കേന്ദ്ര സർക്കാരും കാശ്മീർ സംസ്ഥാന സർക്കാരും തങ്ങളുടെ
സുരക്ഷാസേനകളോട് കല്ല് ഉണ്ടകളായി ഉപയോഗിക്കുന്ന
തോക്കുകൾ (പെല്ലറ്റ് ഗൺ) ജനങ്ങൾക്കെതിരെ പ്രയോഗിക്കുന്നത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളിലായി ഇവയുടെ വ്യാപകമായ ഉപയോഗം മൂലം ധാരാളം പേർ മരിക്കുകയും ഒട്ടനവധി
പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഈ നീചമായ
പ്രയോഗം തികച്ചും ശിക്ഷാർഹമായു കുറ്റമാണെന്നതിന് സംശയമില്ല. പക്ഷെ, തക്കതായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെതന്നെ സെപ്തംബർ 22-ാം തീയതിയിലെ ഒരു ഇടക്കാല ഉത്തരവിലൂടെ ജമ്മു കാശ്മീർ ഹൈക്കോടതി പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗ
ത്തിന് വിലക്കേർപ്പെടുത്തേണ്ടതില്ലെന്ന് അറിയിച്ചിരിക്കുകയാണ്.
അതേസമയം, ഉറിയിലെ ഭീകരാക്രമണം താഴ്‌വരയിലെ ജനത
നേരിടുന്ന ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളിൽ നിന്നും
ദേശീയ ശ്രദ്ധ തിരിച്ചുവിട്ടിരിക്കുന്നു
.
ജൂലൈ 9-ൽ ഒരു ഉന്നത മുജാഹിദീൻ നേതാവായ ബുർഹൻ
വാണി സുരക്ഷാസൈനികരുടെ വെടിയുണ്ടയ്ക്കിരയായതിനുശേഷം താഴ്‌വാരങ്ങളിൽ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. മാരകമല്ലെന്നു പറയപ്പെടുന്ന പെല്ലറ്റ് ഗൺ
പോലെയുള്ള ആയുധങ്ങളുടെ വിവേചനമില്ലാത്ത ഉപയോഗം
മൂലം 80-ലധികം സാധാരണ ജനങ്ങളാണ് ഇതിനകം കൊല്ലപ്പെട്ടിട്ടുള്ളത്. കൂടാതെ ഇതുമൂലം നൂറുകണക്കിനാൾക്കാർക്ക് കാഴ്ചശക്തി നശിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേ
ൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ മറ്റൊരിടത്തും ഇതിനു സമാനമായ ഒരു ശക്തിപ്രയോഗം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സമരക്കാർ കല്ലെറിയുന്നുവെന്നത് വെടിവയ്ക്കാനുള്ള സ്വാതന്ത്ര്യം സുരക്ഷാഭടന്മാർക്ക് നൽകുന്നില്ല. ദേശീയവും സാർവദേശീ
യവുമായുള്ള നിയമപ്രകാരം തികച്ചും ഒഴിവാക്കാനാവാത്ത അവസരങ്ങളിൽ മാത്രമേ തോക്ക് ഉപയോഗിക്കുവാനുള്ള അധികാരം പോലീസിനുള്ളൂ.
പെല്ലറ്റ് ഗണ്ണിന്റെ ആവിർഭാവം
2010-ലാണ് മാരകമായ ആയുധങ്ങൾക്ക് പകരം പെല്ലറ്റ് ഗൺ എന്ന ആശയം സർക്കാർ ആദ്യമായി നടപ്പിലാക്കുന്നത്. ഇതിന്റെ ഉപയോഗം മൂലം ജൂലൈ 9-ന് ആരംഭിച്ച സമരക്കാലം വരെ 92
ആളുകൾക്ക് കാഴ്ചശക്തി ഇല്ലാതാവുകയും 1500ഓളം പേർക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാർവദേശീയമായി നിയമപരിധിയിലുള്ള കാര്യങ്ങളാണ് ദേശീയതലത്തിലും കൈക്കൊണ്ടിട്ടുള്ളത്. ജനക്കൂട്ട നിയന്ത്രണത്തിനുള്ള ഉപാധികള ജനങ്ങളുടെ
ജീവൻ അപകടത്തിലാക്കുന്ന വിധത്തിലുള്ളതായിരിക്കരുതെന്ന്
നിയമം അനുശാസിക്കുന്നുണ്ട്. മനുഷ്യാവകാശം സംരക്ഷിക്കുന്ന
തരത്തിലുള്ള പരിശീലനമാണ് സുരക്ഷാസൈനികർക്ക് നൽകേണ്ടതെന്ന നിയമങ്ങളൊക്കെ കടലാസുകളിൽ മാത്രമൊതുങ്ങുന്നു.
ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട ഒരു സേനയിൽ നാലോ അഞ്ചോ ഉദ്യോഗസ്ഥർ മാത്രമേ ഇത്തരം ആയുധങ്ങൾ കൈവശം വയ്ക്കാൻ പാടുള്ളൂ എന്നും നിയമപരമല്ലാത്ത ജനക്കൂട്ടത്തിനു
മുന്നറിയിപ്പു നൽകാൻ ബാനറുകളും മറ്റും പ്രദർശിപ്പിക്കണമെന്നും നിയമം പറയുന്നു. കൂടാതെ, സമാധാനപരമായി ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോൾ
മാത്രമേ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ പാടുള്ളൂ എന്നും, ആ അവസരത്തിൽ പോലും അരയ്ക്കു താഴോട്ടു മാത്രമേ വെടിവയ്ക്കാൻ പാടുള്ളൂ എന്നും നിബന്ധനകളുണ്ട്. എന്നാൽ, വെടിവയ്പിൽ
കാഴ്ചശക്തി കാശ്മീരികളുടെ എണ്ണം വർദ്ധിച്ചു കാണുമ്പോൾ ഈ നിയമങ്ങളൊന്നും സുരക്ഷാസേന കൈക്കൊള്ളാറില്ലെന്നു നമുക്കു മനസ്സിലാക്കാം.
അതു മാത്രമല്ല, എല്ലായ്‌പോഴും ഒറ്റ ഉണ്ട മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിയമവും ഇവിടെ കാറ്റിൽ പറത്തപ്പെട്ടിരിക്കുകയാണ്. ഓരോ പ്രാവശ്യവും പെല്ലറ്റ് ഗണ്ണിലൂടെ നൂറുകണ
ക്കിന് ചെറു ഉണ്ടകളാണ് ജനക്കൂട്ടത്തിനു നേരെ ചീറിപ്പാഞ്ഞെത്തുന്നത്. ഇത് അക്രമാസക്തരായ ഒരു വിഭാഗം ആൾക്കാർക്കു മാത്രമല്ല മറ്റ് വഴിപോക്കർക്കും സമീപത്തുള്ളവർക്കുമെല്ലാം ഹാനി
കരമായിത്തീരുന്നു.
നിയമപ്രകാരം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ കണ്ണീർ വാതകവും ജലപീരങ്കികളും മാത്രമേ പ്രയോഗിക്കാൻ പാടളുളൂ. എന്നാൽ കുട്ടികളിലും സ്ത്രീകളിലും കാണപ്പെടുന്ന എണ്ണമറ്റ പരി
ക്കുകൾ ഈ നിയമവും വെറും കടലാസിൽ മാത്രം ഒതുങ്ങുന്നുവെന്ന് വെളിവാക്കുന്നു.
ഏറ്റവും ഖേദകരമായ വസ്തുത ഇന്ത്യൻ നിയമവ്യവസ്ഥ സർക്കാർ ഉദ്യോഗസ്ഥരുടെ ഏറ്റവും ഹീനമായ മനുഷ്യാവകാശ ധ്വംസനങ്ങൾക്കു പോലും പരിരക്ഷ നൽകുന്നു എന്നതാണ്. ഇന്ത്യൻ
ക്രിമിനൽ പ്രൊസീഡ്യൂർ കോഡ് (ഇറൂഇ) പോലീസിനും സുരക്ഷാ ഭടന്മാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എല്ലാ കുറ്റങ്ങൾക്കും വിടുതൽ നൽകുന്നു. ഇറൂഇ 197 വകുപ്പു പ്രകാരം തന്റെ ജോലിക്കിടയിൽ ആരോപിക്കപ്പെടുന്ന എല്ലാ കുറ്റങ്ങളിൽ നിന്നും ഒരു കോടതിക്കും ഒരു സർക്കാർ ഉദ്യോഗസ്ഥനു മേൽ കുറ്റം ചുമത്താനാവില്ല; അഥവാ അതിനു മുതിരണമെങ്കിൽതന്നെ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ പ്രത്യേക അനുമതി ഉണ്ടായിരിക്കണം.
വിരോധാഭാസമെന്നു പറയട്ടെ ബുർഹൻ വാണി കൊല്ലപ്പെട്ട അതേ ദിവസംതന്നെ സുപ്രീംകോടതി ഒരു ഉത്തരവിറക്കുകയുണ്ടായി. എക്‌സ്ട്രാ ജുഡീഷ്യൽ എക്‌സിക്യൂഷൻ വിക്ടിം ഫാമിലീസ് അസോസിയേഷനും യൂണിയൻ ഓഫ് ഇന്ത്യയും തമ്മിൽ മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകളും സൈന്യവും പോലീസും സുരക്ഷാസേനയും നടത്തുന്ന നിയമവിരുദ്ധമായ ഭീകര മർദനമുറകളുമെന്ന വിഷയത്തിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ശത്രുക്കളെ നേരിടുമ്പോൾ പോലും നിയമവാഴ്ച ഉറപ്പാക്കണമെന്ന തത്വം കാശ്മീരിന്റെ കാര്യത്തിൽ ഓരോ ദിവസവും ചവിട്ടിയരയ്ക്കപ്പെടുന്നു. ഒരു പ്രക്ഷോഭം നീണ്ടുനിൽക്കുന്നു എന്നത് സ്ഥിരമായ സൈന്യനിക്ഷേപത്തിന് ഒരു മറയായിത്തീരരുത് എന്നും അത് നമ്മുടെ ജനാധിപത്യസംവിധാനത്തിന് ഒരു തീരാകളങ്കമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കാശ്മീരിലെ പ്രക്ഷോഭത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ഭരണകൂടം എല്ലാ സാർവദേശീയ നിയമങ്ങളും കാറ്റിൽ പറത്തിയിരിക്കുകയാണ്. പ്രത്യേകിച്ചുംUN Basic Principles on the Use of Force and Firearms by Law Enforcement OfficialsDU UN Code of Conduct for Law Enforcement Officials-ഉം.
ജനപ്രക്ഷോഭം നേരിടാത്തെുന്ന പോലീസുകാർ പ്രക്ഷോഭകാരികളെയും സമാധാനകാംക്ഷികളെയും കാഴ്ചക്കാരനെയും തിരിച്ചറിയേണ്ടതുണ്ട്. പെല്ലറ്റ് ഗണ്ണിന്റെ ഉണ്ടകൾ ചിതറിത്തെറിക്കുമ്പോൾ വ്യാപകമായ നാശമാണ് ജനങ്ങൾക്കുണ്ടാകുന്നത്. ജമ്മു
കാശ്മീർ ഇൻസ്‌പെക്ടർ ജനറൽ പോലും പറയുകയുണ്ടായി,
പെല്ലറ്റ് ഗണ്ണിന് പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലെന്ന്. അത് നാശത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു.
2013ൽ ജമ്മു കാശ്മീർ സ്റ്റേറ്റ് ഹ്യുമൻ റൈറ്റ്‌സ് കമ്മീഷൻ പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗം ജനങ്ങളുടെ ജീവന് വലിയൊരു ഭീഷണിയാണെന്ന് പറയുകയുണ്ടായി. എന്നാൽ, ജമ്മു കാശ്മീരിൽ
ഹൈക്കോടതി ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാൻ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഒരു ഹർജി തള്ളുകയാണുണ്ടായത്.
മാനുഷിക പരിഗണനകൾ മുൻനിർത്തി പെല്ലറ്റ് ഗണ്ണിന്റെ ഉപയോഗം തടയേണ്ടത് അത്യാവശ്യമാണ്. ആയിരക്കണക്കിന് ജനങ്ങൾ അംഗഭംഗം വന്ന് ജീവിക്കുന്നത് കാശ്മീരിൽ ഒരു സാധാരണകാഴ്ചയായി മാറിക്കഴിഞ്ഞു.