(എം. മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥയെ മുന്‍നിര്‍ത്തിയുള്ള പഠനം)
ആമുഖം
ജോണ്‍ ബള്‍വര്‍ ഒരു മികച്ച ഭാഷാനിരീക്ഷകനായിരുന്നു. അതുകൊണ്ടുതന്നെ ഭാഷയുടെ യന്ത്രസ്വഭാവത്തെ മുന്‍കൂട്ടി ഭാവന ചെയ്യാനുള്ള ബുദ്ധിശേഷി അയാള്‍ക്കുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഭാഷയുടെ ഈ യന്ത്രസ്വഭാവത്തെ അയാള്‍ പ്രവചിച്ചു ”ഭാഷ ജിജ്ഞാസുവായ ഒരു യന്ത്രമാണ്”. ഈ യാന്ത്രികതയെ എതിര്‍സൗന്ദര്യ സംഹിതകള്‍ കൊണ്ട് പരിചരിക്കുന്നിടത്താണ് മുകുന്ദന്‍ എന്ന കഥാകാരന്റെ ആഖ്യാന വാസ്തുവിദ്യ നാം തിരിച്ചറിയുന്നത്. ജീവിതത്തിന്റെ ബഹുവചനകഥകളാണ് മുകുന്ദന്‍ ഇന്നേവരെ എഴുതിയിട്ടുള്ളത്. സാങ്കേതികവിദ്യകള്‍ സാംസ്‌കാരിക ഉല്പന്നങ്ങളെ രൂപപ്പെടുത്തുന്ന ഒരു കാലത്തെ മുകുന്ദന്‍ അഭിസംബോധന ചെയ്യുന്നത് സാങ്കേതിക പിന്‍ബലങ്ങളുടെ അകമ്പടിസേവകളില്ലാതെയാണ്. ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒന്നിനെ ദര്‍ശിക്കലല്ല മുകുന്ദന്റെ കഥാന്വേഷണം. മറിച്ച് സുപരിചിതമായ ഒന്നിനെ പൊളിച്ചു വിരിച്ചുനോക്കലാണത്. മുകുന്ദന്റെ ‘ഫോട്ടോ’ എന്ന കഥ ലളിതമായ ആഖ്യാനം കൊണ്ട് നമ്മുടെ കാലഘട്ടത്തെ ആവിഷ്‌കരിക്കലായിരുന്നു. ബാലികാപീഡനം പ്രമേയമായി വരുന്ന ഒരുപാട് കഥകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. എന്നിട്ടും നാം ‘ഫോട്ടോ’ മാത്രം ഓര്‍ത്തിരിക്കുന്നതെന്തുകൊണ്ടാണ്? നാം നിരന്തരം ഉപയോഗിക്കുന്ന ക്യാമറയുടെ സാന്നിദ്ധ്യം ആ കഥയില്‍ കൊണ്ടുവരികയും യാഥാര്‍ത്ഥ്യത്തിന്റെ ഗൗരവമില്ലാത്ത ഒരു പ്രെമിസ്സിലൂടെ അനുഭവങ്ങളെ കടത്തിക്കൊണ്ടു പോകുകയും ചെയ്യുന്നതിന്റെ സാക്ഷ്യമായിരുന്നു അത്. എഴുത്തുകാരന്റെ മൂലധനം നിഷ്‌കപടതയായിരിക്കണം എന്നു പറയാതെ പറയുന്ന ഒരു മുകുന്ദമനസ്സ് മുകുന്ദന്റെ എല്ലാ കഥകള്‍ക്കു പിന്നിലുമുണ്ട്. അപ്പോള്‍ എഴുത്തുകാരന് യാഥാര്‍ത്ഥ്യങ്ങളെ അടുക്കിക്കെട്ടിവയ്ക്കാന്‍ സാധിക്കുമെന്നും, അത് ഏതുകാലത്തും വായിക്കപ്പെടുമെന്നുമുള്ള ധാരണകളിലേക്ക് നാം നയിക്കപ്പെടുകയാണ്. തനിക്ക് എളുപ്പം സുപരിചിതമായ ഒരു സദസ്സിനോടുള്ള സംസാരംപോലെയാണ് ‘ഫോട്ടോ’ എന്ന കഥയുടെ ആഖ്യാനം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇത് വാര്‍ത്താ ആഖ്യാന കഥകളുടെ കാലം ആയതുകൊണ്ടു മാത്രമാണ് എന്‍.എസ്. മാധവന്റെ ‘തിരുത്തി’ന് സാംസ്‌കാരിക സാന്നിദ്ധ്യം ഇപ്പോഴും ലഭിക്കുന്നത്. മുകുന്ദന്റെ ‘ഫോട്ടോ’ ഒരു ജേര്‍ണലിസ്റ്റിക് കഥയായിരുന്നു. അപ്പോഴും അത് നിഷ്‌കപടമായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ പ്രസവിച്ചു. അതൊരു സദാചാര ചരിത്രപത്രികയായിരുന്നു. അത് നാം ജീവിക്കുന്ന കാലത്തിന്റെ അതിവാചാലപ്രഭാഷണമാണ്. ‘ഫോട്ടോ’യുടെ പ്രമേയം അതിലളിതമാണ്. അതിലെ കുട്ടികഥാപാത്രങ്ങളായ അഭിലാഷും ഷീനയും പത്രങ്ങളിലെ വിവാഹഫോട്ടോകള്‍ കണ്ടുകണ്ട് അതുപോലൊരു ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുകയാണ്. അതിനായി കുറച്ചു പണം സമ്പാദിച്ചു. അങ്ങനെ അവര്‍ സ്റ്റുഡിയോയില്‍ എത്തുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു. പക്ഷേ കൊടുക്കാനുള്ള പണം തികയാതെ വരുന്നു. ഫോട്ടോഗ്രാഫര്‍ അവരെ ശാസിക്കാനൊന്നും പോകുന്നില്ല. അവരോട് കുപ്പായം ഊരാന്‍ പറയുന്നു. അവരുടെ നഗ്‌നചിത്രമെടുക്കുന്നു. അടുത്ത ദിവസം അയാള്‍ അവരെ കാത്തിരിക്കുന്നു. നഗ്നഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തുന്നു. എന്നിട്ട് ഷീനയെ സൈക്കിളിനു മുന്നിലിരുത്തി അയാള്‍ സൈക്കിളോടിച്ചുപോകുന്നു. ഇവിടുത്തെ പിഞ്ചുബാല്യങ്ങള്‍ പവിത്രമാണെന്ന ധാരണയെ പൊട്ടിച്ചെറിയുന്ന അതിയാഥാര്‍ത്ഥ്യത്തിലേക്കാണ് മുകുന്ദന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇത് നമ്മെ സങ്കടപ്പെടുത്തുന്നു. കാരണം ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണിത്. അങ്ങനെ മുകുന്ദന്‍ എന്ന കഥാകാരന്‍ സമകാലിക വേനദകളുടെ മോഡല്‍നിര്‍മാതാവായി മാറുന്നു. പത്രങ്ങളില്‍ വരുന്ന വിവാഹഫോട്ടോകള്‍ കാണാന്‍ ഇടവരുന്ന കുട്ടികള്‍ നയിക്കപ്പെടുന്നത് ശൈശവരതി എന്ന ഒരു ദിശയിലേക്കായിരിക്കാമെന്ന നിഗമനങ്ങളും ഈ കഥ ബാക്കിവയ്ക്കുന്നു. ഇതുപോലെ കാലത്തെ നേരിട്ടനുഭവിപ്പിക്കുന്ന ഒരുപാട് കഥകള്‍ എഴുതിയ മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന പുതിയ കഥയ്ക്കും ഫീമെയില്‍ ആക്റ്റിവിസത്തിന്റെ ഈ കാലത്തില്‍ ഒരു സാംസ്‌കാരികദൗത്യം നിര്‍വഹിക്കാനുണ്ട്. ‘ഫോട്ടോ’ എന്ന കഥ ശിശുമന:ശാസ്ര്തമായിരുന്നെങ്കില്‍ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സ്ര്തീമന:ശാസ്ര്തമാണ്. ഇവിടെ ലാളിത്യത്തിന്റെ മൃദുലതയെ പൊട്ടിച്ച് കുറേക്കൂടി ഗൗരവമായ ഒരു തലത്തിലേക്ക് സമകാലിക ജീവിതത്തെ കൊണ്ടുവയ്ക്കുന്നു. ക്യാമറയുടെ കാര്യക്ഷമതയ്ക്കാണ് ‘ഫോട്ടോ’യില്‍ പ്രാധാന്യം എങ്കിലും അത് ഈ കാലത്തിന്റെ ഒരുപാട് അഡിക്ഷനുകളെ പ്രതിനിധീകരിക്കുന്നു. പുരുഷന്റെ ദുഷ്ടബുദ്ധിയെ ചോദ്യം ചെയ്യാന്‍ മുകുന്ദന്‍ ‘രാധിക’ എന്ന സ്ര്തീയെ സൃഷ്ടിക്കുന്നു. യാഥാര്‍ത്ഥ്യത്തെ അതായിത്തന്നെ ആവിഷ്‌കരിക്കാനാണ് മുകുന്ദന്‍ ശ്രമിക്കുന്നത്.
കാലികബോധത്തിന്റെ ഗാഢസൗഹൃദങ്ങള്‍
പേടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ മുകുന്ദന്റെ ഭാവനയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. മുകുന്ദന്റെ എല്ലാ പ്രാദേശിക വ്യാഖ്യാനങ്ങളും നിത്യമായ മനുഷ്യാവസ്ഥയുടെ വേറെ വേറെ രംഗചിത്രീകരണങ്ങളായി മാറുന്നു. അങ്ങനെ നോക്കുമ്പോള്‍ ദൈനംദിന ജീവിതബോധം നിറഞ്ഞ കഥയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. ഒരു കേവലമനുഷ്യന് വേഗം മനസ്സിലാകുന്ന ഉത്കണ്ഠകള്‍ ഉടനീളം നിലനിര്‍ത്തിക്കൊണ്ടാണ കഥാകൃത്ത് എഴുതുന്നത്. എന്‍.എസ്. മാധവന്റെ ‘കനക’ എന്ന കഥയിലെ ‘കനകം’ എന്ന കഥാപാത്രത്തിന്റെ അപനിര്‍മാണമാണ് മുകുന്ദന്റെ ‘രാധിക’. നാം ജീവിക്കുന്ന ക്രൂരമായ കാലത്തെ പ്രതിഫലിപ്പിക്കാനുള്ള മീഡിയയാണ് മുകുന്ദന് കഥ. കാലത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കാനാണ് ‘ഫോട്ടോ’, ‘പ്ലാസ്റ്റിക്’ പോലെയുള്ള കഥകള്‍ എഴുതിയത്. അനുതാപത്തിന്റെ വ്യാകരണമല്ല പക്ഷേ ഏറ്റവും പുതിയ കഥ നമ്മോട് പറയാന്‍ ഉദ്യമിക്കുന്നത്. ജീവിതത്തിന്റെ ഹിതകരമല്ലാത്ത ചുറ്റുപാടുകളെ റദ്ദാക്കാതെ അതിനെ എങ്ങനെ അതിജീവിക്കാമെന്നാണ് മുകുന്ദന്‍ പഠിപ്പിക്കുന്നത്. മുകുന്ദന്റെ ഈ കഥ സംഭവങ്ങള്‍ക്കൊപ്പം അനവധി വ്യംഗ്യസൂചനകള്‍ കൂടി ഇടകലര്‍ത്തി നിര്‍മിക്കപ്പെട്ടിട്ടുള്ള കാലവായനയാണ്. ഇത്തരം കഥകള്‍ പഠിക്കാന്‍ സൈദ്ധാന്തിക ധ്വനികള്‍ ആവശ്യമില്ല. ഇത് സാംസ്‌കാരിക ജ്ഞാന നിര്‍മാണമാണ്. തെറ്റിദ്ധരിക്കപ്പെടുന്ന ജീവിതങ്ങളുടെ തിളയ്ക്കുന്ന അഭിനിവേശങ്ങളാണ് സജീവന്‍-രാധിക എന്നീ കഥാപാത്രങ്ങളിലൂടെ മുകുന്ദന്‍ കൈമാറുന്ന ജീവിതപാഠങ്ങള്‍. സ്ര്തീയുടെ ആന്തരികവേദികള്‍ പുരുഷന്റേതിനേക്കാള്‍ ഗൗരവമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന്റെ വലിയ ദൃശ്യങ്ങള്‍ ഈ കഥയിലുണ്ട്. കഥയുടെ ജൈവയൂഥം അത് ആലേഖനം ചെയ്യപ്പെടുന്ന കാലമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചറിയിച്ചുകൊണ്ടിരിക്കുന്നതും മുകുന്ദന്‍തന്നെയാണ്.
പുതിയ കാലം കാല്പനികവിരുദ്ധമാണെന്നും, അതിനുള്ളില്‍ ചവിട്ടിനില്‍ക്കുന്ന മനുഷ്യര്‍ ദാരിദ്ര്യം വിഴുങ്ങി ജീവിക്കുന്നവരാണെന്നും, ജീവിതത്തെക്കുറിച്ച് വെറുതെ പകല്‍ സ്വപ്നങ്ങള്‍ കണ്ട് കളയാന്‍ സമയമില്ലെന്നും ഒക്കെയുള്ള വലിയ ആന്തരിക വര്‍ത്തമാനങ്ങള്‍ ഇതില്‍ കാണാം. ജീവിതത്തെ സംരക്ഷിക്കാനുള്ളവര്‍ ഉത്തരവാദിത്വരഹിതരും ശക്തിശോഷകരുമായി മാറുമ്പോള്‍ ഒരു കേവല ഗ്രാമീണ വനിത ജീവിതത്തെ എങ്ങനെ നേരിടണമെന്ന പാഠപുസ്തകമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’. അധികവളര്‍ച്ച പ്രാപിച്ച പുരുഷാധിപത്യങ്ങളുടെ ഈ കാലത്തും അച്ഛനോ ഭര്‍ത്താവോ ഒക്കെ ദൗത്യനിര്‍വഹണത്തില്‍ അവരല്ലാതായി മാറുന്നതിന്റെ വലിയ ഭാഷാശക്തിപ്രകടനങ്ങളാണ് ഈ കഥയുടെ പാരായണത്തെ എളുപ്പമാക്കുന്നത്. ജീവിതത്തിന്റെ തെറ്റിയ നാദവിശേഷങ്ങളെയാണ് മുകുന്ദന്‍ ആവിഷ്‌കരിക്കുന്നത്. കഥയെ അനുഭവങ്ങളുടെ തത്വചിന്തയും ദൈനംദിന ലോജിക്കുമാക്കി പരിണാമപ്പെടുത്താന്‍ മുകുന്ദന്റെ കാലവായനയ്ക്കു കഴിയുന്നു. ഭാവന സ്വതന്ത്രമല്ലെങ്കില്‍ അത് മരിച്ചുപോകുമെന്നും, അങ്ങനെ വരുമ്പോള്‍ ഉദ്ദേശ്യശുദ്ധി കഴുത്തു ഞെരിച്ചു കൊല്ലപ്പെടുമെന്നും എഴുതിയത് വിഞ്ഞിയാണ്. വിഞ്ഞിയുടെ ദര്‍ശനങ്ങളുടെ അര്‍ത്ഥവ്യാപ്തികള്‍ തിരിച്ചറിഞ്ഞിട്ടുള്ള എഴുത്തുകാരനാണ് മുകുന്ദന്‍. അതുകൊണ്ടാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യില്‍ ശുദ്ധമായ സ്വതന്ത്രഭാവന നിര്‍മിക്കുന്നതും സര്‍ഗാത്മകമായ ദുര്‍ഗ്രഹതയെ മറികടക്കുന്നതും. ഇത് കഥാകാരന്റെ ക്രിയോന്മുഖമായ മാനസികവ്യാപാരമാണ്. ഇതിനെയാണ് നാം ഫിക്ഷണല്‍ റിയലിസം എന്ന കംപാര്‍ട്‌മെന്റില്‍ കൊണ്ടുവയ്ക്കുന്നത്. പുരുഷന്റെ പൗരുഷത്തിന്റെ രൂപരഹിതമായ അവസ്ഥകളെയാണ് സജീവന്‍ എന്ന കഥാപാത്രത്തിലൂടെ മുകുന്ദന്‍ അവതരിപ്പിക്കുന്നത്. അതിനു തതുല്യമായ പുരുഷശരീരങ്ങള്‍ നമുക്കു ചുറ്റുമുള്ളതിനാല്‍ ഈ കഥ ഫിക്ഷനെ ജയിക്കുകയും യാഥാര്‍ത്ഥ്യത്തില്‍ നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. രഹസ്യസൂചകങ്ങളായ പദങ്ങള്‍ കൊണ്ട് പൗരുഷക്ഷയത്തെ അവതരിപ്പിക്കാതെ ഏകവര്‍ണ ചിത്രരചനകൊണ്ട് ആഖ്യാനത്തെ പുന:പ്രദര്‍ശിപ്പിക്കുന്നതിനാല്‍ കഥ തിരുത്തലിന്റെ ശുദ്ധമായ ചൈതന്യമായിത്തീരുന്നു. അലസത രോഗജനകമായ വികാരമാണെന്ന് സജീവനിലൂടെ മുകുന്ദന്‍ വെളിപ്പെടുത്തുന്നു. അലസതയുടെ ദിക്കിലേക്ക് വീശുന്ന ഗൗരവരഹിത കാറ്റിനെയാണ് രാധിക ചെറുത്തുതോല്പിക്കുന്നത്. അങ്ങനെ കാലത്തെ കഥയില്‍ ആവിഷ്‌കരിക്കുകയെന്നത് മുകുന്ദന്‍ എന്ന കഥാകൃത്തിന്റെ കലാജീവിതത്തിലെ സ്ഥിരഭാവമാണ്. കാലികബോധത്തിന്റെ ഗാഢസൗഹൃദങ്ങളെ നെഞ്ചേറ്റുന്ന ദൃശ്യപരമായ ഉജ്ജ്വലതയാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’.
‘ആണ്‍’ഫെമിനിസം(Fem-menism)
കല്‍പറ്റ നാരായണന്റെ ‘ഇത്രമാത്രം’ എന്ന നോവല്‍ ഒരു സ്ര്തീസ്വത്വത്തിന്റെ ആണെഴുത്താണ്. അതുപക്ഷേ മലയാളത്തിലെ ആദ്യത്തെ ആണ്‍ഫെമിനിസമല്ല. മലയാളകഥയില്‍ ഒരുപാട് കരുത്തരായ സ്ര്തീവിമോചകരെ അതിനും മുമ്പ് മുകുന്ദന്‍ സൃഷ്ടിച്ചിട്ടുണ്ട്. കറുപ്പിലെ നിഷ(ശ)യും രാസലീലയിലെ ലീലയും മരിയയുടെ മധുവിധുവിലെ മരിയയും കിണ്ടി കക്കുന്ന കള്ളനിലെ രേവതിയും പാരീസിലെ രേവതിയും അവരില്‍ പ്രധാനരാണ്. ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിലെ രാധിക അത്തരത്തില്‍ ഒരു സ്ര്തീവിമോചകയാണ്. കഥയുടെ തുടക്കം പക്ഷേ ഈ ഫെമിനിസ്റ്റിനെ തെറ്റിദ്ധരിപ്പിക്കുകയും സ്ര്തീവിരുദ്ധ കഥ എന്ന ഒടങ്കൊല്ലി സര്‍ട്ടിഫിക്കറ്റിന് ഇരയാക്കുകയും ചെയ്യുന്നുണ്ട്. തന്റെ ജീവിതസഖിയായ പുരുഷനേക്കാള്‍ അയാള്‍ ഓടിക്കുന്ന ഓട്ടോറിക്ഷയോടാണ് രാധികയ്ക്ക് കൂടുതല്‍ ഇഷ്ടമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഒരു തെറ്റിദ്ധാരണയോടെയാണ് കഥ ആരംഭിക്കുന്നത്. അത് പിന്നീട് ‘ഫെമിനിസം’ ‘ഇ’-കാലത്തില്‍ എങ്ങനെയാണ് പ്രായോഗികവാദമായി മാറുന്നത് എന്നൊരു നിഗമനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്. വിവാഹത്തിന്റെ തൊട്ടടുത്ത ദിവസം നേരത്തെ ഉണര്‍ന്ന അവള്‍ ഓട്ടോറിക്ഷയെ കുളിപ്പിച്ച് ഭംഗിയാക്കുന്നുണ്ട്. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സുള്ള ഓട്ടോറിക്ഷയാണ് ഊട്ടുമേശയെ സമൃദ്ധമാക്കുന്നത് എന്ന ബോധമാണ് രാധികയെ അത്തരം ഒരു മാനസികനിലയിലേക്ക് നയിക്കുന്നത്. ആ അര്‍ത്ഥത്തിലാണ് രാധിക ഫ്‌ളെക്‌സിബിളിസകാലത്തിലെ ഫെമിനിസത്തിന്റെ ഏജന്റായി മാറുന്നത്. ഫെമിനിസത്തിനിന്ന് വിവിധ കേന്ദ്രങ്ങളുണ്ട്. അവ പലയിടങ്ങളിലേക്ക് തിരിഞ്ഞ് ജ്ഞാനങ്ങളുടെ ബഹുബോധം സൃഷ്ടിക്കും. ഇത് ആശയങ്ങളുടെ വെറും അടുക്കിവയ്പല്ല. മറിച്ച് പ്രായോഗികവാദമാണ്. ഈ കഥയുടെ വായനാവലയത്തില്‍ നില്‍ക്കുന്ന ഏതൊരു പൗരനും വായനയ്‌ക്കൊടുവില്‍ സ്ര്തീവാദിയായി മാറും. സ്ര്തീകളുടെ ഒടുങ്ങാത്ത ഉത്കണ്ഠകളെയും അടങ്ങാത്ത ആകുലതകളെയും വിവേചിച്ചറിയാനുള്ള പുരുഷന്റെ ഗ്രന്ഥികളെ രാധിക മുറിച്ചെറിയുന്നു. നീ അതറിഞ്ഞില്ലെങ്കിലും ഞാന്‍ പൊരുതി ജീവിക്കും എന്ന് ‘സൗമ്യധീരമായി’ പ്രഖ്യാപിക്കലാണ് പുലര്‍ച്ചെയുള്ള ഓട്ടോറിക്ഷയെ കുളിപ്പിക്കല്‍. ഇവിടുത്തെ പണ്ഡിതഫെമിനിസം മുകുന്ദനെ തെറ്റിദ്ധരിക്കുകയും വിമര്‍ശിക്കുകയും ചെയ്‌തേക്കാം. ഫെമിനിസത്തിന്റെ ശബ്ദാര്‍ത്ഥങ്ങള്‍ എന്തെന്ന് തിരിച്ചറിയണമെങ്കില്‍ ഇനി നാം എണബ’ബണഭധലബ’ എന്തെന്നു പഠിക്കേണ്ടിയിരിക്കുന്നു. ഇവിടുത്തെ ‘ആണ്‍’എഴുത്തുകാര്‍ എഴുതുന്ന പെണ്ണെഴുത്തിന്റെ വ്യാഖ്യാനങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയപ്പെടുത്തണം. ഭാഷയുടെ അതിഭൗതികമായ സ്വഭാവം കൊണ്ട് ഒരു പുരുഷജന്മത്തിന്റെ ജീവിതക്രമം വിവരിക്കാന്‍ ഒരാണ് ഉപയോഗിക്കുന്ന ടൂളാണ് ഇവിടെ ‘സ്ര്തീ’. അതുകൊണ്ടുതന്നെ ഇതിലെ ‘രാധിക’ എന്ന കഥാപാത്രത്തിന്റെ ശാരീരികക്രിയകള്‍ എല്ലാംതന്നെ അഗാധമായ അര്‍ത്ഥങ്ങളും ഒരു സ്ര്തീപക്ഷലോകവും തരപ്പെടുത്തുന്നു. സ്ര്തീയുടെ ഒബേക്ക് മന:ശാസ്ര്തത്തെയാണ് മുകുന്ദന്‍ നേരിടുന്നത്. പുരുഷന്‍ പേടിപ്പിക്കുന്ന ഭൂതമാണെന്ന ഒരു ധാരണ ഇവിടുത്തെ ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും വച്ചുപുലര്‍ത്തുകയാണ്. പുരുഷന്റെയീ യന്ത്രസ്വഭാവത്തെ ഏറ്റവും നന്നായി വിനിയോഗിച്ചിട്ടുള്ളത് ജപ്പാനിലാണ്. ക്രമേണ അത് അവിടുത്തെ വലിയ ഒരു ആചാരമായി മാറി. ഏറ്റവും ചൂടുള്ള സീസണില്‍ ചൂടിനെ മറികടക്കാന്‍ ഒബേക്കിനെക്കുറിച്ച് ഭയം സൃഷ്ടിക്കുന്ന കഥകള്‍ നിര്‍മിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യും. ഇത്തരം കഥകള്‍ കേള്‍വിക്കാരെ ഭയപ്പെടുത്തുകയും വിറങ്ങലിക്കുകയും ചെയ്യും. കനത്ത ഭയം കൊണ്ട് അവര്‍ക്ക് വിറയലും തണുപ്പും അനുഭവപ്പെടുകയും മൂര്‍ച്ചവച്ച ചൂടിന് അന്ത്യമുണ്ടാവുകയും ചെയ്യും. ഇത്തരം ഞെട്ടിക്കുന്ന ഫെമിനിസ്റ്റ് ഉഷ്ണസിദ്ധാന്തങ്ങളെ തണുപ്പിക്കാന്‍ ഇനി നമുക്കാവശ്യം ‘ആണ്‍’ഫെമിനിസമാണ്.
രാധിക എന്ന പ്രായോഗികവാദി
ജീവിതമെന്ന കുഴയ്ക്കുന്ന ചോദ്യത്തെക്കുറിച്ചുള്ള ഓര്‍മകളും ബാഹ്യപരിസരവുമായുള്ള അടുപ്പത്തിന്റെ ലിങ്കും കണ്ടുപിടിക്കാന്‍ മുകുന്ദന്‍ ഉപയോഗിക്കുന്നത് എക്‌സിസ്റ്റന്‍ഷ്യലിസ്റ്റിക് പെണ്‍-ഛണഭധലബ ആണ്. അവിടെ ആവശ്യം മനുഷ്യജീവിതം സാദ്ധ്യമാക്കിത്തീര്‍ക്കുന്ന പ്രായോഗികവാദമാണ്. പുതിയ കാലത്തില്‍ പുരുഷനേക്കാള്‍ തീക്ഷ്ണമായി ഭാവിയെക്കുറിച്ച് സ്ഥലപരമായ രൂപങ്ങള്‍ തീര്‍ക്കുന്നത് സ്ര്തീയാണെന്ന പ്രായോഗിക ‘ലൈഫിസ’മാണ് മുകുന്ദന്‍ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യില്‍ ആവിഷ്‌കരിക്കുന്നത്. ‘ബാങ്കില്‍ നിന്ന് പണം ലോണെടുത്താണ് സജീവന്‍ പുതിയ ഓട്ടോ വാങ്ങിയതെന്നും അധികം താമസിയാതെ വിവാഹം ചെയ്തുവെന്നും’ കഥയില്‍ മുകുന്ദന്‍ എഴുതുന്നു. പുതിയ കാലത്തില്‍ ഭാവിയെക്കുറിച്ചും വൈവാഹിക ബന്ധത്തെക്കുറിച്ചും ഒക്കെ പുരുഷകൂട്ടത്തിന് നേരിയ ചില ഗൗരവങ്ങളേയുള്ളൂവെന്ന സത്യസന്ധമായ നിരീക്ഷണമാണ കഥ മുന്നോട്ടുവയ്ക്കുന്നത്. അവിടെയാണ് രാധിക എന്ന ആക്ടിവിസ്റ്റ് ഉദയം ചെയ്യുന്നത്. നമ്മുടെ ‘ഫാമിലി’ (കുടുംബം) എന്ന പ്ലാനറ്റ് വെറും ആല്‍ബമായി ചുരുങ്ങുകയാണ്. വിവാഹ ആല്‍ബത്തിന് പുറത്ത് ഫാമിലിയില്ല. പുരുഷന്‍ പിതാവ്/ഭര്‍ത്താവ് എന്നീ ദൗത്യങ്ങള്‍ മറന്നുപോകുന്നു. നമ്മുടെ പുരുഷന്മാര്‍ ഫാമിലി ആല്‍ബത്തിലെ മാത്രം ആക്ടിവിസ്റ്റുകളാണ്. അത്തരം കുടുംബങ്ങളില്‍ ഭാര്യമാര്‍ ആക്ടിവിസ്റ്റുകളായി മാറും. ഓട്ടോറിക്ഷക്കാരന്റെ ഭാര്യയിലെ രാധിക പ്രായോഗികജ്ഞാനവും അദ്ധ്വാനശേഷിയുമുള്ളവരാണ്. അതുകൊണ്ടവള്‍ ഓട്ടോറിക്ഷയെ ഏറ്റവും വലിയ സമ്പത്തായും അനുഗ്രഹമായും കരുതുന്നു. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന തൊഴിലന്വേഷകരുടെ കാനേഷുമാരിയെടുത്താല്‍, അത് അറ്റം കാണാതെ ‘ഓട്ടോറിക്ഷ’ എന്ന തൊഴില്‍സ്വപ്നത്തില്‍ ഒടുങ്ങുന്ന ഒരുപാടുപേരുള്ള നമ്മുടേതുപോലൊരു സംസ്ഥാനത്തെ രാധിക എന്ന ആക്ടിവിസ്റ്റിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം പ്രായോഗികജ്ഞാനവും അദ്ധ്വാനശേഷിയുമുള്ള ആയിരക്കണക്കിന് റപായോഗികവാദികളെയാണ് മുകുന്ദന്‍ രാധിക എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സമകാലിക പുരുഷമേധാവിത്വത്തിന്റെ ധിക്കാരസ്വപ്നങ്ങളെയാണ് രാധികയിലൂടെ ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. മറ്റുള്ളവര്‍ക്ക് ഒരര്‍ത്ഥവുമില്ലെന്നു തോന്നുന്ന ധാരണകളെ കഥയില്‍ മുഖ്യപങ്കു വഹിപ്പിക്കുന്ന വിദ്യ എന്നതിനപ്പുറം വച്ച് ഇതിനെ വായിച്ചാലേ, ഈ കഥയുടെ യാഥാസ്ഥിതികബോധം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഈ കഥയുടെ കുതിപ്പ് ആന്റിഫെമിനിസത്തിലേക്കല്ല മറിച്ച് ഫെ-ബണഭധലബത്തിലേക്കാണ്. ഇത് മുകുന്ദന്റെ കാലത്തിനൊപ്പമുള്ള നടത്തമാണ്. ഓട്ടോറിക്ഷ എന്ന ചെറിയ വാഹനത്തെ ഉപജീവനമാര്‍ഗമായി ബഹുമാനിക്കുന്നതില്‍ പരാജയപ്പെടുന്ന സജീവനെ നാം കാണുന്നു. രണ്ട് ഉദാഹരണങ്ങള്‍ പ്രത്യക്ഷമായി നാം കഥയില്‍ കാണുന്നു.
ഒന്ന്: ബാലിശമായ മത്സരം മേഴ്‌സിഡസ് കാര്‍ / വഴിയോരത്തെ പട്ടികള്‍.
രണ്ട്: വേഗത്തിന്റെ വമ്പുപറച്ചിലുകള്‍.
അമിതവേഗം ആപത്തിലേക്ക് എന്ന ട്രാഫിക് ബോര്‍ഡുകള്‍ കണ്ടു വളരുന്ന ജനങ്ങള്‍ അമിതവേഗത്തെ ഭയന്ന് അയാളുടെ ഓട്ടോയില്‍ കയറാതെയാകുന്നു. തൊഴിലിനോട് കാണിക്കുന്ന ഈ അപമര്യാദകള്‍ ജീവിതത്തെ കുഴയ്ക്കുന്നു. ഈ പക്വതക്കുറവുകള്‍ ദാമ്പത്യജീവിതത്തിലും നിഴലിക്കുന്നു. അപ്പോഴും അത്തരം ഒരു അയഞ്ഞ ജീവിതത്തെ അതിന്റെ വഴിക്കങ്ങു വിട്ടുകളയാതെ ക്രമരഹിതമായ അവസ്ഥകളെ ക്രമപൂര്‍ണമാക്കാനാണ് രാധിക ശ്രമിക്കുന്നത്. ആ ശ്രമങ്ങള്‍ ഒക്കെയും പരാജയപ്പെടുമ്പോള്‍ സ്ര്തീശരീരത്തിലെ എതിര്‍ധൈര്യമായ പുരുഷപ്പറ്റ് ഓട്ടോറിക്ഷയുടെ സാരഥ്യം ഏറ്റെടുക്കുന്നു. അമിതവേഗതയിലോടിക്കാതെയും അധികപൈസ ഈടാക്കാതെയും അവള്‍ ജനങ്ങള്‍ക്ക് പ്രീതി നിറഞ്ഞവളായി മാറുന്നു. പലരും അവളുടെ ഓട്ടോയ്ക്കു വേണ്ടി മാത്രം കാത്തുനില്‍ക്കാന്‍ തുടങ്ങുന്നു. അങ്ങനെ രാധികയുടെ പ്രായോഗികജ്ഞാനം അതിന്റെ പ്രതിപ്രവര്‍ത്തനങ്ങളിലൂടെ സമ്പത്ത് എന്ന സ്വപ്നത്തിലേക്ക് അവളെ നയിക്കുന്നു. ഫെമിനിസം ഒരാളുടെ കുരുത്തംകെട്ട ജീവിതത്തിന്റെ കൗണ്ടര്‍പോയിന്റാണെന്ന് മുകുന്ദന്‍ വാദിക്കുന്നത് രാധിക എന്ന കഥാപാത്രത്തെ നമുക്ക് മുമ്പില്‍ വച്ചിട്ടാണ്. ഒരു സ്ര്തീയുടെ അസ്തിത്വചിന്തയുടെ സ്വാധീനതരംഗങങ്ങള്‍ മുകുന്ദന്റെ എല്ലാ പെണ്‍പക്ഷ രചനകളിലും നമുക്ക് കാണാം. പ്രായോഗികവാദത്തിന് നങ്കൂരമിടാനുള്ള നല്ല തുറമുഖം സ്ര്തീയാണെന്ന വലിയ ഇസമാണ് മുകുന്ദന്‍ സൃഷ്ടിക്കുന്നത്. തൊഴിലും പുരുഷനും തമ്മിലുള്ള, സ്ര്തീയും പുരുഷനും തമ്മിലുള്ള മാനസികമായ ഭിന്നിപ്പിന്റെ രൂക്ഷപ്രകടനമാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിലെ രാധിക എന്ന കഥാപാത്രം കൈമാറുന്നത്. തൊഴിലിനോടുള്ള ബഹുമാനമില്ലായ്മ ഒരു ചീത്തസ്വഭാവമാണെന്ന് നമ്മെ ബോധിപ്പിക്കാന്‍ എഴുതിയുണ്ടാക്കിയ ഫെമിനിസചിന്തകളല്ല ആവശ്യമെന്നും മാതൃക നല്‍കുന്ന കായികാദ്ധ്വാനമാണ് ആവശ്യമെന്നും തെളിയിക്കുന്നിടത്താണ് രാധികയുടെ പ്രായോഗികവാദം ഫലവത്തായി മാറുന്നത്. കഥയുടെ ഒടുവില്‍ ആ ചെറിയ വാഹനം ഓടിച്ച് സജീവന്‍ ഉണ്ടാക്കിയ എല്ലാ കടങ്ങളും തീര്‍ക്കുകയും അവളുടെ സ്വപ്നമായ മൂന്നരപ്പവന്‍ മാല വാങ്ങിക്കുകയും ചെയ്തു. സജീവന്റെ വലിയ ആഗ്രഹമായിരുന്ന ‘കുഞ്ഞ്’ വലിയ കടബാദ്ധ്യതകളുടെ നടുവിലേക്ക് പിറന്നുവീഴരുതെന്ന് ആഗ്രഹിച്ച് എല്ലാം വൈകിച്ചിരുന്ന അവര്‍ ധൈര്യത്തോടും ആത്മവിശ്വാസത്തോടും കൂടി അതിനുവേണ്ടി തയ്യാറെടുക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. അത്രയും നാള്‍ അമര്‍ത്തിവച്ചിരുന്ന എല്ലാ പ്രക്ഷുബ്ധതകളെയും അവള്‍ മോചിപ്പിക്കുന്നിടത്താണ് രാധിക പ്രായോഗികവാദിയായി മാറുന്നതും ഫെമിനിസ്റ്റ് ആക്ടിവിസത്തിന്റെ ആല്‍ബപ്പെടുത്തല്‍ സംഭവിപ്പിക്കുന്നതും.
അനുബന്ധവായന
മുകുന്ദന്റെ ‘രാധ – രാധ മാത്രം’ എന്ന കഥ ആധുനിക ഫെമിനിസത്തിന്റെ രേഖകള്‍ അവസാനിപ്പിച്ചുവെങ്കില്‍ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ ഫ്‌ളെക്‌സിബിളിസകാലത്തിലെ ഫെമിനിസത്തിന്റെ അംശങ്ങളാണ് അവശേഷിപ്പിക്കുന്നത്. ജനങ്ങളുമായി കൂടുതല്‍ അടുക്കുന്ന രചനകളുടെ അത്ഭുതനിര്‍മാതാവാണ് മുകുന്ദന്‍. അത് നാം ജീവിക്കുന്ന കാലത്തെ നേരിട്ടനുഭവിപ്പിക്കലാണ്. ഭൂമിയിലെ ജീവിതം എങ്ങനെയുള്ളതായിരിക്കണം എന്ന ഉറച്ച ബോദ്ധ്യങ്ങളുള്ള ഒരാള്‍ക്കേ കഥയിലൂടെ ആന്തരികമൂകതകളെ പൊട്ടിച്ചെറിയാനാവുകയുള്ളൂ. മുകുന്ദന്റെ കഥകളുടെ ക്ഷേത്രമണ്ഡലം സ്ര്തീയാണ്. സ്ര്തീയുടെ മരുഭൂവിസദൃശമായ നിശ്ശബ്ദതയുടെ കൂടുകളെ പൊളിക്കുക എന്നത് ഈ എഴുത്തുകാരന്റെ കാലികദൗത്യമാണ്. മുകുന്ദനില്‍ ഒരുപാട് ആണ്‍ഫെമിനിസ്റ്റായ മുകുന്ദന്മാരുണ്ട്. ഓരോ സമയവും ഓരോ മുകുന്ദന്മാരാണ് ഓരോ സ്ര്തീകഥാപാത്രങ്ങളിലും പ്രവര്‍ത്തിക്കുന്നത്. അത് കാലത്തിന്റെ ആവശ്യമാണ്. അത് നാം ജീവിക്കുന്ന കാലത്തിന്റെ സത്താപരമായ അരക്ഷിതാവസ്ഥയ്‌ക്കെതിരെയുള്ള തുടര്‍യുദ്ധവും എതിര്‍സൗന്ദര്യനിര്‍മാണവുമാണ്. അങ്ങനെ നോക്കുമ്പോള്‍ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥ കഥാസാഹിത്യത്തിലെതന്നെ എതിര്‍സൗന്ദര്യസംഹിതകള്‍ കൊണ്ടുള്ള ജീവിതനിഘണ്ടുവാണ്.