• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

പ്രൊഫഷണൽ കുറുക്കനും ബ്രോയ്‌ലർ കോഴിയും

വിജു വി. നായര്‍ April 13, 2019 0

കോഴികളുടെ ആയുസ് കുറുനരികൾ നീട്ടിക്കൊടുക്കുമ്പോൾ
ഊഹിക്കാം, പൊതുതിരഞ്ഞെടുപ്പായിരിക്കുന്നു. ഇലക്ഷൻ
കമ്മിഷൻ ഒന്നാംമണി മുഴക്കുമ്പോൾ തുടങ്ങും, അങ്കക്കോഴികളെ ഇറക്കിയുള്ള പോര്. യഥാർത്ഥ കോഴികൾ തങ്ങളാണെന്നറി
യാതെ ജനം തത്കാലം ഗാലറിയിൽ കയ്യടിച്ചാർക്കും. പോരിന്
കർട്ടനിട്ടു കഴിഞ്ഞാൽ അന്ത്യവിധിക്ക് കഴുത്തു കൊടുക്കും വരേയ്ക്കുള്ള മുട്ടുശാന്തി, പ്രച്ഛന്നരസം.
ഇക്കുറി കേരളത്തിൽ കോഴിയങ്കത്തിന്റെ തുടക്കം പുതിയൊരു ഐറ്റം നമ്പറിനു മേലായിരുന്നു – സ്ഥാനാർത്ഥിനിർണയത്തി
ലെ സ്പീഡ്. ഇടതുമുന്നണി ഒന്നാംസമ്മാനമടിച്ചു. തങ്ങൾക്ക്
ഒസ്യത്തായിക്കിട്ടിയ നാലു സീറ്റിലെയും മല്ലന്മാരെ പ്രഖ്യാപിച്ച്
സിപിഐ ദീപശിഖ കയ്യാളി. ശിഷ്ടം 16. സോഷ്യലിസ്റ്റുകളിൽ
നിന്ന് കോട്ടയം സീറ്റ് പിടിച്ചെടുക്കാൻ വേണ്ടിവന്ന ഹ്രസ്വനേരമേ
എടുത്തുള്ളൂ, സിപിഎം സോഷ്യലിസം നടപ്പാക്കി – ആ പതിനാറിലും. (മൂന്നു സ്വതന്ത്രർക്ക് ചുറ്റികയരിവാളിന്റെ പാരതന്ത്ര്യം പതി
ച്ചും കോട്ടയത്ത് സോഷ്യലിസം ഏറ്റെടുത്തും സഖാക്കൾ കാട്ടി
യ കേന്ദ്രീകൃത ജനാധിപത്യ വ്യഗ്രതയ്ക്ക് ഒറ്റ യുക്തിയേയുണ്ടായിരുന്നുള്ളൂ – കേരളത്തിൽ കിട്ടാവുന്ന തലയെണ്ണിവേണം, ദേശീ
യകക്ഷി എന്ന തലപ്പാവ് നിലനിർത്താൻ. സാമന്തദേശങ്ങളൊക്കെ കാക്ക കൊത്തിയല്ലോ).
ഇത്രയുമായപ്പോൾ മറുപക്ഷത്തേക്കായി, മാധ്യമങ്ങളുടെ
സേർച്ച്‌ലൈറ്റ്. മുസ്ലിംലീഗ് പതിവുപോലെ, പരമ്പരാഗത കോട്ടകൾ രണ്ടിലും സ്ഥിരംകുറ്റികൾ നാട്ടി. ഈ പണിക്കാണല്ലോ
ഓത്തുവെള്ളവും പാണക്കാടൻ ജനാധിപത്യവും. പള്ളിക്കുഞ്ഞാടുകളുടെ ചായക്കോപ്പ സുനാമി പി.ജെ. ജോസഫിന്റെ ടൂ മിനിറ്റ്‌സ് നൂഡിൽസായി, മാണി – ക്ഷമിക്കണം, മോൻ മാണി – കോട്ടയത്ത് മാനെക്വിൻ വച്ചു. കൊല്ലത്ത്, ചവറ റവല്യൂഷനറികളും.
അതോടെ ഗാന്ധിയന്മാരിലായി കണ്ണത്രയും. പതിവു കലാപരി
പാടികൾ മുറതെറ്റാതെ അരങ്ങേറി – സ്‌ക്രീനിംഗ് കമ്മിറ്റി, ഗ്രൂപ്പ്
സമവാക്യം, ദില്ലിപ്പോക്ക്, ഹൈക്കമാൻഡ്, ശയനപ്രദക്ഷിണം
ഇത്യാദി. ഒടുവിൽ വടകരയും വയനാടും വച്ചുള്ള ചിക്കൻമാമാങ്കം. രാഹുൽ വരും, വരുന്നു, വരുമോ, വരുമായിരിക്കും, വരില്ലേ…
ആ!
വെങ്കലമെഡലിനു വേണ്ടി മത്സരിക്കുന്ന ബിജെപിയിലെ ചക്ക
ളത്തിപ്പോരിനു പോലും കിട്ടി വല്യ മാധ്യമമൈലേജ്. ശബരിമല
നിൽക്കുന്നത് പത്തനംതിട്ട മണ്ഡലത്തിലായ വകയിൽ നെറ്റിക്കുറിക്കാർ മുഴക്കുന്ന വിടുവായ്ക്ക് കതിനയുടെ ഡെസിബെൽ
കൊടുക്കുന്ന െടലിവിഷൻ മാധ്യമങ്ങൾക്ക് വകതിരിവില്ലായ്മയാണെന്നു ധരിക്കരുത്. ആ ജാതി കുറിഗണത്തെയും സ്വന്തം വരി
ക്കാരാക്കുക, അതാണ് കമ്പോളം അനുഷ്ഠിക്കുന്ന വരിയുടയ്ക്കൽ – വരിക്കാരുടെയും മാധ്യമങ്ങളുടെയും. ആ പ്രക്രിയയുടെ മർമഘടകങ്ങളിലൊന്നാണ് സ്പീഡ്. നാമനിർദേശപത്രിക
കൊടുക്കാൻ വ്യവസ്ഥ ചെയ്തിട്ടുള്ള സമയപരിധിക്കുള്ളിൽ
സ്ഥാനാർത്ഥിയെ നിശ്ചയിക്കേണ്ട ആവശ്യമേയുള്ളൂ. അതാണ്
ചിരപുരാതനപതിവും. അതിന്മേൽ സ്പീഡിന്റെ പുതിയ നിഷ്‌കർ
ഷ വച്ചുള്ള മാധ്യമവിചാരം ഉടലെടുക്കുന്നത് ജനാധിപത്യത്തിന്റെ
യോ സമ്മതിദാനപ്രക്രിയയുടെയോ ആവശ്യമല്ല. പൊതുവെ കരുതുമ്പോലെ മാധ്യമപ്രവർത്തകരുടെ പൈങ്കിളിത്തരത്തിന്റെയോ
പോലും ഫലമല്ല; കമ്പോളപ്രത്യയശാസ്ര്തത്തിന്റെ ആവിഷ്‌കരണവിത്താണ്.
ഇത് നവകമ്പോളം എടുത്തിട്ടുള്ള അജണ്ടയാണ്. സാധാരണഗതിയിൽ അവധാനതയ്ക്കാണ് വിവേകശാലിത്വത്തിന്റെ മാർക്ക്.
കമ്പോളത്തിൽ പക്ഷെ അവധാനത ഏറ്റവും ചീത്തയായ വാക്കാണ്; തെറിയോളമെത്തുന്ന ഒന്ന്. അതിവേഗം ബഹുദൂരം മാത്രമല്ല, എല്ലാം ശരിയാക്കുന്നവനും കമ്പോളത്തിന്റെ അമരകോശത്തി
നാണ് ഊന്നൽ കൊടുക്കുക. കണ്ടില്ലേ, പ്രളയാനന്തരം നിർമാണത്തെചൊല്ലിയുള്ള വേഗത്തർക്കവും കെപിഎംജി എന്ന തട്ടി
പ്പു റാക്കറ്റിന്റെ ക്ഷിപ്രവരവും പോക്കും. ശബരിമലയിലെ പെൺ
പ്രവേശത്തിേന്മലുള്ള തിടുക്കവും തടയിടാനുള്ള തിടുക്കവും
പിന്നെ അതിന്മേൽ കണ്ട സുവർണാവസരങ്ങളുടെ വ്യഗ്രതയും.
കമ്പോളഭക്തിയാണ് പൊതുപ്രവർത്തകരുടെ പുതിയകാലരക്ഷ.
കാരണം, സമൂഹം മൊത്തത്തിൽ കമ്പോളവിശ്വാസികളാണ്.
വടക്കൻ അദാനികൾ തൊട്ട് തെക്കൻ യൂസഫലികൾ വരെ ഈ
ഭക്തസംഘങ്ങളുടെ പുരോഹിതവർഗമാകുന്നു. കമ്പോളദൈവ
ത്തിനും ഭക്തജനങ്ങൾക്കുമിടയിലെ പോറ്റി-പാതിരി-മുക്രി ഗണം.
കമ്പോളത്തിന്റെ അടിസ്ഥാനയുക്തിമന്ത്രമാണ് സ്പീഡ്. അതാണ് മാധ്യമങ്ങളുടെ മുൻഗണനാക്രമത്തിലെയും ഒന്നാംനമ്പർ.
ടെലിവിഷനിൽ പിന്നെ പറയാനുമില്ല. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകിട്ടാൻ വോട്ടർക്കില്ലാത്ത തിടുക്കേരാഗമാണിവർക്ക് –
കമ്പോളത്തിന്റെ ദല്ലാൾ മാത്രമല്ലിവിടെ മാധ്യമങ്ങൾ; പ്രത്യക്ഷീ
കൃത മൂർത്തരൂപങ്ങൾ കൂടിയാണ്.
ഇവിടെയാണ് നമ്മൾ ‘പ്രൊഫഷനലിസ’ത്തെ അടുത്തു പരി
ചയപ്പെടുക. ഇന്ന് സകലരും പ്രൊഫഷനലുകളാണത്രെ. രാഷ്ട്രീ
യത്തിൽ, മാധ്യമപ്രവർത്തനത്തിൽ, വൈദ്യത്തിൽ, വിദ്യാഭ്യാസ
ത്തിൽ, എന്നുവേണ്ട തന്ത്രിയും ഗണകനും ഓത്തനും കപ്യാരും
വരെ ഈ സ്വയംപ്രഖ്യാപിത പ്രൊഫഷനലുകളുടെ പ്രവർത്തനതത്വശാസ്ര്തമാണ് ശ്രദ്ധിക്കെപ്പടാതെപോകുന്നത്.
തനിക്കും സിൽബന്തികൾക്കും പിന്നെ സ്വന്തം പാർട്ടിക്കാർ
ക്കും കാര്യസാദ്ധ്യം നിവർത്തിച്ചുകൊടുക്കുന്ന പഴയ കലാപരി
പാടിയിൽ നിന്ന് രാഷ്ട്രീയ പ്രൊഫഷണലിസം കമ്പോളവത്കരി
ക്കപ്പെട്ടു. അതിന്റെ ഓമനപ്രയോഗമാണ് മണ്ഡലപരിചരണം
(ഭഴറലധഭഥ മത മഭണ’ല ഡമഭലളധളഴണഭഡസ). മണ്ഡലത്തെ മൊത്തത്തിൽ
പരിചരിച്ച് തനിക്കു ഗ്യാരന്റിയുള്ള കമ്പോളമാക്കിയെടുക്കൽ. ഈ
പരിചരണക്രിയയിൽ വോട്ടർക്കാണ് പരിഗണന, പൗരത്വത്തിനല്ല. മണ്ഡലത്തിന്റെ അടിസ്ഥാന ഭൂമികയായ ആവാസവ്യവസ്ഥി
തിക്കോ മനുഷ്യന്മാരുടെ റവന്യൂ അതിരുകൾക്കപ്പുറത്തെ പാരി
സ്ഥിതികതയ്‌ക്കോ അല്ല. പ്രൊഫഷണൽ രാഷ്ട്രീയക്കാരന് ഇമ്മാതി
രി വാക്കുകൾ പോലും അരോചകമാണ്. കാരണം, കമ്പോള നിഘണ്ടുവിൽ അതൊക്കെ പ്രതിലോമകരമാണ്.
അടുത്തിടെ ഒരു യുവഡോക്ടർ വിഷമത്തോടെ പറഞ്ഞു, ”എനിക്ക് രോഗികളോട് കൂടുതൽ സംസാരിക്കണമെന്നുണ്ട്. അവരുടെ കൂടുതൽ ചോദ്യങ്ങൾ കേൾക്കണമെന്നുണ്ട്. പലർക്കും സംശയങ്ങളും ആശങ്കകളും വളരെയേറെയാണ്. ചിലർക്കൊക്കെ ചുരു
ങ്ങിയ സമയത്തിനുള്ളിൽ പ്രകടിപ്പിക്കാനറിയില്ല. ഭാഷാപരമായ
തടസ്സങ്ങൾ പോലുമുണ്ട്. എങ്കിലും ഒരു കാര്യം സമാനമാണ് –
എല്ലാവരും അസ്വസ്ഥരാണ്. പക്ഷെ വേണ്ടവിധം കാര്യങ്ങൾ
വിശദീകരിച്ചുകൊടുക്കാൻ എനിക്കു നേരം തികയുന്നില്ല. ഒന്നാമത് ക്യൂ. പിന്നെ പേപ്പർവർക്ക്. വേണ്ടത്ര സ്റ്റാഫില്ല. ക്വാളിറ്റേറ്റീ
വായി തൊഴിൽ ചെയ്യണമെന്നുണ്ട്. പക്ഷെ എഫിഷ്യൻസിയിൽ
ശ്രദ്ധിക്കാനാണ് കല്പന”.
എഞ്ചിനീയറായാലും തോട്ടക്കാരനായാലും മുകളിൽനിന്നുള്ള
കല്പന ഇതുതന്നെ – സ്പീഡിന് ഊന്നൽ കൊടുക്കുക. എങ്കിലേ
ഒടടപപട ടയറധഫ 2019 ഛടളളണറ 12 2
‘എഫിഷ്യന്റാ’വൂ. ഉല്പാദനക്ഷമത, ലാഭം, വിപണിനിയമം, അതൊക്കെയാണ് പ്രധാനം. ഗുണപരത അവിടെക്കിടക്കട്ടെ.
മേശയുടെ മറുവശത്തുനിന്നുമുണ്ട് പരാതികൾ. രോഗികളായാലും വിദ്യാർത്ഥികളായാലും തങ്ങളെ എണ്ണങ്ങളായിട്ടല്ല ജീവി
തങ്ങളായി കണക്കാക്കി ശ്രദ്ധ തരണം എന്നാണ് അഭ്യർത്ഥന.
തിടുക്കം എന്ന കമ്പോളത്തിന്റെ അച്ചുതണ്ടിൽ ഭൂമിയുടെ ചികി
ത്സയ്ക്കും അധ്യാപനത്തിനും അതിനു നിവൃത്തിയില്ല.
െപ്രാഫഷനലുകൾ എങ്ങനെ സേവിക്കണം എന്നു ധാരണയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു – ചികിത്സയ്ക്കുമേൽ ഉത്ത
രവാദിത്തമെടുക്കുന്ന വൈദ്യർ, പഠിപ്പിന്മേൽ വിവേകബാധ്യതയുള്ള മാഷ്, മണ്ണിനും വിളയ്ക്കും മാതൃമനസ്സർപ്പിച്ച കർഷകൻ,
പണിയുന്ന കെട്ടിടം അഭിമാനമായി മനസാ വഹിക്കുന്ന ബിൽ
ഡർ, എന്തിനേറെ, സ്വന്തം അക്ഷരങ്ങൾക്കുമേൽ പടച്ചോന്റെ
ഉത്തരവാദിത്തം സ്വയം കല്പിച്ച എഴുത്തുകാർവരെ. ആ പ്രൊഫഷനലുകളെ വിശ്വസിക്കാമായിരുന്നു. കാരണം, അവർ ചെയ്യുന്നത് എന്താണെന്ന് അവരറിഞ്ഞിരുന്നു. സ്വന്തം അറിവിന്റെ വിശ്വ
സ്ത രക്ഷിതാക്കളായിരുന്നു അവർ. ആളുകൾ സ്വന്തം ആത്മതേ
ജസ്സിനെ അതിലേക്ക് ഒഴുകിയിരുന്നു. തൊഴിലിന് അന്ന് ഒരർത്ഥമൊക്കെയുണ്ടായിരുന്നു.
ഗൃഹാതുരപ്പിടിയിൽ ഈ പഴയ മാതൃകയുടെ ഇരുണ്ട വശ
ങ്ങൾ വിട്ടുകളയാൻ എളുപ്പം. അതിൽ സാധാരണ മനുഷ്യർ
ചോദ്യമേ ചോദിക്കാതെ വിദഗ്ദ്ധരുടെ വിധികല്പന ശിരസാ വഹി
ച്ചിരുന്നു. അറിവിന്റെ അധികാരസ്ഥാനങ്ങളോട് കണ്ണുംപൂട്ടി വിധേയരായിക്കൊടുക്കുന്നതാണ് അന്നത്തെ നാട്ടുനടപ്പ്. പ്രൊഫഷനലുകളെ ഉത്തരവാദപ്പെടുത്താൻ വഴികളില്ലായിരുന്നു. അങ്ങനെ
നഴ്‌സുമാർ മാലാഖകളാക്കപ്പെട്ടു, ഡോക്ടർമാർ ആയുസ്സിന്റെ
ദേവന്മാരാക്കപ്പെട്ടു, ഗുരുക്കന്മാർ കൺകണ്ട ദൈവങ്ങളും. ജനാധിപത്യസമൂഹത്തിലെ ശരിയായ പൗരത്വം ഇമ്മാതിരി ഫാൻസ്
ക്ലബ്ബല്ല. എങ്ങനെയാണ് ഈ സമൂഹത്തിലെ പൗരന്മാർ – അവരുടെ തൊഴിലൊന്തെക്കെയായാലും – പരസ്പരം ബന്ധപ്പെടേണ്ടത് എന്നതിന് പുതിയ രീതിശൈലികളുണ്ടായി. മാറിയ പശ്ചാത്ത
ലത്തിൽ പൗരന് കൂടുതൽ സ്വയംഭരണത്തിനും സ്വയംനിർണയാവകാശത്തിനുമുള്ള ചോദനയുണ്ടായി. കൂടുതൽ ‘ചോയ്‌സി’നുള്ള പ്രലോഭനവും. ഇതാണ് 1970-കൡ നവലിബറലിസം ഭൂഗോളത്ത് ഉയർന്നതോടെ സംഭവിച്ചുതുടങ്ങിയ മാറ്റം. മറ്റൊരു ഒന്നര
പതിറ്റാണ്ടു കഴിഞ്ഞാണ് സംഗതി ഇന്ത്യയിൽ നാമ്പിട്ടത് – നരസിംഹറാവുവിനു നന്ദി. (അന്ന് റാവുവിന്റെ വെറും മന്ത്രിയായി
രുന്ന മൻമോഹൻസിംഗിന് നന്ദി ചൊല്ലിക്കുന്ന ഗാന്ധിയന്മാരുടെ
സൂക്കേട് വേറെയാണ് – നെഹ്‌റുകുടുംബത്തിന് കരടാണല്ലോ
തമ്പ്രാൻതറവാട്ടിനു പുറത്തുനിന്ന് ചെങ്കോൽ പിടിച്ച ഏക
കോൺഗ്രസുകാരൻ).
നവലിബറലിസത്തിന്റെ വക്താക്കൾ ‘പുതിയ പബ്ലിക് മാേന
ജ്‌മെന്റ്’ എന്ന ആശയമിറക്കി. സംഗതി ലളിതം – കമ്പോളത്തി
ന്റെ സുദൃഢചിന്ത വച്ചുവേണം ഏത് ജീവിതമേഖലയെയും അളക്കാൻ, ചിട്ടപ്പെടുത്താൻ. അതിപ്പൊ, ആരോഗ്യമായാലും വിദ്യാഭ്യാസമായാലും പൊതുഭരണമായാലും ജനാധിപത്യ രാഷ്ട്രീയമായാലും. ജനങ്ങൾക്ക് പൊതുവായ സർക്കാരും പൊതുമേഖലയുമായിരുന്നു ഈ തത്വകല്പനയിലെ പ്രധാന ടാർഗറ്റ്. കുറ്റം പറയാ
ൻ എളുപ്പമായിരുന്നു – ചുവപ്പുനാട, ആമയിഴഞ്ചൻ ശൈലി.
എല്ലാവർക്കും വേണ്ടി പൊതുമണ്ഡലത്തിന്മേൽ ശ്രദ്ധയർപ്പിക്കുന്നു എന്ന് ഭാവാഭിനയം. സത്യത്തിൽ, കമ്പോളത്തിനുവേണ്ടിയുള്ള മുഖ്യതുറുപ്പായിരുന്നു ഈ ഭംഗിവർത്തമാനം. പെതുമണ്ഡ
ലത്തെയും അതിലുള്ള സ്ഥാപനങ്ങളെയും മാത്രമല്ല പ്രൊഫഷനൽ എന്ന സങ്കല്പത്തെയും ഈ മോണോലോഗ് കാൽച്ചോട്ടിലാ
ക്കി.
ഇത്, രണ്ട് ശക്തമായ അജണ്ടകളുടെ പരിണതിയായിരുന്നു.
ഒന്ന്, പൊതുസ്ഥാപനവും പൊതുസേവനങ്ങളും പോലുള്ള വി
പണിയേതര ഘടനകൾ പിടിപ്പുകെട്ടതാണെന്ന പ്രചാരം വച്ചുള്ള
സാമ്പത്തികവാദം. ഉപഭോക്തൃബില്ലുകൾ അടയ്ക്കാനുള്ള നീണ്ട
ക്യൂകൾ, ചോയ്‌സില്ലായ്മ, ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും
മത്സരമില്ലായ്മ, ഈ കെണികളിൽ നിന്നും പുറത്തുപോരാൻ
വേണ്ട വകുപ്പില്ലായ്മ, സർക്കാർ ചുവപ്പുനാട, സർവോപരി,
ഓരോ ജീവിതമേഖലയിലുമുള്ള സംഘടനകൾ എന്ന പൊതുശ
ക്തിരൂപങ്ങൾ. ഈ ഘടകങ്ങളിലൊക്കെ പ്രൊഫഷനൽ അറിവ്
എന്ന കമ്പോള ചേരുവയെ ജീവൻരക്ഷാമരുന്നായി കല്പിച്ചു.
കൊല്ലം മുപ്പതു കഴിഞ്ഞിട്ടും ഇന്നും നമ്മുടെ പൊതുമണ്ഡലസ്ഥാപനങ്ങളുടെ വിമർശക കോറസ് പാടുന്ന പാട്ട് മറ്റൊന്നല്ലല്ലോ.
രണ്ട്, സ്വയംഭരണം, തുല്യപദവി, വിമോചനം ഇത്യാദിയെക്കുറിച്ച വാദഗതി. വിഷയവിദഗ്ദ്ധരിൽ ആശ്രയിക്കുന്നതിനു പകരം
ഓരോരുത്തരും തന്നത്താൻ ചിന്തിക്കുക. ഇന്റർനെറ്റിന്റെ പ്രചാരത്തോടെ ‘വിവരം’ സംഘടിപ്പിക്കാൻ എല്ലാവർക്കും എളുപ്പമായി, വാണിഭ ഓഫറുകൾ താരതമ്യം ചെയ്യാനും. അങ്ങനെ സകലരും കയറി വിദഗ്ദ്ധരായി. അഥവാ അങ്ങനെ ആകേണ്ടപ്പോഴൊക്കെ ആകാൻ പറ്റുന്ന ഇൻസ്റ്റന്റ് വിദഗ്ദ്ധർ. ഇത് ഓരോരുത്തർ
ക്കും സമ്പൂർണ ജ്ഞാനികളായ ഉപഭോക്താവാകാൻ അഥവാ
അങ്ങനെയാണെന്ന് സ്വയം ധരിക്കാനും പുറമേയ്ക്കു നടിക്കാനുമുള്ള ചുറ്റുവട്ടമൊരുക്കിത്തന്നു.
നവലിബറലിസത്തിനു കീഴിൽ ഇപ്പറഞ്ഞ രണ്ട് കല്പിത അനി
വാര്യതകളും – സാമ്പത്തികവും വൈയക്തികവും – ഭംഗിയായി ഇഴുകിച്ചേർന്നു. പൗരന്മാരുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടതിൽ നിന്ന് പൊതുസ്ഥാപനങ്ങൾ തൊട്ട് രാഷ്ട്രീയം
വരെ ‘കസ്റ്റമേഴ്‌സി’നെയും ഉപഭോക്താക്കളെയും സേവിക്കുന്ന
പണിയിലേക്ക് പരിണമിച്ചു.
നമ്മളെല്ലാം ഇന്ന് കസ്റ്റമേഴ്‌സാണ്. കമ്പോളം ചാർത്തിത്ത
ന്ന രാജപട്ടവുമുണ്ട് – ഡഴലളമബണറ ധല പധഭഥ. എന്നാൽ, ഈ കസ്റ്റമർ
നില ഒരബദ്ധമാതൃകയാകുന്നെങ്കിലോ – ആരോഗ്യമേഖലയിൽ,
വിദ്യാഭ്യാസത്തിൽ, വൈദഗ്ദ്ധ്യം വേണ്ടുന്ന ഓരോ തച്ചിലും?
ഡോക്ടറുടെ കുറിപ്പടി വച്ച് ഇന്റർനെറ്റ് പരതി, മരുന്നുകളുടെ
പാർശ്വഫലത്തെപ്പറ്റി മഹാവിജ്ഞാനികളാവുന്ന മലയാളികൾ
ഇന്ന് ഏത് നാട്ടിടയിലുമുണ്ട്. ‘മോഡൽ മെഡിസിൻ’ എന്ന ശാസ്ര്ത
ത്തിന്റെ കേവല നിയമത്തിൽപ്പെടുന്നതാണ് ഈ സുതാര്യതയെന്നുള്ളതും മറ്റു വൈദ്യഗണം സാമാന്യമര്യാദയായിപ്പോലും ഈ
വിജ്ഞാനപ്പരസ്യം ഒരു നെറ്റിലും ഇറക്കാറില്ലെന്നതും പോട്ടെ.
നെറ്റിൽ കാണുന്ന പാർശ്വഫലപ്പട്ടിക അപ്പാടെ ഒരു രോഗിയിൽ
ടി മരുന്ന് ഏല്പിക്കാറില്ലെന്നും, ഇത് ശാസ്ര്തീയതയിലെ സാദ്ധ്യതാ
പ്പട്ടിക എന്ന സാധാരണ കാര്യമാണെന്നും നമ്മുടെ ഇൻസ്റ്റന്റ്
വിഷയവിദഗ്ദ്ധന് പിടിയില്ല. മാത്രമല്ല, കുറിച്ചു കൊടുത്ത
ഡോക്ടർക്ക് പിടിയില്ലാത്ത വരുംവരായ്കയൊന്നുമല്ലല്ലോ സംഗതി. അതല്ലെങ്കിൽ ടി പാർശ്വഫലം ആ രോഗിക്ക് സമ്മാനിക്കാൻ
അയാളങ്ങ് നിശ്ചയിച്ചെന്നു നിരൂപിക്കണം. ചിരിക്കാൻ വരട്ടെ, അ
ങ്ങനെതന്നെയാണെന്നാവും നമ്മുടെ ഇന്റർനെറ്റ് വിഷയവിദഗ്ദ്ധന്റെ പ്രഖ്യാപനം. അതിന്റെ നീട്ടിയെടുപ്പിങ്ങനെ: ”ഇൗ അലോ
പ്പതി മൊത്തത്തിൽ കുഴപ്പമാണ്”. കസ്റ്റമർ കിംഗ് കയറി സത്വര
ജ്ഞാനിയാകുന്നതിന്റെ പാർശ്വഫലം! തത്വചിന്തയിലെ പ്രമുഖസാന്നിദ്ധ്യമായ എലിജ മിലിഗ്രാം തന്റെ ‘ൗദണ ഏറണടള
ഋഭഢടറപണഭബണഭള’ൽ സൂചിപ്പിക്കുമ്പോലെ, ”നമ്മുടെ ജീവിതകാലത്ത് പഠിച്ചെടുക്കാനും അറിയാനും പറ്റുന്നതിലും ഒരുപാടേറെ
കാര്യങ്ങൾ ലോകത്തുണ്ട്. അതുകൊണ്ടാണ് പല കാര്യങ്ങളിലും
ഒടടപപട ടയറധഫ 2019 ഛടളളണറ 12 3
അറിവും വൈദഗ്ദ്ധ്യവും നേടിയവരെ അക്കാര്യങ്ങളിൽ ആശ്രയി
ക്കേണ്ടിവരുന്നത്”. അതൊന്നും പക്ഷെ ഇന്റർനെറ്റ് ബുദ്ധിജീവി
ക്ക് വിഷയമല്ല. വൈദഗ്ദ്ധ്യം വേണ്ടുന്ന അറിവ് ഇങ്ങനെ ത്രിശങ്കുവിലാകുമ്പോൾ ഇപ്പറഞ്ഞ ‘കസ്റ്റമർ’ക്ക് സംഭവിക്കുന്നതെന്താണ്? അയാൾ കമ്പോളംതന്നെ പറഞ്ഞു പ്രചരിപ്പിക്കുന്ന തരം ‘വെ
ൽ ഇൻഫോംഡ് കസ്റ്റമർ’ അല്ലാതാകുന്നു. മിക്കപ്പോഴും നമുക്ക്
സ്വന്തമായി ഗവേഷണം ചെയ്യാൻ ഇഷ്ടമല്ല. ചെയ്യുന്നതാകട്ടെ ഒരുതരം പഞ്ചറൊട്ടിക്കൽ പണിയാണ്. അല്ലെങ്കിൽ പാച്ച്‌വർക്ക്. ചില
കാര്യങ്ങളിൽ അതുപോലും ചെയ്യാൻ കഴിയില്ല, ശ്രമിച്ചാൽപോലും. കാരണം, ഗവേഷണം എന്നത് ഒരു സംസ്‌കാരമാണ്. അതി
ന് ആൾ കൂടുതൽ ‘എഫിഷ്യന്റ്’ ആകണം!
നവലിബറൽ പരിവട്ടത്തിൽ പണിയെടുക്കുന്ന പ്രൊഫഷനലുകളെ നോക്കുക. ഒരു േമഖലയിലും അവർക്കില്ലാത്ത ചരക്കി
ന്റെ പേരാണ് വിശ്വാസ്യത. ‘അൺഡൂയിംഗ് ദ ഡെമോസി’ൽ
വെൻഡി ബ്രൗൺ കുറിച്ച മാതിരി, ”നമ്മുടെ വ്യക്തിജീവിതമട
ക്കം സകലതിനെയും കമ്പോളയുക്തി തട്ടിമറിച്ചിടുകയാണ് –
പോർട്‌ഫോളിയോ മാനേജ്‌മെന്റിലെ ഒരു ചോദ്യമായി. ഇവിടെ
പ്രൊഫഷനൽ ശ്രമിക്കുന്നത്, നിക്ഷേപത്തിന്മേലുള്ള വരവിനം
പരമാവധിയാക്കാനുള്ള പദ്ധതികളുടെ ഒരു പരമ്പരയ്ക്കാണ്.
നേെരമറിച്ച്, ഉത്തരവാദപ്പെട്ട പ്രൊഫഷനലിസം തൊഴിലിനെ
വ്യക്തികളോടുള്ള ബന്ധങ്ങളുടെ ഒരു പരമ്പരയായി കാണാനാവും ശ്രമിക്കുക. (തന്നിൽ വിശ്വാസമർപ്പിച്ച വ്യക്തികളോടുള്ള
ബന്ധം). ഒപ്പംതന്നെ, ഒരു പ്രൊഫഷനൽ സമൂഹത്തിലെ അംഗമെന്ന നിലയിൽ ഉയർത്തിപ്പിടിക്കുന്ന മൂല്യനിലവാരത്തോടും
പ്രതിബദ്ധതയോടും”. ഈ സാധർമ്യത്തിനാണ് കമ്പോളവത്കരണം ഭീഷണിയാവുന്നത് – തൊഴിലിലെ മത്സരവും വിശ്വാസ്യ
തയുടെ താഴ്ത്തിക്കെട്ടലും വഴി.
ഈ ഭീഷണി വരുത്തിവച്ച എടങ്ങേറുകൾ ഇന്ന് വകതിരിവുള്ള മനുഷ്യർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതീക്ഷയുണർത്തുന്ന നിർദേശങ്ങളും മുന്നോട്ടുവരുന്നുണ്ട്. അതിലൊന്നാണ് വില്യം സള്ളിവന്റെ ‘വർക് ആന്റ് ഇന്റഗ്രിറ്റി’യിൽ സിവി
ക് പ്രൊഫഷനലിസത്തിന്റെ പറയുന്ന ഭാഗം: പ്രൊഫഷനലുക
ൾ തങ്ങളുടെ റോളിന്റെ ധാർമികയാനങ്ങളെപ്പറ്റി ബോധ്യമുള്ളവരാകണം. അവർ ഒരേസമയം ‘വിദഗദ്ധരും പൗരന്മാരും’ ആകണം.
അവിദഗ്ദ്ധരോട് സഹകരിച്ച് പഠിക്കാനും ചിന്തിക്കാനും പ്രവർ
ത്തിക്കാനും കഴിയുന്നവരാകണം.
ജനാധിപത്യത്തിന്റെ ഹൃദയമർമങ്ങളായ സംവാദവും സംവേദനവും ഏത് പ്രൊഫഷനലും വീണ്ടെടുക്കണം എന്നതാണ് ചുരു
ക്കം. തന്റെ അറിവും വൈദഗ്ദ്ധ്യവും പരിമിതമാണെന്നതുകൊണ്ടു മാത്രമല്ല, പരിമിതമായിരിക്കെത്തന്നെ അവ രണ്ടും ആവശ്യ
മുള്ളവരെ വിശ്വാസത്തിലെടുക്കാനും അതാവശ്യമാണ്. ഈ
വിശ്വാസ്യതയുണ്ടാവുന്നത് കസ്റ്റമർനിലയിൽ നിന്നല്ല, പൗരൻ
എന്ന നിലയിൽനിന്നാണ്. വ്യക്തികളെ കസ്റ്റമറായി കാണാൻ
അനുശീലിപ്പിക്കുന്ന കേമ്പാളത്തിന്റെ നീരാളിപ്പിടിയിൽ നിന്ന്
മാറാൻ, കുറഞ്ഞപക്ഷം ആ പിടിയുടെ അടിമയായി പ്രവർത്തി
ക്കാതിരിക്കാനെങ്കിലും ഉള്ള ‘അറിവ്’ പ്രൊഫഷനലിനുണ്ടോ
എന്നതാണു ചോദ്യം. പഴയകാലത്തെപ്പോലെ അന്ധമായ വിശ്വാസമല്ല, ന്യായമായ വിശ്വാസമാണ് മനുഷ്യരിൽ നിന്ന് ഇവർ നേടി
യെടുക്കേണ്ടത്.
പക്ഷെ കമ്പോളത്തിന്റെ സമ്മർദം സ്വയം അവസാനിക്കുന്ന
പ്രശ്‌നമില്ല. മുൻനിര പ്രൊഫഷനലുകളെ കെണിയിലാക്കുന്ന തന്ത്ര
ങ്ങൾക്ക് എവിടെയുമില്ല പഞ്ഞം. ‘വെൻ ദ സ്റ്റേറ്റ് മീറ്റ്‌സ് ദ സ്ട്രീറ്റി’
ൽ ബർണാഡോ സാക്ക പറയുമ്പോലെ, ളദണസ ടറണ മവണറശമറപണഢ,
ണഷദടഴലളണഢ, യഴഫഫണഢ ധഭ ഢധതതണറണഭള ഢധറണഡളധമഭല, ടഭഢ ഴഭലഴറണ ടഠമഴള
ളദണ ശദമഫണ യമധഭള മത ളദണധറ നമഠ’.
ആത്മപ്രേരണയും അതിന്റെ ഉത്തേജനവുമുള്ള വ്യക്തികൾ
സ്വന്തം തൊഴിൽമേഖല ഉപേക്ഷിക്കാറില്ല. അവിടെ തങ്ങൾക്ക്
വല്ലതും ചെയ്യാനാവും എന്ന പ്രതീക്ഷയാണവർക്ക്. അതിനുവേണ്ടി കൊടുക്കുന്ന വ്യക്തിപരമായ വിലയ്ക്ക് അർത്ഥമുണ്ടായേ
ക്കാം – ആ പ്രവൃത്തിക്ക് മറ്റു ചിലേടത്ത് സൽഫലങ്ങളുണ്ടാക്കാ
ൻ ആകുമെങ്കിൽ. എന്നാൽ, ഇപ്പറഞ്ഞ ഫലമൊന്നും പൊതുവി
ലുണ്ടാവുന്നില്ല എന്നതാണ് നേര്. അവിദഗ്ദ്ധരായവർ വീണ്ടും
വീണ്ടും വഴറ്റിയെടുക്കപ്പെടുന്നു – കാര്യബോധമുള്ള കസ്റ്റമർ
പോലുമാകുന്നില്ല. നല്ല പൗരന്മാരായിരിക്കാൻ പോലും അവരെ
അനുവദിക്കുന്നില്ല. മികച്ച ഉദാഹരണം, സുപ്രീംകോടതി വിധി
യുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ സംഘവിഹാരം കാട്ടി
ക്കൂട്ടിയ പ്രാകൃതത്വം. ഇഷ്ടമില്ലാത്ത വിധിയുണ്ടായാൽ നീതിന്യായ വ്യവസ്ഥിതിയിലും നിയമനിർവഹണ വ്യവസ്ഥിതിയിലും
എന്തുചെയ്യാനാകുമെന്നല്ല, തെരുവിളക്കി കയ്യൂക്കു കാട്ടുക എന്നതാണ് വലതുപക്ഷ പ്രൊഫഷനലുകൾ അവലംബിച്ച അവസരവിരുത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ‘കസ്റ്റമേഴ്‌സ്’ മാത്രമായി
ഒരു സമൂഹത്തിലെ പൗരത്വത്തെ ചുരുക്കിയെടുത്ത കമ്പോളയു
ക്തിയാണ് അവിടെ കണ്ടത്. ഉപഭോക്തൃ രാജാവിനെ അജ്ഞതയുടെ കൊജ്ഞാണനാക്കുന്ന സ്ഥിരം യുക്തി.
ഒരു പരിധിവരെ വൈദഗ്ദ്ധ്യവത്കരണം പണിതുയർത്തിയി
രിക്കുന്നത് അജ്ഞതയുടെ തുടർച്ചയ്ക്കുമേലാണ്. വിദഗ്ദ്ധ അറി
വ് ഒരധികാര രൂപമാണ്. നിയന്ത്രിക്കാൻ പ്രയാസമുള്ള രൂപം. നമ്മ
ൾ പണ്ടേയ്ക്കു പണ്ടേ തെളിയിച്ചതാണ് – വേദം പഠിക്കുന്ന അബ്രഹാഹ്മണന്റെ കാതിൽ ഈയം ഒഴിച്ചുകൊണ്ട്. കാരണം ഏത്
ജ്ഞാനവും അധികാരശക്തി പകരുന്നു. അധികാരം തന്നിലേക്ക്
മാത്രമൊയൊതുക്കാൻ മനുഷ്യപ്രവണതയുണ്ടുതാനും. ഈ പ്രശ്‌നത്തെ നേരിടാൻ കമ്പോളവത്കരണവും പാളിയ തന്ത്രം മാത്രമാണ്. കാരണം, കമ്പോളത്തിന് മറ്റജണ്ടകൾ ഗോപ്യമായുണ്ട്.
വ്യക്തിജീവിതത്തെ മറ്റു രീതികളിൽ അടിമപ്പെടുത്തുന്ന അജണ്ടകൾ. കമ്പോളത്തെ മനുഷ്യസാദ്ധ്യമായ ഏക മാതൃകയായി സ്വീ
കരിക്കുമ്പോൾ പോംവഴി തേടാനുള്ള സാദ്ധ്യതകൾ കൂടി അടയ്ക്കുകയാണു നമ്മൾ. കുറഞ്ഞപക്ഷം ആ സാദ്ധ്യത തേടലിനുള്ള ശക്തിയെങ്കിലും നമുക്കുണ്ടെന്ന വിശ്വാസം വേണ്ടേ? പ്രൊഫഷനൽ കുറുനരികളെ നേരിടാൻ ബ്രോയ്‌ലർ കോഴികളാവുകയല്ലല്ലോ വേണ്ടത്.

Related tags : Viju V Nair

Previous Post

നമുക്കുവേണ്ടിയാകട്ടെ നമ്മുടെ ഓരോ വോട്ടും

Next Post

ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

Related Articles

ലേഖനം

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട കൂട്ടുപ്രതി

ലേഖനം

‘അവിഹിത’ ചാർച്ചയുടെ ജാതകം

ലേഖനം

പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

ലേഖനം

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

ലേഖനം

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
വിജു വി. നായര്‍

മഷിമുനയിലെ ബ്ളാക്ക് ഹോൾ

വിജു വി നായർ 

(ലേഖനങ്ങൾ) വിജു വി നായർ പ്രണത ബുക്സ് വില: 500 രൂപ. ഫ്ലോബേർ, പ്രൂസ്റ്റ്,...

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട...

വിജു വി. നായര്‍ 

തൽക്കാലം നാട്ടിലെ നടപ്പങ്കം ഇങ്ങനെ: ഭരണഘടനയാണ് ഹീറോ. ഒളിക്കുത്തിനു ശ്രമിക്കുന്ന തുരപ്പന്മാരും അവർക്ക് ഒളിഞ്ഞും...

പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

വിജു വി. നായര്‍ 

വിപ്ലവം വി ആർ എസ് എടുത്ത ചരിത്രകാലത്ത് വിചാരിക്കാത്ത ഒരു കോണിൽ നിന്ന് ഒരു...

നഗ്നൻ മാത്രമല്ല രാജാവ്...

വിജു വി. നായര്‍ 

വസ്തുനിഷ്ഠമായ ദൃഷ്ടിയിൽ ആർക്കുമറിയാം, ഏഷ്യാവൻകരയിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിയോഗി ചൈനയാണെന്ന്. എന്താണ് ഇന്ത്യയുടെ ചീനാനയം?...

പ്രൊഫഷണൽ കുറുക്കനും ബ്രോയ്‌ലർ...

വിജു വി. നായര്‍ 

കോഴികളുടെ ആയുസ് കുറുനരികൾ നീട്ടിക്കൊടുക്കുമ്പോൾ ഊഹിക്കാം, പൊതുതിരഞ്ഞെടുപ്പായിരിക്കുന്നു. ഇലക്ഷൻ കമ്മിഷൻ ഒന്നാംമണി മുഴക്കുമ്പോൾ തുടങ്ങും,...

ഭരണകൂട തരവഴിക്ക് കാവൽ...

വിജു വി. നായര്‍ 

ദോഷം പറയരുതല്ലോ, കുറഞ്ഞത് ഒരു കാര്യത്തിൽ മോദിയെ സമ്മതിക്കണം - രാജ്യത്തെ മാധ്യമപ്പടയെ ഇസ്‌പേഡ്...

നവോത്ഥാനം 2.0

വിജു വി. നായര്‍ 

ശബരിമല അയ്യപ്പനെക്കൊണ്ട് ഒരു ഗുണമുണ്ടായി - മലയാളിയുടെ പരിണാമ നിലവാരം അനാവരണം ചെയ്തുകിട്ടി. സാമൂഹ്യ...

എക്കോ-ചേംബർ ജേണലിസം

വിജു വി. നായര്‍ 

കുറെക്കാലം മുമ്പാണ്. കേരള കൗമുദി പത്രത്തിന്റെ ഒന്നാം പുറത്ത് വലിയൊരു പരസ്യം - തലയെടുപ്പുള്ള...

അസംബന്ധങ്ങളുടെ രാഷ്ട്രീയപൂരം

വിജു വി. നായര്‍ 

ജീവിതംതന്നെയാണ് രാഷ്ട്രീയം. തെറ്റിദ്ധരിക്കേണ്ട - ഇതൊരു ആപ്തവാക്യമോ ഭംഗിവാക്കോ അല്ല. ഓരോ വ്യക്തിയുടെയും എല്ലാത്തരം...

ചെങ്ങന്നൂർ വിധി

വിജു വി. നായര്‍ 

ഓർക്കാപ്പുറത്താണ് ചെങ്ങന്നൂരിന് ലോട്ടറിയടിച്ചത്. ഒരുപതി രഞ്ഞെടുപ്പിന്റെ പേരിൽ ഇങ്ങനെയും വരുമോ, ദേശീയപ്രസക്തി? സാധാരണഗതിയിൽ ഒരു...

ഓഖികാലത്തെ വർഗശത്രു

വിജു വി. നായര്‍ 

വലിയ വിവേകമൊന്നും കൂടാതെതന്നെ ആർക്കും തിരിയുന്ന ചില നേരുകളുണ്ട്. ഈ ഭൂമിയിലെ ജീവിതം പ്രശ്‌നഭരിതമാണ്....

മയക്കുവെടിക്കാരുടെ റിയൽ എസ്റ്റേറ്റ്...

വിജു വി. നായര്‍ 

ഇന്ത്യ ഭരിക്കുന്നത് റിപ്പബ്ലിക്കൻ ഭരണഘടനയോ ജനായത്ത രാഷ്ട്രീയമോ അല്ല, മതമാണ്. അത് അങ്ങനെത്തന്നെയായിരുന്നു, എക്കാലവും....

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായര്‍ 

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി....

കോമാളികൾ ഹൈജാക്ക് ചെയ്ത...

വിജു വി. നായര്‍ 

ജേക്കബ് തോമസ് എന്ന ജനപ്രിയഘടകം വരുത്തിവച്ച ആപത്തുകൾ ചില്ലറയല്ല. മറ്റൊരു ജനപ്രിയ സൂപ്പർതാരമാണ് ഋഷിരാജ്...

നുണയുടെ സ്വർഗരാജ്യത്ത്

വിജു വി. നായര്‍ 

യുദ്ധത്തെ മേജർ സെറ്റ് വ്യവസായമായി വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് അമേരിക്കൻ ഭരണകൂടത്തിന് അവകാശപ്പെട്ടതാണ്. ആ പോക്കിൽ...

കാക്കയ്ക്ക്, പശു എഴുതുന്നത്..

വിജു വി. നായര്‍ 

പ്രിയ പത്രാധിപർ, ഒരു സാദാ പക്ഷിയുടെ പേരിലുള്ള പ്രസിദ്ധീകരണം എന്ന നിലയ്ക്ക് അങ്ങ യുടെ...

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായർ 

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി....

രാഷ്ട്രീയ പരിണാമത്തിന് ഒരു...

വിജു വി. നായര്‍ 

അഴിമതിയെന്നു കേട്ടാൽ ഉറക്കം കിട്ടാത്തത്ര ധർമരോഷമുള്ളവർ ഇന്ത്യയിലുണ്ടെന്നു പറഞ്ഞാൽ സാമാന്യബോധമുള്ളവർക്ക് ചിരി വരും. അത്രയ്ക്ക്...

ആരാച്ചാർ ഇവിടെത്തന്നെയുണ്ട്

വിജു വി. നായര്‍ 

ഒരിടവേളയ്ക്കുശേഷം വീണ്ടും തൂക്കിക്കൊലയുടെ സിന്ദാബാദുകൾ ഉഷാറായി. കുറേക്കാലമായി അഫ്‌സൽ ഗുരുവാണ് അവരുടെ ഇന്ധനം. ഇന്ത്യൻ...

മല്ലു വിലാസം ആര്‍ട്‌സ്...

വിജു വി. നായര്‍ 

മഹാഭാരത റിപ്പബ്ലിക്കിലെ ലക്ഷണമൊത്ത ദ്വീപാണ് കേരളം. വെറും ദ്വീപല്ല, ഐലന്‍ഡ് നേഷന്‍. 'ദൈവത്തിന്റെ സ്വന്തം...

ഒരു കൊച്ചു വാക്കിന്റെ...

വിജു വി. നായര്‍ 

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം ഒരു കൊച്ചു വാക്കാണ് സ്വാതന്ത്ര്യം. അന്നത്തേക്കാള്‍, .....ത്തേക്കാള്‍, പണത്തേക്കാള്‍,...

ബാറും കാശും പിന്നെ...

വിജു വി. നായര്‍ 

ഇന്ത്യൻ അധികാര രാഷ്ട്രീയത്തിൽ മുന്നണിപരീക്ഷണം കെ. കരുണാകരന്റെ സംഭാവനയാണ്. മാർക്‌സിസ്റ്റു പാർട്ടി യുടെ ആൾബലത്തോട്...

പിന്നിൽ മുളച്ച പേരാലിന്റെ...

വിജു വി. നായര്‍ 

അമാവാസിക്ക് ഞാഞ്ഞൂലിനും സട വിരിയും, വിഷം വയ്ക്കും എന്നു കേട്ടിട്ടുണ്ട്. ആയതിന് ജനറ്റിക് സയൻസിന്റെ...

Viju V. Nair

വിജു വി. നായര്‍ 

കാക്ക മലന്നും പറക്കും

വിജു വി. നായര്‍ 

മുഖമറിയാൻ കണ്ണാടി നോക്കണമെന്നു പറയാറുണ്ട്. നോക്കു ന്നത് മുഖത്തിന്റെ ഉടമയായതിനാൽ പക്ഷപാതപരമായിരിക്കും കാഴ്ചയെന്നുറപ്പല്ലേ? അതുകൊണ്ടാണ്...

മലയാളിയുടെ പ്രബുദ്ധമായ കള്ളവാറ്റ്

വിജു വി. നായർ 

ദൈവം വെള്ളമടിക്കുമോന്നറിയില്ല. പക്ഷെ 'ദൈവ ത്തിന്റെ സ്വന്തം നാട്ടി'ൽ മദ്യം മുഖ്യ രാഷ്ട്രീയപ്രമേയമാകുമ്പോൾ ടിയാനുമില്ലേ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven