• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മാധ്യമങ്ങൾക്ക് വേണം പെരുമാറ്റച്ചട്ടം

മോഹൻ കാക്കനാടൻ August 28, 2024 0

ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം പാലിക്കേണ്ട നിമിഷങ്ങൾ ഓരോ മനുഷ്യനും പലപ്പോഴും ഉണ്ടാവാം. ഒരാൾ എല്ലായ്‌പോഴും എന്തിനോടും പ്രതികരിക്കണമെന്ന് ആർക്കും നിർബന്ധം പിടിക്കാനാവില്ല. ചിലപ്പോൾ സ്വകാര്യ ദു:ഖങ്ങൾ മൂലം മൗനം അവലംബിക്കാം; അല്ലെങ്കിൽ, പറയാനുള്ള കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വേണമെന്ന തോന്നലാവാം; അതുമല്ലെങ്കിൽ, പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാലുമാവാം. കാരണം എന്തായാലും അത് വിളിച്ചുപറയേണ്ട കാര്യവും ആ വ്യക്തിക്കില്ല. എന്നാൽ, നമ്മുടെ മാധ്യമപ്രവർത്തകർക്ക് അതൊന്നും വിഷയമല്ല. തങ്ങളുടെ ചോദ്യങ്ങൾക്ക് എല്ലാവരും ഉത്തരം പറയാൻ ബാധ്യസ്ഥരാണെന്നാണ് മാധ്യമപ്രവർത്തകരുടെ വിചാരം; അഥവാ അങ്ങനെയാണ് അവരെ അവരുടെ തലവന്മാർ പരിശീലിപ്പിച്ചു വിട്ടിരിക്കുന്നത്.

കൊലപാതകമോ ആത്മഹത്യയോ പ്രേമനൈരാശ്യം മൂലമുള്ള ഒളിച്ചോട്ടമോ എന്തുമായിക്കൊള്ളട്ടെ ആ വീട്ടിൽ ഇടിച്ചുകയറി ഓരോരുത്തരെയും ചോദ്യം ചെയ്യുന്നത് ഇപ്പോൾ ടി വി-യിൽ സ്ഥിരം കാഴ്ചയാണ്. ഇതിൽ ഒരു ചാനലും പുറകിലല്ല. കരയുന്ന മുഖങ്ങളും ദയനീയ ചിത്രങ്ങളും കാണിച്ച് പ്രേക്ഷകരെ പിടിച്ചുനിർത്താനുള്ള മത്സരമാണ് എല്ലാവരും നടത്തുന്നത്.

ഇക്കഴിഞ്ഞ ദിവസം സുരക്ഷാഭടന്മാരുടെ അകമ്പടിയില്ലാതെ നടന്നുവന്ന സുരേഷ് ഗോപിയെ മാധ്യമപ്രവർത്തകർ വളഞ്ഞിട്ടാക്രമിക്കുന്നത് വിലകുറഞ്ഞ മാധ്യമ പ്രവർത്തനത്തിന്റെ പാരമ്യമായിരുന്നു. രാമനിലയത്തിന്റെ പടികളിറങ്ങിയ അദ്ദേഹത്തെ ഉന്തിത്തള്ളി എത്തിയത് റിപ്പോർട്ടർമാരുടെ ഒരു പട തന്നെയായിരുന്നു. മാത്രമല്ല, അൽപം മുൻപ് വളരെ മാന്യമായിത്തന്നെ തന്റെ അഭിപ്രായം പ്രകടിപ്പിച്ച മനുഷ്യനോടാണ് ഈ അതിക്രമം കാണിക്കുന്നത്. അന്തസ്സുള്ള ഏതെങ്കിലും മുതിർന്ന പത്രപ്രവർത്തകർ ഇങ്ങനെ ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല. ഇപ്പോൾ ചാനലുകളുടെ തലപ്പത്തിരിക്കുന്ന മുതിർന്ന പത്രക്കാരും ഈ വിധം പെരുമാറുന്നത് കാണേണ്ടിവന്നിട്ടില്ല. ഇവിടെ കുട്ടിപ്പട്ടാളത്തെ ഇറക്കിവിട്ട് എന്തും ചോദിക്കാം എന്ന തോന്നൽ ആരാണിവർക്ക് പറഞ്ഞുകൊടുക്കുന്നതെന്നും മനസ്സിലാക്കാനാവുന്നില്ല. “കടക്കു പുറത്ത്” എന്ന് മുഖ്യമന്ത്രി പിണറായി പറയേണ്ടിവന്നതും ശല്യം സഹിക്കാൻ വയ്യാതെയാണ്.

ഒരു മാധ്യമപ്രവർത്തകന് മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യമോ, വഴിനടക്കാനുള്ള അവകാശമോ തടയാനുള്ള അധികാരമില്ല. വാർത്തകൾ സെൻസേഷനാകാൻ വേണ്ടി ‘ജനങ്ങൾക്ക് കൗതുകമുണ്ട്’ എന്ന വാചകമടിച്ചതുകൊണ്ടൊന്നും കാര്യമില്ല. വിദേശ രാജ്യങ്ങളിൽ ഒളിക്യാമറകളിലൂടെ പ്രമുഖരുടെ ഫോട്ടോയെടുത്ത് വിൽക്കുന്ന ‘പാപ്പരാസി’കളെന്ന ഓമനപ്പേരിലറിയപ്പെടുന്ന ഫോട്ടോ ജേർണലിസ്റ്റുകളുടെ ഒരു വകഭേദമായി മലയാളക്കരയിലെ മാധ്യമപ്രവർത്തകർ തരംതാണു കഴിഞ്ഞു.

തങ്ങൾക്ക് വേണ്ടതുമാത്രം കിട്ടാനായി വഴി തടസപ്പെടുത്തി ആരെയും ചോദ്യം ചെയ്യുന്നത് മാധ്യമ പ്രവർത്തനമല്ല. ഒരാളുടെ വഴി മുടക്കാൻ ആർക്കും അവകാശമില്ല. മാധ്യമ പ്രവർത്തനം വെറുപ്പിയ്ക്കലാകരുത്‌. വാർത്തകൾ ശേഖരിക്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്. വാർത്തകൾ ശേഖരിക്കുന്നതിലുള്ള മാധ്യമങ്ങളുടെ പെരുമാറ്റച്ചട്ടം എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Related tags : EditorialMediaMohan KakanadanSuresh Gopi

Previous Post

അഹല്യാമോക്ഷത്തിലെ അർത്ഥതലങ്ങൾ

Next Post

ഹാംഗിംഗ് ഗാർഡൻ

Related Articles

mukhaprasangam

ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക് ഒരു ബിഗ് സല്യൂട്ട്

mukhaprasangam

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

mukhaprasangam

കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്‌വെ ലിറ്റ് ഫെസ്റ്റും ഭക്തി രാഷ്ട്രീയവും

mukhaprasangam

വൃദ്ധസദനങ്ങൾക്ക് ഒരാമുഖം

mukhaprasangam

സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ കേരളം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മോഹൻ കാക്കനാടൻ

ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക്...

മോഹൻ കാക്കനാടൻ 

വ്യാഴാഴ്ചത്തെ അതിനിർണായകമായ സുപ്രീം കോടതി വിധി മതസൗഹാർദ്ദപരമായ ഒരന്തരീക്ഷം രാജ്യത്ത് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ...

മാധ്യമങ്ങൾക്ക് വേണം പെരുമാറ്റച്ചട്ടം

മോഹൻ കാക്കനാടൻ 

ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം പാലിക്കേണ്ട...

പുരസ്ക്കാരങ്ങൾ കൊണ്ട് എന്താണ്...

മോഹൻ കാക്കനാടൻ 

നേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ...

ബ്രാഹ്മണ്യത്തിനെതിരെ ചെറുത്തുനിൽപ്പ് ശക്തമാക്കണം:...

മോഹൻ കാക്കനാടൻ 

നമ്മുടെ സംസ്ഥാനത്ത് ബ്രാഹ്മണ്യവൽക്കരണം ശക്തിപ്രാപിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്.  മർദ്ദിത ജാതിക്കാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അവർ തന്നെ ...

ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമ

മോഹൻ കാക്കനാടൻ 

ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, നക്സലുകളെയായാലും...

വൃദ്ധസദനങ്ങൾക്ക് ഒരാമുഖം

മോഹൻ കാക്കനാടൻ 

കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു എന്ന...

കരുവന്നൂർ ബാങ്ക് അന്വേഷണം...

മോഹൻ കാക്കനാടൻ 

സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് കാലമേറെയായി....

സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ...

മോഹൻ കാക്കനാടൻ 

രണ്ട് സ്ത്രീകളുടെ സാരിത്തുമ്പിൽ കേരളം ചുറ്റപ്പെട്ടിട്ട് വർഷം 11 കഴിഞ്ഞു. വ്യക്തിഹത്യ നടത്താനും അധികാരത്തിലെത്താനുമുള്ള...

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

മോഹൻ കാക്കനാടൻ 

പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധസംഘടനകൾക്കുമുള്ള നിരോധനം വൈകിപ്പോയി എന്നതാണ് നിഷ്പക്ഷമതികളായ ജനങ്ങളുടെ അഭിപ്രായം. ജനാധിപത്യത്തിന്റെ...

എൻ. കെ.പി. മുത്തുക്കോയ:...

മോഹൻ കാക്കനാടൻ 

ഞാനിപ്പോൾ കൂട്ടക്കുരുതിയുടെ മന:ശാസ്ത്രം വായിച്ചുകൊണ്ടിരിക്കയാണ്. അതിലേക്ക് എത്തിച്ചേരുന്നത് വളരെ നീണ്ട ഒരു പ്രോസസ്സ് ആണെന്നാണ്...

തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

മോഹൻ കാക്കനാടൻ 

ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹുർത്തത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. എപ്പോഴും ജാഗരൂകരായ ഒരു...

കൊറോണയും ആസന്നമായ പട്ടിണി...

മോഹൻ കാക്കനാടൻ 

മഹാമാരിയുടെ ദിനങ്ങൾ അനന്തമായി നീളുന്നത് കണ്ട് ലോക ജനതയാകെ സ്തബ്ധരായി നിൽക്കുകയാണ്. ഒരു സൂക്ഷ്മ...

ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

മോഹൻ കാക്കനാടൻ 

മോഡി സർക്കാർ രണ്ടാം വരവിൽ ഉറഞ്ഞു തുള്ളുകയാണ്. ആദ്യ വരവിൽ നോട്ടു നിരോധനവും മറ്റുമായി...

രാജ്യത്തെ തകർക്കുന്ന സാമ്പത്തിക...

മോഹൻ കാക്കനാടൻ 

ഇന്ത്യ അതിസങ്കീർണമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരി ഇട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച...

ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ

മോഹൻ കാക്കനാടൻ 

അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരിക്കുമ്പോൾ അതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ജനനായകന്മാരുടെ നാടാണ് നമ്മുടേത്. അഹങ്കാരവും...

നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ...

മോഹൻ കാക്കനാടൻ 

വീണ്ടുമൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രം ഒരുങ്ങിയിരിക്കുകയാണ്. ജനാധിപത്യത്തെ മുൻനിർത്തി അധികാരം പിടിച്ചെടുക്കാനായി കളത്തിലിറങ്ങുമ്പോൾ ഓരോ പാർട്ടികളും...

കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്‌വെ...

മോഹൻ കാക്കനാടൻ 

കഥ കേൾക്കാനുള്ള താത്പര്യം എല്ലാവരിലുമുണ്ട്. നടന്നതും നടക്കാത്തതുമായ സംഭവങ്ങൾ കേട്ടിരിക്കുമ്പോൾ നാം വേറൊരു ലോകത്തു...

വേണം നമുക്ക് ഉത്തരവാദിത്തമുള്ള...

മോഹൻ കാക്കനാടൻ 

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക...

സദാചാരവാദികളും സാഹിത്യവും

മോഹൻ കാക്കനാടൻ 

ആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെച്ചൊല്ലി തർക്കങ്ങളുണ്ടാവുന്നത് ഒരു പുതുമയല്ല. സിനിമയും നോവലും കവിതയും...

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

മോഹൻ കാക്കനാടൻ 

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം...

സാഹിത്യത്തിലെ സ്ത്രീ ശക്തി

മോഹൻ കാക്കനാടൻ 

ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള മുംബൈ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ...

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

മോഹൻ കാക്കനാടൻ 

'ഗോച്ചിർ' എന്ന ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതോടെ ഈ ഭൂമി ഇല്ലാതാകും. ആ ആഘാതത്തിൽനിന്നുയരുന്ന അഗ്നിജ്വാലകളിൽ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven