• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

വെയിലിറക്കങ്ങളിൽ ഒരു ഉടൽ

ഡോ. സംഗീത ചേനംപുള്ളി October 26, 2019 0

ഉടൽ ചരടിനെ മറന്ന പട്ടമാണ്
ഉള്ളിൽ കവിത മുളയ്ക്കുമ്പോൾ അത്‌ വ്യാകരണ നിയമങ്ങൾ ലംഘിച്ചു തുടങ്ങും
പിന്നെ കാകളിയും കേകയുമല്ലാത്ത
ഏതോ പ്രാചീന ശീലിലാവും അതിന്റെ നിലവിളികൾ
വേദനകളുടെ വിരിപ്പിൽ ഒരു ചോരപ്പാടായി
അത് സ്വയം അടയാളപ്പെടുത്തും
തിരകളെ നിറച്ചു വയ്ക്കാൻ മാത്രം
വെറുമൊരു കടലാവും
മീൻ കണ്ണുകൾക്ക് കൊത്തിവലിക്കാൻ
ചൂണ്ടയിലേക്ക് തന്നെത്തന്നെ
കൊരുത്തു വയ്ക്കും
കാറ്റത്ത് പറന്നുപോയ ഉടുപ്പായി
ഉടമയെ തിരഞ്ഞു നടത്തിക്കും

വെയിൽ തൊടാത്ത ഇരുൾമൂലകൾ
അതിന്റെ പ്രത്യക്ഷങ്ങൾ
വിരലുകളിൽ തടഞ്ഞുപോയ തലോടലുകൾ
അതിന്റെ രഹസ്യങ്ങൾ
ഒറ്റഞൊടിയിൽ ചീറിയമരും പൊടിക്കാറ്റുകൾ
അതിന്റെ വിശപ്പുകൾ
കണ്ണുകളിൽ കെട്ടിയ അണകൾ
അതിനെ മീൻ വേട്ട കഴിഞ്ഞ കുളമാക്കുന്നു
വെയിൽപ്പാടുകളുടെ ഇരുളിച്ചയിൽ
അത് കാലത്തെ സൂക്ഷിച്ചു വയ്ക്കുന്നു
ഓർമകളുടെ പാഴ്ത്തുണ്ടുകളെ
തൊലിയിൽ അലസം ഞൊറിഞ്ഞിടുന്നു
ഒരിക്കൽ ശമിച്ചുകഴിഞ്ഞ
നിലവിളികളുടെ തീരത്ത്അടിഞ്ഞുപോയ അതിനെ
നാം ഒരുമിച്ച് കണ്ടെടുക്കും, വീണ്ടെടുക്കും.

Related tags : PoemSangeetha Chenampully

Previous Post

ഇവളും കവിതയും

Next Post

വീണ്ടും

Related Articles

കവിത

ത്രികാലജ്ഞാനികൾ

കവിത

പ്രണയഗ്രന്ഥം തുറക്കുമ്പോൾ

കവിത

കാവലാൾ

കവിത

തെരുവുകളില്‍ ഇണ ചേരുന്നവര്‍ 

കവിത

മറന്നുവെച്ച ആകാശങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഡോ. സംഗീത ചേനംപുള്ളി

വെയിലിറക്കങ്ങളിൽ ഒരു ഉടൽ

ഡോ. സംഗീത ചേനംപുള്ളി 

ഉടൽ ചരടിനെ മറന്ന പട്ടമാണ് ഉള്ളിൽ കവിത മുളയ്ക്കുമ്പോൾ അത്‌ വ്യാകരണ നിയമങ്ങൾ ലംഘിച്ചു...

മറന്നുവെച്ച ആകാശങ്ങൾ

ഡോ സംഗീത ചേനംപുള്ളി 

പണ്ടെങ്ങോ മറന്നു വച്ച ഒരാകാശത്തെ വീണ്ടും തിരയുമ്പോൾ ഉയരങ്ങളുടെ ഓർമകൾ കുതിപ്പുകൾക്ക് വഴികാട്ടും മേഘക്കുഞ്ഞാടുകളെ...

സഹജീവിതം

ഡോ. സംഗീത ചേനംപുള്ളി  

താലി, മോതിരം, പുടവ പൊതുസമ്മത ബ്രാക്കറ്റിൽ ആരും ചേർത്ത് വച്ചിട്ടില്ല തടി ചുട്ട് തല...

Sangeetha Chenampully

സംഗീത ചേനംപുല്ലി 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven