Scattered Windows, Connected Doors എന്ന ഡോക്യുമെന്ററിയുടെ
സംവിധായികമാരുമായി അഭിമുഖം
എട്ട് സ്ര്തീകൾ. ഇന്ത്യയിലെ വ്യത്യസ്ത നഗ രങ്ങളിൽ
ജീവിക്കുന്നവർ. ഇവർ
ജീവിതം പറയുകയാണ്. റൂഹി
ദീക്ഷിത്തും സീബാ ഭഗ്വാഗറും ചേർന്ന്
സംവിധാനം ചെയ്ത 75 മിനിറ്റ് ദൈർ
ഘ്യമുള്ള, Scattered Windows, Connected Doors (2013) എന്ന
ഡോക്യുമെന്ററിയെക്കുറിച്ചാണ് ഞാൻ
സംസാരിക്കുന്നത്.
വ്യത്യസ്ത സാമൂഹ്യ-സാമ്പത്തിക
പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്
ഈ സ്ര്തീകൾ. ശബ്നം വീർമണി (കബീർ
സ്കോളറും, സൂഫി ഗായികയും), അനൂഷ
യാദവ് (ഫോ ട്ടോഗ്രാഫർ), രേഖ
മേനോൻ (ഒരു വലിയ ഐടി കമ്പ
നിയുടെ മാനേജിംഗ് ഡയ റക്ടർ),
ഷിലോ ശിവ് സുലൈമാൻ (യാ
ത്രക്കാരി, ചിത്രകാരി), പ്രീതി ഷേണായ്
(എഴുത്തുകാരി), വിദ്യ പൈ (LGBT
ആക്റ്റിവിസ്റ്റ്, വ്യവസായ സംരംഭക),
സ്വാതി ഭട്ടാചാര്യ (ക്രിയേറ്റീവ് ഡയ
റക്ടർ), സപ്ന ഭാവ്നാനി (സ്റ്റയിലിസ്റ്റ്,
കവയിത്രി) എന്നിവരാണ് ഈ സ്ര്തീകൾ.
ഈ സ്ര്തീകളുടെ ജീവചരിത്രമല്ല സിനിമ.
ഈ സ്ര്തീകൾ തങ്ങളുടെ ചിന്തകളും
അനുഭവങ്ങളും വീക്ഷണങ്ങളും പങ്കു
വയ്ക്കുന്നു. സ്നേഹത്തെക്കുറിച്ച്, നഷ്ട
ത്തെക്കുറിച്ച്, വിജയത്തെക്കുറിച്ച്, ഭയത്തെക്കുറിച്ച്,
ഏകാന്തതയെക്കുറിച്ച്,
വിവാഹത്തെക്കുറിച്ച്, കുടുംബത്തെ
ക്കുറിച്ച്, മാതൃത്വത്തെക്കുറിച്ച്, കുട്ടി
കളുടെ പരിപാലനത്തെക്കുറിച്ച്, ഒറ്റയ്ക്ക്
ജീവിക്കുന്നതിനെക്കുറിച്ച്, കുട്ടികൾ
വേണ്ടെന്നു വച്ച് ജീവിക്കുന്നതിനെ
ക്കുറിച്ച്, സൗഹൃദത്തെക്കുറിച്ച്, സ്വപ്ന
ങ്ങളെക്കുറിച്ച്, സ്ര്തീവാദത്തെക്കുറിച്ച്,
മരണത്തെക്കുറിച്ച്, സ്വാതന്ത്ര്യത്തെ
ക്കുറിച്ച്, ഒരു സ്ര്തീയായിരിക്കുക എന്നതി
നെക്കുറിച്ച് ഇവർ സംസാരിക്കുന്നു.
അനുഭവങ്ങൾ പലതെങ്കിലും ഇവർ
ഇവരുടേതായ നിയമങ്ങൾക്കനുസരിച്ച്
ജ ീ വ ി ക്കു ന്ന വ ര ാണ് . ഇ വ ർ
ആരാണെന്ന് സിനിമ നമ്മെ അറിയിക്കുക
യ ാണ് . ഇ വ രു െട വാക്കുക
ളിൽത്തന്നെ ഇവ ർ സ്വയത്തെ നിർവചി
ക്കുകയാണ്. അതിലൂടെ സ്വയത്തിന്റെ
വികാസ പരിണാമങ്ങൾ വളരെ പ്രധാനെ
പ്പ ട്ടത ാ ണെന്ന് േ ്രപക്ഷകർക്ക്
അറിയാൻ കഴിയും. സ്വന്തം ജീവിതത്തി
ൽ എന്തു ചെയ്യണമെന്ന്, എന്ത് തിരഞ്ഞെടുക്കണമെന്ന്
ബോധ്യപ്പെടും.
എട്ട് മുറികളുള്ള ഒരു വീട്. ഓരോ
മുറിയിലും ഓരോ സ്ര്തീ. വരാനും പോകാനുമായി
ഒരു വാതിൽ. ഈയൊരു സങ്ക
ല്പമാണ് സിനിമ മനസ്സിൽ കൊണ്ടുവ
രുന്നത്. അവരി ൽ പൊതുവായി
ഉള്ളത്, അവരെ തമ്മിൽ യോജിപ്പി
ക്കുന്നത് ഈ വാതിലാണ്. ഏത് വസ്ര്തം
ധരിക്കണം എന്നതിൽ, വിവാഹം കഴി
ക്കുന്നതിലും കഴിക്കാതിരിക്കുന്നതിലും,
കുട്ടികൾ വേണമെന്ന് വയ്ക്കുന്നതിലും
വേണ്ടെന്ന് വയ്ക്കുന്നതിലും, സാ
മ്പത്തിക സ്വ ാത ന്ത്ര്യം ആവ ശ്യ
മാണെന്ന് തീരു മാ നിക്കുന്നതിലും
വേണ്ടെന്ന് തീരുമാനിക്കുന്നതിലും,
ചില താൽപര്യങ്ങൾ കൊണ്ടുനടക്കു
ന്നതിലും കൊണ്ടുനടക്കാതി രിക്കു
ന്നതിലും – ജീവിതത്തിൽ സ്വന്തം തിരഞ്ഞെടുപ്പുകൾ
നടത്താൻ തയ്യാറായ
സ്ര്തീകളാണ് ഇവരെല്ലാം.
സിനിമ തുടങ്ങുമ്പോൾ നഗരത്തിെ
ന്റ വിവിധ ദൃശ്യങ്ങളാണ്. തിരക്കിെന്റ,
കെട്ടിടങ്ങളുടെ, രാത്രിയിലെ വാഹന
ങ്ങളുടെ, മെട്രോ ട്രെയിനിന്റെ ഒക്കെ
ദൃശ്യങ്ങൾ. ഇതിലൂടെ ഈ സ്ര്തീകളുടെ
നഗര പശ്ചാത്തലം ഉറപ്പിക്കുകയായി
രിക്കണം. ഓരോ സ്ര്തീയുടെയും വ്യക്തി
ത്വത്തിന്റെ പ്രകാശനം, അല്ലെങ്കിൽ
വ്യക്തിത്വത്തിലേക്കുള്ള പ്രവേശിക
എന്ന രീതിയിലുള്ള സംഭാഷണങ്ങ
ളിലൂടെ ഇവർ സ്വയം പരിചയപ്പെ
ടുത്തുന്നു. മറ്റൊന്ന്, ഡോക്യുമെന്ററികളക
സാധാരണ കാണാറുള്ളതുപോലെ
ചോദ്യവും ഉത്തരവും എന്ന രീതിയിലല്ല
സിനിമ പുരോഗമിക്കുന്നത്. സ്ര്തീകൾ
ഉള്ളു തു റ ക്കു കയാണ്. അതാകട്ടെ
വളരെ സ്വാഭാവികവും, നൈസർഗികവുമായ
രീതിയിലും. അതുകൊ
ണ്ടുതന്നെ പ്രേക്ഷകർക്ക് വല്ലാത്ത
അടുപ്പം തോന്നും.
റൂഹിയും സീബയും ചേർന്ന് 2003ൽ
ജന്മം കൊടുത്ത സീറോ റൂൾസ് എന്ന
സ്ഥാപനമാണ് ഈ സിനിമ നിർമിച്ചിരി
ക്ക ു ന്ന ത ് . െബ ം ഗ ള ു രു വ ി ല ു ം
മുംബൈയിലും ഓഫീസുകളുള്ള ഈ
സ്ഥാപനത്തിന്റെ ബാനറിൽ ഇവർ
നി രവധി പര സ്യ – കോ ർപ്പ േറ റ്റ ്
സിനിമകൾ നിർമിക്കുകയുണ്ടായി.
കേരളത്തിലെ സൈൻ മേളയുൾപ്പെടെ
ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി
നിരവധി മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട
ഈ സിനിമ പല ബഹുമതികളും കര
സ്ഥമാക്കി. തങ്ങളുടെ സിനിമയെ
ക്കുറിച്ച് സംവിധായികമാർ സംസാ
രിക്കുന്നു:
വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നാണ്
നിങ്ങൾ വരുന്നത്. റൂഹി പരസ്യ ലോക
ത്തുനിന്ന്, സീബ പത്രപ്രവർത്തന രംഗ
ത്തുനിന്ന്. നിങ്ങൾ ഒന്നിച്ച് സിനിമയിൽ
പ്രവർത്തിച്ചു തുടങ്ങിയ സാഹചര്യം
എന്താണ്? സിനിമയിലെ എട്ട് സ്ര്തീകൾക്കു
ള്ളതുപോലെ നിങ്ങളിൽ പൊതുവാ
യുള്ളത് എന്താണ്?
ശരിയാണ്. ഞങ്ങൾ വ്യത്യസ്ത മേഖലകളിൽ
ജോലി ചെയ്യുകയായിരുന്നു,
ഒരാൾ (റൂഹി) പരസ്യങ്ങളിൽ കോപ്പി
റൈറ്ററായും, മറ്റേയാൾ (സിബ) പത്രപ്രവർത്തകയായും.
ഞങ്ങൾ ബെംഗളുരുവിൽ
വച്ചാണ് പരിചയപ്പെടുന്നത്.
രണ്ടുപേർക്കും സിനിമയിൽ പ്രവർത്തി
ക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു.
അങ്ങിനെയാണ് ഞങ്ങൾ
വി.കെ. പ്രകാശിന്റെ കൂടെ പ്രവർത്തി
ക്കുന്നത്. സിനിമാ സ്നേഹം, സാഹിത്യ
ത്തോടുള്ള താൽ പര്യം, സംഗീതാ
ഭിരുചി, ജനങ്ങളുമായി ഇടപഴകാനുള്ള
താൽപര്യം, പിന്നെ ജീവത്തോടുള്ള
സമീപനം – ഇതൊക്കെയും രണ്ടു
പേരിലും പൊതുവായിട്ടുള്ള കാര്യ
ങ്ങളാണ്. ഞങ്ങൾ വെറും സിനിമാ
സംവിധായികമാർ മാത്രമല്ല, വളരെ
നല്ല സുഹൃത്തുക്കളുമാണ്.
ആശയം, തിരക്കഥ, സംവിധാനം –
തുടക്കം മുതൽ അവസാനം വരെയുള്ള
സിനിമയുടെ വിവിധ ഘട്ടങ്ങളിൽ നിങ്ങൾ
പിന്തുടരുന്ന രീതി എന്താണ്? നിരവധി
പാചകക്കാർ സൂപ്പ് ചീത്തയാക്കും
എന്നർത്ഥം വരുന്ന ഒരു പഴഞ്ചൊ
ല്ലുണ്ടല്ലോ ഇംഗ്ലീഷിൽ.
ഒരു സിനിമയുടെ തുടക്കം മുതൽ
ഞങ്ങ ൾ കൂട്ടായാണ് പ്രവ ർത്തി
ക്കുന്നത്. രണ്ടു പേർക്കും വ്യക്തിഗ
തമായ കഴിവുകളും, കൂട്ടായി പ്രവർത്തി
ക്കാനുള്ള കഴിവുകളുമുണ്ട്. പരസ്പര
സ ം ഭ ാ ഷ ണ ങ്ങ ള ി ല ൂ െട യ ാണ്
ആശയങ്ങൾ രൂപപ്പെടുന്നത്. റൂഹി
എഴുതി തയ്യാറാക്കുന്ന രൂപരേഖയുടെ
അടിസ്ഥാനത്തിൽ ചർച്ച ചെയ്യും.
ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം
ഇല്ലാതെയുമില്ല. പക്ഷേ ചർച്ച ചെയ്ത്
സിനിമയുടെ വിജയത്തിന് ഏറ്റവും
അനുയോജ്യമായ ഒരു തീരുമാനത്തിൽ
രണ്ടുപേ രും എത്തും. സംവി ധാ
നത്തിലും പോസ്റ്റ് പ്രൊഡക്ഷനിലും
ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്.
സി നി മയുടെ നി ർമാണത്തി ൽ
Accenture എന്ന ബഹുരാഷ്ട്ര സ്ഥാപനം
സഹകരിച്ചിട്ടുണ്ട്. മാത്രവുമല്ല, സിനി
മയിലെ ഒരു കഥാപാത്രമായ രേഖാ
മേനോൻ ആ സ്ഥാപനത്തിന്റെ മാനേ
ജിംഗ് ഡയറക്ടറുമാണ്.
ഒരു വലിയ കമ്പനിയുടെ തലപ്പത്തി
രിക്കുന്ന ഒരു സ്ര്തീയെ മറ്റു സ്ര്തീകൾക്കൊ
പ്പം ഞങ്ങൾക്ക് അവതരിപ്പിക്കണം
എന്നുണ്ടായിരുന്നു. ഈ അന്വേഷണം
രേഖാ മേനോനിൽ ഞങ്ങളെ എത്തിച്ചു.
Accenture എന്ന സ്ഥാപനവുമായി
ഇക്കാ ര്യ ത്തെക്കുറിച്ച് സംസാ
രിച്ചപ്പോൾ അവർ സിനിമയുമായി
സഹകരിക്കാൻ മുന്നോട്ടു വന്നു.
എന്തുകൊണ്ട് ഈ എട്ട് സ്ര്തീകൾ?
എങ്ങിനെയാണ് ഇവരെ കണ്ടെത്തിയത്?
ഇന്ത്യൻ നഗരങ്ങളിൽ ജീവിക്കുന്ന
സ്ര്തീകളുടെ സംഭാഷണമാണ് ഈ
സിനിമ. നഗ രത്തിൽ ജീവിക്കുന്ന
സ്ര്തീകളായ ഞങ്ങൾ മറ്റു സ്ര്തീകളുമായി
ന ടത്തി യ സ ം ഭ ാ ഷ ണങ്ങള ി ൽ
നിന്നാണ് സിനിമ ജനിക്കുന്നത്. വീടുകളിൽ,
തെരുവിൽ, പുസ്തകത്തിൽ,
ഓഫീസിൽ, അയൽപക്കത്തിൽ –
അതി ശ യിപ്പിക്കുന്ന തരത്തിലുള്ള,
ശക്തിയും ഊർജവുമുള്ള, പ്രചോദി
പ്പിക്കുന്ന തരത്തിലുള്ള സ്ര്തീകൾ ഈ
ലോകത്തിൽ നിരവധിയുണ്ടെന്ന്
ഞങ്ങൾക്ക് മനസ്സിലായി. അത്തര
ത്തി ല ുള്ള ന ഗ ര വ ാ സ ി ക ള ാ യ
സ്ര്തീകളുടെ തിരഞ്ഞെടുപ്പകളെക്കു
റിച്ചാണ് സിനിമ. ഒരു തരത്തിലുള്ള
അസ്തിത്വപരമായ അന്വേഷണം എന്ന്
പറയാം.
ഈ സംഭാഷണങ്ങൾ രേഖപ്പെടു
ത്തുകയും അതിലൂടെ ഇവരുടെ മാനസികാവസ്ഥ
മനസ്സിലാക്കുകയും ചെയ്യ
ണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു .
അതിനുള്ള ഉപകരണമായിരുന്നു ഈ
എട്ട് സ്ര്തീകൾ. സ്ര്തീകളോട് വളരെ
ക്രൂരമായി പെരുമാറുന്ന ഇന്നത്തെ
ചുറ്റുപാടിൽ ഞങ്ങളുടെ സിനിമ
പ്രത്യാശ പക രുന്നതാ യി രിക്കണം
എന്ന്ഞങ്ങൾ തീരുമാനിച്ചിരുന്നു.
മനുഷ്യൻ എന്ന നിലയിൽ, പ്രത്യേകിച്ച്
സ്ര്തീകൾ എന്ന നിലയിലുള്ള വികാരങ്ങ
ൾ, ചിന്തകൾ, മല്ലിടൽ – ഇവയൊക്കെ
സഞ്ചി തമാ യ അസ്തി ത്വ ത്തിന്റെ
പ്രശ്നങ്ങൾ ആണെങ്കിലും പ്രത്യാശയുടേതായ
ഒരു സാഹചര്യം / ചുറ്റുപാട്
ആവശ്യമായിരുന്നു. സമരങ്ങൾ എന്തുതന്നെയാകട്ടെ,
തിരഞ്ഞെടുപ്പുകൾ
എന്തുതന്നെയാകട്ടെ, ഒരു മാറ്റം വരു
ത്ത ണ െമ ങ്ക ി ൽ ്രപ ത ീ ക്ഷയ ു െട
അനവധി ശബ്ദങ്ങൾ നമുക്ക് ചുറ്റും
കേൾക്കേണ്ടിയിരിക്കുന്നു. നാം പ്രചോദിതരാകണം,
മറ്റുള്ളവരെ പ്രചോദിപ്പി
ക്കുകയും വേണം. അങ്ങിനെ നമ്മുടെ
യാത്ര തുടരണം.
ഈ കഥാപാത്രങ്ങളെ കണ്ടെത്തുക
/ തിരഞ്ഞെടുക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു.
ശരിയായ തോതിലുള്ള
ഊർ ജത്തിന് ഉട മ കളായ സ്ര്തീക
ളെയാണ് ഞങ്ങൾക്ക് അവതരിപ്പിക്കേ
ണ്ടിയിരുന്നത്. സ്വന്തം ഇച്ഛാനു
സരണം തിര ഞ്ഞെടുപ്പുകൾ നട
ത്താനുള്ള ധൈര്യം കാണിച്ച സ്ര്തീകളുടെ
ജീവിത കഥകൾ മനസ്സിലാക്കാനാണ്
ശ്രമിച്ചത്.
നിരവധി പ്രതിസന്ധികളെ തരണം
ചെയ്ത് മുന്നേറുന്ന രേഖ. സാമ്പ്രദായിക
രീതിയിലുള്ള ജോലി തിരഞ്ഞെടുക്കാൻ
വിസ്സമ്മതിച്ച പ്രീതി. തന്റെ സ്വാതന്ത്ര്യ
ത്തിന്റെ മൂല്യം മനസ്സിലാക്കി പ്രവർത്തി
ക്കാനുള്ള ധൈര്യം കാണിച്ച സ്വാതി.
വിവാഹം കഴിക്കാതെ ഒരു മെട്രോ
നഗരത്തി ഒറ്റയ്ക്ക് ജീവിക്കുന്ന അനൂഷ.
ആത്മീയാ ന്വേഷണങ്ങൾക്ക് വളരെ
ക്ഷമയോടെ സമർപ്പിക്കപ്പെട്ട ശബ്നം.
സ്വന്തമായ ഒരിടം കണ്ടെത്തുന്ന, തന്റെ
ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുന്ന
സപ്ന. താൻ വിശ്വസിക്കുന്നതിനായി
പൊരുതുന്ന വിദ്യ. ശിശുസഹജമായ
നിഷ്കളങ്കതയോടെ നിരവധി യാത്രകൾ
ചെയ്യുന്ന ഷീലോ. സിനിമയിലെ ഈ
സ്ര്തീകൾ ഒരു പക്ഷെ നിങ്ങളായിരിക്കാം.
നീണ്ട തയ്യാറെടുപ്പുകൾ. ഓരോരുത്ത
രുടെയും ലഭ്യത. ഏകോപനം. കഠിന
പ്രയത്നങ്ങൾക്ക് ശേഷം സിനിമ പൂർത്തീ
കരിക്കപ്പെട്ടു. ഓരോ സ്ര്തീയുടെയും
ചിത്രീകരണം വളരെയധികം രസ
കരവും, ഗാഢവും, ഉത്തേജനം പകരു
ന്നതുമായിരുന്നു. ഓരോ സ്ര്തീയുടെയും
അനുഭവങ്ങളും വീക്ഷണങ്ങളും അനന്യ
മായിരുന്നു.
വ്യത്യസ്ത നഗരങ്ങൾ. വ്യത്യസ്ത മേഖലകളിലുള്ള
സ്ര്തീകൾ. ചിത്രീകരണവും
മറ്റും എങ്ങിനെയായിരുന്നു?
ഗ േവ ഷണം, സ്ര്തീ ക െള ത ി ര
ഞ്ഞെടുക്കൽ, ആവ ശ്യമായ പണം
കണ്ടെത്തൽ എന്നിവയ്ക്ക് കുറെ സമയമെടുത്തു.
സിനിമയിൽ അവത
രിപ്പിക്കാൻ തീരു മാനിച്ച സ്ര്തീകളെ
ക്കുറിച്ച് മാത്രമല്ല, സിനിമയുടെ ഘടന,
ശൈലി എന്നിവ തീരുമാനിക്കുന്നതിനും
കുറേ സമയം ചെലവഴിച്ചു. ചിത്രീ
കരണം തുടങ്ങുന്നതിന് മുമ്പു തന്നെ ഒരു
വ്യക്തമായ ചിത്രം ഉണ്ടാക്കിയിരുന്നു.
ഇത്തരത്തിൽ ചിത്രീകരണത്തിന്
മുമ്പുള്ള കാര്യങ്ങ ൾ സ്പഷ്ടമായി തയ്യാറാ
ക്കി യ തി ൽപ്പിന്നെ തിര ക്കു പിടിച്ച
ജീവിതം നയിക്കുന്ന ഈ സ്ര്തീകളെ ചിത്രീ
കരിക്കുന്നതിനുള്ള പദ്ധതി തയ്യാർ
ചെയ്താൽ മതിയായിരുന്നു. ചിത്രീകരണം
ഏകദേശം ഒരു മാസത്തോളമെടുത്തു.
ചിത്രീകരണ സംഘം എല്ലാ നഗരങ്ങ
ളിലേക്കും യാത്ര ചെയ്തു. പോസ്റ്റ്
പ്രൊഡക്ഷൻ ജോലിക്ക് ഏകദേശം ഒരു
മാസമെടുത്തു. എല്ലാം കൂടി, ആശയം
മുതൽ പൂർത്തീകരിക്കപ്പെട്ട സിനിമ
വരെ ഏകദേശം മൂന്നു മാസമെടുത്തു.
സ്ര്തീകൾ സംസാ രിക്കുന്ന രീതി,
അവരുടെ പ്രതികരണങ്ങൾ എല്ലാം
വളരെ സ്വാഭാവികവും നൈസർഗിക
വുമാണ്. ഇതിന്റെ പിന്നിലെ രഹസ്യം
എന്താണ്?
യഥാർത്ഥ ഷൂട്ടിംഗിന് മുമ്പ് ഓരോ
സ്ര്തീയുടെയും കൂടെ ഞങ്ങൾ കുറേ
സമയം ചെലവഴിച്ചു. ഓരോ രോ
രുത്തരും ശക്തമായ വ്യക്തിത്വത്തിന് ഉടമയാണ്.
അവരവരുടെ തീരുമാനങ്ങളെ
ക്കുറിച്ച്, തിരഞ്ഞെടുപ്പുകളെക്കുറിച്ച്
ഉത്തമ വിശ്വാസമുള്ളവരാണ്. ഗ്വയ
ത്തെ മനസ്സിലാക്കുന്നതിൽ നിന്നാണ്,
ആന്തരികമായ പൊരുതലിൽ നിന്നാണ്
ഈ തീരുമാനങ്ങൾ ജനിച്ചത്. അവരു
മായുള്ള ഞങ്ങളുടെ സംഭാഷണങ്ങൾ
വളരെ തീവ്രമായിരുന്നു.
ഈ സിനിമ സാധാരണ ഡോക്യുമെന്റ
റികളിൽ നിന്ന് വ്യത്യസ്തമാണ്. ഈ
സിനിമയിൽ കഥാപാത്രങ്ങൾ സ്വയം പരി
ചയപ്പെടുത്തുകയാണ്. ചോദ്യം, ഉത്തരം
എന്ന രീതിയിലല്ല സിനിമ പുരോഗമി
ക്കുന്നത്. സ്ര്തീകൾ സംസാരിക്കുന്നു,
തങ്ങളുടെ ചിന്തകൾ, വീക്ഷണങ്ങൾ,
അനു ഭവങ്ങൾ പങ്കുവയ്ക്കുന്നു.
ഇവരോട് നമുക്ക് വളരെ അടുപ്പം
തോന്നുന്നു. ഇതൊക്കെ എങ്ങിനെയാണ്
സാദ്ധ്യമായത്? ചിത്രീകരണത്തിന് മുമ്പ്
ചോദ്യാവലി കൊടുത്തിരുന്നുവോ?
സിനിമ സത്യ സന്ധവും അകൃ
ത്രിമവും ആയിരിക്കണമെന്ന് ആദ്യം
തന്നെ തീരുമാനിച്ചിരുന്നു. സ്ര്തീകൾ
സംസാരിച്ചു കൊണ്ടിരിക്കെ കുറേ
കഴിയുമ്പോൾ അവർ എത്ര വ്യത്യസ്തരും
അ േത സ മ യ ം എ ്രത സ മ ാ ന
രുമാണെന്ന് േപ്രക്ഷ കർക്ക് മന
സ്സിലാകും. വൈവിധ്യമുള്ള ഈ ശബ്ദങ്ങ
ൾ കേൾക്കുക എന്നത് വളരെ പ്രധാനമാണ്.
അതേ സമയം ഒരു ക്രമം
പിന്തുടരാൻ ഞങ്ങൾ തീരു മാനി
ച്ചിരുന്നു. ഓരോ രുത്തരുടെയും
ജീവിതത്തെ പഠിക്കാനും അവരുടെ
തിരഞ്ഞെടുപ്പുകളെ മനസ്സിലാക്കാനും
ഞങ്ങൾ കുറേ സമയം ചെലവാക്കി
യിരുന്നു.
അനലോഗ് സിനിമാക്കാലവുമായി
താരതമ്യം ചെയ്യുമ്പോൾ ഡിജിറ്റൽ
യുഗത്തിൽ ആർക്കും തങ്ങളുടെ സിനിമാ
സ്വപ്നങ്ങളുടെ സാക്ഷാത്കാരം വളരെ
സുഗമമാണ്. ഇന്ന് നിരവധി പേ ർ ചെറു
സിനി മകളും ഡോക്യു മെന്റ റികളും
ഉണ്ടാക്കുന്നു.
ശ ര ി യ ാ ണ ് . സ ി ന ി മ െയ
സംബന്ധിച്ച് ജനാധിപത്യമുള്ള , രസകരവുമായ
ഒരു കാലമാണിത്. ഡിജിറ്റൽ
യുഗത്തിൽ കൂടുതർ പേർക്ക് തങ്ങളുടെ
ക ഥ പ റ യ ാ ന ു ള്ള അവസര ം
കൈവരുന്നു. പരീക്ഷണത്തിനുള്ള
അവസരം കിട്ടുന്നു. സിനിമയിൽ ഇന്നു
കാണുന്ന രീതിയിലേക്ക് കഥ പറഞ്ഞ്
കൊണ്ടെത്തിച്ച സെല്ലുലോയ്ഡിന്റെ
കാലം ശക്തമായ ഗൃഹാതുരത്വമാണ്.
പുതിയ കാലത്തെക്കുറിച്ചുള്ള പരാ
തിയല്ല, ഞങ്ങളെപ്പോലുള്ള സ്വതന്ത്ര
സിനിമാ പ്രവർത്തകർക്ക് കഥ പറ
യാനുള്ള നിരവധി അവ സരങ്ങൾ
ഡിജിറ്റൽ ഒരുക്കുന്നു.
സാമൂഹ്യ രാഷ്ട്രീയപരമായ ഒന്നും
ഒരു സ്ര്തീയുടെ പോലും സംഭാഷ
ണങ്ങളിൽ കടന്നുവരുന്നില്ല. നഗ
രത്തിനും അതിന്റേതായ രാഷ്ട്രീയ
പ്രശ്നങ്ങൾ ഉണ്ടല്ലോ. പ്രശ്നങ്ങൾ നഗര
ജീവിതത്തെയും ബാധിക്കുന്നുണ്ടല്ലോ.
നഗരങ്ങളിൽ ജീവിക്കുന്ന ഉയർന്ന മധ്യ
വർഗ, ഉപരി വർഗത്തിൽ നിന്നുള്ള
സ്ര്തീകളെ ഇതൊന്നും ബാധിക്കുന്നില്ല
എന്നാണോ? ഇവരെല്ലാം നല്ല വിദ്യാഭാസമുള്ളവരാണ്.
ചിലർക്ക് ഉന്നത വിദ്യാഭ്യാസവുമുണ്ട്.
അപ്പോൾ ഇവരൊക്കെ
സ്വാഭാവികമായും ചുറ്റുമുള്ള കാര്യങ്ങളെ
ക്കുറിച്ച് ബോധവതികൾ ആയി രി
ക്കുമല്ലോ. മറ്റു സ്ര്തീകളുടെ കാര്യം
പോകട്ടെ. ഒരു എഴുത്തുകാരി ഇത്തരം
കാര്യങ്ങളിൽ ജാഗരൂകയായിരിക്കേ
ണ്ടതല്ലേ? സ്ര്തീകൾ സാമൂഹ്യ രാഷ്ട്രീയ
പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാത്തത്
സംവി ധാ യി ക മാരുടെ തീരുമാനം
കൊണ്ടാണോ? ഈ സ്ര്തീകൾ വിമുഖരാണെങ്കിൽക്കൂടി
അവരെ ഇത്തരം കാര്യ
ങ്ങളെക്കുറിച്ച് സംസാരിക്കാൻ പ്രേരിപ്പി
ക്കേണ്ടിയിരുന്നില്ലേ? അങ്ങിനെയെങ്കി
ൽ സിനിമയ്ക്ക് കുറെക്കൂടി വിശാലമായ
ഒരു തലം കിട്ടുമായിരുന്നു.
ശബ്നം വീർമണി തന്നെ പരിചയപ്പെ
ടുത്തുന്നത് ശ്രദ്ധിക്കുക: ”ശബ്നം എന്ന
ഉർദു വാക്കിന് മഞ്ഞ് എന്നർത്ഥം.
ഹിന്ദുക്കളും കുട്ടികൾക്ക് ഉർദു വാക്കുകളുള്ള
പേരിടുന്നതിൽ അക്കാലത്ത്
യാതൊരു ആസ്വാഭിവകതയും ഉണ്ടായിരുന്നില്ല.
ഇതൊക്കെ ആർക്കും ഒരു
പ്രശ്നമായിരുന്നില്ല”.
ഷീലോ എന്ന സ്ര്തീതന്നെ പരിചയപ്പെടുത്തുന്നത്
ഇപ്രകാരം: ”മുഴുവൻ
പേര് ഷീലോ ശിവ് സുലൈമാൻ.
ഷീലോ ഹീബ്രുവിൽ. ശിവ് ഹിന്ദു.
സുലൈമാൻ മുസ്ലീം”.
വ്യക്തിപരമായ കാര്യങ്ങൾ എന്ന
രീതി യിലാണ് അവ ത രി പ്പി ക്കു ന്ന
തെങ്കിലും എല്ലാം മതത്തിെന്റ ചട്ടക്കൂ
ട്ടിലേക്ക് ഒതുക്കുന്ന, മതത്തിന്റെ പേരിൽ
മനുഷ്യനെ ഭിന്നിപ്പിക്കുകയും മത
ത്തെചൊല്ലി വലിയ തോതിലുള്ള അസഹി
ഷ്ണുത നില നി ൽ ക്കുകയും
ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ
മാതാതീതമായ ഇത്തരത്തിലുള്ള കാര്യ
ങ്ങൾക്ക്, അതെത്ര ചെറുതാണെങ്കിൽ്പോലും,
വലിയ പ്രസ ക്തിയുണ്ട്.
എന്നാൽ ഈ സംഭാഷണങ്ങളെ വികസിപ്പിച്ചെടുക്കാൻ
സംവിധായികമാർ
മെനക്കെടുന്നില്ല. അതുപോലെ വിദ്യ
ഒരു ാഏആൗ ആക്റ്റിവിസ്റ്റ് ആണെന്ന് തുട
ക്കത്തി ൽ പര ി ച യ പ്പെ ട ുത്തുന്ന
സമയത്ത് എഴു തി ക്കാ ണി ക്കു ന്നു
ണ്ടെങ്കിലും പിന്നീടുള്ള സംഭാഷണ
ങ്ങളിൽ ഒരിടത്തും ഇക്കാര്യം കടന്നുവരു
ന്നേയില്ല.
പ്രശസ്ത പ്രകടന കലാകാരനായ
(performance artist) നിഖിൽ ചോപ്ര
കൊച്ചി മുസിരിസ് ബിനാലെയിൽ
കായലിന് അഭിമുഖമായുള്ള ഒരു
മുറിയിൽ അവതരിപ്പിച്ച La Perle Noir II: Aspin Wall
എന്ന അമ്പത്
മണിക്കൂർ ദൈർഘ്യമുള്ള തത്സമയ
കലാ പ്രകടനത്തിന്റെ ദൃശ്യ വ്യാഖ്യാ
നമാണ് ഇവരുടെ Spaces Between
എന്ന പുതിയ സിനിമ. ഈ സിനിമ
ഇക്കഴിഞ്ഞ ഗോവ മേളയിൽ പ്രദർശി
പ്പിക്കുകയുണ്ടായി. സിനിമയെക്കുറിച്ച്
സംവിധായികമാർ പറയുന്നു: ”സിനി
മയുടെ ആഖ്യാനം യാഥാർത്ഥ്യത്തിനും
സങ്കല്പത്തിനും ഇടയിൽ ഊഞ്ഞാ
ലാടുന്നു. ഭാഗികമായി യാഥാർത്ഥ്യവും
ഭാഗികമായി കല്പനയും കൂടിച്ചേർന്ന
സിനിമ ഭൗതികമായതും യുക്തിക്ക്
നിരക്കാത്തതുമായ പല സ്ഥലങ്ങ
ളിലേക്ക് സഞ്ചരിക്കുന്നു. കലാകാരൻ
ഭാവന ചെയ്ത യാഥാർത്ഥ്യം, ഭാവന
ചെയ്തതിനെ കലാകാരൻ ആഖ്യാനം
ചെയ്തത് – കലാ കാ രന്റെ മന സ്സി
ലേക്കുള്ള ഊളിയി ടലാണ് സിനിമ
എന്നു പറയാം.