• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ശീർഷക നിർമിതിയും കഥയുടെ ഭാവനാഭൂപടവും

സുനിൽ സി.ഇ. March 29, 2020 0

ശീർഷകം കാലംതന്നെയാണ്. കാലത്തെ ആഖ്യാനപ്പെടുത്തുന്ന പുതിയ കഥാകാരൻ വരണ്ട ഭാവനാമേടുകളുടെ മടക്കുകളി
ലൂടെ വളേഞ്ഞാടാൻ ഒരുക്കമല്ല. മാംസവർണം കലർന്ന മണ്ണിൽ ചവിട്ടിയാണ് പുതിയ കഥാകാരൻ ഭാവനയെ വലം വയ്ക്കുന്നത്. അസ്ഥികൂടങ്ങൾ പോലെയുള്ള ഭാവനകളുടെ സമൂഹങ്ങളെ പുതിയ കഥാകാരൻ ട്രീറ്റ് ചെയ്യുന്ന രീതികൾ ശീർഷകങ്ങളിൽ നിന്നുതന്നെ നമുക്ക് ബോധ്യമാകും. പ്രവചനാത്മകമായ ധ്വനികളെക്കൂടി കഥാശീർഷകത്തിൽ ഒളിപ്പിച്ചിടുന്നതാണ് നാം കാണുന്നത്. അങ്ങനെ ശീർഷകം കൊണ്ടുതന്നെ കഥാകാരന്റെ മനസ്സ് ഒരു ഒളിപ്പോർ സമരത്തിൽ പങ്കാളിയാവുന്നു. അതിലെ ചരിത്രത്തിന്റെ പ്രതികാരദാഹത്തെ ആളിപ്പിടിക്കാൻ വിടുന്നതിനു പകരം ഭാവനയുടെ രക്തസാക്ഷിത്വം വഴി പുതിയ ചരിത്ര മുന്നറിവുകൾ തീർക്കുന്നു. ശീർഷകങ്ങളെ നമുക്ക് ഒരേ രാജ്യത്തിന്റെ തരംതിരിവുകളും ധ്രുവീകരണങ്ങളുമായി വായിച്ചെടുക്കാം. അപ്പോഴും എല്ലാ ശീർഷകങ്ങളും ആത്മാവിഷ്‌കാരണങ്ങളാവണമെന്നില്ല.

‘ഗ്രാന്റ്’ എന്ന ഇന്റർനാഷണൽ ജേർണലിന്റെ നൂറ്റിനാല്പത്തിയാറാം ലക്കത്തിന്റെ ശീർഷകം ‘ദി പൊളിറ്റിക്‌സ് ഓഫ് ഫീലിങ്’ (The Politics of Feeling) എന്നായിരുന്നു. അതിൽ The Country of Men എന്ന നോവലെഴുതിയ ഹിഷാം മാതാറിന്റെ (Hisham Matar) ദി ഗസ്റ്റ്‌സ് (The Guests) എന്ന കൃതിയുടെ ഒരു ഭാഗം ചേർത്തിട്ുണ്ട്. അതിൽ ഹിഷാം ഇങ്ങനെ എഴുതുന്നു:
‘a monstrous town (that was) in its man-made might as if indifferent to heaven’s frowns and smiles… There was
room enough there to place any story, depth enought there for any passion, variety enough there for any setting, darkness enough to bury five millions of lives. – The Guests / Hisham Matar.

നാം ജീവിക്കുന്ന കാലത്തെ കടപുഴക്കുന്ന എല്ലാ മാനസികാവസ്ഥകളെയും ശീർഷകം ചൂണ്ടിക്കാട്ടുന്നു. അതു പ്രതിരോധത്തിനായുള്ള പ്രേരണയൊരുക്കുന്നു. പുതിയ മനുഷ്യൻ ചൂഷിതനാണെന്നും, അവൻ ഉള്ളിൽ പേറുന്ന വൈകാരിക സംഘർഷങ്ങൾക്ക് ഏതെങ്കിലും ഒരു കലാസംവേദനത്തിന്റെ പ്രേരണ ആവശ്യമാണെന്നും ഏറ്റവും പുതിയ കഥാനിർമിതികൾ നമുക്കു പറഞ്ഞുതരുന്നു. കഥാകാരൻ തന്റെ മനസ്സാക്ഷിയുടെ അറകളിലൊതുക്കിയ ഒരു വൈകാരിക സന്ദർഭത്തെ ഭാവനയാൽ പൂരിപ്പിക്കാനാണ് രാഷ്ട്രീയച്ചുവയുള്ള ശീർഷകങ്ങളെ സൃഷ്ടിച്ചെടുക്കുന്നതെന്ന് ഹിഷാം മാതാർ വാദിക്കുന്നുണ്ട്. ആൽബർ കമ്യുവിന്റെ ‘അതിഥി’ (The Guest) പറയാൻ ഉദ്യമിക്കുന്നത് പ്രവാസത്തെക്കുറിച്ചാണ്. ഇതിന്റെ വൈകാരികമായ എക്‌സൈലിനെയാണ് (exile) ഹിഷാം മാതാർ വിവരിക്കുന്നത്. ഇതിന്റെ ഒന്നിലധികം തുടർച്ചകൾ മലയാളകഥയിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരേസമയം കഥാകാരൻ കടന്നുപോകുന്ന ആത്മീയ ഭൗതിക വ്യഥകളുടെ ആഖ്യാനം നമ്മെ ‘മനുഷ്യത്വം’ എന്ന മൊട്ടക്കുന്നിലേക്ക് നയിക്കുന്നതിന്റെ സാക്ഷ്യങ്ങളും ശീർഷകങ്ങൾ നിരത്തുന്നുണ്ട്.

നാം ജീവിക്കുന്ന കാലം അതിലോലമാണെന്നും അത് മൂർച്ച പ്രാപിക്കാൻ കഷ്ടിയായ സൂര്യപ്രകാശം പോരായെന്നും നമ്മുടെ
ചില കലാകാരന്മാർ ഉച്ചത്തിൽ വിളിച്ചുപറയുന്നു. കാലത്തിന്റെ മൂടിക്കെട്ടിയ ഭാവങ്ങളെ എങ്ങനെ നേരിടണമെന്ന് പുതിയ കഥാകാരനോട് ചോദിച്ചു നോക്കൂ. അവർ ആത്മരക്ഷയ്ക്ക് കരുതേണ്ട മാർഗങ്ങളെക്കുറിച്ച് വാചാലമാകും. സംശയം വിങ്ങി നിൽക്കുന്ന ഒരു വാക്കു പോലും അവരുടെ ഭാവനാഭൂപടത്തിൽ വിരിഞ്ഞുപൊന്തില്ല. കാരണം അവളുടെ മനസ്സിന്റെ
മേച്ചിൽസ്ഥലങ്ങളിൽ മനുഷ്യരേയുള്ളൂ. വികൃതമായ അക്ഷരങ്ങളിൽ അവർ കുറിച്ചിടുന്ന ശീർഷകത്തിനു പോലും മനുഷ്യന്റെ നിഴലിക്കുന്ന പേടിയെ ആഖ്യാനപ്പെടുത്താനാവുന്നു. അതിൽ നിന്ന് കണ്ണു വെട്ടിച്ച് നമുക്ക് രക്ഷപ്പെടാനാവില്ല. നാം ജീവിക്കുന്ന കാലത്തിൽ കറുത്തു കത്തിപ്പടർന്നു തുടങ്ങിയ സൂര്യനെ ചൂണ്ടിക്കാട്ടി, കെട്ടുപോകുന്ന പ്രകാശത്തെ കുറിച്ച് അവർ ഓർമിപ്പിക്കും.

കാലത്തിന്റെ കനത്ത ഹൃദയത്തെ ഭാവനപ്പെടുത്താൻ ഇനി കഥ എന്ന വെയിലിന്റെ തിളക്കം ആവശ്യമാണെന്ന് 2019ലെ ചില കഥാപുസ്തകങ്ങളെങ്കിലും നമ്മോട് പറഞ്ഞുതരുന്നുണ്ട്. കാലത്തിന് ഇണങ്ങിയ ശീർഷകങ്ങളും മനുഷ്യമനസ്സിലേക്ക്
പരന്നുചെല്ലുന്ന അദൃശ്യമായ ജീവിതദർശനങ്ങളും ചില കഥാപുസ്തകങ്ങളിലെങ്കിലും നമ്മുടെ ശ്രദ്ധയെ ഉടക്കിനിർത്താതിരിക്കില്ല. പല വഴിക്ക് പിരിയുന്ന ശീർഷകങ്ങളും ഭാവനാഭൂപടങ്ങളും ഒടുവിൽ എത്തിച്ചേരുന്നത് നാം ജീവിക്കുന്ന കാലത്തിലേക്കും അതിലെ ഏറ്റവും ചെറിയ കുമിളയായ മനുഷ്യരിലേക്കുമാണ്.

ഐറണികളെ ഭാവനകൊണ്ട് പൂരിപ്പിക്കുന്ന അത്തരം ചില കഥാപുസ്തകങ്ങളിലൂടെയുള്ള ഈ ആത്മസഞ്ചാരത്തെ ഒരു വായന
ക്കാരന്റെ ആത്മകഥ എന്നല്ലാതെ മറ്റെന്തു വിളിക്കും? നിത്യമായ അപ്രീതിക്കു പാത്രമായ ഒരു കാലത്തെ നമ്മുടെ കഥാകാരന്മാർ എങ്ങനെ ചൂണ്ടിക്കാട്ടുന്നുവെന്നറിയാൻ ചില സംഗതികൾ ഉദാഹരിച്ചേ മതിയാകൂ.

കഥാകാരന്റെ വിഷമസന്ധികൾ
പുതിയ കഥാകാരന്റെ ലക്ഷ്യം ഭാവസാഫല്യത്തിലെത്തുക എന്നുള്ളതല്ല. കാലത്തിന്റെ സംഘട്ടനങ്ങളെ അതിവർത്തിക്കാനുള്ള സർഗാത്മക നിർദേശങ്ങളായി വേണം പ്രമോദ് രാമന്റെ കഥകളെ വായിക്കാൻ. മുന്തിയ ഭാവനാശക്തികൊണ്ടനുഗൃഹീതനായ പ്രമോദ് രാമൻ ‘ബാബ്‌രി മസ്ജിദിൽ പക്ഷികൾ അണയുന്നു’ എന്ന ശീർഷക കഥയിൽ (പുസ്തകത്തിന്റെ പേര്) ഒരു പിൻകുറിപ്പ് ചേർത്തിട്ടുണ്ട്. അതിങ്ങനെ വായിക്കാം – ‘പ്രഫ റൊമിളാ ഥാപ്പറും അഡ്വ. പി.എം. ആതിരയും ജീവിച്ചിരിക്കുന്നവരാണ്. രണ്ടുപേരുടെയും രാഷ്ട്രീയ ഉൾക്കാഴ്ചയാണ് കഥയിൽ ഉപയോഗപ്പെടുത്തിയത്.

സംഭവങ്ങൾ സാങ്കല്പികം! സംവേദന തന്ത്രത്തിന്റെ ചാരുത വർദ്ധിപ്പിക്കാനുള്ള ഒരു വെറും പിൻകുറിപ്പല്ലിത്. ഇത്
കഥാകാരന്റെ പിടയുന്ന മനസ്സിന്റെ വിഷമസന്ധിയാണ്. ഏതെങ്കിലും ഒരു വംശത്തിന് തന്റെ ആത്മീയതയുടെ താഴ്‌വര നഷ്ടപ്പെടുമെന്ന് തിരിച്ചറിയുമ്പോൾ, സത്യത്തിനു മുമ്പിൽ തരിച്ചു നിൽക്കാതെ ഭാവനയുടെ കലാവിദ്യയാൽ അതിനെ എതിർക്കുകയാണ് പ്രമോദ് രാമന്റെ ശീർഷകം. മതേതര ഇന്ത്യയുടെ ജനകീയ താത്പര്യത്തെയാണ് ശീർഷകം അഭിസംബോധന ചെയ്യുന്നത്.

ഇന്ത്യയുടെ ജനാധിപത്യ മ്ലാനതയെ (democratic melancholy) ആഖ്യാനപ്പെടുത്താൻ പ്രമോദ് സൃഷ്ടിക്കുന്നത് ഒരു കള്ളചരിത്രമല്ല. അത് ഭാവനയുടെ തേരിലേറി വരുന്ന യാഥാർത്ഥ്യമാണ്. ഒരു തരത്തിലുമുള്ള തകരാറു ബാധിച്ച ഒരാളല്ല കഥയിലെ പ്രധാന
കഥാപാത്രമായ ആതിര. ബാബ്‌രി മസ്ജിദ് പൊളിഞ്ഞു കാണാൻ ആഗ്രഹിക്കാത്ത ഒരുപാടു പേരുടെ പ്രതിനിധിയാണ് കഥയി
ലെ ആതിര. ‘ബാബ്‌രി മസ്ജിദിൽ പക്ഷികൾ അണയുന്നു’ എന്ന കഥ ആരംഭിക്കുന്നതെങ്ങനെയെന്ന് നോക്കുക:

”2019 മെയ് 30 -നു വൈകിട്ട് ്രപഫ. റൊമിളാ ഥാപ്പറുടെ മൊബൈൽ ഫോൺ ശബ്ദിച്ചു. അവർ ഒരു പുസ്തകവായനയിലായിരുന്നു. പീറ്റർ ഫ്രാൻകോപന്റെ The New Silk Roads: The Present and Future of the World.The Silk Roads: A New History of the World-ന്റെ തുടർച്ച. ചെറുപ്പക്കാരുടെ ചരിത്ര സമീപന രീതികളിൽ അവർ കൗതുകപ്പെട്ടു”. ഒരു രാജ്യത്തിന്റെ മുന്നിലുള്ള ധാർമികമായ തെരഞ്ഞെടുപ്പിന്റെ സ്വഭാവത്തെക്കുറിച്ചുള്ള നീറിപ്പിടിച്ചുവരുന്ന ്രപസ്താവനയോടെയാണ് പ്രമോദ് കഥ ആരംഭിക്കുന്നത്.

അതിൽ റൊമീളാ ഥാപ്പർ എന്ന ചരിത്രഗവേഷകയും ആതിരയും തമ്മിലുള്ള സംവാദങ്ങളും, പരാമർശവിധേയമാകുന്ന പുസ്തകങ്ങളും, അളവിൽ കവിഞ്ഞ ആക്ടിവിസവും, മുഴുത്ത ചരിത്രബോധവും ഒക്കെ ഉൾച്ചേർന്നു സംഭവിക്കുന്ന ഒരു വൈജ്ഞാനിക വിസ്‌ഫോടനം സംഭവിക്കുമ്പോഴും ഭയം എന്ന വിഷമസന്ധി കഥാകാരനെയും വായനക്കാരെയും കഥാപാത്രങ്ങളെയും ഒരു ബാധ പോലെ പിന്തുടരുകയാണ്. നിലനിൽക്കുന്ന ഒരു രാഷ്ട്രീയ റിയലിസത്തെ ഭാവനയുടെ മികവിനാൽ പൂരിപ്പിച്ചെടുക്കുന്ന പ്രമോദ് രാമന്റെ ‘ബാബ്‌രി മസ്ജിദിൽ പക്ഷികൾ അണയുന്നു’ എന്ന കഥാപുസ്തകത്തിലെ ‘ജബ്ബാറിന്റവിട അബ്ബാസ്’, ‘ഇന്ത്യാ പസിൽ’, ‘മധു’, ‘റെസിപ്പി’, ‘തൊണ്ടി’, പത്മവഴി’, ‘പെണ്ണാണ്’ എന്നീ കഥകളും ഒതുക്കം വച്ച കാലവായനകൾതന്നെയാണ്. ശീർഷകം കാലംതന്നെയാണ് എന്ന തത്വത്തെ പിന്താങ്ങാൻ പ്രമോദ് രാമന്റെ കഥകൾക്കാവുന്നു.

കഥ ഭാവനയുടെ സൃഷ്ടിയാകുമ്പോഴും അത് മനുഷ്യഭാഷ സംസാരിച്ചുതുടങ്ങുമ്പോൾ നാം പ്രത്യേകം ശ്രദ്ധയൂന്നി വായിക്കേണ്ടുന്ന ഒരു കഥാപുസ്തകമാണ് വിനോയ് തോമസിന്റെ ‘മുള്ളരഞ്ഞാണം’. വ്യാഖ്യാനാതീതവും ദുരൂഹവുമായ പ്രപഞ്ചത്തിൽ മനുഷ്യനനുഭവിക്കുന്ന അപരിചിതത്വമായി പരിണമിപ്പിച്ചതിനു പിന്നിൽ എന്തുതരം കലാവിദ്യയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്നറിയാൻ വിനോയ് തോമസിന്റെ കഥകളുടെ പാരായണം നമ്മെ സഹായിക്കും. ഭാഷയെ പ്രമേയമാക്കുക. പ്രാദേശികതയെ ഗ്ലോബലാക്കുക, അതിനുള്ളിൽ ഭാവനയുടെ സമഗ്രതയാൽ യാഥാർത്ഥ്യത്തെ കൊണ്ടുവച്ച് സംസ്‌കാരത്തെ പിളർന്നു കാണിക്കുക തുടങ്ങി എത്രയോ തരം സംവേദന മാർഗങ്ങളാണ് വിനോയ് തന്റെ കഥകളിൽ ആവിഷ്‌കരിക്കുന്നത്. ‘കുട്ടുകുറുക്കത്തികുർ… കുർ…’ എന്ന കഥയിലെ കുട്ടൂസ് എന്ന കുട്ടിയും കൊച്ചുതെയ്യാ അമ്മച്ചിയും രണ്ടു കാലങ്ങളുടെയും സംസ്‌കാരങ്ങളുടെയും മാത്രം പ്രതിനിധാനങ്ങളല്ല. അതിനേക്കാളുപരി ഭാഷയുടെ
മടിത്തട്ടായ പ്രകൃതിയിൽ നിന്നുള്ള അകലത്തിന്റെ പ്രതിനിധിയായി കുട്ടൂസും മരങ്ങളുടെ ഉടലറിയാവുന്ന കൊച്ചു തെയ്യാ പാരിസ്ഥിതിക-സാംസ്‌കാരിക അടുപ്പത്തിന്റെ പ്രതിനിധിയുമാണ്. മാറിമാറിവരുന്ന ഭരണവ്യവസ്ഥകൾക്കും കക്ഷിരാഷ്ട്രീയ ഭരണകൂടത്തിനും ഉപയോഗിക്കാനുള്ള ഉപകരണമാണ് പോലീസ്. ഒരുപാട് പോലീസ് കഥകൾ കേട്ടിട്ടുള്ള മലയാളികൾക്കു മുമ്പിലേക്കാണ് വിനോയ് പരമ്പരാഗതമായ പോലീസ് ഭീതികളെയും അജ്ഞതകളെയും മാറ്റിവച്ച് നിശ്ചിതമായൊരു മാർഗം തിരഞ്ഞെടുത്ത് പോലീസ് കഥ ആസ്വദിക്കുവാൻ നമ്മെ ക്ഷണിക്കുന്നത്.

”കളിെഗമിനാറിലെ കുറ്റവാളികൾ’ എന്ന കഥയിൽ രണ്ടു പോലീസുകാരെ വിനോയ് അവതരിപ്പിക്കുന്നുണ്ട്. നാളുകൾക്കു മുമ്പ് ഒരു കേസിൽ പെട്ട പ്രതിയെ വിലങ്ങു വയ്ക്കുന്നതിനായി ഔദ്യോഗിക വേഷം ധരിക്കാതെ വിദൂര ഗ്രാമത്തിലെത്തപ്പെടുന്ന പോലീസുകാരുടെ പലമാതിരിയുള്ള ജീവിതാഖ്യാനങ്ങളാണ് ആ കഥയെ ശ്രദ്ധിപ്പിക്കുന്നത്. കഥയുടെ കേന്ദ്രഭാഗത്ത് പൗരോഹിത്യത്തിന്റെ സംഘട്ടനങ്ങളെ ഒരുപാട് പേർ ആഖ്യാനിച്ചിട്ടുണ്ട്. പൗരോഹിത്യത്തിന്റെ ഉള്ളിലെ അത്തരം ചില പിരിമുറുക്കങ്ങൾക്ക് മിഴിവണയ്ക്കാൻ വ്യത്യസ്തമായൊരു അർത്ഥപരിവേഷം തീർക്കുന്ന ഒരു കഥയാണ് ശീർഷകകഥയായ ‘മുള്ളരഞ്ഞാണം’. ക്രിസ്തുമതവും പൗരോഹിത്യവും ചില കാലങ്ങളിൽ ക്രിസ്ത്യാനികളിൽ അടിേച്ചല്പിക്കുന്ന വിലക്കുകളെയും ഒട്ടും മാനുഷികവും ദൈവികവുമല്ലാത്ത ചിട്ടകളെയും വിനോയ് എതിർക്കുകയാണ്. ശരീരത്തിന്റെ കലയെ പാപബോധത്തിന്റെ ആണിയാൽ ക്രൂശിക്കുന്ന എല്ലാത്തരം പ്രവണതകളെയും ഈ കഥ പല കോണുകളിൽ നിന്നും നോക്കിക്കാണുന്നു. ഈ കഥയിൽ അടങ്ങിയിട്ടുള്ള കുത്തനെയുള്ള താത്പര്യരുചികളെ സഭാവിരുദ്ധം, ക്രിസ്തുവിരുദ്ധം എന്നൊക്കെ പറയാൻ വരട്ടെ. ഇത് കാലം ആവശ്യപ്പെടുന്ന ഒരു ശിക്ഷണമുറയാണ്.

മുള്ളരഞ്ഞാണത്തിലെ ഏറ്റവും മികച്ച കഥയാണ് ‘ആനന്ദബ്രാന്റൻ’. ഈ കഥയുടെ ഡിക്ഷൻതന്നെ ഗ്ലോബലാണ്. സാഡി
സ്മിത്തിന്റെ (Sady Smith) ‘ചെയ്ഞ്ചിങ് മൈ മൈൻഡ്’ (Change My Mind) എന്ന പുസ്തകത്തിൽ രചനയുടെ രഹസ്യങ്ങളെ കുറിച്ചുള്ള വിചാരങ്ങളുണ്ട്. അതിൽ രചനയുടെ കലയെക്കുറിച്ച് അവർ പറഞ്ഞുവയ്ക്കുന്നത് നനുത്ത ഇന്ദ്രിയസംവേദനത്തെക്കുറിച്ചാണ്. വിനോയിയുടെ ആനന്ദബ്രാന്റനിലെ ഡിക്ഷൻതന്നെ ഈ നനുത്ത ഇന്ദ്രിയസംവേദനകലയുടെ ഉല്പന്നമാണ്. ഈ ലോകം വച്ചുനീട്ടുന്ന കാപട്യം മുറ്റിയ ആത്മീയതയ്ക്ക് കണക്കിന് പ്രഹരമേല്പിക്കാൻ ബ്രാന്റാമീയത എന്നൊരു തത്വത്തെ വിനോയ് സൃഷ്ടിക്കുകയാണ്. ഇതിലെ നിജേഷ് ആനന്ദത്തിന്റെ പുതിയ മുളപ്പുകളെ െജെവികമാക്കാൻ പരിശ്രമിക്കുന്ന, കാപട്യത്തിന്റെ വേരുകളെ പിഴുതെറിയാൻ ഒരുമ്പെടുന്ന, ആനന്ദത്തെ
തന്റേതായ രീതിയിൽ ആസ്വദിക്കാനും പുനർനിർവചിക്കാനുമൊക്കെ ശ്രമിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയാണ്. ആത്മീയതയുടെ ഈ പുനർനിർമാണത്തിന് ഒരു പുതിയ ഡിക്ഷൻ ആവശ്യമാണെന്ന് വിനോയ് തിരിച്ചറിയുന്നു. മരുന്നിന്റെ കുറിപ്പടി എഴുതുമ്പോൾ, ഒത്തുതീർപ്പു ചർച്ചയിൽ പങ്കെടുത്തവരുടെ ലിസ്റ്റ് രേഖപ്പെടുത്തുമ്പോൾ, തീരുമാനങ്ങൾ അക്കമിട്ടു നിരത്തുമ്പോൾ, ബ്രാന്റാത്മീയതയുടെ തത്വങ്ങൾ നിരത്തുമ്പോഴൊക്കെ കോറി ആർക്കെയ്ഞ്ചലിനെ പോലുള്ളവരുടെ വൈദേശിക ഡിക്ഷൻ കഥയിൽ കടന്നുവരുന്നു. ആനന്ദബ്രാന്റൻ എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ് –
ബ്രാന്റാത്മീയത/അടിസ്ഥാന തത്വങ്ങൾ
1. ലോകം ആനന്ദപൂർണമാണ്
2. എന്നാൽ ആ ആനന്ദം അവനവന്റെ ഉള്ളിൽത്തന്നെ ആയതിനാൽ മിക്കവരും അത് മനസ്സിലാക്കുന്നില്ല.
3. ജന്മംകൊണ്ടുതന്നെ ഓരോരുത്തരും ഓരോ ബ്രാന്റുകളാണ് എന്നതാണ് പരമമായ സത്യം.
4. അവനവന്റെ ബ്രാന്റാത്മാവിനോട് ഇണങ്ങുന്ന ലൗകികങ്ങളെ കണ്ടെത്തുന്നതിലൂടെ ആനന്ദം സാധ്യമാകുന്നു.
5. ഇങ്ങനെ ബ്രാന്റാത്മാവിന്റെ സാക്ഷാത്കാരത്തിനുള്ള മാർഗമാണ് ബ്രാന്റാത്മീയത.

വിനോയ് എന്ന കഥാകൃത്തിന്റെ അടിമനസ്സിലെ പക്ഷപാതങ്ങളെയും കഥയുടെ തീവ്രസന്ദർഭങ്ങളെയും തിരിച്ചറിയാൻ ‘മുള്ളരഞ്ഞാണ’ത്തിലെ ഓരോ കഥകളും വഴിയൊരുക്കുന്നു.

കുറ്റാന്വേഷണത്തിന്റെ നീണ്ട നിഴലുകളും കുറെ ജീവിതങ്ങളും കഥയുടെ അപൂർവമായ ഭാവപ്പൊലിമ സൃഷ്ടിക്കുന്ന കഥാകാരനാണ് ജി.ആർ. ഇന്ദുഗോപൻ. കുറ്റാന്വേഷണ കഥകളുടെ അന്തർദൃഷ്ടിയാൽ നല്ലയളവിൽ അനുഗ്രഹിക്കപ്പെട്ട ഈ കഥാകാരന്റെ ‘ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും’ 2019ന്റെ അനുഗ്രഹഭാവനകളാണ്. ഈ കഥാപുസ്തകത്തിൽ ചോരയും കണ്ണീരും തളം കെട്ടിക്കിടക്കുന്ന യുദ്ധഭൂമിയുണ്ട്. അപരാധബോധംകൊണ്ട് ഇളകിത്തുടിച്ച ഒരു മനസ്സുമായി പാരായണം ചെയ്യേണ്ടതല്ല ഈ പുസ്തകത്തിലെ കഥകളെ. കാണാനുള്ള കഥകൾ എഴുതുന്ന കഥാകാരനാണ് ജി.ആർ. ഇന്ദുഗോപൻ. പ്രകൃതിയുടെ അട്ടഹാസത്തിന്റെ അലയൊച്ച അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമ്പോൾ അതിനെ ഒതുക്കിപ്പറയാതെ, വായനക്കാരന് പൂരിപ്പിക്കാൻ വിട്ടുകൊടുക്കാതെ ഇന്ദുഗോപനിലെ കഥാകാരൻ അന്വേഷി
ച്ച് രേഖപ്പെടുത്തിവയ്ക്കുന്നു. പ്രകൃതിയുടെ പ്രതീകമായ ഒരു സ്ര്തീയെ ഷാജി എൻ. കരുണിന്റെ ‘ഓള്’ എന്ന സിനിമയിൽ പ്രക്ഷേകന് കാണാനായി വയ്ക്കുന്നുണ്ട്. അതുപോലെയാണ് ഇന്ദുഗോപൻ ഈ കഥയിൽ ട്വിങ്കിൾ റോസയെ പ്രതിഷ്ഠിക്കുന്നത്. ഇത്തരത്തിലുള്ള ആ മാന്ത്രിക ആഖ്യാനത്തെ ബോധ്യപ്പെടുത്താൻ ഒരു ഉദ്ധരണി ആവശ്യമാണ്.

”അവൾ വെള്ളത്തിലേക്ക് കാൽ വച്ചു. വെള്ളിക്കൊലുസിൽ പൂർണചന്ദ്രന്റെ പ്രകാശമാണ് ആദ്യം കയറി കൊത്തിയത്. പിന്നാലെ നൂറു നൂറു മീനുകൾ വന്ന് മുങ്ങിത്തുടങ്ങി. ആ തുരുത്തിന്റെ ചരിത്രത്തിൽ ഇത്രയും സുന്ദരമായൊരു കാല്പാദം കണ്ടിട്ടില്ലെന്ന മട്ടിൽ മീനുകൾ മത്സരിച്ചു. ഉമ്മകളുടെ ഉത്സവം. അവൾ കണ്ണടച്ചു. ആദ്യരാത്രി ഇത്രയും ഉമ്മകൾ കിട്ടിയ ഒരു പെൺകുട്ടി ലോകത്തുണ്ടാവില്ലെന്നക് അവൾക്കു തോന്നി”.

വായിക്കുകയെന്നതിനേക്കാൾ കാണാനുള്ള കഥകൾ എഴുതാനാണ് ജി.ആർ. ഇന്ദുഗോപൻ എഴുതുന്നത്. രചനയുടെ കലയി
ൽ പുതിയൊരു മിന്നൽപ്രകാശം വായിക്കാനാണ് ഇന്ദുഗോപൻ ശ്രമിക്കുന്നത്. ട്വിങ്കിൾ റോസയും 12 കാമുകന്മാരും പുഷ്പവല്ലിയും യക്ഷിവസന്തയും, ആരൾവായ്‌െമാഴിയിലെ പാതി വെന്ത മനുഷ്യരും രചനാകലയുടെ പുതിയ വഴികളെയാണ് അടയാളപ്പെടുത്തുന്നത്. വായനക്കാരനെ േപ്രക്ഷകനാക്കാൻ ക്ഷണിക്കുന്ന ഈ കഥകൾ വായനയ്ക്കിടയിലേറ്റ നമ്മുടെ ബോധത്തിന്റെ മൂകദുരന്തങ്ങളെ ചികിത്സിക്കുകതന്നെ ചെയ്യും.

അനുബന്ധം
ദയാശൂന്യമായ മുൻവിധികളോടെയല്ല 2019-ാമാണ്ടിലെ കഥാപുസ്തകങ്ങളെ സമീപിച്ചത്. ഭാവനയുമായി ബന്ധപ്പെട്ട നമ്മുടെ
വീക്ഷണങ്ങളോടുള്ള അകലം കുറയ്ക്കാൻ സഹായിക്കുന്ന കുറച്ചധികം രാഷ്ട്രീയ ശീർഷകങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഉമ്മ കയറാത്ത തീവണ്ടിയുടെ കാഴ്ചകളിലൂടെ സഞ്ചരിപ്പിച്ച അർഷാദ് ബത്തേരിയുടെ ‘പെൺകാക്ക’യും, മനുഷ്യപക്ഷത്തുനിന്ന് സ്വത്വത്തിന്റെ അടരുകളെ നാരുനാരായി
വിടർത്തിയെടുക്കുന്ന വിനു എബ്രഹാമിന്റെ ‘കോട’യും സിനിമാപ്രാന്തിന്റെ ഏറ്റവും ചെറിയ സ്പർശത്തെയും ഭാവന കൊണ്ടു പൂരിപ്പിച്ച ഇ. സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’യും ശീർഷകനിർമിതിയുടെ വൈവിധ്യങ്ങളെയും ഭാവനാഭൂപടത്തിന്റെ സുരക്ഷിതവലയങ്ങളെയും ചൂണ്ടിക്കാട്ടുന്നു.

കഥകൊണ്ട് സംസ്‌കാരത്തെയും ആത്മീയതയെയും ധാർമികതയെയും നീതിയെയും പുന:സൃഷ്ടിക്കാൻ കഴിയുമെന്ന പുതിയ രാഷ്ട്രീയത്തെ അവതരിപ്പിച്ച പ്രമോദ് രാമന്റെ ‘ബാബ്‌രി മസ്ജിദിൽ പക്ഷികൾ അണയുന്നു’ എന്ന കഥാപുസ്തകത്തെയും വിനോയ് തോമസിന്റെ ‘മുള്ളരഞ്ഞാണ’ത്തെയും ഒരു ശരാശരി വായനക്കാരന് പുറത്തിരുത്താനാവില്ല. തന്റെ ബോധത്തിന്റെ അന്ത്യം രാഷ്ട്രീയ ചോര കിനിയുന്ന കഥ കൊണ്ടായിരിക്കണം എന്നാശിക്കുന്ന ഒരു ശരാശരി വായനക്കാരെന മുകളിൽ വിവരിച്ച കഥാപുസ്തകങ്ങൾ പിടികൂടുകതന്നെ ചെയ്യും. കാരണം കഥയുടെ മാറിവരുന്ന ഭാവനാഭൂപടം ഗ്ലോബലാണ്. ശീർഷകങ്ങൾ പ്രതിരോധത്തിന്റെ രാഷ്ട്രീയ നിർമിതികളുമാണ്.

Related tags : StorySunil CE

Previous Post

കാട് എന്ന കവിത

Next Post

സ്മിത ജി.എസ്.: ഉൾമുറിവുകളുടെ നിലവിളികൾ

Related Articles

Lekhanam-1

വേതാളവും ഞാനും

Lekhanam-1

കഥയുടെ മാറുന്ന തലമുറകളും മാറാത്ത കഥകളും

Lekhanam-1

മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള കഥയും തമ്മിലെന്ത്?

Lekhanam-1

ജീവിതത്തിലേക്ക് തുറന്നുവെച്ച ആകാശങ്ങൾ

Lekhanam-1

അയ്മനം ജോൺ: ഭാഷയുടെ ബോധധാരാസങ്കേതം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സുനിൽ സി.ഇ.

ശീർഷക നിർമിതിയും കഥയുടെ...

സുനിൽ സി.ഇ. 

ശീർഷകം കാലംതന്നെയാണ്. കാലത്തെ ആഖ്യാനപ്പെടുത്തുന്ന പുതിയ കഥാകാരൻ വരണ്ട ഭാവനാമേടുകളുടെ മടക്കുകളി ലൂടെ വളേഞ്ഞാടാൻ...

അയ്മനം ജോൺ: ഭാഷയുടെ...

സുനിൽ സി. ഇ. 

ഭാഷ മുഖ്യപ്രമേയമായി വരുന്ന കഥകൾ മലയാളത്തിൽ നന്നേ കുറവാണ്. ഭാഷ പലവിധമായ ബാഹ്യഭീഷണികൾ നേരി...

സംവേദനത്തെ വഞ്ചിക്കാത്ത ഭാവനകൾ

സുനിൽ സി. ഇ. 

ജ്ഞാനത്തിന്റെ മങ്ങലും മറിയലും ഇല്ലാതെ കഥയിൽ ഇടപെടുന്നവരെ നാം പ്രത്യേക ഇരിപ്പിടങ്ങളിൽ ഇരുന്നു വേണം...

കവികൾ എന്തിനാണ് കഥയിൽ...

സുനിൽ സി. ഇ. 

കഥ നൽകുന്ന ബൗദ്ധികാഹ്ലാദത്തെ ഒരു ഭാരവുമില്ലാതെ വായനക്കാരിലേക്ക് പകർന്നുനൽകുന്ന ചില കവികളിലൂടെ സഞ്ചരിച്ചാലേ കവികൾ...

മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാള...

സുനിൽ സി. ഇ. 

നവ മലയാള കഥയുടെ പരസ്യസമുദ്രമേതെന്നത് ഒരു വലിയ അന്വേഷണമാണ്. കഥ എന്ന മാധ്യമത്തിന്റെ പിതൃഭൂമി...

വിഭജിക്കപ്പെട്ട പെൺഭാവനകൾ

സുനിൽ സി. ഇ. 

നമ്മുടെ പെൺഭാവനയ്ക്ക് സ്വതന്ത്ര പ്രഖ്യാപനങ്ങൾ നടത്താൻ കഴിഞ്ഞോ എന്നത് ചെറുതല്ലാത്ത തർക്കമാണ്. നമ്മുടെ പെൺ...

കഥയുടെ ബുദ്ധിപരമായ ജീവചരിത്രങ്ങൾ

സുനിൽ സി. ഇ. 

പലതരം കാലങ്ങളുടെ ആവാഹനങ്ങളാണ് പുതിയ കഥകൾ. അത് ഒരേസമയം കഥയുടെ തസ്തികനിർമാണവും കാലത്തിന്റെ മന:ശാസ്ര്തവുമാണ്....

ലഘു ആഖ്യാനത്തിലെ പരീക്ഷണങ്ങൾ

സുനിൽ സി. ഇ.  

ഒരിക്കൽ ഒരാൾ ചോറും ബീഫും തിന്നുകയായിരുന്നു. കഥ കഴിഞ്ഞു. (കഥ/ഹാരിസ് മാനന്തവാടി) ലഘു ആഖ്യാനം...

പുതുകഥ ഭാവനയുടെ ശത്രുവാണ്

സുനിൽ സി. ഇ.  

നവകഥ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നില്ല എന്നത് ഒരു താഴ്ന്ന തരം ആക്ഷേപമായിത്തീർന്നിട്ടുണ്ട്. ഓർഹൻ പാമു കിന്റെ...

കഥയുടെ മാറുന്ന തലമുറകളും...

സുനിൽ സി. ഇ. 

(2016-ലെ 'ആൺ'കഥാപുസ്തകങ്ങളിലൂടെ ഒരാത്മസഞ്ചാരം) പ്രമേയങ്ങളുടെ ഞെട്ടി ക്കുന്ന വാഗ്ദാനങ്ങൾ ഒരുപക്ഷേ ഒരുപാട് കഥകളെയും കഥാകൃത്തുക്ക...

കഥയിലെ എതിര്‍ സൗന്ദര്യ...

സുനില്‍ സി.ഇ.  

(എം. മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന കഥയെ മുന്‍നിര്‍ത്തിയുള്ള പഠനം) ആമുഖം ജോണ്‍ ബള്‍വര്‍...

Sunil C E

സുനിൽ സി. ഇ.  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven