നാലരക്ലാസ് കഴിഞ്ഞതോടെ എനിക്ക് ഏതെങ്കിലും
ഹൈസ്കൂളിൽ ചേരണം.
ഇരിങ്ങാലക്കുടെ ഹൈസ്കൂളുകളുണ്ട്. എന്നാൽ ദിവസവും
നടന്നുപോകുന്നത് പ്രായോഗികമായിരുന്നില്ല. ബസ്സിനു പോകാമെന്നു
വചച്ാൽ അന്ന് ബസ് സർവീസ് ഇന്നത്തെപ്പോലെ
വ്യാപകമായിരുന്നില്ല.
ഞങ്ങളുടെ നാട്ടിൽ കൂടി ആദ്യമായി ഇരിങ്ങാലക്കുടയ്ക്ക് ബസ്
ഓടിയത് നെല്ലായിക്കാരൻ ഒരു സ്വാമിയുടെ കരിവണ്ടിയാണ്.,
അതിൽ പോയാൽ നേരത്തിനും സമയത്തിനും സ്കൂളിലെ
ത്താൻ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ ഇറങ്ങി തള്ളേണ്ടിയും
വരും.
അങ്ങനെയുള്ള ആലോചനകൾക്കിടയിലാണ് ഗോവിന്ദ
മ്മാൻ ഒരു നിർദേശം കൊണ്ടുവന്നത്. കൊടകര നാഷണൽ
ഹൈസ്കൂളിൽ ചേരുക. അമ്മാമന്റെ താമസം സ്കൂളിനടുത്തായതുകൊണ്ട്
അവിടെ താമസിച്ച് പഠിക്കാം. അതിന് അച്ഛനും
അമ്മയ്ക്കും വലിയ സമ്മതമുണ്ടായിരുന്നില്ല. മൂത്ത പുത്രനെ വേർ
പിരിഞ്ഞ് താമസിക്കാൻ അമ്മയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അമ്മ
യേക്കാളേറെ വിഷമം അമ്മൊമ്മയ്ക്കായിരുന്നു. അമ്മൊമ്മയ്ക്ക്
കാലത്ത് എന്നെ കണികാണണമെന്നത് നിർബന്ധമായിരുന്നു.
അമ്മൊമ്മയുടെ കട്ടിലിനു താഴെയാണ് ഞാൻ കിടന്നുറങ്ങാറ്.
വീട്ടിലെ സ്വാതന്ത്ര്യവും സുഖവും എനിക്ക് നഷ്ടമാവുമെന്നുള്ള
ഭയം എന്നെ പിന്നോക്കം വലിച്ചിരുന്നു. അതേസമയം എന്നേ
ക്കാൾ ഒരു വയസ്സു മാത്രം കൂടുതലുള്ള അമ്മാമന്റെ മകന്റെ സാമീ
പ്യവും ചങ്ങാത്തവും പഠിക്കാനും കളിക്കാനും സഹായകമാവുമല്ലോ
എന്ന ആശ്വാസവും ഉണ്ടായിരുന്നു. അതിൽ ഒരു ചെറിയ
സാങ്കേതിക കുഴപ്പവും ഉണ്ടായിരുന്നു. ഞങ്ങളെ രണ്ടുപേരെയും
വീട്ടിൽ അപ്പു എന്നാണ് വിളിച്ചിരുന്നത്. അതുകൊണ്ട് അപ്പു
എന്നു വിളിക്കുമ്പോൾ ആർ വിളി കേൾക്കണമെന്നത് ആശയ
ക്കുഴപ്പമുണ്ടാക്കി. പിന്നെ വല്ല്യേ അപ്പുഎന്ന് വിളിക്കുമ്പോൾ
അമ്മാമന്റെ മകനും ചെറ്യേ അപ്പു എന്ന് വിളിക്കുമ്പോൾ
ഞാനും വിളി കേൾക്കാമെന്നായി ധാരണ. ഇവിടെയും ഒരു
ചെറിയ പന്തികേട് ഉണ്ടായിരുന്നു. എന്നേക്കാൾ പൊക്കവും
വണ്ണവും കുറഞ്ഞ ആളെ വല്ല്യേ അപ്പു എന്ന് വിളിക്കുന്നത് പല
ർക്കും വിരോധാഭാസമായി തോന്നി. അത് കാര്യമായ ഒരസൗകര്യമല്ല
എന്ന ധാരണയിൽ അവസരോചിതമായി മാത്രം ഞങ്ങ
ളുടെ വലിപ്പ ചെറുപ്പ വിശേഷണങ്ങൾ ചേർത്തു. അല്ലെങ്കിൽ
സന്ദർഭം മനസ്സിലാക്കി ഞങ്ങൾ പ്രതികരിച്ചുപോന്നു.
ഗോയ്മ്മാന് കൊടകരയിൽ കണ്ണായ സ്ഥലത്ത് ഒരു റൈസ്
മിൽ ഉണ്ടായിരുന്നു.
മദിരാശിയിലെ ഒരു ഹോട്ടൽ വിറ്റ പണം കൊണ്ടാണ് റൈസ്
മിൽ വാങ്ങിയത്. ഇത് താഴെയുള്ള അമ്മാമന്മാർക്ക് ഇഷ്ടമായി
ല്ല. ഹോട്ടലിന്റെ വിഹിതം അവകാശപ്പെടാവുന്ന നാരായണ
മ്മാൻ ഇതിനകം മരിച്ചതുകൊണ്ട് ദേഷ്യവും അമർഷവും
പുകഞ്ഞു കത്തിയില്ല.
നാരായണമ്മാന്റെ മരണം ഇരുട്ടടിപോലെയാണ് വന്നത്.
ഗോവിന്ദമ്മാൻ കൊടകരയിൽ പുതിയ വീട് പണിതപ്പോൾ
മദിരാശിയിലേക്ക് വണ്ടി കയറുന്നതിനു മുമ്പ് അതൊന്ന് കാണാമെന്ന്
ജ്യേഷ്ഠനായ നാരായണമ്മാന് തോന്നി.
”അച്ഛന് ആ അങ്കിളിനെ കണ്ട ഓർമ്മേണ്ടോ” എന്ന് മകൾ
ചോദിച്ചു.
”പിന്നെല്ല്യേ. മറ്റെല്ലാ അമ്മാമമാരേക്കാളും പൊക്കവും വണ്ണ
വും തലയെടുപ്പും ഉള്ള ആളായിരുന്നു. സ്വർണഫ്രെയ്മുള്ള കണ്ണ
ട, കഴുത്തിൽ ഉരുണ്ടു കളിക്കുന്ന സ്വർണമാല, തുളച്ചുകയറുന്ന
നോട്ടം. ആരും ഒന്ന് നോക്കിപ്പോകും”.
നാരായണമ്മാനെക്കൊണ്ടാണ് കുടുംബം കര കേറീതെന്ന്
മുത്തശ്ശി പറ്യാറുണ്ട്. അതിന്റെ കഥയിങ്ങനെ.
മുത്തശ്ശിക്ക് ജീവിച്ചിരിക്കുന്നവരായി ആറ് മക്കളായിരുന്നു,
എനിക്കോർമവയ്ക്കുമ്പോൾ. മൂന്നോ നാലോ പേർ മരിച്ചുപോയി
എന്നും കേട്ടിട്ടുണ്ട്.
രണ്ടു ഭർത്താക്കന്മാരുണ്ടായിരുന്നു, മുത്തശ്ശിക്ക്. ആദ്യഭർ
ത്താവിലുണ്ടായതാണ് വല്ല്യമ്മാൻ. ഹ്രസ്വമായിരുന്നു ആ ദാമ്പ
ത്യം.
പിന്നെയാണ് തൃപ്രയാർ പടിഞ്ഞാറെ ഷാരത്തെ കുഞ്ഞുകൃഷ്ണ
പിഷാരടി പുടമുറി കഴിച്ചത്. പടിഞ്ഞാറെ ഷാരത്തെ
എന്ന പെരുമയെയാണ് മുത്തശ്ശി ഏറ്റെടുത്തത്. അതിലുണ്ടായ
സമ്പാദ്യമാണ്, അമ്മയടക്കമുള്ള അഞ്ചു സന്തതികൾ. മൂന്നോ
നാലോ പേർ മരിച്ചുപോയി എന്നും കേട്ടിട്ടുണ്ട്. മക്കളെ
പോറ്റാനും നിത്യനിദാനങ്ങൾക്കും അരിഷ്ടിക്കുന്ന കുടുംബ
ത്തിന്റെ ചിത്രം എന്റെ ഓർമയിലില്ല. മുത്തശ്ശി പറഞ്ഞുതന്ന
അറിവാണത്.
കഴിഞ്ഞുകൂടാൻ നന്നേ ബുദ്ധിമുട്ടായിരുന്നു. സഹായത്തിന്
ആരുമില്ല. അമ്മയുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും മനസ്സിലാക്കിയി
രുന്നത് നാരായണൻ മാത്രം. അവൻ അമ്മയോടൊപ്പം വെളുപ്പാ
ൻകാലത്ത് എഴുന്നേൽക്കും. അടുക്കളജോലികളിൽ സഹായി
ക്കും. അന്നത്തെ ഭക്ഷണക്രമവും ജീവിതരീതികളും ഇന്ന്
നമുക്ക് ഊഹിക്കാനാവില്ല. കാലത്ത് ഒരു ചുക്കുകാപ്പി മാത്രം.
ചിലപ്പോൾ കടിച്ചു കൂട്ടാൻ ഒരച്ച് ശർക്കര. പ്രാതൽ കഞ്ഞിയാണ്.
ഉച്ചയ്ക്കും കഞ്ഞിതന്നെ മിക്കവാറും. ഓണത്തിനും വിഷുവി
നുമൊക്കെയേ ചോറ് വിളമ്പാറുള്ളൂ.
ഒരു ദിവസം നേരം പരപരെ വെളുക്കുമ്പോൾ നാരായണ
മ്മാൻ കോണകവാല് വളച്ചു വച്ച് തെങ്ങിൻതടത്തിലിരുന്ന്
വെണ്ണീറുകൊണ്ട് എച്ചിൽപാത്രങ്ങൾ കഴുകുകയായിരുന്നു.
എന്തോ ആവശ്യത്തിന് അവിടെ കയറിവന്ന കോടമുക്കിലെ
അമ്മട്ട്യേമ്മ മൂക്കത്ത് വിരൽ വച്ചുകൊണ്ട് പറഞ്ഞുപോലും:
”ആയി ആയ്. തറവാട്ടീ പെറന്ന ആങ്കുട്ട്യോള് എച്ചിപ്പാത്രം
മോറ്വേ? നാണക്കേട്… നാണക്കേട്”.
അവരുടെ പരിഹാസം നാരായണമ്മാനെ നാണിപ്പിക്കുക
മാത്രമല്ല, മനസ്സിന് മുറിവേല്പിക്കുകയും ചെയ്തു.
ഉടനെ അവിടുന്ന് എണീറ്റ് അകത്തേക്കോടി. വേഗം കുള
ത്തിൽ പോയി മുങ്ങിക്കുളിച്ച് കയ്യിൽ കിട്ടിയ മുണ്ടും ഷർട്ടും എടു
ത്തിട്ട് അമ്മയോട് പറഞ്ഞു: ”അമ്മേ, ഞാൻ പോണു”.
”എവിടേക്കാ മോനേ?”
”അതൊന്നും എനിക്കറീല്ല്യ. ഞാൻ പോണു. വിധീണ്ടെങ്കിൽ
എന്നെങ്കിലും കാണാം”.
അമ്മയുടെ നെഞ്ചിടിപ്പുകൾക്കോ കണ്ണീരിനോ നാരായണനെ
പിടിച്ചുനിർത്താനായില്ല.
നാരായണമ്മാൻ പോയ വഴികളോ സ്ഥലങ്ങളോ ചെയ്ത
ജോലികളോ ആർക്കും അറിയില്ല. വർഷങ്ങളുടെ അലച്ചിലുക
ൾക്കും അന്വേഷണങ്ങൾക്കും ശേഷം, തന്റെ കാൽക്കീഴിൽ ഒരു
തറയുണ്ടെന്ന് ഉറപ്പു വരുത്തിയതിനുശേഷമാണ് നാരായണ
ഒടടപപട ഏഴഫസ 2014 ഛടളളണറ 2 8
മ്മാൻ തന്റെ നാടിന്റെയും അമ്മയുടെയും മുഖം കാണാനെത്തു
ന്നത്.
വന്നപാടെ പെട്ടി ഇറയത്തുവച്ച് ആൾ അമ്മുട്ട്യേമ്മയെ
കാണാനോടി. അവരുടെ കാൽക്കൽ ചില നോട്ടുകൾ വച്ച്
നമസ്കരിച്ചു.
”നിങ്ങടെ പരിഹാസവാക്കുകൾ എനിക്ക് കരുത്തായി.
അതെന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നപ്പോൾ എനിക്ക്
വീറും വാശിയും കൂടി. എനിക്കിപ്പോ എന്റെ കാലിൽ നിവർന്നുനിൽക്കാമെന്നായി”.
അതു കേട്ട് അവർ പൊട്ടിക്കരഞ്ഞു.
”ന്റെ മോനേ ഞാനത് മോനെ ദെണ്ണിപ്പിക്കാൻ പറഞ്ഞതല്ല.
വെറുതെ നേരംപോക്കായി പറഞ്ഞതാ”.
അവരും തന്നെപ്പോലെ പറഞ്ഞതോർത്ത് ദു:ഖിക്കുകയായി
രുന്നു എന്നറിഞ്ഞപ്പോൾ നാരായണമ്മാനും ഖേദം തോന്നി.
എന്തായാലും അതുകൊണ്ട് ആർക്കും ദോഷമൊന്നും വന്നില്ല
ല്ലോ. നന്മയേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് നമുക്ക് സന്തോഷി
ക്കാം.
നാരായണമ്മാൻ മദിരാശിയിൽ രണ്ടു ടീക്കടകൾ വാടകയ്ക്കെടുത്ത്
നടത്താൻ തുടങ്ങിയിരുന്നു. ചായയും റസ്ക്കും
ബിസ്കറ്റും മാത്രം വിൽക്കുന്ന വളരെ കുറച്ച് വാടക മാത്രം
കൊടുക്കേണ്ട ചെറിയ കടകളാണ് ടീക്കടകൾ. പിന്നീട് ഈ ടീക്ക
ടകളിൽ നിന്നാണ്, ഹോട്ടലിലേക്കുള്ള വളർച്ച.
അന്നപൂർണ ഹിന്ദു മിലിറ്ററി ഹോട്ടലിന്റെ ഉടമയായ നാരായണമ്മാനാണ്
അതികാലത്തുതന്നെ കുളിച്ച് ഇസ്ത്രിയുലയാത്ത
മുണ്ടും ഷർട്ടും ധരിച്ച് കൊടകരയ്ക്ക് പുറപ്പെട്ടത്. വീട്ടിൽ
ഉണ്ടായിരുന്ന ബി.എസ്.എ. സൈക്കിളിലാണ് യാത്ര. വല്ലക്കു
ന്നിൽ ബസ് കാത്തു നിൽക്കുന്നതിനേക്കാൾ വേഗത്തിൽ കൊടകരയെത്താം.
ഞങ്ങൾ പതിവുപോലെ സ്കൂളിൽ പോയോ എന്നെനിക്ക്
ഓർമയില്ല. എന്തായാലും ഉച്ചയായതോടെ വീട്ടിലെ അന്തരീക്ഷ
മാകെ ഇരുണ്ടു. മുറ്റത്തും പടിപ്പുരയിലും ആളുകൾ കൂടിനിന്ന്
അടക്കിപ്പിടിച്ച് സംസാരിച്ചിരുന്നത് ഓർമയുണ്ട്.
വീട്ടിൽ നിന്ന് പുറപ്പെട്ടുപോയ നാരായണമ്മാന് കല്ലേറ്റുംകരെ
എത്തിയപ്പോഴേക്കും ദേഹാസ്വാസ്ഥ്യം തോന്നിയത്രെ.
രാജൻപിള്ളയുടെ കടയ്ക്കു മുന്നിൽ സൈക്കിൾ നിർത്തി ഒരു ചായ
കുടിച്ചത് മുഴുവൻ മുകളിലേക്ക് തേട്ടി. പെട്ടെന്ന് ഛർദിയും വയറിളക്കവും
ഉണ്ടായി.
രാജൻപിള്ള പറഞ്ഞയച്ച് ആരോ വന്ന് വിവരം പറഞ്ഞപ്പോഴേക്കും
അമ്മൊമ്മ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി. ഒപ്പം വീട്ടി
ലുള്ളവരെല്ലാം കൂട്ടക്കരച്ചിലായി.
മൂന്ന് നാല് ആളുകൾ കൂടി താങ്ങിപ്പിടിച്ച് നാരായണമ്മാനെ
കയ്യാലയിലെ തളത്തിൽ കൊണ്ട് കിടത്തി.
മക്കൾക്ക് കയ്യാല എന്തെന്ന് അറിയണം.
വീടിനോട് ചേർന്ന് ഒരു ഔട്ട്ഹൗസ് എന്ന് കരുതിയാൽ മതി
എന്ന് ഞാൻ പറഞ്ഞു.
മക്കളുടെ മുഖത്ത് സംശയം പാട കെട്ടിയപ്പോൾ ഞാൻ കൂട്ടി
ച്ചേർത്തു.
വിശാലമായ ഒരു ഹാളും രണ്ട് കിടപ്പുമുറികളുമായിരുന്നു
കയ്യാലയ്ക്ക്.
നെല്ല് സൂക്ഷിക്കുന്ന പത്തായവും അവിടെതന്നെയായിരു
ന്നു.
”നാരായണമ്മാന്റെ കാര്യം പറയൂ”
ആദ്യം കൊണ്ടുവന്നത് ഇരിങ്ങാലക്കുടയിൽനിന്നും പാപ്പു
ഡോക്ടറെയാണ്. പാപ്പു ഡോക്ടർ എം.ബി.ബി.എസ്. ആയി
രുന്നില്ല. അതിലും താഴെ എൽ.എം.പി. ആയിരുന്നു.
എന്നുവച്ചാൽ എന്താണ്? – കുട്ടികൾ ചോദ്യരൂപേണ എന്നെ
നോക്കി.
ലൈസൻഷ്യേറ്റ് മെഡിക്കൽ പ്രാക്ടീഷണർ. എന്നുവച്ചാൽ
പ്രാഥമിക ചികിത്സയൊക്കെ ചെയ്യാം. ഓപ്പറേഷനൊന്നും
ചെയ്യാൻ പാടില്ല.
പാപ്പു ഡോക്ടർ രോഗിയെ പരിശോധിച്ച് എന്താണ് പറഞ്ഞ
തെന്ന് എനിക്കറിയില്ല. ചില മരുന്നുകൾ കുറിച്ചുകൊടുത്തു.
മരുന്നുകളൊന്നും ഫലിച്ചില്ല. രോഗിയുടെ സ്ഥിതി കൂടുതൽ
വഷളായിക്കൊണ്ടിരുന്നു.
അപ്പോൾ വലിയ ഡോക്ടറായ ഐപ്പുവിനെ കൊണ്ടുവരാൻ
ആളു പോയി.
എന്റെ ഓർമയിൽ മായാതെ കിടക്കുന്ന ചില ദൃശ്യങ്ങളുണ്ട്.
അല്പം ഉയരത്തിൽ തൂക്കിയ ഒരു കുപ്പിയിൽ നിന്ന് അമ്മാമന്റെ
കൈത്തണ്ടയിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബ്. അത്
ഗ്ലൂക്കോസ് ഡ്രിപ്പായിരുന്നിരിക്കാം എന്ന് ഇപ്പോൾ ഞാൻ ഊഹി
ക്കുന്നു.
കുപ്പിയിലെ ദ്രാവകത്തിന്റെ വിതാനം നിശ്ചലമായപ്പോൾ
മ്ലാനമായ ഡോക്ടറുടെ മുഖം.
തുടർന്ന് ഡോക്ടറോട് അനിയനെ എങ്ങനെയെങ്കിലും രക്ഷ
പ്പെടുത്തണമെന്ന് യാചിക്കുന്ന വല്ല്യമ്മാന്റെ ദയനീയ ചിത്രം.
ഡോക്ടർ ബാഗുമെടുത്ത് പടികടന്നപ്പോഴുണ്ടായ കൂട്ടക്കര
ച്ചിൽ.
വീടും പരിസരങ്ങളും ആളുകളും എപ്പോഴാണ് ശാന്തരായി
മരണത്തിന്റെ തണുപ്പ് ഏറ്റുവാങ്ങിയതെന്ന് എനിക്ക് ഓർമയി
ല്ല.
ഒരു വെളുത്ത മുണ്ട് തലയിലിട്ട് മക്കളോടൊപ്പം പടിയിറ
ങ്ങിയ കോടമുക്കിലെ അമ്മായിയുടെ തിരിച്ചറിയാനാവാത്ത
മുഖഭാവം ഓർമയിലുണ്ട്. അവർ പിന്നീടൊരിക്കലും ഞങ്ങളുടെ
വീട്ടിൽ വന്നിട്ടില്ല.
നാരായണമ്മാന്റെ വിയോഗം ഒരാളുടെ നഷ്ടം മാത്രമായിരു
ന്നില്ല. ഒരു കുടുംബബന്ധത്തിന്റെ തകർച്ചയായിരുന്നു. കുടുംബത്തിന്റെ
തകർച്ചയായിരുന്നു.
അത് ഒരു നീണ്ട വഴക്കിനും വെറുപ്പിനും ശത്രുതയ്ക്കും വഴിവ
യ്ക്കുകയും ചെയ്തു.
നാരായണമ്മാന്റെ യോഗ്യതയ്ക്കും പൗരുഷത്തിനും ചേർന്നവളായിരുന്നില്ല
കോങ്കണ്ണിയായ ലക്ഷ്മിക്കുട്ടി.
മുത്തശ്ശി അത് ഇടയ്ക്കിടെ പറഞ്ഞ് ദു:ഖിക്കാറുണ്ട്.
”ന്റെ മോനെ ആ കോങ്കണ്ണി എന്ത് കൂടോത്രം ചെയ്താ വശപ്പെടുത്ത്യേന്ന്
ദൈവത്തിന് മാത്രേ അറീള്ളൂ”.
നാരായണമ്മാൻ മരിച്ച് പുലകുളിയും അടിയന്തിരവും
കഴിഞ്ഞ ഉടനെതന്നെ അമ്മായി ഭർത്താവിന്റെ സ്വത്തിനു
വേണ്ടി ഇരിങ്ങാലക്കുട മുൻസിഫ് കോടതിയിൽ കേസ് കൊടു
ത്തു. വക്കീൽനോട്ടീസ് കൈപ്പറ്റിയപ്പോൾ കാർന്നോരും മുത്ത
ശ്ശിയും ഒരുമിച്ച് എച്ചുമ്മു അമ്മായിയെ പ്രാകി.
”ന്റെ മോന്റെ ചെതേലെ തീ കെടുന്നേന് മുമ്പ്വന്നെ ആ
രാക്ഷസി അവന്റെ സ്വത്തിന് കേസ് കൊടുത്തിരിക്കുന്നു.
ഈശ്വരാ അവളതനുഭവിക്കാതെ പോട്ടെ”.
കേസ് കൊടുത്ത ദേഷ്യത്തിൽ അമ്മായിയെ നിശിതമായി
തന്നെ കാർന്നോരും മുത്തശ്ശിയും അധിക്ഷേപിച്ചു. തള്ളയും
മോനും ഏകസ്വരത്തിൽ സംസാരിക്കുന്നതും ഒരു പൊതുശത്രുവിനെ
നേരിടാൻ ഒന്നാകുന്നതും കണ്ടപ്പോൾ എനിക്ക് ചിരി
ക്കണോ കരയണോ എന്ന് നിശ്ചയമില്ലാതെയായി.
അപ്പോഴേക്കും നാരായണമ്മാന് കാലത്തുതന്നെ മനംമാറ്റ
ഒടടപപട ഏഴഫസ 2014 ഛടളളണറ 2 9
ത്തിന് കൈവെഷം കൊടുത്തതുകൊണ്ടാണ് പെട്ടെന്ന് ഛർ
ദിയും വയറിളക്കവും ഉണ്ടായതെന്നും ജീവഹാനി വന്നതെന്നും
ഉള്ള നിഗമനത്തിലെത്തി മുത്തശ്ശിയും കാർന്നോരും. അവരത്
ഒരു സംശയമായിട്ടല്ല പറഞ്ഞത്. തീർച്ചയായിട്ടായിരുന്നു.
ഞങ്ങൾക്കാർക്കും എന്തുകൊണ്ടോ അത് വിശ്വസിക്കാൻ
കഴിഞ്ഞില്ല. സ്വന്തം ഭർത്താവിന് ഏതെങ്കിലും സ്ര്തീ വിഷം
കൊടുക്കുമോ? ഭർത്താവിന്റെ അകാലമരണം കൊണ്ട് നഷ്ടപ്പെ
ടുന്നതിനേക്കാൾ എത്രയോ വലുതാണ് അദ്ദേഹം കുറെ നാൾ
കൂടി ജീവിക്കുന്നത്. അത്രയും സാമാന്യബോധമില്ലാത്ത ഒരു
സ്ര്തീയാണ് അവരെന്ന് തോന്നുന്നില്ല. എട്ടും പൊട്ടും തിരിയാത്ത
അഞ്ചാറു പിഞ്ചുകുഞ്ഞുങ്ങളെ അച്ഛനില്ലാതെ വളർത്തിക്കോളാം,
അങ്ങേരുടെ സ്വത്തു മാത്രം മതി എന്ന് തീരുമാനിക്കുന്ന
മൂഢയും നിഷ്ഠൂരയുമായ ഒരു സ്ര്തീയാണ് അവരെന്ന് സങ്കല്പി
ക്കാൻ എനിക്കു കഴിഞ്ഞില്ല. സംശയം അമ്മയോട് പറഞ്ഞ
പ്പോൾ അമ്മയും എന്നെ അനുകൂലിച്ചു. എന്നാൽ മുത്തശ്ശി
യെയും കാർന്നോരെയും പേടിച്ച് ഞങ്ങളാരും അഭിപ്രായപ്രകടനം
നടത്തിയില്ല.
രണ്ടു വീട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും കടക്കാതെയായി.
കണ്ടാൽ മിണ്ടാതെയായി. കളിച്ചും ചിരിച്ചും പരസ്രം കൂടിച്ചേ
ർന്നു കഴിയേണ്ട കുട്ടികളുടെ ഇളംമനസ്സുകളിൽ ശത്രുതയുടെ
വിഷം പടർന്നു. രണ്ടു വീട്ടുകാരും പരസ്പരം പറഞ്ഞുപര
ത്തുന്ന അപവാദങ്ങളിൽ സത്യത്തിന്റെ കണികയുണ്ടോ എന്ന്
ആരും അന്വേഷിച്ചില്ല.
എന്റെ സമപ്രായക്കാരായ ഭാസ്കരനും കരുണനും
സ്കൂളിൽ വച്ചോ പുറത്തെവിടെയെങ്കിലും വച്ചോ കണ്ടാൽ
കണ്ട ഭാവം നടിക്കാതെ മുഖം തിരിച്ച് നടന്നു.
ഞാനും കൂട്ടുകാരും ചേർന്ന് കോട്ടയും കിളിമാസും കളിക്കുമ്പോഴോ
കുറ്റിയും കോലും കളിക്കുമ്പോഴോ അവർ കാണികളെപ്പോലെ
അകലെ മാറിനിന്നു. എനിക്കത് തീർത്തും അരോ
ചകമായി തോന്നി. എന്നെങ്കിലും എപ്പോഴെങ്കിലും ഇതിന് ഒരറുതി
വരുത്തണം എന്ന് മനസ്സിൽ കുറിച്ചിട്ടു.
പിന്നീട് വളരെ വർഷങ്ങൾക്കുശേഷം അമ്മ പറഞ്ഞുകൊടുത്ത്
വിശാലം എഴുതിയ കത്തിൽ എന്നെ ഏറ്റവും സന്തോഷി
പ്പിച്ച ആ വാർത്തയുണ്ടായിരുന്നു.
”ഇപ്പൊ നാരായണമ്മാന്റെ മക്കളും നമ്മളും തമ്മിൽ ലോഹ്യ
ത്തിലാണ്. പിറന്നാളുകൾക്കും കല്യാണത്തിനുമൊക്കെ രണ്ടുകൂട്ടരും
ക്ഷണിക്കുകയും പോവുകയും ചെയ്യും. വഴക്കും വക്കാണവുമായി
കഴിഞ്ഞിരുന്ന തലമുറ കുറ്റിയറ്റുപോയിരിക്കുന്നു.
ഇപ്പോഴുള്ളവർ മാട്ട്, മാരണം, മന്ത്രവാദം, ആഭിചാരക്രിയകൾ,
കൈവിഷം മുതലായവയിൽ വിശ്വസിക്കുന്നില്ല”.
ശത്രുതയ്ക്ക് അന്ത്യം വരുത്താൻ മുൻകയ്യെടുത്തത്, നാട്ടുകാർ
കുചേലൻ എന്ന് വിളിക്കാറുള്ള ഭാസ്കരേട്ടനായിരുന്നു.
സുഭിക്ഷമായ ഭക്ഷണവും സൗകര്യങ്ങളും ഉണ്ടായിട്ടും
ഭാസ്കരന്റെ വാരിയെല്ലുകൾ തെളിഞ്ഞുകാണാമായിരുന്നു.
മുന്നോട്ട് വളഞ്ഞുള്ള നടത്തം. ഇവനൊരു കുചേലജന്മമാണല്ലോ
എന്ന് നാരായണമ്മാൻ മദ്രാസിൽ നിന്നു വരുമ്പോഴൊക്കെ
സങ്കടപ്പെട്ടു. ഭാസ്കരൻ വളരെക്കാലം ഗൾഫ് രാജ്യങ്ങ
ളിൽ ജീവിക്കുകയും കഷ്ടപ്പെടുകയും ചെയ്തതിന്റെ ഫലമായി
അയാളുടെ ചിന്തകളും പ്രവൃത്തികളും പരിഷ്കരിക്കപ്പെടുകയും
തരളമാവുകയും ചെയ്തു. നാട്ടിൻപുറങ്ങളിൽ കുശുമ്പും
കുന്നായ്മയുമായി കഴിയുന്നവർക്ക് ഇടുങ്ങിയ മന:സ്ഥിതിയും
ദുർവിചാരങ്ങളുമായിരിക്കും എന്ന് ഞാൻ എന്നോ മനസ്സിലാക്കി
യിരുന്നു.
മുത്തച്ഛൻ മദ്രാസിൽ പോയിട്ടില്ലേ എന്ന് കൊച്ചുമകൾക്ക്
അറിയണം.
അവൾ കേരളവും മുംബയും ഗൾഫ്രാജ്യങ്ങളും സിങ്കപ്പൂരും
ന്യൂസിലാന്റും യൂറോപ്പും അമേരിക്കയുമൊക്കെ പതിനേഴു വയ
സ്സാകുമ്പോഴേക്കും സന്ദർശിച്ചുകഴിഞ്ഞു. ഇന്ത്യയിൽതന്നെ
ഡൽഹിയും കൊൽക്കത്തയും നൈനിത്താളും ഡാർജിലിങ്ങും
കണ്ടുകഴിഞ്ഞു. എന്നാൽ മദ്രാസിൽ പോയിട്ടില്ല. അതുകൊ
ണ്ടാണ് ഞാൻ പോയിട്ടുണ്ടോ എന്നറിയാൻ താൽപര്യം.
എനിക്ക് പത്തുവയസ്സുള്ളപ്പോൾ അച്ഛനോടും അമ്മയോടുമൊപ്പം
മദിരാശിയിൽ പോയിട്ടുണ്ടെന്ന് പറഞ്ഞു. ആ മദിരാശി
യാത്രയുടെ ഓർമകൾ ഞാൻ ചികഞ്ഞെടുക്കാൻ ശ്രമിച്ചു.
നാരായണമ്മാന്റെ മരണശേഷമായിരുന്നു യാത്ര.
അന്ന് ഹോട്ടലുകൾ നടത്തിയിരുന്നത് കുമാരമ്മാനും പരമേശ്വരമ്മാനും
കൂടിയായിരുന്നു.
മദിരാശി യാത്രയാണ് എന്റെ ആദ്യതീവണ്ടിയാത്രയും. ആ
അനുഭവത്തിന്റെ തീവ്രമായ ആഹ്ലാദവും അനുഭൂതിയും ഒരുപക്ഷേ
മറ്റൊരിക്കലും അനുഭവിച്ചിട്ടില്ല. ഒരു പത്തു വയസ്സുകാരന്റെ
സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും അതിർത്തികളില്ല.
ഞങ്ങൾ പോകാൻ തീരുമാനിച്ചതു മുതൽ ഞാൻ ഒരപ്പൂപ്പൻതാടിപോലെ
പറന്നുനടക്കുകയായിരുന്നു. വിസ്മയങ്ങളും അത്ഭുതകാഴ്ചകളും
നിറഞ്ഞ ഒരു ലോകത്തിന്റെ വാതിൽ എന്റെ
മുന്നിൽ തുറക്കുന്നത് ഞാനക്ഷമയോടെ കാത്തിരുന്നു. വിരലിൽ
ദിവസങ്ങളെണ്ണി. അന്ന് മനസ്സിലുണ്ടായ ആഹ്ലാദവും ഉത്സാഹവും
ഉന്മേഷവും ഇപ്പോൾ പുനർസൃഷ്ടിക്കാനാവില്ല. പറഞ്ഞു
ഫലിപ്പിക്കാനും കഴിയില്ല. എനിക്ക് പത്തുവയസ്സുള്ളപ്പോൾ ഒരു
കുട്ടിയുടെ മനസ്സായിരുന്നു. ഇന്നാകട്ടെ വാർദ്ധക്യം ബാധിച്ച മന
സ്സും. നിങ്ങൾ മനസ്സിൽ കരുതുന്നതാണ് നിങ്ങളുടെ പ്രായം
എന്നൊക്കെ പറയാറുണ്ട്. എനിക്കതിനോട് യോജിപ്പില്ല. എഴുപത്തഞ്ച്
കഴിഞ്ഞ എനികക്ക് മനസ്സിൽ പതിനാറുകാരനാവാം.
പക്ഷേ അതുകൊണ്ട് കാര്യമായില്ലല്ലോ. മനസ്സെത്തുന്നിടത്ത്
ശരീരമെത്താത്ത അവസ്ഥയുണ്ടെന്ന് ഇപ്പോൾ എനിക്ക് നന്നായിട്ടറിയാം.
ശരീരത്തിന്റെ പ്രായവും പരാധീനതകളും വിസ്മരി
ച്ചുകൊണ്ട് നമുക്കൊരു പ്രായം സങ്കല്പിക്കാനാവില്ല. അതുകൊണ്ട്
പത്തുവയസ്സിൽ മദിരാശി എന്ന മഹാനഗരത്തെക്കുറിച്ച്
ഞാൻ ഭാവനയിൽ വരച്ചുചേർത്ത ചിത്രങ്ങളെക്കുറിച്ച്
ഇപ്പോൾ ഒരു ധാരണയുമില്ല. ഓർമകൾക്കും മങ്ങലേറ്റിട്ടുണ്ടാവാം.
എന്നാൽ ചില ഓർമകൾ മനസ്സിൽ തങ്ങിനിൽക്കുന്നുമുണ്ട്.
എന്റെ ഏറ്റവും വലിയ ഹരം തീവണ്ടിയാത്രതന്നെയായിരു
ന്നു. അച്ഛന്റെ വീടിന്റെ പടിക്കൽ ചെന്നുനിന്ന് അതിവേഗം കുതി
ച്ചുപായുന്ന തീവണ്ടികളെ കണ്ടുനിന്ന ബാല്യത്തിന്റെ വിസ്മയം
മുഴുവൻ മനസ്സിൽ കരുതിക്കൊണ്ടാണ് ഞാൻ മദിരാശിയിലേക്ക്
പോകുന്ന തീവണ്ടിയിൽ കല്ലേറ്റുംകര സ്റ്റേഷനിൽ നിന്ന് കയറി
യത്. ആ നിമിഷം മുതൽ പിറ്റേദിവസം മദിരാശിയിലെ അതി
ഗംഭീരമായ സെൻട്രൽ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്നതുവരെ
ഞാനേതോ സ്വപ്നലോകത്തായിരുന്നു. സ്റ്റേഷനിൽ കുമാരമ്മാനാണോ
പരമേശ്വരമ്മാനാണോ കാത്തുനിന്നിരുന്നതെന്ന് ഓർ
മയില്ല.
അവരിലൊരാളാണ് എന്നത് തീർച്ചതന്നെ. ഞങ്ങളെല്ലാവരും
കൂടി ഒരു ജഡ്ക്കയിലാണ് കയറിയത്. ജഡ്ക്ക എന്നത്
ഒരു ചാവാലിക്കുതിര വലിക്കുന്ന കുതിരവണ്ടിയായിരുന്നു. തീവ
ണ്ടിയാത്ര പോലെ കുതിരവണ്ടിയിലുള്ള യാത്രയും എനിക്ക്
പുത്തൻ അനുഭവമായിരുന്നു. കുതിരയുടെ ദേഹപുഷ്ടിയോ
കുതിരവണ്ടിക്കാരന്റെ കനത്ത മീശയോ ഞാൻ ശ്രദ്ധിച്ചില്ല.
എന്റെ ശ്രദ്ധ മുഴുവൻ കുതിരവണ്ടിക്കാരന്റെ കുതിരയുടെ വേഗം
ഒടടപപട ഏഴഫസ 2014 ഛടളളണറ 2 10
കൂട്ടാൻ ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു പ്രത്യേക ശബ്ദത്തിലും
കുതിരക്കുളമ്പടികളുടെ താളത്തിലും കുടമണിയൊച്ചകളിലുമായിരുന്നു.
അതുകൂടാതെ തെരുവിൽ തിങ്ങി നീങ്ങുന്ന ജനസഞ്ച
യത്തിലും.
സ്റ്റേഷനിൽ നിന്ന് ചൂളൈയിലെ വെപ്പേരി എന്ന സ്ഥലത്തേ
ക്കാണ് ഞങ്ങൾ പോയത്. അവിടെയായിരുന്നു ഹോട്ടലും താമസസ്ഥലവും.
രണ്ടു കിടപ്പുമുറികളും കിടപ്പുമുറിയേക്കാൾ വിശാലമായ ടെറ
സ്സുമുള്ള ഒരു തമിഴ്നാടൻ വീട്. വീടിനു താഴെയാണ് വീട്ടുടമ
സ്ഥനും കുടുംബവും പശുക്കളും താമസിക്കുന്നത്. കടന്നു
ചെല്ലുന്ന സ്ഥലത്തിന് കൂടം എന്നാണത്രെ പറയുക. കൂടത്തിൽ
നൂൽബന്ധമില്ലാതെ ഇരുന്നാണ് സ്ര്തീകളുടെ കുളി. നീരാട്ടം
ആഴ്ചയിൽ രണ്ടു ദിവസമാണെന്ന് തോന്നുന്നു. പിന്നെ മുഖത്ത്
മഞ്ഞൾ തേക്കുന്ന ദിവസങ്ങളിലും. ആ സമയം പുരുഷന്മാർക്ക്
വീടിന്റെ നാലയലത്തുപോലും പ്രവേശനമില്ല.
എന്റെ മകളും കൊച്ചുമകളും കേൾക്കാതെ വായനക്കാരോട്
ഒരു രഹസ്യം പറയാം:
വർഷങ്ങൾക്കുശേഷം ഞാൻ ഡിഗ്രിയെടുത്ത് മദ്രാസിൽ
ഭാഗ്യപരീക്ഷണം നടത്തുകയുണ്ടായി. അന്ന് കാശ് മുടക്കി
ലോഡ്ജിലും മറ്റും താമസിക്കാനുള്ള പരിത:സ്ഥിതിയുണ്ടായി
രുന്നില്ല. അതുകൊണ്ട് നാട്ടുകാരനായ നാരായണൻ നായരുടെ
രണ്ട് ബന്ധുക്കളുടെ കൂടെ കൂടി. നാരായണൻ നായരും കുടുംബവും
അടുത്ത തെരുവിൽ. നാരായണൻ നായരെ ഞാൻ എളു
പ്പത്തിനുവേണ്ടി നാനാ എന്നാണ് വിളിച്ചിരുന്നത്. നാനായ്ക്ക്
നൈറ്റ് ഷിഫ്റ്റുള്ള ദിവസം ഞാൻ കാലത്തു ചെന്ന് പുള്ളിയുടെ
ഉറക്കം കെടുത്താറുണ്ട്.
ഒരു ദിവസം അങ്ങനെ ചെന്നപ്പോൾ വീടിന്റെ തെരുവിലേ
ക്കുള്ള വാതിൽ അടഞ്ഞുകിടക്കുന്നു. സാധാരണ പതിവില്ലാത്ത
താണ് അത്. ഞാൻ തെല്ലിട സംശയിച്ചു നിന്നു. വീട്ടുടമസ്ഥരോട്
അവരെവിടെ എന്നന്വേഷിക്കാമെന്ന് കരുതി വാതിൽ തള്ളിത്തുറന്നു.
ദൈവമേ, അപ്പോൾ കണ്ട കാഴ്ച. ഒരു സ്ര്തീ പൂർണ നഗ്ന
യായി അലറിക്കൊണ്ട് അകത്തേക്കോടുന്നു. ഞാൻ തെല്ലിട ചലനമറ്റ്
നിന്നു. ഒരു സ്ര്തീയുടെ തത്സ്വരൂപം ഞാൻ ആദ്യമായി കാണുകയായിരുന്നു.
അത് എന്റെ മനസ്സിൽ നിറച്ചത് ഭയം മാത്രമായി
രുന്നു. അതിനുശേഷം നാനായുടെ ഉറക്കം കെടുത്താനും സൊറ
പറയാനും ഞാനവിടെ പോയിട്ടില്ല.
വീടിന് മുന്നിലുള്ള ചെറിയ തെരുവിൽ സദാ ജനസഞ്ചാരമു
ണ്ട്. ചെറിയ തെരുവ് ചെന്നുചേരുന്നത് ചൂളൈ ഹൈറോഡ്
എന്ന വലിയ തെരുവിലാണ്. അവിടെയാണ് അമ്മാമന്മാരുടെ
ഹോട്ടലായ അന്നപൂർണ ഹിന്ദു മിലിറ്ററി ഹോട്ടൽ. അന്ന്
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നാണ് എന്റെ ഓർമ.
സാമാന്യം ഭേദപ്പെട്ടതെന്നല്ലാതെ അന്നത്തെ നിലയ്ക്കും അത് ഒരു
മുന്തിയ ഹോട്ടലായിരുന്നില്ല. ചൂരൽകൊണ്ടാണെന്ന് തോന്നു
ന്നു, വളച്ചുണ്ടാക്കിയ കസേരകളും മാർബിൾ മേശകളുമായി
രുന്നു അവിടെ. പിന്നീട് ഇങ്ങനെയുള്ള കസേരകളും മേശകളും
ഞാൻ കാണുന്നത് ബോംബെയിലെ ഇറാനി ഹോട്ടലുകളിലാണ്.
ഞാൻ ഹോട്ടൽ വിഭവങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഓംലെ
റ്റാണ്. ഇഡ്ഡലിയും ദോശയുമൊക്കെ വീട്ടിലും കിട്ടുന്നതാണല്ലോ.
ഹോട്ടലിൽ ചെന്നാൽ നേരെ അടുക്കളയിലേക്ക് നടക്കു
ന്നത് എന്റെ പതിവായി. അവിടെ ചെന്നാൽ പാചകക്കാരൻ
ദാമോദരന് അറിയാം എനിക്ക് എന്താ വേണ്ടതെന്ന്. അയാൾ
ഉടനെ ഒരു മുട്ട പൊട്ടിച്ച് ഉള്ളിയും പച്ചമുളകും കരിവേപ്പിലയും
കൊത്തിയരിഞ്ഞ് വച്ചിരിക്കുന്നതിൽ നിന്ന് കുറച്ച് വാരിയിട്ട് നിമി
ഷങ്ങൾക്കകം ദോശ പോലെ ഓംലെറ്റ് ചുട്ടെടുക്കുന്നു. ചൂടോടെ
ഞാനതകത്താക്കുന്നു. പലപ്പോഴും ഒന്നിന്മേൽ അവസാനിക്കാറില്ല.
പത്തോ പതിനഞ്ചോ ദിവസത്തെ മദിരാശിവാസത്തിൽ
ഞാൻ തിന്നുതീർത്ത ഓംലെറ്റിന് കണക്കില്ല. അതുകൊ
ണ്ടാവാം പിൽക്കാലത്ത് എനിക്ക് കൊളസ്ട്രോൾ നിയന്ത്രി
ക്കാൻ മരുന്ന് കഴിക്കേണ്ടിവന്നത്. എന്റെ നിഗമനം ശരിയാവണമെന്നില്ല.
വളർന്നതിനുശേഷം കൊഴുപ്പ് കൂടുതലുള്ള
ഭക്ഷണം കഴിച്ചതുകൊണ്ടുമാവാം സ്റ്റാറ്റിൻ എന്ന മരുന്നിനെ
ആശ്രയിക്കേണ്ടിവന്നത്.
ചൂളൈയിലുള്ള അന്നപൂർണ ഹോട്ടൽ കൂടാതെ, ആനക്കവുണിയിൽ
മറ്റൊരു ഹോട്ടലും ഉണ്ടായിരുന്നു. ആനക്കവുണി എന്ന്
തമിഴിൽ പറയുന്ന സ്ഥലത്തിന് ഇംഗ്ലീഷിൽ എലിഫന്റ് ഗെയ്റ്റ്
എന്നാണ് പറയുക. ആനക്കവുണിയിലെ ഹോട്ടലിന്റെ പേർ
ഇപ്പോൾ ഓർമയിലില്ല. അന്നപൂർണേശ്വരി മിലിറ്ററി ഹോട്ടൽ
എന്നായിരുന്നില്ലേ എന്ന് അവ്യക്തമായ സംശയമുണ്ട്. തീർത്തുപറയാനാവില്ല.
ചൂളൈമേട്ടിലെ ഹോട്ടലിനേക്കാൾ മുന്തിയതായിരുന്നു
ആനക്കവുണി ഹോട്ടൽ. അവിടെ മിക്കവാറും സമയ
ങ്ങളിൽ മദ്രാസ് പോലീസിലെ ഹെഡ്കോൺസ്റ്റബിൾ തൃപ്രയാ
ർകാരൻ ഗോപാലൻ നായർ ഗല്ലാവിനടുത്ത് (പണപ്പെട്ടി)
തന്നെ ഒരു കസേരയിൽ രക്ഷകന്റെയും നിയമപാലകന്റെയും
സമ്മിശ്രഭാവത്തിൽ ഇരിക്കുന്നുണ്ടാവും. അതുകൊണ്ട് ചൂളൈയിലെപ്പോലെ
സോമ്പേരികളെ(റൗഡികളെ)ക്കൊണ്ടുള്ള ശല്യം
ഇല്ല. ഒരുത്തനും വയറു മുട്ടെ തിന്ന് കാശു കൊടുക്കാതെ ഇറ
ങ്ങിപ്പോകാൻ ധൈര്യപ്പെടില്ല. അതുകൊണ്ടുതന്നെ ആനക്ക
വുണി ഹോട്ടലിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാണ്.
അതിന്റെ മുഴുവൻ ക്രെഡിറ്റും തനിക്കാണെന്ന് ഇംഗ്ലീഷിൽ വലി
ച്ചുനീട്ടി ഒപ്പിടാനറിയാവുന്ന മാനേജർ മൂക്കണാൻ മാധവമേനോൻ
അവകാശപ്പെടുന്നു.
പറഞ്ഞുവരുമ്പോൾ മൂക്കണാൻ നമ്മുടെതന്നെ വീട്ടിലെയാണ്.
മറ്റൊരു താവഴിയാണെന്നു മാത്രം. എട്ടാംക്ലാസോ ഒമ്പതാം
ക്ലാസോ വരെ പഠിച്ചിട്ടുണ്ട്. കുറെക്കാലം മദിരാശിയിൽ ഏതോ
ഒരു ധ്വര(വെള്ളക്കാരൻ സായ്പിനെ തമിഴന്മാർ ദൊരൈ അല്ലെ
ങ്കിൽ ധ്വര എന്ന് പറയുന്നു)യുടെ വീട്ടിൽ ജോലിക്കു നിന്നിട്ടുണ്ട്.
മദിരാശി ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രധാനപ്പെട്ട ഭരണകേന്ദ്ര
ങ്ങളിലൊന്നായിരുന്നതു കൊണ്ട് മദിരാശിയിൽ ധാരാളം വെള്ള
ക്കാർ താമസിച്ചിരുന്നു. അവരിൽ നിന്ന് വീണുകിട്ടിയ ഇംഗ്ലീ
ഷിന്റെ പൊട്ടും പൊടിയും കൊണ്ട് ചിലരൊക്കെ സാമാന്യം ഭേദപ്പെട്ട
ജോലികളിലേർപ്പെട്ടിരുന്നു. മൂക്കണാൻ മാധവമേനോന്
അത് തരപ്പെടാതിരുന്നതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ശരി
യായി ചെവി കേൾക്കായ്ക. രണ്ട്, മൂക്കുകൊണ്ടുള്ള സംസാരം.
എന്നാൽ തനിക്കെന്തെങ്കിലും പോരായ്മകളുണ്ടെന്ന് മാനേജർ
വിശ്വസിക്കുന്നില്ല.
ഞാൻ അദ്ദേഹത്തെ ആദരപൂർവം മാധമ്മാൻ എന്ന് വിളി
ച്ചുതുടങ്ങിയതുകൊണ്ട് എന്റെ കാര്യങ്ങളിൽ മാധമ്മാൻ
പ്രത്യേകം ശ്രദ്ധ വച്ചു. കുറച്ചു ദിവസങ്ങൾ കൊണ്ട് മദിരാശിയെ
കുറിച്ച് ചിലതൊക്കെ അറിയാൻ അത് കാരണമായി. മാധമ്മാൻ
ആദ്യമായി എന്നെ കൂട്ടിക്കൊണ്ടുപോയത് പ്യാരീസ് കോർണറി
ലേക്കാണ്. പ്യാരീസ് കോർണർ വരുന്നതിനു മുമ്പ് ബ്രിട്ടീഷുകാർ
സ്ഥാപിച്ചത് സെന്റ് ജോർജ് കോട്ടയാണ് (ഫോർട്ട് സെന്റ്
ജോർജ്). കോട്ടയ്ക്കുള്ളിൽ വെള്ളക്കാർ മാത്രം താമസിക്കുന്ന
ജോർജ് ടൗൺ രൂപം കൊണ്ടു. കോട്ടയ്ക്കു പുറത്ത് ബ്രിട്ടീഷുകാരെ
സേവിക്കാൻ വേണ്ടി നാട്ടുകാർ പാർപ്പിടങ്ങളുണ്ടാക്കി. അതിനെ
സ്വാഭാവികമായും ‘ബ്ലാക്ക് ടൗൺ അഥവാ കറുത്ത പട്ടണം’
ഒടടപപട ഏഴഫസ 2014 ഛടളളണറ 2 11
എന്ന് വിളിച്ചു. മദ്രാസ് ഹൈക്കോർട്ട് സ്ഥാപിച്ചിരിക്കുന്നത്
ജോർജ് ടൗണിലാണ്. ഇതിനു സമീപമാണ് ചൈനാ ബജാറും
ബർമാ ബജാറുമൊക്കെ. ബർമാ ബജാർ വിദേശ നിർമിത വസ്തു
ക്കളുടെ വ്യാപാരകേന്ദ്രമാണ്. അവിടെ കിട്ടാത്തതായി ഒന്നുമി
ല്ല. ചൈനീസ് സാധനങ്ങൾക്ക് പ്രസിദ്ധി കേട്ട ചൈനാ ബജാറും
ലൈറ്റ് ഹൗസുമൊക്കെ ഇവിടെ സ്ഥിതിചെയ്യുന്നു.
മാധമ്മാൻ പറഞ്ഞുതന്ന പേരുകൾ അപ്പാടെ ഓർത്തുവ
യ്ക്കാൻ എനിക്കായില്ല. പൊട്ടുംപൊടിയുമായി ചിലതൊക്കെ മന
സ്സിൽ തങ്ങിനിന്നു എന്നേയുള്ളൂ. മാധമ്മാൻ കൊണ്ടുപോയ
മറ്റൊരു പ്രധാന സ്ഥലം കൊത്തുവാൾ ചാവടിയിലെ പച്ചക്കറി
മാർക്കറ്റാണ്. നാട്ടിൽ പച്ചക്കറിക്കു മാത്രമായി ഒരു ചന്തയുണ്ടോ
എന്നുപോലും എനിക്കറിയില്ല. നാട്ടിൽ കൂട്ടാൻ വയ്ക്കാൻ
നേരത്ത് പറമ്പിലേക്കിറങ്ങി കണ്ണിൽ കാണുന്നത് പറിച്ചെടുക്കു
ന്നതായിരുന്നു അമ്മയുടെ സ്വഭാവം. അത് ഒരു പപ്പായയാവാം,
ഒരു മൂട് ചേനയാവാം, ഒരു കട ചേമ്പാവാം, മുറ്റത്തുള്ള കടപ്ലാവിന്റെ
ചക്കയാവാം, മാങ്ങയും ചക്കയും ഉള്ള കാലമാണെങ്കിൽ
അതാവാം. ഇന്ന് ഇന്ന കൂട്ടാൻ വേണമെന്ന മുൻ നിശ്ചയങ്ങൾ
പതിവില്ല. അതുകൊണ്ട് ഞങ്ങൾ പച്ചക്കറി വാങ്ങാറില്ല.
ഇവിടെ കൊത്തുവാൾ ചാവടിയിൽ ലോകത്തിലെ സകല
മനുഷ്യർക്കും തിന്നാനുള്ള പച്ചക്കറിയുള്ളതായി എനിക്ക്
തോന്നി. വട്ടാണയും കൊത്തവരയ്ക്കയും ചേമ്പും പയറും വഴുതിനങ്ങയും
കൊച്ചുപർവതങ്ങൾ പോലെ കുന്നുകൂടി കിടക്കു
ന്നു. കച്ചവടക്കാരിൽ പലരും മാധമ്മാന് വണക്കം പറഞ്ഞു.
സ്വാതന്ത്ര്യദിനത്തിന് പരേഡ് നോക്കി കാണുന്ന ഒരു മന്ത്രിയുടെ
ഗമയിൽ മാധമ്മാൻ നടന്നു. ഞാൻ പുറകെയും.
മാധമ്മാൻ ശരിക്കും അന്നുകാലത്ത് പത്താംക്ലാസ് പാസ്സായിരുന്നെങ്കിൽ
മദിരാശിയിൽ നല്ലൊരു ജോലി നേടിയെടുക്കാമായിരുന്നു.
”എന്തു ചെയ്യാം. തലവിധി ഇങ്ങനെയായി. എന്നാലും
ഹോട്ടലിലെ ജോലിക്കാരെല്ലാം മാനേജരയ്യാ എന്ന് കൂപ്പിടുമ്പോൾ
റൊമ്പം സന്തോഷം താനല്ലവാ?”
എത്രയോ കൊല്ലങ്ങൾക്കു മുമ്പ് ജഡ്ക്കാ വണ്ടിയിലും
ട്രാമിലും കയറി അച്ഛനമ്മമാരോടൊപ്പം മദിരാശി കണ്ടതിന്റെ
ഓർമകൾ കാലത്തിന്റെ ചിതൽ തിന്ന് ദ്രവിച്ചു പോയിരിക്കുന്നു.
അന്നത്തെ ഫോട്ടോകളൊന്നുമില്ലേ എന്ന് പൂജയുടെ
ചോദ്യം.
ഞാൻ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇന്നത്തെപ്പോലെ കഴുത്തിൽ ക്യാമറയും തൂക്കി നടക്കുന്ന
പതിവൊന്നും അക്കാലത്തില്ല.
എന്നാലും ഞങ്ങൾ ഒരു സ്റ്റുഡിയോയിൽ പോയി ഫോട്ടോ
എടുത്തതായി ഓർമയുണ്ട്. ട്രൗസറിൽ നിൽക്കുന്ന എന്റെ
ഫോട്ടോ എനിക്കുതന്നെ ഇഷ്ടമായില്ല. ഫോട്ടോ എടുക്കുന്ന
ആൾ ലൈറ്റുകളെല്ലാം തെളിയിച്ചപ്പോൾ എന്റെ കണ്ണടഞ്ഞുപോയി.
ഞാൻ കണ്ണടച്ചു നിൽക്കുന്ന ആ ഫോട്ടോ പിന്നീട് എവിടെ
പോയി എന്ന് ഒരു പിടിയുമില്ല.
അത് കേട്ടപ്പോൾ പൂജയുടെ മുഖം ഖേദംകൊണ്ട് ചുവന്നു.
”പുവർ പുവർ മോത്സ്”
പതിനേഴ് വയസ്സ് തികയുന്ന പൂജയുടെ ആയിരക്കണക്കിന്
ഫോട്ടോകളുണ്ട്. അവ ഫെയ്സ്ബുക്കിലും ഇന്റർനെറ്റിലും ചിരപ്രതിഷ്ഠ
നേടിയിട്ടുണ്ട്.
അതൊരു കാലം. ഇത് മറ്റൊരു കാലം. ഇനിയും പുതിയ
കണ്ടുപിടിത്തങ്ങളും മാറ്റങ്ങളുമായി കാലത്തിന്റെ ഒഴുക്ക് തുടർ
ന്നുകൊണ്ടേയിരിക്കും. ഇന്ന് നാം ഉപയോഗിക്കുന്ന ഉപകരണ
ങ്ങളും സംവിധാനങ്ങളും നമ്മൾതന്നെയും പുറന്തള്ളപ്പെടും.
സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ കാലിൽ ചെരുപ്പിടാതെ കൂട്ടുകാരോടൊപ്പം
പൂഴിമണ്ണ് പറപ്പിച്ച് വീട്ടിലേക്ക് തിരിച്ചുപോകാറുള്ള
വഴിയിലൂടെയായിരുന്നു, ഞങ്ങളുടെ യാത്ര. കഴിഞ്ഞ അര നൂറ്റാ
ണ്ടിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ കിടക്കുന്ന ചെമ്മൺ
പാത. സ്കൂളിന്റെ പിൻവശത്ത് കന്നുകാലികളും മനുഷ്യരും
ഒരേപോലെ ഇറങ്ങി കുളിക്കാറുള്ള ഒരു കുളം എന്റെ ഓർമയി
ലുണ്ടായിരുന്നു. വീതിയേക്കാൾ നീളമുള്ള കുളം. അതവിടെ
ഉണ്ടോ എന്ന് എനിക്കറിയില്ല. അതിനപ്പുറത്തുള്ള പുവ്വശ്ശേരി
ക്കാവ് അമ്പലത്തിന്റെ തൂവെള്ള ചുമരുകൾ ചിരിച്ചുകൊണ്ടു
നിന്നു. പുതിയൊരു ദീപസ്തംഭം ആരോ സംഭാവന ചെയ്തതാവാം.
പണ്ട് പുവ്വശ്ശേരിക്കാവിലെ താലപ്പൊലിക്ക് സംഭാവന പിരി
ക്കാൻ രശീതിപ്പുസ്തകങ്ങളുമായി ചെറുപ്പക്കാർ വൃശ്ചികമാസം
മുതൽ ഇറങ്ങാറുണ്ട്. കുംഭമാസത്തിലാണ് താലപ്പൊലി. എന്റെ
ഓർമയിൽ താലപ്പൊലിക്ക് ഒരാനയേ പതിവുള്ളൂ. പിന്നീട് അത്
മൂന്നും അഞ്ചുമായി വർദ്ധിച്ചതായി അറിഞ്ഞു. ഇപ്പോൾ പതി
നഞ്ചാനയും വെടിക്കെട്ടും ഉണ്ടെന്ന് കേൾക്കുന്നു.
മുത്തച്ഛൻ താലപ്പൊലി കണ്ടിട്ടുണ്ടോ എന്ന് പൂജ ചോദിച്ചു.
പത്തറുപത് കൊല്ലം മുമ്പ്, ഞാൻ പറഞ്ഞു. അന്ന് പാടത്ത്
പനമ്പുകൾ കൊണ്ട് മറച്ച ചെറിയ സ്റ്റാളുകളിൽ മെത്തപ്പായ,
തഴപ്പായ, ചവിട്ടി, വിശറി മുതലായവ വിൽക്കാൻ കച്ചവടക്കാരെത്തും.
വളക്കച്ചവടക്കാരും ആന-മയിൽ-ഒട്ടകം
കളിക്കുന്നവരും കട്ടയുടച്ച പാടത്ത് പെട്രോമാക്സുകൾ
കത്തിച്ച് നിരന്നിരിക്കും. നാട്ടിലെ കേഡികൾ അന്ന് വെള്ളമടിച്ച്
വഴക്കുണ്ടാക്കാനുള്ള വഴികൾ നോക്കി നടക്കുന്നുണ്ടാകും.
അന്നത്തെ പേരുകേട്ട കേഡികൾ മൂന്നുപേരായിരുന്നു. കാക്ക
മാധവൻ, മേസ്ര്തിയുടെ മകൻ കൃഷ്ണൻകുട്ടി, ചോനേടൻ ലോന
പ്പൻ. അവർ മൂന്നുപേരും ഒത്തുകൂടുന്നിടത്ത് അടി ഉറപ്പാണ്.
മുത്തച്ഛൻ അവരെ കണ്ടിട്ടുണ്ടോ എന്ന് പൂജ.
”കണ്ടിട്ടുണ്ട്”
”അവർ കണ്ടാൽ പേടി തോന്നുംവിധം ഭയങ്കരന്മാരാണോ?”
മോൾടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. ഭയമല്ല, സഹതാപമാണ്
തോന്നുക. നാട്ടുകാരുടെയും പോലീസിന്റെയും തല്ലുകൊണ്ട്
അവരുടെ നല്ല എല്ലുകളെല്ലാം നുറുങ്ങിയിരുന്നു. കാക്ക
മാധവന് മാത്രമാണ് തണ്ടും തടിയും കൊമ്പൻമീശയും ഉണ്ടായിരുന്നത്.
കൃഷ്ണൻകുട്ടിക്ക് ഇടി കൊണ്ട് ക്ഷയം വന്നിരുന്നു.
ലോനപ്പൻ കാലത്ത് മുതൽ കുടിക്കുന്നതുകൊണ്ട് കാല്
നിലത്ത് ഉറയ്ക്കാറില്ല. എങ്കിലും അവർ കേഡികളായതുകൊണ്ടും
നാട്ടുകാരായതുകൊണ്ടും പലരും അവരുടെ വഴി മുടക്കാതെ ഒഴി
ഞ്ഞുമാറി.
ഒരു താലപ്പൊലിക്ക് അവരെ കമ്മറ്റിക്കാർ ആദരിക്കാത്തതി
നായിരുന്നു, കലഹം. കമ്മറ്റിയിൽ തെക്കുംമുറിയിൽ നിന്ന് തടി
മിടുക്കുള്ള മൂന്നുനാല് ചെറുപ്പക്കാരും ഉണ്ടായിരുന്നു. മൂവർ
സംഘം അലമ്പുണ്ടാക്കിയാൽ അവരെ നേരിടാൻ തന്നെ ചെറു
പ്പക്കാർ തീരുമാനിച്ചിരുന്നു.
വൈകുന്നേരം ദീപാരാധനയ്ക്ക് നട അടച്ചപ്പോൾ ഭക്തന്മാരെല്ലാം
അമ്പലത്തിലേക്ക് കടന്നു. താലപ്പൊലി കമ്മറ്റിയിലെ
തെക്കുംമുറിക്കാർ മാത്രം റൗഡികളുടെ വരവും കാത്തിരുന്നു.
പ്രതീക്ഷിച്ചപോലെ നട തുറക്കുന്ന സമയം നോക്കി ത്രിമൂർത്തി
കൾ കയറിവന്നു. കമ്മറ്റിക്കാരായ ചെറുപ്പക്കാർ അവരെ കണ്ട
ഭാവം നടിച്ചില്ല. ഇരിക്കാൻ ക്ഷണിച്ചില്ല.
കാക്ക മാധവൻ കണ്ണു ചുവപ്പിച്ച് മീശ പിരിച്ചുകൊണ്ട് അലറി.
”മാന്യമ്മാരെ കണ്ടാലറിയില്ലെടാ തെണ്ടികളേ?”
ഒടടപപട ഏഴഫസ 2014 ഛടളളണറ 2 12
അത് പറഞ്ഞു തീരുന്നതിനു മുമ്പ് തെക്കുമ്മുറിക്കാരൻ
എണീറ്റ് കാലു മടക്കി മാധവനെ തൊഴിച്ചു. മാധവൻ പെട്ടെന്ന്
ഇരുന്നുപോയി. അതു കണ്ടുനിന്ന കൃഷ്ണൻകുട്ടി ചാടി അടു
ത്തപ്പോഴേക്കും രണ്ടാമത്തെ ചെറുപ്പക്കാരൻ അയാളുടെ കരണത്ത്
പടക്കം പൊട്ടിച്ചു. പിന്നെ തെല്ലിട അടിയുടെ ശബ്ദം
മാത്രമേ കേട്ടുള്ളൂ. നിലത്ത് വിരിച്ചിരുന്ന ജമുക്കാളത്തിൽ മുറു
ക്കിത്തുപ്പിയതുപോലെ ചോര വീണിരുന്നു. ദീപാരാധന
കഴിഞ്ഞ് പുറത്തുവന്ന ഭക്തന്മാർ കണ്ടത് ‘ശോണിതവുമണി
ഞ്ഞല്ലോ ശിവ ശിവ’ എന്ന മട്ടിൽ കിടക്കുന്ന സ്ഥലത്തെ പ്രധാന
റൗഡികളെയാണ്. നാട്ടുകാരിൽ ചിലർ തന്നെ ഇടപെട്ട് അവരെ
വീടുകളിലേക്കയച്ചു. നല്ലൊരു ദിവസമായിട്ട് കൂടുതൽ കുഴപ്പ
ങ്ങൾ വേണ്ടെന്നുവച്ച് കമ്മറ്റിക്കാരും ശാന്തരായി. പിന്നെ താലപ്പൊലി
എഴുന്നള്ളിപ്പും പഞ്ചവാദ്യവും വെടിക്കെട്ടും പതിവുപോലെ
നടന്നു.
(തുടരും)