”വനജേ…”
”ദാ, വര്ണൂ..”
”എന്തൊരുക്കാത്!”
വനജ കണ്ണാടിയിലെ തന്റെ പ്രതി
ഛായയിലേക്ക്, കാരുണ്യവും സഹതാപവും
നിറഞ്ഞ ഭാവത്തോടെയാണ്
നോക്കിനിൽക്കുന്നത്. പുവർ ഗൈ!
അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
ഈയിടെയായി നിഷയുടെ അച്ഛൻ കിട
പ്പറയിൽ ചത്ത ശവംപോലെ ഒരേ കിട
പ്പാണ്! ചത്തവന്റെ കണ്ണുകൾപോലെ;
സ്വപ്നങ്ങളോ കിനാവുകളോ ഇല്ലാത്ത
രണ്ട് കണ്ണുകൾ…
പാവം, നിഷയുടെ അച്ഛൻ!
”ഒരു ദിവസം ഏറ്റവും ദരിദ്രരായ
ജനങ്ങളാൽ എന്റെ രാജ്യത്തിലെ അരാഷ്ട്രീയ
ബുദ്ധിജീവികൾ ചോദ്യം ചെയ്യ
പ്പെടും. രാജ്യം ക്രമേണ മരിച്ചുകൊണ്ടിരു
ന്നപ്പോൾ എന്തു ചെയ്തു എന്നവർ
ചോദ്യം ചെയ്യപ്പെടും”
എന്തുകൊണ്ടെന്നറിയില്ല, അവൾ
ക്കപ്പോൾ ആരുടെയോ ഒരു കവിത
ഓർമ വന്നു.
”സഖാവേ…”
നിഷയുടെ അച്ഛൻ ചില നേരങ്ങ
ളിൽ അവളെ ”സഖാവേ” എന്നാണ്
വിളിക്കുക! നമുക്ക് നമ്മളല്ലാതെ ആരുംല്ല്യാത്രേ!
സഖാവേ, പൊതുബോധത്തിൽ
അ്ത ഉറച്ചുകഴിഞ്ഞു, കാപട്യവും വഞ്ച
നയുമാണ് അതിജീവനത്തിന്റെ ഒരേയൊരു
സിദ്ധാന്തമെന്ന സത്യം!
അദ്ദേഹം എന്തൊക്കെയോ ശൂന്യതയിലേക്ക്
നോക്കിക്കിടന്ന് പറഞ്ഞുകൊ
ണ്ടിരിക്കും. വാക്കുകളുടെ ചില പ്രയോഗ
ങ്ങൾ അവൾക്ക് അത്യന്തം ദുരൂഹമായി
തോന്നും. ജനഹൃദയങ്ങളി ഭയപ്പാടും
ഉന്മാദാവസ്ഥയും കടത്തിവിടുകയാണത്രേ,
ദുഷ്ടലാക്കുള്ള രാഷ്രഷ്ടീയ കച്ചവട
ത്തിന്റെ ഒരേയൊരു ലക്ഷ്യം!
നട്ടപ്പാതിരായ്ക്ക് അദ്ദേഹം ഉറക്ക
ത്തിൽനിന്ന് ഞെട്ടിയുണരും. അപ്പോഴും
എന്തൊക്കെയോ പറഞ്ഞുകൊണ്ടിരി
ക്കും. അദ്ദേഹം എന്താണ് പറയുന്ന
തെന്നു മാത്രം എത്ര ചിന്തിച്ചാലും അവ
ൾക്ക് മനസിലാവില്ല! അതിജീവിക്കാൻ
കരുത്തുള്ളവർ മാത്രം അതിജീവിച്ചാൽ
മതി പോലും. അദ്ദേഹത്തിന്റെ പാർട്ടി
യുടെ പുതിയ തത്വശാസ്ര്തമാണത്രേ!
കൊലക്കൂട്ടത്തിന്റെ കൂടെ പങ്കു ചേർന്ന്
അപ്പക്കഷണങ്ങൾ വീതിച്ചെടുത്താൽ
മാത്രം മതിയത്രേ! നേതാക്കന്മാർ ജന
ക്കൂട്ടത്തെ അറവുമാടുകളായി അറവുശാലകളിലേക്ക്
ആട്ടിത്തെളിച്ചു ാെകണ്ടുപോവുകയാണത്രേ!
”അമ്മേ…”
നിഷയുടെ വിളി.
”ദ്ാ, വര്ണൂ…”
നിഷയുടെ അച്ഛൻ കലികൊണ്ടതുപോലെ
ഏതോ ഒരു കവിതാശകലം
ഉറക്കെ ചൊല്ലിപ്പാടുന്നുണ്ട്! വാടക
കൊടുക്കാൻ വകയില്ലാതാകുമ്പോൾ,
പണക്കാരുടെ മേലാളർ വന്ന് എല്ലാമൊ
ന്നിച്ച് തെരുവിലേക്ക് വലിച്ചെറിയുമെന്നോ
മറ്റോ അർത്ഥമാക്കുന്ന ചില
വരികൾ….
കവിതയിലെ ഒരു വരി മാത്രം അവളുടെ
ഓർമയിലുണ്ട് – ”സുഹൃത്തുക്ക
ളോട് പറയൂ, എന്റെ ചിരി മുഖത്തിനു
നടുവിലെ ബീഭത്സമായ ഒരു നാട്യം
മാത്രമായിരിക്കുന്നുവെന്ന്…”
പൊട്ട് തൊട്ട് കണ്ണെഴുതി, മുക്കുപ
ണ്ടങ്ങൾ ധരിച്ച് ഒരിക്കൽ കൂടി അവൾ
കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും
നോക്കിനിന്നു. വർഷങ്ങൾക്കുശേഷം
ഒരു കാഴ്ചവസ്തുവായി എടുത്തുവച്ച
കല്യാണസാരിയാണ് നിർബന്ധപൂർവം
അവൾ ധരിച്ചിരിക്കുന്നത്. കൂറഗുളികകളുടെ
മണമുള്ള, ചെമ്പരുത്തിപ്പൂവിന്റെ
നിറമുള്ള കല്യാണസാരി. സാരി
കൊണ്ടും മറയ്ക്കപ്പെടാതെയാണ് അടിപ്പാവാടയുടെ
ലെയ്സ് വച്ച ഭാഗം വെളി
പ്പെട്ടുകിടക്കുന്നത്. കണ്ണാടിയിൽ
തിരിഞ്ഞും മറിഞ്ഞും നോക്കുന്നതിനിടയിൽ
അവൾ പൊടു
ന്നനെ ഓർത്തു –
ഇപ്പോൾ ഒരു രാഗവിഗ്രഹംപോലെ
എത്ര സുന്ദ
രമാണ് തന്റെ ശരീരം!
കറുത്തു കരുവാളിച്ച്
എവിടെയോ ഉപേക്ഷി
ക്കപ്പെട്ടു കിടക്കുന്ന
തന്റെ ശരീരത്തിനു
മുന്നിൽ ആളുകൾ മൂക്കു
പൊത്തിയാകും വന്നുനിൽക്കുക!
ചില വൃത്തി
കെട്ട മനുഷ്യർ ആ ദുര
ന്തകാഴ്ചയിലും പെൺശരീരത്തെ നയനസുരതം
നടത്തുന്നുണ്ടാകും. പിശാചു
ക്കൾ! ശവഭോഗം നടത്തുന്ന പിശാചു
ക്കൾ!…
”അമ്മേ…”
”ഒന്ന് മിണ്ടാണ്ട്രിക്കൂ… നിഷേ…”
”വണ്ടി വരാൻ സമയമായി, ട്ടോ!”
”ദ്വാ! വര്ണൂ…”
ആത്മാനുരാഗിയായ ഏതൊരു
സ്ര്തീയാണ് പ്രയോജനരഹിതമായ ഒരു
വസ്തുവായി ഒരു മൂടുപടത്തിനുള്ളിൽ
ഒളിച്ചിരിക്കുക? കണ്ണാടിയിലെ പ്രതി
ബിംബം എത്ര നോക്കിയിട്ടും അവൾക്ക്
മതിയാവുന്നില്ല. സാരി ഞൊറിവുകൾ
ശരിപ്പെടുത്തിക്കൊണ്ട്, ശരീരവടിവുകളുടെ
ഓരോ സൂക്ഷ്മാശത്തിലേക്കും
നോക്കിക്കൊണ്ട്…
”ഈയമ്മയ്ക്കെന്താ…”
”മിണ്ടാണ്ടിരിക്ക്ണ്ണ്ടോ നിയ്യ്”
വിചിത്രമായ എന്തൊക്കെ ചിന്ത
കളാണ് അദ്ദേഹത്തിന്റേത്! ഈയിടെ
അദ്ദേഹം ഏതോ ഒരു പുസ്തകത്തിൽ
വായിച്ചതാണത്രേ – സുന്ദരിമാരുടെ
അറുത്തെടുത്ത മുലകൾ ബഫെ
ടേബിളുകളിൽ ബാർബെക്യൂ ആയി
വിളമ്പുന്നത്…
സഖാവേ, വെറുതെ വേവലാതി
പ്പെട്ടിട്ട് എന്താണ് കാര്യം? നമ്മൾ
വിചാരിച്ചതുകൊണ്ടോ ആഗ്രഹിച്ചതുകൊണ്ടോ
ഈ ലോകം മാറുമോ?
നമുക്ക് നമ്മളെക്കുറിച്ചെങ്കിലും ഒരു
മിനിമം ധാരണ വേണ്ടേ?
അവൾ വെറുതെ ശൂന്യതയി
ലേക്ക് നോക്കിച്ചിരിച്ചു.
ഈ ഭൂമി… ഭൂമി… എക്കാലത്തും
ഇതുപോലെയുണ്ടാകുമോ? പെട്രോ
ളും ഡീസലും ഗ്യാസും എക്കാലത്തും
ഇതുപോലെ ഉണ്ടായിരിക്കുമോ?
പതിവില്ലാത്തവിധം എന്തൊക്കെയോ
ചിന്തകൾ അവളുടെയുള്ളിൽ
കലമ്പൽ കൂട്ടാൻ തുട
ങ്ങി. തെരുവുകൾ വംശീയ കലാപങ്ങ
ളുടെ ചോരപ്പുഴയാകും ഒഴുക്കാൻ
പോകുന്നത്! കൊടും ഭീകരന്മാർ ചന്ദ്ര
നിലേക്കും ചൊവ്വയിലേക്കും പലായനം
ചെയ്യുമായിരിക്കും. മനുഷ്യർ
നരഭോജികളായി മാറുമായിരിക്കും….
ഓട്ടോറിക്ഷ വന്നിട്ടുണ്ട്.
ബ്രീഫ്കേ സും ബാഗും നിഷയുടെ
അച്ഛൻ ഓട്ടോറിക്ഷയിൽ കയറ്റിവച്ചി
ട്ടുണ്ടാകും. കാർപോർച്ചിൽ കാറുണ്ട്;
ഡ്രൈവ് ചെയ്യാൻ നിഷയുടെ അച്ഛന്
വയ്യാഞ്ഞിട്ടാണ്.
നിഷയുടെ അച്ഛൻ ദേഷ്യത്തോടെയാണ്
വിളിക്കുന്നത് – സഖാവേ, സമയമായീട്ടോ!
സമയമായി പോലും!
ഈ ലോകത്തുനിന്ന് എന്നെന്നേ
ക്കുമായി വിട പറഞ്ഞുപോകാൻ സമയമായി
പോലും! സ്വർഗത്തിലേക്കല്ല,
നരകത്തിലേക്കാവും. തീർച്ച! പുഴുവായോ
തേരട്ടയായോ വീണ്ടും ജനി
ക്കുമായിരിക്കും…
ജീവിക്കുന്നവരുടെ ഓർമകളിൽ
ഏറിയാൽ ഒരാഴ്ച…. അദ്ദേഹത്തിന്റെ
പുസ്തകങ്ങൾ, ഇഷ്ട സംഗീതങ്ങൾ,
പെയിന്റിംഗുകൾ… ചിലതൊക്കെ
കുറച്ചു നാളുകൾ കൂടി ഭൂമിയിൽ അവശേഷിക്കുമായിരിക്കും.
”ഈയമ്മയ്ക്കെന്തിന്റെ കേട്ടാ!
എറങ്ങ്ണ നേരത്ത് അമ്മയ്ക്കെപ്പഴും
ഇങ്ങന്യാ. കണ്ണാടീല് എത്ര
നോക്ക്യാലും മത്യാവില്ല്യ…”
പാവം, നിഷ! അവൾ വലിയ
ആവേശത്തിലാണ്! മോള് ആവശ്യ
പ്പെട്ടതെല്ലാം അവളുടെ അച്ഛൻ വലിയ ഉത്സാഹത്തിലാണ് വാങ്ങി
ക്കൊടുത്തിരിക്കുന്നത്!
വൈലറ്റ് നിറത്തിലുള്ള കമ്മലുക
ൾ, വളകൾ, ജീൻസ്, ചായപ്പെൻസിലുകൾ…
വലുതായാൽ അവൾക്ക്
വിമാനം പറത്തുന്ന പൈലറ്റ് ആവണത്രേ!
”ചിൽ ചിൽ…”
ഒരസത്ത് ഗൗളി ചുമരിലെവിടെയോ
ഇരുന്ന് ചിലച്ചു.
എന്തെങ്കിലും മറന്നുവച്ചിട്ടുണ്ടോ? എത്ര
ഓർത്തിട്ടും മറന്നുവച്ചത് എന്താണെന്ന്
ഓർമവരുന്നില്ല.
അലമാരയിലെ സാരികൾ നിറയെ
മധുരം നിറച്ച ഓർമകളാണ്. ചില സാരി
കൾ ആരുടെയൊക്കെയോ വേർപാടുകളുടെ
നൊമ്പരങ്ങൾ പേറുന്നവ… വേറെ
ചിലത് മരിച്ചവരുടെ സ്നേഹോപഹാര
ങ്ങൾ പേറുന്നവ….
”ഗുഡ്ബൈ”
സാരികളെ നോക്കിക്കൊണ്ട്
അവൾ വിതുമ്പി. ഞാൻ പോവുകയാണ്!
ഒരു പിടി വെണ്ണീറും കുപ്പിച്ചില്ലുകൾ
പോലെ ചിന്നിയുടഞ്ഞ കുറെ അസ്ഥി
ച്ചീളുകളും അവശേഷിപ്പിച്ചുകൊണ്ട്
ഞാൻ പോവുകയാണ്! നിയന്ത്രണം
വിട്ട മനസിന്റെ കണ്ണനീർ പൊടുന്നനെ
ഒലിച്ചിറങ്ങാൻ തുടങ്ങി.
സാരികൾക്കിടയിൽ സൂക്ഷിച്ചുവച്ച
ഐഡന്റിറ്റി കാർഡുകളെക്കുറിച്ച് അവ
ൾക്കപ്പോൾ ഓർമവന്നു. ഊരും പേരുമി
ല്ലാത്ത ശവങ്ങൾ ജീവിച്ചിരിക്കുന്നവ
ർക്ക് ഭാരമാകും. ഐഡന്റിറ്റി കാർഡുകൾ
തോളത്തെ വാനിറ്റി ബാഗിൽ
അവൾ ഭദ്രമായി നിക്ഷേപിച്ചു. വീട്ടിലെ
കുറുഞ്ഞിപ്പൂച്ച ‘മ്യാവൂ’ എന്ന് കരഞ്ഞുകൊണ്ട്
അവൾക്കു ചുറ്റും വട്ടംചുറ്റി നട
ന്നു.
വിട്ടുപിരിയാനാകാത്ത എന്തോ
സങ്കടം പോലെ അവൾ വീണ്ടും അടു
ക്കളയിലേക്ക് ചെന്നു. അടുക്കളവാതിൽ
തുറന്നുകിടക്കുന്നു! എച്ചിൽപാത്ര
ങ്ങൾ കഴുകാതെയാണ് സിങ്കിലിട്ടിരിക്കു
ന്നത്. പാത്രങ്ങൾ ധൃതിയിൽ കഴുകി
വച്ച് അവൾ വാതിലടച്ചു. അവൾ
ഫ്രിഡ്ജ് ഓഫ് ചെയ്തു.
”സഖാവേ…”
”ദ്വാ, വര്ണൂ അജേട്ടാ…”
സ്വീകരണമുറിയിലെ ടെലിവിഷൻ
സ്വിച്ച് അവൾ വെറുതെ അമർത്തി
നോക്കി. അജയേട്ടൻ എപ്പോഴും ഭയത്തോടെ
പറയാറുള്ള ആ മനുഷ്യൻ,
വിജയാരവത്തോടെ മുന്നേറുകയാണ്!
എവിടെയൊക്കെയോ ബോംബു
സ്ഫോടന്ങൾ നടന്നിട്ടുണ്ട്. രക്ത
ത്തിൽ കുളിച്ച ശവശരീരങ്ങൾ ഛിന്നഭി
ന്നമയി കിടക്കുന്നുണ്ട്. ഇന്നലെ രാത്രി
യിൽ ടെലിവിഷൻ തല്ലിപ്പൊളിക്കാനുള്ള
അമർഷത്തിലായിരുന്നല്ലോ
എന്ന് ഓർത്തു. ഒരിടത്ത് പൊട്ടിച്ചിരികളുടെ
മതിമറന്ന ആഘോഷം. മറ്റൊരി
ടത്ത് പൊട്ടിക്കരച്ചിലുകളുടെ കണ്ണീർമഴ.
ചകിതശബ്ദത്തിൽ അവൾ
ആരോടെന്നില്ലാതെ പിറുപിറുത്തു. ”ഭവനമേ,
ഞാൻ വിട പറയുകയാണ്. ഈ
ലോകം എന്നെ വിട്ടുപിരിയുകയാണ്…”
പുറത്തെ വാതിലടയ്ക്കാൻ തന്നെ
ക്കൊണ്ടാവില്ല! വാതിലടയ്ക്കാൻ അജ
യേട്ടൻതന്നെ വേണം! ദേഷ്യത്തോടെ
വാതിലടച്ചുകൊണ്ട് അജയേട്ടൻ പറ
ഞ്ഞു, ”രണ്ടേ നാല്പത്തിയഞ്ചിനാണ്
ട്രെയിൻ…”
പെട്ടെന്ന് ഒരു കാറ്റു വന്ന്, ശക്തി
യോടെ ഊതിക്കൊണ്ട് കടന്നുപോയി.
മുറ്റത്തിറങ്ങിയപ്പോൾ അവൾ കണ്ടു,
ചെടിച്ചട്ടിയിലെ പൂവിടാത്ത ചെടിയിൽ
ആദ്യമായി പൂവിട്ടിരിക്കുകയാണ്! ഇളംറോസ്
നിറത്തിലുള്ള ഒരു യോനിപ്പൂവ്!
ഓർഗാസ്മിക് ആയിരിക്കുക! അവൾ
ക്കപ്പോൾ ഓഷോയെ ഓർമവന്നു –
ഓർഗാസ്മിക് ആയിരിക്കുക!
മുറ്റത്തെ സപ്പോട്ട മരത്തിലിരുന്ന്
ഏതോ കിളി കൂവി.
കൂ… കൂ…
അവൾ കണ്ടു, വംശനാശം നേരി
ടുന്ന ഏതോ ഒരു മഞ്ഞക്കിളി! വർഷങ്ങ
ളായി കാണാതെ പോയ ഒരു ഓണക്കി
ളി!
ഒരു ഗദ്ഗദം അവളുടെയുള്ളിൽ
നിന്ന് തേങ്ങിവന്നു. വീടും പരിസരവും
അകന്നകന്നുപോവുകയാണ്…
”എന്ത്ാ സഖാവേ…”
”ഒരു തലവേദന…”
അജയേട്ടന്റെ തോളിലേക്ക് അവൾ
തല ചായ്ച്ച് കണ്ണുകൾ ഇറുക്കിയടച്ചു.
അവൾ ചുമയ്ക്കാൻ തുടങ്ങി. അവ
ൾക്ക് മനംപുരട്ടുന്നുണ്ടെന്ന് തോന്നി.
അജയേട്ടന്റെ ചെവിയിൽ ഒരു
സ്വകാര്യം പോലെ അവൾ വിതുമ്പി –
”ഈ യാത്രയിൽ നമ്മളെവിടേക്കും
ചെന്നെത്തുകയില്ല…”
അദ്ദേഹം ചോദിച്ചു, ”പിന്നെ എന്തി
നാണ് നമ്മൾ പുറപ്പെട്ടുപോകുന്നത്?”
”ഭീരുക്കളെപ്പോലെ ഈ ഒളിച്ചോട്ടം
എന്തിനാണ്?”
”ഒരു വഴിയും നമ്മെ ഒരിടത്തും
എത്തിച്ചില്ലല്ലോ… ഇനിയുമൊരു തിരി
ച്ചുപോക്കോ? നീയെന്താണ് പറയുന്ന
ത്?”
”പുതിയ ഒരു വഴിയും നമുക്ക് കൺ
മുന്നിൽ ഇല്ലെന്നാണോ?”
”പുതിയ വഴിയും ശരിയായിരിക്കുമെന്നതിന്
എന്താണുറപ്പ്?”
അവൾ അദ്ദേഹത്തിന്റെ കവിളത്ത പതുക്കെ ഒരു മുത്തം വച്ചുകൊടുത്തു.
ഓട്ടോറിക്ഷയുടെ ഉച്ചത്തിലുള്ള ‘കുടു
കുടു’ ശബ്ദത്തിൽ അദ്ദേഹം അവളുടെ
ശബ്ദം വ്യക്തമായും കേട്ടു.
”സഖാവേ, വിശ്വാസത്തിന്റെ ഒരടി
ത്തറയും ഇല്ലാതെ, നമ്മളെങ്ങനെയാണ്
മുന്നോട്ട് പോവുക?”
”സഖാവേ, മരണം ഒന്നിനും ഒരു
പരിഹാരമല്ലെങ്കിലോ?”
ചോദ്യങ്ങൾ!
ചോദ്യങ്ങൾ!
നിഷ ഏതോ മധുരമായ സ്വപ്ന
ത്തിന്റെ ആലസ്യത്തിലാണ്. അവൾക്ക്
ഒരു പതിനാറുകാരിയുടെ മുഖമാണെന്ന്
തോന്നും! ഒരു കൊച്ചുകുട്ടിയുടെ മുഖമൊന്നുമല്ല…
ഒരു കുഞ്ഞുമനസിൽ ഒതു
ങ്ങുന്നതല്ല, അവളുടെ വാക്കുകളും
ചിന്തകളും…
”നിഷാ…”
നിഷയുടെ അച്ഛൻ ചോദിക്കുകയാണ്:
”നിനക്കാരാകാനാണിഷ്ടം?”
”വിമാനം പറത്തുന്ന പൈലറ്റ്”
എത്രാമത്തെ പ്രാവശ്യമാണ് ഒരേ
ചോദ്യം അദ്ദേഹം വീണ്ടും വീണ്ടും
ചോദിക്കുന്നത് മോളോട്!
പൊടുന്നനെ കുടുകുടാ കണ്ണീർച്ചാലുകൾ
നിഷയുടെ അച്ഛന്റെ കവിളത്ത്
ഒലിച്ചിറങ്ങാൻ തുടങ്ങി. കർച്ചീഫ്
കൊണ്ട് മുഖം മറച്ചുകൊണ്ട് നിഷയുടെ
അച്ഛൻ മനസിൽ കണക്കുകൂട്ടുകയാണ്:
ഗാലക്സിൽ ഒരു സെക്കന്റ് ഷോ!
ഹോട്ടൽ ചാണക്യയിൽ നിഷയ്ക്ക്
തണ്ടൂരി ചിക്കനും ഫ്രൂട്ട് സാലാഡും
ഐസ്ക്രീമും… തനിക്ക് ഒരു ഫുൾ
ബോട്ടിൽ റഷ്യൻ വോഡ്ക. വന
ജയ്ക്ക്… വനജയ്ക്ക് തന്റെ അവസാനത്തെ
ഹൃദയസ്പർശിയായ ഒരു സുരതദാനം…”
”അച്ഛാ…”
”ങും?”
പൊടുന്നനെ എന്തോ ഓർത്തുകൊണ്ട്
നിഷ പറയുകയാണ്: ”ഞാൻ
സമ്മതിക്കുകയില്ല”.
”പറയൂ…”
മുതിർന്ന ഒരു പെണ്ണിനെപ്പോലെ
നിഷ പറയുകയാണ്: ”നിങ്ങളെക്കുറി
ച്ചുള്ള എന്റെ ഓർമകൾ എന്നോടൊപ്പം
ഈ പെരുവഴിയോരത്ത് ഉപേക്ഷിക്കാ
ൻ… ഇല്ല! ഞാൻ സമ്മതിക്കുകയില്ല…”
അവൾ അമ്മയെ കെട്ടിപ്പിടിച്ച് തുരുതുരെ
ഉമ്മകൾ പകർന്നു. അച്ഛന്റെ ഒലി
ച്ചിറങ്ങുന്ന കണ്ണീർച്ചാലുകൾ തുടച്ച്,
അവൾ അച്ഛനെ ബലമായി ആശ്ലേഷി
ച്ചു. ”ഡോണ്ട് ബി സില്ലി ഡാഡ്…’