മറാഠി സിനിമയുടെ ശക്തമായ പുതിയ മുഖത്തെയാണ്
ചൈതന്യ തമാനെയുടെ കോർട്ട്
എന്ന ചിത്രം വരച്ചുകാട്ടുന്നത്. ജീവി
തത്തോട് അടുത്തുനിൽക്കുന്ന സിനി
മയാണ് കോർട്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ
ജീർണ ഇടങ്ങളെ ആഴത്തിൽ സമീപിച്ച
ചിത്രം. പാർശ്വവത്കൃത സമൂഹത്തെ
കൃത്യമായ രാഷ്ട്രീയത്തോടെ സമീപിച്ച
ചിത്രവുമാണ്. മുംബൈയിലെ ഒരു കീഴ്ക്കോ
ട തിയാണ് ഈ ചിത്രത്തിന്റെ
കഥാപരിസരം. സർക്കാർ ജീവനക്കാരും
അദ്ധ്യാപകരുമടങ്ങുന്ന പുതുമുഖങ്ങളാ
യിരുന്നു ചിത്രത്തിലേറെയും. ദളിത് മനുഷ്യാവകാശ
പ്രവർത്തകനും കവിയും
ഗായകനുമായ നാരായൺ കാംബ്ലെ എന്ന
വൃദ്ധൻ, ആത്മഹത്യാപ്രേരണക്കുറ്റത്തിന്
വിചാരണ ചെയ്യപ്പെടുന്നതാണ് സിനി
മയുടെ കാതൽ.
ചൈതന്യ തമാനെ സംവിധാനം ചെയ്ത മറാഠി ചിത്രമാണ് കോർട്ട്. പുതിയ സംവേദനത്തിന്റെ മേഖലകൾ കീഴടക്കിയ മറാഠി സിനിമ പുതിയ ലോകം കീഴടക്കുന്നുവെന്നതിന്റെ സൂചനകളാണ് കോർട്ട് എന്ന ചിത്രം നൽകുന്നത്. സമൂഹത്തിന്റെ ജീർണതകളെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ വലിയ ചുവടുവയ്പാണ്. 2014-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഈ ചിത്രം 2015-ൽ ഇന്ത്യയുടെ ഓസ്കാർ എൻട്രിയായിരുന്നു. വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലായിരുന്നു എൻട്രി. വെനീസ് ഫിലിം ഫെസ്റ്റിവലിലും രാജ്യാന്തര തലത്തിലുമടക്കം 18 പുരസ്കാരങ്ങൾ കോർട്ട് നേടിയിട്ടുണ്ട്.
മുംബൈ നഗരത്തിലെ അഴുക്കുചാലുകൾ
വൃത്തിയാക്കുന്ന ജോലി ചെയ്തി
രുന്ന വികാസ് പവാർ എന്ന ഒരു ദളിത
നായ ചേരിനിവാസി, നാരായൺ കാം
ബ്ലെ അവതരിപ്പിച്ച ഒരു നാടോടിഗാനം
കേട്ട് ആത്മഹത്യ ചെയ്തു എന്നാരോപിച്ച്
പോലീസ് നാരായൺ കാംബ്ലെയെ അറ
സ്റ്റുചെയ്യുന്നു. തോട്ടിപ്പണി ചെയ്യുന്ന
എല്ലാവരോടും ആത്മഹത്യ ചെയ്യാൻ
തന്റെ പാട്ടിലൂടെ ആഹ്വാനം ചെയ്തു
എന്നാണ് കാംബ്ലെയ്ക്കെതിരെയുള്ള
കേസ്. ഇതാണ് ‘കോർട്ട്’ എന്ന ചിത്ര
ത്തിലൂടെ ചൈതന്യ തമാനെ എന്ന യുവസംവിധായകൻ
പറയുന്നത്.
ഭൂഗർഭചാലിൽ ശ്വാസംമുട്ടി വികാസ്
പവാർ മരിക്കുേമ്പാൾ അത്തരം ജോലി ക
ൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഭര
ണകൂടം ആവശ്യമുള്ളത് നൽകുന്നില്ല.
പകരം അയാളുടെ ആത്മഹത്യയ്ക്ക് പ്രേരണയായത്,
ഇത്തരം തൊഴിലാളികൾക്ക്
ജീവിക്കാനുള്ള മൗലികാവകാശം ഈ
രാജ്യത്തില്ല എന്ന് അപ ല പിക്കുന്ന
നാരായൺ കാംബ്ലെയുടെ ഗാനമാണെ
ന്നാണ് പ്രോസിക്യൂഷന്റെ വാദം. ആ വാദ
ത്തിലൂടെ നിയമത്തിന്റെ പൊള്ളത്ത
രങ്ങളെ, ഇന്ത്യൻ ജുഡീഷ്യറിയുടെ കാപട്യത്തെയും,
സാധാരണക്കാരനെതി
രെയുള്ള നീതി നിർവഹണവും തുറന്നുകാണിക്കുകയാണ്
ഈ ചിത്രം. യഥാതഥമായ
ശൈലിയും അവതരണ ത്തിലെ
മികവും കൊണ്ട് സിനിമയുടെ എക്കാലത്തെയും
കാഴ്ചകളെ അട്ടിമറിക്കുന്നു
ഈ ചിത്രം.
സുരക്ഷാ സജ്ജീകരണങ്ങളൊന്നു
മില്ലാതെ റോഡിലെ മാൻഹോളിലും
ഓടയിലും ജോലിയെടുക്കുന്നയാൾ മാലി
ന്യത്തിൽ ശ്വാസം മുട്ടി മരിച്ചതാണെന്ന്
പോലീസിനും ഭരണകൂടത്തിനും എളു
പ്പത്തിൽ കണ്ടെത്താനാവും. എന്നാൽ
ഭരണകൂടം തന്നെ പ്രതിക്കൂട്ടിലാവുകയും
വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നതി
നേക്കാൾ വ്യവസ്ഥകളെ വിമർശിക്കുന്ന
ഒരു പൗരനെ തട വ റയിൽ എത്തി
ക്കുമ്പോൾ എല്ലാ കുറ്റങ്ങളിൽ നിന്നും ഭരണകൂടം
മോചിതമാവുകയാണ്. ഒപ്പം
സ്വയം തീർത്ത നീതി ബോധത്തിൽ
തങ്ങളുടെ അവസ്ഥ യെ സുരക്ഷിതമാ
ക്കുകയും ചെയ്യുന്നു. 110 വർഷം മുമ്പ്
ജാതിസംഘടനകളുടെ എതിർപ്പിൽ
നിരോധിക്കപ്പെട്ട പുസ്തകമാണ് കാംബ്ലെ
യെ രാജ്യദ്രോഹിയാക്കുന്നത്. കാംബ്ലെ
യുടെ പ്രായാവശതകളെക്കാളും രോഗാതുരതയെക്കാളും
കോടതിക്ക് പ്രാമുഖ്യം
സാമു ദായിക വികാ രമാണ്. സാമു
ദായിക വികാരത്തി ന്റെ പേരിലാണല്ലോ
എല്ലാ കുറ്റങ്ങളും വലിയ തെറ്റുകളാ
വുന്നത്.
മുംബൈ കോടതി പരിസരങ്ങളിലെ
കാഴ്ചകളിൽ നിന്നാണ് സിനിമ നീതി
ന്യ ായ ലോക ത്തിന്റെ അക ത്ത ള
ത്തിലേക്ക് പ്രവേശിക്കുന്നത്. ഇതുവരെ
നാം കണ്ട സിനിമാ കാഴ്ചകളിലെ
കോടതിമുറിയല്ല കോർട്ടിലേത്. കോർട്ട്
ഫീസ്റ്റാമ്പിന്റെയും മുദ്രപ്പത്രങ്ങളുടെയും
വഴിവാണിഭത്തിന്റെ മങ്ങിയ പുറംകാഴ്ച
കളിൽ നിന്നാണ് കോടതി പരിസരത്ത്
ക്യാമറ എത്തുന്നത്. കോടതിയിലേ
ക്കെത്തുന്ന കക്ഷികളെ സ്വന്ത മാ
ക്കാനോടി നടക്കുന്ന അഭിഭാഷകരുടെ
ശബ്ദങ്ങൾ മുംബൈ നഗ രത്തിലെ
സ്ഥിരം കാഴ് ച കളാണ്. അവിടെ
നിന്നാണ് ക്യാമറ നീതിയില്ലാത്ത കോടതിയുടെ
അകത്തളത്തിലേക്ക് പ്രവേശി
ക്കുന്നത്. നിർവികാരഭാവങ്ങളിലെ
ത്തിച്ച കുറേപ്പേർ, ജോലിയുടെ വിര
സതയും മടുപ്പും പേറുന്ന കോടതി ജീവനക്കാർ,
നാരായൺ കാംബ്ലെ എന്ന
പ്രതി, ജഡ്ജി, ഇരുപത് വർഷത്തെ
അനുഭവസമ്പത്തുള്ള വനിതാ പബ്ലിക്
പ്രോസിക്യൂട്ടർ, പ്രതിഭാഗം അഭിഭാ
ഷകൻ വിനയ് വോറ എന്നീകേന്ദ്രകഥാപാത്രങ്ങളിലൂന്നിയാണ്
കോർട്ട് വികസി
ക്കുന്നത്. നിയമത്തിനപ്പുറം സഞ്ച
രിക്കാത്ത ജഡ്ജി, കാംബ്ലെയ്ക്ക് ഇരുപത്
വർഷം തടവിന് വിധിയുണ്ടാകണമെന്ന്
മാത്രം ആഗ്രഹിക്കുന്ന പബ്ലിക് പ്രോസി
ക്യൂട്ടർ, അങ്ങിനെ നീതിന്യായ സംവിധാനത്തിന്റെ
മനുഷ്യരാഹിത്യത്തിന്റെ മുഖം
കോർട്ട് അനാവരണം ചെയ്യു ന്നുണ്ട്.
വാദംകേൾക്കൽ മാറ്റിവച്ചും സാക്ഷി
കൾ ഹാജരാകാത്തതിനാലും നീണ്ടു
പോകുന്ന കസ്റ്റഡിവാസത്തിനൊടുവിൽ
ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന കാം
ബ്ലെയെ വീണ്ടും കള്ളക്കേസിൽ പ്രതി
ചേർത്ത് അറസ്റ്റുചെയ്യുന്നു. ദേശവിരുദ്ധ
കവിത എഴ ു തി െയന്ന ആരോ പ
ണത്തിൽ രാജ്യ ദ്രോ ഹ ക്കു റ്റത്തിന്
അയാൾ അതേ കോടതിയിൽ വീണ്ടും
ഹാജരാക്കപ്പെടുന്നു. അതിെന്റ വാദം കേ
ൾക്കൽ പൂർത്തിയാകാതെ കോട
തിയുടെ അവധിക്കാലം വരുന്നു. ജഡ്ജി
തന്റെ കുടുംബത്തോടെ അവധിയാ
ഘോഷിക്കുന്ന രംഗത്തോടെ ചിത്രം പൂർ
ണമാകുകയാണ്.
നാരായൺ കാംബ്ലെയെ അവതരി
പ്പിക്കുന്ന വീരസാതിദാർ എന്ന വിജയ്
രാംദാസ് വൈരാഗഡെ ദളിത് മനുഷ്യാവകാശ
പ്രവർത്തകനാണ്. നാഗ്പൂരിൽ
ജനിച്ചുവളർന്ന ഇയാൾ ആദ്യം വൈദ്യുതിമോഷണക്കുറ്റം
ആരോപിച്ച് ദീർഘകാലം ജയിലിൽകിടന്നിട്ടുണ്ട്. പിന്നീട്
തെളിവില്ലാതെ പുറത്തെത്തിയപ്പോൾ
നിരോധിതപുസ്തകങ്ങൾ കൈവശം വച്ചുവെന്നാരോപിക്കപ്പെട്ട്
ചന്ദ്രാപ്പൂരിൽ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട് വീണ്ടും ജയി
ലായതിന്റെ ചരിത്രവുമുണ്ട്. ‘വിദ്രോഹി’
എന്ന മാസികയുടെ പത്രാധിപരായ
അദ്ദേഹവും കോർട്ടിലെ നാരായൺ
കാംബ്ലെയുടെ ജീവിതവുമായി എല്ലാ
അർത്ഥത്തിലും കണ്ണി ചേർ ക്ക പ്പെ
ടുന്നുണ്ട്.
സാധാരണക്കാരന് വേണ്ടതൊന്നും
നൽകാത്ത ഭരണകൂടം, വികാസ് പവാറിന്റെ
മരണത്തിനു കാരണം ഇത്തര
ക്കാരുടെ ആവലാതികളെ വരികളാക്കി
മാറ്റിയ എഴുത്തുകാരനെന്നു വിലയി
രുത്തുന്നു. തന്റെ അക്ഷരങ്ങളിലൂടെ ഭരണകൂ
ടത്തിന്റെ കണ്ണു തുറപ്പിക്കാൻ
ശ്രമിക്കുന്ന നാരായൺ കാംബ്ലെ ഒടുവിൽ
അതേ ഭര ണ കൂ ടത്തിനു മുന്നി ൽ
വിചാരണ ചെയ്യപ്പെടുന്നു. സ്വാത്രന്ത്യം
കിട്ടി എത്രയോ വർഷത്തിന് ശേ ഷവും
ആവിഷ്കാര സ്വാതന്ത്ര്യം ചങ്ങലക്കെട്ടുകൾക്കുള്ളിൽ
തന്നെയാണ്. നമ്മുടെ
നീതിന്യായ വ്യവസ്ഥകളാകട്ടെ കാലഹരണപ്പെട്ടതും
ചിതലരിച്ചതും എന്ന് ഈ
ചിത്രം വിളിച്ചു പറയുന്നുണ്ട്.
വിവേക്, ഗീതാഞ്ജലി കുൽക്കർണി,
പ്രദീപ് ജോഷി, ഉഷ ബാനെ, ശിരീഷ്
പവാർ തുടങ്ങിയവരാണ് മറ്റ് അഭിനേ
താക്കൾ. വീരസാതിദാറിന്റെ മനുഷ്യാ
വകാശ ഇടപെടലുകളെ ഇപ്പോഴും ഭരണകൂടം
പ്രകോപനവും രാജ്യവിരുദ്ധ
വുമായി സ്ഥാപിക്കുമ്പോൾ കാംബ്ലെ
വ്യക്തിജീവിതത്തിലെ വീരസാതിദാർ
തന്നെയാണ്. കഥാപാത്രവിശകലനത്തി
ൽ ക ാ ം െബ ്ള െയ ക്ക ാ ൾ വ ി ന യ ്
വോറെയെയും പബ്ലിക് പ്രോസിക്യൂ
ട്ടറെയും സദാവർത്തെ എന്ന ജഡ്ജിയി
ലുമാണ് ചിത്രം കൂടുതൽ നേരം ചെലവി
ടുന്നത്. സിനിമയുടെ ഇതിവൃത്തവും
രാഷ്ട്രീയവും കേന്ദ്രകഥാപാത്രത്തിൽ
നിന്നു മാറി സഹകഥാപാത്രങ്ങളിലൂടെ
അവതരിപ്പിക്കുന്നതിലെ കൗശലവും
മികച്ചതാണ്. പത്തുവയസ്സായിട്ടും മകൻ
സംസാരിക്കുന്നില്ലെന്ന് പറയുമ്പോൾ
ജന്മനക്ഷത്രക്കല്ലിലും അക്കജ്യോതി
ഷത്തിലും വിശ്വാസമർപ്പിച്ച് അതിലെ
ആധികാരികത ബോധ്യപ്പെടുത്താൻ
നോക്കുകയാണ് ജഡ്ജി. ക്യാമറയുടെ
ഇടപെടൽ പോലും ഒരു നിരീക്ഷകസ്വഭാവ
ത്തിലാണ് . കാ ംബ്ലെ മാ ത്രമല്ല
നീതിയുടെ കാലതാമസത്തിനും നിയമഘ
ട നയുടെ ഇര യാ കു ന്നതെന്നും
കോടതിമുറി കാട്ടുന്നുണ്ട്.
റിയലിസ്റ്റിക്കായി കറുത്ത
ഹാസ്യത്തിൽ പൊതിഞ്ഞ ഈ ചിത്രം
നടത്തുന്ന വർഗവിശകലനതയും സത്യ
സന്ധതയും ശ്രദ്ധേ യമാണ്. സിനി
മയെന്ന മാധ്യമം അതിന്റെ സാമൂഹ്യ ഉ
ത്തരവാദിത്വം കൂടി നിറവേറ്റുന്നതിന്റെ
ഉദാഹരണമാണ് കോർട്ട്.
2011-ൽ സിക്സ് സ്ട്രാൻഡ്സ് എന്ന
തന്റെ ഹ്രസ്വ ചിത്രത്തിനു ശേഷമാണ്
കോർട്ടിന്റെ ആശയം ചൈതന്യയുടെ
മനസ്സിൽ രൂപപ്പെടുന്നത്. ഒരു വർഷത്തെ
പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും
അവസാനം സിനിമയുടെ ചിത്രീകരണം
ആരംഭിച്ചു. മൂന്നു വർഷം വേണ്ടിവന്നു
ചൈതന്യയുടെ സ്വപ്ന ചിത്രം യാഥാ
ർത്ഥ്യമാകാൻ. വിദേശ ചലചിത്രമേളകളി
ൽ ഇടംപിടിച്ച ചിത്രം നിരൂപകപ്രശംസയ്ക്കൊപ്പം
അംഗീകാരങ്ങളും വാങ്ങിക്കൂ
ട്ടി. മികച്ച ചിത്രം , മികച്ച സംവിധായകൻ,
മികച്ച അഭി നേ താക്കൾ, അങ്ങനെ
വിവിധ മേഖ ല ക ളിലായി വിവിധ
പുരസ്കാരങ്ങൾ. ഒടുവിലിതാ ഓസ്കാറി
ലുമെത്തി നിൽക്കുന്നു. ഇങ്ങനെ കഥാപരിചരണത്തിലും
ആഖ്യാനശൈലിയിലും
ക്യാമറാ ഇടപെടലിലുമെല്ലാം പതി
വുകളെ തള്ളിക്കള യു കയാണ് ഈ
സിനിമ. ആരുടെ പക്ഷത്ത് നിലയുറപ്പി
ക്കണമെന്നത് പ്രേക്ഷകന്റെ വിധിക്ക്
വിട്ടുനൽകുന്നുമുണ്ട് കോർട്ട്.