• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

അയ്മനം ജോൺ: ഭാഷയുടെ ബോധധാരാസങ്കേതം

സുനിൽ സി. ഇ. April 14, 2019 0

ഭാഷ മുഖ്യപ്രമേയമായി വരുന്ന കഥകൾ മലയാളത്തിൽ
നന്നേ കുറവാണ്. ഭാഷ പലവിധമായ ബാഹ്യഭീഷണികൾ നേരി
ട്ടുകൊണ്ടിരിക്കുന്നതും ഇവിടെയാണ്. ഇതിനെ അപ്രഖ്യാപിത
യുദ്ധം എന്നാണ് യു ഹുവ്വ (You Hua) വിളിക്കുന്നത്. ഭാഷയ്ക്കു
നേരിടുന്ന എല്ലാ അപകീർത്തികളും ഒരു ദേശത്തെ യുദ്ധം തോറ്റ
ദേശമായി പരിണാമപ്പെടുത്തുമെന്നാണ് ഹുവ്വ പറയുന്നത്. ഭാഷ
ധാർമികാധികാരമാണെന്നും, അതിനു സംഭവിക്കുന്ന എല്ലാ
ചോർച്ചകളും അതിന്റെ അധികാരത്തിന്റെ ക്ഷയിച്ചുപോക്കാണെന്നുമാണ് തനാസിസ് വാൾട്ടിനോസ് (Thanasis Waltinos) വാദി
ക്കുന്നത്. ഭാഷ പതറുമ്പോഴാണ് ഒരു ദേശത്തിന്റെ പ്രശസ്തിക്ക്
പോറലേൽക്കുന്നതെന്നാണ് വാൾട്ടിനോസ് വിശ്വസിക്കുന്നത്.
ഒരു കഥയും കവിതയും നോവലുമൊക്കെ ദേശത്തിന്റെ സ്വരങ്ങ
ളാണ്. ഒരു കഥ വായിക്കുമ്പോൾ വായനക്കാരൻ ദേശത്തെയാണ് കാതോർത്തിരിക്കാൻ ക്ഷണിക്കപ്പെടുന്നത്. ഒരു ദേശത്തിന്റെ
വ്രണിതമായ അഭിമാനം ഭാഷയിലൂടെയാണ് സർഗാവിഷ്‌കരണം
കണ്ടെത്തുന്നത്. അപ്പോൾ പോർക്കലി തുള്ളി നിൽക്കുന്ന ഭാവനയിൽ നിന്ന് പിറവിയെടുക്കുന്ന ഭാഷാപ്രമേയകഥകളുടെ പെരുവെള്ളപ്പാച്ചിൽ സംഭവിക്കുന്നു. വിവിധ പ്രാദേശിക ഭാഷകളിൽ
ഉടലെടുത്ത കഥകൾ അടുക്കിവച്ചുനോക്കിയാൽ ചില സമാനഭാഷാബിംബങ്ങൾ അവയിൽ തലനീട്ടുന്നതു കാണാം. മലയാളിയുടെ സാമൂഹ്യോപബോധമനസ്സ് ഇപ്പോൾ ഭാഷയെ അയയാൻ വിട്ടി
രിക്കുകയാണ്. പക്ഷെ അപ്പോഴും ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ചില ആദിബിംബങ്ങൾ കഥാകാരന്മാരുടെ ആപത്‌സന്ധിയി
ൽ അവയുടെ ഉപരിതലത്തിൽ കുതിച്ചെത്തുന്നുണ്ട്. ഇതിനെ
ഹുവ്വാ, വാൾട്ടിനോസ് തുടങ്ങിയവരുടെ സ്വാധീനം എന്നല്ല പറയുന്നതിന്റെ പൊരുൾ, മറിച്ച് സർഗാത്മക ക്രിയയിലെ ഭാഷയുടെ ഭീഷണമായ അടയാളങ്ങളുടെ ഇരമ്പിപ്പായലാണ്. എവിടെയും അപ്പോൾ ഭാഷ ഒരു അസ്ഥിരതയാണ്. ഇത്തരം ഒരു അസ്ഥി
രതയെയായിരിക്കണം കാർലോ ഗിൻസ്ബർഗ് (Carlo Ginzburg)
ഭൂമിയും ആകാശവും കണ്ടുമുട്ടുന്ന അതിർത്തി എന്നു വിളിച്ചത്
(Language is the meeting point of earth and the sky

Yu Hua

ഈ വാക്യത്തിൽ സൃഷ്ടി-സ്ഥിതി-സംഹാര പരമ്പരയുടെ മൊത്തം
പൊരുളും ഉൾച്ചേരുന്നു. ആത്മവീര്യം നഷ്ടപ്പെട്ട് പകച്ചുനിൽക്കുന്ന ഏതൊരാൾക്കും ഭാഷ ആശ്രയവും സങ്കേതവുമാണ്.
തനാസിസ് വാൾട്ടിനോസിന്റെ ഒരു കഥയിൽ നിരക്ഷരനായ
ഒരു തോട്ടുപണിക്കാരനെ അവതരിപ്പിക്കുന്നുണ്ട്. അത് ഭാഷയുടെ പ്രയോഗ-ഉപയോഗ വഴികളെ ചൂണ്ടിക്കാണിക്കാൻ വേണ്ടി
എഴുതപ്പെട്ട രചനയാണ്. ഭാഷയുടെ മിനുസത്തെ ആഖ്യാനിക്കാ
ൻ വാൾട്ടിനോസ് എഴുതിയ ആ ഭാഗം ഈ ലേഖകൻ ഉദ്ധരിക്കാം:

On the lis of his illiterate gardener, whose language is
‘as juicy as fruit’. In the folds of this language, young and
3000 years old, which today is not completely the same nor
completely something else. In this elusive and elastic matter
the he grasps from book to book and reconstructs laboriously
and that one would call now. Language, that triter
that inspires his delight and his desire.

ഒരു കഥ എഴുതുമ്പോൾ കഥയ്ക്കുള്ളിലെ വക്താവ് കഥാപാത്രമാണോ കഥാകൃത്താണോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് വാൾട്ടിനോസ് ഇങ്ങനെ പറഞ്ഞുവയ്ക്കുന്നത്. വെറും
ശബ്ദവുമായി ബന്ധപ്പെട്ട ബിംബങ്ങളിലൂടെയല്ല ഒരു കഥാകാര
ൻ സഞ്ചരിക്കേണ്ടതെന്നും, ഭാഷയുടെ നുരച്ചാർക്കുന്ന ദൃശ്യങ്ങ
ളിലൂടെ അയാൾ കടന്നുപോകേണ്ടതുണ്ടെന്നും വാൾട്ടിനോസ്
വാദിക്കുന്നുണ്ട് എന്നു വിചാരിച്ച് നേരിയതോ കടുത്തതോ ൃയ
ബീഭത്സച്ഛായകൾ കഥയുടെ ഭാഷയെ രക്ഷിക്കില്ലെന്നും വാൾട്ടി
നോസ് വിശ്വസിക്കുന്നു.
ഭാഷയ്ക്ക് ഒരു ആന്തരജീവിതമുണ്ടെന്ന് സ്ഥാപിക്കാനാണ്
ജൂവിയർ മരിയാസ് (Juvier Marilas) ശ്രമിക്കുന്നത്. ഒരു തരി ഇരുട്ടുേപാലും മൂടാത്ത കണ്ണുകൾ കൊണ്ടു വേണം കഥാകാരൻ ഇരുട്ടു മൂടിയ കണ്ണുള്ള കഥാപാത്രങ്ങളെ പോലും സൃഷ്ടിക്കാൻ. എങ്കി
ലേ ഭാഷയ്ക്ക് അതിന്റെ പ്രൗഢിയും ഗരിമയും ഒക്കെ നിലനിർ
ത്താനാവൂ. കഥാകാരന്റെ ചേതനയ്ക്കുള്ളിൽ മൂകവും ഗംഭീരവുമായ വേറൊരു ലോകം കുടികൊള്ളുന്നുണ്ടെന്ന് നാം തിരിച്ചറി
യുന്നത് ഭാഷയുടെ മിടുക്കുകൊണ്ടാണ്. ഇങ്ങനെ ഭാഷ പ്രമേയമായി മാറുന്ന ഒരുപാട് കഥകൾ വിദേശസാഹിത്യത്തിലുണ്ടാവുന്നുണ്ട്.

‘My Life in Pink and Green’ എന്ന കൃതി എഴുതിയ ലിസ
ഗ്രീൻവാൽഡ് (Lisa Greenwald) ഇന്ന് ലോകസാഹിത്യത്തിൽ
ഏറെ ചർച്ച ചെയ്യപ്പെടുന്ന എഴുത്തുകാരിയാണ്. കാരണം ആദ്യ
ത്തെ ‘ളണഭള’ നോവൽ എഴുതിയത് അവരാണ്. ഇത് ഏറ്റവും പുതി
യ കാലത്തിന്റെ ഭാഷയുടെ രേഖപ്പെടുത്തലാണ്. ഭാഷയുടെ ഉയരങ്ങളെ വാരിപ്പുണരാൻ കെല്പുള്ള ഒരാൾക്കേ ഇത്തരം ഭാഷാപരമായ വ്യത്യസ്തതകളിലേക്ക് എടുത്തുചാടാനാവൂ. അവരുടെ
‘TBH, This is so Awkwad’ എന്ന കൃതിക്ക് രണ്ടാംഭാഗം ഉണ്ടായി
രിക്കുന്നു – TBH, This May be TMI. പരിഹാസം കൊണ്ട് മൂർച്ച
വരുത്തിയ എസ് എം എസ് സർവീസുകളാണ് ഈ രണ്ടു കൃതി
കളിലും പ്രബലമായി പ്രവർത്തിക്കുന്നത്. നമ്മുടെ പുതിയ കാല
ത്തിന്റെ ജീർണോന്മുഖമായ സംസ്‌കാരത്തിന്റെ ഉപരിഭാഗത്തു
കൂടി നീങ്ങാൻ ലിസ നടത്തിയ ഈ ശ്രമത്തെ ചെറിയ മീറ്ററിലുള്ള ഭാഷാവ്യവഹാരം എന്നുതന്നെയാണ് നിരൂപകർ വിശേഷിപ്പി
ച്ചത്. ചാരുത മുറ്റിയ ഇതിലെ ടെക്‌സ്റ്റ് മെസേജുകൾ ദാർശനി
ക മൗനം സൂക്ഷിക്കുകയും പൊള്ളയായ ശബ്ദഘോഷങ്ങളോട്
രൂക്ഷമാി ഇടയുകയും ചെയ്യുന്നു. ഈവിധം കഥയുടെ ആത്മാവിന്റെ വാസസ്ഥലം ഭാഷയാണെന്ന് സ്ഥാപിക്കുന്ന ഒരുപാട് കഥകൾ മലയാളത്തിൽ ഉണ്ടാകുന്നില്ല. ഇത്തരം ഒരു ആമുഖം എഴുതിയതെന്തിനെന്ന ആശങ്ക വേണ്ട. ഭാഷ മുഖ്യപ്രമേയമായി വരുന്ന ഒരു കഥ അയ്മനം ജോൺ എഴുതിയിട്ടുണ്ട് – ‘തെരുവ് നാടകം’. അതിൽ ഭാഷാധ്യാപനവും പെട്ടെന്നു കനത്തുവരുന്ന
സാംസ്‌കാരികാവബോധവും ഒക്കെ ചർച്ച ചെയ്യുന്നുണ്ട്. അതി
ലെ അപരിചിതനായ ഭാഷാധ്യാപകെന്റ നിശബ്ദത ഘനീഭവിച്ചുണ്ടാകുന്ന മൗനമാണ് ഇവിടെ ഭാഷ. പക്ഷെ അതിന്റെ ഒച്ച കേൾ
പ്പിക്കുന്ന നിമിഷങ്ങൾ ആത്മാവിൽ പതിഞ്ഞുകിടക്കുന്ന എല്ലാ
അർത്ഥങ്ങളും പുറത്തേക്ക് കഴുത്തുനീട്ടുന്നു. ഉരുക്കിന്റെ ഹൃദയമുള്ള ഒരു ഭാഷ സൃഷ്ടിക്കുക. അതിന് ഒരു പ്രത്യേകതരം
സൈനികബലം നൽകുക. വിപുലമായ അർത്ഥരക്ഷാസന്നാഹ
ങ്ങൾ ഒരുക്കുക. അതുവഴി ഭാഷയുടെ ലക്കുകെട്ട പോക്കിനെ പിടി
ച്ചുകെട്ടുക. ഇതൊന്നും അയ്മനം ജോണിന്റെ ലക്ഷ്യങ്ങളല്ല. മറി
ച്ച് ഒരു പരിചിയ ദേശത്തിലെ അപരിചിത ശരീരത്തിന്റെ സംഗമസ്ഥാനത്തെ ഭാഷയുമായി കൂട്ടിക്കെട്ടി അവതരിപ്പിക്കുക എന്നുള്ളതാണ്. ‘തെരുവ് നാടകം’, ഭാവനയാൽ ചൂളിപ്പിടിച്ചുനിൽക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ഒരുതരത്തിലും അർത്ഥം ചരടുകൾ
പൊട്ടിക്കാത്ത പദതാളക്രമത്തിലൂടെ പുതിയ സംവാദതലങ്ങൾ
തീർക്കുന്ന ഒരു കഥയാണ് ‘തെരുവ് നാടകം’. ഈ കഥ ഒരു സമ
കാലിക വായന ആവശ്യപ്പെടുന്നു,.

കഥയിലെ മനുഷ്യർ

അയ്മനത്തിന്റെ കഥകളിലെ മനുഷ്യപ്രശ്‌നങ്ങളെ ചരിത്രപരമായ പുതിയ ഉൾക്കാഴ്ചയോടെ നോക്കിക്കാണാനാവണം. അതി
ൽ മറഞ്ഞുകിടക്കുന്ന പഴയതും പുതിയതുമായ പ്രത്യയശാസ്ര്ത
വിവക്ഷകൾ വെളിപ്പെടുത്തണമെങ്കിൽ കഥയ്ക്കുള്ളിലെ മനുഷ്യ
രുടെ വൈകാരിക-ധാർമിക ഭാരങ്ങളെ പ്രത്യേകം പ്രത്യേകമായി
നിരീക്ഷിക്കേണ്ടതുണ്ട്. അയ്മനം ജോൺ എന്ന കഥാകാരൻ
തന്റെ ധാർമിക മനസ്സാക്ഷിയുടെ അറകളിലൊതുക്കിയ ഉത്കടമായ വൈകാരികവ്യഥയുടെ ആഴങ്ങൾ കണ്ടെത്താൻ ചില താരതമ്യ വായനകൾ ആവശ്യമാണ്. ആൽബേർട്ട് കമ്യുവിന്റെ ‘അതിഥി’ എന്ന രചനയിൽ ഒരു എന്ന വെള്ളക്കാരനായ അധ്യാപകനെ നാം കാണുന്നുണ്ട്. രണ്ടാംലോകമഹായുദ്ധത്തിനു ശേഷം
കഠിനമായി മാറിയ അൾജീരിയൻ പ്രതിസന്ധിയാണ് അതിഥിക്ക്
ആധാരം. ഫ്രാൻസിന്റെ കോളനിയായിരുന്ന അൾജീരിയയുടെ
ഉൾഭാഗത്തുള്ള ഒരു കുന്നിൽ കുറച്ച് അറബിക്കുട്ടികളെ പഠിപ്പി
ച്ച് കഴിയുന്ന ദാരുവിനെ നാം കണ്ടുമുട്ടുന്നുണ്ട്. ഏതു നേരവും
അപകടത്തിലാകാവുന്ന സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് ചെറി
യ തോതിൽ പോലും ആലോചിക്കാതെ തന്റെ കടമ നിർവഹി
ക്കുന്ന ഇതിലെ കേന്ദ്രകഥാപാത്രമാണ് ദാരു. ഒരു ദിവസം ദാരുവിനെ ലക്ഷ്യമാക്കി രണ്ടു പേർ മല കയറി വരുന്നു. അവരിൽ
ഒരാൾ കുതിരപ്പുറത്താണ്. മറ്റേയാൾ കയറുകൊണ്ട് ബന്ധിതനായി, നടന്നുവരികയാണ്. പെട്ടെന്നുതന്നെ ദാരു തന്റെ അതിഥികളെ തിരിച്ചറിയുന്നു.

1. അശ്വാരൂഢൻ ബാൽഡുക്കി എന്ന വയസ്സനായ സൈനി
കോദ്യോഗസ്ഥൻ

2. കൊലക്കുറ്റം ചെയ്ത ഒരറബി

ഇതിലെ അറബി പിന്നീട് ദാരുവിൽ ആശങ്കകളും ഭീതിയും
സംശയങ്ങളും ഒക്കെ വച്ചുകൊടുക്കുന്നു. ആ വൈകാരിക ഭാര
ങ്ങൾക്ക് ആകാശത്തിൽ കത്തിപ്പടർന്നു തുടങ്ങിയ സൂര്യന്റെ ചൂടുണ്ടായിരുന്നു. ആ വെയിലിന്റെ തിളക്കത്തിൽ അറബിയുടെ കന
ത്ത ഹൃദയത്തെ
കമ്യുവിന്റെ അതിഥിയിലെ ദാരുവിന്റെ പേരില്ലാത്ത കഥാപാത്രമാണ് അയ്മനം ജോണിെന്റ ‘തെരുവ് നാടക’ത്തിലെ എഴുത്താശാൻ. ഇതിലെ എഴുത്താശാൻ നാലഞ്ചു വീടുകളിൽ േപായി
അക്ഷരം പഠിപ്പിക്കുകയാണ്. തന്റെ കുട്ടിക്കാലത്തിന്റെ ഓർമകളിൽ വെളിച്ചം വിതറി നിൽക്കുന്ന ഒരുപാട് മുഹൂർത്തങ്ങളെ മൗന
ത്തിന്റെ ഭാഷയിൽ/ഭാവത്തിൽ എഴുത്താശാൻ പുറത്തെടുക്കുന്നുണ്ട്. ഇതിലെ എഴുത്താശാനും കഥാകാരനും തമ്മിലുള്ള
ബന്ധത്തെ വലം വച്ച് വളരുന്ന ഈ കഥകളിൽ നന്മതിന്മകളെ
ക്കുറിച്ചും മനുഷ്യന്റെ മുന്നിലുള്ള ധാർമികമായ തെരഞ്ഞെടുപ്പി
ന്റെ സ്വഭാവത്തെക്കുറിച്ചുമുള്ള നീറിപ്പിടിക്കുന്ന ആശയസംവേദനമായി വികസിക്കുന്നു. അയ്മനത്തിന്റെ സംവേദനതന്ത്രത്തിന്റെ
ചാരുതകൾ, അമൂർത്തമായ നൈതികതലത്തിലേക്കുള്ള പ്രമേയപരമായ വികാസത്തെ ഇനി സഹായിക്കുന്നതെങ്ങനെയെന്നറിയണമെങ്കിൽ ഇതിലെ ബാക്കി മനുഷ്യരെ നാം അടുത്തറിയേണ്ടതുണ്ട്.

ജോണിന്റെ കഥയിലെ ക്ലാസ്‌മേറ്റ്‌സ് എന്ന ട്യൂഷൻ സെന്റർ
കഥയിലെ കലാവിദ്യയുടെ വശ്യസൗകുമാര്യമാണ്. ഒരു ട്യൂട്ടോറിയലും നാടും തമ്മിലുള്ള ബന്ധം ഗാഢവും നിത്യവുമായ ഒന്നാണെന്ന് കഥാകൃത്ത് ധ്വനിപ്പിക്കുന്നത് ഇതിലെ ഭാഷാധ്യാപകനായ രാജീവനിലൂടെയാണ്. അതുകൊണ്ടാണ് കഥാകാരൻ ട്യൂട്ടോറിയലിലെ ഒഴിവുള്ള നേരങ്ങളിൽ അധ്യാപകർ ഒരുമിച്ചിരിക്കുമ്പോ
ൾ ആ വിഷയം കുത്തിപ്പൊക്കുവാനുള്ള ദൗത്യം ബോധപൂർവം
ഒരു ഭാഷാധ്യാപകനുമേൽതന്നെ വയ്ക്കുന്നതും. തൊഴിൽരഹി
തരായ ഈ കൂട്ടുകാർ ചേർന്നൊരുക്കിയ ട്യൂട്ടോറിയലിൽ ഇരുന്ന്
ഒരു ദിവസം രാജീവൻ ആ പ്രശ്‌നം ഉന്നയിക്കുന്നു – ”ഏത് നാട്ടി
ലായാലും അവിടെയെന്നും അതുവരെ കണ്ടിട്ടില്ലാത്ത ഒരാളെക്കൊണ്ട് കുഞ്ഞുങ്ങളെ ആദ്യാക്ഷരം പഠിപ്പിക്കാൻ ഒരുമ്പെടും
മുൻപ് അയാൾ ആരാണെന്നറിയേണ്ട ഉത്തരവാദിത്തം നാട്ടുകാ
ർക്കുണ്ട്”. ഇതിനു മറുപടി പറയുന്നത് ശിവൻകുട്ടിയാണ്. ജോസുകുട്ടിയുടെ കയ്യിൽ നിന്നും പിന്തുണയ്ക്കായി രാജീവൻ ഒരു
നോട്ടം അയച്ചിരിക്കുമ്പോഴായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ഇതിലെ രാജീവനെ ഗ്രാമീണസംഘടനയിലെ അംഗമായ
ഒരു സദാചാരവാദിയായി അയ്മനം ചിത്രീകരിച്ചിരുന്നു എന്നു കരുതുക. ഈ കഥയുടെ കേന്ദ്രഭാഗത്തുള്ള സംഘട്ടനത്തിൽ അപ്പോ
ൾ തീർത്തും വ്യത്യസ്തമായ ഒരു അർത്ഥപരിവേഷം ലഭിക്കുമായി
രുന്നു. അതല്ലാതായിരിക്കുമ്പോൾ ഈ കഥയിലെ ഓരോ മനുഷ്യരും – അപരിചിതരായ എഴുത്താശാനും രാജീവനും ശിവൻ
കുട്ടിയും ജോസുകുട്ടിയും നാം ജീവിക്കുന്ന അയണകാലത്തിൽ
രൂപപ്പെടുന്ന ഓരോ മോബിലുള്ള (ഛമഠല) മനുഷ്യസ്വഭാവങ്ങളുടെ പ്രതിനിധികളാണ്. ഓരോ മനുഷ്യർക്കും ഓരോതരം നനുത്ത
ഇന്ദ്രിയസംവേദനങ്ങളാണുള്ളതെന്നും, ഇനി ഒരുനാളും കേവലം
ഒരു മോബിന്റെ അഭിപ്രായങ്ങൾ ചുമക്കാനുള്ള പ്രതിനിധിയാകി
ല്ല മനുഷ്യനെന്നുമുള്ള ഓർമപ്പെടുത്തലായി ഇതിലെ മനുഷ്യർ
മാറുന്നു. ഇതിലെ അപരിചിതനായ എഴുത്താശാനെ പേര് നൽ
കി നിർവചിക്കാൻ തുനിഞ്ഞാൽ സ്വന്തം അടിമനസ്സിലെ പക്ഷപാതങ്ങൾ പലതും പുറത്തുവരുമെന്ന് ജോണിലെ കഥാകാരൻ
വിശ്വസിക്കുന്നു.

ഭാഷയുടെ മൂകസൗന്ദര്യം

അയ്മനം ജോണിന്റെ ‘തെരുവ് നാടകം’ എന്ന കഥയിലെ
ഭാഷയ്ക്ക് ഒരു മൂകസൗന്ദര്യമുണ്ട്. ആ സൗന്ദര്യം ഭാഷ മുഖ്യപ്രമേയമായി വരുന്ന കഥ എന്നതുകൊണ്ട് ലഭിച്ച ഔദാര്യമല്ല. അതുകൊണ്ടുതന്നെ സാർവലൗകികവും കാലാതീതവുമായ ഒരു ആക
ർഷണരഹസ്യം ഈ കഥയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നു. ഇതി
ലെ ദർശനങ്ങൾക്ക് പതറാത്ത ഒരു െനഞ്ചൂക്കും കരുത്തുമുണ്ട്.
ഭാഷയ്ക്ക് ഒരുതരത്തിലും പിഴ പറ്റാൻ പാടില്ലെന്ന ഒരു യുക്തി
കഥയിൽ ആകമാനം പടർത്തിവിട്ടിട്ടുണ്ട്. ഈ കഥയിലെ എഴു
ത്താശാന്റെ അട്ടഹാസത്തിന്റെ അലയൊച്ച അന്തരീക്ഷത്തിൽ
തങ്ങിനിൽക്കുമ്പോൾ അദ്ദേഹം ഒതുക്കിപ്പറഞ്ഞ പലതും വായനക്കാരന് പൂരിപ്പിക്കാൻു വിട്ടുകൊടുക്കുന്നതാണ് ഇവിടെ അയ്മന
ത്തിന്റെ കഥനകല. ഇതിൽ കഥാകൃത്ത് അവതരിപ്പിക്കുന്ന ഒരു
ദർശനം ഉദ്ധരിച്ചാൽ ഭാഷയുടെ മൂകസൗന്ദര്യം എന്ന കൺസപ്റ്റ്
നമുക്ക് ബോധ്യമാകും.

”എടാ ആദ്യാക്ഷരോണ് പറയുന്നത്. അമ്മമാര് മുലപ്പാല് പക
ർന്നുകൊടുക്കുമ്പോലെ അരുമയോടെ അകത്തേക്കു പകരേണ്ടതാ… അതൊരു കവിതപോലെ ചൊല്ലി കേൾപ്പിക്കേണ്ടതാ…
അല്ലാതെ പട്ടാളത്തിൽ മാർച്ച് പാസ്റ്റ് പഠിപ്പിക്കുമ്പോലെയല്ല”.
ഭാഷയെക്കുറിച്ച് പുതിയൊരു മിന്നൽപ്രകാശം പായിക്കുന്നതി
ൽ അയ്മനം കാട്ടിയ കൗശലമല്ലിത്. മൗനങ്ങളിലൂടെ തെന്നിനീ
ങ്ങി അയ്മനം സൃഷ്ടിക്കുന്ന ദർശനമാണിത്. ഭാഷ ഒരു ദേശത്തി
ന്റെ കീഴ്ത്തട്ടും മുകൾപ്പരപ്പുമാണെന്നും അതിൽ വളരെ മൂകമായ അർത്ഥങ്ങൾ അനുകമ്പ കലർന്ന ചിരിയോടെ പതിഞ്ഞുകിടപ്പുണ്ടെന്നും ഈ ദർശനയുക്തികൾ തെളിയിക്കുന്നു. ഇത്തരം
ഒരു യുക്തി ഭാഷയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നതുകൊണ്ടായി
രിക്കണം ജെയ്ൻ ഹിർഷ്ഫീൽഡ് (Jane Hirshfield) എന്ന നിരൂപക ‘Seein Through Words’ (വാക്കുകളിലൂടെ കാണുന്നു) എന്ന
പ്രയോഗം ധൈര്യപൂർവം രേഖപ്പെടുത്തിയത്. ഭാഷയെക്കുറിച്ച്
ഈയടുത്തകാലങ്ങളിൽ ഏറ്റവും യുക്തിഭദ്രമായി എഴുതിയിട്ടുള്ള ജീൻ ബെർട്രാൻഡ് പൊന്റാലിസ് (Jean Bertrand
Pontalis) ആണ്.

“The insufficiency of language reflects the insufficiency
of life. Language is in mourning for all that has been lost,
since it never rejoins ‘the thing’. And at the same time, it
ceases morning’ It enables us to go further. It transports
us”.

നാം ഇപ്പോഴും ദയാശൂന്യമായ മുൻവിധികളോടെയാണ് എഴു
ത്തുകാരന്റെ ഭാഷയെ സമീപിക്കുന്നത്. പക്ഷെ പൊന്റാലിസ് പറയുന്നത് ഭാഷാരഹിതമായ നിമിഷങ്ങൾ ജീവിതരഹിത നിമിഷങ്ങ
ളാണെന്നാണ്. നഷ്ടപ്പെട്ടതിനെ ഓർത്ത് വിലപിക്കാൻ ഒരു ഭാഷ
ആവശ്യമാണ്. വീണ്ടും കൂട്ടിമുട്ടിക്കാൻ ഒരു കേന്ദ്രബിന്ദുവില്ലാതെ
വരുമ്പോൾ, എല്ലാം മുറിഞ്ഞുപോകുമ്പോൾ, വിലാപങ്ങളെ
അസ്തമിപ്പിക്കാനും ഒരു ഭാഷ വേണം. നമ്മുടെ ദിനജീവിതത്തെ
ഗതാഗതപ്പെടുത്തുന്ന ഒരു ഭാഷ ആവശ്യമാണെന്നാണ് പൊന്റാലിസ് വീക്ഷിക്കുന്നത്. അയ്മനം ജോൺ ‘തെരുവ് നാടകം’ എന്ന
കഥയിലൂടെ ഭാഷ പകർന്നുനൽകേണ്ടതിന്റെ ആവശ്യകതയെ
കുറിച്ചുള്ള ആലോചനകൾ പങ്കുവയ്ക്കുമ്പോൾതന്നെ കഥയുടെ
ഇതിവൃത്തത്തിൽ അടിഞ്ഞുകിടപ്പുള്ള
ചൂണ്ടിക്കാട്ടുന്നു. ജീവിതത്തിലെ ഭാഷാപരമായ സന്ദർഭങ്ങളുടെ വൈരുധ്യങ്ങളെ അപഗ്രഥനബുദ്ധിയോടെ സമീപിക്കാൻ പ്രേരി
പ്പിക്കുക എന്ന യുക്തിബോധമാണ് അയ്മനത്തിന്റെ ‘തെരുവ്
നാടകം’ എന്ന കഥയ്ക്കു പിന്നിൽ പ്രവർത്തിക്കുന്ന വ്യാഖ്യാനസൗന്ദര്യം.

അനുബന്ധം

അയ്മനം ജോണിന്റെ ‘മഹർഷിേമട് മാഹാത്മ്യം’ എന്ന കഥാപുസ്തകത്തിന്റെ പാരായണത്തിനു ശേഷം ‘തെരുവ് നാടകം’
വായിച്ചപ്പോൾ മറഞ്ഞുകിടക്കുന്ന ഭാഷാപരമായ സംഘർഷതല
ങ്ങളിലേക്ക് വായനക്കാരന്റെ ജിജ്ഞാസയെ തിരിച്ചുവിടുമെന്ന്
ഈ ലേഖകൻ കരുതിയില്ല. ചെറുകഥയുടെ ചെറിയ ക്യാൻവാസിനകത്തുനിന്നുകൊണ്ട് അയ്മനം ഇവിടെ നടത്തിയ ഭാഷയുടെ ക്രയവിക്രയത്തെ ‘ഭാഷയുടെ ബോധധാരാസങ്കേതം’ എന്നല്ലാതെ മറ്റെന്തു വിളിക്കും? അപരിചിതനായ എഴുത്താശാന്റെ
ഹൃദയനിഗൂഢതകൾ തേടിപ്പോയ അയ്മനത്തിന്റെ കലാപ്രേരണകൾ ഭാഷാനിർവചനങ്ങളിലേക്ക് വരുമ്പോൾ പ്രത്യേകതരം ഉന്മേ
ഷം കൊള്ളുകയും എങ്ങുനിന്നോ ഒഴുകിയെത്തിയ യുക്തിയുടെ
ധൈര്യത്താൽ ഭാഷയെ/ആദ്യാക്ഷരത്തെ നിർവചിക്കുകയും
ചെയ്യുന്നു. എന്നിട്ട് അളന്നുതൂക്കിയ വാക്കുകൾ കൊണ്ട് കഥയുടെ പണി മുഴുമിപ്പിക്കുകയും ചെയ്യുന്നു. കമ്യുവിന്റെ കഥയിലെഅധ്യാപകനായ ദാരുവും അയ്മനം ജോണിന്റെ ‘തെരുവ് നാടക’ത്തിലെ അപരിചിതനായ എഴുത്താശാനും ഭാഷയുടെ ഉറക്ക
ച്ചതവുകളെ മോചിപ്പിക്കുകയാണ്. പല ദേശങ്ങൾ ചേർന്നു രൂപപ്പെടുത്തിയ ധർമവ്യവസ്ഥയുടെ അടിസ്ഥാനപരമായ സദാചാരരാഹിത്യവും കാരുണ്യശൂന്യതയും കമ്യുവും അയ്മനവും അടി
വരയിട്ടുകാണിക്കുന്നു. ഇതൊക്കെയും ഭാഷയുടെ ഏറ്റവും പുതി
യ ബോധധാരാസങ്കേതം ഒരുക്കുന്ന ക്രമം വച്ച യുക്തിവിചാരങ്ങ
ളാണ്.

Related tags : Aymanam JohnStorySunil CE

Previous Post

മുറിവുകളുടെ ചരിത്രപരത

Next Post

ആരോ ചീന്തിയെറിഞ്ഞ ഏടുകൾ

Related Articles

Lekhanam-1

കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത്?

Lekhanam-1

ജീവിതത്തിലേക്ക് തുറന്നുവെച്ച ആകാശങ്ങൾ

Lekhanam-1

പുതുകഥ ഭാവനയുടെ ശത്രുവാണ്

Lekhanam-1

മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള കഥയും തമ്മിലെന്ത്?

Lekhanam-1

സംവേദനത്തെ വഞ്ചിക്കാത്ത ഭാവനകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സുനിൽ സി. ഇ.

ശീർഷക നിർമിതിയും കഥയുടെ...

സുനിൽ സി.ഇ. 

ശീർഷകം കാലംതന്നെയാണ്. കാലത്തെ ആഖ്യാനപ്പെടുത്തുന്ന പുതിയ കഥാകാരൻ വരണ്ട ഭാവനാമേടുകളുടെ മടക്കുകളി ലൂടെ വളേഞ്ഞാടാൻ...

അയ്മനം ജോൺ: ഭാഷയുടെ...

സുനിൽ സി. ഇ. 

ഭാഷ മുഖ്യപ്രമേയമായി വരുന്ന കഥകൾ മലയാളത്തിൽ നന്നേ കുറവാണ്. ഭാഷ പലവിധമായ ബാഹ്യഭീഷണികൾ നേരി...

സംവേദനത്തെ വഞ്ചിക്കാത്ത ഭാവനകൾ

സുനിൽ സി. ഇ. 

ജ്ഞാനത്തിന്റെ മങ്ങലും മറിയലും ഇല്ലാതെ കഥയിൽ ഇടപെടുന്നവരെ നാം പ്രത്യേക ഇരിപ്പിടങ്ങളിൽ ഇരുന്നു വേണം...

കവികൾ എന്തിനാണ് കഥയിൽ...

സുനിൽ സി. ഇ. 

കഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ ഒരു ഭാരവുമില്ലാതെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ചില കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ...

മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള...

സുനിൽ സി. ഇ. 

നവ മലയാള കഥയുടെ പരസ്യസമുദ്രമേതെന്നത് ഒരു വലിയ അന്വേഷണമാണ്. കഥ എന്ന മാധ്യമത്തിന്റെ പിതൃഭൂമി...

വിഭജിക്കപ്പെട്ട പെൺഭാവനകൾ

സുനിൽ സി. ഇ. 

നമ്മുടെ പെൺഭാവനയ്ക്ക് സ്വതന്ത്ര പ്രഖ്യാപനങ്ങൾ നടത്താൻ കഴിഞ്ഞോ എന്നത് ചെറുതല്ലാത്ത തർക്കമാണ്. നമ്മുടെ പെൺ...

കഥയുടെ ബുദ്ധിപരമായ ജീവചരിത്രങ്ങൾ

സുനിൽ സി. ഇ. 

പലതരം കാലങ്ങളുടെ ആവാഹനങ്ങളാണ് പുതിയ കഥകൾ. അത് ഒരേസമയം കഥയുടെ തസ്തികനിർമാണവും കാലത്തിന്റെ മന:ശാസ്ര്തവുമാണ്....

ലഘു ആഖ്യാനത്തിലെ പരീക്ഷണങ്ങൾ

സുനിൽ സി. ഇ.  

ഒരിക്കൽ ഒരാൾ ചോറും ബീഫും തിന്നുകയായിരുന്നു. കഥ കഴിഞ്ഞു. (കഥ/ഹാരിസ് മാനന്തവാടി) ലഘു ആഖ്യാനം...

പുതുകഥ ഭാവനയുടെ ശത്രുവാണ്

സുനിൽ സി. ഇ.  

നവകഥ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ല എന്നത് ഒരു താഴ്ന്ന തരം ആക്ഷേപമായിത്തീർന്നിട്ടുണ്ട്. ഓർഹൻ പാമു കിന്റെ...

കഥയുടെ മാറുന്ന തലമുറകളും...

സുനിൽ സി. ഇ. 

(2016-ലെ 'ആൺ'കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം) പ്രമേയങ്ങളുടെ ഞെട്ടി ക്കുന്ന വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട് കഥകളെയും കഥാകൃത്തുക്ക...

Sunil C E

സുനിൽ സി. ഇ.  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven