• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

വേണം നമുക്ക് ഉത്തരവാദിത്തമുള്ള സമൂഹ മാധ്യമങ്ങൾ

മോഹൻ കാക്കനാടൻ October 14, 2018 0

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക വിദ്യ അതിന്റെ വിസ്‌ഫോടനാത്മകമായ മുന്നേറ്റങ്ങളിലൂടെ ലോകത്തെ ഒരു വിരൽത്തുമ്പിലൊതുക്കുന്നതിനാൽ വളരെ തന്മയത്വത്തോടെ വ്യാജവാർത്തകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനും പറ്റിയ കാലാവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ആർക്കും ആടിനെ പട്ടിയാക്കാനാവുമെന്ന നിലയിലേക്കെത്തിയിരിക്കുന്നു കാര്യങ്ങൾ. ഇക്കാലത്തു തെറ്റും ശരിയും തിരിച്ചറിയുകയെന്നത് വളരെ ദുഷ്‌കരമായ ഒന്നാണ്; എന്നുമാത്രമല്ല, അതിനായി ഒട്ടുമിക്ക ആൾക്കാരും മിനക്കെടുന്നില്ല എന്നതാണ് വാസ്തവം. സംഭവങ്ങളുടെ നിജ
സ്ഥിതി മനസ്സിലാക്കാതെ ഒരു വിവരം കിട്ടിയാലുടൻ, അഥവാ പടം കണ്ടാലുടൻ
അവ ലോകമെമ്പാടുമുള്ള തന്റെ സൗഹൃദ വലയങ്ങളിലേക്കു നിമിഷനേരം കൊണ്ട് എത്തിക്കാനുള്ള വെമ്പലാണ് ഏല്ലാവർക്കും. കൗതുക വാർത്തകൾ മുതൽ ഭരണ കാര്യങ്ങൾ വരെ എല്ലാം ഇങ്ങനെ ലോകമെമ്പാടും നിമിഷനേരം കൊണ്ട് ചുറ്റിക്കറങ്ങുന്നൂ.

മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ചത് ഫേസ്ബുക് ആണെന്ന് അഭിമാനിക്കുമ്പോൾ തന്നെ ഈയിടെ നടന്ന പല ആൾക്കൂട്ട കൊലകൾക്കു കാരണവും ഈ നവ മാധ്യമങ്ങൾ തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു. പല കൊലപാതകങ്ങൾക്കും വർഗീയ നിറം നൽകുവാനും അതിലൂടെ തെറ്റിദ്ധാരണ പരത്തുവാനും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ പോലും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഹൈദരാബാദിൽ നടന്ന ഒരു സാധാരണ കൊലപാതകം ഗ്വാളിയോറിൽ ഹിന്ദു വർഗീയ ശക്തികൾ ഒരു അന്യ മതസ്ഥനെ കൊല്ലുന്നതാണെന്ന് വീഡിയോയിലൂടെ പ്രചരിപ്പിച്ചത് പാകിസ്ഥാൻ ഡിഫെൻസ് ഉപദേഷ്ടാവാണ്. ലോകത്തെമ്പാടും ലക്ഷക്കണക്കിന് ആളുകൾ അനുധാവനം ചെയ്യുന്ന അദ്ദേഹത്തിന്റെ പേജിൽ നിന്നും തെറ്റ് ചൂണ്ടിക്കാണിച്ചിട്ടുപോലും അവ ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോമൂത്രം കുടിക്കുന്നതും, പിണറായി വിജയന്റെ കൊട്ടാരവും, ശബരിമല വിധി വന്നപ്പോൾ മുസ്ലിം സ്ത്രീകൾ മനുഷ്യാവകാശ പ്രവർത്തകയായ തൃപ്തി ദേശായിയെ അനുമോദിക്കുന്നതുമെല്ലാം രാഷ്ട്രീയവും മതപരവുമായ സ്പർദ്ധ ഊതിക്കത്തിക്കാൻ
ബോധപൂർവം ചെയ്യുന്ന പ്രവൃത്തികളാണ്. അത് മനസ്സിലാക്കാതെയാണ് ഗ്രൂപ്പുകളിൽ
നിന്നും ഗ്രൂപ്പുകളിലേക്ക് അത് നിമിഷനേരം കൊണ്ട് വ്യാപിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം കൊൽക്കത്തയുടെ തെരുവിൽ ഒരു വൃദ്ധനെ ഇരുത്തി ഒരു പെൺകുട്ടി റിക്ഷ വലിച്ചു നടക്കുന്നത് ഒരു ഐ.എ.എസ്.കാരി തന്റെ പിതാവുമൊത്ത് നഗരം കാണാനിറങ്ങിയതാണെന്ന അടിക്കുറിപ്പോടെ വന്ന വ്യാജ പടം നമ്മുടെ ശശി തരൂർ പോലും റീട്വീറ്റ് ചെയ്തു. എന്നാൽ ഒരു യുവതി വെറും രസത്തിനു ചെയ്ത ഒരു സീനായിരുന്നു യഥാർത്ഥത്തിൽ അത്. ഇങ്ങനെ ആരെയും വിഡ്ഢികളാക്കുന്ന എത്രയെത്ര വാർത്തകൾ!

അച്ചടി മാധ്യമങ്ങൾ പൊതുവെ തെറ്റായ പ്രചാരണങ്ങളിൽ നിന്നും അകന്നു നിൽക്കുമ്പോൾ നാഥനില്ലാ കളരി പോലെയുള്ള ഫേസ്ബുക്, വാട്‌സ് ആപ്പ് എന്നീ നവമാധ്യമങ്ങൾ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നൽകുന്നു. രാഷ്ട്രീയക്കാർക്കാകട്ടെ ഗീബൽസിന്റെ തന്ത്രങ്ങൾ പയറ്റാനുള്ള ഏറ്റവും നല്ല വേദിയും. ഇവിടെ ഉത്തരവാദിത്വത്തോടെയുള്ള ഒരു സമീപനം കൈക്കൊള്ളാൻ ഇതിൽ പോസ്റ്റ് ചെയ്യുന്നവരും ഫോർവേഡ് ചെയ്യുന്നവരും തയ്യാറാകേണ്ടിയിരിക്കുന്നു.
സൈബർ നിയമങ്ങൾ കൂടുതൽ കർക്കശമായി മാറുന്നുണ്ടെങ്കിലും വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കാതെ അവ മറ്റൊരാൾക്ക് അയയ്ക്കില്ല എന്ന തീരുമാനം ഓരോരുത്തരും കൈക്കൊണ്ടാൽ മാത്രമേ നവ മാധ്യമങ്ങളുടെ കെണിയിൽ നിന്നും നമുക്ക് രക്ഷപ്പെടാനാവു.

മോഹൻ കാക്കനാടൻ

Related tags : EditFake NewsMohan KakanadanNew Nedia

Previous Post

എക്കോ-ചേംബർ ജേണലിസം

Next Post

ഒരാൾ

Related Articles

mukhaprasangam

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

mukhaprasangam

ആശംസകളോടെ…

mukhaprasangam

ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

mukhaprasangam

പ്രസക്തി നശിക്കുന്ന ഇടതുപക്ഷം

mukhaprasangam

കരുവന്നൂർ ബാങ്ക് അന്വേഷണം ഫലം കാണുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മോഹൻ കാക്കനാടൻ

ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക്...

മോഹൻ കാക്കനാടൻ 

വ്യാഴാഴ്ചത്തെ അതിനിർണായകമായ സുപ്രീം കോടതി വിധി മതസൗഹാർദ്ദപരമായ ഒരന്തരീക്ഷം രാജ്യത്ത് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ...

മാധ്യമങ്ങൾക്ക് വേണം പെരുമാറ്റച്ചട്ടം

മോഹൻ കാക്കനാടൻ 

ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം പാലിക്കേണ്ട...

പുരസ്ക്കാരങ്ങൾ കൊണ്ട് എന്താണ്...

മോഹൻ കാക്കനാടൻ 

നേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ...

ബ്രാഹ്മണ്യത്തിനെതിരെ ചെറുത്തുനിൽപ്പ് ശക്തമാക്കണം:...

മോഹൻ കാക്കനാടൻ 

നമ്മുടെ സംസ്ഥാനത്ത് ബ്രാഹ്മണ്യവൽക്കരണം ശക്തിപ്രാപിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്.  മർദ്ദിത ജാതിക്കാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അവർ തന്നെ ...

ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമ

മോഹൻ കാക്കനാടൻ 

ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, നക്സലുകളെയായാലും...

വൃദ്ധസദനങ്ങൾക്ക് ഒരാമുഖം

മോഹൻ കാക്കനാടൻ 

കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു എന്ന...

കരുവന്നൂർ ബാങ്ക് അന്വേഷണം...

മോഹൻ കാക്കനാടൻ 

സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് കാലമേറെയായി....

സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ...

മോഹൻ കാക്കനാടൻ 

രണ്ട് സ്ത്രീകളുടെ സാരിത്തുമ്പിൽ കേരളം ചുറ്റപ്പെട്ടിട്ട് വർഷം 11 കഴിഞ്ഞു. വ്യക്തിഹത്യ നടത്താനും അധികാരത്തിലെത്താനുമുള്ള...

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

മോഹൻ കാക്കനാടൻ 

പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധസംഘടനകൾക്കുമുള്ള നിരോധനം വൈകിപ്പോയി എന്നതാണ് നിഷ്പക്ഷമതികളായ ജനങ്ങളുടെ അഭിപ്രായം. ജനാധിപത്യത്തിന്റെ...

എൻ. കെ.പി. മുത്തുക്കോയ:...

മോഹൻ കാക്കനാടൻ 

ഞാനിപ്പോൾ കൂട്ടക്കുരുതിയുടെ മന:ശാസ്ത്രം വായിച്ചുകൊണ്ടിരിക്കയാണ്. അതിലേക്ക് എത്തിച്ചേരുന്നത് വളരെ നീണ്ട ഒരു പ്രോസസ്സ് ആണെന്നാണ്...

തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

മോഹൻ കാക്കനാടൻ 

ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹുർത്തത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. എപ്പോഴും ജാഗരൂകരായ ഒരു...

കൊറോണയും ആസന്നമായ പട്ടിണി...

മോഹൻ കാക്കനാടൻ 

മഹാമാരിയുടെ ദിനങ്ങൾ അനന്തമായി നീളുന്നത് കണ്ട് ലോക ജനതയാകെ സ്തബ്ധരായി നിൽക്കുകയാണ്. ഒരു സൂക്ഷ്മ...

ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

മോഹൻ കാക്കനാടൻ 

മോഡി സർക്കാർ രണ്ടാം വരവിൽ ഉറഞ്ഞു തുള്ളുകയാണ്. ആദ്യ വരവിൽ നോട്ടു നിരോധനവും മറ്റുമായി...

രാജ്യത്തെ തകർക്കുന്ന സാമ്പത്തിക...

മോഹൻ കാക്കനാടൻ 

ഇന്ത്യ അതിസങ്കീർണമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരി ഇട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച...

ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ

മോഹൻ കാക്കനാടൻ 

അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരിക്കുമ്പോൾ അതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ജനനായകന്മാരുടെ നാടാണ് നമ്മുടേത്. അഹങ്കാരവും...

നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ...

മോഹൻ കാക്കനാടൻ 

വീണ്ടുമൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രം ഒരുങ്ങിയിരിക്കുകയാണ്. ജനാധിപത്യത്തെ മുൻനിർത്തി അധികാരം പിടിച്ചെടുക്കാനായി കളത്തിലിറങ്ങുമ്പോൾ ഓരോ പാർട്ടികളും...

കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്‌വെ...

മോഹൻ കാക്കനാടൻ 

കഥ കേൾക്കാനുള്ള താത്പര്യം എല്ലാവരിലുമുണ്ട്. നടന്നതും നടക്കാത്തതുമായ സംഭവങ്ങൾ കേട്ടിരിക്കുമ്പോൾ നാം വേറൊരു ലോകത്തു...

വേണം നമുക്ക് ഉത്തരവാദിത്തമുള്ള...

മോഹൻ കാക്കനാടൻ 

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക...

സദാചാരവാദികളും സാഹിത്യവും

മോഹൻ കാക്കനാടൻ 

ആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെച്ചൊല്ലി തർക്കങ്ങളുണ്ടാവുന്നത് ഒരു പുതുമയല്ല. സിനിമയും നോവലും കവിതയും...

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

മോഹൻ കാക്കനാടൻ 

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം...

സാഹിത്യത്തിലെ സ്ത്രീ ശക്തി

മോഹൻ കാക്കനാടൻ 

ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള മുംബൈ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ...

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

മോഹൻ കാക്കനാടൻ 

'ഗോച്ചിർ' എന്ന ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതോടെ ഈ ഭൂമി ഇല്ലാതാകും. ആ ആഘാതത്തിൽനിന്നുയരുന്ന അഗ്നിജ്വാലകളിൽ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven