• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ആയ്ദാൻ: മുളങ്കാടുകൾ പൂക്കുന്ന പെണ്ണരങ്ങ്

പി.കെ. മുരളീകൃഷ്ണൻ April 18, 2018 0

‘നിൽക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളിൽ നാടകം,
മുന്നിൽ നിങ്ങളും…’
എന്ന് പറഞ്ഞത് മലയാള നാടകവേദിയിലെ ഒറ്റയാൾ പട്ടാളമായിരുന്ന
എൻ എൻ പിള്ളയാണ്.
ഒരിക്കൽ, ‘നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം’ എന്നു
പാടിയത്, ഭാസ്‌കരൻ മാസ്റ്ററും.
നാലഞ്ചു മുളങ്കമ്പുകൾ മാത്രം കൂട്ടിക്കെട്ടിയ ഒരു കുടിൽ. മുറ്റ
ത്ത് മുളകൊണ്ടുണ്ടാക്കിയ മൂന്ന് ഇരിപ്പിടങ്ങൾ. മുള അഴയ്ക്കയിൽ
നിവർത്തിയിട്ട നിറം മങ്ങിയ ഒരു തുണി.

കാവ്യബിംബങ്ങളെപ്പോലെ, ഇവയെ മാത്രം അരങ്ങിലെ വസ്തുക്കളാക്കി,
സത്യസന്ധവും നിഷ്‌കളങ്കവുമായ നേർജീവിതത്തിന്റെ
പരിച്‌ഛേദം പോലെ, ഓരവാസികളുടെ സഹന സമരത്തിന്റെ
ചിത്രഭൂമിക തീർത്ത് മുളങ്കാടിന്റെ സംഗീതം കേൾപ്പിക്കുകയാണ്
‘ആയ്ദാൻ’ എന്ന നാടകത്തിലൂടെ, മഹാരാഷ്ട്രയുടെ പ്രി
യ നാടകകാരി, അടുപ്പമുള്ളവരെല്ലാം ‘സുഷമ തായ്’ എന്നു വിളി
ക്കുന്ന, ‘വൈ മി സാവിത്രി ഭായ്’ (ഗണല, എ ടബ ടേവധളദറധ ആദടധ) എന്ന
ഏകപാത്ര നാടകത്തിലൂടെ, ലോകപ്രശസ്തിയിലേക്കുയർന്ന,
ശ്രീമതി സുഷമ ദേശ്പാണ്ഡെ.
സ്ത്രീ മുന്നേറ്റങ്ങളുടെ മറാഠ ഭൂമികയിൽ അതിശക്തമായി തൂലിക
ചലിപ്പിക്കുന്ന ദളിത് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ശ്രീ
മതി ഊർമിള പവാറിന്റെ ‘ആയ്ദാൻ’ (അടസഢടടഭ) (ൗദണ കണടവണ
മത ഛസ ാധതണ: അ ഉടഫധള കമബടഭ’ല ഛണബമധറല 2002) എന്ന ആത്മകഥയെ
ആധാരമാക്കി രൂപപ്പെടുത്തിയതാണ്, അതേപേരിലുള്ള നാടകം.
അടിസ്ഥാനപരമായി ചെറുകഥാകൃത്തായ ഊർമിള പവാർ,
ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കുമെതിരെ
പോരാടിയ ദളിത് സ്ത്രീകളുടെ മൂന്ന് തലമുറകളുടെ
കഥകളാണ് തന്റെ ആത്മകഥയിലൂടെ തുറന്നെഴുതിയിട്ടുള്ളത്.

കൊങ്കണ ദേശത്ത് നിന്നും മുംബൈയിലേക്ക് യാത്ര ചെ
യ്ത, ‘മഹർ’ എന്ന ദളിത് സ്ത്രീ, ഊർമിള പവാർ, എങ്ങനെ ജാതി
വ്യവസ്ഥയുടെ നെറികേടുകളോടും ഭിന്നലിംഗ പ്രശ്ങ്ങളോടും
എഴുതി, പോരാടി മുന്നേറി, എന്ന ജീവിത ചരിത്രം തന്നെയാണ്
സുഷമ ദേശ്പാണ്ഡെ ഒരു പെണ്ണരങ്ങിൽ നെയ്‌തെടുക്കുന്ന
ത്. നാട്ടുഭാഷയും പ്രയോഗങ്ങളും അതേപോലെ, അർത്ഥഭംഗം
വരാതെ, ഒട്ടും കൂട്ടിക്കലർപ്പില്ലാതെ അവതരിപ്പിച്ചു എന്നതുകൂടി
യാണ് ‘ആയ്ദാൻ’ എന്ന നാടകത്തിന്റെ രചനാപാഠത്തിന്റെയും
രംഗഭാഷയുടെയും കരുത്തും ഭംഗിയും.
മുഴുവനായും ബ്രഹ്റ്റിന്റെ നാടക സങ്കേതങ്ങൾ സ്വീകരിച്ചിട്ടി
ല്ലെങ്കിലും, ആഖ്യാന-നാടകീയ സമ്പ്രദായം പരമാവധി ഉപയോഗപ്പെടുത്തുവാൻ
സുഷമ ദേശ്പാണ്ഡെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നന്ദിത
ധൂരിയും, ശുഭാംഗി സവർക്കറും, ശില്പ മാനേയും, ആഖ്യാതാക്കളും
അഭിനേതാക്കളുമായി കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക്
തങ്ങളെ അനായാസം പകർന്നു വച്ചു. വളരെ
സൂക്ഷ്മമായി മെനഞ്ഞെടുക്കുന്ന മുളംകൊട്ടകൾ പോലെ, അഭി
നേത്രികളെ, ഒരു ജാലവിദ്യക്കാരിയെപ്പോലെ, അമ്മാനമാടിച്ചുകൊണ്ടാണ്
സുഷമ ദേശ്പാണ്ഡെ, ഊർമിള പവാറിന്റെ ഓർമകളെ
അരങ്ങിന്റെയും സദസ്സിന്റെയും അനുഭവങ്ങളാക്കി മാറ്റിയത്.
യാതൊരു തടസ്സവും കൂടാതെയാണ് കഥാപാത്രങ്ങൾ പോലും പരസ്പരം
ഭാഗങ്ങൾ മാറി മാറി കഥ പറഞ്ഞഭിനയിച്ചതും.

‘ആയ്ദാൻ’ എന്ന വാക്കിന് മുളകൊണ്ടുണ്ടാക്കുന്ന സാധനങ്ങൾ
എന്നാണ് അർത്ഥം. അതായത്, കൊട്ട , മുറം, വട്ടി, തടുക്ക്,
പായ മുതലാവ. ഈ പേരിനു തന്നെയുണ്ട് ഒരു പ്രത്യേകത. കാരണം,
‘മുള’ ഒരു ‘ഓരവാസി’യാണ് എന്നതുതന്നെ. നമ്മളൊന്നും
മുള (കൃത്രിമമായതോ, അലങ്കാര ചെടികളോ അല്ല) വീടിന്റെയടുത്തോ
മുറ്റത്തോ വയ്ക്കാറില്ലല്ലോ. വേലിയരികിലോ, തൊടിയുടെ
ഏതെങ്കിലും കോണിലോ ആണ് എന്നും മുളയ്ക്കുള്ള സ്ഥാനം.
അതിർത്തിയിൽ വച്ച് അയൽപക്കക്കാരന്റെ പറമ്പിലേക്ക് പടർത്തി
അതിരു മാറ്റി കൂടുതൽ ഭൂമി കയ്യേറാനും കൂടി മുളയെ ആളുകൾ
ഉപയോഗിച്ചിരുന്നു. പൊട്ടിയ കുപ്പിയും, ചില്ലുകളും, ഉപയോഗശൂന്യമായ
വസ്തുക്കളും, ഉടഞ്ഞ ചട്ടിയും കലവുമെല്ലാം
വലിച്ചെറിയുന്ന ഒരു സ്ഥലം കൂടിയായിരുന്നു കേരള ഗ്രാമങ്ങളിൽ
പോലും മുളങ്കാടുകൾ. പക്ഷികളിൽ, കാക്കകളെപ്പോലെ, വൃക്ഷ
ലതാദികളിൽ എന്നും അവഗണിക്കപ്പെട്ട ഒരു വർഗം. എന്നിട്ടോ,
മുളയരി വലിയ വില കൊടുത്ത് ചന്തയിൽ നിന്ന് വാങ്ങുകയും
ചെയ്യും. ഈ കപട സദാചാരത്തിന്റെ നെറുകയിലേക്ക് മുളവടി
കൊണ്ടുതന്നെ അടികൊടുക്കുന്ന നാടകം കൂടിയാണ് ‘ആയ്ദാൻ’.
ജാതിയുടെയും മതത്തിന്റെയും ഭിന്നലിംഗത്തിന്റെയും പേരിൽ സമൂഹത്തിൽ
നിന്ന് ഭ്രഷ്ടരാക്കി മാറ്റി നിർത്തി, മണ്ണോരങ്ങളിലേക്ക്
തള്ളിമാറ്റുക മാത്രമല്ല, തല്ലി മാറ്റുക കൂടി ചെയ്തവരുടെ കഥപറയുവാൻ,
ഒരു മർമപ്രയോഗം പോലെ, ഇതിലും അർത്ഥവത്തായ
ഒരു പേര് സാധ്യവുമല്ല.

ഊർമിള പവാറിന്റെ അമ്മയുടെ സാന്നിധ്യം ഈ നാടകത്തിൽ
ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. പവാർ പറയുന്നു: ‘എന്റെ അമ്മ
ആയ്ദാൻ നെയ്യാറുണ്ട്’. പവാറിന്റെ കഥയിലും നാടകത്തിലും വാക്കുകളുടെയും
സംഭവങ്ങളുടെയും ഇത്തരം ഒരു നെയ്ത്ത് വിദ്യ
നമുക്ക് ദർശിക്കാനാവും. അമ്മയുടെ കൈകളിലൂടെ എങ്ങനെ ഒരു
‘ആയ്ദാൻ’ നെയ്‌തെടുത്ത് പൂർണരൂപമാകുന്നു, അതുപോലെത്തന്നെയാണ്
തന്റെ എഴുത്തും എന്ന് പവാർ അവകാശപ്പെടുന്നുണ്ട്.
വേദനയും, സഹനവും ധർമസങ്കടങ്ങളും നെയ്‌തെടുത്ത സൂക്ഷ്മമായ
നേരെഴുത്തിന്റെ ദൃശ്യചാരുത.

ഒരിടത്ത്, പവാർ ഇങ്ങനെ ഓർക്കുന്നുണ്ട്: ”മാതൃത്വത്തെപ്പ
റ്റി ഞാൻ അമ്മയോട് ചോദിച്ചു. അമ്മ ഒറ്റവാക്കിൽ പറഞ്ഞു. ‘ത്യാഗം’.
അത് പറയുമ്പോൾ, സങ്കടം കൊണ്ട് അമ്മയുടെ മുഖം കനത്തിരുന്നു”.

ഊമിള പവാർ ജനിച്ചതും വളർന്നതും കൊങ്കൺ ദേശത്താണ്.
ജീവിതാനുഭവങ്ങളിൽ, ഊർമിളയുടെ ആദ്യത്തെ തിരിച്ചറിവായിരുന്നു,
താനൊരു ദളിത് ആണെന്ന്. പിന്നീട്, ഒരു സ്ത്രീയാണെന്നും.
വിധവയായ അമ്മ, ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ കഷ്ടപ്പെട്ട്
‘ആയ്ദാൻ’ നെയ്യുന്നതു കണ്ടു വളർന്ന ബാല്യം. പവാർ
എഴുതുന്നുണ്ട്: ”ഞാനൊരു കുറുമ്പുകാരി പെൺകുട്ടിയായിരുന്നു.
ചെറുപ്പത്തിൽ ഒരുപാട് തവണ അമ്മയോട് വഴക്കിട്ടിട്ടുണ്ട്. പക്ഷെ,
ഈ പുസ്തകം എഴുതുമ്പോഴേക്കും, ഞാൻ അമ്മയുടെ സ്ഥാനത്തെത്തി
എന്ന് തിരിച്ചറിയുന്നു. മാത്രമല്ല, ഞാനും എന്റെ കൂടുതൽ
സമയവും ജാതി-മതത്തിലധിഷ്ഠിതമായ, അയിത്തങ്ങളുടെയും,
തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും അനാചാരങ്ങളുടെയും
ഒരു സമൂഹത്തിൽ തന്നെയാണ് ചെലവഴിക്കുന്നതെന്നും.
എനിക്ക് ഭർത്താവിനെയും മകനെയും നഷ്ടപ്പെട്ടു. എന്റെ
ആവശ്യങ്ങൾ അറിയാതെ, വീടിനപ്പുറത്ത് എനിക്കൊരു ലോകമു
ണ്ട് എന്നു മനസ്സിലാക്കാൻ ശ്രമിക്കാതെ രണ്ടു പെൺമക്കളും എന്നെ
തെറ്റിദ്ധരിച്ചു. ജീവിതം സങ്കീർണവും ദുഷ്‌കരവുമായി”.
ഗദ്യരീതിയിലുള്ള പവാറിന്റെ എഴുത്ത്, അതേപടി നാടകത്തി
ന്റെ വിവിധ ഭാഗങ്ങളിൽ നിലനിർത്തിയിട്ടുണ്ട്. വൈയക്തിക പ്രശ്‌നങ്ങളും
സ്വകാര്യദുഖങ്ങളും പങ്കുവയ്ക്കുക മാത്രമല്ല, എഴുപതുകളിലെ
രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളുണ്ടാക്കിയ അവബോധവും
ഉണർച്ചയും പവാറിന്റെ രചനയിൽ ദർശിക്കാം. പ്രേക്ഷകനെ
ചിരിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന സ്‌കൂൾ രംഗങ്ങൾ പിന്നീട് പ്രേക്ഷകനെ
ലജ്ജിപ്പിക്കുന്ന തരത്തിലേക്ക് വളരുന്നു. ജാതി വിവേചനത്തിന്റെയും
തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും
ലക്ഷണങ്ങളും വിശപ്പിനെ കളിയാക്കലും, കുട്ടികളിൽ നിന്ന്
തന്നെ വളർന്നു വരുന്ന പ്രവണത, ഇന്നും ഇന്ത്യൻ സമൂഹത്തി
നു നേരെ തിരിച്ചു പിടിക്കുന്ന ഒരു കണ്ണാടിയാണ്. മലയാളത്തി
ലെ അടുത്ത കാലത്തുണ്ടായ കുട്ടികളുടെ നാടകങ്ങളായ, റഫീ
ക്ക് മംഗലശ്ശേരിയുടെ ‘അന്നപ്പെരുമ’യും, അരുൺ ലാലിന്റെ ‘മറഡോണ’യുമൊക്കെ
നമുക്ക് ഇതിനോട് കൂട്ടിവായിക്കാം.

ഊർമിള പവാർ വീട്ടിലനുഭവിക്കുന്ന മാനസിക സമ്മർദവും
സംഘർഷവും നമ്മെ ചോദ്യത്തിന്റെ മുൾമുനയിൽ നിർത്തുന്നുണ്ട്.
സമൂഹത്തിൽ തനിക്കു കിട്ടുന്ന സ്ഥാനവും മാനവും, നിലയും
വിലയും സ്വന്തം വീട്ടിൽ, ഭർത്താവ് ഹരിശ്ചന്ദ്രനെ എത്രത്തോളം
അസ്വസ്ഥനാക്കുന്നുണ്ട് എന്നതു മുതൽ, വളർന്നു വരുന്ന
അയാളുടെ അപകർഷതാബോധവും അതുമൂലം സ്ത്രീ അനുഭവിക്കേണ്ടി
വരുന്ന മാനസിക പീഡനങ്ങളും, സ്ത്രീസമത്വവും
സ്വാതന്ത്ര്യവും പുറമെ പ്രസംഗിക്കുന്ന ഓരോരുത്തരേയും ഇരുത്തി
ചിന്തിപ്പിക്കുന്നതുതന്നെയാണ്. ഒരിടത്ത്, മനുസ്മൃതിയെക്കുറിച്ചും
ഊർമിള പവാർ സൂചിപ്പിക്കുന്നുണ്ട്: ”മനുസ്മൃതി സ്ത്രീ
കൾക്ക് ഒരു പാട് വിലക്കുകൾ നൽകിയാണ് ജാതി വ്യവസ്ഥ നിർ
മിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ബാബാസാഹേബ് അംബേദ്കർ
പറഞ്ഞിട്ടുള്ളത്, സ്ത്രീയാണ് ജാതി വ്യവസ്ഥയുടെ ഗേറ്റ് വേ എന്ന്”.
ജാതിയുടെ അടിസ്ഥാനത്തിലുള്ള, ഹിന്ദു മതത്തിൽനിന്ന്
ബുദ്ധമതത്തിലേക്കുള്ള ഊർമിള പവാറിന്റെ മാറ്റം, ബാബാ സാഹേബ്
അംബേദ്കറുടെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ടായിരുന്നു.
ആ പരിവർത്തനം, ഊർമിള പവാറിന്റെ വ്യക്തിപരമായ വളർച്ചയെ
വളരെയധികം സഹായിച്ചു. മുംബൈയിലേക്ക് താമസം
മാറിയതോടെ ഊർമിള പവാർ പൂർണമായും ഒരു ഫെമിനിസ്റ്റായി
മാറുന്നു. അങ്ങനെ തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാം
ഘട്ടം ആരംഭിക്കുന്നു.

ഒരു നാടകം ‘ഇങ്ങനെയാണ്’ എന്നെഴുതിയവസാനിപ്പിക്കാനല്ല
ഈ കുറിപ്പ്;

ഇനിയും വായിക്കാനും കാണാനുമിരിക്കുന്നവയുടെ ആമുഖമോ
തുടർക്കഥയുടെ ആദ്യഭാഗമോ മാത്രമാണിതെന്ന് തിരിച്ചറിയാനാണ്.
കലാസ്വാദനത്തിനുപരി, ഒരു നാടകം മുന്നോട്ടു വയ്ക്കുന്ന
ആശയപരവും രാഷ്ട്രീയവുമായ കാഴ്ചപാടുകളും, നിലപാടുകളുമൊക്കെത്തന്നെയാണ്
അതിനു കാരണം. നമ്മുടെ രാഷ്ട്രബോധത്തിൽ
ഭരണഘടനാ പരിരക്ഷയ്ക്കപ്പുറത്ത് കീഴാള ജനതയുടെ
സ്ഥാനം പണ്ട് ഗ്രാമത്തിനു പുറത്തായിരുന്നു. ‘ഗ്രാമത്തിൻ പുറത്തങ്ങു
വസിക്കുന്ന ചാമർ നായകൻ തന്റെ കിടാത്തി ഞാൻ’
എന്നാണ് കുമാരനാശാൻ എഴുതിയത്. ഇപ്പോഴും പൂർണമായ സാമൂഹ്യമാറ്റം
വന്നിട്ടില്ല. ഉത്തർ പ്രദേശിലെ ഇത്താവ ജില്ലയിൽ മാറിയ
ബ്ലോക്കിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ജയിച്ച ദളിത്
സ്ത്രീയെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ സവർ
ണർ അനുവദിച്ചില്ല എന്നത് ‘ഏഷ്യൻ എയ്ജ്’ റിപ്പോർട്ട് ചെയ്ത
വാർത്തയാണ്. രാജസ്ഥാനിൽ ഒരു ഒരു ദളിതന്റെ മൂക്ക് സൂചിയും
നൂലും കൊണ്ട് തുന്നിച്ചേർത്ത കഥയും നാം മറന്നിട്ടില്ല. അമ്പലത്തിൽ
പ്രാർത്ഥിക്കുന്ന ദളിതന് ഇന്നും ഒഡിഷയിൽ പിഴയടയ്‌ക്കേണ്ടി
വരുന്നു. ദളിത് സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും
പീഡിപ്പിക്കുകയും ചെയ്യുന്നത് ഒരു സാമൂഹ്യാവകാശമായി കരുതുന്ന
സവർണ സമൂഹമാണ് ഇന്നും ഇന്ത്യയിലുടനീളമുള്ളതും.

മധു എന്ന് പേരുള്ള ആദിവാസി യുവാവിനെ അടിച്ചു കൊന്ന, പ്രബുദ്ധ
കേരളത്തിൽ നിന്നു വന്ന, വാർത്തയുടെ ചൂടാറിയിട്ടില്ല.
ഇന്ത്യൻ പൊതു സമൂഹത്തിൽ തെളിഞ്ഞു വരുന്ന സവർണ വ്യ
ക്തിബോധം ഗുരുതരമായ ഒരവസ്ഥയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്.
പുനരുല്പാദിപ്പിക്കപ്പെടുന്ന ജാതീയത പൊതുസ്ഥലങ്ങളെ
ചെറുതാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയിൽ, ജാതി
വ്യവസ്ഥയിലധിഷ്ഠിതമായ ഇന്ത്യൻ സമൂഹത്തിന്റെ അപകടകരമായ
വളർച്ചയുടെ നേർചിത്രം കോറിയിടുക മാത്രമല്ല, അനുഭവങ്ങളുടെ
ഒരു ചരിത്രാഖ്യായിക ചമയ്ക്കുക കൂടിയാണ്, ഊർമിള
പവാറിന്റെ ജീവചരിത്രത്തിലൂടെ സുഷമ ദേശ്പാണ്ഡെ ചെയ്യുന്ന
ത്. ആൺകോയ്മയിലൂന്നിയ ഒരു സമൂഹത്തിന്റെ പരിവർത്തനവും
പരിഷ്‌കരണവും സ്ത്രീവിമോചനപരമായിരിക്കില്ല എന്ന യാഥാർത്ഥ്യം
എല്ലാവരും ഉൾക്കൊള്ളുമ്പോഴേ, നാമോരോരുത്തരും
മാറ്റത്തിന്റെ മണിമുഴക്കങ്ങൾക്കൊപ്പം കർമ്മനിരതരാവൂ.

“We must all do theatre to find out who we are and discover who we could become”
– ദരിദ്ര നാടക വേദിയുടെ പിതാവ് ഓഗസ്റ്റോ ബോളിന്റെ വരികളാണിത്.
ദരിദ്രരും മർദിതരും പീഡിതരും ഓരവാസികളും ഉണരട്ടെ! പെണ്ണരങ്ങുകളിൽ
മാത്രമല്ല, ആണരങ്ങുകളിലും മുളങ്കാടുകൾ പൂക്കട്ടെ!
ഈ കെട്ട കാലം അതാവശ്യപ്പെടുന്നുണ്ട്!

(ഗേറ്റ് വേ ലിറ്റ് ഫെസ്റ്റിന്റെ ഭാഗമായി, ഈ നാടകം 2018 ഫെബ്രുവരി
23-ന് മുംബൈ നരിമാൻപോയന്റിലെ എൻ സി പി എ
ഓഡിറ്റോറിയത്തിൽ അവതരിപ്പിക്കുകയുണ്ടായി.)

Related tags : Dramamarathisushma deshpandeurmila pawar

Previous Post

ആപേക്ഷികം

Next Post

വീണ്ടെടുപ്പിന് വേണ്ടിയുള്ള വിലാപങ്ങൾ

Related Articles

Drama

ഞാനില്ലാത്ത ഞങ്ങൾ

Drama

ഭൂമിരാക്ഷസ്സം: നാടകത്തിന്റെ സ്ത്രീപക്ഷമുഖം

Drama

ഓബ്ജക്ട് തിയേറ്റർ: വഴുതനങ്ങ റിപ്പബ്ലിക്

Drama

നാടകം, ചരിത്രത്തെ ബോദ്ധ്യപ്പെടുത്തുമ്പോൾ

Dramaപ്രവാസം

പനവേൽ സമാജം കെ.എസ്. എൻ. എ. പ്രവാസി നാടക മത്സര വിജയികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
പി.കെ. മുരളീകൃഷ്ണൻ

ആയ്ദാൻ: മുളങ്കാടുകൾ പൂക്കുന്ന...

പി.കെ. മുരളീകൃഷ്ണൻ 

'നിൽക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളിൽ നാടകം, മുന്നിൽ നിങ്ങളും...' എന്ന് പറഞ്ഞത് മലയാള...

P.K. Muraleekrishnan

പി.കെ. മുരളീകൃഷ്ണൻ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven