• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

കാക്ക മലന്നും പറക്കും

വിജു വി. നായര്‍ November 6, 2014 0

മുഖമറിയാൻ കണ്ണാടി നോക്കണമെന്നു പറയാറുണ്ട്. നോക്കു
ന്നത് മുഖത്തിന്റെ ഉടമയായതിനാൽ പക്ഷപാതപരമായിരിക്കും
കാഴ്ചയെന്നുറപ്പല്ലേ? അതുകൊണ്ടാണ് ശത്രുവിനെ നോക്കി
വേണം സ്വയം അറിയാനെന്ന് പണ്ടുള്ളവർ പറഞ്ഞുവച്ചത്. അപ്രി
യകരമായ നേരു വിളിച്ചുപറയുക എതിരാളികളായിരിക്കും, ഇഷ്ട
ക്കാരും സിൽബന്ദികളുമല്ല.
ലോകമുതലാളിത്തം ഗംഭീരപ്രതിസന്ധിയിലാണെന്ന്
ഇപ്പോൾ പറഞ്ഞുനടക്കുന്നത് അഖിലലോക മുതലാളിമാരും അവരുടെ
സാമന്തരായ സാമ്പത്തിക വിദഗ്ദ്ധരുമാണ്. ഇതിൽ രണ്ടാമത്തെ
വർഗത്തിനെ കുടിച്ച വെള്ളത്തിൽ നമ്പാൻ കൊള്ളില്ല.
ഒന്നാമത്, സാമ്പത്തികശാസ്ര്തം നിയതാർത്ഥത്തിൽ ഒരു ശാസ്ര്തമേയല്ല.
ആത്യന്തികമായി ഊഹാപോഹ കണക്കു വച്ചുള്ള ഒരക്കാദമിക്
കളിയാണത്. ഡാറ്റ, സ്റ്റാറ്റിസ്റ്റിക്‌സ്, അനാലിസിസ് എന്നി
ങ്ങനെ സാങ്കേതികജാടകൾ കൊണ്ടുള്ള കടലാസഭ്യാസവും അതുവച്ചുള്ള
ആളെ വിരട്ടും. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്
തൊട്ട് നാട്ടിൻപുറത്തെ കല്യാണക്കോഴ്‌സായ ഇക്കണോമിക്‌സ്
എം.എ. വരെ ഈ ഉഡായ്പിന്മേൽ പുലരുന്ന ഉരുപ്പടികളാണ്.
സംശയമുള്ളവർക്കായി ഒരു സമീപകാല ഉദാഹരണം മാത്രം മതി.
അമേരിക്കയിലെ ഹൗസിംഗ്ബബിൾ പൊട്ടുമെന്നോ ലീമാൻ
ബ്രദേഴ്‌സ് ഷട്ടറിടുമെന്നോ അതൊരു ആഗോളപ്രതിസന്ധിയുടെ
തുടക്കമാവുമെന്നോ കൊടികെട്ടിയ ഒരു സാമ്പത്തിക വിദഗ്ദ്ധനും
പ്രവചിച്ചില്ല. നേരെമറിച്ച്, മുതലാളിത്തം ചാകര കൊയ്യുന്ന കാലം
വരുന്നെന്ന് മേപ്പടി പൊട്ടലിന്റെ തലേന്നുവരെ പറഞ്ഞുനടക്കുകയും
ചെയ്തു. ഈ വ്യാജശാസ്ര്തക്കാരേക്കാൾ എത്രയോ ഭേദമല്ലേ
നാടൻ കൈനോട്ടക്കാർ? കുറഞ്ഞപക്ഷം ഡോക്ടറേറ്റിന്റെയും
തിയറിയുടെയും ജാടയെങ്കിലും സഹിക്കണ്ട.
മുതലാളിത്തത്തെ അളക്കാൻ പറ്റിയ വടി അതിന്റെ ശത്രുക്ക
ളാണ്. ക്ഷമിക്കണം, പ്രഖ്യാപിത ‘സഖാക്കളെ’ നേരിന്റെ കാര്യ
ത്തിൽ നമ്പാനൊക്കില്ല. അടവുനയം വച്ച് ഉപജീവനം കഴിയുന്ന
വരാണ്. ദരിദ്രരാണ് പ്രസ്ഥാനത്തിന്റെ മൂലധനമെന്ന് അടക്കം പറയും.
എന്നിട്ട് 6000 കോടിയുടെ ആസ്തിയുള്ള പ്രസ്ഥാനത്തിന് കമ്മ്യൂണിസ്റ്റ്
പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) എന്നു പേരിടും. എന്തി
നധികം – അമേരിക്ക എന്നു കേട്ടാൽ അർശസു മൂക്കുന്ന വർഗസമരവിരുതന്മാരാണ്
യു.എസ്. കോൺസുലേറ്റിൽനിന്ന് കൊക്ക
ക്കോളപ്രശ്‌നം ചർച്ച ചെയ്യാൻ എ.കെ.ജി. സെന്ററിൽ ചെന്ന സായ്പി
നോട് അമേരിക്കൻ കമ്പനിയുടെ നിക്ഷേപത്തിന് കൈ നീട്ടിയത്.
പാട്ടപ്പിരിവിനുണ്ടോ ബൂർഷ്വയെന്നും സഖാവെന്നും? ഈ
സൈസ് ഉപജീവനക്കാരെയല്ല മുതലാളിത്തത്തിന്റെ മുഖം
നോക്കാൻ സമീപിക്കേണ്ടത്; സാക്ഷാൽ കാൾ മാർക്‌സിനെയാണ്.
കാരണം, ടിയാൻ മാർക്‌സിസം കൊണ്ട് ഉപജീവനം നടത്തിയ
പാർട്ടിക്കാരനായിരുന്നില്ല. പറഞ്ഞുവന്നാൽ നമ്മുടെ കുണ്ടറ
കാസ്‌ട്രോയുടെ അത്രപോലും മാർക്‌സിസ്റ്റുമായിരുന്നില്ല. 19-ാം
നൂറ്റാണ്ടിൽ ജർമനിയിൽ ജനിച്ച മാർക്‌സ് ആദ്യം ജന്മനാട്ടിൽനിന്ന്
പുറത്തായി. പല രാജ്യങ്ങളിൽ അഭയാർത്ഥിയായി ഒടുവിൽ ബ്രിട്ട
നിൽ കഴിഞ്ഞുകൂടിയത് ഏംഗൽസിനെപ്പോലുള്ള സുഹൃത്തുക്ക
ളുടെ കെയറോഫിലാണ്. കഷ്ടിച്ചു പട്ടിണിപോക്കിയെന്നു മാത്രം
പറയാം. നമ്മുടെ സഖാക്കളുടെ മാതിരി മണിച്ച കണ്ട്രാക്ടറുടെയും
ഫാരിസ് അബൂബക്കർമാരുടെയും സാന്റിയാഗോ മാർട്ടിൻമാരുടെയും
ഫണ്ട് പറ്റിയില്ല. എം.വി. രാഘവന്റെ മാതിരി സർക്കാർ
ചെലവിൽ സ്വകാര്യ മെഡിക്കൽ കോളേജ് ഒപ്പിച്ചെടുക്കാൻ
നോക്കിയില്ല. കണ്ണൂർ ജയരാജന്മാരെപ്പോലെ തിണ്ണമിടുക്കു കാണി
ക്കാനും വകുപ്പില്ലായിരുന്നു. സ്വന്തമായൊരു തിണ്ണ തികച്ചുണ്ടായി
ല്ല.
ഈ ശുദ്ധികൊണ്ടൊരു ഗുണമുണ്ടായി. ബുദ്ധി തെളിവുള്ളതായി.
അടവുനയമില്ലാത്തിടത്ത് പ്രജ്ഞ പ്രകാശിക്കും. അതുകൊണ്ട്
മുതലാളിത്തത്തെപ്പറ്റി മാർക്‌സ് നടത്തിയ വിശകലനങ്ങൾക്ക്
പ്രവാചകശക്തി കിട്ടി. ഈ വിഷയത്തിൽ ഇന്നോളം മറ്റാർക്കും
കഴിയാത്ത, സാധിക്കാത്ത വ്യക്തത. ഒന്നര നൂറ്റാണ്ടു മുമ്പ് ടിയാൻ
എഴുതി, മുതലാളിത്തം റാഡിക്കലായി അസ്ഥിരമാണെന്ന്. അതു
വലിയ ബൂമുണ്ടാക്കും. അതേപോലങ്ങു പൊട്ടിക്കും. അങ്ങനെയായിരിക്കാൻ
പറ്റിയ പരുവത്തിലാണതിന്റെ ആന്തരികവ്യവസ്ഥതന്നെ.
ഈ പോക്കു പോയിപ്പോയി, ദീർഘകാലത്തിൽ മുതലാളിത്തം
സ്വയം നശിപ്പിക്കും. ഇത്രയും നിർമമതയോടെ പറഞ്ഞുവച്ച
മാർക്‌സ് അതിനുശേഷം കയറി വികാരംകൊണ്ടു – മുതലാളിത്തത്തിന്റെ
സ്വയംനാശത്തെ സ്വാഗതം ചെയ്യുകയും അതിനുശേഷം
വരിക കമ്മ്യൂണിസ്റ്റ് വിപ്ലവമായിരിക്കുമെന്ന് പ്രവചിക്കുകയും
ചെയ്തു. ഇപ്പറഞ്ഞ രണ്ടും അബദ്ധമായിപ്പോയതിൽ അതി
ശയമില്ല. കാരണം, വികാരം തലയ്ക്കു പിടിക്കുമ്പോൾ വിവേകം
കാശിക്കുപോകും. മാർക്‌സ് മുതലാളിത്തത്തെപ്പറ്റി പറഞ്ഞതത്രയും
ഒരു സന്യാസിയുടെ അല്ലെങ്കിൽ ശാസ്ര്തജ്ഞന്റെ നിരപേക്ഷ
കാഴ്ചവച്ചാണ്. ലോകമെങ്ങനെയോ അതായി അതിനെ കാണു
ന്നതാണ് ഈ കാഴ്ചയുടെ ലളിതമായ ടെക്‌നിക്ക്. മറിച്ച്, ലോകം
എന്തായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നോ ആ മട്ടിൽ
അതിനെ കാണാൻ ശ്രമിക്കുമ്പോഴാണ് അപകടം. തൊഴിലാളിവ
ർഗ സർവാധിപത്യം വരും, പിന്നെ സ്റ്റേറ്റ് സ്വയം ഇല്ലാതായി
പ്പോവും എന്നൊക്കെയുള്ള ആഗ്രഹചിന്ത കയറിവന്ന് അബദ്ധം
പറയിക്കുന്നത് അപ്പോഴാണ്. പോട്ടെ, മാർക്‌സും മനുഷ്യനാണ്,
വികാരം കൊള്ളാൻ അവകാശമുണ്ട്.
അതെന്തായാലും മുതലാളിത്തത്തെ മാർക്‌സ് മനസ്സിലാക്കി
യത് അക്ഷരംപ്രതി ശരിയാണെന്ന് ഇന്ന് ടിയാന്റെ വർഗശത്രുക്ക
ൾവരെ സമ്മതിച്ചുതുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറൻലോകത്ത്, വിശേഷിച്ചും
അമേരിക്കയിൽ മാർക്‌സിന്റെ പുസ്തകങ്ങൾ ധാരാളമായി
വിറ്റഴിയുന്നു. (പ്രോഗ്രസ് പബ്ലിഷേഴ്‌സ്, പ്രഭാത് ബുക്‌സ്, ചിന്ത
ഇത്യാദി ബാധോപദ്രവം സായ്പിന് ശീലമില്ലല്ലോ). സായ്പ് ഈ
വായനയ്ക്ക് തുനിഞ്ഞത് മുതലാളിത്തം ഉപേക്ഷിച്ച് മാർക്‌സിസ്റ്റാവാനൊന്നുമല്ല.
തങ്ങൾ ജീവിക്കുന്ന പ്രത്യയശാസ്ര്തപരിത:സ്ഥിതി
ആപ്പിലായിരിക്കെ, അതെന്തുകൊണ്ട് എന്നറിയാനുള്ള ആത്മാർ
ത്ഥമായ ആഗ്രഹം മൂലമാണ്. ഇക്കാര്യത്തിൽ അവരും സാമ്പ
ത്തിക ബുദ്ധിജന്തുക്കളെ നമ്പുന്നില്ല. പകരം വർഗശത്രുവിനെ
നേരിട്ടു വായിക്കുകയാണെന്നതു ശ്രദ്ധിക്കുക.
മുതലാളിത്തം അതിന്റെ സ്വന്തം സാമൂഹികാടിത്തറയെ നശി
പ്പിക്കുമെന്ന മുമ്പേർ തിരിച്ചറിവാണ് മാർക്‌സിന്റെ കാഴ്ചപ്പാടിൽ
ഇന്ന് മുതലാളിത്തലോകം കാണുന്ന മർമപ്രധാനമായ സത്യം.
കാരണം, അവർ ഇന്നതനുഭവിച്ചറിയുന്ന നിത്യയാഥാർത്ഥ്യമാണ്.
മുതലാളിത്തത്തിന്റെ സാമൂഹികാടിത്തറ മധ്യവർഗജീവിതമാണ്.
ആ ജീവിതത്തെ മുതലാളിത്തം ഒരുതരം ആപത്കരമായ അവ
സ്ഥയിലേക്ക് തള്ളിവീഴ്ത്തുമെന്നാണ് മാർക്‌സിന്റെ നിഗമനം.
മാർക്‌സ് ജീവിച്ച ഇംഗ്ലണ്ടിൽ അക്കാലത്ത് തൊഴിലാളികൾ അനുഭവിച്ചിരുന്ന
എരണംകെട്ട ചുറ്റുപാടിനോടാണ് ടിയാൻ ഈ അവ
സ്ഥയെ ഉപമിച്ചത്. ഒന്നര നൂറ്റാണ്ടിനുശേഷം അമേരിക്കയിലെ
മധ്യവർഗം ആ ഗതികേടിന്റെ ഭീഷണിയിലാണിന്ന്. ഇന്നലെവരെ
നേരെമറിച്ചായിരുന്നു കഥ. ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടുള്ള
ഏറ്റവും വിപ്ലവകരമായ സാമൂഹികവ്യവസ്ഥിതിയാണ് മുതലാളിത്തം
എന്ന് അമേരിക്ക തൊട്ട് ഉള്ളാലേ അമേരിക്കപ്പൂതിയുള്ള
ശരാശരി മലയാളിവരെ വിശ്വസിച്ചു. മാർക്‌സ് വസ്തുനിഷ്ഠമായി
2011 മഡളമഠണറ ബടളളണറ 9 2
വിലയിരുത്തിക്കൊണ്ട് അതുതന്നെ പറയുകയും ചെയ്തു. കാരണം
മുൻകാല വ്യവസ്ഥിതിയിൽനിന്നെല്ലാം റാഡിക്കലായി വ്യത്യസ്ത
മാണ് മുതലാളിത്തം. എങ്ങനെയെന്നല്ലേ?
ആണ് വേട്ടക്കാരനും പെണ്ണ് പഴംപെറുക്കിയുമായിട്ടാണ് മനുഷ്യൻ
ആയിരക്കണക്കിനു കൊല്ലങ്ങൾ ജീവിച്ചത്. ഏതാണ്ട്
അത്രയും കാലയളവുതന്നെ പിന്നീട് അടിമസംസ്‌കാരം വച്ച് ജീവി
ച്ചു. വളരെക്കഴിഞ്ഞ് ഫ്യൂഡൽ സിസ്റ്റമുണ്ടാക്കി കുറെ നൂറ്റാണ്ടുകൾ
അതിൽ കഴിഞ്ഞു. ഇതിൽനിന്നെല്ലാം വ്യത്യസ്തമായി, മുതലാളിത്തം
തൊടുന്നതെല്ലാം മാറ്റിക്കളയുന്ന വിപ്ലവമായി. കേവലം
ബ്രാൻഡുകൾ മാത്രമല്ല അതിൽ നിരന്തരം മാറ്റപ്പെടുന്നത്. കമ്പ
നികളും വ്യവസായങ്ങളും കൃഷിയും ഭക്ഷണരീതിയുമെല്ലാം
സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കുകയും ചെയ്യുന്നു – നവീകരണ
ത്തിന്റെ ഈ നിലയ്ക്കാത്ത പ്രവാഹത്തിൽ. മനുഷ്യബന്ധങ്ങൾ ഈ
ഒഴുക്കിൽ മുങ്ങിലയിക്കുകയും പിന്നീട് പുതിയ രൂപങ്ങളിൽ നിർമി
ക്കപ്പെടുകയും ചെയ്യുന്നു – വീണ്ടും ഇല്ലാതാകാൻ വേണ്ടിത്തന്നെ.
കുഴപ്പമെന്താന്നുവച്ചാൽ, ഇങ്ങനെ തകർക്കപ്പെടുന്ന ചരക്കുകളുടെ
കൂട്ടത്തിൽതന്നെയാണ് ഓരോ കാലത്തും മുതലാളിത്തം
അതിന്റെ അടിത്തറയാക്കുന്ന ജീവിതരീതിയുടെയും സ്ഥാനം.
അതും തകർക്കപ്പെടും.
മുതലാളിത്തത്തിന്റെ വക്കീലന്മാർ വാദിക്കുക, മാർക്‌സിന്റെ
കാലത്ത് ബൂർഷ്വാസിക്കു മാത്രം അനുഭവിക്കാൻ പറ്റുമായിരുന്ന
ജീവിതഗുണങ്ങൾ എല്ലാവർക്കും അനുഭവിക്കാൻ പറ്റുന്നതാ
ക്കുന്നു എന്നതാണ് മുതലാളിത്തത്തിന്റെ മാറ്റ് എന്നാണ്. ബൂർ
ഷ്വാസി എന്നാൽ സെറ്റിൽഡ് മധ്യവർഗം. മൂലധന ഉടമസ്ഥതയും
ന്യായമായ സാമൂഹ്യസുരക്ഷയും സ്വാതന്ത്ര്യവുമുള്ളവർ. 19-ാം
നൂറ്റാണ്ടിലെ മുതലാളിത്തത്തിൽ ഭൂരിപക്ഷം മനുഷ്യർക്കും ഇപ്പറ
ഞ്ഞതൊന്നുമില്ല. സ്വന്തം അദ്ധ്വാനം വിറ്റാണവർ കഴിഞ്ഞുപോന്ന
ത്. അദ്ധ്വാനമെന്ന ചരക്ക് വാങ്ങേണ്ടത് കമ്പോളമാണ്. ചരക്ക്
തത്കാലം എടുക്കുന്നില്ലെന്ന് കമ്പോളം പറഞ്ഞാൽ മനുഷ്യർ
വെള്ളത്തിലാവും. അത്തരം ഉറപ്പില്ലായ്മ അന്ന് വ്യാപകമായിരു
ന്നു. എന്നാൽ, മുതലാളിത്തം വികസിച്ച വകയിൽ കൂടുതൽ കൂടുതൽ
പേർക്ക് അതു ജീവിതഗുണമുണ്ടാക്കി. അറിയാവുന്ന തൊഴി
ലിനെ ഒരു കരിയറാക്കുക എന്നൊക്കെയുള്ളത് നേരത്തെ
ഏതാനും കുറെ ഭാഗ്യജാതകക്കാരുടെ കുത്തകയായിരുന്നു. മുതലാളിത്തം
ആ കുത്തക പൊളിച്ചു. ഉറപ്പില്ലാത്ത വേതനത്തിനു
പുറത്ത് മാസാമാസം ജീവിതം ഉന്തേണ്ട ഗതികേടില്ലാതാക്കി.
സമ്പാദ്യം, സ്വന്തം പുര, വയസായാൽ പെൻഷൻ ഇത്യാദികളാൽ
സുരക്ഷിതരായതോടെ ആളുകൾക്ക് സ്വന്തം ജീവിതം പ്ലാൻ
ചെയ്യാം, പേടികൂടാതെ കഴിയാം എന്നുവന്നു. ജനാധിപത്യം വളരുകയും
സ്വത്തുവക പടരുകയും ചെയ്തപ്പോൾ ‘ബൂർഷ്വാ’ ജീവിത
ത്തിന്റെ പേറ്റന്റ് ആരുടെയും കുത്തകയല്ലെന്നുവന്നു. ശ്രമിച്ചാൽ
ആർക്കും മധ്യവർഗമാകാൻ വകുപ്പുണ്ട്. ഇതാണ് ആധുനിക മുതലാളിത്തത്തിന്റെ
വാഗ്ദാനം.
എന്നാൽ, ബ്രിട്ടനിലും അമേരിക്കയിലും അമ്മാതിരി വികസി
തനാടുകളിലും കഴിഞ്ഞ പത്തുമുപ്പതുകൊല്ലമായി നടക്കുന്നത്
ഇപ്പറഞ്ഞതിന്റെ നേർവിപരീതമാണ്. തൊഴിൽസുരക്ഷയില്ല. മുൻ
കാലങ്ങളിലെ കച്ചോടങ്ങളും തൊഴിലുകളും മിക്കവാറും അപ്രത്യ
ക്ഷമായി. ജീവിതകാല കരിയർ എന്ന പരിപാടി കർട്ടനിട്ടു. കാരണം,
മുതലാളിത്തം അതിന്റെ സൃഷ്ടിപരമായ നശിപ്പിക്കൽ പ്രക്രി
യയിൽ മുകളിലോട്ടുകയറാനുള്ള ഏണി തട്ടിയെറിഞ്ഞു. മനുഷ്യ
ർക്ക് വ്യക്തിഗതമായി മേൽഗതി പിടിക്കാനുള്ള തുറന്ന സാദ്ധ്യതയാണല്ലോ
മുതലാളിത്ത വ്യവസ്ഥിതിയുടെ ഒരാകർഷണശക്തി
തന്നെ. ആ ഏണിയാണ് ഇല്ലാതാക്കിയത്. കൂടുതൽ കൂടുതലാളുകൾക്ക്
മധ്യവർഗജീവിതം ഒരു സ്വപ്നംപോലുമല്ലാതായി. മുതലാളിത്തം
വികസിച്ചുവന്ന് ഒരു ഘട്ടമെത്തുമ്പോൾ മിക്ക മനുഷ്യ
രെയും ആപത്കരമായ ജീവിതാവസ്ഥയിലാക്കുമെന്നു മാർക്‌സ്
പറഞ്ഞില്ലേ. ആ അവസ്ഥയിലായിരിക്കുന്നു ധാരാളം പേർ. പലരുടെയും
വരുമാനം വളരെ ഉയർന്നതായതുകൊണ്ടും സ്റ്റേറ്റിന്റെ
പഴയ ക്ഷേമരാഷ്ട്ര ഏർപ്പാടുകൾ കിട്ടുന്നതുകൊണ്ടും വലിയ
ഷോക്കിൽനിന്ന് ഒരളവിൽ സംരക്ഷണമുണ്ടെന്നു പറയാം. പക്ഷേ
സ്വന്തം ജീവിതത്തിനുമേൽ നിയന്ത്രണച്ചരട് ആർക്കും കയ്യിലില്ല.
ഉദാഹരണത്തിന്, ധനകാര്യപ്രതിസന്ധി നേരിടാൻ അമേരിക്കൻ
സർക്കാർ രൂപം കൊടുത്ത നയങ്ങൾ ഇപ്പറഞ്ഞ നിത്യജീവിത
അനിശ്ചിതത്വത്തെ ഇരട്ടിപ്പിക്കുകയാണ്. പലിശരഹിതമായി
വായ്പ കിട്ടും. പക്ഷേ എല്ലാ ചരക്കിനത്തിനും വില കൂടിക്കൊണ്ടി
രിക്കുന്നു. ഈ ചുറ്റുപാടിൽ നിങ്ങളുടെ കാശിനു കിട്ടുന്ന റിട്ടേൺ
നെഗറ്റീവാണ്. വൈകാതെ, നിങ്ങളുടെ സമ്പാദ്യം/മൂലധനം ഏവി
യാവുകയും ചെയ്യും. ചെറുപ്പക്കാരുടെ കാര്യമാണ് കൂടുതൽ പരി
താപകരം. പിടിച്ചുനിൽക്കാൻ വേണ്ടി വല്ല തൊഴിലും പഠിക്കണമെങ്കിൽ
വൻതുക ഫീസ് കൊടുക്കണം. അതിനായി വായ്പയെടു
ക്കും. തൊഴിലു കിട്ടി ഒരു ഘട്ടം കഴിഞ്ഞാൽ വീണ്ടും പരിശീലനം
തേടേണ്ടിവരും. (അതിവേഗം മാറുന്ന യന്ത്രപരിപാടികളും പണി
രീതിയും ഇത് അനിവാര്യമാക്കുന്നു). അതിനുള്ള ചെലവുകാശി
നായി ഇതിനകം മിച്ചം പിടിച്ച് അല്പം സമ്പാദ്യമൊക്കെ കരുതിവ
യ്ക്കണം. എന്നാൽ, തുടക്കത്തിലേ കടക്കാരനായിക്കഴിഞ്ഞവന്
പിന്നീട് ഈ സമ്പാദ്യമുണ്ടാക്കാനേ പറ്റില്ലല്ലോ. ഫലം:- പ്രായമെത്രയാണെങ്കിലും
മിക്കവരും നേരിടുന്നത് ജീവിതകാലത്തേക്കുള്ള
അരക്ഷിതത്വം.
മധ്യവർഗത്തിലേക്ക് കയറാൻ ശ്രമിക്കുന്നവരുടെ ബൂർഷ്വാജീ
വിതം റദ്ദാക്കിയ മുതലാളിത്തം മുമ്പേതന്നെ ഈ ജീവിതം നയി
ച്ചുപോന്നവരെ കാലഹരണപ്പെടുത്തിക്കളഞ്ഞതാണ് മറ്റൊരപായം.
കാരണം, ഇപ്പറഞ്ഞതരം ജീവിതത്തെ നിലനിർത്തുന്ന ആധാരങ്ങളെ
അപ്രസക്തമാക്കാൻ പറ്റിയ പണി പണിയുന്ന സംവിധാനമാണ്
സ്വതന്ത്ര വിപണി. ഉപഭോഗം ഒട്ടും കുറയ്ക്കാൻ പാടില്ലെന്ന
താണ് സ്വതന്ത്രവിപണിയുടെ മൂലതത്വംതന്നെ. ഉപഭോഗം കുറ
ഞ്ഞാൽ വിപണി തകരും. സ്വതന്ത്രവിപണി പോയാൽ മുതലാളിത്ത
വ്യവസ്ഥിതിയുടെ നടുവൊടിയും. അതുകൊണ്ട് വിപണിക്കുവേണ്ടി
ഉപഭോഗം കുറയ്ക്കാതിരിക്കുന്ന പൗരന്റെ സമ്പാദ്യം വേഗം
ആവിയാകുന്നു. ഇതിനല്ലേ സ്വന്തം കുഴി സ്വയം തോണ്ടുക എന്നു
പറയുന്നത്? അതല്ലെങ്കിൽപിന്നെ കൂടുതൽ കടം വാങ്ങുകയും
പാപ്പരായി പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുകയും വേണം.
അത്തരക്കാർക്ക് പിടിച്ചുനിൽക്കാം, പിടിച്ചുകയറാം.
തൊഴിൽക്കമ്പോളം പാടേ ചാഞ്ചാടി നിൽക്കുമ്പോൾ സ്വന്തം
പണിയിൽ ആത്മാർത്ഥമായി ഉറച്ചുനിൽക്കുന്നവരല്ല വിജയിക്കുക,
ഒരു പണിയിൽനിന്ന് മറ്റൊന്നില്ലേക്ക് ചാടിക്കളിക്കുന്നവരാണ്.
ഈ ചാട്ടത്തിന്റെ റിസ്‌ക് വേറെ.
കമ്പോളശക്തികളാൽ നിരന്തരം മാറ്റിമറിക്കപ്പെടുന്ന ഒരു സമൂഹത്തിൽ
പാരമ്പര്യമൂല്യങ്ങൾ പെട്ടെന്ന് ദിവംഗതരായിപ്പോകുമെന്നു
പറയേണ്ടല്ലോ. ശീലിച്ച മൂല്യങ്ങൾ പുലർത്തി ജീവിക്കാൻ
തുനിയുന്നവർ വേഗം പാഴ്ത്തടിയാകും. നിൽക്കക്കള്ളിയില്ലാതെ
അവസാനിക്കും. മുതലാളിത്തം അതിന്റെ അടിത്തറയെത്തന്നെ
കൊന്നുതിന്നുകയാണെന്നു ചുരുക്കം. ജീവിതത്തിന്റെ സർവ
മുക്കിലും മൂലയിലും കമ്പോളം കയറിപ്പറ്റുന്ന ഒരു ലോക ഭാവിയി
ലേക്കു നോക്കി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്‌സ് എഴുതി,
‘ണവണറസളദധഭഥ ളദടള ധല ലമഫധഢ ബണഫളല ധഭളമ ടധറ’. 1848-ലാണ് ഈ പുസ്ത
കമിറങ്ങിയത്. വിക്‌ടോറിയൻ കാലഘട്ടത്തിന്റെ തുടക്കത്തിലേ
ഇംഗ്ലണ്ടിൽ ജീവിച്ച ഒരാളെ സംബന്ധിച്ച് ഇതൊരു അമ്പരപ്പി
ക്കുന്ന ദീർഘവീക്ഷണമല്ലേ? വിക്‌ടോറിയൻകാലത്ത് നന്നേ
2011 മഡളമഠണറ ബടളളണറ 9 3
ഉറപ്പു തോന്നിച്ചിരുന്ന സമൂഹത്തിന്റെ പുറമ്പോക്കിലാണ്
മാർക്‌സ് കഴിഞ്ഞത്.
മുതലാളിത്തസമൂഹങ്ങൾ തുടർന്നു വികസിച്ച മുറയ്ക്ക് ആ ഉറപ്പ്
കൂടിവന്നു. എന്നിരിക്കെയാണ് ഒന്നര നൂറ്റാണ്ടു കഴിഞ്ഞ്
മാർക്‌സിന്റെ നിഗമനങ്ങളെ ശരിയാക്കുംവിധം ഉരുക്ക് ഉരുകിയൊലിക്കാൻ
തുടങ്ങിയിരിക്കുന്നത്. മുതലാളിത്ത സമൂഹങ്ങളിൽ
ഇപ്പോൾ എല്ലാവരുടെയും ജീവിതം അഗ്നിപരീക്ഷയാണ്. പെട്ടെ
ന്നുള്ള തകർച്ച ആർക്കുമുണ്ടാവാം. സായ്പ് ജ്ഞാനപ്പാന എഴുതി
ത്തുടങ്ങിയിട്ടില്ലെന്നേയുള്ളൂ. വൻതോതിൽ സമ്പത്ത് വാരിക്കൂട്ടി
ഒരു ന്യൂനപക്ഷമുണ്ടെന്നതു നേരുതന്നെ. പക്ഷേ ആ സമ്പത്തിനും
കാര്യമായ ഉറപ്പൊന്നുമില്ല. വിക്‌ടോറിയൻ കാലത്തെ അതിസമ്പ
ന്നരെ ഡിക്കൻസിന്റെ നോവലുകളിൽ അടുത്തു പരിചയപ്പെടാം.
ഭീമമായി സമ്പാദിച്ചശേഷം വിശ്രമിക്കുന്നവർ. അങ്ങനെ ചെയ്യാൻ
കഴിയണമെങ്കിൽ ഒരു കണ്ടീഷനുണ്ടായിരുന്നു – അവരുടെ പണം
റിസ്‌കില്ലാത്ത യാഥാസ്ഥിതിക വർഗങ്ങളിലേ നിക്ഷേപിക്കാവൂ.
ഇരട്ടിപ്പിനും ഹവാലയ്ക്കുമൊന്നും കൊടുത്തുകൂടാ. ഇന്ന് ആ
ലൈനും ഭദ്രമല്ല. കമ്പോളത്തിന്റെ ചാഞ്ചല്യം അത്രയ്ക്കാണ്.
ഏതാനും കൊല്ലമപ്പുറം ഏതുരുപ്പടിക്കാണ് വിലയുണ്ടായിരിക്കുക
എന്ന് ആർക്കും നിശ്ചയമില്ല. അസ്വസ്ഥതയുടെ ഈ ഗ്യാരന്റി
യാണ് മുതലാളിത്തത്തിന്റെ സ്ഥിരം വിപ്ലവം.
ബൂർഷ്വാജീവിതത്തെ വെറുത്തയാളാണ് മാർക്‌സ്. ആ
വെറുപ്പ് തന്റെ ആശയലോകത്തും കയറ്റിവിട്ടു. വർഗസമരം വഴി
വിപ്ലവം കഴിച്ച് കമ്മ്യൂണിസം വന്ന് ബൂർഷ്വാജീവിതത്തെ തകർക്കുമെന്ന്
ടിയാൻ പ്രവചിച്ചു. പ്രവചനപ്രകാരം ബൂർഷ്വാലോകം തകരുന്നുണ്ട്.
കമ്മ്യൂണിസമല്ല, മുതലാളിത്തമാണതു ചെയ്യുന്നതെന്നു
മാത്രം. ഇനി, ഈ തകർച്ചയ്ക്കുശേഷമോ? മനുഷ്യരെല്ലാം കയറി
കമ്മ്യൂണിസ്റ്റാവുകയും ക്രമേണ ഭരണകൂടം ഇല്ലാതാവുകയും
ചെയ്യുമെന്നു കരുതണമെങ്കിൽ ഒഞ്ചിയത്തെയോ പിണറായിയി
ലെയോ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ തല വേണം. മുതലാളിത്തം
പരിപ്പുവടയും കട്ടൻചായയുമായി സ്റ്റഡിക്ലാസിന് പാർട്ടിയാ
പ്പീസിലിരിക്കുമെങ്കിൽ കാക്ക മലർന്നു പറക്കണം. വൈരുധ്യാ
ത്മക ഭൗതിക യുക്തിപ്രകാരം അതിനും വകുപ്പുണ്ട്.

Related tags : CapitalismLDFViju V Nair

Previous Post

Lal Luckose

Next Post

Balachandran Vadakkedath

Related Articles

ലേഖനം

ദേശാഭിമാനം മഹാശ്ചര്യം… അടിയനെ അകത്താക്കരുത്

ലേഖനം

ഒരു കൊച്ചു വാക്കിന്റെ പ്രശ്‌നം

ലേഖനം

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട കൂട്ടുപ്രതി

ലേഖനം

നുണയുടെ സ്വർഗരാജ്യത്ത്

ലേഖനം

‘അവിഹിത’ ചാർച്ചയുടെ ജാതകം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
വിജു വി. നായര്‍

മഷിമുനയിലെ ബ്ളാക്ക് ഹോൾ

വിജു വി നായർ 

(ലേഖനങ്ങൾ) വിജു വി നായർ പ്രണത ബുക്സ് വില: 500 രൂപ. ഫ്ലോബേർ, പ്രൂസ്റ്റ്,...

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട...

വിജു വി. നായര്‍ 

തൽക്കാലം നാട്ടിലെ നടപ്പങ്കം ഇങ്ങനെ: ഭരണഘടനയാണ് ഹീറോ. ഒളിക്കുത്തിനു ശ്രമിക്കുന്ന തുരപ്പന്മാരും അവർക്ക് ഒളിഞ്ഞും...

പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

വിജു വി. നായര്‍ 

വിപ്ലവം വി ആർ എസ് എടുത്ത ചരിത്രകാലത്ത് വിചാരിക്കാത്ത ഒരു കോണിൽ നിന്ന് ഒരു...

നഗ്നൻ മാത്രമല്ല രാജാവ്...

വിജു വി. നായര്‍ 

വസ്തുനിഷ്ഠമായ ദൃഷ്ടിയിൽ ആർക്കുമറിയാം, ഏഷ്യാവൻകരയിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിയോഗി ചൈനയാണെന്ന്. എന്താണ് ഇന്ത്യയുടെ ചീനാനയം?...

പ്രൊഫഷണൽ കുറുക്കനും ബ്രോയ്‌ലർ...

വിജു വി. നായര്‍ 

കോഴികളുടെ ആയുസ് കുറുനരികൾ നീട്ടിക്കൊടുക്കുമ്പോൾ ഊഹിക്കാം, പൊതുതിരഞ്ഞെടുപ്പായിരിക്കുന്നു. ഇലക്ഷൻ കമ്മിഷൻ ഒന്നാംമണി മുഴക്കുമ്പോൾ തുടങ്ങും,...

ഭരണകൂട തരവഴിക്ക് കാവൽ...

വിജു വി. നായര്‍ 

ദോഷം പറയരുതല്ലോ, കുറഞ്ഞത് ഒരു കാര്യത്തിൽ മോദിയെ സമ്മതിക്കണം - രാജ്യത്തെ മാധ്യമപ്പടയെ ഇസ്‌പേഡ്...

നവോത്ഥാനം 2.0

വിജു വി. നായര്‍ 

ശബരിമല അയ്യപ്പനെക്കൊണ്ട് ഒരു ഗുണമുണ്ടായി - മലയാളിയുടെ പരിണാമ നിലവാരം അനാവരണം ചെയ്തുകിട്ടി. സാമൂഹ്യ...

എക്കോ-ചേംബർ ജേണലിസം

വിജു വി. നായര്‍ 

കുറെക്കാലം മുമ്പാണ്. കേരള കൗമുദി പത്രത്തിന്റെ ഒന്നാം പുറത്ത് വലിയൊരു പരസ്യം - തലയെടുപ്പുള്ള...

അസംബന്ധങ്ങളുടെ രാഷ്ട്രീയപൂരം

വിജു വി. നായര്‍ 

ജീവിതംതന്നെയാണ് രാഷ്ട്രീയം. തെറ്റിദ്ധരിക്കേണ്ട - ഇതൊരു ആപ്തവാക്യമോ ഭംഗിവാക്കോ അല്ല. ഓരോ വ്യക്തിയുടെയും എല്ലാത്തരം...

ചെങ്ങന്നൂർ വിധി

വിജു വി. നായര്‍ 

ഓർക്കാപ്പുറത്താണ് ചെങ്ങന്നൂരിന് ലോട്ടറിയടിച്ചത്. ഒരുപതി രഞ്ഞെടുപ്പിന്റെ പേരിൽ ഇങ്ങനെയും വരുമോ, ദേശീയപ്രസക്തി? സാധാരണഗതിയിൽ ഒരു...

ഓഖികാലത്തെ വർഗശത്രു

വിജു വി. നായര്‍ 

വലിയ വിവേകമൊന്നും കൂടാതെതന്നെ ആർക്കും തിരിയുന്ന ചില നേരുകളുണ്ട്. ഈ ഭൂമിയിലെ ജീവിതം പ്രശ്‌നഭരിതമാണ്....

മയക്കുവെടിക്കാരുടെ റിയൽ എസ്റ്റേറ്റ്...

വിജു വി. നായര്‍ 

ഇന്ത്യ ഭരിക്കുന്നത് റിപ്പബ്ലിക്കൻ ഭരണഘടനയോ ജനായത്ത രാഷ്ട്രീയമോ അല്ല, മതമാണ്. അത് അങ്ങനെത്തന്നെയായിരുന്നു, എക്കാലവും....

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായര്‍ 

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി....

കോമാളികൾ ഹൈജാക്ക് ചെയ്ത...

വിജു വി. നായര്‍ 

ജേക്കബ് തോമസ് എന്ന ജനപ്രിയഘടകം വരുത്തിവച്ച ആപത്തുകൾ ചില്ലറയല്ല. മറ്റൊരു ജനപ്രിയ സൂപ്പർതാരമാണ് ഋഷിരാജ്...

നുണയുടെ സ്വർഗരാജ്യത്ത്

വിജു വി. നായര്‍ 

യുദ്ധത്തെ മേജർ സെറ്റ് വ്യവസായമായി വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് അമേരിക്കൻ ഭരണകൂടത്തിന് അവകാശപ്പെട്ടതാണ്. ആ പോക്കിൽ...

കാക്കയ്ക്ക്, പശു എഴുതുന്നത്..

വിജു വി. നായര്‍ 

പ്രിയ പത്രാധിപർ, ഒരു സാദാ പക്ഷിയുടെ പേരിലുള്ള പ്രസിദ്ധീകരണം എന്ന നിലയ്ക്ക് അങ്ങ യുടെ...

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായർ 

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി....

രാഷ്ട്രീയ പരിണാമത്തിന് ഒരു...

വിജു വി. നായര്‍ 

അഴിമതിയെന്നു കേട്ടാൽ ഉറക്കം കിട്ടാത്തത്ര ധർമരോഷമുള്ളവർ ഇന്ത്യയിലുണ്ടെന്നു പറഞ്ഞാൽ സാമാന്യബോധമുള്ളവർക്ക് ചിരി വരും. അത്രയ്ക്ക്...

ആരാച്ചാർ ഇവിടെത്തന്നെയുണ്ട്

വിജു വി. നായര്‍ 

ഒരിടവേളയ്ക്കുശേഷം വീണ്ടും തൂക്കിക്കൊലയുടെ സിന്ദാബാദുകൾ ഉഷാറായി. കുറേക്കാലമായി അഫ്‌സൽ ഗുരുവാണ് അവരുടെ ഇന്ധനം. ഇന്ത്യൻ...

മല്ലു വിലാസം ആര്‍ട്‌സ്...

വിജു വി. നായര്‍ 

മഹാഭാരത റിപ്പബ്ലിക്കിലെ ലക്ഷണമൊത്ത ദ്വീപാണ് കേരളം. വെറും ദ്വീപല്ല, ഐലന്‍ഡ് നേഷന്‍. 'ദൈവത്തിന്റെ സ്വന്തം...

ഒരു കൊച്ചു വാക്കിന്റെ...

വിജു വി. നായര്‍ 

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം ഒരു കൊച്ചു വാക്കാണ് സ്വാതന്ത്ര്യം. അന്നത്തേക്കാള്‍, .....ത്തേക്കാള്‍, പണത്തേക്കാള്‍,...

ബാറും കാശും പിന്നെ...

വിജു വി. നായര്‍ 

ഇന്ത്യൻ അധികാര രാഷ്ട്രീയത്തിൽ മുന്നണിപരീക്ഷണം കെ. കരുണാകരന്റെ സംഭാവനയാണ്. മാർക്‌സിസ്റ്റു പാർട്ടി യുടെ ആൾബലത്തോട്...

പിന്നിൽ മുളച്ച പേരാലിന്റെ...

വിജു വി. നായര്‍ 

അമാവാസിക്ക് ഞാഞ്ഞൂലിനും സട വിരിയും, വിഷം വയ്ക്കും എന്നു കേട്ടിട്ടുണ്ട്. ആയതിന് ജനറ്റിക് സയൻസിന്റെ...

Viju V. Nair

വിജു വി. നായര്‍ 

കാക്ക മലന്നും പറക്കും

വിജു വി. നായര്‍ 

മുഖമറിയാൻ കണ്ണാടി നോക്കണമെന്നു പറയാറുണ്ട്. നോക്കു ന്നത് മുഖത്തിന്റെ ഉടമയായതിനാൽ പക്ഷപാതപരമായിരിക്കും കാഴ്ചയെന്നുറപ്പല്ലേ? അതുകൊണ്ടാണ്...

മലയാളിയുടെ പ്രബുദ്ധമായ കള്ളവാറ്റ്

വിജു വി. നായർ 

ദൈവം വെള്ളമടിക്കുമോന്നറിയില്ല. പക്ഷെ 'ദൈവ ത്തിന്റെ സ്വന്തം നാട്ടി'ൽ മദ്യം മുഖ്യ രാഷ്ട്രീയപ്രമേയമാകുമ്പോൾ ടിയാനുമില്ലേ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven