നറുക്കിലക്കാടും അവി
ടുത്തെ മനുഷ്യരും ജീവി
താവസ്ഥയും രാഷ്ട്രീയവും
ആകുലതകളുമൊക്കെ
ഈ നോവലിൽ ഇതൾ
വിരിയുന്നുണ്ട്. നല്ല വായനക്കാരിൽ
നോവൽ
എത്തുന്നതും വായനയുടെ
അവസ്ഥാന്തരങ്ങ
ളിൽ അവരുടെ മിഴികൾ
തിളങ്ങുന്നതും സ്വാഭാവി
കം. ബാബു ഭരദ്വാജിന്റെ
രചനാജീവിതത്തിൽ ഒരുപക്ഷെ
ഏറ്റവുമധികം
ആന്തരികവ്യഥകൾ പേറി
രചിക്കപ്പെട്ട പുസ്തകമാവും
ഇത്. ആ നോവ്
നറുക്കിലക്കാട് ഓട്ടോണമസ്
റിപ്പബ്ലിക് എന്ന
നോവലിന്റെ ഓരോ വരി
യിലും നമുക്ക് അനുഭവി
ക്കാനാകും. അതുതന്നെ
യാണ് ഈ നോവലിന്റെ
ബലവും തന്ത്രവും.
ബാബു ഭരദ്വാജിന്റെ ‘നറുക്കിലക്കാട്
ഓട്ടോണമസ് റിപ്പബ്ലിക്’ എന്ന നോവലിനെക്കുറിച്ച
് എഴുതണമെന്നു പറ
ഞ്ഞുള്ള മോഹൻ കാക്ക നാ ടന്റെ
ഫോൺവിളി ഓർമകളിലേക്കുള്ള ഒരു
പിൻവിളി കൂടിയായി. തൊണ്ണൂറുകളുടെ
ഒന്നാംപകുതി മുതൽ രണ്ടായിരത്തിപതിനാറു
വരെയുള്ള ഇരുപതിലേറെ വർ
ഷങ്ങൾ ബാബു ഭരദ്വാജിന്റെ എഴുത്തു
ജീവിതത്തിലും വ്യക്തിജീവിതത്തിലും
ഏതൊക്കെയോ തരത്തിൽ അഗാധ
മായി ചേർന്നുനിൽക്കാൻ കഴിഞ്ഞു. ആ
അനുഭവങ്ങൾ മനസ്സിന്റെ ആഴമുള്ള
അറയിൽ നിത്യതയുള്ള സ്ഥിരനിക്ഷേപ
ങ്ങളായും മാറി.
‘….. ചിലരൊക്കെ മരിച്ചുകഴിഞ്ഞിട്ടായി
രിക്കും ശരിക്കും പിറക്കുന്നത്.
അമ്പൂട്ടി അക്കൂട്ടത്തിൽ പെടുന്നു. അതുവരെ
ആർക്കും അവരെ അറിയില്ല. അവ
ർക്കുപോലും’. മാധ്യമം ആഴ്ചപ്പതിപ്പിൽ
നറുക്കിലക്കാട് ഓട്ടോണമസ് റിപ്പബ്ലിക്
ആദ്യലക്കം മുതൽ വായിച്ചുതുടങ്ങി.
ഭരദ്വാജിന്റെ
വിജയകരമായ രചനാരീതി
യുടെ അനവദ്യത ഒരു ദേശവും കാലവും
കഥാ പാ ത്രങ്ങളും എങ്ങനെ യാണ്
വാക്കുകളുടെ ഐക്യജാഥയിലൂടെ ഒരു
ഭൂമിക സൃഷ്ടിക്കുന്നതെന്ന് ബോദ്ധ്യപ്പെ
ടുത്തുകയായിരുന്നു ഈ നോവൽ. ഭാഷ
അതിന്റെ നൈസർഗികമായ ജൈവ
താളം വീണ്ടെടുക്കുകയും, മറ്റാർക്കും
അത്ര പെട്ടെന്ന് വഴങ്ങാത്ത ജീവി
തത്തെ ഏറ്റവും സാരള്യത്തോടെയും
മിഴിവോടെയും അവതരിപ്പിക്കുകയു
മാണ് ഇവിടെ. പ്രഖ്യാതമായ നോവൽ
നിർവചനങ്ങളെ പിന്തുടരുന്നതിനപ്പുറം
സ്വന്തം നോവലിലൂടെ എഴുത്തിനും അ
തിന്റെ പുരാവൃത്തത്തിനും പുതിയ സമവാക്യം
തേടുകയാണ് ഈ നോവലിൽ
ബാബു ഭരദ്വാജിലെ എഴുത്തുകാരൻ.
‘കണ്ണുകെട്ടികളിയുടെ നിയമങ്ങൾ’
എഴുത്തിൽ ബാബു ഭരദ്വാജിന്റെ രണ്ടാംവരവായിരുന്നു.
അതിന് പതിറ്റാണ്ടുക
ൾക്കു മുമ്പ്, പ്രവാസജീവിതത്തിനും
മുമ്പ് കവിതയെഴുതിയാണ് ബാബു
സ്വന്തം എഴുത്തുജീവിതത്തിന്റെ ആദ്യപ
ർവം തുടങ്ങിയതും അവസാനിപ്പിച്ചതും.
ഗണപതി ചെട്ടിയാരുടെ മരണം,
കൊറ്റികളെ സ്വപ്നം കാണുന്ന പെൺ
കുട്ടി തുടങ്ങിയ രണ്ടാംവരവിലെ ആദ്യ
കാല രചനകളൊക്കെ കലാകൗമുദി
വാരികയിലാണ് പ്രസിദ്ധീകരിച്ചത്.
അന്ന് വായനക്കാർക്ക് ഒരിക്കൽ കവിതയെഴുതിയിരുന്ന
ബാബു ഭരദ്വാജ് തന്നെ
യാണോ ഈ കഥയെഴുത്തുകാരൻ
എന്ന സംശയം തോന്നിയിരുന്നു. ചില
വായനക്കാർ അങ്ങനെയുള്ള കത്തുകൾ
കലാകൗമുദിയിലേക്ക് എഴുതിയതും
ഓർമയുണ്ട്. അന്ന്, തൊണ്ണൂറുകളുടെ
തുടക്കത്തിൽ കലാകൗമുദി വാരിക
യുടെ വായനാലോകം ഏറെ ആകാംക്ഷ
യോടെ വായിച്ച രചനകളായിരുന്നു
ബാബു ഭരദ്വാജിന്റേത്. തുടർന്ന് എഴു
ത്തിന്റെയും ജീവിതത്തിന്റെയും ഔദ്യോഗികതയുടെയുമൊക്കെ
പല പടവുകളിൽ
ബാബു ഭരദ്വാജിനൊപ്പം ഈ ലേഖകനും
സഞ്ചരിച്ചുകൊണ്ടിരുന്നു. തന്നെ
വീണ്ടും എഴുത്തിലേക്ക് ചൂണ്ടിയെറി
ഞ്ഞത് എസ്. ജയചന്ദ്രൻ നായരാ
ണെന്ന് ബാബു വിശ്വസിച്ചു.
ധാരാളിത്തത്തോടെ സ്നേഹിക്കു
കയും നിഷ്കളങ്കമായി സൗഹൃദങ്ങ
ളിൽ അഭിരമിക്കുകയും ചെയ്യുന്നതായി
രുന്നു ബാബു ഭരദ്വാജിന്റെ ശൈലി. എഴു
ത്തിൽ ഈ ധൂർത്തത കടന്നുവരാതെ
സൂക്ഷിക്കാനും എപ്പോഴും ശ്രദ്ധിച്ചു.
‘പ്രവാസികളുടെ കുറിപ്പുകൾ’ എന്ന
പുസ്തകം എഴുതുന്നതിന്റെ തുടക്കനാളുകളൊന്നിൽ
ഞങ്ങൾ ഒന്നിച്ചുണ്ടായിരു
ന്നു. നഗരച്ചുറ്റലിനുശേഷം തിരുവനന്ത
പുരത്ത് ദേവസ്വം ബോർഡ് ജങ്ഷനി
ലുള്ള വാടകവീട്ടിൽ വച്ച് സ്വന്തം മണലാരണ്യാനുഭവങ്ങൾ
പറഞ്ഞുതുടങ്ങി. ആ
സമയത്ത് അങ്ങനെയൊരു പുസ്തകം
എഴുതുന്നതിലേക്ക് മനസ്സ് പൂർണമായും
നങ്കൂരമിട്ടിരുന്നില്ല. രാത്രിനിശ്ശബ്ദതയിൽ
പ്രവാസജീവിതത്തെക്കുറിച്ചും അവിടെ
നേരിടേണ്ടിവന്ന വിശ്വാസവഞ്ചനയെ
ക്കുറിച്ചുമൊക്കെ ഭരദ്വാജ് തിളക്കമുള്ള
ഭാഷയിൽ പറഞ്ഞു കൊണ്ടി രുന്നു.
പിന്നീട് മൂന്ന് ലക്കം എഴുതി വാങ്ങി
മാധ്യമം ആഴ്ചപ്പതിപ്പിൽ കമൽറാം
സജീവിന് അയച്ചുകൊടുത്തു. അധികം
വൈകാതെ പ്രവാസിയുടെ കുറിപ്പുകൾ
പ്രസിദ്ധീകരിക്കുന്നു എന്ന പരസ്യം
വന്നു. ആ കുറിപ്പുകളും, പിന്നീട് പുസ്ത
കവും വായനക്കാർ ഹൃദയത്തോടു ചേർ
ത്തുവയ്ക്കുന്ന കാഴ്ചയും കാണാനായി.
കൈരളി ടി.വിയിൽ പ്രോഗ്രാം വിഭാഗത്തിൽ
ക്രിയേറ്റീവ് എക്സിക്യൂട്ടീവ്
എന്ന നിലയിൽ ബാബു ഭരദ്വാജ് ഒരു
ജനതയുടെ ആത്മാവിഷ്കാരം എന്ന
പരസ്യവാചകം മുതൽ നൽകിയ നീക്കി
യിരിപ്പുകൾ ചെറുതല്ല. (കെ.ആർ.
മോഹനൻ, പി.ടി. കുഞ്ഞുമുഹമ്മദ്,
വേണു നടവള്ളി അങ്ങനെ നല്ല മനുഷ്യ
രുടെ സാന്നിദ്ധ്യം കൈരളി ടി.വിയുടെ
ആ കാലങ്ങളിൽ ആത്മാവിൽ മായാതെ
നിൽക്കുന്നവയാണ്).
ചാനൽജീവിതത്തിന്റെ തിക്കിത്തിര
ക്കുകൾക്കിടയിലും ബാബു ഭരദ്വാജ്
എഴുത്ത് ആവേശത്തോടെ തുടർന്നു.
ചിലതെഴുതി വായിക്കാൻ തന്നു. പലയി
ടങ്ങളിൽ ഒന്നിച്ചു യാത്ര ചെയ്തു. പ്രധാനപ്പെട്ട
അന്നത്തെ പല ടെലിവിഷൻ പരി
പാടികളിലും (ശ്രീനിവാസൻ അവതരി
പ്പിച്ച ചെറിയ ശ്രീനിയും വലിയ ലോകവും,
വി.കെ. ശ്രീരാമൻ അവതരിപ്പിച്ച
സാമൂഹ്യപാഠം) കൂട്ടുപ്രയത്നങ്ങൾ നട
ത്തി. ആ നാളുകൾ നല്ല ഓർമകളാണ്
മനസ്സിലേക്ക് കൊണ്ടുവരുന്നത്.
ജീവിതത്തെ ജീവിതമായി കാണാനായിരുന്നു
ബാബു ഭരദ്വാജിന് ഇഷ്ടം.
എല്ലാവരും ഉണരുന്നു, പായുന്നു,
ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു –
ഇങ്ങനെ പരമ്പരാഗത കീഴ്വഴക്കങ്ങ
ളിൽ അമർന്നു ജീവിക്കുന്നതായിരുന്നില്ല
ബാബു ഭരദ്വാജിന്റെ പ്രത്യയശാസ്ര്തം.
എഴുത്തിലും ആ വഴിമാറിനടപ്പുതന്നെ
യായിരുന്നു ശൈലി. കഥകളിലും ഓർമ
ക്കുറിപ്പുകളിലും നോവലിലുമൊക്കെ
അതുതന്നെ പിന്തുടർന്നു. വ്യത്യസ്തമാ
യൊരു നൈസർഗികതയായിരുന്നു
ബാബുവിന്റെ എഴുത്തുകാലം.
രോഗത്തെയും ഭയപ്പാടോടെ
കാണാൻ ബാബു ഭരദ്വാജ് ശ്രമിച്ചില്ല.
രോഗം വരും പോകും, അത് പരിഹരി
ക്കാൻ ശരീരത്തിനറിയാം എന്ന സിദ്ധാ
ന്തത്തി ലാ യി രുന്നു വിശ്വാ സവും
ആത്മാവിഷ്കാരവും.
നറുക്കിലക്കാട് ഓട്ടോണമസ് റിപ്പ
ബ്ലിക് എന്ന അവസാന നോവൽ എഴുതിത്തുടങ്ങുന്നതിന്
തൊട്ടുമുമ്പുള്ള ദിവസങ്ങളിലൊന്നിൽ
ഞങ്ങൾ സംസാരി
ച്ചു. ഇത്രനാളും എഴുതാത്ത ഭാഷയിലും
ഭാവനയിലും ഒരു നോവൽ എഴുതാ
നുള്ള ഒരുക്കത്തിലായിരുന്നു അന്ന് ഭരദ്വാജ്.
ആരോഗ്യപ്രശ്നങ്ങൾ പലവിധ
ത്തിൽ അലട്ടാൻ തുടങ്ങിയ നാളുകളായിരുന്നു
അത്. എങ്കിലും തുടർന്ന് നിര
ന്തരം ആയാസകരമായ എഴുത്ത് തുടരാൻ
ബാബു ശ്രമിച്ചു. ഒടുവിൽ മാധ്യമം
ആഴ്ചപ്പതിപ്പിൽ നോവൽ പ്രസിദ്ധീകരി
ച്ചുതുടങ്ങിയപ്പോഴാണ് എഴുത്തിന്റെ
വ്യത്യസ്തമായ രീതിയും ശൈലിയും
എത്ര അനായാസമാണ് വിരലുകൾക്ക്
വഴങ്ങുന്നതെന്ന് അത്ഭുതം തോന്നിയത്.
നറുക്കിലക്കാടും അവിടുത്തെ മനുഷ്യരും
ജീവിതാവസ്ഥയും രാഷ്ട്രീയവും
ആകുലതകളുമൊക്കെ ഈ നോവലിൽ
ഇതൾ വിരിയുന്നുണ്ട്. നല്ല വായനക്കാരിൽ
നോവൽ എത്തുന്നതും വായനയുടെ
അവസ്ഥാന്തരങ്ങളിൽ അവരുടെ
മിഴികൾ തിളങ്ങുന്നതും സ്വാഭാവികം.
ബാബു ഭരദ്വാജിന്റെ രചനാജീവിത
ത്തിൽ ഒരുപക്ഷെ ഏറ്റവുമധികം ആന്ത
രികവ്യഥകൾ പേറി രചിക്കപ്പെട്ട പുസ്തകമാവും
ഇത്. ആ നോവ് നറുക്കിലക്കാട്
ഓട്ടോണമസ് റിപ്പബ്ലിക് എന്ന നോവലിന്റെ
ഓരോ വരിയിലും നമുക്ക് അനുഭവിക്കാനാകും.
അതുതന്നെയാണ് ഈ
നോവലിന്റെ
ബലവും
തന്ത്രവും.
നറുക്കിലക്കാട്
ഓട്ടോണമസ് റിപ്പബ്ലിക്,
ബാബു ഭരദ്വാജ്, മാതൃഭൂമി ബുക്സ,് 300 രൂപ