[three_fourths]
കവരàµâ€Â à´¸àµà´±àµà´±àµ‹à´±à´¿
പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവും

വിപണി, ആഗോളമുതലാളിത്തം, പുതിയ ടെക്നോളജിയുടെ നിരന്തരമായ പ്രയാണം, അന്യതാബോധം, സ്വത്വനഷ്ടം, ഏക ശിലാത്മകമായ സംസ്കാര രൂപവത്ക്കരണം, നാട്ടുപാരമ്പര്യങ്ങളുടെ തകര്ച്ച, അപമാനവീകരണം തുടങ്ങിയ വിഷയങ്ങളാണ് ഇന്നത്തെ നവ മലയാള കഥാകൃത്തുക്കള് പങ്കിടുന്ന വിഷയങ്ങള്. വിപണിയുടെ അസാധാരണമായ കടന്നാക്രമണം കശക്കിയെറിഞ്ഞ ജീവിതങ്ങള് പലപ്പോഴും ഇന്നത്തെ മലയാള കഥാകാരന്മാരുടെ വിഷയമായി മാറുന്നു. അതിവേഗം പോയി മാറുന്ന നാട്ടുസംസ്കൃതിയുടെ നിഴല്പോലും ഇന്ന് അവശേഷിക്കുന്നില്ല. ഒ.വി. വിജയനും, ആനന്ദും, കാക്കനാടനും, എം. മുകുന്ദനും, ആധുനികത കത്തിനില്ക്കുമ്പോള് മലയാള ചെറുകഥയുടെ ജാതകം തിരുത്തി എഴുതിയവരാണ്. ഒ.വി. […]
ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമ

ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, നക്സലുകളെയായാലും പാക്കിസ്ഥാനികളെയായാലും യൂണിഫോമിൽ നടത്തുന്ന കൊലപാതകങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് എന്ന ധാരണയിൽ മുഴുകിയിരിക്കുന്നവരാണ് നമ്മൾ. ശക്തിയും അധികാരവുമുള്ളവർ ചെയ്യുന്ന ഏത് ഹീനപ്രവർത്തിയെയും ന്യായീകരിക്കുന്നത്തിന്റെ പ്രധാന കാരണം ഭരിക്കുന്നവനോടുള്ള ഭയമാണ്. ഇന്ന് നമ്മൾ പശ്ചിമേഷ്യയിൽ കണ്ടുകൊണ്ടിരിക്കുന്നതും ആ പേടി തന്നെ. സ്വന്തമായി ഒരു രാജ്യമോ പട്ടാളമോ ഒന്നുമില്ലാത്ത നിരായുധരായ ജനങ്ങളെയാണ് ഏറ്റവും ആധുനിക യുദ്ധമുറകളും യന്ത്രങ്ങളും ഉപയോഗിച്ച് കൊന്നൊടുക്കുന്നതെന്ന് കാണുമ്പോൾ മനുഷ്യമനസ്സാക്ഷി ലജ്ജിച്ചു തലതാഴ്ത്തേണ്ടിവരും. […]
പച്ചനിറം മാഞ്ഞ ഇലകൾ

ആ മരക്കൂട്ടത്തിലെ ഇലകൾക്ക്പച്ചനിറംമാത്രമില്ലായിരുന്നുആ നിമിഷത്തിനു ദൈർഘ്യം തീരെ കുറവും. സ്വർണ്ണ കതിരുകൾ വിളഞ്ഞുകിടക്കുന്ന പാടത്തിന്റെ ഞരമ്പിലൂടെഒരു പറ്റം വെളുത്ത ആടുകൾ ഒഴുകുന്നു കറുത്ത വഴികളിൽ സൂര്യൻ തിളച്ചു തൂവുന്നുകണ്ണാടി പുഴയിലെ വെള്ളത്തിനുകാർമേഘത്തിന്റെ നിറം;നഗരമുൽപ്പാദിപ്പിച്ചതിൻ മീതി. പൊന്നു വിളഞ്ഞ പാടത്തേക്ക് ഒരു കൂട്ടം കാട്ടുപന്നികളെ ആരോ ഓടിച്ചു കയറ്റുന്നു. എള്ളിൻ പൂവുകൾ തിന്നുചിത്രശലഭമാകാനൊരു പെരുത്ത പച്ചപ്പുഴു വയലറ്റ് നിറമുള്ള തൊട്ടാവാടിയുടെകൂടപ്പിറപ്പായ പരിഭ്രമമാകുന്നു ഞാൻആകാശത്തിന്റെ മിഴിയിൽ തെളിയുന്നഒരു നക്ഷത്രത്തെ ഞാൻ നിനക്കു തരട്ടെ.
ഹിറോഷിമ യുദ്ധസ്മാരകവും ക്യോട്ടയിലെ...

നാളെ എന്തെന്നറിയാൻ പറ്റാത്ത അനശ്ചിതത്വങ്ങളാണ് ഒരുപക്ഷേ ജീവിതത്തെ ഒരു പരിധി വരെ രസകരമാക്കുന്നത്. അത്തരം അനശ്ചിതത്വം പോലെ ആകസ്മികമായാണ് യാത്രകളും സംഭവിക്കുന്നത്. വ്യത്യസ്തമായ പുസ്തകങ്ങൾ പോലെയാണ് ഓരോ യാത്രയും; എല്ലാറ്റിനും വ്യത്യസ്തമായ അനുഭവങ്ങൾ! യാത്രകൾ ഒരാളിലും ഒരിക്കലും അവസാനിക്കുന്നില്ല. ‘കണ്ടത് മനോഹരം, കാണാത്തത് അതിമനോഹരം’ എന്നല്ലേ. അങ്ങനെയാവുമ്പോൾ എനിക്ക് എല്ലാം അതിമനോഹരമാണ്. കാരണം യാത്രകൾ വളരെ പരിമിതമായിരുന്നു എന്നുള്ളതു കൊണ്ടു തന്നെ. വളരെ ആകസ്മികമായാണ് ജപ്പാനിലേക്കുള്ള യാത്ര ഒത്തുവന്നത്. ജപ്പാനിലേക്ക് യാത്ര പോയാലോ എന്ന് വികാരരഹിതമായി ഭർത്താവ് […]
ആയിരത്തി ഒന്നു കഥകൾ:...

എം ടി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരിക്കുമ്പോൾ കടന്നുവന്ന ഒരൂ പത്തോളം കഥാകൃത്തുക്കളിൽ പ്രമുഖനായ എന്ന് ഒരാളെ മാറ്റി നിർത്തി പറയാനാവില്ല. അവരിൽ എല്ലാവരും പ്രമുഖർ തന്നെയാണ്. കാക്കനാടനും മുകുന്ദനും പുനത്തിലും സക്കറിയയും എം സുകുമാരനും സേതുവും എം പി നാരായണ പിള്ളയും പത്മരാജനും ഒക്കെ നമ്പർ വൺ ആണ്. ഇവരൊക്കെ തന്നെ ഇവരുടെ ഏറ്റവും പ്രമുഖമായ കഥകൾ എഴുതിയതും അതു പ്രസിദ്ധീകരിച്ചതും എം ടി എന്ന പത്രാധിപരുടെ കാലത്താണ്.കുറെ കഥകളൊക്കെ വന്നു കഴിഞ്ഞിട്ടാണ് ഇവരുമൊക്കെയായിട്ട് എം ടി […]
എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ...

(ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടും എന്നും അടങ്ങാത്ത രോഷമായിരുന്നു. ആനന്ദുമായുള്ള ജോഷി ജോസഫിന്റെ സംഭാഷണത്തിന്റെ മൂന്നാം ഭാഗം.) ജോഷി: സാധാരണ നിങ്ങളുടെ സിനിമകളിൽ വ്യക്തിപരമായ കാര്യങ്ങളോ പരാമർശങ്ങളോ ഉണ്ടാവാറില്ല. എന്നാൽ യുദ്ധവും സമാധാനവും എന്ന സിനിമയിൽ ദേശീയ രാഷ്ട്രീയത്തിലെ നിങ്ങളുടെ കുടുംബ വേരുകളെക്കുറിച്ചും തുടർന്നുള്ള നിരാശകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. അങ്ങിനെ പട്വർധൻ കുടുംബത്തോടൊപ്പം പട്വർധൻ പ്രപഞ്ചത്തെ ആദ്യമായി കാണുവാൻ സാധിച്ചു. എന്നാൽ നിങ്ങളുടെ രചനകളിൽ (ഉദാ: […]
സവർക്കറിസത്തിന്റെ വ്യാപനമാണ് പുസ്തകത്തിനാധാരം:...

തൃശ്ശൂർ: ഇന്നലെ തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ പി.എൻ. ഗോപീകൃഷ്ണൻ രചിച്ച “ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ” എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ രേവതി ലോൾ , മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ എസ്.ഹരീഷിന് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. വെറുപ്പിന്റെ ശരീര ശാസ്ത്രം (The Anatomy of Hate) എഴുതിയ എഴുത്തുകാരി, വർഗ്ഗീയതയുടെ വെറുപ്പിന് ഇരയായ ‘മീശ‘ എന്ന പുസ്തകത്തിന്റെ രചയിതാവിന് നൽകി പ്രകാശനം നിർവ്വഹിച്ചത് ഉചിതമായി. “സ്വാതന്ത്യം കിട്ടൂന്നതിനടുത്ത നാളുകളിൽ തന്നെ ഛിന്നഭിന്നമായിക്കഴിഞ്ഞിരുന്ന ഇന്ത്യയെ […]
ജെ.പിയെ ഉപയോഗിച്ച് ആർഎസ്എസ്...

(ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടും എന്നും അടങ്ങാത്ത രോഷമായിരുന്നു. ആനന്ദുമായുള്ള ജോഷി ജോസഫിന്റെ സംഭാഷണത്തിന്റെ രണ്ടാം ഭാഗം.) ജോഷി: നിങ്ങൾ ജയപ്രകാശ് നാരായൺ നയിച്ച ബീഹാറിലെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു. കൂടാതെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായ ‘വേവ്സ് ഓഫ് റെവല്യൂഷ്യനിൽ’ 8 എംഎം ക്യാമറ ഉപയോഗിച്ച് അത് രേഖപ്പെടുത്തുകയും ചെയ്തു. ഗാന്ധിയൻമാർ പോലും വർഗ്ഗ പ്രശ്നം തിരിച്ചറിയുകയും അത് ഊന്നിപ്പറയുകയും ചെയ്യുന്നുണ്ട് […]
ഫ്രാൻസ് കാഫ്ക

(കഥകൾ) ഫ്രാൻസ് കാഫ്കവിവർത്തനം: ബി നന്ദകുമാർ മാതൃഭൂമി ബുക്സ് വില: 152 രൂപ. ഈ തലമുറയെ മാത്രമല്ല, ഇനി വരാന്പോകുന്നതലമുറയെയും ഈ മനുഷ്യന് സ്വാധീനിക്കും.ശാന്തമെങ്കിലും മുഴങ്ങുന്ന ശബ്ദത്തില് തന്റെ സൃഷ്ടികളിലൂടെ ഒരു പ്രവാചകനെപ്പോലെ ഇങ്ങനെ പറയുന്നുണ്ടെന്ന് എനിക്കു തോന്നി: ‘എന്നെ വിളിച്ചപേക്ഷിക്കുക. ഞാന് നിന്നെ കേള്ക്കും. നിനക്ക് അജ്ഞാതമായ ഉന്നതയാഥാര്ത്ഥ്യങ്ങളുടെ വാതിലുകള് നിന്റെ മുന്നില് ഞാന് തുറന്നിടും. വിവശമായ മനുഷ്യചേതനയുടെ ഭയവിഹ്വലമായ സ്വരം കേട്ടു നീ പരവശനാകും…’ വരാന്പോകുന്ന തലമുറ മാത്രമല്ല,സ്ഥലകാലങ്ങള്പോലും കാഫ്കയുടെ ഈ ശബ്ദം ആദരവോടെ […]
ചിത്ര ജീവിതങ്ങൾ

(ഫിലിം/ജനറൽ) ബിപിൻ ചന്ദ്രൻ ലോഗോഡ് ബുക്സ് വില: 480 രൂപ. പ്രമേയപരമായി ഭിന്നമായിരിക്കെത്തന്നെ ഇടമുറിയാത്ത ചരിത്രാത്മകതയുടെ അടിപ്പടവ് ബിപിൻ ചന്ദ്രന്റെ ആലോചനകൾക്കുണ്ട്. ഈ സമാഹാരത്തെ സവിശേഷമാക്കുന്ന ഘടകം അതുതന്നെയാണ്. ചലച്ചിത്രത്തെ സംസ്കാരവ്യവസ്ഥയുടെ വിപുലലോകത്തിലേക്കുള്ള പ്രവേശനസ്ഥാനമായി പരിഗണിച്ചുകൊണ്ടുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഒറ്റതിരിഞ്ഞ കലാരൂപം എന്നതിൽ നിന്ന് ചരിത്രപരവും ഭൗതികവും സാങ്കേതികവും രാഷ്ട്രീയവുമായ എത്രയോ ബലങ്ങൾ കൂടിക്കലർന്ന ഒരു പ്രക്രിയാരൂപമായി ചലച്ചിത്രത്തെ നോക്കിക്കാണാനും വിശദീകരിക്കാനുമാണ് അവ പണിപ്പെടുന്നത്. ആ ശ്രമം മലയാള ചലച്ചിത്രവിചാരമേഖലക്കുള്ള മൗലികസംഭാവനകളായി മാറിത്തീർന്നിരിക്കുന്നു.
ഇന്ഗ്മര് ബെർഗ്മാൻ

(ജീവിതാഖ്യായിക) എസ് ജയചന്ദ്രൻ നായർ പ്രണത ബുക്സ് വില: 250 രൂപ. അന്യാദൃശ്യമായിരുന്നു ബെർഗ്മാന്റെ ചലച്ചിത്രശൈലി. ആത്മകഥാംശമുള്ളവയായിരുന്നു ആ ചലച്ചിത്രങ്ങളെല്ലാം. അനുഭവങ്ങളും ഉത്കണ്ഠകളും സ്നേഹവും സ്നേഹനിരാസവുമെല്ലാം അവയുടെ ഊടും പാവുമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചലച്ചിത്രങ്ങളിലൂടെ അയാൾ സ്വപ്നം കാണുകയായിരുന്നു. ചെറിയ അനുഭവങ്ങളും ഓര്മകളും ഒഴുകിവന്നു മഞ്ഞുകട്ടയാകുന്നതുപോലെയാണ് തന്റെ ചലച്ചിത്രങ്ങളെന്ന് ബര്ഗ്മാന് സ്വയം വിലയിരുത്തുമ്പോള് ഈ നൂറ്റാണ്ടില് ജീവിച്ചിരുന്ന അത്യുന്നതനായ ചലച്ചിത്രകാരന് എന്ന് ബിബിസി അദ്ദേഹത്തെ വിശേഷിപ്പിച്ചു. അസാധാരണപ്രതിഭയുടെ തിളക്കത്തോടെ സൃഷ്ടിച്ച ആത്മകഥാംശമുള്ള ചലച്ചിത്രങ്ങള് രചിച്ച ബെർഗ്മാന്റെ […]
മുക്തകണ്ഠം വികെഎൻ

(ജീവിതാഖ്യായിക) കെ. രഘുനാഥൻ ലോഗോസ് ബുക്സ് വില: 500 രൂപ. ശരിക്കു നോക്ക്യാ വികെഎൻ ഒര് ഹാസ്യസാഹിത്യകാരൻ മാത്രല്ല. അതിനപ്പറാണ്. കഷായ ഗുളികേമെ കൽക്കണ്ടപ്പൊതി പോലെ കഴിപ്പിക്കാള്ള സൂത്രാണ് ഹാസ്യം എന്നേ ഞാൻ പറയൂ. അകത്ത് വേറ്യാ സാധനം. അത് അമർത്തി വായിച്ചാ അറിയാം. തൊടാൻ പേടീള്ളേനെ ചൊറിയുംന്ന് പറഞ്ഞ് മാറ്റിവെക്കൂലോ. പലർക്കും പേട്യാ. ഞാൻ പറയണ കേട്ട്ണ്ടേ. മൂപ്പര്ടെ മുമ്പിലെങ്ങാൻ ചെന്ന് പെട്ടാൽ- അതോണ്ട് പലരും കാണാൻ നിക്കില്യാ. പടിഞ്ഞാട്ട് പൂവും. അതന്ന്യാ വികെയെന്റെ എഴുത്തിനെ […]
ലവ്ജിഹാദിലെ മുസ്ലിം വിദ്വേഷം

(കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.) 2009-ലാണ് ഹിന്ദുത്വ വലതുപക്ഷക്കാർ ‘ലൗ ജിഹാദിനെ’ ആയുധമാക്കി മുസ്ലീം വിദ്വേഷം കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ക്രമേണ, മലയാളികളുടെ പുരോഗമന വിഭാഗങ്ങൾക്കിടയിലും ഇതിന് മൃദു സ്വീകാര്യത ലഭിച്ചു. സംഘടിത ക്രിസ്ത്യൻ സഭയുടെ, പ്രത്യേകിച്ച് സവർണ്ണ മേൽക്കോയ്മക്കാരായ സുറിയാനി ക്രിസ്ത്യാനികളുടെ, ശക്തമായ പിന്തുണയിലൂടെ മാത്രമാണ് ഈ സ്വീകാര്യത സാധ്യമായത്. സംഘടിത തലത്തിൽ ഇത് സംഭവിക്കുന്നുണ്ടെന്നത് സംസ്ഥാന അധികാരികൾ നിഷേധിച്ച കാര്യമാണെങ്കിലും, യുവാക്കൾ ജാതി/മത വേർതിരിവുകൾക്കപ്പുറമുള്ള വിവാഹത്തെ സ്വയം […]
എ. അയ്യപ്പൻ മലയാളകവിതയ്ക്ക്...

(കവി എ അയ്യപ്പനെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ രണ്ടാം ഭാഗം). തുടർച്ചയുടെ ഭംഗം അമൂർത്തവും അപൂർണവുമെന്ന് തോന്നുന്ന ചില കവിതകൾ ഒരു ആഭ്യന്തര പദ്ധതിയാണ് .അത് ഭാഷയുടെ ശക്തിയെയും സൗന്ദര്യത്തെയും ചൂണ്ടിക്കാണിക്കുന്നു. അയ്യപ്പൻ രണ്ടു ഭാഷകളിൽ അറിവ് നേടിയിരുന്നു. അതിലൊന്ന് ഗദ്യവും മറ്റേത് പദ്യവുമായിരുന്നു.ഗദ്യത്തിൽ എഴുതണമെങ്കിൽ പദ്യത്തിൻ്റെ ദൗർബല്യം കൂടി അറിയണം. വെറുതെ ഈണമുണ്ടാക്കിക്കൊണ്ടിരിക്കയാണല്ലോ മിക്കപ്പോഴും പദ്യത്തിൻ്റെ ജോലി. ഏത് തല പോയ അനുഭവത്തിന്റെയും ശരീരഭാഗങ്ങളെടുത്ത് ഈണമുണ്ടാക്കിയാൽ മതിയെന്നു പദ്യം വിചാരിക്കുന്നു. മരണാനന്തര ചടങ്ങുകളിൽ ആലപിക്കപ്പെടുന്ന ചില വരികളുടെ […]
ബാലാമണിയമ്മയും വി.എം. നായരും

(ഇന്ന് ബാലാമണിയമ്മയുടെ ഓർമ ദിനത്തിൽ എം.പി.നാരായണപിള്ള വർഷങ്ങൾക്ക് മുൻപ് എഴുതിയ ഒരു കുറിപ്പ് പുന:പ്രസിദ്ധീകരിക്കുന്നു) ബാലാമണിയമ്മയ്ക്ക് വി.എം.നായർ പുടവ കൊടുക്കുമ്പോൾ നാലപ്പാട് തറവാട് കടം കയറി അവശമായിരിക്കുന്ന അവസ്ഥയിലാണ്. പണത്തിന് അത്ര വില കല്പ്പിക്കാത്ത ആളായിരുന്നു വി.എം.നായർ. അദ്ദേഹം ഭാര്യവീട്ടിലെ കടങ്ങൾ വീട്ടി. നാലുവയസ്സുകാരൻ ഷോഡുവിനും, ജോലിക്കാരി ചിരുതയ്ക്കും പോരുമ്പോൾ നൂറുരൂപ വച്ച് ‘ടിപ്പു’ കൊടുക്കുന്നപോലത്തെ പ്രക്രിയക്കപ്പുറം ഈ കടം വീട്ടലിനും ഒരു പ്രാധാന്യം വി.എം.നായർ കണ്ടിരിക്കാനിടയില്ല. ഇത്തരമൊരാളുടെ ഭാര്യയായി കല്ക്കട്ടയ്ക്കു പോവുന്ന ഒരു നാടൻ പെൺകുട്ടിയുടെ […]
ഇന്ത്യ ജനാധിപത്യത്തിന്റെ ഈറ്റില്ലമോ?

ഭാരതം, ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിൽ ഒരു ഇ-ബുക്ക് പ്രചരിക്കുന്നുണ്ട്. ഡെൽഹിയിൽ (സെപ്റ്റംബർ 2023) അടുത്തിടെ സമാപിച്ച ജി 20 മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും വിതരണം ചെയ്യാൻ വേണ്ടിയാണ് അത് പ്രസിദ്ധീകരിച്ചത് എങ്കിലും ഇത് ഉദ്ദേശത്തിനുമപ്പുറം കൂടുതൽ വിപുലമായ പ്രചാരം നേടിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങൾ ലക്ഷ്യം വെച്ച് ഉണ്ടാക്കാറുള്ള പല തിളങ്ങുന്ന പ്രസിദ്ധീകരണങ്ങളെയും പോലെ, ഇതും അധികം താമസിയാതെ അപ്രസക്തമായി മറവിയിൽ ആണ്ട് പോകാനിടയുണ്ട്. ഒരുപക്ഷേ ഇത് കൂടുതൽ ശ്രദ്ധ അർഹിക്കുന്നില്ല എന്നുതന്നെ പറയാം. എന്നിരുന്നാലും, ഇതിലെ […]
സി.എല്. തോമസിന് എന്.എച്ച്....

കേബിള് ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായിരുന്ന എന്.എച്ച് അന്വറിന്റെ സ്മരണാര്ത്ഥം നല്കുന്ന മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പ്രമുഖ മാധ്യമ പ്രവര്ത്തകന് സി.എല്. തോമസിന് സമ്മാനിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റര്, മീഡിയവണ് ടിവി എഡിറ്റര് ഇന് ചീഫ് എന്നീ നിലകളില് സിഎല് തോമസ് പ്രവര്ത്തിച്ചിട്ടുണ്ട്. നിലവില് ദ ഐഡം (The Aidem) എന്ന ഓൺലൈൻ പോർട്ടലിന്റെ ചീഫ് എഡിറ്ററാണ്. സെപ്റ്റംബർ 23 ന് കൊച്ചിയിൽ ഹോട്ടൽ ഗ്രാന്റ് ഹയത്തിൽ നടന്ന ചടങ്ങിൽ മുതിര്ന്ന […]
കൊടിയേറ്റം

കൊടുങ്കാറ്റ് മുറിച്ചുയരുംകൊടികൾ.!കൊടികളിതെല്ലാം വിണ്ണിൽ മാറ്റൊലികൊള്ളും സമരോൽസുക ഗാഥകൾ.!കൊടികളുയർത്തീ കയ്യുകൾ…പാറക്കല്ലുകൾ ചുമലേറ്റും കയ്യുകൾ…അവരുടെ കരവിരുതാൽ തീർത്തൂ വീരേതിഹാസം മൊഴിയും കൊടികൾ… കോടികൾകൊയ്യും ബ്രേസ്ലെറ്റ് കയ്യുകൾപിന്നീടാക്കൊടികൾ സ്വന്തമാക്കീ…ഞങ്ങളൊരുക്കിയ സ്വർണ്ണത്തറികളിലല്ലോഇക്കൊടി നൂറ്റെന്നവരോതുംപേമാരിയിലാ കൊടികൾ കീറെ,കണ്ണീരുപ്പാൽ കൊടികൾ നനയെ,കൊടികീറിയ കയ്യുകൾ പറയും;ഞങ്ങളുയർത്തീ ഇക്കൊടി!നിങ്ങളഴിച്ചൂ ഇക്കൊടി..
വൃദ്ധസദനങ്ങൾക്ക് ഒരാമുഖം

കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു എന്ന വാർത്തയെ പിൻപറ്റി ഒട്ടനവധി പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഭാര്യയെവിടെ, മക്കളെവിടെ സുഹൃത്തുക്കളെവിടെ എന്നൊക്കെ ഒരുപാട് ചോദ്യങ്ങളും തുടർന്നുള്ള കണ്ടെത്തലുകളുമായിരുന്നു അവയിൽ അധികവും..പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെപ്പേർ അഭിപ്രായങ്ങൾ എഴുതി. സിഗ്നേച്ചർ ഒരു ‘ഓൾഡ് ഏജ് ഹോം’ അല്ല എന്ന് അതിന്റെ സാരഥി ജോസഫ് അലക്സ് പറയുന്നതും ആ പേരിനോട് മലയാളി ഇപ്പോഴും ഒരു അകൽച്ച സൂക്ഷിക്കുന്നത് മനസ്സിലാക്കിയാവാം. പക്ഷെ, പ്രായമേറുന്നവരെ പരിചരിക്കാൻ, അവർക്കു […]
ഏറ്റവും വലിയ ദാർശനികപ്രശ്നം...

ഇന്നലെ രാത്രിസ്വപ്നത്തിൽ എന്നെയാരോ വിളിച്ചത്സെൻ ഷാ എന്നാണ്ഇടത്ത് ഇബ് സെൻവലത്ത് ബർണാഡ് ഷാസെൻ + ഷാ = സെൻ ഷാ.ഒരു ഫ്രഞ്ച് താടിക്കാരൻ വിളിയോട് വിളി. മമ്മദ് മാപ്ലസുനിൽ ശർമവീരേന്ദ പട്ടേൽസിവിൽ എബ്രഹാംഇവരൊക്കെ പേരിൽ കുടുങ്ങുമ്പോൾഎടങ്ങാറില്ലാത്തൊരുഅടയാളം കിട്ടിഞാൻ ബലൂൺ പറത്തി. വായിച്ചു കേൾക്കുന്നതെല്ലാം ഭീതികാണുന്നതെല്ലാം ചോര മയംവയറ്റിൽ വിശപ്പ് കാളുമ്പോൾകൈയിൽ കിട്ടിയത് ബിരിയാണി. ഒറ്റക്കാലിൽ നിൽക്കുന്ന ഒട്ടകംഎന്നോട് ചോദിച്ചു:ആട്, കോഴി, പോത്ത്, മീൻ, താറാവ് ഏതിഷ്ടം.എടാ,പച്ചക്കറി മോനേഅത് വെച്ചും ബിരിയാണിയുണ്ട്വെജിറ്റബിൾ ബിരിയാണി. ഷാജി ഹനീഫ് ചൈനയിൽ പോയപ്പോൾ […]
മലയാളം ന്യൂസ് കാല്...

ഒരു ദിവസം പോലും ഇടവേളയില്ലാതെ കഴിഞ്ഞ കാല്നൂറ്റാണ്ടായി സൗദി അറേബ്യയില്നിന്ന് ഒരു മലയാള പത്രം വായനക്കാരെ തേടിയെത്തുന്നു. ഒരു വിദേശ മാനേജ്മെന്റിന് കീഴില് വിദേശത്ത്നിന്ന് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ആദ്യ ദിനപത്രമാണ് മലയാളം ന്യൂസ്. ലോകത്തിലെ കൊച്ചു പൊട്ടിനത്രയും വലുപ്പമുള്ള കേരളത്തിലെ ഭാഷ ലോകത്തിലെ മുന്നിര രാജ്യങ്ങളിലൊന്നിലെ പ്രസില് കാല്നൂറ്റാണ്ടായി അച്ചടി പുരളുകയും അത് ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ അത്ഭുതത്തിനും മലയാളം ന്യൂസ് എന്നാണ് പേര്. താരീഖ് മിശ്ഖസ് എന്ന പ്രതിഭാധനനായ മാധ്യമപ്രവര്ത്തകനാണ് മലയാളം ന്യൂസിന്റെ എഡിറ്റര് […]
സിനിമകളിലെ സ്വവർഗാനുരാഗ സ്ത്രീജീവിതങ്ങൾ-2

(കഴിഞ്ഞ ലക്കം തുടർച്ച) ഇതിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ‘ഡിസ് ഒബീഡിയൻസ്’ (Disobedience) എന്ന സിനിമ. ഒരു മതനിർമ്മിത സമൂഹത്തിൽ ആൺ-പെൺ വ്യതാസമില്ലാതെ നേരിടേണ്ടിവരുന്ന സംഘഷങ്ങളുടെ കഥയാണ് ഇത്. അത്തരമൊരു സമൂഹത്തിൽ കണക്കാക്കി വെച്ചിരിക്കുന്ന മൂല്യങ്ങളും അടിസ്ഥാനങ്ങളും അവരുടെ തന്നെ ചിന്തകളെ എത്രമേൽ ചങ്ങലയുടെ അടിമത്വത്തിൽ ആഴ്ത്തുന്നു എന്നതും, കുടുംബമെന്ന ചിന്തകളുടെ ബലഹീനതകളിൽ സ്വന്തം ഇഷ്ടങ്ങളെ, താല്പര്യങ്ങളെ സന്തോഷങ്ങളെ തന്നിൽ നിന്നും തന്നെ മറച്ചുപിടിച്ച് സന്തോഷം നടിച്ചു ജീവിക്കാൻ മനുഷ്യരെ കെൽപ്പുള്ളവരാക്കും എന്നതും അത്രമേൽ മനോഹരമായാണ് ഈ […]
മണിപ്പൂർ ഡയറി-2: സ്നേഹത്തിന്റെ...

മണിപ്പൂരിനെ കൂടുതൽ അറിയാൻ അവിടുത്തെ ഭൂപ്രകൃതിയും മനസ്സിലാക്കണം. 10 ശതമാനം വരുന്ന ഇംഫാൽ താഴ്വ്രയും 90 ശതമാനം വരുന്ന മലനിരകളും ചേർന്നതാണ് മണിപ്പൂർ. ഏതാണ്ട് 32 ലക്ഷത്തിലധികം ജനങ്ങളാണ് മണിപ്പൂരിലുള്ളത്. ജനസംഖ്യാനുപാതത്തിന്റെ കാര്യത്തിൽ 24ആം സ്ഥാനമാണ് ഇന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മണിപ്പൂരിനുള്ളത്. ആകെ 22,327 സ്ക്വയർ കിലോമീറ്റർ ഭൂവിസ്തൃതിയുള്ള മണിപ്പൂർ വലുപ്പത്തിന്റെ കാര്യത്തിലും ഇന്ത്യൻ സംസ്ഥാനങ്ങളിൽ 24ആം സ്ഥാനത്താണ്. ഇവിടുത്തെ ഭൂപ്രദേശത്തിന്റെ പ്രത്യേകതകളും അധിവസിക്കുന്ന ജനവിഭാഗത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങളും മണിപ്പൂരിനെ കുറിച്ച് കൂടുതൽ അറിയാനും […]
ജയന്ത മഹാപത്ര: ഒഡീഷയെ...

പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ കവിയാണ് മഹാപാത്ര. 2009-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരവും ലഭിച്ചു. എന്നിരുന്നാലും, “ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന അസഹിഷ്ണുത”യിൽ പ്രതിഷേധിച്ച് 2015-ൽ അദ്ദേഹം അത് തിരികെ നൽകി. ഇന്ത്യൻ ഇംഗ്ലീഷ് കവിതകളിൽ നിശബ്ദ വിപ്ലവം സൃഷ്ടിച്ച അദ്ദേഹത്തെക്കുറിച്ച് പ്രമുഖ ബംഗാളി കവിയായ സുബോധ് സർക്കാർ ഓർമ്മിക്കുന്നു. ഒരു ഫക്കീറിന്റെ ജ്ഞാനമാണ് ജയന്ത മഹാപത്രയെ തികച്ചും മാതൃകാപരമായ കവിയാക്കി മാറ്റിയത്. […]
പരകായ ആവേശം

ഇരുട്ടുപരന്നാൽ മാത്രംചലനാത്മകമാകുന്നചിലജീവിതങ്ങളുണ്ട്.പൊന്തക്കാടുകളിൽനൂണ്ട് നുണ്ട്വെളിച്ചത്തിന്റെഉറവ തേടിത്തേടിജീവിതംഇരുട്ട് മാത്രമാണെന്ന‘ബോധ്യത്തിൽ’വിരാമമായവർ . (പെരുച്ചാഴികളെക്കുറിച്ച്മാത്രമല്ല ) ‘സന്തോഷ’മെന്നത്തൊലിപോലെകറുത്തതാണെന്നും,വെളിച്ചംവെളിവുകിട്ടാത്തവെളുപ്പാണെന്നുംപെരുച്ചാഴികൾക്കുംതിരിച്ചറിവുണ്ടായിട്ടുണ്ട്.( മുൾക്കാടുകൾ മാത്രംവിധിക്കപ്പെട്ടമൻഷ്യർ ഉണ്ടായിരുന്നെന്ന്നരവംശ ശാസ്ത്രം) ഉപ്പിന്പുളിച്ചതെന്ന്പറയാതെഉപ്പെന്ന്പറഞ്ഞതിന്റെ പേരിൽതല്ലിക്കൊല്ലപ്പെട്ടവന്റെആത്മാവ്കൂടുവെച്ചത്നവോത്ഥാനമെന്നവാക്കിന്റെഇടത്തേയറ്റത്താണ്. (ആകാശത്തിന്റെ വേരിൽമൺമറഞ്ഞുപോയവർഉമ്മവെച്ചിട്ടാവുംഉണങ്ങാത്ത മുറിവുപോലെമിന്നുന്നുണ്ട്അവിടിവിടെചില നക്ഷത്രങ്ങൾ) പട്ടികളോടാണ്,ഒരുപാട് കുരയ്ക്കണ്ട …നാല് കാലിലാണെങ്കിലുംനിങ്ങൾക്കുമുണ്ട്ജാതിയിലെഏറ്റക്കുറച്ചിലുകൾ …പക്ഷേ,തെരുവിലുള്ളവയുടെവരിയുടക്കണമെന്നത്മാത്രമാണ്പൊതു ആവശ്യമാകുന്നത് …. പിടിക്കപ്പെടുന്നതിന്തൊട്ടുമുമ്പ് വരെകടലിലെമീനുകൾക്കിടയിൽവേർതിരിവുകൾഉണ്ടായിരുന്നില്ല.. സത്യം,വർഗ്ഗ ബോധത്തിൽവിള്ളൽ വീഴ്ത്തിയത്വലകളുടെഅധിനിവേശമാണ് … വിഷത്തിന്റെ കാര്യത്തിലെഏറ്റക്കുറച്ചിൽമാത്രമല്ല,പാമ്പുകൾക്കുംതേളുകൾക്കുംവിഭാഗീയതയുടെഅംഗീകാരംലഭിക്കാൻമറ്റ് പല കാരണങ്ങളുമുണ്ട്. മഴയിൽപച്ചമരത്തിന്തീ പിടിക്കുന്നതും ,കടലിൽ വിതച്ചപ്രണയ വിത്തുകൾവിളവെടുപ്പിന്പാകമാകുന്നത്കാത്തിരുന്നുംഉറഞ്ഞുപോയവർദൈവങ്ങളായിവാഴിക്കപ്പെട്ടു. (ഉറഞ്ഞു പോയതു കൊണ്ട് ,പ്രതിരോധിക്കാൻആവതില്ലാത്തതുകൊണ്ട് മാത്രംഅവർഇന്നുംദൈവങ്ങളായി തുടരുന്നു.) ഉള്ള് ചിതലെടുത്തെന്നും,ഇനിയുംചുവട്ടിലിരിക്കുന്നത്അപകടമാണെന്നുംഉപദേശിച്ചതിനാണ്ബുദ്ധൻബോധിയോട്കലഹിച്ചത്. (എവിടെയോ ,വെളിച്ചം കയറാത്തഒരുമുറിയിലിരുന്ന്യശോധരസിദ്ധാർത്ഥനെഓർത്തു ) സൂക്ഷിച്ച് നോക്കിയാൽകാണാം,ഓരോ […]
കരുവന്നൂർ ബാങ്ക് അന്വേഷണം...

സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് കാലമേറെയായി. ഇന്ത്യയിലുടനീളമുള്ള പതിനായിരക്കണക്കിന് സഹകരണ ബാങ്കുകളിൽ ചിലതെല്ലാം അധികാര ദുർവിനിയോഗം കൊണ്ട് കുപ്രസിദ്ധിയാർജ്ജിച്ചിട്ടുണ്ട്. ഇവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് മറ്റുള്ള ബാങ്കുകൾക്ക് ഒരു പാഠമാവും വിധം അവയെ നിയന്ത്രിക്കണമെന്ന ആവശ്യം പല ദിക്കിൽ നിന്നും ഉയരുന്നുണ്ട്.. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി ഓരോദിവസവും കൂടി വരുന്നതല്ലാതെ അത് തടയാനുള്ള ഫലപ്രദമായ യാതൊരു നടപടികളും അധികാരികളിൽ നിന്നുണ്ടാവുന്നില്ല എന്നതാണ് സത്യം. ഈ ശൃംഖലയിലെ ഏറ്റവും പുതിയതാണ് […]
ചിത്ര പാടുമ്പോള്

ചിത്ര പാടുമ്പോള്വിചിത്രമാം വീണയില്സ്വപ്നവിരല് ചേര്ത്തിരിപ്പൂനാദമതേതോ ശ്രുതിയിണങ്ങി,യെന്റെചേതനയില് രാഗലോലം. ചിത്ര പാടുമ്പോള്സചിത്രമേതോ നിലാ_വുച്ചിയിലായ് പൂത്തിരിപ്പൂനിശ്ചലമെന്നായാക്കണ്ഠരവങ്ങങ്ങളില്സ്വച്ഛമാമാലാപനാര്ദ്രം. ചിത്ര പാടുമ്പോള്ചിദാനന്ദമാര്ന്നതാംചൈത്രമെന്നായുള്ളിരിപ്പൂഅത്രമേല് വര്ണ്ണസരളസംവീചിയില്മുഗ്ദ്ധമരാളാദിനൃത്തം. ചിത്ര പാടുമ്പോള്വിരഹാധിയാല് കുയില്ഒറ്റയ്ക്കൊളിഞ്ഞൂ നിഴലില്തെറ്റാതെ നേര്ശ്രുതിയെന്നേ മധുരമായ്നിത്യതയില് മാരതാപം. ചിത്ര പാടുമ്പോള്തപനവിശ്രാന്തിയില്നിര്മുക്തമെന്നാം പ്രപഞ്ചം.നിത്യതയില് പ്രാണഹര്ഷം,നിര്വേദമാംസ്വപ്നാംബുധിയില് ശമനം. മൊബൈൽ: 9496421481
ഇന്ത്യാ സഖ്യം ഹിന്ദുക്കളെ...

രണ്ട് ഡസനിലധികം പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ; INDIA) സഖ്യം സീറ്റ് വിഭജനം സംബന്ധിച്ച് ഉടൻ ചർച്ച നടത്തുമെന്ന് നേതാക്കൾ പറഞ്ഞത് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഇപ്പോൾ തന്നെ ഗ്രൂപ്പിനെ ഉറപ്പിച്ചു നിർത്താനുള്ള ഒരു നീക്കമായി വിദഗ്ധർ കരുതുന്നു. സീറ്റ് വിഭജനത്തിനായി, അതാതു സംസ്ഥാനത്തെ ഘടക കക്ഷികളുമായി ചർച്ച നടത്താൻ സംസ്ഥാനതല കമ്മിറ്റികൾ രൂപീകരിക്കാനാണ് ഉദ്ദേശം. ഒക്ടോബർ ആദ്യവാരം ഭോപ്പാലിൽ ആദ്യ പൊതുയോഗം നടത്താനും പദ്ധതിയുണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, ബിജെപി […]
സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ...

രണ്ട് സ്ത്രീകളുടെ സാരിത്തുമ്പിൽ കേരളം ചുറ്റപ്പെട്ടിട്ട് വർഷം 11 കഴിഞ്ഞു. വ്യക്തിഹത്യ നടത്താനും അധികാരത്തിലെത്താനുമുള്ള രാഷ്ട്രീയ പ്രവർത്തകരുടെ ശ്രമമാണ് നമ്മൾ അന്നു മുതൽ കണ്ടുകൊണ്ടിരിക്കുന്നത്. ഒരേ പാർട്ടിക്കുള്ളിലുള്ളവരും കൂടെയുള്ളവരുടെ തോളിൽ ചവിട്ടി ഉയരങ്ങളിലേക്കെത്താൻ ശ്രമിക്കുകയാണ്. വന്നു വന്നു ഒരിക്കലും കെട്ടടങ്ങാത്ത വിവാദമായ് ഇത്തരം നാറ്റക്കേസുകൾ രാഷ്ടീയത്തെ മാത്രമല്ല കേരളത്തിന്റെ മൊത്തം സാമൂഹ്യ അന്തരീക്ഷത്തെ തന്നെ മലീമസപ്പെടുത്തുന്നു. ഇനിയും തുടരന്വേഷണമെന്ന കസർത്തും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും പത്രത്താളുകളിലും ചാനൽ സ്ക്രീനുകളിലും ഇടം പിടിക്കുമെന്ന് ഉറപ്പാക്കും വിധമാണ് കാര്യങ്ങൾ. സംസ്ഥാനത്തിന്റെ […]
പുനത്തിലുമൊത്തൊരു പാതിരാക്കാലം

പുനത്തിൽ കുഞ്ഞബ്ദുള്ള കോഴിക്കോട് കണ്ടുപിടിച്ച ഭോജനാലയത്തിന്റെ കഥ ഈസ്റ്റ് മാൻ കളറിൽ ടി വി കൊച്ചുബാവയും അക്ബർ കക്കട്ടിലും കൊടികുത്തിവാഴുന്ന കോഴിക്കോട്.എൺപതുകളുടെ അവസാനം. ഞാൻ നാട്ടിൽ പോയാൽ രണ്ടു ദിവസം കൊല്ലത്തു കഴിച്ചു കൂട്ടി പെട്ടിയുമെടുത്തു വടക്കോട്ടു വച്ചു പിടിക്കും. തൃശൂർ രണ്ടു ദിവസം. അതുകഴിഞ്ഞാൽ പിന്നെ കോഴിക്കോടാണ് താവളം. കൊച്ചുബാവ ഗൾഫ് ജീവിതം മതിയാക്കി ഒരൂ ഗൾഫ് മാസിക ഇറക്കുന്ന കാലം. ഹോട്ടൽ അളകാപുരിയിലാണ് അക്ബറും ഞാനുമായി താമസം.പകൽ മൊത്തം കൊച്ചുബാവ ഉണ്ടാവും. മിക്ക ദിവസങ്ങളിലും […]
ബീച്ചിൽ

അന്നൊരു ഞായറാഴ്ചയായിരുന്നു,ബീച്ചിൽ നിറയെ തിരക്കായിരുന്നു,കുട്ടികളെയും കൊണ്ട് ധാരാളം പേർ വന്നു.കളിപ്പാട്ടക്കച്ചവടക്കാരൻ പീപ്പിയൂതി നോക്കികുട്ടികൾ നോക്കിനിന്നതല്ലാതെഒന്നും വേണമെന്ന് വാശിപിടിക്കാഞ്ഞത്അയാളെ നിരാശപ്പെടുത്തി. അയാൾ നമസ്കാരം പറയുന്നമീട്ടുമുയലിനെ കാണിച്ചുനോക്കി.അച്ഛാ, അതു വേണമെന്ന് പറഞ്ഞ്ഒരു കുട്ടിയും കുസൃതി കാട്ടാഞ്ഞത്അയാളെ അസ്വസ്ഥനാക്കി. അയാൾ ചെണ്ട കൊട്ടുന്ന കുരങ്ങനെനിലത്തിറക്കി.ഒരു കുട്ടിയും എന്തു രസമെന്നുപറഞ്ഞ് അയാളുടെഅടുത്തുവന്ന് നിന്നില്ല. അയാൾ സന്ധ്യയ്ക്ക് സാധനങ്ങളുമായിനിരാശയോടെ വീട്ടിലേക്ക് മടങ്ങി.റോഡരികിൽ നിന്ന നാലഞ്ച് പൂക്കൾകാറ്റിലാടുന്നത്തന്നെ കയ്യാട്ടി വിളിക്കുകയാണെന്ന്അയാൾക്ക് തോന്നി. അയാൾ അവയെ അടുത്ത് പിടിച്ച് തലോടി.കളിപ്പാട്ടം വാങ്ങാൻ അടുത്തേക്ക് വന്നകുട്ടികളുടെ കവിളിൽതലോടുന്നതു പോലെഅയാൾ […]
നിശ്ശബ്ദം

1 പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടപ്പോൾഉണ്ടായ വലിയ സ്ഫോടനം,സൗരയൂഥങ്ങൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾഓരോന്നായി പിറവിയെടുത്തപ്പോൾചിലത് മറ്റുചിലതിനെ വലം വെയ്ക്കുന്നു.ശബ്ദത്തെ വിഴുങ്ങിയ ആ കറുത്ത പൊട്ട്ഇപ്പോഴും നിശ്ചലമാണ്. 2 ആശുപത്രി വരാന്തയിൽഒരു കുഞ്ഞിന്റെ കരച്ചിൽനിർത്താതെ പെയ്ത മഴയിൽനനഞ്ഞു കയറിവന്ന അമ്മഅതിനെ മാറോടണച്ചപ്പോൾഒരു ചെറുപുഞ്ചിരി. 3 നഗരംഗ്രാമത്തിന്റെ കവാടത്തിൽ മുട്ടി.സ്വീകരിച്ച് അവർ പീഠത്തിൽ ഇരുത്തി,ഇളനീരും വെറ്റിലയും നൽകി യാത്രയാക്കി.അവർ തിരികെ കൊണ്ട് വന്ന ബുൾഡോസറുകൾഇപ്പോൾ ഉച്ചമയക്കത്തിൽ ആണ്. 4 ഒറ്റയ്ക്ക് നടന്ന മനുഷ്യന്റെകാതിൽ കടലിരമ്പംകൂരിരുട്ടത്ത് ഉരുളുന്ന ഈനാംപേച്ചിയിൽതട്ടിവീണപ്പോൾപൊടിഞ്ഞ ചോരയിൽഅലിഞ്ഞു തീർന്ന ഒരു കടൽ.. മൊബൈൽ: […]
വേതാളവും ഞാനും

നഗരങ്ങളിലും നഗരങ്ങളുടെ വേഷം കെട്ടാൻ വെമ്പുന്ന ഗ്രാമങ്ങളിലും ഏറെ കാലം ജീവിക്കുമ്പോൾ നിശ്ശബ്ദതയുടെ ഒരു ഇടവേള വേണം എന്ന് തോന്നുന്നതിൽ ഒരു അപാകതയും ഇല്ല. ഈ ചിന്തയാണ് കുറച്ചു കാലമായി എന്നെ നയിച്ച് കൊണ്ടിരുന്നത്. ദിനപത്രങ്ങൾ ഇല്ലാത്ത, ചാനലുകൾ ഇല്ലാത്ത, മൊബൈൽ ഫോണുകൾ അബോധാവസ്ഥയിലായി പോകുന്ന ഒരു കോണ്. അവിടെ മനുഷ്യശബ്ദമോ മനുഷ്യനിർമ്മിതിയായ ശബ്ദമോ ഉണ്ടാവരുത് – കാറ്റ് ഇലകളുടെ നെറുക തടവി പോകുന്ന ചെറു മർമ്മരം, പക്ഷിമൃഗാദികളുടെ ജൽപനങ്ങൾ തുടങ്ങിയ ആദിമ ശബ്ദങ്ങൾ മാത്രം. കാഴ്ചകളും […]
കണക്കുകൂട്ടലുകൾ

വസന്തകാലത്തിലെ മൂർദ്ധന്യത്തിലെ ഒരു ഞായറാഴ്ച രാവിലെ – ജോർജ് ബെൻഡ്മാൻ തന്റെ രണ്ടാം നിലയിലെ വീട്ടിലെ സ്വകാര്യമുറിയിലിരുന്ന് വിദേശത്തുള്ള തന്റെ സുഹൃത്തിന് കാത്തെഴുതുകയാണ്. ജോർജിന്റെ വീട് ഒരു നദിയുടെ കരയിൽ നിരയായി നിൽക്കുന്ന വീടുകളിൽ ഉയരം കൊണ്ടും പെയിന്റ് ചെയ്ത ഭംഗി കൊണ്ടും എടുത്തു കാണിക്കുന്നതാണ്. കത്തെഴുതി കവറിലാക്കി ഒട്ടിച്ച് പുറത്ത് പുഴയോരവും പാലവും കഴിഞ്ഞ് അതിന് പിറകെ കാണുന്ന കുന്നുകളിലേക്കും വിദൂരതയിലേക്കും നോക്കി കുറച്ചു നേരം ജോർജ് ആലോചനയിൽ മുഴുകി. റഷ്യയിലേക്ക് പലായനം ചെയ്ത ആ […]
പാപബോധം മതത്തിന്റെ നിർമിതി:...

(മാജിക്കല് റിയലിസ്റ്റിക് ആഖ്യാനത്തിലൂടെ രചിക്കപ്പെട്ട മലയാളത്തിലെ ആദ്യ ഇതിഹാസ നോവൽ. ‘കറ’ യുടെ ഉൾക്കഥകളെക്കുറിച്ച് സാറാ ജോസഫ് എസ് ഹരീഷിനോടും കെ ജെ ജോണിയോടും സംസാരിക്കുന്നു.) ജോണി: ടീച്ചർ ഈ നോവലിന്റെ രചനയിൽ എർപ്പെട്ടിട്ട് നാല് വർഷത്തിലധികമായി എന്നു തോന്നുന്നു. അപ്പോൾ ഈ നോവലിനകത്ത് സാമൂഹ്യപശ്ചാത്തലത്തിൽ നോക്കിയാലും അല്ലാതെയും ഒരു ക്ളാസിക് കൃതി വായിക്കുന്നതുപോലെ വായിക്കാം എന്നു ഞാൻ മനസിലാക്കുന്നു. അതായത്, ഒരു ഇതിഹാസത്തിൽ നിന്നു വേറൊരു ഇതിഹാസം ഉണ്ടാവുകയാണ്. മറ്റ് നോവലുകളിൽ നിന്നും ഭാഷാപരമായിട്ടും അതിന്റെ […]
മറാത്ത്വാഡയിലെ ഗായകകവികൾ

ശക്തമായ ജാതി വിരുദ്ധ ശബ്ദങ്ങൾക്കും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന സംഗീത പാരമ്പര്യത്തിനും പേരുകേട്ട എട്ട് ഷാഹിറുകളിലേക്കാണ് ലേഖിക ശ്രദ്ധ ആകർഷിക്കുന്നത്. ദൗർഭാഗ്യകരമെന്നു പറയട്ടെ രണ്ട് കാരണങ്ങളാൽ മറാത്ത്വാഡ പ്രദേശം വർഷം തോറും വാർത്തകളിൽ നിൽക്കാറുണ്ട്; വരൾച്ചയും വെള്ളപ്പൊക്കവും. ഈ വർഷം അത് വെള്ളപ്പൊക്കമായിരുന്നു. സാധാരണ വരൾച്ച നേരിടുന്ന മഹാരാഷ്ട്രിയൻ ഭൂപ്രകൃതിയിലെ നാല് പ്രധാന ജില്ലകളിൽ മൺസൂൺ മാസങ്ങളുടെ പിൻവാങ്ങൽ സമയത്ത് അമിതമായ മഴ കാരണം വമ്പിച്ച വിളനാശം നേരിട്ടു. കാർഷിക പ്രതിസന്ധി വാർത്താമാധ്യമങ്ങളുടെ പേജുകൾ കവർന്നെടുത്ത സമയത്ത് മറ്റൊരു […]
ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ് ഗയ്-ബ്ലാച്ചെ (Alice Ida Antoinette Guy-Blache) എന്ന ഫ്രഞ്ചുകാരി(1873-1968). അതുപോലെ ഇന്ത്യൻ സിനിമയിൽ അതേ സ്ഥാനത്ത് പ്രതിഷ്ഠിക്കാവുന്ന മറ്റൊരു വനിതയാണ് 1892-1983 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഫാത്മ ബേഗം. ഇന്ത്യയിലെ ആദ്യത്തെ സംസാരചിത്രമായ ആലം ആര (1931)യുടെ നിർമ്മാതാവും സംവിധായകനുമായ അർദേശീർ ഇറാനിയുടെ വീർ അഭിമന്യു (1922) എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ച ഫാത്മ ബേഗം 1926 ലെ ബുൾബുൾ-ഇ-പരിസ്ഥൻ എന്ന നിശബ്ദ […]
കെ.ജി. ജോർജിന്റെ സിനിമകളിലെ...

കെ.ജി. ജോർജിന്റെ സിനിമയെയും ജീവി തത്തെയും മുൻനിർത്തി ലിജിൻ ജോസ് സംവിധാനം ചെയ്ത 8 1/2 ഇന്റർകട്ട്, ലൈഫ്ആ ന്റ് ഫിലിംസ് ഓഫ്കെ .ജി. ജോർജ് എന്ന ഡോക്യുമെന്ററിയെ മുൻനിർത്തി അദ്ദേഹത്തിന്റെ സിനിമകളെ വിശകലനം ചെയ്യുന്നു. കലയുടെ/സാഹിത്യത്തിന്റെ പ്രാധാന്യത്തെ മനസിലാക്കേണ്ടത് കലാകാരന്റെ/എഴുത്തുകാരന്റെ പ്രസ്താവനകളിൽ നിന്നല്ല. മറിച്ച് കലയുടെ എഴുത്തിന്റെ മാനദണ്ഡം ഉപയോഗിച്ചാണ്. ഫ്രാങ്ക് ഫർട്ട് ചിന്തകനായ തിയോഡർ അഡോണയുടെ ഈ നിരീക്ഷണം കെ.ജി. ജോർജിന്റെ സിനിമകളെ സംബന്ധിച്ച് പ്രധാനമാണ്. അതുവരെ ഇറങ്ങിയ മലയാളസിനിമയിൽ ബദൽ അന്വേഷണത്തിന്റെ സാധ്യതകളെ […]
എ. അയ്യപ്പൻ: നിലംപതിഞ്ഞവൻ...

വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻ കൃതികൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുകയാണ് .ഒരു സ്ഥിരം വാസസ്ഥലമില്ലാതെ, എല്ലാ ആവാസ വ്യവസ്ഥകളിലും നിത്യവും അന്യനായി, എല്ലാ സൗഹൃദങ്ങളിലും അനിവാര്യമായ പുഴുക്കുത്തായി, ഒന്നിലും നിലനിൽക്കാനാഗ്രഹിക്കാതെ പുറത്തേക്കു പോയ അയ്യപ്പനെ നിരന്തരമായ കലാപത്തിലേക്കും ചെറുത്തുനില്പിലേക്കും കൊണ്ടുപോയത് കവിതയാണ്. എല്ലാ മിഥ്യകളെയും തഴഞ്ഞു മുന്നോട്ടുപോയ അയ്യപ്പനെ അതിനു സഹായിച്ചത് കവിതയാണ്. അദ്ദേഹത്തെ മലയാളികൾ അഗാധമായി വായിച്ചില്ല. അല്ലെങ്കിൽ അലഞ്ഞു തിരിഞ്ഞ അയ്യപ്പനെയാണ് പലരും വായിച്ചത്. അദ്ദേഹത്തിൻ്റെ മുറിഞ്ഞ കൂട്ടുകെട്ടുകളെയും ഭഗ്നബിംബങ്ങളെയും ചേർത്തുവയ്ക്കാൻ […]
കേരള സ്റ്റോറി, ഹിന്ദുത്വ,...

അടുത്തകാലത്തിറങ്ങിയ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ഒരു ജനതയ്ക്കെതിരെയുള്ള വിദ്വേഷ പ്രസംഗമാണ്. എന്നാൽ നമ്മുടെ കോടതികൾ അഭിപ്രായ സ്വാതന്ത്ര്യം എന്നും ഉയർത്തി പിടിച്ചിട്ടുള്ള ചരിത്രമാണുള്ളത്; ‘മോദി’ എന്ന കുടുംബപ്പേരുള്ള ആളുകൾ അപകീർത്തിപ്പെടാത്തിടത്തോളം കാലം അവർ അതിനൊപ്പം തന്നെയായിരിക്കും, ഒരു ദശാബ്ദത്തിലേറെ കാലമായി ലവ് ജിഹാദ് എന്നത് കേരളത്തെ ചൂഴ്ന്നു നിൽക്കുന്ന ഒരു ആരോപണമാണ് എന്നത് മനസ്സിലാക്കിക്കൊണ്ട് തന്നെ ഞാൻ ചോദിക്കട്ടെ കേരള സർക്കാർ സംവിധാനങ്ങൾ സത്യമല്ല എന്ന് കണ്ടെത്തിയതും ഹാദിയ കേസിൽ സുപ്രീം കോടതി തള്ളിക്കളഞ്ഞതുമായ […]
സ്ട്രോബെറികൾ വിളയുന്ന ‘പുസ്തകഗ്രാമം’

മഹാരാഷ്ട്രയിൽ പഞ്ചഗണിക്ക് സമീപമുള്ള ഭിലാർ എന്ന പുസ്തകാൻച്ച ഗാവ് അഥവാ പുസ്തകഗ്രാമത്തിലെ വിശേഷങ്ങൾ. മുംബൈയിൽനിന്നും ഇരുന്നൂറ്റി അറുപതോളം കിലോമീറ്റർ അകലെ സത്താറ ജില്ലയിലുള്ള വൈ-മഹാബലേശ്വർ റോഡിലെ പസർനി ചുരം കടക്കുമ്പോൾ നേർത്ത മഞ്ഞിൻ തിരശീലയുടെ സുതാര്യതക്കപ്പുറം സഹ്യാദ്രി മലമടക്കുകളിൽ ഇളംവെയിൽ പടർന്നുകഴിഞ്ഞിരുന്നു. ആകാശനീലിമയിൽ ഏതോ ദൂതുമായി പോകുന്ന രാജഹംസങ്ങളെപ്പോലെ ഒരു കൂട്ടം വെൺമേഘങ്ങൾ. പിറകോട്ടോടിയകലുന്ന പാതയോരങ്ങളിലെ കുളിരണിഞ്ഞ പച്ചിലച്ചാർത്തുകളിൽ പേരറിയാക്കിളികൾ ബിലഹരികൾ പാടുന്നു. വിളഞ്ഞ സ്ട്രോബറികളുടെ ഉന്മേഷഗന്ധം ചൂടിയെത്തിയ പുലർകാറ്റ് പഞ്ചഗണിയുടെ സാമീപ്യം വിളിച്ചറിയിച്ചപ്പോൾ പഞ്ചഗണി-മഹാബലേശ്വർ റോഡിലെ […]
ആർട്ട് സിനിമ എന്ന...

വർഷങ്ങൾക്ക് മുൻപ് 1988-ൽ തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യുടെ ഒരു ഔദ്യോഗിക ചടങ്ങിൽ ‘ദ ഗാർഡിയ’ന്റെ പ്രശസ്ത ചലച്ചിത്ര നിരൂപകൻ ഡെറക് മാൽക്കത്തിൽ നിന്ന് മലയാള സിനിമയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങാൻ ഞാൻ ആനന്ദ് പട്വർധനെ സമ്മതിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പുസ്തകത്തിന്റെ രചയിതാവ് എന്റെ ഒരു സുഹൃത്തായിരുന്നു. ആനന്ദ് പുസ്തകം സ്വീകരിക്കാൻ സമ്മതിച്ചു, പക്ഷേ എന്നോട് ഒരു ചോദ്യവും ഉന്നയിച്ചു: “എന്തുകൊണ്ട് ഡെറക് മാൽക്കം? വെള്ളക്കാരനായതുകൊണ്ടാണോ?” പിന്നീടൊരിക്കൽ, എംഐഎഫ്എഫിന് […]
‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക...

മറാഠിഭാഷയിൽ ആത്മകഥാരൂപത്തിലുള്ള സാഹിത്യരചനാസമ്പ്രദായം ഒരു പ്രസ്ഥാനം പോലയാണ് തുടർന്നുവരുന്നത്. ഇത്തരം രചനകൾക്ക് വലിയ സ്വീകരണം വായനക്കാരിൽനിന്ന് ലഭിക്കുകയും ചെയ്യുന്നതിനാൽ അവ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചിലപ്പോഴൊക്കെ വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത നിരവധി രചനകളിൽ ചിലതാണ് പ്രഭാകർ വാമൻ ഉർധ്വ രേഷെയുടെ ‘ഹർവലേലെ ദിവസ്’, ആനന്ദ് യാദവിന്റെ ‘സോംബി’, ഗംഗാധർ ഗാഡ്ഗിലിന്റെ ‘ഏകാ മുംഗീ ചെ മഹാഭാരത്’, ദയാപവാറിന്റെ ‘ബലൂത്ത’, ലക്ഷ്മൺ മാനെയുടെ ‘ഉപര’, ശരൺ കുമാർ ലിംബാലെയുടെ ‘അക്കർമാശി’, ലക്ഷ്മൺ ഗെയ്ക്വാഡിന്റെ […]
സിനിമകളിലെ സ്വവർഗാനുരാഗ സ്ത്രീജീവിതങ്ങൾ-1

പൊതുവിൽ മലയാളത്തിൽ സ്വവർഗാനുരാഗത്തെ പ്രതിപാദിക്കുന്ന സിനിമകളെല്ലാം എങ്ങും തൊടാതെ, കൈനനക്കാതെ, അല്ലെങ്കിൽ തൊട്ടും തലോടിയും അതിന്റെ ദീർഘമായ മനുഷ്യ സ്നേഹവശങ്ങളെ, വ്യാപ്തിയെ കുറയ്ക്കാതെ, വെറും വ്യർത്ഥജല്പനകളായി ഒതുക്കിയ ഒന്നാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ മൂല്യ/മത/ സംസ്കാര/ പാരമ്പര്യ ചിന്തകളായി തുടർച്ചകൾ വളരെയധികം ഉണ്ടാവേണ്ട ഇത്തരം സിനിമകൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സ്വവർഗാനുരാഗ സങ്കൽപ്പങ്ങളെ ഉടച്ചുവാർക്കുന്ന, വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായ, അതിന്റെ വിവിധ വൈകാരിക തലത്തിൽനിന്നും, ഭാവമയമായ സ്വവർഗാനുരാഗ ചുറ്റുപാടിനെയും, അവരെ ചുറ്റിപറ്റിയ ആളുകളെയും ഉൾക്കൊള്ളുന്ന, തുറന്നു […]
മരിച്ചവരുമൊത്തുള്ള യാത്രകൾ

ക്ലാസിക് കഥകളുടെ സവിശേഷതകളിലൊന്ന് അത് ഏതു കാലത്തിലെയും വർത്തമാന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആലോചനാഭരിതവും ആസ്വാദ്യകരവുമാണ് എന്നുള്ളതാണ്. അത് രചിക്കപ്പെട്ട കാലത്തെയും ഭൂപ്രദേശത്തെയും മറികടന്ന് ഭൂമിയുടെ അതിരുകളോളം പടർന്ന് മനുഷ്യരുടെ നിനവുകളിലേക്ക് വിസ്മയങ്ങളുടെ വിലോലമായ അലകൾ തീർക്കുന്നു. സമകാലിക ഇന്ത്യൻ അവസ്ഥയിൽ അമേരിക്കൻ ക്ലാസിക് കഥാകാരിയായ എഡിത്ത് വാർട്ടൺന്റെ (Edith Wharton 1862-1937) ഒരു യാത്ര (A Journey) എന്ന കഥ നോക്കുക. മൂന്നു തവണ നോബൽ സമ്മാനത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും (1927,1928, 1930) ആദ്യമായി […]
മണിപ്പൂർ ഡയറി: നൃത്തം...

സുന്ദരമായ നാടാണ് മണിപ്പൂർ. ഏഴ് സഹോദരിമാർ എന്നറിയപ്പെടുന്ന മണിപ്പൂർ, മിസോറാം, അസം, അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഒന്ന്. പരിസ്ഥിതി സൗഹൃദമായ, വലിയ വ്യവസായങ്ങൾ ഇപ്പോഴും കടന്നു കയറാത്ത സ്ഥലങ്ങൾ. ഓരോ സംസ്ഥാനത്തിനും അതിന്റേതായ മനോഹാരിതയും പാരമ്പര്യവുമുണ്ട്; പ്രകൃതി സ്നേഹികൾക്ക് അനുയോജ്യമായ പ്രദേശം. താഴ്വരയിലേക്ക് വിമാനം പറന്നിറങ്ങുമ്പോൾ ജനാലക്കാഴ്ചകൾ ആരുടെയും മനം കവരും. മലകൾക്കിടയിൽ കൃത്യമായി ചെത്തി വെച്ചിരിക്കുന്ന ഒരു വലിയ കളിസ്ഥലം പോലെ ഇൻഫാൽ താഴ്വര. നെൽപ്പാടങ്ങളുടെ ഇടയിൽ പട്ടണങ്ങളും ഗ്രാമങ്ങളും- […]
പച്ചയായ ലൈംഗിക ദാരിദ്ര്യമാണ്...

തെരുവ് സ്വാതന്ത്ര്യത്തിന്റെ ലോകമാണ്; എന്നാല് പ്രായമായ ലൈംഗിക തൊഴിലാളികള്ക്ക് തെരുവില് ജീവിക്കുക എളുപ്പമല്ല. അവര്ക്ക് കിടക്കാന് ഒരു ഇടം നല്കുക എന്നത് അത്യാവശ്യമാണ്, മുൻ ലൈംഗിക തൊഴിലാളിയും എഴുത്തുകാരിയുമായ നളിനി ജമീലയുടേതാണ് ഈ വാക്കുകള്. വീണ്ടും തന്റെ പഴയകാല ജീവിതത്തിന്റെ ചുരുളുകളഴിക്കാൻ താല്പര്യം കാണിച്ചില്ലെങ്കിലും കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നളിനി ജമീല. കോവിഡിന് കാലത്തും അതിനുശേഷവും ഈ മേഖലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ജമീല വാചാലയായി. “സ്ത്രീ ഇവിടെ അരക്ഷിതയാണ്. അയൽ സംസ്ഥാനമായ മൈസൂരിൽ പോലും പാതിരാത്രി […]
സേതുവിൻറെ കഥാലോകം പേടിസ്വപ്നത്തിന്റെ...

ഭാവദൗര്ബല്യത്തിന്റെ പൂര്ണമായ നിരാസം ആധുനിക മലയാള എഴുത്തുകാരായ ആനന്ദിന്റെയും, കാക്കനാടന്റെയും, ഒ.വി. വിജയന്റെയും, സേതുവിന്റെയും, പുനത്തിലിന്റെയും, എം. മുകുന്ദന്റെയും കഥകളിലാണ് നാം കാണുന്നത്. എം. മുകുന്ദന്റെ ‘രഥമാത്രം’, സേതുവിന്റെ ‘ജനാബ് കുഞ്ഞിമൂസ്സഹാജി’, ആനന്ദിന്റെ ‘ഗംഗയിലെ പാലം’, പുനത്തിലിന്റെ ‘കത്തി’, കാക്കനാടന്റെ ‘കണ്ണാടി വീട്’ തുടങ്ങിയ കഥകള് മലയാള ചെറുകഥാ സാഹിത്യത്തില് ആധുനികതയ്ക്ക് അടിത്തറയിട്ട കഥകളാണ്. മനുഷ്യന്റെ ‘ഒറ്റപ്പെടലും’ (alienation) അന്യവത്കരണവും, ആധുനിക കഥകളില് നിരന്തരം പരീക്ഷിക്കപ്പെട്ടത് 1970 കള്ക്ക് ശേഷമാണ്. ‘കാഫ് കാസ്ക്’ (Kafkasque) കഥകള് എണ്പതുകളില് മലയാള […]
ജി.ആർ. ഇന്ദുഗോപൻ: വായനക്കാർ...

ജി. ആർ. ഇന്ദുഗോപനോട് 25 ചോദ്യങ്ങളും ഉത്തരവും Q1.മലയാളത്തിലെ ആദ്യത്തെ ടെക്-നോവല് എഴുതുന്നത് ചേട്ടനാണ്. 15 കൊല്ലം മുമ്പ്. ‘നാനോടെക്നോളജിയെ പശ്ചാത്തലമാക്കിയ ഈ നോവലിന്റെ പശ്ചാത്തലം മലയാളിക്ക് അന്ന് തീരെ അപരിചിതമായിരുന്നു. കാലത്തിനു മുൻപേ വന്ന നോവൽ. ചേട്ടന്റെ ധാരാളം കഥകളും നോവലുകളും ആ കാലഘട്ടത്തിൽ പുറത്തുവന്നിരുന്നു. താങ്കൾ അന്ന് സൈഡു പറ്റിയാണ് ഒഴുകിയത്. ആരും കൊട്ടിഘോഷിച്ചില്ല. ഇപ്പോഴാകട്ടെ, അന്നെഴുതിയതൊക്കെയും വലിയ രീതിയില് വായനക്കാർ, വാശി പോലെ വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ഗംഭീരമായി ആഘോഷിക്കപ്പെടുമ്പോൾ, ശരിക്കും ഇതൊരു രണ്ടാം […]
ഓഷോ എന്ന പേരിലെ...

ഓഷോ അനുയായിയായ ഷിഖർചന്ദ് ജെയ്ൻ കാട്ടൂർ മുരളിയുമായി സംസാരിക്കുന്നു ഓഷോ എന്നും ഭഗവാൻ രജനീഷ്, ആചാര്യ രജനീഷ് എന്നുമൊക്കെ അറിയപ്പെടുന്ന ചന്ദ്രമോഹൻ ജെയിൻ എന്ന വ്യക്തിയെ അല്ലെങ്കിൽ ആ പേരിനെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇതിന് പ്രധാന കാരണം ആ പേരുകൾ തന്നെ. ഓഷോ എന്നാൽ സാഗരലയനം എന്നാണർത്ഥം. കാരണം, ബ്രഹ്മജ്ഞാനത്തിന്റെ മഹാസാഗരത്തിൽ സ്വയം വിലയം കൊണ്ട ജ്ഞാനിയാണദ്ദേഹം. അല്ലെങ്കിൽ ബ്രഹ്മജ്ഞാനത്തിന്റെ മഹാസാഗരം ഉള്ളിലൊളിപ്പിച്ച ആൾ എന്ന് വേണമെങ്കിലും അദ്ദേഹത്തെ വിശേഷിപ്പിക്കാം. ബ്രഹ്മജ്ഞാനം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. […]
ബോധ്ഗയ – ശ്രീബുദ്ധന്റെ...

വളരെ അപ്രതീക്ഷിതമായാണ് വടക്കൻ സംസ്ഥാനത്തിലേക്ക് – ബിഹാറിലേക്ക് – ഒരു യാത്ര തരപ്പെട്ടത്. ഒരു ദിവാസ്വപ്നം പോലെ രണ്ടു ദിവസം നീണ്ടുനിന്ന ഹ്രസ്വയാത്ര. (യാത്രകൾ എന്നും അങ്ങിനെയാണ്. ഒരുക്കങ്ങളോടു കൂടി കാത്തിരുന്നു കിട്ടുന്നവയല്ല. തീർത്ഥയാത്രകൾ പ്രത്യേകിച്ചും. ഒരു നിയോഗമെന്നതുപോലെ പിറന്നുവീണതാണ് എന്റെ പാറ്റ്ന-ബോധ്ഗയ യാത്രയും). ‘വിഹാരം’ എന്ന വാക്കിൽ നിന്നാണത്രെ ‘ബിഹാർ’ ഉണ്ടായത്. ഭാരത സംസ്കാരത്തിന്റെ ഈറ്റില്ലം എന്നു പറയാവുന്ന ബിഹാറും ഉൾനാടുകളും ചരിത്രപരമായി വളരെ പ്രാധാന്യമർഹിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളാണ്. സാമൂഹ്യപരമായും സാമ്പത്തിക നിലയിലും ഇന്നും പിന്നാക്കം […]
തീസ്ത ഒഴുകുന്ന നാട്ടിൽ

ഏതാണ്ട് ഒരു മാസം ആയിക്കാണില്ല, രുദ്രപ്രയാഗിൽനിന്ന്, നവൻ എന്നെ ഫോണിൽ വിളിച്ചറിയിച്ചത്. ”ഞങ്ങൾ ഇപ്പോൾ മന്ദാകിനിയുടെ തീരത്താണ്. നദിയിലെ വെള്ളത്തിന് ഒരു ചുമന്ന നിറമാണ്”. നവനും മനുവും, എന്റെ രണ്ടു സഹോദരന്മാർ, ബദരി-കേദാർ യാത്രയിലായിരുന്നു. അന്ന് പക്ഷെ, ഞങ്ങളാരുംതന്നെ അറിഞ്ഞില്ല അവർ കണ്ടത് അമർഷം കടിച്ചമർത്തിയ ഒരു നദിയാണെന്ന്. അവർക്കു പിന്നാലെ വന്നത് ഒരു പ്രളയം. പ്രളയക്കെടുതിയിൽ അവർ താമസിച്ചിരുന്ന സ്ഥലങ്ങളൊക്കെ ഒഴുകിപ്പോയി ട്ടുണ്ടാവും. ടി.വിയിൽ പ്രളയക്കെടുതികൾ കണ്ട എന്റെ മനസ്സിൽ മറ്റൊരു നദിയാണ് ഓർമയിൽ വന്നത് […]
അഴിയുംതോറും കുരുങ്ങുന്ന സ്ത്രീ...

ശ്രീജ പള്ളം എന്ന ചിത്രകാരിയുടെ ചിത്രങ്ങൾ കണ്ടപ്പോൾ സച്ചിദാനന്ദന്റെ ‘സ്ത്രീകൾ‘ എന്ന കവിതയിലെ ചില വരികളാണ് ഓർമ്മവന്നത്. “ഒരു സ്ത്രീ ചായമടർന്നുപോയ വീട് തലയിലേറ്റിവിതുമ്പിക്കരഞ്ഞ് തിരക്കിട്ട് നടക്കുന്നു. ഒരു സ്ത്രീ ഒരു വണ്ടിയും നിർത്താത്തഒരു സ്റ്റേഷനിൽ വണ്ടി കാത്തു നിൽക്കുന്നു. ഒരു സ്ത്രീ മിന്നാമിനുങ്ങുകളാൽ ചുററപ്പെട്ട്കൂരിരുട്ടിൽ നക്ഷത്രങ്ങളിലേയ്ക്ക് നടക്കുന്നു”. സ്വതന്ത്രകളാവാൻ കൊതിക്കുന്ന സ്ത്രീകളുടെ സ്വപ്നങ്ങളുടെ, വിഹ്വലതകളുടെ വാഗ്വിസ്മയമായ ഈ കവിത എന്നെ ശ്രീജയുടെ “തൊഴിലിടങ്ങളിലെ സ്ത്രീകൾ” എന്ന ചിത്രപരമ്പരയിലെ സ്ത്രീകളിലേക്കാണ് നയിച്ചത്. ഈ സ്ത്രീകളെല്ലാം ഓരോരോ തൊഴിൽ […]
നദി കാലംപോലെ

നദീതീരമാണ് സംസ്കാരത്തിന്റെ ഈറ്റില്ലം. ചില നദികൾ ജനജീവിതത്തെ മാറ്റിത്തീർത്തിട്ടുണ്ട്. നദി മൂലം സംഭവിച്ച സാംസ്കാരിക മുന്നേറ്റങ്ങളും നിരവധിയാണ്. നദി എന്നാൽ എന്താണ്? നദിയുടെ സവിശേഷതയും പങ്കും എന്താണ്? കാലാവസ്ഥയെ നിർണയിക്കുന്നതിൽ നദി എത്രമാത്രം പങ്കുവഹിക്കുന്നു? ഭൂമിശാസ്ത്രപരമായും ശരീരശാസ്ത്ര സംബന്ധമായും നദി എന്താണ്?- നദിയെ ശാസ്ത്രീയമായി പഠിക്കാനൊരുങ്ങുമ്പോൾ ഈ ചോദ്യങ്ങളെല്ലാം നമുക്കു മുമ്പിൽ വരുന്നു. ആര്യൻ, ഈജിപ്ഷ്യൻ, ബാബിലോണിയൻ, അസീറിയ ൻ, തുടങ്ങിയ ആദിമ നാഗരികതകളെല്ലാം ആവിർഭവിച്ചത് നദീതീരങ്ങളിലാണ്. സത്ലജിന്റെ തീരത്തുള്ള ഹാരപ്പയി ലാണ് സിന്ധുനദീതടസംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. […]
ഈ ജന്മം

ഈ ജന്മം മാലാഖമത്സ്യത്തിൻ ചിറകിലായി നീ എന്നതു മറന്നീടണം നീന്തുവാനേറെ ദൂരമുണ്ടെന്നതോർത്തീടണം അക്കരെയെന്നതൊരു മിഥ്യ ഇക്കരെയെന്നതും. ഇതിനിടയിലാണ് നീ തുഴയേണ്ടത് കണ്ടീടുന്ന കാഴ്ചകളെ മിഴി നിറയെ കണ്ടീടണം ഇന്നെന്നതു സന്തോഷമായി കരുതീടണം യാത്രികനായി നിറയെ നിറയെ പോയീടണം ഇടങ്ങളെയെല്ലാം അത്ഭുതമാക്കീടണം കുഞ്ഞിന്റെ നിഷ്കളങ്കത കരുതീടണം വലുതെന്നും ചെറുതെന്നുമില്ലാതെ സമമാക്കീടണം പകലിരവുകൾ ആഘോഷമാക്കീടണം വർണ്ണച്ചിറകുകൾ മുളപ്പിച്ചീടണം മാലാഖമത്സ്യമായി തീർന്നീടണം… മൊബൈൽ: 98951 20027
ജനയുഗം യാത്രയും കാമ്പിശ്ശേരി...

കൊച്ചി കണ്ടവന് അച്ചി വേണ്ട; കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പ്രായമായവർ പറയുന്ന പഴമൊഴി കുട്ടിക്കാലത്തു തന്നെ കേട്ടിരുന്നു. അതിൻറെ പൊരുളെന്താണെന്ന് അന്വേഷിച്ചില്ല. കാരണം കൊല്ലവുമായി എനിക്ക് ഒരു തരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ല.വാസ്തവത്തിൽ കോളേജ് വിദ്യാഭ്യാസം കഴിയുന്നതുവരെ ഞാൻ എറണാകുളത്തിന് അപ്പുറത്തേക്ക് യാത്ര ചെയ്തിരുന്നില്ല. എൻറെ വടക്കൻ അതിർത്തി തൃശ്ശൂരും അനുബന്ധസ്ഥലങ്ങളും മാത്രം. അതിനപ്പുറമുള്ള ഭൂമിശാസ്ത്രജ്ഞാനം പൂജ്യം. കോളേജിൽ പഠിക്കുമ്പോഴും സാമ്പത്തികം നന്നേ പരുങ്ങലിലായിരുന്നതു കൊണ്ട് ആഡംബരങ്ങളും സഞ്ചാരങ്ങളും ആലോചനകളിൽ പോലും തെളിഞ്ഞിരുന്നില്ല..ഒരു പ്രൈമറി സ്ക്കൂളിലെ […]
മഷിമുനയിലെ ബ്ളാക്ക് ഹോൾ

(ലേഖനങ്ങൾ) വിജു വി നായർ പ്രണത ബുക്സ് വില: 500 രൂപ. ഫ്ലോബേർ, പ്രൂസ്റ്റ്, ജോയ്സ്, ബോർഹസ്, ബൊലേനോ, കോർത്താസർ, വാൽസർ, കൂറ്റ് സേ, മുറകാമി, വാലസ്, വിജയൻ, ബാബേൽ, സിൽവിയ പ്ലാത്, വിശ്ലവാ ഷിംബോർസ്ക, ലെനാദ് കോഹൻ, സ്ബിഗ്നിഗ് ഹെർബർട്ട്, യുനമുനോ, കൊനാൻ ഡോയിൽ, മഹ്മൂദ് ഡാർവിഷ്, സിമോൺ ദ് ബുവ എന്നിവരുടെ മൗലിക രചനാലോകങ്ങളിലൂടെ എഴുത്തുകലയുടെ സാദ്ധ്യതകൾ അന്വേഷിക്കുന്ന കൃതി. ‘മനുഷ്യൻ എന്തിന് എഴുതുന്നു’ എന്ന അടിസ്ഥാന ചോദ്യത്തിനുള്ള ഉത്തരം അങ്ങനെ പല ദിശകളിലൂടെ […]
പരിസ്ഥിതി ദർശനം മതങ്ങളിൽ

(ലേഖനങ്ങൾ) ഡോ. മോത്തി വർക്കി മാതൃഭ്യൂമി ബുക്സ് വില: 320 രൂപ. ജീവപ്രപഞ്ചത്തെക്കുറിച്ചുള്ള ബഹുസ്വര ദർശനങ്ങൾ ഗൗരവപൂർവം സമാഹരിക്കപ്പെട്ടിട്ടുള്ള കനത്ത പുസ്തകമാണ് പരിസ്ഥിതി ദർശനം മതങ്ങളിൽ. ഡോ: മോത്തി വർക്കി എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ കെ സി നാരായണൻ, പി എൻ ദാസ്, കെ ജയകുമാർ, ആചാര്യ രാജേഷ്, എം കെ നാരായണൻ പോറ്റി, ഡോ: അജയ് ശേഖർ, ഡോ: കെ വി മോഹൻകുമാർ,ഡോ: പോൽ തേലക്കാട്ടിൽ, ഡോ: ജാഫർ കെ പി, പ്രൊ: ആദിനാട് […]
കഥാബീജങ്ങളുടെ പുസ്തകം

(ഹരിത സാവിത്രി (ഹരിത ഇവാന്) രചിച്ച ‘മുറിവേറ്റവരുടെ പാതകള്’ എന്ന പുസ്തകത്തെ കുറിച്ച്. യാത്രാ വിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിയ കൃതി സാമ്പ്രദായിക അര്ത്ഥത്തിലുള്ള യാത്രാവിവരണ പുസ്തകം എന്നതിലേറെ മിഴിവുറ്റ മാനവിക ചിത്രങ്ങളുടെ സംഘാതമാണ്.) സാമ്പ്രദായിക അര്ത്ഥത്തില് യാത്രാവിവരണം എന്നത് ഒരു പ്രത്യേക ലക്ഷ്യസ്ഥലത്തേക്കുള്ള യാത്രയെ പുറപ്പെട്ടുപോക്കുമുതല് പിന്തുടരുന്ന ആഖ്യാനമാണ്. എന്നാല് അത്തരം വമ്പന് പുറപ്പെട്ടുപോക്കുകളില്ലാതെ, തികച്ചും സാധാരണമായ, യൂറോപ്യന് നിത്യജീവിതത്തിലെ ചുറ്റുവട്ടങ്ങളിലോ ചെറുയാത്രകളുടെ യാദൃശ്ചികതകളിലോ കണ്ടുമുട്ടുന്ന ചെറിയ മനുഷ്യരുടെ ജീവിതങ്ങളിലേക്ക്, ഭൂതകാലങ്ങളിലേക്ക് അനുതാപപൂര്ണ്ണവും […]
ആലീസ് ബോണർ: ജീവിതവും...

(ലേഖനങ്ങൾ) ഡോ. വിനി എ എൻ ബി എസ് വില: 420 രൂപ കഥകളിയെ ലോക സമക്ഷം അവതരിപ്പിച്ചതിൽ പ്രധാന പങ്ക് ആലീസ് ബോണരുടെ വീക്ഷണങ്ങൾക്കാണ്. ഭാരതീയകലകളിലും വസ്തുവിദ്യയിലും തല്പരയായ ആലീസ് അതുവരെ എല്ലാവര്ക്കും അജ്ഞാതമായിരുന്ന വാസ്തുവിദ്യയെ കുറിച്ചുള്ള കയ്യെഴുത്തു പ്രതികളുടെ ശേഖരണം വിവർത്തനം പ്രസിദ്ധീകരണം എന്നീ ശ്രമകരമായ ഉദ്യമത്തിന് ഇറങ്ങി. ഇന്ത്യയിലെ പാരമ്പര്യ കലകളുടെ മൂല്യം വീണ്ടെടുക്കുന്നതിലുള്ള അവരുടെ പങ്ക് ശ്രദ്ധേയമാണ്. അവരുടെ പ്രവർത്തനം വിലയിരുത്താൻ ഡോ. വിനിയുടെ ഈ ഗവേഷണ ഗ്രന്ഥം സഹായകമാവുന്നു.
അസ്തമയത്തിനു നേരെ നടക്കുന്നവർ

(നോവൽ) ബാലകൃഷ്ണൻ ചിന്ത പബ്ലിഷേഴ്സ് വില 140 രൂപ. മുംബൈ പോലുള്ള മഹാനഗരത്തിൽ ജീവിക്കുമ്പോഴും മലയാള ഭാവന ബാലകൃഷ്ണനിൽ സദാ ഉണർന്നിരിക്കുന്നു. ജീവിതസായാഹ്നവും മനുഷ്യ കാമനകളും മുഖാമുഖം വരുന്ന അവസ്ഥാന്തരത്തെ തികഞ്ഞ ദാര്ശനിക മാനത്തോടെ നോക്കിക്കാണുകയാണീ നോവൽ. മഹാനഗരത്തിലെ തിരക്കേറിയ വീഥികളും കടൽക്കരകളും പാർക്കുകളും സായാഹ്ന സൂര്യനും ഇളം കാറ്റും എങ്ങനെയാണ് കഥാപാത്ര രൂപമാർജിക്കുന്നതെന്ന് ബാലകൃഷ്ണൻ ഈ നോവലിലൂടെ കാട്ടിത്തരുന്നു. സരളവും ശക്തവുമാണ് ബാലകൃഷ്ണന്റെ രചനകൾ.
ഇന്ത്യൻ ആധുനികത: തെന്നിന്ത്യൻ...

1850ൽ മദ്രാസിലും 1854ൽ കൽക്കത്തയിലും 1857ൽ ബോംബെയിലും 1875ൽ ലാഹോറിലുമായി കലാപാഠശാലകൾ ബ്രിട്ടീഷുകാർ അന്നത്തെ തങ്ങളുടെ പ്രവിശ്യകളിൽ സ്ഥാപിച്ചത് ഒട്ടും യാദൃച്ഛികമല്ല. തങ്ങൾക്ക് സ്വാഭാവിക അവകാശമായി കൈവന്നു ചേർന്ന ഒരു രാജ്യത്തിന്റെ അതിർത്തികൾ, സംസ്കാരം, ദേശീയ സ്വത്വം എന്നിവ തീരുമാനിച്ചുറപ്പിച്ച് അതിന് അസ്തിവാരം ഇടുന്നതിന്റെ ഭാഗമായാണ് അവർ അതു ചെയ്തത്. മേല്പറഞ്ഞ കലാപഠനശാലകൾ സ്ഥാപിക്കുന്നതിന് അവർ തെരഞ്ഞെടുത്ത സ്ഥലങ്ങൾ ശ്രദ്ധിച്ചാൽ ഇന്ത്യ എന്ന ദേശീയതയുടെ അതിർത്തികൾ കൃത്യമായി ഏതാണ്ട് 1800ൽതന്നെ വിവക്ഷിതമായിരുന്നു എന്നു മനസ്സിലാക്കാനാവും. ഇന്ത്യയുടെ രാഷ്ട്രീയ […]
ഉന്മാദം പൂണ്ട വർഗീയതയും...

ക്രിസ്ത്യൻ കോളേജിൽ മൂന്നാം വർഷ ഡിഗ്രീ പരീക്ഷ നടക്കുമ്പോളാണ് പത്രങ്ങളിലൊക്കെ കോളജ് അധ്യാപകന്റെ കൈ വെട്ടിയ വാർത്തകൾ വന്നത്. ചാനലുകൾ മുഴുവൻ സമയവും ചർച്ചകൾ നടത്തിയതൊക്കെ ഇന്നുമോർക്കുന്നു. വായന കാര്യമായി ഇല്ലാത്ത സമയം, ആ മുഖം മാത്രം മനസ്സിൽ ഇന്നുമുണ്ട്. പതിനൊന്നു വർഷത്തിനിപ്പുറത്ത് ‘അറ്റുപോകാത്ത ഓർമകൾ’ വായിച്ചു തീർന്നപ്പോൾ വാക്കുകൾ മുറിയുന്നു. പ്രൊഫസർ ടി ജെ ജോസഫ് എന്ന കോളേജ് അധ്യാപകന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളായിരുന്നു അന്ന് ഞാൻ കണ്ട ആ വർത്തയോടൊപ്പം ജനിച്ചതെന്ന സത്യം […]
‘ശവുണ്ഡി’; ഒരു പുനർവായന

കൊറോണ ഭീതിയിൽ എല്ലാം ഒഴിഞ്ഞ് ശൂന്യവും നിശബ്ദവുമായ അഗ്രഹാരത്തിലെ വീട്ടിലിരുന്നുകൊണ്ട് ടി കെ ശങ്കരനാരായണൻ എന്ന എഴുത്തുകാരന്റെ ശവുണ്ഡി എന്ന നോവൽ വായിക്കുന്നത് തികച്ചും വേദനാജനകമായ അനുഭവമാകുന്നു. ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ ആയി മാത്രമല്ല ചിലതിനെ ചരിത്രത്തിന്റെ അനീതികൾ ആയി തന്നെ വിശേഷിപ്പിക്കേണ്ടതുണ്ട്. അത്തരമൊരു മാനത്തിലേക്ക് അവതരണത്തിലേക്ക്ഈ രചന ഉയരുന്നു ഇനി ആരാണ് ശവുണ്ഡി എന്ന പുതുതലമുറയുടെ ചോദ്യത്തിന് നോവലിൽ തന്നെ അതിനു മറുപടി ഒരുക്കുന്നുണ്ട് എഴുത്തുകാരൻ നരസിംഹ അയ്യർ മരിച്ച പതിനൊന്നാം പക്കം രാമു […]
ഹരാരിയുടെ വാക്കുകൾ അസത്യമോ...

നമുക്കിനിയും പുറകിലേക്ക് നടക്കാൻ കഴിയില്ല. ഈ നൂറ്റാണ്ടിൽ തന്നെയോ അതോ അടുത്ത നൂറ്റാണ്ടിലോ വലിയ മാറ്റം സംഭവിക്കും. അത് സാപ്പിയൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI അഥവാ കൃത്രിമ ബുദ്ധി) തമ്മിലുള്ള സാങ്കേതികമായ പോരാട്ടത്തിന്റെ കാലമായിരിക്കും. ആ പോരാട്ടത്തിൽ മനുഷ്യവംശം പ്രവചിക്കാൻ കഴിയാത്ത ഒരു ദുർഗതിയിലേക്ക് വരികയും ചെയ്തേക്കാം.തന്റെ പുസ്തകങ്ങളിലൂടെ ഈ മുന്നറിയിപ്പു നൽകുന്നത് ഹീബ്രു (hebrew) ചരിത്രാധ്യാപകനും ഗവേഷകനുമായ യുവാൽ നോവാ ഹരാരി (Yuval Noah Harari) യാണ്. ഹരാരിയുടെ പ്രധാനപ്പെട്ട മൂന്നു പുസ്തകങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ […]
ഗൂഢലോകങ്ങൾ തുറന്നു കാട്ടുന്ന...

ശാസ്ത്രവും സാങ്കേതിക വിദ്യയും ചേർന്ന് മനുഷ്യനെയും മനുഷ്യജീവിതങ്ങളെയും അപാരമായ സൗകര്യങ്ങളുടെ ലോകത്ത് എത്തിച്ചിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ എന്തും കൈയ്യെത്തിപ്പിടിക്കാം എന്ന വ്യാമോഹത്തിലും താൻ എന്തൊക്കെയോ ആയിത്തീർന്നു എന്ന തോന്നലിലും സ്വയം നെഗളിച്ച് നടക്കുന്ന മഹാഭൂരിപക്ഷമാണ് ഇപ്പോൾ പൊതുവായി മനുഷ്യവർഗ്ഗം. ഇതേ മനുഷ്യനെ ഒരു നിർവചനത്തിന്റെ ഏതെങ്കിലും പരിധിയിൽ നിർത്താനാവുമോ? മനുഷ്യസ്വഭാവം എന്ന് സാമാന്യമായി പറയുമ്പോഴും അനന്തകോടി വൈചിത്ര്യങ്ങളുടെ ആകത്തുകയായ മനുഷ്യനെ എങ്ങനെ എന്തുകൊണ്ടാണ് നമുക്ക് അളക്കാനാവുക? പൊതുസമൂഹം എന്ന് സാധാരണ വ്യവഛേദിക്കുന്ന ഒരു ഗ്രൂപ്പിൽ നാം […]
പി.കെ.പാറക്കടവിന്റെ കഥകളിലെ രാഷ്ട്രീയ...

എഴുത്തിന്റെ രീതിശാസ്ത്രത്തെ നിർണ്ണയിക്കുന്നത് അതിലെ സാമൂഹികമായ ഇടപെടലാണ്. എഴുത്തുകാരൻ തന്റെ ആശയാവിഷ്ക്കാരത്തിന് തെരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ അതിനൊരുരിക്കലും വിഘാതം സൃഷ്ടിക്കാറുമില്ല. കവിത, ചെറുകഥ, മിനിക്കഥ, നോവൽ തുടങ്ങിയ എഴുത്തിന്റെ ആവിഷ്ക്കാര രീതികൾക്ക് അതിന്റേതായ സാധ്യതകളും പരിമിതികളും ഉണ്ട്. ഒരു വിഷയത്തെ നോവലിലൂടെ പറയാൻ പറ്റുന്ന സാധ്യതയല്ല അത് ചെറുകഥയിൽ എത്തുമ്പോൾ ഉണ്ടാവുന്നത്.അവിടെ ഭാവനയുടെ ആവിഷ്ക്കാരത്തിന് സ്വഭാവികമായ പരിമിതി ഉണ്ടാവുകയാണ്. ചെറുകഥയിൽ നിന്നും അത് മിനിക്കഥയിൽ എത്തുമ്പോൾ അതിന്റെ പരിമിതി വീണ്ടും ചെറുതാവുന്നു. എന്നാൽ ചെറുകഥയിലൂടെ വിശാലമായി പറയേണ്ട ആശയങ്ങളെ […]
മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധസംഘടനകൾക്കുമുള്ള നിരോധനം വൈകിപ്പോയി എന്നതാണ് നിഷ്പക്ഷമതികളായ ജനങ്ങളുടെ അഭിപ്രായം.
പ്രണയം നിലവിലില്ലാത്ത ഒരു...

രണ്ടാണുങ്ങൾ തമ്മിൽ പ്രേമിക്കുമ്പോൾ അംബരചുംബികളായ രണ്ടു കെട്ടിടങ്ങൾ ചന്ദ്രനെ തൊട്ട് തീ പാളിച്ച് രണ്ടു പുകയെടുക്കുന്നത് പോലെ തോന്നും രണ്ടാണുങ്ങൾ തമ്മിൽ ഉമ്മ വെച്ച് സ്നേഹത്താൽ ഉൾപുളകം കൊള്ളുമ്പോൾ സദാചാരം പറയുന്നവരേ, കണ്ണിൽ മഞ്ഞ കേറി നാവു കൊണ്ട് മലം തുപ്പുന്നവരേ, നിങ്ങൾക്കു നേരെ വാക്കുകളുരഞ്ഞ് തെറിക്കാറ്റു വീശും രണ്ടു കട്ടനെടുത്ത് ദാ ദിങ്ങനെ ചിയേർന്ന് പറയുമ്പോഴുണ്ടല്ലോ ഉന്മാദങ്ങളുടെ ശരശയ്യയിൽ ചടുല നൃത്തം ചെയ്യുകയായിരിക്കും അവർ ആ അരണ്ട വെളിച്ചത്തിലിരുന്ന് നീയുണ്ടായിരുന്നല്ലോ നീയുണ്ടെന്നായിരുന്നല്ലോ ഞങ്ങൾ ഞങ്ങളാവുന്നെടീ എന്ന് […]
ഒടിസൂചിക: ഭാവന (വായന)യിലെ...

മനുഷ്യനിലെ ഭയം/പേടി എന്ന വികാരത്തെ പരമാവധി ചൂഷണം ചെയ്ത് കൊണ്ടാണ് ഒരു കാലത്ത് ഇവിടെ ഹൊറർ നോവലുകളും സിനിമകളും കച്ചവടവിജയം നേടിയത്. ഭയപ്പെടുത്തി കാര്യം സാധിച്ചെടുക്കുക എന്നത് ഇന്നും നാം അനുവർത്തിച്ച് പോരുന്ന ഒരു നയമാണല്ലൊ? കുട്ടിക്കാലത്ത് നാം കേട്ട വാമൊഴി കഥകളിൽ മിക്കതിലും ഇത്തരത്തിൽ ഭയത്തിന്റെ അംശം ഊറിക്കൂടി കിടക്കുന്നത് കാണാം. ചെറുപ്പം മുതൽ തന്നെ മുത്തശ്ശിമാരും ചങ്ങാതിമാരും പറഞ്ഞു തന്ന കഥകളിൽ പേടിപ്പെടുത്തുന്ന യക്ഷികളും, പ്രേതങ്ങളും, ഒടിയനും, ജിന്നും നിറഞ്ഞ് നിന്നിരുന്നത് ഇന്നും ഞാനോർക്കുന്നു. […]
നഗരത്തിരക്കിൽ

ജനസഞ്ചയം മഴയിൽ നിന്നോടിക്കയറാൻ വെമ്പുന്ന വേളയിൽ അയാൾ അവളെ ചേർത്ത് നിർത്തി നഗരമധ്യത്തിലെ തിരക്കിട്ട പൊതുവഴിയിൽ വെച്ച് ആദ്യമായി ചുംബിച്ചു.
ലോകമേ തറവാട്: കലയിലെ...

കലാസ്വാദനത്തിന്റെ പുതിയ വഴികൾ തുറന്നിടുകയാണ് ആലപ്പുഴയിൽ നടന്നുകൊണ്ടിരിക്കുന്ന ലോകമേ തറവാട് എന്ന കലാപ്രദർശനം. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഈ സംരംഭത്തിൽ ലോകമെമ്പാടും ചിതറിക്കിടക്കുന്ന 267 മലയാളി കലാപ്രവർത്തകരാണ് പങ്കെടുക്കുന്നത്. ഇതിൽ 56 സ്ത്രീകളും ഉണ്ട് എന്നത് വളരെ ശ്രദ്ധേയമാണ്. ഈ വർഷം ഏപ്രിൽ 12 നു ആരംഭിച്ച ഈ പ്രദർശനം കൊറോണയുടെ വിലക്കുകൾക്ക് വിധേയമായതുകൊണ്ടു നവംബർ 30 വരെ കാഴ്ചക്കാർക്കായി തുറന്നിരിപ്പുണ്ട്. ചിത്രകാരനായ ആന്റോ ജോർജ് തയ്യാറാക്കിയ പ്രത്യേക ലേഖനം. കല […]
എൻ. കെ.പി. മുത്തുക്കോയ:...

ഞാനിപ്പോൾ കൂട്ടക്കുരുതിയുടെ മന:ശാസ്ത്രം വായിച്ചുകൊണ്ടിരിക്കയാണ്. അതിലേക്ക് എത്തിച്ചേരുന്നത് വളരെ നീണ്ട ഒരു പ്രോസസ്സ് ആണെന്നാണ് അത് പഠിച്ച വിദ്വാന്മാർ പറയുന്നത്, ഞങ്ങൾ ചെന്ന് കയറുമ്പോൾ തന്റെ ലാപ്ടോപ് നീക്കി വച്ചുകൊണ്ട് മുത്തുക്കോയ പറഞ്ഞു. 78 വയസ്സിലും ഏറ്റവും പുതിയ ലോക വിവരങ്ങൾ അറിയാനായി ലാപ്ടോപ്പിന് മുന്നിൽ തന്റെ ക്ഷീണിച്ച കണ്ണുകളുമായി ഇരിക്കുകയാണ് ഇന്ത്യയിലെ സർറിയലിസ്റ്റിക് ചിത്രങ്ങളുടെ വക്താവായി അറിയപ്പെടുന്ന എൻ.കെ.പി. മുത്തുക്കോയ എന്ന മലയാളി ചിത്രകാരൻ. ചിത്രകലയെ പോലെതന്നെ രാഷ്ട്രീയത്തിലെയും ഓരോ ചലനങ്ങളും അദ്ദേഹം സസൂക്ഷ്മം വീക്ഷിച്ചു […]
കാർത്ത്യായനി മേനോൻ: ജഹാംഗീർ...

അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ സെക്രട്ടറി സ്ഥാനത്തിരുന്ന് ദൈനംദിന പ്രവർത്തനങ്ങളുടെ സാരഥ്യം ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്ന ഒരു മലയാളി വനിതാ സാന്നിധ്യമാണ് തലശ്ശേരിക്കാരിയായ കാർത്ത്യായനി മേനോൻ. ഒരു ചിത്രകാരിയോ ചിത്രകലയുടെ ആരാധികയോ അല്ലാതിരുന്നിട്ടും എം.എഫ്. ഹുസൈൻ അടക്കമുള്ള ലോകപ്രശസ്തരും അല്ലാത്തവരുമായ ചിത്രകാരന്മാരുടെ സ്നേഹാദരങ്ങൾ ഒരേസമയം ഏറ്റുവാങ്ങാൻ കഴിഞ്ഞവരാണവർ. അത് കേവലമൊരു തൊഴിൽ സ്ഥാപനവും അവിടത്തെ ജീവനക്കാരിയും തമ്മിലുള്ള ബന്ധമായിട്ടല്ല, മറിച്ച് സുദൃഢവും ഊഷ്മളവും വൈകാരികവുമായ ഒരാത്മബന്ധമായിട്ടാണ് ഇപ്പോഴും […]
സെക്ഷൻ 124A: രാജ്യം,...

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ വേണ്ടി ബ്രിട്ടിഷ് ഗവണ്മെന്റ് കുത്സിതബുദ്ധിയോടെ മെനഞ്ഞെടുത്ത ഒരു നിയമത്തിന് ഇന്നത്തെ ഇന്ത്യയിൽ എന്താണ് പ്രസക്തി? ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124A എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ഒരു വിമുക്ത ആർമി ജനറൽ സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 14ന് ചീഫ് ജസ്റ്റിസ് എൻ. വി. രമണ കേന്ദ്ര സർക്കാരിനോട് ചോദിച്ച ചോദ്യം ഈ കരിനിയമത്തിനെതിരായ പോരാട്ടത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു. ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പിന്റെ മുൻ എഡിറ്ററും വാജ്പേയ് […]
മഴയുടെ മണങ്ങൾ

കമ്പ്യൂട്ടർ സ്ക്രീനിൽ MV എന്ന് അടയാളപ്പെടുത്തിയ ഒരു വലിയ പിങ്ക് പൊട്ടിലേക്ക് നോക്കിയിരുന്നപ്പോൾ ഒൻപതാം ക്ലാസുകാരിയായ മഴ വരുൺ ദേവിന് സങ്കടം വന്നു. സ്ക്രീനിൽ പല നിറങ്ങളിലുള്ള മുപ്പത്തിനാല് പൊട്ടുകളുണ്ട്. മിക്ക പൊട്ടുകളിലും പേരുകളുടെ ആദ്യാക്ഷരങ്ങളാണുണ്ടായിരുന്നത്. ചുരുക്കം ചില പൊട്ടുകളിൽ മാത്രം കാർട്ടൂൺ കഥാപാത്രങ്ങളും സൂപ്പർ ഹീറോകളുടെ ചിത്രങ്ങളും. ടീച്ചർ ഓരോ പേരും വിളിച്ച് ചോദ്യം ചോദിയ്ക്കുമ്പോൾ സ്ക്രീനിലെ പൊട്ടുകളിലൊന്ന് മിന്നുകയും സംസാരിയ്ക്കുകയും ചെയ്യും. ഉത്തരം പറഞ്ഞു കഴിഞ്ഞാൽ പിന്നെയതൊരു നിശ്ശബ്ദ ബിന്ദുവാകും. ക്യാമറ ഓൺ ചെയ്യണമെന്ന് […]
മുയലുകൾ ഉറങ്ങാത്ത നാട്ടിൽ

കാലവും അകലവും മനുഷ്യന്റെ സാധ്യതകളെ മോഹിപ്പിക്കുകയും പരിമിതികളെ പരിഹസിക്കുകയും ചെയ്യുന്നു. മനുഷ്യപുരോഗതിയുടെ ഒരു പ്രധാന നിർവചന അനുക്രമണിക മനുഷ്യർ എത്രേത്താളം ദൂരത്തെയും സമയത്തെയും തോല്പിച്ചു എന്നതാണ്. ‘വേഗത’, സാമ്പത്തിക വ്യവസായ മേഖലകളിൽ ഫലപ്രദമായ ആഗോളീകരണത്തിന്റെയും പ്രതിരോധ രംഗത്ത് ആധുനികവത്കരണത്തിന്റെയും സൂചികയാണ്. വേഗത ഒരേസമയം അഭിമാന വിഷയവും ആകുലതയുടെ കാരണവുമാകുന്നു – സഞ്ചാരത്തിലും സംവേദനത്തിലും സംയോഗത്തിലും സംഭോഗത്തിലും. തന്മൂലം വേഗത അസൂയാവഹമായ നേട്ടമായും മന്ദഗമനം അപരിഷ്കൃതവും പരിഹാസ്യവുമായ ജീവിത അവസ്ഥയുമായി അടയാളപ്പെടുത്തുന്നു. മനുഷ്യരെയും രാജ്യങ്ങളെയും വികസിതവും അവികസിതവും എന്ന് […]
രാജ്മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ ‘ത്രിസന്ധ്യ’ എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി മാധവിക്കുട്ടി (കമല സുരയ്യ) മുംബൈയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ കമല ദാസ് എന്ന പേരിൽ എഴുതിയ നീണ്ട റിവ്യൂ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. “Marbros has filled his film with silences, he has strung silence like crystal beads amidst the sounds, so that each short violation of it becomes dramatic.” ത്രിസന്ധ്യ […]
പ്ലാവ്

മകളേ ഉമ്മറവാതില് ഞരങ്ങാതെ ചാരുക നിനക്കറിയാമോ പണ്ടിതൊരു വരിക്ക പ്ളാവായിരുന്നു കുട്ടിക്കാലത്ത് അച്ഛനും കൂട്ടുകാരും അതിന് തണലത്ത് വീടുണ്ടാക്കി കളിച്ചിരുന്നു അതിന്റെ തുന്നാര കൊമ്പത്തൊരു തൂക്കണാംകുരുവി കുടുംബമായ് പാര്ത്തിരുന്നു രാത്രികളില് പുഴുനെല്ലിന്റെ മണമുള്ള കാറ്റ് അതിന്റെ ചില്ലകളില് തളര്ന്നുറങ്ങിയിരുന്നു അതിന്റെ പഴമായിരുന്നു അച്ഛന് ഓര്മ്മയിലറിഞ്ഞ ആദ്യമധുരം മണ്ണ് തേവിയ അടുക്കളപ്പുറങ്ങളില് കുഴിച്ചിട്ട കുരുകൊണ്ട് വറുതിയില് വിശപ്പകറ്റിയൊരു വീടുണ്ടായിരുന്നു മകളേ ഉമ്മറവാതില് ഞരങ്ങാതെ ചാരുക ഓരോ ഞരക്കത്തിലും തെക്കേതൊടിയിലൊരു പൂവാംകുരുന്നില തേങ്ങി കരയുന്നു….
വീട്ടുമൃഗം

മലമുകളിലെ കാട്ടില് ഒരു വീട് തനിച്ചു നിൽപ്പുണ്ട് അതിനു വഴിതെറ്റിയെന്ന് തോന്നുന്നു അത് വെളുത്ത പുകയുടെ തൂവാല വീശുന്നുണ്ട്. കാട്ടിലുണ്ട് പലവഴികള് ഏതിലൂടെ വന്നാല് അതിനു നാട്ടിലെത്താം? റോഡരികിലോ പട്ടണത്തിലോ കടൽത്തീരത്തോ ഗ്രാമത്തിലോ പേടികൂടാതെ നിൽക്കാം; ശരിക്കും ഒരു വീടാകാം. അത് കൂടെ കൊണ്ട് പോരുമോ കാട്ടിലെ നിലാവിനെ കാടോച്ചകളെ മഴയുടെ ഷവറിനെ അരിച്ചെത്തുന്ന വെയിലിനെ പേടിച്ച കണ്ണുള്ള ഒരു വീട്ടുമൃഗത്തെ. വാതില് ചേര്ത്തമടച്ചാല് ചില വീടുകള് കാടാകും. കാട്ടിരുട്ടിന്റെ വെട്ടത്തില് തിളങ്ങുന്നുണ്ട് വീട്ടുമൃഗത്തിന്റെ കണ്ണുകള്.
ഓർമ: മഹേഷ് ഭായ്...

അടുത്തകാലത്ത് കോവിഡ് ബാധിച്ച് അന്തരിച്ച തന്റെ ഗുരുവും ഗുജറാത്തി മാധ്യമ പ്രവർത്തകനുമായിരുന്ന മഹേഷ് ത്രിവേദിയെ അനുസ്മരിക്കുകയാണ് ലേഖകൻ. ഫിനാൻഷ്യൽ എക്സ്പ്രസ് ദിനപത്രത്തിലെ പഴയ സഹപ്രവർത്തകരുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ കണ്ട സുപരിചിതമായ ചിത്രം അവിചാരിതമായാണ് കണ്ണിലുടക്കിയത്. പ്രസിദ്ധ ഗുജറാത്തി മാധ്യമ പ്രവർത്തകൻ മഹേഷ് ത്രിവേദി കോവിഡ് ബാധിച്ച് അന്തരിച്ച വാർത്തയായിരുന്നു അത്. ഓരോ മരണത്തിന്റെ പിന്നിലും ജീവിതം സമ്മാനിച്ച കാരുണ്യത്തിന്റെ നിറക്കൂട്ടുകൾ ഒളിഞ്ഞ് കിടക്കുന്നു എന്നത് കണ്ണീരിന്റെ ഒരു നനവുള്ള യാഥാർത്ഥ്യമാണ്. മഹേഷ് ത്രിവേദിയുടെ നാല് പതിറ്റാണ്ട് […]
മഹാമാരി ഉയർത്തുന്ന മാനസിക...

ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുകയും ഇതിനകം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ പൊതുജനാരോഗ്യ രംഗത്തിന് മനുഷ്യരാശി കണ്ട ഏറ്റവും വലിയ ഭീഷണിയായി മാറിക്കഴിയുകയും ചെയ്തിരിക്കുന്ന കോവിഡ് മഹാമാരി മാനസിക ആരോഗ്യ രംഗത്തും പുതിയ വെല്ലുവിളികൾ ഉയർത്തിക്കഴിഞ്ഞു. പണക്കാരനെയും പാവപ്പെട്ടവനെയും ഒരുപോലെ ബാധിക്കുമ്പോഴും ഈ പകർച്ചവ്യാധിയെ തടയാനുള്ള ‘അടച്ചിരിക്കൽ’ പ്രക്രിയ മധ്യവർഗ കുടുംബങ്ങളിലെ വ്യക്തികളുടെ മാനസിക നിലയെയാണ് ഏറ്റവും സാരമായി ബാധിക്കുന്നതെന്ന് പ്രാഥമിക പഠനങ്ങൾ വെളിവാക്കുന്നു. കോവിഡുയർത്തുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് മുംബയിലെ മുതിർന്ന പത്രപ്രവർത്തകനായ മഹേഷുമായുള്ള ഒരു ദീർഘ സംഭാഷണത്തിൽ ന്യൂഡൽഹി അംബേദ്കർ […]
കോവിഡ് കച്ചവടത്തിലെ അറിയാ...

കൊറോണ പലർക്കും കൊയ്ത്തുകാലമാണ്. പ്രത്യേകിച്ചും ആശുപത്രികൾക്ക്. ലോകം മുഴുവൻ വ്യാപിച്ച ഈ മഹാമാരിയെ ഫലപ്രദമായി ചെറുക്കാനാവാതെ രാജ്യം ഇന്ന് നട്ടം തിരിയുകയാണ്. ഓരോ ദിവസവും ലക്ഷക്കണക്കിന് ജനങ്ങളാണ് ഈ രോഗത്തിന് ഇരകളാകുന്നത്. മരണസംഖ്യയാകട്ടെ അനുദിനം കുതിച്ചുയരുന്നു. ഇതിനിടയ്ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ നിരാലംബരായ രോഗികളെ ചൂഷണം ചെയ്യുകയാണ് അവർക്കു ആശ്രയമാകേണ്ട ആശുപത്രികൾ. ഇതെല്ലാം നിയന്ത്രിക്കേണ്ട അധികൃതരാകട്ടെ മൗനമവലംബിക്കുന്നു. ഈയിടെ ഡൽഹിയിലെ ഒരു പത്രപ്രവർത്തക സുഹൃത്തും ഭാര്യയും കോവിഡ് ബാധിച്ചു കിടപ്പിലാണെന്ന കാര്യം മറ്റൊരു സഹപ്രവർത്തകൻ പറഞ്ഞാണറിഞ്ഞത്. ആശുപത്രി കിടക്കകൾക്കും […]
മൈന

പ്രസവ വാർഡിൻ്റെ ജനലിനപ്പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. രണ്ടു മഴകൾക്കിടയിൽ ആകാശം എത്രമാത്രം നിശബ്ദവും കനപ്പെട്ടതുമായിരിക്കുമോ അത്രത്തോളം നിറം മങ്ങിയതായിരുന്നു മൈനയുടെ അമ്മയുടെ മനസ് പെട്ടെന്ന്, പെയ്യുന്ന മഴ കടന്ന് ഒരാൾ മൈനയുടെ അടുത്ത് വന്നു. അവളുടെ മുഖത്ത് മഴക്കുഞ്ഞുങ്ങളെ വീഴ്ത്തി കുനിഞ്ഞ് ഉമ്മ വച്ചു. കിടന്ന് ഉലഞ്ഞു പോയ മൈനയുടെ അമ്മയുടെ മുടി ഒതുക്കി, മുറുക്കി അടച്ച കൈ തുറന്ന് ഒരു വെളിച്ചം അവളുടെ വിളറിയ കൈകളിൽ വച്ചു. ‘അമ്പിളിമാമൻ’ “മൈനയെ എനിക്ക് തന്നതിന്, ഞാൻ വാഗ്ദാനം […]
പരാഗണങ്ങള്: അഴിയലിന്റെ ശ്രുതികള്
സംസ്കാരത്തിന്റെ ഭാഗമായാണ് ഭാഷയെ കാണുക പതിവ്. എന്നാല് സംസ്കാരത്തിന്റെ ആരംഭത്തിന് മുമ്പോ അതിനൊപ്പമോ ഭാഷ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ടാവണം. ആദിമ മനുഷ്യരുടെ ഭാഷ, ഭാഷയ്ക്കു മുമ്പത്തെ ഭാഷയാണ്. പ്രകൃതിയിലെ ഒഴുക്കുകള്ക്കും ഒലികള്ക്കും കുറുകേ കടക്കാനുള്ള മനുഷ്യരുടെ പോരാട്ടങ്ങളില്ത്തന്നെ ഭാഷയുടെ വേരുകള്. സംസ്കാരം എന്നത് ഈ മുറിച്ചു കടക്കല്, എതിരിടല്, മുകളി ലേക്ക് തുഴയല് ഒക്കെയാണ്. പല അടരുകളിലൂടെയാണ് സംസ്കാരം പരിണമിച്ചു പോന്നിട്ടുള്ളത്. ഭാഷയുമതെ. പ്രകൃതിയുടെ ഒഴുക്കില് നിന്ന് കഴിയുന്നത്ര അകലത്തേക്ക് മനുഷ്യര് എത്തി പ്പറ്റി. മനുഷ്യരുടെ ഭാഷയും അതുതന്നെ […]
ആള്ക്കൂട്ടത്തില് തനിയെ!

തന്നെ ഏറ്റവുമധികം സ്വാധീനിച്ച ആനന്ദിന്റെ ആൾക്കൂട്ടത്തെക്കുറിച്ചു മുതിർന്ന പത്രപ്രവർത്തകനായ മഹേഷ് എഴുതുന്നു. മൂന്നു പതിറ്റാണ്ടുകളോളമായി നഗരത്തിൽ ജീവിക്കുന്ന മഹേഷിന്റെ അഭിപ്രായത്തിൽ അമ്പതു കൊല്ലം പിന്നിട്ട ‘ആൾക്കൂട്ട’ത്തിന്റെ പ്രസക്തി ഇപ്പോഴും നിലനിൽക്കുന്നു. ഏകദേശം 30 വര്ഷങ്ങള്ക്കു മുമ്പ് ഒരു പിടി അസ്തിത്വവ്യഥകളുമായി മുംബൈയിലെ വി.ടി സ്റ്റേഷനില് വന്നിറങ്ങിയപ്പോള് ഉണ്ടായ അമ്പരപ്പും അന്ധാളിപ്പും പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു. ‘ഇറങ്ങിയിടത്തു തന്നെ നില്ക്കുക, ഒരു അപരിചിതനോടും സംസാരിക്കാതിരിക്കുക’. പത്രപ്രവര്ത്തക സുഹൃത്തിന്റെ ഈ രണ്ടു നിര്ദേശങ്ങള് മാനിച്ചുകൊണ്ട് പ്ലാറ്റ്ഫോമില് നില്ക്കുമ്പോള് കണ്ട ഒരു കാഴ്ച […]
തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹുർത്തത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. എപ്പോഴും ജാഗരൂകരായ ഒരു പ്രതിപക്ഷം ഓരോ അഞ്ച് വർഷവും മാറിമറിഞ്ഞു സംസ്ഥാന ഭരണം കയ്യാളുന്ന ആ ശീലം നമ്മൾ തുടർന്നു പോരുമ്പോഴാണ് ‘ഉറപ്പാണ് എൽ.ഡി.എഫ്.’ എന്ന ഓജസ്സുറ്റ മുദ്രാവാക്യവുമായി കേരളക്കരയെ പിടിച്ചുലച്ചു കൊണ്ട് ഇടത്പക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തുടർഭരണം എന്ന യാഥാർത്ഥ്യത്തിലേക്ക് ഇന്ന് കേരളം അലയടിച്ചുയർന്നത് കഴിഞ്ഞ 5 വർഷം ഈ സർക്കാർ ചെയ്ത നല്ല പ്രവൃത്തികൾ കൊണ്ട് മാത്രമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രളയവും […]
പരിണാമത്തിൽ

ഇപ്പോൾ നീ ക്ഷേത്രപ്പടവുകൾ ഒന്നൊന്നായി കയറി ചെല്ലുന്നു. പകൽ നിന്റെ നെഞ്ചിൽ തൊട്ടു ചിതറുന്നു. ഒരു സഹ്യാദ്രിക്കാറ്റ് പാഞ്ഞെത്തി നിന്റെ നെഞ്ചിൽ മുട്ടി അമരുന്നു. മണ്ഡപത്തിൽ നിന്റെ വധു, നിനക്ക് അഭിമുഖം നിന്നു കൊണ്ട് പുഞ്ചിരിക്കുന്നുണ്ട്. അല്പം കുനിഞ്ഞു മുന്നോട്ടാഞ്ഞു കൊണ്ട് നീ അവളുടെ പിന്കഴുത്തിൽ, മുടിയിഴകൾ വകച്ചു മാറ്റിക്കൊണ്ട് മുല്ലപ്പൂവിന്റെ ഒരു മുഴം കെട്ട് നീണ്ടു കിടന്നതിൽ ഒന്ന് തൊടുകയാണ്. താലിച്ചരട് നീ മുറുക്കി കെട്ടുകയാണ്. നോട്ടം ചരടിന്റെ മഞ്ഞയിലേക്ക് തറഞ്ഞു ചെല്ലുമ്പോൾ പൊടുന്നനെ പകൽവെളിച്ചത്തിലേക്ക്, […]
പ്രണയത്തിന്റെ താക്കോൽ

തളർന്നു തുടങ്ങിയ എന്റെ കണ്ണുകളിൽ ഇന്നലെ മുതൽ ഒരു കാരണവുമില്ലാതെ വസന്തത്തിന്റെ നിലാവ് തുന്നിവയ്ക്കുകയാണ് നീ. സന്ദേഹത്തോടെ തനിച്ച് നിൽക്കുന്ന എന്റെ ചുമലുകളിൽ നിന്റെ കനമുള്ള കൈപ്പടങ്ങൾ അമരുന്നു. എനിക്കും നിനക്കുമിടയിൽ ആരുമറിയാതെ കുതിച്ചു പായുകയാണ് ഒരു തീവണ്ടി. നിന്റെ കണ്ണുകളിൽ വിരിഞ്ഞ മഞ്ഞ സൂര്യകാന്തികൾ എന്നും എന്റെ ചിത്രപ്പുസ്തകത്തിലെ സന്ദർശകരാകുന്നു. പച്ചയും നീലയും നിറങ്ങൾ കൊണ്ട് നീ ഭൂപടങ്ങൾ വരയ്ക്കുമ്പോൾ ഒരു കറുത്ത പക്ഷി ചേക്കേറുന്നു എന്റെ മുറിവുകളിലേക്ക്. നിന്നിലേക്ക് നടന്നു വരാൻ മാത്രമായ് ഞാൻ […]
സ്നേഹത്തിന്റെ സുവിശേഷം

സ്നേഹത്തിന്റെ സംഗീതം ശ്രവിക്കുവാൻ ആകാശത്തിലേക്കു ചിറകുവിരുത്തുന്നതിനു മുമ്പ് ആത്മാവിൽ ദാരിദ്ര്യം ഏറ്റുവാങ്ങുക. സ്നേഹത്തിന്റെ അഗ്നിനാളം കൊളുത്തുവാൻ കൈ നീട്ടും മുമ്പ്, അതിന്റെ സാമീപ്യം വിരലുകൾ പൊള്ളിക്കുമെന്ന് അറിയുക. സ്നേഹത്തിന്റെ കിരീടം അണിയുവാൻ ശിരസ്സുയർത്തുന്നതിനുമുമ്പ് ആ മുൾക്കിരീടം നെറ്റിത്തടം തുളച്ച് ചോരയിറ്റിക്കുമെന്നും, സ്നേഹത്തിന്റെ പാത അടയാളപ്പെടുത്തുമെന്നും തിരിച്ചറിയുക. മൃദുവായൊരു ഹംസതൂലികാശയ്യയിൽ നിദ്രാവിഹീനതയുടെ അസ്വസ്ഥതയിൽ സ്നേഹം നെടുവീർപ്പിടുന്നു. ശരത് കാലത്തിന്റെ പൂഴിമണ്ണിൽകിടന്ന് അത് പാട്ടുപാടി ആനന്ദിക്കുകയും മേഘമാർഗങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. സ്വർണത്തിന്റെ തിളക്കത്തിൽ കെട്ടുപോവുന്ന അതിന്റെ പ്രഭ പൂവിതളിന്റെ പരിശുദ്ധിയിലേക്കു […]
നിശബ്ദ സഞ്ചാരങ്ങൾ: ഭൂമിയിലെ...

മധ്യതിരുവിതാംകൂറിൽ നിന്ന് ഭൂഖണ്ഡങ്ങൾ താണ്ടി ഭൂമിയുടെ പലഭാഗത്തേക്കും നേഴ്സുമാർ നടത്തിയ പലായനത്തിന്റെയും പ്രവാസജീവിതത്തിന്റെയും കഥയാണ് ‘നിശബ്ദ സഞ്ചാരങ്ങൾ’ എന്ന തന്റെ പുതിയ പുസ്തകത്തിലൂടെ ബെന്യാമിൻ പറയുന്നത്. മരണത്തിന്റെയും അതിജീവനത്തിന്റെയും മുറികൾ ആശുപത്രികളിൽ പലപ്പോഴും അടുത്തടുത്തായിരിക്കും. അവയ്ക്കു ഒരു ജനൽ മറ പോലും പലപ്പോഴും കാണില്ല. അജ്ഞാതരായവരുടെ മരണം നമുക്ക് വെറുമൊരു വാർത്ത മാത്രമാണ്. മറിച്ച്, മനസ്സുകൊണ്ട് നമ്മെ തൊട്ടിരുന്ന ഒരാൾ മരണപ്പെട്ടുപോകുമ്പോൾ അതൊരു കടുംനൊമ്പരമാകുന്നു. രോഗം ഭേദമാകുന്ന ഒരാൾക്ക,് ആശുപത്രിവാസം അവസാനിച്ചുമടങ്ങുന്ന വേളയിൽ തോന്നുന്നത് ‘മുൾക്കാടുകൾക്കിടയിൽ കൊമ്പ് […]
അനിൽ പനച്ചൂരാൻ: നനഞ്ഞു...

(ആകസ്മികമായി ഇന്നലെ രാത്രി നമ്മോട് വിട പറഞ്ഞ അനിൽ പനച്ചൂരാനെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ്.) വെളുത്ത തുണിയില് അങ്ങിങ്ങായി നീലപ്പുള്ളികളുള്ള ഷര്ട്ടും ചുവന്ന നിക്കറും നെറ്റിയില് ഒരു ഭസ്മക്കുറിയുമായാണ് അനില് ക്ലാസിലെത്തിയിരുന്നത്. വന്നു കഴിഞ്ഞാല് അത്രയൊന്നും വൃത്തിയില്ലാത്ത തുണി സഞ്ചി തടി ബഞ്ചിന്റെ ഓരത്ത് തൂക്കി സ്ഥായിയായ അന്തര് മുഖത്വത്തിലേക്ക് വിലയം പ്രാപിക്കും. കായംകുളം ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളില് ഞങ്ങളൊന്നിച്ച് പഠിക്കുമ്പോള് കവിതയുടെ മിന്നലാട്ടമൊന്നും അനിലില് ത്രസിച്ചിരുന്നില്ല. മലയാളം അധ്യാപകന് കാട്ടാക്കട സാറിന്റെ ചൂരല് കഷായ പ്രയോഗം പേടിച്ച് […]
രൂപാന്തരം

ഒരു സെമിത്തേരിയിൽ കിടന്നു ശവമാകാം, പട്ടിയാകാൻ എളുപ്പം ഒരു ചവറ് കൂനയിൽ പോയി ഭക്ഷിക്കുക, മണ്ണിരയെ കൊത്തി തിന്നാൽ കോഴിയാകാം, വെള്ളചാട്ടത്തിലേക്ക് എടുത്തു ചാടി അതാകാം, കടലിൽ മുങ്ങിത്താണ് കടലാകാം, മരുന്ന് കഴിച്ച് രോഗിയാകാം, ചെസ്സ് കളിച്ച് ഒരു ചെസ്സ് പ്ളെയർ ആകാം, പഠിച്ച് ശാസ്ത്രജ്ഞൻ ആകാം, കലയെ പ്രണയിച്ചു കലാകാരനും, നിന്നെ പ്രണയിച്ച ഞാനും ആകാം, മൗനം പൂണ്ടിരുന്ന് സ്വാമി. എല്ലാം ആകാൻ എളുപ്പം; മനുഷ്യനാകാൻ പാട്. പെടാപ്പാട് പെടുന്ന മനുഷ്യനെ ഓർത്ത് ദൈവം കരയുന്നു. […]
കൃഷ്ണദുഃഖം

നീയെന്തിനെന്നോട് ചെയ്തിങ്ങനെ? ചെയ്യാതിരുന്നതുമെന്തു കൊണ്ട്? എന്നേറ്റം പരിഭവം കേട്ടതാണീ കാർമുകിൽവർണ്ണൻ യുഗങ്ങളായി. ചിരിതൂകി കളിയാടിവരുമോയെന്ന് പതിവായി ക്ഷണമൊന്നു ഞാൻ നൽകിലും, മായം തിരിഞ്ഞുപോകുമീ കണ്ണനെ ഇന്നു വിടാവതല്ലെന്നു ഞാനും. നിർണ്ണയം പൂണ്ടു നിലകൊള്ളവേ, ചോദ്യശരങ്ങളുമായിയായാദവൻ കലികാലത്തിലിമ്മട്ടിൽ പ്രത്യക്ഷനായ്. വറ്റിവരണ്ട യമുനയെ നോക്കി നിശ്വാസമാർന്നവൻ ഗദ്ഗദനായ് കാലികളെത്ര ഗൃഹങ്ങളിലിന്നുണ്ട് മേയ്ക്കുവാനായെന്ന് ചോദിക്കുന്നു പാലില്ല തൈരില്ല വെണ്ണയുമില്ല മേച്ചിൽപ്പുറങ്ങളും ബാക്കിയില്ല ഒഴുകാത്ത കാളിന്ദിയും യമുനയും കുലമറ്റുപോയ നീലക്കടമ്പും കരുണയും ദയയും ജനങ്ങളിൽ കനിവുള്ള ഭരണാധിപൻമാരുമാരുമില്ല വാത്സല്യ ഭാവത്തിലാറാടുമെൻ്റെ യശോദമാതാഭാവമൊട്ടുമില്ല എവിടെത്തിരയുമെൻ്റ […]
ഒറ്റക്കണ്ണി

വൃദ്ധസദനത്തിലെ പതിമൂന്നാം നമ്പർ മുറി; ഊരുതെണ്ടികളുടെ ഇടത്താവളം, എനിക്കായ് മാറ്റിവെച്ചത്. എൻ്റെ ഊഴം കാത്ത്, പതിമൂന്നാം നമ്പർ മുറി നിശ്ശബ്ദമാകുന്നു. യൂറോയുടെ വിശുദ്ധിയിൽ മകനുള്ള ആംഗലേ ഭാഷാ പുസ്തകം അവനതിലുള്ള നിർവൃതി ഞാനാസ്വദിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനു ദാഹിക്കുമ്പോൾ എൻ്റെ ശരീരം അന്യാധീനമാകുന്നു. നൈഷ്ഠിക ബ്രഹ്മചര്യ കാപട്യത്തിൽ ഞാൻ അനാഥയാകുന്നു. ശരീരം വിറകായി, കനലായി, കരിയായിത്തീരുന്നു. സ്നേഹം, സാന്ത്വനം, പ്രണയം – ജീവിത വ്രതങ്ങളെല്ലാം അലക്ഷ്യമാകുന്നു. തിരിച്ചെടുക്കാനാകാത്ത ജീവിതമുഹൂർത്തങ്ങൾ, ജീവിച്ചു തീർക്കാനാകാത്ത ജന്മങ്ങൾ പൊങ്ങായി, പാഴ്മരമായി അലക്ഷ്യമായ് ഒഴുകുന്നു. […]
പെണ്ണുങ്ങളുടെ കവിത

പെണ്ണുങ്ങളുടെ കവിതയിൽ പുറം ലോകമില്ലെന്ന് പൊതു വിഷയങ്ങളില്ലെന്ന്, പുറത്ത് ആൾക്കൂട്ടത്തിനു നടുവിൽ നിന്ന് ഒരുവൻ നിരൂപിക്കുമ്പോൾ, പുറത്തുനിന്നീ വാതിൽ പൂട്ടിയതാരെന്ന് അകത്ത് കവിയൊരുവൾ വാതിലിൽ തട്ടിക്കൊണ്ടേയിരിക്കുകയാവും. പ്രഭാതത്തിൽ കവിയൊരുവൻ ഇലകളെയും പൂക്കളെയും കാറ്റിനെയും കിളികളെയും പത്ര വാർത്തകളെയും കവിതയിലേക്ക് ആവാഹിച്ചെടുക്കുമ്പോൾ, കവിയൊരുവളെ അടുക്കള വലിച്ചെടുത്തിട്ടുണ്ടാവും. പുട്ടുകുറ്റിയിലിട്ട് ആവി കയറ്റിയിട്ടുണ്ടാവും. ആവിക്കൊപ്പം ഇത്തിരി ദൂരം അവൾ പറന്നു പോയെന്ന് വരും . കവിതയിലേക്ക് വരാൻ തയ്യാറുള്ള ചില വാക്കുകൾ പുറത്തു കറങ്ങുന്നുണ്ടെന്ന് അവൾ കണ്ടെത്തിയെന്നും വരാം. നിങ്ങളിവിടെ തന്നെയിരിക്കൂ […]
കന്യാകുമാരി എക്സ്പ്രസ്

സ്വന്തം ശരീരത്തിലെ അവശതകളെ അവഗണിച്ച് പിറ്റേന്ന് വെളുപ്പിനുള്ള കന്യാകുമാരി എക്സ്പ്രസ്സിന്റെ സമയത്തിനനുസരിച്ച് ഗോവിന്ദൻ തന്റെ പഴയ ടൈംപീസിൽ അലാറം ക്രമപ്പെടുത്തിയപ്പോൾ സരസ്വതിയമ്മ നിസ്സഹായതയോടെ മകൻ ഗിരീഷിനെ നോക്കി. അയാൾ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തേക്ക് പോയപ്പോൾ എന്ത് പറഞ്ഞാണ് തന്റെ ഭർത്താവിനെ അനുനയിപ്പിക്കുക എന്ന ചോദ്യം സ്വയമാവർത്തിച്ചു കൊണ്ട് സരസ്വതിയമ്മ ഗോവിന്ദന്റെ കിടക്കയിൽ ചെന്നിരുന്നു. ചെറുപ്പക്കാരനായ മകന്റെ മരണം ഏറ്റവുമധികം ക്ഷതങ്ങലേൽപ്പിച്ചത് അറുപത്തിരണ്ടുകാരൻ ഗോവിന്ദനെയായിരുന്നു. ഇത്രയും പ്രായമായിട്ടും ഒരു രോഗത്തിനും തന്റെ ഏഴയലത്തെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വീമ്പ് […]
സക്കറിയയുടെ നായ

എല്ലാ മാസവും പത്താം തിയതിയാണ് ‘അക്ഷരവെളിച്ചം’ എന്ന സാഹിത്യ മാസിക മാര്ക്കറ്റില് എത്തിയിരുന്നത്.അതിന്റെ പ്രതാപകാലത്ത് (അങ്ങിനെ ഒന്നുണ്ടായിരുന്നു എന്ന് ഞാന് കരുതുന്നു) അത് എല്ലാമാസവും രണ്ടാം തിയതി ,അല്ലെങ്കില് മൂന്നാം തിയതി ഒക്കെ ഇറങ്ങിയിരുന്നതാണ്. എല്ലാമാസവും ഇരുപതാം തിയതി മുതല് അടുത്തമാസം അഞ്ചു അല്ലെങ്കില് ആറാം തിയതി വരെ അക്ഷരവെളിച്ചത്തിന്റെ എഡിറ്റര്, സക്കറിയ ജേക്കബ് എന്റെ കടയില് വരുമായിരുന്നു. നഗരത്തിലെ ഏറ്റവും തിരക്ക് കുറഞ്ഞ ഭാഗത്തെ, ഷോപ്പിംഗ് കോംപ്ലക്ക്സിലാണ് എന്റെ ഡി.ടി.പി സെന്റര്.ഡിഗ്രി കഴിഞ്ഞു ജോലി ഒന്നും […]
വീട്

കത്തുന്ന ജലത്തിലും പൊള്ളുന്ന ഭൂമിയിലും കൊടുങ്കാറ്റിലും പിടിച്ചു നിൽക്കാൻ ഒരു കൂടുവേണം ഭൂതാവിഷ്ടരുടെ വീട്. അവകാശങ്ങളില്ലാത്ത ഒരു പുല്ലുമേട . എനിക്കത് അഗ്നിക്ക് നൽകണം . ചിതയിലെ അഗ്നിനേത്രം അത് വേദനിക്കുന്നവന്റെ കണ്ണാണ്. 2. കാലം ഇന്നു ഞാൻ എന്റെ പഴയ വീട്ടിൽ പോയി. ഓർമ്മകൾ പെറ്റ കാലം കോഴിയെ പോലെ പിന്നെയും കുറുകി കുറുകി ചിക്കിച്ചിനഞ്ഞു. സ്കൂൾകാലത്തെ നോട്ടു – പുസ്തകങ്ങൾ അന്ന് കോറിയിയിട്ട ചിലചിത്രങ്ങൾ. വഴികൾ കൂട്ടുകാർ സ്കൂൾമണി ആരവം എല്ലാം മുളച്ചു പൊന്തി. […]
നിശാഗന്ധി

ധൃതിയിലാണ് അവന്റെ വരവ്. അപ്പോഴേക്കും മണി 12 കഴിഞ്ഞിരുന്നു. വന്നപാടേ സ്യൂട്കേസ് കാലിനിടയിൽ വച്ച് സ്ക്രീനിലേക്ക് നോക്കി തലയ്ക്ക് കൈകൊടുത്ത് ഒറ്റയിരുപ്പായിരുന്നു. സ്ക്രീനിൽ ചുവപ്പ് ഒഴുകി നിറയുകയായിരുന്നു. തലേന്ന് നടന്ന ഇന്ത്യ-പാക്ക് യുദ്ധത്തിന്റെ കാർമേഘങ്ങളിലിടിച്ച് സ്ക്രീനിൽ ചുവപ്പു വീണതായിരുന്നു. ഓഹരികൾ തലകുത്തി വീണിരിക്കുന്നു. നീലച്ചതുരങ്ങളിൽ പ്രതീക്ഷകൾ നുരകുത്തുന്നതും കാത്ത് ഇരുന്നിട്ട് കാര്യമില്ല. ഞാൻ പുറത്തിറങ്ങി ഒരു സിഗററ്റ് കൊളുത്തി. ഒന്നല്ല, രണ്ട് സിഗററ്റാണ് അന്നൊക്കെ ഞാൻ വലിക്കാറുണ്ടായിരുന്നത്. ഒന്ന് കഴിയാറാവുമ്പോൾ അതിലെ തീപടർത്തി മറ്റൊന്ന് കൊളുത്തും. രണ്ട് […]
പൈപ്പ് വെള്ളത്തിൽ

പലേടത്ത് കുഴിച്ചു, മരങ്ങൾ വെട്ടി, വീടുകളെ മാറ്റി പാർപ്പിച്ച്, ആളുകളെ ഒഴിപ്പിച്ച്, റോഡുകീറി, റെയിലുമാന്തി, പല ജാതി ജീവികളെ കൊന്ന് കൊന്ന് നീട്ടിവലിച്ചേച്ചുകെട്ടി നാട്ടിലേക്കെത്തിച്ചതാണ്, വെള്ളം. പൈപ്പ് രണ്ടാൾപ്പൊക്കത്തിലുള്ള കുഴലാണ്. ഊക്കിലൂക്കിൽ വീടുകളുടെ കുടങ്ങളിൽ ബക്കറ്റുകളിൽ മെലിഞ്ഞ പൈപ്പിന്റെ ഉടലു ചൂഴ്ന്നെത്തുന്ന വെള്ളത്തിൽ പക്ഷിക്കാല്, മനുഷ്യകുലത്തലയോട്ടികൾ, ചീഞ്ഞ മരക്കൊമ്പ്, വീടിന്റെ വിണ്ട ചുമര്, ഉരഞ്ഞ് തീർന്ന തീവണ്ടിച്ചക്രം, വഴികളിലെ മണ്ണടർന്ന മണം. കുടിക്കാനോ കുളിക്കാനോ വെക്കാനോ എടുക്കാത്ത വെള്ളത്തിൽ തെളിയാതെ കണ്ടു എന്റെ കവിതയുടെ തൊണ്ട്. അതിൽ […]
പഴകിയ ഒരു പത്രം...

ചില ചിട്ടകൾ വിട്ടൊരു കളിയില്ല അയ്യപ്പൻ നായർക്ക്. രാവിലെ 5.30-5.45 ന് എഴുന്നേൽക്കുക, ഉമ്മറവാതിൽ തുറന്ന് നേരെ ഗേറ്റിലേക്ക് നടക്കുക, തുളസിത്തറയിൽ വെള്ളമൊഴിക്കുക, പത്രവും പാലും കൊണ്ടുവരിക, ചായയ്ക്ക് വെള്ളംവെക്കുക, അതു തിളക്കുമ്പോഴേക്ക് പല്ലു തേച്ചുവരിക, ചായ കുടിച്ചു കഴിഞ്ഞാൽ പത്രവും കൊണ്ട് കക്കൂസിൽ പോയിരുന്ന് പ്രധാന വാർത്തകളിലൂടെ കണ്ണോടിക്കുക. വിശദമായ വായന പ്രാതലിനുശേഷമാണ്. ഇതിനിടെ മകനും ഭാര്യയും എഴുന്നേറ്റു വരും. അവർക്കുള്ള ചായയും നായരാണ് ഉണ്ടാക്കുക. പിന്നെ അയ്യപ്പൻനായർ അടുക്കളയിൽനിന്ന് പുറത്തുവരും. പ്രഭാതഭക്ഷണം തയ്യാറാക്കുന്നത് മകനും […]
എല്ലാം വെളിപ്പെടുത്തുന്ന ഒന്നാകരുത്...

സമകാലമലയാളസാഹിത്യത്തിലെ വളരെ ശ്രദ്ധേയനായ എഴുത്തുകാരനാണ് യു.കെ കുമാരൻ. വയലാർ അവാർഡ് ജേതാവായ അദ്ദേഹം ഇരുപതിലധികം കഥാസമാഹാരങ്ങളും പതിനാല് നോവെല്ലകളും ഒൻപത് നോവലുകളും മലയാളസാഹിത്യത്തിന് സംഭാവനചെയ്തിട്ടുണ്ട്. ഈയിടെ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയനോവലായ ‘കണ്ടുകൊണ്ടിരിക്കെ’യിൽ ഇക്കാലത്ത് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന മാരകവിപത്തായ കൊറോണരോഗഭീതി ആവിഷ്കരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ രചനകൾ സാമൂഹ്യതിന്മകൾക്കെതിരെയുള്ള ശക്തമായ വിമർശനങ്ങളാണ്. സങ്കീർണമായ മനുഷ്യജീവിതാവസ്ഥകളെ സാഹിത്യത്തിലേക്ക്കൊണ്ടുവരുന്ന അദ്ദേഹത്തിന്റെ കൃതികൾ അക്കാരണംകൊണ്ടുതന്നെ വായനക്കാരെ ആകർഷിക്കുന്നു. യുകെയുടെ സാഹിത്യജീവിതത്തെ അടുത്തു പരിചയപ്പെടുകയാണ് കോഴിക്കോട് ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് […]
യു.കെ. കുമാരൻ: മനുഷ്യരുടെ...

പ്രപഞ്ചത്തിൽ മനുഷ്യന് പ്രമുഖമായ സ്ഥാനം ഊട്ടി ഉറപ്പിക്കുന്ന ഒരു വാചകമാണ് ‘മനുഷ്യൻ ഹാ! എത്ര മഹത്തായ ഒരു പദം’ എന്നത്. ലോകം നിറയെ മനുഷ്യരാണെന്നതുപോലെ സത്യമാണ് അവരൊരുത്തരും വ്യത്യസ്തരുമാണ് എന്നതും. രൂപത്തിലും ഭാവത്തിലും മാത്രമല്ല വിചാരണത്തിലും നടപ്പിലും ഇരുപ്പിലും ഒക്കെയൊക്കെ ഈ വ്യത്യസ്തത നിലനിൽക്കുന്നു. ഇതിനെയാണ് ‘ബഹുജനം പലവിധം’ ‘ഈ ലോകം ഇവിടെ കുറെ മനുഷ്യർ’ എന്നൊക്കെയുള്ള വാചകങ്ങളിലൂടെ പണ്ടുമുതലേ പറഞ്ഞുറപ്പിച്ചത്. ഈ മനുഷ്യ വൈവിധ്യത്തിൽ നിന്ന് ഒരു കഥാലോകം കെട്ടിപ്പരുത്ത എഴുത്തുകാരനാണ് യു.കെ. കുമാരൻ. വൈവിധ്യമുള്ള […]
ട്വിങ്കിൾ റോസയും പന്ത്രണ്ട്...

മനുഷ്യന്റെ ഭാവനകളും സ്വപ്നങ്ങളും യഥാർത്ഥമായ വിഭ്രാന്തികൾ അല്ല. മറിച്ച്, സ്വന്തം ഉണ്മയുടെ നാനാർത്ഥ സ്വരങ്ങളിലേക്കുള്ള കിനാവള്ളികളാണ്. ജീവിതത്തെ മുറുകെപിടിക്കാനും തിരികെപിടിക്കാനുമുള്ള സകല സാധ്യതകളെയും ഭ്രാന്തമായി അന്വേഷിക്കാനും പിന്തുടരാനുമുള്ള മനുഷ്യന്റെ ജൈവപ്രേരണയാണ് ഭാവനയും ഭാവുകത്വവും. ഇത്തരം സർഗചോദനകളെ അക്ഷരങ്ങളിൽ ആവാഹിക്കുകയും കുടിയിരുത്തുകയുമാണ് സാഹിത്യത്തിന്റെ കുലധർമം നിയതമായ രൂപവിന്യാസങ്ങൾക്കപ്പുറത്തേക്ക് അക്ഷരശരീരം വ്യാപിക്കുമ്പോൾ ഭാവനയുടെ വ്യാകരണങ്ങൾ ജനിതക വ്യതിയനം സംഭവിച്ച് സാധ്യതകളുടെ കലയായി മാറുന്നു. ജൈവീകവും അജൈവീകവുമായ യാഥാർത്ഥ്യങ്ങൾ പരസ്പരം നിർവ്വചിച്ചും പൂരിപ്പിച്ചും നിലനിൽക്കുന്നതിന്റെ രഹസ്യം ഭാവനയുടെ പിൻബലത്തോടെ അന്വേഷിക്കാനുള്ള ഉദ്യമമാണ് […]
അന്നിരുപത്തിയൊന്നില്: അറിയാത്ത കലാപം,...

ഈ വർഷത്തെ പൂർണ്ണ ഉറൂബ് നോവൽ അവാർഡ് കരസ്ഥമാക്കിയ റഹ്മാൻ കിടങ്ങയത്തിന്റെ “അന്നിരുപത്തിയൊന്നില്” എന്ന നോവലിന്റെ ഒരു വായന കുട്ടിക്കാലത്ത് അമ്മൂമ്മ പറഞ്ഞ് തന്ന ഒരു കഥയിലൂടെയാണ് മാപ്പിള ലഹളയെക്കുറിച്ച് കേൾക്കുന്നത്. സ്കൂൾ അവുധിയാഘോഷങ്ങൾ അമ്മയുടെ വീട്ടിൽ, എളവള്ളിയിലായിരുന്നു. കാക്കശ്ശേരി ഭട്ടതിരിയെ അവസാനമായി നാട്ടുകാർ കണ്ട, എളവള്ളി ഭഗവതി ക്ഷേത്രത്തിനു മുമ്പിലാണ് മുത്തച്ഛന്റെ വീട്. മറ്റത്തുന്ന് പാവറട്ടിയ്ക്ക് പോകുന്ന, പഴയ കൊച്ചിൻ മലബാർ അതിർത്തിയായിരുന്ന എളവള്ളി പാവറട്ടി റോഡിന്റെ കിഴക്ക് ഭാഗത്താണീ ക്ഷേത്രം. ഈ വഴിയിൽ നിന്ന് […]
ഇ.എൻ. ശാന്തി: അനുഭവങ്ങളുടെ...

”നിൻ്റെ ജീവിതം നഗരത്തിനും നാട്ടിൻപുറത്തിനുമിടയിലെ അനന്തമായ വെയിലിൻ്റെ പാലത്തിന്മേലിരുന്നുള്ള ഒടുങ്ങാത്ത ഒരു നിലവിളിയാണ്.” ‘വീടെത്താത്തവൾ’ എന്ന കവിതയിൽ സച്ചിദാനന്ദൻ കുറിച്ചിട്ടതുപോലെ നാട്ടിൻപുറത്തെ വീട്ടിലെ വരജീവിതവും നഗരത്തിലെ ജീവനോപാധിയായ ജോലിയ്ക്കും ഇടയ്ക്കുള്ള ഒടുങ്ങാത്ത പരക്കംപാച്ചിലുകളുടെ അവസാനത്തിൽ തൻ്റെ മുറിയിലിരുന്ന് അനുഭവങ്ങളുടെ കെട്ടുകളഴിച്ച് വരച്ചുകൊണ്ടിരിക്കുകയാണ്, ഇ.എൻ. ശാന്തി (ശാന്തകുമാരി) എന്ന ചിത്രകാരി. ഇരിങ്ങാലക്കുടയിലാണ് ശാന്തി ജനിച്ചതും വളർന്നതും. പ്രാഥമിക വിദ്യാഭ്യാസവും ചിത്രകലയുടെ പ്രാഥമിക പഠനവും നാട്ടിൽ നിന്നു തന്നെയായിരുന്നു. അച്ഛനിൽ നിന്നാണു വരയുടെ ജീനുകൾ ശാന്തിക്ക് കിട്ടിയത്. വരയ്ക്കുകയും കൊത്തുപണികളും […]
റെയ് മൺ പണിക്കർ:...

പാലക്കാട് ജില്ലയിലെ കരിമ്പ സ്വദേശിയായ രാമുണ്ണി പണിക്കരുടെയും സ്പെയിൻകാരിയായ കാർമെ അലെമാണിയുടെയും മകനായ റെയ് മൺ പണിക്കർ 1918 -നു ബാർസിലോണയിൽ ജനിച്ചു. സ്പെയിനിലെ ആഭ്യന്തരയുദ്ധകാലത്ത് അദ്ദേഹം ജർമനിയിൽ പോയി പഠനം തുടർന്നു. 1946-ൽ കാത്തോലിക്ക പുരോഹിതനായ റെയ് മൺ 1954-ൽ ഇന്ത്യയിലേക്ക് യാത്രനടത്തി. മൈസൂർ യൂണിവേഴ്സിറ്റി, ബനാറസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ തത്ത്വചിന്തയും മതവും പഠിച്ചു. 1966-ൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫസറായി. 1972-ൽ കാലിഫോർണിയയിലെ യൂണിവേഴ്സിറ്റിയിൽ മതപഠന പ്രൊഫസറായി. 1987-ൽ കാറ്റലോണിയയിൽ തിരിച്ചെത്തി. വിവേരിയം എന്ന […]
ഇവിടെ നിലാവിന് പ്രവേശനമില്ല

നിലാവ് – എന്നു വിചാരിക്കുമ്പോഴേയ്ക്കും പതുപതുത്ത വെളുത്തരോമങ്ങളുള്ള പൂച്ചക്കുട്ടി പമ്മിപ്പമ്മി വരാറുണ്ട്. അത് ചിലപ്പോൾ ഓടി മരത്തിൽ കയറും, ഒളിച്ചിരിക്കും. അപ്പോ ഇങ്ങനെ ഇലകളൊക്കെ കിലുകിലാ ചിരിക്കും. കാമുകിമാർ ജനലുതുറക്കുന്നതും കാത്ത് പമ്മി നിൽക്കുന്ന പതിവുണ്ടതിന്. എന്നിട്ടോ, ജനൽപ്പടിയിലെ പാൽപ്പാത്രം തിടുക്കത്തിൽ തട്ടി മറിച്ചിട്ടൊരോട്ടമാണ്. മുറിവുകളിലൊക്കെ ഓർമയൊഴുകിപ്പരക്കലായി പിന്നെ. വഴുക്കി വീണു വേദനിക്കുമ്പോഴൊക്കെ ഞാനതിനെ കാലുമടക്കി തൊഴിക്കാറുണ്ട്. എന്നാലോ, പുലരുംവരെ വാതിൽപ്പടിയിലിരുന്നതു നിഴലും നിലാവും കളിക്കും. നേരം വെളുക്കട്ടെ. എന്നിട്ടു വേണം കണ്ണുപൊത്തിക്കളിച്ചതിനെ കാട്ടിലെത്തിക്കാൻ. ഇങ്ങിനിവരാത്തവണ്ണം ഏഴില്ലം […]
കുടുംബ ഫോട്ടോ/കാർലോസ് ദ്രുമൊങ്...

കാർലോസ് ദ്രുമൊങ് ഡി ആന്ദ്രേദ് 1902-ൽ ബ്രസീലിൽ മിനാസ് ജറാസിലെ ഇറ്റാബിറ എന്ന ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. ഖനിത്തൊഴിലാളികൾ വസിച്ചിരുന്ന ഒരു ഗ്രാമമാണ് ഇറ്റാബിറ. ബ്രസീലിയൻ ആധുനികതയുടെ മുഖ്യ വക്താവും ബ്രസീലിലെ ഏറ്റവും പ്രമുഖ കവിയുമായിരുന്നു കാർലോസ്. തികച്ചും സ്വകീയമായ ഒരു കാവ്യശൈലിയാണ് കാർലോസിന്റെ മുഖ്യ സംഭാവന. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ജീവസ്സുറ്റ, വ്യതിരിക്തമായ ഒരു കാവ്യശൈലിയായിരുന്നു അത്. മെറ്റാഫിസിക്കൽ കവിതകൾ, രാഷ്ട്രീയ കവിതകൾ, ഇറോട്ടിക് കവിതകൾ ഇങ്ങനെ വിഭിന്നങ്ങളായ കവിതകൾ രചിച്ചു. കവിതകൾക്കു […]
കമിതാക്കളും മരങ്ങളും

തിരക്ക് കുറവുള്ള ഒരു ഞായറാഴ്ച വൈകുന്നേരം നഗരാതിർത്തിയിൽ രണ്ടു മരങ്ങൾ വാശിയോടെ തർക്കത്തിലേർപ്പെട്ടു. അപ്പുറത്തുള്ള ടൗൺഷിപ്പിലേക്ക് ആരാണു കൂടുതൽ ഓക്സിജൻ സപ്ലൈ ചെയ്യുന്നത് എന്നായിരുന്നു തർക്കം! രണ്ടുപേരും വിട്ടുകൊടുത്തില്ല! അവസാനം തർക്കം മൂത്ത് ചില്ലകൾ കൊണ്ട് പരസ്പരം അവർ അടി തുടങ്ങി. അപ്പോൾ ദാ, ‘പ്ധിം!’ കിടക്കുന്നൂ ഒരു ചെക്കനും പെണ്ണും താഴെ! മരപ്പടർപ്പിനുള്ളിൽ സുഖകരമായി ഒളിച്ചിരുന്ന് സൊള്ളുകയായിരുന്നു അവർ. നഗരത്തിലെ അവരുടെ സ്വന്തം കൂട്ടിൽ ! ‘ഞങ്ങളുടെ ദിവസം നിങ്ങൾ നശിപ്പിച്ചു!’ അവരൊരുമിച്ച് മരങ്ങളോട് ചൂടായി. […]
ഡി.ഡി. കൊസാംബി: ചരിത്രത്തിന്റെ...

മൃതമായതാണ് ചരിത്രം. നിയതാർത്ഥത്തിൽ വർത്തമാനകാലത്തിൽ അതിനു പ്രസക്തിയൊന്നുമില്ല. എങ്കിലും അത് വർത്തമാനകാലത്തെ ഉദ്ദീപിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.മൃതർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമകളിൽ ജീവിച്ചിരിക്കുകയും, അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതുപോലെ ചരിത്രവും വിദൂരമായ ഒരു ഭൂതകാലത്തിലിരുന്നു വർത്തമാനത്തെ രൂപപ്പെടുത്തുന്നതിനുള്ള സന്ദേശങ്ങളെ പ്രക്ഷേപിക്കുന്നു.ഒരു മിത്തും ചരിത്രവും തമ്മിലുള്ള പ്രധാന അന്തരം ഇതത്രെ. മിത്തിനു ചരിത്രത്തിന്റെ പ്രച്ഛന്നവേഷം ധരിക്കാൻ കഴിയുമെങ്കിലും വർത്തമാനകാലമെന്ന വലിയ ക്യാൻവാസിനെ ഉൾക്കൊള്ളാനുള്ള കനം അതിനില്ല. എന്നാൽ ചരിത്രം മിത്താകുകയും മിത്ത് ചരിത്രമാകുകയും ചെയ്യുന്ന മറ്റുചില സവിശേഷ വഴക്കങ്ങളുമുണ്ട്. ചരിത്രപഠനത്തിന്റെ ഒരു സവിശേഷ […]
സാറായിയുടെ മരുദേശങ്ങൾ: നീരാവിയാകുന്ന...

ബൈബിളിലെ സംഭവങ്ങളെയും പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും, കാലീകവും കാല്പനീകവും ഭാവനാത്മകവുമായി പുനഃസൃഷ്ടിച്ചിട്ടുള്ള ധാരാളം കൃതികൾ വിശ്വസാഹിത്യത്തിലുണ്ട്. കാലാതിവർത്തിയായ റഷ്യൻ സാഹിത്യകാരൻ ദസ്തെയ്വ്സ്കിയുടെ ‘കാരമസോവ് സഹോദരന്മാർ’, കസാന്ദ് സാക്കീസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’, സരമാഗുവിന്റെ ‘യേശുക്രിസ്തുവിന്റെ സുവിശേഷം’ തുടങ്ങിയവ സമാനതികളില്ലാത്ത ആവിഷ്ക്കാരങ്ങളാണ്. മലയാള സാഹിത്യത്തിലും സമാനമായി ഭാവനാവ്യവഹാരങ്ങൾ വിവർത്തനമായും മൗലീക രൂപത്തിലും ഉണ്ടായിട്ടുണ്ട്. മഹാകവി വള്ളത്തോള്ളിന്റെ ‘മഗ്ദലമറിയം’, മീരയുടെ സൂര്യനെ അണിഞ്ഞ സ്ത്രീ’, സക്കറിയയുടെ എന്തുണ്ട് പീലാത്തോസേ വിശേഷം?’, സി.ജെ. തോമസിന്റെ ‘ആ മനുഷ്യൻ നീ തന്നെ’, ബെന്യാമിന്റെ ‘പ്രവാചകന്മാരുടെ രണ്ടാം […]
തൊപ്പി

വീശിയെറിയുകയാണൊരു തൊപ്പി ഞാൻ പറന്നിരിക്കുവാൻ പലരിൽ പാകമാകുന്ന ശിരോതലത്തിൽ. അറിയുകയിതു നിങ്ങൾതൻ പേരുചൊല്ലി നല്കുവാനിത്തലപ്പാവൊരു സമ്മാനപ്പൊതിയല്ല. മുഴക്കം കുറയാതെയിന്നും, ഗുരുവിന്റെ വിമർശന മെതിയടിശബ്ദം മറവി വളർന്നു മറയാതെ, ആ വഴിയിലിപ്പഴും മുളപൊട്ടി കിടക്കുന്നു പരിഹാസ വിത്തുകൾ. അവ വളർന്ന ഓല നെയ്തു ഇനിയുമെറെ തലയിൽ എറിയണം. ആരോക്കെയാണവർ, മുന്നിൽ കുനിഞ്ഞെത്ര ശിരസുകൾ, നിന്നും ഇരുന്നും, നടന്നും, നടിച്ചും, ചിരിച്ചും, കരഞ്ഞും കലഹം കടുപ്പിച്ചും, കാമം കനപ്പിച്ചു കാര്യം ഭരിച്ചും, കവിത പറഞ്ഞും, കഥയാടിയും പാപിയെ പ്രാപിച്ചു പാപം […]
ബഷീർ: ഏഴകളുടെ ഭാഷയെ...

മലയാളത്തിലെ എല്ലാ അക്ഷരങ്ങളും എനിക്ക് അറിയില്ലെന്ന് എട്ടുനാടും പൊട്ടുമാറ് വിളിച്ചു പറയാൻ തന്റേടമുണ്ടായത് വൈക്കം മുഹമ്മദ് ബഷീറിന് മാത്രമാണ്. ചരിത്രത്തിൽ ഇതിനു തുല്യം ചാർത്താൻ പിന്നെ തെളിഞ്ഞു വരുന്നത് ആംഗലേയ സാഹിത്യകാരൻ ഡോ. ജോൺസൺ മാത്രമാണ്. തന്റെ ഡിക്ഷണറിയിലെ തെറ്റ് ചൂണ്ടിക്കാട്ടിയ കുട്ടിയോട് ‘അറിവില്ലായ്മയാണ് ക്ഷമിക്കണം ‘എന്നാണ് ഡോ. ജോൺസൺ പ്രതികരിച്ചത്. അകതാരിൽ കുടുമയുമായി അരമനക്കെട്ടുകൾക്കുള്ളിൽ ആഢ്യ ഭാവത്തോടെ ഗജരാജ വിരാചിത മന്ദഗതം കൊണ്ട മലയാള സാഹിത്യത്തെ നാട്ടിലെ തൊഴിലാളികളുടേയും കറവക്കാരന്റെയും കള്ളന്റെയും വേശ്യയുടെയുമെല്ലാം സംവേദന ഭാഷ […]
സൗദാമിനിയുടെ ആട്ടിൻകുട്ടികൾ

തകരം മേഞ്ഞ ഷെഡ്ഡിലേക്ക് ബൈക്ക് കയറ്റിവെച്ച് മാധവൻ ഹെൽമറ്റ് അഴിച്ചു മാറ്റി. മഴക്കോട്ട് ഊരി കുടഞ്ഞ് ഷെഡ്ഡിലെ അയയിൽ തൂക്കി, വീട്ടിലേക്ക് നടന്നു. മഴ തോർന്നിരിക്കുന്നു. എങ്കിലും ടെറസ്സിൽ നിന്നും സൺഷേഡുകളിൽ നിന്നും വെള്ളം കുതിച്ചു ചാടുന്നുണ്ട്. കണ്ണങ്കാൽവരെ വെള്ളംപൊങ്ങിയ മുറ്റത്തുകൂടി നടക്കുമ്പോൾ അയാൾ ചുറ്റും നോക്കി. ആഞ്ഞു വീശിയ കാറ്റിൽ മുരിങ്ങയുടെ കൊമ്പിടിഞ്ഞ് തൊഴുത്തിന്നരികത്ത് പതിച്ചിരിക്കുന്നു. അൽപ്പംകൂടി മാറിയാണ് അത് വീണതെങ്കിൽ കുറെയേറെ ഓടുകൾ പൊട്ടിപ്പോയേനെ. ദൈവം കാത്തു. കുലയ്ക്കാറായ അഞ്ചാറുവാഴകൾ തൊടിയിൽ കാറ്റത്ത് പൊട്ടി […]
മദാലസ ശോശയുടെ മഗ്ദലിപ്പുകൾ...

1. ഒരു അമേരിക്കൻ പട്ടാളക്കാരൻ വിയറ്റ്നാമിനെ വിശക്കുന്നുണ്ട് അപ്പത്തിനൊപ്പം കൂട്ടാൻ പുളിപ്പിച്ച അവളുടെ ചോര പുരുഷനാണ് കയ്യിൽ തോക്കുണ്ട് പോരാത്തതിന് അമേരിക്കന്റെ പട്ടാളവും ഒരു യുദ്ധത്തോളം ആസക്തമാണാശകൾ പച്ചമാംസത്തിന്റെയുച്ഛിഷ്ട വിശപ്പുകൾ ഞാനെന്നെ വേവിക്കുന്നു. ഒരു കുക്കറിൽ മനുഷ്യസ്റ്റ്യൂവായ് തിളയ്ക്കുന്നു. എപ്പോഴും ചാവെറിയും പെണ്ചാവേർ എന്റെ മടിക്കുത്തിൽ വൈറസ്സിരമ്പും വിശുദ്ധമാം വരവിത്തുകൾ ഓരോ ലൈംഗിക ഇവാഞ്ചലിസ്റ്റിനും രോഗം പഴുക്കും ഉടൽ അവളുടെ പ്രേമസമ്മാനം വാൾ വീശും ഉയിർകൊയ്യും സ്വാതന്ത്ര്യയുദ്ധായുധം അവളുടെ അരചുറ്റിയ കോപച്ചങ്ങലകൾ പൊട്ടി അവൻ ഇഞ്ചിഞ്ചായ് കൊല്ലപ്പെടും […]
പാരസൈറ്റ് : ഇത്തിള്ക്കണ്ണികള്...

പലതരത്തില് ആഘോഷിക്കപ്പെടേണ്ട സിനിമയാണ് ബോണ് ജോങ് ഹൂവിന്റെ പാരസൈറ്റ്. നിരവധി അന്താരാഷ്ട്രമേളകളിലൂടെ കടന്നുവന്ന് ഇപ്പോഴിതാ 92 -ാമത് ഓസ്കാറില് നാല് വിഭാഗങ്ങളില് പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നു. മികച്ച ചിത്രം, സംവിധായകന്, മികച്ച വിദേശഭാഷാ ചിത്രം, ഒറിജിനല് തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നേടിയത്. മുമ്പ് പാം ഡി ഓറും മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഗോള്ഡന് ഗ്ലോബും ഈ ചിത്രം കൈവശപ്പെടുത്തിയിരുന്നു. ആശ്ചര്യകരമായ മറ്റൊരു വസ്തുത 92 വര്ഷത്തെ അക്കാദമിയുടെ ചരിത്രത്തില് മറ്റൊരു നോണ്-ഇംഗ്ലീഷ് ചിത്രവും ഇതുവരെ മികച്ച ചിത്രത്തിനുള്ള […]
ചാപ്പ തലയിൽ ചുമക്കുന്നവർ

മുഖം അടച്ചുള്ള അടിയിൽ മല ചരിഞ്ഞതുപോലെ ഒരു ഊക്കൻ ശബ്ദത്തിൽ അവളുടെ വായ്ക്കുള്ളിൽ നിറഞ്ഞ തുപ്പൽ രക്തത്തിനൊപ്പം ഒന്നാകെ പുറത്തേക്ക് തെറിച്ചു ചുമരിൽ വലവിരിച്ചു. ഇരുട്ടിന്റെ ചതുപ്പിൽ പുതഞ്ഞു പോയ വീടിനെ ഒന്നാകെ പരുപരുത്ത ചിരികൾ കുടഞ്ഞെഴുന്നേൽപ്പിച്ചു. രാത്രിയുടെ ഏതോ യാമത്തിൽ അട്ടഹാസങ്ങൾ നേർന്നമർന്നു. ഉണർന്നപ്പോൾ കിഴക്കു സൂര്യൻ ചീർത്ത് പൊങ്ങിക്കഴിഞ്ഞിരുന്നു. കാക്കകൾ വേലിപത്തലിലും തെങ്ങിന്റെ ഓലകളിലും ചാഞ്ചാടി കരയുകയാണ്. യൂണിഫോം ധരിച്ച് തീൻമേശയിൽ വന്നിരുന്ന ഭർത്താവിന്റെ മുന്നിൽ ഇഢലിക്കൊപ്പം തലേന്ന് രാത്രി തല്ലുകൊണ്ട് വീർത്ത മോന്തയും […]
കവിത തീണ്ടിയ പെണ്ണ്

കവിതയെഴുതാൻ തുടങ്ങിയ ഒരുത്തിയെക്കണ്ടപ്പോൾ ജനാലകൾ കൊളുത്തിളക്കി കളിയാക്കിച്ചിരിച്ചു വാതിലുകൾ ഉച്ചത്തിലടഞ്ഞ് പേടിപ്പിച്ചു മുക്കിൽ നിന്നും മൂലയിൽ നിന്നും പൊടികൾ അവൾക്കു മുന്നിൽ താണ്ഡവമാടി കഴുകിയ തുണികൾ കഴുകാത്തവക്കൊപ്പം കൂടി ചുഴലിക്കാറ്റായി എട്ടുകാലി വലകൾ കഴുത്തിൽ ചുറ്റിശ്വാസം മുട്ടിച്ചു ചിതലുകൾ ചെകുത്താന്മാരായി പല്ലിളിച്ചു പല്ലികൾ ദിനോസറുകളായി ഉറുമ്പുകൾ കിടങ്ങുകൾ കുഴിച്ചവളെ വീഴ്ത്തി പാത്രങ്ങൾ കീഴ്മേൽ മറിഞ്ഞ് ഭൂകമ്പമുണ്ടാക്കി വീട് വിശക്കുന്ന വലിയൊരു ഗുഹയായി അവളെ വിഴുങ്ങാനാഞ്ഞു ചപ്പും ചവറും നിറച്ച് മുറ്റം അഗ്നിപർവ്വതമായി മൺമറഞ്ഞ പെൺപ്രേതങ്ങൾ സദാചാരക്കുപ്പായമിട്ട് ഉറക്കത്തിൽ […]
അകത്തുള്ള വൈറസ്, പുറത്തുള്ള...

വൈറസുകൾ നിറഞ്ഞാടുകയാണ് അകത്തും പുറത്തും. മരണം അതിന്റെ താണ്ഡവം തുടരുന്നു. മരുന്നുകളാൽ തെല്ലു കാലത്തേക്ക് അമർച്ച ചെയ്യപ്പെട്ടും പിന്നെ പേരു മാറി പേരു മാറി അതിസൂക്ഷ്മങ്ങളായ വൈറസുകൾ മനുഷ്യരെ ഭീതിയുടെ ഗുഹകളിലേക്ക് തുരത്തിയോടിക്കുന്നു. താൻ താൻ മാത്രമാണ് കേമൻ എന്ന മനുഷ്യന്റെ അഹന്തക്കു മീതെ ഘനപ്രഹരങ്ങളേല്പിച്ചു കൊണ്ട് വൈറസ് അവനെ കേവലം നിസ്സാരനായ ഒരു ജീവിയാക്കി മാറ്റുന്നു. പുറത്തെ വൈറസുകൾ അതിന്റെ കേളികൾ തുടരുന്നു; ലോകം വിറയ്ക്കുന്നു. എന്നാൽ ഇതിനെക്കാൾ മാരകമായ വൈറസുകളാണ് മനുഷ്യന്റെ ഉള്ളിൽ നിന്നും […]
ചന്ദ്രമതിയുടെ കഥകൾ: ആകാശം...

പുരുഷാധിപത്യപരമായൊരു മൂല്യവ്യവസ്ഥ സ്വന്തം സൗകര്യങ്ങൾക്കനുസൃതമായി നിർമ്മിച്ച ഒരു മൂല്യ വ്യവസ്ഥിതിയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. ലോകത്തെ നിയന്ത്രിക്കുന്നതും അതേ വ്യവസ്ഥിതിയാണ്. ദൈവസങ്കല്പങ്ങളെപ്പോലും പുരുഷനാക്കിമാറ്റിയ ഈയൊരു വ്യവസ്ഥിതിയിൽ സ്ത്രീകൾക്കായി അനേകം അലിഖിത നിയമങ്ങളുണ്ടായിരുന്നു. പക്ഷേ വീടിന്റെ വിളക്ക്, ഐശ്വര്യം എന്നിങ്ങനെ ചില സുന്ദരപദങ്ങൾകൊണ്ട് ഇത്തരം നിയന്ത്രണങ്ങളെ മഹത്വവത്ക്കരിക്കാനും അതേ വ്യവസ്ഥിതി ജാഗരൂകമായിരുന്നു. അങ്ങനെ വിട്ടടിമകളായിരുന്നവർക്ക് മോഹങ്ങളും സ്വപ്നങ്ങളുമൊക്കെയുണ്ടായിരുന്നുവെങ്കിലും സമൂഹത്തിന്റെ അവഹേളനം ഭയന്ന് അവയൊക്കെ എന്നും അവർ ഉള്ളിലൊളിപ്പിച്ചു. ഈയൊരു ലോകത്തെ വെളിച്ചം കാണിക്കുക എന്ന ശ്രമകരമായൊരു ദൗത്യമായിരുന്നു എഴുത്തുകാരികൾക്ക് […]
ചെറുകഥാ ചർച്ച: അംഗീകരിക്കാനാവാത്ത...

മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ ആ നവീനതയെക്കുറിച്ച് കാക്കനാടൻ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തത് ജോസഫ് മുണ്ടശ്ശേരിയും കെ.പി. അപ്പനുമാണ്. ആ പ്രബന്ധവും തുടർന്നുള്ള ലേഖനങ്ങളുമാണ് ഈ ലക്കം കാക്കയിൽ കൊടുത്തിരിക്കുന്നത്. ദുർഗ്രഹത എന്ന പരാതിയെക്കുറിച്ച് സുഗ്രഹത എന്നതിനെ മാത്രം മാനദണ്ഡമാക്കിക്കൊണ്ട് സാഹിത്യകൃതികളെ വിലയിരുത്തണം എന്നാരെങ്കിലും സിദ്ധാന്തിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്നുള്ള […]
ചെറുകഥാ ചർച്ച: കഥയുടെ...

മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ ആ നവീനതയെക്കുറിച്ച് കാക്കനാടൻ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തത് ജോസഫ് മുണ്ടശ്ശേരിയും കെ.പി. അപ്പനുമാണ്. ആ പ്രബന്ധവും തുടർന്നുള്ള ലേഖനങ്ങളുമാണ് ഈ ലക്കം കാക്കയിൽ കൊടുത്തിരിക്കുന്നത്. ആധുനിക ചെറുകഥയിലെ പുതിയ പഥികരുടെ ദർശനവും കലയും വ്യക്തമാക്കുന്ന കാക്കനാടന്റെ പ്രബന്ധം അഭിരുചിയുടെ ഓരോ ജോഡി പുതിയ […]
ചർച്ച: മലയാള ചെറുകഥയുടെ...

മലയാള സാഹിത്യത്തിലെ ആധുനികതയുടെ ഇടി മുഴക്കങ്ങളായിരുന്നു 1970-കൾ. ഭാഷയിലും രൂപത്തിലും ശൈലിയിലും ആഖ്യാനത്തിലുമെല്ലാം പുതുമകൾ നിറഞ്ഞ ഒരു കാലഘട്ടം. 50 വർഷങ്ങൾക്ക് മുൻപ് മലയാളനാട് വാരികയിൽ സാഹിത്യത്തിലെ ആ നവീനതയെക്കുറിച്ച് കാക്കനാടൻ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് നടന്ന ചർച്ചയിൽ പങ്കെടുത്തത് ജോസഫ് മുണ്ടശ്ശേരിയും കെ.പി. അപ്പനുമാണ്. ആ പ്രബന്ധവും തുടർന്നുള്ള ലേഖനങ്ങളുമാണ് ഈ ലക്കം കാക്കയിൽ കൊടുത്തിരിക്കുന്നത്. മലയാളസാഹിത്യത്തെ, വിശേഷിച്ചു ചെറുകഥയെ സംബന്ധിച്ചിടത്തോളം നമ്മുടെ കാലഘട്ടം അതിപ്രധാനമാണ്. മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തത്ര അളവിൽ സാഹിത്യസൃഷ്ടികൾ കമ്പോളത്തിലിറങ്ങുന്നു. നോവലുകളും കഥകളും […]
വാണി.എൻ.എം: രണ്ടു നദികളുടെ...

ആവർത്തനങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷത്തിലെ യാന്ത്രികമായ ചടങ്ങുകൾ ഉല്പാദിപ്പിക്കുന്ന സംഘർഷങ്ങളുമായി രമ്യപ്പെട്ട് വരച്ച വാണിയുടെ ആദ്യകാല ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ ഓർത്തത് എം.ബി.മനോജ് എഴുതിയ “ചിഹ്നങ്ങൾക്കുള്ള അർത്ഥം“ എന്ന കവിതയിലെ ചില വരികളാണ്. എനിക്കിവിടെ ഭാഷയില്ല പദാവലികളില്ല ചിഹ്നങ്ങളില്ല ആവർത്തനങ്ങൾ മാത്രം അതെന്നെ വല്ലാതെ പിടികൂടുന്നു ഒരു മന്ത്രവാദിയെപ്പോലെ ഞാൻ മനസ്സിൽ പിളരുന്നു. കലയേയും കുടുംബത്തേയും രണ്ടു നദികളായി സങ്കൽപ്പിച്ചാൽ രണ്ടിൻ്റേയും തീരത്ത് താമസിച്ചു കൊണ്ട്, തൻ്റെ കലാസപര്യയേയും കുടുംബ ജീവിതത്തേയും സമന്വയിപ്പിച്ചുകൊണ്ട്, ചിത്രരചനയുമായി മുന്നോട്ടു പോകുന്നുണ്ട്, വാണി. […]
ഉറുമ്പുകളുടെ സാമ്രാജ്യം

ഉറുമ്പുകൾ തിടുക്കത്തിലങ്ങനെ പോകുന്നുണ്ട്. എല്ലാ യാത്രയും അന്നം തേടിയാണെന്ന് പറയാനാവില്ല. അവർക്കുമുണ്ടാകും നിങ്ങൾക്കറിയാത്ത രഹസ്യനീക്കങ്ങൾ. വിടവുകളിൽ മറഞ്ഞിരുന്ന് അവർ ശ്രദ്ധിക്കുന്നുണ്ട് നിങ്ങൾ പറയുന്നതൊക്കെയും. കഴിക്കുന്ന പാത്രത്തിന്റെ വിളുമ്പിൽ കണ്ടില്ലേ അവരെ. കഴുകിയുണക്കി മടക്കിയെടുത്ത വസ്ത്രങ്ങൾക്കിടയിലും അവർ കയറിപ്പറ്റിയിരിക്കുന്നു. അവർക്കു ലക്ഷ്യങ്ങളുണ്ട്. വേർപെടുത്താൻ അവർക്കറിയാം നിങ്ങളെക്കാൾ നന്നായി പലതിനെയും മണ്ണിൽ കലർന്ന മധുരത്തെ കണ്ടെത്തി വേഗത്തിലത് വേർതിരിക്കുന്നവരാണവർ. തുന്നിക്കൂട്ടാൻ അവർക്കറിയാം ഇലകള് കൂട്ടിതുന്നി ഒരൊറ്റശാഖയിൽ അസംഖ്യം കൂടുകൾ നിർമ്മിക്കുന്നവരാണവർ. ഒരു മരം ഒരു രാജ്യമാക്കി അവർ നിങ്ങളുടെ നിർമ്മിതികൾക്കു […]
യാത്ര

അടുത്തിരുന്ന യാത്രക്കാരൻ ഉടനടി മരിച്ചു വീഴുമെന്ന- റിഞ്ഞിരുന്നെങ്കിൽ അങ്ങനെയായിരുന്നില്ല ഞാൻ പെരുമാറുക. തെറ്റൊന്നും ചെയ്തിട്ടില്ല. എങ്കിലും, അല്പം കൂടി സ്നേഹവും കാരുണ്യവും സഹാനുഭൂതിയും കാട്ടാമായിരുന്നു. പതിവ് യാത്രയായിരുന്നു. തിക്കിത്തിരക്കി കയറിപ്പറ്റിയ സീറ്റിൽ അടുത്തിരിക്കുന്നവനെ ശ്രദ്ധിക്കേണ്ട കാര്യമില്ല. സ്വന്തം ചൂടിൽ പൊരുന്നിരിക്കുമ്പോൾ ആർക്കാണതിന് നേരം! എങ്കിലും പൊടുന്നനെയുള്ള അയാളുടെ വീഴ്ചയിൽ എല്ലാവരും ദത്ത ശ്രദ്ധരായി. താങ്ങി ഉയർത്തുമ്പോഴേക്കും ആകെ വിയർപ്പിൽ മുങ്ങിയിരുന്നു. കരുവാളിച്ച കൺകുഴികൾ വിളറിയിരുന്നു ഇടംകയ്യിൽ നിന്നും തെറിച്ചു പോയ ഗുളികകൾ ചിതറിയിരുന്നു. നേരിട്ടു പരിചയമുള്ള ആരും […]
പച്ചയെ കറുപ്പിയ്ക്കുകയല്ല വേനൽ

ക്ഷീണിച്ച വേനലിരിയ്ക്കുന്നു, വഴിവക്കിൽ: കൂടയിലേറെപ്പഴങ്ങൾ നിറച്ചുകൊണ്ടും വിറ്റുപോകാത്തതിതെന്തെന്നൊരാധിയാൽ വിങ്ങും മുഖം കനപ്പിച്ചുകൊണ്ടും കാലത്തേ തീയൂതിപ്പാറ്റിയ വെയിലിന്റെ അലകളിൽച്ചിലതിനെത്താലോലിച്ചും ദാഹിച്ച വെള്ളമിറക്കാതതൊക്കെയാ പൂവിനും വേരിനും പങ്കുവെച്ചും പൊട്ടിത്തെറിയ്ക്കാനിരിക്കുന്ന വാക്കിൽ നിന്നർത്ഥത്തെയൂരിപ്പറത്തി വിട്ടും: ക്ഷീണിച്ച വേനലിരിയ്ക്കും വഴിവക്കിൽ, കാണുമോ, നീയതെന്നുള്ളു ചുട്ടും! Mobile: 9446153629
എഴുത്തുകാർ സ്വയം നവീകരിക്കണം:...

മലയാളത്തിലെ മുൻനിര എഴുത്തുകാരിൽ ശ്രദ്ധേയയാണ് ചന്ദ്രമതി. ജീവസ്സുറ്റ കഥകളിലൂടെ വായനക്കാരുടെ മനസ്സിൽ ഇടം പിടിച്ച ഈ എഴുത്തുകാരി 40-ലേറെ വർഷമായി കഥാരംഗത്തു നിറഞ്ഞു നിൽക്കുന്നു. ചന്ദ്രമതിയുടെ ആത്മകഥാംശമുള്ള ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന പുസ്തകം ക്യാൻസറിന്റെ പീഡാനുഭവങ്ങളിൽ നിന്നും അവർ രക്ഷപ്പെട്ട കഥ പറയുന്നു. കോഴിക്കോട് സർവലാശാലയിൽ ഗവേഷക വിദ്യാർഥിനിയായ ശാലിനി പി. ഈ കൊറോണക്കാലത്ത് കാക്ക ത്രൈമാസികക്ക് വേണ്ടി ചന്ദ്രമതിയുമായി നടത്തിയ സംഭാഷണമാണിത്. ടീച്ചർ, ഏതാണ്ട് അഞ്ച് ദശകത്തിൽ കൂടുതലായല്ലോ കഥകളെഴുതിത്തുടങ്ങിയിട്ട്; എങ്ങനെയാണ് എഴുത്തിലേക്ക് വന്നത്? […]
മുംബൈ മലയാളിയും മറാഠിഭാഷയും

ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും അവിടത്തെ ഭാഷ സംസാരിക്കാനെങ്കിലും പഠിക്കണമെന്നുള്ളത്. അതൊരു അലിഖിത നിയമമാണ്. കാരണം, ഭാഷ സംസ്കാരത്തിന്റെ ഭാഗമാണ്. ഭാഷയിലൂടെ മാത്രമേ ഏതൊരു നാട്ടിലെയും സംസ്കാരവുമായി ഇഴുകിച്ചേരാനാവുകയുള്ളൂ. ഇന്ത്യയിലെ അന്യഭാഷാസംസ്ഥാനങ്ങളിൽ മാത്രമല്ല, എല്ലാ വിദേശരാജ്യങ്ങളിലും മലയാളികളെത്തി പലവിധ ഉപജീവനമാര്ഗങ്ങള് സ്വീകരിച്ച് കഴിഞ്ഞുവരുന്നുവെന്നുള്ള വസ്തുതയിൽ ഇന്ന് അതിശയോക്തിയൊന്നുമില്ല. ആംസ്ട്രോംഗ് ചന്ദ്രനിൽ കാല് കുത്തിയപ്പോള് അവിടെ ചായക്കച്ചവടം നടത്തുന്ന മലയാളിയെ കണ്ടുമുട്ടുകയുണ്ടായെന്ന തമാശ പോലും ഉദാഹരണമാക്കിയാണേല്ലാ മലയാളിയുടെ പ്രവാസജീവിതത്തെക്കുറിച്ച് […]
കാവലാൾ

ഇപ്പോഴും സുഹൃത്തായ ഒരു സുഹൃത്തുണ്ടായിരുന്നു പാർട്ടി സ്നേഹം മൂത്ത് വീട്ടിൽ കയറാത്ത കാലത്തിൽ. അന്നൊക്കെ ഇരുപാർട്ടികൾ തമ്മിൽ മിക്കവാറും സംഘർഷത്തിലാവും. ദേശീയതയെ ചൊല്ലിയോ അന്താരാഷ്ട്രീയ കാര്യങ്ങളിൽ തർക്കിച്ചോ ആയിരുന്നില്ല. ഇ.എം.എസ്സോ മറ്റോ ആയിരുന്നില്ലെങ്കിലും എന്നെ രക്ഷിക്കാൻ അവനെ പാർട്ടി ചുമതലയേൽപ്പിച്ചു. അവൻ വന്നു കത്തിയുമായി. വീട്ടിൽ ചിലരുടെ മുഖം കറുക്കുന്നത് നോക്കാതെ, വെളുത്തവരുടെ ശരീരത്തിൽ ഞങ്ങൾക്കും ചില അവകാശങ്ങളൊക്കെ ഉണ്ടെന്ന് പറഞ്ഞ് കിളച്ചു നടന്നിരുന്ന, അവന്റെ അച്ഛന്റെ വിയർപ്പു മണികൾ നെല്ലുകളായി കിടന്നിരുന്ന പത്തായത്തിന്മേലിരുന്ന് ഞങ്ങൾ ആഹാരം […]
69

മോശം മോശം ആറും ഒമ്പതും എന്താണ് ചെയത്കാണിക്കുന്നത്? അക്കങ്ങൾക്കും വേണ്ടേ ഇത്തിരി സദാചാരം. വിശന്ന് വിശന്ന് പരസ്പരം തിന്ന് ജീവിക്കുന്ന രണ്ട് മനുഷ്യർ. തലയും തലയും തിരിച്ചുവെച്ച് ഒട്ടിച്ച രണ്ട് വീണകൾ. തുറന്ന് കണ്ടിട്ടില്ലാത്ത ശവക്കുഴികളിലേക്ക് വാ പിളർന്ന് നോക്കുന്ന രണ്ട് കുറുക്കൻമാർ. പിറന്ന് വീണ വഴികളിലേക്ക് അവധിക്ക് യാത്ര പോകുന്ന രണ്ട് കാമുകിമാർ രണ്ട് കാമുകൻമാർ. കെട്ടിപിടിച്ചുറങ്ങുന്ന തന്നോളം വലിപ്പമുള്ള മകനും അമ്മയും. ഒരേ വീടിൻ്റെ പൂട്ട് തുറക്കുന്ന രണ്ട് കള്ളൻമാർ. തിരിച്ച് വെച്ചപ്പോൾ തല […]
ഓർമ: ഞങ്ങളുടെ പ്രിയപ്പെട്ട...

റോസമ്മ ജോർജ് കാക്കനാടൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് സെപ്തംബർ 14-ന് 26 വർഷം തികയുന്നു. കാക്കനാടൻ കുടുംബത്തിന്റെ നെടുംതൂണായിരുന്ന അമ്മച്ചിയെ കുറിച്ച് ഒരു ചെറുമകളുടെ ഓർമ. എന്തുകൊണ്ട് അമ്മച്ചിയെ കുറിച്ച് നേരത്തെ എഴുതിയില്ല എന്ന് ആരോ ചോദിക്കുന്നു. എല്ലാത്തിനും ഒരു സമയമുണ്ട് എന്ന് കാലം മറുപടി പറയുന്നു. അത് ഒരു വൈകുന്നേരമായിരിക്കണം. കുളി കഴിഞ്ഞ് മുടി വിരലുകൾ കൊണ്ട് ചീകി ഉണക്കിക്കൊണ്ടിരിക്കുന്ന അമ്മച്ചി. തനിയെ അലക്കിയ നല്ല വൃത്തിയുള്ള മുണ്ടും ചട്ടയും വേഷം. തോളിലൊരു വൃത്തിയുള്ള തോർത്തും. മുറുക്കിച്ചുവന്ന […]
നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ...

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ എന്ന് വിളിക്കപ്പെടാൻ, അല്ലെങ്കിൽ വിശേഷിപ്പിക്കപ്പെടാൻ അർഹതയുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ബാലകൃഷ്ണൻ. മറ്റുള്ളവരുടെ കൃത്രിമമായ അന്തർമുഖത്വം കേവലം അഹങ്കാരത്തിന്റെയും ജാടയുടെയുമാണെന്ന കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. ഏത് ബാലകൃഷ്ണനെക്കുറിച്ചാണ് പരാമർശമെന്ന് സ്വാഭാവികമായും സംശയമുയർന്നേക്കാം. ഇവിടെ സൂചിപ്പിക്കപ്പെടുന്ന ബാലകൃഷ്ണൻ എന്ന എഴുത്തുകാരനെ തേടി നമുക്ക് 1967 കാലഘട്ടത്തിലെ ‘ബോംബെ’ നഗരത്തിലേക്കൊരു മടക്കയാത്ര ചെയ്യാം. അതായത്, മലയാളത്തിൽ ഏറെ ഉയർത്തിക്കാട്ടപ്പെടുന്ന ആനന്ദിന്റെ ‘ആൾക്കൂട്ടം’ എന്ന നോവൽ […]
അരനൂറ്റാണ്ട് പിന്നിട്ട ‘കാലം’

മലയാളത്തിലെ ക്ലാസിക്കൽ നോവൽ പാരമ്പര്യം സി.വിയിൽ തുടങ്ങുന്നു. സി.വിയുടെ നോവലുകൾ ഇന്നും പുനർവ്യാഖ്യാനത്തിനുള്ള സാധ്യതകൾ ഉള്ളവയും സൗന്ദര്യാത്മകതലത്തിൽ ആധുനിക നോവലുകൾക്ക് ഒപ്പം നിൽക്കാൻ കെല്പുള്ളവയുമാണ്. തകഴിയും കേശവദേവും പൊറ്റക്കാടും ചെറുകാടും വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവെന്നും അത് സമൂഹത്തിൽ നിലനിൽക്കുന്ന വർഗവൈരുധ്യത്തിന്റെ ഫലമാണെന്നും, അദ്ധ്വാനിക്കുന്നവന്റെ സ്വർഗലോകം ചിറകൊടിഞ്ഞുവീണാൽ ബൂർഷ്വാസമൂഹം നശിക്കുമെന്നും വിശ്വസിച്ചു. എഴുത്തുകാർ അദ്ധ്വാനിക്കുന്നവന്റെ സംസ്കാരം കെട്ടിപ്പടുക്കാൻ ബാധ്യസ്ഥനാണെന്ന് വിശ്വസിക്കുകയും കലയുടെ ദൗത്യം വർഗരഹിത സമൂഹമുണ്ടാക്കിയെടുക്കലാണെന്ന് കരുതുകയും ചെയ്തു. സമുദായത്തിന്റെ ചരിത്രം വർഗസമരത്തിന്റെ ചരിത്രമാണ്. അപ്പോൾ […]
കൊറോണയും ആസന്നമായ പട്ടിണി...

മഹാമാരിയുടെ ദിനങ്ങൾ അനന്തമായി നീളുന്നത് കണ്ട് ലോക ജനതയാകെ സ്തബ്ധരായി നിൽക്കുകയാണ്. ഒരു സൂക്ഷ്മ വൈറസ് മനുഷ്യരാശിയുടെ ഭാഗധേയം നിർണയിക്കുന്നതിൽ ഇത്രയേറെ സ്വാധീനം ചെലുത്തുമെന്നു ആരും വിചാരിച്ചിരുന്നില്ല. മനുഷ്യൻ നേരിടാനിടയുള്ള ഏറ്റവും വലിയ ദുരന്തം അണുബോംബിലൂടെയാണെന്നു പരക്കെ വിചാരിച്ചിരിക്കുമ്പോഴും ചില ശാസ്ത്രജ്ഞന്മാർ ജൈവായുധങ്ങളും തന്മൂലമുണ്ടാകുന്ന രോഗങ്ങളും മനുഷ്യന് വിനാശം വരുത്തിവെക്കുമെന്നു സൂചിപ്പിച്ചിരുന്നു. സദ്ദം ഹുസ്സൈന്റെ കയ്യിൽ ജൈവായുധശേഖരം ഉണ്ടെന്നു പറഞ്ഞായിരുന്നു അമേരിക്ക ആക്രമണം അഴിച്ചുവിട്ടത്. ഈ ഭൂതത്തെ ആരെങ്കിലും മനപ്പൂർവം തുറന്നു വിട്ടതാണോ അതോ ആപ്ത്കാരിയായ ഈ […]
കായലും തിരുനല്ലൂരും

കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്ന തിരുനല്ലൂർ കരുണാകന്റെ ഓർമ ദിവസമാണ് ജൂലൈ 5. തിളങ്ങും നിലാവത്ത് പങ്കായമിട്ട് കൊച്ചുവള്ളത്തേലൊറ്റയ്ക്ക് വലയ്ക്കിറങ്ങുമ്പോ തിരുനല്ലൂരിനെ പാടുന്ന ഒരു അപ്പാപ്പനുണ്ടായിരുന്നെനിക്ക് കറുപ്പ് കഴുകാത്ത ആറടി ചിന്നപ്പിള്ളയെന്നു വിളിക്കും പൊലിക്കാർപ്പച്ചായൻ വേദം കൂടിയ തലമുറക്കാരൻ. അഷ്ടമുടിയിലെ കരിമീനുകൾക്ക് നൃത്തത്തിനു റാണിയെ കൊടുത്തവൻ. തെങ്ങിൻ പണകളിൽ ഇളം കരിക്കു ചേർത്തടിച്ചിരുന്നവർ ലഹരിയിൽ ദിനേശ് ബീഡിയൂതി, നോക്കടാ കായലിൽ കവിതയിറക്കം. പേരുള്ളവരും ഇല്ലാത്തവരുമായി നീന്തിയ ശവങ്ങളടുക്കുമ്പോൾ നിക്കറ് പോലീസ് ചാരിക്കും, പാതിയും തിന്നല്ലോ കരിമീൻ, […]
ജാതി ലക്ഷണം

സർക്കാർ ജോലിയിൽ നിന്നു വിരമിച്ച ഉടനെ അയാൾ ചതുർധാമങ്ങളിലേക്ക് തീർത്ഥയാത്ര പോയിരുന്നു. തിരിച്ചു നാട്ടിലെത്തി ഏറെക്കഴിയും മുൻപ് അയാളൊരു ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു.അതിനെന്തു പേരിടണം എന്ന് ആലോചിക്കവെ തീർത്ഥയാത്രയിൽ കണ്ട ഗംഗോത്രിയുടെ സൗന്ദര്യവും ഗംഗാജലത്തിന്റെ പരിശുദ്ധിയും ഓർമ്മയിൽ തെളിഞ്ഞു. അങ്ങനെയാണ് ഹോട്ടലിന് ഗംഗ എന്നു പേരിട്ടത്. രാവിലെ ഹോട്ടൽ തുറന്നാൽ അയാൾ കാഷ് കൗണ്ടറിനു മുകളിൽ വെച്ചിട്ടുള്ള ശ്രീരാമന്റെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്തും. പിന്നെ മ്യൂസിക് പ്ളെയറിൽ വ്യാസ വിരചിതമായ ഗംഗാസ്തോത്രംവെക്കും. “ദേവി സുരേശ്വരി ഭഗവതി […]
അപ്രൈസൽ

വൈകുന്നേരം കുഞ്ഞാവ ചില സഹപ്രവർത്തകരോടൊപ്പം ഓഫീസിനു പുറകുവശത്തുള്ള ഇടുങ്ങിയ നിരത്തിലെ ചായക്കടയ്ക്ക് മുന്നിലെത്തി. ചായ, സിഗരറ്റ്, സമോസ ഒക്കെയുണ്ട് പലരുടെയും കയ്യിൽ. പല കൂട്ടമായി നിന്ന് തോരാത്ത സംസാരം. ഓഫീസിൽ ആകെ ഉള്ളതിൽ പകുതി പേരും വെളിയിലാണെന്നു തോന്നുന്നു. ചിലർ വിളർക്കെ ചിരിക്കുന്നു. മറ്റു ചിലർ അശാന്തിയുടെ ആൾരൂപം. ഓഫീസിൽ അപ്രൈസൽ നടക്കുവാണ്. ബോസ് ഓരോരുത്തരെയായി വിളിക്കും, സംസാരിക്കും. ഗ്രേഡിങ് കൊടുക്കും. വിടും. ഇറങ്ങിവരുമ്പോൾ ചില മുഖങ്ങളിൽ വാട്ടം. മറ്റു ചിലരിൽ തെളിച്ചം. ഈ വിലയിരുത്തൽ അനുസരിച്ചാണല്ലോ […]
ദി ട്രാക്ക്

സെന്ട്രല് സ്റ്റേഷനിലെ പ്ലാറ്റ് ഫോം അവസാനിക്കുന്നതിനുമപ്പുറം, ട്രാക്കുകള് വേര്പിരിഞ്ഞ് പോകുന്നതിനിടയിലുള്ള ത്രികോണാകൃതിയിലെ ഉദ്യാനവും കഴിഞ്ഞുള്ള ചെറിയ ഗണേശ മന്ദിറിനടുത്ത്, ആൽമരചുവട്ടിൽ തന്റെ വിശ്രമസ്ഥലത്ത് ചാക്കുവിരിയില് കിടന്ന് മൊബൈലില് ഗെയിം കളിക്കുകയായിരുന്നു ബണ്ടി. അധികം ദൂരെയല്ലാതെ കടന്നു പോകുന്ന ഇലക്ട്രിക്ക് ട്രെയിനുകളുടെ ഇരമ്പം അവന്റെ കാതുകളിലേക്ക് ചൂഴ്ന്നിറങ്ങി. എങ്കിലും ആ ശബ്ദം അവനെ ഒട്ടും അലോസരപെടുത്തിയിരുന്നില്ല. ആ ഇരമ്പം ഒരു ജീവസംഗീതം പോലെ ആസ്വദിക്കാൻ ഇതിനകം അവൻ പരിചയിച്ചു കഴിഞ്ഞിരുന്നു. രാവിലെ 8 മണിക്ക് ഒന്നാം നമ്പര് പ്ലാറ്റ്ഫോമിലേക്കടുത്ത […]
അൾത്താര

ആളുകൾ ആരുമില്ലാതെ ദേവാലയം ഏകാനായ് ദൈവമേ ഞാൻ നിൻ പുരോഹിതൻ അൾത്താരയിൽ തിരികെട്ടുപോയ് പൂവുകൾ ഒക്കെയും വാടി കരിഞ്ഞുപോയെപ്പൊഴോ കുന്തിരിക്കത്തിന്റെ ഗന്ധം, അഭൗമമാം അന്തരീക്ഷത്തിൽ സ്വരരാഗമേളനം നൊന്തുപാടുന്ന ഹൃദയങ്ങളായിരം കണ്ഠനാളങ്ങളില്ല, ഒക്കെയും ഓർമ്മകൾ മങ്ങിയ വെട്ടം അരിച്ചെത്തുമൊച്ചകൾ പങ്കുവയ്ക്കാനില്ല തീർത്തും തനിച്ചിവൻ നേർത്തൊരു പ്രാർത്ഥന പോലുമാവാതെ ഞാൻ ഓർത്തിരിക്കുന്നു പഴയദിനങ്ങളെ ചാഞ്ഞു പെയ്യുന്നു പതുക്കെ പലനിറ ജാലകപ്പാളി നിലാവെളിച്ചങ്ങളെ ഒക്കെയും നിൻറെതാണീയിരുട്ടിൽ, സ്വച്ഛ മൃത്യുവും നിൻകരം വന്നുതൊടുന്നതാം ഏതോ കിളിയൊച്ച എന്നെ ഉണർത്തവേ ദീപം കൊളുത്തുന്നു സൂര്യനൾത്താരയിൽ. […]
ടർക്കിഷ് നോവൽ: പതിതരുടെ...

(ടർക്കിഷ് നോവലിസ്റ്റ് എലിഫ് ശഫാകിന്റെ ബുക്കർ പുരസ്കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 10 Minutes, 38 Seconds in this Strange World എന്ന നോവൽ മൗലികവാദ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ സ്ഫോടനാത്മകമായ സാമൂഹിക യാഥാർത്ഥ്യങ്ങൾ ആവിഷ്കരിക്കുന്നു) തുർക്കി സാഹിത്യത്തിൽ ഇന്നേറ്റവും വായിക്കപ്പെടുന്ന വനിതാ നോവലിസ്റ്റാണ് ആക്റ്റിവിസ്റ്റും അക്കാദമിസ്റ്റുമായ എലിഫ് ശഫാക്. ദി ബാസ്റ്റാർഡ് ഓഫ് ഇസ്താൻബൂൾ, ദി ഫോർട്ടി റൂൾ സ് ഓഫ് ലവ്, ത്രീ ഡോട്ടേഴ്സ് ഓഫ് ഈവ് തുടങ്ങിയ വിഖ്യാത നോവലുകളുടെ രചയിതാവായ അവരുടെ […]
പായലേ വിട, പൂപ്പലേ...

(എം.കെ. ഹരികുമാറിന്റെ ഫംഗസുകൾ എന്ന കഥ ചിത്രപ്പെടാത്ത ഉത്തര-ഉത്തരാധുനിക ചുവരുകളിൽ സ്മൃതിനാശം വന്നുപോയ കാലത്തെ വായിക്കുന്നു). തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ സമരം വിപ്ലവകരമായ രൂപം കൈക്കൊള്ളുമ്പോൾ, തൊഴിലാളികൾ ബൂർഷ്വാസിയുടെ സർവ്വാധിപത്യത്തിനു പകരം സ്വന്തം സർവ്വാധിപത്യം സ്ഥാപിക്കുമ്പോൾ, അവർ അടിസ്ഥാന തത്ത്വങ്ങളെ വ്യഭിചരിക്കുകയെന്ന ഭയങ്കര അപരാധമാണു ചെയ്യുന്നത്. കാരണം, ആയുധം താഴെവെച്ച ഭരണകൂടം വേെന്നു വെയ്ക്കുന്നതിനു പകരം തങ്ങളുടെ ഹീനവും നീചവും ദൈനംദിനവുമായ ആവശ്യങ്ങൾ സാധിക്കാൻ ബൂർഷ്വാസിയുടെ ചെറുത്തു നിൽപ്പിനെ തകർത്തു കളയാൻ ഭരണകൂടത്തിനു വിപ്ലവകരമായ ഒരു പരിവർത്തനരൂപം […]
ഫംഗസ്

അവന്റെ സമീപത്ത് ഒരു ഫംഗസ് വളർന്നിരുന്നു. അവനെ നിരീക്ഷിക്കാനായി മുളച്ചുപൊന്തിയതാണത്. ഇത് വർഷങ്ങൾക്കു മുമ്പ് എഴുതിയ ‘ഫംഗസ് എന്ന കഥയുടെ പുനരാവിഷ്കാരമാണ്. എന്തിനാണ് ഒരു കഥ പുനരാവിഷ്കരിക്കുന്നത്? നാടകത്തിനും ബാലെയ്ക്കും ഇതുപോലെയുള്ള അവതരണങ്ങൾ ഉണ്ടാകാറുണ്ട്. തീർച്ചയായും സിനിമയ്ക്ക് സംഭവിക്കാറുണ്ട്. പലർക്കും ഇത് പരീക്ഷണവേദിയാണ്. ഷേക്സ്പിയറുടെ ‘ഹാംലറ്റ്’ എന്ന നാടകം പലർക്ക് പല രീതിയിൽ ചലച്ചിത്രമാക്കാം. അങ്ങനെയൊക്കെ കലാലോകത്ത് പതിവാണ്. ഇവിടെ പക്ഷേ, ഒരു കഥ വീണ്ടും പറയുകയാണ്. അതിന്റെ കാരണം വ്യക്തമാക്കാം. ആ ‘ഫംഗസ്’ ഇപ്പോൾ ഒരിടത്തുമില്ല. […]
മൃഗയ

പൂനെയിലെ ഒരു ചുവന്ന തെരുവിൽ അപരിചിതരായവർക്കിടയിലൂടെ ഇരുണ്ട നിമിഷങ്ങളെണ്ണി നടക്കുമ്പോൾ പിന്തുടരുന്ന കണ്ണുകളിൽ തിളയ്ക്കുന്ന അതിതീവ്രമായ ദു:ഖമറിയാതെ ഈ നഗരം ചിരിക്കുന്ന ഗാന്ധിയുടെ മടിയിൽ മയങ്ങിവീഴുന്നു. വാഹനങ്ങളുടെ ഇരമ്പലൊഴിച്ചാൽ ഈ വീഥി ശാന്തമാണ്. ഇരുവശങ്ങളിലെയും പീടികകൾക്ക് മുന്നിൽ മുഖം മറച്ചു നിൽക്കുന്നവർക്കരികിലേക്ക് ചിലർ എത്തുന്നുണ്ട്, വിലപേശലിന് ശേഷം അപരിചിതമായ ഇടങ്ങളിലേയ്ക്ക് അവർ സഞ്ചരിക്കുന്നു – കാടും തൂണുകളും ഓട പോലെ ഒഴുകുന്ന ഒരു നദിയും കടന്ന്. ശരീരം ഒരു അളവുകോലാണ്. ദശാബ്ദക്കാലമായ് ബീജക്കടലിൽ നങ്കൂരമിട്ടവരുടെ തൊലിയിൽ ചുളിവുകൾ […]
നിങ്ങൾ ക്യുവിലാണ്

ഓ.. ഇവിടെയും വലിയ തിരക്കണല്ലോ, ചേട്ടാ ഇത്തിരി സ്ഥലം തരുമോ ഇതൊന്നു കൊടുത്തിട്ട് വേണം ബാക്കിയൊക്കെ ചെയ്യാൻ. നാളത്തെ പത്രത്തിൽ തന്നെ വരണേ അതാ. ഞങ്ങളും തിരക്കുള്ളവര ഞങ്ങളും ചെന്നിട്ട് ചെയ്യാനുള്ളവര, അനിയൻ പോയി ടോക്കൺ എടുക്ക് അല്ലേൽ ഇനിയും താമസിക്കും. എന്ത് ടോക്കണോ ! ? അതേന്നെ ടോക്കൺ ദാ ഇതുപോലൊന്നു, അവിടെ പോയി ഞെക്കിയാൽ കിട്ടും വേഗം ചെന്നോ ഇല്ലേൽ ഇനിയും താമസിക്കും. സൈലന്റ്സ് പ്ലീസ്..! എന്ത്! എൺപത്തിനാലോ? ഇന്നത്തെ നമ്പർ തന്നെ ആകുമോ […]
വിൽപനയ്ക്ക് വെച്ച സ്വപ്നങ്ങൾ

വരണ്ടുണങ്ങിയ ഭൂമിയെ നോക്കി പരമേശൻ പാപ്പൻ നെടുവീർപ്പിട്ടു. വയൽ ഉണങ്ങി വരണ്ടിരിക്കുന്നു. ഭൂമി വിണ്ടുകീറി തുടങ്ങി. ഒരുകാലത്ത് കുതിച്ചു പൊങ്ങിയ വെള്ളച്ചാലുകൾ എവിടെയോ പോയി ഒളിച്ചിരിക്കുന്നു. കുഞ്ഞൻ മീനുകളെയും പുൽച്ചാടിയെ തിന്നുന്ന തവളകളെയും കാണാതായി. ആകെയൊരു വെള്ളപ്പൊട്ട് കാണാനാകുന്നത് തന്റെ നെറ്റിത്തടത്തിലൂടെയും നെഞ്ചിൻകൂടത്തിലൂടെയും ഒഴുകിയിറങ്ങുന്ന വെള്ളകീറുകളാണ്. അവ ഒന്ന് വറ്റുക പോലും ചെയ്യാതെ ആവേശത്തോടെ ഒഴുകുന്നു. പാപ്പൻ തിട്ടയിൽ നിന്നും എഴുന്നേറ്റ് വയലിറമ്പിലേക്ക് ചാടിക്കയറി വിണ്ടുകീറിയ ഭൂമിയുടെ ഒരറ്റത്തായി മലർക്കെ ചാഞ്ഞു കിടന്നു. നട്ടുച്ചനേരത്ത് പാപ്പൻ വയലിൽ […]
ട്രാൻസ്ജെൻഡർ

ആൺകുട്ടിയെപോലെ വേഷം ധരിച്ച് മറ്റുള്ള കുട്ടികളോട് കളിക്കുന്നതിൽ അമ്മ എന്നെ വിലക്കിയില്ല. പത്ത് വയസായപ്പോഴേക്കും എന്റെ തുടകൾ മറയ്ക്കേണ്ടി വന്നു ഞാൻ സ്കർട്ട് ധരിച്ചു തുടങ്ങി. സ്കൂളിൽ എന്നും എന്റെ ഇരിപ്പിടം മാറ്റിയിരുന്നു പരീക്ഷ സമയത്തു എല്ലാവരും ഉത്തരം എഴുതുമ്പോൾ ഞാൻ എന്തൊക്കയോ കുത്തിക്കുറിച്ചു ഉത്തരക്കടലാസിൽ. രാവിലെ കണ്ണാടിയുടെ മുൻപിൽ നിന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു നിന്റെ ശരീരം ഒരു പ്രദർശന വസ്തുവല്ല. ട്രാൻസ്നോട്ട് എഴുതി വെച്ച് ഞാൻ പള്ളിയിലേക്കു പോയി എന്റെ പ്രാർത്ഥനകൾ തൊണ്ടയിൽ […]
അവൾ

തിരസ്കരിക്കപ്പെട്ടവരുടെ സമ്മേളനം കഴിഞ്ഞപ്പോൾ നേരം രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. മൊബൈൽ ആപ്പിൽ ട്രെയിൻ സമയം നോക്കിയപ്പോൾ ഇനി പത്തരയ്ക്കേ നാട്ടിലേയ്ക്ക് വണ്ടിയുള്ളൂ. വണ്ടിയിൽ നല്ല തിരക്കുണ്ടാകുമെന്ന് ചന്ദ്രേട്ടൻ നേരത്തെ പറഞ്ഞിരുന്നു. അപ്പോ ഉറങ്ങുന്ന കാര്യം ആലോചിക്കേണ്ട. പുലർച്ചയ്ക്കേ ട്രെയിൻ നാട്ടിലെത്തൂ. ഞങ്ങൾ നാലഞ്ച് പേരുണ്ടായിരുന്നു. രാവിലെ പുറപ്പെട്ടതാണ്. ഒരു ദിവസത്തിന്റെ മുക്കാൽ പങ്കും ട്രെയിനിൽ. വരുമ്പോളത്തെ യാത്ര പകലായിരുന്നതിനാൽ മടുപ്പും ക്ഷീണവും തീരെ അനുഭവപ്പെട്ടിരുന്നില്ല. അതുവരെ കാണാത്ത ദേശങ്ങൾ, ആളുകൾ, പല തരത്തിലുള്ള വീടുകൾ, അവയ്ക്കിടയിലൂടെ […]
ഒരു ചീത്ത കഥ

എന്റെ പ്രേമഭാജനമേ, ഞാനിപ്പോൾ ചാവക്കാട് ഹൈസ്കൂളിന്റെ മുന്നിലുള്ള തെരുവിലൂടെ ഗുരുവായൂർക്ക് നടന്നുപോവുകയാണ്. വിമൂകമായ പോക്കുവെയിലിന്റെ ഓളങ്ങൾ വകഞ്ഞുകൊണ്ട് ഞാൻ നടന്നുനീങ്ങുമ്പോൾ നീയെന്റെയൊപ്പമുണ്ട് എന്ന വിശ്വാസത്തിലാണ് ഞാൻ നിന്നോട് ആത്മഭാഷണം നടത്തുന്നത്. എന്തൊക്കെയോ വിചാരങ്ങൾ, പലതും പരസ്പരം ബന്ധമില്ലാത്ത വിചാരങ്ങൾ, എന്റെയുള്ളിൽ ആർത്തിരമ്പുന്നുണ്ട്. സങ്കടപ്പെടുത്തുന്ന ഓർമകൾ എന്നെ ഭയപ്പെടുത്തുന്നതുകൊണ്ട്, ഞാനത് മന:പൂർവം എന്റെയുള്ളിലെ സെമിത്തേരിയിൽ കുഴിവെട്ടി മൂടും. എന്റെ പ്രിയഭാജനമേ, നിന്റെ ഫേസ്ബുക്ക് ലിഖിതം വായിച്ചുകൊണ്ട് റൂറൽ ബാങ്കിന്റെ മുന്നിലുള്ള മരച്ചുവട്ടിൽ ഞാനിപ്പോൾ നിൽക്കുകയാണ്. അമ്പോ! നീയെന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? […]
ആരോ ഉണ്ടായിരുന്നു!

നിന്റെ ശകാരവാക്കുകൾ വീണ്ടും വീണ്ടും കേൾക്കാൻ എനിക്ക് ഇന്നും മോഹമാണ്. ഫയലുമായി ഞാൻ കാബിനിലെത്തുമ്പോൾ എന്റെ അബദ്ധങ്ങളെ ചൂണ്ടിക്കാട്ടി ശക്തമായ ഭാഷയിൽ നീ സംസാരിക്കുമ്പോഴെല്ലാം ഞാൻ ശ്രദ്ധിച്ചത് നിന്റെ ആംഗ്യങ്ങളിലാണ്, വേഷത്തിലാണ്. ഞാൻ ആസ്വദിച്ചത് നിന്റെ കാബിനിൽ നിറഞ്ഞു നിന്ന രാമച്ചത്തിന്റെ മണമാണ്. കാരണം, എനിക്കറിയാമായിരുന്നു; എന്നെ വഴക്കുപറഞ്ഞാലും എനിക്ക് ദോഷം വരുന്നതൊന്നും നീ ഫയലിൽ കുറിക്കില്ലെന്ന്. സ്റ്റാഫ് മീറ്റിംഗിലും ബോർഡ് മീറ്റിംഗിലും നീ അധ്യക്ഷസ്ഥാനത്ത് കസേരയിലിരുന്ന് കുലുങ്ങി കറങ്ങുമ്പോഴും ഞാൻ ആ ഗാംഭീര്യം നന്നായി ആസ്വദിക്കുമായിരുന്നു. […]
ഉണ്ണികൃഷ്ണൻ: ഇഷ്ടികകളോട് ചങ്ങാത്തം...

ഞാൻ ഈ എഴുത്ത് ഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ട് തുടങ്ങട്ടെ. അതിൽ ഗാന്ധിജി നമ്മുടെ ഉള്ളിൽ നിന്നു വരുന്ന കൊച്ചു ശബ്ദത്തെ കാതോർക്കുവാൻ പറയുന്നുണ്ട്. ”There are moments in your life when you must act, even though you cannot carry your best friends with you. The ‘still small voice’ within you must always be the final arbiter when there is a conflict of duty.” […]
ചാന്തു മുത്തു പറഞ്ഞു:...

വെളിച്ചത്തേക്കാൾ ഇരുളിലേക്കാണ് ഖസാക്കിന്റെ കണ്ണുകൾ തുറന്നിരിക്കുന്നത്. വിസ്തൃതിയുടെ ലഹരിയിൽ മുഴുകിയ രാത്രിയിലൂടെ, കാറ്റ് പിടിച്ച കരിമ്പനച്ചുവടുകളിലൂടെ, മിന്നി മിന്നിക്കടന്നു പോകുന്ന ഈരച്ചൂട്ടുകൾ നൽകുന്ന, വ്യഥിത സന്ദേശങ്ങൾ ഖസാക്കിന്റെ വായനയിലെമ്പാടുമുണ്ട്. ഖസാക്ക് ആകമാനം ഇരുൾ ലോകമാണോ? ഇരുള്, പാപം, രോഗം, ഇല്ലായ്മ, വ്യർത്ഥത… ഖസാക്കിന്റെ ആകാശം എപ്പോഴും കാർമേഘഭരിതമാണോ? വിശാലമായ പുറംലോകത്തു നിന്ന് ഒറ്റപ്പെട്ട അകംലോകത്തിലേക്കാണോ രവി ബസ്സിറങ്ങിയത്? ജരയും ദീനതയും നിറഞ്ഞ മാവ്, വേവട പിടിച്ച നരകപടം, കുഷ്ഠം പറ്റിയ വേരുകൾ… എന്നിങ്ങനെ നീളുന്ന ദുരിതദുഃഖതമോസൂചനകൾ. പനയോലകളുടെ […]
ഹസ്തരേഖയും മരണപത്രവും: കഥയില്...

സമകാലിക ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും ‘തുറുകണ്ണു’പായിക്കുന്ന ഒരാള്ക്കു മാത്രമേ ഏതു കാലഘട്ടത്തിലും ശ്രദ്ധേയനായ ഒരു എഴുത്തുകാരനായിത്തീരാനും ഭാവിയുടെകൂടി രചയിതാവായി നിലനില്ക്കാനും കഴിയൂ. ഈ ഒരു അനിവാര്യഗുണം കൊണ്ട് മലയാള കഥയില് സ്വയം കണ്ണിചേരാനുളള കരുത്ത്, എറെ പ്രകാശമാനമായ രീതിയില് നമ്മെ ബോധ്യപ്പെടുത്തിയിട്ടുളള, കഥാകൃത്താണ് സന്തോഷ് ഏച്ചിക്കാനം. ജൈവികമായ ആഖ്യാനവും ആഴമേറിയ ‘റിയലിസ’വും ഈ എഴുത്തുകാരന്റെ പ്രമുഖ എഴുത്തു മുദ്രകളാണ്. കഥാകൃത്ത് തന്റെ കാലത്തെ കലര്പ്പില്ലാതെ കാണുകയും അതിനേക്കാള് കലര്പ്പില്ലാതെ എഴുതുകയും ചെയ്യുന്നുവെന്നത്, രണ്ടു ദശാബ്ദം മുമ്പ് പുറത്തു വന്ന […]
മണങ്ങളുടെ വഴി

വീട്ടിലേക്കുള്ള വഴി നിറയെ കുറെയേറെ മണങ്ങളാണ്. ആത്തയുടെയും കൈതയുടെയും പേരക്കയുടെയും കൊതിപ്പിക്കുന്ന പഴുത്ത മണം. അടുക്കളപ്പുറത്ത് തൂക്കിയിട്ടിരുന്ന പറമ്പിലെ പഴക്കുലകളുടെ മഞ്ഞമണം. അടുപ്പിൽ നിന്നെടുത്ത് ചിരട്ട കൊണ്ട് തല്ലി പൊട്ടിക്കുന്ന കശുവണ്ടിയുടെ ചുട്ട മണം. ഒട്ടുപാലിന്റെയും റബ്ബറിൻ്റെയും ഇടയിൽ തേനീച്ചക്കൂടുകൾ പരത്തുന്ന തേൻ മണം. വെളുത്ത കാപ്പിപ്പൂക്കളുടെ നേർത്ത മണം. മുല്ലയെ ചുറ്റി പനീർപൂവിൽ തങ്ങി ലാങ്കി ലാങ്കിയെ തഴുകി വരുന്ന കാറ്റിൻ്റെ പൂമണം. കാലിൽ വന്നുരുമ്മുന്ന ചക്കിയുടെയും കുറിഞ്ഞികളുടെയും മ്യാവൂമണം. തട്ടുംപുറത്തെ പെട്ടിക്കകത്ത് മലയാളം പാഠാവലിയുടെ […]
വീടുമാറി വന്ന വെറ്റിലമണം

മരിച്ചിട്ടും മരിച്ചിട്ടും വല്യുപ്പാപ്പൻ ഇടക്കിടെ തറവാട്ടിലെ പടികയറി വന്നു. വല്യമ്മച്ചിയുടെതൊണ്ടയിൽ കരച്ചിൽ പെരുകുമ്പോഴൊക്കെ വെറ്റിലയടക്കാമണം ചാറി- ച്ചാറി വല്യുപ്പാപ്പൻ തിണ്ണയിലെ ചാരുകസേരയിൽചാരിക്കിടന്നു. പാളവിശറി വീശിവീശി വിയർപ്പാറ്റുന്നതിനിടയിലും ചുടുനെടുവീർപ്പുകളാൽ വല്യമ്മച്ചി വിങ്ങിവിയർത്തു വാർവ്വേയിലേക്ക്(1) ചാഞ്ഞുനിന്ന നാട്ടുമാവിലെതളിരിലകൾ ചറുപിറുന്നനെ താഴേക്കുതിർന്നു. പുള്ളിക്കുയിലൊന്ന് കിഴക്കോട്ടു പറന്നു മയിലാഞ്ചിയിൽ മയങ്ങിയിരുന്ന മഞ്ഞത്തുമ്പികൾ മയിലാട്ടം നടത്തി. വെറ്റിലമണം പടികയറി വന്നത് കുഴിപ്പടക്കണ്ടത്തിനപ്പുറത്തു നിന്ന് സൂര്യനൊന്ന് പാളിനോക്കി- കാട്ടൂർക്കടവിൽ മറഞ്ഞു. വീതംകിട്ടിയചാരുകസേരയിൽ അപ്പന്റെവീട്ടിലും ചിലനേരം വെറ്റിലയടക്കാമണംചാറി- ച്ചാറി ചാഞ്ഞുകിടന്നു. അമ്മയുടെ നെടുവീർപ്പുകളിൽ നനവ് പടരുമ്പോഴൊക്കെ മുറുക്കാൻമണം […]
മുക്കുവൻ

അവർക്ക് മുന്നിൽ വഴികളുണ്ടായിരുന്നു ഒരു മീൻ കടിച്ചാൽ മറുമീൻ കൊണ്ട് വൈദ്യംനോക്കി ഒരു മുള്ള് കുത്തിയാൽ മറുമുള്ള് കൊണ്ട് വിഷമെടുത്തു ആഴക്കടലിൽ രാത്രി കണ്ടു ഊസിപാറയിൽ മീനുകൾക്കൊപ്പം പാർത്തു തിരമാലയിൽ പാട്ടു കേട്ടു ശബ്ദം തുടങ്ങിയത് അവിടെനിന്ന് ഒറ്റയാകൽ അവരുടേത് ചലനത്തിന്റെ ഒന്നും രണ്ടും മൂന്നും നിയമം അവർതന്നെ അവർ പോയവഴിയേ കൊളംബസ് അമേരിക്ക കണ്ടെത്തി വാസ്കോഡി ഗാമ കാപ്പാട് കപ്പലിറങ്ങി കടലിൽ അവർ ഒരു രാജ്യമായി പല ഭാഷകൾ തൊട്ടു അതിർത്തികൾ വരുംമുമ്പേ അതിർത്തി താണ്ടി […]
ആഗോളകലയിലെ തദ്ദേശീയ രാഷ്ട്രീയ...

ബിനാലെയിലൂടെ കൊച്ചി സ്വയം കണ്ടെത്തി, മുൻ കായികതാരവും ഇപ്പോൾ ഒരു അന്താരാഷ്ട്ര സ്പോർട്സ് ലേഖകനുമായ ഫോർട് കൊച്ചി സ്വദേശിയായ ഒരു സുഹൃത്ത് എന്നോടു പങ്കുവച്ചതാണ് ഈ വെളിപ്പെടുത്തൽ. ബിനാലെയിലൂടെ കൊച്ചി സ്വയം കണ്ടെത്തുന്നതിന് രണ്ട് അർത്ഥമുണ്ട്. ഒന്ന്, ആഗോള സാംസ്കാരിക ഭൂപടത്തിൽ കൊച്ചി സ്വയം കണ്ടെത്തി. രണ്ട്, ലോകകലയുടെ പശ്ചാത്തലത്തിൽ ബിനാലെ ഒരുക്കിയ െധെഷണിക മണ്ഡലത്തിൽ കൊച്ചി ഒരു ആത്മപരിശോധനയ്ക്ക് വിധേയമായി. ഈ ആത്മപരിശോധനയിൽ രണ്ട് ഘടകങ്ങൾ ഉണ്ട്. ഒന്ന്, കൊച്ചിയുടെ, േകരളത്തിന്റെ മതനിരപേക്ഷതയും ലോകപൗരത്വവും കലാ-വിനോദ […]
‘കേരളീയചിത്ര’ത്തിന്റെ ‘രാജ്യാന്തര’ അതിർത്തികൾ

രാജ്യാന്തരതലത്തിൽ അരങ്ങേറുന്ന ചിത്രപ്രദർശനങ്ങൾ, ലേലങ്ങൾ എന്നിവയിൽ കേരളീയരായ ചിത്രകാരന്മാരുടെ പേരുകൾ ഉച്ചത്തിൽ കേൾക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ചിത്രപ്രദർശനവാർത്തയെക്കാളും പ്രാധാന്യം ചിത്രവില്പനയ്ക്കാണെന്നു വരുന്നു നമ്മുടെ കാലഘട്ടത്തിൽ! അതൊരു സങ്കീർണവിഷയം തന്നെയാണല്ലോ. പുതിയ കാലയളവിൽ കല ജീവനോപാധിയായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ, കല ഒരു തൊഴിൽസാദ്ധ്യതയായി മാറാൻ അധികകാലം വേണ്ടിവന്നില്ല. ആസാമിലേക്കും ബംഗാളിലേക്കും പിന്നെ രാജ്യത്തിന്റെ തിരക്കുപിടിച്ച മറ്റ് നഗരങ്ങളിലേക്കും മലയാളികൾ ഇരമ്പിക്കയറിയത് തൊഴിൽസാദ്ധ്യത തേടിത്തന്നെയായിരുന്നു. ഒരു പറ്റം എഴുത്തുസമൂഹം സൃഷ്ടിച്ച സാഹിത്യത്തെ നാം ‘പ്രവാസിരചനകൾ’ എന്നു വിളിച്ച് ഇന്നും ആത്മാവിൽ […]
റെയിൽവേസ്റ്റേഷൻ ശുചീകരണവുമായി ഡോംബിവ്ലി...

ശുചീകരണ സന്ദേശം പകർന്നു നൽകി ഗാന്ധി ജയന്തി ദിനത്തിൽ ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലെ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഡോംബിവ്ലി സ്റ്റേഷനും പരിസരവും ഇന്ന് വൃത്തിയാക്കി. ഡയറക്ടർ ഡോക്ടർ ഉമ്മൻ ഡേവിഡിന്റെ നേതൃത്വത്തിൽ ഏകദേശം 150 ഓളം ആൾക്കാർ രാവിലെ തന്നെ സ്റ്റേഷൻ പരിസരത്തു ശുചീകരണത്തിന് എത്തുകയായിരുന്നു. നഗരത്തിന്റെ അഴുക്കുചാലുകൾ വൃത്തിയാക്കാൻ ഇത്തരം പദ്ധതികൾ ഉപകരിക്കുമെന്ന് ഉമ്മൻ ഡേവിഡ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ശുചീകരണപ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി പുതിയ തലമുറ ഇതിനായി […]
പുനരാവിഷ്കാരം എന്ന സർഗാത്മകത

ഒരു കലാരചനയുടെ സ്വാധീനത്തിൽ നിന്ന് ഉണ്ടാകുന്ന മറ്റൊരു കൃതി ‘മോഷണം’ ആകണമെന്നില്ല. അതിൽ നിന്ന് പ്രചോദനം കിട്ടിയ വളർച്ചയുമാകാം. ആശ്രിത കൃതിയെ ഒരു കേന്ദ്ര ബിന്ദുവായി കണ്ട് തന്റെ ചിന്തകൾ / വീക്ഷണങ്ങൾ രചയിതാവ് സ്വന്തം കലാനിർമിതിയോട് ചേർക്കുന്നു. അപ്പോൾ കാഴ്ചക്കാർക്ക് രണ്ട് സമാന്തര ഭാവങ്ങൾ ലഭിക്കുന്നു. സാമ്യവും വൈരുദ്ധ്യവും എല്ലാം അതിൽ ഉണ്ടാകും. അതിനെ സങ്കരം (hybrid) എന്ന് വിശേഷിപ്പിക്കാം എന്നാണ് മറ്റൊരു വീക്ഷണം. ഹാസ്യാനുകരണം ഏവർക്കും പരിചയമാണ്. എന്നാൽ അനുകരിച്ച് ചിഹ്നമാക്കുന്ന അവസ്ഥ 20-ാം […]
ദേശസ്നേഹം സ്വാഭാവികം, ദേശീയവാദം...

25-വർഷം മുമ്പെഴുതിയ ‘ഇന്ത്യൻ കവി’ എന്ന കവിതയിൽ താങ്കൾ പറയുന്നു, ഒരു ഇന്ത്യൻ കവി മൂന്നു മുഖമുള്ള ദൈവമാണെന്നും അത് ഭൂതകാലത്തിന്റെ കുതിരയാണെന്നും. അങ്ങനെ നോക്കുമ്പോൾ പുതിയ തലമുറയിലെ കവികളെ എങ്ങനെ വിലയിരുത്തുന്നു? പുതിയ തലമുറയിലെ കവികളെ പൂർണമായി വിലയിരുത്താൻ എനിക്കാവില്ല. പക്ഷെ പല കാര്യത്തിലും പുതിയ കവികൾ ഞങ്ങളേക്കാളും ശ്രദ്ധാലുക്കളാണ്. പ്രത്യേകിച്ച് ഭാഷയുടെ കാര്യത്തിൽ, ഭാഷയുടെ ഒതുക്കത്തിന്റെ കാര്യത്തിൽ, ധ്വനിയുടെ കാര്യത്തിൽ. രൂപം അതായതു ഫോം എന്നതിലേക്കുള്ള ഒരു ചായ്വ് ഈ കവികൾക്കുണ്ടെന്ന് ഞാൻ കരുതുന്നു. […]
സ്മിത ജി.എസ്.: ഉൾമുറിവുകളുടെ...

മണ്ണൊലിച്ചുപോയ കുന്നുകളിലെ ഗുഹകളിൽ നിന്ന് താഴെ സമതലത്തിലേക്ക് വന്ന അവൻ, നാലുകാലുകളിൽ നിവർന്നു നിന്ന് ചുറ്റും നോക്കി. പ്രകൃതിയുടെ പച്ചപ്പും മറ്റു ചരാചരങ്ങളും ഏതാണ്ട് അപ്രത്യക്ഷമായിരിക്കുന്നു. അപ്പോഴാണ് തന്റെ മുൻപിൽ വന്ന സ്ത്രീയെ അവൻ കണ്ടത്. നടന്നു നടന്നു തളർന്ന അവളെ അവൻ തന്റെ പുറത്തു കയറ്റി. പക്ഷേ അവൾ അവന്റെ വാലിലൂടെ കയറി ഭൂമിയുടെ ഗർഭപാത്രത്തിലേക്ക് ഇറങ്ങിപ്പോയി. ”A committed painter immersed in the companionship of birds, animals and tiny creatures, […]
ശീർഷക നിർമിതിയും കഥയുടെ...

ശീർഷകം കാലംതന്നെയാണ്. കാലത്തെ ആഖ്യാനപ്പെടുത്തുന്ന പുതിയ കഥാകാരൻ വരണ്ട ഭാവനാമേടുകളുടെ മടക്കുകളി ലൂടെ വളേഞ്ഞാടാൻ ഒരുക്കമല്ല. മാംസവർണം കലർന്ന മണ്ണിൽ ചവിട്ടിയാണ് പുതിയ കഥാകാരൻ ഭാവനയെ വലം വയ്ക്കുന്നത്. അസ്ഥികൂടങ്ങൾ പോലെയുള്ള ഭാവനകളുടെ സമൂഹങ്ങളെ പുതിയ കഥാകാരൻ ട്രീറ്റ് ചെയ്യുന്ന രീതികൾ ശീർഷകങ്ങളിൽ നിന്നുതന്നെ നമുക്ക് ബോധ്യമാകും. പ്രവചനാത്മകമായ ധ്വനികളെക്കൂടി കഥാശീർഷകത്തിൽ ഒളിപ്പിച്ചിടുന്നതാണ് നാം കാണുന്നത്. അങ്ങനെ ശീർഷകം കൊണ്ടുതന്നെ കഥാകാരന്റെ മനസ്സ് ഒരു ഒളിപ്പോർ സമരത്തിൽ പങ്കാളിയാവുന്നു. അതിലെ ചരിത്രത്തിന്റെ പ്രതികാരദാഹത്തെ ആളിപ്പിടിക്കാൻ വിടുന്നതിനു പകരം […]
കാട് എന്ന കവിത

മലയാളകവിത ഇന്നൊരു മാറ്റത്തിന്റെ പാതയിലാണ്. ഭാഷയിലും പ്രമേയത്തിലും അത് പുതിയ ആകാശവും ഭൂമിയും തേടുകയാണ്. മലയാള ഭാഷയുടെ മാനകീകരണത്തിനുമപ്പുറം പാർശ്വവത്കൃതമായ നിരവധി ഭാഷകളുടെ സ്വത്വത്തെ ഇന്ന് കവിത തിരിച്ചറിയുന്നു. ഇവിടെ ഭാഷയെന്നത് സാഹിത്യപ്രകാശനത്തിനുള്ള ഉപകരണം മാത്രമല്ല, മറിച്ച് ഭാഷതന്നെ കവിതയിലൂടെ പ്രകാശിക്കപ്പെടുകയാണ്. കവിത നാളിതുവരെ മലയാളത്തിന്റെ മധ്യവർഗവരേണ്യതയുടെ പരിസരത്താണ് നിലനിന്നിരുന്നതെങ്കിൽ ദലിതരും ഗോത്രസമൂഹമുൾപ്പെടെയുള്ളവരും തങ്ങളുടേതായ ലോകത്തെ കവിതയിലൂടെ ആവിഷ്കരിക്കാൻ ശ്രമിക്കുന്നതോടെ അത് കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടുകയാണ്. അശോകൻ മറയൂർ എന്ന കവിയുടെ എഴുത്തിനെ സമീപിക്കുമ്പോൾ താനുൾപ്പെടുന്ന ഗോത്രസമൂഹത്തിന്റെ (മുതുവാൻ) […]
ഓള്: ആഴങ്ങളെ തൊട്ടുതൊട്ടു...

ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ, നിന്റെ സ്വരമൊന്നു കേൾക്കട്ടെ, നിന്റെ സ്വരം മധുരവും നിന്റെ മുഖം മനോജ്ഞവുമല്ലോ (ഉത്തമഗീതം) വിശുദ്ധ പ്രണയത്തിന്റെ മാനിഫെസ്റ്റോ തുറന്നിടുകയാണ് ടി.ഡി. രാമകൃഷ്ണൻ തിരക്കഥയെഴുതി ഷാജി എൻ. കരുൺ സംവിധാനം ചെയ്ത് എ വി അനൂപ് നിർമിച്ച ‘ഓള്’ എന്ന സിനിമ. ഭ്രമാത്മകതയുടെയും അത്ഭുതത്തിന്റെയും ലോകം എക്കാലത്തും സിനിമയുടെ പരീക്ഷണമായി മാറിയിട്ടുണ്ട്. പ്രണയം തൊടുന്ന സിനിമകളിലധികവും ഫാന്റസിയുടെ ലോകത്തെയാണ് നിർമിക്കാറുള്ളത്. പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവൻ ഇത്തരമൊരു വാർപ്പ് മാതൃകയാൽ നിർമിക്കപ്പെട്ടതാണ്. […]
അപ്പുറം ഇപ്പുറം: ചരിത്രരചനയിലൊരു...

ചരിത്രം കൂടുതൽ പ്രധാനപ്പെട്ട സാമൂഹ്യ വ്യവഹാരമായി നമ്മുടെ സമകാലികാവസ്ഥയിൽ മാറിയിരിക്കുന്നു. സമീപകാലയളവിലെ വളരെ പ്രധാനപ്പെട്ട പല കോടതിവിധികളും ചരിത്രത്തിന്റെ അടരുകളിൽ നിന്നും സത്യത്തിന്റെ വെളിച്ചം തേടിക്കൊണ്ടുള്ളതായിരുന്നു. കേവലം ക്ലാസുമുറികളിൽ നിന്നും അക്കാദമിക് അകത്തളങ്ങളിൽ നിന്നും ചരിത്രബോധം ജനതതികളിലേക്കു പടർന്നു കയറുന്നു. ദൈനംദിന സംവാദങ്ങളിലും ചർച്ചകളിലും ചരിത്രം പ്രധാന വിഷയമായി മാറുന്നു. നമ്മുടെ മികവുറ്റ പ്രഭാഷകർ ചരിത്രത്തിലേക്ക് വലിയ ആവേശത്തോടെ പ്രവേശിക്കുന്നു. ഇളങ്കുളം കുഞ്ഞൻ പിള്ളയും ഇ. ശ്രീധരമേനോനും മുതൽ കേശവൻ വെളുത്താട്ടും ഗംഗാധരൻ മാഷും വരെ വിചാരണ […]
വഴി മാറി നടക്കുന്ന...

ലോകം നമ്മുടെ തെരുവിനേക്കാൾ ചെറുതാണ്. അതുകൊണ്ടുതന്നെ നമുക്ക് പലതിനേയും അഭിമുഖീകരിക്കേണ്ടതായി വരുന്നു. മനുഷ്യനെ, മൃഗങ്ങളെ, ദൈവത്തെ കാണേണ്ടി വരും. ഈ വാഴ്വിലെ ആരുടെയും ഒരു പ്രശ്നം ഏതെങ്കിലുമൊരു ഘട്ടത്തിൽ ദൈവത്തെ അഭിമുഖീകരിക്കേണ്ടിവരിക എന്നുള്ളതുതന്നെയാണ്. അതിനുള്ള ഓർമപ്പെടുത്തൽ ചുറ്റിലും നടക്കുന്നുണ്ട്. പുലരിയിൽ കരിമുണ്ടൊക്കെയുടുത്ത് മനുഷ്യൻ നഗ്നപാദരായി തെരുവിൽ നടന്നുപോകുന്നുണ്ട്. കടകളിൽ നിസ്കാരത്തഴമ്പുള്ളവരുണ്ട്. ഏതോ ഒരു ഉപദേശി തെരുവിൽനിന്ന് യേശു സ്നേഹിക്കുന്നു എന്ന് വിളിച്ചുപറയുന്നുണ്ട്. സ്വാഭാവികമായും ഓരോ സെക്കന്റിലും ദൈവം ഓർമിക്കപ്പെടുന്ന ഒരു ചെറിയ തെരുവ്. ദൈവത്തെ ബൈപ്പാസ് ചെയ്ത് […]
കറുത്ത പാലായി കുറുകുന്ന...

ഏറെക്കാഴ്ചകൾ കണ്ടു കണ്ണുമങ്ങിത്തുടങ്ങിയ ചില മനുഷ്യർ, വാതിലിനു പകരം ചുമരിലൂടെ അകത്തു കടക്കാൻ ശ്രമിക്കുമ്പോൾ, നേർവഴിയെ മാത്രം നടന്നു ശീലിച്ച ലോകം ഈർഷ്യയോടെ തിരുത്തും, അവിടെ വാതിലില്ല. പക്ഷെ, അവർക്ക് മുന്നിലുള്ള ചുമരും വാതിലുകളും ഭേദമില്ലാതായിക്കഴിഞ്ഞുവല്ലോ! അവരിൽച്ചിലർ, ഞെട്ടറ്റുവീണ പൂവിനെപ്പറ്റി, ഭ്രാന്തിൻ നിലാവോലും മസ്തകമുയർത്തുന്ന ആനയെപ്പറ്റിയൊക്കെ എഴുതിയിട്ടുണ്ട്. അവരുടെ കൂട്ടത്തിലൊരാൾ ഇപ്പോൾ, മനുഷ്യവംശത്തിന്റെ പാപങ്ങളെ കറുത്ത പാലാക്കി കുറുക്കുകയും ചെയ്യുന്നു. ശ്രീ കൽപറ്റ നാരായണന്റെ കറുത്ത പാൽ എന്ന സമാഹാരത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സാധാരണ മനുഷ്യർ ചിന്തിക്കാൻ മടിക്കുന്ന, […]
ദേശങ്ങളിൽ നിന്നും ബഹിഷ്കൃതരാകുന്ന...

അതത് ദേശത്തെ അടിത്തട്ട് സമൂഹങ്ങളുടെ ജീവിതം മലയാള സിനിമയിലേയ്ക്ക് സവിശേഷമായി പ്രവേശിക്കുന്നത് രണ്ടായിരത്തിന് ശേഷമാണ്. ഡോ. ബിജുവെന്ന ചലച്ചിത്ര സംവിധായകൻ സിനിമാരംഗത്തേക്ക് വരുന്നതും ഇതേ കാലയളവിലാണ്. 2005ലാണ് അദ്ദേഹത്തിന്റെ സൈറ എന്ന ആദ്യ സിനിമ പുറത്തിറങ്ങുന്നത്. 2019ൽ വെയിൽമരങ്ങൾ വരെ എത്തുമ്പോൾ പത്ത് സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. എല്ലാ സിനിമകൾക്കും അന്താരാഷ്ട്ര രംഗത്ത് ഉൾപ്പെടെ വ്യത്യസ്ത പുരസ്കാരങ്ങളും ലഭിച്ചു. കാൻ മുതൽ ഷാങ്ഹായ് വരെ പുരസ്കാരങ്ങളുടെ പട്ടിക നീളുന്നു. അടൂർ, അരവിന്ദൻ, കെ.ജി. ജോർജ്, ഷാജി എൻ. […]
എന്റെ കഥാപാത്രങ്ങൾ തികച്ചും...

ഏതെങ്കിലും ഒരു പ്രത്യേക തലക്കെട്ടിലേക്ക് ഒതുക്കിനിർത്താനാവാത്ത കഥകളാണ് ഇ ഹരികുമാറിന്റേത്. പതിഞ്ഞ ശബ്ദത്തിൽ ആരവങ്ങളൊന്നുമില്ലാതെ പറഞ്ഞ കഥകൾ.മനസ്സിന്റെ അതിലോല ഭാവങ്ങൾ അവതരിപ്പിക്കുന്ന ഹരികുമാറിന്റെ മിക്ക കഥകളുടെയും പശ്ചാത്തലം നഗരമാണ്. നഗരത്തിന്റെയും നാഗരിക സമൂഹത്തിന്റെയും ഭാഷയും വ്യാകരണവും വ്യത്യസ്തമാണ്. ആഖ്യാകരണാനുസൃതം നീങ്ങാനാവാതെ പോവുന്ന ഇടത്തരക്കാരന്റെ ജീവിത ദു:ഖങ്ങളാണ് ഈ കഥകളിലൊക്കെ നാം പരിചയപ്പെടുന്നത്. കാക്കയ്ക്ക് വേണ്ടി ഡോ. എം എസ് ബിന്ദു ഹരികുമാറുമായി സംസാരിക്കുന്നു. കഥയെഴുത്തുകാരനായി സാഹിത്യലോകത്ത് പ്രവേശിച്ച സാഹചര്യം ഓർത്തെടുക്കാമോ? സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ കഥയെഴുത്തു […]
ഇ. ഹരികുമാർ: ആരവങ്ങളില്ലാത്ത...

മലയാള ചെറുകഥാ സാഹിത്യത്തിൽ എന്നും വേറിട്ടു നിന്ന കഥാകാരനാണ് ഇ. ഹരികുമാർ. ഏതെങ്കിലും ഒരു തലക്കെട്ടി നുള്ളിലേക്ക് ഒതുക്കിവയ്ക്കാവുന്ന കഥകളല്ല ഹരികുമാറിന്റേത്. വിവിധ ഭാവങ്ങളിൽ കുട്ടികളും സ്ര്തീകളും നിറഞ്ഞുനിന്ന ഒരു കഥാലോകം. നഗരവും ഗ്രാമവും ഒരേപോലെ പശ്ചാത്തലമായ കഥകൾ. ഓരോ കഥയും അനേകം ആന്തരപാഠങ്ങൾ ഉൾെക്കാള്ളുന്നവയാണ്. പൊതുസമൂഹത്തിന്റെ മുഖംമൂടികൾക്കെതിരെ ആരവങ്ങളൊന്നുമില്ലാതെ എന്നും ഹരികുമാർ കലമ്പിക്കൊണ്ടിരുന്നു. തന്റേതായ ഒരു പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നിസ്വരോടും ഏകാകികളോടും പക്ഷം ചേർന്നിരുന്നു. വൈവിധ്യമാർന്ന ആ കഥാലോകത്തിലേക്ക് കടക്കുമ്പോൾ ആദ്യം നമ്മെ ആകർഷിക്കുന്നത് കുട്ടികളാണ്. […]
വാൾത്തലപ്പുകൊണ്ട് എഴുതിയ ജീവിതം

ഏതെല്ലാം രീതിയിലുള്ള വാദഗതികൾ മുന്നോട്ടു വച്ചാലും വായനയും എഴുത്തും അതിന്റെ ആദ്യഘട്ടത്തിൽ വൈയക്തികവും ആത്മനിഷ്ഠവുമായ അനുഭവങ്ങൾ തന്നെയാണ്. പിന്നീട് അതിലേയ്ക്ക് സാമൂഹികാർത്ഥങ്ങളും ചരിത്രപരമായ തുടർച്ചകളും രാഷ്ട്രീയവും വന്നു ചേരുന്നുണ്ടാവാം. മലയാളത്തിൽ ഈ അടുത്തകാലത്തായി കണ്ടുവരുന്ന പ്രവണത മറ്റൊന്നാണ്. വളരെ ബോധപൂർവം എഴുത്തിനെ സമീപിക്കുകയും, അത് ഏതു രീതിയിലാണ് വായനക്കാരെ സൃഷ്ടിക്കുകയും ചെയ്യുക എന്ന് വ്യാകുലപ്പെട്ട് അതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു. ഇതിൽ നിന്നും തികച്ചും വിഭിന്നമാണ് കെ.പി. ഉണ്ണിയുടെ വാൾത്തലപ്പുകൊണ്ടെഴുതിയ ജീവിതം. ഇരുനൂറ്റിമുപ്പത് പേജുകളിലൂടെ […]
സ്വാതന്ത്ര്യവും മാതൃത്വവും

ഡി.എസ്.സി പ്രൈസ് നേടിയ അനുരാധ റോയ് രചിച്ച ഓൾ ദ ലിവ്സ് വി നെവർ ലിവ്ഡ് എന്ന പുതിയ നോവലിനെക്കുറിച്ച് ”ഇംഗ്ലീഷുകാരനോടൊപ്പം ഓടിപ്പോയ അമ്മയുടെ പുത്രൻ എന്നാണ് കുട്ടിക്കാലത്ത് ഞാൻ അറിയപ്പെട്ടിരുന്നത്. അയാൾ വാസ്തവത്തിൽ ജർമനായിരുന്നു. പക്ഷെ ഞങ്ങളുടേതു പോലുള്ള ചെറിയ പട്ടണങ്ങളിൽ എല്ലാ വിദേശികളും ഇംഗ്ലീഷുകാർ എന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ ഭാര്യ അന്യപുരുഷനോടൊപ്പം ഓടിപ്പോയെങ്കിലും ജനങ്ങളുടെ ഈ അജ്ഞത പണ്ഡിതനായ എന്റെ പിതാവിനെ അലോസരപ്പെടുത്തി.” 2016-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി പ്രൈസ് നേടിയ ‘സ്ലീപ്പിങ് ഓൺ […]
ഇ.ഐ.എസ്. തിലകന്റെ കവിതകൾ

മലയാള കവിതയ്ക്ക്, മുംബൈ മലയാളിയുടെ സവിശേഷ സംഭാവനയാണ് ഇ.ഐ.എസ്. തിലകൻ. അദ്ദേഹത്തിന്റെതന്നെ കവിതയിൽ സൂചിപ്പിക്കുന്നതുപോലെ; ഒരു ‘ചുവന്ന മുത്ത്’. ചുവപ്പിന്റെ രാഷ്ട്രീയ വീക്ഷണവും, മുത്തിന്റെ വ്യക്തിവൈശിഷ്ട്യവും ഒത്തിണങ്ങിയ ഒരു കവി. 1959 തൊട്ട് ഇന്നുവരെയുള്ള അറുപതിലേറെ വർഷങ്ങൾ നീണ്ട മുംബൈ ജീവിതത്തിനിടയിൽ, മലയാളികളുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാഹിത്യ ജീവിതത്തിൽ സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുന്നുണ്ട് തിലകൻ. കവിതയിലൂടെയും, ലേഖനങ്ങളിലൂടെയും, പ്രഭാഷണങ്ങളിലൂടെയും, സംഘടനാപ്രവർത്തനത്തിലൂടെയും, ഇടതുപക്ഷ നൈതികതയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന തിലകൻ അക്ഷരാർത്ഥത്തിൽ, മുംബൈ മലയാളികളുടെ ചുവന്ന മുത്തുതന്നെയാണ്. 1995ൽ […]
വി.ജെ. ജെയിംസ്: ഉണരാനായി...

ഓരോ കൃതിയുടെയും അന്ത:സത്തയെ അടുത്തറിഞ്ഞും അനുഭവിച്ചും അന്തിമ വിധികർത്താക്കൾ ആകേണ്ടവർ വായനക്കാരാണ് എന്ന് കരുതുന്ന എഴുത്തുകാരനാണ് വി.ജെ. ജെയിംസ്. അത് വായനക്കാരെ കൃതികളുടെ സ്വതന്ത്ര വ്യാഖ്യാനത്തിന്റെ അധിപന്മാരായി കാണുന്ന ഉറച്ചതും ഉലയാത്തതുമായ ഒരു ജനാധിപത്യബോധം കൂടിയാണ്. ജനാധിപത്യമെന്നത് അതിന്റെ നിയാമക സങ്കല്പങ്ങളിൽ നിന്നും അഭഭ്രംശപ്പെട്ട് അശനിപാതം പോലെ ഏകാധിപത്യമായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഈ ഇന്ത്യൻ കാലസന്ധികളിൽ അത് മൂർച്ചയുള്ള മുഖവുര പോലെ മുഖരിതമാകുന്നു. എഴുത്തുകാരൻ ജനാധിപത്യ വാദിയാകാൻ പല കാരണം കൊണ്ടും പേടിക്കുന്ന പുതിയ കാലത്ത് അതിന് […]
കള്ളരെന്നു കല്ലെറിയപ്പെടുന്നവർ

ചിലനേരത്തൊരു പ്രേമക്കാറ്റുവീശും. കടലുപ്പിന്റെ കനത്ത മണമുള്ള ദിവസങ്ങളിലേയ്ക്ക്, നമ്മളിഴഞ്ഞു പോകും. പ്രേമത്തോളം പോന്ന മൗനത്തെ വായിച്ചും, അകലത്തോളം അതിരുകെട്ടിയ വാക്കുകളെ വരച്ചിട്ടും, നിലാവു കണ്ടിരിക്കുന്ന രാത്രിയുടെ ചങ്കിൽ, നീ മഴനനഞ്ഞു വന്നുകയറും. കല്പനകളില്ലാത്തവരുടെ ഹൃദയത്തെ ലോകത്തോടു വിളിച്ചു പറഞ്ഞ്, മധുരമില്ലാത്തൊരു പഴച്ചാറിന്റെ രുചി അളക്കുമ്പോലെ, നീ പിന്നെയും അവളിൽ നോക്കും. ഒരു ദിവസവും ഉപ്പുകല്ലിന്റെ രുചിയറിയാതെ നമ്മൾ തുഴഞ്ഞുപോകില്ലെന്നൊരു പാട്ടുമാത്രം, ഒറ്റവരിയിലവൾ നിന്റെ ഹൃദയത്തോട് പറയും. രഹസ്യങ്ങളില്ലാത്തവരായി മണ്ണിലന്നേരം നമ്മൾ ഉരിഞ്ഞുവീഴും. നമ്മളല്ലാത്തവർ നമ്മെ കള്ളരെന്നു കല്ലെറിയും. […]
മണ്ണോർമകളിലെ വേരുകൾ

മരിച്ചു കഴിഞ്ഞ മരത്തിന്റെ നീലിച്ച വേരുകളെ താലോലിച്ചുകൊണ്ട് അനാഥമായി റോഡരികിലിരിക്കുന്നുണ്ട് ചില മണ്ണോർമകൾ, പുറന്തോടു പൊട്ടിച്ച് കാൽവിരലൂന്നി നെഞ്ചിലേക്കിറങ്ങിയത്, കുഞ്ഞിക്കൈകളായി ഇളം പച്ചകൾ ചുരുണ്ടു വിടർന്നത്, ഉയർന്നുയർന്ന് പൂക്കളായി ചുവന്നു ചിരിച്ചത്, തേനൂറുന്ന മധുരങ്ങളായി ഉമ്മ വച്ചു തുടുപ്പിച്ചത്, ഒരുമിച്ച് കൊണ്ട വെയിൽചീളുകളെത്ര മഞ്ഞുവീഴ്ചകളെത്ര, മഴത്തോരലുകളിലെ പെയ്തുതുടങ്ങലുകളെത്ര, വേരോട്ടങ്ങളുടെ പ്രണയമണത്തിലും ഇളം ചൂടിലും തളിർത്ത് നിൽക്കുന്ന മൺതരിയുടലുകൾക്കു മീതേ, ഒരു വെളുപ്പിൽ ഞെട്ടറ്റ പച്ചക്കൂട്ടങ്ങൾ വേദനയുടെ കറമണമുള്ള മുറിഞ്ഞ ഞരമ്പുകൾ കിളിമറന്ന കൂടുകൾ, നനവാറിയ തണലിടങ്ങൾ, നക്ഷത്രങ്ങളേറ്റുവാങ്ങിയ […]
അറിയില്ല, എനിക്കറിയില്ല

ഉത്തരമറിയാത്ത ചോദ്യശരങ്ങൾ ഉരുൾ പൊട്ടിയൊഴുകുന്നു. പെയ്തൊഴിയാത്ത മഴമേഘങ്ങൾ പൊരിയുന്ന തീനാളങ്ങളായാകാശത്ത്. കടലിരമ്പലിൽ മൗനമാകും രോദനങ്ങൾ, കാറ്റിനോടു കഥ മെനയും മർമരങ്ങൾ. എത്ര സൂര്യോദയങ്ങളെത്ര അസ്തമയസന്ധ്യകൾ, എനിയ്ക്കജ്ഞാതമാകുമെത്ര മൗനവാചാല നിമിഷങ്ങൾ. പേമാരിയിൽ കുതിരാത്ത മൺകൂനകൾ! പൊരിവെയിലിലലിയാത്ത മഞ്ഞുകണങ്ങൾ! മുറിവേറ്റ ബധിരന്റെ രോദനം കണക്കെ, മനമുരുകി, മിഴിയൊഴുക്കി, മനമതിൽ മായാത്ത മുറിവേറ്റി, മണ്ടുന്നു ഞാനെന്നുമൊരു ജീവഛവമായി, കാലത്തിൻ ഗർത്തത്തിൽ വീണുഴറുമീ ജീവിതത്തിൽ കോലങ്ങൾ കെട്ടി ഞാനലയുന്നൊരജ്ഞാതനായ്. അറിയില്ല, എനിക്കറിയില്ല! അറിയില്ല, എനിെക്കാന്നുമറിയില്ല!
പൈയ്ക്കണ് മക്ക

കല്ല് മൂന്നും ഇണ്ടയിറ്റ് എന്തനാ കാര്യം നായ്ക്കരി മണി ഇല്ലെങ്കില്. പാറ്റിയ തട്പരെ മൂലക്ക് പൊടിഞ്ചരി. കോയിക്ക് നായിക്ക് നാങ്ക ക്ക് ബേണിയും നരയും കുരുണ്ടും പൂങ്കണും പൈപ്പ് മാറുവാ. കല്ല് മൂന്ന് കൊള്ളി നാല് മക്ക കണ്ണെണ്ണി ചോരെ ചോരെ. ഏടെന്ത് എന്തനാ മക്കടെ നാവ്ങ്ക് നീര്.. മലയാളം കല്ല് മൂന്ന് ഉണ്ടായിട്ട് എന്താ കാര്യം ഒരു മണി അരി പോലും ഇല്ലെങ്കിൽ. പാറ്റിയെടുത്ത മുറത്തിന്റെ മൂലയിൽ പൊടിയരി. കോഴിക്ക് കാവൽ നായ കുട്ടികൾക്ക് ഞങ്ങൾക്കും. […]
ചോലയുടെ കാഴ്ചയും പ്രേക്ഷകന്റെ...

ചോലയിൽ നിന്ന് ചോരയിലേക്കുള്ള ദൂരമെത്രയാണ് എന്ന ചോദ്യമാണ് സനൽകുമാർ ശശിധരൻ എന്ന സംവിധായകൻ തന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ ചോലയിലൂടെ ഉന്നയിക്കുന്നത്. ചോല ഒരു ആശ്വാസമാണ്, എന്നാലവിടെ ചോര വീഴുമ്പോൾ ആശ്വാസത്തിനു പകരം ആശങ്കയാണ് ഉണ്ടാകുന്നത്. തന്റെ സിനിമയെക്കുറിച്ച് മുൻപു സംസാരിച്ചപ്പോൾ സനൽകുമാർ പറഞ്ഞതു പോലെ മാറിവരുന്ന നമ്മുടെ പക്വതയുള്ള പ്രേക്ഷകനെയാണ് ഈ സിനിമ തന്റെ കാഴ്ചക്കാരനായി ആവശ്യപ്പെടുന്നത്. സ്ക്രീനിലേക്ക് വെറുതെ നോക്കിയിരിക്കേണ്ടവനല്ലെന്നും തലകുലുക്കുകയും കൈയടിക്കുകയും ചെയ്യുന്നതിനപ്പുറം തന്റെ പ്രജ്ഞയെക്കൂടി സിനിമയുടെ കാഴ്ചയിലേക്ക് ഇറക്കി കൊണ്ടുവരുവാൻ പ്രേരിപ്പിക്കുന്ന […]
ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

മോഡി സർക്കാർ രണ്ടാം വരവിൽ ഉറഞ്ഞു തുള്ളുകയാണ്. ആദ്യ വരവിൽ നോട്ടു നിരോധനവും മറ്റുമായി ജനതയെയാകെ വീർപ്പുമുട്ടിച്ചെങ്കിൽ അടുത്ത വരവിൽ ജനാധിപത്യത്തിനും മതേതരത്വത്തിനും വമ്പിച്ച ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിന്റെ മറവിൽ ജനതയെ വിഭജിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യമെമ്പാടും അതിനെതിരെ പ്രക്ഷോഭങ്ങൾ ഉയരുമ്പോഴും അതിനെ അടിച്ചമർത്താനല്ലാതെ ഒരു തുറന്ന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുന്നിട്ടിറങ്ങുന്നില്ലെന്നതാണ് ഏറ്റവും പരിതാപകരം. ഭരണകൂട ഫാഷിസത്തിനെതിരെയാണ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും പൊതുബോധമുള്ള ജനങ്ങളും നിരത്തിലിറങ്ങിയിരിക്കുന്നത്. രാജ്യത്തെയാകെ ഉൾക്കൊള്ളുന്ന ഈ രീതിയിലുള്ള […]
ആറ്റൂർക്കവിത: ചില കുറിപ്പുകൾ

ആറ്റൂരിന്റെ ‘സംക്രമണ’ത്തിന് ആർ. നരേന്ദ്രപ്രസാദ് എഴുതിയ ഉപന്യാസം സുദീർഘമാണ്. ‘കലാകൗമുദി’യുടെ നിരവധി പേജുകളിൽ അത് നിവർന്ന് കിടന്നു. ഇതുപോലുള്ള ഒരു പഠനം മറ്റൊരു കവിതയ്ക്കും മലയാളത്തിൽ ഉണ്ടായിട്ടുണ്ടാവില്ല. നിരൂപകൻ എന്തുകൊണ്ട് ഇത്രയും വലിയ ഒരു നിരൂപണം. ഒരു ചെറുകവിതയ്ക്കെഴുതി? ആകെ അറുപത്തിരണ്ട് വരികൾ! ഒരുപക്ഷെ ആസ്വാദനത്തെ ജാ്രഗത്താക്കുന്ന ഭാവപരമായ കരുത്തുള്ള വേറൊരു കവിത നിരൂപകന്റെ ശ്രദ്ധയിൽ പെട്ടിരിക്കാനിടയില്ല. ഇന്ന് വായിക്കുമ്പോഴും ‘സംക്രമണ’ത്തിന്റെ ഭാവക്കരുത്ത് കുറഞ്ഞതായി അനുഭവപ്പെടുന്നില്ല. അത് ഒരു അത്ഭുത കവിതയായി നമ്മുടെ പ്രത്യക്ഷത്തിൽ നിൽക്കുന്നു. വേറൊരർത്ഥത്തിൽ […]
അക്കിത്തം: എന്നും വെളിച്ചത്തെ...

‘വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം’ എന്ന വരികൾ അക്കിത്തത്തിന്റേതാണെങ്കിലും എന്നും വെളിച്ചത്തെ ഉപാസിച്ച കവിയാണ് അക്കിത്തം. മലയാളത്തിന്റെ മഹനീയതയാണ് അക്കിത്തം. മനുഷ്യനാണ് സത്യം എന്ന തിരിച്ചറിവ് എക്കാലവും അദ്ദേഹം സുക്ഷിച്ചു. മനുഷ്യത്വത്തിനെതിരായ എല്ലാ പ്രതിബന്ധങ്ങളെയും നവോത്ഥാനകാലം തട്ടിത്തെറിപ്പിച്ചതു മുതൽ നമ്പൂതിരിയെ മനുഷ്യനാക്കി പരിവർത്തിച്ച വി.ടിയുടെ പടയോട്ടത്തിനൊപ്പം അക്കിത്തം നിലകൊണ്ടു. അത് ചരിത്രമാണ്. പിന്നീട് എം. ഗോവിന്ദനിലൂടെ റാഡിക്കൽ ഹ്യുമാനിസത്തിന്റെ ആധുനികവും ഉന്നതവുമായ നവ മാനവ ബോധത്തിലേക്ക് അക്കിത്തം വളർന്നു. കമ്മ്യൂണിസത്തിന്റെ മാനവ സമത്വ ദർശനങ്ങളെ സ്വീകരിച്ചുകൊണ്ടുതന്നെ അതിന്റെ […]
രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട...

ബഹുമാനപ്പെട്ട സുപ്രീംകോടതി കഴിഞ്ഞ നാലഞ്ചു കൊല്ലമായി രാജ്യഭരണത്തിൽ മുഖം കാട്ടിവരുന്ന ഒരു പുത്തൻ പ്രവണതയുണ്ട് – നീതിന്യായ പ്രക്രിയയെ ഭംഗ്യന്തരേണ മോഴയാക്കിയെടുക്കൽ. കൊമ്പും തേറ്റയുമൊടിച്ചാൽപ്പിന്നെ ബഹുമാനപ്പെട്ട ഐരാവതം അതിവേഗം ഭരണകൂടത്തിന്റെ കുഞ്ഞാടായി മാറിക്കൊള്ളും.
സാന്നിധ്യം…

ചിലരുണ്ട്, എന്നും എല്ലായിടത്തും സാന്നിധ്യം അറിയിക്കുന്നവർ.. പലരിലും ഉണർവായി,ഊർജ്ജമായി അവരങ്ങിനെ നിറഞ്ഞ് നിൽക്കുമ്പോൾ അസാധ്യമായത് സാധ്യമാകും, പൂക്കാത്തത് പൂവിടും,കായ്ക്കും നിഴലുകൾ ഉൾവലിയും… മറ്റു ചിലരുണ്ട്, എവിടെയും ഒരിക്കലും സാന്നിധ്യം അറിയിക്കാത്തവർ.. അറിയാതെ പോകും അവരുടെ വരവ് പോക്കുകൾ … ശ്വാസഗതി പോലും കേൾപ്പിക്കാതെ, ഒരു ചടങ്ങുപോലവർ നടന്നുപോകും.. ചിലരുണ്ട്, അസാന്നിധ്യത്തിലും സ്വയം അടയാളപ്പെടുത്തുന്നവർ.. അവരുടെ ചിന്തകളും അവരെക്കുറിച്ചുള്ള ചിന്തകളും ആവേശമാകും… നൈമിഷിക സാന്നിധ്യം പ്രോജ്വലവും… ഇനിയും ചിലരുണ്ട്, കൂടെ കഴിയുമ്പോഴും പരസ്പരം അറിയാത്തവർ, മനസ്സിന്റെ പുസ്തകത്തിൽ ഹാജർ […]
ഫംഗസിന്റെ കലാവിരുത്: തത്ത്വചിന്തയുടെ...

റഷ്യ പശ്ചാത്തലമായി എഴുതപ്പെട്ട ഒരു മലയാളകഥയിൽ റഷ്യൻ നഗരങ്ങളുടെയും ജീവിതരീതികളുടെയും വിരസമോ മനോഹരമോ ആയ നീണ്ട വിവരണങ്ങൾ പ്രതീക്ഷിക്കുക സ്വാഭാവികമല്ലേ? കഥയിൽ സംഭവങ്ങളുടെ പെയ്തുപോക്കും? വിദേശനഗരങ്ങൾ പശ്ചാത്തലമായ മലയാളകഥകളിൽ ഇത്തരം യാത്രാവിവരണസമാനമായ നഗരവർണ്ണനകളും പൊതുവെ കഥകളിലൊക്കെയും നാടകീയങ്ങളായ സംഭവങ്ങളും കാണാം. ഇതൊരു സാഹിത്യ അപരാധമല്ല, കലാംശവും തത്ത്വചിന്തയും സമരസപ്പെട്ട് പോകുന്നിടത്തോളം. എം.കെ. ഹരികുമാറിന്റെ ‘ഫംഗസ്’ എന്ന കഥ ഈ വിവരണപ്രവണതയ്ക്കും സംഭവപ്പേമാരിക്കും അപവാദമാണ്. കൈയ്യെത്തുന്നിടത്ത് കണ്ണെത്തണമെന്ന നടനച്ചിട്ട പോലെ തത്ത്വചിന്തയും സൗന്ദര്യശാസ്ത്രവും ‘ഫംഗസി’ൽ ഒന്നിച്ചു ചുവടുവെക്കുന്നു. കൈയ്യും […]
ഒഴിവുദിവസത്തെ കളി: കാഴ്ചയ്ക്കുള്ളിലെ...

സിനിമയുടെ ഭാഷ വള്ളുവനാട്ടില്നിന്ന് കൊച്ചിയിലേക്ക് മാറുകയും ദൃശ്യം ഒറ്റപ്പാലത്തുനിന്ന് ഇടുക്കിയിലേക്ക് പരിവര്ത്തനപ്പെടുകയും ചെയ്യുന്ന സവിശേഷമായ ഘട്ടത്തിലാണ് മലയാള സിനിമ ഇന്ന്. മലയാളി ഇതുവരെ കണ്ടുശീലിച്ച ദേശങ്ങള്, മനുഷ്യര്, അവരുടെ വര്ത്തമാനങ്ങള് എല്ലാം വളരെ പെെട്ടന്ന് അപ്രത്യക്ഷമാവുകയും അല്ലെങ്കില് മാറ്റിനിര്ത്തപ്പെടുകയും ആ ഇടങ്ങളിലേക്ക് ഇതുവരെ ഫ്രെയ്മിന്റെ ഭാഗമാകാതിരുന്ന മനുഷ്യര് പ്രവേശിക്കുകയും ചെയ്തു എന്നതാണ് സമകാലിക മലയാള സിനിമയുടെ പ്രത്യേകത. ന്യൂജനറേഷന് എന്ന് തള്ളിയും കൊണ്ടും പുതു സിനിമയെക്കുറിച്ചു നടക്കുന്ന ചര്ച്ചകള് നിരവധിയാണ്. ഇത്തരത്തില് മുഖത്തോടുമുഖം നോക്കി സംവാദത്തിന് തയ്യാറാകുന്നുണ്ട് […]
ഗേറ്റ് വേ ലിറ്റ്...

കാക്ക ത്രൈമാസികയുടെ ആഭിമുഖ്യത്തിൽ പതിനേഴു ഇന്ത്യൻ ഭാഷകളില് നിന്നായി 50 എഴുത്തുകാർ പങ്കെടുത്ത സീ-ഗേറ്റ് വേ (Zee Gateway) ലിറ്റ് ഫെസ്റ്റ് എൻ. സി. പി. എ-യിൽ ഫെബ്രുവരി 13-14 തീയതികളിൽ അരങ്ങേറി. ഇന്ത്യൻ പ്രാദേശിക ഭാഷകള്ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ സാഹിത്യോത്സവം എന്ന് ഇതിനകം പേരു നേടിയ ലിറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രഖ്യാത ചലചിത്രകാരനും ലിറ്റ് ഫെസ്റ്റ് ഉപദേശക സമിതി ചെയര്മാനുമായ അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. സഹൃദയര്ക്കും സാഹിത്യ വിദ്യാര്ഥികള്ക്കും ഒരു പോലെ പ്രയോജനകരമായ 11 […]
എഴുത്തിനോടുള്ള താല്പര്യം ജീവിതത്തെ...

അറബി നാടുകളിൽ കാൽ നൂറ്റാണ്ടിലേറെക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച കെ.എസ്. റെജിയുടെ ആദ്യ പുസ്തകമായ ‘മുയൽ ഒരു മാംസഭോജിയാണ്’ എന്ന ലേഖന സമാഹാരം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ലോകത്തിന്റെ ഒരു ചെറുപതിപ്പായ മധ്യ പൗരസ്ത്യ ദേശത്ത് അദ്ദേഹം നേരിട്ട അനുഭവ പാഠങ്ങളാണ് ഈ പുസ്തകത്തിലൂടെ വായനക്കാർക്കു മുന്നിലെത്തുന്നത്. വിവിധ ഏഷ്യൻ നാടുകളിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള വിദ്യാർത്ഥികളുമായും ഗൾഫിൽ തൊഴിൽ ചെയ്തു ജീവിക്കുന്ന നാൽപതിൽപരം നാടുകളിൽ നിന്നുള്ളവരുമായും ദിനം പ്രതി ഇടപഴകുന്ന ഒരാളുടെ അനുഭവസമ്പത്ത് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. […]
ഇതിഹാസങ്ങൾ പൂരിപ്പിക്കപ്പെടുമ്പോൾ!

ഇതിഹാസങ്ങൾ മനുഷ്യാനുഭവങ്ങളുടെ സമഗ്രമായ ആഖ്യാനമാണെന്ന മിത്തിന്റെ വിചാരണയാണ് സുഭാഷ് ചന്ദ്രന്റെ ‘സമുദ്രശില’. പ്രഹേളികാസ്വഭാവമുള്ള സ്ര്തീജീവിതത്തിെന്റ നിലയ്ക്കാത്ത നോവിന്റെ അടയാളപ്പെടുത്തലിലൂടെ മനുഷ്യാനുഭവങ്ങൾ ഏകതാനമല്ലെന്ന് നോവൽ വാദിക്കുന്നു. മനുഷ്യജീവിതങ്ങൾ അറബിക്കടലുപോലെ വിസ്തൃതവും സങ്കീർണവുമാണ്. ഇതിഹാസങ്ങൾ അറബിക്കടലിന്റെ മാറിൽ കിടക്കുന്ന വെള്ളിയാങ്കല്ലുപോലെയാണ്. അറബിക്കടലിനുള്ളിലാണ് വെള്ളിയാങ്കല്ലിന്റെ സ്ഥാനം. മനുഷ്യന്റെ ഭൗതിക വ്യവഹാരങ്ങളുടെയും അസ്തിത്വപ്രതിസന്ധികളുടെയും തെറ്റിക്കൂടാത്ത ആവിഷ്കാരമല്ല ഇതിഹാസങ്ങൾ. ആഖ്യാനങ്ങൾ വിസ്മയമാംവിധം ഐതിഹാസികമാകുന്നത് മനുഷ്യബന്ധങ്ങളുടെ ആഴത്തിനുള്ളിൽ സ്വയം പ്രതിഷ്ഠിക്കാൻ ശ്രമിക്കുമ്പോഴാണ്. അറബിക്കടലിന് പുറത്ത് വെള്ളിയാങ്കല്ല് വെറും പാറക്കൂട്ടമാണ്. അതുപോലെയാണ് സാഗരം പോലെ വിശാലവും അതിശയകരവുമായ […]
ദേശമംഗലം രാമകൃഷ്ണൻ: ഇവിടെ...

വൈയക്തികാകാനുഭൂതികളെ ആരവങ്ങളുടെ അകമ്പടിയില്ലാതെ ബിംബാത്മകമായി ആഡംബരരഹിത ഭാഷയിൽ ആവിഷ്കരിക്കുന്ന കവിയാണ് ദേശമംഗലം രാമകൃഷ്ണൻ. നമുക്ക് ചുറ്റും പതിവു കാഴ്ചകളായി നിറയുന്ന ജീവിതങ്ങളെയും, നെഞ്ചോടു ചേർത്തു പിടിക്കുന്ന മുറിവേറ്റ സങ്കടങ്ങളെയും വികാരങ്ങളെയും അക്ഷരങ്ങളിൽ സന്നിവേശിപ്പിച്ച് കണ്ണീരും രക്തവും പുരണ്ട ഓർമകളുടെ തൂവലുകൾക്ക് നനവാർന്ന പച്ചിലയിൽ ആഴമാർന്ന കവിതകൾ തീർക്കുന്നു. കാവ്യാനുഭവത്തിന്റെ മിന്നലൊളികൾ നിസ്സഹായതയുടെ കനവുകളിൽ കനൽ വാരിയെറിയുന്നു. കിനാവുകൾ നോവുന്ന ഇന്നിന്റെ വർത്തമാനത്തിൽ ഓരോ വാക്കും തീവിഴുങ്ങിപ്പക്ഷിയാവുന്നു. ഇരുളൊച്ചകളുടെ നോവനുഭവിക്കുന്ന ബഹുസ്വരമായ ജീവിതത്തിൽ നിഷേധവും ക്രോധവും വിഷാദവും വേഷപ്പകർച്ചകളുടെ […]
മിബിൻ: ഒരു നാടോടി...

(അതിജീവനത്തിന്റെ ഉത്കണ്ഠകളിൽ മുഴുകുമ്പോഴും മിബിൻ എന്ന ഈ ചിത്രകാരൻ തന്റെ ഭാവനയെ ഉഴുതുമറിച്ചു കൊണ്ടിരിക്കുകയാണ്). രബീന്ദ്രനാഥ ടാഗോറിന്റെ അവസാനകാല കവിതകളിലൊന്നിൽ (ശേഷ്ലേഖ (1942) എന്ന കവിതാസമാഹാരത്തിൽ) ഒരു പക്ഷിയെ സംബോധന ചെയ്തുകൊണ്ട്, പക്ഷിയോട് പാടാത്ത തെന്തുകൊണ്ടാണെന്നും, പുലരിയുടെ ആദ്യസ്പർശമേൽക്കുന്ന പച്ചമരങ്ങളുടെ ഇലകൾക്കിടയിൽ നിന്ന് ഉണരുന്ന ഒരു മിടിപ്പാണ് നിന്റെ ഗാനമെന്നും പറയുന്നുണ്ട്. പ്രകൃതിയെ പ്രണയിക്കുന്ന ടാഗോറിന്റെ ശാന്തിനികേതനിൽ നിന്ന് പഠിച്ചിറങ്ങിയ മിബിൻ എന്ന ചിത്രകാരന്റെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ചിത്രലിപികളിലൂടേയും കവിതകളെഴുതാമെന്ന് നമ്മളറിയുന്നു. കാവ്യാത്മകമായ പ്രതീകങ്ങളാൽ സമൃദ്ധമാണ് ചിത്രങ്ങൾ. […]
ദീവാളി സ്വീറ്റ്സ്

‘ഇക്കൊല്ലം ദീവാളിക്ക് നമ്മളെന്താ വാങ്ങ്വാ?’ എന്ന പതിവു ചോദ്യവുമായിട്ടാണ് ഭാര്യ ചായ കൊണ്ടു വന്നത്. ഭർത്താവ് വർത്തമാനപ്പത്രത്തിലെ വാർത്തകളിൽ മുങ്ങിക്കിടക്കുകയായിരുന്നു. അതു കൊണ്ട് ചോദ്യം കേട്ടില്ല. അപ്പോൾ ഭാര്യയുടെ ശബ്ദം ഉയർന്നു. ‘കേട്ടില്ലാന്ന് മനപ്പൂർവ്വം നടിക്ക്വാണ്. മിണ്ടാണ്ടിരുന്നാ കാശ് ചെലവാവില്ല്യലോ’. ‘എന്തെങ്കിലും പറഞ്ഞോ?’ ‘ഇക്കൊല്ലം നമ്മളെന്താ വാങ്ങ്വാന്നാ ഞാൻ ചോയ്ച്ചത്’. ‘ഒരാനയെ വാങ്ങ്യാലോ’. ‘ദേ എൻറെ വായിലിരിക്കണത് കേക്കണ്ടെങ്കി മിണ്ടാണ്ടിരുന്നോളു’. ‘ഞാൻ തമാശ പറഞ്ഞതല്ല. നമുക്ക് എന്തിന്റെയാണ് ഒരു കൊറവ്. നഗരത്തിൽ ഒരാനപ്പുറത്തിരുന്ന് പോവുന്നതിന്റെ ഗമയൊന്ന് ആലോചിച്ച് […]
പെൺ വഴികൾ

നീ ഒരിക്കലും നടന്നിട്ടില്ലാത്ത അവൾ മാത്രം എന്നും നടന്നു തീർക്കുന്ന വീട്ടിലേക്കുള്ളൊരു പെൺവഴിയുണ്ട്…… നീ ഒരിക്കലും കണ്ടിട്ടില്ലാത്തൊരു ഊടുവഴി….. ആ വഴികളിൽ മുഴുവൻ അമ്മിഞ്ഞപ്പാലിന് കാത്തിരിക്കുന്ന തന്റെ കുഞ്ഞിന്റെ ക്ഷീണിച്ച മുഖമായിരിക്കും…… മാസബഡ്ജറ്റിലെ ചിതറി തെറിച്ചു പോയാ സംഖ്യകളുടെ മൂർച്ചയുള്ള ഉരുളൻ കല്ലുകളായിരിക്കും……. എച്ചിൽ പാത്രങ്ങളുടെയും അഴുക്കു പറ്റിയ തുണി കൂമ്പാരങ്ങളുടെയു ചവറ്റുകൂനകളുണ്ടായിരിക്കും……. ആ വഴിയതിരുകളിൽ നിങ്ങളുടെ തെറ്റിപ്പോയ ഭക്ഷണ ക്രമത്തിന്റെയും തീർന്നു പോകാറായ മരുന്ന് കുറിപ്പടികളുടെയും മുൾവേലി പടർപ്പുകളുണ്ടായിരിക്കും……… ആ വഴികളിൽ പലപ്പോഴും നാളെയ്ക്കുള്ള പച്ചക്കറി […]
നഗരസുന്ദരി

പകൽ കണ്ടാൽ ഇഷ്ടമാകില്ല. ഒച്ചവച്ചും വിയർത്തും; ജീവിക്കാനുള്ള തത്രപ്പാടിൽ തിരക്കിട്ടോടിയും; പൊടിപുരണ്ടും, വെയിലേറ്റുമങ്ങനെ…. രാത്രിയിൽ വരവ് സാമ്പ്രാണി മണമുളള തലമുടിച്ചുരുളുകളിൽ സന്ധ്യയെ ഒളിപ്പിച്ച്; കടക്കണ്ണുകളിൽ നിന്നും ചിറകടിക്കും പറവകൾ നിരവരിയൊപ്പിച്ച് കൂടണയാൻ- ചക്രവാളങ്ങളിൽ അടയാളപ്പെട്ട്…. അവൾ അപ്പോഴും തിരക്കിലാണ്. ദീപമാലകൾ കണ്ണുകളിൽ തിളങ്ങി നിൽക്കും. ചിതറിയോടുന്ന യാനങ്ങളാൽ ഉടൽ ശബ്ദമുഖരിതമാകും. കണക്കറ്റ സൗധങ്ങൾക്കിടയിൽ ധ്യാനിച്ച് നിൽക്കും ഉറക്കംതൂങ്ങി മരങ്ങൾ തലോടി വരുന്ന ഇളം കാറ്റ് അവിടമാകെ ചുറ്റി നടക്കുമ്പോൾ നിമിഷനേരത്തേക്ക് ഗ്രാമ കന്യകയാണെന്ന് നടിക്കും. വെറ്റില തിന്നു […]
വീണ്ടും

കുഴലൂത്തുകാരന്റെ പിന്നാലെ ഒരു പറ്റം കുതിരകളും കഴുതകളും നടന്നു പോകുന്നുണ്ട്. സൂക്ഷ്മമായി നോക്കുമ്പോൾ വേഗത്തെ മുന്നിലേക്കു നീക്കി നിർത്തി ചില വവ്വാലുകൾ കിണറുകളിൽ പറന്നിറങ്ങുന്നു. ചിലർക്കു പിന്നിൽ ഒന്ന് ചിലർക്ക് രണ്ട് ചിലർക്ക് അതിലേറെ എണ്ണം കൂടുന്നു ഒടുവിൽ എല്ലാം തിരികെപ്പോകുന്നു. കുഴലൂത്തുകാരനു പിന്നാലെ ഒരു പറ്റം കുതിരകളും കഴുതകളും നടന്നു പോകുന്നുണ്ട്.
വെയിലിറക്കങ്ങളിൽ ഒരു ഉടൽ

ഉടൽ ചരടിനെ മറന്ന പട്ടമാണ് ഉള്ളിൽ കവിത മുളയ്ക്കുമ്പോൾ അത് വ്യാകരണ നിയമങ്ങൾ ലംഘിച്ചു തുടങ്ങും പിന്നെ കാകളിയും കേകയുമല്ലാത്ത ഏതോ പ്രാചീന ശീലിലാവും അതിന്റെ നിലവിളികൾ വേദനകളുടെ വിരിപ്പിൽ ഒരു ചോരപ്പാടായി അത് സ്വയം അടയാളപ്പെടുത്തും തിരകളെ നിറച്ചു വയ്ക്കാൻ മാത്രം വെറുമൊരു കടലാവും മീൻ കണ്ണുകൾക്ക് കൊത്തിവലിക്കാൻ ചൂണ്ടയിലേക്ക് തന്നെത്തന്നെ കൊരുത്തു വയ്ക്കും കാറ്റത്ത് പറന്നുപോയ ഉടുപ്പായി ഉടമയെ തിരഞ്ഞു നടത്തിക്കും വെയിൽ തൊടാത്ത ഇരുൾമൂലകൾ അതിന്റെ പ്രത്യക്ഷങ്ങൾ വിരലുകളിൽ തടഞ്ഞുപോയ തലോടലുകൾ അതിന്റെ […]
ഇവളും കവിതയും

എന്റെ കവിത അച്ചടിച്ചുവന്നാലുടൻ ലൈക്കടിക്കുന്ന, ഷെയർ ചെയ്യുന്ന, ഫോർവേഡ് ചെയ്യുന്ന, ഫോണിൽ കിന്നരിക്കുന്ന എല്ലാ പുരുഷകേസരികളും ഒഴിഞ്ഞുപോയി. കണ്ടുപിടിക്കെപ്പട്ടതിന്റെ ജാള്യമാണു കാരണം. എന്നെക്കാൾ ഭംഗിയായി കവിത എഴുതുന്ന എത്രയോ മിടുക്കന്മാരുണ്ട്. അവർക്കൊന്നും കിട്ടാത്ത ഈ ലൈക്കുകളുടെ പൊരുളറിയാൻ പാഴൂർ പടി വരെ പോകേണ്ടിവന്നില്ല. കാവ്യശരീരത്തെക്കാൾ, നിസ്സഹായയായ ഇവളുടെ അല്പകാന്തി മാത്രമുള്ള മേനിയിലാണ് അവരുടെ കണ്ണെന്നറിയാൻ ഒരു പാണ്ഡിത്യവും വേണ്ടിവന്നതുമില്ല. പരസ്പരം പ്രണയിച്ച്, വിവാഹശേഷവും പ്രണയം പ്രാണനായ ഒരു ആണിനൊപ്പമാണ് എന്റെ ജീവിതവും കാവ്യജീവിതവുമെന്ന് അവരറിഞ്ഞിരുന്നില്ല. പ്രശംസയുടെ പൊയ്വചനങ്ങളാൽ […]
പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

വിപ്ലവം വി ആർ എസ് എടുത്ത ചരിത്രകാലത്ത് വിചാരിക്കാത്ത ഒരു കോണിൽ നിന്ന് ഒരു വിപ്ലവകർമം അരങ്ങേറി – ഇന്ത്യൻ രാഷ്ട്രീയത്തിലെ വിരിയാമുട്ടയായ രാഹുൽ ഗാന്ധി പാർട്ടിനേതൃത്വം ഉപേക്ഷിച്ചു. ”അയ്യോ അയ്യോ പോവല്ലേ” ലൈനിൽ ഖാദി കിങ്കരന്മാർ മൂളിനോക്കിയെങ്കിലും ഏശിയില്ല. വായിലെ ആജന്മ വെള്ളിക്കരണ്ടി സ്ഥിരം പയ്യൻസ് കുടഞ്ഞുകളഞ്ഞ മട്ടാണ്. അതുകൊണ്ടെന്താ, മാസം കുറെയായിട്ടും പാർട്ടിക്ക് മൂപ്പനില്ല. കാൽച്ചോട്ടിൽ മണ്ണ് ടൺകണക്കിന് ഒലിച്ചുകൊണ്ടിരിക്കുന്നു. ഗത്യന്തരമില്ലാതെ സംഘടനാപരിഷ്കരണം എന്ന കലാപരിപാടി തുടങ്ങുന്നു. ബിജെപിയുടെ നട്ടെല്ല് ആർ എസ് എസ് […]
ഇത്തിരിവട്ടത്തിലെ കടൽ

(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന അനീസ് സലീമിന്റെ ഇത്തിരിവട്ടത്തിലെ കടൽ എന്ന പുസ്തകത്തിൽനിന്ന്. പരിഭാഷ: സ്മിത മീനാക്ഷി) വാപ്പ മരിച്ചത് മഴയുള്ളൊരു രാത്രിയിലായിരുന്നുവെങ്കിൽ, ഞാൻ ജനിച്ചത് വെയിലുള്ളൊരു പകലിലാണ്. അതിന് ഈ കഥയിൽ പ്രത്യേകിച്ച് പ്രാധാന്യമൊന്നുമുണ്ടായിട്ടല്ല. പ്രാധാന്യമുള്ള സംഗതി ഇതാണ്: ഞാൻ ജനിച്ച് ഏതാനും മണിക്കൂറുകൾക്കു ശേഷം തൊട്ടിൽ മെല്ലെയിളക്കിക്കൊണ്ട് എന്റെ മേലേക്കു കുനിഞ്ഞുനിന്ന് വാപ്പ ഒരു പ്രഖ്യാപനം നടത്തി. അല്ലെങ്കിലൊരു പ്രവചനമെന്നു പറയാം. ഞാനൊരു വലിയ കഥപറച്ചിലുകാരനാകുമെന്ന്. എന്റെ കണ്ണുകളുടെ ആഴത്തിലേക്കു നോക്കി അദ്ദേഹം പറഞ്ഞു. ഇടുങ്ങിയ […]
പിതാവ്

നേരം ഇരുട്ടിയിരുന്നു. ജനലിനോടു ചേർന്ന കട്ടിലിലിരുന്നുകൊണ്ട് പുറത്തെ ആട്ടിൻകൂട്ടിലേക്കു നോക്കി ചിന്താകുലനായി ഇരിക്കുകയായിരുന്നു അയാൾ. ആട്ടിൻകൂട്ടിൽ നിന്നുള്ള അരണ്ട വെളിച്ചം മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, ഒരു പ്രതിമ കണക്കെയിരിക്കുന്ന അയാളെ, പുറത്ത് ആടിന് വെള്ളം കൊടുത്തുകൊണ്ടിരുന്ന അയാളുടെ ഭാര്യ കണ്ടിരുന്നില്ല. വെള്ളം കൊടുക്കുമ്പോൾ ആടുകൾ തമ്മിലുള്ള കശപിശയും, അതിൽ ദേഷ്യപ്പെട്ട് ആടുകളോടുള്ള ഭാര്യയുടെ ഉച്ചത്തിലുള്ള ശകാരവും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല. മൃഗങ്ങളെയും പക്ഷികളെയും അയാൾക്ക് വളരെ ഇഷ്ടമായിരുന്നു. പശുവിനെയും ആടിനെയും പൂച്ചയെയും എന്തിന്, കോഴിയെ വരെ അയാൾ […]
പ്ലേ-ലഹരിസം

ഒറ്റപ്ലാങ്ങൽകാർക്ക് ഉരുക്കിന്റെ മനക്കട്ടി ആണെന്ന് പറഞ്ഞത് വെറുതെയാ, എന്റെ അപ്പൻ മാർക്കാത്തിപ്പുഴയുടെ കയങ്ങളിൽ മുങ്ങി ഇറങ്ങി ജീവനില്ലാത്ത മനുഷ്യശരീരങ്ങളെ പൊക്കി എടുത്ത് കൊണ്ട് വരുമ്പോഴും അപ്പൻ ശവമെന്ന് ആരെയും വിളിച്ചിരുന്നില്ല. ഉന്മാദിയായ പ്രഭാകരൻ ചിറ്റപ്പൻ കയത്തിന്റെ ആഴം പരിശോധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴും, പതിനെട്ട് തികയും മുന്നെ ഗർഭം ധരിച്ച നളിനി പ്രണയപാപം കയത്തിലെറിഞ്ഞു രസിച്ചപ്പോഴും, ടെയ്ലർ കുമാരന്റെ മകൻ രജനീകാന്തിന്റെ ‘പടയപ്പ’യ്ക്ക് ടിക്കറ്റ് കിട്ടാത്ത നിരാശയിൽ പുഴയിൽ രജനിയെ തപ്പി ഇറങ്ങിയപ്പഴും, ജീവനില്ലാത്ത മനുഷ്യശരീരങ്ങളെ പേരുതന്നെ വിളിച്ച […]
പ്രസുദേന്തി

ഇല്ലിച്ചോല ഇടവകയിലെ സെയിന്റ് സെബസ്ത്യാനോസ് പള്ളിയിലെ പ്രധാന തിരുനാളാണ് ഇന്ന്. വൈകുന്നേരം ആറുമണിയായി. പള്ളിയിൽ ആർഭാടമായ പാട്ടുകുർബാന പുരോഗമിക്കുന്നു. ഇനി ഇല്ലിച്ചോല ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം. പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ സ്നേഹവിരുന്ന്. അഞ്ഞൂറ് കിലോ കപ്പ, എഴുനൂറു കിലോ പോത്തിറച്ചി എന്നിവ ചേർത്തുള്ള ‘എല്ലും കപ്പയും’ എന്ന രുചിയേറിയ വിഭവമാണ് സ്നേഹവിരുന്നിൽ. അതിനൊപ്പം നാട്ടുകാർ കാത്തിരുന്ന ആലപ്പുഴ ബ്ലൂ ഡയമണ്ടിന്റെ ഗാനമേളയും സിനിമാറ്റിക് ഡാ ൻസും. വെളുത്ത ജൂബയും കസവുകരയുള്ള മുണ്ടും അണിഞ്ഞ വലിയവീട്ടിൽ കറിയാച്ചൻ എന്ന […]
പൗരത്വവിചാരങ്ങൾ

ഞങ്ങൾ ഒന്നിച്ചു കളിച്ചു തിമിർത്തു നടക്കും ഞങ്ങൾക്കറിയില്ലല്ലോ പലവഴി പേര് വിളിച്ചു നടന്നൊരു ചെല്ലക്കിളികളും കൊക്കുകൾ നീട്ടി ചില്ലകളിൽ ഇതുവഴി ചറ പറ ചറ പറ ചികയുന്നൊരു ചെങ്കീരികളും നിറഭേദങ്ങൾ പലഭേദങ്ങൾ മറന്നു നടക്കും ഞങ്ങടെ വാനം, പുഴയും, കാടും, വയലുകൾ ഒന്നാണെന്ന വിചാരം തകരും നേരം… അകലെ കാണും വേലികൾ മുള്ളുകൾ ഭീതികൾ വെടിയൊച്ചകൾ ഹുങ്കാരങ്ങൾ ഓങ്കാരങ്ങൾ ഒന്നിച്ച് കളിച്ച് തിമർത്തു നടന്നൊരു മൈതാനങ്ങൾ ചുടുനിണമൊഴുകി, മാംസത്തുണ്ടുകൾ ചിതറിയരയും നേരം വരിയായ് നിർത്തി തോക്കിൻ മുനകൾ […]
മൃത്യോർമാ…

കൂട്ടത്തിൽ നിന്ന് വേർപെട്ട് ഞാനിതാ ഇരുളിലേകയായ് ദാഹിക്കുന്ന ഹൃദയവുമായി മരുപ്പച്ച തേടിയലയുന്നു. നരച്ചൊരീ ഭൂമി താണ്ടുവതെങ്ങനെയെ- ന്നോർത്താവലാതി കൊള്ളാതെ മൃൺമയമായ എന്റെയുടൽ ഉണ്മയെത്തേടുന്നു. എന്റെ മിഴികൾ നിമീലിതമാകുന്നു. കൊല്ലുവാനെനിക്ക് സമയമില്ലിന്ന്… അസ്റയേൽ മാലാഖയുടെ ചിറകടിയാലാവൃതമായ എന്റെ നിശ്വാസങ്ങൾ മന്ദമായൊരിളം കാറ്റായ് ഭൂമിയെ ചൂഴ്ന്നു നില്പതും പിന്നെയതൊരു പുതു വല്ലിയായ് മേഘം തുരന്ന്, ആകാശത്തേക്കുയരുന്നതും ഞാനറിയുന്നു. അവിടെയവനെന്നെ തൊടുവിരലാൽ സ്പർശിക്കുന്നതും പിന്നെയതൊരാലിംഗനമായി മാറുന്നതും ഞാനറിയും. വിറയ്ക്കുന്നൊരെന്റെ തണുത്ത ചുണ്ടുകളിൽ ചുണ്ടാലമൃതം പുരട്ടും… എന്റെ വിഷ നീലിമ കണ്ഠത്തിലേക്കാവാഹിച്ചെടുക്കും അനന്തരം […]
നൊമ്പരം പൂക്കുന്ന മരം

ചോദ്യങ്ങൾക്ക് തുടക്കമിടുന്നത് എല്ലായ്പോഴും അമാനുള്ളമാരാണല്ലോ. ”എന്തിനീ പാവം വൃദ്ധൻ ഈ പടുമരത്തിൽ തൂങ്ങിമരിച്ചു” മടിച്ചുമടിച്ചാണങ്കിലും അവിടെ കൂടി നിന്നവരോട് അമാനുള്ള ചോദിച്ചു. മറുപടി തേടിക്കൊണ്ട് ജനം മരച്ചില്ലയിൽ തൂങ്ങിയാടുന്ന വൃദ്ധജഡത്തെ പകച്ച കണ്ണുകളോടെ നോക്കി. ഞങ്ങൾക്കറിയാമെന്നു പറഞ്ഞ് അവരിൽ ചിലർ മുന്നോട്ടു വന്നു. വിധാൻസഭയോട് ചേർന്നുനിൽക്കുന്ന ഈ മരം മുമ്പും പല ദുർമരണങ്ങൾ ക്കും സാക്ഷിയായിട്ടുണ്ടെന്ന് അമാനുള്ളയോട് അവർ പറഞ്ഞു. ഇതുവഴി വരുന്ന ഞങ്ങൾ പലവട്ടം ആ കാഴ്ച കണ്ടിട്ടുണ്ട്. സത്യമാണ്. ഞങ്ങൾ കള്ളം പറയാറില്ല. അതെയോ? […]
രാജ്യത്തെ തകർക്കുന്ന സാമ്പത്തിക...

ഇന്ത്യ അതിസങ്കീർണമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരി ഇട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച കൈപ്പിടിയിലൊതുക്കിയ ഭാരതീയ ജനതാ പാർട്ടി സാമാന്യ ജനതയുടെ അടിയന്തിരാവശ്യങ്ങളേക്കാളുപരി മുദ്രാവാക്യങ്ങൾക്കു പ്രാധാന്യം നൽകി ഭരണം മുന്നോട്ട് തള്ളി നീക്കുമ്പോൾ പ്രതിപക്ഷവും മാധ്യമങ്ങളുമെല്ലാം വെറും നോക്കുകുത്തികളായി വരമ്പത്ത് ഒതുങ്ങി മാറി നിൽക്കുന്നു. വർധിച്ചുവരുന്ന മനുഷ്യാവകാശധ്വംസനങ്ങൾ വേണ്ട രീതിയിൽ ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് ജനങ്ങളിൽ ഭീതി വളർത്തുന്നു. കുറച്ചു മാസങ്ങൾക്കു മുൻപ് മഹാരാഷ്ട്രയും തലസ്ഥാന നഗരിയുമെല്ലാം ചുവപ്പണിയിച്ച കർഷകസമരങ്ങൾ മാറ്റത്തിനുള്ള മുറവിളി കൂട്ടുകയായിരുന്നു. ഒറ്റയ്ക്കും […]
കാക്ക പത്താം വാർഷികാഘോഷത്തിൽ...

സാഹിത്യം ശ്രമിക്കുന്നത് ഭാഷയും യാഥാർഥ്യവും തമ്മിലുള്ള വൈരുധ്യം പരിഹരിക്കാനാണെന്ന് ചിന്തകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം പറഞ്ഞു. മുംബൈയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസികയുടെ പത്താം വാർഷികാഘോഷ ചടങ്ങിൽ ‘സാഹിതീയതയുടെ നൈതികമാനങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സുനിൽ. നമ്മുടെ അനുഭവങ്ങളുടെയും ദൈനംദിന ഭാഷയുടെയും ഇടയിലുള്ള വിടവിനെ നികത്തി അനുഭവങ്ങളെ ഉദ്ദീപിപ്പിക്കുകയും സാക്ഷാത്കരിക്കുകയും ചെയ്യുകയാണ് സാഹിത്യം. ഭാഷയിൽനിന്ന് പിൻവാങ്ങിപ്പോയ അനുഭവത്തെ ഭാഷയെക്കൊണ്ടുതന്നെ വീണ്ടെടുക്കുന്നതാണ് കവിത. ഒപ്പം നീതിബോധത്തെ അനുഭവജ്ഞാനമാക്കി മാറ്റാനും കലയ്ക്ക് കഴിയുന്നുണ്ട്. നമ്മൾ ജയിച്ച ഓരോ പരീക്ഷയും […]
നെഹ്റു നവഭാരത ശിൽപി

1889-ൽ മോത്തിലാൽ നെഹ്റുവിന്റെയും സ്വരൂപ റാണിയുടെയും മകനായി അലഹബാദിൽ ജനിച്ച ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പ്രധാനമന്ത്രി മാത്രമായിരുന്നില്ല. ഇന്ത്യയെ കെട്ടുറപ്പോടെ പണിതുയർത്തിയ ആധുനിക ഭാരതത്തിന്റെ ശിൽപിയുമാണ്. മതേതരവും സാഹോദര്യവും ബഹുസ്വരതകളും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാല ഘട്ടത്തിലാണ് നെഹ്റുവിനെയും ഗാന്ധിജിയെയും പോലെ ദീർഘദർശികളായ മനുഷ്യർ പ്രസക്തരാകുന്നത്. വർഗീയ ഫാസിസ്റ്റുകൾ ഇവർക്കു നേരെ നിർദാക്ഷിണ്യം അക്രമണം അഴിച്ചുവിടുന്നത് ഇവർ മാതൃകകളാവാൻ കെല്പുള്ളവരായതുകൊണ്ടാണ്. അടിസ്ഥാനരഹിതവും അർ ത്ഥശൂന്യവുമായ […]
ബലിയും പുനർജനിയും: പി....

പി. രാമന്റെ പുതിയ കവിതാസമാഹാരത്തിന്റെ പേര്, ‘രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്’ എന്നാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു പേര് എന്നാലോചിച്ച് ചുഴിഞ്ഞിറങ്ങുമ്പോഴാണ് ഉറക്കം നഷ്ടപ്പെട്ട ഒരു മനുഷ്യൻ രാമന്റെ കവിതയിലുണ്ട് എന്നു കാണുക. ഉറങ്ങാൻ കഴിയാതെയിരിക്കുകയോ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുകയോ ചെയ്യുന്ന ഒരാൾ. ഉറങ്ങണം എന്ന് നിർബന്ധമുള്ളതുകൊണ്ട് ഉറങ്ങാതിരുന്ന രാത്രികളെ മുഴുവൻ പുച്ഛിച്ചു തള്ളിയ ഒരാൾ. സാധാരണ മനുഷ്യർക്ക് ഉറക്കം നഷ്ടപ്പെടുന്ന കാരണങ്ങളല്ല അയാൾക്കുള്ളത്. ഇലയ്ക്ക് ചൊറിഞ്ഞിട്ട്, കിളിക്ക് തണുത്തിട്ട്, പുല്ലിന് ദാഹിച്ചിട്ട്, രാത്രിക്ക് വിശന്നിട്ട്, കാട്ടിലെ സിംഹത്തിന് […]
യന്ത്രങ്ങൾ

അച്ഛൻയന്ത്രം അമ്മയന്ത്രത്തോട് പറഞ്ഞു, ഈയിടെയായി മകൻയന്ത്രത്തിന്റെ മുഖത്ത് ഒരു സന്തോഷമില്ലെന്ന്. ‘ടീച്ചർയന്ത്രം എന്തിനെങ്കിലും വഴക്ക് പറഞ്ഞുകാണും, അല്ലെങ്കിൽ വല്ല കൂട്ടുകാരിയന്ത്രവും പിണങ്ങിനടക്കുകയാവും’ അമ്മയന്ത്രത്തിനു തോന്നി. നീ അവനെ സ്നേഹയന്ത്രത്തിലിട്ടൊന്നു കറക്കിനോക്ക്, കാര്യമറിയാമല്ലോ എന്നായി അച്ഛൻയന്ത്രം. നമുക്ക് മകൻയന്ത്രത്തിനൊരു കൂട്ടായി ഒരു കുഞ്ഞുയന്ത്രം കൂടി ഉണ്ടാവേണ്ടേ? അച്ഛൻയന്ത്രം അമ്മയന്ത്രത്തിനോട് ചോദിച്ചു. അതിന് ചേട്ടൻയന്ത്രത്തിനെവിടാ സമയം, അമ്മയന്ത്രം പരിഭവിച്ചു. യന്ത്രങ്ങൾക്കെന്തിനാ കൂട്ട് എന്ന് അച്ഛൻയന്ത്രം പിന്നീട് ചിന്തിച്ചു. ‘അയൽപ്പക്കയന്ത്രങ്ങളെയൊന്നും കണ്ടാൽ വർത്തമാനത്തിനു പോവരുത്, പകരം എല്ലാം ഒരു പുഞ്ചിരിയന്ത്രത്തിൽ ഒതുക്കണം’ […]
അടയാളപ്പെടുത്തലുകൾ!

തടയണ ഭേദിച്ച് അടിയുടുപ്പിൽ ഒപ്പുവച്ച ചുവപ്പ്, ബാല്യത്തെ അടിയറവു പറയിച്ചെന്ന് കേട്ടവരൊക്കെ ആവർത്തിക്കുന്നു. എന്റെ ബാല്യം ഒറ്റ നിമിഷത്താൽ നഷ്ടപ്പെടില്ലയെന്ന കരച്ചിൽ ആരും അറിയുന്നേയില്ല. കുട്ടി എന്ന വാത്സല്യത്തലോടൽ ഒടുങ്ങിയിടത്തുനിന്ന്, പെണ്ണേ എന്ന വിളി മടുപ്പുകളെ സമ്മാനിച്ചു. വിരസമായ പകലുകൾ രാവുകളെ ഇഷ്ടപ്പെടാൻ തുടങ്ങി. കുട്ടിയുടുപ്പുകളും കുതൂഹലങ്ങളും അലമാരയ്ക്കുള്ളിൽ ഒതുക്കേണ്ടിവന്ന വിവശത ആരും അറിയാത്തതെന്തേ! അടക്കമൊതുക്കത്തിന്റെ വീർപ്പുമുട്ടലിൽ, ഉള്ളിൽ കലമ്പിക്കയർക്കുന്ന മഴകളെയൊന്നും കൂടുതുറന്നുവിടാനാവില്ലല്ലോ. നിർദേശങ്ങളുടെ ഘോഷയാത്രയിലുടനീളം വന്ധ്യംകരിക്കപ്പെട്ട മോഹാത്മാക്കൾ കൊരുത്തുവച്ച ഉഷ്ണച്ചൂടിൽ പൊള്ളിയടരുന്ന ആത്മാവ്, ആരും കാണാത്തോരറയിലെ […]
മത്സ്യപുരാണം

ഉമിനീരുപോലെ വറ്റിയ പുഴയിൽ നിന്നും പ്രാണന്റെ ഞരമ്പൂറ്റി കരയിലെത്തിയതാണ് മത്സ്യം. വെള്ളം വെള്ളം എന്ന് ഉടലിനാൽ കരയിലെഴുതി മറ്റൊരു ലിപിയത് അതിന്റെ ചിറകുകൾ ഇടംവലം പായുന്ന ജലക്കുതിപ്പുകളെ സ്വപ്നം കണ്ടു തുഴഞ്ഞുകയറാൻ തരിച്ചതിനാൽ പങ്കായമായി നിവർന്നു വാലിൻപതാക അതിലുണ്ട്, തീർച്ച ചിതറിത്തെറിക്കും ജലപൂത്തിരികൾ തടഞ്ഞുനിർത്താനാവില്ല ഒഴു ഒഴുക്കിനേയും എന്നപോലെ ഓരോ മത്സ്യവും വെള്ളച്ചാട്ടംതന്നെയാണ്… അതിന്റെ അടയാത്ത കണ്ണുകളിൽ നിലാവിന്റെ കപ്പൽ നങ്കൂരമിടും. ഒഴുകുന്നുണ്ടാവണം അദൃശ്യമായ പുഴകൾ ഓരോ മത്സ്യത്തിന്റെയുള്ളിലും! കുന്നിൽനിന്നും നിപതിച്ച് താഴ്വാരത്തിൽ തിടം വയ്ക്കുന്ന ഒരു […]
രണ്ടെന്നു കണ്ടളവിലുണ്ടായ…

പത്തിരി. ആദ്യം അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. വീണ്ടും നോക്കിയപ്പോൾ പത്തിരി തന്നെയെന്ന് ഉറപ്പായി. അരിപ്പൊടി നനച്ചു പരത്തിയുണ്ടാക്കിയ നല്ല ഒന്നാന്തരമൊരു പത്തിരി. നോക്കി നിൽക്കെ പത്തിരി താഴോട്ട് ഇറങ്ങി വരാൻ തുടങ്ങി. അവന്റെ വായിലപ്പോൾ കൊതിവെള്ളമൂറി. നിമിഷനേരം കൊണ്ട് പത്തിരി കൈയെത്തും ദൂരത്ത് എത്തി. അവനത് ആർത്തിയോടെ പിടിക്കാനാഞ്ഞു. അന്നേരം പത്തിരി പൗർണമിചന്ദ്രനായി പരിണമിച്ചു. പിന്നെ പരിഹാസച്ചിരിയോടെ അത് മാനത്തേക്ക് പൊന്തി. ഞെട്ടി കൺ തുറന്നു. താനൊരു അടച്ചിട്ട കടവരാന്തയിൽ കിടക്കുകയാണെന്ന് അവനപ്പോൾ മനസ്സിലായി. കണ്ടതൊരു സ്വപ്നം […]
വീട്

വീട് ഒരു കൂടാണ്, ഒറ്റമുറിയും അടുക്കളയും വരാന്തയും മാത്രമുളള ഒരു തീപ്പെട്ടിക്കൂട്. പിന്നീട് പലപ്പോഴായി ഒന്നിൽ നിന്ന് ഒന്നിലേക്ക് തുറക്കുന്ന നാല് കുഞ്ഞുമുറികൾ കൂടി അവിടവിടെയായി കൂട്ടിച്ചേർക്കപ്പെട്ട്, ജ്യാമിതിരൂപങ്ങളുടെ കേവലപരിമിതിക്ക് ഒരിക്കലും ഘടന ചേർക്കാൻ സാധിക്കാത്ത കണ്ടംപററി സ്റ്റൈലിലാണ് ഇപ്പോൾ നിലകൊള്ളുന്നത്. വെട്ടുകല്ല് ചെത്തിതേക്കാതെ, ഏങ്കോണിച്ച നാല് സെന്റിന്റെ വക്രതലങ്ങളൊപ്പിച്ച് തീർത്ത ആ നിർമിതിയുടെ വാസ്തുശില്പി താനാണെന്നത്, പക്ഷേ, പുഴയരികിൽ മണൽ വാരുന്നവർക്ക് സോഡാ സർബത്തും സിഗരറ്റും ചായയും കച്ചവടം ചെയ്യുന്ന, അദ്രുമാനെന്ന് വിളിക്കപ്പെടുന്ന എഴുപതുവയസ്സുകാരൻ ഓർക്കാറ് […]
നദിയുടെ അടയാളങ്ങൾ, ജീവിതത്തിന്റെയും

(ബഷീർ മേച്ചേരിയുടെ നദിയുടെ അടയാളങ്ങൾ എന്ന നോവലിന്റെ വായനാനുഭവം) മലയാളിയുടെ ദേശങ്ങൾ താണ്ടിയുള്ള യാത്രകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്തെ വിവിധ ഇടങ്ങളിലേക്ക് നടത്തി യ ഈ പ്രയാണം ജീവിതം കൂടുതൽ മെച്ചപ്പെട്ട രീതിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തിനു വേണ്ടിയായിരുന്നു, അതുകൊണ്ടുതന്നെ ഇവരെ എല്ലാം സ്വദേശ സമ്പദ് വ്യവസ്ഥയുടെ അഭയാർത്ഥികൾ എന്നു വിളിക്കാം. അത്തരം പ്രവാസത്തിന്റെ അഭയാർത്ഥികൾ ഇന്ന് കേരളത്തിൽ സാമൂഹികമായും സാമ്പത്തികമായും ഒട്ടേറെ മാറ്റങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രവാസമാണ് ഗൾഫ് മേഖലയിലേക്ക് അറുപതുകളിൽ തുടങ്ങി ഇപ്പോഴും […]
കിന്റു: ദി ഗ്രേറ്റ്...

(ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി കാത്തിരുന്ന നോവൽ, എന്നും ‘ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ’ എന്നും വിളിക്കപ്പെട്ട കൃതിയാണ് ജെന്നിഫർ നാൻസുബൂഗെ മകൂംബിയുടെ Kintu. ആഫ്രിക്കൻ നോവലിനെ കുറിച്ചുള്ള യൂറോപ്പ്യൻ വാർപ്പു സങ്കൽപ്പങ്ങളെ നിഷേധിക്കുന്ന ഇതിഹാസമാനമുള്ള കൃതി, മറ്റൊരു ആഫ്രിക്കൻ നോവൽ സാധ്യമാണ് എന്ന് ബോധ്യപ്പെടുത്തുന്നു.) ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി കാത്തിരുന്ന നോവൽ, ‘ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ’, എന്നൊക്കെ ന്യായമായും വിവരിക്കപ്പെട്ട കൃതിയാണ് ജെന്നിഫർ നാൻസുബൂഗെ മകൂംബിയുടെ Kintu’. ചിനുവ അച്ചബെയുടെ ‘തിങ്ങ്സ് ഫാൾ അപ്പാർട്ട്’ നൈജീരിയയ്ക്ക് […]
പനയാൽ കഥകൾ: മൺവിളക്കുകൾ...

കേരളത്തിന്റെ വടക്കേ അതിർത്തിയിൽ കാസർഗോഡ് എന്നൊരു സ്ഥലം. കർണാടകത്തോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം അനേകം ഭാഷകളാലും ഭാഷാഭേദങ്ങളാലും സമ്പന്നമാണ്. ചില പ്രത്യേക മതവിഭാഗക്കാർ മാത്രം സംസാരിക്കുന്ന ഭാഷകൾ പോലും ഉണ്ട് എന്ന അത്ഭുതം. തെയ്യങ്ങളുടെയും കളിയാട്ടങ്ങളുടെയും നാടായതിനാൽ ആ സംസ്കാരവും പൈതൃകവും നാടിന്റെ ജീവസ്സുറ്റ അവസ്ഥയാണ്. ഇതിനൊക്കെയൊപ്പം ചൂഷണത്തിനും മർദനത്തിനും എതിരെ ബഹുജന മുന്നേറ്റങ്ങളുണ്ടായ ഒരു മണ്ണാണ് കാസർഗോഡ്. എത്രയോ രക്തസാക്ഷികളുടെ ചോരയാൽ ചുവന്നുപോയ മണ്ണാണ് അത്. അനേകം അധിനിവേശങ്ങൾ അവിടെ സംഭവിച്ചു. പക്ഷെ വന്നവരെല്ലാം യജമാനന്മാരായി […]
പി.വി.കെ. പനയാൽ: എഴുത്തിന്റെ...

പനയാൽ എന്ന ദേശം ‘പനയാൽ’ എന്ന എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടില്ലേ? ദേശവും കാലവും എഴുത്തുകാരെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നു. ഞാൻ ജനിച്ചുവളർന്ന കാലത്തെ പനയാൽ അല്ല ഇന്നത്തെ പനയാൽ. പുരോഗമന പ്രസ്ഥാനങ്ങളുടെ സ്വാധീനം വലിയ മാറ്റങ്ങൾ അവിടെയുണ്ടാക്കി. വിശപ്പായിരുന്നു അന്നത്തെ സത്യം. ചത്തു പോയ കന്നുകാലികളെ തണ്ടിലേറ്റി കൊണ്ടുപോകാൻ തോടു കടന്ന് വയൽവരമ്പിലൂടെ മനുഷ്യക്കോലങ്ങൾ നടന്നുവരുന്നത് കണ്ടിട്ടുണ്ട്. തൊണ്ണൂറു കഴിഞ്ഞ വൃദ്ധന്മാർ മുതൽ അഞ്ചുവയസ്സു തികഞ്ഞിട്ടില്ലാത്ത കുഞ്ഞുങ്ങൾ വരെ കൂട്ടത്തിലുണ്ടാവും. കരിമഷിക്കോലങ്ങൾ. നട്ടെല്ലുവളഞ്ഞു […]
അപ്പുറം ഇപ്പുറം: ഭക്തിയും...

നമ്മുടെ സമകാലിക നിഘണ്ടുവിലെ ഏറ്റവും വെറുക്കപ്പെട്ട പദങ്ങളാണ് നവോത്ഥാനവും മാനവികതയും. ഈ വാക്കുകൾ ഉദിച്ചു പടർന്ന ചരിത്ര സന്ദർഭങ്ങൾ മനസ്സിലാക്കിയവർക്കറിയാം ഇപ്പോഴത്തെ വെറുപ്പിന്റെ മൂലകാരണങ്ങൾ. നെറി കെട്ട നാടുവാഴിത്തം, സുഖലോലുപതയിലും ആഡംബരത്തിലും ആറാടിയ അധീശ വർഗം, ഭൗതികതയിൽ മാത്രം തിമർത്തു മദിച്ച മതം, രതി വൈകൃതങ്ങളിൽ മുഴുകിയാടിയ പോപ്പുമാർ, ലഗാനില്ലാത്ത ലൈംഗിക അരാജകത്വം, തകർന്ന ആത്മീയത, യുക്തിബോധത്തിന്റെ വരണ്ട പാഴ്ഭൂമി, വെറുപ്പ്-പക-അക്രമം-ഹിംസ തുടങ്ങി യവയുടെ വ്യാപക നൃത്തം, മതത്തിനു മുന്നിൽ നിലം പറ്റെ ഇഴഞ്ഞ ഭരണകൂടങ്ങൾ, മാനവസംസ്കാരത്തിന്റെ […]
ജീവിതത്തിലേക്ക് തുറന്നുവെച്ച ആകാശങ്ങൾ

ഒന്ന് ജനിച്ചത് മനുഷ്യനായിട്ടായിരുന്നു. പെട്ടെന്നാണ് മുസ്ലിമായത്. പിന്നെ പാലുവായ്ക്കാരൻ, തൃശൂർക്കാരൻ, കേരളീയൻ, ഇന്ത്യൻ, ഏഷ്യൻ. മുന്നോട്ടുള്ള യാത്രയ്ക്കിടയിൽ ചില മനുഷ്യരെ കണ്ടുമുട്ടി. തലതിരിഞ്ഞ മനുഷ്യർ! അവർ പിന്നിലോട്ടു നടക്കാനാണ് പഠിപ്പിച്ചത്. മനുഷ്യൻ എന്നു വിളിച്ചുതുടങ്ങിയിടത്തുനിന്നും അമ്മയുടെ ഗർഭപാത്രംവഴി അണ്ഡത്തിലൂടെയും ബീജത്തിലൂടെയും പിന്നിലോട്ട് ഒഴുകിയൊഴുകി ചെന്നുനിന്നത് പേരിട്ടുവിളിക്കാനാവാത്ത, നാമരൂപങ്ങളുടെ നിഴലേൽക്കാത്ത പൊരുളിനു മുന്നിൽ! നിറഞ്ഞ ഹൃദയത്തോടെ, അലഞ്ഞുപോയ കണ്ണുകളോടെ, വിനീതനായി നിൽക്കുക മാത്രമേ ഇനി ചെയ്യാനുള്ളൂവെന്നു ബോധ്യമായി. സ്വത്വമെന്നത് എന്തല്ല എന്നേ അറിയേണ്ടതുള്ളൂവെന്ന് അങ്ങനെയാണനുഭവിച്ചത്. ഇലയ്ക്കിടയ്ക്ക് വഴുതിപ്പോകുന്ന ആ […]
ചീന്തിയെറിഞ്ഞ പ്രണയങ്ങൾ

മന:പൂർവമോ അല്ലാതെയോ ചീന്തിയെറിയുന്ന പ്രണയങ്ങൾ ഇരുട്ടിനോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? നിഴലുറങ്ങിയെന്ന് ഉറപ്പിക്കാനായി ഇടയ്ക്കിടെ ദീർഘശ്വാസം വിട്ടും കൈകാലുകൾ പരസ്പരം കോർത്തും ചുമരിലേക്ക് ഒളിഞ്ഞുനോക്കുന്ന രണ്ടു കണ്ണുകൾ. കത്തിപ്പോയ പ്രണയത്തിന്റെ ചാരംവീണ് കലങ്ങിയ ഇത്തിരിപോലും തിളക്കമില്ലാത്ത കണ്ണുകൾ ചത്തമീനിന്റെ കണ്ണുകളെ ഓർത്തെടുക്കുന്നു. കാരണം മറന്നുപോയ ഉപേക്ഷിക്കലുകളും അറിയാതെ ഉച്ചരിച്ചുപോയ ശാപവാക്കുകളും ഒറ്റയ്ക്കായിപ്പോയ തലയിണകളും സെലിബ്രിറ്റി പ്രണയത്തിന്റെ ബാക്കിപത്രം!
പ്രണയഗ്രന്ഥം തുറക്കുമ്പോൾ

രാത്രി അതിന്റെ ആകാശത്തിൽ നക്ഷത്രങ്ങളെ തെളിയിച്ചു കൊണ്ടിരിക്കുന്നു ഞാനോ നമ്മുടെ ഇണയോർമകളുടെ നനുത്ത മുല്ലമണത്തെ ഉറക്കത്തിന്റെ അങ്ങേ പടവിലിരുന്നു കോർത്തുകൊണ്ടിരിക്കുകയായിരുന്നു. ഇരുള് വടിച്ചു കഴുകി വെളിച്ചം മെഴുകിയ ഒരു ദിനത്തിെന്റ ഉമ്മറത്തിണ്ടിൽ പാരിജാതം മണക്കുന്ന നിറകൂടയായിരുന്നു ഇന്നെന്റെ കണി. ഞാനോ ശരത്കാലമോ വസന്തമോ എന്നൊളിപ്പിച്ചു നീലാമ്പലുകളുടെ കണ്ണുപൊത്തുന്ന നിഴലുകൾ വിരിഞ്ഞിറങ്ങിയ മുറ്റത്തെ ശാന്തത രുചിച്ചു നിന്നുപോയ് ഇരുനിമിഷം. മാമ്പൂക്കൾക്ക് താഴെ മയിൽപ്പിടയുടെ ഒച്ചയിലേയ്ക്ക് പറന്നിറങ്ങിയ നീളൻ പീലിക്കണ്ണന്റെ തൂവലുകൾ എന്റെ മഞ്ഞ മന്ദാരങ്ങൾക്കും മേലെയപ്പോൾ നീണ്ടുവിടർന്നു. അവന്റെ […]
കുറെ അവൻമാരും ഒരു...

വിജനമായിരുന്നു ഇരുട്ട് പരന്നിരുന്നു ചില കിളിയൊച്ചകൾ ഒഴിച്ചാൽ നിശബ്ദമായിരുന്നു ഒരുപാട് കാലം ഒരേ നില്പ് നിന്നിട്ടും തളർച്ച ബാധിക്കാത്ത മരച്ചോട്ടിലായിരുന്നു ചിലർ ഉലാത്തുകയായിരുന്നു മറ്റുചിലർ ഇരിക്കുകയും ഇനിയും ചിലർ മുഖം പൂഴ്ത്തിക്കിടക്കുകയുമായിരുന്നു അവർക്ക് മുന്നിലേക്കാണ് വഴിതെറ്റിപ്പോയ ആ പെൺകിടാവ് ചെന്ന് പെട്ടത് അവളെക്കണ്ടപ്പോൾ ഉലാത്തുന്നവരുടെ നാവ് നീണ്ടു മുഖം പൂഴ്ത്തിക്കിടന്നവർ മുരി നിവർത്തി എഴുന്നേറ്റു ഇരിക്കുന്നവർ മൂർച്ചയോടെ പരസ്പരം നോക്കി അവളോ.. ഒരു കൂസലുമില്ലാതെ അവർക്കിടയിലൂടെ നടന്ന് പോയി നുണ… കല്ലുവച്ച നുണ… വിജനമായ ഇടം കുറെ […]
അകമണ്ണ്

മണ്ണിന്റെ അതിലോലമായ അടരുകളിലേക്ക് അച്ഛനൊരു കിളി വാതിൽ പണിതിട്ടു. വേരു പൊട്ടുന്നിടത്ത് എന്നെ വിളക്കിച്ചേർത്തു വെള്ളം തണുപ്പിച്ച മേൽത്തട്ടിലൂടെ ഞാനൂർന്നിറങ്ങി. വിരിയാനിരിക്കുന്ന ഇലകൾ പുറപ്പെടേണ്ട മൊട്ടുകൾ ഇനി ഉണരേണ്ട ഫലങ്ങൾ അവയ്ക്കുള്ളിലെ ജീവൻ അതിനുമുള്ളിലെ കടൽ അതിന്നാഴങ്ങളിലെ പച്ച മണ്ണൊളിപ്പിച്ച പൊരുളുകൾ അച്ഛന്റെ വേദങ്ങൾ ഉൾക്കനങ്ങൾ ഞാൻ നീന്തി, മുട്ടുകുത്തി ഉരുണ്ടുവീണും പിടഞ്ഞെണീറ്റും പിച്ച വെച്ചും മണ്ണാഴങ്ങളിൽ മുത്തിയും അലഞ്ഞു നടന്നു. ഞാനുണർന്നപ്പോൾ പെറ്റെണീറ്റ് അച്ഛൻ. ഒരു ഞൊടിയിടയിൽ കാറായ് ഉച്ചിയിൽ തൊടും വെയിലായ് നിറഞ്ഞ് പരന്ന് […]
മലയാളം മിഷൻ സ്നേഹസംഗമം...

മലയാളികൾ മുംബൈയിലെത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഈ നഗരത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു കൃതി ഉണ്ടായിട്ടിെല്ലന്ന് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ പ്രവാസത്തിലിരുന്നു ധാരാളം എഴുത്തുകാർ മലയാളത്തിന് വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഞാൻ ഡെൽഹിയിലിരുന്ന് എഴുതുന്ന കാലത്ത് ഒ.വി. വിജയനും കാക്കനാടനും വി.കെ.എൻ-നും ആനന്ദും കുഞ്ഞബ്ദുള്ളയുമൊക്കെ മലയാള ഭാഷയിൽ മഹത്തായ ഒട്ടനവധി കൃതികളെഴുതി. എന്നാൽ മുംബൈയിൽ നിന്നും അത്തരത്തിലൊരു മുന്നേറ്റം ഉണ്ടായിട്ടില്ല. മാധവിക്കുട്ടിയെയും നാരായണപിള്ളയെയും വിസ്മരിക്കുന്നില്ല, മുകുന്ദൻ പറഞ്ഞു. മലയാളം മിഷന്റെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
മിഷൻ ഫാക്ലാന്റ് റോഡ്

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ പലതും മുംബൈ നഗരത്തിന്റെ അലങ്കാരങ്ങളും ചരിത്രസാക്ഷ്യങ്ങളുമായി ഇന്നും നിലവിലുണ്ട്. നഗരം നെറ്റിക്കുറി ചാർത്തുന്ന വിവിധ സ്ഥലനാമങ്ങൾ പോലും അവയിൽ ചിലതാണ്. അക്കൂട്ടത്തിൽ ഒന്നാണ് ബ്രിട്ടീഷുകാരനായ ഫാക്ലാന്റ് പ്രഭുവിന്റെ (Lord Falkland) പേരിലുള്ളതും തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഫാക്ലാന്റ് ദ്വീപുകളെ ഓർമിപ്പിക്കുന്നതുമായ ഒരു തെരുവ്. അതായത്, ദക്ഷിണ-മധ്യ മുംബൈയിലെ ഗ്രാന്റ് റോഡിനടുത്തുള്ള ഫാക്ലാന്റ് (Falkland) മാർഗ് അഥവാ ഫാക്ലാന്റ് റോഡ്. ലോകതലത്തിൽ കുപ്രസിദ്ധമാണാ തെരുവ്. അതിനു കാരണം ബ്രിട്ടീഷുകാർ നൽകിയ ആ പേരല്ല, മറിച്ച് നഗരത്തിന്റെ […]
മാമ, എന്റെയും അമ്മ

2014-ൽ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി പ്രസിദ്ധീകരിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷം എന്റെ നാലാമത്തെ നോവൽ മാമ ആഫ്രിക്ക ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. മാധ്യമം ആഴ്ചപ്പതിപ്പിൽ സീരിയലൈസ് ചെയ്യുമ്പോഴും കഴിഞ്ഞ ഏപ്രിൽ അവസാനം പുസ്തകമായി പ്രസിദ്ധീകരിച്ചതിന് ശേഷവും വായനക്കാരിൽ നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിക്കുന്നുത്. ഒരു കൃതി കഥയോ, നോവലോ, കവിതയോ എന്തായാലും എഴുതിക്കഴിഞ്ഞാൽ പിന്നെ വായനക്കാരുടേതാണ്. അവരുടെ വായനയിലൂടെയാണ് ആ സൃഷ്ടി പൂർണമാകുന്നത്. വാസ്തവത്തിൽ ഓരോ വായനക്കാരന്റെ വായനയിലും അത് മറ്റൊരു കൃതിയായി മാറുകയാണ് […]
ഓർമ: പത്മരാജന്റെ മരണം

ഗുഡ്നൈറ്റ് മോഹന്റെ ഓർമക്കുറിപ്പുകളുടെ സമാഹരണമാണ് മോഹനം. മലയാളത്തിലെ പ്രമുഖ നടീനടന്മാരും സംവിധായകരും എഴുത്തുകാരുമായും തനിക്കുള്ള സൗഹൃദം ഈ പുസ്തകത്തിൽ കടന്നു വരുന്നു. മലയാളം വായന വളരെ മോശമാെണങ്കിലും മൂന്ന് എഴുത്തുകാരെ ഞാൻ കൈവിട്ടിരുന്നില്ല. വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, പിന്നെ പത്മരാജൻ. വായനയുടെ മൂന്നു പ്രത്യേക ലോകങ്ങളായിരുന്നു എനിക്കിവർ നൽകിയത്. എഴുപതുകളുടെ സിനിമകൾ എടുത്തു പരിശോധിച്ചാൽ ഭൂരിപക്ഷം സിനിമകൾക്കും തിരനാടകം എഴുതിയിരുന്നത് രണ്ടു പേരായിരുന്നു എന്നു കാണാം. ഒന്ന് തോപ്പിൽ ഭാസിയും മറ്റൊരാൾ എസ്.എൽ. പുരം […]
നോവലിസ്റ്റുകളെ ദൈവവും ആരാധിക്കുന്നു

ഞാൻ മാറിനിന്നുകൊണ്ട് പറയുകയല്ല. കാലം തെറ്റിച്ച് കഥപറയാൻ ദൈവത്തിനു കഴിയില്ല. ദൈവത്തിന് ക്രമബദ്ധമായിട്ടു മാത്രമേ കഥപറയാൻ കഴിയൂ. കാലം തെറ്റിച്ചു കഥപറയാനുള്ള കഴിവ് നോവലിസ്റ്റിനു മാത്രമേയുള്ളൂ. അതുകൊണ്ട് ദൈവത്തിനു നോവലിസ്റ്റിനോട് അസൂയയുണ്ടെന്നൊരു വാചകം ഈ നോവലിലുണ്ട്. ദൈവത്തിന്റെ മുകളിൽ കേറിക്കളിക്കുന്ന ചെറിയ കളിയാണ് നോവലെഴുത്ത്. അത് ഞാൻ ആസ്വദിക്കുന്നു. അതുകൊണ്ട് മാത്രമാണ് പത്തുവർഷമെടുത്ത് ഞാനീ സമുദ്രശില എഴുതിയത്. കഴിഞ്ഞ റംസാൻമാസത്തിൽ നാലാംദിവസം എന്റെ വീട്ടിൽ ഒരു കുടുംബം നോമ്പുതുറക്കാൻ അതിഥികളായി വന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മഹാനായ എഴുത്തുകാരിലൊരാളായ […]
ബംഗാളി കലാപം: ഭയം...

ആമുഖം പ്രവചന സ്വഭാവവും കാലിക പ്രസക്തിയും കൊണ്ട് ശ്രദ്ധേയമായ നോവലാണ് അമലിന്റെ ‘ബംഗാളി കലാപം’ (2019). അതിജീവനത്തിനും ഉപജീവനത്തിനുമായി നടത്തുന്ന ഭാഗ്യാനേ്വഷണ യാത്രകളാണ് മനുഷ്യന്റെ കൂടുമാറ്റം. ജീവന ഇടങ്ങൾ വാസയോഗ്യമല്ലാതാകുമ്പോൾ കൂടു മാറുന്നത് പ്രകൃതിയിൽ സാധാരണമാണ്. ഇത് ജീവന്റെ പ്രമാണവും പ്രതിരോധവുമാണ്. ദാരിദ്ര്യവും കലാപവും മതപീഡനങ്ങളും പ്രകൃതിദുരന്തവും മനുഷ്യന്റെ െജെവമണ്ഡലങ്ങളെ പുനർനിർവചിക്കുന്നു. സിറിയ, െയമൻ, ഇറാഖ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര കലാപത്തിന്റെ ഫലമായി യൂറോപ്പിലേക്ക് പ്രവഹിക്കുന്ന അഭയാർത്ഥികൾ നിയന്ത്രണാതീതമാകുന്നു. 2015 സെപ്തംബർ 2-ന് തുർക്കിയിലെ ബ്രോഡം […]
ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ

അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരിക്കുമ്പോൾ അതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ജനനായകന്മാരുടെ നാടാണ് നമ്മുടേത്. അഹങ്കാരവും ഗർവും തലയ്ക്കു പിടിക്കുമ്പോൾ ഇവരുടെ കാഴ്ച മങ്ങുന്നു; അഥവാ സാധാരണ ജനങ്ങളൊക്കെ ഇവരുടെ കാഴ്ചക്കയ്പ്പുറമാകുന്നു. തിരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങൾ മറക്കാനും, അതുവരെ സമരക്കളത്തിലിറങ്ങി ആവേശപൂർവം മുന്നോട്ടു വച്ച പദ്ധതികളൊക്കെ ചവറ്റുകൊട്ടയിൽ തള്ളാനും പിന്നെ അധിക കാലമൊന്നും വേണ്ട. കേരളത്തിലെ ഇടതു പക്ഷവും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലെന്നാണ് അവരുടെ പല ചെയ്തികളും തുറന്നു കാണിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ നാണംകെട്ട തോൽവി […]
ബിനോയ് വിശ്വം: പുതുവഴിയിൽ...

എന്നും പുതുവഴിയിൽ സഞ്ചരിക്കാനും ഭാവികാലത്തിനായുള്ള ഉല്ക്കണ്ഠകൾ വിളിച്ചു പറയാനുമുള്ള ആർജവം കാട്ടുന്നുവെന്നതാണ് ബിനോയ് വിശ്വം എന്ന രാഷ്ട്രീയക്കാരനെ വ്യത്യസ്തനാക്കുന്നത്. ഒപ്പം പ്രകൃതിക്ക് വിനാശം വരാതെ ഭാവികാല നീക്കിയിരിപ്പുകൾ നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഇത്തരം രാഷ്ട്രീയ വ്യക്തിത്വങ്ങൾ ഇക്കാലത്ത് അപൂർവമാണ്. അത്തരം അപൂർവതയാണ് ബിനോയ് വിശ്വത്തിനെ മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് ഭിന്നനാക്കുന്നത്. വൈക്കത്ത് ജനനം. മുൻ വൈക്കം എംഎൽഎയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥൻ, സി.കെ ഓമന എന്നിവരുടെ […]
നഗ്നൻ മാത്രമല്ല രാജാവ്...

വസ്തുനിഷ്ഠമായ ദൃഷ്ടിയിൽ ആർക്കുമറിയാം, ഏഷ്യാവൻകരയിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിയോഗി ചൈനയാണെന്ന്. എന്താണ് ഇന്ത്യയുടെ ചീനാനയം? ജവഹർലാൽ നെഹ്റു തൊട്ട് മൻമോഹൻ വരെ കോൺഗ്രസ് നേതൃത്വങ്ങൾക്കു കീഴിൽ ടി നയം സദാ അഴകൊഴമ്പനായിരുന്നു. ഉന്നത ബ്യൂറോക്രസിയുടെ വ്യവസ്ഥാപിത കാഴ്ചപ്പാട് തൊണ്ട തൊടാതെ വിഴുങ്ങുന്ന രാഷ്ട്രീയ നേതൃത്വമാണ് ഈ പരുവത്തിൽത്തന്നെ കാര്യങ്ങൾ നിലനിർത്തിയത്. ബിജെപി സംഘത്തിന്റെ വരവിൽ സമീപനം മാറിമറിയുമെന്നായിരുന്നല്ലോ പ്രചരണം. എന്നിട്ടുണ്ടായതോ? ദില്ലിക്കു പകരം അഹമ്മദാബാദിൽ ചൈനീസ് തലവന് മോദി ചുവന്ന പരവതാനി വിരിച്ചു; രണ്ടാളും ചേർന്ന് ഊഞ്ഞാലാടി, […]
വി കെ ജോസഫ്:...

മലയാള ചലച്ചിത്ര നിരൂപണരംഗത്ത് മൗലികമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമാണ് വി കെ ജോസഫ്. ഈ മേഖലയിൽ ശ്രദ്ധേയമായ നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ദേശീയ പുരസ്കാരങ്ങൾ ഉൾപെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരികയും നല്ല ചലച്ചിത്രങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്ന ഒരാൾ. സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും അക്കാദമിയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്രനിരൂപകരുടെ […]
മാമ ആഫ്രിക്ക: അസ്തമയത്തിനും...

ടി ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്ന ഏറ്റവും പുതിയ നോവൽ ഏറെ പുതുമകൾ നിറഞ്ഞതാണ്. ദേശീയ പ്രസ്ഥാനവും പൊതു വിദ്യാഭ്യാസവും തീവണ്ടിയേറി വന്ന കേരളത്തിൽ നിന്നു നോക്കുമ്പോൾ യുഗാണ്ടയിലൂടെ മുന്നേറിയ തീവണ്ടിപ്പാത തെളിയിച്ച സ്വാതന്ത്ര്യത്തിന്റെ പുത്തൻ വഴികൾ നമുക്ക് അപരിചിതമായി തോന്നുന്നില്ല. മിത്തുകളിലും പുരാണങ്ങളിലും പാരമ്പര്യ ആചാരങ്ങളിലും മുറുകെ പിടിച്ചു നിന്നുകൊണ്ടുതന്നെ വിപ്ലവത്തിലേക്ക് ആരുമറിയാതെ നടന്നു കയറിയ മലബാറിൽ നിന്നും ആഫ്രിക്കയിൽ എത്തിയ പണിക്കർ ആത്മീയ ഭൗതിക മോചനങ്ങളോട് ഒരേ തരത്തിൽ പ്രതിപത്തി പുലർത്തുന്നു. ഭൗതിക […]
പി.ആർ. സതീഷിന്റെ ചിത്രങ്ങൾ:...

(പി.ആർ. സതീഷിന്റെ ചിത്രങ്ങളിലൂടെ ഒരു യാത്ര) ‘പെരുവഴി കൺമുന്നിലിരിക്കേ പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ വഴി വെട്ടാൻ പോകുന്നവനോ പല നോമ്പുകൾ നോൽക്കേണം പല കാലം തപസ്സു ചെയ്ത് പല പീഡകളേൽക്കേണം’ സതീഷിന്റെ ചിത്രജീവിതത്തെ കുറിച്ച് അറിഞ്ഞപ്പേൾ എനിക്കാദ്യം ഓർമവന്നത് എൻ.എൻ. കക്കാടിന്റെ ‘വഴി വെട്ടുന്നവരോട്’ എന്ന കവിതയിലെ ഈ ഭാഗമാണ്. ദുരിതങ്ങളും പീഡനങ്ങളുമേറ്റുവാങ്ങി ഒരു പുതിയ വഴി വെട്ടിത്തന്നെയാണ് സതീഷിന്റെ ചിത്രങ്ങളുടെ വരവ്. പ്രകൃതിയിലുള്ള രൂപഘടനാപരിധികളെ ലംഘിച്ചുകൊണ്ട്, തന്റേതായ ചില അന്വേഷണ കുതൂഹലത്തോടെ ചിത്രീകരണപ്രതലത്തിൽ […]
ഡോ. ഉമ്മൻ ഡേവിഡിന്...

മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, ഡോംബിവ്ലി ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ഡയറക്ടർ ഡോ. ഉമ്മൻ ഡേവിഡിനെ പൊന്നാട ചാർത്തിയും ഉപഹാരം നൽകിയും ആദരിച്ചു. മൂംമ്പൈ റോഹയിൽ നടത്തപ്പെട്ട ഓ.സി.വൈ.എം. ഗ്ലോബൽ കോൺഫറൻസിന്റെ വേദിയിലാണ് ആദരിക്കപ്പെട്ടത്. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഗീവർഗീസ് മാർ കുറിലോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, മറ്റു വൈദിക ശ്രേഷ്ടർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. Dr. […]
ആകാശവാണിയും ഞാനും

ആരുംതന്നെ മുന്നോട്ടുവരാത്തതിനാൽ ഒട്ടുംതന്നെ ആഘോഷിക്കപ്പെടാതെ കടന്നുപോയ ഷഷ്ടിപൂർത്തിക്ക് ഉടമയായ ഞാൻ പിന്തിരിഞ്ഞുനോക്കുമ്പോൾ കുട്ടിക്കാലം മുതലേ എനിക്ക് കൂട്ടിനുണ്ട് ആകാശവാണി. എനിക്ക് ഏറ്റവും പ്രിയം പാട്ടുകളോട്. ചലച്ചിത്രഗാനങ്ങൾ, നാടകഗാനങ്ങൾ, നാടൻപാട്ടുകൾ, ലളിതഗാനങ്ങൾ എന്നിങ്ങനെ എല്ലാമെല്ലാം േകട്ടാസ്വദിക്കും. മുതിർന്നവർ ഹിന്ദിപ്പാട്ടുകൾ കേട്ടാസ്വദിക്കും. അമ്മയുടെ അമ്മാവൻ അവരോട് മതിമറന്ന് അവയ്ക്കൊപ്പം ചുവടുവച്ചാടിയിരുന്നത് മിഴിച്ചു കണ്ടു, കേട്ടു. വലുതായപ്പോഴാണറിഞ്ഞത്: കേട്ടത് വിവിധ് ഭാരതി, റേഡിയോ സിലോൺ സ്റ്റേഷനുകളുടെ ഹിന്ദി ഗാനങ്ങളാണെന്നും അവയിൽ ഏറ്റവും പ്രിയങ്കരം പ്രശസ്ത അവതാരകൻ അമീൻ സയാനിയുടെ ബിനാകാ ഗീത്മാലയാണെന്നും […]
സായ്പിന്റെ ബംഗ്ലാവ്

നിറയെ മരങ്ങളും ചുറ്റും കരിങ്കൽ ഭിത്തിയുമുള്ള വിശാലമായ തൊടിയിൽ ഗൂഢസ്മിതം പൊഴിച്ച് സായ്പിന്റെ ബംഗ്ലാവ്. ഉൾവശം കണ്ടിട്ടുള്ള അപൂർവം ചിലരിലൊരാളാണ് പ്രൊപ്രൈറ്റർ രാമകൃഷ്ണൻ. ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അത് സായ്പിന്റെ ബംഗ്ലാവാണെന്ന് അയാൾ. അന്തോണി സായ്പ് എന്നറിയപ്പെടുന്ന പാലയൂർ ചീരോത്ത് കിഴക്കേതിൽ ആന്റണി ഇരുപതു കൊല്ലങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച വീട്. സായ്പും കുടുംബവും ഏതാണ്ടത്രയും വർഷങ്ങളായി സ്റ്റേറ്റ്സിലാണ്. ബംഗ്ലാവിൽ നിന്നും കഷ്ടിച്ച് മുപ്പതടിയകലെ ഗെയ്റ്റിനരുകിലുള്ള ഔട്ട് ഹൗസിൽ ഗൂർഖയായ കരൺ ബഹാദൂർ. മുപ്പതാം വയസ്സിൽ ബംഗ്ലാവിന്റെ കാവൽക്കാരനായെത്തി. ഇപ്പോൾ […]
ബഹുരൂപ സംഘർഷങ്ങളുടെ യുദ്ധമുഖങ്ങൾ

(സിംഹള – തമിഴ് സംഘർഷമായി പൊതുവേ മനസ്സിലാക്കപ്പെട്ട ശ്രീലങ്കൻ ആഭ്യന്തര യുദ്ധമുഖം അത്യന്തം ഹീനമായ മറ്റൊരു നരമേധത്തിന്റെയും വംശ വെറിയുടെയും കൂടി കഥ ഉൾക്കൊള്ളുന്നുണ്ട്. സംഘർഷത്തിന്റെ ആദ്യ നാളുകളിൽ വിശ്വസിച്ചു കൂടെ നിന്ന മുസ്ലിം ജനസാമാന്യത്തിനു നേരെ ഈലം സൈന്യം അരങ്ങേറിയ വംശഹത്യയിൽ കുറഞ്ഞ ഒന്നുമല്ലാത്ത ആ അത്യാചാരങ്ങളുടെ പരിണതിയോടൊപ്പം മുസ്ലിം മൗലികതയുടെ സ്ത്രീ വിരുദ്ധത എങ്ങനെയാണ് സമുദായത്തിലെ ഉണരുന്ന സ്ത്രീത്വത്തെ ജീവനോടെ അടക്കിയത് എന്നതു കൂടി ഫിക്ഷന്റെ കേന്ദ്രവിഷയമാക്കുന്ന നോവൽ എന്ന നിലയിൽ ഏറെ പ്രസക്തമാണ് […]
മീട്ടു

ഹനൂമാൻ ‘സെലിബേറ്റാ’ണോന്ന് അച്ഛച്ഛൻ പറഞ്ഞുതന്നിരുന്നില്ല. ഹനൂമാന്റെ വിചിത്രരീതികളും സിദ്ധികളും ശീലങ്ങളും ഓരോ ദിവസങ്ങളിലും വ്യത്യസ്ത അവസാനങ്ങളോടെ വർണിക്കുമ്പോഴേക്കും മീട്ടു ഉറങ്ങാറാണ് പതിവ്. പേടിസ്വപ്നം കാണാതിരി ക്കാൻ ഹനൂമാന്റെ വാലാട്ടലിന് അച്ഛച്ഛൻ പ്രാർത്ഥിക്കുന്നത് ഏതോ വിദൂരശബ്ദം പോലെ ചിലപ്പോൾ അവൾ കേട്ടിട്ടുണ്ട്. അയ്യപ്പനും ‘സെലിബേറ്റാ’ണെന്ന് സമ്മതിക്കാതെ മമ്മി മൊബൈലിൽ തകർക്കുന്നത്, ഒരു പുലർച്ചയ്ക്ക്, കേട്ടുണർന്നപ്പോഴാണ് അത്ഭുതസിദ്ധികൾ കൈവശമുള്ള പലരും സെലിബേറ്റാവാമെന്ന് മീട്ടു അറിയുന്നത്. സൂര്യനെ പിടിക്കാൻ ചാടി ഹനൂമാൻ കുട്ടി. അച്ഛനും അമ്മയും ഇല്ലാതെ ജനിച്ച അയ്യപ്പൻകുട്ടി. മല […]
സക്കറിയ: അസ്വസ്ഥനായ, ചിന്താകുലനായ,...

ഏറ്റവും ഭീതിപ്പെടുത്തുന്നത് മാധ്യമരംഗം വർഗീയവത്കരിക്കപ്പെടുന്നതാണ്. ചുരുക്കം ചിലതിനെ മാറ്റിനിറുത്തിയാൽ വർഗീയ, ഫാസ്റ്റിസ്റ്റ് അജണ്ടയെ പ്രോത്സാഹി പ്പിക്കുന്നതിൽ മാധ്യമങ്ങൾ നിഷ്കരുണരായിരിക്കുന്നു. ഉദാഹരണത്തിന്, യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്ന ഇന്ന് സായുധ സേനയും, സർക്കാരും, രാഷ്ട്രീയക്കാരും സംയമനം പാലിക്കുമ്പോൾ മാധ്യമങ്ങൾ യുദ്ധത്തിനായി, തുറന്ന അങ്കത്തിനായി, മുറവിളി കൂട്ടുന്ന ഭീതിജനകമായ കാഴ്ച നമ്മൾ കാണുന്നു. കുറ്റകരമായ ഉത്തരവാദിത്യരാഹിത്യമാണ് മാധ്യമങ്ങളുടെ ഈ യുദ്ധക്കൊതി. ദേശഭക്തിയുടെ ഏറ്റവും ആത്മഹത്യാപരമായ രൂപമാണിത്. അസ്വസ്ഥനായ, ചിന്താകുലനായ, ഒരു ഭാരതീയനാണ് ഞാൻ. നമ്മൾ എവിടേക്കാണ് പോകുന്നതെന്നോ, നമ്മെ എവിടേക്കാണ് നയിക്കപ്പെടുന്നതെന്നോ […]
പഠന യാത്ര

വാതിൽ പതുക്കെ തുറന്നു പ്രവേശിക്കാമോ എന്നാരാഞ്ഞ് അം അബ്ദുൽ ഖാദിറിന്റെ തല പ്രത്യേക്ഷപ്പെട്ടു. ഡോ. കാസിം തലയാട്ടി. ഖാദിറിനു പിന്നിൽ ഒരാൾ കൂടിയുണ്ട്. എനിക്കാളെ അറിയില്ല. കോളേജിന്റെ പ്രവേശന കവാടത്തിലെ പോലീസുകാരനാണ് അം അബ്ദുൽ ഖാദിർ. ഗേറ്റിൽ, മെടഞ്ഞുണ്ടാക്കിയ ഒരു കസേരയിൽ ദിവസം മുഴുവൻ അയാൾ ഇരിക്കുന്നതു കാണാം. അയാളുടെ ജാക്കറ്റിൽ കോണിലൂടെ ഒരു തുകൽ വാർ ബന്ധിച്ചിട്ടുണ്ടാകും. അതിന്റെ അറ്റം വലതു ചുമലിൽ. അത് ലോഹക്കൊളുത്തുള്ള വലിയ ബെൽറ്റിൽ ചേർന്നിരിക്കും. വേനൽക്കാലത്ത് അയാളുടെ വസ്ത്രം വെളുത്ത […]
ഒരു ചെമ്പനീർ പൂവ്

മഞ്ഞു കണങ്ങൾ വീണ എന്റെ ഇതളുകളിലേക്ക് സൂര്യരശ്മികൾ അരിച്ചിറങ്ങിയപ്പോൾ ആ ചെറിയ കുമിളകളിൽ ഏഴുവർണങ്ങളാൽ തീർത്ത മഴവില്ലു വിരിഞ്ഞു. ഏഴഴക്, വെളിച്ചത്തിന്മേൽ കോർത്ത് തട്ടി തട്ടി നിന്നു. എന്റെ ശരീരത്തിന്റെ ചുവപ്പ് ഓരോ ദിനവും കൂടി വന്നു. ആ ചുവപ്പിൽ പ്രണയം തോന്നീട്ടാവാം സൂര്യനെന്നെ നോക്കി അധികച്ചൂട് നൽകുന്നതുപോലെ തോന്നി. ആ നോട്ടം കാണാതെ ഞാൻ ജനാലയിലൂടെ അകത്തെ മുറിയിലേക്ക് എത്തി നോക്കി. ”ഇല്ലാ… അവൻ എണീറ്റിട്ടില്ല… എന്നും നേരം വൈകിയേ എഴുന്നേൽക്കൂ”- അമ്മയെന്നും അവനെ ശകാരിക്കുന്നത് […]
കടൽത്തീരമാലയുടെ ഹുങ്കാരത്തിലേക്ക് നീളുന്ന...

അവൾ പറയുന്നതിനോടൊന്നും വ്യാസിന് ആദ്യം യോജിക്കാനായില്ല. മാനസികമായി അവൾ തളരുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ആ വിഷയം ഗൗരവത്തിലെടുത്തത്. എന്നിട്ടും അവൾ പറഞ്ഞത് അംഗീകരിക്കാനാകാതെ തന്റെ മനസ്സിലുളളത് വ്യാസ് അവതരിപ്പിച്ചു. പ്രതീക്ഷിക്കാത്തതാണ് പിന്നീടുണ്ടായത്. അവൾ സമ്മതം മൂളി. വിശ്വാസം വന്നില്ല. സന്തോഷാധിക്യത്തിൽ അവളുടെ ചുണ്ടിലൊന്നമർത്തി ചുംബിക്കണമെന്നു തോന്നി. സാഹചര്യം നനഞ്ഞതായതുകൊണ്ട് ആ ഉദ്യമത്തിനു മുതിർന്നില്ല. ആരോടും ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും പ്രത്യേകിച്ചാരും അങ്ങനെയില്ല. അവസാനമായി കണ്ട ഡോക്ടർ ചന്ദ്രമോഹനെ അവർക്ക് വിശ്വാസമായിരുന്നു. അദ്ദേഹത്തിന്റെ പൂർണ പിന്തുണയുണ്ട്. സോഷ്യൽ മീഡിയയിൽ ഒരു […]
വാസ്തവികതയുടെ നൂൽപ്പാലങ്ങൾ

നഗരത്തിലേക്ക് മടങ്ങിയത് രാത്രിയായിരുന്നു വഴിയിലാകെയും മഴത്തണുപ്പു നിറഞ്ഞിരുന്നു. വളവുതിരിഞ്ഞെത്തുന്ന പഴയ സുന്ദരിമുക്കിനെ ഓർത്തിരിക്കെ അവിടെത്തന്നെ ബസ്സ് നിന്നു. അവിടമാകെ പകൽവെളിച്ചം പകൽ വെളിച്ചത്തിൽ അന്നത്തെ ആമിന മേരി ഉമാദേവി പകൽ വെളിച്ചത്തിൽ റീനയും ശെൽവിയും ഫാത്തിമയും. ചിരിച്ചും നാണിച്ചും കൈകുടഞ്ഞും പിന്മാറിയും! പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒന്നുമില്ലവിടെ, ഒന്നും. അപ്പോഴും വഴിവിളക്ക് ഇരുട്ടിനെ തള്ളിനീക്കുന്നുണ്ടായിരുന്നു. വൈകിയെത്തിയതിന്റെ പുകില് വരച്ചിട്ട നിശ്ശബ്ദതയായി വീടിരുന്നു. (ഒന്നലറി വിളിച്ച് പറക്കണമെന്നുണ്ടായിരുന്നു, അതിന്) ഉറങ്ങിപ്പോയ മക്കൾ ഒരു കിനാവിന്റെ ചുറ്റും ഓടിക്കളിക്കുകയാവാം. നിശ്ശബ്ദത […]
അവളുടെ തീരുമാനം

ഞായറാഴ്ച പള്ളിമുറ്റത്ത് അസ്വസ്ഥനായി രാമൻ ഉലാത്തുന്നതു ഞാൻ കണ്ടു. വലിച്ചെറിഞ്ഞ ഹൃദയത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. നഷ്ടപ്പെട്ട ജീവിതത്തെ രാമൻ അന്വേഷിക്കുന്നതു ഞാൻ കണ്ടു. പള്ളിമുറ്റത്ത്, അതേ, പള്ളിമുറ്റത്ത് ആവി ഉതിർക്കുന്ന തീവണ്ടിപോലെ അേങ്ങാട്ടുമിങ്ങോട്ടും കുതിക്കുന്നത്. ”അകത്തു വരൂ! നിനക്കു വേണ്ടത് ഇവിടെയുണ്ട്” പിഞ്ചുകരങ്ങൾ നീട്ടി ക്രിസ്തു ക്ഷണിച്ചു. എങ്ങനെ പ്രവേശിക്കണമെന്നറിയാതെ രാമൻ പള്ളിവാതുക്കൽ അലഞ്ഞുതിരിഞ്ഞു. കുർബാന കഴിഞ്ഞു തല മൂടി രാമന്റെ ഭാര്യ പുറത്തുവന്നു. ”നീഎന്താണ് ചെയ്യുന്നത്? ഞാൻ കുറ്റപ്പെടുത്തിയപ്പോൾ അമ്മവീട്ടിലേക്ക് പോകുന്നതിനു പകരം […]
ബഹുമാനക്കുറവല്ല, ആശ്വാസം

വലതുകാൽ ഇടതുകാലിന്മേൽ കയറ്റിവച്ച് ഇരിക്കുന്നത് എന്റെ ധിക്കാരമോ, സ്വഭാവമോ അല്ല; നിങ്ങൾ അമ്പരക്കണ്ട! എല്ലാം തുലഞ്ഞുപോയെന്ന് വിളിച്ചുകൂവുകയും വേണ്ട. ഇത് സദാചാരമോ മര്യാദയോ അല്ലെന്ന്, നിങ്ങൾ പറഞ്ഞാൽ മര്യാദയുടെ ആ നിർവചനം ഞാൻ വെറുക്കുന്നു. എന്റെ കാലുകൾ, വെളിയിലെ വിശാലതയിലേക്ക് നടന്നുതുടങ്ങിയിട്ടേയുള്ളൂ. ഇപ്പോൾ മാത്രമാണ് അടുക്കളയിൽ നിന്ന് പുറത്തുകടന്നത്. ഇപ്പോൾ മാത്രമാണ് വരാന്തയിൽ നിന്ന് പുറത്തിറങ്ങിയത്. അത് മുറ്റത്ത് േകാലം അലങ്കരിക്കാനല്ല, കുപ്പ വെളിയിൽ കളയാനല്ല, കുടത്തിൽ വെള്ളം കൊണ്ടുവരാനുമല്ല. ഞാൻ എന്തിനു പുറത്തിറങ്ങി എന്നതിന്റെ കാരണം […]
പ്രണയം: ജലത്തിൽ, തീയിൽ,...

ജലത്തിൽ മരണത്തിന്റെ നിഴൽച്ചയിൽ എന്റെ ഓർമ്മ ഉറപ്പിക്കുന്ന തണുപ്പിൽ നിന്റെ ചുണ്ടോട് ഞാൻ ഇരിക്കുന്നു നമ്മുടെ ഉടലുകൾ ഇടിമിന്നലേറ്റ് കുതിർന്നുപോയതു പോലെ ജലത്തിൽ. ചുവരിൽ ഇരുണ്ട വെളിച്ചത്തിൽ നിന്റെ നിഴൽ എന്നോട് മുലപ്പാലിനെക്കുറിച്ച് പറഞ്ഞു ജലമായിരുന്നതിന്റെ തീയായിരുന്നതിന്റെ ഓർമയായിരുന്നതിന്റെ തീവ്രചുംബനങ്ങളെക്കുറിച്ച് പറഞ്ഞു. വിരലിൽ നിന്ന് വൈദ്യുതി പകർന്ന കവിതയിൽത്തുടങ്ങി മരണത്തിനപ്പുറമെത്തുന്ന നാം പരസ്പരം എഴുതിയെടുക്കുന്ന മായികതയെക്കുറിച്ച് പറഞ്ഞു എന്റെ വിരൽപ്പാടുകൾ നിന്നിൽ ഭൂപടങ്ങളിലെ രേഖകൾ പോലെ തിണർത്തുകിടന്നു. നിന്നെക്കൂടാതെ മരിക്കാൻ എനിക്കിഷ്ടമില്ല ഒരു ഉമ്മയോടൊപ്പം നമുക്ക് അപ്രത്യക്ഷരാകണം […]
കാക്ക

കുടത്തിലേയ്ക്ക് പേ പിടിച്ച ദിവാസ്വപ്നങ്ങൾ െപറുക്കിയിട്ട് ഒരു നട്ടുച്ചയുടെ നക്ഷത്രം തിരയുകയാണ് കാക്ക എല്ലാം ദഹിപ്പിക്കുന്ന കുടം നിറയുന്നേയില്ല. മൗനം കുടിച്ച് കത്തിത്തളർന്ന തൊണ്ടയിൽ ദാഹത്തിന്റെ പെരുംകടൽ സ്വപ്നത്തിന്റെ ഒരു കണ്ണിൽ നിന്ന് ഒരമാവാസി ചികഞ്ഞ് ചികഞ്ഞ് വെളുപ്പിക്കുന്നു കാക്ക മറ്റേ കണ്ണിൽ കണ്ണീരിൽ കുളിച്ച് വെളുക്കുന്നു കാക്ക അടുക്കളത്തിണ്ണയിൽ പൊള്ളിവീർത്ത നിഴലുകളെ കൊത്തിയെറിഞ്ഞ് വറുത്ത മനസ്സിന്റെ ഉച്ഛിഷ്ടം തിന്ന് പകലിന്റെ വ്രണങ്ങളിൽ കാക്ക കരയുന്നു. ഇപ്പോൾ ആരോ കുളിക്കടവിൽ മറന്നു വച്ച ഹൃദയം കാക്ക പാമ്പിൻമാളത്തിലേക്ക് […]
അപ്പുറം ഇപ്പുറം: മൗനത്തിന്റെ...

സർക്കാർ കാര്യാലയങ്ങളിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ ക്കറിയാം അവിടെ പണിയെടുക്കുന്നവരുടെ മനുഷ്യപ്പറ്റില്ലാത്ത പെരുമാറ്റത്തിന്റെ ചവർപ്പ്. മേലധികാരി മുതൽ ശിപായി വരെ ധാർഷ്ട്യം കൊണ്ട് നമ്മെ ചകിതരാക്കും. യജനമാന രൂപം പൂണ്ട സേവകൻ മിനി ഹിറ്റ്ലറെപ്പോലെ, ഒരു നിസ്സാര സർട്ടിഫിക്കറ്റി നൊ പെൻഷൻ കാശിനോ എത്തുന്ന സാധാരണ പൗരനെ സെക്ഷൻ സബ് സെക്ഷൻ തുടങ്ങിയ ഗ്യാസ് ചേംബറുകളിലേക്ക് ഓടിച്ച് രസിക്കും. സാഡിസത്തിന്റെയും അഹന്തയുടെയും ഏറ്റവും ഊറ്റമുള്ള പര്യായങ്ങളായി യാതൊരു പ്രതിസന്ധിയും ഇല്ലാതെ അവരങ്ങനെ പരിലസിച്ചു നിൽക്കുകയാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ. ഇവരിൽ […]
അനുപമ എലിയാസ്: ആത്മാന്വേഷണത്തിന്റെ...

”കണ്ണാടി ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ ബെസ്റ്റ് സെല്ലർ ഓരോ വീട്ടിലും ഒന്നിലധികം കോപ്പികളുള്ള നിത്യപാരായണ ഗ്രന്ഥം ബൈബിളിനേക്കാൾ സ്തോത്രം ചെയ്യപ്പെട്ട ഉത്തമ ഗ്രന്ഥം.” കൽപറ്റ നാരായണന്റെ ‘ഛായാഗ്രഹിണി’ എന്ന കവിതയിലെ ഈ വരികളിലൂടെ അനുപമ എലിയാസ് എന്ന ചിത്രകാരിയുടെ ചിത്രങ്ങളിൽ പ്രവേശിക്കുമ്പോൾ കണ്ണാടിയിൽ തന്റെതന്നെ ഛായയിൽ കാണുന്ന സ്ത്രീജീവിതത്തിന്റെ ആന്തരികവ്യഥകളുടേയും ആത്മാന്വേഷണങ്ങളുടേയും ചിത്രദൃശ്യങ്ങളാണ് നമ്മൾ കാണുന്നത്. നമ്മെ നിരന്തരം നവീകരിക്കുവാൻ പ്രാപ്തമായ കണ്ണാടി എന്ന രൂപകത്തിൽ കാണുന്ന സ്വന്തം ഛായാചിത്രങ്ങളിലൂടെ അവനവനിലേക്ക് നോട്ടമെറിഞ്ഞ് അതിലൂടെ തിരിച്ചറിവു നേടി, […]
നിലയില്ലാത്ത കടലുപോലെ മനസ്സുള്ളവർ

താൻ അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതപരിസരങ്ങൾ തന്നെയാണ് എഴുത്തുകാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട തട്ടകങ്ങളും. അങ്ങനെയൊരു പശ്ചാത്തലത്തിൽ നിന്ന് എഴുതുമ്പോൾ അറി യാതൊരു കരുത്ത് എഴുത്തിൽ നിറയുന്നതായി പല എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. താൻ ജനിച്ചുവളർന്ന വടക്കെ മലബാറി ന്റെ സാമൂഹ്യജീവിതത്തെ തന്റെ കൃതികളുടെ രചനാപശ്ചാത്ത ലമാക്കി മാറ്റിയ എഴുത്തുകാരിയാണ് ബി.എം. സുഹ്റ. ആ സാമൂഹ്യജീവിതത്തിലെ സ്ര്തീകൾ ഒട്ടുമേ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വിഭാഗമായിരുന്നു. പതിനാറു വയസ്സിലോ അതിനു മുൻപോ വിവാഹിതരാവുന്ന ഈ സ്ര്തീകൾക്ക് സൂര്യപ്രകാശം പോലും നിഷേധിക്കപ്പെട്ടിരുന്നു. തറവാടിന്റെ പൂമുഖവും […]
ബി.എം. സുഹ്റ: മനസ്സാണ്...

മലയാള സാഹിത്യം അതിന്റെ പലമകൾ കൊണ്ട് സമ്പന്നമാണ്. അത്രയധികം വിപുലവും വിശാലവുമായ ആ ലോകത്ത് വടക്കെ മലബാറിലെ മുസ്ലിം സ്ര്തീകളുടെ ആന്തരിക ജീവിതത്തെ മലയാള സാഹിത്യത്തിന്റെ നടുത്തളത്തിലേക്ക് എത്തിച്ച എഴുത്തുകാരിയാണ് ബി.എം. സുഹ്റ. അവർക്ക് മുൻപും മുസ്ലിം സമുദായത്തിലെ ജീവിതം മലയാളസാഹിത്യത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. പക്ഷെ അവിടെയൊക്കെ സുന്ദരികളായ നായികമാരുടെ വസ്ര്തധാരണവും വശീകരണാത്മകമായ പുഞ്ചിരിയും നിറഞ്ഞ ലോകമാണ് നാം പരിചയപ്പെട്ടത്. പുരുഷാധിപത്യപരമായ ലോകവും അത്തരം ഒരു ലോകത്തെ മതവും അതിന്റെ വ്യാഖ്യാതാക്ക ളും കൂടി പടുത്തുയർത്തുന്ന ഒരു ലോകവും […]
നിശബ്ദതയും ഒരു സംഗീതമാണ്

ആ പെൺകുട്ടിയുടെ കണ്ണുകളിലൊരു രാത്രിയിലെ ഉറക്കം ബാക്കിനിൽക്കുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ആമി അതുവരെ തുടർന്ന നിശബ്ദതയിൽ നിന്ന് ഉണർന്നത്. ഞങ്ങളപ്പോൾ നഗരത്തിലെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ ഇരുന്ന് ഡിന്നർ കഴിക്കുകയായിരുന്നു. ഞങ്ങൾക്ക് എതിരെയുള്ള ടേബിളിൽ ഒരു ചെറുപ്പക്കാരനുമൊരുമിച്ചിരുന്ന പെൺകുട്ടിയെ നോക്കാതെ ഞാൻ ആമിയോട് പറ ഞ്ഞു: ”നിന്റെ കണ്ണുകളെപ്പോഴും മറ്റുള്ളവരിലേക്ക് ഫോക്കസ് ചെയ്ത ക്യാമറ പോലെയാണ്, എന്നിട്ടവ പകർത്തുന്നതോ അനാവശ്യ മായതും…” ”നിന്റെ കണ്ണുകളും അങ്ങനെയല്ലേ?” ”അതെന്റെ എഴുത്തിന് ആവശ്യമാണ്…” ”നിന്നെപ്പോലെ മാഗസിനുകളിലൊന്നും കഥകൾ എഴുതാറി ല്ലെങ്കിലും […]
വാടകവീട്

താമസക്കാരന് ഇഷ്ടമില്ലാത്ത എന്തെങ്കിലും ചിലത് വാടകവീട്ടിലുണ്ടാകും ഉയരം കുറഞ്ഞ കട്ടിള തുള വീണ വാതിൽ ചില്ലുപൊട്ടിയ ജാലകം കാറ്റു കയറാത്ത ഉറക്കറ എലികളോടുന്ന മച്ച് പുസ്തകങ്ങളെയുൾക്കൊള്ളാൻ മടിക്കുന്ന െഷൽഫ് കുഞ്ഞുമോന് ഓടിക്കളിക്കാൻ ഇടമില്ലാത്ത മുറികൾ താമസക്കാരന്റെ ഇഷ്ടങ്ങളെല്ലാം പേറുന്ന വീട് ഒരിടത്തുമില്ല ഒരുപക്ഷെ നിങ്ങൾ വാടകക്കാരനല്ല വീട്ടുടമസ്ഥനാണെങ്കിലും ഇഷ്ടമാകില്ല സ്ഥിരമായ് ഒരിടംതന്നെ പാർക്കുമ്പോൾ സ്വന്തം വീട്ടിലിരിക്കുമ്പോൾ വാടകക്കാരനെന്നും വാടകവീട്ടിലിരിക്കുമ്പോൾ വീടിന്റെ ഉടമസ്ഥനെന്നും ധരിക്കുന്ന മനസ്സുണ്ടെങ്കിൽ കുറച്ചൊക്കെ ശരിയാകും വാസം കുറെക്കാലത്തേക്കെങ്കിലും എപ്പോഴും അധികം ആഗ്രഹിക്കുന്ന വികാരങ്ങളെയടക്കി മാനം […]
മലയാളസിനിമ; ഭാവുകത്വത്തിന്റെ വായന

ഭാവുകത്വമെന്നത് നിരന്തരം വിച്ഛേദിക്കുന്നതും വ്യവച്ഛേദിക്ക പ്പെടുന്നതുമായ പരികല്പനയാണ്. പഴയതിനോടുള്ള അസംതൃപ്തി യും പുതിയ പ്രവണതകളോടുള്ള ആസക്തിയും അതിലുണ്ട്. നി ലവിലുള്ള പരീക്ഷണങ്ങൾ മടുത്ത് പുതിയ അന്വേഷണങ്ങൾക്കുള്ള വ്യഗ്രത തേടലാണത്. നാം കണ്ടു പരിചയിച്ച ഭൂമിശാസ്ത്രമുപേക്ഷിച്ച് പുതിയ കാഴ്ചകൾക്കായുള്ള സഞ്ചാരം. കേട്ട പാട്ടുകൾ മറന്ന് ഇനിയാണ് പാടേണ്ടത് എന്ന തോന്നൽ. എല്ലാ കലയിലും ഇത് പ്രവർത്തിക്കുന്നുണ്ട്. അങ്ങനെയാണ് കല കലയായി മാറി യത്. സാഹിത്യം സാഹിത്യവും ചരിത്രം ചരിത്രവുമായി മാറിയത്. നിഷേധത്തിൽ നിന്നും വിയോജിപ്പിൽ നിന്നും എനിക്ക് എന്റേതായ […]
പുതിയ കുറുപൂക്കൊണു

റാവുള ഭാഷ പിന്നെമ്മു പുതിയ കുറു തെവ്വുക്കൊണു എന്റ ബൊവ്വക്കെ ഒറു ബാല്ലു നേന്റുളാ, ബെട്ടി മുറിച്ചിച്ചുമ്മു കൊത്തി മുറിച്ചിച്ചുമ്മു ഒധാറിച്ചിച്ചുമ്മു ബൂവ്വക്കാണി, എന്റ കുടാക്കൊട്ടിലി ഒരു പൂവ്വു നേന്റുളാ നുളളി ബലിച്ചിച്ചുമ്മു ബാന്തി ബലിച്ചിച്ചുമ്മു കാടി ബലിച്ചിച്ചുമ്മു അറുവ്വക്കാണി, പുതിയ കുറു പൂക്കൊണു പുതിയ മറാ നഗിക്കൊണു, തിലെന്നാരു കൊടിപ്പല്ലെ ധൗക്കൂട്ടി പുടിച്ച പാന്നാൾക്കുടി പെട്ടു തിന്റ കാടോടി കട്ടാ ന്ത പൊരുബൊവ്വൊക്കാ മുറിച്ചു ബേലി പുതെച്ചടെച്ച അവ്വൊളു പെറ്റ കാടുമ്മറാ പുള്ളന്റ കുള്ളു നീക്കുവ്വക്കാണി […]
കുമ്പളങ്ങി നൈറ്റ്സ്: രാഷ്ട്രീയ...

പുതുകാലത്തിന്റെ ചോദ്യങ്ങളെ, കാഴ്ചകളെ പ്രശ്നവത്കരിക്കുകയാണ് കുമ്പളങ്ങി നൈറ്റ്സ്. അച്ഛൻ മരിച്ച, അമ്മ ഉപേക്ഷി ച്ചുപോയ ഒരു കുടുംബത്തിൽ വ്യത്യസ്ത വ്യവഹാരങ്ങളിൽ ജീവിക്കുന്ന നാല് ആണുങ്ങൾ – സജി (സൗബിൻ ഷാഹിർ), ബോബി (ഷെയ്ൻ നിഗം) ബോണി (ശ്രീനാഥ് ഭാസി), ഫ്രാങ്കി (മാത്യു തോമസ്). പൊതുബോധത്താൽ നിർമിതമായ സദാചാര, കുടുംബവ്യവസ്ഥയ്ക്ക് പുറത്താണ് അവരുടെ ജീവിതം. സഹോദരങ്ങൾ ആയിരിക്കെതന്നെ പ്രായത്തിൽ വളരെ വ്യത്യാസമുള്ളവർ പരസ്പരം പേരുകളാണ് വിളിക്കുന്നത്. ഇടയ്ക്കിടെ തല്ലുകൂടുന്നു. ചീത്ത വിളിക്കുന്നു. അങ്ങനെയാണ് അവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. […]
എന്ന പോടി എന്ന...

പണിയഭാഷ തുടികൊട്ടുമീ… കുയലൂതുമീ…. നാങ്ക ഓമി പയമെ പറഞ്ചു കളിക്കട്ടെ….. ഇനിയുള്ള കാലത്തെങ്കോ മനിച്ചങ്കോ കതെ പറവണും തുടി കൊട്ടുവണും അറിയും തോഞ്ചി… ഇല്ലടെ ആയിഞ്ചെ നമ്മ തുടിക്കൊട്ടും കളിയും ലാ…. ഇനി ഇവെ ഒരു പയങ്കതെ ആവും തോഞ്ചി….. ഇനി എങ്കക്കു ചെമ്മിയുണ്ടാവുമോ കോയിമ ഉണ്ടാവുമോ….. ചാവുക്കു മണിയുട്ടു ഏയ്യുപാടുവാം ആട്ടാളിയുണ്ടാവുമോ എന്തോ….. പൊണുണെ അറുവത്തിനാലു കഴിഞ്ഞു കെട്ടി കൊണ്ടുപോഞ്ചക്കു നായം പറവാ വല്ലനും ഉണ്ടാവുമോ എന്തോ…. പണിയെഞ്ച നാമ്മു ലാ… ഇല്ലാടായിഞ്ചെ.. വരുമി ഒട്ടളം […]
നാങ്കട ചോര നീങ്കടെ...

മലവേട്ടുവ ഭാഷ നാങ്കവന്നതും നീങ്ക വന്നതും ഒരു വൈമലെ നീങ്ക പോണതും നാങ്ക പോണതും ഒരു ദിക്കിലെക്കെന്നെ നാങ്ക കൊറച്ച് കറുത്തതും നീങ്ക കൊർച്ച് ബെൾത്തതും നീങ്ക പണം കണ്ട് വളന്തത് നാങ്ക മണ്ണ് കണ്ട് വളന്തത് വെല മണ്ണ് തന്നെ അന്തി മോന്തി വരെ നാങ്ക കെളയ്ക്കും നീങ്ക കെടക്കും നാങ്കട ചോര നീങ്കടെ തടി തല്ല് പറ്റ് ചെണ്ടയ്ക്ക് പൈച്ച് പറ്റ കൊട്ടിയവങ്ക് അപ്പൻ പറഞ്ച് തന്ത കഥയിത്. ഞങ്ങടെ ചോര നിങ്ങടെ മാംസം […]
സ്വന്തമായി ആകാശവും ഭൂമിയും...

ഒരു ഭാഷയ്ക്കുള്ളിൽ / ഭാഷകൾക്കുള്ളിൽ നിരവധി ഭാഷകൾ കുതറുന്നുണ്ട്. അതിന്റെ സ്വത്വം ലിപിരഹിതമായിരിക്കാം. ആ ഭാഷയുടെ ജനങ്ങൾ സാമൂഹികമായി അടിച്ചമർത്തപ്പട്ടവരും അദൃശ്യരുമായിരിക്കും. അവരുടെ ഭാഷയ്ക്കും ജീവിതത്തിനും വംശംനാശം സംഭവിക്കാം. അത്തരം ജനസമൂഹത്തെ നമ്മൾ ഗോത്രജനതയെന്ന് വിളിക്കുന്നു. മലയാളം, കന്നട, തമിഴ്, തെലുങ്ക് തുടങ്ങിയ അധീശഭാഷകൾ അടിച്ചമർത്തിയ ഭാഷകൾ ഗോത്രസമൂഹത്തിനുണ്ട്. അവരവരുടെ സാമൂഹിക ജീവിതത്തിനുള്ളിൽ നിന്ന് പൊതുമണ്ഡലത്തിലേക്ക് ആ ഭാഷ ഇനിയും എത്തിച്ചേർന്നിട്ടില്ല. അങ്ങനെ എത്തിച്ചേരാനുള്ള ശ്രമങ്ങൾ ബോധപൂർവമായ ശ്രമങ്ങൾ എവിടെയുമില്ല. ഫോക് സൗന്ദര്യാനുഭവമായി ഈ ഭാഷകളെയും അത്തരം […]
ആരോ ചീന്തിയെറിഞ്ഞ ഏടുകൾ

ആകാശമുകിലുകൾ ആരോ ചീന്തിയെറിഞ്ഞ കടലാസുകഷ്ണങ്ങൾ അല്ല, ഒന്നും പൂർത്തിയാക്കാതെ ഏതോ കവി ഹതാശം പിച്ചിച്ചീന്തിയ കവിതകൾ ഒരു നരച്ച മേഘത്തുണ്ടിൽ ഇങ്ങനെ വായിച്ചു: വീടിടിഞ്ഞു വീണിതാ നെഞ്ചിൽ മറ്റൊന്നിലോ അവൾ പോയിക്കഴിഞ്ഞു, ഇനിയീ വേദിയിൽ ആരുമില്ല മെല്ലെ ഒഴുകിനീങ്ങുന്നതാ ചെമ്മാനമതിൽ തല്ലിക്കൊല്ലപ്പെട്ടവന്റെ കല്ലിച്ച രക്തം. ഒരു നീലക്കാറതിൽ ബിംബിച്ചു കറുത്ത കിടാങ്ങളുടെ ഓട്ടക്കണ്ണുകൾ. ആറ്റുവഞ്ചിപോലെ കാറ്റിലുലഞ്ഞൊരു കുഞ്ഞുഫ്രോക്കിന്റെ നിലവിളി. വെളുത്തുപോയ ക്യുമുലസ് മാലയിൽ വൃദ്ധദമ്പതിയുടെ ഏകാന്തത അവിടവിടെ ചിതറിക്കിടക്കുന്നതാം ശരണദേവനു ചാർത്തിയ പൂമാലയുടെ വാടിയ മുത്തുകൾ… ഒടുവിൽ […]
അയ്മനം ജോൺ: ഭാഷയുടെ...

ഭാഷ മുഖ്യപ്രമേയമായി വരുന്ന കഥകൾ മലയാളത്തിൽ നന്നേ കുറവാണ്. ഭാഷ പലവിധമായ ബാഹ്യഭീഷണികൾ നേരി ട്ടുകൊണ്ടിരിക്കുന്നതും ഇവിടെയാണ്. ഇതിനെ അപ്രഖ്യാപിത യുദ്ധം എന്നാണ് യു ഹുവ്വ (You Hua) വിളിക്കുന്നത്. ഭാഷയ്ക്കു നേരിടുന്ന എല്ലാ അപകീർത്തികളും ഒരു ദേശത്തെ യുദ്ധം തോറ്റ ദേശമായി പരിണാമപ്പെടുത്തുമെന്നാണ് ഹുവ്വ പറയുന്നത്. ഭാഷ ധാർമികാധികാരമാണെന്നും, അതിനു സംഭവിക്കുന്ന എല്ലാ ചോർച്ചകളും അതിന്റെ അധികാരത്തിന്റെ ക്ഷയിച്ചുപോക്കാണെന്നുമാണ് തനാസിസ് വാൾട്ടിനോസ് (Thanasis Waltinos) വാദി ക്കുന്നത്. ഭാഷ പതറുമ്പോഴാണ് ഒരു ദേശത്തിന്റെ പ്രശസ്തിക്ക് പോറലേൽക്കുന്നതെന്നാണ് […]
മുറിവുകളുടെ ചരിത്രപരത

ആർക്കെന്നും ആരാലെന്നും എപ്പോഴെന്നും എവിടെയെന്നും എന്തിനെന്നും എങ്ങനെയെന്നും ചെറുതോ വലുതോ എന്നും ജീവിക്കുമോ മരിക്കുമോ മരിച്ചു ജീവിക്കുമോ എന്നുമുള്ള അനേക ചോദ്യങ്ങളാൽ ഓരോ മുറിവും പ്രധാനമോ അപ്രധാനമോ ആകുന്നു. തളിരിലയിൽ നിന്ന് വേരിലേക്ക് ഉള്ളുലച്ച് കടന്നുപോയൊരു കാറ്റ് വഴിനീളെ വിതറിയ ചുമപ്പുചായങ്ങൾ- ചോരപൊടിയാത്ത, വാ തുറക്കാത്ത മുറിവുകൾ. മരപ്പൊത്തുകളിൽ ഒളിച്ചുപാർത്ത കുടിലതകൾ, ആഞ്ഞുകൊത്തിയ നീലമുറിവുകൾ. ഇലകളിൽ, ഓർമകളുടെ ഉറുമ്പിൻകൂടുകൾ പൊട്ടിവീണ് സൂചിമുറിവുകൾ. ആരും പരിഗണിക്കാത്തതിനാൽ സ്വയം മറന്ന മുറിവുകൾ. തലോടലുകളിൽ ഉറങ്ങി ഉണങ്ങിപ്പോയ മുറിവുകൾ. മഴ തെളിച്ചെടുത്ത […]
തുള്ളി

തിരയുടെ കിനാവ് നിറമേത് ഇന്നലെ വരച്ച ജലച്ചായ ചിത്രത്തിലെ ഒരു കടൽ ഒരു തുള്ളിയായി ചുരുങ്ങുന്നു മീനുകൾ കരയിലേക്കു പലായനം ചെയ്യുന്നു ഒരിക്കൽ കടലിൽ മുങ്ങിക്കിടന്ന ഉടലുകൾ പരസ്പരം മീൻമുറിവുകൾ തേടുന്നു തുള്ളിയായി മാറിയ കടലിൽ വളരെ മുമ്പുതന്നെ അലിഞ്ഞു പോയ ഞാൻ ഒരു മൈക്രോ തുള്ളി.
പ്രിയനന്ദനനൻ: ജീവിതാനുഭവങ്ങളുടെ സർവകലാശാല

ജീവാതാനുഭവങ്ങളുടെ സർവകലാശാലയാണ് ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനന്റെ ജീവിതം. തന്റെ സിനിമയിൽ പ്രതിരോധ രാഷ്ട്രീയത്തെ സന്നിവേശിപ്പിക്കാൻ പ്രിയൻ എന്നും ശ്രമിച്ചിട്ടുണ്ട്. അപ്രിയമായ സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം കാണിക്കുകയും അത്തരം പ്രതികരണങ്ങളെ സ്വയം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ വലിയ സർവകലാശാലകളിലല്ല പ്രിയൻ പഠിച്ചത്. സാധാരണക്കാരന്റെ പ്രശനങ്ങൾക്ക് ചെവി കൊടുത്ത സംവിധായകർക്കൊപ്പം നിലകൊള്ളുകയും അവിടെ നിന്ന് സിനിമ പഠിച്ചെടുക്കുകയും ചെയതു. താൻ ആവിഷ്കരിച്ച സിനിമകൾ തന്റെ ജീവിതാനുഭവം ചേർത്ത് വിളിയിച്ചെടുക്കാൻ പ്രിയനന്ദനനായി. തന്നോടൊപ്പം ചേർത്തുനിർത്തുന്ന ഇടതുപക്ഷ രാഷ്ട്രീ യവും […]
പകർപ്പ്

ശരിക്ക് കഷ്ടപ്പെട്ട് ശുപാർശ ചെയ്താണ് ഈ ജോലിയൊന്ന് തരപ്പെടുത്തിയത്. ഐ ടീ ഡി പീ യുടെ ലൈബ്രറിയിലെ ലൈബ്രേറിയൻ എന്നതാണ് തസ്തിക, ഒട്ടും ഇഷ്ടപ്പെടാത്ത ഒരു ജോലി; എന്റെ ദിനചര്യകളെ മാറ്റിമറിച്ച ഒരു ജോലി എന്നതിനാലാവണം. എന്നും രാവിലെ വരണം, പുസ്തകങ്ങളുടെ പൊടി തട്ടണം, അവയെ കൃത്യമായി അടുക്കിവയ്ക്കണം, മറ്റുള്ളവർ വരുമ്പോൾ പുസ്തകങ്ങളെടുത്ത് നൽകണം, അവയുടെ കൃത്യമായ രേഖപ്പെടുത്തലുകൾ നടത്തണം, ഇങ്ങനെ തുടങ്ങി വൈകും വരെ ഒരേടത്ത് തുടരേണ്ട അവസ്ഥയാണ്. എവിടേക്കെങ്കിലുമൊന്ന് പോകാമെന്ന് വച്ചാൽ പകരം നിർത്താൻ […]
എന്റെ പച്ചക്കരിമ്പേ: അതിജീവനത്തിന്റെ...

മാനുഷികവും മാനുഷികേതരവുമായ ബന്ധങ്ങളുടെ സമ്യക്കായ കൂടിച്ചേരലും ഇടപഴകലും പരസ്പര വിനിമയവുമാണ് വാഴ്വിെന്റ ജൈവികത. ഈ പൊരുളിന്റെ ആഖ്യാനവും പ്രയോഗവുമാണ് കഥകളും സാഹിത്യവും. പൊരുൾ തിരിക്കാനാവാത്ത വിധം ഇടകലർന്ന് രൂപപ്പെടുന്ന സാമൂഹിക-ജൈവ ബന്ധങ്ങളെ ഇഴപിരിച്ചെടുക്കാൻ ശ്രമിക്കുന്ന സാംസ്കാരികവും സാമൂഹികവും ലിംഗപരവുമായ ആധിപത്യരൂപങ്ങളെ അതിസൂക്ഷ്മം നിരീക്ഷിച്ച് വിചാരണ ചെയ്യുന്ന നിതാന്ത ജാഗ്രതയുടെ മറുപേരാണ് കഥാരചന. അകറ്റിനിർത്തേണ്ടതിനെ ഇടകലർത്തുകയും ഇടകലരേണ്ടതിനെ അകറ്റിനിർത്തുകയും ചെയ്യുന്ന സാംസ്കാരിക ജീർണതകൾ സൃഷ്ടിക്കുന്ന നോവിന്റെ വിലാപങ്ങളാണ് സി.എസ്. ചന്ദ്രികയുടെ കഥകൾ. ചിലതിനെയും ചിലരെയും വിട്ടുകളയാതെ മുറുകെപ്പിടിക്കാനുള്ള ജൈവപരമായ […]
ലക്ഷം ലക്ഷം പിന്നാലെ...

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായാണ് ഇന്ത്യയെ വിലയിരുത്തുന്നത്. എല്ലാ വിഭാഗം ജനങ്ങളും അതേറ്റുപറഞ്ഞുകൊണ്ടിരിക്കുന്നു. അത് ഇന്ത്യൻ ജനതയുടെ ഒരു പ്രത്യേകതയാണ്. തന്റെ ചിന്താസരണിയിലൂടെ ഉരുത്തിരിയുന്ന ആശയാദർശങ്ങളെയും സത്യാസത്യങ്ങളെയും മാറ്റിനിർത്തി താൻ ആരാധിക്കുന്നവർ പറയുന്നത് ഏറ്റുപറയുക; അവർ പ്രവ ർത്തിക്കുംപോലെ പ്രവർത്തിക്കുക – ഒരുതരം വീരാരാധന. ധി ക്കരിക്കാതിരിക്കുക, ചോദ്യം ചെയ്യാതിരിക്കുക, അനുസരിക്കുക എന്നിവയാണ് അവരുടെ സ്വഭാവഗുണംതന്നെ. കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയിൽ അംബേദ്കർ ചെയ്ത ഒരു പ്രസംഗത്തിൽ ഇങ്ങനെ പറയുന്നുണ്ട്: ”മതവിശ്വാസികൾ വിഗ്രഹങ്ങളെ ആരാധിക്കുമ്പോൾ അവരുടെ ആത്മാവിന് ആശ്വാസമോ മോക്ഷമോ […]
ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

കൈരളിയുടെ കാക്കയും പി4 കമ്മ്യൂണിക്കേഷനും ചേർന്നൊരുക്കിയ അഞ്ചാമത് ഗേറ്റ് വേ ലിറ്റ്ഫെസ്റ്റിൽ റൈറ്റർ ഓഫ് ദി ഈയർ അവാർഡിനർഹനായ ബംഗാളി എഴുത്തുകാരനാണ് മനോരഞ്ജൻ ബ്യാപാരി. ബംഗാളി ഭാഷയിലെ ആദ്യത്തെ ‘ദളിത്’ എഴുത്തുകാരൻ കൂടിയാണ് മനോരഞ്ജൻ ബ്യാപാരി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് മൂന്നു വർഷത്തിനുശേഷം അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലെ ബംഗ്ലാദേശിൽ ജനനം. വിഭജനത്തെത്തുടന്ന് അവിടെനിന്നും പലായനം ചെയ്ത കുടുംബത്തോടൊപ്പംപശ്ചിമബംഗാളിലെ അഭയാർത്ഥിക്യാമ്പിലെത്തി. പട്ടിണി മൂലം സഹോദരി മരിച്ചു. രോഗബാധിതനായ പിതാവ് ചികിത്സ ലഭി ക്കാതെയും മരിച്ചു. ജീവിക്കാൻ വഴിയില്ലാതെ പതിനാലാം […]
പ്രൊഫഷണൽ കുറുക്കനും ബ്രോയ്ലർ...

കോഴികളുടെ ആയുസ് കുറുനരികൾ നീട്ടിക്കൊടുക്കുമ്പോൾ ഊഹിക്കാം, പൊതുതിരഞ്ഞെടുപ്പായിരിക്കുന്നു. ഇലക്ഷൻ കമ്മിഷൻ ഒന്നാംമണി മുഴക്കുമ്പോൾ തുടങ്ങും, അങ്കക്കോഴികളെ ഇറക്കിയുള്ള പോര്. യഥാർത്ഥ കോഴികൾ തങ്ങളാണെന്നറി യാതെ ജനം തത്കാലം ഗാലറിയിൽ കയ്യടിച്ചാർക്കും. പോരിന് കർട്ടനിട്ടു കഴിഞ്ഞാൽ അന്ത്യവിധിക്ക് കഴുത്തു കൊടുക്കും വരേയ്ക്കുള്ള മുട്ടുശാന്തി, പ്രച്ഛന്നരസം. ഇക്കുറി കേരളത്തിൽ കോഴിയങ്കത്തിന്റെ തുടക്കം പുതിയൊരു ഐറ്റം നമ്പറിനു മേലായിരുന്നു – സ്ഥാനാർത്ഥിനിർണയത്തി ലെ സ്പീഡ്. ഇടതുമുന്നണി ഒന്നാംസമ്മാനമടിച്ചു. തങ്ങൾക്ക് ഒസ്യത്തായിക്കിട്ടിയ നാലു സീറ്റിലെയും മല്ലന്മാരെ പ്രഖ്യാപിച്ച് സിപിഐ ദീപശിഖ കയ്യാളി. ശിഷ്ടം […]
നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ...

വീണ്ടുമൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രം ഒരുങ്ങിയിരിക്കുകയാണ്. ജനാധിപത്യത്തെ മുൻനിർത്തി അധികാരം പിടിച്ചെടുക്കാനായി കളത്തിലിറങ്ങുമ്പോൾ ഓരോ പാർട്ടികളും മുന്നോട്ടു വച്ചിട്ടുള്ളതാകട്ടെ വളരെ ആകർഷണീയമായ മുദ്രാവാക്യങ്ങളാണ്. അഴിമതിയും രാജ്യസുരക്ഷയും അമ്പല നിർമാണവും ഭീകരാക്രമണങ്ങളുമെല്ലാം എല്ലാ പാർട്ടികളുടെയും അജണ്ടയിലെ മുഖ്യ ഇനങ്ങളായി മാറുമ്പോഴും പരസ്പരം ചളി വാരി എറിയുന്നതിനാണ് എല്ലാവരും തങ്ങളുടെ ഊർജം പ്രധാനമായി ചെലവിടുന്നത്. രാജ്യത്ത് അനുദിനം ഉയർന്നു വരുന്ന തൊഴിലില്ലായ്മയും, കർഷക ആത്മഹത്യകളും, പരിസ്ഥിതി മലിനീകരണവുമെല്ലാം സംസാരവിഷയങ്ങളാക്കാൻ ആരും വല്യ താത്പര്യം കാണിക്കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഏറ്റവുമധികം ഭീഷണികളെ നേരിടുന്ന […]
കാട്ടൂർ മുരളിക്ക് ശ്രീമാൻ...

പ്രമുഖ മുംബൈ നിവാസിയായിരുന്ന ശ്രീമാൻ എന്ന കെ.എസ. മേനോന്റെ പേരിൽ പ്രവാസിശബ്ദം മാസിക ഏർപ്പെടുത്തിയ പുരസ്കാരത്തിന് പത്രപ്രവർത്തകൻ കാട്ടൂർ മുരളി അർഹനായി. മുംബയിൽ ഏകദേശം മൂന്നു പതിറ്റാണ്ടിലേറെയായി പത്രപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന മുരളി കാക്കയുടെ സഹപതാധിപരും മാതൃഭൂമി ദിനപ്പത്രത്തിന്റെ കല്യാൺ മേഖല റിപ്പോർട്ടറുമാണ്. പൂനയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രവാസിശബ്ദം ഏർപ്പെടുത്തിയ ഈ അവാർഡിന് നോവലിസ്റ്റ് ബാലകൃഷ്ണനാണ് കഴിഞ്ഞ വര്ഷം അർഹനായത്. മെയ് 4-നു നവി മുംബൈ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുന്നതാണെന്ന് […]
ശ്രീകണ്ഠേശ്വരത്തിന്റെ മരുമകൾ ശാരദ...

ശബ്ദതാരാവലിയുടെ രചനയിൽ പങ്കാളിയായിരുന്നു ശാരദ നായർ, 91 വയസ്സ്, ഇന്നു വെളുപ്പിന് (ഏപ്രിൽ 15, 2019 ) മുംബൈയുടെ പ്രാന്തപ്രദേശമായ ഡോംബിവ്ലിയിൽ നിര്യാതയായി. ശബ്ദതാരാവലിയുടെ രചയിതാവായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ഇളയ മകൻ പി. ദാമോദരൻ നായരുടെ ഭാര്യയാണ് ശാരദ നായർ. മുംബയിൽ മകൻ ഡി.ആർ. നായരോടൊപ്പമായിരുന്നു വര്ഷങ്ങളായി അവർ താമസിച്ചു പോന്നത്. തിരുവനന്തപുരം ജില്ലാ മുൻസിഫായിരുന്ന ശങ്കരവേലി പരമേശ്വരൻ പിള്ളയുടെ മകളാണ്. പത്മനാഭപിള്ളയുടെ മരണശേഷം ദാമോദരൻ നായരുമൊത്തു ശബ്ദതാരാവലിയുടെ നാലാം പതിപ്പ് പ്രസിദ്ധീകരിക്കുന്നതിൽ ശാരദനായർ ഒരു വലിയ […]
ഒഷ്യാനിലെ മണൽക്കൂനകൾ

മരുഭൂമിയിലെ മണൽക്കൂനകൾ കാണാനുള്ള യാത്രയ്ക്കിടയിൽ ഇടത്താവളമായ ജോഥ്പൂരിൽ ഞാൻ തങ്ങി. മണൽക്കൂനകൾ കാണണമെങ്കിൽ മരുഭൂമിയുടെ ഉള്ളിലേക്ക് യാത്ര ചെയ്യണം. ഥാർ മരുഭൂമിയുടെ ഗാംഭീര്യം ശരിക്കും അറിയണമെങ്കിൽ യാത്ര ചെയ്യേണ്ടത് ജയ്സാൽമീറിലേക്കുതന്നെയാണ്. പക്ഷെ ജോഥ്പൂരിലെത്തുന്നവർക്ക് ഥാർ മരുഭൂമി ശരിക്കും കാണാവുന്നത് ഒഷ്യാനിലാണ്. രാജസ്ഥാനിലെ പ്രധാനപ്പെട്ട കച്ചവടകേന്ദ്രങ്ങളിലൊന്നാണ് ജോഥ്പൂർ. പുരാതന രജപുത്താനയിലെ മാർവാറി സംസ്കൃതി യുടെ കേന്ദ്രസ്ഥാനവും ജോഥ്പൂരായിരുന്നു. ജയ്സാൽമീറിലേക്കു പോകാനുള്ള ഇടത്താവളവും ഇതുതന്നെയാണ്. കൊട്ടാരങ്ങളുടെയും കോട്ടകളുടെയും നഗരമാണിത്. പൊതുവെ മാർവാറി പ്രഭുത്വത്തിനു മാറ്റുകൂടും. പൗരാണികകാലം തൊട്ടേ മാർവാറികൾ സമ്പന്നരാണ്. […]
എരി: കീഴാളതയുടെ ജീവിതക്കാഴ്ചകൾ

എരി, പ്രദീപൻ പാമ്പിരിക്കുന്നിന്റെ നോവൽ, വായനയുടെ പുത്തൻ അനുഭവതലം സൃഷ്ടിക്കുന്നതാണ്. ഒരുപക്ഷേ എല്ലാ വായനക്കാർക്കും എളുപ്പത്തിൽ അതിനകത്തേക്ക് കടക്കാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. കാരണം കുറുമ്പ്രനാടൻ ജീവിതത്തിന്റെ ചിതറിയ ചിത്രങ്ങളാണത്. എരിച്ചിലിന് ഒരു തലമല്ല ഉള്ളത്. അതുകൊണ്ടുതന്നെ ‘എരി’ എന്ന സമുദായ പരിഷ്കർത്താവിന്റെ ഇടം പ്രധാനമാണ്. അധ:സ്ഥിത വിഭാഗങ്ങളിൽ ‘പറയൻ’ തീരെ താഴെയായിരുന്നുവെന്നതാണെന്റെ കുട്ടിക്കാല അനുഭവം. അതൊരു പ്രാദേശികത മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. പ്രദീപക്ഷ കഥ പറഞ്ഞു തുടങ്ങിയ ‘ചേർമല’യുടെ താഴ്വാരത്തിലെ സ്കൂളിലായിരുന്നെന്റെ വിദ്യാലയ […]
നവകഥനം: സുനിൽ സി.ഇ.യുടെ...

സുനിൽ സി.ഇ.യുടെ ‘മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാളകഥയും തമ്മിലെന്ത്?’ എന്ന ലേഖനത്തോടുള്ള പ്രതികരണം മലയാളകഥയുടെ തുടക്കത്തിൽ മിക്ക കഥാകൃത്തുക്കളും നീളമേറിയ കഥകളാണ് എഴുതിയിരുന്നത്. എക്കാലത്തെയും മികച്ച കഥകളിലൊന്നായ ഉറൂബിന്റെ ‘രാച്ചിയമ്മ’ ദീപസ്തംഭം പോലെ നെടുകെ നിൽക്കുന്നുണ്ടുതാനും. അതുകൊണ്ട് കഥകൾക്ക് നീളമേറുന്നത് ഒരു പുതിയ പ്രവണതയല്ല. ജീവിതം കൂടുതൽ തിരക്ക് നിറഞ്ഞതായിത്തീർന്ന ഇക്കാലത്ത് ഒരുപക്ഷേ, നീളമേറിയ കഥകൾ ചിലരിലെങ്കിലും ഒരസ്വസ്ഥതയോ മുഷിപ്പോ ഉണ്ടാക്കുന്നുണ്ടാവാം. പ്രമേയം ആവശ്യപ്പെടുന്നുവെങ്കിൽ തീർച്ചയായും കഥയ്ക്ക് നീളമാവാം. അല്ലാതെ നീളത്തിലാണ് കഥയുടെ കേമത്തമിരിക്കുന്നത് എന്ന് ആരെങ്കിലും ധരിച്ചുവശായാൽ […]
ഗ്രേസി എസ്. ഹരീഷിന്റെ...

തകഴിയെയും എസ്.കെ. പൊറ്റെക്കാടിനെയും പോലെ ദേശത്തെ അതിന്റെ യഥാർത്ഥ രൂപഭാവങ്ങളോടെ ആവിഷ്കരിച്ച എഴുത്തുകാരുണ്ട്. ദേശത്തെ പ്രച്ഛന്നവേഷം കെട്ടിച്ച എഴുത്തുകാരും ഉണ്ട്. എന്നാൽ കഥകളും ഉപകഥകളും കൊണ്ട് ദേശത്തെ എത്രയും മായികമായൊരു സൗന്ദര്യാനുഭവമാക്കി മാറ്റിയത് എസ്. ഹരീഷാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ‘മീശ’യിലെ ഒന്നാം അദ്ധ്യായത്തോളം സൗന്ദര്യാത്മകമായ രണ്ടാം അദ്ധ്യായം. ആ രണ്ടാം അദ്ധ്യായമാണ് നമ്മുടെ സമൂഹത്തിൽ വലിയൊരു കോളിളക്കത്തിന് നിമിത്തമായത്. മതവിരുദ്ധമെന്ന് ആർത്തു വിളിച്ച് തെരുവിലിറങ്ങാൻ മാത്രം ആ അദ്ധ്യായത്തിലൊന്നുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. തീർച്ചയായും […]
ഭരണകൂട തരവഴിക്ക് കാവൽ...

ദോഷം പറയരുതല്ലോ, കുറഞ്ഞത് ഒരു കാര്യത്തിൽ മോദിയെ സമ്മതിക്കണം – രാജ്യത്തെ മാധ്യമപ്പടയെ ഇസ്പേഡ് ഏഴാംകൂലിയാക്കുന്നതിൽ. ഭരണം പിടിക്കാൻ ഇടിവെട്ട് പ്രചരണം നടത്തി മാധ്യമങ്ങളുടെ ഓമനയായി. അന്നു പൊട്ടിച്ച ബഡായികളുടെ പുകയും പൊടിയും വകതിരിക്കാൻ ഒരു സ്വ.ലേ.യും മെനക്കെട്ടി ല്ല. അങ്ങനെ വെറും 12 കൊല്ലം മുമ്പത്തെ കൂട്ട നരഹത്യയുടെ ചോരക്കറ ഒറ്റയടിക്ക് തൂത്തുമായ്ച്ചു – സ്വച്ഛ് ഭാരത്! ചെങ്കോൽ കയ്യിലായ പാടേ മാധ്യമങ്ങളെ തീണ്ടാപ്പാടകലെ നിർത്തി, പ്രസാർഭാരതിയെ ശ്രീമതിയാക്കി. ചില്ലറ മുറുമുറുപ്പു കാട്ടിയതല്ലാതെ ജനാധിപത്യത്തിന്റെ വിശുദ്ധ […]
പെൺകാക്ക: കറുപ്പിന് പറയാനുള്ളത്

ഒരിക്കലും നഷ്ടമാകാൻ പാടില്ലാത്ത പ്രത്യാശയുടെ ചില സങ്കേതങ്ങളെ (ഉട്ടോപ്യകളെ) മുറുകെ പിടിക്കാനോ തിരികെ പിടിക്കാനോ ഉള്ള ആന്തരിക വെമ്പലിന്റെ അച്ചടിമഷി പുരണ്ട പ്രകാശനങ്ങളാണ് അർഷാദ് ബത്തേരിയുടെ കഥകൾ. ഒരേസമയം സ്വപ്ന ജീവിയും സാമൂഹികജീവിയുമായവർക്കേ കാലത്തിന്റെ കൈക്കുമ്പിളിൽ നിന്നും അടർന്നുവീഴാൻ അറച്ചുനൽക്കുന്ന ചില മൂല്യങ്ങളെ അക്ഷരങ്ങളിലും ആത്മാവിലും ആവാഹിക്കാൻ കഴിയൂ. അർഷാദിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘പെൺകാക്ക’ കാലം നമിക്കുന്ന മനുഷ്യത്വത്തിന്റെ കനലുകളെ മനുഷ്യത്വത്തിന്റെ കനലുകളെ ഊതിക്കെടുത്തുന്ന നിസ്സംഗതയുടെ സംസ്കാരത്തോടുള്ള കലഹവും കലാപവുമാണ്. എം.മുകുന്ദൻ ആമുഖത്തിൽ അഭിപ്രായപ്പെടുന്നതുപോലെ അർഷാദിന്റെ […]
എന്റെ വായന: ആത്മാവിനു...

ജയമോഹന്റെ ‘നൂറു സിംഹാസനങ്ങളെ’ മുൻനിർ ത്തിയുള്ള ഒരു സാമൂഹ്യാവലോകനം ”നായാടികൾ അലഞ്ഞുതിരിയുന്ന കുറവരാണ്. അവരെ കണ്ടാൽത്തന്നെ അയിത്തമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശം ഇവർക്കില്ലായിരുന്നു. അവരെ നേർക്കുനേർ കണ്ടാൽ ഉടൻതന്നെ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളവും ഉണ്ടാക്കി ആളെക്കൂട്ടി ചുറ്റി വളച്ച് കല്ലെടുത്തെറിഞ്ഞ് കൊല്ലും. അതുകൊണ്ട് ഇവർ പകൽ മുഴുവൻ കാടിന്റെയുള്ളിൽ ചെടികളുടെ ഇടയ്ക്ക് കുഴി തോണ്ടി അതിൽ കുഞ്ഞുകുട്ടികളോടെ പന്നികളെപ്പോലെ ഒളിച്ചിരിക്കുകയാണ് പതിവ്. രാത്രി പുറത്തേക്കിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. ഏറെ ചർച്ച […]
അരൂപികൾ

അറുപത്തിയഞ്ചു വയസുള്ള ആർ.വി. ജനാർദനന്റെ അന്നത്തെ പ്രഭാതത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. അയാളുടെ ഭാര്യയായ അറുപത്തി രണ്ടു വയസുള്ള എസ്.കെ. ജലജ അന്നയാളെ വിളിച്ചുണർത്തിയില്ല. ചൂടുള്ള കാപ്പിയും വർത്തമാന പത്രവും കൊണ്ടുകൊടുത്തില്ല. ജനാർദനൻ സ്വയം എഴുന്നേറ്റു അടുക്കളയിൽ പോയി കാപ്പി ഉണ്ടാക്കി മുറ്റത്ത് നിന്നും പത്രമെടുത്ത് ബാൽക്കണിയിലെ ചാരുകസേരയിലിരുന്നു. പത്രത്തിൽ ജലജയുടെ ചരമവാർത്ത ഫോട്ടോ സഹിതം വന്നിട്ടുണ്ട്. ഫോട്ടോ കുറച്ചു പഴയതാണ്. കാർ വാങ്ങിയപ്പോൾ ലൈസൻസിനായി അവൾ ഏ വൺ സ്റ്റുഡിയോയിൽ പോയി എടുത്ത ഫോട്ടോ. ലൈസൻസ് […]
അരാജകത്വത്തിന്റെ വളർത്തുമൃഗങ്ങൾ

നാടിന്റെ അകമാണല്ലോ നാടകം. മാനവരാശിയുടെ ജീവിത സമസ്യകളെയും സങ്കടങ്ങളെയും ആവിഷ്കരിക്കുക എന്നത് ആ കലയുടെ ധർമവും. കഴിഞ്ഞ കുറെ കാലങ്ങളായി മനുഷ്യന്റെ പൂർവാർജിത സാംസ്കാരിക നേട്ടങ്ങളെയും അവെന്റ എല്ലാവിധ സ്വാതന്ത്ര്യത്തെയും കൂച്ചുവിലങ്ങിടും വിധം ഭരണകൂട ഭീകരത ഫണം നിവർത്തിയാടിക്കൊണ്ടിരിക്കുകയാണ്. സത്യം വിളിച്ചുപറയുന്ന എഴുത്തുകാരനും അവന്റെ എഴുത്തുമാണ് ഭരണകൂടത്തെ അരിശം കൊള്ളിക്കുന്നത്. അതുകൊണ്ടുതന്നെ അവനെ നിഷ്കരുണം വെടിവച്ചു കൊല്ലുകയും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുകയും പത്രത്തിന്റെ പ്രസിദ്ധീകരണത്തെതന്നെ നിയമം വഴി നിരോധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ മനുഷ്യ ന്റെ അറിയാനുള്ള അവകാശത്തെയും […]
നാടകം: വളർത്തുമൃഗങ്ങൾ
നാടിന്റെ അകമാണല്ലോ നാടകം. മാന വ രാ ശി യു ടെ ജീവിത സമസ്യകളെയും സങ്കടങ്ങളെയും ആവിഷ്കരിക്കുക എന്നത് ആ കലയുടെ ധർമവും. കഴി ഞ്ഞ കുറെ കാലങ്ങളായി മനുഷ്യന്റെ പൂർവാർജിത സാംസ്കാരിക നേട്ടങ്ങ ളെയും അവെന്റ എല്ലാവിധ സ്വാതന്ത്ര്യ ത്തെയും കൂച്ചുവിലങ്ങിടുംവിധം ഭരണകൂട ഭീകരത ഫണം നിവർത്തിയാടി ക്കൊണ്ടിരിക്കുകയാണ്. സത്യം വിളിച്ചുപറയുന്ന എഴുത്തുകാരനും അവന്റെ എഴുത്തുമാണ് ഭരണകൂടത്തെ അരിശം കൊള്ളിക്കുന്നത്. അതുകൊണ്ടുതന്നെ അവ നെ നിഷ്കരുണം വെടി വ ച്ചു കൊല്ലുകയും മാധ്യമങ്ങളുടെ വായ് മൂടി […]
ആൾമരീചിക

എന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് നിങ്ങളെന്നോടു ചോദിക്കുക! അവൻ ഇനിയും പിറക്കാത്തൊരു സുന്ദരകാവ്യമെന്നു ഞാൻ പറയും! അവനിലേയ്ക്കുള്ള വഴിയേതെന്ന് ചോദിക്കുക! കുറുനിരത്തുമ്പുകളുടെ പരിലാളനത്താൽ, അവന്റെ തിരുനെറ്റിയിലുറങ്ങുന്ന തൂമഞ്ഞുശലഭമാണവനിലേയ്ക്കുള്ള വഴി! നിനക്കവനെ അറിയുമോയെന്നെന്നോട് ചോദിക്കുക! അവനെമാത്രം കണ്ടിരിക്കുന്നതാണെന്റെ നിദ്രകളത്രയും! നീയവനെ കേട്ടിട്ടുണ്ടോയെന്നു ചോദിക്കുക! അവനേറ്റം പ്രിയമുള്ള ഗാനമാണെനിക്കവന്റെ സ്വരം! അവനെ കാട്ടിത്തരുമോയെന്നെന്നോടു ചോദിക്കുക! ഇതാ ഇവിടെ ! അല്ല, അവിടെ! അല്ലല്ല! നോക്കൂ എന്നിലാകെ വേരുപടർത്തിയൊരു നക്ഷത്രമരം! എവിടെ?എന്നു നിങ്ങളന്തിച്ചു നിൽക്കവേ, ക്ഷീരപഥത്തിലെ ശലഭച്ചിറകിന്റെ പതിഞ്ഞൊരു വെളിച്ചക്കതിരു കണ്ടു ഞാൻ പറയും […]
ജാത്യാധിപത്യത്താൽ മുറിവേൽക്കുന്ന ഗ്രാമ...

ഇന്ത്യൻ ഗ്രാമങ്ങൾ ജീവിക്കുന്നതെങ്ങനെയാണ്. ആരാണ് അവിടുത്തെ മനുഷ്യർ. അവരുടെ ഭാഷയെന്താണ്, വേഷമെന്താണ്, രാഷ്ട്രീയമെന്താണ്. ഇത്തരം ചിന്തകളെ സംവാദ മണ്ഡലത്തിൽ കൊണ്ടുവരികയാണ് മാരി ശെൽവരാജ് സംവിധാനം ചെയ്ത ‘പരിയേറും പെരുമാൾ’ എന്ന ചലച്ചിത്രം. ഒന്ന് ദുരഭിമാനക്കൊലയും തമിഴ് ഉൾഗ്രാമങ്ങളും ഒരേസമയം അന്ധവിശ്വാസങ്ങളുടെ ആഘോഷങ്ങളെയും അതിഭാവുകത്വത്തിന്റെ ദൃശ്യവത്കരണത്തെയും അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന തമിഴ് സിനിമാ ലോകത്ത് അതിൽനിന്നും വ്യത്യസ്തമായി ഗ്രാമ ജാതി ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചലച്ചിത്രങ്ങളും അടുത്ത കാലത്തായി പുറത്തിറങ്ങുന്നുണ്ട്. ഈ വഴിയിൽ പരുത്തിവീരനും കാക്കമുട്ടയും സുബ്രഹ്മണ്യപുരവും ആടുകളവുമെല്ലാം ഉൾപ്പെടുന്നു. പുതുസിനിമയുടെ […]
ഭാരതപ്പുഴ: ഒരു സിനിമയുടെ...

തൃശൂരിലെ തീരദേശമായ വാടാനപ്പള്ളിയിലാണ് ഞാൻ ജനിച്ചുവളരുന്നത്. പൂഴിമണലും പൂഴിക്കുന്നുകളും നിറഞ്ഞ ഒരു മാജിക്കൽ പ്രദേശമായിരുന്നു അത്. തരിശ് നിലങ്ങൾ ധാരാളം, തരിശിന്റെ ഭംഗി അന്ന് മനസിൽ കയറിക്കൂടിയിരുന്നെങ്കിലും അന്നൊന്നും അത് ആസ്വാദകരമായി തോന്നിയിരുന്നില്ല, മരുഭൂമിയെ അറിയാനും ആസ്വദിക്കാനും തുടങ്ങിയപ്പോളാണ് തരിശിന്റെ വന്യതയും വൈവിധ്യവും എത്ര മാസ്മരികമെന്നറിയുന്നത്. മസ്കറ്റിൽ നിന്നും സുഹൃത്തുളുടെ ഉർവരതയിൽ പൊതിഞ്ഞ് ആയിരത്തിലധികം കിലോമീറ്റർ ദൂരം സലാലയിലേക്കുള്ള യാത്രയിലാണ് മരുഭൂമി ആദ്യമായി സഹഭാവമായി കൂടെപ്പാർക്കുന്നത്. വൃക്ഷനിബിഡവുമായിരുന്നു മണപ്പുറം എന്ന് വിളിക്കുന്ന വാടാനപ്പള്ളിയും. കശുമാവും തെങ്ങുമായിരുന്നു പ്രധാന […]
പുണ്യ നഗരിയുടെ പെണ്ണെഴുത്ത്

(അറബ് ബുക്കർ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ വനിതാ നോവലിസ്റ്റ് റജാ ആലമിന്റെ പുരസ്കൃത കൃതിയായ ‘ദി ഡോവ്സ് നെക്ലേസ്’ എന്ന ഇതിഹാസ മാനമുള്ള ബൃഹദ് നോവലിനെ കുറിച്ച്. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ ശ്രദ്ധയൂന്നുന്ന ‘ഗേൾസ് ഓഫ് റിയാദ്’ (റജാ അൽ സനീഅ) പോലുള്ള കൃതികളിൽ നിന്ന് വ്യത്യസ്തമായി വിവിധ സാമൂഹിക അടരുകളിൽ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് നോവൽ മുന്നോട്ടു വയ്ക്കുന്നത്) ”മക്ക ന്യുയോർക്ക് ആണ്, പാരീസ് […]
ഗോഡെ കൊ ജലേബി...

മുംബൈയിലെ മാമി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച പ്രശസ്ത നാടക പ്രവർത്തക അനാമിക ഹക്സറിന്റെ ആദ്യ സിനിമയെ കുറിച്ച് നൂറ്റാണ്ടുകൾക്കു മുമ്പ്, കൃത്യമായി 1648-ൽ, മുഗൾ ചക്രവർത്തി ഷാജഹാൻ പണിതീർത്ത തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരി ‘ഷാഹജാഹനാബാദ്’ (ദേടദനടദടഭടഠടഢ), പേർഷ്യൻ സുഗന്ധ നിലാവൊഴുകുന്ന ജുമാ മസ്ജിദ് ഗലികൾ, മുജ്റയും തുമ്രിയും ഖവാലിയും നിറഞ്ഞുതുളുമ്പുന്ന ചാന്ദ്നി ചൗക്ക് ഹവേലികൾ, ഭൂതകാലത്തിന്റെ മാന്ത്രിക പരവതാനിയിലേറി മുഗൾ ഗലികളിലൂടെ തന്റെ കസ്റ്റമേഴ്സുമായി ഹെറിറ്റേജ് ഗൈഡ് ആകാശ് സാംഗ്വി സൃഷ്ടിക്കുന്ന കൃത്രിമ ഭൂമികയ്ക്കുള്ളിലേക്ക് കടന്നുകയറി […]
അപ്പുറം ഇപ്പുറം: കഥയിലെ...

പ്രമേയത്തിലെ കരുത്ത്, ആഖ്യാനത്തിലെ ചടുലത, ഭാഷയുടെ ഓജസ്സ്, സൗന്ദര്യം നിറഞ്ഞ സർഗാത്മകത, പുതുമയുടെ ഉൾസ്വരം, വർത്തമാന കാലത്തോടും ഭാവിയോടും സംവദിക്കാനുള്ള ആത്മബലം, സർവോപരി നമ്മുടെ അന്തരംഗങ്ങളിൽ നക്ഷത്രങ്ങളെ ഉദിപ്പിക്കാനുള്ള വിശേഷ ശക്തി എന്നിവയാലാണ് ഒരു കഥയുടെ മൂല്യത്തെ നാം വിലയിരുത്തുന്നത്. ഈ ഘടകങ്ങളെ സർഗാത്മകതയോടെ സമന്വയിപ്പിക്കുമ്പോഴാണ് ഒരു കലാരൂപമെന്ന നിലയിൽ കഥ നിസ്സീമമായ ഉയരങ്ങളിലേക്ക് എത്തുക. നമ്മുടെ സമകാലിക സാഹിത്യ ഭൂമികയിൽ കഥ വളരെ ചലനാത്മകമായിരിക്കുമ്പോഴും ഉന്നതങ്ങളെ ചുംബിക്കുന്നവ തുലോം വിരളമായിരിക്കുന്നു. ഒരു മികച്ച കഥയ്ക്ക് അനിവാര്യമായും […]
നിഖാബ്

അത്യാവശ്യം ചുറ്റിക്കളികളുമായി കറങ്ങിനടന്ന അളിയനെ ഉപരിപഠനത്തിനായാണ് ബാംഗ്ലൂർക്കയച്ചത്. ഓരോ പ്രാവശ്യം അവധിക്ക് വരുമ്പോഴും മകൻ കൂടുതൽക്കൂടുതൽ ഗൗരവമുള്ളവനായി മാറുന്നതും ദീനിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലു ത്തുന്നതും കണ്ട് ബാപ്പ സന്തോഷിച്ചു. ”കുതരവ്ട്ട്നടന്ന ചെക്കന് അവടെച്ചെന്ന്ട്ടിച്ചി മാറ്റൊക്കെണ്ട്ലെ ലൈലാബ്യേ”. ഉമ്മയും അതിൽ തൃപ്തയാ യിരുന്നു. മാസങ്ങൾ പലതു കഴിഞ്ഞു. മകൻ പഠനം മുഴുമിക്കാതെ ഒരുനാൾ തിരിച്ചുവരുന്നതുകണ്ട് വീട്ടുകാർ അന്തിച്ചുനിന്നു. ക്ലീൻഷേവ് ചെയ്ത് പാന്റും ടീ ഷർട്ടും ധരിച്ച് ചെത്തിനടന്ന ചെക്കൻ തൊപ്രത്താടിയും വെളുത്ത് നീണ്ട ജുബ്ബയും മടക്കിക്കുത്താൻ […]
മരണവും മരണാനന്തരവും ജീവനുകളോട്...

മരണം ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അതിനെക്കുറിച്ചുള്ള ആലോചനകൾ പലതരം ചിന്തകളിലേക്ക് മനുഷ്യനെ നയിക്കുന്നു. വ്യത്യസ്ത ജീവിത സാഹചര്യങ്ങളാണ് മരണത്തെക്കുറിച്ച് സവിശേഷമായി ആലോചിക്കാൻ ഓരോരുത്തവരെയും പ്രേരിപ്പി ക്കുന്നത്. ചിലരുടെ മരണങ്ങൾ ബന്ധുക്കളുടെയും ഏറ്റവും അടു ത്ത സുഹൃത്തുക്കളുടെയും കണ്ണീരിൽ കുതിർന്നു പോകുമ്പോൾ മറ്റു ചിലരുടെ മരണങ്ങൾ പല തരത്തിൽ സമൂഹത്തെ അസ്വസ്ഥപ്പെടുത്താറുണ്ട്. സാധാരണ മനുഷ്യർ മുതൽ അസാധാരണ മനുഷ്യരുടെയും ബുദ്ധിജീവികളുടെയും മരണങ്ങൾ വരെ ഇത്തര ത്തിൽ സംവാദാത്മകമാകുന്നുണ്ട്. ഈ.മ.യൗ എന്ന സിനിമ മരണത്തെ പ്രശ്നവത്കരിക്കുന്നത് കേവലമായ വേർപെടൽ എന്ന […]
ചിമ്മിണി

കാട്ടാംവള്ളി റേഷൻ കടേന്ന് മാസാന്തം തൂക്കിപ്പിടിച്ചു വരുന്ന തുണിസഞ്ചിയുടെ മണം ഒരസ്സല് മണായിരുന്നു. അവസാനത്തെ ശനിയാഴ്ച കൃത്യം പന്ത്രണ്ട് പി.എം.ന് തെക്കേലെ ദാമോരേട്ടൻ നെരയിട്ട് പൂട്ടിക്കളയും. പിറ്റേന്ന് ഞായറായതുകൊണ്ടും അതിന്റെ പിറ്റേന്ന് ഒന്നാന്തിയായതുകൊണ്ടും ദാമോരേട്ടൻ ഒന്നാഞ്ഞു പിടിക്കും. കാട്ടാംവള്ളി പൊതുവിതരണ കേന്ദ്രത്തിന്റെ ലൈസൻസ് കയ്യിലിരിക്കുകാന്നു വച്ചാൽ പഞ്ചായത്ത് മെമ്പറെ വരെ വരിയിൽ നിർത്താൻ പവറുള്ളതല്ലേ. അളവുകാരൻ ആണി ശ്രീധരന്റെ ഹുങ്കൊന്നു കാണണം. ചിമ്മിണിത്തപ്പ് അടപ്പ് തുറന്ന് കയ്യിൽവച്ചുകൊടുത്താലേ ഒഴിച്ചുതരുള്ളൂ. ചിമ്മിണി യൊരു മൂലധനമായിരുന്നു ഞങ്ങൾക്കെങ്കിലും അത് കയ്യിലാവുന്നത് […]
ഉമ്മൻ ഡേവിഡിനും ലീല...

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ.ആർ.ഐ. വെൽഫെയർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മഹാത്മാഗാന്ധി സമ്മാൻ പുരസ്കാരത്തിന് പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ഉമ്മൻ ഡേവിഡ് അർഹനായി. ഡോംബിവ്ലി ഹോളി ഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ സ്ഥാപക പ്രിൻസിപ്പലും ഡയറക്ടറുമാണ് ഉമ്മൻ ഡേവിഡ്. ബ്രിട്ടീഷ് പാർ ലമെന്റ് ഹൗസിൽ നടന്ന വർണശബളമായ ചടങ്ങിൽ ലോകത്തി ന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ വംശജർ പങ്കെടുത്തു. നാല് പതിറ്റാണ്ടു കാലമായി ഹോളി ഏഞ്ചൽസ് സ്കൂളിന്റെ പ്രവർ ത്തനങ്ങളിൽ സജീവ പങ്കു വഹിച്ചിട്ടുള്ള, ട്രിനിറ്റി […]
വീണ്ടും പ്രണയിക്കുന്ന ഭാര്യ

രാവിലത്തെ തിരക്കൊന്നും പറയേണ്ട. അഞ്ചു മണിക്ക് എഴുന്നേൽക്കണം. മക്കൾ രണ്ടാണ്. രാവിലെ സ്കൂളിൽ ഒരുക്കി വിടണം. അലാറം വച്ചാണ് എഴുന്നേൽക്കുന്നത്. പക്ഷേ ഒരു പ്രശ്നമുണ്ട്. അലാറം വയ്ക്കുമ്പോൾ അടുത്തു കിടക്കുന്ന ഭർത്താവ് അറിയാൻ പാടില്ല. അദ്ദേഹം ഏഴുമണിക്കേ എഴുന്നേൽക്കൂ. രണ്ടാഴ് ചത്തെ മെനകെട്ട അന്വേഷണത്തിനൊടുവിലാണ് അലാറം ഭർ ത്താവ് കേൾക്കാതെ എങ്ങനെ താൻ മാത്രം കേൾക്കും എന്ന സൂത്രം ഗേസി കണ്ടു പിടിച്ചത്. ശബ്ദം മാറി മാറി വച്ചു. രക്ഷയില്ല. പി ന്നീട് ശബ്ദം പതിയെയാക്കി. അതിനും […]
പച്ച എന്നു പേരുള്ള...

മതിലിനു പുറത്തെ വീട്ടുപേരായിരുന്നു ആദ്യം ശ്രദ്ധിച്ചത്. പായൽ പടർന്നു പച്ചച്ച മതിലിൽ കറുത്ത അക്ഷരങ്ങളിൽ പച്ചയെന്ന പേര്. മതിലിനകത്തെ ഇരുണ്ട പച്ചയിൽ മയങ്ങി നിൽക്കുമ്പോൾ അവരോട് ആദ്യം ചോദിച്ചതും അതിനെപ്പറ്റിയായിരുന്നു. ഇങ്ങനൊരു പേരോ? നെടുനീളൻ കുടുംബപ്പേരുകളുടെ പ്രൗഢി യിൽ തലപൊക്കി നിൽക്കുന്ന ക്രിസ്ത്യൻ വീടുകളേ കണ്ടിട്ടുള്ളു. ഇതിപ്പോ ഈ തൊടിക്കും ഇവിടുത്തെ പച്ചപ്പിനും ചേരുന്ന ഓമനത്തമുള്ളൊരു പേര്. അവർ പൊട്ടിച്ചിരിച്ചു. ”പച്ചയല്ല, പച്ചപ്പുന്നയ്ക്കൽ. പുന്നയ്ക്കൽ ഇളകിപ്പോയതാ. പണ്ടിവിടൊക്കെ ഇഷ്ടം പോലെ പുന്നമരങ്ങൾ ഉണ്ടാരുന്നാരി ക്കും”. അതു ശരി, […]
കവിതയുടെ ജനിതക രഹസ്യങ്ങൾ

ഒരു കവിതയിലെ വാക്കുകൾ ആ കവിതയിലെ തന്നെ മറ്റ് വാക്കുകളുമായി സമരസപ്പെ ടുകയോ സംഘർഷപ്പെടുകയോ ചെയ്യുന്നുണ്ട്. വാക്കുകൾ സൃഷ്ടിക്കുന്ന അർ ത്ഥങ്ങളോ അനുഭൂതികളോ ആണ് ഒരു കാവ്യശരീരത്തെ മികച്ച കവിതയായി സ്നാനപ്പെടുത്തുന്നത്. ഈ വിധം ഓരോ കവിതയും അതിന്റെ ‘കുല’ത്തെ സ്വയം നിലനിർത്തുന്നുണ്ട്. ആത്യന്തികമായി കവിത സൗന്ദര്യാനുഭൂതികളുടെ കലവറയാണ്. രാഷ്ട്രീയം സംസാരിക്കുന്ന കവിതയുടെ പോലും ബാഹ്യമോ ആന്തരികമോ ആയ പരിഗണനാവിഷയം എന്നത് സൗന്ദര്യമല്ലാതെ മറ്റെന്താണ്. കവിതയുടെ രൂപത്തിനുള്ളിൽ നിന്നാണ് അത് രാഷ്ട്രീയം സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ഒരു […]
സംവേദനത്തെ വഞ്ചിക്കാത്ത ഭാവനകൾ

ജ്ഞാനത്തിന്റെ മങ്ങലും മറിയലും ഇല്ലാതെ കഥയിൽ ഇടപെടുന്നവരെ നാം പ്രത്യേക ഇരിപ്പിടങ്ങളിൽ ഇരുന്നു വേണം വായി ക്കാൻ. കഥയിലെ ഭാവന പ്രത്യേക തരം ക്രമീകരണം കൊണ്ടുവരുന്ന അറിവാണ്. അതിെന അർത്ഥനിവേദനമായി കാണുന്ന ഒരുപാട് കഥാപുസ്തകങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെ കഥയിൽ പരീക്ഷിച്ചവർ നന്നേ കുറവാണ്. ആനന്ദിന്റെ ‘ഇരിപ്പ് നിൽ പ് എഴുേന്നൽപ്’, ഗ്രേസിയുടെ ‘പ്രണയം അഞ്ചടി ഏഴിഞ്ച്’, വി.ആർ. സുധീഷിന്റെ ‘ശ്രീകൃഷ്ണൻ’, കെ.എ. സെബാസ്റ്റ്യന്റെ ‘തകം’, ആർ. ഉണ്ണിയുടെ ‘വാങ്ക്’, എസ്. ഹരീഷിന്റെ ‘അപ്പൻ’, സുസ്മേഷ് ചന്ത്രോത്തിന്റെ […]
ചിത്രയുടെ ആത്മഭാഷണങ്ങൾ

‘വേവലാതികളിൽ നിന്നുള്ള ആത്മഭാഷണമാണ് എനിക്ക് കവിത’. ഇങ്ങി നെ എഴുതിയത് ഈയിടെ അന്തരിച്ച എഴുത്തുകാരനും കവിയുമായിരുന്ന ഡോ. രവീന്ദ്രനാണ്. ഇതിനോട് ചേർന്നു നി ൽക്കുന്നു ചിത്രയുടെ ശില്പജീവിതം. തന്റെ ബാല്യകാലാനുഭവങ്ങളുടെ, പ്രത്യേ കിച്ച് ഒരു പെൺകുട്ടിയാകുമ്പോൾ ഉണ്ടാകുന്ന വേദന നിറഞ്ഞ അനുഭവങ്ങളുടെ ഓർമകളെ ഭാവനാത്മകമായി പുനർസൃഷ്ടിച്ചു കൊണ്ട് അത്തരം വേദനകളിൽ നിന്ന് ചിത്ര പുറത്തുകടക്കുന്നു. ശില്പകലയുടെ രംഗത്ത് സ്ത്രീകൾ വളരെ കുറവായിരിക്കുന്ന കേരളത്തിൽ, കരിങ്കല്ലിൽ ശില്പങ്ങൾ ചെയ്യുന്ന ചിത്ര, പെരുമ്പാവൂരിനടുത്തള്ള കുമ്മനോട് സ്വദേശിയാണ്. 1986-ലാണ് ജനിച്ചത്. സ്കൂൾ […]
കിതാബ്

തനിക്ക് അങ്ങനെതന്നെ വേണം എന്നു പറയാനാണ് അനിതയ്ക്ക് തോന്നിയത്. പക്ഷേ ഒരു കൗൺസിലർക്ക് തന്റെ മുൻ പിലിരിക്കുന്ന, സഹായം അഭ്യർത്ഥിച്ചു വരുന്ന ഒരാളോട് അങ്ങനെ പറയാനും വയ്യല്ലോ. ”എന്നാലും ഇന്റെ പാത്തു! ഓളിങ്ങ നെ ചെയ്യുംന്ന്….” ”നിങ്ങൾ അവളോട് ചെയ്തതോ മുസ്തഫാ?” അനിതയുടെ ചോദ്യത്തിന് മുസ്തഫ മുഖം കുനിച്ചിരുന്നു. ഈ ചോദ്യം അയാൾ തന്നോട് തന്നെ പല തവണ ചോദിച്ചു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയൊക്കെ വരുമെന്ന് ഓർത്തതല്ല, അന്നേരത്തെ കലിപ്പിന് ഓർക്കാതെ പറഞ്ഞു പോയതാണ്. ”ഉസ്താദേ എന്തെങ്കിലും ഒരു […]
അപ്പൻ സഖാക്കൾ

അപ്പന്റെ മരണദിവസം നടന്ന പലതരം ചരമ പ്രസംഗങ്ങളിൽ എ ന്തുകൊണ്ടും ശ്രദ്ധേയമായത് പാർട്ടി സെക്രട്ടറിയുടെ വാക്കുകളായിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റായ എന്റെ അപ്പന് മരണാനന്തരം ലഭിച്ച ഉചിതമായ സ്മരണാഞ്ജലിയായിരുന്നു വിപ്ലവ വീര്യം മുറ്റിയ ആ പ്രസംഗം. ബിഷപ്പും മെത്രാപ്പൊലീത്തയും പള്ളീലച്ചന്മാരും മാറിമാറി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാർട്ടി സെക്രട്ടറി വീട്ടിലേക്ക് വന്നത്. പതിഞ്ഞതും വലിഞ്ഞുനീണ്ടതുമായ സ്ഥായിയിൽ പരേതാത്മാവിനെക്കുറിച്ചുള്ള സ്ഥിരംപ്രയോഗങ്ങളോടെ തീർത്തും വിരസമായ അവരുടെ പ്രസംഗങ്ങളിൽ സഹികെട്ടിരിക്കുകയായിരുന്നു ഞാൻ. കൗമാരവും യൗവനവും പ്രസ്ഥാനത്തിന് വേണ്ടി ഹോമിച്ച ഒരു ഒന്നാന്തരം കമ്മ്യൂണിസ്റ്റുകാരനെക്കുറിച്ച് ഇതൊക്കെയാണോ […]
പെരുമഴ നനയുന്നവർ

എവിടെയോ കണ്ടു മറന്ന മുഖങ്ങൾ നിഴലാട്ടമായെന്റെ മുന്നിൽ നിൽക്കേ… കാലത്തിനപ്പുറം വാക്കുമറന്നപോൽ വീണ്ടും തനിച്ചിതാ ഞാൻ കിടന്നീടുന്നു… നെഞ്ചിൽപ്പിടയുന്ന- യുഷ്ണദിനങ്ങൾ മുന്നിൽ നിലവിളി ആരവങ്ങൾ…… കാടകം കാണുവാൻ നീവരുന്നോയെന്ന് കാതരയായി നീയ- ന്നെന്റെ മുന്നിൽ… നീലക്കൊടുവേലി പൂത്തുനിൽക്കുന്നൊരാ നീലമല കേറി- യന്നു നമ്മൾ… കണ്ണിൽ നിറഞ്ഞ വസന്തമായന്നു നീ എന്നിൽ കിനാവായ് പൂത്തു നിന്നു… നമ്മൾ പരസ്പര- മന്യരായെപ്പൊഴോ പിന്നെ നാം കാണുന്നതിന്നു മാത്രം… ആരൊക്കെയാണെൻ മുന്നിൽ വരുന്നതെ- ന്നാകുലചിത്തനായ് ഞാൻ കിടക്കേ… കയ്യിൽ കരുതിയ ചെമ്പനീർപ്പൂവൊന്നു […]
ത്രികാലജ്ഞാനികൾ

എന്റെ സഞ്ചി എവിടെ വച്ചാലും അതിൽ നിന്നെപ്പോഴും പുറത്തുവരും സ്വർണവർണമുള്ള ഉറുമ്പുകൾ കടിക്കില്ല, ഇറുക്കില്ല പക്ഷേ, മേലു വന്നു കയറി ഇക്കിളിയാക്കും ”തട്ടീട്ടും മുട്ടീട്ടും പോണില്ല ചോണനുറുമ്പ്” എന്ന പഴയ പാട്ടോർമിപ്പിച്ചുകൊണ്ട്. മിഠായിയില്ല ചോക്ലേറ്റില്ല പഞ്ചസാരയില്ല തേനോ ശർക്കരയോയില്ല മധുരമൊന്നും തന്നെയതിലില്ല. ഉള്ളത് ചില പഴയ ഓർമകളുടെ ശേഷിപ്പുകളാണ് വർഷങ്ങൾക്കു മുമ്പെടുത്ത, എല്ലാവരുടെ മുഖത്തും വിടർന്ന ചിരിയുള്ള കുടുംബഫോട്ടോ. മഷി കഴിഞ്ഞിട്ടും പ്രിയതരമായ ഒരു സ്മരണ നിലനിർത്താൻ സൂക്ഷിച്ചുവയ്ക്കുന്ന പേന വിനോദയാത്രയ്ക്കു പോയപ്പോൾ പരസ്പരം കൈമാറിയ, ഇപ്പോൾ […]
കാൽ മലയാളി

കാട്ടിൽ ഉരുൾ പൊട്ടി; ചത്തു പൊങ്ങിയ ആനകളെ അണക്കെട്ടിൽ കണ്ടുമുട്ടി; പ്രസവാനന്തര ശ്രശൂഷകളിൽ ഒരാനയുടെ ഗർഭപാത്രത്തിൽ നിന്ന് ചീർത്ത പ്ലാസ്റ്റിക് കുടയും കണ്ടെടുത്തു; ഏതാണ്ട് നേർത്ത ചിമ്മിനി പോലെയായി; എക്കൽ അടിഞ്ഞുകൂടി; കഴുകിയിറക്കാൻ പറ്റുന്നില്ല; എന്നാൽ അങ്ങനെ മതിയെന്ന് തീരുമാനമായി കുടയാരാണ് മറന്നു വച്ചതെന്ന് ഈ ലേഖകൻ തിരക്കി നോക്കി; അത് സഹ്യന്റെ അസഹ്യമാം തലപ്പൊക്കംതന്നെ; പൊങ്ങച്ചം കുറയ്ക്കാൻ സ്വല്പം കുഴിച്ചു നോക്കി; ചെമ്പുയുഗത്തിനും അടിയിലായി; പാർപ്പുറപ്പിച്ചു! മൊബൈൽ: 963379888
പരിഹാരം
ഇരുപത്തെട്ടു പേർ മുഖം നോക്കിയ ഒരു കണ്ണാടിക്കു മുമ്പിൽ ഞാൻ മുഖം നോക്കാനെത്തുന്നു. എനിക്ക് എന്റെ മുഖം ഓർമയുണ്ട് കണ്ണാടിക്ക് കണ്ണാടിയുടെയും മുഖം ഓർമ കാണും ഇത്രവേഗം അതെങ്ങനെയാണ് ഓരോ മുഖത്തെയും ഓർത്ത് മറക്കുന്നത്? ആദ്യം കണ്ട മുഖത്തിന്റെ ഓർമകൾ അവസാനം മുഖം നോക്കിയവന്റെ മുഖത്തിൽ പടർന്നിരിക്കുമോ? കണ്ണാടി കണ്ട സൗന്ദര്യം കണ്ണാടി കണ്ട വൈരൂപ്യത്തെ കുറച്ചൊന്നു മിനുക്കിയെടുത്തിരിക്കുമോ? കണ്ണാടി കണ്ട കണ്ണീര് അത് കണ്ട പുഞ്ചിരികൊണ്ട് കണ്ണാടി കണ്ട കലഹം അത് കണ്ട പ്രണയംകൊണ്ട് പരിഹരിക്കപ്പെടുമോ? […]
പി.കെ. മേദിനി: വിപ്ലവ...

കേരളത്തിലെ പ്രശസ്തയായ വിപ്ലവ ഗായിക, നാടകനടി, പുന്നപ്ര-വയലാർ സ്വാതന്ത്ര്യ സമരസേനാനി, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തക എന്ന് ഏത് കോള ത്തിലേക്കും പി.കെ. മേദിനിയെ ചേർ ക്കാം. എങ്കിലും പോയകാലത്തിന്റെ ഊർജത്തിൽ നിന്നും സമരകാലങ്ങളെ തിരിച്ചുപിടിക്കുകയാണ് മേദിനി. ആലപ്പുഴയിലെ ചീരഞ്ചിറയിൽ പു ത്തൻപുരയ്ക്കൽ വീട്ടിൽ കങ്കാളിയുടെയും പാപ്പിയുടെയും പന്ത്രണ്ടു മക്കളിൽ ഏറ്റവും ഇളയവളായി ജനിച്ച മേദിനി. പന്ത്രണ്ടു വയസിൽ തുടങ്ങുന്നതാണ് കമ്യൂണിസ്റ്റ് പാർടിയുമായുള്ള ബന്ധം. കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതത്തെ കുട്ടി യായ മേദിനി അത്ഭുതത്തോടെയും കൌതുകത്തോടെയും നോക്കിനിൽക്കുക മാത്രമല്ല, അവരുടെ […]
റെമി മാർട്ടിൻ

ഈയാഴ്ച കൊണ്ട് തീർക്കണം; ഇനി സമയം കളയാനില്ല. റിട്ടയർമെന്റിന് ഇനി അധിക ദിവസങ്ങളില്ല. അതിനു മുമ്പുള്ള മേജർ അസൈൻമെന്റ് ആണ്. ‘സെന്റോർ’ ഹോട്ടൽ – നഗരത്തിലെ തലയെടുപ്പുള്ള ഫൈവ് സ്റ്റാർ ഹോട്ടൽ. ജൂഹു ബീച്ചിന്റെ തീരത്ത് നിറഞ്ഞു നിൽക്കുന്ന, മദാലസയായ ഹോട്ടൽ – അവിടെ കുറെ ആഴ്ചകൾ താമസിക്കാനുള്ള അവസരവും വന്നിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷങ്ങളായി ‘ഓഡിറ്റ്’ പേരിനു മാത്രമേ നടന്നിട്ടുള്ളൂ. വിസ്തരിച്ചുള്ള ഓഡിറ്റിനുള്ള ഉത്തരവ് വന്നിട്ടുതന്നെ മാസങ്ങളായി. ഇത്തവണ ടീമിൽ മൽഹോത്രയും വേണുവുമുള്ളത് അനുഗ്രഹമായി. ‘ഏജീസ് […]
നെല്ലിക്കക്കാരൻ

യൗവനത്തിന്റെ പൂർണതയെത്താൻ നാലു നാളുകൾ കൂടി ബാക്കിയുള്ള ചന്ദ്രന്റെയടുത്ത് നിന്ന് ഓടിവന്ന നിലാവ് കായലോരത്തെ കൈതക്കാടുകൾ മറനിന്ന അതിവിശാലമായ കുളത്തി ലെ വെള്ളത്തെ ഉന്മാദത്തോടെ കെട്ടിപ്പുണർന്നു. ആ ആലിംഗനത്തിൽ ഒരായിരം വെള്ളിത്താലങ്ങൾ വാർക്കപ്പെട്ടു. ഭൂമിയിൽ ഒരു മനുഷ്യനും സൃഷ്ടിക്കാൻ കഴിയാത്ത വിധം തികവും ഭംഗിയുമുള്ള താലങ്ങളായിരുന്നു അവ. ചന്ദ്രനും കുളവും തങ്ങളുടെ കുട്ടികളുടെ പ്രണയകേളിയെ വാത്സല്യപൂർവം നോക്കി. അവരേക്കാൾ വാത്സല്യത്തോടെ, ആ കുളത്തിലെ ഒരു ലക്ഷത്തി ഏഴായിരത്തി ഇരുനൂറ്റി പതിനഞ്ച് മത്സ്യങ്ങൾ ആ പ്രേമലീലയെ ആവേശപൂർവം ഏറ്റുവാങ്ങി. […]
ഒച്ചാട്ട്

വിക്രമാ.. അവരങ്ങ് മരിച്ചു എന്ന് പറ ഞ്ഞാൽ മതിയല്ലോ. യഥാർത്ഥത്തിൽ ഞാൻ വിങ്ങിപ്പൊട്ടേണ്ടതായിരുന്നി ല്ലേ… പക്ഷേ.. സങ്കടമാണോ അവമതി യാണോ നിന്ദയാണോ അതോ എന്തു കുന്തവുമാവട്ടെയെന്നാണോ… എന്താ ണെനിക്കപ്പോൾ തോന്നിയത്? ഇപ്പോഴും ഒരു പിടിത്തവും കിട്ടുന്നില്ലല്ലോ. ഒരു മരണത്തിൽ സങ്കടവും വേദനയും തോന്നാതിരിക്കുന്നത് ജീവിച്ചിരിക്കുന്നവന്റെ ഏറ്റവും വലിയ നിവൃത്തികേടാണ് വി ക്രമാ… ഇഷ്ടപ്പെട്ടവരുടെ മരണം കാണുമ്പോൾ സങ്കടം വരാതിരിക്കുമോ എന്ന പേടിയാണ് ഇപ്പൊ എന്നെ പേടിപ്പി ക്കുന്നത്. മരിച്ചുകിടക്കുമ്പോൾ പോലും ഇവിടേക്ക് കൊണ്ടുവന്നതും ഇവിടെ നി ന്നുണ്ടാക്കിയതും […]
അത്ഭുതങ്ങളൊഴിയാതെ ആലീസ്

ആലീസിനു പണ്ടേ വഴി കണ്ടുപിടിക്കുന്ന കളിയിൽ ഇത്തിരി കമ്പം കൂടുതലാണ്. പുസ്തകങ്ങളായ പുസ്തകങ്ങളിലൊക്കെ അവൾ അന്വേഷിക്കും വഴി കണ്ടുപിടിക്കാനുണ്ടോയെന്ന്. മുയലിനെ കാരറ്റിനടുത്തും എസ്കിമോയെ ഇഗ്ളൂനടുത്തും കുരുവിയെ കൂട്ടിനുള്ളിലും അവൾ എത്തിക്കും. എതു രാവണൻ കോട്ടയ്ക്കുള്ളിൽപെട്ടവരെയും അവൾ ഏതു വിധേനയും പുറത്തെത്തിക്കും. ഇടയ്ക്കൊക്കെ അതേ കളി കംപ്യൂട്ടറിലാവും. കുരുക്കിൽനിന്നു രക്ഷപെടുന്നതും കള്ളനെ പിടിക്കാൻ ഓടിക്കുന്നതും പിടി കൊടുക്കാതെ പായുന്നതും പുതിയ വഴി കണ്ടു പിടിക്കുന്നതും ട്രഷർ ഹണ്ട് നടത്തുന്നതും ഒക്കെ സ്ക്രീനിൽ. വേനലവധിക്ക് അമ്മവീട്ടിൽ വന്നതാണ്. രണ്ടു ദിവസം […]
ശ്രീരാമനും മുഹമ്മദ് നബിക്കും...

ചടുലവും ചങ്കുറപ്പുള്ളതുമായ രാഷ്ട്രീയ നിലപാടുകൾകൊണ്ട് കേരളത്തിന്റെ സാംസ്കാരികമുഖമായി മാറിയ വ്യക്തിയാണ് എം എൻ കാരശ്ശേരി. സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിൽ മതം, മാനവികത, ഗാന്ധിസം, സംസ്കാരം, ജനാധിപത്യം, സ്വത്വവാദം എന്നിവയെക്കുറിച്ച് അദ്ദേഹം മനസ്സുതുറക്കുകയാണ്. ‘കാക്കയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം. എഴുത്തും പ്രഭാഷണവും സംവാദങ്ങളുമായി കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലയിൽ അമ്പത് വർഷത്തോളമായി താങ്കൾ ഇടപെടുകയാണ്. ഈയൊരു സാഹചര്യത്തിൽ കഴിഞ്ഞ അമ്പതുവർഷത്തിൽ സാംസ്കാരിക സാമൂഹിക രംഗത്ത് എന്ത് മാറ്റമാണ് സംഭവിച്ചിരിക്കുന്നത്? കേരളത്തിൽ സമ്പത്ത് കൂടി. സാക്ഷരത കൂടി. സമൃദ്ധി കൂടി. […]
പാവാട

ഒരു മഴക്കാലത്തെ വെളുപ്പാൻ കാലത്താണ് വിരാതന്റെ വിവാഹാലോചന വരുന്നത്! പാലൈസ് പോലെ കൊതി പിടിപ്പിച്ച് തണുപ്പ് റബർക്കാടിറങ്ങി വന്നിട്ടുണ്ടാരുന്നു. പൂളയും ബീഫും പോലെ ഞായറാഴ്ചയും തണുപ്പും ഒരുമിച്ചു കിട്ടിയ സന്തോഷത്തിൽ, ഒന്നുകൂടി ചുരുണ്ടുകിടന്ന് ഞാൻ ഫോണെടുത്ത് മൊബൈൽഡാറ്റ ഓണാക്കി. ഫെയ്സ്ബുക്ക് തുറന്നപ്പോൾത്തന്നെ കണ്ടത് ഉമേഷിന്റെ ഒരു വർഷം പഴക്കമുള്ള വിരഹസാഹിത്യമായിരുന്നു. ഫെയ്സ്ബുക്ക് കുറിപ്പുകളുടെ ആഴങ്ങളിൽ മുങ്ങിത്തപ്പിയ ഏതോ അനുഭാവി അതിനെ കുത്തിപ്പൊക്കി മുകളിലേയ് ക്കിട്ടിരിക്കുന്നു! അഞ്ഞൂറ്റിതൊണ്ണൂറ് ലൈക്കും അറുപത്തിരണ്ട് കമന്റും കിട്ടിയിട്ടുണ്ടായിരുന്നു ആ കുറിപ്പിന്. ദിവസങ്ങളോളം വെള്ളത്തിനടിയിൽ […]
മാത്യു വിൻസെന്റ് മേനാച്ചേരി:...

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം മൊറെയ്സ്, ജയന്ത് മഹാപാത്ര, ബങ്കിം ചന്ദ്ര, വിക്രം സേത്ത്, സൽമാൻ റുഷ്ദി, വി.എസ്. നെയ്പോൾ, കമലാദാസ് (മാധവിക്കുട്ടി), അരുന്ധതി റോയ്, മീന അലക്സാണ്ടർ, ശോഭാ ഡെ മുതൽ പുതിയ തലമുറയിലെ ചേതൻ ഭഗത്, ശശി തരൂർ, നോവോനീൽ ചക്രവർത്തി, ജീത് തയ്യിൽ, സുജാത ഭട്ട്, കൃഷ്ണ ഉദയശങ്കർ, സുനേത്ര ഗുപ്ത എന്നിവർ അവരിൽ ചിലർ മാത്രം. ഇക്കൂട്ടരിൽ ഇംഗീഷിൽ മാത്രം എഴുതുന്നവരും […]
വിശ്വാസാന്ധതയുടെ രാഷ്ട്രീയ ഭാവങ്ങൾ

യുവതീപ്രവേശനവിധിയെന്നും സ്ര്തീപ്രവേശന വിധിയെന്നും രണ്ടു തരത്തിൽ പരാമർശിക്ക പ്പെടുന്ന സുപ്രീംകോടതി വിധി പുറത്തുവന്നിട്ട് ഡിസംബർ അവസാനമായപ്പോ ൾ മൂന്നു മാസം കഴിഞ്ഞു. പക്ഷേ വിധി യെ സംബന്ധിച്ച കോലാഹലങ്ങളും വിവാദങ്ങളും ഇനിയും അവസാനിച്ചിട്ടി ല്ല. ഏതാണ്ട് ഈ കാലയളവിൽതന്നെയാണ് അയോധ്യയിലെ രാമക്ഷേത്രം അടിയന്തിര സമസ്യയാണെന്ന് ആർ എസ്എസ്സിന്റെ സർവസംഘ് ചാലക് പ്രസ്താവിച്ചതും തുടർന്ന് ഈയിടെ ഹിന്ദു സന്യാസിമാരുടെ യോഗം ചേർന്നതും. ആദ്യത്തേതിൽ (ശബരിമല കാര്യത്തി ൽ) എന്നപോലെ അയോധ്യാക്ഷേത്ര ത്തിന്റെ കാര്യത്തിലും സുപ്രീംകോടതി വിധിയാണ് പ്രതിബന്ധമായി കണക്കാ […]
നവോത്ഥാനം 2.0

ശബരിമല അയ്യപ്പനെക്കൊണ്ട് ഒരു ഗുണമുണ്ടായി – മലയാളിയുടെ പരിണാമ നിലവാരം അനാവരണം ചെയ്തുകിട്ടി. സാമൂഹ്യ മാധ്യമങ്ങൾ കുറച്ചുകാലമായി ഈ കർമം ശുഷ്കാന്തിയോടെ നിറവേറ്റിവരുന്നുണ്ടായിരുന്നു. എങ്കിലും വെബ് ലോകമായതുകൊണ്ട് അതിനൊരു അശരീരിയുടെ ഭൗതിക പരിമിതിയുണ്ട്; ഒരു ത്രീ-ഡി ഇഫക്ടിന്റെ കുറവ്. ഫേസ്ബുക്കാദി ഓൺലൈൻ തട്ടിൻപുറത്ത് ഉടുമുണ്ടൂരി തലയിൽ കെട്ടി, വാലിൽ കുത്തി ഞൊളയ്ക്കുന്ന മഹതീമഹാന്മാരെ ഇഹലോകം കാണുക, വല്ലപ്പോഴും വരുന്ന സൈബർ കേസുകളിലൂടെയാണ്. ഡിജിറ്റൽ കുഴലെന്നല്ല, ചരിത്രപരമായി പലതരം കുഴലിലൂടെ കയറിയിറങ്ങിയ വിരുതനാണ് മലയാളി – നവോത്ഥാനം, സാക്ഷരത, […]
കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്വെ...

കഥ കേൾക്കാനുള്ള താത്പര്യം എല്ലാവരിലുമുണ്ട്. നടന്നതും നടക്കാത്തതുമായ സംഭവങ്ങൾ കേട്ടിരിക്കുമ്പോൾ നാം വേറൊരു ലോകത്തു അകപ്പെട്ടതുപോലെ തോന്നും. ചുറ്റുമുള്ള പലതും മറന്ന് കഥപറച്ചിലിൽ മുഴുകി അങ്ങനെ ഇരിക്കുമ്പോൾ നേരം പോകുന്നത് അറിയില്ല. കഥാകാരന്റെ അല്ലെങ്കിൽ കഥാകാരിയുടെ ആ ലോകത്തിൽ ഒരാളായി, ചിലപ്പോഴൊക്കെ ആ കഥാപാത്രങ്ങളിൽതന്നെ ഒരാളായി നമ്മൾ മാറുന്നു. കഥകൾക്ക് ഇപ്പോഴും വായനക്കാർ ധാരാളമുണ്ട് എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. കാക്കയുടെ ഈ ലക്കം ഒരു കഥാപതിപ്പാണ്. 12 കഥകളുടെ ഒരു സമാഹാരം. മലയാളത്തിൽ ശ്രദ്ധേയമായ കഥകൾ […]
സക്കറിയയും അക്രൈസ്തവനായ യേശുവും

സക്കറിയ ഒരു വിഗ്രഹഭഞ്ജകനാണ് (iconoclast). ക്രിസ്തീയ വിശ്വാസത്തിൽ ജനിച്ചുവളർന്ന സക്കറിയയുടെ യേശുവിനെക്കുറിച്ചുള്ള കഥകളെല്ലാം ദൈവശാസ്ര്ത യുദ്ധപ്രഖ്യാപനങ്ങളാണ്. (അന്നമ്മ ടീച്ചർ: ഒരോർമക്കുറിപ്പ്, 1983; കണ്ണാടി കാണ്മോളവും, 1997; യേശുവിന്റെ ചില ദിവസങ്ങൾ, 2018). ഇത് അവിശ്വാസപ്രഖ്യാപനമല്ല, മതസ്ഥാപനങ്ങളുടെ വിശ്വാസ പരീക്ഷണശാലകളുടെ തടവറയിൽ നിന്ന് യേശുവിനെ വിമോചിപ്പിക്കാനുള്ള സമരാഹ്വാനമാണ്. സക്രാരിയുടെയും മെഴുകുതിരികളുടെയും ജപമാലകളുടെയും കുന്തിരിക്കത്തിന്റെയും നടുവിൽ നിസ്സഹായനായി നിൽക്കുന്ന യേശുവിൽ നിന്നും പാലസ്തീനിൽ പച്ചമനുഷ്യനായി ജീവിച്ച യേശുവിലേക്കുള്ള ദൂരം അക്ഷരങ്ങളുടെയും ഭാവനയുടെയും സഹായത്തോടെ അളക്കാനുള്ള സർഗാത്മക ശ്രമമാണ് സക്കറിയ നടത്തുന്നത്. […]
നവ മാധ്യമങ്ങളിലെ വ്യാജ...

2017 മെയ് മാസത്തിലാണ് ആുുഛന്റെ ന്യുസ് റൂമിൽ ഒന്നിനു പുറകെ ഒന്നായി അനേകം വൈറൽ സന്ദേശങ്ങളും, വീഡിയോകളും, ചില ഫേയ്സ്ബുക്ക് പേജുകളിലേക്കുള്ള ലിങ്കുകളും ലഭിക്കുന്നത്. ഇവയെല്ലാം തെന്നിന്ത്യയിൽ, പ്രത്യേകിച്ചും തമിഴ് നാട്ടിൽ, വൈറൽ ആയവയായിരുന്നു. അതിലൊരു ചിത്രത്തിൽ അനേകം കുട്ടികളുടെ മൃതശരീരം നിലത്ത് നിരത്തിയിട്ടിരിക്കുന്നു. ഒരു വീഡിയോയിൽ മോട്ടോർ സൈക്കിളിൽ വരുന്ന രണ്ട് പുരുഷന്മാർ തെരുവിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിൽ ഒരാളെ എടുത്തുയർത്തിക്കൊണ്ടുപോകുന്ന കാഴ്ചയുണ്ടായിരുന്നു. അമ്പത്തിയൊന്നായിരത്തിൽ പരം പേർ പങ്കിട്ടു എന്ന് പറയപ്പെടുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പറയുന്നത് […]
മലയാളം മിഷൻ: ഉത്സവമായി...

മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള എഴു മേഖലകളിലെ കണിക്കൊന്ന, സൂര്യകാന്തി എന്നീ കോഴ്സുകളിലെ പഠനോത്സവം സെപ്റ്റംബർ 23ന് നടന്നു. ഹാർബർ, മധ്യ റെയിൽ വേ പ്രദേശങ്ങളിലെ 36 പഠനകേന്ദ്രങ്ങളിലെ പഠിതാക്കൾ ചെ മ്പൂർ ആദർശ് വിദ്യാലയത്തിലും, താരാപ്പൂർ മുതൽ മാട്ടുംഗ വരെയുള്ള 15 പഠനകേന്ദ്രങ്ങളിലെ പഠിതാക്കൾ ഗോരേഗാവിലെ വി വേക് വിദ്യാലയത്തിലും പഠനോത്സവത്തിൽ പങ്കെടുത്തു. സാമ്പ്രദായികമായ പരീക്ഷകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് മലയാളം മിഷന്റെ പരിഷ്കരിച്ച പരീക്ഷ രീതി അഥവാ പഠനോത്സവങ്ങൾ. പരീക്ഷകളെ ഭയപ്പെടുന്ന കുഞ്ഞുങ്ങളുടെ […]
ടി.എന്.ജോയ്: ലോകത്തെ സൗന്ദര്യപ്പെടുത്താന്...

പ്രമുഖ സാമൂഹിക, രാഷ്ട്രീയ പ്രവര്ത്തകനും എഴുത്തുകാരനുമായ ടി.എന്.ജോയ് എന്ന നജ്മല് എന്. ബാബു ലോകത്തെ എക്കാലവും സൗന്ദര്യപ്പെടുത്താന് ശ്രമിച്ച ആളാണ്. മരണം വരെ അക്കാര്യത്തിന് വേണ്ടി നിലകൊണ്ടു. അവിവാഹിതനായ ജോയ് തന്റെ സ്വാതന്ത്ര്യങ്ങളില് തന്നെ അലയാന് വിട്ടു. മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയ ദര്ശനമായ കമ്മ്യൂണിസത്തിന്റെ സാക്ഷാത്ക്കാരത്തിനായി താന് കണ്ടെത്തിയ മാര്ഗ്ഗത്തിലൂടെ ജീവിതം തുടങ്ങിയ ആള്. തന്റെ ലക്ഷ്യത്തിനു വേണ്ടി അയാള് ജീവിതം സമ്പൂര്ണ്ണമായി സമര്പ്പിക്കുകയും കഠിനവും ഭീകരവുമായ യാതനകള് സഹിക്കുകയും ചെയ്തു.പരാജയപ്പെട്ട ആ പരീക്ഷണത്തില് ടി എന് ജോയിയെ […]
മഴയിലൂടെ കാറോടിച്ചു പോകുന്ന...

മഴ നിന്റെ നെറുകയിൽ തൊടുന്നു മീശച്ചില്ലകളെ നനച്ച് കുതിർക്കുന്നു. ചുണ്ടിൽ അരുവികളുണ്ടാക്കുന്നു ആൺമുലക്കാടുകൾക്കിടയിലൂടെ പതഞ്ഞൊഴുകുന്നു പൊക്കിൾച്ചുഴിയിൽ ജലപാതലാസ്യം പിന്നെ മദിച്ചുപുളഞ്ഞ് താഴേക്ക് … ഞാൻ നിന്റെ മഴയാകട്ടെ ? അയാൾ മഴനനയുമ്പോൾ ഒരു മഴരാത്രിയിലാണ് അയാൾ വിളിച്ചത്. ഞാനാകട്ടെ മഴയി ല്ലാത്തൊരിടത്തിരുന്ന് മഴയെ ധ്യാനിക്കുകയായിരുന്നു. ശരീര ത്തിൽ ഉഷ്ണത്തിന്റെ ചാറ്റൽമഴ. നഗരത്തിന്റെ അരികിൽ കാറൊതുക്കിയിട്ട് അയാൾ പറഞ്ഞു: മഴയാണ്, മിന്നൽത്തിളക്കങ്ങ ളുണ്ട്, നനഞ്ഞു നടക്കാൻ തോന്നുന്നു. നൊടിയിടകൊണ്ട് ആകാശചാരിയായി ഞാനവിടെയെത്തി അയാൾക്കൊപ്പം മഴ നനഞ്ഞു. അങ്ങനെ ഇപ്പോൾ […]
ചുംബനചിത്രം

രണ്ടു ചുംബനങ്ങൾ ഒരാൺ ചുംബനവും പെൺ ചുംബനവും ബസ് കാത്തിരിപ്പാണ്. വഴിപോക്കർ തുപ്പിയെറിഞ്ഞ തേവിടിശ്ശിക്കറ മറക്കാനവൾ ഉടയാടയിൽ സ്വയം പൊതിഞ്ഞിടുണ്ട്. അടിയേറ്റു തിണർത്ത സദാചാരപ്പാടുകൾ കാണാതിരിക്കാനയാൾ ഭൂമിയോളം കുനിഞ്ഞിരിപ്പാണ്. ഒരു ബസ് വരുന്നു പല മുഖങ്ങളെ കോരിയെടുത്ത് അകലങ്ങളിൽ മറയുന്നു. മറ്റൊരു ബസ് വരുന്നു പല ദേഹങ്ങളെ പുറന്തള്ളുന്നു. അവർ ബസ് കാത്തിരിക്കുന്നു അവർക്ക് ദാഹിക്കുന്നു, വിശക്കുന്നു, പുകമറയോ മദ്യലഹരിയോ മോഹിക്കുന്നു കൊല്ലണമെന്നോ ചാവണമെന്നൊ തോന്നലുകൾ കടന്നൽകൂട്ടമായി ആക്രമിക്കുന്നു. മുറിവുകളിൽ വേദന പഴുക്കുന്നു ചുംബിച്ച കുറ്റത്തിന് കഴുവേറ്റുമെന്നറിയുന്നു. […]
അപ്പുറം ഇപ്പുറം: വീണ്ടും...

എൻ.എസ്. മാധവന്റെ ഓജസ്സുറ്റ ഭാഷയുടെ പ്രകാശത്തിൽ കൊച്ചിയെച്ചുറ്റുന്ന കായൽത്തുരുത്തുകൾ ഉച്ചവെയിലിലെന്ന പോലെ തിളങ്ങിയപ്പോൾ, മത്തേവുസാശാരിയും സന്ത്യാഗുവും പ്രാഞ്ചിയേട്ടനും ജസീക്കയും പിലാത്തോസച്ചനും റോസിച്ചേ ച്ചിയും കപ്പേളയും ബോണിഫേഡ് പാലവും അവിടേക്ക് നൃത്ത ലോലരായി ഇറങ്ങിവന്നപ്പോൾ ‘ലന്തൻബത്തേരിയിലെ ലുത്തി നിയകൾ’ എന്ന അസാധാരണ നോവൽ നമ്മെ കീഴടക്കുകയായി രുന്നു. കൊച്ചിക്കു ചുറ്റും നാവികസേനാവ്യൂഹങ്ങളെപ്പോലെ നങ്കൂരമിട്ട തുരുത്തുകൾ അതിലെ സാധാരണ മനുഷ്യജീവിതങ്ങളിലെ അസാധാരണ മുഹൂർത്തങ്ങൾ, ശാന്തഗംഭീരങ്ങളായ മിത്തുകളുടെ മിന്നലാട്ടങ്ങൾ, സമൂഹനിർമിതിയുടെ കമനീയതകൾ, സാംസ്കാരികമായ ഈടുവയ്പുകൾ, ലന്തൻബത്തേരിക്കു ശേഷം ഒരിക്കൽ കൂടി മലയാള […]
സാക്ഷരതയുടെ ദേവദൂതികമാർ അഥവാ...

ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക കണക്കുകൾ പ്രകാരം സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 64.60 ശതമാനവും പുരുഷന്മാരുടേത് 80.9 ശതമാനവുമായിരുന്നു. അതിന് പല കാരണങ്ങളും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇന്ത്യയിലെ ഗ്രാമീണ ഭാഗങ്ങളിൽ ഈ നിരക്കിലെ അന്തരം അതിനേക്കാൾ താഴ്ന്ന നിലയിലാണ്. അതായത് സ്ത്രീ കളുടേത് 59 ശതമാനവും പുരുഷന്മാരുടേത് 79 ശതമാനവും. ഇതിനുമുണ്ട് പലവിധ കാരണങ്ങൾ. പരമ്പരാഗതമായ വിശ്വാസ ങ്ങൾ, മതപരമായ കീഴ്വഴക്കങ്ങൾ, കുടുംബത്തിലെ സാമ്പത്തി ക പരാധീനതകൾ, […]
ഷെൽവി: പുസ്തകങ്ങളുടെ സ്വപ്നമായിരുന്ന...

മലയാളത്തിൽ പ്രസാധനരംഗത്ത് മൗലികമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച പ്രസാധകരാണ് മൾബെറി ബുക്സ്. കവിയായിരുന്ന ഉടമ ഷെൽവിയുടെ ആത്മഹത്യയോടെ മൾബെറി ബുക്സ് 2013-ൽ അവസാനിച്ചു. രണ്ടുവർഷക്കാലത്തെ മൾബെറി ജീവിതം ഓർമിക്കുന്നു, മാതൃഭൂമി ബുക്സ് മാനേജരായ ലേഖകൻ. ഇന്നു മോഹൻ വന്നു. വർഷങ്ങൾക്കുശേഷം കാണുകയാണ് ഞങ്ങൾ. മൾബെറി ബുക്സിൽ രണ്ടുവർഷത്തോളം സഹപ്രവർത്തകരായിരുന്നു. മോഹൻ ഇപ്പോൾ കോഴിക്കോട് കോർപറേഷൻ ഓഫീസിൽ ഉദ്യോഗസ്ഥനാണ്. ഒപ്പം ഏഴു പുസ്തകങ്ങൾ എഴുതിയ ഗ്രന്ഥകാരനും. അക്കാലത്തുതന്നെ മോഹന്റെ പ്രണയനിലാവ് എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. ഷെൽവിക്ക് പ്രത്യേക വാത്സല്യമായിരുന്നു […]
മറന്നുവെച്ച ആകാശങ്ങൾ

പണ്ടെങ്ങോ മറന്നു വച്ച ഒരാകാശത്തെ വീണ്ടും തിരയുമ്പോൾ ഉയരങ്ങളുടെ ഓർമകൾ കുതിപ്പുകൾക്ക് വഴികാട്ടും മേഘക്കുഞ്ഞാടുകളെ മേച്ച്അലഞ്ഞതിന്റെ ഓർമകൾ ഉടലിനു തൂവൽക്കനം തരും തണുപ്പിനും ചൂടിനുമിടയിൽ കാറ്റുകൾ പലവട്ടമൂഞ്ഞാലാട്ടും മുടിപ്പൂവിൽ അണിഞ്ഞ നക്ഷത്രങ്ങൾ ഇന്നും മാടി വിളിക്കും പൊടുന്നനെ ഒരു മഴ നൂൽക്കോവണികളിറക്കിത്തരും അവയിൽ പിടിച്ചു പിടിച്ച്മേലോട്ടുമേലോട്ടങ്ങനെ…
വിനു വി വി...

”ഞാൻ ജാലകങ്ങൾ അടച്ചിരിക്ക യാണ് / കരച്ചിൽ കേൾക്കാനെനിക്കിഷ്ടമല്ല / പക്ഷേ ചാരനിറം പൂണ്ട / ഭിത്തിക ൾക്കു പിന്നിൽ നിന്ന് / കരച്ചിലല്ലാതെ വേറൊ ന്നും കേൾക്കാനില്ല/” ലോർക്ക യുടെ (Federico Garcia Lorca, Spanish poet) ഈ കവിതാശകലമാണ് വിനുവിന്റെ ചെവികളുടെ പ്രതിഷ്ഠാപന ശില്പം (installation) കണ്ടപ്പോൾ ഓർമവന്നത്. ഭിത്തിയിൽ വശങ്ങളിലേക്ക് വലി ച്ചുകെട്ടിയ തോലിന്റെ നടുവിൽ ഒട്ടിച്ചുവ ച്ചിരിക്കുന്ന കുറെ ചെവികൾ. അഹല്യ ഹെറിറ്റേജ് വില്ലേജിലേക്ക് ‘പറയി പെറ്റ പന്തിരുകുല’ത്തിലെ മൂന്നാമനായ പാണനാരെക്കുറിച്ച […]
കവികൾ എന്തിനാണ് കഥയിൽ...

കഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ ഒരു ഭാരവുമില്ലാതെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ചില കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത് എന്ന് നമുക്ക് ബോദ്ധ്യ മാകൂ. കവിതയുടെ പാർശ്വഭാരങ്ങളെ ക്ഷണനേരത്തേക്കെങ്കിലും മാറ്റി വയ്ക്കുകയും ഭാവനയെ ആശ്ലേഷിക്കുകയും ചെയ്യുന്നത് സാഹിത്യത്തിലെ ഒരു അത്ഭുതവേലയല്ല. മറിച്ച്, അതൊരു കംപ്ലീറ്റ് റൈറ്ററുടെ ശാരീരികവും മാനസികവുമായ സ്വാതന്ത്ര്യമാണ്. കവികൾ എഴുതിയ കഥകളിലെ പ്രത്യക്ഷീകരിക്കപ്പെടുന്ന ആശയനിർദേശങ്ങൾക്ക് കാലവുമായി എങ്ങനെ പൊരുത്തപ്പെടാനാകുമെന്നൊക്കെയുള്ള ആശങ്കകൾ ചിലർ പങ്കുവച്ചു കേട്ടു. സാമൂഹിക യാഥാർത്ഥ്യങ്ങളുമായി അത്രമേൽ ഇടപെടുന്ന ഒരാൾക്കേ ഒരാൾക്കൂട്ടത്തിന്റെ മന:ശാസ്ര്തം […]
നീലഗിരിയുടെ സഖികളെ, ജ്വാലാമുഖികളെ…..

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ എഴുത്തുകാർക്കും സാംസ്കാരിക നായകർക്കുമെല്ലാം കോഴിക്കോട്ടെത്തിയാൽ രാത്രി തങ്ങാനൊരിടമായി രുന്ന നീലഗിരി ലോഡ്ജ് വിസ്മൃതിയിലാവുകയാണ്. ലോഡ്ജ് പൊളിച്ച് അവിടെ മൾട്ടി ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നതിനുള്ള പ്രവർത്തന ങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് തുടക്കം കുറിച്ചു കഴിഞ്ഞു. ബഷീർ, തകഴി, വി കെ എൻ, എസ് കെ, എൻ പി, കടമ്മനിട്ട, കാക്കനാടൻ, പത്മരാജൻ, ഒ വി വിജയൻ, മലയാറ്റൂർ, പുനത്തിൽ, എം മുകുന്ദൻ, അഴീ ക്കോട്, അടൂർ, തിക്കോടിയൻ, സുരാസു, പുനലൂർ ബാലൻ […]
അയ്മനത്തിന്റെ കഥാലോകം: ദൃശ്യപരിധിക്കപ്പുറത്തെ...

പൂച്ചയ്ക്കും ആടിനും കോഴിക്കുമെല്ലാം യഥേഷ്ടം കയറിയിറങ്ങി നടക്കാമായിരുന്ന വീട് പുതുക്കിപ്പണിതതോടെ അവറ്റകളെയെല്ലാം അയിത്തം കല്പിച്ച് അകലത്തിൽ നിർത്തിയിരിക്കുന്നത് അയാളിൽ കുറ്റബോധം ഉണർത്തുന്നു. അതുകൊണ്ട് വീടിന് പുറത്തു കിടന്നുറങ്ങുന്ന പൂച്ചയെ അകത്തേക്ക് ക്ഷണിക്കാനും കാക്കയോട് പരിചയം ഭാവിക്കാനും ശ്രമിക്കുമ്പോൾ അവ കാണിക്കുന്ന ഭയവും അപരിചിതത്വവും ശ്രദ്ധാർഹമാണ്. മനുഷ്യന്റെ പുരോഗതിയുടെ മുന്നോട്ടുള്ള പോക്കിൽ വന്നുപോയ അതീവ ഗുരുതരമായ അപരിചിതത്വമാണ് ഇത് വെളിപ്പെടുത്തുന്നത്. ചരിത്രം എന്ന സംജ്ഞയ്ക്കു കീഴിൽ നാം അറിഞ്ഞതും പരിചയിച്ചതും രാജാക്കന്മാരുടെ വീരാപദാനകഥകളാണ്. അവർ നേടിയ യുദ്ധവിജയങ്ങൾ, പണി […]
ചരിത്രത്തിന് ബദൽ തേടുന്ന...

ഈ ഭൂമി, മനുഷ്യരായ നമ്മുടെ മാത്രം ആവാസ കേന്ദ്രമാണെന്നും ഇതര ജീവജാലങ്ങളെയും പ്രകൃതിയേയും നമ്മുടെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യാമെന്നുമുള്ള ധിക്കാരപരവും സ്വേച്ഛാധിപത്യപരവുമായ അറിവിന്റെ അഹങ്കാരത്തെ ചോദ്യം ചെയ്തു കൊണ്ടാണ് അയ്മനം ജോൺ എന്ന കഥാകാരൻ നമ്മുടെ കഥാസാഹിത്യത്തിൽ നിലകൊള്ളുന്നത്. എന്നാൽ അതുമാത്രമല്ല, ജോണിന്റെ കഥകളുടെ സവിശേഷത എന്ന് ആ കഥകളുടെ സൂക്ഷ്മവായനയിലൂടെ നമുക്ക് ബോധ്യമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ വെറും പാരിസ്ഥിതിക കഥകളുടെ കഥാകാരൻ എന്ന് ബ്രാന്റ് ചെയ്ത് അദ്ദേഹത്തെ പരിമിതപ്പെടുത്താനോ അരികുവത്കരിക്കാനോ സാധ്യവുമല്ല. മതേതരത്വം വലിയ […]
ഭാഷാനന്തര കവിതയ്ക്കൊരു ആമുഖം

ശബ്ദങ്ങൾ, ഫോട്ടോഗ്രഫി, ചിത്രങ്ങൾ, പലതരത്തിലുള്ള പെർഫോമൻ സുകൾ എന്നിങ്ങനെ അനന്തമായി നീളുന്ന കവിതയുടെ സാധ്യതകളിലേക്ക് മലയാളകവിതയ്ക്കും സഞ്ചരിക്കേണ്ടതുണ്ട്. ഭാഷാലീല മാത്രമല്ല കവിതയെന്നും ഭാഷ എന്നത് കവിതയുടെ അനേകം സാധ്യതകളിൽ ഒന്നുമാത്രമാണെന്നും നമുക്ക് തിരിച്ചറിവുണ്ടാകണം. ലിഖിത കേന്ദ്രിതമായ പാഠ്യപദ്ധതികളാണ് നമുക്കുള്ളത്. ആർട്സ് വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾ അത് ഭാഷയിലൂടെ മാത്രം മനസ്സിലാക്കിയാൽ പോര. പുതിയ രീതിയിലുള്ള പാഠ്യരീതികൾ പരീക്ഷിക്കപ്പെടണം. അതുപോലെ സമകാലിക ലോക കവിതയിൽ ഉണ്ടാവുന്ന മാറ്റങ്ങളും പഠിപ്പിക്കപ്പെടണം. ഭാഷയിലെ കലാപവും ഭ്രാന്തുമാണ് കവിത. വാക്കുകൾ വസ്തു ക്കളായും […]
വെടിമരുന്നിന്റെ മണം

വഴിയിൽ പ്രതിഷേധക്കാർ ദീപിക പദുകോണിനെ കത്തിക്കുന്നത് കണ്ടു. നെടുനീളത്തിൽ അവർ നിന്നുകത്തി. ഭൂതകാലത്തിൽ നിന്നും ഇറങ്ങിവന്ന ഒരു വടക്കേയിന്ത്യൻ രാജകുമാരിയുടെ വേഷ ത്തിലായിരുന്നു ദീപിക. തീയിലും അവരുടെ സൗന്ദര്യം ജ്വലിക്കുന്നുണ്ടായിരു ന്നു. ഏതോ ഹിന്ദി സിനിമയിലെ കഥയെയും കഥാപാത്രത്തെയും ചൊല്ലിയുള്ള തെരുവ് കലാപത്തിന്റെ ഭാഗമായിരുന്നു അത്. വടക്കേയിന്ത്യയിലെ ഏതോ ഭ്രാന്തൻ ജാതിക്കൂട്ടങ്ങളുടെ വെറി. അതേറ്റെടുക്കാൻ ഇങ്ങ് കേരളത്തിലും കുറേ പോങ്ങന്മാർ. കാർ മുന്നോട്ടെടുത്ത് ഞാൻ അവിടം വിട്ടു. സിനിമയൊന്നും കാര്യമായി കാണുന്ന കൂട്ടത്തിലല്ലായിരുന്നു ഞാനെങ്കിലും ദീപിക പാദുക്കോണിനോട് […]
ഒരാൾ

തെരുവ് ഉടഞ്ഞ ഭൂപടം പോലെ തോന്നിച്ചൊരു കൊടുങ്കാറ്റിൽ, മനുഷ്യർ, സഞ്ചരിക്കുന്ന മരങ്ങളെപ്പോലെ എങ്ങോട്ടൊക്കെയോ തിടുക്കത്തിൽ പോകുന്ന വൈകുന്നേരമാണ്, ഒരിക്കലും തിരിച്ചു വരില്ല എന്നു തന്നെയല്ല, ഒരിക്കൽ ഉണ്ടായിരുന്നോ എന്നു പോലും ഉറപ്പില്ലാത്ത ഒരാളെ കണ്ടത്! അയാൾക്ക് പക്ഷിച്ചുണ്ടുകൾ പോലെ വളഞ്ഞ നാസികയും കറുത്ത താടി മീശയും ആളിക്കത്തുന്ന അതേ കണ്ണുകളും ഉണ്ടായിരുന്നു……. വെളിച്ചത്തിന്റെ നിറത്തോട് ഒരു ശകാരവാക്കുപോലെ കൂർത്ത നോട്ടമെറിഞ്ഞ് തെരുവ് കച്ചവടക്കാരേയും നാടോടി വാദ്യം വായിക്കുന്നവരേയും, സ്നാനോത്സവത്തിനും നാടകശാലയിലേക്കും പോകുന്നവരേയും കടന്ന് അയാൾ ആരേയും ശ്രദ്ധിക്കാതെ […]
വേണം നമുക്ക് ഉത്തരവാദിത്തമുള്ള...

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക വിദ്യ അതിന്റെ വിസ്ഫോടനാത്മകമായ മുന്നേറ്റങ്ങളിലൂടെ ലോകത്തെ ഒരു വിരൽത്തുമ്പിലൊതുക്കുന്നതിനാൽ വളരെ തന്മയത്വത്തോടെ വ്യാജവാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും പറ്റിയ കാലാവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ആർക്കും ആടിനെ പട്ടിയാക്കാനാവുമെന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. ഇക്കാലത്തു തെറ്റും ശരിയും തിരിച്ചറിയുകയെന്നത് വളരെ ദുഷ്കരമായ ഒന്നാണ്; എന്നുമാത്രമല്ല, അതിനായി ഒട്ടുമിക്ക ആൾക്കാരും മിനക്കെടുന്നില്ല എന്നതാണ് വാസ്തവം. സംഭവങ്ങളുടെ നിജ സ്ഥിതി മനസ്സിലാക്കാതെ ഒരു വിവരം കിട്ടിയാലുടൻ, അഥവാ പടം […]
എക്കോ-ചേംബർ ജേണലിസം

കുറെക്കാലം മുമ്പാണ്. കേരള കൗമുദി പത്രത്തിന്റെ ഒന്നാം പുറത്ത് വലിയൊരു പരസ്യം – തലയെടുപ്പുള്ള കൊമ്പനാനയുടെ പടം വച്ച്, തങ്ങളാണ് പ്രചാരത്തിൽ കൊ മ്പൻ പത്രമെന്ന് മലയാള മനോരമയുടെ വിളംബരം. ഒരു സഹജീവിപത്രത്തിന്റെ പേര് അബദ്ധവശാൽപോലും ഒരു പത്ര വും അച്ചടിക്കാത്ത കാലം. (ഇപ്പോഴും ടി അയിത്തത്തിന് കാര്യമായ ദേദഗതി യൊന്നുമില്ല. ”മറ്റൊരു ചാനലിനോട് ലങ്ങേര് പറഞ്ഞു…” എന്നാണല്ലോ നമ്മുടെ ഭൂലോക ലിബറൽ ചാനലുകളുടെ വരെ ഡയലോഗ് ശൈലി). മനോരമയുടെ പരസ്യമടിക്കാൻ കൗമുദി തയ്യാറായത് അന്ന് പലർക്കും […]
സ്വതന്ത്രവും നീലയുമായ ആകാശത്തിന്റെ...

അതൊരു വിചിത്ര നോവലായിരുന്നു. പ്രധാന കഥാപാത്രം ഇടയ്ക്കുവച്ച് അപ്രത്യക്ഷമായിരിക്കുന്നു. നോവലിസ്റ്റിനുതന്നെ അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല എന്ന് അനുമാനി ക്കേണ്ടിവരും. കാരണം ഒരു മറവിയുടെ തണുത്ത കാലമാണ് അത് ഇമ്മുവിൽ ഉണ്ടാക്കിയത്. അവന് പൂർണമായി വായി ക്കാൻ കയ്യിൽ കിട്ടിയിട്ടില്ലെങ്കിലും, പല ഭാഗത്തുനിന്നും വന്ന അറിവു വച്ച് ഈ കഥാപാത്രത്തെ അവൻ അറിയാൻ ശ്രമി ക്കുകയാണ്. ആ നോവൽ പൂർണരൂപത്തിൽ കാണണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞില്ല. കിട്ടിയതാകട്ടെ, അദ്ധ്യായങ്ങ ളുടെ ഭാഗങ്ങളും. അതേസമയം നോവൽ ആരൊക്കെയോ വായിച്ചിട്ടുള്ള പ്രതീതീയാണ് […]
ആത്മഭാഷണങ്ങൾ: സദാചാരം

സദാചാരം പഠിപ്പിച്ച മാഷിന്റെ കൈയക്ഷരം പരിചിതം പതിവായി വായിക്കുന്ന ബാത്റൂം ചുമരുകളിലെ അതേ കൈയക്ഷരം! ഓർമ ഉടൽ പൊഴിച്ചൊന്നു നടക്കണം നിന്റെ മുന്നിലൂടെ അന്നു നീ പറഞ്ഞേക്കും ഞാൻ മരിച്ചെന്ന് കാരണം ഉടലവുകളില്ലാതെ നിനക്കെന്നെ ഓർക്കപോലും വയ്യല്ലോ ഉന്മാദം വേരിന്റെ തുഞ്ചത്തൊളിച്ചു മടുത്തു ഞാൻ ഓടിക്കയറണം ഒരു നല്ല ചില്ലയിൽ പൂവിട്ടു കായിട്ടു തളിരിട്ടു നിൽക്കണം ഭ്രാന്തു മണക്കുന്ന പൂമരമാകണം.
ഷട്ടറിന് മുന്നിൽ കാത്തുനിൽക്കുന്ന...

നിന്നിലേക്ക് പുറപ്പെട്ട വാക്കുകളെ ഇന്ന് ഓവുചാലിൽനിന്ന് കിട്ടി ചിറകറ്റ്, രക്തത്തിൽ കുതിർന്ന് നിനക്കായ് കരുതി വച്ച ചുംബനങ്ങൾ പാതക്കടിയിൽ കിടക്കുന്നു ചതഞ്ഞരഞ്ഞ് ജീവിതം മഹത്തരമാണ് എന്നെഴുതിയ കവിതയുടെ ജഡം പൂമരത്തിൽ ഒരു പ്രതീകമായി. വാക്കുകളാൽ പറയാൻ കഴിയില്ല ചില സന്ദർഭങ്ങളെ മഴയെ പകർത്താൻ മിന്നലിനാവാത്ത പോലെ വെള്ളപ്പൊക്കത്തിൽ കരപറ്റിയ ഉറുമ്പുകൾക്ക് മുന്നിൽ ഷട്ടറുകൾ അടയുന്നത് തളിരിലേ വീണ ഇലയെ മഴ കൊണ്ടുപോകുന്നത് അത്രയേറെ ഏകാന്തത ചുമന്നെത്തുന്ന പുഴയെ കടൽ തള്ളി നീക്കുന്നത്… എന്നിട്ടും, വീണ്ടും മുളയ്ക്കുന്നു നിനച്ചിരിക്കാതെ, […]
തിരുക്കുറൾ

ഒരിക്കൽ, ഒരു ഹർത്താൽ ദിവസം. മണ്ണാങ്കട്ടയും കരിയിലയും പഴനിക്ക് പുറപ്പെട്ടു. സ്വയം ഓടുന്ന ഒരു ബുള്ളറ്റിലായിരുന്നു യാത്ര. തിരക്കൊഴിഞ്ഞ വഴികളിലൂടെ ബൈക്ക് കുതിച്ചു. കുതിരാൻ കഴിഞ്ഞപ്പോൾ കാറ്റിന് ഭ്രാന്തു പിടിച്ചു. പേടിച്ചു വിറച്ച കരിയിലക്കിലുക്കത്തിനു മുകളിൽ കെട്ടിപ്പിടിച്ച് മണ്ണാങ്കട്ടയിരുന്നു. നെന്മാറ, പൊള്ളാച്ചി, കാറ്റാടിപ്പാടങ്ങൾ… കാറ്റിന്റെ കെട്ടുകൾ അഴിഞ്ഞുപോയി. കാറ്റ് വേഷം മാറി ചാറ്റൽമഴയുടെ ആകാശക്കുട നിവർത്തി. മണ്ണാങ്കട്ടയെ പുണർന്ന് കരിയില പുതപ്പായി. രണ്ടുപേരും അങ്ങിനെ പരസ്പരം ചൂടു പകർന്ന് പഴനിയിലെത്തിയത് ഓർമയുണ്ട്. കഥയിലെ കാലാവസ്ഥ ചതിച്ചു. ഒരു ചുഴലി […]
ശാരദാ നായർക്ക് അവാർഡ്...

ഡോംബിവ്ലി: സിങ്കപ്പൂർ കേന്ദ്രമായുള്ള ‘തുളസി ബുക്സി’ന്റെ ‘സ്വാമി നിർമലാനന്ദ അവാർഡ്’ ശാരദ ദാമോദരൻ നായർക്ക് സമ്മാനിച്ചു. ഡോംബിവ്ലിയിൽ ശാരദാനായരുടെ ഭവനത്തിൽ നടന്ന ചടങ്ങിൽ സ്വാമി നിർമലാനന്ദ അവാർഡ് കമ്മിറ്റി ചെയർമാനും ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റുമായ സ്വാമി കൈവല്യാനന്ദയാണ് ഒരു ലക്ഷം രൂപ, പ്രശസ്തിപത്രം, വൈദികാംഗവസ്ത്രം എന്നിവ ഉൾപ്പെട്ട അവാർഡ് കൈമാറിയത്. നിർമലാനന്ദ സ്വാമി യുടെ ശിഷ്യരിൽ ജീവിച്ചിരിക്കുന്ന ഏക വനിതയാണ് ശാരദാനായർ. മലയാളത്തിന്റെ മഹാനിഘണ്ടു ശബ്ദതാരാവലിയുടെ രചയി താവായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ഇളയ മകൻ പി. ദാമോദരൻ […]
കലാകാരന്റെ സ്വാതന്ത്യം ഒരിക്കലും...

ഒരു കലാകാരന്റെ സ്വാതന്ത്ര്യത്തിനു അതിർ വരമ്പിടുന്ന ഏതു ശ്രമവും അപലപിക്കപ്പെടേണ്ടതാണെന്നു സഖാവ് എം..എ. ബേബി അഭിപ്രായപ്പെട്ടു. കഥകൾ വായിക്കാനുള്ളവർക്കു വായിക്കാനും അവ ഇഷ്ടപ്പെടാത്തവർക്കു അത് തള്ളിക്കളയാനുമുള്ള സ്വാതത്ര്യം ഒരുപോലെയാണെന്നു പറഞ്ഞ ബേബി കഥാകൃത്തിനെയും കുടുംബത്തെയും ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്തുന്നത് ഒരുരീതിയിലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു. മുംബയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കാക്ക മാഗസിൻ ചെമ്പൂര് ആദർശവിദ്യാലയത്തിൽ സംഘടിപ്പിച്ച ‘മതം മനുഷ്യനിലേക്ക്, മനുഷ്യൻ ഹരീഷിലേക്കു”എന്ന വിഷയത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഹരീഷിനെതിരെ ഒരു സംഘം ആളുകൾ സയ്ബെറാക്രമണം നടത്തിയപ്പോൾ അതിനെതിരെ ആദ്യം നിലപാടെടുത്ത […]
കാക്കയുടെ സാംസ്കാരിക ചർച്ചയ്ക്കെതിരെ...

എം.എ.ബേബിയും വി.കെ. ശ്രീരാമനും നോവലിസ്റ്റ് ബാലകൃഷ്ണനും മുഖ്യാതിഥികളായി കാക്ക ത്രൈമാസിക മുംബയിൽ സംഘടിപ്പിക്കാനിരിക്കുന്ന യോഗത്തിനെതിരെ ഹിന്ദുവാദികളുടെ ശക്തമായ എതിർപ്പ്. യോഗത്തിനായി ബുക്ക് ചെയ്തിരുന്ന നെരൂൾ മലയാളി സമാജം ഹാൾ അവർ ഇടപെട്ടു ക്യാൻസലാക്കി; തുടർന്ന് സമാജം അധികാരികൾ അത് നൽകാൻ പറ്റില്ലെന്നു പറഞ്ഞു. ആഗസ്ത് 12 തീയതി നടത്താനിരുന്ന പരിപാടി തുടർന്ന് മുംബൈ പ്രസ് ക്ലബ്ബിലേക്ക് മാറ്റി. “മുഖമില്ലാത്ത ആരോ ചിലരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. മുംബയ് മലയാളികൾക്കിടയിലും വർഗീയത അതിന്റെ കൂർത്ത ദംഷ്ട്രങ്ങൾ പുറത്തു കാട്ടിത്തുടങ്ങിയിരിക്കുന്നു […]
സദാചാരവാദികളും സാഹിത്യവും

ആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെച്ചൊല്ലി തർക്കങ്ങളുണ്ടാവുന്നത് ഒരു പുതുമയല്ല. സിനിമയും നോവലും കവിതയും കാർട്ടൂണുമെല്ലാം പലപ്പോഴും ഭീകരമായ അടിച്ചമർത്തലുകൾക്കു വിധേയമായിട്ടുണ്ട്. പല അവസരങ്ങളിലും രചയിതാവിന്റെ ജീവനുനേരെ ഭീഷണിയുണ്ടാവുകയും പലർക്കും സ്വന്തം രാജ്യം പോലുമുപേക്ഷിച്ചു അന്യ രാജ്യങ്ങളിൽ താമസിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴിത് ഏറ്റവുമൊടുവിലായി സംഭവിച്ചിരിക്കുന്നത് സാക്ഷരതയിലും സംസ്കാരത്തിലും ഏറ്റവും മുൻപന്തിയിലെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ്. എഴുത്തുകാരനായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ ചില വാചകങ്ങളാണ് സദാചാരവാദികൾക്കും മതവാദികൾക്കും അസഹനീയമായി തോന്നുന്നത്. ഒരാൾ എഴുതുന്ന കഥ, അത് കഥയാണെന്നറിയാമെങ്കിലും, […]
ഓറഞ്ചു ചോറു പാത്രം...

ഞാനവർക്കു വേണ്ടി സംസാരിക്കും. സ്കൂൾനാടകങ്ങളിൽ എട്ടു മരങ്ങൾ നിരന്നു നിൽക്കുന്ന സീനിൽ ആരും ശ്രദ്ധിക്കാതെ മൂന്നാമതായി നിൽക്കുന്നവൾക്ക്. സ്കൂൾ ക്യാപ്റ്റനോ ക്ലാസ് മോണിറ്ററോ ഒന്നുമല്ലാത്തൊരുവൾ. അവരവരുടെ വരികൾ മാത്രമറിയുന്നവർക്കിടയിൽ ഓറഞ്ചു ചോറുപാത്രം പേറുന്ന അവർക്കുവേണ്ടി ഞാൻ സംസാരിക്കും. മൊഴിമാറ്റം: ഹൃഷികേശൻ പി.ബി.
നീലച്ചിറക്

പച്ച കലർന്ന ചാര നിറത്തിലുള്ള മഞ്ഞു നൂലു കൊണ്ട് നെയ്തെടുത്തതായിരുന്നു അവളുടെ അടിയുടുപ്പ്. എന്റെ ഗ്രീഷ്മ നിശ്വാസത്താൽ അതലിഞ്ഞ് അടർന്നു വീണ് ഒഴുകുവാൻ തുടങ്ങി നദിയിലൂടെ സമുദ്രത്തിലേക്ക്. അതേ സമയത്തുതന്നെ അവളുടെ പൊക്കിൾകുഴിയിൽ നിന്ന് ഒരു കുഴിയാന ചുവന്ന വാലും നീലച്ചിറകുമായ് ആകാശത്തിലേക്ക് പറന്നുയർന്ന് സൂര്യനെ പ്രാപിക്കാൻ ശ്രമിച്ചു. അടുത്ത വേനൽ മഴയിൽ ഞങ്ങളുടെ നഗരത്തിൽ പെയ്ത മഴയുടെ നിറം പച്ച കലർന്ന ചാരനിറമായിരുന്നു അപ്പോൾ ആകാശത്ത് വാലും ചിറകുമില്ലാത്ത തുമ്പികൾ പറന്നുകൊണ്ടേയിരുന്നു.
അസംബന്ധങ്ങളുടെ രാഷ്ട്രീയപൂരം

ജീവിതംതന്നെയാണ് രാഷ്ട്രീയം. തെറ്റിദ്ധരിക്കേണ്ട – ഇതൊരു ആപ്തവാക്യമോ ഭംഗിവാക്കോ അല്ല. ഓരോ വ്യക്തിയുടെയും എല്ലാത്തരം പ്രവൃത്തികൾക്കുമുണ്ട്, അതാതിന്റെ രാഷ്ട്രീയം, കഴിക്കുന്ന ഭക്ഷണം, ധരിക്കുന്ന വേഷം, അണിയുന്ന ചമയങ്ങൾ അഥവാ അവയുടെ അഭാവം, കാഴ്ചപ്പാട്, അഭിരുചി, ചിന്താരീതി എന്നുവേണ്ട ആശയും ആവശ്യവും അവയുടെ നിവർത്തിക്കൽ രീതിയും വരെ വ്യക്തിയുടെ രാഷ്ട്രീയം വെളിവാക്കുന്നു. ‘രാഷ്ട്രീയം’ എന്ന പേരിൽ വ്യവഹരിക്കപ്പെടുന്ന കക്ഷിരാഷ്ട്രീയംതന്നെ ഈ നിത്യാഭ്യാസത്തിന്റെ ഭാഗമാണ്. വൈയക്തികാഭിരുചിയുടെ രാഷ്ട്രീയം ഒരേകദേശ പൊരുത്തമെങ്കിലും തോന്നിക്കുന്ന കക്ഷിയോടങ്ങ് ചായുകയാണ്. ചുരുക്കിയാൽ, വ്യക്തിഗതമായ ജീവിതപ്രവർത്തനത്തിന്റെ ഒരു […]
ആഗ്രഹം

മഴ കാണുമ്പോൾ ചിലർക്ക് കപ്പലണ്ടി കൊറിക്കണം, ചിലർക്ക് കാറെടുത്ത് ചുമ്മാ കറങ്ങണം, ചിലർക്ക് അവധിയെടുക്കണം, ചിലർക്ക് ഉള്ളിവട കഴിക്കണം, ചിലർക്ക് ഒരു കാപ്പിക്ക് കാവലിരിക്കണം, ചിലർക്ക് പൂച്ചയെ നോക്കി വെറുതെയിരിക്കണം, ചിലർക്ക് ചിത്രം വരയ്ക്കണം, ചിലർക്ക് മഴ ഒറ്റ ഉമ്മ കൊണ്ട് പുഴയെ ഒൻപത് മാസം ഗർഭിണിയാക്കുന്നത് കണ്ടിരിക്കണം. ചിലർക്ക് മഴ ഇലപ്പുറത്ത് തബലയടിച്ച് പഠിക്കുന്നത് നോക്കണം. മഴേ, എന്തെല്ലാം ആഗ്രഹങ്ങളുമായാണ് ഓരോ തവണയും നീ എത്തുന്നത്, നിന്നോളം ആഗ്രഹങ്ങൾ തന്ന ഒരാളെയും ഞങ്ങൾ കണ്ടിട്ടില്ല, അതോ, […]
പ്രണയപൂർവം

അതിമൃദുലമാം എന്റെ കൈവെള്ളയിൽ ഇന്നു മൈലാഞ്ചിയണിയുന്ന സുദിനം. നിൻ സ്നേഹരാഗം കലർന്നതിന്നാലതി- ന്നിന്നേറെയേറും തിളക്കം. അതിൽ നിന്റെ പേരിന്റെ ആദ്യാക്ഷരം കുറി- ച്ചതു ഞാനൊളിച്ചുവച്ചേക്കും. അതിൽ നിന്റെ മിഴികൾ പരതുന്നതും, ചിരി- യലിയുന്നതും ആസ്വദിക്കും. അതിദാരുണം എന്റെ കൈവെള്ളയിൽ ഇന്നു മൈലാഞ്ചിയഴിയുന്ന ദിവസം. നിൻ ഹൃദയരക്തം കലർന്നതിന്നാലതി- ന്നിന്നേറെയേറും ഇഴുക്കം. അതിൽ നിന്റെ മിഴികൾ തുറന്നില്ല, പ്രണയം തിരിതെളിയിച്ചതേയില്ല. എൻ മൃതദേഹം വിലാപയാത്രയ്ക്കുള്ള നേരവും കാത്തുകിടപ്പൂ. എത്ര പേർ വന്നുപോകുന്നു, താങ്ങാവുന്നു അന്ത്യദിനത്തിൻ തളത്തിൽ. സ്നേഹമേ, നിൻ […]
നിരാശാഭരിതനായ സിസെക്

ഹേഗേലിയൻ ആശയങ്ങളുടെ ആഴിയിൽ എല്ലായ്പോഴും നീന്തുന്ന സമകാലിക ലോക ചിന്തകനാണ് സ്ലാവോക് സിസെക്. ഹേഗേലിന്റെ ചിന്തകളിൽ പ്രത്യാശയുടെ മധുര ഗീതങ്ങളുണ്ട്. നല്ല നാളെയെ സ്വപ്നം കാണാൻ ലോകത്തെ പ്രേരിപ്പിച്ച മഹത്തായൊരു പ്രത്യയശാസ്ത്രത്തിന്റെ വേരുകൾ ഈ ചിന്തകളിലേക്ക് കൂടിയാണ് പടർന്നുകിടക്കുന്നത്. ഇത്തരം ചിന്തകളുടെ പ്രകാശലോകത്ത് ജീവിക്കുന്ന ഒരാൾ എന്തുകൊണ്ടാണ് ഒരു ശുഭപ്രതീ ക്ഷയില്ലാത്ത ആളായി മാറുന്നത്? ഒന്നും ആശിക്കാനില്ലാത്ത ഒരു പെസിമിസ്റ്റ് ആണ് താനെന്ന് കഴിഞ്ഞ വർഷം പെൻഗ്വിൻ പുറത്തിറക്കിയ ൗTHE COURAGE OF HOPELESSNESS എന്ന പുസ്തകത്തിൽ […]
നഗരത്തിന്റെ പ്രതിനിഴലും ദേശജീവിതത്തിന്റെ...

നിലവിലെ കഥാസങ്കേതത്തെ അനുഭവത്തിന്റെ ഭാഷ കൊണ്ടും ജീവിതയാഥാർത്ഥ്യത്തിന്റെ പരുക്കൻ ഉണ്മകൾ കൊണ്ടും അഴിച്ചു നിർമിച്ച എഴുത്തുകാരനാണ് അർഷാദ് ബത്തേരി. ബത്തേരിയുടെ ‘ടാക്സി ഡ്രൈവറും കാമുകിയും’ രണ്ട് നോവെല്ലകളുടെ സമാഹൃതരൂപമാണ്. ദേശവും ചരിത്രവും ഇഴപിരിച്ചെടുക്കാനാവാത്തവിധം സന്നിഹിതമാകുന്ന ആഖ്യാനവും സാധാരണക്കാരുടെ, തൊഴിലാളികളുടെ ജീവനോപാധിയും രാഷ്ട്രീയബോധവും കൂടിച്ചേരുന്ന പ്രമേയവുമാണ് ഈ നോവെല്ലകളുടെ കേന്ദ്രതന്തു. പാരമ്പര്യത്തിന്റെ പടർപ്പുകൾ തേടി ഭൂതകാലത്തിന്റെ തെരുവുകളിൽ അപരിചിതമായി സഞ്ചരിക്കുന്നതും പാരമ്പര്യവിച്ഛേദത്തിനായി നിലനിൽക്കുന്ന ഭൂമി പരിസരത്ത് നിന്ന് അസാന്നിധ്യപ്പെടുന്നതും ‘ടാക്സി ഡ്രൈവറും കാമുകിയും’, ‘അച്ഛൻ തൊടാത്ത ആകാശം’ എന്നീ […]
ദൈവത്തിന്റെ മകൾ വെറും...

വിജയരാജമല്ലികയെ മൂന്നു വർഷങ്ങൾക്കു മുൻപ് ഞാനാദ്യം കണ്ടപ്പോൾ അവൾ മനുവായിരുന്നു. ആകെ വിഷാദത്തിൽ പൊതിഞ്ഞ ഒരാൾ. ആരോടും പങ്കുവയ്ക്കാനാവാത്തതും പങ്കുവയ്ക്കാനാഗ്രഹിക്കുന്നതുമായ ഒരുപാട് വിഷമങ്ങൾ മനുവിനുണ്ടെന്ന് തോന്നി. പക്ഷേ അതിനോട് അത്രയൊന്നും ചേർന്നുപോവാൻ എനിക്ക് കഴിഞ്ഞുമില്ല. പിന്നീട് കോഴിക്കോടു വച്ച് ഒരു പുസ്തകപ്രകാശനത്തിന് കണ്ടപ്പോൾ മനു വേഷം കൊണ്ട് മാറിയിരുന്നു. പക്ഷെ അപ്പോഴും ആ വിഷാദഭാവത്തിന് വലിയ വ്യത്യാസങ്ങളുണ്ടായിരുന്നില്ല. അന്ന് താൻ സർജറിക്ക് പോവുകയാണെന്നും കോയമ്പത്തൂരാണെന്നും ഇനി മല്ലിക എന്ന് വിളിക്കണമെന്നും പറഞ്ഞു. കേരള സാഹിത്യ അക്കാദമി പുന്നയൂർക്കുളത്തു […]
അഴൽ നദികൾ: നഗരവ്യഥകളിൽ...

”പഴകിയ പഴന്തുണിക്കെട്ടുകളുടെ വാടയാണീ നഗരത്തിന് പുഴുത്ത മുലപ്പാലിന്റെ ചുവയാണീ നഗരത്തിന് ഐസുകട്ടയിൽ സൂക്ഷിക്കുന്ന മീൻകണ്ണിന്റെ കാഴ്ചയാണീ നഗരത്തിന്” കടമ്മനിട്ട രാമകൃഷ്ണൻ 1979ൽ എഴുതിയ ‘നഗരത്തിൽ പറഞ്ഞ സുവിശേഷം’ എന്ന കവിതയിലെ വരികളാണിവ. ഗ്രാമത്തോടുള്ള അടങ്ങാത്ത മമതയിൽ നിന്നുകൊണ്ട് നഗരത്തെ നോക്കുന്ന ദ്വന്ദ്വാത്മകതയുടെ കാഴ്ചകളായിരുന്നു ആധുനിക കവിതകളിൽ കടന്നുവന്ന നഗരാവിഷ്കാരത്തിലുള്ളത്. ഇതിൽ നിന്നു തികച്ചും വ്യത്യസ്തമായി താൻ അടിമുടി നഗരമനുഷ്യനാണെന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് രചിക്കുന്ന വ്യഥയുടെ ഗാഥകളാണ് ടി.കെ. മുരളീധരന്റെ ‘അഴൽ നദികൾ’ എന്ന സമാഹാരത്തിലുള്ളത്. നഗരത്തിന്റെ പച്ചയായ […]
ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി:...

പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ലോകസാഹിത്യത്തിലുണ്ടായ മഹത്തായ പല കൃതികളും ഭഗീരഥപ്രയത്നത്തിലൂടെ മലയാളത്തിലെത്തിച്ച ഒട്ടേറെ വിവർത്തകർ നമുക്കുണ്ട്. അങ്ങേയറ്റത്ത് വിക്ടർ ഹ്യൂഗോവിന്റെ ലാ മിറാബ്ളേ, പാവങ്ങൾ എന്ന പേരിൽ തർജമ ചെയ്ത നാലപ്പാട്ട് നാരായണമേനോൻ മുതൽ ജെയിംസ് ജോയ്സിന്റെ അത്ഭുതസൃഷ്ടിയായ യുലീസസ് ഈയടുത്ത കാലത്ത് മൊഴിമാറ്റം ചെയ്ത എൻ. മൂസക്കുട്ടി വരെ ആ പരമ്പര നീളുന്നു. മഹത്ത് എന്നതുപോലെ, ബൃഹത്ത് എന്ന വിശേഷണംകൂടി ആവഹിക്കുന്ന രചനകളായിരുന്നു അവയൊക്കെയും എന്നതുകൊണ്ടുകൂടിയാണ് അവരെ വിശേഷിപ്പിക്കാൻ വിൺഗംഗയെ ഭൂമിയിലേക്ക് ആനയിച്ച ഭഗീരഥനെ കൂട്ടുപിടിച്ചത്; […]
പെൺ മരണം

പാതി വെന്ത് ചത്തവളുടെ ഉടലിൻ പഴുതിലൂടെ ആരെയോ നോക്കി നിലവിളിക്കുന്നു രാത്രി. തീവ്രമാണ് ഇരയുടെ ഉടലിൽ അണിയും തീവ്രഭാവങ്ങൾ. മഞ്ഞയിൽ, നീലയിൽ ഇളവെയിലിൽ അലിയും നിഴലിനും എല്ലാം മരണഭാരം. ഒച്ചയില്ലാതെ ഒറ്റുകാരനെപ്പോലെ നിന്നിലേക്കിറ്റ് വീഴുകയാണ് നിലാവ്. അത്രമേൽ ശാന്തമായാണ് ആരവങ്ങൾ ഒടുങ്ങിയ നിന്റെ കിടപ്പ്. ആര് വന്ന് ചോദിച്ചാലും ഒന്നും ഉരിയാടുകയില്ല; കാരണം നിനക്ക് ഒച്ചയില്ല . മരണം 1 മരണം 2 മരണം 3 അസംഖ്യം മരണങ്ങൾക്ക് ഒന്നിച്ച് പൂക്കാൻ കഴിയും കന്നിമണ്ണിലെ പെൺ മരമാണ് […]
ഡിഗ്രഡേഷൻ

കുളിക്കാതെ പുണരും, പല്ലുതേയ്ക്കാതെ ഉമ്മവയ്ക്കും, നഖങ്ങൾ നീട്ടി പുലിത്തേറ്റകളാക്കും, ജടപിടിച്ച മുടിയിലെ പേനുകൾ തുള്ളിച്ചാടി വർഗസങ്കരണത്തിന്റെ ഗാഥകൾ പാടും, പകൽത്തണുപ്പിൽ ഇളംവെയിലിന്റെ ചില്ലകൾ കൂട്ടിയിട്ട് തീകായും, രാത്രിയിൽ നിഗൂഢഗന്ധങ്ങൾ പേറിവരുന്ന ദിക്കറിയാക്കാറ്റുകൾ ഉടലൂഷരതകളെ തണുപ്പിക്കും, പാതിരാനേരത്ത് വന്യസൗന്ദര്യമാകെപ്പ്രദർശിപ്പി- ച്ചുഴറുന്ന നിശാചരികളുടെ മായക്കാഴ്ചകൾ കാണാൻ പതുങ്ങിനടക്കും, ഞങ്ങളെന്തും ചെയ്യും ഞങ്ങളിന്ന് സ്വതന്ത്രർ ഞങ്ങൾ കൂച്ചുവിലങ്ങുകളുടെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽനിന്നും നൈസർഗികതയുടെ ലോക്കൽകമ്മറ്റിയിലേക്ക് തരം താഴ്ത്തപ്പെട്ടവർ, വെറുംമണ്ണിലിണ ചേരുന്നവർ.
ആ കരിഞ്ഞ ഇതളുകൾ

ഒരു പൂവ് പ്രണയത്തിന്റെ ആദ്യ നാളിൽ അവൻ ഒരു ചെമ്പക പൂവ് തന്നിരുന്നു സമ്മാനങ്ങൾ തരിക ശീലമല്ല അവന് അതുകൊണ്ടുതന്നെ അത് അമൂല്യമായിരുന്നു ഭംഗിയുള്ള കുങ്കുമ ചെപ്പിൽ അടച്ചു വയ്ക്കുമ്പോൾ മനോഹരമായ് പ്രതീക്ഷ പോലെ ചുറ്റും പടർന്ന സുഗന്ധം കത്തുന്ന അവന്റെ പ്രണയം പോലെ മത്തു പിടിപ്പിക്കുന്നത് വിരഹത്തിന്റെ അവസാനിക്കാത്ത കാത്തിരിപ്പിൽ വെറുതെ വെറുതെ ചെപ്പിൽ വിരൽ പരതും എന്നാൽ തുറക്കാൻ ഭയം എന്നേക്കും ആ സുഗന്ധം മറഞ്ഞു എങ്കിലോ ഈ കരിഞ്ഞ ഇതളുകൾ അത് നമ്മുടെ […]
മരിപ്പ്

പതിനാറാമത്തെ നിലയിൽ അവൾ, അരയ്ക്ക് കൈയും കുത്തി ഒറ്റ നില്പായിരുന്നു. ഉച്ചയായപ്പോഴും രാത്രിയായപ്പോഴും അതേ നില്പിൽ അവളുണ്ടായിരുന്നു. പുലർച്ചയ്ക്ക് കുരിശ് പോലായി… പിന്നെ, വെറും നിലത്ത് പുറ്റ് പോലെ ചോന്ന് ചോന്ന്……. * * * ആദ്യത്തെ താളിൽ നിന്ന് ഇങ്ങനെ തുടങ്ങുന്നു…… ‘ഇത് നമ്മുടെ ഭൂപടത്തിന്റെ പേരാണ്. നമ്മുടെ ഭൂപടം നിറയെ എന്നും കാറ്റ് കാലമുള്ള വരാന്തകളിൽ, ചുവന്ന കൊറ്റികൾ ആടുകയും പാടുകയും ചെയ്യുന്നു…. ഫ്രഞ്ച് എയ്ഞ്ചലിന്റെ ചെതുമ്പലുകൾ പോലെ അടുക്കിയടുക്കി വച്ച നമ്മുടെ മുറിയിലെ […]
ഡ്രാക്കുള

നിശബ്ദതയുടെ നിറം കറുപ്പാണ്. ഇരുട്ടിലൂടെ നീണ്ട് … നീണ്ട്… വിഭ്രാന്തിയിലൂടെ സഞ്ചരിച്ച് അതൊടുവിൽ ഏതോ ഒരു ബിന്ദുവിൽ ചെന്നു തൊടും. കൂർത്ത അഗ്രങ്ങളിൽ ചോരയൊലിപ്പിച്ച് നിലാവിനെ കൈപ്പിടിയിലൊതുക്കി നടക്കാനിറങ്ങിയ ഡ്രാക്കുള നിശബ്ദതയുടെ സംഗീതം പകുത്ത് എന്റെ ഹൃദയം നിശ്ചലമാക്കി. ഇപ്പോൾ നിശബ്ദതയുടെ നിറം ചുവപ്പാണ്. എനിക്ക് ചുവപ്പെന്നാൽ പുതിയ തുടക്കവും നോവും നിർവൃതിയുമാണ്.
നഗരത്തിലെ ചിത്രകാരൻ (ടി.കെ....

എല്ലാ ദിവസവും, ഇരുപുറമിരമ്പുന്ന ഗലികൾക്കിടയിലൂടെ അമർത്തിച്ചവിട്ടി നീ പണിയിടത്തിൽ നിന്നു പണിയിടത്തിലേക്ക് ധൃതിപ്പെട്ടു കുതിക്കുമ്പോൾ പെട്ടെന്ന് പതിനൊന്നു മണിസ്സൂര്യനു നേരെ കണ്ണുയർത്തുന്ന ഞൊടിയിൽ ആയിരമായിരം ഫ്ളാറ്റു ജനാലക്കമ്പികളിൽ അലക്കി വിരിച്ചിട്ട തുണികൾ ചിറകുകളായ് വീശി വീശി നഗരം നിന്നെയും കൊണ്ട് അതീവ സ്വകാര്യമായി ഠപ്പെന്ന് പറന്നു പൊങ്ങുന്നതു നീ കാണും. നീ വരയ്ക്കാൻ പോകുന്ന പുതിയ ചിത്രത്തിലേക്ക്. എല്ലാ ദിവസവും ഇതേ സമയത്ത്.
പുഷ്പാകരൻ കടപ്പത്തിന്റെ ചിത്ര...

എഴുത്തശ്ശൻ കുന്നിൽ നിന്ന് അടിച്ചുകൂട്ടികൊണ്ടു വന്ന ചപ്പിലകൾ താഴെ പാടത്തു വെച്ച് കത്തിച്ച് വെണ്ണീറാക്കി, ആ വെണ്ണീർ വിറ്റു കിട്ടുന്ന പൈസ കൊണ്ട് തന്റെ കൂട്ടുകാരോടൊപ്പം ബാലമാസികകൾ വാങ്ങി വായിച്ചിരുന്ന ഒരു കുട്ടിക്കാലം പുഷ്പാകരനുണ്ടായിരുന്നു. പിന്നീട് വായനയിലൂടെ, അച്ഛമ്മ(മുത്തശ്ശി) പറഞ്ഞു കൊടുത്ത കഥകളിലൂടെ, അമ്മാമൻ തോളത്തിരുത്തി കാണിച്ചു കൊടുത്ത നാട്ടുവേലകളുടേയും, പുരാവൃത്തങ്ങളുടേയും ഓർമകളിലൂടെ പുഷ്പാകരൻ തന്റേതു മാത്രമായ ഒരു ഭാവനാലോകം രേഖകൾ കൊണ്ട് കടലാസിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. വളരെ സൂക്ഷ്മമായി, നൂലുകൊണ്ട് വസ്ത്രങ്ങൾ നെയ്യുന്നതു പോലെ. ഇൻഡ്യൻ […]
സ്വരൂപയാത്ര: മുംബൈ കലാപം...

മാധ്യമ പ്രവർത്തകനും നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനുമായ വി. ശശികുമാർ നീണ്ട ഒരു ഇടവേളയ്ക്കു ശേഷം മുംബൈയിലെത്തുന്നത് 1992-ൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടതിനോടനുബന്ധിച്ചു നഗരത്തെ വർഗീയമായി കീറിമുറിച്ച കലാപത്തിന്റെ നാളുകളിലാണ്. 25 വർഷങ്ങൾക്കുശേഷം 2017-ൽ വീണ്ടും മുംബൈ സന്ദർശിക്കുമ്പോൾ 1992-ലെ ആ കറുത്ത ഡിസംബർ നാളുകൾ അദ്ദേഹം ഓർമിച്ചെടുക്കുന്നു ബാബറി മസ്ജിദ് ഇടിച്ചു പൊളിച്ചതിനെ തുടർന്നുണ്ടായ ബോംബെ കലാപദിവസങ്ങളിലാണ് ഇതിനു മുൻപ് വന്നു കുറെ ദിവസം എന്റെ സ്വന്തം ബോംബെയിൽ ഞാൻ തടങ്കലിലാക്കപ്പെട്ടത്. കെ.ആർ. മോഹനന്റെ സ്വരൂപം […]
സാവിത്രി ബായി ഫുലെ:...
1831-ൽ മഹാരാഷ്ട്രയിൽ നായ്ഗാവിൽ ജനിച്ച സാവിത്രി ബായ് ഇന്ത്യയിലെ പ്രഥമ അധ്യാപികയായി കണക്കാക്കപ്പെടുന്നു. അവർക്ക് 9 വയസ്സ് പ്രായമുള്ളപ്പോൾ 14 വയസായ മാലി (തോട്ടക്കാരൻ ) ജാതിയിൽപ്പെട്ട ജ്യോതിറാവു ഫുലെയുടെ ഭാര്യയായി. അദ്ദേഹമാണ് അവരെ അക്ഷരം പഠിപ്പിച്ചത്. ജ്യോതിറാവു ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ച പ്പോൾ അന്ന് അവിടെ അക്ഷരാഭ്യാസമുള്ള ഏക വനിതയായ സാവിത്രിയെ അധ്യാപികയാക്കി ചരിത്രം കുറിക്കുകയാണ് ചെയ്തത്. അക്കാലത്ത് ബ്രാഹ്മണരല്ലാത്തവർക്ക് വിദ്യാഭ്യാസം നിഷി ദ്ധമായിരുന്നു. സ്ത്രീകൾക്ക് എല്ലാ ജാതിയിലും വിദ്യാഭ്യാസം നി ഷേധിക്കപ്പെട്ടു […]
ടി.ഡി. എഴുത്തിന്റെ സംവേദനത്തിന്റെയും...

എഴുത്തിന്റെയും സംവേദനത്തിന്റെയും പുതിയ ദ്വീപ് കണ്ടെ ത്തിയ എഴുത്തുകാരനാണ് ടി.ഡി. രാമകൃഷ്ണൻ. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് കൺട്രോളറായിരിക്കെ സ്വയം വിരമിച്ചു. കുന്നംകുളത്തിനടുത്ത ഇയ്യാൽ സ്വദേശി. അച്ഛൻ ദാമോദരൻ ഇളയത്. അമ്മ ശ്രീദേവി അന്തർജനം. പത്താംക്ലാസുവരെ കുന്നംകുളം ബോയ്സിലും എരുമപ്പെട്ടി ഗവ. ഹൈസ്കൂളിലും. പ്രീഡിഗ്രിയും ഡിഗ്രിയും ആലുവ യു.സി. കോളേജിൽ. 1981-ൽ സേലത്ത് ടിക്കറ്റ് കളക്ടറായാണ് ഔദ്യോഗികജീവി തം തുടങ്ങിയത്. 82 മുതൽ ഒന്നര കൊല്ലത്തോളം കോഴിക്കോട്ട് ജോലിയെടുത്തു. 83-ൽ ടിക്കറ്റ് എക്സാമിനറായി മദ്രാസിലും സേലത്തും. […]
മനുഷ്യർ ലോകത്തെ മാറ്റിയത്...

മാർക്സിസത്തിനെ സ്പർശിക്കാതെ ലോകത്ത് ഏതൊരു ചി ന്തകനും/ചിന്തകൾക്കും കടന്നു പോകാൻ സാധ്യമല്ല എന്നാണ് സമകാലിക ജീവിത പരിസരം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. അതായത് മാർക്സിസത്തെ തള്ളിക്കളയണമെങ്കിലും പിൻ പറ്റണമെങ്കിലും പുതുവായനകൾ സാധ്യമാക്കണമെങ്കിലും മാർ ക്സിലൂടെ കടന്നുപോകണം. ഈ അർത്ഥത്തിൽ മാർക്സിസം അതിനെ മറിച്ചിടുന്ന മറ്റൊരു ചിന്ത കടന്നു വരും വരെ ലോകത്ത് അതിന്റെ അജയ്യത തെളിയിച്ചുകൊണ്ടേയിരിക്കും. മാർക്സിന്റെ ഇരുനൂറാം ജന്മശതാബ്ദിയും മൂലധനത്തിന്റെ 150-ാം വാർഷികവും ലോകം പല തരത്തിൽ വിശകലനം ചെയ്യുന്ന സമയമാണി ത്. ഈ സന്ദർഭത്തിൽ തന്നെയാണ് […]
കൃഷ്ണകുമാർ മാപ്രാണം: ഓർമ്മകളുടെ...

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീവിതത്തിന്റെ ഉത്കണ്ഠകളെയും സന്ദിഗ്ദ്ധതകളെയും ഏറ്റവും സൂക്ഷ്മവും ലളിതവുമായി ആഖ്യാനം ചെയ്യുന്ന കവിയാണ് കൃഷ്ണകുമാർ മാപ്രാണം. വർത്തമാന ജീവിതത്തിലും പുതുകവിതയിലുമെല്ലാം അനുഭവപ്പെട്ടുക്കൊണ്ടിരിക്കുന്ന സമകാലികമായ യാഥാർത്ഥ്യങ്ങളെ തികഞ്ഞ അവധാനതയോടെ ഈ കവി വിശകലനം ചെയ്യുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലെ പ്രതിസന്ധികളുടെയും സങ്കീർണതകളുടെയും പൊരുളുകൾ തേടിയുള്ള സർഗാന്വേഷണമാണ് കൃഷ്ണകുമാറിന്റെ കവിതകൾ. സാമൂഹ്യജീവിതത്തിലെ നെറികേടുകൾ, കാപട്യങ്ങൾ, അധാർമികതകൾ, ജഡത, മൂല്യശോഷണങ്ങൾ, നമ്മുടെ മണ്ണിനും പരിസ്ഥിതിക്കും സംഭവിച്ച നാശങ്ങൾ എല്ലാം ഈ കവിതകൾ ചോദ്യം ചെയ്യന്നു. സാമൂഹ്യജാഗ്രത ഈ കവിതകളുടെ ലാവണ്യാനുഭവത്തെ […]
ഫാസിസവും രൂപങ്ങളുടെ രാഷ്ട്രീയവും

മതം ഫാഷിസമായിത്തീരുന്നത് അതിന്റെ ഉള്ളടക്കത്തിൽ നിന്നല്ല അതിന്റെ പ്രയോഗരൂപത്തിൽ നിന്നാണ്. ഭഗവദ്ഗീതയിലോ ഖുറാനിലോ ബൈബിളിലോ എന്തു പറയുന്നു എന്നതിൽ നിന്നല്ല ഫാസിസം രൂപപ്പെടുന്നത്. അതിന്റെ പ്രായോഗിക ഘടനകളിൽ നിന്നാണ്. എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്കു വേണ്ടിയാണ് എന്ന് എല്ലാ മതഗ്രന്ഥങ്ങളും സാക്ഷിനിർത്തി മതവ്യാഖ്യാതാക്കൾ നിരന്തരം ഉദ്ബോധിപ്പിക്കാറുണ്ട്. എന്നിട്ടും അവ പരസ്പരം കലാപ സജ്ജമായിത്തീരുന്നതെന്തുകൊണ്ടാണ് എന്നതിനുത്തരം ആണ് ഫാസിസത്തിന് നിദാനം എന്നാണ്. അതിനാൽ ഗ്രന്ഥങ്ങൾ എന്തു പറയുന്നു എന്നതിലല്ല, അത് ഏതു സന്ദർഭത്തിൽ ഉപയോഗിക്കപ്പെടുന്നു അഥവാ എങ്ങനെ പുനരുല്പാദിപ്പിക്കപ്പെടുന്നു എന്നതിലാണ് […]
മനോജ് കുറൂർ: നിലം...

മനോജ് കുറൂർ കവിയാണ്, ചെണ്ടവാദകനാണ്. കേരളീയ താളങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ആളാണ്. ‘തൃത്താള കേശവൻ’ പോലെ ഒന്നാംതരം കവിത മനോജ് എഴുതിയിട്ടുണ്ട്. ആട്ടക്കഥ രചിച്ചിട്ടുണ്ട്. ‘കോമ’ പോലെ ദീർഘകവിതകൾ എഴുതി യിട്ടുണ്ട്. കവിത വല്ലാതെ കുറുകിപ്പോയ, താളവും വൃത്തവുമൊെ ക്ക കവിതയിൽ നിന്ന് അപ്രത്യക്ഷമായ ഒരുകാലത്ത് വ്യത്യ സ്തമായ കവിതകൾ എഴുതിയ കവിയാണ് മനോജ് കുറൂർ. ഭാഷയിൽ ഈ അടുത്തകാലത്ത് നടന്ന സവിശേഷമായ ഒരു പരീക്ഷണത്തിന്റെ പരിണത ഫലമാണ് മനോജ് കുറൂരിന്റെ നി ലം പൂത്തു മലർന്ന […]
മാനസി: താരാബായ് ഷിൻദെ...

ഹിന്ദുസ്ത്രീകൾ അനുഭവിച്ചിരുന്ന, ഇന്നും അനുഭവിച്ചു വരുന്ന കഠിനമായ അടിച്ചമർത്തലിനെതിരെയുള്ള വലിയൊരു പൊട്ടിത്തെറിയായിരുന്നു താരാബായിയുടെ സ്ത്രീപുരുഷ താരതമ്യം. 1880കളിൽ ഇന്ത്യൻ സാംസ്കാരിക ദേശീയവാദികളും ദേശീയപുരോഗമനവാദികളും കൊളോണിയൽ അധികാരികളും സ്ത്രീകളെ ഉദ്ധരിക്കേണ്ടതെങ്ങനെ എന്ന പ്രശ്നത്തെച്ചൊല്ലി ഏറ്റുമുട്ടിക്കൊണ്ടിരുന്ന കാലത്താണ് അത് പിറന്നത്. ഗാർഹിക-സ്വകാര്യ ഇടങ്ങളിൽ കൊളോണിയൽ അധികാരികൾ പരിഷ്കരണം ഏർപ്പെ ടുത്തിക്കൂടാ എന്ന സാംസ്കാരികദേശീയവാദികളുടെ മുറവിളി ഏറ്റവും ബാധിച്ചത് സ്ത്രീകളെയായിരുന്നു. ഫലത്തിൽ രണ്ടോ മൂന്നോ സംഘം പുരുഷപരിഷ്കർത്താക്കളുടെ വാദപ്രതിവാദങ്ങ ളുടെ നിശ്ശബ്ദയായ കേന്ദ്രവസ്തുവായി മാത്രം സ്ത്രീ നിലകൊള്ളുന്ന ആ അവസ്ഥയെ അതിശക്തമായി […]
ജോസഫ് എന്ന പുലിക്കുട്ടി

കത്തോലിക്ക വൈദികർ പുറമേയ്ക്ക് എത്ര സൗമ്യരും ശാന്ത രുമാണ്. തങ്ങൾ ആവശ്യപ്പെട്ടപ്രകാരം സ്കൂളുകളോ കോളജുകളോ അനുവദിച്ചു കിട്ടാതിരിക്കുമ്പോഴോ ഇഷ്ടകാര്യങ്ങൾ സാധി ച്ചുകിട്ടാതെ വരുമ്പോഴോ ചിലരൊക്കെ ആക്രോശം നടത്തുന്ന തൊഴിച്ചുനിർത്തിയാൽ ക്രോധത്തിന്റെ തിരുവചനങ്ങൾ കൊണ്ട് അവർ നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ ശല്യപ്പെടുത്താറേയില്ല. ഇവരിൽ ബഹുഭൂരിപക്ഷവും വ്യക്തിപരമായി വളരെ നല്ല മനുഷ്യരാണെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമാകുമ്പോൾ, അണ്ടിയോടടുക്കുമ്പോൾ മാങ്ങ അതിന്റെ പുളി കൊണ്ട് ഇളിഭ്യരാക്കുന്നതുപോലെ നമ്മെ വ്യസനിപ്പിക്കും. ആസ്തികളും കർക്കശനിയമങ്ങ ളും യാഥാസ്ഥിതിക ചിന്തകളുടെ ജഡഭാരങ്ങളും ചോദ്യം ചെയ്യ പ്പെടാത്ത വിശ്വാസ സങ്കീർണതകളും […]
മലയാള സിനിമ ’90:...

അധീശത്വ മൂല്യബോധങ്ങൾ പൊതുസംജ്ഞയായി നിലനിൽ ക്കുന്ന കാലത്തോളം മലയാള സിനിമയുടെ വ്യവഹാരമണ്ഡലം ഫ്യൂഡൽ ബോധ്യങ്ങളോട് സമരസപ്പെടുന്നത് ആയിരിക്കും. അഭി നയം മുതൽ സിനിമയുടെ എല്ലാ കയറ്റിറക്കങ്ങളിലും ഫ്യൂഡൽ അവശിഷ്ടത്തെ സാംസ്കാരിക ചിഹ്നമായി സ്വീകരിക്കുന്നത് കാണാൻ കഴിയും. അതിനു കാരണം ഇന്നും മലയാള സിനിമയുടെ കഥകളിൽ സവർണാധിപത്യ പ്രവണതയുടെ കാഴ്ചവത്കരണം ഒഴിച്ചുകൂടാനാവാത്ത വിധത്തിൽ നിലനിൽക്കുന്നു എന്നതാണ്. എന്നാൽ പുതുകാല സിനിമകൾ ചില കുതറലുകൾ നടത്തുന്നുണ്ട് എന്നത് പരിഗണിക്കപ്പെടേണ്ടതാണ്. മലയാള സിനിമയുടെ ചരിത്രം രണ്ടുതരം ദുരന്തത്തെയാണ് അഭിമുഖീകരിച്ചത്. ഈ ദുരന്തങ്ങളെ […]
സൗന്ദര്യവും സമരവുമാകുന്ന കവിതകൾ

ഒന്ന് കവിത അത് എഴുതപ്പെടുന്ന വർത്തമാനകാലത്തിൽ നിന്ന് ഭാവിയിലേക്കും ഭൂതകാലത്തേക്കും സഞ്ചരിക്കും. അതുകൊണ്ടുതന്നെ പ്രവാചകത്വത്തിന്റെയും ചരിത്രത്തിന്റെയും അടയാളങ്ങൾ ഓരോ കവിതയിലും പതിഞ്ഞുകിടക്കുന്നുണ്ട്. അത് കണ്ടെത്തുക എന്നതാണ് പ്രധാനം. സച്ചിദാനന്ദൻ എഴുതിയ നടക്കൂ നടക്കൂ എന്ന കവിത (മാധ്യമം ആഴ്ചപ്പതിപ്പ്, 2018 മാർച്ച് 12) ഈ വിധം സമീപസ്ഥമായ ഒരു സംഭവത്തിന്റെ പ്രവാചകത്വത്തെ അനുഭവി പ്പിക്കുന്നതായിരുന്നു. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വ ത്തിൽ മഹാരാഷ്ട്രയിൽ നടത്തിയ കർഷകരുടെ ലോംഗ് മാർച്ചായിരുന്നു അത്. മാർച്ച് 6ന് ആരംഭിച്ച ലോംഗ് മാർച്ച് […]
എന്റെ ചിത്രമെഴുത്ത്: ദേവൻ...

എന്നെക്കുറിച്ച് ഞാൻതന്നെ എഴുതുമ്പോൾ എനിക്കോർമവരുന്നത് കെ.ജി.എസ്സിന്റെ ഒരു കവിതാശകലം ആണ്. ”ആരെയാണ് ഏറെ ഇഷ്ടം”/”എന്നെത്തന്നെ”/”അതുകഴിഞ്ഞാലോ?”/”കഴിയുന്നില്ലല്ലോ?”/ഇങ്ങനെ സ്വന്തം അനുഭവങ്ങളുടെ ഓർമകളുടെ ചാരത്തിൽ നിന്ന് ഞാൻ ചിത്രം വരച്ചുകൊണ്ടി രിക്കുന്നു. വേദന ജീവിതത്തിന്റെ ഒരു ഭാഗമാണെങ്കിൽ അതിൽ നിന്നും മുക്തി നേടാനുള്ള മാർഗവും നമ്മുടെ കൈവശമുണ്ട്. അതാണ് എനിക്കു ചിത്രംവര. ബാല്യകാലം മുതലുള്ള അനുഭവങ്ങളുടെ തടവറയിൽ നിന്നും മുക്തമാവാൻ പറ്റാത്ത മനസ്സാണ് എന്റേത്. അതിൽ നിന്നും മോചനം നേടാൻ പറ്റാത്തതുകൊണ്ട് ആ ഓർമകളുടെ ചിത്രങ്ങൾ പ്രകൃതിയിൽ കാണുന്ന സാധാരണ ബിംബങ്ങളിലൂടെ […]
വീണ്ടെടുപ്പിന് വേണ്ടിയുള്ള വിലാപങ്ങൾ

മനുഷ്യ ജീവിതം നേരിടേണ്ടി വരുന്ന നാനാതരം പ്രഹേളികകളെ അതിഭാവുകത്വത്തിന്റെ ആർഭാടമില്ലാതെ ലാളിത്യത്തിന്റെ വിശുദ്ധിയിൽ അസുലഭ അനുഭൂതിയാക്കി തീർക്കുന്ന സർഗവൈഭവമാണ് യു.കെ. കുമാരൻ എന്ന കഥാകാരന്റെ കഥകളെ മലയാള വായനക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നത്. കഥ എഴുത്തിനായി സ്വീകരിക്കപ്പെടുന്ന പ്രമേയങ്ങൾ, അവ എത്ര ഗഹനമായാലും അദ്ദേഹം തന്റെ തൂലികത്തുമ്പു കൊണ്ട് ഉഴുതു മറിച്ച് പാകപ്പെടുത്തി എടുക്കുമ്പോൾ അതിന് സാരള്യത്തിന്റെ ഛന്ദസും ചൈതന്യവും കൈവരുന്നു എന്നത് വിസ്മയാവഹമാണ്. സാഹിത്യം എന്ന സർ ഗരൂപം ആത്യന്തികമായി മനുഷ്യന് വേണ്ടിയാണ് നിലകൊള്ളേ ണ്ടത് എന്ന ഉറച്ച […]
ആയ്ദാൻ: മുളങ്കാടുകൾ പൂക്കുന്ന...
‘നിൽക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളിൽ നാടകം, മുന്നിൽ നിങ്ങളും…’ എന്ന് പറഞ്ഞത് മലയാള നാടകവേദിയിലെ ഒറ്റയാൾ പട്ടാളമായിരുന്ന എൻ എൻ പിള്ളയാണ്. ഒരിക്കൽ, ‘നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം’ എന്നു പാടിയത്, ഭാസ്കരൻ മാസ്റ്ററും. നാലഞ്ചു മുളങ്കമ്പുകൾ മാത്രം കൂട്ടിക്കെട്ടിയ ഒരു കുടിൽ. മുറ്റ ത്ത് മുളകൊണ്ടുണ്ടാക്കിയ മൂന്ന് ഇരിപ്പിടങ്ങൾ. മുള അഴയ്ക്കയിൽ നിവർത്തിയിട്ട നിറം മങ്ങിയ ഒരു തുണി. കാവ്യബിംബങ്ങളെപ്പോലെ, ഇവയെ മാത്രം അരങ്ങിലെ വസ്തുക്കളാക്കി, സത്യസന്ധവും നിഷ്കളങ്കവുമായ നേർജീവിതത്തിന്റെ പരിച്ഛേദം പോലെ, ഓരവാസികളുടെ സഹന […]
ആപേക്ഷികം

പറയേണ്ടതായ പ്രധാനപ്പെട്ട കാര്യങ്ങളൊന്നും നിന്നോടു ഞാൻ പറയുന്നില്ലെന്ന്നിനക്കു പരാതി. പറയേണ്ടതില്ലാത്ത അപ്രധാനമായ പലതും ചിലപ്പോൾ പറയരുതാത്തതും പറയുന്നുണ്ടെന്നും. വഴിയിൽ മണ്ണു പുതഞ്ഞു കിടന്ന ഭംഗിയുള്ള ഒരാലില ഇരുപതു വർഷങ്ങളായി എന്റെ ഡയറിത്താളിലുണ്ട്. പ്രിയ തോഴൻ വാങ്ങിത്തന്ന ചോക്കളേറ്റിന്റെ പൊതി വർഷങ്ങളായി എന്റെ പേഴ്സിലുണ്ട്. ഒരു സ്വർണമോതിരവും രണ്ടു വിലയേറിയ വാച്ചുകളും എവിടെയോ വച്ച്ഞാൻ മറന്നു പോയിട്ടുണ്ട്. സ്വന്തമായുള്ള ഒരേയൊരു ഫ്ളാറ്റിന്റെ ആധാരം തെരഞ്ഞ്ഞാൻ ആഴ്ചകൾ കളഞ്ഞിട്ടുണ്ട്. പ്രാധാന്യം എന്ന വാക്ക്എത്ര ആപേക്ഷികമെന്ന്ഐൻസ്റ്റൈൻ പറയാൻ മറന്നതാകാം. നമുക്കിടയിൽ തെറ്റിക്കൊണ്ടേയിരിക്കുന്ന […]
സിമോങ് ദ ബുവ്വേ:...

വിവാദപരമായ വിഷയങ്ങളിൽ നഗ്നമായി സംസാരിക്കുന്ന ഒരു മുഖ്യധാരാ ബുദ്ധിജീവി എന്ന നിലയിലേക്ക് സിമോങ് ദ ബുവ്വേ (1908-1986) യെ കൊണ്ടെത്തിച്ചത് 1949ൽ അവരെഴുതിയ ൗദണ ണേഡമഭഢ ണേഷ എന്ന കൃതിയാണ്. ബുവ്വേ പ്രതിബദ്ധതയുടെ എഴുത്തുകാരിയായിരുന്നു. അക്കാലത്ത് ഫ്രാൻസിൽ പ്രതിബദ്ധത എന്നു പറയുന്നത് ഒരെഴുത്തുകാരൻ എഴുത്തുകാരി എഴുത്തി ലൂടെ പ്രകടിപ്പിക്കുന്ന ലോകവീക്ഷണത്തിന്റെ രാഷ്ട്രീയവും ധാർ മികവുമായ വിവക്ഷകൾ എന്താണെന്ന് സ്വയം തിരിച്ചറിയുന്നതി നെയാണ് ബുവ്വേ പെണ്ണിന്റെ സാഹചര്യം (ലധളഴടളധമഭ) എന്താണെന്ന് ചോദിച്ചുകൊണ്ട് തത്ത്വചിന്തയിലും സാഹിത്യത്തിലും വളരെ വ്യത്യസ്തമായ ചില […]
എം. മുകുന്ദൻ: എഴുത്തിലെ...

നീണ്ട അമ്പതു വർഷങ്ങളായി ഒരു യുവാവായി സാഹിത്യരംഗത്ത് നിൽക്കുന്ന എം. മുകുന്ദൻ എന്ന മഹാപ്രതിഭാസത്തിന്റെ നക്ഷത്ര രഹസ്യം എന്താണ്? ഇന്നും യുവാക്കളെ വെല്ലുന്ന മിന്നുന്ന സാഹിത്യകൃതികൾ എം. മുകുന്ദനിൽ നിന്ന് എങ്ങനെയാണു പിറവി കൊള്ളുന്നത്? നാല് പതിറ്റാണ്ടെങ്കിലും നമ്മുടെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാർ ഓരോരുത്തരും തങ്ങ ളുടെ വിശേഷാൽ പ്രതിയിൽ മുകുന്ദനെക്കൊണ്ട് എഴുതിക്കുവാനായി ശരിക്കും മത്സരിച്ചിട്ടുണ്ട്. ഇന്നും മാറ്റമൊന്നും അതിന് ഉണ്ടായിട്ടിെല്ലന്നതാണ് സത്യം. ക്ഷീണിക്കാത്ത പ്രതിഭ എന്ന് കെ.പി അപ്പന്റെ ഒരു സൗന്ദര്യ നിരീക്ഷണം ചേരുന്നത് എം. […]
അംബികാസുതൻ മാങ്ങാട്: മലയാളത്തിലെ...

നാഗരികതയുടെ അധിനിവേശവും അനിയന്ത്രിതമായ വ്യാപാരവത്കരണവും വർത്തമാന സമൂഹത്തെ പ്രതിസന്ധിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതി ഒരേസമയം ചൂഷണം ചെയ്യ പ്പെടുകയും മലിനീകരിക്കപ്പെടുകയുമാണ്. വികസനം ഏകപക്ഷീ യമായ മുറവിളിയാകുമ്പോൾ പ്രകൃതിയോടും ജീവജാലങ്ങളോടും കാരുണ്യമില്ലാത്തവനായിത്തീരുന്നു മനുഷ്യൻ. ആഗോളീകരണാനന്തരകാലം നിർമിച്ചെടുത്ത ആത്മഹത്യാപരമായ പരിതോവസ്ഥയാണിത്. മലയാള കഥയിൽ പരിസ്ഥിതിബോധത്തിന്റെ തിരിതെളിച്ച പ്രതിഭാധനന്മാർ പലരുമുണ്ട്. വൈക്കം മുഹമ്മദ് ബഷീറും ഒ.വി. വി ജയനും അവരിൽ മുന്നിട്ടുനിൽക്കുന്നു. ‘ഒരഞ്ഞൂറു കൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയും എല്ലാം മനുഷ്യൻ കൊന്നൊടുക്കും. മരങ്ങളെയും ചെ ടികളെയും നശിപ്പിക്കും. മനുഷ്യൻ […]
ടി. ടി. പ്രഭാകരൻ:...

റേഡിയോ നാടകപ്രസ്ഥാനം എഡിറ്റർ ടി.ടി. പ്രഭാകരൻ കേരള സംഗീത നാടക അക്കാദമി – വില 450 രൂപ കേരളീയ സമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ബോധ നവീകരണത്തിൽ, ആകാശവാണി ചെലുത്തിയ സ്വാധീനം ചെറുതല്ല. മലയാളികളുടെ പ്രിയപ്പെട്ട മാധ്യമമായി റേഡി യോ പ്രക്ഷേപണം ഇന്നും നിലനിൽക്കുന്നതിന്റെ ചരിത്രം, പക്ഷേ പുതിയ തലമുറയ്ക്ക് അജ്ഞാതമാണ്. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തു പോയി അവസാനിക്കുന്നു പലപ്പോഴും പ്രക്ഷേപണ കല. വായുവിൽ വിലയിച്ച് ഇല്ലാതാകാൻ വിധിക്കപ്പെട്ട ഒരു കലാരൂപം. രേഖപ്പെടുത്തി വയ്ക്കുകയെന്ന […]
അയോബാമി അദേബായോ/ ഫസൽ...

(പെണ്ണെഴുത്തിന് നൽകപ്പെടുന്ന വിഖ്യാതമായ ബെയ്ലി സാഹിത്യ പുരസ്കാരത്തിന്റെ (2017) അന്തിമ ലിസ്റ്റിൽ ഇടം പിടിച്ച ‘സ്റ്റേ വിത്ത് മി’ എന്ന നോവലിനെ കുറിച്ച്. യുവ നൈജീരിയൻ നോവലിസ്റ്റ് അയോബാമി അദേബായോയുടെ പ്രഥമ നോവലാണ് ഈ കൃതി). കൊളോണിയൽ പൂർവ ആഫ്രിക്കൻ സംസ്കൃതിയിൽ സമൂഹത്തിലെ എല്ലാ പൊതു സ്ഥാനങ്ങളിലും സ്ത്രീ മികച്ച സാന്നി ധ്യമായിരുന്നെങ്കിൽ, കൊളോണിയലിസത്തിന്റെ വരവോടെ വി ക്റ്റോറിയൻ മൂല്യങ്ങൾ ആഫ്രിക്കൻ സംസ്കൃതിയിൽ പിടിമുറുക്കുകയും വിവാഹവും ഗർഭധാരണവുമാണ് പെണ്ണിടങ്ങൾ എന്ന രീ തിയിലേക്ക് സ്ത്രീയുടെ സാമൂഹിക സ്ഥാനം […]
അനീഷ് ജോസഫ്: ഡി.കണ്യൻകട/...

കഥയെഴുത്തിന്റെ മർമം കൃത്യതയോടെ അറിയാവുന്ന കഥാകാരനാണ് അനീഷ് ജോസഫ്. മണ്ണിനെ ആഞ്ഞുചവിട്ടി ആകാശത്തെ തൊടുന്ന തീക്ഷ്ണമായ സൗന്ദര്യാനുഭവമാണ് അനീഷി ന്റെ കഥകൾ ദൃശ്യവത്കരിക്കുന്നത്. എന്നാൽ കഥയുടെ വിപണന തന്ത്രങ്ങളെക്കുറിച്ച് തീർത്തും അജ്ഞനാണ് ഈ കഥാകാരൻ. അനീഷിന്റെ കഥകളിലൂടെ കടന്നുപോകുമ്പോൾ, മലയാളകഥയുടെ കുതിച്ചുചാട്ടങ്ങൾക്കിടയിൽ ഇദ്ദേഹത്തിന്റെ കഥകളുടെ സ്ഥാനം എവിടെയാണെന്ന് തിരയുമ്പോഴാണ് മുകളിൽ പറഞ്ഞ പരിമിതി നമുക്ക് ബോധ്യമാവുക. കഥ ചവറാണെങ്കിലും കവറാകുന്ന ആധുനിക കാലത്ത്, അനീഷിനെപ്പോലുള്ള എഴുത്തുകാരൻ സർഗാത്മകതയുടെ പുറംതിണ്ണയിൽ കാത്തിരിക്കേണ്ടിവരുന്നത് വായനക്കാരന്റെ പരാജയം കൂടിയാണ് വിളിച്ചോതുന്നത്. അതിജീവനം […]
സ്ത്രീശക്തിയുടെ വൈവിധ്യം അനാവരണം...

ഇന്ത്യൻ സാഹിത്യത്തിലെ സ്ത്രീശക്തിയുടെ വൈവിധ്യവും വൈജാത്യവും അനാവരണം ചെയ്ത് ചർച്ചകളിലൂടെയും ആശയസംവാദങ്ങളിലൂടെയും ഗെയ്റ്റ്വേ ലിറ്റ്ഫെസ്റ്റിന്റെ നാലാമത് എഡിഷൻ ശ്രദ്ധേയമായി. രാജ്യത്തെ പ്രമുഖരായ 50 എഴുത്തുകാരികൾക്കു പുറമേ സാഹിത്യത്തിലും സിനിമയിലും പ്രതിഭ തെളിയിച്ച 20 യുവ എഴുത്തുകാരികളും ലിറ്റ്ഫെസ്റ്റിന്റെ ഭാഗമായിരുന്നു. അസമീസ്, ബംഗാളി, ഭോജ്പുരി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, ഖാസി, കശ്മീരി, കൊസാലി, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, സിന്ധി, തെലുഗു, കന്നഡ, തമിഴ് എന്നീ 17 ഭാഷകളാണ് ഈ ത്രിദിന സാഹിത്യോത്സവത്തിൽ പ്രതിനിധീകരിക്കപ്പെട്ട ത്. മുംബൈയിൽ നിന്നു […]
പെണ്ണൊരുമ

”ക്രിയാത്മകമായ രാത്രികൾ ഇനി നമുക്കുണ്ടാവണം. മോളുണരില്ല എന്നുറപ്പാക്കിയുള്ള ശബ്ദമാനങ്ങൾ മാത്രം സൃഷ്ടിച്ച് ധൃതിവച്ച് രതികർമം നിർവഹിച്ചശേഷം കുളിമുറീ ചെന്ന് കഴുകി വന്ന് മാണ്ടുറങ്ങുന്ന പതിവ് ഇനിമേൽ നമുക്കു വേണ്ട” വാണിയുടെ വാക്കുകൾ കേട്ട് സൂരജ് മേനോൻ ഞെട്ടിത്തരി ച്ചു. അയാൾ പ്രജ്ഞയുടെ ഒരു പകുതിയിൽ ഹിന്ദു പത്രവും മറ്റേ പകുതിയിൽ മിക്കിമൗസിന്റെ ചിത്രമുള്ള കപ്പു നിറയെ ഗ്രീൻ ടീയുമായി ഒരു നല്ല സായാഹ്നത്തിന് തുടക്കമിടുകയായിരുന്നു. അതി നിടയിൽ ഭാര്യയിൽ നിന്ന് ഇത്തരത്തിൽ ഒരു കടന്നാക്രമണം തീ രെ […]
മരണത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ

നീ അല്ലെങ്കിൽ ഞാൻ വെടിയേറ്റാണ് മരിക്കുകയെങ്കിൽ ആ ചോരയിൽ നിന്ന് ഏതു പൂവുള്ള ചെടിയാവും മുളയ്ക്കുക ചുകന്നതോ കരുവാളിച്ചതോ തൂങ്ങിയാണ് മരിക്കുകയെങ്കിൽ അച്ചുടലയിൽ നിന്ന് തൂങ്ങി മരണത്തിന്റെ സ്മൃതികൾ ഒളിപ്പിച്ച പ്ലാവുകൾ കിളിർക്കുമോ? നാമൊരിക്കലിരുന്നു മറക്കണമെന്നു കരുതിയ, നിന്നെ കാണാൻ വരുമ്പോൾ ഉദയവും നിന്നെ പിരിഞ്ഞു വരുമ്പോൾ അസ്തമയവും കാട്ടിയ കുന്നിന്റെ കീഴ്ക്കാന്തൂക്കിൽ നിന്നു ചാടിയാണ് മരിക്കുകയെങ്കിൽ പ്രണയത്തിന്റെ ഓർമകൾക്കായി ഇന്നില്ലാതെ പോയൊരക്കുന്ന് വീണ്ടുമുയിർത്തെണീൽക്കുമോ? സ്വാതന്ത്ര്യത്തിൽപ്പെടാതെ പോയ രാത്രി അജ്ഞാതരാൽ കുത്തേറ്റു മരിച്ചാൽ ഏതോ ചിഹ്നഭാഷയിൽ തെളിവുകളുടെ […]
വട്ടത്തിലോട്ടം

അവൾക്ക് പഠിച്ചിറങ്ങി ഉടനെതന്നെ ജോലി കിട്ടി. അവൾ നഗരത്തിന് നടുക്ക് ആകാശം മുട്ടി നിൽക്കുന്ന ഒരു ഫ്ളാറ്റ് സമുച്ചയത്തിൽ താമസം തുടങ്ങി. മുകപ്പിൽ മണിപ്ലാന്റ് ചെടി നട്ടു; കയർ കെട്ടി മുകളിലേക്ക് പടർത്തി. അത് പടർന്നു കയറി എടുപ്പുകൾ തെന്നി നീങ്ങുന്ന മേഘങ്ങളോട്, മനുഷ്യരുടെ കഥകൾ പറഞ്ഞു കേൾപ്പിച്ചുകൊണ്ടി രുന്നു. ഇലനാക്കുകൾ പൊടിപ്പും തൊങ്ങലും വച്ച് കഥ ചിലമ്പുമ്പോൾ മേഘങ്ങൾ ആശങ്ക പൂണ്ടിറ്റു കൊണ്ടിരുന്നു. മഴ വീണ് മണ്ണ് നനഞ്ഞു. നനഞ്ഞ മണ്ണ് ഒലിച്ചു നീങ്ങിയപ്പോൾ, അസ്ഥി […]
സമസ്തപദങ്ങൾ

വാക്കുകളെ മുറിക്കുന്ന ഒരക്ഷരദൂരത്തിനപ്പുറത്തേക്കും ഇപ്പുറത്തേക്കും പടർന്ന് ഞാനും നീയും അവരും നമ്മളാവുന്നു. നമ്മൾ നടന്ന വഴിയെന്ന ചരിത്രമുണ്ടാകുന്നു. നമ്മൾ നടന്ന വഴിയിലെ ക്രിയകളിലും കർമങ്ങളിലും എത്ര ഞാനെന്നും എത്ര നീയെന്നും ഞാൻ മറിച്ചു നോക്കുന്നു. സർവനാമബഹുവചനങ്ങളിലെ അധികാരകേന്ദ്രീകരണത്തെക്കുറിച്ച് ഉപന്യാസമെഴുതുന്നു. നെറ്റിപ്പട്ടം കെട്ടിയ നാമപദങ്ങൾ- വാക്യത്തിന് മുന്നിലേക്ക് ഓടിവന്ന് ഞെളിഞ്ഞുനിൽക്കുന്ന അഹങ്കാരങ്ങൾ. ക്രിയകളിലേക്കും കർമങ്ങളിലേക്കും ജിർണത പടർത്തുന്ന അവിവേകങ്ങൾ. ആടി, പാടി, തേടി എന്നിങ്ങനെ ക്രിയാപദങ്ങളാവണം. നാമത്തെ ഉള്ളിലേക്ക് വലിച്ചെടുക്കണം. സമസ്തപദങ്ങളാണ് സുന്ദരകാവ്യങ്ങൾ. സൂര്യചന്ദ്രന്മാരും ലൊട്ടുലൊടുക്കുകളും അടുത്തടുത്തുനിന്ന് നൃത്തംചെയ്യുന്നു. […]
മകൻ വരുമ്പോൾ

മകനവധിക്കു വരുമ്പോൾ താനേ പാടും, പാട്ടുപാടുന്ന യന്ത്രങ്ങളൊക്കെയും സ്വീകരണമുറിയിൽ തലങ്ങും വിലങ്ങും ഓടും, കുത്തി മറിയും ചിരിക്കും തമാശ പറയും, പിണങ്ങും, മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും നിവിൻപോളിയും വിനായകനും. ഒഴിഞ്ഞിരിക്കുന്ന പാത്രങ്ങളിൽ നിറയും ഭക്ഷണങ്ങൾ ഫ്രിഡ്ജ് പൂർണ ഗർഭിണിയാവും പാതിരാത്രിയിലും തുറന്നിരിക്കും പൂമുഖവാതിൽ വസ്തുക്കൾ മുകളിൽ നിറഞ്ഞ് കാലുകൾ മാത്രം പുറത്തു കാണുന്ന വിചിത്ര ജീവിയാകും ഊൺമേശ കിടക്കവിരികൾ ചുരുട്ടപ്പെട്ട് മൂലയ്ക്കിരിക്കും ഉണരും അലറാമില്ലാതെയും വീട് നിർബന്ധിച്ചാലും ഉറങ്ങാതെയാവും മകനവധി കഴിഞ്ഞു പോകുമ്പോൾ രണ്ടു കൈകൾ […]
ബോധിവൃക്ഷത്തിന്റെ ദലമർമരങ്ങൾ

വേപ്പുമരത്തിലെക്കാറ്റ് അതിലൊറ്റക്കിളിയെ ഇരുത്തി ഓമനിക്കുമ്പോൾ ഞാനെന്റെ ജാലകം തുറന്നിടുന്നു അവിടെ ഉണ്ടായിരുന്നെന്ന അടയാളത്തെ ഒരു ചില്ലയനക്കത്തിൽ പുറകിലാക്കി അത് പറന്നു പോകുന്നു. വർത്തമാനകാലത്തെ ഒരു ചിറകനക്കത്തിൽ ഭൂതകാലമെന്നെഴുതി അതിദ്രുതം ആ നിമിഷത്തെ കടന്നു പോകുന്നൊരു മാന്ത്രികൻ! ഈ പ്രപഞ്ചത്തിൽ ഉത്തരങ്ങളേക്കാൾ ദുഷ്കരമാണ് ചോദ്യങ്ങളെ തുറന്നു വിടുക എന്നത് തനിക്ക് താങ്ങാവുന്നതിലധികം ഭാരവുമായി ചിലപ്പോളത് തിരികെ എത്തിയേക്കാം. ജീവിതം ഒരു കണ്ണാടിയല്ല ശ്വാസത്തെപ്പോലെ സ്വന്തമല്ലാത്ത പലതുമാണ് നാം. ഹൃദയമൊരു വിരുന്നുകാരനാകുമ്പോൾ ജീവിതമതിന്റെ വിരുന്നുമേശയാകുന്നിടം മാത്രമാണ് നമുക്കീ ലോകം. നമുക്ക് […]
മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള...

നവ മലയാള കഥയുടെ പരസ്യസമുദ്രമേതെന്നത് ഒരു വലിയ അന്വേഷണമാണ്. കഥ എന്ന മാധ്യമത്തിന്റെ പിതൃഭൂമി തിരഞ്ഞുകൊണ്ടുള്ള ഒരു ചെറിയ യാത്രയാണിത്. സമകാലിക യാഥാർത്ഥ്യ ങ്ങളുടെ വേരുകൾ ഓടിനിൽക്കുന്ന ദിവ്യദർശനഭൂമിയുടെ സന്ത തിയാണ് പുതിയ കഥ. യന്ത്രസംസ്കാരത്തിന്റെ കൊടുംഭീതികാലത്ത് കഥ എന്ന മാധ്യമം എങ്ങനെയാണ് അച്ചടിരൂപത്തിന്റെ അധികാരം നിലനിർത്തുന്നതെന്ന് നാം പരിശോധിച്ച് മനസ്സിലാക്കേണ്ടതുണ്ട്. കഥാകൃത്തിന്റെ സ്വയം പ്രകാശനത്തിന്റെ ഉന്മാദഭൂമിയായി കഥ മാറിയിട്ട് അധികകാലമായിട്ടില്ല. കഥയിന്ന് പുതിയ പാരമ്പര്യം അന്വേഷിക്കുകയാണ്. അത് യാഥാർത്ഥ്യങ്ങളെ നിർ വചിക്കാനുള്ള ടൂളായി മാറിക്കഴിഞ്ഞു. ഇത് […]
ജസീന്ത കെർകേട്ട: ഞാൻ...

ആദിവാസി വർഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വരേണ്യ വർഗക്കാരായി അഹങ്കരിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ അല്ലെങ്കിൽ ഭാവനയിൽ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. ആ ചി ത്രങ്ങൾ അവരുടെ രൂപഭാവങ്ങൾ, ജീവിതശൈലി, വസ്ത്രധാരണം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും. ആദിവാസികൾ മൊത്തത്തിൽ നേരിടുന്ന പ്രശ്നങ്ങളും ഏതാണ്ട് ഒരുപോലെതന്നെ. ദാരിദ്ര്യം, ചൂഷണം, കുടിയൊഴിപ്പിക്കൽ, അന്യ വത്കരണം, നിരക്ഷരത, അനാരോഗ്യം എന്നിവ അവയിൽ പ്രധാനമത്രെ. ജാർഖണ്ഡ്-ഒഡീഷ അതിർത്തിയിലെ മനോഹർപൂരിലെ ഖുദ്പോസ് എന്ന ആദിവാസി ഗ്രാമത്തിലെ പ്രശ്നങ്ങളും വ്യത്യസ്തമല്ല. അങ്ങനെയുള്ള ആ ആദിവാസി ഗ്രാമത്തിലെ ഒരു കുടുംബത്തിൽ ജനിച്ച് […]
ചെങ്ങന്നൂർ വിധി

ഓർക്കാപ്പുറത്താണ് ചെങ്ങന്നൂരിന് ലോട്ടറിയടിച്ചത്. ഒരുപതി രഞ്ഞെടുപ്പിന്റെ പേരിൽ ഇങ്ങനെയും വരുമോ, ദേശീയപ്രസക്തി? സാധാരണഗതിയിൽ ഒരു നാടിന് പെരുമ വരിക രണ്ടു വഴി ക്കാണ് – ഒന്നുകിൽ ബെടക്ക്, അല്ലെങ്കിൽ മറിച്ച്. അബദ്ധവശാൽപോലും ഈ രണ്ടു വകുപ്പിലും ചരിത്രപരമായിത്തന്നെ ഇടം നേടിയിട്ടില്ലാത്ത നാടാണ് ചെങ്ങന്നൂർ. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ചലനങ്ങളുടെ കാര്യത്തിൽ തളർവാതം പിടിച്ചുകിടക്കുന്ന ദേശം. അമ്മാതിരി ചലനങ്ങൾ വല്ലതും നടക്കണമെങ്കിൽ സൃഷ്ടിപരമായ മേഖലകൾ പച്ച പിടിക്കണം. അതിന്മേൽ ആശയപരമോ ആമാശയപരമോ ആയ സംഘർഷങ്ങളുണ്ടാവണം. പണ്ടെങ്ങോ കുരുമുളകും കരിമ്പും […]
ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം നടത്താൻ ഇംഗ്ലീഷോ ഹിന്ദിയോ മതിയെന്ന ഒരവസ്ഥ ഇന്ന് നിലവിലുണ്ട്. സാഹിത്യ രചനകളിൽ തന്നെ പണവും പ്രശസ്തിയും ഇംഗ്ലീഷ് പുസ്തകങ്ങൾക്കാണ്. സ്വന്തം ഭാഷയിലെ പുസ്തകങ്ങളും ഇംഗ്ലീഷിൽ വായിക്കുന്നവർ ധാരാളമുണ്ട്. ചെറുപ്രായത്തിൽ തന്നെ മാതൃഭാഷയെ തഴഞ്ഞു ഇംഗ്ലീഷ് മീഡിയങ്ങളിൽ പഠിച്ചു വളർന്നവർക്ക് അല്ലാതെ വേറെ മാർഗവുമില്ല. ഇതിനു കാരണം വീടുകളിൽ നിന്നും മാതൃഭാഷയെയും സംസ്കാരത്തെയും പടിയിറക്കിയതാണ്. കാക്ക ഫെബ്രുവരിയിൽ മുംബൈയിൽ സംഘടിപ്പിച്ച ദേശീയ സാഹിത്യോത്സവത്തിൽ […]
അനാമിക മലയാളം മിഷൻ...

കേരള ഗവർമെന്റ് ‘നാട്ടിലെ ഒരു ഇടവപ്പാതി’ എന്ന വിഷയത്തിൽ മലയാളം മിഷൻ വിദ്യാർത്ഥികൾക്കായി നടത്തിയ നടത്തിയ ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അനാമിക സുരേഷ് നായർ മലയാളം മിഷൻ മുംബൈ ചാപ്റ്റർ പ്രസിഡന്റ് ബാലകൃഷ്ണനിൽ നിന്നും അവാർഡ് സ്വീകരിക്കുന്നു. ഉല്ലാസ് നഗർ ആർട്സ് ആൻഡ് വെൽഫേർ മലയാളം ക്ളാസ്സിലെ കണിക്കൊന്ന വിദ്യാർത്ഥിനിയായ അനാമിക കവിയും എഴുത്തുകാരനുമായ സുരേഷ് നായരുടെ മകളാണ്.
വീണ്ടും കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി

നോവൽ രചന തനിക്ക് പട്ടണം നിർമിക്കുന്നതു പോലെയാണെന്ന് ഈയിടെ ഒരഭിമുഖ സംഭാഷണത്തിൽ അരുന്ധതി റോയി പറഞ്ഞിരുന്നു. ൗദണ ഏമഢ മത ബേടഫഫ ൗദധഭഥലനും ൗദണ ഛധഭധലളറസ മത ംളബമലള ഒടയയധഭണലലനും ഇടയ്ക്കുള്ള നീണ്ട ഇരുപതു വർഷങ്ങളെക്കുറിച്ച് ഓർമിച്ചുകൊണ്ടാണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്. തീർച്ചയായും ൗദണ ഏമഢ മത ബേടഫഫ ൗദധഭഥല ചെറു ചെറു കാര്യങ്ങൾ കൊണ്ട് നിർമിച്ച ഒരു പട്ടണമായിരുന്നു. മീനച്ചിലിന്റെ ഓളപ്പരപ്പുകൾക്കിടയിൽ പൊന്തുന്ന ചെറുമീനുകൾ, ഇടവഴിയോരങ്ങളിൽ പൊങ്ങിപ്പൊങ്ങിച്ചാടുന്ന ചെറുപ്രാണികൾ, പ്രാന്തവത്കരിക്ക പ്പെട്ട അധകൃതന്റെ ചെറുനിശ്വാസങ്ങൾ, വെളുത്തയുടെ […]
ശ്രീധരൻ ചമ്പാട്: സർക്കസ്...

സർക്കസ് തമ്പിലെ അഭിനേതാക്കളുടെ ആത്മ നൊമ്പരങ്ങളെ അക്ഷരത്താളുകളിൽ ആവാഹിച്ച് അനുവാചകരെ അമ്പരപ്പിക്കും വിധം കഥകളിൽ അവതരിപ്പിച്ച കഥാകാരനാണ് ശ്രീധരൻ ചമ്പാട്. സർക്കസ് കൂടാരവും അവിടുത്തെ മനുഷ്യരുടെ പച്ചയായ ജീ വിതവുമാണ് അദ്ദേഹത്തിന്റെ കഥകളുടെ ആധാരം. സാഹസികമായ അഭ്യാസങ്ങളും കോമാളിത്തരങ്ങളും വാരി വിതറി കാണികളെ അത്ഭുതപ്പെടുത്തുകയും ചിരിച്ച് മണ്ണു കപ്പിക്കുകയും ചെയ്യുന്ന തമ്പിലെ മനുഷ്യ ജന്മങ്ങളുടെ സങ്കടക്കടലാണ് അദ്ദേഹത്തി ന്റെ കഥകളോരോന്നും. സർക്കസിനെ വിദൂരതയിൽ നിന്നും നോക്കി കണ്ട് ഭാവനയുടെ കരുത്തിൽ ചാലിച്ചെടുത്ത് നിറം പിടിപ്പിച്ച വയല്ല, അദ്ദേഹത്തിന്റെ […]
വിഭജിക്കപ്പെട്ട പെൺഭാവനകൾ

നമ്മുടെ പെൺഭാവനയ്ക്ക് സ്വതന്ത്ര പ്രഖ്യാപനങ്ങൾ നടത്താൻ കഴിഞ്ഞോ എന്നത് ചെറുതല്ലാത്ത തർക്കമാണ്. നമ്മുടെ പെൺ ഭാവനകൾ തീരെ ചെറിയ തിരക്കുഞ്ഞുങ്ങളാണ്. തീരത്തേക്ക് തുഴഞ്ഞെത്താനുള്ള അവയുടെ ശ്രമങ്ങൾ ഓരോ നിമിഷവും പരാജ യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലിസ എസ്. പ്രൈസിന്റെ The Feminist Framework അത്തരത്തിൽ പരാജയമാണെന്ന് സമ്മതിക്കേണ്ടിവരും. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായെത്തിയ ‘ഹൗ ഓൾഡ് ആർ യു’, ‘സൈറാബാനു’, ‘ഉദാഹരണം സുജാത’ എന്നീ സിനിമകളും പെൺഭാവനയുടെ കരുത്ത് തെളി യിക്കുന്നുണ്ടോ എന്നത് സംശയാസ്പദമാണ്. എന്റെ ഈ ആശങ്കകൾക്ക് ചൂടുള്ള സ്പർശം […]
ജെമിനി ശങ്കരൻ: ഇന്ത്യൻ...

ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ ആരംഭത്തിലാണ്. ഉത്തരേന്ത്യയിലെ ഗ്രേറ്റ് ബോംബെ സർക്കസിലെ ഒരഭ്യാസിയെ തേടി മറ്റൊരു സർക്കസിലുള്ള സുഹൃത്തിന്റെ ടെലഗ്രാമെത്തി: ‘ഞാൻ ജോലി ചെയ്യുന്ന സർക്കസ് കമ്പനി വിൽക്കുകയാണ്, നിനക്കത് വാങ്ങാൻ താത്പര്യമുണ്ടോ?’ ടെലഗ്രാം കിട്ടിയ ഉടനെ യുവാവ് ഒരു വിശ്വസ്തനെയും കൂട്ടി ചെന്ന് അന്വേഷിച്ചു. അദ്യത്തെ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ വിജയിച്ചു. 6,000 രൂപയ്ക്ക് സർക്കസ് കമ്പനി വില പറഞ്ഞുറപ്പിച്ചു. ഒരു ടെന്റ്, ഒരു ആന, രണ്ടു കുതിര, രണ്ടു സിംഹം, മൂന്നു കുരങ്ങ്, മഹാരാഷ്ട്രക്കാരായ […]
മറയ്ക്കപ്പെട്ട കാഴ്ചകളെ തിരിയുന്ന...

ബഹുസ്വരമായിത്തീർന്ന പുതുകവിത ഇന്ന് ജീവിതത്തിന്റെ വൈവിധ്യങ്ങളെ മുഴുവൻ കണ്ടെടുത്ത് ആഖ്യാനം ചെയ്യാനുള്ള ശ്രമത്തിലാണ്. പരമ്പരാഗത കാവ്യശാസ്ത്രങ്ങളെയും രസാലങ്കാരങ്ങളെയുമെല്ലാം ഉല്ലംഘിച്ചുക്കൊണ്ട് പച്ച വാക്കുകളെയും അനുഭവങ്ങളെയും അത് എഴുത്തിന്റെ ലോകത്ത് വിതയ്ക്കുന്നു. ജൈവീകവും സർഗാഗത്മകവുമായ അക്ഷരങ്ങൾ കൊണ്ട് അത് ജീവിതത്തിന്റെ ഭൂപടത്തെ കവിതയിൽ കൊത്തിവയ്ക്കുന്നു. അത്രമേൽ കവിത ഇന്ന് ജീവിതത്തോടും അനുഭവത്തോടും ചേർ ന്നുനിൽക്കുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളും ഇന്നു കവിതയിൽ പൂത്തുനിൽക്കുന്നു. നാമിന്നെത്തി നിൽക്കുന്ന ലോകത്തിന്റെ അനുഭവകാഴ്ചകളെ വിവിധ രൂപങ്ങളിൽ, വിവിധ ചി ത്രങ്ങളിൽ, അവ അടയാളപ്പടുത്തുന്നു. കവിത […]
ഞാൻ അവനെ പ്രണയിക്കുമ്പോൾ
പ്രണയിക്കുക എന്നാൽ ആത്മാവിലേക്കു ചേർത്തു വയ്ക്കുക എന്നാണ്. പ്രാണനിലേക്ക് പച്ചകുത്തുക എന്നതാണ് രതിയിലാക്കുക എന്നാൽ ഒറ്റയാനന്ദമായി പ്രപഞ്ചത്തിലൂടെ സഞ്ചരിക്കുക എന്നാണ്. അത്രയ്ക്കു പ്രണയമായിരുന്നു. കൊതിപിടിപ്പിക്കുന്ന ഒരുതരം ഇഷ്ടം. ഓർക്കുമ്പോൾ തന്നെ പൊക്കിൾ താഴ്വരകൾ പൂത്തുവിടരും. കണ്ണിമകളിൽ കാറ്റുപിടിക്കും. കയ്യിടുക്കിലെ മയിൽപീലി കൾ മദിച്ചുപുളയും. മുയൽക്കുട്ടികൾ ചുണ്ടുകൂർപ്പിക്കും. പ്രണയം കടൽത്തിരപോലെയാണ്. ഒടുങ്ങാതെ ആലിംഗനം ചെയ്തുകൊണ്ടിരിക്കും. സ്വപ്നങ്ങൾകൊണ്ട് ഹരിതാഭമാക്കും. മഴവില്ലുകളാൽ ഉള്ളിനെ മോടിപിടിപ്പിക്കും. പ്രണയം ആസ്പിൻ മരങ്ങളെ പോലെയാണ്. ഒറ്റ മരം മതി ഒരു കാടാകാൻ. ഒറ്റ പ്രണയം മതി […]
കുടിവയ്പ്

ഇവനെൻ പ്രിയൻ പ്രണയരസങ്ങളെ നുണഞ്ഞവൻ കുരുക്കിട്ട കാണാതടവറയിൽ പ്രിയത്തിന്റെ തോട്ടിക്കോലിട്ട് പുറത്തുചാടിച്ചവൻ. ക്ലാവു പിടിച്ച ചിന്തകളെ തിളക്കം കൂട്ടിയവൻ നീളം കുറഞ്ഞ നിഴലായി കയറിവന്നവൻ വിരസതയുടെ നടുക്കടലിൽ കൊതുമ്പുതോണിയിറക്കിയവൻ ആകെ തൊട്ടുഴിഞ്ഞ് തനി തങ്കമാക്കിയോൻ ഉച്ഛ്വാസപീലിക്കയ്യാൽ ചൂടമർത്തി, പനിച്ചൂടിനെ ഊറ്റിയെടുത്തവൻ… നിലാവിനൊപ്പം, കാലൊച്ചയറിയാതെ, സ്വയംവരം ചെയ്ത് കുടിവച്ചവൻ.
മതിലില്ലാ വീടുകളുടെ ചാരുത

നാടോടികളും അലഞ്ഞുതിരിഞ്ഞവരുമായ മനുഷ്യർ ഒരുമിച്ച് ഒരിടത്ത് താമസിക്കാൻ തുടങ്ങുന്നതോടെയാണ് വീടുകൾ എന്ന ആശയം രൂപപ്പെടുന്നത്. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്ന നിർവചനത്തിൽ ആ കുടുംബത്തിന് ചേർന്നിരിക്കാനും ഇളവേൽക്കാനുമുള്ള ഇടം എന്ന നിലയിൽ വീടുകൾ പലവിധത്തിൽ രൂപംകൊണ്ടു. മനുഷ്യൻ ഭാവനാസമ്പന്നനായിരുന്നതി നാൽ വീടുകളും അതിനനുസരിച്ച് വലുതായി മനോഹരമാവുകയും ചെയ്തു. ഒരുകാലത്ത് വീട് മേലാളനും ചാള കീഴാളനും എന്ന ദു:സ്ഥിതി ഉണ്ടായിരുന്നു എന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്ന ത്. അത്തരം വിവേചനപൂർണമായ കാലങ്ങളെ മറികടന്നവർ ക്കൊക്കെ വീട് ഒരു സ്വപ്ന […]
ഡോംബിവ് ലിയിൽ എം.ജി....

മുംബൈ പ്രവാസി സമൂഹത്തിൽ യുക്തിവാദ പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതിൽ പ്രധാന പങ്ക് വഹിച്ച എം.ജി. രാധാകൃഷ്ണൻറെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന പരിപാടി ഒരു സംവാദത്തിൻറെ രൂപത്തിലായിരിക്കും. സാഹിത്യവും മതവും നാനാർത്ഥങ്ങൾ എന്നതാണ് ഡോംബിവ് ലി വെസ്റ്റ് ജോന്തലെ സ്കൂളിൽ നടക്കുന്ന സംവാദത്തിൻറെ വിഷയം. ഫ്രീതിങ്കേഴ്സ് ചിന്താഗതിക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാഹിത്യവേദി മുൻ കൺവീനർ വിൽസൺ കുര്യാക്കോസ്, ഇപ്റ്റ പ്രസിഡൻറു ജി. വിശ്വനാഥൻ എന്നിവർ വ്യത്യസ്ത വീക്ഷണങ്ങൾ അവതരിപ്പിക്കും. സാഹിത്യ സാംസ്കാരിക മേഖലകളിലെ യുക്തിവാദ സമീപന രീതി […]
മതമൗലികവാദികൾ ബ്യൂട്ടി പാർലറിൽ

മതമൗലികവാദവും ഭീകരവാദവും ഉറഞ്ഞുതുള്ളിയ അഫ്ഗാനിസ്ഥാനിൽ, ആ പ്രതിലോമ ശക്തികളുടെ ക്രൂരതകൾക്കിരയായ സ്ത്രീകളുടെ ഉയിർത്തെഴുന്നേല്പ് ഉദ്ഘോഷിക്കുന്ന കൃതിയാണ് അമേരിക്കൻ എഴുത്തുകാരി ഡിബോറ റൊഡ്രിഗസിന്റെ ‘കാബൂൾ ബ്യൂട്ടിസ്ക്കൂൾ’ (ൗദണ ഒടഠഴഫ ആണടഴളസ ഡേദമമഫ). അടിച്ചും അമർത്തിയും സ്ത്രീകളെ അടുക്കളയിലേക്കും കിടപ്പറയിലേക്കും ആട്ടിയോടിച്ച താലിബാൻ ഭീകരർ അരങ്ങൊഴിഞ്ഞെങ്കിലും അടി സ്ഥാന മതവാദത്തിന് അവിടെ ഇന്നും അധീശത്വമുണ്ട്. സൗന്ദ ര്യ സംരക്ഷണത്തിൽ എന്നും ശ്രദ്ധാലുക്കളായിരുന്നു, സ്വാഭാവി കമായിത്തന്നെ സുന്ദരികളായ അഫ്ഗാൻ തരുണികൾ. സംഗീതവും സംസ്കാരവും മാത്രമല്ല, സൗന്ദര്യവും മതവിരുദ്ധമാണെന്ന് ‘ഫത്വ’ ഇറക്കിയ ‘മുല്ലമാർ’ […]
ദേവദാസി സമ്പ്രദായം –...

ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർത്തലാക്കുകയും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നിയമങ്ങളിലൂടെ പൂർണമായും തുടച്ചു നീക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നതുമായ ദുരാചാരങ്ങളിൽ ഒന്നായ ദേവദാസി സംസ്കാരം ഇപ്പോഴും ഇന്ത്യയിൽ, പ്രത്യേകി ച്ചും തെക്കേ ഇന്ത്യയിൽ വ്യാപകമാണ്. പണ്ടുണ്ടായിരുന്നതിലും ഭീതിജനകമാം വിധം ഈ ദുരാചാരത്തിന്റെ തീവ്രത കൂടുന്നു എന്നതുമാത്രമാണ് സത്യം. ചിറ്റൂർ, തിരുവള്ളൂർ ജില്ലകളിൽ ദേവദാസികളാക്കപ്പെടുന്ന പെൺകുട്ടികളെ നവവധുക്കളെപ്പോലെ അണിയിച്ചൊരുക്കുകയും തുടർന്ന് ചടങ്ങുകൾക്കൊടുവിൽ അഞ്ച് ആൺകുട്ടികളെകൊണ്ട് പെൺകുട്ടിയെ വിവസ്ത്രകളാക്കുകയും ഒടുവിൽ അവരെ പൂർണനഗ്നരാക്കി നിർബന്ധിതമായി മാതാമ്മ ക്ഷേത്രങ്ങളിൽ നടതള്ളുകയും ചെയ്യുന്നു. നാഷണൽ ഹ്യൂമൻ […]
ശരീരങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ!

പിതൃ ആധിപത്യനീതികളുടെ എല്ലാ ജ്ഞാന-ശാസന പ്രയോഗ രൂപങ്ങളെയും സാധൂകരിക്കാനുള്ള എളുപ്പവഴി അവയെ സ്വാഭാവികവത്കരിക്കുകയാണ്. കാലങ്ങളെയും ദേശങ്ങളെയും അതിജീവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ചില സാംസ്കാരിക-സദാചാര മുദ്രാവാക്യങ്ങളുടെ യുക്തിസഹമായ പ്രയോഗത്തിലൂടെ ആണ് ഇത് സാദ്ധ്യമാകുന്നത്. സാംസ്കാരിക-സദാചാര നിർബന്ധങ്ങളും നിബന്ധനകളും ഇത്തരം മുദ്രാവാക്യങ്ങളിലൂടെ ശീലങ്ങളാക്കപ്പെടുന്നു. ശരീരങ്ങളെ സാംസ്കാരിക-സദാചാര ശീലങ്ങളുടെ ഉല്പന്നങ്ങളാക്കി പരുവപ്പെടുത്തുകയാണ് ശീലനിർമിതിയുടെ ലക്ഷ്യം; ശീലങ്ങളാണ് കർത്തൃത്വങ്ങളെ നിർമിക്കുന്നത്. ശരീരങ്ങളെ അരാഷ്ട്രീയവത്കരിക്കുന്നതിലൂടെ ആർജിക്കുന്ന ജ്ഞാന ഉല്പാദനാധികാരത്തിന്റെയും സാംസ്കാരിക മൂലധനാധികാരത്തിന്റെയും ഗുണഭോക്താക്കൾ സാമൂഹിക ബന്ധങ്ങളെയും വ്യവഹാരങ്ങളെയും ജനാധിപത്യവിരുദ്ധവും ലിംഗാധിഷ്ഠിതവുമായി അടയാളപ്പെടുത്തുന്നു. ‘സാമൂഹികശീലങ്ങൾ’ യഥാർത്ഥത്തിൽ […]
തടയണ കെട്ടുന്ന കാലത്തെ...

സ്ത്രീയുടെ പക്ഷത്തുനിന്നും മാധ്യമങ്ങളെ രണ്ടു രീതിയിൽ സമീപിക്കേണ്ടതുണ്ട്. ഒന്ന് മാധ്യമങ്ങളിലെ സ്ത്രീയും മറ്റൊന്ന് മാധ്യ മങ്ങൾ അവതരിപ്പിക്കുന്ന സ്ത്രീയും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഏറ്റവും ക്രൂരവും അപലപനീയവുമായ രീതിയിൽ അതി ക്രമങ്ങൾ നടക്കുന്ന കാലത്ത് ഇത്തരമൊരു പരിശോധനയ്ക്ക് ഏറെ സാംഗത്യമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തികച്ചും വിഭിന്ന മായ സാമൂഹ്യചുറ്റുപാടുകളും സാംസ്കാരിക നവീകരണവുമുള്ള കേരളത്തിലെ ഇന്നത്തെ സ്ത്രീ അവസ്ഥകൾ തുറന്ന ചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. സ്ത്രീപീഡനങ്ങളും മറ്റ് അതിക്രമങ്ങളും ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ […]
നവനോവൽ പ്രസ്ഥാനവുമായി എം.കെ....

കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി മലയാള സാഹിത്യ ലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു എഴുത്തുകാരനാണ് എം.കെ. ഹരികുമാർ. നോവലിന്റെ രൂപഘടനയിൽ പരീക്ഷണങ്ങൾ നടത്തുന്നതിൽ ഹരികുമാർ പ്രത്യേകം ശ്രദ്ധ വയ്ക്കുന്നു. അദ്ദേഹത്തിന്റെ ജലഛായ (2014 ), ശ്രീനാരായണായ (2015 ), വാൻഗോഗിന് (2017) എന്നീ നോവലുകൾ തികച്ചും വ്യത്യസ്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. എം.സി. രാജനാരായണൻ: സുദീർഘമായ ഒരു കാലയളവ് – കൃത്യമായി പറഞ്ഞാൽ മുപ്പത്തഞ്ച് വർഷമായി താങ്കൾ എഴുത്തു തുടങ്ങിയിട്ട്. 1982-ൽ ‘അംഹബോധത്തിന്റെ സർഗാത്മകത’ എന്ന ലേഖനം […]
സർക്കസ്കലയിലെ കളിയും കാര്യവും

1970 ൽ സർക്കസ് (ജെമിനി) പശ്ചാത്തലമാക്കി രാജ് കപൂർ സംവിധാനം ചെയ്തു നിർമിച്ച ‘മേരാ നാം ജോക്കർ’ എന്ന ചിത്രത്തിൽ ഹൃദയസ്പർശിയായ ഒരു രംഗമുണ്ട്. അതായത്, കേന്ദ്ര കഥാപാത്രമായ കോമാളി ട്രപ്പീസിൽ കാണിക്കുന്ന അഭ്യാസങ്ങൾ കണ്ട് കാണികൾ കയ്യടിക്കുമ്പോൾ അതേ അഭ്യാസങ്ങൾ കണ്ട് ഭയവിഹ്വലയായി മുൻനിരയിലിരിക്കുന്ന ഒരു വൃദ്ധയ്ക്ക് ഹൃദയാഘാതം സംഭവിക്കുന്നു. ആ വൃദ്ധ തന്റെ മാതാവാണെന്ന് കോമാളി തിരിച്ചറിയുന്നതിനിടയിൽ കോമാളിയുടെ അടുത്ത കലാപ്രകടനത്തിനായുള്ള അറിയിപ്പുണ്ടാകുന്നു. അതിനാൽ മാതാവിന്റെ ജഡത്തിനരികിൽ നിന്ന് വീണ്ടും റിംഗിലെത്തി കാണികളെ ചിരി […]
ഓഖികാലത്തെ വർഗശത്രു

വലിയ വിവേകമൊന്നും കൂടാതെതന്നെ ആർക്കും തിരിയുന്ന ചില നേരുകളുണ്ട്. ഈ ഭൂമിയിലെ ജീവിതം പ്രശ്നഭരിതമാണ്. ആനയ്ക്ക് തടി ഭാരം, ഉറുമ്പിന് അരി ഭാരം. പ്രശ്നങ്ങളുണ്ടാവുമ്പോൾ ജീവികൾ രക്ഷയ്ക്കായി ഉദ്യമിക്കും. ടി ഉദ്യമത്തിൽ മനുഷ്യജീവിയുടെ ഒരു പ്രധാന പടിയാണ് പ്രശ്നകാരണം തേടൽ. ആ പോക്കിൽ അവൻ ചില ശത്രുക്കളെ കണ്ടുപിടിക്കും. തനിക്ക് കാര്യങ്ങൾ കുഴഞ്ഞതിന് മറ്റാരെയെങ്കിലും പഴിക്കണം. എങ്കിലേ ഒരു മനസ്സമാധാനം കിട്ടൂ. ആനയ്ക്കും ഉറുമ്പിനും ഇമ്മാതിരി ആശ്വാസനിർമിതി ക്കുള്ള ശേഷിയില്ല. അതാണ് മനുഷ്യജന്തുവിന്റെ തലച്ചോറു വികസിച്ചുപോയതിന്റെ ചേതം […]
ബേബി ഹൽദർ –...

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും പുകയും കൊണ്ടു കരുവാളിച്ച അവരുടെ ജീവിതം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്കാനയിക്കപ്പെട്ടത് പെട്ടെന്നായിരുന്നു. അക്ഷരങ്ങളോടുള്ള ബാല്യകാല പ്രണയമാണ് ഈ സാധാരണ വീട്ടുജോലിക്കാരിയെ ഇരുണ്ടതും വേദനാനിർഭരവുമായ സ്വന്തം ജീവിതം മറ്റുള്ളവർക്കായി പകർത്താൻ പ്രാപ്തയാക്കിയത്. ഹൽ ദറുടെ ആത്മകഥയായ ആലോ ആന്ധരി (സാധാരണമല്ലാത്ത ഒരു ജീവിതം) എന്ന കൃതി 13 വിദേശ ഭാഷകളുൾപ്പടെ 24 ഭാഷകളി ലേക്കു വിവർത്തനം ചെയ്യപ്പെടുകയും ലക്ഷക്കണക്കിനാളുകൾ ക്ക് വായനയുടെ ഉന്മാദം പകരുകയും ചെയ്തു. 2006ലാണ് […]
‘എന്റെ കഥ’യെ വെറും...

മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ അവരുടെ യഥാർത്ഥ ആവി ഷ്കാരമായിരുന്നു. മനസിൽ നിന്നുവന്ന സ്വന്തം കഥ. പിന്നീടത് ഭാവനയാണെന്ന് പറയിപ്പിച്ചത് ചുറ്റും നിന്നവരാണ്. ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ മലയാളത്തിൽ തുറന്നെഴുത്തിന് പുതിയ ഭാഷ്യം നൽകിയ നളിനി ജമീലയുടേതാണ് ഈ വാക്കുകൾ. ഇവിടെ സ്ത്രീയെക്കുറിച്ചു പറയാൻ പുരുഷനു മാത്രമേ അധികാരമുള്ളു. പെണ്ണിന് അവളുടെ മനസിലുള്ളതു തുറന്നു പറയാൻ അനുവാദമില്ല. പ്രബുദ്ധ കേരളത്തിലെ അസഹി ഷ്ണുതയും അനാവശ്യ വിവാദങ്ങളും കാരണം മനം മടുത്ത് മാധവിക്കുട്ടി പൂനെയിലേക്കു പോവുകയാണെന്നു പ്രഖ്യാപിച്ച പ്പോൾ […]
കൊച്ചുബാവയെ ഓർക്കുമ്പോൾ

ഏലൂർ ഫാക്ട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ എഴുപതുകളുടെ ആദ്യത്തിലാണ് അദൃശ്യതയുടെ നിഴൽ എഴുതിയ കഥാകൃത്തിനെ തേടി സ്കൂളിൽ സീനിയറും സുഹൃത്തുമായിരുന്ന എഴുത്തുകാരൻ തോമസ് ജോസഫിനോടൊപ്പം കാട്ടൂർക്ക് ആദ്യമായി വരുന്നത്. അന്ന് പോംപെ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന ടി.വി. കൊച്ചുബാവയ്ക്കായിരുന്നു അക്കൊല്ലം മാതൃഭൂമി വിഷുപ്പതിപ്പിന്റെ കഥാമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം. ഒമ്പതാം ക്ലാസുകാരന്റെ കഥയായിരുന്നില്ല അത്. അറിയപ്പെടുന്ന എഴുത്തുകാരെ അതിശയിപ്പിക്കുന്ന ഭാഷാസ്വാധീനം. ജഡ്ജിംഗ് കമ്മറ്റിയിലുള്ളവർ വലുതായി പ്രശംസിച്ച രചനയായിരുന്നു അദൃശ്യതയുടെ നിഴൽ. ഏലൂരിൽ നിന്ന് എത്തിയ കൂട്ടുകാരെ […]
അഹല്യ ശിലേ്പാദ്യാനം

തലയുയർത്തി നിൽക്കുന്ന കരിമ്പനകളുടെ ഇടയിൽ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ കാണുന്ന കരിങ്കൽ ശില്പങ്ങളാണ് പാലക്കാട്ടുള്ള അഹല്യ ഫൗണ്ടേഷന്റെ നിമ്ന്നോന്നതങ്ങളെ താരാട്ടുന്ന ഭൂമി കയിലേക്ക് പ്രവേശിക്കുമ്പോൾ നമ്മെ എതിരേൽക്കുന്നത്. പത്ത് ഏക്കറോളം വരുന്ന കരിങ്കൽ ശില്പ ഉദ്യാനത്തിന്റെ ആവശ്യത്തി ലേക്കുള്ളതാണ് ഈ ശില്പങ്ങളെല്ലാം. ഇതിൽ കണ്ണകിയും സാവി ത്രിയും ദ്രൗപദിയും അഹല്യയും ഉണ്ട്. ഇനിയും കുറെ പേർ ശിലയിൽ പിറവി കൊള്ളാൻ കാത്തിരിക്കുന്നുമുണ്ട്. മറ്റു കലാവിഭാഗങ്ങളിൽ നിന്നും കരിങ്കൽ ശില്പങ്ങൾക്കുള്ള പ്രത്യേകത അത് കാലാതീതമായി നിലനിൽക്കുന്നു എന്നതാണ്. പുരാവസ്തു […]
ഇങ്ങനെ ചിലതുകൂടിയുണ്ടല്ലോ

സത്യമാണല്ലോ കാഴ്ചയില്ലാത്തവളുടെ വീട് അയഞ്ഞു തൂങ്ങിയ മണങ്ങളിൽ മുറുകെ പിടിച്ച് അടുക്കള, വരാന്ത, കിടപ്പുമുറി എന്ന് വെളിപ്പെടാൻ തുടങ്ങുന്നുവല്ലോ. മഞ്ഞിന്റെ പാടകളെ തുടച്ചുമാറ്റി മുറ്റത്ത് വെയിൽകൊള്ളികൾ നിരത്തിവച്ച് പകൽ ഇരുട്ടിനെ ഉരുവിട്ടുകൊണ്ടേ- യിരിക്കുന്നുവല്ലോ. മഴവെള്ളം പറ്റിപ്പിടിച്ച ജനൽക്കമ്പികളുടെ ഒരുമാതിരി തിളക്കം പഞ്ചാരപ്പാത്രത്തിലേയ്ക്ക് വെപ്രാളപ്പെട്ട് വരി വച്ച് നീങ്ങുന്ന ഉറുമ്പുകളുടെ തമ്മിൽ മിണ്ടിയുള്ള മടക്കം. ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിപ്പോകുന്ന ഇളയവളുടെ തിരിഞ്ഞു നോട്ടത്തിലെ നനവ്. ഒക്കെ അടച്ചിട്ട മുറിയിലെ മണംപോലെ വെറുതെ കെട്ടുപോകുന്നുവല്ലോ… ജനിച്ച അന്നു മുതൽ കാഴ്ചയിൽ […]
ദേശചരിത്രങ്ങളിലൂടെ നോവലുകൾ പിറക്കുമ്പോൾ

പുതിയത് എന്ന അർത്ഥമുള്ള നോവൽ എന്ന വാക്കിൽ നിന്ന് ഉരുവം കൊണ്ട ഒരു സാഹിത്യരൂപം തീർച്ചയായും പുതുമകളുടെ വിളംബരം ആയിരിക്കണം ലോകസാഹിത്യത്തിൽതന്നെ ഏറ്റവും പരീക്ഷണങ്ങൾ നടന്ന ഒരു സാഹിത്യരൂപമാണ് നോവൽ. മലയാള സാഹിത്യത്തിൽ ഇന്ദുലേഖ മുതൽ ഇങ്ങോട്ട് എല്ലാക്കാലത്തും നമുക്ക് ഒരുപാട് ഈടുറ്റ കൃതികൾ ഒന്നും ഒന്നിനോട് സാദൃശ്യം പറയാനാവാത്തതിൻവണ്ണം നല്ല കൃതികൾ ലഭിച്ചിട്ടുണ്ട്. 2017-ൽ പുറത്തു വന്ന നോവലുകളിലൂടെ കടന്നുപോവുമ്പോൾ അവയിൽ പലതും ദേശങ്ങളുടെ ചരിത്രം പറയുന്നതിൽ പുലർത്തിയ പ്രത്യേക ശ്രദ്ധയാണ് അവയെ വേറിട്ടതാക്കുന്നത്. ഒരു […]
കേരളത്തിലെ സ്ത്രീകളും സമയവും

സമകാലീനലോകത്തെ സ്ത്രീയുടെ അസ്തിത്വനിർമിതി, സമൂഹ ശരീരത്തിന്റെ സമയസങ്കീർണതയിൽ കൂടിയുള്ള അവളുടെ യാത്രയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പലപ്പോഴുമവൾ തന്റെ രാത്രികളും രാവിലെകളും നിർലോഭം പകുത്തു കൊടുക്കാൻ വി ധിക്കപ്പെടുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചുറ്റുപാടിൽ സമയമെന്നതെന്നും സ്ത്രീകൾക്ക് ഒരു പ്രഹേളികയാണ്. ഇരുപത്തിനാല് മണിക്കൂറും ഒരു പുരുഷന് സ്വന്തമെന്ന് അവകാശപ്പെടാൻ ലഭിക്കുമ്പോൾ ഒരു സ്ത്രീക്ക് അവളുടേതെന്ന് കരുതാൻ ലഭ്യമാകുന്ന സമയം കുടുംബത്തിലും സമൂഹത്തിലും പരിമിതമാണ്. കേരളത്തിലെ മിക്ക സ്ത്രീകളുടെയും രാവിലെകൾ കുടുംബത്തിനു വേണ്ടിയുള്ള അദ്ധ്വാനത്തിലാണ് ചെലവഴിക്കപ്പെടുക. പലപ്പോഴും, വ്യായാമമോ വായനയോ […]
തീവ്രകാലം തെരഞ്ഞെടുക്കുന്ന കഥാന്വേഷണങ്ങൾ

2017-ൽ ഇറങ്ങിയ പുരുഷ കഥാകൃത്തുക്കൾ രചിച്ച ചില കഥകളുടെ ഒരു പെൺവായനയാണ് ഈ ലേഖനം. ധാരാളം ശ്രദ്ധേയമായ കഥകൾ ഇക്കഴിഞ്ഞ വർഷം പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ഒരു വിശദമായ പഠനത്തിനുള്ള പരിമിതികൾ ധാരാളമാണ്. അതുകൊണ്ടുതന്നെ ചുരുക്കം ചില സമാഹാരങ്ങൾ മാത്രമേ ഇവിടെ വിഷയമാകുന്നുള്ളു. വേരുകൾക്ക് ദാഹിക്കുമ്പോഴൊക്കെ ജലം അവയെത്തേടി ചെല്ലുന്നു എന്നതിന് അവാച്യമായ ഒരനുഭൂതിയുടെ പിൻബലമുണ്ട്. ദാഹത്തിന്റെ തിളപ്പുകൾക്ക് മീതെ അടച്ചു പിടിക്കുന്ന ഇലകൾ ചൂടിനാൽ വാടുമ്പോൾ ഉണ്ടാകുന്ന ആത്മാവുരുകിയ മണം അറിയുന്നത്ര തീവ്രതയുണ്ട് അതിനും. വായനയുടെ വെളിച്ചക്കെട്ടുകൾ പൊട്ടിച്ചു […]
15. അക്ഷരലോകം
പ്രശസ്ത സാഹിത്യകാരനായ ബാലകൃഷ്ണന്റെ ഓർമക്കുറിപ്പുകൾ. നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫർണസ്, ആൽബം, ഭാഗ്യാന്വേഷികൾ, ആയിരം സൂര്യന്മാർ തുടങ്ങി നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള ബാലകൃഷ്ണന് കുങ്കുമം നോവൽ മത്സരത്തിൽ പ്രത്യേക സമ്മാനം ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ഏത് കൃതികളോടും ഒപ്പം നിൽക്കുന്ന ബാലകൃഷ്ണന്റെ കഥകൾ കന്നഡയിലേക്കും തെലുങ്കിലേക്കും മറാഠിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതത്തിൽ ഏഴു പതിറ്റാണ്ടുകൾ പിന്നിട്ട എന്നെ ഓർമകളുടെ വഴിത്താരയിലേക്ക് കൈ പിടിച്ച് നടത്തിയത് ഞങ്ങളുടെ കൊച്ചുമകൾ പൂജയാണ്. ബാല്യ കൗതുകം തുളുമ്പി നിന്ന അവളുടെ […]
ഗ്രാമീണ ജീവിതത്തിന്റെ ബഹുരൂപങ്ങൾ

ഏറ്റവും അധികം പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്ന സാഹിത്യ ശാഖയാണ് നോവൽ. അതുകൊണ്ടുതന്നെ നടുക്കുന്ന പരീക്ഷണ വിജയങ്ങളും തളർത്തുന്ന പരാജയ ഭീതികളും നോവലിന് ഒരേസമയം നേരിടണ്ടതുണ്ട്. കാലത്തിന്റെ തീരെ ചെറിയ അനക്കങ്ങളെപ്പോലും പിടിച്ചെടുത്ത് പുതിയ രചനാതന്ത്രങ്ങളിലൂടെ ആവിഷ്കരിക്കുന്ന കൃതികളാണ് വിജയത്തിന്റെ പട്ടികയിൽ എന്നും ഇടം പിടിച്ചിട്ടുള്ളത്. ഇത്തരം വിജയപഥത്തിലേക്ക് കുതിച്ചു കയറിയ ധാരാളം കൃതികൾ മലയാള സാഹിത്യ ലോകത്തിന് സ്വന്തമാണ്. മനുഷ്യരുടെ വ്യവസ്ഥാപിത സ്ഥല-കാല ബോധത്തെ അടിയോടെ അട്ടിമറിച്ച കൃതിയായിരുന്നു എം. മുകുന്ദന്റെ ‘ആദിത്യനും രാധയും മറ്റു ചിലരും’. സമയം […]
പാട്ടിലൂടെ ഒഴുകിപോകുന്ന ബസ്സ്

ഒരു ബസ്സ് നിറയെ പാട്ടുമായി പോകുന്നു ഡ്രൈവർ പാട്ടിനൊപ്പിച്ച് വളയം തിരിച്ച് ആഘോഷിക്കുന്നു പുറത്തുള്ള മഴയും നിറയുന്നു വഴിയിലുടനീളം ആരും കൈകാട്ടുകയോ കാത്തു നിൽക്കുകയോ ചെയ്യുന്നില്ല തെങ്ങിൻതലപ്പും പാട്ടിലാടുന്നു ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്ക് ആളുകൾ വരുന്നു പോകുന്നു. ബിസ്സിറങ്ങിയപ്പോൾ കണ്ട കടത്തിണ്ണയിൽ പത്തുവർഷം മുമ്പ് ഒരാൾ നിന്നിരുന്നു അതിന്റെ ഓർമ അവിടെ ചാറുന്നു അതും കടന്ന് ആശുപത്രി വഴിയേ പോകുന്നു അതിനടുത്ത പള്ളിമുറ്റത്ത് കർത്താവും പാട്ട് നനയുന്നു ആശുപത്രിയിൽ, ഐസിയുവിൽ മഴ ശ്വാസം ആഞ്ഞ് വലിക്കുന്നു കാട്ടിലേക്ക് […]
മറന്നത്

കണ്ണില്ലാത്ത പ്രണയത്തെ കാണുവാനായി മിനക്കെട്ടെത്തിയതോ അരുമയാം മൂക്കിൻ തുമ്പത്ത് കാതില്ലാതെയലയുന്ന സ്നേഹത്തെ കാണുവാനായി കാത്തതോ കാഞ്ഞ വെയിലത്ത് നാദത്തിൻ മധുരിമ കുടിക്കുവാനായി കാത്തിരുന്നു നാറ്റിയാൽ തെറിക്കുന്ന തുമ്പികയ്യിൽ വാക്കൊന്നു മൂളുന്നത് കേട്ടിരിക്കാൻ നാറ്റ് വേലക്കാലം ഇറയത്തെത്തി രണ്ടാളുംങ്ങനെ കണ്ടപ്പോൾ മിണ്ടാതെ നിന്നതോ പണ്ടാരമെല്ലാ വാക്കും പറന്നുപോയി.
ഇനിയും

ഇനിയുമെഴുതണം രാത്രി കെട്ടുപോകും മുമ്പ് ഭ്രാന്ത് ഉടഞ്ഞു തീരും മുമ്പ്! പനി കെടുത്തിയ സന്ധ്യയിൽ ചെവിയിൽ മൂളിയ കൊതുകുമായ് മിണ്ടണം മഴ വരും മുമ്പ് ചോരയാൽ! എന്തേ മടങ്ങുവാൻ വൈകിയോ പാല നിന്നിടം നിഴലുകൾ പൂത്തു നിൽക്കുന്നു പിന്നെയും! നമ്മളൊന്നിച്ചിരുന്നതാം രാവിനെ നീ മറന്നുവോ വീഞ്ഞിനൊപ്പം പകർന്നതാം പ്രേമമെന്നോ പൊലിഞ്ഞുവോ ? നീ നിശബ്ദയായ് തീർന്നിടും വേളയിൽ ശൂന്യനാകിലും ഞാൻ വരുന്നിതാ വീണ്ടുമാ രാവിലേക്കു മഴയുമായ്! നീയെനിക്കു മഴയെങ്കിലും ഞാൻ നിനക്കൊരു ശൂന്യത വയ്യ വയ്യ മറയട്ടെ […]
സമയം രാത്രി, കുറ്റാക്കൂരിരുട്ട്

ആരും കാണാതെയാണത്രെ? സമയം രാത്രി, കുറ്റാക്കൂരിരുട്ട്. മോഷണമാരോപിച്ചെത്തിയ ആരവങ്ങൾ കേട്ടു നോക്കെത്താ നിലകൾക്ക് മുകളിൽ നിന്ന് പിടിവള്ളി നഷ്ടപ്പെട്ട് താഴേക്ക്… സമയം രാത്രി, കുറ്റാക്കൂരിരുട്ട്… കരഞ്ഞിട്ട് കാര്യമില്ലെന്ന് ചീവീടുകൾക്കറിയാവുന്നതിനാൽ മഴഞരക്കങ്ങളേക്കാൾ ഉച്ചത്തിൽ വളർന്ന നിശ്ശബ്ദത അവിടെ ഒറ്റപ്പെട്ടു. സമയം രാത്രി, കുറ്റാക്കൂരിരുട്ട്… ചോദ്യം ചെയ്യലിനൊടുവിൽ അസാന്മാർഗിക കുറ്റം തെളിഞ്ഞു ആരവങ്ങൾ പണ്ടേ സദാചാരവാദികളാണ് അതെ, സംശയിക്കേണ്ട സമയം രാത്രി, കുറ്റാക്കൂരിരുട്ട്… ചിറകടികേട്ടു കൊണ്ടാണ് മഴ പെയ്യുന്നത്, കാറ്റ് ചിരിക്കുന്നു, ദാഹം മാത്രം ഒറ്റപ്പെട്ടലയുന്നു സമയം രാത്രി, കുറ്റാക്കൂരിരുട്ട്… […]
രഹസ്യ ധിക്കാരങ്ങൾ

അവിഹിതക്കോട്ടകൾക്കകത്തെല്ലാം ധിക്കാര രഹസ്യങ്ങളായിരിക്കും! ആളറിയാത്ത മുഖംമൂടികൾക്കെല്ലാം തീവിലയായിരിക്കും! പാതിരാവിലും ഇരുട്ടുമറവിലും മാത്രം അവ ആണത്തം കാട്ടും. കണ്ണിറുക്കങ്ങളിലും പിൻനടത്തങ്ങളിലും അവ പെണ്ണത്തം ചൂടും. ചങ്ങലയ്ക്കിട്ട ദുരഭിമാനങ്ങളെ അവ ഒളിച്ചുകടത്തും. അമാവാസിയിലെ അരാജകത്തുരുമ്പുകളെ അവ വാരിപ്പുണരും. നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യങ്ങളെ പുളിക്കുമെന്നു പറഞ്ഞൊഴിയും. വിലക്കപ്പെട്ട അവിശുദ്ധികളെ ആവിഷ്കാരമെന്നു വിധിക്കും. ആൾമാറാട്ടങ്ങളെ പൊങ്ങച്ചക്കലമ്പലിൽ പുകഴ്ത്തിപ്പാടും. പ്രലോഭനങ്ങളെ മഞ്ഞ വാക്കുകൾ കൊണ്ട് മായാലോകത്ത് സുഖിപ്പിച്ചു കിടത്തും. എന്നാൽ, ഒരൊറ്റ പ്രണയംകൊണ്ട്, ഭൂമിയുടെ ഖനനവഴികൾ കുഴിച്ചുപോയവർ പത്മരാഗക്കല്ലിലുറഞ്ഞ കന്മദത്തുള്ളി തൊട്ട് പ്രപഞ്ചജീവിതം നുണഞ്ഞിറക്കും.
മധുരനൊമ്പരം

സുരേഷ് പണിക്കരുടെ മരണം വിധിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞത് ദൈവമൊന്നുമല്ല. പ്രശസ്ത ഡോക്ടർ ചതുർവേദിയാ. അതും ഭാര്യ അനിതാ പണിക്കരോട്. അനിത അത് പ്രതീക്ഷിച്ചെ ങ്കിലും അത്ര പെട്ടെന്നൊന്നും സംഭവിക്കുമെന്ന് കരുതിയില്ല. മരണം എപ്പോഴും അങ്ങനെയാണല്ലോ. നമ്മൾ പ്രതീക്ഷിക്കാത്ത പ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇടിച്ചങ്ങു കയറും. രംഗബോധമില്ലാത്ത കോമാളി എന്നൊക്കെ പറയുന്നതുപോലെ. അതും എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള കാലിഫോർണിയയി ലെ സ്റ്റാൻഫോർഡ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുമ്പോൾ. പല ദേശക്കാർ ഉണ്ടായിട്ടും യു.പിക്കാരൻ ഡോക്ടർ ചതുർവേദിയെതന്നെ എന്തിനാണ് അതു പറയാനുള്ള […]
ഇരുപതാം നിലയിൽ ഒരു...

‘കാൻ ഐ ഹാവ് സെക്സ് വിത്ത് യു’ എന്നു വരെയൊക്കെ ചോദിക്കാവുന്ന ഒരു പെൺകൂട്ട് ഓഫീസിലുണ്ടാവുന്നതെല്ലാം കൊള്ളാം. പ്രത്യേകിച്ച് ഒരു സെയിൽസ് മാനേജരുടെ തിരക്കുകൾ ക്കിടയിൽ, മടുത്തും മുഷിഞ്ഞുമുള്ള അനേകം കാത്തിരിപ്പുകൾ ക്കിടയിൽ വാട്സ്ആപ്പിൽ തിരക്കിട്ടു ടൈപ്പു ചെയ്തയയ്ക്കൽ, മറുപടിക്കു വേണ്ടി അല്പം വെപ്രാളത്തോടെ കാത്തിരിക്കൽ അതൊക്കെ ഒരു രസംതന്നെയാണ്. മമ്തയും മോശക്കാരിയല്ല. കുപിതയായതിന്റെ സ്മൈലി അയച്ച ഉടനെ അവൾ എന്താ നിന്റെ പ്ലാനെന്ന് അടുത്ത മെസേജും അയയ്ക്കും. സ്ക്രീൻഷോട്ടെടുത്ത് നിമ്മിക്കയയ്ക്കട്ടെ എന്ന് ചോദിച്ചതിനു പുറകെ എവിടെ, […]
കവിതയിലേക്ക് പറന്നുവരുന്ന പക്ഷികൾ

ഫോട്ടോഗ്രാഫി എന്നത് നിശ്ചലതയിലൂടെ ചലനത്തെ / വേഗത്തെ ആവിഷ്കരിക്കലാണ്. അഥവാ ഒരു നിശ്ചല ചിത്രം അനേകം ചലനങ്ങളുടെ തുടർച്ചകളെ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്. ഫാദർ പത്രോസിന്റെ ക്യാമറയിൽ പതിഞ്ഞ പക്ഷിച്ചിത്രങ്ങളുടെ ചലനാത്മകതയും വേഗതയും കവിതയിലൂടെ ആവിഷ്കരി ക്കാൻ ശ്രമിച്ച പി. രാമന്റെ ‘പെട്ടെന്നു പാറിവന്ന കിളികൾ’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ26-ഡിസംബർ 2) കിളികുലത്തിന്റെ ജീവചരിത്രമാണ്. സ്പീഡ് ഫോട്ടോഗ്രാഫിയുടെ സാധ്യതകൾ ഫാദർ പത്രോസിന്റെ പക്ഷിച്ചിത്രങ്ങളിൽ കണ്ടേക്കാം. അത്തരം വി സ്മയങ്ങളിൽനിന്നാണ് കിളികൾ ‘പെെട്ടന്ന്’പാറിവരുന്നത്. പക്ഷമുള്ളതെല്ലാം പക്ഷികളാണ്. പക്ഷമെന്നാൽ ചിറകെന്നർ ത്ഥം. […]
സ്വപ്നം

നീയെന്നിലേക്കും ഞാൻ നിന്നിലേക്കും മുറിച്ചുകടന്ന രാത്രി വഴി വിളക്കുകൾ തെളിഞ്ഞിരുന്നില്ല. നക്ഷത്രങ്ങൾ നമ്മെ നോക്കി വിളറിച്ചിരിച്ചു. മേഘങ്ങൾ ഇരുട്ടിനോട് ഇണചേർന്നതും, നിലാവ് പുഴയെ ആലിംഗനംചെയ്തതും, ദൈവം വാക്ക്പാലിച്ചിരിക്കുന്നു എന്ന് അരുളപ്പാടുണ്ടായതും, ഇതേ രാത്രിയിൽ. കടൽ സാന്ത്വനത്തിന്റെ കാറ്റുകളെ നമ്മിലേക്കയച്ചതും, പ്രണയം നമ്മുടെ ഹൃദയങ്ങളെ ഒരേ ചന്ദ്രരശ്മിയിൽ കോർത്തതും ഇതേ രാത്രിയിൽ. വാക്കുകൾ ചുണ്ടുകൾക്കിടയിൽ അമർന്ന് ചുംബനമായതും ചുവരിൽ നിഴലുകൾ പിണഞ്ഞു ഇരുണ്ട ചിത്രമായതും ഇതേ രാത്രിയിൽ. പിന്നെ പകലെന്തിനാണ് ‘സ്വപ്ന’മെന്നു പേരിട്ടു നമ്മെ തടങ്കലിലാക്കിയതും നമുക്കിടയിൽ മരണപ്പെട്ട […]
സാഹിത്യത്തിലെ സ്ത്രീ ശക്തി

ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള മുംബൈ ഗെയ്റ്റ്വെ ലിറ്റ്ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ യ സാഹിത്യത്തിൽ സ്ത്രീ എഴുത്തുകാർ എത്രത്തോളം ശക്തി പ്രാപിച്ചിരിക്കുന്നു എന്ന വിഷയത്തെ മുൻനിർത്തിയാണ് ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ എഴുത്തുകാർ സാഹിത്യത്തിൽ ശ്രദ്ധേയരായി മാറിയിട്ട് അധികം കാലമൊന്നുമായിട്ടില്ല. ഗാർഹികമായ സാഹചര്യങ്ങളും സാമൂഹിക ചുറ്റുപാടുകളും അവരെ എഴുത്തിന്റെ ലോകത്തുനി ന്ന് എല്ലായ്പോഴും അകറ്റിനിർത്തുകയായിരുന്നു. മലയാളത്തിൽ നമ്മൾ കവിത്രയമായി തുഞ്ചൻ, കുഞ്ചൻ, ചെറുശ്ശേരി എന്നും പിന്നീട് ആശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നുമൊക്കെ പറയുന്ന തുപോലെതന്നെയായിരുന്നു മറ്റു […]
മുംബയിൽ മഹാരാഷ്ട്ര കേരള...

ഡോംബിവ്ലിയിൽ ശനിയാഴ്ച ആരംഭിച്ച മറാത്തി കേരളം മഹോത്സവം പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലയാളത്തിന്റെ പ്രശസ്ത നടനായ മധു നടി ഷീല ഗായകൻ എം. ജി. ശ്രീകുമാർ സൂര്യ കൃഷ്ണമൂർത്തി ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് ഡയറക്ടർ ഉമ്മൻ ഡേവിഡ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മഹാരാഷ്ട്രയിൽ തനിക്കു അടുത്ത സുഹൃത്തുക്കൾ ധാരാളമുണ്ടെന്നു പറഞ്ഞ അടൂർ മഹാരാഷ്ട്രീയരും മലയാളികളും ഒത്തുചേർന്നു നടത്തുന്ന ഇത്തരം പരിപാടികൾ രണ്ടു ജനവിഭാഗങ്ങൾ തമ്മിൽ കൂടുതൽ അടുക്കാൻ സഹായിക്കുമെന്ന് പറഞ്ഞു. ഇത്തരം […]
ഏറ്റവും നല്ല നടി...

കേരള സംഗീത നാടക അക്കാഡമിയുടെ അമച്ചൂർ നാടക മത്സരത്തിൽ അഖിലേന്ത്യ തലത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രുതി മോഹനെ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ചെയർമാൻ എസ. കുമാർ ആദരിക്കുന്നു. സെക്രട്ടറി അനിൽ പ്രകാശ് സമീപം. കേരള സംഗീത നാടക അക്കാഡമിയിൽ നിന്നും എത്തിയ വിധികർത്താക്കളാണ് വിജയികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ മാസം മുംബയിൽ നടത്തിയ കെ. എസ്. എൻ. എ യുടെ പശ്ചിമ മേഖല മത്സരത്തിൽ പനവേൽ സമാജം അവതരിപ്പിച്ച ‘ഇഡിയറ്റ്’ എന്ന നാടകത്തിൽ ശ്രുതി […]
ഏറ്റവും നല്ല നടൻ...

കേരള സംഗീത നാടക അക്കാഡമിയുടെ അമച്ചൂർ നാടക മത്സരത്തിൽ അഖിലേന്ത്യ തലത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് മോഹനെ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ചെയർമാൻ എസ. കുമാർ ആദരിക്കുന്നു. കേരള സംഗീത നാടക അക്കാഡമിയിൽ നിന്നും എത്തിയ വിധികർത്താക്കളാണ് വിജയികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ മാസം മുംബയിൽ നടത്തിയ കെ. എസ്. എൻ. എ യുടെ പശ്ചിമ മേഖല മത്സരത്തിൽ പനവേൽ സമാജം അവതരിപ്പിച്ച ‘ഇഡിയറ്റ്’ എന്ന നാടകത്തിൽ ശ്രീജിത്ത് മോഹൻ അഭിനയിച്ചിരുന്നു. എന്തുകൊണ്ടും മുംബൈ […]
ഓബ്ജക്ട് തിയേറ്റർ: വഴുതനങ്ങ...

പാവക്കൂത്തിൽ നിന്നും ഉരുത്തിരിഞ്ഞ്,ഓബ്ജക്ട് തിയേറ്റർ അഥവാ വസ്തുക്കളെ ആധാരമാക്കിയുള്ള നാടകം, സാധാരണ ജീവിതത്തിൽ ഉപയോഗിക്കുന്ന, കാണുന്ന, വസ്തുക്കളെ ആശയവിനിമയത്തിനുള്ള ഉപാധിയാക്കുന്നു. വസ്തുക്കളിൽ ഒളിഞ്ഞ് കിടക്കുന്ന സൂചക കവിതയാണ്, അവിചാരിതമായി കണ്ടെത്തപ്പെടുന്ന കവിതയാണ്, ഓബ്ജക്ട് തിയേറ്ററിന്റെ അടിത്തറ. അതിന്മേലാണ് ഈ നാടക സങ്കല്പം കെട്ടിപ്പെടുത്തിരിക്കുന്നത്. ദുഷ്പ്രഭുത്വം, ദുർഭരണം, സംഘടിത ആശയപ്രചാരണം എന്നിവയ്ക്കെതി രായ ശബ്ദങ്ങൾ നിത്യോപയോഗ വസ്തുക്കൾ ഉപയോഗിച്ച് രംഗത്തവതരിപ്പി ക്കുന്നതെങ്ങിനെ എന്ന് കാണിച്ചു തരികയാണ് ഓബ്ജക്ട് തിയേറ്റർ എന്ന ഇതരനാമമുപയോഗിച്ച് നാടകാവതരണ ങ്ങൾ നടത്തുന്ന മുംബൈയിലെ കുറച്ച് […]
കുരീപ്പുഴയുടെ കാവ്യസന്ധ്യ നെരൂളിൽ

കേരളത്തിൽ ഇന്ത്യയുടെ ഏതു ഭാഗത്തുള്ളവർക്കും സധൈര്യം വന്നു താമസിക്കാം. പക്ഷെ മറ്റു പല സംസ്ഥാനങ്ങളിലും ഇന്ന് ചില മതവിഭാഗക്കാർക്കു മാത്രമേ അവിടെ കുടിയേറാൻ അനുവാദമുള്ളൂ. മത വിദ്വേഷം വളർത്തുന്നവർ ഇന്ത്യയുടെ പാരമ്പര്യത്തിനെതിരായാണ് പ്രവർത്തിക്കുന്നത്. പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ന്യൂ ബോംബെ സമാജത്തിൽ കാവ്യ സന്ധ്യ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ചൂണ്ടിക്കാണിച്ചു. ജവഹർലാൽ നെഹ്രുവിന്റെ ഭരണകാലത്തു ലക്ഷക്കണക്കിന് തിബത് വംശജരാണ് ഇന്ത്യയിൽ കുടിയേറിയത്. ഇന്നിപ്പോൾ വംശനാശം നേരിടുന്ന മ്യാൻമറിലെ റോഹിൻഗ്യൻ വംശജർക്ക് നേരെ ഇന്ത്യ തങ്ങളുടെ വാതിലുകൾ […]
കാക്ക വെബ്സൈറ്റ് ഉദ്ഘാടനം...

മലയാളം വായനയെ സർവലൗകികമാക്കി എടുക്കാൻ ഓരോ മലയാളിയും ശ്രമിക്കണമെന്ന് ഡോംബിവ്ലി ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് ഡയറക്ടർ ഡോക്ടർ ഉമ്മൻ ഡേവിഡ് അഭിപ്രായപ്പെട്ടു. അന്യ സംസ്ഥാനങ്ങളിലും ലോകത്തെമ്പാടുമുള്ള മലയാളികൾ അവരുടെ കുട്ടികൾക്കും മലയാളം പഠിപ്പിച്ചുകൊടുക്കേണ്ടത് മലയാളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുംബയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കൈരളിയുടെ കാക്ക ത്രൈമാസികയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോക്ടർ ഉമ്മൻ ഡേവിഡ്. സാങ്കേതിക വിദ്യയുടെ അഭൂതപൂർവമായ വളർച്ചയോടെ മലയാളം ലോകത്തിന്റെ ഏതുകോണിലിരുന്നും പ്രാപ്തമാക്കാൻ ഇന്ന് സാധിക്കുന്നുണ്ട്. […]
മഹാനഗരത്തിൽ രണ്ട് നാടക...

നവംബർ 18 , 19 തീയതികളിൽ മുംബൈയിൽ* നവംബർ 18 ശനിയാഴ്ച *സപ്തസ്വര* ഒരുക്കുന്ന നാടകമേള. 19 ഞായറാഴ്ച *കേരള സംഗീത നാടക അക്കാഡമിയുടെ* പശ്ചിമമേഖല അമച്ച്വർ നാടക മത്സരം. നവംബർ 18 വൈകിട്ട് 6:30 മണിക്ക് മുംബൈയിൽ നിന്നുള്ള തിരഞ്ഞെടുത്ത നാടക ഗാനങ്ങൾ കോർത്തിണക്കി ഗാനമേള. തുടർന്ന് ഉലയുന്ന കുടംബ ബന്ധങ്ങളുടെയും ജീവിത സായാഹ്നത്തൽ ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ വ്യാകുലതകളുടെയും നേർചിത്രമായ *”ഇനി എങ്ങോട്ട്?” എന്ന നാടകം അരങ്ങേറും. പഴയകാല നാടക പ്രവർത്തകർ അനുഭവങ്ങൾ പങ്കു വയ്ക്കും. […]
പാതിരാക്കാലം: രാഷ്ട്രീയ സിനിമയുടെ...

സ്വപ്നങ്ങൾ പോലും റദ്ദാക്കപ്പെടുന്ന ഇക്കാലത്ത് എല്ലാ കലാരൂപവും പ്രതിരോധത്തിന്റെ കരുത്താർജിക്കുമെന്നാണ് നാം കണക്കുകുട്ടുന്നത്. എന്നാൽ ചിലർ സമരസത്തിന്റെ പാത തിരഞ്ഞെടുക്കുമ്പോൾ, തീക്ഷ്ണമായ പ്രതിരോധത്തിന്റെ കരുത്താർ ജിക്കാൻ ചില ശ്രമങ്ങൾ സമൂഹത്തിലുണ്ടാവുന്നുണ്ട്. അത്തരം പ്രതിരോധത്തിന്റെ, കുതറിമാറലിന്റെ മുഖമാണ് പ്രിയനന്ദനന്റെ പുതിയ ചിത്രം പാതിരാക്കാലം വെളിപ്പെടുത്തുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിയും ജാഥയും രണ്ട് മുദ്രാവാക്യങ്ങളും ഉശിരൻ സംഭാഷണവും ഉൾപ്പെട്ട ചിത്രങ്ങളെ നാം രാഷ്ട്രീയചിത്രങ്ങളുടെ ഗണത്തിലേറ്റി ആഘോഷിക്കുമ്പോൾ, മലയാളത്തിൽ സത്യസന്ധമായ രാഷ്ട്രീയ സിനിമകളുടെ ഇടം അന്യമായി കിടക്കുകയായിരുന്നു. അവിടേക്കാണ് പാതിരാ […]
സാഹിത്യവാരഫലം നമ്മോടു സങ്കടപ്പെടുകയാണ്
ആക്ഷേപങ്ങൾ ഒരുപാടുണ്ടെങ്കിലും വായനയുടെ ഒരു ചക്രവ ർത്തിയായിരുന്നു എം. കൃഷ്ണൻ നായർ. എഴുത്തിന്റെ ധൃതി കൊണ്ട് ശില്പഭദ്രതയുടെ സൗന്ദര്യം അദ്ദേഹത്തിന്റെ രചനകൾക്കു ണ്ടായിരുന്നില്ല. ഒരു കോളമിസ്റ്റിന്റെ ദാരുണമായ അവസ്ഥയുടെ സങ്കടങ്ങൾ എം. കൃഷ്ണൻനായരെ സാഹിത്യത്തിന്റെ മഹാചക്രവാളങ്ങൾക്കു പുറത്തു നിറുത്തി; അതുകൊണ്ട്. ചില്ലറ നഷ്ടങ്ങളല്ല അതുകൊണ്ട് അദ്ദേഹത്തിനുണ്ടായത്. കാഴ്ചപ്പാടുകളുടെ വാർദ്ധ ക്യത്താൽ നല്ല സൃഷ്ടികളെയും അദ്ദേഹം പലപ്പോഴും എഴുതി ചെറുതാക്കുകയും സ്വയം വിശ്വാസമില്ലായ്മ പ്രകടിപ്പിച്ച് കൂടുതൽ കനത്ത നഷ്ടം കൊയ്യുകയും ചെയ്തു. മലയാളനാട് വാരികയിൽ സാഹിത്യവാരഫലം ചെയ്യുമ്പോൾ മലയാള […]
പൂച്ചമുടിയാൻ തവളക്കണ്ണൻ ഉണ്ടമൂക്കാൻ...
ഒരിക്കൽ പാലക്കാട്ടുകാരൻ ഒരു പ്രദീപ് പുറത്ത് പച്ച കുത്തിയ വിചിത്ര ചിത്രങ്ങളെ പ്രൊഫൈൽ ആക്കിയ ഒരു കുട്ടി FB-യിൽ ഒരു ചോദ്യം ചോദിക്കയുണ്ടായി: ”നിങ്ങൾ പരിചയപ്പെട്ടതിൽ ഏറ്റവും വിനയമുള്ള എഴുത്തുകാരൻ ആരാണ്?” ആ ചോദ്യത്തിലെ തമാശയോർത്ത് എനിക്കു ചിരി പൊട്ടി. പാമരനാം പാട്ടുകാരൻ എന്നു കേട്ടിട്ടുണ്ട്. ആരെങ്കിലും വിനയം, എളിമ എന്നീ പദങ്ങളുമായ് ചേർത്തുകൊണ്ട് എഴുത്തുകാരനെ ഓർമിക്കുമോ? എഴുത്തുകാർ പൊതുവെ അഹങ്കാരികളാണ് ധാർ ഷ്ട്യവും ഗർവും അഹന്തയും അലങ്കാരമാക്കിയവർ സ്ര്തീപുരുഷഭേദമന്യേ അവർ തലയുയർത്തിപ്പിടിച്ചുനിന്നു. തന്റെ അപകർഷതാബോധത്തെപ്പറ്റി ഒന്നര […]
കാക്കനാടന്മാർ: സ്നേഹത്തിന്റെ പൊന്നമ്പലങ്ങൾ
കഠിനമായി ചിന്തിച്ചപ്പോൾ വെളിപ്പെട്ടതാണ്. മേജർ കാക്കനാടന്മാർ ഒരു പ്രത്യേക ജനുസ്സിലുള്ള അമൂല്യതകളാണ്. അതായത് കാക്കനാടൻ എന്ന കുലം ലോകത്തുറപ്പിച്ച മേജർ ജനറൽ ജോർജ് വർഗീസ്, ചേട്ടൻ ഇഗ്നീഷ്യസ്, മേജർ ജനറലിനു താഴെ തമ്പി, ഏറ്റവും താഴത്ത് രാജൻ. ഈ പട്ടാളങ്ങൾ പ്രചരിപ്പിച്ചത് നിഷ്കളങ്കമായ സ്നേഹവും സാഹോദര്യവുമായിരുന്നു. ദൈവം ഇഷ്ടംപോലെ ഇവരിൽ പ്രസാദിച്ചിരുന്നതുകൊണ്ട് ഇവർ അതീവസമ്പന്നന്മാരായിരുന്നു സരസ്വ തിയെക്കൊണ്ട്. ചേട്ടത്തി ലക്ഷ്മിയെ ഈ പട്ടാളങ്ങൾ നമ്പാനേ പോയില്ല. അക്കാരണത്താൽ ചില വലച്ചിലുകളുണ്ടാവുമ്പോഴും സരസ്വതി കേറിയങ്ങു പ്രസാദിപ്പിച്ചു പൊലിപ്പിച്ചുനിർത്തും പട്ടാളത്തെ. […]
മയ്യഴി: മുകുന്ദന്റെയോ ദാസന്റെയോ…..!
മാഹി അഥവാ മയ്യഴി എന്നു കേൾക്കുമ്പോൾ അച്ചാറിലോ എരിവിലോ കൈമുക്കുന്നതു പോലെ മുഖം പ്രകാശിക്കുന്ന മദ്യ സുഹൃത്തുക്കളുണ്ട്. എരിവു കൂടിയതുപോലെ മുഖം ഏങ്കോണിപ്പിക്കുന്ന സോ കോൾഡ് സദാചാരികളേയും അറിയാം. മയ്യഴിമാതാവിനെ നോക്കി കുരിശുവരയ്ക്കുന്ന പഴയതും പുതിയതുമായ അറിവില്ലാപൈതങ്ങളുമുണ്ട്. ലോകത്തിലുള്ള സകലമാന നാഷണൽ പെർമിറ്റ് വണ്ടികളും മാഹി വഴി മാത്രമേ പോകൂ എന്ന് തോന്നിപ്പിക്കും. യാത്രയെ സുരക്ഷിതമാക്കുന്ന മൂന്നും അവിടെ കിട്ടും, തീരെ ചെലവില്ലാതെ മാതാവിന്റെ കൃപയും കുറഞ്ഞവിലയിൽ മദ്യത്തിെന്റ കിക്കും വണ്ടിക്കുള്ള ഇന്ധനവും. മയ്യഴിപ്പുഴയിലെ തീരങ്ങളിലെ ലെസ്ലിസായ്വിനേയും […]
സഞ്ജയൻ അനുസ്മരണ പ്രഭാഷണം

നാല്പതാം വയസ്സിൽ നമ്മുടെ ഭാഷയോടും മണ്ണിനോടും വിടപറഞ്ഞ ഒരു മഹാശയനെ സ്മരിക്കാൻ, അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനുശേഷം ഒട്ടേറെ ദശകങ്ങൾക്കിപ്പുറം മറ്റൊരു നാല്പതുകാരനായ ഞാൻ വന്നുനിൽക്കുമ്പോൾ, ചെറുതല്ലാത്ത ഒരു അഭിമാനവും ഒപ്പം ഭയവും എന്നെ ഭരിക്കു ന്നുണ്ട്. സഞ്ജയൻ, അദ്ദേഹം ജീവിച്ചിരുന്ന കാലത്തെ മഹാകവികളെപ്പോലും തന്റെ പരിഹാസത്തിനു ശരവ്യമാക്കിയിരുന്നത് ഓർക്കുമ്പോൾ സാഹിത്യത്തിലെ ഒരു ഇളംതലമുറക്കാരന് ഉണ്ടായേക്കാവുന്ന ഭയത്തെക്കുറിച്ച് വിസ്തരിക്കേണ്ട കാര്യമില്ല. അഭിമാനം എന്തിലെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഊഹിക്കാവുന്നതുമാണ്. അതെ, മഹാപ്രതിഭാശാലിയായിരുന്ന ഒരു മലയാളിയെ അനുസ്മരിച്ച് പ്രഭാഷണം നടത്താനുള്ള ചുമതല ഈയുള്ളവനെ ഏല്പിച്ചതിൽതെന്ന. […]
ഡിറ്റക്ടീവ് എം.പി. നാരായണപിള്ള
സ്വപ്നത്തിൽ ഈയിടെ എനിക്കൊരു അടി കിട്ടി. മറ്റാരുമല്ല എന്നെ അടിച്ചത്. എം.പി. നാരായണപിള്ളയായിരുന്നു അത്. മുണ്ടു വലിച്ചു വാരിച്ചുറ്റി എഴുന്നേറ്റ് ലൈറ്റു തെളിച്ചു സമയം നോക്കി. അർദ്ധരാത്രി 2.23 ആയിരുന്നു സമയം. പറന്നുനടക്കുന്ന നാലഞ്ചു കൊതുകുകൾക്കിടയിലിരുന്ന് അടിയുടെ ചൂടളക്കുകയായിരുന്നു പിന്നെ. ഉറക്കത്തിന്റെ ആലസ്യമൊക്കെ പോയിരുന്നു. ഒരു കാര്യവുമില്ലാതെ എന്നെ നാരായണപിള്ള അടിച്ചതെന്തി ന്? രാവിലെ പത്തുമണിവരെ ഞാൻ അക്ഷമനായിരുന്നു. കുറച്ചുകഴിഞ്ഞ് ഞാൻ എസ്. ജയചന്ദ്രൻസാറിനെ വിളിച്ചു. പുള്ളി അപ്പോൾ ബാംഗ്ലൂരായിരുന്നു. സംഭവം കേട്ടപാടെ അങ്ങേതല യ്ക്കൽനിന്ന് ജയചന്ദ്രൻസാർ […]
മതാതീത ആത്മീയത

വിശ്വാസവും അതോടനുബന്ധിച്ച മതം, ആത്മീയത തുടങ്ങിയ വിഷയങ്ങളും തമ്മിൽ തമ്മിൽ ബന്ധപ്പെട്ടിട്ടുള്ളതാണ്. ഈശ്വരൻ ഏകനാണെന്ന് പറയുമ്പോഴും ഈശ്വരന്റെ പേരിൽ തന്നെ മതങ്ങൾ പലതാണ്. ഇങ്ങനെയുള്ള എല്ലാ മതക്കാർക്കും പ്രത്യേകം പ്രത്യേകം ഈശ്വര സങ്കല്പമാണുള്ളത്. എല്ലാ മതക്കാരും ആത്മീയരാണ്, എന്നാൽ എല്ലാ ആത്മീയരും മതവിശ്വാസികളായിരിക്കണമോ എന്നതാണ് ഇവിടെ ചിന്താവിഷയമാകുന്നത്. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് ശ്രീനാരായണഗുരു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം ഒരു ആത്മീയ ഗുരുവിൽ നിന്ന് തന്നെ വന്നതിന് ഏറെ പ്രസക്തിയുണ്ട്. മതാതീത ആത്മീയതയുടെ തെളിവാർന്ന ഒരു […]
ഓർമ: മലയാള കവിതയിലെ...
മലയാള കവിത, പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നു. കാവ്യരാജ്യത്തിലെ കറുത്ത രാജകുമാരൻ ഡി. വിനയചന്ദ്രന്റെ വേർപാടിൽ, കവിത, ഘനീഭവിച്ച ദു:ഖത്തോടെ തലകുനിച്ചു നിൽക്കുന്നു. അരനൂറ്റാണ്ടുകാലം മലയാള കവിത വിനയചന്ദ്രനോടൊപ്പം ലോകസഞ്ചാരം നടത്തി. ഏകാകിയായ ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന ഓക്സിജൻകൂട്ടുപോലെ. യാത്രപ്പാട്ടിൽ കല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയച ന്ദ്രൻ വിശ്വഗ്രാമങ്ങൾ സഞ്ചരിക്കുകയായിരുന്നു. വിനയചന്ദ്രൻ ഒറ്റയ്ക്ക് ആയിരുന്നോ? അങ്ങനെയെങ്കിൽ സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടൽ പഠിച്ച് ലോകത്തിനു തന്ന സന്ദേശം ഒറ്റയ്ക്കിരിക്കാതെ കൂട്ടുകാരാ തിര വറ്റിയാലും തീരുകില്ലാ ദുരിതങ്ങൾ എന്നായിരുന്ന ല്ലോ. വീട്ടിലും നാട്ടിലും […]
ഫാ. പത്രോസിന്റെ ചിത്രത്തിന്...

വൃത്തവും അലങ്കാരവും രൂപഘടനകളുമൊക്കെ കവിതയിൽ എത്രത്തോളം സ്വീകാര്യമാണ് എന്ന് തുടങ്ങി കവിതയിലെ പുത്തൻ പ്രവണതകളെക്കുറിച്ചുള്ള ദീർഘമായ ഒരു ചർച്ചയാണിവിടെ നടക്കുന്നത്. പലകാലങ്ങളിൽ പല ദേശത്തിരുന്നു പല സമയങ്ങളിൽ നടത്തുന്ന ഈ സംവാദം മലയാളത്തിൽ ആദ്യമായി ഒരു വാട്സാപ്പ് ഗ്രുപ്പിൽ നടന്ന ഒരു ചർച്ചയുടെ പ്രസിദ്ധീകരണ രൂപമാണെന്നത് ഇതിന്റെ പ്രത്യേകതയാണ്. വി. കെ. ശ്രീരാമനും, പി.പി. രാമചന്ദ്രനും, പി. എം. ആരതിയും നിയന്ത്രിക്കുന്ന ഞാറ്റുവേലയിൽ രൂപം കൊണ്ട ഈ ചർച്ചയിൽ മലയാളത്തിലെ മുൻനിര കവികളായ അൻവർ അലി, പി. […]
ഗന്ധർവ വാക്യം

ഭൂമിയിലെ മുഴുവൻ ചലനങ്ങളും നിശ്ചലമാകുന്ന നേരത്ത് മേഘങ്ങൾ എനിക്കായൊരുക്കിവയ്ക്കുന്ന ഒരിടമുണ്ട് എങ്ങിരുന്നാലും എനിക്കു മാത്രം കേൾക്കാൻ കഴിയുന്ന നിന്റെ ശബ്ദം എനിക്കു മാത്രം മനസ്സിലാകുന്ന ആ ഭാഷ എനിക്കു മാത്രം തിരിച്ചറിയാനാവുന്ന ഗന്ധം നീഎഴുതുന്ന കവിതകളിലെ പ്രണയത്തെക്കാൾ ശക്തമായ അനുരാഗത്തോടെ, മറ്റാരും നിൽക്കാത്തതുപോലെ, നിന്റെയടുത്ത്, അത്രയ്ക്കടുത്തു നില്പുണ്ടു ഞാൻ. കുന്നുകൾക്കു മുകളിലും നഗരങ്ങൾക്കുള്ളിലും അശരീരിയായി നിന്നു പെയ്യുന്നുണ്ട് അദൃശ്യമായി വന്നുപോകുന്നുണ്ട് ഒരു പ്രണയകാലമേഘം എന്നെയും കൊണ്ട്. അതുകൊണ്ട് നീസുഖമായുറങ്ങൂ ഭയപ്പെടുത്തുകയില്ല ഒരു രാത്രിയും നിന്നെ ഇനി.
ഇക്കിറു: പ്രതിസന്ധികളിൽ തളരാത്ത...

വിശ്വവിഖ്യാത ജാപ്പാനീസ് ചലച്ചിത്രകാരനായ അകിര കുറസോവ നമ്മുടെ മനസ്സിൽ കൊണ്ടുവരിക ജപ്പാനിലെ പരമ്പരാഗത യുദ്ധ പോരാളികളായ സമുറായികളെയാണ്. സമുറായികളുടെ ചടുല പോരാട്ടങ്ങളെയാണ്. അദ്ദേഹത്തിന്റേതായി ‘സെവൻ സമുറായി’ എന്ന പേരിൽ ഒരു സിനിമ തന്നെയുണ്ട്. എന്നാൽ അദ്ദേഹം 1952ൽ സംവിധാനം ചെയ്ത ‘ഇക്കിറു’ എന്ന സിനിമ തീർ ത്തും വ്യത്യസ്തമാണ്. ഇവിടെ നഗരത്തിലെ കുടുംബമാണ് പ ശ്ചാത്തലം. ജപ്പാനിലെ ശ്ലഥമാകുന്ന കുടുംബ ബന്ധങ്ങളും ബ്യൂറോക്രസിയുടെ കാര്യക്ഷമതയില്ലായ്മയും അവതരിപ്പിക്കുകയാണ് സിനിമ. ഒപ്പം ജീവിതത്തിന്റെ അർത്ഥവിചാരവും. സിനിമയുടെ ശൈലിയും വളരെ വ്യത്യസ്തമാണ്. […]
അച്ഛൻ ക്ഷമിച്ചു

മകൻ ആലോചിച്ചു അച്ഛന്റെ മരണത്തിന് വരാനാവുന്നില്ലെന്ന് ആരെ വിളിച്ചുപറയണം? ഏട്ടനെ വിളിച്ചു പറയാം, വേണ്ട, ഏട്ടൻ പോവാനിടയില്ല. ചത്താലും കയറില്ലെന്ന് ഒരിക്കൽ പറഞ്ഞതാണ്. അമ്മയെ വിളിച്ചു പറയാം അല്ലെങ്കിലതും വേണ്ട, ചേച്ചിയെ വിളിച്ചു പറയാം, അമ്മ അച്ഛനുമായി പിണങ്ങിക്കഴിയുകയല്ലേ. ചേച്ചിയെ പക്ഷേ അളിയൻ വിടാനിടയില്ല. ഇനിയിപ്പോൾ ഒരു മാർഗമേയുള്ളൂ, അച്ഛനോടുതന്നെ പറയുക. പക്ഷേ അതു വേണോ? കാരണം, മരിച്ച വിവരം അച്ഛന് എന്നോടൊന്നു പറയാമായിരുന്നല്ലോ, മകനേ, ഞാൻ മരിച്ചു എന്ന്. അപ്പോൾ അച്ഛന്റെ ആത്മാവ് മകനോടു പറഞ്ഞു: […]
ചെപ്പും പന്തും: മാന്ത്രികച്ചെപ്പിലെ...

സജാതീയതകളെ അടയാളപ്പെടുത്താനും പാരസ്പര്യപ്പെടു ത്താനും ഏറെ എളുപ്പമാണ്. പക്ഷേ വിജായീതകളെ അത്തര ത്തിൽ സാദ്ധ്യമാക്കുക ആയാസകരമാണ്. സജാതീയതകളെ ആഘോഷിക്കുകയും ആദർശവത്കരിക്കുകയും ചെയ്യുന്ന ഒരു സ്വഭാവത്തിൽ നിന്ന് നാം കൃത്യമായും വഴി മാറി നടക്കാൻ തുട ങ്ങിയിരിക്കുന്നു എന്നത് വെളിപ്പെടുത്തുന്ന നോവലാണ് വി.എം. ദേവദാസിന്റെ ‘ചെപ്പും പന്തും’. സാഹിത്യസിദ്ധാന്തങ്ങളോ പ്രത്യ യശാസ്ര്തങ്ങളോ കൊണ്ട് അളക്കാവുന്ന ഒന്നല്ല നോവലിലെ ജീവിതം എന്ന ധാരണയെ ഊട്ടിയുറപ്പിക്കുന്ന രചനാവൈഭവം നമുക്കിവിടെ ദർശിക്കാം. സൗന്ദര്യബോധത്തിൽ സംഭവിക്കുന്ന വ്യതിയാനം വായന ക്കാരന്റെ അഭിപ്രായം കൊണ്ടു മാത്രം […]
ഒന്നും ഒന്നും രണ്ടല്ല

നിന്റെ ഉത്തരക്കടലാസ് എന്റെ കയ്യിലിരുന്ന് ചിരിക്കുന്നുണ്ട്. പൊട്ടിച്ചിതറാൻ തുടിച്ചുകൊണ്ട് ചുവന്ന മഷി കള്ളക്കുറുമ്പ് കാട്ടുന്നുണ്ട് പരിഭവത്തിന്റെ മുന കനക്കാതെ നിന്റെ ശരികളെ ചേർത്തുപിടിക്കാൻ എത്ര ചോദ്യങ്ങൾക്ക് ഞാനുത്തരം പറയണം.
കാറ്റിന്റെയും മഴയുടെയും പുസ്തകം;...

അക്ഷരങ്ങൾ ചിലപ്പോൾ പിടഞ്ഞുവീഴുന്ന, ചിലപ്പോൾ കര ഞ്ഞും ചിരിച്ചും അർത്ഥത്തിന്റെ അതിർത്തികളെ മാറ്റിവര യ്ക്കുന്ന ഒരുപിടിക്കവിതകളാണ് മോഹനകൃഷ്ണൻ കാലടിയുടെ ‘കല്ക്കരിവണ്ടി’യിലുള്ളത്. അതിപരിചിതമായ കാഴ്ചകൾക്കുപോലും, മഴത്തുള്ളിയുടെ കാചത്തിലൂടെ കടന്നുപോകുന്ന നക്ഷത്രരശ്മിക്കുണ്ടകുന്നതുപോലെ അത്ഭുതകരമായ ഒരു പരിവർത്തനം സംഭവിക്കുന്നതെങ്ങനെയെന്ന് ഈ സമാഹാര ത്തിലെ ഓരോ കവിതയും കാണിച്ചുതരുന്നു. ചില സ്ഥലരാശികൾ ഓർമയുടെ ഒളി യിടങ്ങളാണ്. കുട്ടിക്കൂട്ടങ്ങൾ കളിച്ചുമറി യുന്ന അവധിക്കാലപ്പാടങ്ങൾപോലെ. കൃഷി പോയപ്പോൾ വെയിലും മഴയും മടുത്ത പാടത്തിന് കുട്ടികളെത്താതായപ്പോൾ അവധിക്കാലവും മടുത്തു. ചെത്തി ക്കോരാത്ത, ഗോൾപോസ്റ്റ് നാട്ടാത്ത പാടത്തിന്റെ മധ്യബിന്ദുവിൽ […]
വെളിച്ചം പൂക്കുന്ന മരം

കടൽ, ഓർമകൾ കൊയ്യാറായൊരു പാടം, കൈവഴിച്ചിരികൾ ചിതറും വാത്സല്യം- കരിമ്പാറക്കൂട്ടം, കാട്- പകൽ പിന്നിലേയ്ക്കു പാഞ്ഞല്ലോ രാത്രിയാകുന്നു- ഉറക്കറയുടെ ചുവരിൽ ചിതൽ കൊത്തിയ മഹാവടവൃക്ഷം- പുഴയിൽ വേരുകളാഴ്ത്തി തീക്കൊമ്പുമുളച്ച് ഇരുളിൽ പൂക്കുന്നു- ഒരു തീവണ്ടിയൊച്ചയ്ക്കൊപ്പം പാഞ്ഞുപോയോ വെള്ളമത്രയും! നിറനിലാവൊളിരാത്രിയിൽ മാത്രം നിറയുന്നോളായ്, നിള-
നരഭോജികളും കോമാളികളും –...

(എൻഗൂഗി വാ തിയോംഗോയുടെ ദി വിസാർഡ് ഓഫ് ദി ക്രോ എന്ന നോവലിനെ കുറിച്ച്) ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളിൽ, അമ്പതുകളിലും അറുപതുകളിലും, കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ ദേശങ്ങളിൽ ഉയർന്നുവന്ന ശക്തമായ ദേശീയ വികാരവും സ്വാതന്ത്ര്യ സ്വപ്നങ്ങൾ വളർത്തിയെടുത്ത ശുഭാപ്തിയും ആഫ്രിക്കയിൽ സംസ്കാരമെന്ന ത് യൂറോപ്പിന്റെ കണ്ടുപിടുത്തമല്ല എന്ന പ്രഖ്യാപനം ഒരു സാംസ്കാരിക ദൗത്യമായിത്തന്നെ ഏറ്റെടുക്കുന്നതിലേക്ക് എഴുത്തുകാരെ നയിച്ചതിന്റെ ഫലമായിരുന്നു ഇക്കാലഘട്ടത്തിൽ ആഫ്രി ക്കൻ കഥാഖ്യാന പാരമ്പര്യങ്ങളെ ഉപജീവിച്ചു എഴുതപ്പെട്ട മഹദ് […]