1971 ഡിസംബർ 3ന് ഇ
ന്ത്യയുടെ പതിനൊന്ന് എയർ
ഫീൽഡുകളിൽ പാകി
സ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളാണ്
ബംഗ്ലാദേശ്
യുദ്ധത്തിന്റെ തുടക്കം.
അതവസാനിക്കുന്നത് ബംഗ്ലാദേശിന്റെ
രൂപീകരണത്തോടെയായിരുന്നു.
ഇത്
ഞങ്ങളെ വല്ലാതെ ഉത്കണ്ഠാകുലരാക്കി.
ബ്ലാക്ക് ഔ
ട്ടും നിശാനിയമവും പ്രഖ്യാപിച്ചതോടെ
മനസ്സമാധാനം
നഷ്ടപ്പെട്ടു. രുഗ്മിണി
യെ നാട്ടിൽ കൊണ്ടുപോകാമോ
എന്ന് ഡോക്ടറോട്
ആലോചിച്ചു. അത് ഒട്ടും
പ്രായോഗികമല്ലെന്ന് ഡോക്ടറുടെ
മറുപടി. തുടർന്ന്,
ഒരു ചോദ്യവും. ”യുദ്ധം
അത്രയൊക്കെ നീണ്ടു നിൽ
ക്കുമെന്ന് നിങ്ങൾ കരുതു
ന്നുണ്ടോ. അഥവാ നീണ്ടു
നിൽക്കുകയാണെങ്കിൽ ഡ്യൂ
ഡെയ്റ്റിന് ഒരാഴ്ചമുമ്പു തന്നെ
അഡ്മിറ്റ് ചെയ്യാം”.
അടുത്ത ഒരു പതിറ്റാ
ണ്ടുകാലം ഞങ്ങൾ ഇന്ദ്രപ്രസ്ഥയിലെ
ബി ബിൽഡിങ്ങിലെ പതിനൊന്നാം ന
മ്പർ ഫ്ളാറ്റിൽ തന്നെയാണ് താമസിച്ച
ത്. ഏ, ബി, സി, ഡി എന്നിങ്ങനെ നാല്
ബിൽഡിങ്ങുകളുടെ ചതുരമായിരുന്നു,
(ലരഴടറണ) ഇന്ദ്രപ്രസ്ഥ. ഇതു പോ
ലെയുള്ള ചതുരങ്ങളായിരുന്നു ഹസ്തിനാപൂർ,
കപിലവസ്തു, നളന്ദ, പാടലീപുത്ര
മുതലായ കെട്ടിട സമുച്ചയങ്ങ
ളും. കെട്ടിടങ്ങൾക്ക് പേരിടുന്ന കാര്യ
ത്തിൽ ഞങ്ങളുടെ സ്ഥാപനം ചരി
ത്രബോധവും ഭാവനാശക്തിയും സുലഭമായി
പ്രകടിപ്പിച്ചിരുന്നു എന്നത് ശ്ലാഘനീയമാണ്.
പ്രസിദ്ധമായ കൊടുമുടികളുടേയും
പർവതനിരകളുടേയും നദികളുടേയും
പേരുകൾ വഹിക്കുന്ന
കെട്ടിടങ്ങൾ അണുശക്തി നഗറിലു
ണ്ടായിരുന്നു. കണ്ണിന് കുളിർമയണയ്
ക്കുന്ന പ്രകൃതിഭംഗിയും ശാന്തതയും മു
റ്റിനിന്നിരുന്ന ആ സ്ഥലം കണ്ടെത്തിയതിലും
വികസിപ്പിച്ചെടുത്തതിലും ശാസ്ത്രജ്ഞനും
കലാകാരനുമായിരുന്ന
ഡോക്ടർ ഹോമി ഭാഭയുടെ പങ്ക് നിസ്തുലമായിരുന്നു.
മുംബൈ മഹാനഗര
ത്തിൽ ഇത്തരം ഒരാവാസവ്യവസ്ഥ
നിലനിൽക്കുന്ന കാര്യം പലർക്കും അറിഞ്ഞുകൂടായിരുന്നു.
ദീർഘമായ ഇരുപത്തെട്ട്
വർഷങ്ങൾ അവിടെ ജീവി
ക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായിട്ടാണ്
ഞാൻ കരുതുന്നത്. ദിവസവും
ട്രെയിനിൽ തിക്കിത്തിരക്കി നുഴ
ഞ്ഞുകയറി വീർപ്പടക്കി യാത്ര ചെയ്യേ
ണ്ടുന്ന ഒരു ജോലിയാണ് എനിക്ക് ലഭി
ച്ചിരുന്നതെങ്കിൽ ഞാൻ മഹാനഗര
ത്തിൽ തങ്ങുമായിരുന്നോ എന്ന കാര്യം
സംശയമാണ്.
ഇന്ദ്രപ്രസ്ഥയിലെ താമസം പലതുകൊണ്ടും
അവിസ്മരണീയമാണ്.
അതിൽ ആദ്യമായി എടുത്തു പറയേ
ണ്ടത് ഞങ്ങളുടെ മനസ്സിനിണങ്ങിയ ഒരയൽപക്കക്കാരനെ
കിട്ടി എന്നുള്ളതാണ്.
ഡോക്ടർ വ്യാസറാവു നിഞ്ചൂർ എ
ന്ന ഉഡുപ്പി ബ്രാഹ്മണൻ. ഭാര്യ ഭാരതി.
അവർക്കും രണ്ടു കുട്ടികൾ, ഉദയനും
സന്ധ്യയും. ഞങ്ങളുടെ മക്കളുടെ അതേ
പ്രായം. രണ്ടു വീടുകളും ഒന്നുപോലെ
കഴിഞ്ഞു എന്നുള്ളതാണ് ഇന്ദ്രപ്ര
സ്ഥയിലെ ജീവിതത്തെ ആകർഷകമാക്കിയത്.
കുട്ടികൾക്ക് രണ്ടു വീടുകളും
തമ്മിൽ വ്യത്യാസമുണ്ടായിരുന്നി
ല്ല. രണ്ടു വീടുകളുടെ വാതിലുകളും മി
ക്കവാറും തുറന്നുകിടക്കാറുള്ളതു കൊ
ണ്ട് അവർ നിർബാധം ഓടിക്കളിച്ച്
സ്വാതന്ത്ര്യത്തോടെ രണ്ടിടത്തുമായി
വളർന്നു. ഞങ്ങൾ എന്തെങ്കിലും ആവശ്യത്തിന്
പുറത്ത് പോവുകയാണെ
ങ്കിൽ കുട്ടികളെ അവർ നോക്കിക്കൊ
ള്ളും. അതുപോലെ അവരുടെ കുട്ടികളെ
ഞങ്ങളും. ഡോക്ടർ വ്യാസറാവു ഒരു
ശാസ്ത്രജ്ഞൻ മാത്രമല്ല, കന്നഡയിലെ
പ്രസിദ്ധനായ എഴുത്തുകാരൻ
കൂടിയായിരുന്നു എന്നത് ഞങ്ങളുടെ മനപ്പൊരുത്തത്തിനും
സൗഹൃദത്തിനും
കാരണമായിട്ടുണ്ടാവാം.
ഞങ്ങൾക്ക് ഇരുകൂട്ടർക്കും പൊതുവായി
സഹായത്തിന് ഒരു തെലുങ്ക് വൃ
ദ്ധയുണ്ടായിരുന്നു. അവരുടെ വയ
സ്സോ പേരോ അവർക്കുതന്നെ നിശ്ച
യമില്ല. അവർ തെലുങ്കിനു മീതെ ഹൈദരാബാദി
ഹിന്ദിയുടെ പൊട്ടും പൊടി
യും വിതറി വിളക്കിയെടുത്ത ഭാഷയി
ലാണ് സംസാരിക്കുക. അത് തെലുങ്കോ
ഹിന്ദിയോ അല്ലാത്തതിനാൽ
ആർക്കും മനസ്സിലാവാറില്ല. അവർ
ഓർക്കുന്ന ഒരേ ഒരു കാര്യം ഒരിക്കൽ മരിച്ച്
പരലോകത്ത് എത്തിയെന്നാണ്.
അവിടെ ചെന്നപ്പോൾ ചിത്രഗുപ്തൻ
ജനനമരണങ്ങളുടെ പുസ്തകത്തിലൂടെ
കണ്ണോടിച്ച് പറഞ്ഞു: ”ഇവൾക്ക് മരിക്കാൻ
സമയമായിട്ടില്ല. ഉടനെ തിരി
ച്ച് ഭൂമിയിൽ കൊണ്ട് ചെന്നാക്കൂ”. യമദൂതന്മാർ
അവരെ തിരിച്ചുകൊണ്ടു
പോകാൻ തയ്യാറെടുത്തപ്പോൾ വൃദ്ധ
പറഞ്ഞു: ”ഞാൻ പോകുന്നില്ല. പോ
കുന്നതിന് മുമ്പ് നിങ്ങൾക്ക് തെറ്റ് പറ്റി
യെന്ന് ലിക്കുണ്ടാരു”. ആ വാക്കിന്റെ
അർത്ഥം അറിയാതെ യമനും കിങ്കര
ന്മാരും പകച്ചു നിന്നു. അപ്പോൾ ആംഗ്യ
ഭാഷയിൽ, എഴുതിത്തരൂ എന്ന് തള്ള.
പരാജയം സമ്മതിച്ച് യമധർമൻ എഴുതിക്കൊടുത്തതെന്ന്
അവകാശപ്പെടു
ന്ന മുഷിഞ്ഞ ഒരു കടലാസു ചുരുൾ എപ്പോഴും
ഒക്കത്തുണ്ടാവും. സംശയം പ്രകടിപ്പിക്കുന്നവരുടെ
മുമ്പിൽ അതെടു
ത്ത് പ്രദർശിപ്പിക്കും. അതുകൊണ്ടാണ്
കുട്ടികൾ അവരെ ലിക്കുണ്ടാരു എന്ന്
വിളിക്കാൻ തുടങ്ങിയത്. അത് കേട്ട് മ
റ്റുള്ളവരും.
താമസിക്കാൻ ഒരു വീടായപ്പോൾ
ബോംബെ കാണിക്കാൻ അമ്മയെ
കൊണ്ടുവരണമെന്ന് തോന്നി. ജീവി
തം മുഴുവൻ മക്കളെ പരിപാലിച്ചും അടുക്കളജോലികൾ
ചെയ്തും തളർന്നു
തുടങ്ങിയ അമ്മയ്ക്ക് പുറം ലോകത്തി
ന്റെ കാറ്റും വെളിച്ചവും ഏൽക്കട്ടെ. ഇതുവരെ
താമസിക്കാൻ സൗകര്യമുള്ള
വീടില്ലാത്തതുകൊണ്ട് അങ്ങനെയൊ
ന്നും ആലോചിച്ചില്ല. പൂെനയിൽ താമസിച്ചിരുന്ന
അംബുജത്തിന്റേയും ഗിരി
ജന്റേയും കൂടെ അമ്മ നാട്ടിൽ നിന്ന്
പോന്നിരുന്നു. അവിടെ കുറച്ചുദിവസം
കഴിച്ചതിനു ശേഷം അമ്മ ബോംബെയിലേക്ക്
വന്നു. അപ്പോഴേക്കും വീട്ടി
ലെ ജോലിക്ക് ലിക്കുണ്ടാരുവിന് പകരം
ഒരു മഹാരാഷ്ട്രക്കാരി സ്ത്രീയെ കി
ട്ടിയിരുന്നു. നിശ്ശബ്ദജീവി. ഏത് സമയവും
വായിൽ മുറുക്കാനുള്ളതുകൊണ്ട്
സംസാരം മൂളലുകളിലും ആംഗ്യങ്ങളി
ലും മാത്രം. ഇവർ പെട്ടെന്ന് അമ്മയുമായി
ചങ്ങാത്തം സ്ഥാപിച്ചു. ജോലിക്കു
വന്നാൽ ആദ്യത്തെ പരിപാടി മുറു
ക്കാൻ പൊതിയഴിച്ച ് അമ്മയുമായി
താംബൂല രഹസ്യങ്ങൾ പങ്കിടലാണ്.
ഭാഷകൾ അറിഞ്ഞു കൂടാത്ത അവർ
എങ്ങനെയാണ് ആശയവിനിമയം നട
ത്തുന്നതെന്ന് ഞങ്ങൾ വിസ്മയിച്ചിരു
ന്നു. രുഗ്മിണി വീട്ടുജോലികളിൽ മുഴുകുമ്പോൾ
അമ്മയ്ക്ക് കൂട്ടിരിക്കാൻ മി
സ്സിസ് കുറുപ്പ്, മിസ്സിസ് പണിക്കർ എ
ന്നിങ്ങനെ ചിലരുണ്ടായത് സഹായമായി.
അമ്മ ഞങ്ങളോടൊപ്പം ഒന്നോ രണ്ടോ
മാസങ്ങളേ താമസിച്ചുള്ളു.
ബോംബെയുടെ ചില പ്രധാന ഭാഗ
ങ്ങൾ കാണാനേ അമ്മയുടെ ആരോഗ്യ
വും പ്രായവും അനുവദിച്ചുള്ളു.
ഇന്ദ്രപ്രസ് ഥയിൽ ഞങ്ങൾ താമ
സം തുടങ്ങുമ്പോൾ തൊട്ടപ്പുറത്ത് ജനതാ
കോളനി എന്നൊരാവാസകേന്ദ്രമു
ണ്ടായിരുന്നു. അതിനുള്ളിൽ ആയിര
ക്കണക്കിന് കുടുംബങ്ങളും. ഭൂരിഭാഗവും
തമിഴ്നാട്ടുകാർ. ജനതാ കോളനി
യിൽ കിട്ടാത്തതായി ഒന്നുമുണ്ടായിരു
ന്നില്ല. അവിടെ നടക്കാത്ത കുറ്റകൃത്യ
ങ്ങളും. ഞങ്ങൾക്ക് അന്ന് അവരുടെ
സാമീപ്യം ഉപകാരപ്രദവും ഉപദ്രവവുമായിരുന്നു.
രാത്രി പാതിര കഴിഞ്ഞാലും
കോളനിയിൽ മനുഷ്യസഞ്ചാരം
നിലച്ചിരുന്നില്ല. മാൻഖുർദിൽ, രാത്രി
യിലെ അവസാനവണ്ടിയിറങ്ങി കോളനിയിലൂടെ
എളുപ്പവഴിയുണ്ടാക്കി കടന്നുപോകുന്ന
യാത്രക്കാരുടെ ചിരി
യും ബഹളവും കൂക്കും വിളിയും ഞ
ങ്ങളുടെ രാത്രികളെ ശബ്ദമുഖരിതമാ
ക്കുകയും കുട്ടികളുടെ ഉറക്കം കെടു
ത്തുകയും ചെയ്തുകൊണ്ടിരുന്നു. പകൽസമയങ്ങളിൽ
സംശയം ജനിപ്പി
ക്കുന്ന കഥാപാത്രങ്ങൾ കെട്ടിടങ്ങൾ
ക്കു താഴെ നിർഭയം വിഹരിച്ചു. അവരോട്
എന്തെങ്കിലും ചോദിച്ചാൽ ”ഇത്
സർക്കാർ വക സ്ഥലമല്ലേ നിങ്ങളുടെ
കുടുംബസ്വത്തൊന്നുമല്ലല്ലോ” എ
ന്നാവും മറുപടി. അതുകൊണ്ട് ഞ
ങ്ങൾ അവരുടെ സാന്നിദ്ധ്യവുമായി
പൊരുത്തപ്പെട്ടു. കോളനി സുരക്ഷിതമേഖലയിലായിരുന്നതിനാൽ
ജനതാ
കോളനിയിലെ താമസക്കാർക്ക് ന
ഷ്ടപരിഹാരം നൽകി അവരെ മറ്റൊരി
ടത്തേക്ക് മാറ്റി താമസിപ്പിക്കുവാൻ
സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരു
ന്നു. എന്നാൽ അത്തരം ശ്രമങ്ങളെ വർ
ദ്ധിതവീര്യത്തോടെ തടസ്സപ്പെടുത്തു
വാൻ രാഷ്ട്രീയ പാർട്ടികളുണ്ടായിരുന്ന
തു കൊണ്ട് ശ്രമങ്ങൾ പരാജയപ്പെട്ട
തേയുള്ളു.
അവസാനം അടിയന്തിരാവസ്ഥക്കാലത്താണ്,
ജനതാ കോളനി
ട്രോംബെയിലെ ചീറ്റാ ക്യാമ്പിലേക്ക്
മാറ്റിയത്. മിലിട്ടറിയും പട്ടാളവും അണി
നിരന്ന് ഭീതിദമായ ഒരന്തരീക്ഷ
ത്തിലാണ്, ജനതാകോളനിയുടെ സ്ഥ
ലംമാറ്റമുണ്ടായത്.
അണുശക്തി നഗറിൽ ഡിപ്പാർട്ട്മെന്റ്
വക രണ്ട് സ്കൂളുകളും ജൂനിയർ
കോളേജും ഉണ്ടായിരുന്നതു കൊണ്ട്
കുട്ടികൾക്ക് പഠിക്കാൻ പുറത്തു പോകേണ്ടിവന്നില്ല.
പ്രവേശനം ലഭിക്കാൻ
തലവരിപ്പണം കൊടുക്കേണ്ടി വന്നി
ല്ല. മിക്കവാറും രക്ഷിതാക്കൾ വിദ്യാഭ്യാസമുള്ളവരായതിനാൽ
കുട്ടികളു
ടെ പഠിപ്പിന് ഏറെ പ്രാധാന്യം കൊടു
ക്കുക മാത്രമല്ല, ഒരു തരം മത്സരബുദ്ധി
യോടെ കുട്ടികളെ പഠിപ്പിക്കുകയും ചെ
യ്തിരുന്നു. സ്ത്രീകൾ തമ്മിൽ കണ്ടുമു
ട്ടുമ്പോൾ വസ്ത്രങ്ങളെക്കുറിച്ചോ ആഭരണങ്ങളെക്കുറിച്ചോ
അന്വേഷിക്കു
ന്നതിനേക്കാൾ കൂടുതലായി കുട്ടികൾ
ക്ക് യൂണിറ്റ് ടെസ്റ്റിലും മറ്റും കിട്ടുന്ന
മാർക്കിനെക്കുറിച്ചാവും സംസാരിക്കുക.
ഇത് പലപ്പോഴും വിദ്യാർത്ഥികൾ
തമ്മിൽ ആരോഗ്യകരമായ മത്സരത്തി
ന് ഇടയാക്കിയിരുന്നു എന്നുള്ളത് എടു
ത്തുപറയേണ്ടതാണ്. ഭാഭാ പരമാണുഗവേഷണ
കേന്ദ്രത്തിലെ ജോലി തുട
ക്കത്തിൽ വലിയ ശമ്പളമൊന്നുമില്ലാ
ത്ത ‘സർക്കാർ’ജോലി തന്നെയായിരു
ന്നു. പുറത്ത് സ്വകാര്യസ്ഥാപനങ്ങളി
ലെ ശമ്പളവുമായി താരതമ്യപ്പെടു
ത്തുമ്പോൾ നിരാശ തോന്നാറുണ്ട്. ചി
ന്തകൾ ഇരുളുന്ന മുഹൂർത്തങ്ങളിൽ
ഞാൻ പേരും പെരുമയുമുള്ള സ്വകാര്യ
സ്ഥാപനങ്ങളെ സ്വപ്നം കാണാൻ തുടങ്ങി.
അങ്ങനെ പ്രസിദ്ധമായ ചില
സ്ഥാപനങ്ങളിലേക്ക് അപേക്ഷകൾ
അയച്ചു. രണ്ടുമൂന്നിടങ്ങളിൽ അഭിമുഖ
ത്തിനും പോയി. കാര്യമൊന്നും ഉണ്ടായില്ല.
ഒന്നും തടഞ്ഞില്ല. എന്നാൽ പി
ന്നെ ബി.ഏ.ആർ.സി. (ഭാഭാ അറ്റോമി
ക് റിസർച്ച് സെന്റർ) തന്നെ മതിയെ
ന്ന് വച്ചു. ആ തീരുമാനത്തിലെത്തിയതിനു
ശേഷമാണ്, കുടുംബജീവിത
ത്തിലേക്കുള്ള കാൽവയ്പ്. അതോടെ
അക്കരപ്പച്ചകളുടെ ആകർഷണം
എന്നെ അലട്ടാതായി. മാത്രമല്ല, ഭാഭാ
പരമാണുഗവേഷണകേന്ദ്രത്തിലെ
ജോലി സാമ്പത്തികമായി അനാകർ
ഷകമായിരുന്നെങ്കിലും കുട്ടികളുടെ
വിദ്യാഭ്യാസം, താമസസൗകര്യങ്ങൾ,
പ്രകൃതിരമണീയമായ ചുറ്റുപാടുകൾ,
ആരോഗ്യപരിപാലനം, യാത്രാസൗകര്യങ്ങൾ,
വ്യക്തിസ്വാതന്ത്ര്യം, ശാസ്ത്രീയ
ചിന്താഗതികളും ഗവേഷണവും
പ്രോത്സാഹിപ്പിക്കുന്ന കിടയറ്റ സൗകര്യങ്ങൾ,
അതിനൂതനമായ ഒരു ശാ
സ്ത്ര സാങ്കതിക രംഗത്ത് നടക്കുന്ന ച
ലനങ്ങളുടെ പ്രതിധ്വനികളിൽ ചിലതെങ്കിലും
ഉൾക്കൊള്ളാൻ കഴിയുന്ന
ത്, ഇവയൊക്കെ വലിയ നേട്ടമാണെ
ന്ന് തിരിച്ചറിഞ്ഞതു മുതൽ ആ സ്ഥാപനത്തിന്റെ
പുറത്തുള്ള ലോകം ഞാൻ
മറന്നു.
തുടക്കത്തിൽ ആകെയുണ്ടായിരു
ന്ന അസൗക ര്യം പ്ല ൂ ട്ടോ ണി യം
പ്ലാന്റിൽ ഷിഫ്ട് ജോലിയിലായിരുന്നു
എന്നുള്ളതാണ്. ഇതിന്റെ കുഴപ്പം, പരി
ശീലിച്ച ജവിതചര്യകൾ തെറ്റുന്നു എ
ന്ന് മാത്രമല്ല, അത് അസുഖങ്ങൾക്കും
വഴിയൊരുക്കി എന്നുള്ളതാണ്. ഒട്ടും
മോശമല്ലാത്ത രീതിയിൽതന്നെ എനി
ക്ക് ഇത് അനുഭവിക്കേണ്ടി വന്നു. ലോകത്തിലുള്ള
സകല ചരാചരങ്ങളും രാത്രി
കിടന്നുറങ്ങുമ്പോൾ കണ്ണിൽ എ
ണ്ണയൊഴിച്ച് ഉറങ്ങാതെ ജോലി ചെയ്യു
ന്നവരെക്കുറിച്ച് കേട്ടിരുന്നെങ്കിലും അത്
സ്വന്തം അനുഭവമായി മാറുമെന്ന്
പ്രതീക്ഷിച്ചിരുന്നില്ല. തുടക്കത്തിൽ ഉറ
ക്കത്തിനെ സമയമാറ്റത്തിനനുസരിച്ച്
ഇണക്കിയെടുക്കാൻ പ്രയാസപ്പെടേ
ണ്ടി വന്നു. അതിന്റെ ഫലമായി ഇടയ്
ക്കിടെ ഉറക്കം ഭംഗപ്പെടുത്തുന്ന വയ
റ്റിൽ വേദന പിടിപെട്ടു. ഈ അനുഭവം
ആയിരം സൂര്യന്മാർ എന്ന നോവലിൽ
വിളക്കിച്ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. രാത്രിജോലി
കൊണ്ട് എനിക്കുണ്ടായ
നേട്ടം ‘നഗരത്തിന്റെ മുഖ’വും ‘മൃഗതൃഷ്ണ’യും
എഴുതാൻ കഴിഞ്ഞു എന്നു
ള്ളതാണ്. വിവാഹം കഴിഞ്ഞതോടെ
ഷിഫ്റ്റ് ജോലിയിൽ നിന്ന് മോചനമായി.
രുഗ്മിണിയുടെ മൂത്ത ചേച്ചി ചെ
മ്പൂരിലെ പതിനൊന്നാം റോഡിൽ
‘ചെസ്മോൺടെ’ എന്ന ഇരുനിലക്കെ
ട്ടിടത്തിന്റെ മുകളിലത്തെ നിലയിലായിരുന്നു
താമസം. അന്ന് ഞങ്ങളുടെ
ഡിസ്പെൻസറി ചെമ്പൂരായിരുന്നതു
കൊണ്ട് സംഗീതയ്ക്ക് ട്രിപ്പിൾ ഇഞ്ച
ക്ഷനും മറ്റും കൊ ടുക്കാൻ ചെ
മ്പൂരിൽ പോകേണ്ടതുണ്ടായിരുന്നു.
അപ്പോഴെല്ലാം ഞങ്ങൾ ചേച്ചിയുടെ
വീട്ടിലും സന്ദർശനം നടത്തി. കുട്ടിയേയും
കൊണ്ടുള്ള ഔട്ടിങ് എന്ന് പറയാൻ
അത് മാത്രമേ ഉണ്ടായിരുന്നുള്ളു.
സംഗീതയ്ക്ക് ഒന്നരവയസ്സുള്ളപ്പോഴാണ്,
സന്ദീപിന്റെ ജനനം. സയണിലെ
മർച്ചന്റ് ഹോസ്പിറ്റലിലായിരുന്നു, അവൻ
ജനിച്ചത്.
1971 ഡിസംബർ 3ന് ഇന്ത്യയുടെ പതിനൊന്ന്
എയർ ഫീൽഡുകളിൽ പാകിസ്ഥാൻ
നടത്തിയ വ്യോമാക്രമണ
ങ്ങളാണ് ബംഗ്ലാദേശ് യുദ്ധത്തിന്റെ തുടക്കം.
അതവസാനിക്കുന്നത് ബംഗ്ലാദേശിന്റെ
രൂപീകരണത്തോടെയായിരു
ന്നു. ഇത് ഞങ്ങളെ വല്ലാതെ ഉത്കണ്ഠാകുലരാക്കി.
ബ്ലാക്ക് ഔട്ടും നിശാനിയമവും
പ്രഖ്യാപിച്ചതോടെ മനസ്സ
മാധാനം നഷ്ടപ്പെട്ടു. രുഗ്മിണിയെ നാ
ട്ടിൽ കൊണ്ടുപോകാമോ എന്ന് ഡോക്ടറോട്
ആലോചിച്ചു. അത് ഒട്ടും പ്രായോഗികമല്ലെന്ന്
ഡോക്ടറുടെ മറുപടി.
തുടർന്ന്, ഒരു ചോദ്യവും. ”യുദ്ധം
അത്രയൊക്കെ നീണ്ടു നിൽക്കുമെന്ന്
നിങ്ങൾ കരുതുന്നുണ്ടോ. അഥവാ നീ
ണ്ടു നിൽക്കുകയാണെങ്കിൽ ഡ്യൂ ഡെയ്റ്റിന്
ഒരാഴ്ചമുമ്പു തന്നെ അഡ്മിറ്റ്
ചെയ്യാം”.
എന്തായാലും 1971 ഡിസംബർ
16ന് യുദ്ധം അവസാനിച്ചപ്പോൾ ഏറ്റ
വും അധികം സന്തോഷിച്ചത് ഞങ്ങളായിരുന്നു.
എങ്കിലും എന്റെ മനസ്സിൽ പലതരം
ആശങ്കകളും ഭയങ്ങളും കുടി
യേറിയിരുന്നു. ഒന്നര വയസ്സുള്ള സംഗീതയെ
രുഗ്മിണിയുടെ ആസ്പത്രി
വാസക്കാലത്ത് ഞാനെങ്ങനെ നോ
ക്കും എന്നതായിരുന്ന എന്നെ കുഴക്കി
യിരുന്ന പ്രശ്നം. എന്നാൽ രുഗ്മിണി
യും സംഗീതയും നാട്ടിൽ നിന്ന് പോന്ന
പ്പോൾ അവരോടൊപ്പം ബോംബെ
കാണാൻ വന്നിരുന്ന എന്റെ അനിയ
ത്തി വിശാലത്തിന്റെ സാന്നിദ്ധ്യം സഹായകമായി
തോന്നി. അവൾക്ക് വീട്
ഭരിക്കാനും കുട്ടിയെ നോക്കാനും ഒ
ന്നും അറിയില്ലെങ്കിലും വീട്ടിൽ ഒരാളുണ്ടെന്നത്
ആശ്വാസമായി. വിശാലം
അധികം സംസാരിക്കാറില്ലെങ്കിലും വി
വേകശീലവും കാര്യപ്രാപ്തിയും ഉള്ള
വളായിരുന്നു. അവൾ മൂന്നുകൊല്ലം മു
മ്പ് അവിചാരിതമായി ഹൃദ്രോഗം മൂലം
പൊടുന്നനെ ഞങ്ങൾക്ക് നഷ്ടപ്പെ
ട്ടു എന്നത് കാലത്തിന് നേർപ്പിക്കാൻ
കഴിയാത്ത വേദനയാണ്. വിശാല
ത്തിന്റെ മരണത്തിന് മുമ്പുതന്നെ റെയിൽവേ
ഉദ്യോഗസ്ഥനായിരുന്ന ഭർ
ത്താവ്, ഉണ്ണികൃഷ്ണൻ, അന്തരിച്ചിരു
ന്നു. ആ വിയോഗവും മൂന്ന് ആൺകുട്ടി
കളെ വളർത്താനും പഠിപ്പിക്കാനുമുള്ള
സംഘർഷവുമായിരിക്കണം വിശാല
ത്തിന്റെ അകാലവിയോഗത്തിന് കാരണം.
മരണശേഷമാണെങ്കിലും അവളുടെ
മക്കൾ പഠിക്കുകയും നല്ലനിലയിൽ
ജീവിതമാരംഭിക്കുകയും ചെയ്തിരിക്കുന്നു
എന്നത് ആശ്വാസകരംതന്നെ.
അന്ന് അണുശക്തിനഗറിൽ ഹോസ്പിറ്റൽ
തുടങ്ങിയിരുന്നില്ല. അത്യാവശ്യം
ഉയർന്ന ചികിത്സയോ സർജറി
യോ വേണ്ടി വരുമ്പോൾ ബൈക്കുളയിലുള്ള
ജെ.ജെ. ഹോസ്പിറ്റലിലേ
ക്ക് അയ യ്ക്കുക യാണ് പതിവ്.
ബി.ഏ.ആർ.സി.യുടെ ഹോസ്പിറ്റൽ
യൂണിറ്റ് അവിടെയാണ് പ്രവർത്തിച്ചി
രുന്നത്. അണുശക്തിനഗറിൽ നിന്ന് വളരെ
ദൂരെ.
ഈ അസൗകര്യത്തിന് പരിഹാരമായി
അണുശക്തിനഗറിനടുത്തുള്ള
ചില ആസ്പത്രികളുടേയും മെറ്റേണി
റ്റി നഴ്സിങ് ഹോമുകളുടേയും ഒരു പാനൽ
രൂപീകരിച്ചിരുന്നു. അതിലൊന്നായിരുന്നു,
സയണിലെ മർച്ചന്റ് ഹോസ്പിറ്റൽ.
യുദ്ധവും ബ്ലാക്ക് ഔട്ടും അവസാനിച്ച
സമാധാനത്തിലായിരുന്നു ഞ
ങ്ങൾ. ഒരു ദിവസം അതിരാവിലെ രുഗ്മിണി
നല്ല സുഖമില്ലെന്ന് പറഞ്ഞു.
കാലത്തായിരുന്നതുകൊണ്ട് ടാക് സി
ക്ക് വേണ്ടി പ്രയാസപ്പെടേണ്ടി വന്നി
ല്ല. ഒട്ടും വൈകിക്കാതെ സയണിലേ
ക്ക് തിരിച്ചു. യാത്രയ്ക്കിടയിൽ അച്ഛ
നാകാൻ പോകുന്ന എല്ലാ പുരുഷന്മാരും
അനുഭവിക്കുന്ന ഉത്കണ്ഠകളും
ആകുലതകളും ഞാനും അനുഭവിച്ചു.
മർച്ചന്റ് ആസ്പത്രിയിൽ ചെന്നതും
സിസ്റ്റേഴ്സ് രുഗ്മിണിയെ ഏറ്റെടുത്ത്
ലേബർറൂമിലേക്ക് കൊണ്ടു പോയി.
തെല്ലിട കഴിഞ്ഞപ്പോൾ ഒരു സിസ്റ്റർ വ
ന്ന് പറഞ്ഞു. ”നിങ്ങൾക്ക് അധികം
വൈകാതെ കുഞ്ഞിനെ കണ്ട് തിരിച്ചു
പോകാം”. പെട്ടെന്ന് എന്റെ മനസ്സ്
ശാന്തമായി.
ഒരു മണിക്കൂർ കഴിഞ്ഞ് ഞാൻ എന്റെ
മകനെ കണ്ട് തിരിച്ചു പോന്നു.
പരിമിതമായ വരുമാനവും സൗകര്യങ്ങളും
വച്ച് രണ്ടു കൊച്ചുകുട്ടികളെ
വളർത്തുന്നത് ആയാസകരമായിരു
ന്നു. ഇതിനു പുറമേയാണ്, ഒഴിവാ
ക്കാനാവാത്ത ചിലരും ഞങ്ങളോടൊ
പ്പം താമസിക്കാനെത്തുന്നത്. ബോംബെയിൽ
അച്ഛനേയും അമ്മയേയും
വാങ്ങാനാവും. എന്നാൽ സുരക്ഷിതമായി
അന്തിയുറങ്ങാനൊരിടം ലഭിക്കു
ന്നത് ചിന്തിക്കാനാവാത്ത ആഡംബരമാണ്.
ഞങ്ങളുടെ കൂടെ രുഗ്മിണി
യുടെ അനിയൻ മോഹൻ തുടക്കം മുതലേ
ഉണ്ടായിരുന്നു. ടി.ഐ.എഫ്.ആറി
ലായിരുന്നു, ജോലി.
പുറകെ എന്റെ അനിയനും ജോലി
തേടി ബോംബെയിലെത്തി. താമസം
ഞങ്ങളോടൊപ്പംതന്നെ. അംഗസംഖ്യ
വർദ്ധിച്ചതിന്റെ ക്ലേശങ്ങൾ മുഴുവൻ
സഹിച്ചത് രുഗ്മിണിയായിരുന്നു. ഇ
ന്നത്തെപ്പോലെ ഗൃഹോപകരണ
ങ്ങൾ സുലഭമല്ലാത്ത ആ കാലത്ത് അരച്ചും
പൊടിച്ചുമൊക്കെ ഭക്ഷണം പാകം
ചെയ്യുന്നത് ശ്രമകരമായിരുന്നു. വളരെ
ദിവസത്തെ കാത്തിരിപ്പിന് ശേഷം
ഒരു മിക്സി വാങ്ങിയത് ഞാനോർ
ക്കുന്നു. ഇൻസ്റ്റാൾമെന്റിൽ വാങ്ങിയ
ഫിലിപ്സ് മെയ്സ്ട്രോ റേഡിയോ പഴയ
കാലത്തിന്റെ ഓർമയ്ക്കായി ഞ
ങ്ങൾ ഇപ്പോഴും സൂക്ഷിക്കുന്നു.
കുട്ടികളുടെ പാലനവും കുടുംബ
പ്രാരാബ്ധങ്ങളും ഭാര്യയുടെ ആരോഗ്യത്തെ
ബാധിക്കുന്നത് എന്നെ അസ്വ
സ്ഥനാക്കിയിരുന്നു.
ഞങ്ങൾ ബോംബെയിലെത്തി അധികം
കാലതാമസമില്ലാതെ മൂത്ത ചേ
ച്ചിയുടെ ഭർത്താവിന് (ഭാസ്കരേട്ടന്)
ഡൽഹിയിലേക്ക് സ്ഥലംമാറ്റമായി.
ചേച്ചിയേയും രണ്ടു കുട്ടികളേയും ഡൽ
ഹിയിലെ തീക്ഷ്ണമായ കാലാവസ്ഥ
കളിലേക്ക് കൊണ്ടുപോകാൻ അദ്ദേഹ
ത്തിന് താല്പര്യമുണ്ടായിരുന്നില്ല.
അവരുടെ മകനായ സേതുവിന്റെ
വിദ്യാഭ്യാസം തടസ്സപ്പെടുത്തി ഡൽഹി
യി ലേക്കോ നാ ട്ടി ലേക്കോ കൊ
ണ്ടുപോകുന്നതിലും വൈമുഖ്യമുണ്ടായിരുന്നു.
അദ്ദേഹം ഒരു ദിവസം തയ്യാറെടുപ്പൊന്നും
കൂടാതെ എന്നോട് പറ
ഞ്ഞു: ”സേതുവിനെ ഇവിടെ നിർത്തി
പഠിപ്പിക്കുകയാണെങ്കിൽ എനിക്ക് മന
സ്സമാധാനത്തോടെ ഡൽഹിക്ക് പോകാം.
നിങ്ങൾക്ക് അസൗകര്യമാവുമെ
ന്ന് എനിക്കറിയാം. എങ്കിലും ഒരു കുട്ടി
യുടെ ഭാവിയെക്കരുതി”.
അദ്ദേഹം മുഴുമിക്കുന്നതിന് മുമ്പ് ,
രുഗ്മിണിയോടു പോലും ആലോചി
ക്കാതെ ഞാൻ പറഞ്ഞു, ”അങ്ങനെയാവട്ടെ”.
ഒരുപക്ഷേ എന്നോട് തോന്നിയിട്ടു
ള്ള അടുപ്പം കൊണ്ടാവാം ഭാസ്കരേ
ട്ടൻ അങ്ങനെ ഒരാവശ്യം ഉന്നയിച്ചത്.
ഭാസ്കരേട്ടൻ ഡൽഹയിൽ നിന്ന് വരുമ്പോഴൊക്കെ
ഞങ്ങളുടെ കൂടെയാണ്
താമസിക്കുക. രണ്ടു മൂന്നു ദിവസം മോനോടൊപ്പം
കഴിയാമല്ലോ. ഇത്രയും
കാലം ബോംബെയിലും ഡൽഹിയി
ലും ജീവിച്ചുവെങ്കിലും ഭാസ്കരേട്ടൻ ച
പ്പാത്തി തിന്നിട്ടേയില്ല എന്നതാണ് അസാധാരണമായ
വാസ്തവം. ചോറും
മത്സ്യക്കൂട്ടാനും മതി ആ ഗുരുവായൂർ
ക്കാരന്. ജപ്പാനിൽ പോയിട്ടും ചോറു
മാത്രമേ കഴിച്ചിട്ടുള്ളു എന്ന് പറഞ്ഞ
പ്പോൾ ഞങ്ങൾ അത്ഭുതപ്പെട്ടു. ഭാസ്കരേട്ടൻ
മുംബൈയിലെ പല മുന്തിയ
ഹോട്ടലുകളിലും ഞങ്ങളെ അത്താഴ
ത്തിന് കൊണ്ടുപോകാറുണ്ട്. എന്റെ കു
ട്ടികൾ ആദ്യമായി വിമാനയാത്ര നട
ത്തിയതിന് കാരണക്കാരനും അദ്ദേ
ഹംതന്നെ. ഭാസ്കരേട്ടന്റെ അന്ത്യകാലം
ക്ലേ ശഭരിതമായിരുന്നു. കാഴ്ചശ
ക്തി നശിച്ചതുകൊണ്ട് അദ്ദേഹം ഏറെ
ദു:ഖിച്ചു. എങ്കിലും മരിക്കുന്നതിന് മുമ്പ്
മകനെ താൻ ജോലി ചെയ്തിരുന്ന
സ്ഥാപനത്തിൽതന്നെ ഉദ്യാഗത്തിൽ
കയറ്റിയത് ഭാഗ്യമായി.
2010ൽ അദ്ദേഹം മരിക്കുമ്പോൾ ഞ
ങ്ങൾ സന്ദീപിന്റെ കൂടെ അമേരിക്കയി
ലായിരുന്നു. ഭാസ്കരേട്ടൻ ജപ്പാനിൽ
നിന്ന് കൊണ്ടുവന്ന ഗെയ്ഷാസുന്ദരി
കണ്ണാടിക്കൂട്ടിലിരുന്ന് പുഞ്ചിരിക്കു
മ്പോൾ ഞങ്ങൾ അദ്ദേഹത്തെ സ്നേഹത്തോടെ
ഓർക്കുന്നു.
(തുടരും)