അമ്മവീടിനു മുൻപിൽ
വച്ചത് ചർക്കയും ഖാദിയുമാണ്.
കാര്യസ്ഥൻ പറഞ്ഞു, ഈ കെട്ടിടം
നമുക്ക് സ്വന്തമായത് എത്രയെത്ര
യാതനകളുടെ ഒടുവിലാണെന്നോ?
കാൽക്കീഴിൽ അമർത്തിച്ചവിട്ടിയ
വെള്ളപ്പട്ടാളത്തിന്റെ ഒരു പട ഇപ്പോഴും
ഹജൂർക്കച്ചേരിയിലുണ്ടല്ലോ.
പുതുക്കിയ കെട്ടിടത്തിന്റെ
വാതിലുകൾ കാര്യസ്ഥൻ മലർക്കെ
തുറന്നിട്ടു. അതൊരു സ്വാതന്ത്ര്യ
സമരത്തിന്റെ ഒടുവുപോലെയാണെന്ന്
അമ്മവീട്ടിലെ പൊട്ടക്കിണറ്റിലെ
തവളകൾ തമ്മിൽ പറഞ്ഞു. അതു കേട്ട്
മാവിൻ കൊമ്പിലിരുന്ന്
അണ്ണാറക്കണ്ണൻ ചിരിച്ചു.
ഇപ്പോൾ അമ്മവീടിന്റെ
ഗേറ്റുകടക്കുമ്പോൾ അഭിമാനം
തോന്നും. ആർത്തി അരുത്. ഇതൊരു
അസ്ഥികൂടത്തിന് ദശ വച്ചതാണ്.
കൃശഗാത്രമായൊരാവേശപ്പാച്ചിലിൽ
കൊഴുത്തുരുണ്ട് അംഗരാഗമണിഞ്ഞത്.
കാര്യസ്ഥൻ ആദ്യം ഈ പൂട്ടു
തുറക്കുമ്പോൾ ഇഴഞ്ഞു വന്നതൊരു
മൂർഖൻ. കുരച്ചുചാടിയത്,
പെറ്റുകിടക്കുന്ന ശ്വാനകുടുംബം.
എന്നാൽ ഇന്നോ? വാസയോഗ്യമായൊരുത്സാഹ
ഭവനം. നമുക്ക് സ്വപ്നമാണീഭവനം. നമ്മൾ നേടിയ
നേട്ടങ്ങൾ നമുക്ക്
അനുഭവിക്കാനുള്ളത്. എന്നൊക്കെ
പുലമ്പി ഖദറുകാർ അവിടം
ചുറ്റുകയായിരുന്നു.
നല്ല പാൽചുരത്തുന്ന മരങ്ങൾ. നല്ല
കനി തരുന്ന ചെടികൾ. പുഷ്ടിയോടെ
തൊട്ടാൽ പൊട്ടുമാറ് അമ്മ വീട്.
ഈ നഗരത്തിനു നടുവിൽ ഇത്രയും
നല്ലൊരു ഭവനം ആരുടേയും
ശ്രദ്ധയിൽപ്പെടാതെ കാടുകയറി
പൊടിയടിഞ്ഞ് വല പിടിച്ച്……
കാര്യസ്ഥൻ പറഞ്ഞു.
ഞങ്ങളുടെ ശ്രമം കൊണ്ട്
നേടിയതാണിത്. എത്രയെത്ര
കടമ്പകൾ പോരാടി നേടിയ
വിജയത്തിന് ഈ ഭവനത്തിന്റെ
വ്യാപ്തിയുണ്ട്…
ഹജൂർ കച്ചേരിയുടെ
യജ്ഞശാലകളിൽ എണ്ണകോരിത്ത
ളിച്ചും മന്ത്രമുരുവിട്ടും
കനിഞ്ഞുകിട്ടിയത്. പണ്ടെങ്ങോ പ്രബലന്മാർ
കയ്യടക്കിയത്. സഹനത്തിലൂടെ
നേടുമ്പോൾ വിജയം നമ്മുടേതല്ലേ..
കാര്യസ്ഥൻ ഉള്ളിൽ നണ്ണി,
ഞാനൊറ്റയ്ക്ക് കടഞ്ഞെടുത്ത ഈ
അമൃതം ഭുജിക്കാൻ മറ്റാർക്കും
അവകാശമില്ല.
ഇന്ന് പുതുക്കിപ്പണിഞ്ഞ അമ്മ
വീട്ടിലേക്കുള്ള പ്രവേശനമാണ്. കാറ്റും
വെളിച്ചവും യഥേഷ്ടം കയറുന്ന
മുറികളും തണൽ പരത്തുന്ന
മരക്കൂട്ടങ്ങളും. വീർപ്പടക്കുന്ന പുതിയ
അന്തരീക്ഷത്തിലേയ്ക്ക് ഖദർ സംഘം
എത്തുകയായി.
ഓരോരുത്തരും ആ ഒരേക്കറിന്റെ
ഹരിതസമൃദ്ധിയിൽ പൊതിഞ്ഞു
നിന്നു. ആരും കാണാത്ത അറകളിലൂടെ
സഞ്ചരിക്കുകയായിരുന്നു, വന്നവർ
ഓരോരുത്തരും. ഖദറിന്റെ ഉലച്ചിലിൽ
അമ്മ വീട് പുളകിതമായി.
ആ ശബ്ദം
ആരെങ്കിലും കേട്ടോ-
കത്തിരാവുന്ന ശബ്ദം!
കാര്യസ്ഥൻ മാത്രം അത് കേട്ടു. എനിക്കു കേൾക്കാം. എനിക്കു
കേൾക്കാം എന്ന് പുലമ്പി മെമ്പർ
സെക്രട്ടറിയും നടന്നു.
സംഗീതജ്ഞന്മാരുടെ തംബുരുവിൽ
നിന്നാണോ പിണങ്ങിപ്പിരിഞ്ഞ
ഈനാദം.
-ഇനിയിപ്പോ കണ്ണൂരീന്ന് തീവണ്ടി
വന്നാൽ തങ്ങാനൊരിടമായല്ലോ.
-വെളുപ്പൻ കാലത്ത്
വണ്ടിയിറങ്ങിയാൽ മുറി എടുക്കേണ്ടതി
ല്ലല്ലോ
-ജയിച്ചു വന്ന നമുക്കല്ലാതെ പിന്നെ
അനുഭവയോഗം ലവന്മാർക്കോ
-കൂട്ടുമുന്നണീലൊള്ളോർക്കും
ഞമ്മക്കും ഇവിടെ കൂടാനുള്ള
സ്വാതന്ത്ര്യമുണ്ട്,
കത്തിരാകുന്ന ശബ്ദം
ഉച്ചത്തിലായി. കാര്യസ്ഥൻ ആ ശബ്ദം
കേട്ട് അസ്വസ്ഥനായി. അറവ് കത്തി
രാവുകയാണ്. അയാൾ ആ
ഭവനമാകെ പുരയിടമാകെ
പരതി. കണ്ടില്ല. പക്ഷേ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.
ഉറയിൽ നിന്ന് അറവ് കത്തി
എടുക്കാൻ ഇനി അവസരങ്ങൾ
ഏറെ.
മുമ്പ് അന്നദാനമഹോത്സവ മൂലയിലെ ഒരു ചായ്പ്പിലായിരുന്നു
ഈ അമ്മവീട് പ്രവർത്തിച്ചിരുന്നത്.
അഴിയടിച്ച ഒറ്റമുറിയിൽ മാറിമാറിവരുന്ന ഭരണസഹയാത്രികർക്ക്
ഒരു ലാവണം. ആന മെലിഞ്ഞപ്പോഴും തൊഴുത്തിൽ
കെട്ടിയിരിക്കുകയായിരുന്ന; ആടായി.
ഇപ്പോൾ മാംസം വയ്പിച്ചു
കൊണ്ടു കെട്ടിയിരിക്കുകയാണ്
കാളക്കൂറ്റനെ. കണ്ണുകൊണ്ട് കാണാൻ
പറ്റില്ല അറവുകാളയെ. പക്ഷേ, ഇവിടെ
ഓരോ മരച്ചുവട്ടിലും അവയുടെ
സാന്നിദ്ധ്യമുണ്ട്. അമ്മ വീടാകെ ഈ
പരിസരമാകെ ഒരറിവിന്
കാത്തിരിക്കും പോലെ. തുള്ളിച്ചാട്ടം
തുടങ്ങിയിരിക്കുന്നു.
അതെ, അമ്മവീട്
ആത്മലാവണ്യമാർന്നൊരു നർത്തക
രത്നമായി പരിലസിക്കുകയായിരുന്നു.
നമ്മുടെ യാമങ്ങളെ സുരഭിലസുന്ദരമാക്കാൻ അമ്മ വീട്
നിറഞ്ഞു തുളുമ്പുകയാണ്.
ശ്രേഷ്ഠ കാന്തിയെല്ലാം
ഒത്തിണങ്ങിയ ഭരതനാട്യക്കാരിയായും
ചലന മോഹനരത്ന പ്രഭയുണർത്തും
സംഘനൃത്തക്കാരിയായും ഈ ഭവനം
തുളുമ്പിനിൽക്കുകയാണ്.
അപ്പോഴും രാകലിന്റെ
ഒച്ചയാണിവിടെ നിറയുന്നതെന്ന്
കാര്യസ്ഥൻ ഞടുക്കത്തോടെ
തിരിച്ചറിയുന്നു. പതിയെപ്പതിയെച്ചെന്ന്
വലം വയ്ക്കുകയാണ്
തിരുനെല്ലിക്കാട്ടിൽ നിന്നുള്ള
ബൂട്ട്സിന്റെ ഒച്ചകൾ.
നിരപരാധികളുടെ
രക്തത്തിൽ കുഴച്ചെടുത്ത
ബലിച്ചോർ
വർഗ്ഗീസിന്റെ നെഞ്ചിലേക്ക് വീണ
വെടിയുണ്ടയുടെ ആജ്ഞയ്ക്ക്
മരുന്നേകിയതെവിടെ.?
കക്കയവും ശാസ്തമംഗലവും വന്ന്
ജയറാം പടിക്കലിനെ പിടിച്ച്
ആണയിടുന്നതെന്തൊക്കെ?
എഴുപതുകളിൽ നിന്ന് ഉരുളയുരുട്ടി
നാക്കിലയിൽ വച്ചിട്ടുണ്ട്, അമ്മ വീട്ടിലെ
അന്തേവാസികൾ. ഒരു കാക്കയും
വരാതെ കൊത്താതെ പോലീസ്
ക്യാമ്പിൽ നിന്നെത്തിയ ടൈഗർ എന്ന
നായ ആ പിണ്ഡം നക്കുന്നു.
പിന്നെ ചായം മാറിയ പ്രതിമകയിലേക്കു
കാലുയർത്തി മൂത്രമൊഴിക്കുന്നു.
മതി. സുരഭിലസുന്ദരമായ അമ്മ
വീട്ടിനു മുന്നിൽ ഓലിയിടുന്ന
പട്ടിക്കൂട്ടങ്ങളുടെ ഒരു വൻനിര
തന്നെയുണ്ടായിരുന്നു പണ്ട്.
അകത്തോ, കാടും പടർപ്പും കയറിയ
പുരയിടത്തിൽ രണ്ട് മൂർഖന്മാർ
പാർത്തിരുന്നു. പൊട്ടക്കിണറ്റിൽ രണ്ട്
തവളകളും. രാത്രി കാലങ്ങളിൽ
തവളക്കരച്ചിലും സർപ്പശീൽക്കാരങ്ങളും
കൊണ്ട് മുഖരിതമായിരുന്ന
അവിടേക്ക് മരപ്പെട്ടികളും
പെരുച്ചാഴികളും ഈനാംപേച്ചികളും
കീരികളും വന്നുംപോയുമിരുന്നു.
എന്നാൽ അമ്മവീട്ടിൽ
ഒന്നോർത്താൽ ഇപ്പോൾ സ്ഥിതി
ഡീസന്റായെന്ന് മാത്രം. പുറത്ത്
ഉലയുന്ന ഖദറിനകത്ത് പഴയ
ജന്തുക്കളൊക്കെത്തന്നെയാണല്ലോ
എന്ന് കാര്യസ്ഥൻ ഇടയ്ക്ക്
ഞെട്ടലോടെ ഓർക്കും.
ജന്തുവർഗങ്ങളെല്ലാം എന്തായാലും
അമ്മ വീടുവീട്ടുപോകാൻ തയ്യാറല്ല.
-ഇത് അറവിനു പറ്റിയ സ്ഥലമാണല്ലോ?
-അതിന് കാലികളും ആടും
കോഴിയുമൊന്നുമില്ലല്ലോ.
അങ്ങനെയെങ്കിൽ ആടുമയിൽ
ഒട്ടകത്തിൽ തുടങ്ങി ആടുമാഞ്ചിയമായൂർവേദ ഫ്ളാറ്റുകൾ
ഒക്കെയും അറവുശാലകളല്ലേ.
അറക്കുന്നതാരെങ്കിലും കാണുന്നുണ്ടോ?
കാടുവെട്ടിത്തെളിച്ച് ടൈലിട്ട്
തുറന്നവേദിയും കടും ചായവുമടിച്ച്
അമ്മവീട് പുതുക്കിയെടുത്തപ്പോൾ
എല്ലാ ക്രഡിറ്റും കാര്യസ്ഥന്.
അപ്പോൾ വരകളിലേക്കും
വർണങ്ങളിലേക്കും കയറിപ്പോകുകയായിരുന്നു
ചരിത്രം.
ഗുജറാത്തിൽ തമ്മിൽ തല്ലി തല
കീറുമ്പോൾ വടക്കോട്ടുള്ള തീവണ്ടികൾ
പുകയൂതുകയായിരുന്നു. ചക്കക്കുരു
പോലെ ചുട്ടതെത്ര?
രാജ്ഞിയുടെ കൊലയ്ക്കു പകരം സിക്കു
ചോരകൊണ്ട് അറവുശാലയൊരുക്കിയ
തലസ്ഥാനം.
ജനിത സൗരഭ്യം വന്ന് എന്നിൽ
നിറയുമ്പോൾ തൂത്തു തുടച്ച് എന്നെ
മയക്കവേ മക്കളേ വെട്ടുകത്തിയല്ല
അറവുകത്തി എന്നറിയുക.
തേങ്ങയുടയ്ക്കാൻ വെട്ടുകത്തി. കഴു
ത്തറുക്കാൻ അറവുകത്തി.
പക്ഷേ വെട്ടാനൊന്നുമില്ലൊന്നുമില്ലിവിടെ…
അറക്കാനാണെങ്കിൽ
അരിയമാംസമുണ്ടിവിടെ.
അകിടുവീർത്തിട്ട് ഇരിക്കാനും വയ്യ
കിടക്കാനും വയ്യാത്ത
അവസ്ഥയാണിവിടെ
ഒന്നാമൻ അറവുകാരൻ രണ്ടാമൻ
അറവുകാരനോട് പറയുകയായിരുന്നു.
ഇവിടെത്തന്നെയങ്ങ് കൂടാം
എം.എൽ.എ. ക്വാർട്ടേഴ്സിലോ ഗസ്റ്റ്
ഹൗസിലോ പോകേണ്ട.
രണ്ടാമൻ അറവുകാരൻ പറഞ്ഞു
എത്രകാലമെന്നു വച്ചാ വാടക
കൊടുത്ത് ഖജനാവ് മുടിപ്പിക്കുന്നത്.
ഇവിടെത്തന്നെ സംസ്കാരം. സംസ്കൃതി
യിൽപ്പോയി നിർവാണം..
സ്വന്തം മച്ചമ്പിക്ക് പതിച്ചു
കൊടുത്തതാണ് സ്ഥലമെന്നാണ് ആ
ആറവുകാർ കരുതിയത്. കരുതിയതല്ല
ധരിച്ചുവശായത്.
നാട്ടിൽ വിപ്ലവം വന്നപ്പോ
ചുവപ്പൊഴുകിയ പാതയിലേക്ക് മൂന്ന്
വെടിയൊച്ചകൾ. പെരുമാതുറയുടെ
ഹൃദയത്തിൽ നിന്നൊരു ഗർഭിണിയുടെ
ഉദരത്തിലുതിർന്ന വെടിയുണ്ട.
സ്ഫടികഗോളത്തിൽ നിന്ന്
ചീന്തിയെടുത്ത മറൂള രക്തത്തിൽ
കുതിർന്ന് കിടപ്പുണ്ടിവിടെ.
അപ്പോൾ എങ്ങും അറവുനടക്കുകയായിരുന്നു. പാൽ
ചുരത്താനല്ല അകിടറക്കാനാണ്
മത്സരം.
കറവക്കാരനല്ലേ, അറവുകാരൻ
എന്ന വായ്ത്താരി പാടി
രണ്ടിണപ്പക്ഷികൾ മാവിൻ ചില്ലയിൽ
വന്നിരുന്നു. അവരിങ്ങെത്തി എന്നു
പറഞ്ഞ മാത്രയിൽ തന്നെ രണ്ടുപേർ
അമ്മ വീട്ടിനെ ലക്ഷ്യമാക്കി
വരുന്നുണ്ടായിരുന്നു.
ഞങ്ങൾ അറവുകാരുടെ
പിൻമുറക്കാർ പിഞ്ച് പൈതങ്ങളെ
കത്തി മൂർച്ച കൂട്ടാൻ
കൊണ്ടുപോയിരിക്കുകയാണ്. അത്
വരട്ടെ അതുവരെ ചരിത്രം
പറഞ്ഞിരിക്കാം.
അടിയന്തരാവസ്ഥ കഴിഞ്ഞപ്പോ
അദ്ധ്യാപകനെ പിരിച്ച്
വിട്ടതോർക്കുന്നോ. അതേത്തുടർന്ന്
കാങ്ക്രസ്സാപ്പീസ് അടിച്ചു പൊട്ടിച്ചത്
ഓർക്കുന്നോ. പിന്നെ രാജിവച്ചതോർക്കുന്നോ. കഥറും
കഥറും തമ്മിൽ തോളിൽ കയ്യിട്ട്ഒന്നായങ്ങനെ
വിളങ്ങുകയായിരുന്നില്ലേ?
ആരുമില്ലല്ലോ ഇവിടെ.
കത്തിയുമില്ലല്ലോ.
അറക്കാൻ ഖദറിനാവുമോ?
ഇല്ല. ഹിംസിക്കാത്തവർ.
അഹിംസാവാദികൾ
ഖാദറിനെ വിളിച്ചോ
ഇല്ലേ ഇല്ല. ഖദറിനെപ്പറ്റി
പറയുകയായിരുന്നു.
ഖാദറും ഖദറിനുള്ളിലാണിപ്പോൾ
അറവ് സുഖകരമാക്കാൻ
ഖാദറിനറിയാമേ…..
വേണ്ട. ഇതൊരു അമ്മവീടാണ്.
ഇവിടെ അറവു വേണ്ട.
വെട്ടപ്പെടാനൊരു പോത്തുമില്ല,
ഓതാൻ വേദവുമില്ല.
കുറെ നേരമായല്ലോ നിങ്ങളെല്ലാം
കൂടി പരിശുദ്ധമായ ഖദറിനെപ്പറ്റി
പറയുന്നു. അഴുക്കു വീഴാതെ കറ
പുരളാതെ കരി മൂടാതെ ഞാൻ കാത്തു
സൂക്ഷിക്കും ഈ ഖദറിനെ
ചർക്കയിൽ നിന്ന് രക്തം വാർന്ന്
ഖാദിനൂൽ ചുവന്നേ പോയ്. എതിർ
പക്ഷത്തൊരു വടി കൊടുത്ത് അടിവാ
ങ്ങിപ്പൊതിയുന്നു.
തുറന്നിട്ട വാതിലുകളടച്ച് അമ്മ വീട്ടിനകത്തേക്ക്
ഖാദി തള്ളിക്കയറുമ്പോൾ ആരുമാരും
തടുക്കാനില്ലാതെ അമ്മ വീട്
നിറയുകയാണല്ലോ.
കാര്യസ്ഥൻ തടഞ്ഞിട്ടും തടുത്തിട്ടും
അകത്തേക്ക് നുഴഞ്ഞ്
കയറുന്നതെല്ലാം ചേരയും മരമാക്രിയും
നത്തും തുരപ്പനും മരപ്പട്ടിയും ഈനാം
പേച്ചിയും കീരിയും പാറ്റയും ചെള്ളും
നീർക്കോലിയും പാഷാണങ്ങളൊക്കെയും.
അമ്മ വീടിന്റെ ഗേറ്റടയുകയായി.
കാര്യസ്ഥൻ പുറത്തായി സന്ധ്യയും വന്നു.
വിളക്കുകളും കത്തിയണഞ്ഞു.
ഒരേങ്ങലടിയിൽ അടർന്നു
പോവുകയാണ് അമ്മ വീട്
ദശ വന്ന് കുമിയുമ്പോൾ അറവന്
സജ്ജമായൊരുടലായിത്തീരുകയാണ്
അമ്മവീട്.
മാംസം കണ്ട് ആഹ്ലാദിക്കാൻ ഒരു
പടയുണ്ട്, അമ്മ വീട്ടിനു മുന്നിൽ.
അറവുകാരുടെ ഘോഷയാത്ര
എത്തുകയാണ്.
അറവിന്റെ ഗന്ധകശാലയിലേക്കിതാ അവരെ
ത്തിക്കഴിഞ്ഞു.
തുടങ്ങിക്കഴിഞ്ഞല്ലോ
ഖദറിന്റെ അറവ