ഇവിടെ നിർബന്ധമായും
രണ്ടു തവണ പ്രാർത്ഥിേക്കണം.
ചെറിയ വൃദ്ധസദനങ്ങളിൽ
സ്വന്തമായ് ജോലി ചെയ്യേണ്ടി വരും.
വലിയവയിൽ സഹായിക്കാൻ യൂണിഫോമിട്ട
സ്റ്റാഫ് ഉണ്ടായിരിക്കും.
പെരുന്നാൾ ആഘോഷിക്കാൻ എത്തുന്ന
അതിഥികളിൽ വൃദ്ധർ
തങ്ങളുടെ മകനെയും മരുമകളെയും
തെരയുന്നു.
ഇവരുടെ മുഖത്ത്
ഒളിഞ്ഞു കിടക്കുന്ന
സങ്കടത്തെ ഒപ്പിയെടുക്കാനാകില്ല
ഒരു ക്യാമറയ്ക്കും.
തിന്നും തീറ്റിയും
സെൽഫി എടുത്തും
വിരുന്നുകാർ തിരികെ പോകുന്നു.
പിറ്റേന്ന്
വിറയ്ക്കുന്ന ശബ്ദത്തിൽ പ്രാർത്ഥന ചൊല്ലി
തങ്ങളുടെ പ്ലേറ്റ് കയ്യിൽ പിടിച്ചു
പ്രാതലിനായി ക്യു നിൽക്കുന്നു വൃദ്ധർ.
പ്രാതൽ കഴിക്കുമ്പോൾ
ഹാളിലെ നിശബ്ദതയെ കീറിമുറിക്കുന്നു
ചിലരുടെ തേങ്ങൽ ചിലരുടെ ചുമ.