സ്ത്രീ രചനകളുടെ ബഹുസ്വ ര
തയാണ് സമകാല മലയാളകഥയുടെ
സവിശേഷത. വർത്തമാനജീവിതത്തി
ന്റെ യാഥാർത്ഥ്യങ്ങളേയും സംഘർഷ
ങ്ങളേയും സമർത്ഥമായി പ്രതിഫ
ലിപ്പിക്കുന്ന കഥകളും അതിലേറെ പതി
രുകളും പ്രചരിക്കുന്നുണ്ട്. അതിനാൽ
പെണ്ണെഴുത്ത് എന്ന ലേബലിൽ മുദ്രകുത്തിക്കൊണ്ടുള്ള
പൊതുവിശകലനം
അപ്രസക്തമാണ്.
സ്‌ത്രൈണതയുടെ പുതിയ കരു
ത്തുമായി പുതുതലമുറയിൽപെട്ട ചില
കഥാകാരികൾ ഉയർന്നുവിരിക്കുന്നു എ
ന്നത് ശ്രദ്ധേയമാണ്. മാധവിക്കുട്ടി (കമലസുരയ്യ)
ഉൾപ്പെടെയുള്ള മുൻതലമുറയിലെ
ലബ്ധപ്രതിഷ്ഠരായ ചില
കഥാകാരികളെ ഒഴിച്ചുനിർത്തിയാൽ
വർത്തമാനകഥയിൽ കരുത്തുതെ
ളിയിച്ച കഥാകാരികൾ അപൂർവമാണ്.
എന്നാൽ സ്‌ത്രൈണതയുടെ നവഭാവുകത്വവുമായി
വേറിട്ടുനിൽക്കുന്ന കഥാകാരിയാണ്
കെ.ആർ. മീര.
ആഖ്യ ാ നത്തിൽ മൗലി കമായ
സ്വാതന്ത്ര്യബോധവും തന്റേടവും മീര
പ്രകടിപ്പിക്കുന്നു. പെണ്ണെഴുത്തിന്റെ ചട്ട
ക്കൂട്ടിൽ ഒതുങ്ങാനല്ല അതിർവരമ്പുകൾ
ലംഘി ക്കു വാനാണ് എഴുത്തുകാരിയുടെ ശ്രമം.
അസാധാരണമയ വായനാനുഭവം
സമ്മാനിക്കുവാൻ ഈ കഥാകാരിക്കു
സാമർത്ഥ്യമുണ്ട്. പെണ്ണനുഭവങ്ങളും
ജീവിതസഹനങ്ങളും ആത്മീയപ്രതി
രോധമായി മീരയുടെ കഥകളിൽ അവർ
ഉയർന്നുവരുന്നു. പലപ്പോളും അത്
പുരുഷത്വത്തെ കീഴടക്കുന്നു. ഔരുഷ
ത്തെ അതിജീവിക്കുന്ന സ്ത്രീത്വമാണ്
മീരയുടെ കഥകളിൽ പ്രതിഫലിക്കു
ന്നത്. സ്ത്രീരചനകളിൽ പൊതുവെ
അപൂർവമായ ഈ ഭാവുകത്വനിർമി
തിയിൽ മീരയുടെ ആഖ്യാനകൗതുകം
കരുതലോടെ സഞ്ചരി ക്കുന്നു. പുരു
ഷത്വത്തെ കീഴടക്കാനാഗ്രഹിക്കുന്ന
സ്ത്രീമനസ്സിന്റെ കരുത്താ ണ് ഒട്ടുമിക്ക
കഥകളിലും പ്രതിഫലിക്കുന്നത്.
‘സ ത്യ സന്ധത കൂ ട ുന്നി ടത്ത്
സദാചാരം കുറയും” എന്ന നിരീക്ഷ
ണത്തോടെ ആരംഭിക്കുന്ന ‘കരിനീല’
എന്ന കഥയിൽ സ്ത്രീമനസ്സിന്റെ ശക്തി
യെന്താണെന്ന് വായനക്കാർ തിരി
ച്ചറിയുന്നു. കഥയിൽ കരുതലോടെ
തുന്നി ച്ചേർക്കുന്ന നിരീക്ഷണങ്ങൾ
ആസ്വാദനക്ഷമതയെ വർദ്ധിപ്പിക്കുന്നു.
”അല്ലെങ്കിലും നിരാശപ്പെടുത്താ
ത്ത ഏതു പു രു ഷനാണ് ഭൂമി യി
ലുള്ളത്?”
”അർഹിക്കുംവിധം സ്‌നേഹിക്കപ്പെ
ട്ട ഏതു സ്ത്രീയണ്ട് ഭൂമിയിൽ?”
”പുരുഷൻ ചുണ്ടുകൊണ്ട് ചുംബി
ക്കരുത്, ആത്മാവുകൊണ്ടു ചുംബി
ക്കണം”.
സ്‌ത്രൈണതയുടെ
പുതിയ കരുത്തുമായി
പുതുതലമുറയിൽപെട്ട
ചില കഥാകാരികൾ
ഉയർന്നുവിരിക്കുന്നു എ
ന്നത് ശ്രദ്ധേയമാണ്. മാധവിക്കുട്ടി
(കമലസുരയ്യ)
ഉൾപ്പെടെയുള്ള മുൻതലമുറയിലെ
ലബ്ധപ്രതിഷ്ഠരായ
ചില കഥാകാരികളെ
ഒഴിച്ചുനിർ
ത്തിയാൽ വർത്തമാനകഥയിൽ
കരുത്തുതെളിയിച്ച
കഥാകാരികൾ
അപൂർവമാണ്. എന്നാൽ
സ്‌ത്രൈണതയുടെ നവഭാവുകത്വവുമായി
വേറിട്ടുനിൽക്കുന്ന
കഥാകാരിയാണ്
കെ.ആർ. മീര.
പ്രണയവും രതിയും ഒന്നാണ്. ജന്മാന്തരങ്ങളിലേക്ക് കുതിച്ചുപായുന്ന മനുഷ്യകാമനകൾ
അതിർവരമ്പുകളിൽ
ഒതുക്കാൻ ശ്രമിക്കുന്ന വൈകാരികഭാവങ്ങളെ
അപ്രസക്തമാക്കുന്നു. അത്
സ്ത്രീയെയും പുരുഷനേയും അദൈ്വ
തമായ ഒരു വ്യക്തിസത്തയിലേക്ക്
നയിക്കുന്നു.
പ്രണയത്തിന്റെ ആത്മശക്തികൊ
ണ്ട് സ്ത്രീപുരുഷന്റെ അധിപയായി
തീരുന്നു. ‘കരിനീല’ എന്ന കഥയിൽ
ബ്രഹ്മചാരിയെ കീഴടക്കുന്ന സ്‌ത്രൈണശക്തി
െയ അവ ത ര ി പ്പ ി ച ്‌വ ് ഇ ൗ
യാഥാർത്ഥ്യത്തെ സ്ഫുടീകരിക്കുവാൻ
ശ്രമിക്കുന്നു. സ്ത്രീയുടെ യഥാർത്ഥ
സ്‌നേഹം പലപ്പോഴും തിരിച്ചറിയ
പ്പെടുന്നില്ല. വിഷത്തിന്റെ വീര്യമുള്ള ഈ
സ്‌നേഹത്തെ ജീവിതത്തിനു മുകളിൽ
പ്രതിഷ്ഠിച്ച ് പുരുഷാധിപത്യം എന്ന
വ്യാജ ബിംബത്തെ തകർക്കുന്ന തിൽ
കഥാകാരി വിജയിച്ചിരിക്കുന്നു.
പ്രണയവും രതിയും വേർപ്പെടു
ത്താനാവാത്ത വൈകാരിക ഘടകങ്ങ
ളാണെന്നുള്ള സാക്ഷ്യം ‘മാലാഖയുടെ
മറുകുകൾ’ എന്ന കഥയിലുണ്ട്. സ്ത്രീശരീരത്തെ
വേട്ടയാടാൻ മാത്രം ശീലിച്ച
പുരുഷാധിപത്യത്തിനെതിരെ അതിശ
ക്തമായ ആത്മീയ പ്രതിരോധമാണ് ഈ
കഥയും ഉയർത്തിക്കൊണ്ടുവരരുത്.
”എയ്ഞ്ചലയുടെ കുട്ടികൾക്കുമേൽ
ആരോ കണ്ണീരിന്റെ മന്ത്രവടി ഉഴിഞ്ഞു.
അവർ നിർത്താ തെ കരഞ്ഞു. ഒരു
കേക്കു രണ്ടായി മുറിക്കും പോലെ
അലക്‌സാണ്ടർ അവരെയും കീറിമുറിച്ചു”.
സാധാരണ മനുഷ്യരുടെ ജീവിതാനുഭ
വങ്ങൾ ഇ ൗ ക ഥ യ ി ൽ അവ ത
രിപ്പിക്കുന്നുണ്ട്.
അതിനുപകരിക്കുന്ന വാക്യഘട
നകൾ കഥാകാരി ഉപയോഗിക്കുന്നു.
മറ്റൊരു മാർഗവു മില്ലാതെ ശരീരം
വിൽക്കാൻ നിർബന്ധി തയാ കുന്ന
എയ്ഞ്ചല എന്ന കുടുംബിനിയുടെയും
നിരാലംബരായ അവരുടെ പെൺമക്ക
ളുടെയും ദുരന്താനുഭവങ്ങൾ ആർദ്രമ
നോഹരമായ സാക്ഷ്യപ്പെടുത്തലു
കളാകുന്നു. കൊലക്കത്തിക്കിരയായിട്ടും
എയ്ഞ്ചലയുടെ നീതിബോധം പുരു
ഷന്റെ ശരീരശക്തിയെ അതിജീവിക്കു
ന്ന ആജ്ഞാ ശക്തിയായി വായ ന
ക്കാരുടെ മനസ്സിൽ അവശേഷിക്കുന്നു.
പുരുഷനീതിയെ വെല്ലുവിളിക്കുന്ന
കഥയാണ് ‘വാണിഭം’. സ്ത്രീത്വത്തിന്റെ
പ്രതിഷേധം സമൂഹത്തെ വിചാ ര
ണചെയ്യുന്നു. തന്നെ വഞ്ചിച്ച ഭർത്താവിനോട്
പ്രതികാരം ചെയ്യാനൊരു
ങ്ങുന്ന ഭാര്യ സ്വയം വ്യഭിചരിക്കാൻ
തയ്യാറാകുന്നു. അതിനായി ഇറങ്ങിപ്പുറപ്പെടുന്നു.
പക്ഷേ അപ്പോഴും സ്ത്രീപരാ
ജിതയാകുന്നു. വേട്ടയാടുന്ന സ്ത്രീ
യെയല്ല കീഴടങ്ങുന്ന സ്ത്രീയെയാണ്
പുരുഷസമൂഹം ഇഷ്ടപ്പെടുന്നത്.
പുരുഷനീതിയിലെ
ഒരു പൊരുത്തക്കേടായി
ഈ യാഥാർത്ഥ്യം കഥാകാരി ഉയർത്തി
ക്കൊണ്ടുവരുന്നു. ലൈംഗികമായ ഈ
അടിമത്തത്തെ മന:ശാസ്ത്രപരമായി
ആവിഷ്‌കരിക്കുന്നതിൽ എഴുത്തുകാരിക്ക്
സാമർത്ഥ്യമുണ്ട്.
പുരുഷമേധാവിത്തത്തി
നെതിരെ വ്യത്യസ്തമായ
ഒരു പ്രതിരോധം ഉയർ
ത്തിക്കൊണ്ടുവരാൻ
കെല്പുള്ള കഥയാണ് ‘സർ
പ്പയജ്ഞം’. ഒരു ശരാശരി
കുടുംബത്തിലുള്ള
തുപോലെ ഭർത്താവിന്
ഭർത്താവിന്റെ ലോകം.
അതിരുകടന്ന അയാളുടെ
ഉപഭോഗപരത.
അയാളുടെ ആർത്തി
കൾക്കായി വിഭവങ്ങൾ
സമാഹരിക്കലും ഉല്പന്ന
ങ്ങൾ നിർമിക്കലുമാണ്
കുടുംബിനിയുടെ ധർമം.
എന്നാൽ സ്്രതീമനസ്സിന്റെ
യഥാർത്ഥ കാമനകൾ
അവഗണിക്കപ്പെടുന്നു;
തിരസ്‌കരിക്കപ്പെടുന്നു. സർ
പ്പയജ്ഞത്തിലെ
ഭർത്താവും ഇത്തര
ത്തിലുള്ള ഒരു ശരാശരി
ക്കാരനാണ്. അയാളുടെ
അധിനിവേശം ദുർബലമായ
പ്രതിഷേധത്തോടെ
ഭാര്യ ഏറ്റുവാങ്ങുന്നു.
എന്നാൽ ഈ അധിനിവേശത്തിനെതിരെ
ശക്തമായ
പ്രതിരോധമാണ് കഥാ
ന്ത്യത്തിൽ സൃഷ്ടിക്ക
പ്പെടുന്നത്. അത് പ്രതീകാ
ത്മകവും മന:ശാസ്ത്രപരവുമായ
ഒരു തലത്തിലാണെന്നുമാത്രം.
സ്ത്രീത്വം ബലഹീനതയും നിസ്സ
ഹ ാ യ ത യ ു മ ാ യ ി േര ഖ െപ്പ
ടുത്തുന്നുവെന്ന തോന്നൽ പ്രഥമവായനയിൽ
ചില കഥകൾ അനുഭവപ്പെടു
ത്തിയേക്കാം. പക്ഷേ സൂക്ഷ്മവായ
നയിൽ തെളിയു ന്നത് ക്രൂരമായ പ്രതി
കാരവാഞ്ഛയും പ്രതിഷേധവുമാണ്.
മീരയുടെ പ്രസിദ്ധമായ ഒരു കഥയാണ്
‘ഓർമയുടെ ഞരമ്പ്’. അവഗണി
ക്കപ്പെടുന്ന സ്ത്രീ യുടെ വ്യക്തിത്വം
കാവ്യാത്മകമായി ഇക്കഥയിൽ അവതരിപ്പിക്കുന്നു.
പഴയ തലമുറയിലെ ഒരു
എഴുത്തുകാരിയാണ് കഥാനായിക.
അറിയപ്പെടുന്ന ഒരാളുടെ ഭാര്യയായിട്ടും
അവർക്ക് പ്രോത്സാഹനമോ അംഗീ
കാരമോ ലഭിച്ചില്ല. വെറും സ്ത്രീയായി
ദൈനംദിന കർമ്മങ്ങളുടെ തടവറയിൽ
ജന്മം മുഴുവൻ അവൾ ബന്ധിതയായി.
ഈ നിസ്സഹായതയെ പരോക്ഷകഥന
ത്തിലൂടെ സമർത്ഥമായി അവതരിപ്പി
ക്കുന്നു. ഉചിതമായ വാങ്ങ്മയചിത്രങ്ങ
ളിലൂടെയാണ് കഥ വികസിക്കുന്നത്.
താനെഴുതിയ രണ്ടു കഥകളും സ്വന്തം
ധർമസങ്കടങ്ങളുടെ കനിയാണെന്ന്
മുഖ്യകഥാപാത്രമായ വൃദ്ധ തുറന്നു
പറയുന്നു. എന്നാൽ മൂന്നാമത്തെ കഥ
ഏതാണെ ന്ന ചോദ്യത്തിന് അത്
സ്വന്തം ദുർമരണമാണെന്ന് ക്രൂരമായ
ചിരിയോടെ അവർ വെളിപ്പെടുത്തുന്നു.
കഥാന്ത്യത്തിലാണ് സ്ത്രീമനസ്സിന്റെ
പ്രതിഷേധാഗ്നി വായനക്കാരെ പൊള്ളി
ക്കുന്നത്.
പുരുഷമേധാവിത്തത്തിനെതിരെ
വ്യത്യസ്തമായ ഒരു പ്രതിരോധം ഉയർ
ത്തി ക്കൊ ണ്ടു വ ര ാൻ െക ല ്പ ുള്ള
കഥയാണ് ‘സർ പ്പ യജ്ഞം’. ഒരു
ശരാശരി കുടുംബത്തിലുള്ളതുപോലെ
ഭർത്താവിന് ഭർത്താവിന്റെ ലോകം.
അതിരുകടന്ന അയാളുടെ ഉപഭോഗ
പരത. അയാളുടെ ആർത്തികൾക്കായി
വിഭവങ്ങൾ സമാഹരിക്കലും ഉല്പന്ന
ങ്ങൾ നിർമിക്കലുമാണ് കുടുംബി
നിയുടെ ധർമം. എന്നാൽ സ്ത്രീമ
നസ്സിന്റെ യഥാർത്ഥ കാമനകൾ അവഗണിക്കപ്പെടുന്നു;
തിരസ്‌കരിക്കപ്പെടുന്നു.
സർപ്പയജ്ഞത്തിലെ ഭർത്താവും ഇത്ത
രത്തിലുള്ള ഒരു ശരാശരിക്കാരനാണ്.
അയാളുടെ അധിനിവേശം ദുർബ
ലമായ പ്രതി ഷേധത്തോ ടെ ഭാര്യ
ഏറ്റുവാങ്ങുന്നു. എന്നാൽ ഈ അധിനിവേശത്തിനെതിരെ ശക്തമായ പ്രതി
രോധമാണ് കഥാന്ത്യത്തിൽ സൃഷ്ടിക്ക
പ്പെടുന്നത്. അത് പ്രതീകാത്മകവും മന:
ശാസ്ത്രപരവുമായ ഒരു തലത്തിലാ
ണെന്നുമാത്രം.
കഥയുടെ തുടക്കം മുതൽ സർ
പ്പത്തിന്റെ സാിദ്ധ്യമുണ്ട്. ആദ്യമെല്ലാം
സർപ്പസാന്നിദ്ധ്യത്തെ കഥാനായിക
ഭയപ്പെടുന്നു. പതിയെ അത് കൗതു
കമായും കരുത്തായും വളരുന്നു. സാന്ത്വ
നത്തിന്റെ സൂചകമായി ഇഴഞ്ഞെത്തു
ന്ന സർപ്പം സംരക്ഷകനെപോലെ
അവളുടെ മനസ്സിനേയും ശരീരത്തേയും
കീഴടക്കുന്നു. പ്രഛന്നരതിയുടെ പിൻബലത്തിൽ
സ്ത്രീത്വത്തിന്റെ ആസുരമായ
സ്വാതന്ത്ര്യ പ്രഖ്യാപനമാണ് കഥാകാരി
നടത്തുന്നത്.
പൗരുഷം മുറിയിപ്പില്ലാത്ത ക്രൂര
തയായി പരിണമിക്കുന്നുവെന്ന സമകാലയാഥാർത്ഥ്യത്തെ
‘കൃഷ്ണഗാഥ’ എന്ന കഥയിൽ വിചാരണ ചെയ്യുന്നു.
ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടി പെൺവാണിഭത്തിനിരയാകുന്നതാണ്
കഥയുടെ പ്രമേയം. സമർത്ഥമായ സൂചകങ്ങ
ളിലൂടെ അനുഭവതീക്ഷ്ണമായ ഒരാ
സ്വാദനതലം സൃഷ്ടിക്കപ്പെടുന്നു. തിരി
ച്ചറിവില്ലാത്ത പെൺകുട്ടിയെ വേട്ട
യാടുന്നതും പീഡിപ്പിക്കുന്നതും അവളെ
സംരക്ഷിക്കാൻ ചുമ ത ല യുള്ളവർ
തന്നെയാണെന്ന യാഥാർത്ഥ്യം സഹൃദയരെ
വേദനിപ്പിക്കുന്നു. പുരുഷനിയന്ത്രിതമായ
സമൂഹത്തെ പ്രതിക്കൂട്ടിലാ
ക്കുവാൻ ഇക്കഥയ്ക്ക് ശേഷിയുണ്ട്.
‘ആവേമരിയ’ കമ്യൂണിസ്റ്റുപ്രത്യയ
ശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ
സ് ത്രീത്വം അനു ഭവിക്കുന്ന സഹ
നങ്ങളെ തീക്ഷ് ണമായി അവ ത
രിപ്പിക്കുന്നു. അമ്മയും സഹോദരിയും
ഭാര്യയുമായി പുരുഷനോടൊപ്പം സഹവസിക്കുന്ന
സ്ത്രീ. പക്ഷേ പുരുഷന്റെ
പ്രത്യ യ ശ ാ സ് ത്രങ്ങൾ അവ െള
വേട്ടയാടുന്നു, പീഡിപ്പിക്കുന്നു. നല്ല
നാളെയ്ക്കുവേണ്ടി പുരുഷൻ പോരാടുമ്പോഴും
നിരാശയിൽ സ്വയം ജീവിതം
ഹോമി ക്കു മ്പോഴും പീഡി പ്പി ക്ക
പ്പെടുന്നത് സ്ത്രീയാണ്. സ്ത്രീപക്ഷ
ത്തുനിന്നുകൊണ്ട് അവളുടെ പ്രത്യയ
ശാസ്ത്ര ദുരിതങ്ങളെ പ്രതിരോധിക്കുവാനാണ്
കഥാകാരിയുടെ ശ്രമം.
രതിയും പ്രണയവും സമ ര സ
പ്പെടുത്തുന്ന സ്ത്രീമനസ്സിന്റെ വഴി
പ്പെടൽ കാവ്യാത്മകമായ ഒരനുഭവമാ
ക്കുന്നതിൽ ‘മോഹമഞ്ഞ’ എന്ന കഥ
വിജയിച്ചിട്ടുണ്ട്. ആഖ്യാനത്തിലും പ്രമേയത്തിലും
വേറിട്ടൊരു രചനയാണിത്.
രോഗബാ ധി തയായ രണ്ടുപേർ –
സ്ത്രീയും പുരുഷനും. ആശുപത്രിയിലെ
ഒ.പി. വിഭാഗത്തിൽ യാദൃച്ഛികമായി
പരിചയപ്പെടുന്ന അവർ മനപ്പൊരുത്തം
സ്ഥാപിക്കുന്നു . സ് ത്രീക്ക് മഞ്ഞ
പ്പിത്തവും പുരുഷന് വിട്ടുമാറാത്ത പനി
യുമാണ്. എങ്കിലും ചിരകാലമായി പ്രണയബന്ധിതരായിരുന്നതുപോലെ
ആശുപത്രിക്കു സമീപമുള്ള ഹോട്ടൽമുറിയിൽ
അവർ ശരീരബന്ധത്തിലേർപ്പെടുന്നു.
പ്രണ യ ത്തി നു മു കളിൽ പ്രതി
ഷ്ഠിക്കാവുന്ന ശ്രേഷ്ഠാനുഭവമായി
രതി െയ സ്ഫു ട ീ ക ര ി ക്കു വാനുള്ള
ശ്രമമാണ് ഈകഥയിലുമുള്ളത്.
അനന്യമായ പ്രണയത്തെ അസാധാരണമായ
ആഖ്യാനചാരുതയ്ക്ക്
വിധേയമാക്കുന്ന മറ്റൊരു കഥയാണ്
‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’.
വേട്ട ക്കാരനും ഇര യ് ക്കു മി ടയിൽ
നാമ്പിടുന്ന പ്രണയബന്ധം തീക്ഷ്
ണമ ാ യ ഭ ാവാ ത്മ ക ത യ ി ലേക്ക്
വികസിക്കുന്നു. ഭവനഭേദനത്തിനും
അക്രമത്തിനുമായി എത്തുന്ന തീവ്രവാദിയായ
കഥാനായകൻ കിടക്കയിൽ
ശരീരം തളർന്നുകിടക്കുന്ന പെൺകു
ട്ടിയുടെ നിസ്സഹായതയിൽ സ്വയം
മ ന ു ഷ ്യ ത ്വ ം വ ീ െണ്ട ട ു ക്ക ു ന്ന ു .
പ്രണയവും കാമവും വകഭേദമില്ലാത്ത
വൈകാരികതയാണെന്ന് ഇക്കഥയിലും
സമർത്ഥിക്കപ്പെടുന്നുണ്ട്. ആഖ്യാന
തീക്ഷ്ണത സാക്ഷ്യപ്പെടുത്താവുന്ന
കഥാ മുഹൂർത്തങ്ങൾ ആസ്വാ ദ്യ ക
രമാണ്. ”സത്യമായി ഇതൊന്നുമാത്രം.
ഒരുസത്യൻ, ഒരു നൂർ, അവരുടെ
രണ്ടായിരം ഡിഗ്രി ചൂടുള്ള ഇടകല
രാനുള്ള ആർത്തി. ഇന്നും ഞങ്ങൾ ഇടകലരും.
എവിടെ എന്റെ നൂർ? എന്റെ
ഓറഞ്ച്പഴം, എന്റെ സ്വർണമത്സ്യം?”
”കട്ടിലിൽ നൂർ ഉണ്ടായിരുന്നില്ല.
ചത്ത നീർക്കോലി പോലൊരു ശരീരം,
തോടുകളഞ്ഞ കക്കപോലെ കണ്ണുകൾ,
ഉണക്കമീൻപോലെ തൊലിചുളിഞ്ഞ
കവിളുകൾ, ”നൂർ” സത്യൻ വിളിച്ചു.
ചത്ത കക്കകൾ ഇളകി. ഇല്ലാത്ത
ഒച്ചയിൽ നൂർ വിളികേട്ടു.
”സത്യ ാ . . . ‘ ‘ സത്യന്റെ ഹൃ ദ
യത്തിലെ രണ്ടായിരം ഡിഗ്രി ചൂടും
ആവിയായിപ്പോയി. പകരം ഇരുപതി
നായിരം ഡിഗ്രി തണുപ്പുനിറഞ്ഞു.”
വായനാനുഭവം സമ്പന്നമാക്കുന്ന
ഇത്തര ം ക ഥ ാ സ ന്ദ ർ ഭ ങ്ങള ാണ്
ആഖ്യ ാന മിക വിനുള്ള ഉദാ ഹ ര
ണങ്ങൾ.
പ്രണയമാണ് സ്ത്രീ മനസ്സിന്റെ
കരുത്ത്. പലപ്പോഴും അത് കലവറ
യില്ലാതെ സ്വീകരിക്കപ്പെടുന്നു. പക്ഷേ
പ ു ര ു ഷ െന്റ സ ്വ ാ ർ ത്ഥ ത മ ൂ ല ം
നിഷ്‌കരുണം തിരസ്‌കരിക്കപ്പെടുകയും
ചെയ്യുന്നു. ‘വ്യക്തിപരമായ പൂച്ച’ ഈ
യാഥാർത്ഥ്യത്തെ വിചാരണചെയ്യു
ന്നുണ്ട്. മന:ശാസ്ത്രപരമായ വിശ
കലനം അവകാശപ്പെടാവുന്ന മറ്റുകഥകളിലും
പ്രണയത്തിന്റെ ആത്മശക്തി
നിറഞ്ഞു നിൽക്കുന്നു.
‘ അർ ദ്ധ രാത്രിയിൽ ആത്മാക്കൾ ചെയ്യുന്നത്’
എന്ന കഥയിൽ സ്ത്രീമനസ്സിന്റെ അദമ്യമായ
സ്വാതന്ത്ര്യവാഞ്ഛയായി അത്
രൂപാന്തരപ്പെടുന്നു. കഥാനായികയായ
സരള മിസ്ട്രസ് കാണുന്ന സ്വപ്‌നങ്ങൾ
പുതുമയാർന്ന ആഖ്യാനരീതിയാണ്.
സ്വന്തം ശരീരത്തിൽനിന്ന് ഇറങ്ങി
നടക്കുന്ന ആത്മാവിനെ പിൻപറ്റിയുള്ള
കഥാപരിസരങ്ങൾ, മറ്റുജീവികളി
ലേക്കുള്ള ആത്മാവിന്റെ പരകായ പ്രവേ
ശങ്ങൾ എന്നിവ അന ന്യമായ
ആസ്വാദനരസം സൃഷ്ടിക്കുന്നു.
ചുരുക്കത്തിൽ പുരുഷന്റെ ആധി
പത്യം ഭൗതികമാണ്. അതിനെ അതിശയിപ്പിക്കുന്നതാണ്
സ്ത്രീയുടെ ആത്മശക്തി. ഈ പ്രത്യയശാസ്ത്രമാണ്
കെ.ആർ. മീരയുടെ കഥകളിൽ പ്രതിഫലിക്കുന്നത്ക്.