• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കള്ളരെന്നു കല്ലെറിയപ്പെടുന്നവർ

ചിന്നു എസ്. March 27, 2020

ചിലനേരത്തൊരു പ്രേമക്കാറ്റുവീശും.
കടലുപ്പിന്റെ കനത്ത മണമുള്ള
ദിവസങ്ങളിലേയ്ക്ക്,
നമ്മളിഴഞ്ഞു പോകും.

പ്രേമത്തോളം പോന്ന
മൗനത്തെ വായിച്ചും,
അകലത്തോളം അതിരുകെട്ടിയ
വാക്കുകളെ വരച്ചിട്ടും,
നിലാവു കണ്ടിരിക്കുന്ന
രാത്രിയുടെ ചങ്കിൽ,
നീ മഴനനഞ്ഞു വന്നുകയറും.

കല്പനകളില്ലാത്തവരുടെ ഹൃദയത്തെ
ലോകത്തോടു വിളിച്ചു പറഞ്ഞ്,
മധുരമില്ലാത്തൊരു പഴച്ചാറിന്റെ
രുചി അളക്കുമ്പോലെ,
നീ പിന്നെയും
അവളിൽ നോക്കും.

ഒരു ദിവസവും
ഉപ്പുകല്ലിന്റെ
രുചിയറിയാതെ
നമ്മൾ തുഴഞ്ഞുപോകില്ലെന്നൊരു
പാട്ടുമാത്രം,
ഒറ്റവരിയിലവൾ
നിന്റെ ഹൃദയത്തോട് പറയും.

രഹസ്യങ്ങളില്ലാത്തവരായി
മണ്ണിലന്നേരം
നമ്മൾ ഉരിഞ്ഞുവീഴും.

നമ്മളല്ലാത്തവർ
നമ്മെ
കള്ളരെന്നു
കല്ലെറിയും.

വഷളൻ കാറലുകൾ
തൊണ്ടയിൽ കുടുക്കിയിട്ടൊരു
ജനതയ്ക്കു മുന്നിലൂടെ,
പ്രേമത്തിന്റെ കാടും ചുമന്നന്നേരം
ചെറിയ ചില മനുഷ്യർ
നടന്നു പോകും.

ചിതറാനിടമില്ലാത്ത
ചിലയിടങ്ങളിലിരുന്നു
തീകായുമ്പോൾ,
എത്ര നന്നായാണ്
പ്രേമംകല്പനകളിൽ നിന്നിറങ്ങിപ്പോകുന്നത്…

Related tags : Chinnu sPoem

Previous Post

മണ്ണോർമകളിലെ വേരുകൾ

Next Post

വി.ജെ. ജെയിംസ്: ഉണരാനായി ഉയരുന്ന ഉൾവിളികൾ

Related Articles

കവിത

സമർപ്പണം

Uncategorizedകവിത

യാമിനി

കവിത

നിറഞ്ഞുകൊണ്ടേയിരിക്കുന്നവർ

കവിത

മണങ്ങളുടെ വഴി

കവിത

ആരോ ചീന്തിയെറിഞ്ഞ ഏടുകൾ

More Articles From:
ചിന്നു എസ്.

ഇടക്കിടെ മരിക്കുന്നൊരോർമ്മ

ചിന്നു എസ് 

നിലംതുടച്ചും നിറയെവിളമ്പിയുംനീ നിറച്ച കപ്പയും കറിയുംനാളേറെയായിട്ടുംനാടുവിട്ടോടിയ ഓർമ്മകളിലുണ്ട്. അന്ന്,നിനക്ക് രോഗം വന്നിട്ടില്ല.മിണ്ടാതിരുന്ന്,ആരുടേയും കണ്ണിലൂടെ നീ,നിന്നെ...

കള്ളരെന്നു കല്ലെറിയപ്പെടുന്നവർ

ചിന്നു എസ്. 

ചിലനേരത്തൊരു പ്രേമക്കാറ്റുവീശും. കടലുപ്പിന്റെ കനത്ത മണമുള്ള ദിവസങ്ങളിലേയ്ക്ക്, നമ്മളിഴഞ്ഞു പോകും. പ്രേമത്തോളം പോന്ന മൗനത്തെ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven