• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മൃഗയ

ഗണേഷ് പുത്തൂർ May 1, 2020 0

പൂനെയിലെ ഒരു ചുവന്ന തെരുവിൽ
അപരിചിതരായവർക്കിടയിലൂടെ
ഇരുണ്ട നിമിഷങ്ങളെണ്ണി നടക്കുമ്പോൾ
പിന്തുടരുന്ന കണ്ണുകളിൽ തിളയ്ക്കുന്ന
അതിതീവ്രമായ ദു:ഖമറിയാതെ
ഈ നഗരം ചിരിക്കുന്ന ഗാന്ധിയുടെ
മടിയിൽ മയങ്ങിവീഴുന്നു.

വാഹനങ്ങളുടെ ഇരമ്പലൊഴിച്ചാൽ
ഈ വീഥി ശാന്തമാണ്.
ഇരുവശങ്ങളിലെയും പീടികകൾക്ക് മുന്നിൽ
മുഖം മറച്ചു നിൽക്കുന്നവർക്കരികിലേക്ക്
ചിലർ എത്തുന്നുണ്ട്,

വിലപേശലിന് ശേഷം അപരിചിതമായ
ഇടങ്ങളിലേയ്ക്ക് അവർ സഞ്ചരിക്കുന്നു –
കാടും തൂണുകളും ഓട പോലെ
ഒഴുകുന്ന ഒരു നദിയും കടന്ന്.

ശരീരം ഒരു അളവുകോലാണ്.
ദശാബ്ദക്കാലമായ് ബീജക്കടലിൽ
നങ്കൂരമിട്ടവരുടെ തൊലിയിൽ
ചുളിവുകൾ തലപൊക്കിനോക്കുന്നുണ്ട്.

കാൽനടക്കാർ ഏറുകണ്ണിട്ട്
നോക്കാതെപോവുന്നതിലെ ആശങ്ക
അവിടുത്തെ പുതുപെണ്ണുങ്ങളുടെ
തീച്ചൂളയിലും ആളിപ്പടരുന്നു.

തുളച്ചുകയറുന്ന ആഴമേറിയ നോവിൽ
അനക്കമറ്റ് അവർ ശ്മശാനങ്ങളെ
കിനാവ് കാണുന്നു.

വലിച്ചുകീറിയ കുപ്പായങ്ങൾ
ചേർത്തുവച്ചോരു മലയുടെ മുകളിൽ നിന്ന്
സൗന്ദര്യവർണനകൾ നടത്തുന്നവർ –
നഗരമിപ്പോൾ ഉറക്കം നടിക്കുകയാണ്.

ഇനിയുമെത്രനാൾ തുടരും നാം,
രാത്രിയിലെ ഈ നായാട്ടും
നിർവികാരമായ ദേഹങ്ങൾ
കടിച്ചു മുറിക്കാനുള്ള വേട്ടക്കാരന്റെ കൊതിയും.

മൊബൈൽ: 8547547902

Related tags : Ganesh PuthoorPoem

Previous Post

നിങ്ങൾ ക്യുവിലാണ്

Next Post

ഫംഗസ്

Related Articles

കവിത

കുട്ടികൾക്കൊരു കത്ത്

കവിത

പെൺ വഴികൾ

കവിത

വിസിൽ

കവിത

കള്ളരെന്നു കല്ലെറിയപ്പെടുന്നവർ

കവിത

ഷട്ടറിന് മുന്നിൽ കാത്തുനിൽക്കുന്ന ഉറുമ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഗണേഷ് പുത്തൂർ

നിശ്ശബ്‌ദം

ഗണേഷ് പുത്തൂർ 

1 പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടപ്പോൾഉണ്ടായ വലിയ സ്ഫോടനം,സൗരയൂഥങ്ങൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾഓരോന്നായി പിറവിയെടുത്തപ്പോൾചിലത് മറ്റുചിലതിനെ വലം വെയ്ക്കുന്നു.ശബ്ദത്തെ...

മൃഗയ

ഗണേഷ് പുത്തൂർ 

പൂനെയിലെ ഒരു ചുവന്ന തെരുവിൽ അപരിചിതരായവർക്കിടയിലൂടെ ഇരുണ്ട നിമിഷങ്ങളെണ്ണി നടക്കുമ്പോൾ പിന്തുടരുന്ന കണ്ണുകളിൽ തിളയ്ക്കുന്ന...

ആവർത്തനം

ഗണേഷ് പുത്തൂർ  

''നിന്നെ ഞാൻ പ്രണയിക്കുന്നു'' എന്ന് ഞാൻ. ''കാലത്തിന്റെ യവനികയ്ക്കു പിന്നിൽ ഈ കാതുകൾ കേൾക്കാൻ...

Ganesh Puthoor

ഗണേഷ് പുത്തൂർ  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven