• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നെഹ്‌റു നവഭാരത ശിൽപി

നവീൻ പ്രസാദ് August 31, 2019 0

1889-ൽ മോത്തിലാൽ നെഹ്‌റുവിന്റെയും സ്വരൂപ റാണിയുടെയും മകനായി അലഹബാദിൽ ജനിച്ച ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പ്രധാനമന്ത്രി മാത്രമായിരുന്നില്ല. ഇന്ത്യയെ കെട്ടുറപ്പോടെ പണിതുയർത്തിയ ആധുനിക ഭാരതത്തിന്റെ ശിൽപിയുമാണ്. മതേതരവും സാഹോദര്യവും ബഹുസ്വരതകളും കടുത്ത വെല്ലുവിളി നേരിടുന്ന ഈ കാല ഘട്ടത്തിലാണ് നെഹ്‌റുവിനെയും ഗാന്ധിജിയെയും പോലെ ദീർഘദർശികളായ മനുഷ്യർ പ്രസക്തരാകുന്നത്. വർഗീയ ഫാസിസ്റ്റുകൾ ഇവർക്കു നേരെ നിർദാക്ഷിണ്യം അക്രമണം അഴിച്ചുവിടുന്നത് ഇവർ മാതൃകകളാവാൻ കെല്പുള്ളവരായതുകൊണ്ടാണ്. അടിസ്ഥാനരഹിതവും അർ
ത്ഥശൂന്യവുമായ വാദങ്ങൾ നിരത്തിെക്കാണ്ടാണ് ഇത്തരം ആദർശധീരരായ മനുഷ്യരെയും അവരുടെ അനുകരണീയമായ മാതൃകകളെയും തമസ്‌കരിക്കാൻ ഫാസിസ്റ്റുകൾ ശ്രദ്ധിക്കുന്നത്.

ഗാന്ധിജിക്ക് എതിരായ ഈ വാദങ്ങൾ എതിർക്കാനും തടയാനും തയ്യാറാകുമ്പോൾ നെഹ്‌റുവിനെയും ഇത്തരം ദൂഷകരുടെ വാദമുഖങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള മൗലികമായ ഉത്തരവാദിത്വം നമ്മൾക്കുണ്ട്. കാരണം ആശയപരമായും ഭൗതികവുമായും അദ്ദേഹം ഉയർത്തിത്തന്ന ഒരു മാതൃകയിലും അടിത്തറയിലുമാണ് നമ്മൾ ഇന്ന് നിലനിൽക്കുന്നത്. നെഹ്‌റുവിന്റെ ആശയങ്ങൾ യഥാർത്ഥത്തിൽ ഒരു സംയോജിത ആശയ സംഹിതയായിരുന്നു.

ഗാന്ധിയൻ ആശയങ്ങളും അബേദ്കറുടെ ചിന്തകളും മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് ചിന്തകളും, എന്തിനേറെ സ്റ്റാലിനിസ്റ്റ് ആശയങ്ങളിൽ നിന്നു പോലും ഒരു നവ രാജ്യത്തിന്റെ കെട്ടുപണിക്ക് ഉതകുന്നവയെ സ്വീകരിക്കാനും അല്ലാത്തവയെ നിരാകരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നെഹ്‌റുവിനെപ്പറ്റി മനസിലാക്കുന്നതിനുമുമ്പ് സ്വാതന്ത്ര്യാനന്തര ഇന്ത്യയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാവേണ്ടതുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യയെ സാമ്പത്തികമായി പിഴിഞ്ഞെടുക്കുകയും മതസ്പർദ്ധ വളർത്തി പരസ്പരം പോരടിപ്പിച്ച് ഐക്യം എന്ന ആശയത്തെ തകർക്കുകയും ചെയ്തു. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ് 23% ലോക സമ്പത്ത് ഇന്ത്യയിലായിരുന്നു. അവരുടെ 200 കൊല്ലത്തെ ഭരണത്തിനു ശേഷം അത് 3% ആയി കുറഞ്ഞു. അതിൽ
നിന്നുതന്നെ ചൂഷണത്തിന്റെ യഥാർത്ഥമുഖം വ്യക്തമാണ്. ഘൗലേ എന്ന വാക്ക് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് സ്വീകരിക്കുകയും അവരുടെ ഭാഷയുടെയും ജീവിത ശൈലിയുടെയും ഭാഗമാക്കി അതിനെമാറ്റുകയും ചെയ്തു എന്ന ശശി തരൂരിന്റെ വാദം പ്രശസ്തമാകുന്നതിവിടെയാണ്.

1947-ൽ സ്വതന്ത്ര ഇന്ത്യ പിറന്നപ്പോൾ നമുക്ക് ആശുപത്രികളുണ്ടായിരുന്നില്ല. ആവശ്യമായ വൈദ്യുത ഭക്ഷ്യ സുരക്ഷയില്ലായിരുന്നു. വിദ്യാഭ്യാസം ലഭ്യമായത് ഒരു ന്യൂനപക്ഷത്തിനു മാത്രമായിരുന്നു. യാത്രാസൗകര്യങ്ങൾ ഏറ്റവും പരിമിതമായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് നൽകി എന്ന് വീമ്പിളക്കുന്ന നേട്ടങ്ങളെ രണ്ടേ രണ്ട് കാര്യങ്ങളിൽ ഒതുക്കാം. കുറച്ച് റെയിൽവേയും കുറച്ച് ബ്രിട്ടീഷ് വാസ്തുവിദ്യ എടുത്ത് കാണിക്കുന്ന കെട്ടിട സമുച്ചയങ്ങളും. (വിദ്യാഭ്യാസ പുരോഗതിക്ക് അല്ലെങ്കിൽ സാർവത്രികമായൊരു വിദ്യാഭ്യാസ പദ്ധതിക്ക് അവർ അടിസ്ഥാനമിട്ടത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്). ഇത്തരത്തിൽ എല്ലാ മേഖലകളിലും വെല്ലുവിളി നേരിട്ടുകൊണ്ടാണ് ഇന്ത്യയുടെ പ്രാഥമിക പ്രധാനമന്ത്രിയായി അദ്ദേഹം ഭരണമേൽക്കുന്നത്. സംസ്ഥാനങ്ങളുടെ രൂപീകരണം മുതൽ ഭരണഘടനയുടെ നിർമാണം വരെ ആ വെല്ലുവിളികൾ നീണ്ടു കിടന്നു.
ഇന്ത്യയുടെ സമഗ്രവികസനം പൂർത്തിയാക്കാനായി നെഹ്‌റു ആശ്രയിച്ചത് നാല് ആശയങ്ങളെയാണ്. ഇവയെ സ്വതന്ത്ര ഇന്ത്യ
യുടെ നാല് തൂണുകളായിട്ടാണ് അദ്ദേഹം കണക്കാക്കിയത്. അവ യഥാക്രമം

1. ജനാധിപത്യം
2. മതേതരത്വം
3. സമ്മിശ്ര സാമ്പത്തിക നയങ്ങൾ
4. ചേരിചേരാനയം
എന്നിവയായിരുന്നു.

ഗാന്ധിയൻ ആശയങ്ങളിൽ വിശ്വസിച്ച് അബേദ്കറോടും ജയപ്രകാശ് നാരായണനോടും രാജേന്ദ്രപ്രസാദിനോടും ചേർന്നാണ് അദ്ദേഹം മുന്നോട്ട് പോയത്.

പഞ്ചവത്സര പദ്ധതികൾ

നെഹ്‌റുവിന്റെ വികസന കാഴ്ചപ്പാടുകളിൽ ആദ്യം പരാമർശിക്കേണ്ടത് പഞ്ചവത്സര പദ്ധതികളാണ്. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതിയാണിത്. വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, കാർഷികം, ജലസേചനം മുതലായ മേഖലകളിൽ ശ്രദ്ധ ചെലുത്തിയാണ് പഞ്ചവത്സര പദ്ധതികൾ നടപ്പാക്കിയത്. ആദ്യ പദ്ധതിക്ക് 2378 കോടി രൂപയാണ് ചെലവഴിച്ചത്. പ്രാഥമിക മേഖലയുടെ വികസനമായിരുന്നു ലക്ഷ്യം. കാർഷിക വികസനമായിരുന്നു പ്രധാന ലക്ഷ്യം. അതിനോട് ചേർന്ന് ജലസേചനം, വൈദ്യുതി, ഗതാഗതം, ആശയവിനിമയം, സാമൂഹ്യസേവനം, വ്യവസായം എന്നിവയും നടപ്പാക്കി. ഹാറോഡ്-ഡോമർ (ഒടററമഢഢമബണറ) മാതൃകയിലുള്ള സാമ്പത്തിക വളർച്ചാ പ്രത്യ
യശാസ്ത്രമാണ് നെഹ്‌റു സ്വീകരിച്ചത്. അതിൽ ആവശ്യമായ ചില നവീകരണങ്ങൾ അദ്ദേഹം നടപ്പാക്കുകയും ചെയ്തു. ജലസേ
ചനത്തിനായി ഏതാനും ചില കനാലുകൾ മാത്രമാണ് സ്വതന്ത്ര ഇന്ത്യയിൽ ആകെ ഉണ്ടായിരുന്നത്. അതും നീലം, തേയില മുതലായ ബ്രിട്ടീഷുകാർക്ക് ആവശ്യമായ ഉല്പന്നങ്ങൾ വിളയുന്ന തോട്ടങ്ങളിലേക്ക് മാത്രമാണ് ഈ ജലസേചന സൗകര്യം ഉണ്ടായിരുന്നത്. വൈദ്യുതി ആകട്ടെ നഗരങ്ങളിലെ അവരുെട ആഡംബര ബംഗ്ലാവുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. തകർന്നു കിടക്കുന്ന ഒരു കാർഷിക മേഖലയെ രക്ഷിക്കേണ്ടതിനായി ജലസേചനത്തിനും വൈദ്യുതവത്കരണത്തിനും അർഹമായ പ്രധാന്യം ആദ്യ പഞ്ചവത്സര പദ്ധതിയിൽ അതുകൊണ്ടാണ് നെഹ്‌റു നൽകിയത്. ആകെ വകയിരുത്തിയ തുകയുടെ 27.2% ഇതിനുപയോഗിച്ചതും അതുകൊണ്ടാണ്. ഇതിനുവേണ്ടി ലോകോത്തര നിലവാരമുള്ള ഡാമുകൾ ഇന്ത്യയിൽ പണികഴിപ്പിച്ചു. ബക്രാനങ്കൽ ഡാമാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇതിന്റെ ഉദ്ഘാടന വേളയിൽ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ എന്നാണ് ഈ പദ്ധതികളെ നെഹ്‌റു വിശേഷിപ്പിച്ചത്.

1948-ൽ ഉദ്ഘാടനം ചെയ്ത ഈ ഡാമിന് 741 അടി ഉയരം ഉണ്ടായിരുന്നു. ലോകത്തിലെതന്നെ ഏറ്റവും മികച്ച ഗ്രാവിറ്റി ടൈപ്പ് ഡാമുകളിൽ ഒന്നാണ് ഇത്. അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഓറുവില്ലൈ ഡാമിന്റെ ഉയയരം 771 അടിയാണ്. ജലസേചനത്തിനും വൈദ്യുതോല്പാദനത്തിനും പുറമേ സത്‌ലജ്-ബീഡ് നദിയിലെ പ്രളയം തടയാനും ഭക്രാനംഗൽ ഡാം ഉപകരിച്ചു. പത്തു കിലോമീറ്ററുകളുടെ വ്യത്യാസത്തിൽ സ്ഥിതി ചെയ്യുന്ന ഭക്രാ ഡാം-മംഗൽ ഡാം എന്നിവയെ യോജിപ്പിച്ചാണ് ഭക്രാനംഗൽ ഡാം എന്ന് വിളിക്കുന്നത്. പിൽക്കാലത്ത്
ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമായി ഇത് മാറി.

ഇന്നും ഹരിയാന, രാജസ്ഥാൻ മേഖലകളിലെ കാർഷിക മേഖലകളിലേക്ക് ജലസേചനം നടത്തുന്നത് ഭക്രാനംഗൽ ഡാമിൽ നിന്നാണ്. ഏതാണ്ട് 10 മില്യൺ ഏക്കറോളം ഭൂമി ഈ ഡാമുകളെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്നു. 10 ജനറേറ്ററുകളാണ് ഡാമിന്റെ വൈദ്യുതോല്പാദന കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്. ജപ്പാന്റെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചവയായിരുന്നു ഇവ. 1325 ഛശ കപ്പാസിറ്റിയാണ് ഈ ഡാമിനുള്ളത്. ഇത്തരം ലോകോത്തര നിലവാരമുള്ള ഒരു ഡാം ബ്രിട്ടീഷുകാർ കൊള്ളയടിച്ച് നശിപ്പിച്ച ഒരു ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു ശേഷം ഒരേ ഒരു വർ
ഷം കൊണ്ട് ഉണ്ടായി എന്നത് ചെറിയ ഒരു കാര്യമല്ല.

ഒഡീഷ്യയിൽ സ്ഥിതി ചെയ്യുന്ന ഹിരാക്കുഡ് ഡാം ആണ് ജലസേചനത്തിന്റെയും വൈദ്യുത ഉല്പാദനത്തിന്റെയും രംഗത്ത് എടുത്ത് പറയേണ്ട മറ്റൊരു നിർമിതി. ഇന്ത്യയിലെ ഏറ്റവും വലിയ എർത്തേൺ ഡാം ആണിത്. 3475 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ശേഷി ഈ ഡാമുകൾക്കുണ്ട്. മഹാനദിയിലെ വെള്ളപ്പൊക്ക കെടുതികൾക്ക് ഒരു ശാശ്വത പരിഹാരം കാണുന്നതോടൊപ്പം ബീഹാറിലേയും (ഇപ്പോൾ ഛത്തി
സ്ഗഡ്) ഒറീസയിലെയും മൂന്ന് കോടി ഏക്കർ കൃഷി തോട്ടങ്ങൾ ഈ ഡാമിനെ ആശ്രയിച്ച് നിലനനിൽക്കുന്നു. സംബൽപൂർ, റാബി, ഖാരിഷ്, ബോലൺഗിർ മേഖലകളാണ് പ്രധാനമായും ഈ ഡാമിനെ ആശ്രയിച്ച് നിലനിൽക്കുന്നത്. ഈ ജലസേചന പദ്ധതിയുടെ സഹായത്തോടെ സംബൽപൂർ മേഖല ഇന്ത്യയുടെ നെല്ലറയായി മാറി. ഈ മേഖലയുടെ കാർഷിക ഉല്പാദനത്തിൽ വൻ വർദ്ധനവുണ്ടായി. നെല്ല്, ജോവർ എന്നിവയാണ് പ്രധാനമായും ഈ മേഖലയിൽ കൃഷി ചെയ്യുന്നത്. ഈ ഡാമിലെ ജലസേചനത്തെ ആശ്രയിച്ച് ക്ഷീര വികസനവും സംഭവിച്ചിട്ടുണ്ട്. ഡാമിനുവേണ്ടി നിർമിച്ച കൃത്രിമ തടാകത്തിൽ മത്സ്യ കൃഷിയും പുരോഗമിച്ചു. ഒഡീഷ്യയിലേയും ബീഹാറിലേയും വ്യവസായിക മേഖലകളും ആവശ്യമായ ജലത്തിന് ഈ പദ്ധതിയാണ് ആശ്രയിക്കുന്നത്. ദാമോദർ വാലി കോർപറേഷന്റെ തുടക്കമായിരുന്നു എടുത്തു പറയേണ്ട മറ്റൊരു ജലസേചന പുരോഗതി. പശ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന ഈ കോർപറേഷനു കീഴിൽ പല ചെറുകിട ഡാമുകളും ജലസേചന പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.

ഡാമുകളുടെ നിർമാണത്തിലൂടെ രാജ്യം നേരിട്ട പല പ്രതിസന്ധികൾക്കും നെഹ്‌റു പരിഹാരം കണ്ടു. കാർഷികം, ജലസേചനം, വ്യാവസായികം, വൈദ്യതോല്പാദനം എന്നീ മേഖലകളിൽ ഡാമുകൾ നിർണായകമായ പങ്കുവഹിച്ചു. താറുമാറായി കിടന്ന ഈ മേഖലകൾക്ക് ഒരു പുത്തൻ ഉണർവ് നൽകുനന്നതിൽ ഈ പദ്ധതികൾ നിർണായക പങ്കു വഹിച്ചു. സ്വതന്ത്രാനന്തര ഇന്ത്യയുടെ ഉല്പാദനശേഷിയിലും ഇവ നിർണായക പങ്കു വഹിച്ചു. ഇന്ന് വൻകിട ഡാമുകൾ വിമർശനം നേരിടുന്നുണ്ട്. പക്ഷേ സ്വതന്ത്രാനന്തര ഇന്ത്യയിൽ നെഹ്‌റുവിനു മുന്നിൽ മറ്റ് വഴികളില്ലായിരുന്നു. കൃഷി താറുമാറായി കിടക്കുകയായിരുന്നു. വൈദ്യുതിയും വളരെ പരിതാപകരമായ നിലയിലായിരുന്നു. ഇത്തരം പല പ്രതിസന്ധികളെയും മറി കടക്കാനുള്ള ഏക മാർഗമായിരുന്നു ഡാമുകളുടെ നിർമാണം. ഇവ ലോകോത്തര നിലവാരത്തിൽ നിർമിക്കാൻ യു.കെ, സോവിയറ്റ് റഷ്യ, ജർമനി മുതലായ രാജ്യങ്ങളുടെ സാമ്പത്തികസഹായവും സാങ്കേതിക വിദ്യാസഹായവും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ ഡാമുകളിൽ മിക്കവയുടെയും ടർബൻ പോലെയുള്ള ഉപകരണങ്ങൾ റഷ്യൻ നിർമിതവുമായിരുന്നു.

ബ്രിട്ടീഷ് ഭരണത്തിനും രണ്ടാം ലോക മഹായുദ്ധത്തിനും ശേഷം കൃഷി താറുമാറായ ഇന്ത്യയിൽ ആദ്യ പഞ്ചവത്സര പദ്ധതിയുടെ മുഴുവൻ തുകയിൽ 31% കാർഷിക മേഖലയിലാണ് വകയിരുത്തിയത്. ഭക്ഷ്യ ധാന്യങ്ങൾ, കരിമ്പ്, എണ്ണക്കുരുക്കൾ, ചണം, പരുത്തി എന്നീ കാർഷിക വിളകളുടെ വികസനമായിരുന്നു ലക്ഷ്യം. ജപ്പാനിൽ നിന്നുള്ള സാങ്കേതിക സഹായത്തോടെയാണ് ഈ കാർഷിക വികസനം യാഥാർത്ഥ്യമായത്. 12 ലക്ഷം ഹെക്ടർ ഭൂമി കൃഷി യോഗ്യമാക്കി മാറ്റാൻ ഈ പദ്ധതികൾ മൂലം സാധിച്ചു. അതിനു പുറമേ ഇത്രയും ഭൂമിയിലേക്ക് വർഷത്തി
ലുടനീളം ജലലഭ്യതയും ഉറപ്പു വരുത്തി. ഇന്ത്യയിലെ 90% ഗ്രാമങ്ങളെയും ഏഉൂയ്ക്കും ഋ്രനേും കീഴിൽ നെൽകൃഷി ആരംഭിച്ചു.

ഇത്തരം പദ്ധതികൾക്ക് ശേഷം ഭക്ഷ്യവിളകളുടെ ഉല്പാദനം 05.8 മില്യൺ ടണ്ണായി ഉയർന്നു. ലക്ഷ്യം വച്ചതിനേക്കാൾ 4.8 മില്യൺ ടൺ കൂടുതലായിരുന്നു ഉല്പാദനം. അങ്ങനെ കാർഷിക മേഖലക്ക് പുത്തനുണർവുണ്ടായി ഭക്ഷ്യധാന്യ വിളകളുടെ കാര്യത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാവുകയും ചെയ്തു. ബ്രിട്ടീഷ് ഭരണകാലത്ത് ഉയർന്നു നിന്ന ചില ഭക്ഷ്യ വിഭവങ്ങളുടെ വില ക്രമാതീതമായി താഴ്ന്നു. കാർഷിക മേഖലയുടെ പുത്തൻ ഉണർവോടെ സ്വയം പര്യാപ്തതയിലൂടെ പട്ടിണിയെ മറികടക്കാൻ സാധിച്ചത് ഒരു ചെറിയ കാര്യമല്ല. കാർഷിക ഉപകരണങ്ങളും രാസവളങ്ങളും ഉല്പാദിപ്പിക്കുന്ന വ്യവസായ ശാലകൾ ആരംഭിച്ചതും കാർഷിക വികസനത്തെ സഹായിച്ചു. കാർഷിക മേഖലയ്‌ക്കൊപ്പം വളർന്നുവന്ന ഒരു മേഖലയാണ് പാൽ ഉല്പാദന മേഖല. സ്വതന്ത്രാനന്തരം അഞ്ചു വർഷം കൊണ്ട് പാൽ ഉല്പാദനത്തിലും മികച്ച
നേട്ടങ്ങൾ ഇന്ത്യ കൈവരിച്ചു. ബീഹാർ, ഒഡീഷ്യ അടക്കമുള്ള സംസ്ഥാനങ്ങളിൽ ക്ഷീരവികസന ഫാമുകൾ തുടങ്ങാൻ കർഷകരെ
സഹായിച്ചുകൊണ്ട് ഈ മേഖലയെ പരിപോഷിപ്പിക്കുകയാണ് നെഹ്‌റു ചെയ്തത്.

ഗതാഗത വികസനം

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ചില സ്ഥലങ്ങളിൽ അവർ അവരുടെ ആവശ്യാർത്ഥം റെയിൽപാതകളുണ്ടാക്കി. അവയിൽ പലതും ചരക്ക് ഗതാഗതം മാത്രം ലക്ഷ്യം വച്ചായിരുന്നു. നിലമ്പൂരിൽ നിന്ന് തേക്ക് കൊണ്ടുപോവാനും പറമ്പിക്കുളത്ത് നിന്ന് തടി കടത്താനും അവർ നിർമിച്ച പാതകൾ ഉദാഹരണങ്ങളാണ്. സ്വാതന്ത്ര്യത്തിനു ശേഷം നാല്പതു റെയിൽവേ ലൈനുകളുടെ പണിയാരംഭിക്കുകയും ഇന്ത്യൻ റെയിൽവെ എന്ന ഒറ്റ യൂണിറ്റാക്കി അതിനെ മാറ്റുകയും ചെയ്തു. അതൊരു പൊതുമേഖലാ സ്ഥാപനമായി വളർന്നു വന്നതോടെ ഏറ്റവും വലിയ തൊഴിൽ മേഖലയുമായി. ഏറ്റവും തൊഴിലാളികളുള്ള പൊതു മേഖലയും ഇതുതന്നെയാണ്. 18 ലക്ഷത്തിലധികം ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന യാത്രാ ഉപാധിയും അതു തന്നെയാണ്. ഇന്ത്യയുടെ (ഏഉൂ) വരുമാനത്തിലും വ്യവസായിക മേഖലയിലും വലിയ പങ്ക് വഹിക്കുന്ന ഈ പൊതു മേഖലാ സ്ഥാപനം നെഹ്‌റുവിന്റെ ദീർഘദൃഷ്ടിമൂലമാണ് വികസിച്ചത്. റെയിൽവേ വികസന സമയത്ത് ഉപകരണങ്ങളുടെ ലഭ്യത ഒരു പ്രതിസന്ധി തന്നെയായിരുന്നു. ഇതിനായി ചിത്തരഞ്ജനിൽ ഒരു കോച്ചു ഫാക്ടറി നിർമിച്ചു. ഭാവിയിലും ഇതാവശ്യമാണ് എന്ന യാഥാർത്ഥ്യബോധം നെഹ്‌റുവിന് ഉണ്ടായിരുന്നതിന്റെ ഫലമാണിത്. ഇന്നും ട്രെയിനുകളുടെയും പാതകളുടെയും പല ഭാഗങ്ങളും ഇവിടെ നിർമിക്കുന്നു.

റോഡുകൾ നഗരങ്ങളിൽ മാത്രമായിരുന്നു സ്വതന്ത്ര്യാനന്തര ഇന്ത്യയിൽ ആകെ ഉണ്ടായിരുന്നത്. ഗ്രാമാന്തരങ്ങളിൽ താരതമ്യേന പരിമിതമായ ഗതാഗത സൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യൻ ഗ്രാമങ്ങളുടെ അഞ്ച് മൈൽ ദൂരത്തേക്കെങ്കിലും ഒരു റോഡുണ്ടാകണമെന്ന് നെഹ്‌റു ആഗ്രഹിക്കുകയും ഇതിനായി റോഡുകളും പാലങ്ങളും നിർമിക്കുകയും ചെയ്തു. കാർഷിക ഉല്പന്നങ്ങൾ കർഷകരിൽനിന്ന് വിപണികളിലേക്ക് എത്താൻ ഇത് സഹായകമാവും എന്ന നെഹ്‌റുവിന്റെ ദീർഘദൃഷ്ടിയാണ് റോഡ് വികസനത്തിലൂടെ സാധിച്ചത്. സെൻട്രൽ റോഡ് ഡെവലപ്‌മെ
ന്റ്, സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ്, ഇന്റർ സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് എന്നീ മൂന്ന് ശാഖകളാക്കിയാണ് റോഡുകൾ പണികഴിപ്പിച്ചത്. ആവശ്യമായ പുതിയ റോഡുകൾ പണിയുക, ഉള്ളവയെ പുന:ക്രമീകരിക്കുക, അവയെ പരസ്പരം ബന്ധിപ്പിക്കുക എന്നിങ്ങനെയാണ് റോഡു ഗതാഗത വികസനം നടപ്പിലാക്കിയത്. 407 കോടിയോളം രൂപ ചെലവഴിച്ചാണ് സെൻട്രൽ റോഡ് പോഗ്രാം നടപ്പാക്കിയത്. ഇതിനായി 75 പാലങ്ങളുടെ പണി പൂർത്തീകരിച്ചു. 2500 മൈൽ റോഡുകൾ പുന:ക്രമീകരിച്ചു. ബാൻ നിഹാൽ (ജമ്മു-കാശ്മീർ) അടക്കമുള്ള തുരങ്കങ്ങളുടെ വികസനവും ഇതോടൊപ്പമാണ് നടപ്പാക്കിയത്. പ്രധാന പട്ടണങ്ങളും വ്യവസായ മേഖലകളും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടനാഴികൾ പണിത് വ്യവസായ വികസനം സാദ്ധ്യമാക്കി. 600 മൈൽ സംസ്ഥാന റോഡുകളുടെ വികസനത്തിനായി 1260 കോടി രൂപയോളം വകയിരുത്തി. ഈ പദ്ധതിയിലൂടെ ഗ്രാമങ്ങളിലെ റോഡുകളിലെ വികസനമാണ് ലക്ഷ്യമിട്ടത്. സംസ്ഥാനങ്ങളോട് റോഡ് ട്രാസ്‌പോർട് കോർപറേഷനുകൾ സ്ഥാപിക്കാനും അവ പൊതുമേഖലയിൽ നിലനിർത്താനും അദ്ദേഹം ശ്രദ്ധ കാണിച്ചു. ആദ്യമായി ഡൽഹിയിലാണ് അത്തരം ഒരു കോർപറേഷൻ നിലവിൽ വന്നത്. ഇവയെല്ലാം തന്നെ പൊതുമേഖലാ സ്ഥാപനങ്ങളായി സ്ഥാപിതമായി. ദേശീയ സർക്കാർ വിവിധ സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് ഈ പൊതുമേഖലയെ നിലനിർത്തിയത്. ഇന്ന് ഈ റോഡുകൾ ഒക്കെ സ്വകാര്യ മേഖലകൾക്കും കുത്തക കമ്പനികൾക്കും വിട്ടുകൊടുത്തു കഴിഞ്ഞു. ഇഷ്ടം പോലെ ടോളു പിരിച്ചുകൊണ്ട് ആദായമുണ്ടാക്കാനുള്ള ഒരു വഴിയായി അത് മാറുകയാണ്.
ജല ഗതാഗതം അന്തർ ദേശീയ ചരക്ക് കൈമാറ്റത്തിനും ദേശീയ ഗതാഗതത്തിനും ഉപകരിക്കും എന്ന തിരിച്ചറിവോടെ ഹാർബറുകളും പോർട്ടുകളും നിർമിച്ചു. കൊച്ചി, ബോംബെ മുതലായവ ഉദാഹരണങ്ങളാണ്. ഇവ പിൽക്കാലത്ത് കയറ്റുമതിയിലും ഇറക്കുമതിയിലും നിർണായക പങ്ക് വഹിച്ചുകൊണ്ട് വൻ വിപ്ലവം സൃഷ്ടിച്ചു. ഇവ പൊതുമേഖലയിൽതന്നെ നിലനിർത്തുകയും ചെയ്തു. ഇവയുടെ നിർമാണ ചുമതല പോലും ഗവൺമെന്റിനു കീഴിലുള്ള നിർമാണ ഏജൻസിക്കായിരുന്നു. പോർട്ടുകൾ പോലെയുള്ള തന്ത്ര പ്രധാന മേഖലകൾ പൊതുമേഖലയിൽ തന്നെ നിലനിർത്തുന്നതാണ് രാജ്യത്തിന്റെ വികസനത്തിനും സുരക്ഷിതത്വത്തിനും ഉത്തമം എന്ന ധാരണ പണ്ഡിറ്റ് നെഹ്‌റുവിനുണ്ടായിരുന്നു. കനാലുകൾ സ്ഥാപിച്ചുകൊണ്ട് അന്തർ ജലഗതാഗത പാതകൾ വികസിപ്പിച്ചു. ഗംഗ, യമുന മേഖലകളിലെ കനാലുകളാണ് ഇങ്ങനെ വികസിപ്പിച്ചത്. വിമാന ഗതാഗതം വികസിപ്പിക്കാനായി എയർപോർട്ടുകളും എയർസ്ട്രിപ്പുകളും പണി കഴിപ്പിച്ചു. ഇവയും പൂർണമായും സർക്കാർ നിയന്ത്രണത്തിലായി
രുന്നു. അല്ലെങ്കിൽ അവ ദേശീയ താത്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാവുമെന്ന് നെഹ്‌റുവിന് അറിയാമായിരുന്നു. ഇന്ന് വിമാന സർവീസുകൾ സ്വകാര്യകമ്പനികൾ ഏറ്റെടുത്തു കഴിഞ്ഞു. എയർ ഇന്ത്യ പോലും വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഇത്തരം സ്വകാര്യ കമ്പനി നീക്കങ്ങൾ ദേശീയ സുരക്ഷയ്ക്ക് പോലും ഭീഷണിയാണ്. ഒരു കാഴ്ചപ്പാടും ധാരണയും ഇത്തരം കാര്യങ്ങളെപ്പറ്റി ഇല്ലാത്ത വിധത്തിലാണ് നമ്മുടെ ഭരണകർത്താക്കൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് എന്നുകൂടി ഓർക്കുമ്പോഴാണ് നെഹ്‌റുവിന് ഇത്തരം കാര്യങ്ങളെപ്പറ്റി ഉണ്ടായിരുന്ന കാഴ്ച
പ്പാട് വ്യക്തമാവുകയുള്ളൂ.

വിദ്യാഭ്യാസം

രാജ്യത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസ നിലവാരം ഉയർത്തേണ്ടതാവശ്യമാണെന്ന് ജവഹർലാൽ നെഹ്‌റുവിന് അറിയാമായിരുന്നു. അത് അദ്ദേഹത്തിനു മുന്നിൽ ഒരു വെല്ലുവിളിയായി തന്നെ നിന്നു. അടിസ്ഥാന വിദ്യാഭ്യാസം മുതൽ യൂണിവേഴ്‌സിറ്റിതലം വരെയുള്ള വിദ്യാഭ്യാസം കുറ്റമറ്റതാക്കാനുള്ള നടപടികളാണ് അദ്ദേഹം ആലോചിച്ചത്. 10 വർഷം കൊണ്ട് 476 കോടി രൂപ വിദ്യാഭ്യാസ മേഖലയിൽ ചിലവഴിച്ചു. ജനസംഖ്യയിൽ 42 ശതമാനത്തോളം വരുന്ന 6-11 വയസു വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിന് അർഹമായ പ്രാധാന്യം നൽകിക്കൊണ്ട് അടിസ്ഥാന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. പത്തു ലക്ഷത്തിലധികം സ്‌കൂളുകൾ ആദ്യവർഷം തന്നെ ഇന്ത്യയിൽ ആരംഭിച്ചു. ഉന്നത
വിദ്യാഭ്യാസത്തിനും തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിനും പല സ്ഥാപനങ്ങളും ഇന്ത്യയിൽ ആരംഭിച്ചു. ഐ.ഐ.ടി ഖൊരക്പൂർ ഉദാഹരണമാണ്. സ്ത്രീ വിദ്യാഭ്യാസം ഇന്ത്യയിൽ പരിമിതമായിരുന്നു. അതൊരു വെല്ലുവിളിയായി നിലനിൽക്കുകയും ചെയ്തു. അതിനെ മറികടക്കാനായി വ്യാപകമായ ബോധവത്കരണം നടത്തുകയും പെൺപള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും കൂടുകൽ വനിതാ അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തു. ഡിഗ്രി തലത്തിലുള്ള വിദ്യാഭ്യാസത്തിന് 57 കോടി രൂപ വകയിരുത്തി. യൂണിവേഴ്‌സിറ്റി ഗ്രാൻസ് കമ്മീഷൻ (ംഏഇ) നിലവിൽ വന്നു. ലാബുകൾ, ലൈബ്രറികൾ മുതലായവയുടെ ഗുണനിലവാരം ഉയർത്തി. പ്രൊഫഷണൽ വിദ്യാഭ്യാസം നിലവാരം ഉയർത്തേണ്ടത്
രാജ്യത്തിനാവശ്യമാണ് എന്ന കാഴ്ചപ്പാടോടെ മെഡിക്കൽ കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും ആരംഭിച്ചു. ലോകോത്തര നിലവാരമുള്ള ഐ.ഐ.ടി ഖൊരക്പൂർ പോലെയുള്ള സ്ഥാപനങ്ങളും ഇതേ കാഴ്ചപ്പാടോടെയാണ് ആരംഭിച്ചത്. ഇവയെല്ലാം നേരിട്ടോ അല്ലാതെയോ സർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നു. വിദ്യാഭ്യാസത്തിന് വലിയ ചെലവ് വഹിക്കാവുന്ന ഒരവസ്ഥയിലേക്ക് ഇന്ത്യൻ സമൂഹം മാറിക്കഴിഞ്ഞിട്ടില്ലാത്ത ഒരവസ്ഥയിൽ ഇത് ആവശ്യമായിരുന്നു. ബഹിരാകാശ ഗവേഷണരംഗത്തും, അറ്റോമിക് ഗവേഷണ രംഗത്തും വലിയ ചുവടുവയ്പുകളും നെഹ്‌റുവിന്റെ കാലത്ത് നടപ്പാക്കി. ഐ.എസ്.ആർ.ഒ (എെേു), അറ്റോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉദാഹരണങ്ങളാണ്. അത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് ഏറ്റവും കാഴ്ചപ്പാടോടെ നിലനിൽക്കുന്ന വ്യക്തികളെ നിയമിക്കുന്നതിലും നെഹ്‌റു ശ്രദ്ധ പതിപ്പിച്ചു. ഇന്നും പ്രധാന വിക്ഷേപണങ്ങളും ശാസ്ത്രനേട്ടങ്ങളും ഈ സ്ഥാപനം നമുക്ക് നൽകുന്നുണ്ട്.

ഈ സ്ഥാപനങ്ങളത്രയും പൊതുമേഖലയിൽതന്നെ നിലനിർത്തിയതിൽ നെഹ്‌റുവിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഇവ സ്വകാര്യ വ്യക്തികളിലേക്കോ സ്വകാര്യ ഏജൻസികളിലേക്കോ കടന്നുചെന്നാൽ രാജ്യസുരക്ഷയെയും രാജ്യതാത്പര്യത്തെയും ബാധിക്കും എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അത്തരം താത്പര്യങ്ങൾ വിദേശരാജ്യങ്ങളുടെ താത്പര്യങ്ങളാവാൻ സാദ്ധ്യതയുണ്ട്. പണമിടപാട് സ്ഥാപനങ്ങളായ ബാങ്കുകൾ പൊതുമേഖലാ സ്ഥാപനങ്ങളായി നിലനിർത്തുകയും സ്വകാര്യ മേഖലയിൽ ഉള്ളവയ്ക്ക് കർശനമായ നിയന്ത്രണവും നിയമവും ഏർപ്പെടുത്തി. രണ്ടാം സാമ്പത്തിക പ്രതിസന്ധി രാജ്യത്താകമാനം അലയടിച്ചപ്പോൾ ഒരു മൂന്നാംലോകരാജ്യമായ ഇന്ത്യ പിടിച്ചുനിൽക്കുകയും അമേരിക്ക പതറിപ്പോവുകയും ചെയ്തത് ഇത്തരം സാമ്പത്തിക അച്ചടക്കം കൊണ്ടായിരുന്നു. ഒരു സുസ്ഥിര സാമ്പത്തികനയം ഉണ്ടാക്കുന്നതിൽ പൊതുമേഖലയ്ക്ക് പ്രാധാന്യം നൽകേണ്ടതുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. വിദ്യാഭ്യാസം, ഗതാഗതം, ആശയ വിനിമയം മുതലായ പൊതുമേഖലാ വിഭാഗങ്ങളെ സ്വകാര്യമേഖലയിലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ അവർക്ക് സ്വന്തം ലാഭം മാത്രം ലക്ഷ്യമാവുകയും സേവനം എന്ന അടിസ്ഥാന സ്വഭാവത്തിൽനിന്ന് അവ പിന്തിരിയുകയും ചെയ്യും. പ്രകൃതി വിഭവങ്ങളിന്മേലുള്ള അവകാശം പൂർണമാവുകയും പൊതുമേഖലയിൽ നിലനിർത്തിയത് അവ സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്താൽ വൻ ചൂഷണത്തിന് ഇടയാവും എന്ന ഉൾക്കാഴ്ചയോടെയായിരുന്നു. കൽക്കരിപ്പാടങ്ങൾ വിറ്റും ഖനികൾ തീറെഴുതിയും വനങ്ങൾക്കകത്ത് സ്വകാര്യ നിക്ഷേപങ്ങൾ അനുവദിച്ചും ഇവയത്രയും അട്ടിമറിക്കപ്പെടുകയാണ്. ഇവയെ എതിർക്കുന്നവർ രാജ്യദ്രോഹികളും തീവ്രവാദികളുമായി മാറുന്നു.

സാമ്പത്തിക നയങ്ങൾ

സമ്മിശ്ര സാമ്പത്തിക നയമായിരുന്നു നെഹ്‌റു സ്വീകരിച്ചത്. ഇന്ത്യ സ്വതന്ത്രമാവുന്ന കാലത്ത് രണ്ട് സാമ്പത്തിക നയങ്ങളായിരുന്നു ലോകത്ത് നിലനിന്നത്. ഒന്ന് പൂർണമായും പൊതുമേഖലയെ അടിസ്ഥാനപ്പെടുത്തുന്ന സോഷ്യലിസ്റ്റ് ഇക്കോണമി. റഷ്യയൊക്കെ ഇതായിരുന്നു പിന്തുടർന്നിരുന്നത്. അമേരിക്ക പോലെയുള്ള രാജ്യങ്ങൾ പിന്തുടർന്നിരുന്ന പൂർണമായും പ്രൈവറ്റ് മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന ക്യാപിറ്റലിസ്റ്റ് ഇക്കോണി. സ്വതന്ത്ര ഇന്ത്യയിൽ ഇവയിൽ ഏത് സ്വീകരിക്കണം എന്നത് ഒരു വലിയ പ്രതിസന്ധിയായിരുന്നു. ഒട്ടും സ്വകാര്യമേഖലയെ പ്രവേശിപ്പിക്കാതെ ഇരുന്നാൽ അത് ഏഉൂയെ ബാധിക്കും. പക്ഷേ അവർ ക്ക് അനാവശ്യ സ്വാതന്ത്ര്യം നൽകാനും ആവില്ല. ഈ അവസ്ഥയിലാണ് ഒരു സമ്മിശ്ര സാമ്പത്തിക നയം നെഹ്‌റു സ്വീകരിച്ചത്. സ്വകാര്യമേഖലയ്ക്ക് നെഹ്‌റു ഒട്ടും പ്രാധാന്യം നൽകിയില്ല

എന്നും പൂർണമായും സോഷ്യലിസ്റ്റ് ഇക്കോണമി പിന്തുടരുക വഴി ഇന്ത്യയുടെ ഏഉൂയെ തകർത്തു എന്നും ഒരു വാദമുണ്ട്. അത് തികച്ചും പൊള്ളയായ ഒരു വാദമാണ്. കാരണം അന്ന് സ്വകാര്യ മേഖലയിൽ ഒരു വ്യക്തിയോ കമ്പനിയോ അത്രയും മുതൽ മുടക്കാൻ ഇന്ത്യയിൽ ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ടാറ്റാ (TATA) മാത്രമായിരുന്നു. ആ ടാറ്റായുമായി നെഹ്‌റു സഹകരിച്ചിരുന്നു. വ്യവസായ മേഖലയിൽ സ്റ്റീൽ പ്ലാന്റ് തുടങ്ങിയപ്പോൾ ടാറ്റായുടെ ടിസ്‌കോ സ്റ്റീൽ പ്ലാന്റിന് അനുമതി നൽകി. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായ എഭഢധടഭ എഭലളധളഴളണ മത ഡേധണഭഡണ (എഎഇേ) ബാംഗ്ലൂർ സ്ഥാപിച്ചത് ടാറ്റയാണ്. ൗടളടഎഭലളധളഴളണ മത എഴഭഢടബണഭളടഫ ണെലണടറഡദ (ൗഎഎ)െ സ്ഥാപിച്ചതും അദ്ദേഹമാണ്. രാജ്യതാത്പര്യങ്ങൾക്കൊപ്പം നിൽക്കുന്ന വ്യവസായ പ്രമുഖരുമായി നെഹ്‌റു സഹകരിച്ചു.

നെഹ്‌റുവിന്റെ വിദേശ നയങ്ങളെപ്പറ്റിയാണ് ഇനി ചർച്ച ചെയ്യേണ്ടത്. ഇന്ത്യ സ്വതന്ത്രയായ സമയത്ത് ലോകരാജ്യങ്ങൾ രണ്ട് ധ്രുവങ്ങളായി മാറി. ംേേന്റൈ നിയന്ത്രണത്തിലുള്ള ലമഡധടഫധലള വിഭാഗവും ംഅേയുടെ നിയന്ത്രണത്തിലുള്ള ഡടയധളടഫധലള വിഭാഗവും. ഇതിൽ എവിടെ നിൽക്കണം എന്ന് സ്വാഭാവികമായ സംശയമായിരുന്നു. ചേരിചേരാതെ നിൽക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനം. അങ്ങനെ ഇന്ത്യയുടെ നേതൃത്വത്തിൽ ഒരു ചേരിചേരാനയം രൂപംകൊണ്ടു. ഈജിപ്ത് അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം ചേർന്നു. അന്ന് റഷ്യയ്‌ക്കൊപ്പം ചേർന്നിരുന്നുവെങ്കിൽ ചിതറിപ്പോയ അനേകം രാജ്യങ്ങൾക്കൊപ്പമായിരുന്നു ഇന്ത്യയുടെ സ്ഥിതിയും. മറിച്ച് അമേരിക്കയ്‌ക്കൊപ്പമായിരുന്നു എങ്കിൽ അവർക്ക് പൂർണമായും വിധേയപ്പെട്ടുകൊണ്ട് മുന്നോട്ട് പോവേണ്ടി വന്നേനെ. അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥപോലെ.
ബഹുസ്വരമായൊരു ഭരണഘടന രാജ്യത്തിനുവേണ്ടി നിർമിക്കുന്നതിൽ നെഹ്‌റു ഒരു പ്രധാന പങ്ക് വഹിച്ചു. അംബേദ്കറോടും രാജേന്ദ്രപ്രസാദിനോടും സഹകരിച്ചുകൊണ്ടായിരുന്നു ഇത്.

ഇതിൽനിന്ന് വ്യക്തമാവുന്ന ഒരു കാര്യം ഇന്ത്യയുടെ സുസ്ഥിര വികസനത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും നെഹ്‌റുവിന്റെ നയങ്ങൾ പിന്തുടരുന്നതാണ് നല്ലത് എന്നതാണ.

Related tags : Jawaharlal NehruNaveenPolitics

Previous Post

ബലിയും പുനർജനിയും: പി. രാമന്റെ കവിതയിലെ കഥാർസിസ്

Next Post

കാക്ക പത്താം വാർഷികാഘോഷത്തിൽ സുനിൽ പി. ഇളയിടം

Related Articles

politics

ലക്ഷം ലക്ഷം പിന്നാലെ …

politics

ഇന്ത്യാ സഖ്യം ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ: ബി ജെ പി

politics

റായ്ബറേലി രാഹുൽ നിലനിർത്തി, വയനാട്ടിൽ പ്രിയങ്ക

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
നവീൻ പ്രസാദ്

നെഹ്‌റു നവഭാരത ശിൽപി

നവീൻ പ്രസാദ് 

1889-ൽ മോത്തിലാൽ നെഹ്‌റുവിന്റെയും സ്വരൂപ റാണിയുടെയും മകനായി അലഹബാദിൽ ജനിച്ച ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ...

Naveen Prasad

നവീൻ പ്രസാദ് 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven