• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നട്ടെല്ല് ഊരിക്കൊടുത്ത് അറബ് രാജാക്കന്മാർ

മോഹൻ കാക്കനാടൻ April 1, 2026 0

പശ്ചിമേഷ്യൻ യുദ്ധം 32 ദിവസം പിന്നിടുകയാണ്; അതിഭീകരമായ ആയുധബലമുണ്ടെങ്കിലും യുദ്ധം ജയിക്കാൻ അത് മാത്രം പോര എന്ന് സാമ്രാജ്യ വികസനം മാത്രം ലക്ഷ്യമിടുന്ന അമേരിക്കക്കും ഇസ്രയേലിനും മനസ്സിലായിക്കാണും. സാധാരണ ജനങ്ങളെ, പ്രത്യേകിച്ചും കുഞ്ഞുങ്ങളെയും സ്ത്രീകളെയും, ലക്ഷ്യമാക്കി ബോംബുകളും മിസൈലുകളും വർഷിക്കാൻ ഒരു മനസ്താപവുമില്ലാത്ത കൊലയാളികളായി ട്രംപും നെതന്യാഹുവും അഴിഞ്ഞാടുമ്പോൾ ലോക മനസാക്ഷി മാവിച്ചു നിൽക്കുന്നു. നിശ്ചയദാർഢ്യമുള്ള ഒരു ജനതക്ക് മുന്നിൽ ആയുധങ്ങൾ ഒന്നുമല്ല എന്ന പാഠം ചരിത്രം പല പ്രാവശ്യം തെളിയിച്ചിട്ടുള്ളതാണ്. സൂര്യനസ്തമിക്കാത്ത രാജ്യമെന്ന ഖ്യാതിയിൽ അഹങ്കരിച്ച ബ്രിട്ടൺ ഇന്ത്യ വിടേണ്ടി വന്നത് നമ്മുടെ ആയുധബലം കൊണ്ടല്ല.

എന്നാൽ, ആ വലിയ രാജ്യത്തെ തീറ്റിപ്പോറ്റുന്നത് വെറുതെയാണെന്ന് ഗൾഫിലെ മഠയന്മാരായ രാജാക്കന്മാർക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴും ഇറാനെ തകർക്കണമെന്ന വാശിയിൽ ഇസ്രയേലിനും അമേരിക്കയ്ക്കും യുദ്ധം തുടരാനുള്ള പിന്തുണയുമായി പ്രൈവറ്റ് ജെറ്റുകൾ തയ്യാറാക്കി നിർത്തിയിട്ട് അറബികൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സ്വന്തം രാജ്യങ്ങളിൽ പ്രാകൃത നിയമങ്ങൾ നടപ്പിലാക്കി, ജനാധിപത്യത്തിന് യാതൊരു വിലയും കൽപിക്കാതെ പെട്രോഡോളറിൻ്റെ അഹങ്കാരത്തിൽ യുറോപ്യൻ രാജ്യങ്ങളിൽ വിലസി നടക്കുന്ന അറബികൾക്ക് സുഖസൗകര്യങ്ങൾ അതുപോലെ തുടരണമെങ്കിൽ അവിടെ അടിമകളായ ജനങ്ങൾ വേണം. 1979-ൽ ഷായെ സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ മുതൽ ഇറാൻ അറബികളുടെ കണ്ണിലെ കരടായി മാറിയിരുന്നു. വിശാലമായ മരുഭൂമികൾ അമേരിക്കക്ക് താവളങ്ങളുണ്ടാക്കാൻ അറബികൾ തീറെഴുതിക്കൊടുത്തു. എന്നിട്ട് ഗസയിലും ഇപ്പോൾ ലെബനോനിലും കൂട്ടക്കുരുതി നടക്കുന്നത് അവർ കാണുന്നില്ലെന്ന് നടിക്കുന്നു.

ഇസ്രയേലിൻ്റെയും അമേരിക്കയുടെയും മൂടുതാങ്ങികളായ അറബികൾ ഒരു മൂഢ സ്വർഗത്തിലാണ് ജീവിക്കുന്നത്. ഇപ്പോൾ നാശനഷ്ടങ്ങൾ പെരുകുമ്പോൾ, ദുബായും ദോഹയും റിയാദുമെല്ലാം സുരക്ഷിത നഗരങ്ങളല്ലെന്ന് മനസിലാക്കി വിദേശികൾ വിട്ടൊഴിയുമ്പോൾ ഭീതിയുടെ മുൾ മുനയിലാണ് അറബ് ഭരണാധികാരികൾ. പക്ഷെ, സമയം വൈകുകയാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്.

ഈ യുദ്ധത്തിന് ഒരു അന്ത്യം കാണാൻ അവർക്കേ സാധിക്കു. പക്ഷെ ഇറാനോടുള്ള അന്ധമായ വൈരം അവരെ ഒരു ഒത്തുതീർപ്പിന് മുൻകയ്യെടുക്കാൻ അനുവദിക്കുന്നില്ല. അമേരിക്കയെയും ഇറാനെയും ഒരു മേശക്ക് ഇരുപുറവുമിരുത്താൻ താമസിക്കും തോറും തങ്ങളുടെ നഗരങ്ങളും എണ്ണശേഖരങ്ങളുമാണ് തകർക്കപ്പെടുന്നതെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധിയാണ് അറബികൾക്ക് ഇല്ലാത്തത്. പശ്ചിമേഷ്യയിലെ കണ്ണഞ്ചിപ്പിക്കുന്ന അംബരചുംബികൾ മിസൈലുകൾ പതിച്ച് കോൺക്രീറ്റ് മലകളായി മാറിയാലും അമേരിക്കക്ക് ഒന്നും സംഭവിക്കാനില്ലെന്ന യാഥാർത്ഥ്യം ഗൾഫ് ഭരണാധികാരികൾ മനസിലാക്കണം.

Related tags : ArabsGulfIranMohan KakanadanTrump

Previous Post

ഓട്ടവല

Next Post

വികെഎന്‍: ചിരിയുടെ ഖഡ്‌ഗമേന്തിയ ഭാഷാമാന്ത്രികന്‍

Related Articles

mukhaprasangam

സദാചാരവാദികളും സാഹിത്യവും

mukhaprasangam

കാവിയുടെ കടന്നാക്രമണങ്ങൾ

mukhaprasangam

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

mukhaprasangam

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

mukhaprasangam

ആശംസകളോടെ…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മോഹൻ കാക്കനാടൻ

നട്ടെല്ല് ഊരിക്കൊടുത്ത് അറബ്...

മോഹൻ കാക്കനാടൻ 

പശ്ചിമേഷ്യൻ യുദ്ധം 32 ദിവസം പിന്നിടുകയാണ്; അതിഭീകരമായ ആയുധബലമുണ്ടെങ്കിലും യുദ്ധം ജയിക്കാൻ അത് മാത്രം...

ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്ക്...

മോഹൻ കാക്കനാടൻ 

വ്യാഴാഴ്ചത്തെ അതിനിർണായകമായ സുപ്രീം കോടതി വിധി മതസൗഹാർദ്ദപരമായ ഒരന്തരീക്ഷം രാജ്യത്ത് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ...

മാധ്യമങ്ങൾക്ക് വേണം പെരുമാറ്റച്ചട്ടം

മോഹൻ കാക്കനാടൻ 

ഒരു സാധാരണ മനുഷ്യൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന ഒന്നാണ് സ്വകാര്യത. തങ്ങളുടെ ജീവിതത്തിൽ മൗനം പാലിക്കേണ്ട...

പുരസ്ക്കാരങ്ങൾ കൊണ്ട് എന്താണ്...

മോഹൻ കാക്കനാടൻ 

നേരത്തെ എനിക്ക് അക്കാദമിയുടെ നിരൂപണത്തിനുള്ള പുരസ്കാരം കിട്ടിയിരുന്നു. ഞാൻ ഭയന്നു, കവിയും ഉപന്യാസകാരനും നോവലിസ്റ്റുമായ...

ബ്രാഹ്മണ്യത്തിനെതിരെ ചെറുത്തുനിൽക്കാം

മോഹൻ കാക്കനാടൻ 

നമ്മുടെ സംസ്ഥാനത്ത് ബ്രാഹ്മണ്യവൽക്കരണം ശക്തിപ്രാപിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്.  മർദ്ദിത ജാതിക്കാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അവർ തന്നെ ...

ഗാസ, പശ്ചിമേഷ്യയിലെ ഹിരോഷിമ

മോഹൻ കാക്കനാടൻ 

ഭരണകൂടം നടത്തുന്ന കൊലകൾ അംഗീകരിക്കാം എന്നതാണ് മനുഷ്യന്റെ പൊതുവെയുള്ള മനസ്സ്. അത് തൂക്കിക്കൊലയായാലും, നക്സലുകളെയായാലും...

വൃദ്ധസദനങ്ങൾക്ക് ഒരാമുഖം

മോഹൻ കാക്കനാടൻ 

കെ ജി ജോർജ് മരിച്ചത് എറണാകുളത്ത് സിഗ്നേച്ചർ എന്ന ഒരു വൃദ്ധസദനത്തിൽ വെച്ചായിരുന്നു എന്ന...

കരുവന്നൂർ ബാങ്ക് അന്വേഷണം...

മോഹൻ കാക്കനാടൻ 

സഹകരണ ബാങ്കുകളിലെ തട്ടിപ്പിന് ഇരയാകുന്ന മനുഷ്യരുടെ കഥകൾ പത്രവാർത്തകളിൽ ഇടം പിടിച്ചു തുടങ്ങിയിട്ട് കാലമേറെയായി....

സാരിത്തുമ്പിൽ കുരുങ്ങിയ പ്രബുദ്ധ...

മോഹൻ കാക്കനാടൻ 

രണ്ട് സ്ത്രീകളുടെ സാരിത്തുമ്പിൽ കേരളം ചുറ്റപ്പെട്ടിട്ട് വർഷം 11 കഴിഞ്ഞു. വ്യക്തിഹത്യ നടത്താനും അധികാരത്തിലെത്താനുമുള്ള...

മതരാഷ്ട്രീയത്തിനെതിരെ അവബോധം വളർത്തണം

മോഹൻ കാക്കനാടൻ 

പോപ്പുലർ ഫ്രണ്ടിനും എട്ട് അനുബന്ധസംഘടനകൾക്കുമുള്ള നിരോധനം വൈകിപ്പോയി എന്നതാണ് നിഷ്പക്ഷമതികളായ ജനങ്ങളുടെ അഭിപ്രായം. ജനാധിപത്യത്തിന്റെ...

എൻ. കെ.പി. മുത്തുക്കോയ:...

മോഹൻ കാക്കനാടൻ 

ഞാനിപ്പോൾ കൂട്ടക്കുരുതിയുടെ മന:ശാസ്ത്രം വായിച്ചുകൊണ്ടിരിക്കയാണ്. അതിലേക്ക് എത്തിച്ചേരുന്നത് വളരെ നീണ്ട ഒരു പ്രോസസ്സ് ആണെന്നാണ്...

തുടർഭരണം യാഥാർത്ഥ്യമാകുമ്പോൾ

മോഹൻ കാക്കനാടൻ 

ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹുർത്തത്തിനാണ് ഇന്ന് കേരളം സാക്ഷ്യം വഹിച്ചത്. എപ്പോഴും ജാഗരൂകരായ ഒരു...

കൊറോണയും ആസന്നമായ പട്ടിണി...

മോഹൻ കാക്കനാടൻ 

മഹാമാരിയുടെ ദിനങ്ങൾ അനന്തമായി നീളുന്നത് കണ്ട് ലോക ജനതയാകെ സ്തബ്ധരായി നിൽക്കുകയാണ്. ഒരു സൂക്ഷ്മ...

ഇന്ത്യയ്ക്കുമേൽ പടരുന്ന കരിനിഴൽ

മോഹൻ കാക്കനാടൻ 

മോഡി സർക്കാർ രണ്ടാം വരവിൽ ഉറഞ്ഞു തുള്ളുകയാണ്. ആദ്യ വരവിൽ നോട്ടു നിരോധനവും മറ്റുമായി...

രാജ്യത്തെ തകർക്കുന്ന സാമ്പത്തിക...

മോഹൻ കാക്കനാടൻ 

ഇന്ത്യ അതിസങ്കീർണമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി നേരി ഇട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച...

ഇടതുപക്ഷത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽക്കുമ്പോൾ

മോഹൻ കാക്കനാടൻ 

അധികാരത്തിന്റെ ശീതളച്ഛായയിൽ ഇരിക്കുമ്പോൾ അതിനപ്പുറം ഒന്നുമില്ല എന്ന് കരുതുന്ന ജനനായകന്മാരുടെ നാടാണ് നമ്മുടേത്. അഹങ്കാരവും...

നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ...

മോഹൻ കാക്കനാടൻ 

വീണ്ടുമൊരു തിരഞ്ഞെടുപ്പിന് രാഷ്ട്രം ഒരുങ്ങിയിരിക്കുകയാണ്. ജനാധിപത്യത്തെ മുൻനിർത്തി അധികാരം പിടിച്ചെടുക്കാനായി കളത്തിലിറങ്ങുമ്പോൾ ഓരോ പാർട്ടികളും...

കഥാപതിപ്പും അഞ്ചാമത് ഗെയ്റ്റ്‌വെ...

മോഹൻ കാക്കനാടൻ 

കഥ കേൾക്കാനുള്ള താത്പര്യം എല്ലാവരിലുമുണ്ട്. നടന്നതും നടക്കാത്തതുമായ സംഭവങ്ങൾ കേട്ടിരിക്കുമ്പോൾ നാം വേറൊരു ലോകത്തു...

വേണം നമുക്ക് ഉത്തരവാദിത്തമുള്ള...

മോഹൻ കാക്കനാടൻ 

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന ഏറ്റവും വലിയ ഒരു വിപത്തായി ഇന്ന് നവ മാധ്യമങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. വിവരസാങ്കേതിക...

സദാചാരവാദികളും സാഹിത്യവും

മോഹൻ കാക്കനാടൻ 

ആവിഷ് കാര സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകളെച്ചൊല്ലി തർക്കങ്ങളുണ്ടാവുന്നത് ഒരു പുതുമയല്ല. സിനിമയും നോവലും കവിതയും...

ഭാഷയ്ക്ക് ഉണർവ് ഉണ്ടാകുമ്പോൾ

മോഹൻ കാക്കനാടൻ 

ഇന്ത്യൻ ഭാഷകൾ തികഞ്ഞ അവഗണന നേരിട്ട് തുടങ്ങിയിട്ട് കാലം കുറെയായി. നമുക്കൊക്കെ ആശയ വിനിമയം...

സാഹിത്യത്തിലെ സ്ത്രീ ശക്തി

മോഹൻ കാക്കനാടൻ 

ഇന്ത്യയിലെ പ്രാദേശിക ഭാഷകൾക്ക് പ്രാധാന്യം നൽകിയുള്ള മുംബൈ ഗെയ്റ്റ്‌വെ ലിറ്റ്‌ഫെസ്റ്റ് നാലാം പതിപ്പിൽ ഭാരതീ...

വിസ്മൃതിയിലാവുന്ന വംശപ്പെരുമകൾ

മോഹൻ കാക്കനാടൻ 

'ഗോച്ചിർ' എന്ന ധൂമകേതു ഭൂമിയിൽ വന്നിടിക്കുന്നതോടെ ഈ ഭൂമി ഇല്ലാതാകും. ആ ആഘാതത്തിൽനിന്നുയരുന്ന അഗ്നിജ്വാലകളിൽ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2026 | mumbaikaakka.com | WordPress Theme Ultra Seven