച്ചുകൊണ്ടിരിക്കുക എന്നതാണ് ആഗോളീകരണകാലത്തിന്റെ പ്രത്യേകത.
തീരദേശ മനുഷ്യരുടെ ജീവിതം പറയുന്ന നിരവധി സിനിമകൾ
മലയാളത്തിലുണ്ട്. ചെമ്മീൻ, അമരം, തുമ്പോളി കടപ്പുറം, ചമയം, കടൽ എന്നിവ അതിൽ പ്രധാനമാണ്. ഈ സിനിമകൾക്കൊന്നും പങ്കുവയ്ക്കാൻ കഴിയാത്ത മനുഷ്യരുടെ ജീവിതമാണ് ഈ.
മ.യൗ അടയാളപ്പെടുത്തുന്നത്. കേരളത്തിന്റെ തീരദേശ മേഖലയിൽ താമസിക്കുന്നവരിൽ അധികവും ക്രിസ്തുമതത്തിന്റെ ഭാഗമായവരും ലത്തീൻ ക്രിസ്ത്യൻ സമൂഹങ്ങളുമാണ്. എന്തുകൊണ്ടാവും നിരവധി സിനിമകൾ പുറത്തു വന്നിട്ടും തീരദേശ ക്രിസ്ത്യൻ
സമൂഹത്തെക്കുറിച്ച് ആരും പറയാൻ തയ്യാറാകാതിരുന്നത്. തീരദേശ സമൂഹത്തിന്റെ ജീവിതത്തെ മുൻനിർത്തി പുറത്തുവന്ന ചെ
മ്മീൻ മിശ്രപ്രണയത്തിന്റെ കഥയാണ് പറയുന്നതെങ്കിലും ഈ സമൂഹത്തിന്റെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത തര
ത്തിൽ അന്ധവിശ്വാസത്തെയാണ് അവതരിപ്പിച്ചതെന്ന് ഡോ.വേലുക്കുട്ടി അരയനെപ്പോലുള്ളവർ അക്കാലത്തുതന്നെ വിമർശനം
ഉയർത്തിയിട്ടുണ്ട്. അക്കാലത്ത് വരേണ്യകേന്ദ്രിതമായ എഴുത്തുലോകം വേലുക്കുട്ടി അരയന്റെ നിലപാടുകളെ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിലും പുതുകാലം ചെമ്മീന്റെ എതിർവായനയെ സംവാദമണ്ഡലത്തിലെത്തിക്കുന്നുണ്ട്. കടലോര ജീവിതത്തിന്റെ മറ്റൊരു അനുഭവം, അതായത് അച്ഛനും മകളും തമ്മിലെ ആത്മബന്ധത്തിന്റെ കഥയാണ് അമരം പങ്കുവയ്ക്കുന്നതെങ്കിലും അതും
ഹിന്ദു മതത്തിന്റെ ഭാഗമായ അരയ സമുദായത്തിന്റെ ജീവിതത്തെ
യാണ് ആവിഷ്കരിക്കുന്നത്. ഹിന്ദുത്വവുമായി ഏതെങ്കിലും തര
ത്തിൽ ചേർന്നു നിൽക്കുന്ന സമൂഹങ്ങൾ മാത്രമാണ് അടുത്തകാലം തീരദേശ മനുഷ്യരായി സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നത് എന്നതാണ് യാഥാർത്ഥ്യം. ഈ അർത്ഥത്തിൽ ഈ.മ.യൗ സൂക്ഷ്മമായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട്. അത് തീരദേശത്ത് അറിയാതെ പോയ മനുഷ്യരുടെ ജീവിതത്തെയാണ് ദൃശ്യവത്കരി
ക്കുന്നത്.
പൊതുബോധവും തീരദേശ മനുഷ്യരും
ക്രിസ്തുമതത്തിന്റെ ഭാഗമാണെങ്കിലും ലത്തീൻ ക്രിസ്ത്യൻ
സമൂഹം ക്രിസ്തുമതത്തിനുള്ളിലെ സവർണതയ്ക്കെതിരെ സവിശേഷ സന്ദർഭങ്ങളിൽ നിലപാടുകൾ സ്വീകരിക്കാറുണ്ട്. കടലി
നോട് മല്ലിട്ട് ജീവിക്കുന്നവർ വൃത്തിയില്ലാത്തവരെന്നും സംസ്കാര ശൂന്യരെന്നും മ്ലേച്ച ഭാഷ സംസാരിക്കുന്നവരെന്നും സദാചാര
വിരുദ്ധരെന്നുമൊക്കെയാണ് പൊതുസമൂഹം അഭിസംബോധന
ചെയ്യാറുള്ളത്. ഈ ആക്ഷേപിക്കലുകൾ തന്നെയാണ് മറ്റ് ക്രി
സ്ത്യൻ സമൂഹങ്ങളിൽനിന്നുമുണ്ടാകുന്നത്. വലിയൊരു ഭാഷയെ
നിർമിച്ച, അദ്ധ്വാനത്തിന്റെ മഹത്വത്തെ ലോകത്തിനു മാതൃകയാ
ക്കിയ ജനതയെയാണ് ഇത്തരത്തിൽ വംശീയമായി അധിക്ഷേപി
ക്കുന്നത്. നിറത്തിന്റെയും സമ്പത്തിന്റെയും പേരിൽ പുരോഹിത
വർഗവും ഇവരെ മാറ്റിനിർത്താറുണ്ട്. അതിന് ഉദാഹരണമാണ്
വാവച്ചനെ വീട്ടുമുറ്റത്ത് അടക്കേണ്ടി വരുന്നത്.
ശവസംസ്കാരത്തിനായി മൃതദേഹവുമായി ആൾക്കാർ
ബാന്റുമേളവുമായി വരിവരിയായി നടന്നുപോകുന്ന ദൃശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നതെങ്കിലും അവസാനിക്കുന്നത് ഇ
ഒടടപപട ഏഴഫസ 2018 ഛടളളണറ 10 2
തിന് നേരെ വിപരീതമായാണ്. വാവച്ചന്റെ മകൾ നിസയുടെ പ്രണയം സ്ത്രീകർതൃത്വത്തിന്റെ ശക്തമായ ആവിഷ്കാരമാകുന്നുണ്ട്. പ്രണയത്തെ അതിന്റെ നൈസർഗികതയിൽ കാണുകയും അതിന്റെ ആഴം അന്വേഷിക്കുകയും ചെയ്യുന്നു നിസ. തന്റെ ലൈംഗിക പൂർത്തീകരണത്തിനു മാത്രമായി പ്രണയത്തെയും പെൺ
ഉടലിനെയും കാണുന്ന കാമുകനോട് സ്ത്രീപക്ഷത്തുനിന്നു ചി
ല ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് നിസ. ആൺകോയ്മയുടെ അധികാര രാഷ്ട്രീയമാണ് കാമുകനിലൂടെ പ്രവർത്തിക്കുന്നത്. തൊ
ണ്ണൂറുകൾവരെ മലയാള സിനിമ ശീലിച്ച പെൺകീഴടങ്ങലിന്റെ ആവിഷ്കാരങ്ങൾക്കുമേൽ പ്രഹരമേല്പിക്കുകയാണ് നിസ.
സാധാരണ മനുഷ്യർക്കിടയിലെ വ്യവഹാരങ്ങൾ എത്രമാത്രം
സത്യസന്ധമാണ് എന്നതിന്റെ ഉദാഹരണമാണ് വാവച്ചന് ഭാര്യ
യല്ലാതെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം. ആ സ്ത്രീയുടെ വീ
ട്ടിൽപോയി തിരിച്ചു വരുന്ന ദിവസമാണ് വാവച്ചൻ മരിക്കുന്നത്.
തലയ്ക്ക് ആഴത്തിൽ മുറിവേറ്റ നിലയിലാണ് വാവച്ചന്റെ മരണം.
ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ അത് ഏറെ ദുരൂഹതകൾ ഉയർത്തുന്നുണ്ട്. ഈ
പ്രശ്നങ്ങൾ പോലീസ് അന്വേഷണത്തിലേക്കും പള്ളീലച്ചന്റെ നി
സഹകരണത്തിലേക്കുമെല്ലാം നീളുന്നു. വാവച്ചന്റെ ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്ന തരത്തിൽ രണ്ടാംഭാര്യ മൃതദേഹത്തിനരി
കിലേക്ക് അലറിക്കരഞ്ഞുകൊണ്ടാണ് എത്തുന്നത്. ഈ വരവ് വീ
ണ്ടും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു.
പൗരോഹിത്യവും മധ്യവർഗ ബോധ്യങ്ങളും
സൂക്ഷ്മമായ ചില സാമൂഹിക വിമർശനങ്ങളും സിനിമ മുന്നോട്ടുവയ്ക്കുന്നുണ്ട്. വാവച്ചൻ മരിച്ച ദിവസമാണ് നോട്ട് നിരോധി
ക്കപ്പെടുന്നത്. അതിനാൽ ഭാര്യയുടെ മാല പണയം വച്ചാണ്
സംസ്കാരത്തിനുള്ള ശവപ്പെട്ടിയടക്കം ഈസ വാങ്ങുന്നത്. നി
ലവിലെ സദാചാര ബോധ്യങ്ങളും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങ
ളുമാണ് സിനിമ ചോദ്യം ചെയ്യുന്ന മറ്റൊരു സംഗതി. വാവച്ചന്റെ
‘അവിഹിത’ ബന്ധവും മകളുടെ പ്രണയവുമെല്ലാമാണ് നാട്ടുകാരുമായി കലഹത്തിന് കാരണമാകുന്നത്. ഇത് കേരളീയ പൊതു
സമൂഹത്തിന്റെ പ്രശ്നമാണ്. അവർ മറ്റുള്ളവരിലേക്ക് നിരന്തരം
നോക്കുകയും അവനവന്റെ പ്രശ്നങ്ങളെ മറയ്ക്കുകയുമാണ്.
പൗരോഹിത്യം എക്കാലവും സാധാരണ മനുഷ്യരോട് സ്വീകരിക്കുന്ന നിലപാടിന്റെ ഉദാഹരണമാണ് വാവച്ചന്റെ മൃതദേഹം
പള്ളിയിൽ അടക്കാൻ സമ്മതിക്കാതെ വരുന്നത്. മധ്യവർഗത്തി
ന്റെ എല്ലാത്തരം പ്രവണതകളും കണ്ടില്ലന്നു നടിക്കുകയും സാധാരണക്കാർക്ക് എതിരായി നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന
പുരോഹിതന്മാർക്ക് നേരെ വെല്ലുവിളി ഉയർത്തുന്നുണ്ട് ഈസ.
അതുകൊണ്ടാണ് പുരോഹിതന്റെ ചെവിട്ടിനടിക്കാൻ ഈസ തയ്യാറാകുന്നത്. പള്ളിയിലടക്കാൻ തയാറാകാത്തതോടെ വീടിന്റെ സമീപം അപ്പനെ സംസ്കരിക്കുന്ന ഈസ പുരോഗമന നിലപാടുകളെ സ്വീകരിക്കാൻ സമൂഹം തയ്യാറാകുമെന്നതിന്റെ തെളിവായി മാറുന്നു. ഇത്തരത്തിൽ നിരവധി സാമൂഹിക വിമർശനങ്ങൾ സിനി
മ മുന്നോട്ടുവയ്ക്കുമ്പോഴും സിനിമയ്ക്കെതിരെയും ചില വിമർശനങ്ങൾ ഉയർത്താവുന്നതാണ്. ലത്തീൻ ക്രിസ്ത്യൻ സമൂഹത്തെ
വാവച്ചനിലൂടെ ചുരുക്കാനുള്ള ശ്രമം സിനിമയിലൂടെ പ്രവർത്തി
ക്കുന്നുണ്ട്. സിനിമയുടെ തുടക്കം മുതൽ ദു:ഖത്തെ മാത്രം അവതരിപ്പിക്കാനാണ് ശ്രമം. മരണവീടിനെ ചിത്രീകരിക്കുമ്പോൾ അവി
ടെയെങ്ങും കുട്ടികളെ കാണാൻ കഴിയുന്നില്ല. ഇത്തരം സൂക്ഷ്മമായ ചില പ്രശ്നങ്ങൾ സിനിമയിൽ കാണാൻ കഴിയുന്നു. ഇതെല്ലാം
നിലനിൽക്കുമ്പോഴും ദൃശ്യത്തിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ സൃഷ്ടിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. അത് പാരമ്പര്യ
ത്തിൽനിന്നുള്ള വേർപിരിയലാണ്.