ആഗോളസാമ്പത്തികക്രമം
സാദ്ധ്യമാക്കിയ വിചിത്രലോകത്തിന്റെ
മായികക്കാഴ്ചക
ൾക്കു പിന്നിലുള്ള സാധാരണ
മനുഷ്യന്റെ സ്വത്വപ്രതിസന്ധി
കളെ തിരിച്ചറിയാത്ത സാഹി
ത്യനിർമിതികൾ അർത്ഥശൂന്യവും
അപൂർണവുമാണ്.
ഭാഷ അതിന്റെ ജൈവസ്വഭാവത്തെയും
മനുഷ്യൻ പരിചി
തമായ ആവാസ വ്യവസ്ഥ
യെയും തിരിച്ചുപിടിക്കുകയാണിന്ന്.
സ്വന്തം ദേശവും
പ്രകൃതിയും മണ്ണും ജലവും
വായുവും തങ്ങളുടെ സ്വത്വ
ത്തിനൊപ്പം കവിതയിലെഴുതപ്പെടുന്നുണ്ടിന്ന്.
കളത്തറ
ഗോപന്റെ കവിതകൾ
ഇത്തരം ഒരു സ്വത്വാന്വേ
ഷണം നടത്തുന്നുണ്ട്.
ഉത്തരാധുനിക മലയാള കവിത ഭൂമിയോടും പ്രകൃതിയോടും മനുഷ്യനോടും
കൂടുതൽ സമ്പർക്കം
പുലർത്തുന്നുണ്ടിന്ന്. പ്രതീതിലോക
ത്തേക്കും അതീത കാഴ്ചപ്പാടുകളി
ലേക്കും അഭിരമിച്ചിരുന്ന കവിത ഭൂമി
യിൽ തൊട്ടുനടക്കാൻ തുടങ്ങിയിരിക്കു
ന്നു. പ്രകൃതിയോടും സൂക്ഷ്മ ജീവജാല
ങ്ങളോടുമുള്ള സംവേദനം നിലനിർത്തുകയും
സാമൂഹിക ഉത്തരവാദിത്വങ്ങളി
ലേക്ക് തിരിച്ചുവരികയും ചെയ്യുന്ന
പുതിയ രാഷ്ട്രീയബോധത്തിലേക്ക് നട
ന്നടുക്കുകയാണിന്ന് കവികൾ. ആഗോളസാമ്പത്തികക്രമം
സാദ്ധ്യമാക്കിയ വിചി
ത്രലോകത്തിന്റെ മായികക്കാഴ്ചക
ൾക്കു പിന്നിലുള്ള സാധാരണ മനു
ഷ്യന്റെ സ്വത്വപ്രതിസന്ധികളെ തിരിച്ചറി
യാത്ത സാഹിത്യനിർമിതികൾ അർത്ഥ
ശൂന്യവും അപൂർണവുമാണ്. ഭാഷ
അതിന്റെ ജൈവസ്വഭാവത്തെയും മനുഷ്യൻ
പരിചിതമായ ആവാസ വ്യവസ്ഥ
യെയും തിരിച്ചുപിടിക്കുകയാണിന്ന്.
സ്വന്തം ദേശവും പ്രകൃതിയും മണ്ണും
ജലവും വായുവും തങ്ങളുടെ സ്വത്വത്തി
നൊപ്പം കവിതയിലെഴുതപ്പെടുന്നുണ്ടി
ന്ന്.
കളത്തറ ഗോപന്റെ കവിതകൾ
ഇത്തരം ഒരു സ്വത്വാന്വേഷണം നടത്തു
ന്നുണ്ട്. പുഴ തന്റെ ഉറവയിലേക്ക് തിരിച്ചുപോകാൻ
ശ്രമിക്കുന്നതുപോലെ സാഹസികമായ
ഒരു ശ്രമമാണിവിടെയുള്ളത്.
കഴിഞ്ഞ രണ്ടു ദശകങ്ങളിൽ മലയാളി
മന:പൂർവം മറന്നുകളഞ്ഞ നന്മകളുണ്ട്.
ഗതികേടുകൊണ്ട് എടുത്തണിയേണ്ടി
വന്ന നിരവധി വേഷങ്ങളുണ്ട്. ഇങ്ങനെയൊരു
ഘട്ടത്തിൽ സമകാല ജീവി
തത്തെ നോക്കി വിലപിക്കുവാനോ
ഉറക്കെ ചിരിക്കുവാനോ മാത്രമേ എഴു
ത്തുകാരന് കഴിയൂ. ഇത്തരം പൊട്ടിച്ചിരി
കളും വിലാപങ്ങളും സമകാല കവിതയിൽ
സമൃദ്ധമായി കേൾക്കുന്നുണ്ട്.
എന്നാൽ സത്യസന്ധതയോടെ തന്റെ
കാലത്തെ നോക്കിക്കാണുകയും യുക്തി
ഭദ്രതയോടെ ചിലതൊക്കെ വിളിച്ചുപറയുകയും
ചെയ്യുന്ന കവിതയ്ക്ക് അങ്ങേയറ്റം
രാഷ്ട്രീയമൂല്യമുണ്ട്. സമൂഹത്തോടും
പ്രകൃതിയോടുമുള്ള ഉത്തരവാദിത്ത
ത്തിൽ നിന്നാണ് സമകാല കവിതയുടെ
രാഷ്ട്രീയബോധം ഉടലെടുക്കുന്നത്. സമകാല
കവികളിൽ ശ്രദ്ധേയനായ കള
ത്തറ ഗോപന്റെ കവിതകളിൽ വിലാപ
ങ്ങളുടെ ശ്രുതിയോ ഭയവിഹ്വലതകളോ
കാണുന്നില്ല. കുറ്റപ്പെടുത്തലോ നിശിത
വിമർശനങ്ങളോ ഇല്ല. എന്നാൽ കവി
തയെ ആഴമേറിയ ഒരു അനുഭവമാക്കി
മാറ്റുന്നതിൽ ഈ കവിക്ക് സവിശേഷ
കരവിരുതുണ്ട്. സാന്ദ്രമായ ഭാഷയും
സൂക്ഷ്മമായ നിരീക്ഷണങ്ങളും ജീവി
താനുഭവങ്ങളുടെ പക്വമായ പുളിപ്പും
ഇവിടെയുണ്ട്. ഓരോ കവിതയും സവി
ശേഷമായ അനുഭവങ്ങളെ ഉൾക്കൊ
ള്ളുകയാണിവിടെ. ആത്മഭാഷണങ്ങ
ൾക്കും കാല്പനിക ഗൃഹാതുരത്വത്തിനുമ
പ്പുറം കേരളത്തിന്റെ പൊതുമണ്ഡല
ത്തിൽ നിന്നാണ് ഈ കവി സംസാരിക്കു
ന്നത്. മലയാളിയുടെ സാമൂഹിക ജീവി
തത്തെ അതിന്റെ എല്ലാ പരിമിതിക
ളോടും കൂടി കവിതയിൽ ആവിഷ്കരി
ക്കാൻ കളത്തറ ഗോപന് കഴിയുന്നു.
കഴിഞ്ഞ ദശകങ്ങളിൽ ശരാശരി മലയാളി
യുവാവ് പിന്നിട്ട ദുരിതജീവിതം
ഒരു കോമഡിയായി പോലും ആർക്കും
ഇന്ന് അനുഭവപ്പെടണമെന്നില്ല. സാമൂഹി
ക മായ ഉത്തരവാ ദിത്വത്തിന്റെ
ആത്മാർത്ഥ പ്രണയത്തിന്റെ സഹാനുഭൂതിയുടെ
ഒരു കാലം തുടച്ചുമാറ്റപ്പെടുകയും
നൈമിഷിക ബന്ധങ്ങളുടെ
പായൽസമാനമായ ഒഴുക്കിൽ മലയാളി
തെന്നിമാറുകയും ചെയ്യുകയാണിന്ന്.
സമകാല കവിതയെ സംബന്ധിച്ചിട
ത്തോളം ഗൃഹാതുരമായ ഓർമകൾ
നിരോധിക്കപ്പെട്ട നോട്ടുകൾ പോലെ
വില കുറഞ്ഞതും ഇനിയും അവ
കൈവശം വയ്ക്കുന്നത് കുറ്റകരവും ആയി
രിക്കുന്നു. അവിടെയുണ്ടായിരുന്ന ജീവി
തത്തിന്റെ മൂല്യം കവിതയിലെത്തി
ക്കുക എന്ന ശ്രമകരമായ കർമം ഏറ്റെടു
ക്കുകയെന്നത് അത്രയെളുപ്പമല്ല. കള
ത്തറ ഗോപന്റെ കവിതകൾ ശ്രമകരമായ
ഈ ദൗത്യം ഏറ്റെടുക്കുന്നുണ്ട്. ‘പറ
ന്നുനിന്ന് മീൻ പിടിക്കുന്നവ’ എന്ന
കവിത അത്തരം ഒരു അന്വേഷണമാണ്.
ഓർമകൾ ഇവിടെ പറന്നുനിൽക്കുകയാണ്
പൊന്മയെപ്പോലെ. അന്തരീ
ക്ഷത്തിൽ നിന്നുകൊണ്ടുള്ള ഒരു അഭ്യാസമാണ്
കവിയുടേത്. ഒരുപക്ഷെ ലക്ഷ്യ
ത്തിൽ എത്തിയേക്കാം. അല്ലെങ്കിൽ പറ
ന്നുയർന്ന് അപ്രത്യക്ഷമാ യേക്കാം.
കൺമുന്നിൽ നിന്ന് മറഞ്ഞുപോയ
കാലവും പ്രകൃതിയും ഇവിടെയുണ്ട്.
ഇത് ഒരു ശക്തമായ പരിസ്ഥിതിക്കവിതയാണ്.
ഇതേ അനുഭവമാണ് ‘പുഴയ്ക്ക
കത്ത് കാടുണ്ടാക്കുന്ന മരങ്ങൾ’ എന്ന
കവിത നൽകുന്നത്. മരങ്ങൾ ഭീതി
യോടെ സഞ്ചരിച്ചുതുടങ്ങുന്നു. ഭൂമി
യിൽ നിന്ന് പുഴയിലെത്തി അഭയം തിരയുന്നു.
”പിന്നെ ഒന്നും നോക്കിയില്ല
ഓരോരുത്തരും
വരിവരിയായി നടന്ന് പുഴയുടെ
ആഴത്തിലേക്കിറങ്ങി ഒളിച്ചിരുന്നു
വെള്ളത്തിന് മീതെ പൊങ്ങിനിന്ന
കുറെ ചില്ലകളിൽ പക്ഷികളെല്ലാം
പറന്നിരുന്നു”
ഇങ്ങനെ പറന്നുനിന്ന് അന്തരീക്ഷ
ത്തിൽ കുറിച്ചിടുന്ന വാക്കുകളാണ്
ഗോപന്റെ കവിതകളിലുള്ളത്. അങ്ങേ
യറ്റം ഗൗരവത്തോടെ പ്രകൃതിയിലേക്ക്
നോക്കുകയാണ് കവി. ‘റേഷൻ കാർഡ്’
എന്ന കവിതയിൽ പരിസ്ഥിതി കടന്നുവരുന്നതിങ്ങനെ:
”ഒടുവിൽ റേഷൻകാർഡ് തിരഞ്ഞു
തിരഞ്ഞ്
പഴയ വീട്ടിലെത്തി
ആണ്ടടക്കണ്! വീടവിടെയില്ല.
തൊട്ടടുത്ത് വയൽ നികത്തിയിട്ടിരി
ക്കുന്നു.
കുന്നിരുന്നിടത്ത് ഒരു കുഴിയും
ആരും ഒന്നും എടുത്താൽ
എടുത്തിടത്ത് വയ്ക്കാത്തതെന്ത്?”
ഒരിക്കൽ എടുത്താൽ പിന്നീടൊരി
ക്കലും തിരിച്ചുവയ്ക്കാൻ കഴിയാത്തവിധം
എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുന്ന പ്രകൃതിയെക്കുറിച്ചുള്ള
ഓർമകളിലാണ്
കവിത അവസാനിക്കുന്നത്. ഗാർഹിക
സമസ്യകളിൽ നിന്ന് ഉത്തരമില്ലാത്ത
വലിയ സമസ്യകളിലേക്കാണ് കവി കട
ന്നുചെല്ലുന്നത്. ‘സംഭവവും കഥാപാത്ര
ങ്ങളും തികച്ചും സാങ്കല്പികം’, ’48 മണി
ക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാനൊക്കൂ’
തുടങ്ങിയ കവിതകളിൽ കാപട്യങ്ങളില്ലാത്ത
ജീവിതത്തെ വരച്ചിടുകയാണ്
കവി.
‘ബാലചന്ദ്രൻ’, ‘തിരിഞ്ഞുനോട്ടം’
തുടങ്ങിയ കവിതകളിൽ സാമൂഹിക
ഉത്തരവാദിത്തത്തോടെ ജീവിക്കുന്ന
മനുഷ്യരെ പരിചയപ്പെടുത്തുകയാണ്
കവി. സാമ്പ്രദായിക ജീവിതത്തിന്റെ
യുക്തിയിൽ നോക്കിയാൽ ഇവരൊക്കെ
പരാജയപ്പെട്ടവരാണ്. ഇവരുടെ പ്രതി
നിധിയാണ് ബാലചന്ദ്രൻ. ഏതു നാട്ടി
ലും കാണപ്പെടുന്നവൻ.
”കൂട്ടുകാരിൽ നിന്ന് പരിഹാസം
കേട്ട്,
സർക്കാർജോലി തേടിനടന്ന്,
കൂലിപ്പണിയെടുത്ത്,
വലിയ നിലയിലെത്തിയ സുഹൃ
ത്തിനെ
കാണാതെ മുഖം മറച്ച്,
പാർട്ടിയിൽ നിന്ന് പുറത്തായി
മറ്റൊരു പാർട്ടിയിൽ ചേരാൻ കഴി
യാതെ
വിശ്വസിക്കുന്ന പാർട്ടിക്ക്
ആദ്യമേ വോട്ടു ചെയ്ത്” – ഇങ്ങനെ
പൊതുജീവിതത്തിൽ നിന്ന് ഒളിച്ചോ
ടാതെ അഭിമാനം കൈമുതലാക്കിയ
ബാലചന്ദ്രന്മാർ എല്ലായിടത്തുമുണ്ട്.
സാമ്പ്രദായിക ജീവിത വിജയങ്ങൾക്കു
പിറകെ പോകാതെ മനുഷ്യനായി ഒരു
പാഠശാലയായി മാറിയ മറ്റൊരു സുരേഷ്
‘തിരിഞ്ഞുനോട്ടം’ എന്ന കവിതയിലു
ണ്ട്. വാവ സുരേഷിനെ ഓർമിപ്പിക്കുന്ന
ഈ കഥാപാത്രം സാധാരണ ജീവി
തത്തെ മറ്റൊരു യുക്തി കൊണ്ട് പൊളി
ച്ചെഴുതുകയാണ്. മലയാളിയുടെ ജീവി
തപരിണാമത്തിന്റെ നേർക്കാഴ്ചയാണ്
‘റെയിൽപ്പാളത്തിൽ തല വച്ച ് കിട
ക്കുന്ന ഒരു നട്ടുച്ച’ എന്ന കവിതയിലുള്ള
ത്. അപ്പൂപ്പന്റെ മൺവെട്ടി വടിവാളും
റെയിൽപാളവുമായി പരിണമിക്കുന്നു
ണ്ട്. കാർഷിക സംസ്കൃതിയിൽ നിന്ന്
ക്വട്ടേഷൻ പരിപാടിയിലേക്കും ഐ.ടി.
രംഗത്തേക്കും പറിച്ചുനട്ട രണ്ടു തലമുറകളിവിടെയുണ്ട്.
മൂന്നാംതലമുറ റെയി
ൽപാളത്തിൽ തലവച്ച് ചാകുന്നു.
കളത്തറ ഗോപന്റെ കവിതയിൽ
പരാമർശിക്കപ്പെടുന്ന സ്ര്തീകളെപ്പറ്റി
ഇവിടെ പറയേണ്ടതുണ്ട്. പ്രണയവും
രതിയും സൗഹൃദവുമൊക്കെയിവിടെ
യുണ്ട്. കാമുകിയും ഭാര്യയും കൂട്ടുകാരികളുമുണ്ട്.
ഭഗ്നപ്രണയത്തിന്റെ അടക്കിപ്പി
ടിച്ച തേങ്ങലുകളാണ് ‘സാരി’ എന്ന
കവി ത യിൽ. ഇവിടെ കഷ്ട പ്പെട്ടു
വാങ്ങിയ സാരി ഏറ്റുവാങ്ങാതെ പോയ
കാമുകിയോട് പരിഭവമില്ല. അത് മറ്റൊരാൾക്ക്
കൊടുത്ത് സാർത്ഥകമാവുകയാണയാൾ.
ഭാരമൊഴിഞ്ഞ ആശ്വാസ
ത്തിൽ നടന്നകലുന്ന അയാൾ നിരാശാകാമുകനായി
ആരുടെയും സഹതാപ
ത്തിന് കാത്തുനിൽക്കുന്നില്ല. സന്തുഷ്ട
കുടുംബം എന്ന കവിതയിൽ പരസ്പരം
പറ്റിച്ചും സ്വയം പരാജയപ്പെട്ടും ജീവിച്ചുതീർക്കുന്നവരെ
കാണാം. കളത്തറ ഗോ
പന്റെ കവിതയിൽ പുരുഷപക്ഷത്തു
നിന്നുകൊണ്ട് ഒരിക്കലും സ്ര്തീവിചാരണ
ചെയ്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ചെറുകഥയുടെ ആഖ്യാന പരിസ
രത്തെ അതിസൂക്ഷ്മമായി കവിതയി
ലേക്ക് സംക്രമിപ്പിക്കുകയാണ് ഈ
കവി. കളത്തറ ഗോപന്റെ കവിതകൾ
മിക്കതും കഥാത്മകമാണ്. ചെറുകഥ
യുടെ രൂപശില്പത്തോടടുത്തു നിൽ
ക്കുന്ന ഒരു കാവ്യശൈലി ഇവിടെയുണ്ട്.
വലിയ ക്യാൻവാസിലെ ജീവിതത്തെ
ചിത്രകഥാകാരൻ സൂക്ഷ്മമായി രേഖപ്പെടുത്തുന്നപോലെ
കവിതയിലേക്ക്
കൊണ്ടുവരാൻ ഗോപന് കഴിയുന്നു.
ആവർത്തനങ്ങളോ മടുപ്പുളവാക്കുന്ന
രചനകളോ ഈ സമാഹാരത്തിലില്ല.
പ്രതി ജനഭിന്നവിചി ത്രമായ ജീവി
തത്തെ വ്യത്യസ്ത കോണുകളിൽ നിന്ന്
നോക്കിക്കാണുകയാണ് കവി. അതു
കൊണ്ടുതന്നെ സവിശേഷമായ കാവ്യാനു
ഭവങ്ങളാണ് ഇവ നൽകുന്നത്.
എന്തെങ്കിലും പറയാനില്ലാത്ത ഒരു കവി
തയും ഈ സമാഹാരത്തിലില്ല.