മൊറോക്കൻ കഥ
രാത്രിയുടെ അന്ധകാരത്തിനു കീഴേയും
കനത്ത മഴയിലും നിങ്ങൾക്ക് കടൽ
കാണാൻ ഏറെ പ്രയാസമായിരിക്കും.
ഡ്രൈവർമാർ മൂക്കറ്റം കുടിച്ചതു കാരണം
കാറുകൾ നിയന്ത്രണം വിട്ട് റോഡി
നു ചുറ്റും മറിഞ്ഞുകിടപ്പുണ്ടാകും. അത്യാഹിതങ്ങൾ
മിക്കവാറും പതിവാണ്. പോലീസ്
എല്ലായ്പോഴും വൈകിയാണ് എ
ത്തുക. അത്യാഹിതം സംഭവിച്ചിടത്ത് ജി
ജ്ഞാസയോടെ കൂട്ടംകൂടി നിൽക്കുന്നവരോട്
ഒരേ ചോദ്യമാവും ചോദിക്കുക:
”ഡ്രൈവർ മദ്യപിച്ചിട്ടുണ്ടായിരുന്നോ?”
ആംബുലൻസ് പതിവായി അതിലുംവൈകിയാണ്
എത്തുക. അവസാനം കൂടിനിൽക്കുന്നവർ
പിരിഞ്ഞുപോകും. ചി
ലപ്പോൾ എവിടേയും മണത്തുചെല്ലുന്ന കാഴ്ചക്കാരിൽ ആർക്കെങ്കിലും ഒരു
തൊഴിയോ ഇടിയോ കിട്ടിയെന്നുവരും.
അല്ലെങ്കിൽ പോലീസിന്റെവക ജീപ്പിനകത്തേക്ക്
ഒരു തള്ളാകും. എങ്കിലും പിഴയടച്ചുകഴിഞ്ഞാൽ
അയാളെ തിരിച്ച് റോഡിന്റെ
നടുക്ക് കൊണ്ടുപോയി ഇറക്കി
വിടും.
കടലിന്റെ ഭയങ്കരമായ മുരൾച്ച നി
ങ്ങൾക്ക് കേൾക്കാം. ഇടിമുഴക്കം അതി
ലും രൂക്ഷമാണ്. പബ്ബുകളുടെയും ഹോട്ട
ലുകളുടെയും സമീപം നിർത്തിയിട്ടിരുന്ന
കാറുകളുടെ മുകളിൽ വീഴവെ പേമാരി
യുടെ ആരവത്തിന് ശക്തികൂടി. ‘ഒക്ലാഹോമ’ നിശാക്ലബ്ബി
ൽ നിന്ന് സംഗീതത്തിന്റെ ഗർജനം വരുന്നുണ്ടായിരുന്നു.
നിശാക്ലബ്ബിന് തൊട്ടടുത്തായി
ഒരു പബ്ബുണ്ട്. ആളുകൾ എപ്പോഴും അവിടേക്ക്
കൂട്ടമായി വരികയും പോകുകയും
ചെയ്യും. ഉറക്കെ കോലാഹലമുണ്ടാ
ക്കുന്ന സംഘങ്ങൾ എന്നും രാത്രി പബ്ബിൽനിന്ന്
ചാഞ്ചാടി പുറത്തേക്ക് വരി
കയും പലപ്പോഴും മറ്റുള്ള സംഘങ്ങളുമായി
കയ്യാങ്കളിയിൽ ഏർപ്പെടുകയും ചെ
യ്യും; മുഷ്ടി ചുരുട്ടിയോ മൂർച്ചയുള്ള ആയു
ധങ്ങൾകൊണ്ടോ. പലപ്പോഴും അതിനി
രയായി ഒരു സ്ത്രീവഴിയോരത്ത് രക്തംവാർന്ന്
കിടപ്പുണ്ടാകും, സംഭവവുമായി
യാതൊരു ബന്ധവുമില്ലാത്തവർ ചുറ്റും
കൂടിനിൽക്കുന്നുമുണ്ടാകും. പോലീസ് വ
ന്നാൽ സംഭവിച്ചത് എന്താണെന്നുള്ളതി
ന് വെറുതെയൊരു സാക്ഷിപറയാൻ
പോലും ആളെ കിട്ടില്ല. അപ്പോൾ പോലീസുകാർ
പതിവായി പറയുന്നതാണ്:
”ഇതാണ് എല്ലാ തേവടിശ്ശികളുടെയും
വിധി. ആണുങ്ങളുടെ പണംതട്ടിപ്പറിച്ചെ
ടുത്തതിനുംമാത്രം ഇപ്പോൾ വഴിയോര
ത്ത് ചോരയും വാർന്ന് കിടക്കുകാ”.
കടൽ കൂരിരുട്ടിൽ ഗർജിക്കുകയാണ്,
മഴ അത്രയ്ക്ക് രൂക്ഷമല്ല. സുആദ് ഒക്ലാഹോമായുടെ
ഇടുങ്ങിയ വാതിലിൽക്കൂടെ
തിരക്കിട്ട് പുറത്തേക്ക് നടന്നു, തുടർ
ന്ന് പിറകിൽ സാക്ഷയുടെ പരുഷമായ
ശബ്ദം. അവൾ കോട്ട്ബെൽറ്റ് മുറുക്കി
ക്കെട്ടാൻ ശ്രമിച്ചുകൊണ്ട് ചുറ്റിനും വലി
യ മൺചട്ടികൾ വച്ച ചെറുചത്വരത്തി
ലേക്ക് ഒരല്പം നടന്നു. അതുകഴിഞ്ഞ് നല്ല
പരിചയമുണ്ടെന്ന് തോന്നിക്കുന്ന ആകർ
ഷകമായി ഉടുപ്പു ധരിച്ച പാറാവുകാരനോട്
സംസാരിച്ചുകൊണ്ട് സഈദ് വ
ന്നു.
”രാത്രി കഴിച്ചതാ; നിങ്ങൾക്ക് വണ്ടി
യോടിക്കാൻ പറ്റുമോ?” പാറാവുകാരൻ
ചോദിച്ചു.
”കുടിച്ചു മതിയായിട്ടില്ല! ബോട്ടിൽ മുഴുവൻ
ആ തേവടിശ്ശി കാലിയാക്കി. കാശ്
അവൾ കൊടുക്കട്ടെ”.
”രാത്രി ഇനീം അതിന് പോകുകയാ?
ഒരു വിചാരം വേണം, സഈദ്”.
”എന്നും രാത്രി എനിക്കിതല്ലേ പരി
പാടി! ശഹരിയാർ രാജാവല്ലേ ഞാൻ”.
എന്നിട്ട് മടിച്ചുനിന്ന പാറാവുകാരന്റെ
കയ്യിൽ ചിരിച്ചുകൊണ്ട് ഒരു പത്ത്
ദിർഹം നോട്ട് വെച്ചുകൊടുത്തു.
”നമ്മള് സ്നേഹിതന്മാര്, എന്തിനാ
പണം വെറുതെ കളയുന്നത്?” പാറാവുകാരൻ
ചോദിച്ചു.
സുആദിനെ നോക്കവെ സഈദ് അ
ക്ഷമനായി. ചെറുചത്വരത്തിൽ നിൽക്കു
ന്ന അവൾ ക്ഷീണിച്ചപോലെ ഉണ്ടായിരു
ന്നു. അയാൾ അവളുടെ തോളിൽ കൈ
ചുറ്റി തന്നോട് വലിച്ചടുപ്പിച്ചു.
”കാർ അവിടെയാണ്”.
”ഊം?”
”ഇവിടെ അടുത്തുതന്നേന്ന്”.
”നമ്മളെവിടേക്കാ?”
”നിന്റെ ഇഷ്ടംപോലെ. അടയ്ക്കാ
ത്ത സ്ഥലങ്ങൾ വേറേയുമുണ്ട്. ഈ രാത്രി
നമുക്കുള്ളതാണ്”.
അവർ കാറിൽ വിഷമിച്ചു കയറിക്ക
ഴിഞ്ഞ് അവൾ ഹാൻഡ് ബാഗിൽനിന്ന്
ഹഷീഷ് നിറച്ച ഒരു സിഗരറ്റ് വലിച്ചൂരി
യെടുത്ത് വിരലുകളിലിട്ട് തിരിക്കാൻ തുടങ്ങി.
”സഈദ്, പോകുന്ന വഴിക്ക് എന്റെ
യൊരു കൂട്ടുകാരിയെ കാണാൻ വണ്ടിനി
റുത്തണം. പാവം, ഇന്നുരാത്രി ഒന്നും വലിക്കാൻ
കിട്ടിയിട്ടുണ്ടാവില്ല”.
”അതെന്തേ കിട്ടാത്തത്? കോർണീ
ഷിലെ നടപ്പാതയിൽ ഹഷീഷ് വിൽക്കു
ന്നവർ ഒരുപാടുപേരുണ്ടല്ലോ”.
”പാവമാ, കിട്ടിയില്ലെങ്കിൽ അവൾ
ചത്തുപോകും, അല്ലെങ്കിൽ ആത്മഹത്യ
ചെയ്തുകളയും. എന്റെ വളരെയടുത്ത
കൂട്ടുകാരിയാ. പക്ഷേ ചിറ്റപ്പനുമായും
കാമുകനുമായും ഒരുപാട് പ്രശ്നങ്ങളു
ണ്ട്. നല്ല ഭംഗിയുള്ളൊരു മകളുണ്ട്, പക്ഷേ
കാമുകന് കുട്ടിയെ വേണ്ട. അയാൾ
പണവും സ്വാധീനവുമുള്ളൊരു കുടുംബ
ത്തിലെയാ, കേട്ടോ?”
”ഈ കുടുംബങ്ങളെ എനിക്കറി
യാം. നിന്നെപോലുള്ള പെണ്ണുങ്ങൾ
ക്കും അവരെ ഇഷ്ടമാണ്”.
”എനിക്കവവരെ ഇഷ്ട മല്ല. എങ്കി
ലും എനിക്ക് ജീവിക്കണം”. സ്വരത്തിൽ
അലസഭാവം വരുത്തിയാണ് അവളത്
പറഞ്ഞത്. അയാളപ്പോൾ ഭവനങ്ങളെ
വേർതിരിക്കുന്ന വിജനമായ തെരുവുകളിൽക്കൂടെ
വണ്ടിയോടിക്കുകയായിരു
ന്നു. വിവിധവർണങ്ങളിലുള്ള ദീപങ്ങ
ളാൽ അലങ്കരിക്കപ്പെട്ട പൂന്തോട്ടങ്ങളു
ള്ള മനോഹരമായ വീടുകൾ. അവൾ ക
ണ്ണടച്ച ് ഹഷീഷ് സിഗരറ്റ് ഉയർത്തു
മ്പോൾ അയാളോട് ചോദിച്ചു, ”വലിക്കുന്നോ?”
അയാൾ അവളുടെ കയ്യിൽനിന്ന് സി
ഗരറ്റ് വാങ്ങി ഒരു പുകയെടുത്ത് തിരികെകൊടുത്തു.
”ഇപ്പോഴെന്ത് പറയുന്നു. എന്റെ സ്നേഹിത
എവിടെ?” അവളയാളെ കളി
യാക്കി.
”എനിക്കറിയില്ല, ഈ ലോകത്ത് എവിടെയെങ്കിലും
കാണുമായിരിക്കും”.
”നമ്മളോ, നമ്മളെവിടെയാ?”
”അവർക്കിടയിൽ”.
”ആരുടെ?”
”നീസ്നേഹിക്കുന്നവരുടെ”.
”എനിക്കാരോടും സ്നേഹമില്ല. സ്നേഹിച്ചിരുന്നു,
അൽമുത്തീഇനെ, പക്ഷേ
വിട്ടു, അവന്റെ കയ്യിൽ പണമില്ല.
ഡ്രഗ്സ് വാങ്ങിക്കാനായി അവനെന്റെ
പണം മോഷ്ടിക്കുമായിരുന്നു. പണം കി
ട്ടിയില്ലെങ്കിൽ അവന് ഭ്രാന്തുപിടിക്കും,
എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടു
ത്തും. ഹൈസ്കൂളിൽ ഞങ്ങൾ ഒരുമി
ച്ചാണ് പോയിരുന്നത്. രണ്ടുപേരേയും പറഞ്ഞുവിട്ടു.
അവന്റെ ബാപ്പ ഉമ്മയെ പലതവണ
കൊല്ലാൻ നോക്കിയതാണ്,
അറിയാമോ? ബാപ്പയെ എനിക്കറിയി
ല്ല, അവൻ പറഞ്ഞതാ. ഒരു സംശയവുമില്ല,
ബാപ്പയെപോലെതന്നെ മകനും.
ഞാനവനെ വിവാഹംകഴിച്ചാൽ, അയാളെന്നേയും
കൊല്ലാൻ നോക്കും. എനി
ക്ക് മരിക്കേണ്ട. എനിക്ക് ജീവിക്കാനാണിഷ്ടം”.
കാറിനകത്ത് സംഗീതത്തിന്റെ കോലാഹലമാണ്.
വളരെ പതുക്കെയാണത്
നീങ്ങിയിരുന്നത്. ജനലുകൾ അടച്ചിരു
ന്നു. പുറത്ത് മഴയും തണുപ്പുമാണ്, കാർ
അടച്ചുമൂടിയ ഒരു പെട്ടിപോലെയായി.
ഹഷീഷിന്റെ പുകകൊണ്ട് ശ്വാസംമുട്ടു
ന്നുണ്ടായിരുന്നു. എങ്കിലും ജനൽ തുറ
ക്കുന്നത് സഈദിന് ഇഷ്ടമല്ല. അതിനി
ടെ, വലിയൊരു മോട്ടോർസൈക്കിൾ അവരുടെ
മുമ്പിലേക്ക് കുതിച്ചുവന്നതി
നാൽ സഈദ് അല്പമൊന്ന് വിറച്ചു. കൈകൊണ്ടയാൾ
മുമ്പിലെ വിൻഡൊഷീൽ
ഡ് തുടച്ചു.
”എനിക്ക് അതുപോലത്തെ വലി
യൊരു മോട്ടോർസൈക്കിൾ ഉണ്ടായിരുന്നെങ്കിൽ”
സുആദ് പറഞ്ഞു.
”എന്നിട്ടുവേണം തലയ്ക്ക് പിടിക്കുമ്പോൾ
മുന്നിലുള്ള റോഡിലെ മരങ്ങ
ളൊക്കെ തട്ടിവീഴ്ത്താൻ”.
”ഹാ ഹാ ഹാ, പുളുവടിക്കാതെ. ഈമാതിരി
മോട്ടോർസൈക്കിളുള്ള എല്ലാവരും
ഹഷീഷ് വലിക്കും”.
അവർ വീടുകളുള്ള പ്രദേശം പിന്നി
ട്ടു. മഴ തോർന്ന് നഗരം ശാന്തമായതുപോലെ.
മഴ പെയ്തതിനാൽ കെട്ടിനിൽ
ക്കുന്ന ചളിവെള്ളം ചിലഭാഗങ്ങളിൽ രാത്രിവെട്ടത്തിൽ
തിളങ്ങുന്നുണ്ടായിരുന്നു.
ഇടയ്ക്കിടെ, ഏതോ രാത്രി പട്രോളിംഗുകാർ
ലൈറ്റണച്ച് സാവധാനം റോഡ് മുറിച്ചുകടന്ന്
അലഞ്ഞുതിരിയുന്നവരെ
അന്വേഷിച്ചു വഴിയോരങ്ങൾക്ക് സമീപം
തങ്ങി. സുആദിന് കോട്ടിനകത്ത് ഇളംചൂട്
തോന്നി, അവൾ തല പിറകോട്ട് ചായ്
ച്ച് സ്വസ്ഥയായി ഇരുന്നു. കണ്ണുകൾ അട
ഞ്ഞു, അവളത് പ്രയാസപ്പെട്ട് തുറന്നു.
അവളെന്തോ പിറുപിറുത്തു. അവൾക്ക്
കഴിക്കാൻ എന്തെങ്കിലും വേണ്ടിവരുമെ
ന്ന് സഈദിന് മനസ്സിലായി. അയാൾ
ക്കും വിശപ്പുണ്ടായിരുന്നു. സാധാരണയായി,
ഇത്തരം രാത്രികൾ കഴിഞ്ഞാൽ
അയാളൊന്നും കഴിക്കാറില്ല, ചില
പ്പോൾ ഇട്ട വസ്ത്രത്താലേയും ഷൂസുകളാലേയും
അതേപടി ഉറങ്ങിക്കളയും.
”നിനക്ക് വിശക്കുന്നോ?” അയാൾ
ചോദിച്ചു.
”ങാ”.
”നമുക്ക് പോയി ഹരീര സൂപ്പ് കഴിച്ചാലോ?”
”ഹരീരയ്ക്ക് ഒരു പുളിപ്പാണ്, അതി
ലെ ഹമോസും പയറും കല്ലുപോലിരി
ക്കും”.
”ഹഷീഷ് പുകച്ചപ്പോൾ വിശന്നു,
അല്ലേ?”
”ഉവ്വ്, ഒരിക്കൽ ഞാൻ ഇത്രയും വലി
യ പാത്രത്തിൽ കസ്കസ് ഒറ്റയ്ക്കിരുന്ന്
കഴിച്ചിട്ടുണ്ട്”അവൾ കൈകൾകൊണ്ട്
വലിപ്പം കാണിച്ചു.
”പുളുവടിക്കാതെ!”
”സത്യമായും. അഭിമാനത്തോടെ പറയുകയാ”.
”നിനക്ക് അഭിമാനമോ. എടീ…” അയാൾ
വഴിക്കുവച്ച് നിർത്തി.
”പറ; നിന്റെ വായിൽനിന്നുതന്നെ
അത് വരണം. എന്നാൽ കുറിച്ചുവച്ചോ,
ആ വീട്ടുമുതലാളിമാരുടെ പെൺമക്കളേ
ക്കാൾ അഭിമാനം എനിക്കുണ്ട്. എനിക്ക്
അവരെയൊക്കെ അറിയാം. ഞങ്ങൾ ഒരുമിച്ചിരുന്ന്
ഒരുപാട് ഹഷീഷ് പുകച്ചിട്ടു
ണ്ട്”.
”ശരിശരി, കുഴപ്പമില്ല. അപ്പോൾ നി
നക്ക് കഴിക്കാൻ ഹരീര വേണ്ടല്ലോ?”
”വേണ്ട. എനിക്ക് മുട്ടയും സോസുമി
ട്ട കുഫ്താ ഹംബർജർ മതി. തഞ്ജാവീറസ്റ്റോറന്റിൽ
വിലക്കുറവുണ്ട്. സിൻ
സിന്നാറ്റി ബാറിന് അടുത്തുള്ള”.
”പക്ഷേ അവിടെ വലിയ തിരക്കാവും.
പലപ്പോഴും രാത്രി കഴിഞ്ഞാൽ കാമുകിമാരെച്ചൊല്ലി
കുടിയന്മാർ തമ്മിൽ
അടിപിടി കൂടുകയും ചെയ്യുന്നുണ്ടാകും.
പരിശോധന നടത്തുന്ന പോലീസുകാരു
ണ്ടാകും. തിരിച്ചറിയൽ കാർഡ് പരിശോധിക്കും.
കരളേ, നിന്റെ കയ്യിൽ തിരിച്ചറി
യൽ കാർഡുണ്ടോ?”
”എന്താ ഞാൻ വേറെ വല്ല ഗ്രഹ
ത്തിൽനിന്നോ മറ്റോ വരികയാണെന്ന്
കരുതിയോ? ഞാനും മൊറോക്കോക്കാരിയാ.
എനിക്കുമുണ്ട് മറ്റുള്ളവരെപോലെ
ബാപ്പയും ഉമ്മയും. എളുപ്പത്തിൽ കി
ട്ടിയത് കൊണ്ടാ എന്നെ നിന്ദിക്കുന്നത്?
നിന്നെ ഇഷ്ടമില്ലായിരുന്നെങ്കിൽ ഞാൻ ഒപ്പം വരുമായിരുന്നോ? ആണുങ്ങളെ
അയാൾ ഏതുതരക്കാരനാന്ന് ഞാൻ മണത്തറിയും,
കേട്ടോ. ഞാൻ നിന്റെ സൂ
ട്ടും കോട്ടും മാത്രമാണ് ഇഷ്ടപ്പെട്ടതെന്ന്
വിചാരിക്കരുത്. അല്ലാ, എന്തോ നിന്റെ
വേറെ ചിലതുണ്ട്. അത് നിനക്കുപോലും
അറിയില്ലാത്ത എന്തോ ആയിരി
ക്കാം. അറിയാമോ, അവനവനെപറ്റി അറിയാവുന്നവർ
കുറച്ചുപേരേയുള്ളു”.
അവൾ കണ്ണുകൾ പൂർണമായും അട
ച്ചു. ഉറങ്ങിയില്ല, എങ്കിലും സംഗീതവും കുരുവികളുടെ കൂജനങ്ങളും ശ്രദ്ധിച്ചു കൊണ്ട് സ്വയംമറന്നിരുന്നു. പാതിയു
ണർവിൽ ഈന്തപ്പനകളാൽ ചുറ്റപ്പെട്ട ഒരു
കടൽക്കര കണ്ടു. കടൽക്കരയിൽ ആളുകൾ
നഗ്നരായി കുളിക്കുകയും വെയിൽ
കായുകയും ചെയ്യുന്നു. ചില സ്ത്രീ
കളുടെ തലമുടിയിൽനിന്ന് ഭംഗിയുള്ള പുഷ്പങ്ങൾ
തൂങ്ങിക്കിടന്നു. പൂക്കൾ സൂര്യ
കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി. സഈദ്
സഹയാത്രികയെ തിരിഞ്ഞുനോക്കിയപ്പോൾ
അവളുടെ മുഖം കൊച്ചുകുട്ടിയു
ടേതുപോലെ സ്വപ്നം കാണുന്നതും നി
ഷ്കളങ്കവുമായി തോന്നിച്ചു. അയാൾ മറ്റൊരു
സിഗരറ്റെടുത്തു. അതിന് തീക്കൊളുത്തി,
കാർ പാർക്കുചെയ്യാൻ തെല്ല് പ്രയാസപ്പെട്ട്
ഇടംകണ്ടെത്തി. സുആദ് ക
ണ്ണുതുറന്ന് തനിക്കും ഒരു സിഗരറ്റ് കത്തി
ച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു. അപ്പോഴേക്ക്
മഴ പൂർണമായും നിന്നിരുന്നു. എ
ങ്കിലും തലപൊക്കി ആകാശം നോക്കിയപ്പോൾ
ഇരുണ്ടുമൂടിയപോലെ തോന്നി.
‘സംശയമില്ല, നിമിഷനേരത്തിനകം
വീണ്ടും മഴ വരും, അതുപോലെ നാളേയും
മറ്റന്നാളും മഴയുണ്ടാകും. മണ്ണിന് മഴവേണം’
അയാൾ മനസ്സിൽ പറഞ്ഞു.
വെള്ളമില്ലെന്നാണ് എല്ലാവരുടേയും പരാതി.
തന്റെ ബാപ്പയുടെപോലും. അദ്ദേ
ഹത്തിന് അൽ-മുസക്കിറ ഭാഗത്ത് സ്വ
ന്തമായി ഭൂമിയുണ്ട്. ഇപ്പോഴും ജലസേച
നത്തിനുള്ള തോടുകളില്ലാത്ത പ്രദേശമാണ്.
കനാലുകൾക്കുവേണ്ടി കുഴിക്കു
ന്നത്, സർക്കാരിലെ ഉയർന്ന ഉദ്യോഗ
സ്ഥനുമായി ബന്ധമുള്ള ഒരു പണക്കാരന്റെ
നിലങ്ങൾക്ക് സമീപം വച്ച് നിർത്തി.
സഈദ് മഴ വരണമെന്ന് സർവാത്മനാ
ആഗ്രഹിച്ചു. പക്ഷേയത് തനിക്കുവേണ്ടി
ആകരുത്. തനിക്ക് സ്വന്തമായി ഫ്ളാറ്റും
കാറുമുണ്ട്. ഭാര്യയ്ക്കും സ്വന്തമായി കാറുണ്ട്.
ബാങ്ക് അക്കൗണ്ടുമുണ്ട്; തന്റെ പ്രായത്തിലുള്ളവർക്ക്
അതത്ര എളുപ്പമല്ല.
സുആദ് വണ്ടിയിൽനിന്നിറങ്ങി കോ
ട്ടിന്റെ കോളർ നേരെയാക്കവെ വാതിൽ
അലസമായും അലക്ഷ്യമായും അടച്ചു.
”ഡോർ വലിച്ചേക്കൂ; അത്രയ്ക്ക് തണുപ്പില്ല,
മഴയും നിന്നിരിക്കുന്നു”.
അവൾ കാറിന്റെ ഡോർ തുറന്ന് വീ
ണ്ടും ഊക്കിൽ വലിച്ചടച്ചു, അടഞ്ഞെന്ന്
ഉറപ്പുവരുത്തി. എന്നിട്ടവർ തഞ്ജാവീ
സിന് നേരെ നടന്നു. ഉള്ളിൽനിന്ന് സ്റ്റെ
വി വണ്ടറിന്റെ ശബ്ദം വരുന്നുണ്ടായിരു
ന്നു. സാവധാനമത് തുറന്ന സ്ഥലത്തെ
കോണുകളിലേക്ക് വ്യാപിക്കുകയാണ്.
ചെറുതും പലപല നിറങ്ങൾകൊണ്ട് മോടികൂട്ടിയതുമായ
സ്ഥലങ്ങൾ. ഏതാനും
പെൺകുട്ടികൾ കൗണ്ടറിന്റെ മുന്നിൽ
നിൽപുണ്ടായിരുന്നു, എങ്കിലും സ്ത്രീകളേക്കാളും
പുരുഷൻമാരാണ് അധികം.
വൃത്തിയായി വസ്ത്രം ധരിച്ച ജോലി
ക്കാർക്ക് വേഗവും ചുറുചുറുക്കുമുണ്ട്. അതിലൊരുത്തൻ
സ്റ്റവി വണ്ടർ ഗാനത്തോടൊപ്പം
നൃത്തം ചെയ്തുകൊണ്ട് ഒരു ഇറ
ച്ചിക്കഷണം വായുവിലേക്ക് ഞൊടിച്ചെ
റിയുന്നു.
കൈകളിൽ താങ്ങി കുനിഞ്ഞിരിക്കുകയായിരുന്ന
ഒരു പെൺകുട്ടി തലപൊ
ക്കി. സുന്ദരിയാണ്, എങ്കിലും ഉറക്കമിള
ച്ചതിനാലും അമിതമായി മദ്യപിച്ചതിനാലും
ക്ഷീണിതയായി കാണപ്പെട്ടു. അവൾ
തനിയെയാണെന്ന് തോന്നി. അവൾ
നൃത്തം വയ്ക്കുന്ന വെയ്റ്ററെ വിളി
ച്ചു. എന്നാൽ നൃത്തം വയ്ക്കാത്ത മറ്റൊരു
വെയ്റ്റർ അവളുടെയടുത്തേക്ക് ചാടി
ച്ചെന്നു.
”ഇവിടെ ഒരു ഗ്ലാസ് ഐസ് വാട്ടർ”.
”നീയിന്ന് രാത്രി ഐസുവെള്ളം എത്രയാ
കുടിച്ചത്. എന്തുപറ്റി? ഹാഷ് ഒരുപാട്
വലിച്ചോ?”
”താൻ തന്റെ പാടുനോക്ക്. ഇല്ലെ
ങ്കിൽ ഞാൻ മേലേ തഞ്ജാവീസിലേക്ക്
പോകും”.
”പൊയ്ക്കോ. തഞ്ജാവിക്ക് നിന്നെ
പോലുള്ളവരെയൊന്നും പിടിക്കില്ല”.
”ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്ന്
താൻ തന്റെ പണി നോക്ക്”.
വെയ്റ്റർ വെള്ളം കൊണ്ടുവന്നുകൊടുത്ത്
അതിൽ ഒരു കഷണം ഐസിട്ടു.
അവൾ അതു മുഴുവൻ ഒറ്റവലിക്ക് കുടി
ച്ചു വീണ്ടും തലയിൽ കൈവെച്ച് കുനി
ഞ്ഞിരുന്നു. വെയ്റ്റർ പറഞ്ഞു: ”ഉറക്കം
വരുന്നെങ്കിൽ വീട്ടീപ്പോ”. പക്ഷേ അവളത്
കേട്ടതായി ഭാവിച്ചില്ല.
സഈദും സുആദും സാൻഡ്വിച്ചിന്
ഓർഡർകൊടുത്തു കഴിഞ്ഞ് ആൾക്കൂട്ട
ത്തിൽ നിൽക്കുകയായിരുന്നു. ചിലർ നി
ന്നനില്പിൽ ധൃതിയിൽ കഴിക്കുന്നു. അയാൾ
സാൻഡ്വിച്ചുകൾ വാങ്ങി. കാറിനകത്തിരുന്ന്
കഴിക്കാനായി അവർ അവി
ടെനിന്നിറങ്ങി. കാരണം, അവിടേയും ഇവിടേയുമായി
മഴ അപ്പോഴും ചെറുതുള്ളി
യിടുന്നുണ്ടായിരുന്നു. സുആദ് പൊതിയഴിച്ച്
സാൻഡ്വിച്ച് ആർത്തിയോടെ വിഴു
ങ്ങാൻതുടങ്ങി. അവളതിൽ നിരതയായി
രിക്കെ സഈദ് ചോദിച്ചു:
”ഇന്നൊന്നും കഴിച്ചില്ലേ? എന്തിനാ
ഇത്ര ആർത്തി?”
അവളൊന്നും പറഞ്ഞില്ല. ചവയ്ക്കു
ന്ന തിരക്കിലായിരുന്നു. ഒരു കഷണം ത
ക്കാളി അവളുടെ കോട്ടിൽവീണു, അവളത്
പെട്ടെന്നെടുത്ത് വായിലേക്കിട്ടു. ഒരു
നിഴൽ കാറിന് പിറകിൽക്കൂടെ കടന്നുപോയി.
സഈദ് തിരിഞ്ഞുനോക്കിയപ്പോൾ
ഒരു പോലീസുകാരൻ ജനൽ
ക്കൽ മുട്ടുന്നു. അയാളത് തുറന്നപ്പോൾ
പോലീസുകാരൻ അവരോട് സലാം പറ
ഞ്ഞ് സഈദിന്റെ കടലാസുകൾ ആവശ്യപ്പെട്ടു.
പോലീസുകാരൻ കാറിനകത്ത്
പിൻസീറ്റിലേക്ക് നോക്കി കടലാസ് ചോദിക്കാതെ
സുആദിന്റെ മുഖം സൂക്ഷിച്ചുനോക്കി:
”അതാരാ?”
”സ്നേഹിതയാ”.
”പോയുറങ്ങ്. നേരം വൈകിയതാ.
അല്ലെങ്കിൽപിന്നെ രാത്രിമുഴുവൻ പോലീസ്
സ്റ്റേഷനിൽ കഴിച്ചുകൂട്ടേണ്ടിവ
രും”.
പോലീസുകാരൻ കടലാസുകൾ തി
രിച്ചുകൊടുത്ത് സ്ഥലംവിട്ടു. ”ഈ പന്നി
കൾ ഈച്ചകൾ പോലാ, എവിടേയുമു
ണ്ടാകും” സുആദ് വിമർശിച്ചു.
”മിണ്ടാതിരി, ഇല്ലെങ്കിൽ ഞാൻ നി
ന്നെ അയാളുടെകൂടെ അയയ്ക്കും. ഒരു
മാന്യനായ മനുഷ്യൻ, എന്നിട്ടും നീഅയാളെ
പന്നിയെന്നാ വിളിക്കുന്നത്. എന്റെകൂടെ
അല്ലായിരുന്നുവെങ്കിൽ നിന
ക്ക് രാത്രി പോലീസ്സ്റ്റേഷനിൽ കഴിയേ
ണ്ടിവരുമായിരുന്നു”.
”എന്തിന്? ഞാനാരേയെങ്കിലും
കൊന്നോ?”
”എന്താ നിനക്ക് രാത്രിയിൽ കാര്യം?
സംശയകരമായ പ്രവർത്തനങ്ങൾ അമർച്ച
ചെയ്യാൻ വേണ്ടിയാണ് അവരീഭാഗങ്ങളിൽ
രാത്രി റോന്തു ചുറ്റുന്നത്. ഈയിടെയായി
പലപല കള്ളന്മാരുമുണ്ട്. കു
റ്റകൃത്യങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്”.
അയാൾ വിശദീകരിച്ചു.
”ഞാൻ വെറുമൊരു…” അവൾ തോളുകൾ
കുലുക്കി. ”ശരിക്കുള്ള കള്ളന്മാർ
സുഖമായി വീട്ടിൽ കിടന്നുറങ്ങുകയാ”.
”നിന്നെ സംബന്ധിച്ചല്ലാത്ത കാര്യ
ത്തിൽ നീസംസാരിക്കരുത്”.
”നീയിപ്പം എന്റെയൊപ്പം ഇല്ലായിരു
ന്നുവെങ്കിൽ, നീയും അതിലൊരുത്തനാ
ന്ന് ഞാൻ പറയുമായിരുന്നു”.
അയാൾ അവൾക്കുവേണ്ടി ഒരു സി
ഗരറ്റിന് തീകൊളുത്തി. അവൾ പൊട്ടിച്ചി
രിച്ചുകൊണ്ട് സാൻഡ്വിച്ചിന്റെ കീറിയ
കടലാസ് കാറിന് പുറത്തേക്ക് വലിച്ചെ
റിഞ്ഞശേഷം അയാളുടെ വലത്തെ തുടയിൽ
തഴുകി. ചുരുട്ടിക്കൂട്ടിയ കടലാസ് കുതിർന്ന
നിലത്തുകൂടെ ഉരുണ്ട് ഇപ്പോൾ
നടപ്പാതയിൽ കിടക്കുകയാണ്.
”ഭക്ഷണം കഴിച്ചുകഴിഞ്ഞ് പുകവലി
ക്കുന്നതാണ് എന്നും എനിക്കിഷ്ടം; സിഗരറ്റിന്
അപ്പോഴൊരു പ്രത്യേക രുചിയാണ്.
പറ, താനെവിടേക്കാ പോകുന്നത്?
ഹോട്ടലിലേക്കാണെന്ന് പറഞ്ഞേക്കരുത്,
പോലീസുകാരെ എനിക്ക് പേടിയാ.
അപ്പാർട്ടുമെന്റ് ഉണ്ടോ?”
”ഇല്ല”.
”ഹാസം അൽ-കബീർ ഭാഗത്തിനടു
ത്ത് ഒരു ഒഴിഞ്ഞസ്ഥലം എനിക്കറി
യാം”.
”ഹാസം അൽ കബീർ ഒരുപാട് ദൂരെയാണ്”.
”എന്നാലെന്താ, സുരക്ഷിതമായ
സ്ഥലമാണ്. ശുദ്ധവായു ആസ്വദിക്കാൻ
നല്ലതാ. ആളുകളെല്ലാം ശുദ്ധവായുവിന്
അവിടേക്കാ പോകുന്നത്”.
”നീയും ശുദ്ധവായു ആസ്വദിക്കാൻ
അവിടേക്കാണോ പോകാറ്?”
”നിന്നെപോലുള്ളവരുടെയൊപ്പം
മാത്രം. അപ്പാർട്മെന്റൊന്നും കിട്ടാതാകു
മ്പം. ഫർദാൻ ഭാഗത്ത് സ്വന്തമായൊരു
അപ്പാർട്മെന്റുള്ള ഒരു സ്നേഹിത എനി
ക്കുമുണ്ട്. പക്ഷേ അവളുടെ ബോയ് ഫ്ര
ണ്ട് ആഴ്ചയിൽ നാലുരാത്രിയേ അവിടെ
കാണൂ. അവൾക്ക് ഒരുതരത്തിലും പ്രശ്നമാകരുത്”.
കാർ സാവധാനം ഹാസം അൽ-കബീർ
ഭാഗം ലക്ഷ്യംവച്ചു പാഞ്ഞു. നഗരവീഥികളിൽക്കൂടെ
പാഞ്ഞു പോകു
മ്പോൾ കാമദേവൻ മനുഷ്യജീവിയായി
അവതരിച്ചു. സ്റ്റിയറിങ്ങിന് പിറകിലിരു
ന്ന് മയിൽപോലെ ഫൂൽക്കാരം പുറപ്പെ
ടുവിച്ചു. അയാൾ പെട്രോളടിക്കാൻ ഗ്യാസ്
സ്റ്റേഷനിൽ വണ്ടിനിർത്തി. കാമദേവന്റെ
നിർബന്ധംകൂടിയപ്പോൾ കാഷ്യർ
പണിപ്പെട്ട് ഉറക്കെണീറ്റുവന്നു. സംശയമില്ല,
അതുപോലെ ഹോണടികേട്ട് പരി
സരവാസികൾ ഒന്നടങ്കം ഉണർന്നിട്ടുമു
ണ്ടാകും. കാഷ്യർ കൈത്തലംകൊണ്ട് ക
ണ്ണുകൾ തിരുമ്മി, പിന്നെ ഉറങ്ങാൻപോയി.
കാർ പോയിക്കഴിഞ്ഞ് ഇനിയും ആരെങ്കിലുംവന്ന്
ശല്യപ്പെടുത്താതിരി
ക്കാൻ അയാൾ സ്റ്റേഷനിലെ മുഴുവൻ
ലൈറ്റുകളും കെടുത്തി.
കാർ ആ രാത്രി സമയംതെറ്റിയ നേര
ത്ത് വിജനമായ തെരുവുകളിൽക്കൂടെ
സഞ്ചരിച്ചു. അത്ഭുതമെന്നുപറയട്ടെ, ഏതാനും
വിളക്കുകാലുകളിൽ അപ്പോഴും
വെളിച്ചമുണ്ടായിരുന്നു. പക്ഷേ അത് പതിവുള്ളതല്ല.
സാധാരണയായി, ആ വി
ളക്കുകൾ അർദ്ധരാത്രികഴിഞ്ഞാൽ കെടാറുള്ളതാണ്.
റോഡ് കൂടുതൽ അന്ധ
കാരമായി. എങ്കിലും ചുരുക്കം ചില കെട്ടി
ടങ്ങളിൽ നിന്ന് അപ്പോഴും കുറേശ്ശ വെളി
ച്ചം വരുന്നുണ്ടായിരുന്നു. എങ്കിലും അധി
കം കെട്ടിടങ്ങളും ഇരുട്ടിൽ ഒളിഞ്ഞിരു
ന്നു.
”ഇത്തിരിക്കഴിഞ്ഞ്,” സുആദ് പറ
ഞ്ഞു. ”വലത്തോട്ട് തിരിയണം, ശുദ്ധ
വാ യു ആസ്വ ദിക്കുന്ന സ്ഥലത്തെ
ത്താൻ. ഇവിടെ ഇതിനുമുമ്പ് വന്നിട്ടുണ്ടോ?”
”ഇല്ല”.
”കൗതുകം കൊള്ളിക്കുന്ന സ്ഥലമാ,
അറിയാമല്ലോ. ശുദ്ധവായു ആഗ്രഹിക്കു
ന്നവരെല്ലാം വരാറ് ഇവിടെയാ”.
”അവിടത്തെ പ്രത്യേക വായുവാന്ന്
തോന്നുന്നു. മറ്റേ തരത്തിലുള്ള വായുവല്ലല്ലോ”.
”ശരിയാ, നേരിട്ട് കാണാമല്ലേ”.
കാർ ഇരുട്ടുമൂടിയ റോഡിൽക്കൂടെ
സാവധാനം നീങ്ങി. അവിടെ ഒഴിഞ്ഞ
സ്ഥലങ്ങളും രാത്രിനേരത്തെ അന്ധകാരവുമല്ലാതെ
മറ്റൊന്നുംതന്നെ ഇല്ലായി
രുന്നു. സഈദിന് നെഞ്ചിടിക്കുന്നപോലെ
തോന്നി. അയാൾ സീറ്റിന് പിറകിലേ
ക്ക് കൈയിട്ട് ‘ബ്ലാക് ലേബലി’ന്റെ ചെറി
യൊരു ബോട്ടിൽ പുറത്തെടുത്തു. സുആദ്
അയാളുടെ കൈയിൽനിന്ന് അത് പിടി
ച്ചുവാങ്ങി. തുറന്ന് അല്പം നുകർന്ന് തിരി
ച്ചുകൊടുത്തു. ധൈര്യം സംഭരിക്കാനും
ആ ഇരുട്ടുമൂടിയ റോഡിലെ വിജനതയിൽ
അനുഭവപ്പെടുന്ന സഹജമായ ഭ
യം ശമിപ്പിക്കാനുമായി അയാൾ ഒരു കവിൾ
കഴിച്ചു.
”നമുക്ക് ഇനി നിർത്താം. ഇവിടെ
ബീറ്റ് പോലീസുകാരില്ലല്ലോ?”
”വിഷമിക്കാതെ. ഈ സ്ഥലം എനി
ക്ക് നന്നായിട്ടറിയാം”.
അല്പനേരം കഴിഞ്ഞ് കാർ നിർത്തിയപ്പോൾ
സുആദ് പറഞ്ഞു, ”എന്തൊരു തണുപ്പാ
ഇവിടെ. ആ ബോട്ടിൽ ഒന്നുകൂടി
താ. സത്യം പറഞ്ഞാൽ, ഞാനൊന്ന് കാ
റ്റുകൊണ്ടുവരാം”. ഇത്തവണ അവൾ വലിയൊരു
കവിളെടുത്ത് കാറിന്റെ ഡോർ
തുറന്ന് പുറത്തേക്ക് നടന്നു.
സഈദ് ഒരു സിഗരറ്റിന് തീകൊളു
ത്തി ഇരുട്ടിലൂടെ അവൾ നടന്നുപോകു
ന്നത് നോക്കിയിരുന്നു.
‘ഒരു സംശയവുമില്ല, അവളൊരു
സാധാരണ പെൺകുട്ടിയല്ല. ഹഷീഷ് തലയ്ക്ക്
പിടിച്ചിരിക്കണം. എന്തൊരു വലിയാണ്’
അയാൾ ചിന്തിച്ചു.
ഒരുനിമിഷത്തിനകം, നാലാളുകൾ
എവിടുന്നോ പ്രത്യക്ഷപ്പെട്ട് അയാളെ വളഞ്ഞു.
അതിലൊരാൾ കമ്പിളിത്തൊപ്പി
ധരിച്ചിരുന്നു. സ്കാർഫുകൊണ്ട് മുഖവും
കഴുത്തും ചുറ്റിക്കെട്ടിയിരുന്നു. അപ്പോഴയാൾ
ദൂരെനിന്ന് സുആദിന്റെ ശബ്ദം കേ
ട്ടു:
”അയാളെ തല്ലരുത് അബ്ദുൽഖാദി
റേ. ദയയും കാരുണ്യവുമുള്ളയാളാ. പറ്റാവുന്നതൊക്കെ
എടുത്തോ, ഓഫീസ് രേഖകളൊക്കെ
അയാൾക്കുതന്നെ വിട്ടുകൊടുത്തേക്ക്.
ആ നാശംപിടിച്ച രാത്രി
ആ മറ്റേ വിഡ്ഢിയോട് പറ്റിയതുപോലെ
പറ്റരുത്. മറക്കണ്ട, ചൂടാക്കണമെ
ന്നുണ്ടെങ്കിൽ അയാളുടെ കയ്യിൽ ഒരു വി
സ്കിബോട്ടിൽ ഇരിപ്പുണ്ട്”.
മുഹമ്മദ്
സഫ്സാഫ്
സമുന്നതനായ മൊറോക്കൻ
കവിയും നോവലിസ്റ്റും. ജനനം
കനിത്രയിൽ, കാസാബ്ലങ്കായിൽ
ജീവിച്ചു. സെക്കന്ററി സ്കൂൾ അ
ദ്ധ്യാപകനായും സ്കൂൾ ലൈ
ബ്രേറിയനായും ജോലി ചെയ്തു.
സാധാരണക്കാരിൽ സാധാരണ
ക്കാരനായി അവരോടൊപ്പം ഇടപഴകിയുള്ള
ജീവിതമായിരുന്നു.
കഥകൾ സരളവും ജീവിതഗന്ധി
യുമാണ്. ഇത് പുതിയ എഴുത്തുകാർക്ക്
വലിയ തോതിൽ പ്രചോദനമായി.
ഗ്രാന്റ് അറ്റ്ലസ് അ
വാർഡിന് അർഹനായി. 2002-ൽ
ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം
മുഹമ്മദ് സഫ്സാഫ് പുരസ്കാരം
നിലവിൽവന്നു.