(2016ലെ പെൺ ചെറുകഥാസമാഹാരങ്ങളുടെ വായനകൾ)
സ്വന്തം ഏകാന്തതാബോധങ്ങൾ,
നിലനില്പി
നെക്കുറിച്ചുള്ള ഉത്കണ്ഠകൾ,
പെൺനോവുകളോടുള്ള
സഹഭാവം,
പുതിയ ആഖ്യാനതന്ത്ര
ങ്ങൾ, ഭാഷാപ്രയോഗ
ങ്ങൾ എന്നിങ്ങനെ ഈ
കഥകളെല്ലാം വ്യത്യസ്ത
മായി നിൽക്കുന്നു. മലയാള
ചെറുകഥയിൽ
പെണ്ണെഴുത്ത് തള്ളിക്കളയാനാവാത്ത
സാന്നിദ്ധ്യ
മായി നിലനിൽക്കുന്നു
എന്ന് വീണ്ടും വീണ്ടും
ഓർമപ്പെടുത്തുന്നു.
ഇനിയൊരു ലോകമഹായുദ്ധമുണ്ടായാൽ അത് കുടിവെ
ള്ളത്തിനു വേണ്ടിയായി
രിക്കും എന്നത് ഒരു വെറുംപറച്ചിലല്ല.
ഭൂമിയിൽ ശുദ്ധജലസ്രോതസ്സുകൾ
അപ്രത്യക്ഷമാവുന്നു. അതിനെ രൂക്ഷ
മാ ക്കാ നു ത കും വണ്ണം മഴയുടെ
അളവും കുറയുന്നു. വലിയൊരു വേനലാണ്
2017ൽ നമ്മെ കാത്തിരിക്കുന്ന
തെന്ന് എല്ലാവരും നിരന്തരം ഓർമപ്പെ
ടുത്തുന്നു. ഇതിനിടയിൽ ഒരു പരി
ഹാരം കാണാനാവാതെ പകച്ചുപോവുന്ന
മനുഷ്യരാണ് നാം. അത്തരം പക
പ്പുകളെ ഒന്നുകൂടി ഓർമപ്പെടുത്തുകയാണ്
സാറാജോസഫിന്റെ അശോക
എന്ന സമാഹാരത്തിലെ കഥകൾ.
2016ലെ പെണ്ണെഴുത്തുകൾ കണ്ടെ
ത്തിയപ്പോൾ ആദ്യം കൈയിലെത്തി
യതും ഈ സമാഹാരം തന്നെയാണ്
മണലാരണ്യത്തിൽ പണിയെടുക്കുന്ന
ഭർത്താവും മക്കളും അയയ്ക്കുന്ന പണം
ഒരു വറ്റാത്ത കിണർ കുഴിക്കുക എന്ന
സ്വപ്നസാക്ഷാത്കാരത്തിനായി ചെലവഴിക്കുന്ന
ഭാരതിയുടെ അനുഭവങ്ങളവതരിപ്പിച്ച
‘ശാപയാനം’ ഉൾപ്പെടെ
പെണ്ണും പ്രകൃതിയും നിറയുന്ന പത്തു
കഥകളുടെ സമാഹാരമാണ് ‘അശോക’.
ഏഴു കിണറുകൾ കുഴിച്ചുകഴിഞ്ഞ
ഭാരതി അമ്മയ്ക്ക് വെള്ളവുമായി ബന്ധ
പ്പെട്ട അനേകം സ്വപ്നങ്ങളുണ്ടായിരു
ന്നു. പക്ഷേ വെള്ളം മാത്രം ലഭ്യമായി
ല്ല. കിണറുപണിക്കാരൻ വാസു അവരോട്
പറയുന്ന ”മന്ഷ്യരെടെ പ്രവൃ
ത്തിദോഷം കൊണ്ടാ ഭാരതിയമ്മേ
ഭൂമിദേവി ചുരുങ്ങിച്ചുരുങ്ങി ആഴത്തി
ലേയ്ക്കങ്ങട് വലിയ്യാ പേടിച്ചിറ്റ് ദുഷ്ട
ന്മാരെ പേടിക്കണല്ലോ” എന്ന വാചക
ത്തിന്റെ തീക്ഷ്ണത യാണ് ഇന്ന്
നമുക്ക് ചുറ്റും നിറയുന്നത്.
പച്ചപ്പുല്ലു കിളിർക്കുന്ന ഒരിത്തിരി
ഇടവും നീലാകാശത്തിന്റെ കുഞ്ഞുമേലാപ്പും
നീർച്ചാലുകളുടെ ഒരു കൈവഴിയും
പ്രസവിക്കാനുള്ള ഉഴുതുമറിച്ച
നിലവുമാണ് പ്രകാശിനിക്കാവശ്യം
(കഥ: പ്രകാശിനിയുടെ മക്കൾ). പെറ്റുവീഴുമ്പോൾ
അവരെ കുളിർപ്പിക്കാൻ
കർക്കിടകമഴയും കുളിർന്ന മണ്ണി
ന്റെയും നനഞ്ഞ ഇലകളു ടെയും
ഗന്ധം ആദ്യം ശ്വസിക്കാനും ആദ്യം
കേൾക്കേണ്ട സംഗീതം കാറ്റിന്റെയും
മഴയുടേതും ആകാശത്തിന്റെ നിറ
മാണ് ആദ്യം കാണേണ്ടതും കടലിന്റെ
ഉപ്പാണ് തന്റെ മക്കൾ ആദ്യം രുചിക്കേ
ണ്ടതെന്നും പ്രകാശിനി സ്വപ്നം കാണു
ന്നുണ്ട്. ഇത്തരം പ്രകൃത്യാ ഉള്ള സഹജ
ഭാവങ്ങളിൽ നിന്ന് അകന്നകന്ന്
പോയതിനാലാണ് ‘ചാവുനിലങ്ങള’
സൃഷ്ടിക്കപ്പെടുന്നതെന്നും സൃഷ്ടിക്ക
പ്പെടുന്നത്. എങ്കിലും ചാവുനിലത്ത്
അപ്പമരത്തിന്റെ കുരു നടാനും അതിന്
കാവലിരിക്കാനും അമ്മ തീരുമാനിക്കു
ന്നു. ഒരു മഹാമാത സങ്കല്പം ഈ സമാഹാരത്തിലെല്ലാമുണ്ട്.
പെണ്ണിനെയും
പ്രകൃതിയെയും വസ്തുവത്കരിച്ച് മാറ്റി
നിർത്തിയ പിതൃ ആധിപത്യ നീതികളോടുള്ള
നിരാസമായി ഈ കഥകൾ
നിലനിൽക്കുന്നു. സഹഭാവത്തിന്റെ
ആവശ്യകത ഇനിയൊരു നിലനില്പി
നാവ ശ്യ മാ ണെന്നും ഓർ മ പ്പെടു
ത്തുന്നു. ഇത്തരം ഓർമപ്പെടുത്തലുകളുടെ
കുറെ സമാഹാ രങ്ങളാണ്
നമ്മുടെ എഴുത്തുകാരികൾ 2016ൽ
സമ്മാനിച്ചത്. അവയുടെ ആമുഖം
എന്ന നിലയിലാണ് ഈ വരികൾ
കുറിച്ചത്.
ജീവിതം ഇന്ന് ജീവിച്ചുതീർക്കുന്ന,
അതൊരു ആഘോഷമാക്കി മാറ്റുന്ന
ഒരു ജനതയുടെ അടിച്ചുപൊളി ജീവി
തത്തെ ഇരുവശങ്ങളിലൂടെയും കാണി
ച്ച ു ത രുന്ന കഥ ക ളാണ് ഷീബ
ഇ.കെയുടെ ‘കനലെഴുത്ത്’ എന്ന
സമാഹാരത്തിലുള്ളത്. ഒപ്പം ജോലി
ചെയ്യുന്ന വ്യക്തിപോലും ഏറ്റവും
അപരിചിതനാവുന്ന ഒരു കാലമാണ്
നമ്മുടേതെന്ന് ഓർമപ്പെടുത്തിയ ‘കഥാന്തരം’.
വിവാഹങ്ങളൊക്കെ ‘ഇ
വന്റ് മാനേജ്മെന്റ്’ ഗ്രൂപ്പുകൾ അടി
പൊ ളി യാക്കു മ്പോൾ പരസ്പരം
മിണ്ടേണ്ടതുപോലും ഇല്ലെന്ന് ഓർമപ്പെടുത്തിയ
‘ഇവന്റ് മാനേജ്മെന്റ്’.
പുസ്തകപ്രകാശനം ഒരു ആഘോഷമാ
ക്കി മാറ്റുമ്പോൾ യഥാർത്ഥ എഴുത്തുകാർ
അവഗണിക്കപ്പെടുന്നത് കാണി
ച്ചുതന്ന ‘ഗ്രീഷ്മശാഖികൾ’. മനോഹരമായ
വാക്കുകളിലൂടെയും സംസാര
ത്തിലൂടെയും സമർത്ഥമായി കബളി
പ്പിക്കപ്പെടുന്ന ഒരു സമൂഹമായി നാം
മാറുന്നു എന്ന് ഓർമപ്പൈടുത്തി ‘കായംകുളം’
എന്നീകഥകളാണ് ഈ സമാഹാരം
ഉൾ ക്കൊള്ളുന്നത്. തന്നി
ലേക്കുതന്നെ ഒന്നു നോക്കാൻ ഓർമപ്പെടുത്തുന്നവയാണ്
ഈ കഥകൾ.
‘വിലാപ്പുറങ്ങൾ’ എന്ന നോവൽ
എഴുതുവാനുള്ള എഴുത്തുപരീക്ഷണ
ങ്ങളുടെ ഭാഗമായ കഥകൾ എന്ന ആമുഖക്കുറിപ്പോടെയാണ്
ലിസിയുടെ
‘ബോറിബന്തറിലെ പശു’ എന്ന കഥാസമാഹാരം.
‘ആനന്ദക്കടൽ ഒരു ഗുണ്ട’
‘കരാങ്കു’ എന്നീകഥകൾ ഉൾപ്പെടുന്ന
താണ് ഈ സമാഹാരം. അവതരണരീ
തികൾ കൊണ്ടും ഭാഷ കൊണ്ടും
വളരെ വ്യത്യസ്തമാണ് ഈ കഥകൾ.
തന്റെ ജീവിതവും ഔദ്യോഗിക ജീവിതപരിസരവും
കൂട്ടിയിണക്കി എഴുതിയ
‘ബോറിബന്തറിലെ പശു’, ‘മരങ്ങൾ
പെയ്യുമ്പോൾ’, ‘നർഗീസ്’ എന്നീകഥകളും
ഈ സമാഹാരത്തിലുണ്ട്. ഒരു
കുഞ്ഞും നൊമ്പരപ്പെടരുതെന്ന് വാശി
യുള്ള ഒരു പെൺസാക്ഷി ഈ കഥകളിൽ
അന്തർലീനയായി നിൽക്കുന്നു.
ആകാശക്കടൽ മുതലായ കഥകളി
ലൂടെ മലയാളിയുടെ വായനാബോ
ധത്തെ മറ്റൊരു തലത്തിൽ എത്തിച്ച
തനൂജ എസ്. ഭട്ടതിരിയുടെ പുതിയ
കഥാസമാഹാരമാണ് ‘ഗഞ്ച’. ”എ
ന്തിനും മുകളിലാണ് സ്വന്തം മനസ്സ്
എന്നറിയുമ്പോൾ പിന്നെ വെറുതെ
ജീവിതം അനുഭവിക്കാൻ മാത്രമേ കഴി
യൂ” എന്ന് വെളിപ്പെടുത്തുന്ന അനി
തയും (കഥ: പാതാളക്കരണ്ടി) മധുബാല
എന്നൊരാളെ തേടി കൊൽക്ക
ത്തയിലെത്തുന്ന രണ്ട് വിനീതയു
ടെയും ശ്രുതിയുടെയും കഥയാണ് ‘ഗ
ഞ്ച’. ആധുനിക കാലത്തെ ശരീരവില്പ
ന ക ളുടെ പുതിയ പ്രമാണങ്ങൾ
നിറഞ്ഞ ‘ആഗോളഗ്രാമത്തിലെ മാധവി’
പരിഹാസവും യാഥാർത്ഥ്യവും
ഒന്നുപോലെ ചേരുന്ന രചനയാണ്.
സി.എസ്. ചന്ദ്രികയുടെ ‘എന്റെ
പച്ചക്കരിമ്പേ’ പതിനൊന്ന് കഥക
ളുടെ സമാഹാരമാണ്. ജീവിതത്തിനു
നേർക്കുനേരെ നോക്കുമ്പോൾ ഒരേസമയം
സമാധാനവും അസമാധാനവും
അറിഞ്ഞ് വെളിച്ചവും നിഴലും ഇടകല
ർക്ക് രൂപഭാവങ്ങൾ ഇടകലർന്ന ചിത്ര
ങ്ങൾ നിറഞ്ഞ രണ്ടു ചിത്രങ്ങൾ
നിറഞ്ഞ ‘പാൽക്കൂൺ’ ഉൾപ്പെടെ
യുള്ള കഥകളാണ് ഇതിൽ. ആഖ്യാന
ത്തിലും വിഷയസ്വീകരണത്തിലും
തനിക്കുള്ള നിഷ്ഠ വീണ്ടും ചന്ദ്രിക ഈ
കഥകളിലൂടെയും തെളിയിക്കുന്നു.
ആയി രത്തി തൊള്ളാ യി രത്തി
എൺപത് കാലഘട്ടങ്ങളിൽ എഴു
തിയ അൻപതു കഥകളുടെ സമാഹാരമാണ്
‘എം.ഡി. രാധികയുടെ കഥകൾ
‘ എന്ന പേരിൽ സമാഹരിച്ചിരിക്കുന്ന
ത്. ഇവ ചെറിയ കഥകൾ എന്നൊരു
ക്ഷമാപണത്തിന്റെ വരി രാധിക
ആദ്യംതന്നെ കുറിച്ചിടുന്നു എങ്കിലും
ഈ ചെറിയ വാക്കുകൾക്ക് വല്ലാത്ത
മൂർച്ച യുണ്ട്. അനാഥമായി ആടുന്ന
ഒരു കുഞ്ഞുതൊട്ടിലിന്റെ ചലനം
നിറഞ്ഞ ‘ദത്ത്’, ”സ്നേഹത്തിന്റെ
ലോകത്തിൽ അതിനർഹയാവുക
എന്ന ഒറ്റ നിയമമേയുള്ളൂ” എന്ന വരി
യുള്ള ‘മഴ’, മനസ്സിൽ ഉത്സവമുള്ള
നാട്ടിൻപുറത്തെ സ്ര്തീകളെ പരിചയപ്പെടുത്തുന്ന
‘ആകാശപാഠങ്ങൾ’
ഇവയൊക്കെ വളരെ കുറച്ചു വാചക
ങ്ങളിൽ പറഞ്ഞതും ആലോചിക്കാൻ
ഒരുപാടുള്ളതുമായ രചനകളാണ്.
തീവണ്ടികളിലെ ലേഡീസ് കംപാ
ർട്മെന്റുകൾ മറ്റൊരു ലോകമാണ്.
ജീവിതംതന്നെ വേറൊന്നായി മാറുന്ന
ലോകം. പതിവുയാത്രക്കാർ ഒരു കുടുംബമാവുന്ന
ആ ലോകത്ത് അവർക്ക്
രഹസ്യങ്ങളില്ല. എന്തും തുറന്നു പറ
ച്ചിൽ മാത്രം. ആ തുറന്നുപറച്ചിലിന്റെ
സ്വാതന്ത്ര്യം അനുഭവിപ്പിക്കുന്ന കഥ
ഉൾ പ്പെ ട ുന്ന സമാ ഹാ ര മാണ്
ഷാഹിന കെ. റഫീഖിന്റെ ‘ലേഡീസ്
കൂപ്പെ അഥവാ തീണ്ടാരിവണ്ടി’. ആർ
ത്തവരക്തം നമ്മുടെ ആധു നിക
കഥാകാലങ്ങളിൽ അവർക്കൊരു
പ്രമേയമായിരുന്നെങ്കിൽ ആ അനുഭവത്തെ
അതിന്റെ മുഴുവൻ മാനങ്ങളി
ലൂടെയും അനുഭവിപ്പിക്കുന്നത് കഥയാണത്.
തല തിരിഞ്ഞ ചിന്തകൾ ഇറക്കി
വയ്ക്കാൻ മനസ്സും ഇടവും തേടി നട
ക്കുന്ന കഥാപാത്രങ്ങളെയാണ് ഈ
സമാഹാരത്തിലെ കഥകളിൽ കണ്ടുമു
ട്ടുന്നത്.
‘വവ്വാൽവർഷം’, ‘വാടാമഞ്ഞ’
എന്നീരണ്ട് കഥാസമാഹാരങ്ങൾ മിനി
എം.ബിയുടേതായി ഈ വർഷം വന്നു.
എല്ലാ വവ്വാലുകളും തരംകിട്ടിയാൽ
വാംപയറുകളാവും എന്ന ഒരമ്മയുടെ
ഓർ മ പ്പെ ട ു ത്തൽ ഉണ്ടാ വു ന്ന
ത്/ഉണ്ടാക്കുന്നത് അവർ ചുറ്റുപാടും
കാണുന്ന അനുഭവങ്ങളിൽ നിന്നാണ്.
അങ്ങനെ ഉള്ളുരുകുന്ന സ്ര്തീകളുടെ
നൊമ്പരങ്ങൾ ചേർന്നതാണ് ഈ കഥകളെല്ലാം.
സ്വന്തം മകൾ പോലും
സംശ യിക്കുന്ന ഒര മ്മ യുടെ കഥ
പറഞ്ഞ ‘വാടാമഞ്ഞ’ ഈ കഥകളിലെ
ഒരു നോവായി നിൽക്കുന്നു. ‘വേനൽ
വിചാരങ്ങൾ’ എന്നൊരു കഥയുണ്ട്
ഈ സമാഹാരത്തിൽ. നമ്മൾ നമ്മൾ
ക്കായി എപ്പോഴാ ജീവിക്കുന്നത് എന്ന
ചോദ്യമാണ് ഈ കഥയിലെ പ്രധാന
ഘടകം. ലോകം മുഴുവനുമുള്ള സ്ര്തീകളുടെ
ശബ്ദമായി ഈ ചോദ്യം മാറുന്നു
ണ്ട്.
അതിസാധാരണവും ദരിദ്രവുമായ
പെൺജീവിതത്തെപ്പറ്റി എഴുതിയ ‘അധോലോകങ്ങൾ’
എന്ന കഥ ഉൾ
പ്പെടെ പത്തു കഥകളാണ് ധന്യാരാ
ജിന്റെ ‘പദപ്രശ്നം’ എന്ന പുതിയ സമാഹാരം
ഉൾക്കൊള്ളുന്നത്. പദപ്രശ്നം
എന്ന കഥയിൽ നമ്മുടെ കുട്ടികളുടെ
ചിന്തകളും പ്രവൃത്തികളും ആരാധ
നയും എങ്ങനെ മാറിപ്പോയിരിക്കുന്നു
എന്ന് അവ ത രി പ്പി ക്ക പ്പെ ടു ന്നു.
സ്വന്തം ഭാര്യ പഞ്ചായത്ത് പ്രസിഡ
ന്റാവുമോ എന്ന ഭയത്താൽ അവളെ
തോല്പിക്കാൻ കഷ്ടപ്പെടുന്ന ഒരു ഭർ
ത്താവിനെ ‘ഗ്രീൻറൂമി’ൽ കാണാം. ‘രൂപാന്തരം’
വയസ്സുകാലത്തെ അനാഥത്വത്തിലേക്ക്
എടുത്തെറിയപ്പെടുന്ന
ഒരു മാതാവിന്റെ കഥയാണെങ്കിലും
അവതരണത്തിനും വായനയ്ക്കും പുതുമയുണ്ട്.
ആഖ്യാനരീതികൾ കൊണ്ടും കഥാപാത്രങ്ങളുടെ
പേരുകളിൽ പോലും
വ്യത്യസ്തത വരുത്തിക്കൊണ്ട് കഥകളെഴുതുന്ന
പുതിയ ഒരെഴുത്തുകാരിയാണ്
മിനി പി.സി. ‘മഞ്ഞക്കുതിര’ എന്ന
മിനിയുടെ സമാഹാരം പന്ത്രണ്ട് കഥകൾ
ഉൾക്കൊള്ളുന്നവയാണ്. മനുഷ്യ
പ്രകൃതം, അതിന്റെ പ്രാകൃതമായ
ചോദനകൾ, സ്നേഹം ജീവിതത്തിലെ
ഒരു നാട്യം മാത്രമാണെന്ന ഓർമപ്പെടു
ത്തൽ, ഭക്തി കാമത്തിന്റെ പുറംമോടി
യാണെന്ന യാഥാർത്ഥ്യം, ആദിവാസി
ജീവിതത്തിന്റെ കാണാപ്പു റങ്ങൾ
എന്നിങ്ങനെ സമകാലീന യാതാർ
ത്ഥ്യങ്ങളുടെ ഒരുപാട് ചിത്രങ്ങൾ ഈ
കഥയിലുണ്ട്. ഫലിതരൂപേണ കഥ
പറയാനുള്ള മിനിയുടെ കഴിവും എടു
ത്തുപറയേണ്ടതുണ്ട്.
വളരെ വ്യത്യസ്തമായ ഒരു കഥാസമാഹാരം
കൂടി 2016 നമുക്ക് തന്നു.
കല്പറ്റ ഗവൺമെന്റ് കോളേജിലെ
വിദ്യാർത്ഥിനികൾ എഴുതിയ കഥകൾ
സമാഹരിച്ച ് ‘ചോരപ്പാടു(ഡു)കൾ’
എന്ന പേരിൽ കോളേജ് സാഹിത്യ
വേദി പ്രസിദ്ധീകരിച്ച ഈ പുസ്തകം 20
കഥകൾ ഉൾക്കൊള്ളുന്നു. മൃദുല
കൃഷ്ണേന്ദു, അനഘ, ഷഹന, ദിൽ
ഷ, രജ്ന എന്നീകുട്ടികൾ അവരുടെ
രചനകളിലൂടെ നമ്മിൽ പ്രതീക്ഷ നിറ
യ്ക്കുന്നു. ക്യാമ്പസുകൾ വരണ്ടുപോയി
എന്ന് പറയുന്നവർക്കൊരു മറുപടി
കൂടിയാണ് ഈ കഥാസമാഹാരം.
സ്വന്തം ഏകാന്തതാബോധങ്ങൾ,
നിലനില്പിനെക്കുറിച്ചുള്ള ഉത്കണ്ഠക
ൾ, പെൺനോവുകളോടുള്ള സഹഭാവം,
പുതിയ ആഖ്യാനതന്ത്രങ്ങൾ,
ഭാഷാപ്രയോഗങ്ങൾ എന്നിങ്ങനെ
ഈ കഥകളെല്ലാം വ്യത്യസ്തമായി നിൽ
ക്കുന്നു. മലയാള ചെറുകഥയിൽ
പെണ്ണെഴുത്ത് തള്ളിക്കളയാനാവാത്ത
സാന്നിദ്ധ്യമായി നിലനിൽക്കുന്നു
എന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തു
ന്നു.