• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

കാട്ടൂർ മുരളി September 12, 2023 0

ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ് ഗയ്-ബ്ലാച്ചെ (Alice Ida Antoinette Guy-Blache) എന്ന ഫ്രഞ്ചുകാരി(1873-1968). അതുപോലെ ഇന്ത്യൻ സിനിമയിൽ അതേ  സ്ഥാനത്ത് പ്രതിഷ്ഠിക്കാവുന്ന മറ്റൊരു വനിതയാണ് 1892-1983 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഫാത്‌മ ബേഗം.

കാട്ടൂർ മുരളി

ഇന്ത്യയിലെ ആദ്യത്തെ സംസാരചിത്രമായ ആലം ആര (1931)യുടെ നിർമ്മാതാവും സംവിധായകനുമായ അർദേശീർ ഇറാനിയുടെ വീർ അഭിമന്യു (1922) എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ച ഫാത്‌മ ബേഗം 1926 ലെ ബുൾബുൾ-ഇ-പരിസ്ഥൻ എന്ന നിശബ്ദ ചിത്രത്തിലൂടെയുമാണ് ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സംവിധായികയായത്. പിന്നീട് വൈകിയാണെങ്കിലും മറ്റു പല വനിതകളും ആ രംഗത്തേക്ക് കടന്നുവന്നു. ടി.പി. രാജലക്ഷ്മി, പ്രേമ കാരന്ത്, വിജയനിർമ്മല. ഫണി മജുൻഡാർ, സായ് പരഞ്ച്പേ, വിജയ മേത്ത, മീര നായർ, ദീപ മേത്ത, അരുണ രാജെ, അപർണസെൻ, കല്പന ലാജ്മി, രേവതി, നന്ദിത ദാസ്. തനൂജ ചന്ദ്ര, മേഘ്ന ഗുൽസാർ,ലീന യാദവ് , സോയ അഖ്തർ, ഫർഹാ ഖാൻ എന്നിങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക.

എന്നാൽ 1960 ൽ പൂനെയിൽ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ.; FTII) സ്ഥാപിതമായശേഷം അവിടെനിന്ന് സിനിമാസംവിധാനം പഠിച്ച് ഹിന്ദി സിനിമാരംഗത്ത് ചുവടുറപ്പിച്ച ആദ്യ വനിത എന്ന നിലയിൽ ശ്രദ്ധേയയാണ് മലയാളി കൂടിയായ പാർവതി മേനോൻ.

1920 കളിൽ മലബാർ  ഡെപ്യൂട്ടി കളക്ടറും എഴുത്തുകാരനുമായിരുന്ന ദിവാൻ ബഹാദൂർ ചേറ്റൂർ ഗോപാലൻ നായരുട മകൻ (കൈസർ-എ-ഹിന്ദ്) മണ്ണിൽ പദ്‌മനാഭൻ നായരുടെയും ശേഖരത്ത് ദേവകിയമ്മയുടെയും ഇളയ മകളാണ് പാർവതി മേനോൻ. കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിൽ മുംബൈയിലുള്ള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ (സി.എഫ്.എസ്.ഐ. CFSI) സി.ഇ.ഒ.യും ചീഫ് പ്രൊഡ്യുസറും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഡയറക്ടറുമൊക്കെയായി പ്രവർത്തിച്ച പാർവതി മേനോൻ 1972 ലെ ‘ഭാരത് ദർശൻ’ എന്ന ഡോക്യൂമെന്ററിയും 1980 ലെ ‘നാനിമാ’, 85 ലെ ‘കുക് ഡൂ കൂ’, 90 ൽ മമ്മൂട്ടിയും ശങ്കരാടിയെയും ആദ്യമായി ഹിന്ദി സിനിമയിൽ അഭിനയിച്ച ‘ത്രിയാത്രി’ എന്നിങ്ങനെ പല  ഫീച്ചർ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചശേഷം സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകയായി തുടരുന്ന പാർവതി മേനോന്റെ ആദ്യകൃതിയാണ് ചെന്നൈ നോഷൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ദേവ്‌ലാലി ഡെയ്‌സ്’ എന്ന ഇംഗ്ലീഷ് നോവൽ.  സ്വാതന്ത്ര്യാനന്തര കാലത്തെ സാമൂഹിക പശ്ചാത്തലത്തിൽ തന്റെ ബാല്യകാല വീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും ഓർമ്മകൾകൊണ്ട് മെനഞ്ഞെടുത്ത, യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദേവ്ലാലി ഡെയ്‌സ് എന്ന മനോഹരമായ നോവൽ പാർവതീ മേനോൻ എന്ന എഴുത്തുകാരിക്ക് ഏറെ പ്രശംകൾ നേടിക്കൊടുത്തിരുന്നു. ദേവ്ലാലി ഡെയ്‌സിനുശേഷം ഇപ്പോൾ പാർവതി മേനോൻ രചിച്ച മറ്റൊരു ഇംഗ്ലീഷ് പുസ്തകമാണ് ഇന്ത്യ ബുക്ക്സ് കോഴിക്കോട് പ്രസിദ്ധീകരിച്ച ‘ഫാമിലി ടൈംസ്-ടൂ ബ്രദേഴ്‌സ്’ എന്ന ജീവചരിത്രാഖ്യാനം. പേര് സൂചിപ്പിക്കും പോലെ രണ്ടു സഹോദരന്മാരുടെ ജീവചരിത്രവുമായി ബന്ധപ്പെട്ടതാണ് ഈ പുസ്തകം.

പാർവതി മേനോൻ

ഒരു നൂറ്റാണ്ടു മുമ്പുള്ള കാലഘട്ടത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു ദൗത്യമാണ് അവർ ഈ പുസ്തകത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്.  അതായത്, അക്കാലത്ത് മലബാർ ഡെപ്യൂട്ടി കളക്ടറും സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനുമായിരുന്ന തന്റെ മുത്തച്ഛൻ ചേറ്റൂർ ഗോപാലൻ നായരുടെയും (ദിവാൻ റാവുബഹാദൂർ) അദ്ദേഹത്തിന്റെ മൂത്ത സഹോദരനും അക്കാലത്തെ വൈസ്രോയിയുടെ കൗൺസിൽ അംഗവുമായിരുന്ന സർ സി. ശങ്കരൻ നായരുടെയും ജീവചരിത്രത്തെ ആധാരമാക്കി അവതരിപ്പിക്കപ്പെടുന്ന ചില ജീവനുള്ള കഥകൾ. കൊളോണിയൽ ഭരണത്തിന്റെ ചങ്ങലകളിൽനിന്ന് രാജ്യത്തെ സ്വാതന്ത്രമാക്കുന്നതിനായി നിർഭയരും പണ്ഡിതരുമായ ആ മലയാളി സഹോദരങ്ങൾ നടത്തിയ പോരാട്ടചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന തിളക്കമാർന്ന ആ കഥകളെ  ആധികാരികമായ വാഗ്മയ ചിത്രങ്ങളാക്കിത്തീർക്കുന്നതിൽ പാർവതി മേനോൻ  സിനിമയിലെന്നോണം ഇവിടെയും തന്റെ പ്രാഗൽഭ്യം തെളിയിക്കുന്നു.

കേന്ദ്ര കഥാപാത്രങ്ങളുടെ പ്രാതിനിധ്യം വികാസം പ്രാപിക്കുന്നതോടൊപ്പം ആദ്യാവസാനം അനിവാര്യമായും സാന്ദർഭികമായും ഇടയ്ക്കിടെ വന്നണയുന്ന ഇതര കഥാപാത്രങ്ങളും ജീവചരിത്രാഖ്യാനത്തിലെ ഊടും പാവുമായി വർത്തിച്ച് വായനക്കാരന്റെ ഓർമ്മയിൽ സ്ഥിരപ്രതിഷ്ഠ നേടുമ്പോൾ കൊളോണിയൽ ഭരണകാലതോടൊപ്പം ജാലിയൻ വാലാബാഗിന്റെയും മാപ്പിള ലഹളയുടെയും പ്രക്ഷുബ്ധമായ പരിവർത്തന കാലഘട്ടത്തിലൂടെ എഴുത്തുകാരിയോടൊപ്പം നടത്തേണ്ടി വരുന്ന ഒരു സഞ്ചാരം അല്ലെങ്കിൽ യാത്ര കൂടിയാണ് ഈ പുസ്തകത്തിന്റെ വായന എന്നും പറയാം. അതുവഴി ചരിത്രത്തിലെ നമ്മുടെ പൂർവികരുമായി സംവദികാക്കാൻ അവസരം ലഭിക്കുമ്പോൾ എത്രയെത്ര  ശ്രമകരങ്ങളായ സമയ ഘട്ടങ്ങളിലൂടെയാണ് അവർ കടന്നുപോന്നിട്ടുള്ളത് എന്ന ചിന്തക്കൊപ്പം  ആ ചരിത്രകാല യാഥാർഥ്യങ്ങൾക്കിപ്പുറം എന്തെല്ലാം മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന ഒരു സ്വയം വിലയിരുത്തലിന് നാം പ്രേരിതരായിത്തീരുകയും ചെയ്യുന്നു.

ചിന്തോദ്ദീപകവും അതേസമയം രസകരവുമായ പല അനുഭവങ്ങളാണ് ഈ പുസ്തകത്തിന്റെ മൊത്തത്തിലുള്ള സംഭാവന.  ബ്രിട്ടീഷുകാർക്കുവേണ്ടി ജോലി ചെയ്യുന്ന ഗോപാലൻ നായരുടെയും  അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സർ ചേറ്റൂർ ശങ്കരൻ നായരുടെയും തറവാട്ടു വിശേഷങ്ങളിലൂടെ ചുരുൾ നിവരുന്ന ഈ പുസ്തകത്തിലെ കഥകൾ ചരിത്രം മറന്നവർക്കു വേണ്ടിയുള്ള ഒരു ഓർമ്മപുസ്തകം കൂടിയാണെന്ന് പറയുന്നതിൽ തെറ്റില്ല.

പത്ത് അധ്യായങ്ങളുള്ള ‘ഫാമിലി ടൈംസ്-ടൂ ബ്രദേഴ്‌സ്’ എന്ന പുസ്തകത്തിൽ റാവു ബഹാദൂർ ചേറ്റൂർ ഗോപാലൻ നായരുടെ മകൻ ‘അപ്പ’ എന്ന പദ്മനാഭനെ തന്റെ അമ്മവീട്ടിൽനിന്നും പിതാവിന്റെ തറവാട്ടിലേക്ക് കുതിരവണ്ടിക്കാരൻ ചാത്തുണ്ണി കൂട്ടിക്കൊണ്ടുവരുന്നതോടെയാണ് പുസ്തകത്തിന്റെ ആദ്യ അധ്യായം തുടങ്ങുന്നത്.  

1906 ൽ, അതായത്  116  വര്ഷം മുമ്പ് കോഴിക്കോടിനെ ചുറ്റിപ്പറ്റിയുള്ള സ്ഥലകാലങ്ങളെയും വ്യക്തികളെയും  പരിചയപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് ഈ അധ്യായത്തിൽ.  രണ്ടാം അധ്യായത്തിലെ കൂടുതൽ ആത്മനിഷ്ഠമായ കുടുംബ സംഭാഷണങ്ങളിൽ ചേറ്റൂർ ഗോപാലൻ നായർ കൗമാരത്തിലേക്ക് പ്രവേശിക്കുന്ന അപ്പയോട് അവന്റെ അമ്മയുടെ (ഗോപാലൻ നായരുടെ പരേതയായ ആദ്യ ഭാര്യ) ഹ്രസ്വകാല ജീവിതത്തെയും കേരളത്തിലെ നായർ സമുദായത്തിലെ തായ്‌വഴി സമ്പ്രദായത്തെക്കുറിച്ചും മറ്റും പറഞ്ഞുകൊടുക്കുന്നു. മൂന്നാം അധ്യായത്തിൽ അപ്പയുടെ  നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായി അവന്റെ  ബാല്യത്തെക്കുറിച്ചും താൻ സേവനത്തിൽ ചേർന്നതിനെക്കുറിച്ചും കൊളോണിയൽ ഭരണത്തെക്കുറിച്ചുമുള്ള വിവരങ്ങളിലൂടെ ചേറ്റൂർ ഗോപാലൻ നായർ അവനെ കുറേക്കൂടി ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. നാലാം അദ്ധ്യായത്തിൽ  മലയാളികളുടെ മനസ്സിൽ  ടിപ്പുസുൽത്താന്റെ ഭീകര സാന്നിധ്യം ഉണർത്തുന്ന  ഒരു കത്തിലൂടെ ചരിത്രത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചുമുള്ള ചില വിവരങ്ങൾ ആ പിതാവ്  തന്റെ മകന്  പകർന്നു നൽകുന്നതായി കാണാം.  ഒരിക്കലും ചരിത്രം പഠിക്കാത്തവർക്ക് ഇതൊരു പ്രയോജനകരമായ വിവരണമാണ്. ബ്രിട്ടീഷ്  ഭരണത്തിൻ കീഴിലുണ്ടായിരുന്ന കാർഷിക കേരളത്തിലെ അക്കാലത്തെ യാഥാർത്ഥ്യങ്ങളെ നർമ്മം കലർത്തി ചിത്രീകരിക്കുന്നതാണ് അദ്ധ്യായം അഞ്ച്. 1910 ൽ വയനാട് ഡെയ്‌സ് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ ആദ്യകാല ഇംഗ്ലീഷ് എഴുത്തുകാരിലൊരാളായ ചേറ്റൂർ ഗോപാലൻ നായർ എന്ന മലയാളിയെ അധ്യായം ആറിൽ പരിചയപ്പെടുത്തുന്നു. ഏഴാം അദ്ധ്യായത്തിൽ അന്നത്തെ സാമൂഹിക സ്വഭാവശീലങ്ങളുടെ ഉപപാഠങ്ങൾ നർമ്മം ചാലിച്ച് അവതരിപ്പിക്കുന്നതോടൊപ്പം സർ സി. ശങ്കരൻ നായരെക്കുറിച്ചുള്ള ചില ആദ്യകാല ചിത്രീകരണങ്ങളും നൽകുന്നു. ഒരു കൗമാരക്കാരനിൽ നിന്ന് കോളേജ് വിദ്യാർത്ഥിയായും പിന്നീട് ഉദ്യോഗസ്ഥനുമായുള്ള അപ്പയുടെ ജീവിതയാത്രയും അയാളുടെ സംഭാഷണങ്ങളുമാണ്  അധ്യായം എട്ടിൽ. അധ്യായം ഒമ്പതിൽ  ഔദ്യോഗികമായ നീണ്ട വിദേശയാത്രക്കുശേഷം ലോകപരിചയം നേടി ഗൃഹാതുരതയോടെ തിരിച്ചെത്തുന്ന അപ്പ തന്റെ പ്രായമായ പിതാവിന് പുതിയൊരു ജീവിതം സമ്മാനിക്കുമ്പോൾ വീണ്ടുമൊരു നീണ്ട യാത്രയുടെ ആവിഷ്കാരമായിത്തീരുന്ന  പത്താം അദ്ധ്യായത്തോടെ ഫാമിലി ടൈംസ്-ടൂ ബ്രദേഴ്‌സ്’ എന്ന ജീവചരിത്രാഖ്യാനത്തിന് വിരാമമിടുന്നു.

സർഗ്ഗാത്മകമായ എഴുത്തിൽ പാർവതി മേനോന്റെ കന്നി സംരംഭമായ ദേവലാലി ഡെയ്‌സ് എന്ന നോവലിലെന്നോണം ലളിതവും ഹൃദ്യവുമായ ഇംഗ്ലീഷ് ഭാഷയിൽ വിവരണാത്മകവും അതേസമയം വായനയെ നേരിട്ടുള്ള അനുഭവമാക്കിത്തീർക്കുന്നതുമായ ഒരു ശൈലിയാണ് എഴുത്തുകാരി ഈ പുസ്തകരചനക്കായി സ്വീകരിച്ചിരിക്കുന്നത്.  മലയാള ലിപികളിലല്ലാതെത്തന്നെ മലയാള  ഉച്ഛാരണങ്ങളെ ഇടക്കൊക്കെ ഇംഗ്ളീഷ് ലിപികളിലാക്കികൊണ്ടുള്ള (ഉദാ. Achan, Puttu Kadala, Chavuttuvandi  എന്നിങ്ങനെ) രസകരമായ വിവരണങ്ങൾ വായനയെ അനായാസമാക്കുന്നു.

ബ്രിട്ടീഷുകാർക്കുവേണ്ടി ജോലി ചെയ്യുന്ന ഗോപാലൻ നായരുടെയും  അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സർ ചേറ്റൂർ ശങ്കരൻ നായരുടെയും തറവാട്ടു വിശേഷങ്ങളിലൂടെ ചുരുൾ നിവരുന്ന ഈ പുസ്തകത്തിലെ കഥകൾ ചരിത്രം മറന്നവർക്കു വേണ്ടിയുള്ള ഒരു ഓർമ്മപുസ്തകം കൂടിയാണെന്ന് പറയുന്നതിൽ തെറ്റില്ല. അതുപോലെ ചരിത്രം പഠിക്കാൻ ശ്രമിക്കുന്നവർക്ക് പ്രയോജനകരവും.

മാത്രമല്ല , സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കപ്പെടുന്ന ഈ വർഷം തന്നെ യാദൃശ്ചികമായെങ്കിലും സ്വാതന്ത്ര്യത്തിനു മുമ്പുള്ള ആ പ്രക്ഷുബ്ധ കാലഘട്ടത്തിൽ  ഔദ്യോഗികവും അതുപോലെതന്നെ വൈയക്തികവുമായ പ്രതിബദ്ധത കാത്തുസൂക്ഷിച്ച ആ ഉന്നത വ്യക്തിത്വങ്ങൾ  സ്മരിക്കപ്പെടാനും ഈ പുസ്തകം നിമിത്തമായിത്തീരുന്നു.  

Related tags : BookChettur Gopalan NairDiwan BahadurKattoor MuraliParvati Menon

Previous Post

കെ.ജി. ജോർജിന്റെ സിനിമകളിലെ വ്യക്തി, സമൂഹം, ജീവിതം

Next Post

മറാത്ത്വാഡയിലെ ഗായകകവികൾ

Related Articles

വായന

ഗ്രാമീണ ജീവിതത്തിന്റെ ബഹുരൂപങ്ങൾ

വായന

ടി. ടി. പ്രഭാകരൻ: റേഡിയോ നാടകപ്രസ്ഥാനം/ വി.കെ. ഷറഫുദ്ദീൻ

വായന

തല കീഴായി കെട്ടി ഉണക്കിയ പൂവുകൾ ജീവിതങ്ങളും…

വായന

ഉഷ്ണരാശി: ചരിത്രത്തെ അഗാധമാക്കുന്ന നോവല്‍

വായന

ക്ലിയോപാട്രയോടൊപ്പം ഒരു രാത്രി: ചോരയും വീഞ്ഞും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കാട്ടൂർ മുരളി

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

കാട്ടൂർ മുരളി 

ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ്...

സ്ട്രോബെറികൾ വിളയുന്ന ‘പുസ്‌തകഗ്രാമം’

കാട്ടൂർ മുരളി 

മഹാരാഷ്ട്രയിൽ പഞ്ചഗണിക്ക് സമീപമുള്ള ഭിലാർ എന്ന പുസ്തകാൻച്ച ഗാവ് അഥവാ പുസ്തകഗ്രാമത്തിലെ വിശേഷങ്ങൾ. [caption...

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക...

കാട്ടൂര്‍ മുരളി 

മറാഠിഭാഷയിൽ ആത്മകഥാരൂപത്തിലുള്ള സാഹിത്യരചനാസമ്പ്രദായം ഒരു പ്രസ്ഥാനം പോലയാണ് തുടർന്നുവരുന്നത്. ഇത്തരം രചനകൾക്ക് വലിയ സ്വീകരണം...

ഓഷോ എന്ന പേരിലെ...

കാട്ടൂര്‍ മുരളി 

ഓഷോ അനുയായിയായ ഷിഖർചന്ദ് ജെയ്ൻ കാട്ടൂർ മുരളിയുമായി സംസാരിക്കുന്നു ഓഷോ എന്നും ഭഗവാൻ രജനീഷ്,...

കാർത്ത്യായനി മേനോൻ: ജഹാംഗീർ...

കാട്ടൂർ മുരളി 

അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ...

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

കാട്ടൂർ മുരളി 

നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ 'ത്രിസന്ധ്യ' എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി...

മുംബൈ മലയാളിയും മറാഠിഭാഷയും

കാട്ടൂർ മുരളി 

ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും...

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ...

കാട്ടൂര്‍ മുരളി 

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ...

മിഷൻ ഫാക്‌ലാന്റ് റോഡ്

കാട്ടൂർ മുരളി 

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ പലതും മുംബൈ നഗരത്തിന്റെ അലങ്കാരങ്ങളും ചരിത്രസാക്ഷ്യങ്ങളുമായി ഇന്നും നിലവിലുണ്ട്. നഗരം നെറ്റിക്കുറി...

ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

കാട്ടൂർ മുരളി 

കൈരളിയുടെ കാക്കയും പി4 കമ്മ്യൂണിക്കേഷനും ചേർന്നൊരുക്കിയ അഞ്ചാമത് ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റിൽ റൈറ്റർ ഓഫ്...

മാത്യു വിൻസെന്റ് മേനാച്ചേരി:...

കാട്ടൂര്‍ മുരളി 

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം...

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ...

കാട്ടൂര്‍ മുരളി 

ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക കണക്കുകൾ...

ജസീന്ത കെർകേട്ട: ഞാൻ...

കാട്ടൂര്‍ മുരളി 

ആദിവാസി വർഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വരേണ്യ വർഗക്കാരായി അഹങ്കരിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ അല്ലെങ്കിൽ ഭാവനയിൽ തെളിയുന്ന...

സർക്കസ്‌കലയിലെ കളിയും കാര്യവും

കാട്ടൂര്‍ മുരളി 

1970 ൽ സർക്കസ് (ജെമിനി) പശ്ചാത്തലമാക്കി രാജ് കപൂർ സംവിധാനം ചെയ്തു നിർമിച്ച 'മേരാ...

ബേബി ഹൽദർ –...

കാട്ടൂർ മുരളി 

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും പുകയും കൊണ്ടു...

‘എന്റെ കഥ’യെ വെറും...

കാട്ടൂർ മുരളി 

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അവരുടെ യഥാർത്ഥ ആവി ഷ്‌കാരമായിരുന്നു. മനസിൽ നിന്നുവന്ന സ്വന്തം കഥ....

ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം...

കാട്ടൂര്‍ മുരളി 

വിശപ്പിന്റെ കാര്യത്തിൽ മുംബൈ നഗരം പണ്ട് മുതൽ കാത്തുസൂക്ഷിക്കുന്ന ഒരുതരം പൊതു ലാഘവത്വമുണ്ട്. അതായത്,...

ഇവിടെ മലയാളിക്ക് സുഖം...

കാട്ടൂര്‍ മുരളി 

സ്വന്തം നാട്ടിൽ അന്നത്തിന് വഴിയില്ലാഞ്ഞിട്ടാണ് ഓരോരുത്തരും അന്യനാടുകളിൽ അഭയാർത്ഥികളെപ്പോലെ എത്തിയത്. ഇങ്ങനെ അന്നം തേടിപ്പോയവർ...

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

കാട്ടൂര്‍ മുരളി 

പകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം...

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം:...

കാട്ടൂര്‍ മുരളി 

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച്...

കവിതയും കാലവും: മാറ്റത്തിന്റെ...

കാട്ടൂര്‍ മുരളി 

ജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ...

ടവർ ഓഫ് സൈലൻസ്...

കാട്ടൂര്‍ മുരളി 

ജീവിതമെന്ന പുസ്തകത്തിന്റെ രണ്ടു വ്യത്യസ്ത പുറങ്ങളാണ് ജനനവും മരണവും. ജനനം ഒരു പ്രക്രിയയാണെങ്കിൽ മരണം...

‘ഐ.എസ്സ്’ ഈസ് കോളിംഗ്

കാട്ടൂര്‍ മുരളി 

2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ...

ജനകീയ നാടക പ്രസ്ഥാനത്തിന്റെ...

കാട്ടൂര്‍ മുരളി 

മലയാള നാടകത്തെ ജനകീയമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യവുമായി കേരളത്തില്‍ കായംകുളം ആസ്ഥാനമായി രൂപംകൊണ്ട സംഘടനയാണ് കേരള...

ചോർ ബസാർ: കള്ളന്മാരുടെ...

കാട്ടൂര്‍ മുരളി 

ചോർ ബസാർ - വിസ്മയങ്ങളാണ്ടു കിടക്കുന്ന നഗരത്തിൽ ഇങ്ങനെയും പേരുള്ള ഒരു ചന്ത അല്ലെങ്കിൽ...

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ...

കാട്ടൂര്‍ മുരളി 

ആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ്...

Kattoor Murali

കാട്ടൂര്‍ മുരളി 

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

കാട്ടൂര്‍ മുരളി 

'തന്ത'യില്ലാത്ത (മരിച്ചുപോയവരല്ല) സന്തതികളില്ല എന്നു വച്ചാൽ തന്തയില്ലാത്തവരായി ആരും ജനിക്കുന്നില്ല എന്നർത്ഥം. കുറച്ചു കൂടി...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven