• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത്?

സുനിൽ സി. ഇ. October 14, 2018 0

കഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ ഒരു ഭാരവുമില്ലാതെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ചില കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത് എന്ന് നമുക്ക് ബോദ്ധ്യ
മാകൂ. കവിതയുടെ പാർശ്വഭാരങ്ങളെ ക്ഷണനേരത്തേക്കെങ്കിലും മാറ്റി വയ്ക്കുകയും ഭാവനയെ
ആശ്ലേഷിക്കുകയും ചെയ്യുന്നത് സാഹിത്യത്തിലെ ഒരു അത്ഭുതവേലയല്ല. മറിച്ച്, അതൊരു കംപ്ലീറ്റ് റൈറ്ററുടെ ശാരീരികവും മാനസികവുമായ സ്വാതന്ത്ര്യമാണ്. കവികൾ എഴുതിയ കഥകളിലെ
പ്രത്യക്ഷീകരിക്കപ്പെടുന്ന ആശയനിർദേശങ്ങൾക്ക് കാലവുമായി എങ്ങനെ പൊരുത്തപ്പെടാനാകുമെന്നൊക്കെയുള്ള ആശങ്കകൾ ചിലർ പങ്കുവച്ചു കേട്ടു. സാമൂഹിക യാഥാർത്ഥ്യങ്ങളുമായി അത്രമേൽ ഇടപെടുന്ന ഒരാൾക്കേ ഒരാൾക്കൂട്ടത്തിന്റെ മന:ശാസ്ര്തം കഥ
എന്ന വിസ്തൃത ക്യാൻവാസിലൂടെ വരച്ചുകാട്ടാനാവൂ.

കവിത ഒരു ബൗദ്ധിക ഘടന
യല്ലാതായി മാറിയ കാലത്തിൽ കഥയുടെ
ഒഴിഞ്ഞ കസേരകളിലേക്ക് ചില കവി
കൾ കയറിയിരിക്കുന്നുണ്ട്. കവിതയുടെ
ആകൃതിപ്പെടലുകൾ മാത്രമേ ഇപ്പോൾ
നടക്കുന്നുള്ളൂ വെന്ന ആരോ പണം
പരക്കെ നില നി ൽ ക്കു മ്പോ ഴാണ്
ഇത്തരം ഒരു പ്രവണത ഉയർന്നുവരുന്നത്.
ഇത് ഫ്‌ളെക്‌സിബിളിസകാലം നൽ
കുന്ന സർഗാത്മക സ്വാതന്ത്ര്യമാണ്.
വിദേശ സാഹിത്യത്തിലെ എല്ലാ എഴു
ത്തുകാരും ഒന്നിലധികം മാധ്യമങ്ങൾ
കൈകാര്യം ചെയ്യുന്നവരാണ്. ബെൻ
ഓക്രി കഥയും നോവലും കവിതയും
ലേഖനവും നിരന്തരം എഴുതിക്കൊണ്ടി
രിക്കുന്നു. ഡി. വിനയചന്ദ്രൻ കവിത
മാത്രമല്ല എഴുതിയിരുന്നത്. കഥ, നോവ
ൽ, ലേഖനം, വിവർത്തനം എന്നീമേഖലകളും
കൈ കാര്യം ചെയ്തിരുന്നു. ഇത്
സാഹിത്യത്തി ലെ ഉപജാപകഭാവവ്യാമോഹമല്ല.
മറിച്ച് ആഴത്തിലുള്ള ഒരുതരം
സർഗാത്മക മാനസികാവസ്ഥയാ
ണ്. കവിതയിലെ അർത്ഥോല്പാദനങ്ങ
ൾക്ക് എല്ലാം വെളിപ്പെടുത്താനാവില്ല.
കവിതയുടെ രസാസ്വാദം ആസ്വാദ
കന്റെ ബോധകേന്ദ്രത്തിലെത്താതെ
പിന്മടങ്ങുന്നതാണ് നാം കാണുന്നത്.
അലങ്കാരസമാനമായ പ്രമേയങ്ങൾ
കൊണ്ട് ഇനി കവിത കെട്ടാനാവില്ലെന്ന്
ചില കവികളെങ്കിലും തിരിച്ചറിയുന്നു.
കവികൾ എഴുതുന്ന കഥകളിലെ ഭാവനയെ
ഒരു അതിശയമാക്കി വ്യാഖ്യാനി
ക്കേണ്ടതുണ്ടോ എന്ന അന്വേഷണമാണിത്.

കവിതയുടെ സ്പർശമേറ്റ് കിട
ക്കുന്ന ഒരെഴുത്തുകാരൻ റിയലിസ
ത്തിന്റെ ആഭിമുഖ്യങ്ങളോട് കഥയിലൂടെ
ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ
അത് അനുഭവസംഘർഷങ്ങൾ അയാളി
ലേക്ക് വച്ചുകൊടുക്കുന്ന പാരിതോഷികമായി
നാം മനസ്സിലാക്കേണ്ടതുണ്ട്. കവി
തയിലെ ജ്ഞാനമണ്ഡലം കഥയുടെ
ആധിപത്യ വ്യവസ്ഥയുടെ നേർക്ക് തിരി
യുമ്പോൾ അത് ഭാഷയുടെ ജട വെട്ടി
കഥയ്ക്ക് കുടുമ നിർമിക്കലാണ്. ഒരു കഥയ്ക്ക്
അനേകം വശങ്ങളിൽ നിന്നുള്ള പാരായണം
സാദ്ധ്യമാണ്. ഭൂരിപക്ഷ കവിതകൾ
ഒറ്റ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്.
കഥയിൽ വസ്തുതാംശങ്ങളുടെ
വലിയ പട്ടികകളെ നിരത്തിവയ്ക്കാനാവുമെന്ന്
ചില കവികളെങ്കിലും വിശ്വസി
ക്കുന്നു. കവിതയ്ക്ക് ചിലപ്പോൾ വൈകാരി
കമായി മാത്രം നിൽക്കാനാവും. കഥ
ഒരേസമയം വൈകാരികവും ബൗദ്ധികവുമാണ്.

കവിതയിൽ അസ്തിത്വദർശനങ്ങ
ളുടെ ചുഴിക്കുത്തുകളുണ്ടാവും. പക്ഷെ
അതിനെ ഗ്രഹിച്ചെടുക്കാൻ അതിന്റെ
ഘടന നമ്മെ അനുവദിക്കില്ല. കവിതയിലെ
വികാരപരമായ ചലനങ്ങൾ കഥയിൽ
ബൗദ്ധിക ചലനങ്ങളായി മാറും.
കഥയിലെ പ്രചോദനകേന്ദ്രങ്ങൾ ഭാഷ
യും ഭാവനയുമാണ്. കകഥയ്ക്കുള്ളിലെ
മിത്തിനും ചരിത്രത്തിനുപോലും ഒരാളെ
ബൗദ്ധിക ഉന്നതിയിലേക്ക് നയിക്കാനാവും.
കവിതയിലെ വൈകാരിക സംഘ
ർഷം നമ്മെ തടഞ്ഞുനിർത്തി അത്ഭുതപ്പെടുത്തിയേക്കാം.
പക്ഷെ അപ്പോഴും
അത് ബൗദ്ധികമാകാൻ വിസമ്മതിക്കുന്നു.
കവിത സൃഷ്ടിക്കുന്ന വികാരസമ്മർ
ദങ്ങൾക്കും അപ്പുറമാണ് ഒരു കഥയുടെ
ആശയരൂപങ്ങൾ ഇന്ന് നമ്മെ തടഞ്ഞുനിർത്തുമ്പോൾ
നമുക്കനുഭവപ്പെടുന്ന
ത്. അതിലെ കാലത്തിന്റെ സമഗ്രത
നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കു
ന്നു.

കഥ ഭാവനയുടെ അഴിച്ചെടുക്കലാണെങ്കിൽ
കവിത വികാരങ്ങളുടെ പരുക്കൻ രൂപീകരണമാണ്. കഥ പ്രക്ഷേപി
ക്കുന്ന അർത്ഥങ്ങൾക്കുള്ള രാഷ്ട്രീയമല്ല
കവിതയ്ക്കുള്ളത്. കവിത മിനുസപ്പെടു
ത്തിയെടുക്കാ വുന്ന മാധ്യമമാണെ
ന്നൊക്കെ ആൻഡ്രിയ ഗിബ്‌സൻ വാദി
ക്കുന്നത് അതുകൊണ്ടാണ്. കവിത
വ്യക്തിതാത്പര്യമാണ്. കഥ ആൾക്കൂട്ട
ത്തിന്റെ മന:ശാസ്ര്തമാണ്. ഒരു കഥാകാരൻ
കാലത്തിന്റെ കുതിച്ചോട്ടങ്ങളുടെ
സാക്ഷിയാണ്. കവി ആന്തരിക കുതി
ച്ചോട്ടങ്ങളിലൂടെ സഞ്ചരിച്ചെത്തുന്നത്
കാലത്തിന്റെ വിസ്തൃതമല്ലാത്ത ഒരു
ക്യാൻവാസിലേക്കാണ്. വൈകാരികാവസ്ഥകൾ
സൃഷ്ടിക്കാൻ എളുപ്പമാണ്.
പക്ഷെ ബൗദ്ധികാവസ്ഥ ഒരുക്കാൻ ഒരുപാട്
കെമിക്കലുകൾ ആവശ്യമാണ്.
ഭാവന, ചരിത്രം, മിത്ത്, ദർശനം എന്നുവേണ്ട
എല്ലാത്തരം അസംസ്‌കൃത വസ്തു
ക്കളും കഥയുടെ ബൗദ്ധികസമ്പന്നതകളാണ്.
കവിതയിൽ കവിക്കു മാത്രം പരി
ചിതമായ ഒരുപാട് രഹസ്യങ്ങൾ ആഖ്യാതിതമാകുന്നുണ്ട്.

കഥയിൽ കഥാകാരന്
ബോദ്ധ്യപ്പെടാത്ത ഒരുപാട് പരസ്യങ്ങൾ
പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. അത്
ഭാവനയുടെ ഉല്പന്നമായി നിന്ന് ഒരു
കാലഘട്ടത്തെ എളുപ്പത്തിൽ നിർവചി
ക്കുന്നു. കഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ
ഒരു ഭാരവുമില്ലാതെ വായനക്കാരി
ലേക്ക് പകർന്നുനൽകുന്ന ചില
കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ
എന്തിനാണ് കഥയിൽ ഇടപെടുന്നത്
എന്ന് നമുക്ക് ബോദ്ധ്യമാകൂ. കവിത
യുടെ പാർശ്വഭാരങ്ങളെ ക്ഷണനേര
ത്തേക്കെങ്കിലും മാറ്റിവയ്ക്കുകയും ഭാവനയെ
ആശ്ലേഷിക്കുകയും ചെയ്യുന്നത്
സാഹിത്യത്തിലെ ഒരു അത്ഭുതവേലയല്ല.
മറിച്ച്, അതൊരു കംപ്ലീറ്റ് റൈറ്ററുടെ
ശാരീരികവും മാനസികവുമായ സ്വാതന്ത്ര്യമാണ്.
കവികൾ എഴുതിയ കഥകളിലെ
പ്രത്യക്ഷീകരിക്കപ്പെടുന്ന ആശയനിർദേശങ്ങൾക്ക്
കാലവുമായി എങ്ങ
നെ പൊരുത്തപ്പെടാനാകുമെന്നൊക്കെ
യുള്ള ആശങ്കകൾ ചിലർ പങ്കുവച്ചു
കേട്ടു. സാമൂഹിക യാഥാർത്ഥ്യങ്ങളു
മായി അത്രമേൽ ഇടപെടുന്ന ഒരാൾക്കേ
ഒരാൾക്കൂട്ടത്തിന്റെ മന:ശാസ്ര്തം കഥ
എന്ന വിസ്തൃത ക്യാൻവാസിലൂടെ വരച്ചുകാട്ടാനാവൂ.

കവിത തടസ്സപ്പെട്ട മാധ്യമമാണെന്നുതന്നെയാണ്
ഈ പ്രവണത
ചൂണ്ടിക്കാണിക്കുന്നത്. അതിന്റെ താണ
നിലയെ കുറെക്കൂടി അനാവൃതമാ
ക്കാൻ കവികളുടെ കഥയിലേക്കുള്ള
ചേക്കേറൽ ഉപകരിക്കും. കവിയും
കഥയും തമ്മിലുള്ള വലിയ അകൽ
ച്ചയെ ഇല്ലായ്മ ചെയ്യാനും ഇതുപകരി
ക്കും. കവിയിലെ ബൗദ്ധികാവസ്ഥ
യുടെ സാധാരണീകരിക്കലാണ് കഥയി
ലേക്കുള്ള ചവിട്ടിക്കയറ്റം. പൂർണവളർ
ച്ചയെത്തിയ ഒരു കവി ചില അസം
സ്‌കൃത വസ്തുക്കളെ പുറത്തെടുത്തുകളയും.
പക്ഷെ അതിൽ കാലത്തിന്റെ
ബൗദ്ധിക മുറിവുകൾ കാണും. അതിനെ
നമുക്ക് അപ്രധാനീകരിച്ച് കാണാനാവി
ല്ല. സാഹിത്യത്തിലെ പുതിയ റഫറൻ
സുകളായി ഈ പ്രവണത മാറും. കവിതയിൽ
നിന്നും വെട്ടിമുറിച്ചുകൊണ്ടുവ
രുന്ന ഈ സർഗാത്മകവീര്യത്തിന് കാവ്യ
ഭാഷയുടെ ഡിക്ഷൻതന്നെയാണുള്ള
ത്. അവർ കഥയിൽ ഉപയോഗിക്കുന്ന
ഭാഷാഘടകങ്ങളെ അഴിച്ചെടുത്ത് പരി
ശോ ധി ക്കേണ്ടതും ആവ ശ്യ മാണ്.
ഇതിനെ ആരെങ്കിലും സൈദ്ധാന്തികവത്കരിച്ച്
ചെറുതാക്കുമോ എന്ന ഉൾഭയം
ഈ ലേഖകനെ ഇപ്പോഴും പിന്തുടരുന്നുണ്ട്.

കവിതയിലെ വേഗക്കുറവുകൾ കഥയുടെ
വേഗമാറ്റമായി പരിഭാഷപ്പെടുമെന്നൊന്നും
ഞാൻ വിശ്വസിക്കുന്നില്ല.
കവി കഥയിൽ ഇടപെടുന്നത് നേരിയ
ഭീതി യോടെതന്നെ യാ യി രി ക്കു മെ
ന്നാണ് ഞാൻ വിശ്വസിക്കുന്നത്. കവിതയിലെ
അതിപരിചയവും അനുഭവജ്ഞാനവും
കഥയിൽ ങ്ങനെ പ്രതിപ്രവർത്തി
ക്കുന്നുവെന്നറിയണമെങ്കിൽ കവികൾ
എഴുതിയ കഥകളുടെ അർത്ഥകേന്ദ്രമേതെന്ന്
നാം ഗവേഷിക്കേണ്ടതുണ്ട്.

സച്ചിദാനന്ദന്റെ കഥാലോകം

സാങ്കേതികവിദ്യകൾ സാംസ്‌കാ
രിക ഉല്പന്നങ്ങൾ നിർമിക്കുന്ന ഒരു
അയഞ്ഞ കാല മാ ണി ത്. ഭാഷയ്ക്ക്
അതിന്റെ ഇലാസ്റ്റികത വർദ്ധിച്ചുവരികയാണ്.
കവിതയിലെ ഭാവകേന്ദ്രത്തിന്
അപ്പോൾ കഥയുടെ ഭാവകേന്ദ്രമൊരു
ക്കാനുള്ള മെന്യുർ ഉല്പാദിപ്പിക്കാൻ കഴി
യും. ഒരു കവി കഥയിൽ ഇടപെടു
മ്പോൾ അത് നിലനിൽക്കുന്ന ഭാവ
നാക്കൂട്ടത്തിനുള്ള ഒരു വൈദ്യപരിച
രണ കൃത്യമായി മാറും. അങ്ങനെ
നോക്കുമ്പോൾ സച്ചിദാനന്ദന്റെ കഥ
കളെ എങ്ങനെ സമീപിക്കണമെന്ന ഒരു
ആശങ്ക നമ്മുടെ ബോധത്തെ വലയം
ചെയ്തു നിൽക്കും. പക്ഷെ തർക്കം വേണ്ട,
ഒരു ഘടനാത്മക നിരീക്ഷണത്തിൽ
നിന്നുതന്നെ അതിന്റെ വായന ആരംഭി
ക്കാം. നമ്മുടെ കാലത്തിന്റെ സാമൂഹി
കാന്തരികതയിലേക്ക് പ്രവേശിക്കാൻ
കവിതയുടെ ചട്ടക്കൂടുകൾ ചില നേരങ്ങ
ളിലെങ്കിലും പൊളിച്ചിറക്കിവയ്ക്കണ
മെന്ന് സച്ചിദാനന്ദനിലെ കഥാകാരൻ
വിശ്വസിക്കുന്നു. കാലത്തിന്റെ ആസ്വാദാംശങ്ങളെ
കഥയിലൂടെ പ്രതികരണാംശമാക്കി
പരിഭാഷപ്പെടുത്താനാണ്
സച്ചിദാനന്ദൻ ശ്രമിക്കുന്നത്. അപ്പോൾ
കവിത എന്ന രൂപബോധത്തിന് പുറത്തേക്കു
പായാൻ ഒരെഴുത്തുകാരൻ നിർ
ബന്ധിതനാകുന്നു. ഇത് ഒരു കവിയുടെ
ബദൽ രാഷ്ട്രീയമാണ്. നാം ജീവിക്കുന്ന
കാലത്തിന്റെ ബലം അയയുമ്പോൾ
അതിനെ കവിതകൊണ്ട് മാത്രം പ്രതി
രോധിക്കാനാവില്ലെന്ന് സച്ചിദാനന്ദൻ
തിരിച്ചറിയുന്നു. അപ്പോൾ കഥ എന്ന
മാധ്യമത്തിലുള്ള വിശ്വാസം ജാഗ്രമാവുകയാണ്.
ഒരു കവിക്ക് ബാക്കിയെല്ലാം
അപര കലാരൂപമാണോ എന്ന ചോദ്യ
ത്തിനുള്ള മറുപടി കൂടിയാണ് സച്ചിദാനന്ദന്റെ
ഏഴു കഥകളും. കാവ്യബോധ
ത്തിന്റെ ‘മാറലാ’യി ഈ കഥകൾ മാറുന്നുണ്ടോ
എന്ന അന്വേഷണവും പ്രധാനമാണ്.

കവിതയുടെ ശാരീരികമായ ഞരു
ക്കത്തെ പക്ഷെ കഥ അതിജീവിക്കുന്നതാണ്
നാം കാണുന്നത്.
2017 നവംബർ 19ലെ മാതൃഭൂമി ആഴ്
ചപ്പതിപ്പിൽ എഴുതിയ ‘മൂന്നു കഥകളി
‘ൽ നിന്നും സച്ചിദാനന്ദന്റെ കഥാലോകത്തെക്കുറിച്ചുള്ള
അന്വേഷണം ആരംഭി
ക്കേണ്ടതുണ്ട്. നാം ജീവിക്കുന്ന കാല
ത്തിന്റെ പുതിയ പ്രശ്‌നങ്ങളെയാണ് ദർശനലാവണ്യത്തോടെ
സച്ചിദാനന്ദൻ കഥയിൽ
കൊണ്ടുവയ്ക്കുന്നത്. ജീവിതപദ്ധതി
കളെ ഭാവനയ്ക്ക് എതിരല്ലാത്ത രീതിയിൽ
ആവിഷ്‌കരിക്കാനാണ് ഈ കവിയിലെ
കഥാകാരൻ ശ്രമിക്കുന്നത്. മനുഷ്യാസ്തി
ത്വത്തിന്റെ പ്രശ്‌നങ്ങളെ പരിഹരിക്കാൻ
ഈ കഥകൾ നടത്തുന്ന ശ്രമങ്ങൾ ചെറുതല്ല.
ഇതിലെ ഒന്നാമത്തെ കഥയുടെ
ശീർഷകം ‘അമൂർത്തം’ എന്നാണ്.
ഇതിലെ ജയസൂര്യ-ശാലിനി എന്നീ
കഥാപാത്രങ്ങളിലൂടെ ചിത്രകലയുടെ
തീവ്രസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ചില
ദർശനബോധങ്ങളാണ് പങ്കുവയ്ക്കുന്നത്.
കഥയുടെ ഒടുവിൽ നാം ഇങ്ങനെ വായി
ക്കുന്നു – ”അതിന്റെ അടിഭാഗത്തെ
ലംബമാനമായ ആ കറുത്ത വരകൾ
മാത്രം അപ്പോഴും തെളിഞ്ഞുനിന്നത്
അരുൺ പ്രശാന്ത് മാത്രം ശ്രദ്ധിച്ചു – നിർ
ത്താതെ നടന്നുകൊണ്ടേയിരിക്കുന്ന
അഭയാർത്ഥികളുടെ കാലുകൾ പോലെ
”. നാം ജീവിക്കുന്ന കാലം കറുത്തതാണെന്നും
അതിലൂടെ അഭയാർത്ഥികളെ
പോലെ അലയാനാണ് നമ്മുടെ വിധി
യെന്നും ചിത്രകലയുടെ പശ്ചാത്തല
ത്തിൽ സച്ചിദാനന്ദൻ അവതരിപ്പിക്കുമ്പോൾ
ഈ എഴുത്തുകാരനിലെ കവി
കഥയ്ക്കു വേണ്ടി ചെയ്യുന്ന പൊയറ്റിക്
ഡിക്ഷനാണതെന്ന് നാം തിരിച്ചറിയുന്നു.

ഭാഷ സച്ചിദാനന്ദനെ ബാധിച്ച
ആധിയാണ്. ഭാഷയ്ക്ക് ഒരു വിശ്വസനീ
യത പ്രതിസന്ധി യു ണ്ട്. അതിന്
അതിന്റെ സാംസ്‌കാരിക മൂല്യം ചിലപ്പോഴെങ്കിലും
നഷ്ടപ്പെടാറുണ്ട്. ഭാഷ
യുടെ ഇത്തരം മുറിവുകളെ യുക്തി
ബോധപരമായി സമീപിക്കുന്ന കഥ
യാണ് ‘ഭാഷ’. ഒരു പുതിയ ഭാഷ
എങ്ങനെ ഉത്ഭവിക്കുന്നുവെന്നൊക്കെ
യുള്ള അന്വേഷണമുണ്ടിതിൽ. എല്ലാ
ഭാഷകൾക്കും ഒരു ചരിത്രമുണ്ടെന്നും
സച്ചിദാനന്ദൻ വാദിക്കുന്നു. ഇതിലെ
ഹരീന്ദ്രന്റെ ഭാഷാവിശ്വാസങ്ങളോടെ
യാണ് കഥ തുടങ്ങുന്നത് – ”ലോകം ഉപമകളുടെയും
രൂപകങ്ങളുടെയും ബിംബ
ങ്ങളുടെയും ഒരു വൻസമാഹാരമാണെ
ന്നും തന്റെ കവിതയുടെ അസംസ്‌കൃത
വസ്തുവായി മാത്രമേ അത് നിലനിൽക്കുന്നുള്ളൂ”.
ഭാഷയുടെ ഉത്ഭവസ്ഥാനത്തെ
ക്കുറിച്ചുള്ള തത്വചിന്താപരമായ കഥാ
ഖ്യാനമാണ് സച്ചിദാനന്ദൻ നടത്തുന്നത്.

ഭാഷയുടെ അസംഖ്യം ഭൂതകാലങ്ങ
ളെയും അസംഖ്യം ഭാവികാലങ്ങളെയും
ഭാവനയുടെ തേരിലേറ്റി വയ്ക്കുന്ന സച്ചിദാനന്ദൻ
കഥ ചരിത്രത്തിന്റെയും മിത്തി
ന്റെയും അമിതവണ്ണം വച്ച ഭാവനയു
ടെയും സങ്കര ഉല്പന്നമാണെന്ന് സ്ഥാപി
ക്കുകയാണിവിടെ.

തല കുനിച്ച ് നെഞ്ചും വിരിച്ചു
വരുന്ന അനേകായിരം ചോദ്യങ്ങളുണ്ട്.
മനുഷ്യൻ ചോദ്യങ്ങളാൽ വലയം ചെയ്യപ്പെട്ട
ഒരു ദ്വീപിലാണെപ്പോഴും. പ്രപ
ഞ്ചോല്പത്തിയെക്കുറിച്ചും ദൈവത്തെ
ക്കുറിച്ചും മനുഷ്യന് ചോദ്യങ്ങളുണ്ട്. ചില
ചോദ്യങ്ങൾക്ക് ഉത്തരം ‘രഹസ്യ’മാണ്.
സച്ചിദാനന്ദന്റെ ‘രഹസ്യം’ എന്ന കഥ
പ്രപഞ്ചത്തിന്റെ രഹസ്യം അറിഞ്ഞിട്ട്
മരിക്കാൻ കാത്തിരിക്കുന്ന ഗൗതമി
എന്നൊരു കഥാപാത്രത്തെയാണ് അവതരി
പ്പിക്കുന്നത്. ഉത്തരങ്ങളെയും
ചോദ്യങ്ങളെയും ഒരുപോലെ ചോദ്യം
ചെയ്യുന്ന കഥാപാത്രമാണ് ഗൗതമി. മനുഷ്യന്റെ
ചോദ്യം ചോദിക്കാനുള്ള കഴി
വിനെ ദാർശനികമായിട്ടാണ് സച്ചിദാനന്ദൻ
ഈ കഥയിലും ആവിഷ്‌കരിച്ചിരി
ക്കുന്നത്. കഥ അവസാനിക്കുന്നത്
‘cosmology theodicy’ എന്നീതത്വശാസ്ര്തവിഭാഗങ്ങളിലെ
ചില ചോദ്യങ്ങൾക്കുള്ള
ഉത്തരങ്ങളുടെ ഊർജത്തിന്റെ താണ്ഡ
വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് – ”

ഒരു മണൽത്തരി അവളെ മെല്ലെ
നോവിച്ചു മന്ത്രിച്ചു: ‘നീഇപ്പോൾ ഉണ്ട്.
നീഉള്ളതുകൊണ്ട് പ്രപഞ്ചവും ഇപ്പോൾ
ഉണ്ട്. ബാക്കി പിന്നെ പറയാം’. ഗൗതമി
പിന്നീട് ഒരിക്കലും ഉറങ്ങിയില്ല. ഉണർ
ന്നുമില്ല. കഥയെ ആൾബിബ്ര സാബ്രയെപ്പോലുള്ളവർ
ദാർശനികമായി അവതരിപ്പിക്കുന്നതുപോലെയാണ്
സച്ചിദാനന്ദൻ എന്ന കവിയിലെ കഥാകാരനും
അവതരിപ്പിച്ചിരിക്കുന്നത്.

കവിതയിൽ വൈദേശിക മനസ്സ്
സൂക്ഷിക്കുന്ന കവിയാണ് സച്ചിദാനന്ദ
ൻ. ആ വൈദേശിക മനസ്സ് ഇപ്പോൾ
കഥയിലും ഉണർന്നുവരികയാണ്.
പേരിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒരുപാട്
കഥകളും കവിതകളും ഒക്കെയുണ്ടായിട്ടുണ്ട്.
ആനന്ദിന്റെ നസീമ എന്ന കഥാപാത്രം
‘സീമ’യായി പിന്നീട് മാറിയ
തിന്റെ ലോജിക്കൊക്കെ നാം ആന
ന്ദിന്റെ കൃതികളെ പഠിച്ചപ്പൊൾ ചർച്ച
ചെയ്തിട്ടുള്ളതാണ്. കുട്ടികൾക്ക് നൗസിയ
(nousea/മനംപുരട്ടൽ) എന്നും സീറോ
(zero/പൂജ്യം) എന്നും പേരിട്ടപ്പോൾ മലയാളി
തർക്കിച്ചതുമാണ്.

ജാപ്പനീസ് സാഹിത്യത്തിലെ ശക്തനായ എഴുത്തുകാരനാണ്
ഹറൂകി മുറാകാമി. സച്ചിദാനന്ദൻ
ഈ പേര് ഒരു നാടൻ പയ്യന് ചാർ
ത്തിക്കൊടുക്കുകയാണ്. മുറാകാമി
യുടെ ജീവിതവുമായി/എഴുത്തുമായി
ഒരു ബന്ധവുമില്ലാത്തവനായി ആ
നാടൻ പയ്യൻ വളർന്നു വര ുന്ന
തുമൊക്കെ വ്യാഖ്യാനിക്കുന്ന കഥയാണ്
സച്ചിദാനന്ദൻ ‘മുറാകാമി’ എന്ന കഥയിൽ
എഴുതിയിരിക്കുന്നത്. ഇതിലെ
മുറാകാമി പേരിന്റെ ലാഭത്തിന്റെ ഉപഭോക്താവാണോ
എന്ന് ചോദിച്ചാൽ
അല്ലായെന്ന് നമുക്ക് പറയാനായേക്കും.
ജാപ്പനീസ് സാഹിത്യചരിത്രത്തിന്റെ
അർത്ഥം ഈ പേരിന്റെ സാന്നിദ്ധ്യവുമായി
ബന്ധപ്പെട്ടതാണോ എന്ന് ചോദി
ച്ചാലും അല്ല എന്ന് ഉത്തരം പറയാനാകും.
കഥയിലെ മുറാകാമി സാഹിത്യ
ത്തിലും സംഗീതത്തിലും താത്പര്യമി
ല്ലാത്തവനാണ്. അതുകൊണ്ടുതന്നെ
ഈ പേരിട്ട അച്ഛനോട് കലശലായ
ഈർഷ്യയും ഉണ്ടായിരുന്നു. പക്ഷെ
സംഗീത എന്ന പെൺകുട്ടിയെ വിവാഹം
ചെയ്യാൻ തീരുമാനിക്കുന്നതുപോലും
മുറാകാമിയെ വായിക്കുന്നതുകൊണ്ടും
സംഗീതത്തിൽ താത്പര്യമുള്ളതുകൊ
ണ്ടുമാണ്. മുറാകാമിയുടെ പിതാവ്
രാഘവൻ നല്ല വായനക്കാരിയും സംഗീ
തപ്രേമിയുമായ പേരക്കുട്ടിയെ സ്വപ്നം
കാണാൻ തുടങ്ങുന്നു.

ഇങ്ങനെ ഭാവനയെ
വികസിപ്പിക്കുന്ന സച്ചിദാനന്ദൻ
മലയാളിയുടെ ചില ദുർസ്വഭാവങ്ങളെ
ഈ കഥയിൽ എടുത്തുകാട്ടുന്നുണ്ട് –
വട്ടൻ നെല്ല് നല്ലപോലെ വിളഞ്ഞിരുന്ന
ഒരു വയൽ നികത്തി മുറ്റം പോലും
കോൺക്രീറ്റ് ഇട്ട, മതിലിൽ കുപ്പിച്ചില്ലു
പാകിയ, പുതിയ വീട് പണിയുകയും
ചെയ്തു”. എന്തിനാണ് ഒരു കവി കഥയിൽ
ഇടപെടുന്നത് എന്ന വലിയ ചോദ്യ
ത്തിന്റെ ഉത്തരമാണ് ഈ കഥയും.

പരിചിതമായ ചുറ്റുപാ ടുകളിൽ
നിന്നാണ് സച്ചിദാനന്ദൻ കഥാപാത്ര
ങ്ങളെ സ്വീകരിച്ചിരികകുന്നത്. കവിത
എന്ന സാ ംസ്‌കാരിക രൂപത്തിന്
ചെയ്യാൻ കഴിയാത്ത കാര്യങ്ങളെയാണ്
‘സമയം’, ‘തോട്ടം’, ‘പതാക’ എന്നീകഥകളിലും
സച്ചിദാനന്ദൻ അവതരിപ്പിച്ചിരി
ക്കുന്നത്. ഇതിൽ ‘പതാക’ ഒരു സമകാലിക
വായന ആവശ്യപ്പെടുന്നു. ഇത്
ഫാസിസത്തിന്റെ പ്രതിരോധ ഭാവനയാണ്.
ഇതിൽ പശുരാഷ്ട്രീയവും ബീഫ്
രാഷ്ട്രീയവുമുണ്ട്. ഇതിലെ റാവൂഫ്
എന്ന കഥാപാത്രം സമകാലിക ഇന്ത്യ
യുടെ മാംസരൂപമാണ്. കഥ അവസാനി
ക്കുന്നത് ഇങ്ങനെയാണ് –

”റാവൂഫ്” ഞാൻ വിളിച്ചു. അയാൾ
നിശബ്ദനായി തിരിഞ്ഞുനോക്കി, വാ
തുറന്നു കാണിച്ചു. ഞാൻ ഞെട്ടി, ആ
വായിൽ നാവില്ലായിരുന്നു. അപ്പോഴും
റാവൂഫിന്റെ വണ്ടിക്കു മുന്നിലെ ആ
ത്രിവർണപതാക വിജയിയുടെ ആഹ്ലാദത്തോടെ
കാറ്റിൽ പാറിക്കൊണ്ടിരുന്നു”.

ഇന്ത്യ മതതീവ്രവാദത്തിന്റെയും
അന്ധവിശ്വാസങ്ങളുടെയും സങ്കുചിതത്വത്തിലേക്ക്
നീങ്ങുന്നതിന്റെ ആപത്കരമായ
കാര്യങ്ങളെയാണ് സച്ചിദാനന്ദൻ
ഈ കഥയിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.
എന്തിനാണ് ഒരു കവി കഥയിലേക്ക്
ചേക്കേറുന്നത് എന്നതിന്റെ ഉത്തരമായി
മാറുകയാണ് ‘പതാക’യും.

കഥയിലെ സംഘബലങ്ങൾ

കവിത എന്ന മാധ്യമം സമ്മാനി
ക്കുന്ന നൈരാശ്യബോധമാണോ ഒരു
കവിയെ (മലയാളസാഹിത്യത്തിലെ
ഒരു നടപ്പുശീലം വച്ച ്) കഥയിലേക്ക്
ആനയിക്കുന്നത്. കവിതയിന്ന് ധീരമായ
ഭാഷണമല്ലെന്ന് സാധാരണ വായന
ക്കാർ പോലും പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
ചരിത്രത്തിന്റെ അന്ധമായ യാദൃച്ഛികതയിലാണ്
പുതിയ കവിയുടെ കവിതകൾ
പിറന്നുവീഴുന്നത്. ഈയൊരു ദുരന്താ
വസ്ഥ ചിലരെങ്കിലും തിരിച്ചറിയുന്നു.
കവിതയിലെ ഭൂതകാലത്തിന്റെ അവശി
ഷ്ടങ്ങൾ കൊണ്ട് നേരിടാവുന്ന ഒരു സർ
ഗാത്മക പ്രശ്‌നമല്ല ഈ വഴിമാറിനടത്തം.
അത്തരം ചില കവികളുടെ കഥകളെ
ക്കൂടി പരാമർശിച്ചാലേ ഈ ശ്രമം പൂർ
ണമാകുകയുള്ളൂവെന്നാണ് ഈ ലേഖകൻ
വിശ്വസിക്കുന്നത്.

റഫീക്ക് അഹമ്മദ് എഴുതിയ ‘സ്ഥി
തി’ എന്ന കഥ വാർദ്ധക്യകാലത്തെ
ഏകാന്തതയെക്കുറിച്ചും, ഒറ്റപ്പെടലിനെ
ക്കുറിച്ചും, സ്വത്ത് വിഭജനത്തെക്കു
റിച്ചും, തൊഴിലിന്റെ പുതിയ കലയായ
തൊഴിലുറപ്പിനെക്കുറിച്ചും ഒക്കെ
ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തിലൂടെ
അവതരിപ്പിക്കുമ്പോൾ അത് ഈ കാല
ത്തിന്റെ വായനയായി മാറുന്നു. റഫീ
ക്കിലെ കവിയെ നാം മറന്നുപോകു
കയും കഥാകാരനെ നാം ചേർത്തണയ്ക്കുകയും
ചെയ്യുന്നു.

എം.ആർ. രേണുകുമാറിന്റെ
‘കലിപ്പ്’ എന്ന കഥ കവിതയുടെ
ജനപ്രിയതയില്ലായ്മയുടെയും ആ മാധ്യ
മത്തിന്റെ സങ്കോചത്തെയും ഓർമിപ്പി
ക്കുന്നു. മണമ്പൂർ രാജൻബാബുവിന്റെ
‘മുറത്തിൽക്കൊത്ത്’ പത്രാധിപന്മാർ
ക്കുള്ള ആക്ഷേപമാണ്. ശ്രീജിത്ത് പെരുന്ത
ച്ചന്റെ ‘ഐഡിയ’ എന്ന കഥ
ലൈബ്രറി തുടങ്ങുന്നതിനുള്ള പുതിയ
കാലത്തിലെ ചെപ്പടിവിദ്യയെയാണ്
ആവിഷ്‌കരിക്കുന്നത്. ശൈലന്റെ ‘ആർ
ക്കിമിഡിസ്’ കവിത എന്ന മാധ്യമത്തിൽ
കുരുങ്ങിക്കിടക്കുന്ന ഒരാൾ കഥയിൽ
പണിയെടുക്കാൻ ഒരുമ്പെടുമ്പോൾ
ഉണ്ടായിരുന്ന വായനക്കാരൻ പോലും
നാടുകടത്തപ്പെടുന്നതിനെ ഹാസ്യാത്മകമായിട്ട്
ആവിഷ്‌കരിച്ചിരിക്കുകയാണ്.

സത്യചന്ദ്രൻ പൊയിൽക്കാവിന്റെ ‘അയാളും
അവളും കടലും’ എന്ന കഥ കടൽ
ക്കരയിലെ പ്രണയിതാക്കൾ കടലി
നോട് സംവേദിക്കുന്നതിന്റെ ഭാഷാന്തരീ
കരണമാണ്. പ്രണയിക്കാൻ വന്നിരിക്കുന്നവർ
അതിനെ ഒരു ചടങ്ങാക്കി മാറ്റുകയും
ആത്മാർത്ഥത വറ്റുന്നതിനെയും
സത്യചന്ദ്രൻ പരിഹസിക്കുകയാണ്. കടൽ
അയാളോട് ചോദിക്കുകയാണ്
എന്നോടൊപ്പം പോരുന്നോ? അയാൾ
മറുപടി പറയുന്നു. ഇല്ല. ഞാനൊരു മാട്രി
മോണിയൽ പരസ്യം കൊടുത്തിട്ടുണ്ട്.
പ്രണയത്തിന്റെ കാപട്യകാലത്തെ
യാണ് സത്യചന്ദ്രൻ ആഖ്യാനിക്കുന്നത്.

മധു ആലപ്പടമ്പിന്റെ ‘അവൾ കഥയെഴുതുമ്പോൾ’,
ഗിരിജ പാതേക്കരയുടെ ‘ഓ
ർമകളിലൂടെ’, രാജു വള്ളിക്കുന്നത്തിന്റെ
‘കഥ തുടരും’, ഇ. സന്ധ്യയുടെ ‘അതീന്ദ്രി
യം’ എന്നീകഥകളും കവികളുടെ കഥയിലെ
ഇടപെടലിന്റെ സാക്ഷ്യമാണ്.

അനുബന്ധം

”ചോദ്യങ്ങൾ കിട്ടിയല്ലോ,
ഇതാ ഉത്തരക്കടലാസ്,
ഒരാലോചനയ്ക്കും ഇട കൊടുക്കാതെ
മാഷ് പറഞ്ഞു:
‘ഇനി ഞാൻ പറയുമ്പോലെ മാത്രം –
എഴുതൂ,
ഉത്തരങ്ങൾ.
ഉം…. വേഗം’
കുട്ടികൾക്ക് ഉത്തരം മുട്ടി.
– പരീക്ഷ / ദിവാകരൻ വിഷ്ണുമംഗലം

(ഉപദ്ധ്വനി മിനിക്കഥാപതിപ്പ്)

കഥയിൽ കവികൾ ഇടപെടുന്നത്
താത്കാലിക ചെറുത്തുനില്പിനാണോ
എന്ന ചോദ്യം ആവർത്തിച്ചേക്കാം.
എന്തായാലും ദിവാകരൻ ‘പരീക്ഷ’യിൽ
എഴുതിയതുപോലെ ഇത് വായനക്കാരനുള്ള
പരീക്ഷയും കവികൾക്കുള്ള പരീ
ക്ഷണവീര്യവുമാണ്. കവിത അമിത
ജനാധിപത്യവത്കരണം മൂലം ഭീതി
യുടെ ദുർഗം തീർക്കുമ്പോൾ അതിൽ
നിന്നും പുറത്തുകടക്കുന്ന ഈ പ്രവണതയെയും
പ്രതിരോധത്തെയും നമുക്ക്
ചെറുതായി കാണാനാവില്ല.

കുറിപ്പുകൾ
1. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017 നവംബർ
19
2. സമകാലിക മലയാളം ഓണപ്പതിപ്പ്,
2018 ആഗസ്റ്റ്
3. മാധ്യമം ആഴ്ചപ്പതിപ്പ്, 2018 സെപ്തംബർ
24
4. കലാപൂർണ ഓണപ്പതിപ്പ്, 2018
ആഗസ്റ്റ്
5. ഉപദ്ധ്വനി മിനിക്കഥാപതിപ്പ്
<2017

Related tags : PoetsStorySunil CE

Previous Post

നീലഗിരിയുടെ സഖികളെ, ജ്വാലാമുഖികളെ…..

Next Post

വിനു വി വി യുടെ ചിത്രകല: ഒരിക്കലും അവസാനിക്കാത്ത വിലാപങ്ങൾ

Related Articles

Lekhanam-1

സംവേദനത്തെ വഞ്ചിക്കാത്ത ഭാവനകൾ

Lekhanam-1

ശീർഷക നിർമിതിയും കഥയുടെ ഭാവനാഭൂപടവും

Lekhanam-1

വിഭജിക്കപ്പെട്ട പെൺഭാവനകൾ

Lekhanam-1

വേതാളവും ഞാനും

Lekhanam-1

മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള കഥയും തമ്മിലെന്ത്?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സുനിൽ സി. ഇ.

ശീർഷക നിർമിതിയും കഥയുടെ...

സുനിൽ സി.ഇ. 

ശീർഷകം കാലംതന്നെയാണ്. കാലത്തെ ആഖ്യാനപ്പെടുത്തുന്ന പുതിയ കഥാകാരൻ വരണ്ട ഭാവനാമേടുകളുടെ മടക്കുകളി ലൂടെ വളേഞ്ഞാടാൻ...

അയ്മനം ജോൺ: ഭാഷയുടെ...

സുനിൽ സി. ഇ. 

ഭാഷ മുഖ്യപ്രമേയമായി വരുന്ന കഥകൾ മലയാളത്തിൽ നന്നേ കുറവാണ്. ഭാഷ പലവിധമായ ബാഹ്യഭീഷണികൾ നേരി...

സംവേദനത്തെ വഞ്ചിക്കാത്ത ഭാവനകൾ

സുനിൽ സി. ഇ. 

ജ്ഞാനത്തിന്റെ മങ്ങലും മറിയലും ഇല്ലാതെ കഥയിൽ ഇടപെടുന്നവരെ നാം പ്രത്യേക ഇരിപ്പിടങ്ങളിൽ ഇരുന്നു വേണം...

കവികൾ എന്തിനാണ് കഥയിൽ...

സുനിൽ സി. ഇ. 

കഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ ഒരു ഭാരവുമില്ലാതെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ചില കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ...

മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള...

സുനിൽ സി. ഇ. 

നവ മലയാള കഥയുടെ പരസ്യസമുദ്രമേതെന്നത് ഒരു വലിയ അന്വേഷണമാണ്. കഥ എന്ന മാധ്യമത്തിന്റെ പിതൃഭൂമി...

വിഭജിക്കപ്പെട്ട പെൺഭാവനകൾ

സുനിൽ സി. ഇ. 

നമ്മുടെ പെൺഭാവനയ്ക്ക് സ്വതന്ത്ര പ്രഖ്യാപനങ്ങൾ നടത്താൻ കഴിഞ്ഞോ എന്നത് ചെറുതല്ലാത്ത തർക്കമാണ്. നമ്മുടെ പെൺ...

കഥയുടെ ബുദ്ധിപരമായ ജീവചരിത്രങ്ങൾ

സുനിൽ സി. ഇ. 

പലതരം കാലങ്ങളുടെ ആവാഹനങ്ങളാണ് പുതിയ കഥകൾ. അത് ഒരേസമയം കഥയുടെ തസ്തികനിർമാണവും കാലത്തിന്റെ മന:ശാസ്ര്തവുമാണ്....

ലഘു ആഖ്യാനത്തിലെ പരീക്ഷണങ്ങൾ

സുനിൽ സി. ഇ.  

ഒരിക്കൽ ഒരാൾ ചോറും ബീഫും തിന്നുകയായിരുന്നു. കഥ കഴിഞ്ഞു. (കഥ/ഹാരിസ് മാനന്തവാടി) ലഘു ആഖ്യാനം...

പുതുകഥ ഭാവനയുടെ ശത്രുവാണ്

സുനിൽ സി. ഇ.  

നവകഥ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ല എന്നത് ഒരു താഴ്ന്ന തരം ആക്ഷേപമായിത്തീർന്നിട്ടുണ്ട്. ഓർഹൻ പാമു കിന്റെ...

കഥയുടെ മാറുന്ന തലമുറകളും...

സുനിൽ സി. ഇ. 

(2016-ലെ 'ആൺ'കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം) പ്രമേയങ്ങളുടെ ഞെട്ടി ക്കുന്ന വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട് കഥകളെയും കഥാകൃത്തുക്ക...

Sunil C E

സുനിൽ സി. ഇ.  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven