സിനിമയിൽ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിന്
ചില
സാംഗത്യമുണ്ട്. എന്നാൽ ന
മ്മുടെ സിനിമകളിൽ സ്ഥാന
ത്തും അസ്ഥാനത്തുമാണ്
സങ്കേതങ്ങൾ ഉപയോഗിക്കു
ന്നത്. ഇതിൽ പ്രധാനമായ
ഒരു സങ്കേതമാണ് സ്ലോ
മോഷൻ. ഈ സങ്കേതം ഗാനനൃത്ത
രംഗങ്ങളിലും, സംഘട്ടന
രംഗങ്ങളിലും ഉപയോഗിച്ച്
നമ്മുടെ സിനിമകൾ
പ്രേക്ഷകനെ വേണ്ടത്ര
മടുപ്പിച്ചു. എന്നാൽ ഈ
സിനിമയിൽ സ്ലോ മോഷന്
കൈവരുന്ന സൗന്ദര്യം പ്രേ
ക്ഷക മനസ്സിൽ എന്നും നി
ലനിൽക്കും. പ്രത്യേകിച്ച്
അവസാനഭാഗത്ത് ഈ മനുഷ്യനെ
പുണരാനായി അടു
ക്കുന്ന ഭാര്യയുടെ ദൃശ്യ
ങ്ങൾ. സ്ലോ മോഷനിലാണ്
ഈ സീക്വൻസ് ചിത്രീകരി
ച്ചിരിക്കുന്നത്. അയാളുടെ
അപ്പോഴത്തെ മാനസികാവ
സ്ഥ അവതരിപ്പിക്കാനുള്ള
ഏറ്റവും നല്ല സങ്കേതം ഇതുതന്നെയാണ്.
യാഥാർത്ഥ്യത്തിന്റെ രേഖപ്പെടുത്തൽ
എന്ന ഉദ്ദേശ്യത്തോടെയായിരുന്നു തുട
ക്കമെങ്കിലും അന്നുതൊട്ടുതന്നെ സിനിമ
അത്ഭുതങ്ങളുടെ, വിസ്മയങ്ങളുടെ തലവും
സ്വായത്തമാക്കിയിരുന്നു. ലൂയി മെലിയെസാണ്
ഈ രംഗത്തെ തുടക്കക്കാരൻ.
പല നവീന സങ്കേതങ്ങളും വികസിപ്പിച്ച
അദ്ദേഹം സ്പെഷ്യൽ ഇഫക്റ്റുകളിലൂടെ
സിനിമയിൽ പല അത്ഭുതങ്ങളും
അവതരിപ്പിച്ചു. അ ൗറധയ ളമ ളദണ
ഛമമഭ (1902), ൗദണ എബയമലലധഠഫണ ്മസടഥണ
(1904) എന്നിവ ഇത്തരത്തിലുള്ള സിനി
മകളാണ്. ഫാന്റസിയുടെ ലോകം കാഴ്
ചവയ്ക്കുന്ന, അസാധാരണമായ ദൃശ്യ
ങ്ങൾ നിറഞ്ഞ ഈ സിനിമകളെ സയ
ൻസ് ഫിക് ഷൻ സിനിമകളുടെ ആദി മാതൃകകളായി
പലരും കാണുന്നു.
അന്നുതൊട്ടുതന്നെ സിനിമയ്ക്ക് മാ
ജിക്കിന്റെ സ്വഭാവവും ഉണ്ടായിരുന്നു.
മെലിയെസ് ഒരു മായാജാലക്കാരൻ ആയിരുന്നതും
ഇതിന് കാരണമായിരിക്കാം.
പിന്നീട് കച്ചവടത്തിന്റെ ഭാഗമായി സാങ്കേതിക
വളർച്ചയ്ക്കൊപ്പം സിനിമ
യിൽ ദൃശ്യപരമായും ശ്രാവ്യപരമായും പല
അത്ഭുതങ്ങളും സംഭവിച്ചു. സയൻസ്ഫിക്ഷൻ,
ഹൊറർ തുടങ്ങിയ, സാങ്കേ
തിക വിദ്യയ്ക്ക് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള
ജനറുകൾതന്നെ സി
നിമയിൽ ഉണ്ടായി. (നമ്മുടെ സിനിമകളിൽ
ഇതുപോലുള്ള ജനറുകൾ ഇല്ല. അതുകൊണ്ട്
എല്ലാ ഘടകങ്ങളും ഒരേ സി
നിമയിൽ കുത്തി നിറയ്ക്കേണ്ടിവരു
ന്നു). ഡിജിറ്റലിന്റെ വരവോടെ ദൃശ്യ ശബ്ദ
വിസ്മയങ്ങൾക്ക് പതിന്മടങ്ങ് പ്രാധാന്യം
കൊടുത്തു തുടങ്ങി. ഇതിലൂടെ
കൂടുതൽ പ്രേക്ഷകരെ സിനിമയിലേക്ക്
ആകർഷിക്കാനായി. സൂപ്പർ താരങ്ങൾ
ക്കൊപ്പം സിനിമയുടെ വിജയ രഹസ്യം
സാങ്കേതിക വിദ്യയും പൊലിമയും കൂടി
യായി. എല്ലാ പരീക്ഷണങ്ങളും സാങ്കേ
തിക വിദ്യയിലായി. ജീവിതം ചോർത്തി
ക്കളഞ്ഞ് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുക
മാത്രമായി ലക്ഷ്യം.
ഈ സാഹചര്യത്തിലാണ് ഹ്രസ്വ
സിനിമകൾ പ്രസക്തമാകുന്നത്. ഈ
സിനിമകൾ ദൃശ്യ വിസ്മയങ്ങൾ തീ
ർത്ത് നമ്മെ ജീവിതത്തിൽ നിന്ന് ഒളി
ച്ചോടിപ്പിക്കുന്നില്ല. പകരം ജീവിതത്തി
ലേക്ക്നമ്മെ അടുപ്പിക്കുന്നു. ജീവിതവുമായി
നമ്മെ മുഖാമുഖം നിർത്തുന്നു.
ആദിയിൽ സിനിമകൾ വളരെ ചെറുതായിരുന്നു,
ലൂമിയർ സഹോദരന്മാർ
തൊട്ടുതന്നെ. സാങ്കേതികത, സാമ്പ
ത്തികം, കച്ചവടസാദ്ധ്യത – ഇവയൊക്കെ
ഉൾച്ചേർന്നപ്പോൾ സിനിമ എല്ലാ
പ്രകാരത്തിലും, ദൈർഘ്യത്തിന്റെ കാര്യത്തിലും
വ്യവസായമെന്ന നിലയി
ലും, വളരാൻ തുടങ്ങി. കുറെ ചെറു സി
നിമകൾ ഒന്നിച്ചാണ് ആദ്യകാലത്ത് പ്രദ
ർശിപ്പിച്ചിരുന്നത്. സിനിമയുടെ ദൈ
ർഘ്യം കൂടിക്കൂടി ഒരു മണിക്കൂറായാൽ
പ്രേക്ഷകർ ആ സിനിമ കാണുമോ എന്ന
കാര്യത്തിൽ അക്കാലത്ത് നിർമാതാക്ക
ൾക്ക് ആശങ്കയുണ്ടായിരുന്നുവത്രെ. അ
ജൂലായ്-സെപ്തംബർ 2017
തുകൊണ്ടുതന്നെ പലരും മുഴുനീള സി
നിമയുടെ നിർമാണം വൈകിക്കുകപോലും
ചെയ്തു.
നാം ഭൂരിപക്ഷത്തെയും സംബന്ധി
ച്ച് സിനിമയെന്നാൽ ഫീച്ചർ സിനിമയാണ്.
സിനിമയെന്നാൽ കഥയും സംഗീതവും
നൃത്തവും താരങ്ങളും ഒക്കെയാണ്.
സാങ്കേതിക വിദ്യയുടെ ലഹരിയാണ്.
ഷോർട്ട് ഫിലിമുകളെക്കുറിച്ച് (അതുപോലെ
ഡോക്യുമെന്ററിയെക്കുറി
ച്ചും) ഭൂരിപക്ഷത്തിനും കാര്യമായ അറി
വില്ല. അറിയാൻ താത്പര്യവുമില്ല. സി
നിമയുടെ ചരിത്രം പരിശോധിച്ചാൽ മഹത്തായ
നിരവധി ചെറു സിനിമകൾ ഉ
ണ്ടായിട്ടുണ്ട് എന്നു കാണാം. ലൂയി ബുന്വേൽ
സംവിധാനം ചെയ്ത Un Chien Andalov (1929 – 16 മിനിറ്റ്; തിരക്കഥയിൽ
ബുന്വേലിനോടൊപ്പം പ്രവർത്തി
ച്ചത് സാല്വദോർ ദാലിയായിരുന്നു), മായാ
ഡെറെൻ സംവിധാനം ചെയ്ത
Meshes of the Afternoon (1943 – 14 മിനിറ്റ്) എന്നീആദ്യകാല ഹ്രസ്വ സിനിമകൾ
ഇന്നും സിനിമാചർച്ചകളിൽ ഏറെ
പരാമർശിക്കപ്പെടുന്നു. ഇക്കാലത്ത് സാങ്കേതികത
വളരെ അസംസ്കൃതമായ
അവസ്ഥയിലായിരുന്നു എന്നതും ശ്ര
ദ്ധേയമാണ്. ഡിജിറ്റലിന്റെ വരവോടെ
ചെറു സിനിമകളുടെ എണ്ണം പെരുകിപ്പെ
രുകി വന്നു. ഫീച്ചർ സിനിമാരംഗത്ത് നടക്കുന്നതിനേക്കാൾ
കൂടുതൽ പരീക്ഷ
ണങ്ങൾ ഇപ്പോൾ ഈ രംഗത്താണ് നട
ക്കുന്നത്.
ദൈർഘ്യത്തിന്റെ കാര്യത്തിൽ നമ്മെ
അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള
ചെറു സിനിമകളുണ്ട്. കേവലം രണ്ടും
മൂന്നും മിനിറ്റുകൾ മാത്രം ദൈർഘ്യമു
ള്ള സിനിമകൾ. ചെറിയ സിനിമകൾ
ക്കായി പ്രത്യേകം പ്രത്യേകം മേളകൾ തന്നെയുണ്ട്.
ഫ്രഞ്ച് സംവിധായകനായ Robert Enrico 1962ൽ സംവിധാനം ചെയ്ത An Incident at the Owl Creek എന്ന ചെ
റു സിനിമ ഇന്നും പ്രേക്ഷകരെ ആക
ർഷിക്കുന്നു. അമേരിക്കൻ എഴുത്തുകാരനായ
Ambrose Bierce-ന്റെ ഒരു ചെറുകഥയാണ്
സിനിമയ്ക്കാധാരം. കാൻ
മേളയിൽ പുരസ്കാരം നേടിയ ഈ സി
നിമ ഓസ്കാർ പുരസ്കാരവും നേടുകയുണ്ടായി.
ഓൾ നദിക്ക് കുറുകെയുള്ള, റെയി
ൽവെ ലൈൻ കടന്നുപോകുന്ന പാല
ത്തിനു മുകളിൽ ഒരു സംഘം പട്ടാളക്കാരും
ഉദ്യോഗസ്ഥരും ചേർന്ന് ഒരു മനുഷ്യ
നെ തൂക്കിലേറ്റാനുള്ള ഒരുക്കത്തിലാണ്.
വിശദമായ തയ്യാറെടുപ്പ്. പട്ടാളക്കാർ
അയാളെ പലകമേൽ കയറ്റി നിർത്തി
കൊലക്കയർ കഴുത്തിൽ കുരുക്കുന്നു.
അയാളുടെ കാലുകൾ ബന്ധിക്കുന്നു.
അയാൾ കണ്ണുകൾ അടയ്ക്കുന്നു. മരണവുമായി
മുഖാമുഖം നിൽക്കുന്ന അയാളുടെ
മനസ്സിൽ ഭാര്യയും രണ്ടു കുട്ടി
കളും മിന്നിമറയുന്നു. വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലിരുന്ന്
തുന്നൽ ജോലി ചെ
യ്തുകൊണ്ടിരുന്ന ഭാര്യ ക്യാമറയ്ക്ക് നേരെ,
പ്രേക്ഷകന് നേരെ, ആ മനുഷ്യന്
നേരെ ചിരിച്ചു കൊണ്ട് അടുക്കുകയാണ്.
അയാളുടെ കാലിനടിയിലെ പലക
പട്ടാളക്കാരൻ മാറ്റുന്നു. കയർ അയാളുടെ
കഴുത്തിൽ മുറുകുന്നതിനു പകരം കയർ
പൊട്ടി അയാൾ താഴെയുള്ള അരുവിയിലേക്ക്
വീഴുന്നു. അയാളെ ലക്ഷ്യ
മാക്കി പട്ടാളക്കാർ വെടിയുതിർത്തു. അവർ
ആക്രോശിച്ചു. മരണത്തിന്റെ വായിൽ
നിന്ന് രക്ഷപ്പെട്ട ആ മനുഷ്യൻ പി
ന്നീട് മരണത്തിൽ നിന്ന് അകലേക്ക്അകലേക്ക്
രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.
അരുവിയുടെ ആഴങ്ങളിലേക്ക് താഴ്
ന്നു താഴ്ന്നു പോകുന്ന അയാൾക്ക്
ശ്വാസം മുട്ടുന്നു. വളരെ നേരത്തെ പരി
ശ്രമത്തിനു ശേഷം കൈകാലുകളെ ബ
ന്ധിച്ചിരിക്കുന്ന കയർ അഴിച്ചു മാറ്റുന്ന
തിൽ അയാൾ വിജയിക്കുന്നു. ഉപരിതലത്തിൽ
വന്ന് ശ്വാസമെടുക്കുമ്പോൾ
വെടിയൊച്ച. രക്ഷപ്പെടാനായി അ
യാൾ സർവശക്തിയുമെടുത്ത് തുഴ
ഞ്ഞു. ശക്തമായ ഒഴുക്കിലും ചുഴിയിലും
പെടുന്ന അയാൾ ജീവിക്കാനുള്ള ആവേശത്തിൽ
പ്രതിബന്ധങ്ങളെ തരണം
ചെയ്യാൻ ശ്രമിക്കുന്നു. ഏറെ നേരത്തി
ന് ശേഷം ശക്തമായ ഒഴുക്ക് അയാളെ കരയിൽ
എത്തിക്കുന്നു. അയാൾ മണ്ണ് സ്പർശിക്കുന്നു.
മണ്ണിനെ പുണരുന്നു. അപ്പോൾ
ജീവിതം തിരിച്ചുകിട്ടിയതുപോലെ
അയാളിൽ ആശ്വാസവും പ്രതീക്ഷ
യും നിറയുന്നു. പട്ടാളക്കാരുടെ വെടി
യൊച്ച. തിരിച്ചുകിട്ടിയ ജീവിതത്തെ സംരക്ഷിക്കാനായി
അയാളുടെ അടുത്ത ശ്രമം.
തന്റെ ശാരീരിക തളർച്ച വകവയ്
ക്കാതെ ഒരു കാട്ടിലൂടെ അയാൾ ഓടു
ന്നു. ഓടിത്തളർന്ന അയാൾ എത്തുന്ന
ത് ഒരു വീടിന്റെ ഗെയ്റ്റിന് മുന്നിലാണ്.
അത് നാം തുടക്കത്തിൽ കണ്ട അയാളുടെ
വീടാണ്. പൂന്തോട്ടത്തിൽ നിന്ന് ഭാര്യ
അയാളുടെ നേരെ, അയാളെ സ്വീകരി
ക്കാനായി അടുക്കുന്നു. അയാളും അവളെ
പുണരാനായി അടുക്കുന്നു. അവർ
തമ്മിൽ സ്പർശിക്കുന്നതിനു മുമ്പ്, പെട്ടെന്ന്,
ദൃശ്യം മുറിയുന്നു. അയാളുടെ കഴു
ത്തിൽ കുരുക്കിയിരിക്കുന്ന കയർ മുറുകുന്നു.
മരിച്ച ആ മനുഷ്യൻ കൊലക്കയറിൽ
തൂങ്ങിക്കിടക്കുന്നു.
അപ്പോഴാണ് പ്രേക്ഷകൻ മനസ്സിലാ
ക്കുന്നത് എല്ലാം നിമിഷ നേരത്തേക്ക്അയാളുടെ
മനസ്സിൽ മിന്നിമറഞ്ഞ ദൃശ്യ
ങ്ങൾ ആയിരുന്നു എന്ന്.
സിനിമ യഥാർത്ഥത്തിൽ ഏതാനും നിമിഷങ്ങളിൽ
സംഭവിക്കേണ്ടതാണ്. പക്ഷെ, സംവി
ധായകൻ കാലത്തെ 24 മിനിറ്റിലേക്ക് വലിച്ചുനീട്ടുകയാണ്.
യഥാർത്ഥത്തിൽ ഉ
ള്ളതിനേക്കാൾ, പുറംലോകത്തേക്കാൾ
അയാളുടെ ഭാവനയ്ക്കാണ്, ആന്തരിക
ലോകത്തിനാണ് സിനിമയിൽ പ്രാധാന്യം.
സൈക്കളോജിക്കൽ എന്നു പറയാവുന്ന
തരത്തിലുള്ള ഒരു കാലത്തെ സംവിധായകൻ
സൃഷ്ടിച്ചെടുക്കുന്നു. ഒപ്പം
ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും ആവ
ർത്തനം. അതുപോലെ വേഗതയുടെ
ആവർത്തനവും ശ്രദ്ധേയമാണ്. ഇതിൽ
പ്രധാനമായത് സ്ലോ മോഷനാണ്.
സിനിമയിൽ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിന്
ചില സാംഗത്യമുണ്ട്. എ
ന്നാൽ നമ്മുടെ സിനിമകളിൽ സ്ഥാന
ത്തും അസ്ഥാനത്തുമാണ് സങ്കേത
ങ്ങൾ ഉപയോഗിക്കുന്നത്. ഇതിൽ പ്രധാനമായ
ഒരു സങ്കേതമാണ് സ്ലോ മോഷൻ.
ഈ സങ്കേതം ഗാനനൃത്ത രംഗങ്ങ
ളിലും, സംഘട്ടന രംഗങ്ങളിലും ഉപയോഗിച്ച്
നമ്മുടെ സിനിമകൾ പ്രേക്ഷകനെ
വേണ്ടത്ര മടുപ്പിച്ചു. എന്നാൽ ഈ സിനി
മയിൽ സ്ലോ മോഷന് കൈവരുന്ന സൗ
ന്ദര്യം പ്രേക്ഷക മനസ്സിൽ എന്നും നിലനിൽക്കും.
പ്രത്യേകിച്ച് അവസാനഭാഗ
ത്ത് ഈ മനുഷ്യനെ പുണരാനായി അടു
ക്കുന്ന ഭാര്യയുടെ ദൃശ്യങ്ങൾ. സ്ലോ മോഷനിലാണ്
ഈ സീക്വൻസ് ചിത്രീകരി
ച്ചിരിക്കുന്നത്. അയാളുടെ അപ്പോഴ
ത്തെ മാനസികാവസ്ഥ അവതരിപ്പിക്കാനുള്ള
ഏറ്റവും നല്ല സങ്കേതം ഇതുതന്നെ
യാണ്.
കൊലക്കയർ കഴുത്തിൽ മുറുകി മരണത്തിലേക്ക്
വഴുതി വീഴുന്ന ഒരു മനുഷ്യന്റെ
ആ സമയത്തെ മാനസിക വ്യാപാരങ്ങളാണ്
സിനിമ എന്ന് മുകളിൽ സൂ
ചിപ്പിച്ചുവല്ലോ. നിമിഷങ്ങൾക്കുള്ളിൽ
ത്രികാലങ്ങളിലൂടെയും അയാളുടെ മന
സ്സ് സഞ്ചരിക്കുന്നു. ഇത്തരത്തിലുള്ള
സിനിമകൾ സാധാരണ ഓർമകളും (ഭൂതകാലം)
സ്വപ്നങ്ങളുമാണ് ഉപയോഗി
ക്കുക. എന്നാൽ ഇവിടെ ഇവയ്ക്കൊ
പ്പം ഭാവികാലവുമുണ്ട്. ജീവിക്കാനുള്ള
അയാളുടെ അതിയായ ആഗ്രഹം. മരണ
ത്തിൽ നിന്ന് രക്ഷപ്പെട്ട് സുരക്ഷിതമായ
ഒരിടത്ത് അഭയം തേടാൻ കൊതിക്കുന്ന
മനസ്സ്. കുത്തിയൊഴുകുന്ന അരുവി അതിനുള്ള
നല്ല മാർഗമായാണ് സംവിധായകൻ
ഉപയോഗിച്ചിരിക്കുന്നത്. അരുവി
അയാളെയും കൊണ്ട് മുന്നോട്ട് കുതി
ച്ച് കരയിൽ എത്തിക്കുന്നു. അയാൾക്ക്
മരണംതന്നെ സംഭവിച്ചേക്കാവുന്ന കുത്തൊഴുക്ക്
അപ്പോൾ അയാൾക്ക് പ്രശ്നമായതേയില്ല.
അതിനേക്കാൾ വലിയ
മരണത്തിൽ നിന്ന് രക്ഷപ്പെടുക മാത്രമാണ്
അപ്പോൾ അയാളുടെ ലക്ഷ്യം. ഒഴു
ക്കുമായുള്ള കഠിന മല്പിടിത്തത്തിനൊടുവിൽ
അയാൾ കര സ്പർശിക്കുന്നതോടെ
സിനിമ കാവ്യാത്മകമാകുന്നു. പിന്നി
ലാക്കിയ അരുവി പ്രക്ഷുബ്ധമായിരു
ന്നുവെങ്കിൽ പ്രകൃതി ശാന്തമാണ്. അത്
പ്രതീക്ഷയുടെ ശീതളിമയാണ്. ജീവിതത്തെ
വാരിപ്പുണർന്ന അയാളുടെ മനസ്സ്
പോലെ.
***
സിനിമയിൽ മൂന്നു കാലങ്ങളും അവതരിപ്പിക്കുന്നുണ്ടെങ്കിലും
അയാളുടെ ആഗ്രഹചിന്തകളും
ഓർമകളും വർത്തകമാന
കാലത്തിൽ സംഭവിക്കുന്നതായാണ്
പ്രേക്ഷകന് അനുഭവപ്പെടുന്നത്. അതി
ന് കാരണം സിനിമ വർത്തമാനകാലബ
ദ്ധമാണ് എന്നതാണ്. അതുകൊണ്ടാണ്
സിനിമ അവസാനിക്കുമ്പോൾ എല്ലാ പ്രതിബന്ധങ്ങളും
തരണം ചെയ്ത് ഭാര്യ
യുടെ അരികിൽ എത്തിയ അയാളെ കാണുമ്പോൾ
പ്രേക്ഷകൻ ആശ്വസിക്കുന്ന
ത്. ആ മനുഷ്യൻ മരണത്തിൽ നിന്ന് ര
ക്ഷപ്പെട്ടതായി പ്രേക്ഷകൻ വിചാരിക്കു
ന്നു. മാത്രവുമല്ല, ഒരു ദുരന്തത്തിന്, അയാളുടെ
മരണത്തിന്, സാക്ഷിയാകേ
ണ്ടിവരാത്തതിലുള്ള ആശ്വാസവും പ്രേ
ക്ഷകനുണ്ട്. എന്നാൽ അതുവരെ വ
ർത്തമാന കാലത്തിൽ ആയിരുന്ന, ആ
മനുഷ്യൻ രക്ഷപ്പെട്ടു എന്ന് വിശ്വസിച്ച
പ്രേക്ഷകൻ കൊലക്കയറിൽ തൂങ്ങിക്കി
ടക്കുന്ന ആ മനുഷ്യനെ കാണുമ്പോൾ
അയാളുടെ ദുർവിധിയോർത്ത് ദുഖിക്കു
ന്നു. അയാളുടെ മരണം പ്രേക്ഷകനെ
കാണിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
എന്നിട്ടും പ്രേക്ഷകനിൽ മരണത്തിന്റെ
ആഘാതം ഏല്പിക്കാൻ സംവിധായകന്
കഴിയുന്നു എന്നതാണ് പ്രധാനം.
ഈ മനുഷ്യന്റെ പശ്ചാത്തലമോ,
അയാളെ തൂക്കിലേറ്റുന്നതിന്റെ കാരണ
ങ്ങളോ സിനിമയിൽ വ്യക്തമാക്കുന്നില്ല.
പാലങ്ങളും റെയിൽ ലൈനുകളും തുരങ്ക
ങ്ങളും തകർക്കാൻ ശ്രമിക്കുന്നവരെ തൂ
ക്കിലേറ്റും എന്ന് ആലേഖനം ചെയ്ത ഒരു
ഫലകം കാണാം. ഒരുപക്ഷെ ഈ മനുഷ്യൻ
അത്തരം പ്രവൃത്തികളിൽ ഏർപ്പെ
ട്ട ആളോ, അല്ലെങ്കിൽ ചാരനോ ആയിരി
ക്കാം എന്ന് ഈ സൂചനയിൽ നിന്ന് നമു
ക്ക് അനുമാനിക്കാം. ഈ കഥാപാത്ര
ത്തിന്റെ പേര് പോലും വ്യക്തമാക്കുന്നി
ല്ല. മരണവുമായി മുഖാമുഖം നിൽക്കുന്ന
മനുഷ്യനും അയാളുടെ ജീവിക്കാനുള്ള
അടങ്ങാത്ത അഭിനിവേശവുമാണ് പ്രധാനം.
സിനിമയിൽ സംഭാഷണങ്ങളുമില്ല.
ആകെയുള്ളത് ‘ഇയാളെ തൂക്കിലേറ്റ
ണം’ എന്ന ക്യാപ്റ്റന്റെ ആക്രോശം മാത്രമാണ്.
ദൃശ്യങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയുമാണ്
ഈ മനുഷ്യന്റെ മാനസികാവസ്ഥ
പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന
ത്. കാട്, മരങ്ങൾ, ഇലകൾ, ചെറു പ്രാണികൾ
– പ്രകൃതിയുടെ നിറസാന്നിദ്ധ്യ
വും, കിളികളുടെയും, വാച്ചിന്റെയും, ഓഫീസർമാരുടെ
ആക്രോശങ്ങളുടെയും
ശബ്ദങ്ങളും അയാളുടെ മാനസികാവ
സ്ഥ പ്രതിഫലിപ്പിക്കുന്നു.
പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട്
ബ്രഹ്മാണ്ഡ സിനിമകൾ നൂറു കോടി പട്ടി
കയിൽ സ്ഥാനം പിടിക്കുന്നതോടു കൂടി
വിസ്മൃതമാകുന്നു. അതേസമയം അമ്പ
ത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും കറുപ്പിലും
വെളുപ്പിലുമുള്ള ഈ ചെറു സി
നിമയും, അതുപോലെ മുകളിൽ പരാമ
ർശിക്കപ്പെട്ടതുപോലുള്ള മറ്റു ചെറു സി
നിമകളും പ്രേക്ഷകരെയും സിനിമാപഠി
താക്കളെയും ആകർഷിക്കുന്നു. സിനിമാ
വിദ്യാർത്ഥികൾ ഈ സിനിമകളെ പാഠപുസ്തകമായി
കണക്കാക്കുന്നു.