• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നവ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ

ജെൻസി ജേക്കബ് October 15, 2018 0

2017 മെയ് മാസത്തിലാണ് ആുുഛന്റെ ന്യുസ് റൂമിൽ ഒന്നിനു പുറകെ ഒന്നായി അനേകം വൈറൽ സന്ദേശങ്ങളും, വീഡിയോകളും, ചില ഫേയ്‌സ്ബുക്ക് പേജുകളിലേക്കുള്ള ലിങ്കുകളും ലഭിക്കുന്നത്. ഇവയെല്ലാം തെന്നിന്ത്യയിൽ, പ്രത്യേകിച്ചും തമിഴ് നാട്ടിൽ, വൈറൽ ആയവയായിരുന്നു. അതിലൊരു ചിത്രത്തിൽ അനേകം കുട്ടികളുടെ മൃതശരീരം നിലത്ത് നിരത്തിയിട്ടിരിക്കുന്നു. ഒരു വീഡിയോയിൽ മോട്ടോർ സൈക്കിളിൽ വരുന്ന രണ്ട് പുരുഷന്മാർ തെരുവിൽ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിൽ ഒരാളെ എടുത്തുയർത്തിക്കൊണ്ടുപോകുന്ന
കാഴ്ചയുണ്ടായിരുന്നു. അമ്പത്തിയൊന്നായിരത്തിൽ പരം പേർ പങ്കിട്ടു എന്ന് പറയപ്പെടുന്ന ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നത് ഈ ചിത്രങ്ങൾ ഇന്ത്യയിൽ
നടക്കുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടവയാണെന്നാണ്.

ഈ ചിത്രങ്ങളുടെ സ്രോതസ് ഓൺലൈനിൽ തിരഞ്ഞു. കുട്ടികളുടെശവശരീരം നിരന്ന് കിടന്ന ചിത്രം സിറിയയിൽ നിന്നുള്ളതായിരുന്നു. 2013ൽ അവിടെ രാസായുധാക്രമണം
നടന്നപ്പോൾ അനേകം കുട്ടികളും പ്രായപൂർത്തിയായവരും കൊല്ലപ്പെട്ടിരുന്നു. മോട്ടോർ സൈക്കിളിൽ വരുന്നവർ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ പാകിസ്ഥാനിൽ നിന്നുള്ളതായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് അവബോധം നൽകാനായി കറാച്ചിയിൽ വച്ച് നിർമിച്ച ഒരു വീഡിയോ ആയിരുന്നു അത്. ഈ വിവരങ്ങൾ മെയ് 2017ൽ പ്രസിദ്ധീകരിച്ചു. ഓൺലൈനിൽ ഞങ്ങളെ വായിക്കുന്നവരോട് തെറ്റായ സന്ദേശങ്ങളുള്ള ഇത്തരം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കരുത് എന്നാവശ്യപ്പെട്ടു. എന്നാൽ പാകിസ്ഥാനി വീഡിയോ 2018ൽ തിരിച്ചെത്തി. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നു എന്ന് ഇന്ത്യയിൽ പരന്ന കിംവദന്തിയുടെ ഒരു അടിസ്ഥാനം അതായിരുന്നു. അതിന്റെ ഫലമായി
സംശയാസ്പദമായി കണ്ട ചിലരെ ജനക്കൂട്ടം തല്ലിക്കൊല്ലുകയുണ്ടായി. 2018ൽ അങ്ങിനെ ഇന്ത്യയിൽ മുപ്പതിൽപരമാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

അതിനുശേഷം സന്ദേശങ്ങൾ കൈമാറുന്നതിനുള്ള വേദിയായ വാട്‌സാപ്പ് ചില നടപടികളെടുത്തു. നമുക്ക് ലഭിച്ച ഒരു സന്ദേശം അഞ്ചിൽ കൂടുതൽ പേർക്ക് ഒരേ സമയത്ത് അയയ്ക്കാനാകില്ല, അങ്ങിനെ അയയ്ക്കുന്ന സന്ദേശങ്ങൾ ‘ഫോർവേഡ്’ ആണെന്ന് കാണിക്കുക, വ്യാജവാർത്തകൾ നിർമിക്കുന്ന അപകടങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് അറിവ് പകർന്നു കൊടുക്കുന്ന പരസ്യങ്ങൾ കൊടുക്കുക എന്നിവയൊക്കെ അവർ ആരംഭിച്ചു. വാട്‌സാപ്പ് പോലെയുള്ള വേദികളോട് കർശന നടപടി കൈക്കൊള്ളണം എന്ന് സർക്കാരും ആവശ്യപ്പെട്ടുതുടങ്ങി. ഹൈദരാബാദ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥയായ രമ രാജേശ്വരിയെപ്പോലെയുള്ളവർ
അവരുടെ അധികാരപരിധിയിൽ വരുന്ന സമൂഹങ്ങളിൽ അവബോധം വരുത്തുന്നതിനായി നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചപ്പോൾ കണ്ണൂരിലെ ജില്ലാകളക്ടർ മിർ മൊഹമ്മദ് അലി ‘സത്യമേവജയതേ’ എന്ന പേരിൽവ്യാജവാർത്തകളെക്കുറിച്ച് കുട്ടികളിൽഅറിവുണ്ടാക്കാനുള്ള പദ്ധതി നടപ്പിലാക്കി.

എന്താണ് ഈ വ്യാജവാർത്ത എന്നാൽ? ആ വാക്ക് എന്തുകൊണ്ട് 2018ൽ ഇത്ര പ്രാധാന്യമുള്ളതും പ്രാമുഖ്യമുള്ളതുമായി? അതിനു പല കാരണങ്ങളുണ്ട്. ഒരു പ്രധാന കാരണം ഡാറ്റയുടെ ആധിക്യമാണ്. അതിനോടൊപ്പം പ്രധാന മാധ്യമങ്ങളിൽ നിന്നും സാധാരണക്കാർ അകന്നുപോകുന്നതും ഒരു കാരണമാണ്. ”പ്രധാന മാധ്യമങ്ങൾ
നിങ്ങളോട്ഇത് പറയില്ല” എന്നാണ് ഇപ്പോൾ നമ്മൾ സാധാരണമായി കേൾക്കുന്ന ഒരു വാചകം. ഡാറ്റ കൈകാര്യം ചെയ്യാനും, കൈമാറാനും ചെലവ് കുറയുന്നതും, സ്മാർട് ഫോണുകൾ എല്ലാവർക്കും കയ്യെത്തുംദൂരത്തായതും, ഇന്ത്യയിലെ വലിയ വിഭാഗത്തിന് ഇന്റർനെറ്റിൽ എത്തിപ്പെടാൻ സൗകര്യങ്ങളൊരുക്കി. ഇതും വ്യാജവാർത്തകൾ പ്രചരിക്കുന്നതിന്റെ തോത് വർദ്ധിപ്പിച്ചു.

ഫെയ്‌സ്ബുക്കിൽ ഇന്ത്യയിൽ നിന്ന് മാത്രം 270 ദശലക്ഷം ഉപയോക്താക്കളുണ്ട് എന്ന് പറയപ്പെടുന്നു. അതിന്റെ സ്വന്തം നാടായഐക്യ അമേരിക്കൻ നാടുകളിൽ ഇത് 240 ദശലക്ഷം മാത്രമാണെന്നോർക്കുക. വാട്‌സാപ്പിന് ഇന്ത്യയിൽ 200 ദശലക്ഷം
ഉപയോക്താക്കളുണ്ട്. അങ്ങിനെ ഏറ്റവും വലിയ സാമൂഹ്യസമ്പർക്ക സൈറ്റിനും സന്ദേശങ്ങൾ കൈമാറുന്ന സൈറ്റിനും ഇന്ത്യ എന്നത് ഏറ്റവും വലിയ വിപണി ആയിതീർന്നിരിക്കുന്നു. അഞ്ഞൂറ് ദശലക്ഷം ഇന്ത്യക്കാരെങ്കിലും ഇപ്പോൾ ഇന്റർനെറ്റ്
ഉപയോഗിക്കുന്നുണ്ട് എന്നാണനുമാനിക്കപ്പെടുന്നത്. എന്നാൽ ഓൺലൈൻ ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഈ വിസ്‌ഫോടനത്തിനർത്ഥം ഇന്ത്യക്കാരെല്ലാം ഡിജിറ്റൽരംഗത്ത് അഭ്യസ്ഥവിദ്യരായി എന്നല്ല. ഇതിൽ മഹാഭൂരിപക്ഷം ഉപയോക്താക്കളും വാട്‌സാപ്പ് പോലെയുള്ള, ആശയവിനിമയത്തിനുള്ള, ചർച്ചകൾക്കുള്ള, സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ആപ്പുകൾ (Apps) ഉപയോഗിച്ചായിരിക്കും ഇന്റർനെറ്റുമായി ആദ്യമായി ബന്ധപ്പെടുന്നത്. അതുകൊണ്ട് അവർ ഇത്തരം സന്ദേശവാഹകസംഘങ്ങളിൽ വൈറലായി ഒഴുകുന്ന, പേ പിടിച്ച, സന്ദേശങ്ങൾ സത്യമെന്ന് ധരിക്കുന്നു.

വാട്‌സാപ്പ് സംഘങ്ങളിലൂടേയുംഫെയ്‌സ്ബുക്ക് പേജുകളിലൂടേയും, ട്വിറ്ററിലൂടേയുമെല്ലാം, ലക്ഷക്കണക്കിനാളുകളിലേക്ക് സന്ദേശമെത്തിച്ച് അവരെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ വളരെ മുന്നിലാണ്. ഒരു പറ്റം ഓൺലൈൻ യോദ്ധാക്കൾ അവർക്കായി മുന്നണിയിലുണ്ട്. അവർ ഈ പാർട്ടികളുടെആശയങ്ങളിൽ മാത്രം അടിയുറച്ച്‌വിശ്വസിക്കുന്നവരാണ്.
അചഞ്ചലമായി വിശ്വസിക്കുന്നവരാണ്. അവർ ബോധപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുക മാത്രമല്ല തങ്ങളുടെ രാഷ്ട്രീയ കക്ഷിക്ക്‌വേണ്ടി ഒച്ചയും ബഹളവും സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ഇവരുടെ പ്രതിധ്വനികളിൽ സാധാരണക്കാർ
വീണുപോയിട്ടുണ്ട്. അങ്ങിനെ ആ സാധാരണക്കാർ അവരുടെ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്ന സ്വരങ്ങളോട് അസഹിഷ്ണുതയില്ലാത്തവരായിതീരുന്നുണ്ട്.

നമുക്കിഷ്ടമില്ലാത്തതാണെങ്കിൽ വായിക്കില്ല, അതിൽ പറഞ്ഞിരിക്കുന്നതെല്ലാം പരിപൂർണ സത്യമാണെങ്കിലും, വാസ്തവമാണെങ്കിലും വായിക്കില്ല എന്ന അവസ്ഥയിലേക്ക് അവർ നീങ്ങുന്നുണ്ട്.

ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും ഇപ്പോൾ വ്യാജവാർത്തകൾ ഈ ആവാസവ്യവസ്ഥയിലുള്ള എല്ലാവരേയും ബാധിക്കും എന്ന് തിരിച്ചറിയുന്നു. സ്വന്തം വിപത്തെന്തെന്നും തിരിച്ചറിയുന്നു. കേന്ദ്ര പ്രതിരോധ മന്ത്രിയായ നിർമ്മല സീതാരാമന്
ഏതാനുംആഴ്ചകൾക്ക് മുമ്പ് അവരുടേതെന്ന്അവകാശപ്പെട്ട് ട്വിറ്ററിൽ വന്ന ഒരുവ്യാജ ഉദ്ധരണിയെക്കുറിച്ച് സംസാരിക്കേണ്ടി വന്നു. ആ ഉദ്ധരണിയിൽ അവർ കോൺഗ്രസ് അദ്ധ്യക്ഷനായ രാഹുൽഗാന്ധിയെക്കുറിച്ച് ഒരു ടിപ്പണി നൽകിയിട്ടുണ്ടായിരുന്നു.
വ്യാജവാർത്തകൾ അല്ലെങ്കിൽ വ്യാജവിവരങ്ങൾ രാഷ്ട്രീയവാർത്തകളിൽ മാത്രം ഒതുങ്ങുന്നവയല്ല. ഭക്ഷണം, ആരോഗ്യം, സാമ്പത്തികം, വിനോദം എന്നീ മേഖലകളിലും ബോധപൂർവം നൽകുന്ന തെറ്റായ വിവരങ്ങൾ വളരെയധികം കാണാനാകും.

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു മരുന്ന് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കാണിക്കുന്ന ഒരു സന്ദേശം ആരെങ്കിലും നിങ്ങൾക്ക് ഫോർവേഡ് ചെയ്ത് തന്നാൽ, അല്ലെങ്കിൽ അരിയിൽ പ്ലാസ്റ്റിക് ഉണ്ടെന്നൊരു സന്ദേശമയച്ചുതന്നാൽ, അത് സത്യമാണോ എന്ന് ചിന്തിക്കാതെ നിങ്ങൾ അത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കും. അതുകൊണ്ടാണ്കഴിഞ്ഞ ഒരുകൊല്ലത്തിനുള്ളിൽ ‘പ്ലാസ്റ്റിക് അരി’, ‘പ്ലാസ്റ്റിക് ഗോതമ്പ്’, ‘പ്ലാസ്റ്റിക് മുട്ട’ തുടങ്ങിയ വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇങ്ങിനെ വൈറൽ ആയതും പല സ്ഥാപനങ്ങളുടെയ വില്പനയെ അത് ബാധിച്ചതും.

വാസ്തവം എന്തെന്ന് അന്വേഷിക്കുന്നവർക്കും വാസ്തവത്തിൽ താത്പര്യമുള്ള മാധ്യമപ്രവർത്തകർക്കുമുള്ള കർത്തവ്യം രൂപപ്പെട്ടിരിക്കുന്നു. എന്നാലവരെക്കൊണ്ട് മാത്രം കൈകാര്യം ചെയ്യാവുന്ന വിഷയമല്ലഇത്. ഇരുഭാഗത്തും മൂർച്ചയുള്ള ഈ വാളിന്റെ മുനയൊന്നൊടിക്കണമെങ്കിൽകേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ
ഒരു പ്രധാന പങ്ക് വഹിക്കാനുണ്ട്. സർക്കാരിലോ മാധ്യമങ്ങളിലോ വിശ്വാസമില്ലാത്ത നൂറുകോടി ജനങ്ങൾ ഓൺലൈനിലുണ്ടാകുക എന്നത് അപകടകരമായ ഒരു അവസ്ഥയാകും. യഥാർത്ത വാർത്ത, വിശ്വസനീയമായ വാർത്ത എന്നിവയെ തിരിച്ച് പിടിക്കാനും ഇപ്പോൾ കാണുന്ന ഈ അലങ്കോലത്തിനൊരു പോംവഴി കണ്ടെത്താനുമുള്ള സമയം അതിക്രമിക്കുന്നു.

വിവർത്തനം: സുരേഷ് എം. ജി

Related tags : Jency JacobSocial Media

Previous Post

മലയാളം മിഷൻ: ഉത്സവമായി മാറിയ പരീക്ഷകൾ

Next Post

സക്കറിയയും അക്രൈസ്തവനായ യേശുവും

Related Articles

കവർ സ്റ്റോറി

കപട ദേശീയതയും അസഹിഷ്ണുതയും

കവർ സ്റ്റോറി

രഹസ്യാത്മക രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രതിസന്ധികൾ

കവർ സ്റ്റോറി

കേരളത്തിലെ സ്ത്രീകളും സമയവും

കവർ സ്റ്റോറി

ബേബി ഹൽദർ – അടുക്കളയിൽ നിന്ന് പ്രശസ്തിയുടെ നെറുകയിലേക്ക്

കവർ സ്റ്റോറി

കാശ്മീർ: ദേശഭക്തി ഒരുക്കിയ കെണി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ജെൻസി ജേക്കബ്

നവ മാധ്യമങ്ങളിലെ വ്യാജ...

ജെൻസി ജേക്കബ് 

2017 മെയ് മാസത്തിലാണ് ആുുഛന്റെ ന്യുസ് റൂമിൽ ഒന്നിനു പുറകെ ഒന്നായി അനേകം വൈറൽ...

Jency Jacob

ജെൻസി ജേക്കബ് 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven