എഴുത്ത്, സാഹിത്യം, രചന ഏറ്റവും സ്വതന്ത്രമായിരിക്ക
ണം. സ്ര്തീകൾ എഴുതുവാനാരംഭിച്ച കാലം മുതൽ സമൂഹം –
പിതൃ ആധിപത്യ സമൂഹം – അവർക്കു മേലും ലോകത്തിൽ
പൊതുവെയും നിർമിച്ചുവച്ച എല്ലാത്തരം നിയമങ്ങളെയും
അവർ വെല്ലുവിളിച്ചുപോന്നു. മൂല്യസങ്കല്പങ്ങൾ എന്ന രീതി
യിൽ പാവനമായി കാത്തുസൂക്ഷിച്ചിരുന്നവയൊക്കെ വെറും
പൊട്ടത്തരമാണെന്ന് അവർ വിളിച്ചുപറഞ്ഞു. സാമൂഹ്യനിയമങ്ങൾതന്നെ
എഴുത്തിലൂടെ അവർ മറികടന്നു. ബന്ധങ്ങ
ളാണ് സാമൂഹ്യമായ സുരക്ഷയുടെ ഏറ്റവും വലിയ ഘടകങ്ങ
ൾ എന്നൊക്കെയുള്ള കാഴ്ചപ്പാടുകളാണ് എഴുത്തുകാരികളെ
ഏറ്റവും ചൊടിപ്പിച്ചത്. അതുകൊണ്ടുതന്നെ രോഷത്തോടെയും
പരിഹാസത്തോടെയും എല്ലാ പെൺരചനകളിലും
അവയൊക്കെ ചോദ്യം ചെയ്യപ്പെട്ടു. പൊതുസമൂഹം ഈ രച
നകളെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത
തിന്റെ കാരണം തങ്ങൾ കാലാകാലങ്ങളായി കെട്ടിപ്പടുത്ത
സുരക്ഷിതത്വ സങ്കല്പങ്ങളെ, സ്ര്തീകളെ തളച്ചിടാനായി ഉണ്ടാ
ക്കിവച്ച നിയമാവലികളെ, ഈ ‘പെണ്ണുങ്ങൾ’ തൃണവത്ഗണിക്കുന്നതിലായിരുന്നു.
മാനസിയുടെ കഥകളിൽ ഇത്തരം
നിസ്സാരവത്കരിക്കലാണ് മുന്നിൽ. അസാമാന്യമായ ശക്തി
യോടെ ഈ കഥാകാരി ലോകത്ത് നാം പരിചയപ്പെടുന്ന
സ്ര്തീകൾ ലോകത്തെയും തങ്ങൾ മാത്രം അന്യരായ സമൂഹത്തെയും
പരിഹാസത്തോടെയും ചുണ്ടിൽ ഒളിപ്പിച്ച കയ്പൻ
ചിരികളോടെയും നോക്കുന്നു.
സമൂഹം സ്ര്തീക്ക് സംരക്ഷണം നൽകാനാണ് പുരുഷനെ
കല്പിച്ചത് എന്നും, പുരുഷന്റെ തണലിലല്ലാതെ സ്ര്തീക്ക് നിൽ
ക്കാനാവില്ല. അഥവാ അവൾ ഒറ്റയ്ക്ക് നിൽക്കാൻ പാടില്ല
എന്നൊക്കെയുള്ള ചില ധാരണകൾ ഭാരതീയ സമൂഹ
ത്തിന്റെ അടിസ്ഥാന ഭാവങ്ങളാണ്. മാനസിയുടെ കഥാപാത്ര
ങ്ങൾ അത്തരം സുരക്ഷിതത്വബോധങ്ങളെയും അവ നൽ
കുന്ന ലേബലുകളെയും തള്ളിക്കളയുന്നു. അതിനുവേണ്ടി
പലപ്പോഴും പലതും അവർക്ക് നഷ്ടപ്പെടുത്തേണ്ടിയും വരു
ന്നു. ഒരു വ്യസനവും അക്കാര്യത്തിൽ തോന്നുന്നതേയില്ല.
പക്ഷേ അവ നിലനിർത്താൻ വേണ്ടി പുരുഷൻ കാണിക്കുന്ന
വെപ്രാളങ്ങളോടാണ് അവൾ കലമ്പുന്നത്.
സംരക്ഷകൻ എന്ന പുരുഷനാട്യത്തോടാണ് ‘അക്ഷരത്തെറ്റുകളി’ലെ
സുമ പിണങ്ങുന്നത്. സുമയെ ഞാൻ
വിവാഹം കഴിക്കണമെങ്കിൽ അവളുടെ മകന്റെ അച്ഛൻ ആരാണെന്ന്
അയാൾക്കറിയണം എന്ന ആവശ്യം സാമൂഹ്യമായി
ന്യായമാണ്. ഒരാളും അതിൽ തെറ്റ് കാണുകയുമില്ല. എന്നാൽ
അത് അപ്രസക്തമായ ഒരു വിവരമായി മാത്രമേ സുമയ്ക്ക്
കാണാനാവുന്നുള്ളൂ. താൻ അവന്റെ അച്ഛൻ ആവണമെങ്കിൽ
ആ വിവരം തനിക്കറിയണം എന്ന വാശി ഒരു ഉടമസ്ഥതാഭാവത്തോളം
വരുന്നതോടെയാണ് അതു പറയില്ല എന്ന വാശി
അവൾക്കേറുന്നത്. ബന്ധങ്ങൾ എന്തിനാണ് അത്തരം
ലേബലുകൾ ഒട്ടിച്ച് അതിൽ കൃത്യമായി ഒതുക്കിവയ്ക്കുന്ന
തെന്ന് അവൾക്കു മനസിലാവുന്നില്ല. പൊതുസമൂഹത്തെ
സംബന്ധിച്ചിടത്തോളം അവളുടെ സുരക്ഷിതത്വത്തിന്
അതാവശ്യമാണ്. പ്രത്യേകിച്ച് അവൾ അവിവാഹിതയും ‘ത
ന്തയില്ലാത്ത’ ഒരു കുട്ടിയുടെ അമ്മയുമാണ്. ലേബലുകളുടെ
അനിവാര്യതകളെപ്പറ്റി മനസിലാവില്ല എന്ന നാട്യത്തോടാണ്
ഗോവിന്ദൻ എന്ന സുഹൃത്ത് എത്രയോ വർഷങ്ങൾക്കുശേഷവും
അവളോട് കലമ്പുന്നത്. സാധാരണക്കാരെല്ലാവരും
ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും
ചെയ്യണം എന്ന മോഹം പോലും ഒരു പാതകമായി അനുഭവപ്പെടുന്നു.
അതിരുകൾ വരയ്ക്കാനുള്ള ദിനേശ് എന്ന കാമുകന്റെ
ത്വരയാണ് തന്നെ പേടിപ്പിക്കുന്നതെന്ന് പറയുമ്പോൾ സുമ
ഭയക്കുന്നത് അയാൾ അധികാരം സ്ഥാപിക്കാന കാണിക്കുന്ന
വ്യഗ്രതയെയാണ്. കാമുകൻ എന്നത് സാമൂഹ്യാംഗീകാരമില്ലാ
ത്ത പദവിയാവാം. പക്ഷെ ഭർത്താവ് എന്ന പദവി അങ്ങനെയല്ല.
അത് കല്പിക്കാനും നടപ്പിൽ വരുത്താനും അധികാരം
ആവോളമുള്ള ഒന്നുതന്നെയാണ്. കാമുകനിൽ നിന്ന് ഭർത്താവിലേക്കുള്ള
വ്യതിയാനം അധികാരഭ്രാന്ത് അയാളെ തീർച്ച
യായും ഭ്രാന്തനാക്കും എന്ന തോന്നലാണ് അത്തരം
വാക്കുകൾ അവളെക്കൊണ്ട് പറയിപ്പിക്കുന്നത്. അത്തരം ഒരു
തീരുമാനം അവളെ ദു:ഖിപ്പിച്ചിരുന്നു എന്നതാണ് സത്യം.
”ഏറെ ദൂരം പിടിച്ചു കയറിയ കയറിൽ നിന്ന് താഴേക്ക് വീഴു
ന്നതുപോലെയായിരുന്നു” ആ തിരസ്കാരം എന്ന് അവളോ
ർക്കുന്നു.
നമ്മുടെ ജീവിതം എന്ന് വിശേഷിപ്പിച്ച ഒന്നിനോട് ചേർ
ത്തുവച്ചുകൊണ്ടുതന്നെയാണ് സുമ പിന്നീട് വിവാഹമോച
നത്തെ കുറിച്ച് ചോദിക്കുന്നത്. അപ്പോൾ ഉണ്ടാവുന്ന മറുചോദ്യം
അതിനൊരു കാരണം വേണ്ടേ എന്നത് പുരുഷസ്വാ
ർത്ഥതയെ കൂടുതൽ വ്യക്തമാക്കുന്നു. ബുദ്ധി കൊണ്ടല്ല മന
സ്സുകൊണ്ടാണ് നാം സ്നേഹിക്കുന്നതെന്നും, വാക്കുകളല്ല
ജീവിതത്തിന്റെ പ്രധാനമെന്നും ആചാരങ്ങൾക്കും നിയമങ്ങ
ൾക്കും ചില ഉപയോഗമുണ്ടെന്നും വാദിക്കുന്നു. രഘുവും
(രഘുവിന്റെ ഭാര്യ) ഇതേ അവകാശങ്ങളാണ് പറഞ്ഞുറപ്പിക്കു
ന്നത്. പക്ഷെ ആ സൗകര്യങ്ങൾ തനിക്കാവശ്യമില്ല എന്ന
നിഷേധത്തിലൂടെ ലളിത ആ കടിഞ്ഞാണിനെ നിരസിക്കു
ന്നു. ആ ഭാവത്തെ, നിരാസത്തെ തണ്ട് എന്ന് വിശേഷിപ്പിക്കുമ്പോൾ
അറിയാതെ കടന്നുവരുന്ന ”സ്നേഹം ഉപേക്ഷിക്കാനാവാത്ത
പൂവു പോലെ സൈ്വര്യക്കേടുണ്ടാക്കുന്ന ഒന്നാണ്”
എന്ന പറച്ചിൽ (‘നിഴലുകൾ’) സുരക്ഷിതത്വങ്ങളെ വെല്ലുവി
ളിക്കുന്നതിൽ നിന്നുണ്ടാവുന്നു.
ചതുരങ്ങളിൽ തളച്ചിടപ്പെട്ടവർ, വളയത്തിൽ കുരുങ്ങിപ്പോയവർ
എന്നൊക്കെയാണ് കുടുംബത്തിനുള്ളിൽ നിൽക്കുന്ന
സ്ര്തീയെ മാനസിയെ വിശേഷിപ്പിക്കുന്നത്. അവളുടെ മോഹ
ങ്ങളെ, സ്വപ്നങ്ങളെ, ആഗ്രഹങ്ങളെ എങ്ങനെയാണ് അദൃശ്യ
മായ ഏതൊക്കെയോ ചേർന്ന് തല്ലിക്കൊഴിക്കുന്നതെന്ന്
വളരെ വ്യക്തമായി മാനസി അവതരിപ്പിക്കുന്നുണ്ട്. രാവിലെ
കൈകൾ വീശി ഒന്നു നടക്കാൻ, പോവാനാഗ്രഹം തോന്നുന്ന
‘ഇരുട്ടിന്റെ ജാലക’ത്തിലെ നായികയുണ്ട്. ‘ചില നക്ഷത്ര
ങ്ങൾ മാത്ര’ത്തിലെ സുമിത്രയും ‘ഭാനുമതിയുടെ പ്രഭാത’
ത്തിലെ ഭാനുമതിയും ഉണ്ട് ഈ കഥാലോകത്ത്. രാവിലെ
പൈപ്പിൽ വെള്ളമില്ലാത്തപ്പോൾ, ഭർത്താവ് ചായയ്ക്ക് കല
ഒടടപപട മഡളമഠണറ 2014 ഛടളളണറ 15 2
മ്പൽ കൂട്ടുമ്പോൾ, കുട്ടി മൂത്രത്തിൽ മുങ്ങിക്കിടക്കുമ്പോൾ
ഒക്കെ ഇത്തരം ആഗ്രഹം തോന്നാൻ പാടില്ലാത്തതാണ്. വീട്ടി
ൽ, കുടുംബത്തിൽ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ ഒരിക്കലും
പ്രകടിപ്പിക്കാൻ എന്നല്ല ഉള്ളിൽ കുഴിച്ചുമൂടേണ്ടവളാണ് സ്ര്തീ.
ഈ നാമരൂപം ഭാര്യ/അമ്മ എന്നിങ്ങനെയുള്ള കർതൃത്വ പദവികളിലേക്ക്
മാറ്റപ്പെടുന്നതോടെ ഇത്തരം അവകാശ നിഷേധങ്ങൾ
കൂടുതൽ അപഹരിക്കപ്പെടുന്നു. ഇടത്തരക്കാരിയായ
ഒരു നഗരവാസിസ്ര്തീ കൂടിയാവുന്നതോടെ ബന്ധങ്ങൾ വർദ്ധി
ക്കുന്നു. ചുമതലകൾ ബന്ധനങ്ങളായി അവതരിക്കുന്നു
എന്നു പറയുന്നതാവും കുറെക്കൂടി സത്യം. കടമകൾ എന്ന്
സമൂഹം വ്യവഹരിക്കുന്ന കടപ്പാടുകൾ എല്ലാം ചെയ്തുതീർ
ത്തിട്ട് കാമുകന്റെ അടുത്തേക്കു പോകുന്നവളാണ് ‘ചതുരങ്ങ
ളി’ലെ സരസ്വതി. ചതുരങ്ങളിൽ ഒരിക്കലും ഒതുങ്ങുന്നില്ലെ
ങ്കിലും അങ്ങനെ നിൽക്കുന്നു എന്ന് സ്വയം വിശ്വസിപ്പിക്കാനിഷ്ടപ്പെടുന്ന
മനുഷ്യരെക്കുറിച്ചൊരു പരാമർശം ആ കഥയി
ലുണ്ട്. മനസ് സജീവമായിരിക്കണം എന്ന ശാഠ്യം പുലർ
ത്തുന്ന ഒരു സീതയുണ്ട് ചതുരങ്ങളിൽ. ഈച്ച വീഴാതെയിരി
ക്കാൻ അടച്ചുവച്ച കാപ്പി പോലെ മുകളിൽ നനുത്ത പാട
വീണ് ആറുത്തണുത്തിട്ടല്ല മനസുകൾ നിൽക്കേണ്ടതെന്നു
പറയുമ്പോൾ സീതയുടെ മുഖത്തുണ്ടാവുന്ന ചുവപ്പാണ് അവളുടെ
ദൃഢനിശ്ചയത്തെ വെളിപ്പെടുത്തുന്നത്. യഥാർത്ഥ
ത്തിൽ എല്ലാ കഥാപാത്രങ്ങളുടെയും നിലനില്പും ഇത്തരം
ദൃഢനിശ്ചയങ്ങളാണ്. ഇതൊക്കെ എന്തുകൊണ്ടിങ്ങനെ
എന്നോ, എന്തിന് ഇങ്ങനെ എന്നോ ഉള്ള ചോദ്യങ്ങൾ
ക്കൊന്നും അവർക്ക് ഉത്തരം പറയാനാവുന്നില്ല. ഉത്തരം പറയേണ്ട
ആവശ്യം ഉണ്ടെന്ന് തോന്നുന്നതുമില്ല. ‘നിഴലുകളി’ൽ
ചോദിക്കുന്നുണ്ട്. ‘സത്യം എന്തിന് പറയണം?’
ഇനി പറയണം എന്നാഗ്രഹിച്ചാലും പറയാനാവുകയുമില്ല.
അവ കുലവധുക്കൾക്ക് ഭൂഷണവുമല്ല. വീടിനുള്ളിൽ നിന്ന്
പുറത്തേക്കു പോകുന്നതൊക്കെ കുഴഞ്ഞാട്ടമാണെന്ന് ധരി
ക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോൾ (‘ചില നക്ഷത്ര
ങ്ങൾ മാത്രം’) എന്തിനാണ് സത്യം പറയുന്നത് ആരോടാണ്
പറയേണ്ടത്? അഥവാ പറഞ്ഞാൽ ആർക്കാണ് മനസുിലാവുക?
പിന്നെ എന്താണ് സുരക്ഷിതത്വം? സ്വന്തം ഇഷ്ടങ്ങളെ,
അഭിരുചികളെ, താൽപര്യങ്ങളെ ‘അതൊരു ചെറിയ കാര്യമല്ലേ?’
എന്നു കരുതി ഉപേക്ഷിച്ചുകളയാം (‘ഭാനുമതിയുടെ
പ്രഭാതം’). ബാല്യത്തിൽ നീലനിറത്തിലുള്ള ബലൂണിനു
വേണ്ടി വാശി പിടിച്ചു കരഞ്ഞവൾ ഇന്ന് കൈ നിറയെ
കറുത്ത വരകൾ വീണതു കാണുമ്പോൾ (‘ചില നക്ഷത്രങ്ങൾ
മാത്രം’) അമ്മയിൽ, മുത്തശ്ശിയിൽ അവരുടെ മുത്തശ്ശിയിൽ
നിന്നുതന്നെ തുടങ്ങിയതാവാം ഈ വരകൾ എന്നു സമാധാനിക്കുന്നുണ്ട്.
തലമുറകൾ കൈമാറി വന്ന പൈതൃകം
എന്നൊക്കെ പറഞ്ഞ് അഭിമാനിക്കുന്നതിന്റെ യാഥാർത്ഥ്യം
ഇതൊക്കെയല്ലേ. എത്ര വികൃതമായ സത്യങ്ങളെയാണ് നാം
ചില സുന്ദര പദങ്ങളെക്കൊണ്ട് മൂടിപ്പിടിക്കുന്നത്? ‘പുറം
പൊറ്റൻ മൂടിയ ഒരു വലിയ കുരുവാണ് ഈ ലോകം’ (‘ഇരു
ട്ടിന്റെ ജാലകം’) എന്നു പറഞ്ഞുപോവുന്നത്, പറയേണ്ടിവരു
ന്നത്, ഇതൊക്കെ ഉള്ളിലെവിടെയോ കലങ്ങിമറിയുമ്പോഴാണ്
‘പലരും പറഞ്ഞതു കേട്ട് കയ്യും കാലും മനസ്സും കെട്ടി
ഒതുക്കി നടക്കുക’ എന്ന് ഈ ജീവിതത്തെ കഥാപാത്രങ്ങൾ
സ്വയം നിർണയിക്കുന്നു.
ഭർത്താവ്, അച്ഛൻ എന്ന സാമൂഹ്യകർതൃത്വങ്ങളെപ്പോലെ
അമ്മയെ നിയന്ത്രിക്കാൻ മകനും അധികാരമുണ്ടെനന്നു
വിശ്വസിക്കുന്ന ഒരു ലോകമാണ് നമ്മുടേത് എന്നും മാനസി
ഓർമപ്പെടുത്തുന്നു. ‘യുഗത്തിന്റെ കറകൾ’ എന്ന് വളരെ
വ്യത്യസ്തമായ ഒരു കഥയുണ്ട് ഈ കഥാലോകത്ത്. ഭർത്താവി
നോട് കലമ്പാൻ, വ്യവസ്ഥിതികളെ കുറ്റം പറയാൻ പലപ്പോഴും
സ്ര്തീകൾ മുതിർന്നേക്കാം. എങ്കിലും മക്കളുടെ മുന്നിൽ
എതിർത്തു നിൽക്കാൻ സാധാരണ ഗതിയിൽ ആരും ശ്രമി
ക്കാറില്ല. ജോണി എന്ന മകന് അമ്മയുടെ വേഷവും നടപ്പും
ഒക്കെ അപമാനകരമാവുന്നു. ആ അപമാനത്തിൽ നിന്നാണ്
ജോലിക്കു പോവേണ്ട എന്ന് അവൻ ആജ്ഞാപിക്കുന്നത്.
നിങ്ങൾ എന്റെ അമ്മയാണ് എന്ന ഓർമപ്പെടുത്തലിലൂടെ ആ
കർതൃത്വത്തെ അവനിലെ പുരുഷൻ ഊട്ടിയുറപ്പിക്കുന്നു.
ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങൾ വീർപ്പുമുട്ടിക്കുമ്പോഴാണ്
ജയിക്കേണ്ടത് തനിക്കൊരാവശ്യമാണെന്ന്
സ്ര്തീക്ക് തോന്നലുണ്ടാവുന്നത്. എന്നാൽ വഴി ഏതെന്നു മാത്രം
അറിയാനാവുന്നില്ല. സ്വയം കണ്ടെത്തുന്ന വഴികളാവട്ടെ
അവൾക്ക് മോചനവും ആവുന്നില്ല. ”യുഗങ്ങൾ മനസ്സിൽ
തീർത്ത ഇറുകിപ്പിടിച്ച കറകളെ അത്ര വേഗം മായ്ക്കാനാവി
ല്ല” (‘യുഗത്തിന്റെ കറകൾ’) എന്ന അറിവാണ്, അല്ലെങ്കിൽ
യാഥാർത്ഥ്യത്തിനും സന്ദേഹങ്ങൾക്കും ഇടയിലെ പൊള്ളി
ക്കുന്ന നൊമ്പരങ്ങളുടെ ആകെത്തുകയാണ് ഈ കഥാപാത്ര
ങ്ങളുടെ മൂലധനം. ”കരിംപായൽ പിടിച്ച മനസ്സോടെ ജീവി
ക്കുന്നവർ” എന്ന സ്വയം വിശകലനം തനെന്നയാണ് ഇവ
ർക്ക് പറ്റിയ വിശേഷണവും.
പൊതുസമൂഹവും വ്യക്തിയും തമ്മിലുള്ള ഇടപെടലുകളിലെ
വ്യത്യാസങ്ങൾ അവതരിപ്പിക്കുന്ന ‘പൗരധർമവും
ഫിസിക്സ് പ്രാക്ടിക്കലും’ എന്ന കഥയിൽ മതം എങ്ങനെയാണ്
അധികാരമായി മാറുന്നതെന്നും വിശ്വാസം എങ്ങനെയൊക്കെ
കോട്ടിമാട്ടിയിരിക്കുന്നു എന്നും വ്യക്തമാവുന്നു. മതവിശ്വാസികൾ
എന്നതിന്റെയും മതചിഹ്നങ്ങൾ എന്നതി
ന്റെയും നിർവചനങ്ങൾ മഞ്ഞനിറമുള്ള കാർഡും അതിന്റെ
ചരടുമായി മാറുന്നു. അതുള്ളവരും അതില്ലാത്തവരും എന്ന
രണ്ടു വിഭാഗമായി മനുഷ്യർ വിഭജിക്കപ്പെടുന്നു. ഞങ്ങളും
നിങ്ങളും ഉണ്ടാവുന്നു. പ്രതികരിക്കുന്നവർ വിഡ്ഢികൾ മാത്രമല്ല
കൂടുതൽ കൂടുതൽ നിസ്സഹായരുമാവുന്നു.
(നഗരമദ്ധ്യത്തിലെത്തുന്ന രണ്ടു കുരങ്ങന്മാർക്കു നേരി
ടുന്ന ദുരന്തമാണ് ‘കുരങ്ങന്മാർ’. പരിഷ്കൃത സമൂഹത്തി
ലേക്ക് വന്നുപെടുന്ന ഏതു പാർശ്വവത്കൃതനായ മനുഷ്യനും
ഇതേ ദുര്യോഗംതന്നെ വന്നേക്കും. ആദ്യം കൗതുകത്തോടെയും
പിന്നെ ക്രൂരതയോടെയും അവനെയും പൊതുജനം
കൈകാര്യം ചെയ്യും. അങ്ങനെ നോക്കുമ്പോൾ മാനസിയുടെ
എല്ലാ കഥാപാത്രങ്ങളും നിസ്സഹായരാണ്. സ്ര്തീ പുരുഷ ബന്ധ
ങ്ങളിലെ നിസ്സഹായത മാത്രമല്ല അവരൊക്കെ വെറും നിസ്സാരർ
എന്ന് നിരന്തരം ഓർമപ്പെടുത്തുകയാണ് പൊതുസമൂഹം.
ഇത്തരം നിസ്സഹായതകളെ മറികടക്കാനായി പരിഷ്കാര
ത്തിന്റെ, പൊങ്ങച്ചത്തിന്റെ കൂട്ടു പിടിക്കുന്ന ഉന്നതന്മാരുടെ
കൊച്ചുവർത്തമാനങ്ങളാണ് ‘വെള്ളിപ്പാത്രങ്ങൾ’. അവിടെ
ആനന്ദ് എന്ന കുട്ടി മാത്രമല്ല അവന്റെ അമ്മയും ദുർബലയാ
ഒടടപപട മഡളമഠണറ 2014 ഛടളളണറ 15 3
ണ്. അവരുടെ അപകർഷബോധത്തിന് കൂടി ഇരയാവുകയാണ്.
അങ്ങനെയൊരു ലോകത്തിൽ സത്യം പറയേണ്ട ആവശ്യമേ
ഇല്ല. ആരോട്, എന്തിനോട് ആണ് സത്യം പറയേണ്ട
ത്? സത്യം പറയുന്നതുകൊണ്ട് എന്തു പ്രയോജനം? ഇത്തരം
ഈ അറിവുകൾക്കും ആഘാതങ്ങൾക്കും ഉള്ളിൽ നിൽക്കുമ്പോഴാണ്
ചെറിയ വാശികൾ കൊണ്ട് ചതുരങ്ങൾ, കളങ്ങ
ൾ, ലേബലുകൾ എന്നിങ്ങനെ പേരിട്ട ചെറിയ വാശികളി
ലൂടെ അവർ സ്വയം ജയിക്കാൻ ശ്രമിക്കുന്നതും.
Related tags :