• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നീലഗിരിയുടെ സഖികളെ, ജ്വാലാമുഖികളെ…..

എ.വി. ഫർദിസ് October 14, 2018 0

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ എഴുത്തുകാർക്കും സാംസ്‌കാരിക
നായകർക്കുമെല്ലാം കോഴിക്കോട്ടെത്തിയാൽ രാത്രി തങ്ങാനൊരിടമായി
രുന്ന നീലഗിരി ലോഡ്ജ് വിസ്മൃതിയിലാവുകയാണ്. ലോഡ്ജ് പൊളിച്ച്
അവിടെ മൾട്ടി ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിനുള്ള പ്രവർത്തന
ങ്ങൾക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് തുടക്കം കുറിച്ചു കഴിഞ്ഞു. ബഷീർ,
തകഴി, വി കെ എൻ, എസ് കെ, എൻ പി, കടമ്മനിട്ട, കാക്കനാടൻ,
പത്മരാജൻ, ഒ വി വിജയൻ, മലയാറ്റൂർ, പുനത്തിൽ, എം മുകുന്ദൻ, അഴീ
ക്കോട്, അടൂർ, തിക്കോടിയൻ, സുരാസു, പുനലൂർ ബാലൻ – ഈ ലോഡ്
ജിലെ മുറികളുടെ ആതിഥ്യം തങ്ങളുടെ ജീവിതത്തിലെ വിസ്മരിക്കാനാവാത്ത
ഒരു ഏടായി കണ്ടവരുടെ പട്ടിക ഇങ്ങനെ നീളുകയാണ്.

നീലഗിരികുന്നുകളുടെ സ്വച്ഛത
യിലിരുന്നാണ് വയലാർ രാമവർമ
ഈ വരികൾ എഴുതിയതെന്ന്
ഈ ചലച്ചിത്രഗാനം കേൾക്കുമ്പോൾ
നമുക്ക് തോന്നുമെങ്കിൽ, നാമറി
യുക കോഴിക്കോട് റെയിൽവേസ്റ്റേഷനടുത്തെ
നൂറ്റാണ്ട് പഴക്കമുള്ള നീലഗിരി
ലോഡ്ജ് കെട്ടിടത്തിലെ ഒരു മുറിയിലിരുന്നാണ്
മലയാളത്തിന്റെ പ്രിയ കവി കേരളം
ഇന്നും എന്നും ഓർക്കുന്ന ഈ വരി
കൾക്ക് അക്ഷരരൂപം നൽകിയത്.
ഇപ്പോൾ ഇക്കാര്യം വീണ്ടും സജീവമായി
ചർച്ചയാവുകയാണ്. കാരണമെന്തെന്നാൽ
ഒരു കാലത്ത് മലയാളത്തി
ന്റെ പ്രിയ എഴുത്തുകാർക്കും സാംസ്‌കാരിക
നായകർക്കുമെല്ലാം കോഴിക്കോട്ടെ
ത്തിയാൽ രാത്രി തങ്ങാനൊരിടമായിരുന്ന
നീലഗിരി ലോഡ്ജ് വിസ്മൃതിയിലാവുകയാണ്.
ലോഡ്ജ് പൊളിച്ച് അവിടെ
മൾട്ടി ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുന്നതിനുള്ള
പ്രവർത്തനങ്ങൾക്ക് ഏതാനും
ദിവസങ്ങൾക്ക് മുൻപ് തുടക്കം കുറി
ച്ചു കഴിഞ്ഞു.

ഇവിടെ ലോഡ്ജ് എന്ന ഒരു നൂറ്റാണ്ട്
പഴക്കമുള്ള ആശയം പ്രാവർത്തികമാ
ക്കുന്നത് രാമദാസ് വൈദ്യരാണ്. നഗര
ത്തിലെ പ്രശസ്തരായ കല്ലിങ്ങൽ കുടുംബത്തിൽ
നിന്നാണ് ഈ കെട്ടിടം വൈദ്യ
രുടെ അച്ഛൻ നീലകണ്ഠൻ വൈദ്യർ വാ
ങ്ങിയത്. പിന്നീട് ഇവിടെ രാമദാസ് വൈദ്യർ
1976 മെയ് മാസത്തിൽ തുടങ്ങുകയായിരുന്നു.
ഒരു വാസസ്ഥലം എന്നതിനപ്പുറം
പല പ്രമുഖരുടെയും അത്താണിപോലെയായിരുന്നു
നീലഗിരി ലോഡ്ജ്. അതാണ്
വയലാറിനെപ്പോലെ ഒരു പ്രഗത്ഭ
ൻ പോലും ഇവിടെ വച്ച് തന്റെ സർഗസപര്യ
നിർവഹിച്ചുവെന്നത് കാണിക്കുന്നത്.
ആക്ഷേപഹാസ്യത്തിലൂടെ സമൂഹ
ത്തിലെ കൊള്ളരുതായ്മകൾക്കെതിരെ
തന്റേതായ രീതിയിൽ പ്രതികരിച്ചിരുന്ന
വൈദ്യർലോഡ്ജിനെയും മാധ്യമങ്ങ
ളിൽ വാർത്തയും ചർച്ചാവിഷയവുമാ
ക്കി മാറ്റുകയായിരുന്നു. ലോഡ്ജ് തുടങ്ങി
യത് വൃദ്ധ ദമ്പതികൾക്ക് കോഴിക്കോട്ട്
വന്നാൽ സുഖകരമായി താമസിക്കാ
നൊരിടം എന്നാണെന്ന് പറഞ്ഞ രാമദാസ്
വൈദ്യർ പിന്നീട് ഈ ലോഡ്ജിന്റെ ഒരു
ഭാഗം പരിശുദ്ധ യുവദമ്പതികൾക്ക്
വേണ്ടി മാത്രം താമസിക്കുവാനുള്ള ‘കല്യാൺഗിരി’
എന്നയിടമാക്കി മാറ്റി. ഈ
ഭാഗത്തിന്റെ തുടക്കം കുറിക്കുന്നത് മുതൽ
തുടങ്ങുന്നു രാമദാസ് വൈദ്യരുടെ
ഹാസ്യപരിപാടികളുടെ ഇവിടുത്തെ എഡിഷൻ.
പാതിരാത്രിയിലാണ് ഈ വിഭാഗത്തിന്റെ
ഉദ്ഘാടനം നടന്നത്. അനേകം
വലിയ ബലൂണുകൾ മുകളിലേക്ക് പറത്തിക്കൊണ്ടാണ്
ഉദ്ഘാടനം നടന്നത്.
എന്നാൽ ഇതിലെ ഏറ്റവും വലിയ തമാശ,
ഉദ്ഘാടനം നടക്കുന്ന സമയത്ത് സ്റ്റേഡിയത്തിനടുത്തെ
കാളൂർ വീട്ടിൽ വൈദ്യർ
സുഖമായി കിടന്നുറങ്ങുകയായിരുന്നു
എന്നതാണ്. 75 രൂപ മുതൽ 300 രൂപ വരെ
വാടക വാങ്ങിയായിരുന്നു ഇവിടെ യുവാക്കൾക്ക്
മുറികൾ നൽകിയിരുന്നത്.

നീലഗിരി ലോഡ്ജിലേക്ക് കയറിച്ചെല്ലുമ്പോൾ
ആദ്യംതന്നെ നിങ്ങളെ സ്വാഗതം
ചെയ്യുന്നത് തകഴി ശിവശങ്കരപ്പിള്ളയും
വൈദ്യരും ചിരിച്ചു നിൽക്കുന്ന ഒരു
ഫോട്ടോയാണ്. അതോടൊപ്പം പഴയ പ
ത്തുരൂപ നോട്ടുകൂടി വലുതായി ഫ്രെയിം
ചെയ്തുവച്ചിട്ടുണ്ട്. ഇവിടം മുതൽ തുട
ങ്ങുകയാണ് ഈ ലോഡ്ജിന്റെ സാംസ്‌കാരിക
ലോകത്തെ കഥകൾ.

പൊതുവേ പണം ചെലവഴിക്കാൻ ഏറെ
മടിയുള്ള ആളായാണ് തകഴിയെ അടു
ത്ത സുഹൃത്തുക്കളെല്ലാം വിശേഷിപ്പി
ക്കുന്നത്. എന്നാൽ ഇവിടെയെത്തി രാമദാസ്
വൈദ്യരുടെ ആതിഥ്യം സ്വീകരിച്ച് മടങ്ങവെ
തകഴി വൈദ്യർക്ക് സന്തോഷസൂചകമായി
നൽകിയതാണ് പത്തുരൂപാ
നോട്ട്. തകഴിയെപ്പോലൊരാളുടെ
കൈയിൽ നിന്ന് ആ പഴയ കാലത്ത് ഒരു
പത്തുരൂപാ നോട്ട് കിട്ടുകയെന്നുള്ളത് വലിയ
കാര്യമാണെന്ന് പറഞ്ഞാണ് വൈദ്യർ
ഇത് ലോഡ്ജിന്റെ റിസപ്ഷനിൽ തന്നെ
പിന്നീട് വരുന്നവർക്ക് കാണുവാൻ
പാകത്തിൽ ചില്ലിട്ട് വച്ച് മറ്റൊരു തമാശ
സൃഷ്ടിച്ചത്. ഇതാണ് രാമദാസ് വൈദ്യ
രുടെ വക്രദൃഷ്ടി.

സമൂഹത്തിന്റെയും മറ്റുള്ളവരുടെയു
മെല്ലാം കൊള്ളരുതായ്മകൾ ഒരു ദോഷമായി
മാറുന്നുവെന്ന് വന്നാൽ വൈദ്യർ
പ്രതികരിക്കുവാൻ തെരഞ്ഞെടുത്തിരു
ന്നത് ഇത്തരം മാർഗങ്ങൾ തന്നെയായി
രുന്നു. അതിന് പലപ്പോഴും വേദിയായത്
വൈദ്യരുടെ സ്വന്തം സ്ഥാപനമായ നീലഗിരി
ലോഡ്ജുമായിരുന്നു. തെങ്ങുകയറുവാൻ
ആളെ കിട്ടാതെ ജനം ഏറെ ബുദ്ധി
മുട്ടിയ ഒരു സന്ദർഭമുണ്ടായിരുന്നു വട
ക്കൻ കേരളത്തിലൊന്നാകെ. പാരമ്പര്യ
മായി തെങ്ങുകയറ്റം ചെയ്തിരുന്ന ഒരുകൂട്ടം
ആളുകളിലെ യുവതലമുറ ഒന്നാകെ
ഈ മേഖലയോട് മുഖം തിരിഞ്ഞ് നിന്നപ്പോൾ
സമൂഹത്തിന്റെയും നാട്ടുകാരുടെയും
യുവാക്കളുടെയും ശ്രദ്ധ ഈ മേഖലയിലേക്ക്
കൊണ്ടുവരാൻ വൈദ്യർ കൊണ്ടുവന്ന
പരിപാടിയായിരുന്നു കാലിക്ക
റ്റ് കോക്കനട്ട് ട്രീക്ലൈംബേഴ്‌സ് ട്രെയിനിംഗ്
കോളേജ് അഥവാ തെങ്ങുകയറ്റ കോളേജ്
എന്ന ആശയം. ഈ കോളേജ് സ്ഥി
തി ചെയ്തിരുന്നത് നീലഗിരി കോളേജി
ന്റെ മുറ്റത്തായിരുന്നു. ഇവിടെ ഉണ്ടായി
രുന്ന അഞ്ചു തെങ്ങുകളിലാണ് കോളേ
ജ് പ്രവർത്തിച്ചിരുന്നത്.

ജനകീയാസൂത്രണ
പദ്ധതിയുടെ ഭാഗമായി കണ്ണൂർ തളാപ്പിലെ
കാർഷിക വികസന കേന്ദ്രത്തി
ന്റെ കീഴിൽ നിന്നുപോലും അനേകം യുവാക്കൾ
ഇവിടെ തെങ്ങു കയറ്റം പഠിക്കുവാൻ
എത്തിയിരുന്നു. തെങ്ങുകയറ്റു യന്ത്രം
പോലുള്ളവ വ്യാപകമാകുന്നതിന്
മുമ്പായിരുന്നിത്. ഇതിന്റെ തുടക്കമായി
കൊണ്ട് വെസ്റ്റ്ഹിൽ കാമ്പുറത്തെ ഒരുതെങ്ങിൻതോപ്പിൽ
വച്ച ് തെങ്ങുകയറ്റ
തൊഴിലാളികൾക്കായി ഒരു അഖിലകേരള
തെങ്ങുകയറ്റ മത്സരവും സംഘടിപ്പി
ച്ചിരുന്നു. ബി ബി സിയുടെ ലണ്ടനിൽ നി
ന്നുള്ള ടി വി സംഘം, ജപ്പാൻ, ഇന്തോനേഷ്യ
അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള
മാധ്യമപ്രവർത്തകർ എന്നിവരായിരുന്നു
അന്ന് വൈദ്യരെ തേടി തെങ്ങുകയറ്റ
കോളേജിലെത്തിയത്.

ബാർ അറ്റാച്ച്ഡ് ലോഡ്ജുകൾ എന്നത്
തങ്ങളുടെ ബിസിനസ് വർധിപ്പി
ക്കാനുള്ള ഒരു തന്ത്രമായി ലോഡ്ജുടമകൾ
പരസ്യം ചെയ്തു പ്രചരിപ്പിക്കുവാൻ
തുടങ്ങിയപ്പോഴാണ് വൈദ്യർ നീലഗിരി
ലോഡ്ജിന്റെ മുൻവശത്ത് ഏ ടെമ്പിൾ
അറ്റാച്ച്ഡ് ലോഡ്ജ് എന്ന ബോർഡ് വ
ച്ച് ഇവർക്കു നേരെ കൊഞ്ഞനം കാട്ടിയത്.

പരദൂഷണം പറയുകയെന്നത് നമ്മുടെ
ചുറ്റുപാടിൽ വ്യാപകമാകുയും അത്
പലർക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെ
യ്തപ്പോഴാണ് ഇതിനെതിരെ എന്തെങ്കി
ലുമൊന്ന് ചെയ്യണമെന്ന് പറഞ്ഞുകൊണ്ട്
അഖിലകേരള പരദൂഷണ മത്സരം
വൈദ്യർ സംഘടിപ്പിച്ചത്. ഏറ്റവും നല്ല
പരദൂഷണം എഴുതി അയയ്ക്കുന്ന മൂന്ന്
ആൾക്ക് 1001, 501, 251 രൂപ വീതമായിരുന്നു
സമ്മാനം. മുതിർന്ന പത്രപ്രവർത്ത
കൻ കെ.പി. കുഞ്ഞിമ്മൂസയായിരുന്നു ഇതിന്റെ
തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യ
ങ്ങളിൽ ഇദ്ദേഹത്തോടൊപ്പം അന്ന് സ
ജീവമായി ഉണ്ടായിരുന്നത്.
ഈ മത്സരത്തിൽ ഒന്നാം സ്ഥാനം
കിട്ടിയത് അന്ന് ആകാശവാണി തൃശൂർ
നിലയത്തിൽ പോഗ്രാം എക് സിക്യൂട്ടീ
വും എഴുത്തുകാരിയുമായിരുന്ന കെ.എ.
ബീനയ്ക്കായിരുന്നു. രണ്ടാം സമ്മാനം
ലഭിച്ചത് കോഴിക്കോട്ടെ ചായപ്പൊടി വ്യാപാരിയായിരുന്ന
ഉസ്മാൻകോയയ്ക്കായിരുന്നു.
ഇദ്ദേഹത്തിന് പരദൂഷണ മത്സരത്തിൽ
രണ്ടാം സമ്മാനം ലഭിച്ചത് പത്രങ്ങളിൽ
വാർത്തയായത് പിറ്റേ ദിവസം
നഗരത്തിൽ വലിയ ചർച്ചയായി!.
എന്തുകൊണ്ടെന്നാൽ ബാങ്കു കൊടുക്കുമ്പോൾ
അഞ്ചു നേരവും പട്ടാളപ്പള്ളി
യിൽ നിസ്‌കാരത്തിനായി എത്തിയിരുന്ന
ഉസ്മാൻകോയയ്ക്ക് പരദൂഷണ മത്സരത്തിൽ
രണ്ടാം സമ്മാനമോ! ആശ്ചര്യത്തോടെയായിരുന്നു
അദ്ദേഹത്തെ അറിഞ്ഞിരുന്നവരെല്ലാം
ഇക്കാര്യം കേട്ട് മൂക്കത്ത് വിരൽവച്ചത്! ഈ മത്സരത്തിന്റെ
ഫലപ്രഖ്യാപനവും സമ്മാനദാനവുമെല്ലാം
നടന്നത് നീലഗിരി ലോഡ്ജിലെ
കോമ്പൗണ്ടിൽ വച്ചായിരുന്നു. ഈ മത്സരത്തിലെ
സമ്മാനത്തിനുമുണ്ടായിരുന്നു
ഒരു പ്രത്യേകത. 1001, 501, 251 എന്നീസമ്മാനത്തുക
പണക്കിഴികളായാണ് നൽ
കിയത്. അതായത് ഒരു രൂപയുടെയും രണ്ട്
രൂപയുടെയുമെല്ലാം നാണയതുട്ടുകളായിരുന്നു
ഈ പണക്കിഴിയിൽ ഉണ്ടായി
രുന്നത്. പഴയ രാജകീയ സ്റ്റെലിൽ.

രാജാവിനെ പുകഴ്ത്തിയും രാജാവിന്റെ ശത്രു
ക്കളെക്കുറിച്ച് പരദൂഷണം പറഞ്ഞും പണം
കൈപ്പറ്റിയിരുന്ന ഒരു കാലഘട്ട
ത്തെ അനുസ്മരിപ്പിക്കുന്നതിലൂടെ നമ്മുടെ
സമൂഹത്തിൽ വ്യാപകമായിരുന്ന പരദൂഷണമെന്ന
വിപത്തിനെക്കുറിച്ച് ചിരി
യിലൂടെ ഒരു ചിന്ത നൽകുകയെന്നുള്ളതും
വൈദ്യരുടെ മുന്നിലുണ്ടായിരുന്ന ലക്ഷ്യമായിരുന്നു.
ബഷീർ, തകഴി, വി കെ എൻ, എസ്
കെ, എൻ പി, കടമ്മനിട്ട, കാക്കനാടൻ,
പത്മരാജൻ, ഒ വി വിജയൻ, മലയാറ്റൂർ,
പുനത്തിൽ, എം മുകുന്ദൻ, അഴീക്കോട്,
അടൂർ, തിക്കോടിയൻ, സുരാസു, പുനലൂർ
ബാലൻ – ഈ ലോഡ്ജിലെ മുറികളുടെ
ആതിഥ്യവും തങ്ങളുടെ ജീവിത
ത്തിലെ വിസ്മരിക്കാനാവാത്ത ഒരു ഏടായി
കണ്ടവരുടെ പട്ടിക ഇങ്ങനെ നീളുകയാണ്.
ഇവരിൽ പലർക്കും നഗര
ത്തിൽ താമസിക്കാൻ മറ്റിടങ്ങൾ കിട്ടാ
ഞ്ഞിട്ടോ മറ്റോ ആയിരുന്നില്ല, മറിച്ച ്
വൈദ്യരുടെ സൽക്കാരം അനുഭവിക്കു
വാൻ വേണ്ടി മാത്രമായിരുന്നു ഇവർ നീ
ലഗിരിയെ തേടിയെത്തിയത്. കൂടാതെ
റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള
ലോഡ്ജ് എന്നൊരു ആനുകൂല്യവും കൂടി
യുണ്ടായിരുന്നു.

ലോഡ്ജ് പൊളിച്ചുമാറ്റി ഷോപ്പിംഗ്
കോംപ്ലക്‌സ് പണിഞ്ഞാലും അതിൽ ഒരു
നിലയിൽ നീലഗിരി ലോഡ്ജിന്റെ സ്മരണ
നിലനിർത്തുന്ന പഴയ ഫോട്ടോകളും
മറ്റും ഉൾപ്പെടുത്തി ഒരു മുറിയും ആളുകൾ
ക്ക് താമസിക്കുവാനുള്ള റൂമുകളടങ്ങിയ
കേന്ദ്രവും ഉദ്ദേശിക്കുന്നുണ്ടെന്നാണ് രാമദാസ്
വൈദ്യരുടെ മകൻ ഡോ. മനോജ്
കാളൂർ പറയുന്നത്.

എന്തായാലും കോഴിക്കോടിന്റെ ചരി
ത്രമുറങ്ങുന്ന അനേകം തെരുവുകളിലൊന്നായിരുന്ന
ആനി ഹാൾ റോഡിലെ മറ്റൊരു
പുരാതന ഓർമ കൂടി കാലയവനി
കയ്ക്കുള്ളിലേക്ക് മറയുകയാണ്. റാവൂ
ബഹദൂർ ചിരുകണ്ടൻ കഷായാശുപത്രി,
ആനി ബസന്റിന്റെ നേതൃത്വത്തിലുള്ള
തിയോസഫിക്കൽ സൊസൈറ്റി, കേരള
നദ്‌വത്തുൽ മുജാഹിദീൻ ആസ്ഥാനമായിരുന്ന
മുജാഹിദ് സെന്റർ എന്നീസ്ഥാപനങ്ങളെല്ലാം
പ്രവർത്തിച്ചിരുന്നത് ആനി
ഹാൾ റോഡിന്റെ ഇരുവശങ്ങളിലുമായി
രുന്നു.

Related tags : FardisNeelagiriRamadas Vaidyar

Previous Post

അയ്മനത്തിന്റെ കഥാലോകം: ദൃശ്യപരിധിക്കപ്പുറത്തെ ആകാശം

Next Post

കവികൾ എന്തിനാണ് കഥയിൽ ഇടപെടുന്നത്?

Related Articles

സ്പെഷ്യല്‍ റിപ്പോര്‍ട്സ്

പുനരാവിഷ്‌കാരം എന്ന സർഗാത്മകത

സ്പെഷ്യല്‍ റിപ്പോര്‍ട്സ്

മറാത്ത്വാഡയിലെ ഗായകകവികൾ

കവർ സ്റ്റോറിസ്പെഷ്യല്‍ റിപ്പോര്‍ട്സ്

പ്രതിരോധം അതിജീവനം: സച്ചിദാനന്ദൻ കവിതകൾ

സ്പെഷ്യല്‍ റിപ്പോര്‍ട്സ്

കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും-1

സ്പെഷ്യല്‍ റിപ്പോര്‍ട്സ്

മലയാളം ന്യൂസ് കാല്‍ നൂറ്റാണ്ടിലേക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
എ.വി. ഫർദിസ്

ചോലയുടെ കാഴ്ചയും പ്രേക്ഷകന്റെ...

എ.വി. ഫർദിസ് 

ചോലയിൽ നിന്ന് ചോരയിലേക്കുള്ള ദൂരമെത്രയാണ് എന്ന ചോദ്യമാണ് സനൽകുമാർ ശശിധരൻ എന്ന സംവിധായകൻ തന്റെ...

നീലഗിരിയുടെ സഖികളെ, ജ്വാലാമുഖികളെ…..

എ.വി. ഫർദിസ് 

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ എഴുത്തുകാർക്കും സാംസ്‌കാരിക നായകർക്കുമെല്ലാം കോഴിക്കോട്ടെത്തിയാൽ രാത്രി തങ്ങാനൊരിടമായി രുന്ന...

A V Fardis

എ.വി. ഫർദിസ് 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven