തമിഴ്‌നാട്ടിലെ തിരുനൽവേലി ജില്ലയിലെ കൂടംകുളത്ത്
ആണവവിഘടനം വഴി വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ഒരു റഷ്യൻ
നിലയ സമുച്ചയം സ്ഥാപിക്കുന്നതിനെതിരെ ശക്തമായ ജനകീയ
സമരങ്ങൾ ഉയർന്നുകഴിഞ്ഞിരിക്കുന്നു. 1981-ൽ സോവിയറ്റ്
യൂണിയനും ഇന്ത്യയുമായുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ്
ഇതാരംഭിച്ചത്. എന്നാൽ പിന്നീട് സോവിയറ്റ് യൂണിയൻതന്നെ
ഇല്ലാതായതോടെ എല്ലാം നിലച്ചു. പിന്നീട് റഷ്യതന്നെ മുൻകയ്യെ
ടുത്ത് ഇവ തിരിച്ചുകൊണ്ടുവരികയായിരുന്നു. ്ഋ െ1000 എന്ന
ബ്രാന്റിലുള്ള നിലയമാണിത്. സമ്പുഷ്ട യുറേനിയവും ജലവുമാണിതിന്റെ
പ്രവർത്തനത്തിനുപയോഗിക്കുന്നത്. ഒരു ആണവനി
ലയം സൃഷ്ടിക്കാവുന്ന ദുരന്തങ്ങളും അപകടങ്ങളും മനസിലാ
ക്കിയതിനാലാണ് ഇവർ ഇതിനെ എതിർക്കുന്നത്. ജപ്പാനിലെ
ഫുക്കുഷിമ അപകടത്തിനുശേഷം ലോകത്ത് ജർമനിയടക്കം
നാല്പത് രാജ്യങ്ങൾ ആണവ വൈദ്യുതി തന്നെ വേണ്ടെന്നു വയ്ക്കുവാൻ
തീരുമാനിച്ചു. പുതിയ ജപ്പാൻ പ്രധാനമന്ത്രി അധികാരമേറ്റ
തുതന്നെ ഇങ്ങനെ പ്രഖ്യാപിച്ചുകൊണ്ടാണ്. 1970-കൾ മുതൽ
യു.എസ്. ഒരു പുതിയ ആണവനിലയംപോലും കമ്മീഷൻ ചെയ്തി
ട്ടില്ല. ഇന്ത്യ-യു.എസ്. ആണവകരാറിനെ എക്കാലത്തും പിന്തുണ
ച്ചിരുന്ന മുൻ യു.എസ്. അംബാസിഡർ ടി.പി. ശ്രീനിവാസനടക്കം
പലരും കൂടംകുളത്തെപ്പറ്റി ആശങ്കയുള്ളവരാണ് (മാതൃഭൂമി ദിനപത്രം,
സെപ്തംബർ 25). വിമാനം, തീവണ്ടി, രാസവ്യവസായം മുതലായവകളിലെ
അപകടംപോലെയല്ല ആണവാപകടം. അത്
സ്ഥലത്തിനും കാലത്തിനുമപ്പുറം അനേക മടങ്ങ് ദൂരത്തും കാല
ത്തിലും വിനാശം വിതയ്ക്കുന്നു. ആണവനിലയങ്ങളിലെ അപകടം
വല്ലപ്പോഴുമേ ഉണ്ടാകൂവെന്നതുകൊണ്ട് ഫലമില്ല. ഫുക്കുഷിമയിൽ
നിന്നു പുറത്തുവന്ന ആണവവികിരണം മഹാസമുദ്രങ്ങൾ
കടന്ന് യു.എസിലെത്തിയിരിക്കുന്നു. അതിനി പതിനായിരക്കണ
ക്കിനു വർഷക്കാലം വികിരണം തുടരും. ഇപ്പോൾ തിരുവനന്തപുരത്തു
താമസിക്കുന്ന ടി.പി. ശ്രീനിവാസനും അല്പം ഭയം വന്നിട്ടു
ണ്ടാകും. ചെർണോബിലിൽ അപകടം സംഭവിച്ച നിലയമല്ല
ഇതെന്നും കൂടുതൽ സുരക്ഷിതമാണെന്നും അധികൃതർ ഉന്നയി
ക്കുമ്പോഴും ശ്രീനിവാസൻ അംഗീകരിക്കുന്നില്ല. ഫുക്കുഷിമയുടെ
പശ്ചാത്തലത്തിൽ റഷ്യൻ പ്രധാനമന്ത്രി നിർദേശിച്ചതനുസരിച്ച്
നടത്തിയ പഠനങ്ങളിൽ, റഷ്യൻ നിലയങ്ങളുടെ നിർമാണത്തിന്
31 സുരക്ഷാതകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും ആണവോർജം ഇനി നമുക്കു
വേണ്ടെന്ന് പെട്ടെന്നു പറയാൻ, ഇന്തോ-യു.എസ്. ആണവ കരാറിന്റെ
വക്താവായ ശ്രീനിവാസനു കഴിഞ്ഞേക്കില്ല. അടുത്ത അര
നൂറ്റാണ്ടിനപ്പുറം ലോകത്തൊരിടത്തും ആണവനിലയങ്ങളു
ണ്ടാക്കില്ലെന്നദ്ദേഹംതന്നെ പറയുന്നുമുണ്ട്. പാരിസ്ഥിതികമായിട്ടെന്നപോലെ
സാമ്പത്തികമായും വൻദുരന്തമാണ് ആണവനിലയങ്ങൾ.
കൂടംകുളത്ത് രണ്ട് നിലയങ്ങൾ (ആയിരം മെഗാവാട്ട്
ഉല്പാദനശേഷി വീതം) നിർമിക്കാൻ 6000 കോടി മതിപ്പുചെലവെ
ന്നാണ് 1986-ൽ കണക്കാക്കിയത്. 1998 ആയപ്പോഴേക്കും ഇത്
15000 കോടിയിലധികമായി ഉയർന്നു. ഇപ്പോൾ ഒന്നാമത്തെ നിലയത്തിന്റെ
ഉല്പാദനമാരംഭിക്കാൻ പോകുന്ന ഘട്ടത്തിൽ വരെ
13,700 കോടി രൂപ ചെലവായിക്കഴിഞ്ഞു. രണ്ടാംനിലയം പൂർത്തി
യാകുമ്പോൾ (അതെന്ന് എന്നു ചോദിക്കരുത്!) 25,000 കോടി രൂപയെങ്കിലുമാകാം.
(മുടക്കുമുതലിന്റെ പലിശ കൂടി കണക്കാക്കണമല്ലോ.
ഈ നിലയം പൂർണമായും ഇറക്കുമതി ചെയ്തവയാണ്. ഇവയുടെ
സ്‌പെയർ, വാർഷിക അറ്റകുറ്റപ്പണി മുതലായവയ്‌ക്കെല്ലാം
വൻതുക നൽകണം. ഇതിനാവശ്യമായ ഇന്ധനം പൂർണമായും
ഇറക്കുമതി ചെയ്യണം. സമ്പുഷ്ട യുറേനിയമാണ് ഇന്ധനം. പ്രകൃതിദത്ത
യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സാങ്കേതികവിദ്യ നമു
ക്കില്ല. അതും ഉപയോഗിച്ച ഇന്ധനം പുന:സംസ്‌കരിക്കാനുള്ള
സാങ്കേതികവിദ്യയും ഇന്തോ-യു.എസ്. കരാർ വഴി നമുക്കു കിട്ടുമെന്നാണ്
ശ്രീനിവാസനടക്കം പലരും വ്യാഖ്യാനിച്ചത്. എന്നാൽ
ആണവ സാമഗ്രികൾ വിൽക്കുന്ന രാജ്യങ്ങളുടെ നില, വളരെ
വ്യക്തമായിതന്നെ പറഞ്ഞു, ‘അണ്വായുധ നിർവ്യാപന കരാറിൽ
(എൻപിടിയിൽ) ഇന്ത്യ ഒപ്പിട്ടാൽ മാത്രമേ സാങ്കേതികവിദ്യ നൽ
കാനാവൂ എന്നാണ്. ഈ തീരുമാനത്തെ വൻ ചതിയെന്നാണ് ഈ
ആണവകരാറിന്റെ പ്രധാന സൃഷ്ടാവായിരുന്ന അണുശക്തി കമ്മീ
ഷൻ ചെയർമാൻ അനിൽ കാകോദ്കർതന്നെ പറയുന്നത്.
നമ്മുടെ സ്ഥാപനങ്ങളെ ……/….തരം എന്നു വേർതിരിച്ച് അന്താരാഷ്ട്ര
ആണവോർജ ഏജൻസിയുടെ പരിശോധനയ്ക്കു വിട്ടതോടെ
ഒരിക്കലും ഇന്ത്യയ്ക്കിനി സൃഷ്ടീകരണം സ്വന്തമായി വികസിപ്പി
ക്കാനും സാദ്ധ്യമല്ല. ഇന്ത്യയുടെ സ്വന്തം സാങ്കേതിക വികസന
പദ്ധതിയായി കൊട്ടിഘോഷിച്ചുപോന്ന, ചവറയിലെ കോറിയം
ഉപയോഗിക്കുന്ന, മൂന്നുഘട്ട പരിപാടി ഇനി പ്രസക്തമാകില്ല.
അതുകൊണ്ടാണ് ആണവ കരാർ വഴി പുറത്തുനിന്നുള്ള നിലയ
ങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. യു.എസ്., ഫ്രാൻസ്, റഷ്യ,
ജപ്പാൻ എന്നീ രാജ്യങ്ങളിലെ കമ്പനികളിൽനിന്നാണ് ജൈതാപൂ
ർ, ഹരിപുര, കൂടംകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിലയങ്ങൾ
സ്ഥാപിക്കുന്നത്. ജൈതാപൂരിൽ സ്ഥാപിക്കാൻ നിർദേശിക്കപ്പെട്ട
1650 മെഗാവാട്ടിന്റെ ആറു നിലയങ്ങൾ, ലോകത്തൊരിടത്തും പരീ
ക്ഷിക്കപ്പെടുയേയില്ല.
അഞ്ചു പതിറ്റാണ്ടിനപ്പുറം ആണവോർജം നിലനിൽക്കില്ലെ
ങ്കിൽ ആണവകരാറും കൂടംകുളം പോലുള്ള പദ്ധതികളും അനാവശ്യമല്ലേയെന്ന
ചോദ്യം ന്യായമാണ്. ജപ്പാൻ നിർദേശിക്കപ്പെട്ട
പദ്ധതികളെല്ലാം നടപ്പിലായാലും അന്നാവശ്യമായ വൈദ്യുതി
യുടെ ഏഴു ശതമാനം മാത്രമേ ആണവത്തിൽനിന്നു കിട്ടൂവെന്ന
തിനാൽതന്നെ, ബദൽ സാദ്ധ്യതകൾ പോരേയെന്ന ചോദ്യം പ്രസ
ക്തം. ലോകത്തൊരിടത്തും സമയബന്ധിതമായി ആണവനിലയ
ങ്ങൾ നിർമാണം പൂർത്തിയാക്കാനാകുന്നില്ലെന്നു നാം മനസിലാ
ക്കണം. ഏറ്റവുമധികം ആണവ പരിചയമുള്ള ഫ്രാൻസിൽ
ജൈതാപൂരിൽ വരുന്ന തരത്തിലൊരു നിലയം സ്ഥാപിക്കാൻ
പണി തുടങ്ങിയിട്ട് പതിനഞ്ചു വർഷം കഴിഞ്ഞു. ഇനിയും എന്നു
പൂർത്തിയാകുമെന്നറിയില്ല. പ്രതീക്ഷിച്ച ചെലവിന്റെ ഇരട്ടിയായി.
എത്രയാകുമിനിയെന്നറിയില്ല. വിദേശത്തുനിന്നും ഇറക്കുമതി
ചെയ്യാൻ നാമാലോചിക്കുന്ന നിലയം, അതിനു തീരുമാനമെടുത്ത്
ജനങ്ങളെ അടിച്ചൊതുക്കി നടപ്പിലാക്കാൻ അര നൂറ്റാണ്ടു മതിയാകില്ല.
അപ്പോഴേക്കും ലോകത്ത് ആണവോർജം അനാവശ്യമായി
രിക്കും. അതെല്ലാം പരിഗണിച്ചാൽ എല്ലാ ആണവപദ്ധതികളും
ഉപേക്ഷിച്ച് മറ്റ് ബദൽ സാദ്ധ്യതകൾ തേടുകയല്ലേ ചെയ്യേണ്ടത്?
പക്ഷേ വൻ അഴിമതി സാദ്ധ്യതയുള്ള ആണവോർജ പദ്ധതി ഉപേ
ക്ഷിക്കാൻ ഭരണക്കാർ അത്ര എളുപ്പം തയ്യാറാകുമെന്നു കരുതാനാകില്ല.
ഒരുപക്ഷെ അര നൂറ്റാണ്ടു പിന്നിടുമ്പോൾ, എൻഡോസൾ
ഫാനെപോലെ, ആണവോർജത്തിനുവേണ്ടി കരയാൻ ഇന്ത്യ
മാത്രമേ കാണൂ.
ഈ നിലയങ്ങളുടെ നിർമാണ ചെലവ് എത്രയെന്നു പറയു
ന്നത് അവ നിർമിക്കുന്നവരാണ്. വാങ്ങുന്ന നമുക്കതിൽ ഒരു പങ്കുമില്ല.
(തുറന്ന ടെണ്ടറില്ല. 2 ജിയുടെ പല മടങ്ങ് നഷ്ടം നാടിനുണ്ടാകും).
ഈ നിലയങ്ങളുണ്ടാക്കുന്ന സ്ഥിരം പാരിസ്ഥിതിക നാശ
ത്തിന്റെ മൂല്യം കണക്കാക്കാൻ ആരും തയ്യാറാകില്ല. നിലയങ്ങൾ
പ്രവർത്തനം നിലച്ചാൽ അതിലെ മാലിന്യങ്ങൾ പുറത്തുപോകാതെതന്നെ
സൂക്ഷിച്ച് അനേക സഹസ്രാബ്ദങ്ങൾ നിലനിർത്താൻ,
2013 ഏടഭഴടറസ ബടളളണറ 18 2
നിലയം നിർമിക്കുന്നതിന്റെയത്രതന്നെ പണച്ചെലവുണ്ട്. ഈ
നിലയങ്ങളിലെ ഉപയോഗിച്ച ഇന്ധനം അടക്കമുള്ള മാലിന്യങ്ങൾ
(ഉയർന്ന തല മാലിന്യങ്ങൾ) പതിനായിരക്കണക്കിന് വർഷ
ക്കാലം മാരകവികിരണങ്ങൾ പുറത്തുവിടുന്നവയാണ്. ഇവയെ
ഭൂമിയിൽ കലരാതെ സൂക്ഷിക്കാൻ എന്തു രീതിയെന്നാർക്കുമറിയി
ല്ല. സമുദ്രത്തിനടിയിലും പാറയിടുക്കിലും മറ്റും നിക്ഷേപിക്കാനുള്ള
പദ്ധതി അത്യന്തം അപകടകരമാണ്. സുനാമി, ഭൂചലനം,
ശത്രുവിന്റെ ആക്രമണം തുടങ്ങി എന്തു സംഭവിച്ചാലും ആ മാലി
ന്യങ്ങൾ ഒരു അണുബോംബായി മാറും. ഫുക്കുഷിമ പോലൊരു
അപകടമുണ്ടായാൽ ആണവോർജ പദ്ധതികൾക്ക് ഇതുവരെ
നാം മുടക്കിയതിനേക്കാൾ പണം ചെലവാക്കേണ്ടിവരും.
എന്നാൽ ഇന്ത്യൻ ഭരണകർത്താക്കൾക്കിതിൽ ഭയമില്ല. ഭോപാൽ
പോലൊരു മഹാദുരന്തമുണ്ടായിട്ടും ഇവിടെ കാര്യമായ പ്രശ്‌നങ്ങ
ളൊന്നുമുണ്ടായില്ലല്ലോ. ഇന്തോ-യു.എസ്. ആണവ കരാറിന്റെ
തുടർച്ചയായി ഒരു ആണവബാദ്ധ്യതാനിയമം കൊണ്ടുവന്നു.
നിലയം നിർമിച്ചയാളുടെ തകരാറുകൊണ്ട് ഒരപകടമുണ്ടായാൽ
തന്നെ അതിനുള്ള നഷ്ടപരിഹാരമായി വിദേശ കമ്പനി നൽ
കേണ്ട തുകയുടെ പരിധി നിശ്ചയിക്കുന്ന നിയമമാണത്. ഇത്
കേവലം 500 കോടി രൂപയിലൊതുക്കാനാണ് വിദേശ കമ്പനി
കളും സർക്കാരും ശ്രമിച്ചത്. എന്നാൽ ഇടതുപക്ഷവും പ്രതിപ
ക്ഷവും ഇടപെട്ടപ്പോൾ ആ പരിധി 1500 കോടിയായി ഉയർത്തി.
ഇതുതന്നെ എത്ര നിസ്സാരമാണെന്ന് ഫുക്കുഷിമ പോലുള്ള ദുരന്ത
ങ്ങൾ കാണിക്കുന്നു. ലാഭം വിദേശ കമ്പനിക്കും, നഷ്ടം നാട്ടുകാർ
ക്കും.
ആണവനിലയങ്ങൾ യാതൊരപകടവുമില്ലാത്തവയാണെന്ന്
ശാസ്ര്തജ്ഞർ നെഞ്ചിൽ കൈവച്ച് ആണയിട്ടാലൊന്നും ജനങ്ങൾ
വിശ്വസിക്കില്ലന്ന് ടി.പി. ശ്രീനിവാസനും പറയുന്നു. ഒരപകടം
ഉണ്ടാകുന്നതുവെ്ര, അതു സുരക്ഷിതമാണെന്ന് ഉദ്യോഗസ്ഥർ
ശക്തിയായി വാദിക്കും. ത്രി മൈൽ ഐലന്റ്, ചെർണോബിൽ,
ഫുക്കുഷിമ തുടങ്ങിയ ആണവാപകടങ്ങളിൽ മാത്രമല്ല ഭോപാൽ
വാതകദുരന്തത്തിന്റെ തലേന്നും ഇവയെല്ലാം സുരക്ഷിതമാണെ
ന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. കൂടംകുളത്തെ ഒരു തമാശ
നോക്കുക. നിലയത്തിലെ ജോലിക്കാരും കുടുംബാംഗങ്ങളും താമസിക്കുന്ന
ക്വാർട്ടേഴ്‌സ് നിലയത്തിൽനിന്ന് 15 കി.മീ. ദൂരെയാണ്.
എന്നാൽ ഇത്രയും ദൂരത്തിൽ നിലയത്തിനു ചുറ്റുമായി ലക്ഷക്ക
ണക്കിന് മനുഷ്യർ ജീവിക്കുന്നുണ്ട്. എന്താണിതിനർത്ഥം? അപകടമുണ്ടായാൽ
തങ്ങളും കുടുംബവും കുട്ടികളും സുരക്ഷിതരായി
രിക്കണം. ജനങ്ങൾക്കെന്തായാലെന്താ? എന്തുകൊണ്ടിതെന്ന
ചോദ്യത്തിന് നൽകുന്ന മറുപടിയിലാണ് ശരിയായ ഫലിതം.
ക്വാർട്ടേഴ്‌സിനാവശ്യമായ ഭൂമി തൊട്ടടുത്തു കിട്ടിയില്ലത്രേ! കഷ്ടം.
പുതിയ പരിപാടിയനുസരിച്ച് 1000 മെഗാവാട്ടിന്റെ നാലു നിലയ
ങ്ങൾ കൂടി കൂടംകുളത്തു വരികയാണ്. അവ സ്ഥാപിക്കാനുള്ള
സ്ഥലം കിട്ടും. പക്ഷേ ക്വാർട്ടേഴ്‌സിനു കിട്ടില്ല! വലിയ അപകട
ങ്ങൾ മാത്രമല്ല, ഇന്ത്യയുടെ ആണവ നിലയങ്ങൾ, സാധാരണ
പ്രവർത്തനങ്ങളിൽതന്നെ സുരക്ഷിതമല്ലെന്നുള്ള വിവരങ്ങൾ
ലോകത്തിനു നൽകിയത് അണുശക്തി നിയന്ത്രണ ബോർഡിന്റെ
മുൻ ചെയർമാൻ ഡോ. എ. ഗോപാലകൃഷ്ണനാണ്. ഇതെല്ലാം
രഹസ്യമാക്കിവയ്ക്കുകയായിരുന്നു. കൂടംകുളം ജനതയ്ക്ക് ഇതെല്ലാമറിയാം.
അവർ ശക്തമായ പോരാട്ടത്തിലാണ്. 70 കഴിഞ്ഞ
സിൽവേ ലൂർദ് എന്ന മത്സ്യത്തൊഴിലാളി സഹോദരിയും നിരാഹാരത്തിലാണ്.
അവർ സംശയരഹിതമായിത്തന്നെ പറയുന്നു:
”ഈ സമരം പരാജയപ്പെട്ടാൽ ഞാനും എന്റെ വരുംതലമുറകളും
ഞങ്ങളാശ്രയിക്കുന്ന ഈ കടലും നശിക്കും. ഇതു സാദ്ധ്യമാകാതി
രിക്കാൻ എന്റെ ജീവൻ നൽകിയാൽ മതിയെങ്കിൽ അതല്ലേ നല്ല
ത്?”
തമിഴ്‌നാടിന്റെ വരുമാനവും ജനങ്ങളുടെ ജീവനോപാധിയുമായ
കടൽ നശിച്ചാൽ…. കടലിന്റെ താപനില ഏഴു ഡിഗ്രി സെന്റി
ഗ്രേഡു വരെ ഉയർന്നാൽ കടൽ നശിക്കും… തീർച്ച. നിലയത്തിനാവശ്യമായ
ശുദ്ധജലം പേച്ചിപാറ അണക്കെട്ടിൽനിന്നെടുത്താൽ
തങ്ങളുടെ കുടിവെള്ളം മുട്ടും. ഇവിടെ സർക്കാർ നടത്തിയ പാരി
സ്ഥിതികാഘാത പഠനം അസത്യങ്ങളുടെ ഒരു വിശ്വവിജ്ഞാനകോശമായിരിക്കും.
15 കി.മീ. ചുറ്റളവിൽ 10,000 പേർ മാത്രമേ ജീവി
ക്കുന്നുള്ളൂ എന്നാണത്രേ അതിലെ കണക്ക്. ബാക്കിവരുന്ന ലക്ഷ
ങ്ങൾ, മനുഷ്യരല്ലായിരിക്കും.
അപകടം നേരിടാൻ പരിശീലനം നൽകുന്ന ‘മോക്ഡ്രിൽ’ നട
ത്തിയപ്പോഴാണ് ജനങ്ങൾക്ക് കാര്യങ്ങൾ ബോദ്ധ്യമായത്.
വായിൽ വെള്ളം നിറച്ച്, മൂക്കിൽ മാസ്‌ക് വച്ച് തിരിഞ്ഞുനോ
ക്കാതെ 30 കി.മീ. ഓടണം. ഇത് എത്രപേർക്കു കഴിയും? ഒരു മണി
ക്കൂർ കൊണ്ട് രണ്ടു ലക്ഷം പേരെ ഒഴിപ്പിച്ച ജപ്പാന്റെ ശേഷിയെവിടെ,
നമ്മളെവിടെ? സുരക്ഷയ്ക്കായി ശുദ്ധജല ടാങ്കിൽ കിടക്ക
ണം. കുടിക്കാൻ ശുദ്ധജലം കിട്ടാത്തവർ, രണ്ടും മൂന്നും സെന്റിൽ
വീടു വച്ചു ജീവിക്കുന്നവർ. ഇവരെല്ലാം സ്വന്തം ടാങ്കുണ്ടാക്കി
സൂക്ഷിക്കണോ? അപകടമുണ്ടായാൽ ഗുളിക വാങ്ങി തിന്ന് ഓടണമെന്നു
പറഞ്ഞപ്പോൾ ഒരു ഗ്രാമീണൻ ചോദിച്ചത്രെ, ‘ആരെ
ങ്കിലും മറ്റുള്ളവർക്ക് ഗുളിക വിതരണം ചെയ്യാൻ വേണ്ടി അവിടെ
നിൽക്കുമോ’ എന്ന്. (അയാൾ രക്ഷപ്പെടാൻ ശ്രമിക്കില്ലേ!)
ചുരുക്കത്തിൽ ഗ്രാമീണരുടെ സാമാന്യബുദ്ധിക്കുപോലും നിര
ക്കാത്തവയായി ഇവരുടെ യുക്തികൾ!
ഏതു വൈദ്യുതപദ്ധതിക്കും വേണ്ടി കാലാകാലമായി ഭരണകർത്താക്കൾ
ഉന്നയിക്കുന്ന വാദഗതികൾ ഇവിടെയും ആവർത്തി
ക്കുന്നു.
തൊഴിലില്ലായ്മയ്ക്കു പരിഹാരമായി വ്യവസായങ്ങൾ വരാൻ
വൈദ്യുതി വേണം, രാജ്യവളർച്ചയ്ക്കിതുവേണം എന്നിങ്ങനെ
പലതും. ഇതൊന്നും വിശ്വസിച്ച് അടങ്ങിയിരിക്കുന്നവരല്ല കൂടംകുളത്തുകാർ.
ഇക്കാലമത്രയും രാജ്യത്തുണ്ടായ വികസനത്തിന്റെ
നേട്ടങ്ങളാർക്ക്, കോട്ടങ്ങളാർക്ക് എന്നവർ മനസ്സിലാക്കുന്നു.
ഇക്കാലമത്രയും ഇത്രയധികം പണം ധൂർത്തടിച്ചിട്ടും ആണവ
വൈദ്യുതിയുടെ രാജ്യത്തെ മൊത്തം വരുമാനം കേവലം 4850
മെഗാവാട്ട് (3%) മാത്രം. എന്നാൽ ഇതിനുള്ള ശരിയായ മറുപടി
കൂടംകുളത്തുതന്നെയുണ്ട്. ആ നിലയത്തിനു ചുറ്റുമുള്ള കാറ്റാടിപ്പാടങ്ങളിൽ
നിന്ന് 4000 മെഗാവാട്ട് വൈദ്യുതി കിട്ടുന്നു. ഇന്ത്യയിൽ
മൊത്തമായി കാറ്റാടിവൈദ്യുതി 12,000 മെഗാവാട്ടാണ്. അതി
നായി പണച്ചെലവ് ആണവ വകുപ്പു ചെലവിന്റെ ചെറിയൊരംശം
മാത്രം.
ഇവിടെ പ്രശ്‌നം ഊർജമോ ബദൽമാർഗമോ അല്ല. വൻകിട
കോർപറേറ്റുകളുടെ അഴിമതിതന്നെയാണ്. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ
കൂടംകുളത്തെ പറ്റി മിണ്ടാതിരിക്കുന്നതെന്തുകൊ
ണ്ട്? അവിടെ ഒരപകടമുണ്ടായാൽ ‘ഡെയ്ഞ്ചർ സോൺ’ ആയ
60 കി.മീറ്ററിനകത്ത് തിരുവനന്തപുരവും പെടും. ഫുക്കുഷിമ
പോലൊന്ന് അവിടെയുണ്ടായാൽ സെക്രട്ടേറിയറ്റും നിയമസഭാമന്ദിരവുമടക്കം
എല്ലാം ഇവിടെനിന്ന് മാറ്റേണ്ടിവരും. റഷ്യൻ നിലയമായതിനാൽ
കമ്മ്യൂണിസ്റ്റുകാരെ റേഡിയേഷൻ ബാധിക്കില്ലെ
ന്നാണോ? മഹാരാഷ്ട്രയിലെ ജൈതാപൂരിൽ ആണവനിലയത്തി
നെതിരെ ശക്തമായി ശബ്ദമുയർത്തിയ ഇടതുനേതാക്കൾ കൂടംകുളം
നിലയത്തെപ്പറ്റി മിണ്ടാതിരിക്കുന്നതെന്തുകൊണ്ട്? എന്തുറ
പ്പാണിവർക്കുള്ളത്! എന്തായാലും നമ്മുടെ മന്ത്രിമാരുടെയും നിയമസഭാസാമാജികരുടെയും
ഗവർണറുടെയും ഉന്നതോദ്യോഗസ്ഥ
രുടെയും സുരക്ഷ പരിഗണിച്ച് തലസ്ഥാനം തൃശൂർക്കെങ്കിലും
മാറ്റാൻ ആലോചിക്കേണ്ടതാണ.