അരങ്ങിന്റെ പരമ്പരാഗ
തശീലങ്ങൾക്കും അനുശീലങ്ങൾക്കും പുറ
ത്തു കടന്ന് സ്ത്രീനാടകവേദിയുടെ ചരി
ത്രമന്വേഷിക്കാനുള്ള സഫലമായ ഒരു
ശ്രമമാണ് ഡോ. ആർ.ബി. രാജലക്ഷ്മി
യും ഡോ. പ്രിയാനായരും എഡിറ്റു ചെയ്ത
‘പെണ്ണരങ്ങ്: കാലാന്തരയാത്രകൾ’
എന്ന പുസ്തകം.
ഇന്ത്യൻ നാടകവേദി
യുടെ പശ്ചാത്തലത്തിൽ കേരളീയ നാടകചരിത്രത്തെയും
അതിലെ സ്ത്രീസാ
ന്നിദ്ധ്യങ്ങളെയും അടയാളപ്പെടുത്തുന്ന
കൃതി എന്ന നിലയ്ക്കാണ് ഇത് ശ്രദ്ധേയമാകുന്നത്.
ചരിത്രപാഠം, രംഗപാഠം, പണിപ്പുര
ആവിഷ്കാരം എന്നിങ്ങനെ രണ്ടു ഭാഗ
ങ്ങളായി സംവിധാനം ചെയ്യപ്പെട്ടിരിക്കു
ന്ന പുസ്തകത്തിന്റെ ആദ്യഭാഗത്ത്, അരങ്ങിന്റെ
ചരിത്രത്തെക്കുറിച്ചും നാടകവേദിയിലെ
സ്ത്രീഇടപെടലുകളെക്കുറി
ച്ചുമുള്ള പതിനേഴ് പ്രബന്ധങ്ങളാണ് ഉൾ
ക്കൊള്ളിച്ചിട്ടുള്ളത്. രണ്ടാം ഭാഗത്ത്, സ്ത്രീനാടകവേദിയുടെയും
രംഗകലാപ്ര
യോഗങ്ങളുടെയും ചരിത്രസന്ദർഭങ്ങളെ
മുൻനിർത്തി നാടകപ്രവർത്തകരായ സ്ത്രീകളുടെ
അനുഭവങ്ങളെ വിശകലനം
ചെയ്യാൻ ശ്രമിക്കുന്നു.
ഭരതന്റെ നാട്യശാസ്ത്രത്തിൽ നി
ന്നാരംഭിച്ച് ആധുനികകല വരെ എത്തി
നിൽക്കുന്ന സൂക്ഷ്മവും വിശദവുമായ ഒരു
പഠനമാണ് ഒന്നാമതായി ചേർത്ത
ഡോ. കെ.ജി. പൗലോസിന്റെ ലേഖനം
‘ക്ലാസ്സിക്കൽ കലകളിലെ സ്ത്രീസാന്നി
ദ്ധ്യം’.
‘ലോക വൃത്താനുകരണമെന്ന് നാടകത്തെ
ഭരതൻ പണ്ടേ നിർവചിച്ചിട്ടുണ്ട്.
കുറ്റമറ്റ നിർവചനമാണിത്. ‘ലോ
ക’ത്തെ നിർവചിക്കുമ്പോഴാണ് പ്രശ്ന
ങ്ങളുണ്ടാകുന്നത്. ഏക ശിലാരൂപമായ
ലോകമല്ല നമ്മുടേത്. അനേകം ലോക
ങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഹിഡിംബയുടെ
ലോകമല്ല സുഭദ്രയുടേത്. അഭിമന്യുവിന്റേതല്ല
ഘടോത്കചന്റേത്. നാടകം
ഏതു ലോകത്തെ ആവിഷ്കരിയ്ക്കുന്നു
എന്നതാണ് കാതലായ കാര്യം” എന്ന
അദ്ദേഹത്തിന്റെ നിരീക്ഷണം ഒരർത്ഥ
ത്തിൽ ഈ പുസ്തകത്തിന്റെ ദിശാനിർ
ണയത്തിനു സഹായകമാകുന്നു. സ്ത്രീ
യ്ക്കുവേണ്ടി ചിന്തിക്കുകയും സ്ത്രീയുടെ
ലോകത്തെ ആവിഷ്കരിക്കാൻ ശ്രമി
ക്കുകയും ചെയ്യുന്ന ഒരു അരങ്ങിനെക്കുറിച്ച്
പഠിച്ചുതുടങ്ങുമ്പോൾ സാമ്പ്രദായി
ക ധാരണകളിൽ ചില പ്രശ്നങ്ങളുണ്ടാകും.
അത്തരം ചോദ്യങ്ങളെ ഉയർത്തി
ക്കൊണ്ടുവരുകയാണ് ഈ പുസ്തകം
ചെയ്യുന്നത്.
ഡോ. ആർ.ബി. രാജലക്ഷ്മി രചിച്ച,
‘മലയാള നാടകത്തിലെ സ്ത്രീസ്വത്വ
നിർമിതി – ചരിത്രം, എഴുത്ത്, പ്രതിനി
ധാനം’ എന്ന ലേഖനമാണ് കൃതിയുടെ
പരിപ്രേക്ഷ്യത്തെ അടയാളപ്പെടുത്തുന്ന
മറ്റൊരു രചന. ഒരു നൂറ്റാണ്ടിലധികം പഴ
ക്കമില്ലാത്ത ഒന്നാണ് കേരളത്തിലെ സ്ത്രീനാടകവേദി.
1890-ൽ കുട്ടിക്കുഞ്ഞുത
ങ്കച്ചി രചിച്ച ‘അജ്ഞാതവാസ’മാണ് ആദ്യസ്ത്രീവിരചിതനാടകമെങ്കിലും
1891
-ൽ തോട്ടയ്ക്കാട് ഇക്കാവമ്മ രചിച്ച ‘സുഭദ്രാർജുന’മാണ്
അരങ്ങത്തെത്തിയ
ആദ്യസ്ത്രീവിരചിതരചന. അന്നു മു
തൽക്കുള്ള കണക്കു പരിശോധിച്ചാൽ
നൂ റിൽത്താഴെ നാ ടകങ്ങളേയുള്ളൂ
സ്ത്രീകളെഴുതിയതായിട്ട്. എന്നാൽ അവയിൽ
പലതും അന്തർ നിഹിതമായ
ഊർജവും വിസ്ഫോടനശക്തിയും ഉൾ
ക്കൊള്ളുന്നുണ്ടായിരുന്നു എന്ന് ഈ പ്രബന്ധം
ചൂണ്ടിക്കാണിക്കുന്നു. ഡോ.
ആർ.ബി. രാജലക്ഷ്മിയുടെതന്നെ ‘സ്ത്രീപക്ഷ
നാടകവേദി – ഇന്ത്യൻ പരിപ്രേ
ക്ഷ്യം’ എന്ന ലേഖനവും ഇതോടു ചേർ
ത്തു വായിക്കേണ്ടതാണ്.
പുരാണങ്ങളും പുരാവൃത്തങ്ങളും അനുഷ്ഠാനങ്ങളും
ചേർന്ന് നിർണയിച്ച ഇ
ന്ത്യൻ നാടകത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ചന്വേഷിക്കുന്ന
ഡോ. പ്രിയാനായരുടെ
‘രംഗവേദിയിലെ സ്ത്രീ: ചരി
ത്രവും പാഠസന്ദർഭവും’; (സംസ് കൃതനാടകാവതരണത്തിന്റെ
കേരളീയ രംഗഭാഷ്യമായ)
കൂടിയാട്ടത്തിലെ സ്ത്രീസാ
ന്നിദ്ധ്യത്തെ വിശകലനം ചെയ്യുന്ന ഉഷാനങ്ങ്യാരുടെ
‘കൂടിയാട്ടത്തിലെ സ്ത്രീ’;
ഇന്ത്യയിലെ നാടോടിയും ക്ലാസിക്കലുമായ
രംഗാവതരണങ്ങളിലെ സ്ത്രീസ്വ
ത്വനിർമിതിയുടെ ഘടകങ്ങളെക്കുറിച്ച്
വിശദീകരിക്കുന്ന ഡോ. സി.ആർ. രാജ
ഗോപാലിന്റെ ‘സ്ത്രീത്വത്തിന്റെ ആവി
ഷ്കാരങ്ങൾ’, സ്ത്രീനാടകവേദിക്ക് ഒരു
സൗന്ദര്യരാഷ്ട്രീയം രൂപം കൊള്ളുന്നതി
ന്റെ ചരിത്രം വിശകലനം ചെയ്യുന്ന കെ.
എസ്. ശ്രീനാഥന്റെ, ‘സ്ത്രീനാടക സൗ
ന്ദര്യശാസ്ത്രത്തിനൊരാമുഖം’, കേരള
ത്തിലെ നാടോടിനാടകങ്ങളിലെ സ്ത്രീ
യെ ഓർമകളിലൂടെ വീണ്ടെടുക്കുന്ന ഇ.
പി. രാജഗോപാലന്റെ ‘പെണ്ണരങ്ങ്: ചില
നാടൻ നോട്ടങ്ങൾ’; എന്നിവ സ്ത്രീനാടകവേദിയുടെ
ഭിന്നഭാവങ്ങൾ രേഖപ്പെടു
ത്തുന്ന പഠനങ്ങളാണ് ഡോ. എൽ. തോമസുകുട്ടി,
ജെ. ശൈലജ, ഡോ. സി. ജയകുമാർ,
ഡോ. രാജാവാര്യർ, ഡോ.എസ്.
ശ്രീകുമാരി തുടങ്ങിയവരുടെ പഠനങ്ങ
ളും സമീപനത്തിലെ വ്യതിരിക്തതകൊ
ണ്ട് ശ്രദ്ധേയങ്ങളാകുന്നു.
സ്ത്രീനാടകവേദിയുടെ രംഗകല പ്രയോഗചരിത്രത്തെ
അനുഭവനിഷ്ഠമാ
യി രേഖപ്പെടുത്താനുള്ള ശ്രമമാണ്, ‘ആവിഷ്കാരം
പണിപ്പുര’ എന്ന രണ്ടാം ഭാഗ
ത്തിൽ കാണുന്നത്. ശ്രീജ ആറങ്ങോട്ടുകര,
ഇ.ഡി. ഡേവിസ്, ഗൗരിപ്രിയ എസ്.
വി., മാളു ആർ.എസ്., പി.സി. ഹരീഷ്
എന്നിവരുടെ ഗൗരവമുള്ള രചനകൾ സമകാലികമായ
ഒരു പെണ്ണരങ്ങിന്റെ സാ
ദ്ധ്യതകളെയും ഒപ്പം അവയ്ക്ക് സമൂഹ
ത്തിൽ നിന്ന് നേരിടേണ്ടി വരുന്ന ഘർഷണ
സ്വഭാവമുള്ള എതിർബലങ്ങളെയും
കുറിച്ച ് ചിന്തിക്കുന്നു. മലയാളത്തിലു
ണ്ടായ പ്രധാനപ്പെട്ട സ്ത്രീനാടകങ്ങളുടേയും,
സ്ത്രീകളെഴുതിയ നാടകപഠന
ങ്ങളുടെയും ഒരു പരിചയക്കുറിപ്പ് അനുബന്ധമായി
ചേർത്തിട്ടുമുണ്ട്.
കേവലമായ ഒരു നാടകപഠനഗ്ര
ന്ഥം എന്ന നിലയ്ക്ക് സമീപിക്കാവുന്ന
ഒന്നല്ല. ‘പെണ്ണരങ്ങ്: കാലാന്തരയാത്രകൾ’
എന്ന പുസ്തകം. മലയാളി സ്ത്രീ
യുടെ നാടകബോധത്തിന്റെയും അര
ങ്ങിലെ സാന്നിദ്ധ്യത്തിന്റെയും അടയാളപ്പെടുത്തലാണത്.
പുരുഷനിഷ്ഠമായ ഒരു
വ്യവസ്ഥയ്ക്കകത്ത് സ് ത്രീനാടകം
സാദ്ധ്യമായതെങ്ങനെ എന്ന ചരിത്രപരവും
സാമൂഹികവുമായ പ്രസക്തിയുള്ള
ഒരന്വേഷണമാണത്. അതിനാൽത്ത
ന്നെ ഏറ്റവും സമകാലികവും. <
‘പെണ്ണരങ്ങ്: കാലാന്തരയാത്രകൾ’
(പഠനം)
സമത, വില 20