എരുമ ഒരു
ദളിത്
ജന്തു.
പശു
ഒരു
സവർണമൃഗം
അതിനെ
കൊല്ലരുത് !
തിന്നരുത്!!
അവളെ
ആരാധിക്കണം
അവൾ
ദൈവം.
എരുമ
കറുത്തവൾ
തടിച്ചി
സുന്ദരിയുമല്ല.
എങ്കിലും…
വെളുത്ത പാൽ തരുന്നു.
ചുവന്ന ഇറച്ചിയും
തുകലും എല്ലും തരുന്നവൾ
കെട്ടിയോൻ ഒരു പോത്തൻ!
ഭാര്യയും ഭർത്താവും കൂടി
പാടത്തും പറമ്പിലും
അടിമയെപോലെ പണിയെടുത്തു.
മഴയും വെയിലും കൊണ്ടും കാലം കഴിച്ചു.
എന്നിട്ടെന്തു ഫലം…?
ഇറച്ചിക്കടയിൽ തൊലിയുരിഞ്ഞ്
തലകൾ വെട്ടിയെടുത്ത്
‘എരുമ’ എന്നും ‘പോത്ത്’ എന്നും
എഴുതി ഇറച്ചിക്കാരൻ തന്റെ
സത്യസന്ധത വെളിപ്പെടുത്തി.
മനുഷ്യരിൽ മാത്രമല്ല
മൃഗങ്ങളിലും ജാതിയും മതവും
പിടികിട്ടാത്ത സത്യമായി എന്നും..
.
ഇനി സത്യമെന്നത് ഉണ്ടോ…