വർത്തനത്താൽ വിര ആസമാവാത്തതായ്
പ്രേമമൊന്നല്ലാതെയെന്തു പാരിൽ?
സുഗതകുമാരിയുടെ രാധയെവിടെ
എന്ന ഖണ്ഡകാവ്യം വായിക്കുന്നവർ
ഈ വരികളെ പലവുരു തലോടാതെ
േപ ാ ക ി ല ്‌ള . ്രപണയ ം എത്ര േയ ാ
രൂപത്തിൽ, ഭാവത്തിൽ, മാറുന്ന
കാലത്തിന്റെ പുതു ഭാവുകങ്ങളിൽ
പ്രണയം തന്നെത്തന്നെ പ്രണയിച്ചു
കൊണ്ടിരിക്കുന്നു. ഉടലിന്റെ ജൈവ
ചോദ നകൾ പ്രണ യോജ്ജ്വ ല മാ
കുന്നതോടെ അനുഭൂതികൾ ഉടലിൽ
നിന്ന് വേർപെടുകയും അത് പരംമുക്തി
യിലേക്ക് വില യി ക്ക പ്പെ ടുകയും
ചെയ്യുന്നതോടെ പ്രപഞ്ചം കമിതാ
ക്കളുടെ കാൽക്കീഴിൽ നമിക്കുന്നു.
ലോകംതന്നെ നിലനിൽക്കുന്നത് എവി
ടെ യൊക്കെയൊ ഒരു സ് ത്രീയും
പുരുഷനും പ്രണയിച്ചുകൊണ്ടിരിക്കുതുകൊണ്ടാണെന്ന്
കവികൾ കരുതുന്നു.
ഭാഗവതത്തിൽ പറയുന്ന
ദ്വാപരയുഗത്തിലെ അമാനുഷരെന്നു
തോന്നിക്കുന്ന പ്രണയിതാക്കളുടെ വൃന്ദാവനത്തെ
വരേണ്യഭാഷയുടെ പദാവലികളില്ലാതെ
തികച്ചും ലളി തമായ മലയാളത്തിൽ
സുഗതകുമാരി തന്റെ കൃതഹസ്തതകൊണ്ട്
പുന:സൃഷ്ടിക്കുന്നു.
പ്രണയത്തിന്റെ അമൃതം തേടിയുരുകുന്ന ഒരു സ്ത്രീസങ്കല്പമാണ് സുഗതകുമാരിക്ക്
വൃന്ദാവനത്തിലെ രാധ.
പ്രണയിക്കുന്നവരുടെ ആത്മാവുകൾ
ഒന്നുചേർന്ന് ചെയ്യു ന്ന കാല ന ട
നത്തിന്റെ സൗന്ദര്യത്തെ സഹൃദയത്വംകൊ
ണ്ടു മാ ത്രമേ അടയാ ള പ്പെ ടു
ത്താനാവു. എത്ര യെ ഴു തിയാലും
ഒടുങ്ങാത്ത അനുഭൂതികൾ, അഗ്നിപർവതംപോലെ
തിള ച്ചു മറിയുന്ന വിര
ഹങ്ങൾ , അനു നി മ ിഷം പൊ ട്ട ി
യൊലിക്കുന്ന പ്രണ യ ലാവകൾ,
തപങ്ങൾ, ചക്രവാളങ്ങളിലെ രാപ്പകൾ
നട ന ങ്ങളോളം ഉഗ്ര മൗനങ്ങ ളോ
ടെയുള്ള ആലിം ഗ നങ്ങൾ, കന്മദ
ങ്ങളോളം ഗാഢതയുള്ള വേർപ്പിൻ
സമ്മിശ്രണങ്ങൾ, ഏതു തുവൽകൊണ്ട്
ഏതു മേഘങ്ങളിൽ ഏതു നീല ജലമഷിയാൽ
എങ്ങിനെയെഴുതണം…
അനേകം ജന്മാന്തരങ്ങൾകൊണ്ടെഴു
തിയാലും ഒടുങ്ങില്ല അതിന്റെ അനുഭൂതി
വിശേഷങ്ങൾ.
ഇവി ടമല്ലോ രാസ കേളീവനം! കാൺക
ഇവിടെ വെട ിഞ്ഞു പോവില്ല ചൈത്രം!
ഇവിടെ മാത്രം പൂക്കൾ വാടില്ല വീഴില്ല
ഇവിടെക്കിളികൾക്കുറക്കമില്ലാ
ക്ഷീണ ച ന്ദ്ര ക്ക ലയ്ക്കീദിശയി ലെത്തവേ
കാണുക വെളുത്തവാവിൻ തിളക്കം!
ഭാഗവതത്തിൽ പറയുന്ന ദ്വാപരയുഗത്തിലെ
അമാനുഷരെന്നു തോന്നിക്കു
ന്ന പ്രണയിതാക്കളുടെ വൃന്ദാവനത്തെ
വരേണ്യഭാഷയുടെ പദാവലികളില്ലാതെ
തികച്ചും ലളിതമായ മലയാളത്തിൽ
സുഗതകുമാരി തന്റെ കൃതഹസ്ത
തകൊണ്ട് പുന:സൃഷ്ടിക്കുന്നു. പ്രണ
യത്തിന്റെ അമൃതം തേടിയുരുക ഒരു
സ്ത്രീസങ്കല്പ നമാണ് സുഗതകുമാരിക്ക്
വൃന്ദാവനത്തിലെ രാധ. സ്ത്രീയിലേക്ക്
എത്തിച്ചേരുവാൻ, പ്രണയ യമുനയിൽ
നീന്തിക്കയറി നനഞ്ഞൊട്ടിയ ചേല
യുമായി ലജ്ജാവിവശരായ ഗോപി
കമാരെ കെട്ടിപ്പുണരുന്ന കൃഷ്ണൻ നിലയ്ക്കാത്ത
പ്രണയാസക്തിയുടെ പ്രതീ
കമാണ്. കൃഷ്ണൻ സ്ഥായിയായി ഒരു
നാരിയിൽ ഒതുങ്ങുന്ന പ്രണയമല്ല, അത്
കർമയോഗങ്ങൾക്കനുസരിച്ച് ദേശാന്ത
ര ങ്ങ ള ി ല ൂ െട യ ു ഗ ങ്ങ ള ി േലക്ക്
കൈമാറുന്ന സന്ദേശമാണ്. കൃഷ്ണൻ
പറയും
”നമ്മെയ കറ്റുവാനാകില്ലൊന്നുമന്നിലും
വിണ്ണിലും, രാധികേ” എന്നതല്ലീ?
പ ക്ഷെ േല ാ ക പ ാ ല ക ന ാ യ
കൃഷ്ണന് ഒരേ ജന്മത്തിൽ വെറുമൊരു
പാൽക്കാരിപ്പെണ്ണായ രാധയുടെ ബന്ധ
നസ്ഥനായി ഒതുങ്ങിക്കഴിയുവാനാകുമായിരുന്നില്ല.
എന്നിട്ട്?
കർമ്മം വിളിക്കവേ, രജന്യ-
ധർമ്മം വിളിക്കെ,ക്കുലം വിളിക്കെ
ആർത്തരാം മർത്ത്യർ ്ിളിക്കെ, യെൻ
നെഞ്ഞിലാ-
ത്തേർത്തട്ടുരുണ്ടു ഞെരിച്ചകന്നു…
രാധ ജന്മാന്തരങ്ങളായി കൃഷ്ണ
നെതേടി അല യുന്നതായി സുഗത
കുമാരി സങ്കല്പിക്കുന്നു. മീരയായി, മഹാചൈ
ത ന്യനായി, ആണ്ടാൾ ഗായി
കയായി. ഓരോ സ്ത്രീയും പരിശുദ്ധ
പ്രണയത്തിനായി നീറി മരിക്കുന്നവരാ
ണെന്ന് സുഗതകുമാരി പറയാതെ പറയു
ന്നു. രാധയെവിടെ എന്ന ചോദ്യത്തിന്റെ
പ്രസക്തിതന്നെ അതാണ്. രാധയെ
വിടെയെന്ന ചോദ്യത്തിനുള്ള ഉത്തരം
ഇതിഹാസകാ രൻപോലും നൽകു
ന്നില്ല. രാധ പ്രണ യ ന ഷ് ടത്തിൽ
മനംനൊന്ത് ആത്മത്യാഗം ചെയ് തിരി
ക്കാനാണ് സാദ്ധ്യത. അല്ലെങ്കിൽ ഏതെ
ങ്കിലുമൊരു ”ഗോപാലനെ” വരിച്ച ്
ശിഷ്ടകാലം, ആറിയിട്ടില്ലാത്ത പ്രണ
യത്തിന്റെ അഗ്നിപർവതത്തെ മനസ്സിൽ
വഹിച്ച്, ഏതൊ ഒരു കുടുംബത്തിലെ
അട ു ക്ക ളയിൽ കണ്ണീർ ക്കു ടങ്ങൾ
പൊട്ടിച്ച് നെഞ്ചിലെ തീയണയ്ക്കാൻ
വിഫല ശ്രമം നടത്തി, പരാജയപ്പെട്ട്
നീറി നീറി മരിച്ചിരിക്കുമോ? അങ്ങി
നെയൊരു രാധയെ സങ്കല്പിക്കാൻ സുഗതകുമാരി
ഒരുങ്ങുന്നില്ല.
രാധയുടെ പ്രണയം കൃഷ്ണനോടുള്ള ഭക്തിയാ
യിരുന്നില്ലെന്ന് ഒരു വായനക്കാരന്റെ
സർഗ്ഗാത്മക സ്വാതന്ത്ര്യമുപയോഗിച്ച ്
കവയിത്രിക്ക് അഭിമുഖമായി നിർത്താം.
സുഗതകുമാരി രാധയെവിടെ എന്ന
ഖണ്ഡകാവ്യത്തിൽ ചാലിക്കുന്ന പ്രണയത്തിൽ
അളവില്ലാത്ത ഭക്തി ഉൾച്ചേർന്നിരിക്കുന്നു. മീരാ ഭജനങ്ങളിൽ
വെളിവാകുന്നത് പിന്നീട് കൃഷ്ണ
നോടുള്ള പ്രണയ ത്തേക്കാ ളധികം
ഭക്തിയാണ്. അതുതാനല്ലയോ ഇത്
എന്നു ശങ്കിക്കാവുന്നപോൽ പ്രണയം
ഭക്തിയും, ഭക്തി പ്രണയവുമായി നിയതയുക്തിയെ
ഉല്ലംഘിക്കുന്നു.
” നാരിതൻ മെയ്യു മഹാഭാ ര
മെന്നവൾ!” എന്നു സുഗതകുമാരി എഴുതുമ്പോൾ
പ്രണയത്തിന്റെ ഉദാത്തമായ
സ്ത്രീസങ്കല്പനങ്ങളെ സുഗതകുമാരി
ഉടച്ചു കളഞ്ഞ് രാധയുടെ പ്രണയത്തെ
ഭക്തി യിലേക്ക് വഴി പി ഴപ്പിക്കു ന്നു
നാരിയുടെ രൂപം വിട്ട് ചൈതന്യ മഹാപ്രഭുവായി
കൃഷ്ണനെ തേടി അലയുന്നിടത്ത് പ്രണയം വെറും ഭക്തി മാത്രമായി
മാറുന്നു. എന്നാൽ ഈ അപകടത്തെ
സാധൂകരിക്കാനെന്നോണം
സുഗതകുമാരി ഇങ്ങിനെയെഴുതുന്നു:
ഇതു ദാസ്യരതി, സഖ്യരതി, നറും വാത്സല്യ-
രതി, ഹരേ, നീമാത്രമുള്ളിന്റ
ഇ ത ു ഭക്തി ര ത ി , ര ാ ഗ വ ി ര ഹാന്ധമാം മധുര-
രതി; ഞാൻ മരിക്കയാണല്ലോ…
രാധ കണ്ണനെ പ്രണയിക്കുകയാ
യിരുന്നുവോ , ആരാ ധി ക്കു ക യാ
യിരുന്നുവോ എന്ന ചോദ്യത്തിന് ”രാധയെവിടെ”
എന്ന കൃതിയുടെ വായനാനന്തരം
പ്രസക്തിയുണ്ട്. പ്രണയ പാരവശ്യത്തിൽ,
വിരഹത്തിന്റെ കൊടുംകയത്തിൽ തിരസ്‌കൃതയായ വെറുമൊരു
ഗോപാലികയാണ് രാധ. ദളിതയായ
അവളെ കാമുകൻ ചതിക്കുകയായി
രുന്നു. കൃഷ്ണന്റെ തേർത്തട്ടു രു
ണ്ടുപോയി; കർമം വിളിക്കെ, കുലം
വിളിക്കെ, കർമയോഗത്തിന്റെ, ധർമ
സംസ്ഥാപനത്തിന്റെ നിയോഗം പേറി
തന്റെ യാ ത്ര തുടരു ന്ന കൃഷ് ണ
നോടൊപ്പം ഇതിഹാസകാരനും യാത്രതിരിക്കുന്നു.
എന്നാൽ രാധയെവിടെ എന്ന സുഗതകുമാരിയുടെ ചോദ്യം ഒരു
അലർച്ചയായി, ഇടിവാൾമിന്നലായി
വായനക്കാരനിൽ വന്നലയ്ക്കുന്നു
വെങ്കിലും അടുത്ത ഘട്ടത്തിൽ സുഗതകുമാരിയും
രാധയെ കൈവിടുന്നു. രാധ
കൃഷ്ണനെ പ്രണയിക്കുകയും ആരാധി
ക്കുകയും ചെയ്തിരുന്നു. അതുപക്ഷെ
ദേഹനിബദ്ധല്ലാത്ത, മോക്ഷനിബ
ദ്ധമായ ഭക്തിയുടെ പരകോടിയിൽ
തോന്നുന്ന ഒരു അനുരാഗമായിരുന്നില്ല.
കൃഷ്ണൻ പ്രണയത്തിന്റെ പരകോ
ടിയിൽ രാധയുടെ ഉടലിന്റെ കാന്തികമണ്ഡലത്തിൽ
സ്വയം അലിഞ്ഞിരുന്നു.
”കൃഷ്ണാ നീയെന്നെയറിയില്ല” എന്ന് സുഗത ടീച്ചർ
പാടിയത് എത്ര ശരിയാണ്. കൃഷ്ണൻ ഒരിക്കലും
രാധയെ മനസ്സിലാക്കാൻ
ശ്രമിച്ചിട്ടില്ല. തന്റെ
തേരുരുൾപാടിൽ ചതഞ്ഞുകിടക്കുന്ന
വെറുമൊരു
ചിത്രശലഭമല്ല ‘രാധയെവിടെ?’
എന്ന
കൃതിയിലെ വായനക്കാരന്റെ
”രാധ”. അവളെവിടെ എന്ന
ചോദ്യം സുഗതകുമാരിയിൽ
നിന്ന് ഓരോ വായന
ക്കാരനും ഏറ്റെടുക്കുന്നു.
അവൾ സൂര്യനെല്ലിയിൽ
വിതുരയിൽ നഗരത്തിലെ
ഇരുട്ടുമൂടിയ ഒതുക്കുകളിൽ
മാംസ്യത്തിന്റെ വിലയ്ക്ക്
കൈമാറ്റം ചെയ്യപ്പെടുന്നു.
കാമാർത്തിപൂണ്ട മനുഷ്യമൃഗങ്ങളുടെ
വിയർപ്പിന്റെ
കാളിന്ദിയിൽ മുങ്ങി മരി
ച്ചുപോകുന്നു. രാധയെവിടെ
എന്ന ചോദ്യം കാതിൽ
വലയ്ക്കുന്നു… രാധമാർ ഈ
നഗരത്തിൽ ഒരു വിളിപ്പാടകലെ
ഒരു കൈപ്പാടകലെ
ചതിയനായ കൃഷ്ണ
ന്മാരുടെ ആസക്തികൾക്ക്
ഒരു ജഡപോലെ സ്വയം
ഊടുവയ്ക്കുന്നുണ്ട്…
എന്നിട്ടും…
പ്രണയം ഒരിക്കലും ഭക്തിയല്ല. ഭക്തയും
ദൈവവും എന്ന ഏകദിശാപ്രവർത്ത
നമായ ആരാധനയല്ല പ്രണയം. ൃണ്ടുടലുകൾ
ഒന്നുചേരുന്ന, രണ്ടാത്മാവുകൾ
ഒന്നുചേർന്നുണ്ടാകുന്ന ഉദാത്തമായ
ആനന്ദത്തിന്റെ പര കോ ടി യാണത്.
ഒരിക്കലും അത് ഒരു ഏകദിശാപ്രവർത്ത
നമല്ല. കാമുകീകാമുകന്റെ പ്രണയത്തി
നുവേണ്ടി ജന്മാന്തരങ്ങളോളം അലയു
ന്നില്ല. തിരിച്ചും അങ്ങിനെതന്നെ. രണ്ടുടലിന്റെ
ആസ ക്തികൾ, ഒന്നായി
മാറാനുള്ള രതി തൃഷ്ണകൾ, മൃഗീയ
വാസ നകൾ, ഉദാ ത്തമായ പ്രണ
യത്തിന്റെ ഭാഷയിലേക്കുള്ള ലിപിന്യാസങ്ങൾ,
അതാണ് സംഭവിക്കുന്നത്.
രാധയെ പ്രണയിക്കുന്ന കൃഷ്ണൻ
പറയുന്നതു കേൾക്കന്ന –
കളി യൂഞ്ഞാലേ, പൊങ്ങിയാടി
യാടിച്ചെന്നു തെളിയുമത്തിങ്കളിൽ തൊട്ടിടാമോ?
വിരലിന്റെ തുമ്പിനാൽ തൊട്ടിടുമ്പോളതു
മറിയുമേ! കണ്ണിൽ നിലാവു വീഴും!
അതു വേണ്ട രാധികേ, നീണ്ടൊരീത്താമര-
മിഴിനിലാവാണെനിക്കേറെയിഷ്ടം
കൃഷ്ണന് രാധയെന്ന ഭക്തയോടു
ണ്ടായിരുന്നത് അനുരാഗമായിരുന്നില്ല.
കൗമാരയുക്തയായ പാവം പാൽക്കാരി
പ്പെണ്ണിന്റെ ശരീര സാമീപ്യം കൃഷ്ണൻ
കൊതിച്ചിരുന്നു. തേൻ കിനിയുന്ന ചാടൂ
ക്തികൾകൊണ്ട് കൃഷ്ണൻ രാധയേയും
മറ്റു ഗോപികമാരേയും വശീകരിച്ചിരുന്നു.
രാധ കൃഷ്ണനോടു പറയു ന്നുണ്ട്
അന്യതൻ കുങ്കുമം പറ്റിയ മാറുമായ്
എന്മുന്നിലെത്തുവാനെന്തു ധൈര്യം!
അവതാരികയിൽ എം. ലീലാവതി
പറയുന്നു: ”അരചനാവാൻ പിറന്ന
വന്റെ പീതാ ംബരഞ്ചലവും ഇട യ
പ്പെണ്ണിന്റെ ചേലാഞ്ചലവും കൂട്ടിക്കെട്ടാവതല്ല.
കെട്ടിയാൽ മുറുകുകയില്ല.
േല ാ ക ം ഭ ര ിക്കാ ൻ പ ി റന്നവര ും
േപ്രമിക്കാൻ മാ ത്രം പിറന്നവരും
തമ്മിലുള്ള അകലം സ്‌നേഹത്തെ വിരഹച്ചൂളയിലെ
നീറ്റലാക്കി മാറ്റുന്നു”.
എം. ലീലാവതി ഇവിടെ ചൂണ്ടിക്കാട്ടിയ ”അകല”ത്തെ
സുഗതകുമാരി കാണാതെപോയതെന്തെ?
കൃഷ്ണഭക്തയായ സുഗതകുമാ
രിയുടെ രാധ തന്റെ കാമുകനെതേടി
വിലപിച്ച ് ഹിമാലയ ശൃംഗങ്ങളിൽ
അഭയം പ്രാപി ച്ചതായി സങ്കല്പനം
ചെയ്യുന്നു.
ഇതുതാൻ ഹിമാചലം സ്വർഗ്ഗത്തിലേക്കുള്ള
ര ജ ത മ ാ ം േക ാ വണി ; ദ ു ഖ ം മഥിക്കുന്ന
ഹൃദയങ്ങളേ, കൊടും വ്യഥകളേ, വിരഹത്തി-
ലെരിയും പരിത്യക്തബന്ധങ്ങളേ
കാലം കെടുത്തും ശരീ രങ്ങളേ, മഹാ-
കാലം കെടുത്താത്ത മോഹങ്ങളേ
വരൂ, വിളിക്കുന്നു ഹിമാലയം! നിസ്സംഗ-
മ ല ി വ ി ത ി ൽ ജ ീ വ ി ത ച ്‌വ ി ത കെടുത്തിൻ!
സത്യത്തിൽ രാധയെവിടെ എന്ന
സുഗതകുമാരിയുടെ ചോദ്യത്തിനുള്ള
ഉത്തരമാണിത്. രാധ വ്യവസ്ഥാപിത
സമൂ ഹത്തിലെ കെട്ട ു പാ ട ു കൾ
ക്കുള്ളിൽ വളർന്നുവന്ന വെറുമൊരു പാ
ൽക്കാ രി പ്പെണ്ണല്ല. ജീവനു തുല്യം
സ്‌നേഹിച്ച കോടക്കാർവർണനെ മ
റന്നുകൊണ്ട് അവൾക്ക് ജീവിക്കാൻ
സാദ്ധ്യ മ ല്ലതന്നെ. വിരഹത്തിന്റെ
കൊടുംതീയിൽ, തിരസ്കരിക്കപ്പെട്ടവ
ളായതിന്റെ ആത്മരോഷത്തോടെ
യാവണം അവൾ ഹിമാലയത്തിലെ
മഞ്ഞുമലകളിൽ ചവിട്ടിയത്.
എത്രയോ രാധമാർ എത്രയോ കൃഷ്ണൻമാരാൽ
ഉപേക്ഷിക്കപ്പെടുന്നു. ചിലർ പ്രണയാ
ഗ്നിയിൽ സ്വയം വെന്തുമരിക്കുന്നു.
ചിലർ നെഞ്ചിൽ ഒരഗ്നിപർവതത്തെ
വഹിച്ച് മറ്റൊരു പുരുഷന്റെ വിയർപ്പിൽ
കുതിർന്ന് സ്വയം മലിനയാകുന്നു. അതുമല്ലാത്ത
ചിലർ നഗരങ്ങളിലെ വണിക്കുകളുടെ
പലകൈമറിഞ്ഞ് പല കൃഷ്ണന്മാരുടെ ഒരേയൊരു രാധയാവുന്നു.
ഇതൊക്കെയാണ് രാധയെവിടെ എന്ന
ചോദ്യത്തിന്റെ പരിണാമയുക്തി. അരച
നാവാൻ ജനിച്ച് രാധയെ പ്രേമിച്ച് രായ്
ക്കുരാമാനം കടന്നു കളഞ്ഞ കൃഷ്ണനോടുള്ള
അടങ്ങാത്ത ”പ്രണയഭക്തി
യിൽ” മീരയായി, മഹാചൈതന്യ
പ്രഭുവായി, ആണ്ടാൾ ഗായികയായി
ജ ന്മ ാ ന്ത ര ങ്ങ േള ാ ള ം അല യ ു ന്ന
രാധയുടെ വകഭേ ദങ്ങളെ സുഗത
കുമാരി സൃഷ്ടിച്ചത് എന്തിനുവേണ്ടി
യായിരുന്നു. കൃഷ്ണൻ ചെയ്ത പ്രണയപാപത്തെ,
ഭക്തിയെ ഏകദിശാപ്രവർ
ത്തനത്തിലൂടെ സാധൂകരിക്കാൻ ശ്രമി
ക്കുകയായിരുന്നോ?
”കൃഷ്ണാ നീയെന്നെയറിയില്ല” എ
ന്ന് സുഗത ടീച്ചർ പാടിയത് എത്ര
ശരിയാണ്. കൃഷ്ണൻ ഒരിക്കലും
രാധയെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല.
തന്റെ തേരുരുൾപാടിൽ ചതഞ്ഞു
കിടക്കുന്ന വെറുമൊരു ചിത്രശലഭമല്ല
‘രാധയെവിടെ?’ എന്ന കൃതിയിലെ
വായനക്കാരന്റെ ”രാധ”. അവളെവിടെ
എന്ന ചോദ്യം സുഗതകുമാരിയിൽ നിന്ന്
ഓരോ വായനക്കാരനും ഏറ്റെടുക്കുന്നു.
അവൾ സൂര്യനെല്ലിയിൽ വിതുരയിൽ
നഗരത്തിലെ ഇരുട്ടുമൂടിയ ഒതുക്കു
കളിൽ മാംസ്യത്തിന്റെ വിലയ്ക്ക്
കൈമാറ്റം ചെയ്യപ്പെടുന്നു. കാമാർ
ത്തിപൂണ്ട മനു ഷ്യ മ ൃ ഗ ങ്ങള ു െട
വിയർപ്പിന്റെ കാളിന്ദിയിൽ മുങ്ങി മരി
ച്ചുപോകുന്നു. രാധയെവിടെ എന്ന
ചോദ്യം കാതിൽ വലയ്ക്കുന്നു…
രാധമാർ ഈ നഗരത്തിൽ ഒരു വിളിപ്പാടകലെ
ഒരു കൈപ്പാടകലെ ചതിയനായ
കൃഷ്ണന്മാരുടെ ആസക്തികൾക്ക് ഒരു
ജഡപോലെ സ്വയം ഊടുവയ്ക്കുന്നു
ണ്ട്… എന്നിട്ടും…
എന്തിനെക്കാത്തു നീനിൽക്കുന്നു പാവമാം
തിങ്കളേ നിന്റെ വിളക്കുയർത്തി…