• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

മോഹൻ കാക്കനാടൻ April 16, 2018 0

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം നടത്താൻ ഇംഗ്ലീഷോ ഹിന്ദിയോ മതിയെന്ന ഒരവസ്ഥ ഇന്ന് നിലവിലുണ്ട്. സാഹിത്യ രചനകളിൽ തന്നെ പണവും പ്രശസ്തിയും ഇംഗ്ലീഷ്
പുസ്തകങ്ങൾക്കാണ്. സ്വന്തം ഭാഷയിലെ പുസ്തകങ്ങളും ഇംഗ്ലീഷിൽ വായിക്കുന്നവർ ധാരാളമുണ്ട്. ചെറുപ്രായത്തിൽ തന്നെ മാതൃഭാഷയെ തഴഞ്ഞു ഇംഗ്ലീഷ് മീഡിയങ്ങളിൽ പഠിച്ചു വളർന്നവർക്ക് അല്ലാതെ വേറെ മാർഗവുമില്ല. ഇതിനു കാരണം വീടുകളിൽ
നിന്നും മാതൃഭാഷയെയും സംസ്‌കാരത്തെയും പടിയിറക്കിയതാണ്.

കാക്ക ഫെബ്രുവരിയിൽ മുംബൈയിൽ സംഘടിപ്പിച്ച ദേശീയ സാഹിത്യോത്സവത്തിൽ എത്തിച്ചേർന്ന എഴുത്തുകാർ പങ്കുവച്ചതും ഇതേ ആശങ്കയാണ്. തങ്ങളുടെ പുസ്തകങ്ങൾ സ്വന്തം ഭാഷയിൽ വിൽക്കപ്പെടുന്നതിലും എത്രയോ ഇരട്ടി ഇംഗ്ലീഷ് പരിഭാഷകളിൽ വിൽക്കപ്പെടുന്നു എന്നത് തങ്ങളെ അതിശയിപ്പിക്കുന്നു എന്നാണ് പലരും പറഞ്ഞത്. ഇങ്ങനെ പോയാൽ തങ്ങളുടെ ഭാഷകൾ കാലക്രമേണ വിസ്മൃതിയിലാവുമോ എന്നതാണ് അവരുടെയൊക്കെ ഉത്കണ്ഠ. ഇംഗ്ലീഷും ഹിന്ദിയും ആശയ വിനിമയ ഭാഷകൾ എന്നതിനപ്പുറം തങ്ങളുടെ ഭാഷയെയും സംസ്‌കാരത്തെയും ഇല്ലായ്മ ചെയ്യുന്ന ഒന്നായി മാറുന്നതിൽ വിഷമമുണ്ടെന്നും പലരും വ്യക്തമാക്കി. ഇന്ത്യൻ ഭാഷകൾക്ക് പ്രാധാന്യം നൽകി വളരെ വിപുലമായി കാക്ക നടത്തി വരുന്ന സമാനതകളില്ലാത്ത ഗെയ്റ്റ്‌വേ ലിറ്റ്‌ഫെസ്റ്റിൽ 17 ഭാഷകളിൽ നിന്നുള്ള 60-ഓളം എഴുത്തുകാരാണ് ഈ വർഷം പങ്കെടുത്തത്.

മാതൃഭാഷ കൂട്ടായ്മകളിൽ പോലും തങ്ങളുടെ പാണ്ഡിത്യം വെളിവാക്കാനായി മറുഭാഷ ഉപയോഗിക്കുന്നവർ ധാരാളമാണ്. സ്വന്തം ഭാഷയിൽ സംസാരിച്ചാൽ തങ്ങൾ പുറന്തള്ളപ്പെടുമോ എന്ന ആശങ്കയും ഇംഗ്ലീഷിനോടുള്ള അമിത ഭക്തിയുമാണ് ഇതിന്റെ കാരണം. ഭരണഭാഷ മലയാളമാക്കിയതുകൊണ്ടോ ശ്രേഷ്ഠഭാഷയായി മലയാളം അംഗീകരിക്കപ്പെട്ടതുകൊണ്ടോ മാത്രം പരിഹരിക്കാനാവുന്ന ഒരു പ്രശ്‌നമല്ല ഇത്. ഭാഷ കൂടുതലായി ഉപയോഗിക്കപ്പെടുന്നതിലൂടെ മാത്രമേ അതിന്റെ വളർച്ചയും സാധ്യമാകൂ.

കേരളത്തിന് പുറത്ത് ഭാഷയുടെ ഉന്നമനത്തിനായി 2011-ൽ സർക്കാർ ആരംഭിച്ച മലയാളം മിഷൻ എന്ന പഠന പദ്ധതി വളരെ വിജയകരമായി അതിന്റെ ദൗത്യം നിറവേറ്റുന്നത് ഒരു ആശ്വാസമാണ്. ഈ പദ്ധതി ഇന്ന് ഇന്ത്യയിലെ മഹാനഗരങ്ങളിൽ പലതിലും പ്രവർത്തികമാക്കിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറത്തും നിരവധി പ്രദേശങ്ങളിൽ മലയാളം പഠിപ്പിക്കാനുള്ള ശ്രമങ്ങൾ മലയാളം മിഷൻ ആരംഭിച്ചിട്ടുണ്ട്. മുംബൈയിൽ മാത്രം ഏകദേശം 5000-ലധികം വിദ്യാർത്ഥികളാണ് ഈ സംരംഭത്തിൽ പങ്കെടുത്തിട്ടുള്ളത്.

സ്വന്തം ഭാഷയുടെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കുന്ന ഒരു ജനത ആ പ്രദേശത്തിന്റെ സംസ്‌കാരത്തിൽ അഭിമാനം കൊള്ളുന്നവരായിരിക്കും. ഭാഷ പഠിക്കാനും, കേരളത്തിന്റെ സംസ്‌കാരം മനസ്സിലാക്കാനുമുള്ള ശ്രമം മലയാളികളുടെയിടയിൽ വർദ്ധിച്ചു വരുന്നത് അഭിനന്ദനാർഹമാണ്.

Related tags : EditGateway LitFestKaakkaMohan KakanadanMother tongue

Previous Post

അനാമിക മലയാളം മിഷൻ ഉപന്യാസ മത്സര വിജയി

Next Post

ചെങ്ങന്നൂർ വിധി

Related Articles

mukhaprasangam

മാധ്യമങ്ങൾക്ക് വേണം പെരുമാറ്റച്ചട്ടം

mukhaprasangam

സ്ത്രീപീഡനത്തിനെതിരെ നിയമം ശക്തമാകണം

mukhaprasangam

പ്രസക്തി നശിക്കുന്ന ഇടതുപക്ഷം

mukhaprasangam

വർഗീയ ഫാസിസ്റ്റു ശക്തികളെ തിരിച്ചറിയാൻ വൈകരുത്

mukhaprasangam

കരുവന്നൂർ ബാങ്ക് അന്വേഷണം ഫലം കാണുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മോഹൻ കാക്കനാടൻ

ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക്...

മോഹൻ കാക്കനാടൻ 

വ്യാഴാഴ്ചത്തെ അതിനിർണായകമായ സുപ്രീം കോടതി വിധി മതസൗഹാർദ്ദപരമായ ഒരന്തരീക്ഷം രാജ്യത്ത് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ...

മാധ്യമങ്ങൾക്ക് വേണം പെരുമാറ്റച്ചട്ടം

മോഹൻ കാക്കനാടൻ 

ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം പാലിക്കേണ്ട...

പുരസ്ക്കാരങ്ങൾ കൊണ്ട് എന്താണ്...

മോഹൻ കാക്കനാടൻ 

നേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ...

ബ്രാഹ്മണ്യത്തിനെതിരെ ചെറുത്തുനിൽപ്പ് ശക്തമാക്കണം:...

മോഹൻ കാക്കനാടൻ 

നമ്മുടെ സംസ്ഥാനത്ത് ബ്രാഹ്മണ്യവൽക്കരണം ശക്തിപ്രാപിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്.  മർദ്ദിത ജാതിക്കാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അവർ തന്നെ ...

ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമ

മോഹൻ കാക്കനാടൻ 

ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, നക്സലുകളെയായാലും...

വൃദ്ധസദനങ്ങൾക്ക് ഒരാമുഖം

മോഹൻ കാക്കനാടൻ 

കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു എന്ന...

കരുവന്നൂർ ബാങ്ക് അന്വേഷണം...

മോഹൻ കാക്കനാടൻ 

സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് കാലമേറെയായി....

സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ...

മോഹൻ കാക്കനാടൻ 

രണ്ട് സ്ത്രീകളുടെ സാരിത്തുമ്പിൽ കേരളം ചുറ്റപ്പെട്ടിട്ട് വർഷം 11 കഴിഞ്ഞു. വ്യക്തിഹത്യ നടത്താനും അധികാരത്തിലെത്താനുമുള്ള...

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

മോഹൻ കാക്കനാടൻ 

പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധസംഘടനകൾക്കുമുള്ള നിരോധനം വൈകിപ്പോയി എന്നതാണ് നിഷ്പക്ഷമതികളായ ജനങ്ങളുടെ അഭിപ്രായം. ജനാധിപത്യത്തിന്റെ...

എൻ. കെ.പി. മുത്തുക്കോയ:...

മോഹൻ കാക്കനാടൻ 

ഞാനിപ്പോൾ കൂട്ടക്കുരുതിയുടെ മന:ശാസ്ത്രം വായിച്ചുകൊണ്ടിരിക്കയാണ്. അതിലേക്ക് എത്തിച്ചേരുന്നത് വളരെ നീണ്ട ഒരു പ്രോസസ്സ് ആണെന്നാണ്...

തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

മോഹൻ കാക്കനാടൻ 

ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹുർത്തത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. എപ്പോഴും ജാഗരൂകരായ ഒരു...

കൊറോണയും ആസന്നമായ പട്ടിണി...

മോഹൻ കാക്കനാടൻ 

മഹാമാരിയുടെ ദിനങ്ങൾ അനന്തമായി നീളുന്നത് കണ്ട് ലോക ജനതയാകെ സ്തബ്ധരായി നിൽക്കുകയാണ്. ഒരു സൂക്ഷ്മ...

ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

മോഹൻ കാക്കനാടൻ 

മോഡി സർക്കാർ രണ്ടാം വരവിൽ ഉറഞ്ഞു തുള്ളുകയാണ്. ആദ്യ വരവിൽ നോട്ടു നിരോധനവും മറ്റുമായി...

രാജ്യത്തെ തകർക്കുന്ന സാമ്പത്തിക...

മോഹൻ കാക്കനാടൻ 

ഇന്ത്യ അതിസങ്കീർണമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരി ഇട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച...

ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ

മോഹൻ കാക്കനാടൻ 

അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരിക്കുമ്പോൾ അതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ജനനായകന്മാരുടെ നാടാണ് നമ്മുടേത്. അഹങ്കാരവും...

നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ...

മോഹൻ കാക്കനാടൻ 

വീണ്ടുമൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രം ഒരുങ്ങിയിരിക്കുകയാണ്. ജനാധിപത്യത്തെ മുൻനിർത്തി അധികാരം പിടിച്ചെടുക്കാനായി കളത്തിലിറങ്ങുമ്പോൾ ഓരോ പാർട്ടികളും...

കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്‌വെ...

മോഹൻ കാക്കനാടൻ 

കഥ കേൾക്കാനുള്ള താത്പര്യം എല്ലാവരിലുമുണ്ട്. നടന്നതും നടക്കാത്തതുമായ സംഭവങ്ങൾ കേട്ടിരിക്കുമ്പോൾ നാം വേറൊരു ലോകത്തു...

വേണം നമുക്ക് ഉത്തരവാദിത്തമുള്ള...

മോഹൻ കാക്കനാടൻ 

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക...

സദാചാരവാദികളും സാഹിത്യവും

മോഹൻ കാക്കനാടൻ 

ആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെച്ചൊല്ലി തർക്കങ്ങളുണ്ടാവുന്നത് ഒരു പുതുമയല്ല. സിനിമയും നോവലും കവിതയും...

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

മോഹൻ കാക്കനാടൻ 

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം...

സാഹിത്യത്തിലെ സ്ത്രീ ശക്തി

മോഹൻ കാക്കനാടൻ 

ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള മുംബൈ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ...

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

മോഹൻ കാക്കനാടൻ 

'ഗോച്ചിർ' എന്ന ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതോടെ ഈ ഭൂമി ഇല്ലാതാകും. ആ ആഘാതത്തിൽനിന്നുയരുന്ന അഗ്നിജ്വാലകളിൽ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven