എൺപത്തേഴു വയസ്സ് പിന്നിട്ട് വിശ്രമ ജീവിതം നയിക്കുമ്പോൾ
സിസ്റ്റർ ഫിലമിൻ
മേരിക്ക് ഓർമിക്കാനുള്ളത് ഒരു കാലത്തെ
തന്റെ പോരാട്ടങ്ങളുടെ കഥകളാണ്.
മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതി
ന് വേണ്ടി എല്ലാ വർഷവും ജൂൺ മുതൽ
ആഗസ്റ്റ് വരെ യന്ത്രവത്കൃത ബോട്ടുകളുടെ
ട്രോളിങ് നിരോധിക്കണമെന്നാവശ്യപ്പെട്ട്
1984-ൽ സിസ്റ്റർ ഫിലമിനും കൂട്ട
രും തിരുവനന്തപുരം സെക്രട്ടറിയേറ്റിനു
മുന്നിലെ മഹാഗണി വൃക്ഷച്ചുവട്ടിൽ നടത്തിയ
നിരാഹാര സമരം കേരളത്തി
ലെ മത്സ്യതൊഴിലാളി പ്രസ്ഥാനത്തി
ന്റെതന്നെ തുടക്കമായിരുന്നു. മെയ് 31-
ന് ആരംഭിച്ച ആ പ്രക്ഷോഭം 21 ദിവസം
നീണ്ടുനിന്നു. അപ്പോഴത്തെ കെ. കരുണാകരൻ
സർക്കാരിനെ തികച്ചും പ്രതി
സന്ധിയിലാക്കിയ ആ സമരത്തെക്കുറി
ച്ചോർത്തെടുക്കുമ്പോൾ സിസ്റ്ററിന്റെ മുഖത്ത്
ഇപ്പോഴും ആവേശം തിരതല്ലുന്നു
ണ്ടായിരുന്നു.
1977-ൽ ലാറ്റിൻ കത്തോലിക്ക ഫി
ഷർമാൻ ഫെഡറേഷൻ (LCFF) എന്നൊരു
മത്സ്യത്തൊഴിലാളി സഘടനയ്ക്കു
സഭ നേതൃത്വം കൊടുത്തിരുന്നെങ്കിലും
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ
എല്ലാ സമുദായത്തിലുമുള്ള തീരദേശ
മത്സ്യത്തൊഴിലാളികളെ ഉൾക്കൊ
ള്ളിച്ചുകൊണ്ട് ഒരു സ്വതന്ത്ര മത്സ്യത്തൊഴിലാളി
സംഘടന രൂപീകൃതമാകുന്നത്
1980ലാണ്. വിമോചന ദൈവശാസ്ത്ര
ത്തിൽ വിശ്വസിച്ചുപോന്ന ഫാദർ തോമസ്
കൊച്ചേരിയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം
അച്ചന്മാരും കന്യാസ്ത്രീകളുമാണ്
ഓൾ കേരള സ്വതന്ത്ര മത്സ്യത്തൊഴി
ലാളി ഫെഡറേഷൻ (KSMTF) എന്ന ഈ
സംഘടനയ്ക്ക് രൂപം നൽകിയത്. സഭയുടെ
എതിർപ്പുകൾ അവഗണിച്ച് നക്
സലൈറ്റ് അച്ചൻ എന്ന് അറിയപ്പെട്ടിരു
ന്ന ഫാദർ കൊച്ചേരിയോടൊപ്പം സമരരംഗത്ത്
ഉറച്ചു നിന്നപ്പോൾ പള്ളിയായി
രുന്നില്ല, മറിച്ചു താൻ അന്നുവരെ ശീലി
ച്ചുപോന്ന അശരണരോടുള്ള അനുകമ്പ
യായിരുന്നു മനസ്സിൽ മുഴുവനുമെന്നു സി
സ്റ്റർ പറയുന്നു.
കടലോരനിവാസികളായ പാരമ്പര്യ
മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച്
ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയും
കൊടിക്കീഴിലല്ലാതെ ഒഛtuഎ നടത്തിയ
ഒരു ജനകീയ പ്രക്ഷോഭത്തിന്റെ അമര
ക്കാരിയായി സിസ്റ്റർ മാറിയത് യാദൃച്ഛികമായല്ല.
ഫെഡറേഷന്റെ ചിറയിൻകീഴ്
താലൂക്ക് സെക്രട്ടറിയായിരുന്നു അന്ന്
സിസ്റ്റർ ഫിലമിൻ. മത്സ്യത്തൊഴിലാളി
കൾക്കൊപ്പം ജീവിച്ച്, അവരുടെ ജീവിത
ത്തിലെ കഷ്ടപ്പാടുകൾ അനുഭവിച്ചറി
ഞ്ഞപ്പോൾ ഭരണകൂടത്തിന്റെ അനീതി
കൾക്കെതിരെ പോരാടണമെന്ന് തോ
ന്നി, സിസ്റ്റർ പറയുന്നു.
യന്ത്രവത്കൃത ബോട്ടുകൾ പാരമ്പ
ര്യ മത്സ്യതൊഴിലാളികൾക്ക് ഒരു ഭീഷണി
യായി മാറിയപ്പോൾ ലാറ്റിൻ കത്തോലി
ക്കർ മാത്രം അംഗങ്ങളായുള്ള ാഇഎഎന്റെ മൃദുസമീപനത്തിനെതിരെ
എല്ലാ ജാതി
ക്കാരായ മത്സ്യത്തൊഴിലാളികളെയും
ഉൾക്കൊള്ളിച്ച് ഒരു വിശാല മുന്നണി ഉ
ണ്ടാക്കണമെന്ന് ഫാദർ കൊച്ചേരിയും
കൂട്ടരും തീരുമാനിച്ചു. ഇക്കാലത്തിനിടയിൽ
നിരവധി പ്രക്ഷോഭങ്ങളും നിരാഹാര
സമരങ്ങളും നടന്നുവെങ്കിലും എല്ലാം
പള്ളിയുടേതായ ചട്ടക്കൂടുകളിൽ ഒതുങ്ങിനിന്നിരുന്നു.
അങ്ങനെയാണ് കെ.
കെ. വേലായുധൻ പ്രസിഡന്റും, സെയ്തലവി
ജനറൽ സെക്രട്ടറിയുമായി ഒരു
പുതിയ സംഘടന രൂപം കൊള്ളുന്നത്.
യന്ത്രവത്കൃത ബോട്ടുകൾ തീരക്കടലിലെ
മത്സ്യ സമ്പത്തിന് ഒരു വൻ ഭീഷണിയായി
മാറുന്നത് ഏകദേശം 1975 മുതലാണ്.
ഈ ബോട്ടുകളിൽ തട്ടി നിരവധി
ചെറു വള്ളങ്ങൾ തകരുകയും ധാരാളം
പേർ മരണപ്പെടുകയും ചെയ്തിരുന്നു.
കൂടാതെ അക്കാലത്തെ ഏറ്റവും നവീനമായ
പെർസ്യൂയിൻ വലകളുപയോഗിച്ചു
ള്ള മീൻപിടിത്തം വരുത്തിവച്ച നഷ്ടം
ചെറുതൊന്നുമല്ല. പ്രത്യേകിച്ചും മൺസൂണിന്റെ
വരവോടെ മത്സ്യത്തിന്റെ പ്രജനന
സമയത്തു ട്രോളിങ് നിർത്തിവച്ചില്ലെ
ങ്കിൽ കടലിലെ മത്സ്യസമ്പത്തിന് അത്
ഉന്മൂലനാശം വരുത്തിവയ്ക്കുമെന്നും
അതുകൊണ്ട് ജൂൺ-ജൂൈല മാസങ്ങ
ളിൽ ട്രോളിങ് നിരോധനമേർപ്പെടുത്ത
ണമെന്നുമാണ് KSMTF ആവശ്യപ്പെട്ടത്.
1984 ജൂൺ ഒന്നാംതീയതിയാണ് തി
രുവനന്തപുരം സെക്രട്ടേറിയറ്റിന് മു
ന്നിൽ സിസ്റ്റർ ഫിലമിൻ, സിസ്റ്റർ തേറ
മ്മ പ്രായിക്കുളം, മാർഗരറ്റ് തോബിയാസ്
എന്നിവർ ഉപവാസ സമരം ആരംഭി
ക്കുന്നത്. ഇതിനു മുൻപേതന്നെ മത്സ്യ
ത്തൊഴിലാളി ഫെഡറേഷന്റെ മറ്റൊരു
പ്രമുഖ പ്രവർത്തകയായ സിസ്റ്റർ ആലീ
സും കെ. കെ. വേലായുധനും കോഴി
ക്കോട് നിരാഹാര സമരം തുടങ്ങിയിരു
ന്നു. രണ്ടാഴ്ചകഴിഞ്ഞപ്പോഴേക്കും അവരുടെ
ആരോഗ്യസ്ഥിതി വഷളായപ്പോഴാണ്
ഇനി ആരു കിടക്കും എന്ന ചോദ്യമുയർന്നത്.
ഞാനപ്പോൾ സ്വയം മുന്നോട്ടു
വന്നു. അങ്ങനെയാണ് അടുത്തത് സെക്രട്ടേറിയറ്റ്
പടിക്കലാവാം എന്ന തീരുമാനത്തിൽ
ഞാനവിടെ കിടന്നത്, സിസ്റ്റർ
പറഞ്ഞു.
ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും പിന്തുണയില്ലാതിരുന്നിട്ടും
ആയിരക്കണക്കിന്
സ്ത്രീകളാണ് കുട്ടികളെയും കൂട്ടി സെക്രട്ടേറിയറ്റ്
പടിക്കൽ സമരത്തിന് പിന്തുണയുമായി
എത്തിയത്. ദിവസങ്ങൾ കഴി
യും തോറും ഞാൻ തീരെ അവശയായപ്പോൾ
‘ഞങ്ങൾക്കുവേണ്ടി സിസ്റ്റർ മരി
ക്കാനായി കിടക്കണ്ട, ഞങ്ങൾക്ക് സി
സ്റ്റർ ജീവിച്ചിരുന്നാൽ മതി’ എന്ന് പറ
ഞ്ഞ് അവർ കരയുന്നത് ഇപ്പോഴും ഞാനോർക്കുന്നു.
അവരുടെകൂടെ വർഷങ്ങ
ളായി കടലോരങ്ങളിൽ പ്രവർത്തിച്ചുപോന്ന
എനിക്ക് അവർ നേരിടുന്ന പ്രശ്നങ്ങൾ
എല്ലാം അറിയാമായിരുന്നു. അതുകൊണ്ടുതന്നെ
ജീവൻ നഷ്ടപ്പെട്ടാലും
ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്നുതന്നെ
ഞാൻ ദൃഢനിശ്ചയമെടുത്തിരുന്നു.
കൂടെയുണ്ടായിരുന്നവരെ ആരോഗ്യ
സ്ഥിതി വഷളായതിനെ തുടർന്ന് ഏകദേശം
12 ദിവസം കഴിഞ്ഞതോടെ പോലീസ്
അറസ്റ്റ് ചെയ്തു മെഡിക്കൽ കോളേജിലേക്ക്
മാറ്റി. 18-ാം ദിവസമാണ് എന്നെ
ആശുപത്രിയിലേക്ക് മാറ്റുന്നത്. അവിടെ
വച്ച് ബലമായി ഗ്ലൂക്കോസ് നൽകി
യെങ്കിലും ഞാൻ ഭക്ഷണമൊന്നും കഴി
ക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് പോലീസ്
എനിക്കെതിരെ ആത്മഹത്യാശ്രമത്തി
നു കേസ് രജിസ്റ്റർ ചെയ്തു. ഒടുവിൽ ആക്ഷൻ
കമ്മിറ്റി കൺവീനർ ജോയിച്ചൻ
ആന്റണി നൽകിയ ഹേബിയസ് കോർ
പസ് ഹർജിയിൽ എന്നെ ഉടൻ വിട്ടയയ്
ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സർക്കാരുമായി നടത്തിയ ചർച്ചകളിൽ
പ്രത്യേകിച്ച് ഒരു തീരുമാനവുമായില്ലെങ്കി
ലും പ്രശ്നങ്ങളൊക്കെ അനുഭാവപൂർ
വം പരിഗണിക്കാമെന്ന ഉറപ്പിന്മേൽ തി
രിച്ചു സമരപ്പന്തലിൽ എത്തിയ ഞാൻ
നിരാഹാരം അവസാനിപ്പിക്കണമെന്ന്
സമരസമിതി തീരുമാനിക്കുകയായിരു
ന്നു.
ഇതിനിടയിൽ എ.വി. താമരാക്ഷ
നും ലോനപ്പൻ നമ്പാടനുമൊക്കെ ഞ
ങ്ങളുടെ സമരത്തിന് അനുഭാവം പ്രകടി
പ്പിച്ചു സെക്രട്ടേറിയറ്റ് പടിക്കൽ സൂചന
നിരാഹാരം നടത്തിയിരുന്നു.
പിന്നെയും വർഷങ്ങളെടുത്തു, ട്രോളിങ്
നിരോധനമേർപ്പെടുത്താൻ. മൺ
സൂൺ തുടങ്ങുന്നതോടെ 45 ദിവസം ട്രോളിങ്
നിരോധിക്കാൻ പിന്നീട് വന്ന
ഇ.കെ. നായനാർ മന്ത്രിസഭ 1989 ജൂൺ
26ന് ഉത്തരവിറക്കി.
***
കോട്ടയത്ത് തിടനാട് പഞ്ചായ
ത്തിൽ തകിടിയേൽ വീട്ടിൽ തോമസി
ന്റെയും മറിയാമ്മയുടെയും ഒൻപതു മ
ക്കളിൽ ഏറ്റവും മൂത്തയാളാണ് ഫിലമിൻ
മേരി. നാലാമത്തെ മകനായ പ്രമുഖ
ചിന്തകനും എഴുത്തുകാരനുമായ
ടി.ടി. മാത്യു അന്ന് തിടനാട് പഞ്ചായ
ത്തു പ്രസിഡന്റായിരുന്നു. 1949-ലാണ്
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ഫിലമിൻ
മേരി കന്യാസ്ത്രീപട്ടം നേടുന്നത്.
പിന്നീട് ഫാർമസിയിൽ ബിരുദമെടുത്ത
അവർ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനും
ബിസിനസ്സ് അഡ്മിനിസ്ട്രേഷനും
ഒന്നാം റാങ്കോടെ പാസ്സായി മുണ്ടക്ക
യം, തിരുവനന്തപുരം ഡൽഹി എന്നി
ങ്ങനെ സഭയുടെ പല ആശുപത്രികളി
ലും പ്രവർത്തിച്ചു.
പിന്നീടും ധാരാളം സമരമുഖങ്ങളിൽ
സിസ്റ്റർ ഫിലമിൻ സജീവ സാന്നിധ്യമായിരുന്നു.
മത്സ്യത്തൊഴിലാളി പെൻഷനു
വേണ്ടിയും ജലസംരക്ഷണത്തിനും
പരിസ്ഥിതി പ്രവർത്തനങ്ങളിലും നർമദാ
ബചാവോ ആന്ദോളനിലും കൂടംകുളത്തെ
ആണവ റിയാക്ടറിനെതിരെയുമെല്ലാമുള്ള
സമരങ്ങളിൽ പങ്കെടുത്ത്
സിസ്റ്റർ ഇന്ത്യയൊട്ടുക്കും സഞ്ചരിച്ചു.
പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ
ഇന്ന് ധാരാളം മാറ്റം വന്നിട്ടുണ്ട്.
അക്കാലത്ത് ഒരു കുഞ്ഞ് പട്ടിണിയാ
യാൽ അടുത്ത വീട്ടിലെ അമ്മ അവന് ക
ഞ്ഞി കൊടുത്തിട്ടേ കുടിക്കുമായിരുന്നു
ള്ളു. അതുപോലെതന്നെ, സേവന സ
ന്നദ്ധരായ സിസ്റ്റർമാർ ഇപ്പോഴും ധാരാളമുണ്ട്.
പക്ഷെ പ്രക്ഷോഭപരിപാടികളി
ലൊന്നും ആർക്കും വലിയ താത്പര്യമി
ല്ല, ഫിലമിൻ പറഞ്ഞു.
കഴിഞ്ഞ വർഷമാണ് 86 വയസ്സെ
ത്തുന്നതുവരെയുള്ള തന്റെ നിരന്തരമായ
സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഒരു
വിരാമമിട്ടുകൊണ്ട് സിസ്റ്റർ ഫിലമിൻ
കോട്ടയത്തുള്ള സൊസൈറ്റി ഓഫ് കത്തോലിക്ക
മെഡിക്കൽ മിഷൻ സിസ്റ്റേ
ഴ്സ് നടത്തുന്ന സായൂജ്യയിൽ വിശ്രമ ജീ
വിതത്തിന് എത്തുന്നത്.
ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ചെ
യ്ത കാര്യങ്ങളിലെല്ലാം ചാരിതാർത്ഥ്യം
തോന്നുന്നു. ഇതാണ് ചെയ്യേണ്ടിയിരു
ന്നത് എന്നല്ലാതെ തെറ്റായ എന്തെങ്കി
ലും ചെയ്തു എന്ന തോന്നലെനിക്കില്ല,
സിസ്റ്റർ പറഞ്ഞു
നിർത്തി.