പക്ഷികളെ കുറിച്ച് കവിതയെഴുതിയ
കടലാസ്സിൽ അരിമണി വിതറി
കിളികൾക്ക് വയ്ക്കുന്നു.
തൊടിയിലെ കിളികളായ കിളികളെല്ലാം
പറന്ന് വന്ന്
കടലാസ്സിൽ മത്സരിച്ചു കൊത്തുന്നു.
ശേഷം
കിളിയൊച്ചകളെല്ലാം
പറന്നുപോയിട്ടും
അരിമണികളെല്ലാം
ബാക്കിയായിട്ടും
കവിത മാത്രം കാണാതാകുന്നു.