• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

രാഷ്ട്രീയ പരിണാമത്തിന് ഒരു ചാവി

വിജു വി. നായര്‍ November 6, 2016 0

അഴിമതിയെന്നു കേട്ടാൽ ഉറക്കം കിട്ടാത്തത്ര ധർമരോഷമുള്ളവർ ഇന്ത്യയിലുണ്ടെന്നു പറഞ്ഞാൽ സാമാന്യബോധമുള്ളവർക്ക് ചിരി വരും. അത്രയ്ക്ക് സർവസാധാരണമാണിവിടെ സംഗതി. 2 ജി സ്‌പെക്ട്രം കേസിൽ ഒന്നേമുക്കാൽ ലക്ഷം കോടി പൊതുഖജാനയ്ക്ക് നഷ്ടമുണ്ടാക്കിയെന്ന വെടിക്കെട്ടിന്മേൽ മൂല്യചർച്ച നടത്തുന്ന മദ്ധ്യവർഗം സത്യത്തിൽ, ഇതുസംബന്ധിച്ച് ടെലിവിഷൻ സൊറയുടെ
ഉപഭോഗികൾ മാത്രമാണെന്നു പറഞ്ഞാൽ അവർക്കു ചൊറിയും. ഒരു നിമിഷം… ഡ്രൈവിങ് ലൈസൻസിനു കൈമടക്ക്, ഗ്യാസ് കണക്ഷന് പിൻവാതിൽമണി, എന്തിനധികം, ടെലിഫോൺ ലൈൻമാന് കൊടുക്കുന്ന ദീവാളി ബക്ഷീസ് വരെ ലക്ഷണം തികഞ്ഞ അഴിമതിയല്ലേ? 2 ജി രാജയുടെ മിനിയേച്ചറുകളാണ് ഒരുമാതിരിപ്പെട്ട എല്ലാ പൗരന്മാരും. സ്ഥലംമാറ്റത്തിന് മന്ത്രിയോട് ശുപാർശ ചെയ്യുന്ന പത്രക്കാരും ശ്രീമതി നീരാറാഡിയയും തമ്മിലുള്ള വ്യത്യാസം പവർബ്രോക്കിംഗിന്റെ തോതിലും നിലവാരത്തിലും മാത്രമല്ലേ? എന്നിരിക്കെ, എന്തുകൊണ്ടാണ് അണ്ണാഹസാരെ പൊടുന്നനെ ദേശീയഹീറോയും ജന്തർമന്തർ രായ്ക്കുരാമാനം
ഇന്ത്യൻ താഹിൻ സ്‌ക്വയറുമായി ഘോഷിക്കപ്പെട്ടത്? പ്രത്യക്ഷ കാരണങ്ങൾ രണ്ടാണ്. ഒന്ന്, ഹസാരെ രാഷ്ട്രീയക്കാരനല്ലെന്ന പൊതുവിചാരിപ്പ്. രണ്ട്, ഹസാരെ തെരഞ്ഞെടുത്ത തന്ത്രം. രാഷ്ട്രീയകക്ഷികളിൽ ഒന്നിലും ഉൾപ്പെടാത്തതിന്റെ ഗുണം,
നിങ്ങൾ ആരുടെയും ‘ആള’ല്ലെന്നതാണ്. സഖാക്കൾ ഉടനടി അരാഷ്ട്രീയത്തിന്റെ
ലേബലൊട്ടിച്ചുകളയുമെന്ന അപകടം മാത്രമേയുള്ളൂ. കാരണം, അവർ ലേബലിന്റെ ആരാധകരാണ്. പാർട്ടിയാപ്പീസിന്റെ ബോർഡിൽ കമ്മ്യൂണിസ്റ്റ് എന്ന ലേബലൊട്ടിച്ചതുകൊണ്ട് ആരും കമ്മ്യൂണിസ്റ്റാവുന്നില്ലെന്ന് ഇക്കാല മലയാളികൾക്കും
ബംഗാളികൾക്കുമെങ്കിലും അറിയാം. എന്തായാലും, ആരുടെയെങ്കിലും തോളിലിരുന്നില്ലെങ്കിൽ നിങ്ങൾക്ക് രാഷ്ട്രീയമില്ലെന്നാണ് പൊതുവേ രാഷ്ട്രീയക്കാരുടെ ആക്ഷേപക്കച്ചേരി. കുറഞ്ഞപക്ഷം ഒരു ചെറിയാൻ ഫിലിപ്പെങ്കിലുമാകണം – ആജീവനാന്ത സ്വതന്ത്ര സഹയാത്രിക. ഇതെന്തു ജാതി സ്വാതന്ത്ര്യമാണെന്നറിയണമെങ്കിൽ കംഗാരുക്കുഞ്ഞുങ്ങളെ നോക്കിപ്പഠിക്കണം.

അണ്ണാഹസാരെ ജന്തർമന്തറിൽ പട്ടിണി കിടന്നത് ഇപ്പറഞ്ഞ പഴികളൊന്നുമേശാതെയാണ്. ഭരണകൂടത്തെ മാത്രമല്ല, ഭരണവർഗത്തെ മൊത്തത്തിലാണ് അദ്ദേഹം വെല്ലുവിളിച്ചത്. തെളിച്ചുപറഞ്ഞാൽ രാജ്യത്തെ മുഴുവൻ രാഷ്ട്രീയത്തൊഴിലാളികളെയും മുതലാളികളെയും.ഗാന്ധിയൻ എന്നതാണ് ഈ മുൻപട്ടാളക്കാരന്റെ ഏക ലേബൽ. ചെന്നിത്തലയും കുഞ്ഞൂഞ്ഞും തൊട്ട് ടി.എച്ച്. മുസ്ത
ഫ വരെ ഗാന്ധിയന്മാരാണ് – ഗാന്ധിക്കു പ്രീഫിക്‌സായി സോണിയ എന്നോ രാഹുൽ എന്നോ ചേർത്താലും ഇഷ്ടന്മാർക്ക് വിരോധമില്ല. ആന്റണി ജന്മനാ ഗാന്ധിയനാണ്. ഒരണ സമരകാലത്ത് പ്രീഫിക്‌സ് മോഹൻദാസ് ഗാന്ധിയുടേതായിരുന്നു. ഇന്ദിരയ്‌ക്കെതിരെ ചിക്മംഗലൂർ കലാപമുണ്ടാക്കിയപ്പോഴും മുൻവാൽ അതുതന്നെ. വൈകാതെ ഇന്ദിരാഗാന്ധിയനായി. ഇപ്പോൾ അവരുടെ മരുമകളും ചെറുമകനുമടക്കം ആരുടെയും വാലണിയാൻ റെഡി. അറ്റത്തൊരു ഗാന്ധിവേണമെന്നേയുള്ളൂ. ഈ സൈസ് ഗാന്ധിയന്മാർക്ക് പുതിയ പിള്ളേരുടെ സോഷ്യൽ നെറ്റ്‌വർക്കിൽ തീരെ മൈലേജ് കിട്ടില്ല. ഇനി ഇതല്ല ഒറിജിനൽ മോഹൻദാസ് മോഡലാണെന്നു പറഞ്ഞാലും രക്ഷയില്ല. അത്തരം ഗാന്ധിഗിരി വെർച്വൽലോകത്ത് പച്ചതൊടില്ല. അവിടെ നിറയുന്നത് വെർച്വൽ വിപ്ലവ വായാടിത്തമാണ്. അതുകൊണ്ടുതന്നെ റിയലിനെ കണ്ടാൽ തിരിച്ചറിയുന്ന അനുശീലനമില്ല. എന്നിരിക്കെ യാണ് 72-കാരനായ ഹസാരെയ്ക്ക് വലിയ മാർക്കറ്റ് കിട്ടുന്നത്. കാരണം, വെർച്വൽലോകത്ത് സാധാരണ ഗതിയിൽ സ്വയം മാർക്കറ്റിംഗ് നടത്തുന്ന വിരുതന്മാർക്കില്ലാത്ത ഒരു ട്രേഡ് സീക്രട്ട് ഈ
വൃദ്ധനുണ്ടായിപ്പോയി. മാർക്കറ്റ് ചെയ്യുന്ന ചരക്കിന്റെ ഭാഗം തന്നെയായി അദ്ദേഹം. രാവിലെ പണ്ടത്തിനും ഉച്ചയ്ക്ക് ഖാദിക്കും വൈകിട്ട് സ്മാളിനും താരമൂല്യം മാർക്കറ്റ് ചെയ്യുന്ന മോഹൻലാലല്ലിത്. സമ്പന്നസ്വദേശികളുടെ ഫാബ് ഇന്ത്യാ മോഡലോ മറാത്താമാണുസോ അല്ല. അമ്മാതിരി കാപട്യപ്രദർശനങ്ങൾക്കില്ലാത്ത ഒന്നുണ്ട് – മൂല്യാധികാരം. തനിക്ക് പറയാനുള്ളതിൻമേൽ അതു പറയാനുള്ള ആത്മീയാധികാരം തനിക്കുണ്ടെന്ന് മനസ്സാക്ഷിക്കുത്തില്ലാതെ എവിടെയും പറയാനുള്ള സത്യശേഷി. അതുമാത്രം വച്ചാണ് ഒരു കൊടിയുടെയും കെയറോഫില്ലാതെ ഭരണകൂടത്തെ
ഈ മനുഷ്യൻ വെല്ലുവിളിച്ചത്.

സാധാരണഗതിയിൽ ഒരു ഭരണകൂടവും ഇതത്ര ഗൗനിക്കാറില്ല. സത്യഗ്രഹം പോലുള്ള നിർമമ സമരമുറകൾ അത്രയ്ക്ക് തമാശയായിക്കഴിഞ്ഞിട്ടുണ്ട്. അതിരു കടന്നാൽ സാമദാനഭേദദണ്ഡങ്ങൾ വഴി ഭരണകൂടം പ്രശ്‌നമൊതുക്കും. ഇതേ ഹസാരെതന്നെ മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യയുടെ പേരിൽ ഉണ്ണാവ്രതമിരുന്നപ്പോൾ മൻമോഹൻസിങ് നേരിട്ടു പറ്റിച്ചതാണ്. ആദ്യം ചർച്ച, പിന്നെ സർക്കാർവക ജ്യൂസ്. പാവം വയസൻ വീണുപോയി. പിന്നെ, തിരിഞ്ഞുനോക്കിയില്ല, ഒരു സർക്കാർശ്വാനനും. ഈ അനുഭവം പാഠമാക്കിക്കൂടിയാണ് ഹസാരെ ഇക്കുറി ഇറങ്ങിയത്. ശരിയായ രാഷ്ട്രീയംതന്നെയിറക്കി. അധികാരരൂപങ്ങളെ വെല്ലുവിളിക്കുക, നാണംകെടുത്തുക
ഇത്യാദി പ്രകടനങ്ങൾ നാഗരിക മദ്ധ്യവർഗത്തിന് ഹരം പകരുന്ന കാഴ്ചകളാണ്. യു.പി.എ. സർക്കാരാണെങ്കിൽ നാറ്റത്തിൽ കുളിച്ചുനിൽക്കുന്ന ഘട്ടം. ശ്രദ്ധിക്കപ്പെടാനും പ്രചാരം കിട്ടാനും മാധ്യമങ്ങളെക്കൊണ്ടുള്ള പ്രയോജനം ഈ ഹരാകർഷണത്തോട് ചേർത്തുവയ്ക്കണം. വേണ്ടത്, ഈ ഘടകങ്ങളെ സമന്വയിപ്പിക്കാൻ പറ്റിയ സ്ഥലവും സമയവും കൃത്യമായി തെരഞ്ഞെടുക്കലാണ്. ഹസാരെയുടെ തെരഞ്ഞെടുപ്പ് സൂക്ഷ്മമായിരുന്നു. സ്ഥലം ദില്ലി. സമയം അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പുകാലം. ലോകകപ്പ് ക്രിക്കറ്റിനും ഐ.പി.എല്ലിനുമിടയിൽ മുഹൂർത്തം കുറിച്ചു. അഴിമതിയല്ല, ആകാശം ഇടിഞ്ഞുവീണാലും ക്രിക്കറ്റ് എന്ന ദേശീയഞരമ്പുദീനം വിട്ടുള്ള ഒരു കളിക്കും തയ്യാറല്ലാത്ത ഇന്ത്യൻ മദ്ധ്യവർഗത്തെ മുഖവിലയ്‌ക്കെടുത്തു. ഇനി വേണ്ടത് ഫോക്കസാണ്. അഴിമതിവിരുദ്ധ നിയമം എന്നൊക്കെ പറഞ്ഞാൽ നിരന്തര ശ്രദ്ധ കിട്ടുന്ന പരുവത്തിലല്ല, ഇപ്പറഞ്ഞ പൗരാവലി. പകരം വിഷയം കുറെക്കൂടി നേർപ്പിച്ച് ഹരം നിലനിർത്തുന്നതാക്കണം. സർക്കാരിന്റെ നിർദിഷ്ട ലോക്പാൽ ബില്ലിലെ വ്യവസ്ഥകളെത്തന്നെ ടാർഗറ്റ് ചെയ്തു. അതായത്, അഴിമതിക്കാര്യത്തിൽ പരമോന്നത നിരീക്ഷകനാകുന്ന ലോക്പാലിന് ഏതഴിമതിക്കേസും ചെല്ലേണ്ടത് പാർലമെന്റ് വഴി മാത്രമായിരിക്കും എന്നാണ് ഒരു വകുപ്പ്. കള്ളനെ പിടിക്കാൻ പെരുങ്കള്ളനെ ചുമതലയേല്പിക്കുന്ന അഭ്യാസം. (പി.ജെ. തോമസിനെ സെൻട്രൽ വിജിലൻസ് കമ്മിഷണറാക്കുക, കെ.ജി. ബാലകൃഷ്ണനെ മനുഷ്യാവകാശകമ്മിഷൻ  ചെയർമാനാക്കുക എന്നൊക്കെ നാനാർത്ഥം പറയാം).

ലോക്പാലിനെതന്നെ നോക്കുകുത്തിയാക്കുന്നതാണ് മറ്റൊരു വകുപ്പ്. അയച്ചുകിട്ടുന്ന പരാതിയിൽ കുത്തും വെട്ടുമൊക്കെയിട്ടിട്ട് ഒരു നടപടിക്കു ശുപാർശിക്കുക. ശുപാർശ കേൾക്കണമെന്നു നിർബന്ധമില്ല. ചുരുക്കത്തിൽ നമ്മുടെ വനിതാകമ്മിഷൻ, ജുഡീഷ്യൽ കമ്മിഷൻ എന്നൊക്കെ പറയുമ്പോലുള്ളൊരു കടലാസുപുലി. ഭരണകൂടത്തിന്റെ ഈ ഉഡായ്പിനെയാണ്. ഹസാരെ ദേശീയശ്രദ്ധയിലെത്തിച്ചത്. അതേറ്റു. തങ്ങളെ പറ്റിക്കുന്നു എന്നു കേട്ടാൽ പൗരാവലിക്ക് ധർമരോഷം ഇരട്ടിക്കുമല്ലോ.

പ്രശ്‌നം വകതിരിച്ചു കഴിഞ്ഞാൽ പോംവഴി നിർദേശിക്കണം. അക്ഷമരായ ചെറുപ്പക്കാർക്ക് എപ്പോഴും വേണ്ടത് ക്യാപ്‌സൂൾ പോംവഴികളാണ്. ഹസാരെ അവിടെയും നിരാശപ്പെടുത്തിയില്ല. ബില്ലുണ്ടാക്കുന്ന കമ്മിറ്റിയിൽ പകുതിപ്പേർ സർക്കാരിൽനിന്നാവാം; ബാക്കി പകുതി പൊതുസമൂഹത്തിൽനിന്നുവേണം. അവി
ടാണ് ഈ കമ്പക്കെട്ടിലെ യഥാർത്ഥ രാഷ്ട്രീയം.

ഭരണഘടനപ്രകാരം നിയമം നിർമിക്കേണ്ടത് പാർലമെന്റാണ്. ജനപ്രതിനിധിയുടെ സഭ. ജനങ്ങൾ നേരിട്ടു തെരഞ്ഞെടുത്തവ ർക്കേ ജനങ്ങളുടെ പേരിൽ നിയമം നിർമിക്കാൻ അധികാരമുള്ളൂ. അങ്ങനെ ജനങ്ങളുടെ ഔദ്യോഗികസമ്മിതിയില്ലാത്ത ഒരു കൂട്ടം ആളുകളെ നിയമനിർമാണത്തിൽ പങ്കാളികളാക്കാൻ ഒരു സർക്കാരിനും
അവകാശമില്ല. സ്വാഭാവികമായും സർക്കാർ ഉരുണ്ടുകളിക്കും. അതുകൊണ്ടാണ് ഇങ്ങനൊരു സംയുക്ത സമിതിയെ നിയോഗിച്ചതായി വിജ്ഞാപനമിറക്കണമെന്ന് ഹസാരെ ശഠിച്ചതും വിജയിച്ചതും. ഇതൊരു ഭരണഘടനാപ്രശ്‌നമുണ്ടാക്കും, പാർലമെന്ററി വ്യവസ്ഥിതിയെ വെള്ളത്തിലാക്കും എന്നാണ് നിയമകേസരികളുടെയും ഭരണവിദ്വാന്മാരുടെയും കുറ്റപ്പെടുത്തൽ. അതിൽ അത്ഭുതമില്ല. കാരണം, ഇതൊരു പുതിയ രാഷ്ട്രീയമാണ്.

നിയമനിർമാതാവാകാനുള്ള ജനങ്ങളുടെ അച്ചാരമാണ് വോട്ട്. അതു കിട്ടിയവർക്ക് വിപുലമായ ഉദ്യോഗസ്ഥപ്പടയുടെ സേവനവും കിട്ടുന്നു. ഈ അച്ചുതണ്ടാണ് അഴിമതിയുടെ പ്രയോക്താക്കളും പ്രായോജകരും. അപ്പോൾ അച്ചാരം പിഴച്ചെന്നല്ലേ അർത്ഥം? അങ്ങനെയുള്ളപ്പോൾ എന്തു വേണമെന്ന് ഭരണഘടനയും മിണ്ടുന്നില്ല. സകല ജനപ്രതിനിധികളും അവരെ തെരഞ്ഞെടുക്കുന്ന വോട്ടർമാരും നന്മയിൽ ഗോപാലന്മാരായിരിക്കും എന്ന സോദ്ദേശ്യ സാഹിത്യമാണ് ഫലത്തിൽ ആ ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നത്. വേണമെങ്കിൽ അയ്യഞ്ചുകൊല്ലം കൂടുമ്പോൾ പ്രതിനിധികളെ മാറ്റാനുള്ള അധികാരം പൗരാവലിക്കുണ്ടെന്നതാണ് ലിഖിതമായ ഏക പോംവഴി. കഴിഞ്ഞ ആറു പതിറ്റാണ്ടിനുള്ളിൽ ഈ അധികാരം പലതരത്തിൽ പലവട്ടം പ്രയോഗിച്ചുനോക്കി. രാഷ്ട്രീയലോകം ഒരേ വീഞ്ഞ്, പല കുപ്പി എന്ന പ്രതിഫലം തന്നു. സ്വാഭാവികമായും ഈ കുരുക്കിനൊരു രാഷ്ട്രീയപോംവഴി കാണണം. പാർട്ടികളതു ചെയ്യില്ല. പിന്നെ ആര്?

ജനം സംഘടിതമല്ല. സംഘടിക്കുന്നവർ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സത്യത്തിൽ, പാർലമെന്ററി ജനാധിപത്യത്തിന്റെ ഇന്ത്യൻ മാതൃകതന്നെ അടിസ്ഥാനപരമായ ഒരു ജനവിരുദ്ധത മുന്നോട്ടുവയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ സംഘടിതവിഭാഗങ്ങൾ മുന്നോട്ടുവയ്ക്കുന്ന പേരുകളിൽ ഒന്നിനെ തെരഞ്ഞെടുക്കാനുള്ള അവകാശമേ വോട്ടർക്കുള്ളൂ. ആ അർത്ഥത്തിൽ ഇത് ഇലക്ഷനല്ല, സെലക്ഷനാണ്. അബദ്ധം പിണഞ്ഞ സെലക്ഷൻ തിരുത്താനായി, തെരഞ്ഞെടുക്കപ്പെട്ടയാളെ തിരിച്ചുവിളിക്കാനും വകുപ്പില്ല. ജനങ്ങളുടെ ഈ നിസ്സഹായത മുതലാക്കുകയാണ് പാർലമെന്ററി രാഷ്ട്രീയക്കാരെല്ലാം ചെയ്യുന്നത്. അങ്ങനെ ദീർഘകാലമായി വെട്ടിലാക്കപ്പെട്ട ജനങ്ങൾക്കും മുരടിച്ച പാർലമെന്ററി വ്യവസ്ഥയ്ക്കും പോംവഴിയുടെ ചെറുജാലകം തുറക്കുകയാണ് ഹസാരെയുടെ നീക്കം. നിയമനിർമിതിയിൽ പൊതുസമൂഹത്തിന്റെ ഇടപെടലിനുള്ള വഴിതുറക്കൽ. ലോക്പാൽ ബിൽ വന്നാലുടൻ രാജ്യം അഴിമതിമുക്തമാകും എന്ന് ഇതിനർത്ഥമില്ല. മറിച്ച്, നമ്മുടെ മുരടിച്ച രാഷ്ട്രീയപ്രക്രിയയ്ക്ക് അനിവാര്യമായ പരിണാമത്തിലേക്കുള്ള ഒരു കാൽച്ചുവടാണിതെന്നു കാണാം.

ഇത്തരമൊരു പരിണാമം കലശലായി ആവശ്യപ്പെടുന്ന കാലയളവുകൂടിയാണിത്. സാമ്പത്തികവളർച്ചാനിരക്ക് ഇരട്ടയക്കത്തിലാക്കാൻ പണിപ്പെടുകയാണ് ഭരണകൂടം. സാമ്പത്തികവളർച്ച അഴിമതിയെ തടയുമെന്ന അഥവാ കുറയ്ക്കുമെന്ന ന്യായം നവസാ
മ്പത്തികനയത്തിന്റെ വക്താക്കൾ മുറയ്ക്ക് പറയുന്നുണ്ട്. അതാണ് മറ്റൊരു വിദഗ്ദ്ധ അസംബന്ധം. അഴിമതിയുള്ള രാജ്യത്തോട് വ്യവസായ സംരംഭകർക്കും നിക്ഷേപകർക്കും പ്രത്യേക താൽപര്യംതന്നെയുണ്ട്. തങ്ങളുടെ ഇംഗിതങ്ങൾക്കും ആദായവർദ്ധനയ്ക്കും ബന്ധപ്പെട്ട അധികാരികളെയും ഇടനിലക്കാരെയും ഗ്രീസടിച്ചാൽ മതി. നിയമവഴിയേ പോകുന്നതിലും ആയാസരഹിതമാണീ കുറുക്കുവഴി. അമേരിക്കൻ നഗരങ്ങൾ വികസിച്ചത് ഈ വഴിക്കാണ്.  സാമ്പത്തികവളർച്ചയെ സഹായിക്കുന്ന രാഷ്ട്രീയനയങ്ങൾക്ക് കരാറഴിമതികൾ മികച്ച വളമായിരുന്നു. മറിച്ചും. ഇത്തരം സിംബയോസിസ് ഇന്ത്യൻ അധികാരികൾക്കു പഥ്യമാണ്. കാരണം, അവരുടെ കണ്ണ് വികസന നിരക്കിലാണ്. അതു സാദ്ധ്യമാകുന്ന മുറയ്ക്ക്, മറ്റെല്ലാം മൂടിവയ്ക്കാം. 3 ജി വേഗത്തിൽ മൊബൈൽ പ്രവർത്തിക്കുമ്പോൾ
ആരാണ് പഴയ 2 ജി കൈമടക്കിന്റെ ചളിയെപ്പറ്റി പരാതി പറയുക?

എന്നാൽ, വ്യവസ്ഥാപിതമായ അഴിമതി ആഭ്യന്തര മൊത്തഉല്പാദനത്തെതന്നെ കാർന്നുതിന്നും എന്നതിനൊരു സജീവ രക്തസാക്ഷിയുണ്ട് – റഷ്യ. അവിടെ ജി.ഡി.പിയുടെ 2.9 ശതമാനമാണ് പ്രതിവർഷം ഈ വകയിൽ മുങ്ങിപ്പോവുന്നത്. ചുരുക്കത്തിൽ, അഴിമതിവിരുദ്ധ ബില്ലിന്റെ കാലികപ്രസക്തി ഫേസ്ബുക്ക് പിള്ളകളുടെ താരാരാധനയ്ക്കും ചാനൽസൊറയുടെ റേറ്റിംഗ്ക്രമത്തിനും
രാഷ്ട്രീയകക്ഷികളുടെ ആധിവ്യാധികൾക്കുമൊക്കെ അപ്പുറം പോകുന്ന ഒന്നാണ്.

ലോക്പാൽ ബില്ലിന്റെ ഭാവി എന്തായാലും പാർലമെന്ററി രാഷ്ട്രീയത്തിന്റെ അടഞ്ഞ വ്യവസ്ഥിതിക്ക് സ്വയം പരിണമിക്കാനുള്ളൊരു ഷോക്ചികിത്സയാണ് അണ്ണാ ഹസാരെ കൊടുത്തിരിക്കുന്നത്. അതാണ് രാഷ്ട്രീയലേബലില്ലാത്തവന്റെ അർത്ഥപുഷ്ടിയുള്ള
രാഷ്ട്രീയം.

Related tags : Anna HazareLokpalPinarayi VijayanViju V Nair

Previous Post

വേനലറുതിയിൽ ബംഗാളിൽ

Next Post

അതികായൻ

Related Articles

ലേഖനം

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

ലേഖനം

പിന്നിൽ മുളച്ച പേരാലിന്റെ തണലിൽ

ലേഖനം

കാക്ക മലന്നും പറക്കും

ലേഖനംവായന

പുതുകഥയുടെ സൗന്ദര്യവും രാഷ്ട്രീയവും

ലേഖനം

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
വിജു വി. നായര്‍

മഷിമുനയിലെ ബ്ളാക്ക് ഹോൾ

വിജു വി നായർ 

(ലേഖനങ്ങൾ) വിജു വി നായർ പ്രണത ബുക്സ് വില: 500 രൂപ. ഫ്ലോബേർ, പ്രൂസ്റ്റ്,...

രൂപാന്തര പരീക്ഷണത്തിന് ബഹുമാനപ്പെട്ട...

വിജു വി. നായര്‍ 

തൽക്കാലം നാട്ടിലെ നടപ്പങ്കം ഇങ്ങനെ: ഭരണഘടനയാണ് ഹീറോ. ഒളിക്കുത്തിനു ശ്രമിക്കുന്ന തുരപ്പന്മാരും അവർക്ക് ഒളിഞ്ഞും...

പ്രതിപക്ഷത്തിന്റെ ‘മൻ കീബാത്’

വിജു വി. നായര്‍ 

വിപ്ലവം വി ആർ എസ് എടുത്ത ചരിത്രകാലത്ത് വിചാരിക്കാത്ത ഒരു കോണിൽ നിന്ന് ഒരു...

നഗ്നൻ മാത്രമല്ല രാജാവ്...

വിജു വി. നായര്‍ 

വസ്തുനിഷ്ഠമായ ദൃഷ്ടിയിൽ ആർക്കുമറിയാം, ഏഷ്യാവൻകരയിൽ ഇന്ത്യയുടെ യഥാർത്ഥ പ്രതിയോഗി ചൈനയാണെന്ന്. എന്താണ് ഇന്ത്യയുടെ ചീനാനയം?...

പ്രൊഫഷണൽ കുറുക്കനും ബ്രോയ്‌ലർ...

വിജു വി. നായര്‍ 

കോഴികളുടെ ആയുസ് കുറുനരികൾ നീട്ടിക്കൊടുക്കുമ്പോൾ ഊഹിക്കാം, പൊതുതിരഞ്ഞെടുപ്പായിരിക്കുന്നു. ഇലക്ഷൻ കമ്മിഷൻ ഒന്നാംമണി മുഴക്കുമ്പോൾ തുടങ്ങും,...

ഭരണകൂട തരവഴിക്ക് കാവൽ...

വിജു വി. നായര്‍ 

ദോഷം പറയരുതല്ലോ, കുറഞ്ഞത് ഒരു കാര്യത്തിൽ മോദിയെ സമ്മതിക്കണം - രാജ്യത്തെ മാധ്യമപ്പടയെ ഇസ്‌പേഡ്...

നവോത്ഥാനം 2.0

വിജു വി. നായര്‍ 

ശബരിമല അയ്യപ്പനെക്കൊണ്ട് ഒരു ഗുണമുണ്ടായി - മലയാളിയുടെ പരിണാമ നിലവാരം അനാവരണം ചെയ്തുകിട്ടി. സാമൂഹ്യ...

എക്കോ-ചേംബർ ജേണലിസം

വിജു വി. നായര്‍ 

കുറെക്കാലം മുമ്പാണ്. കേരള കൗമുദി പത്രത്തിന്റെ ഒന്നാം പുറത്ത് വലിയൊരു പരസ്യം - തലയെടുപ്പുള്ള...

അസംബന്ധങ്ങളുടെ രാഷ്ട്രീയപൂരം

വിജു വി. നായര്‍ 

ജീവിതംതന്നെയാണ് രാഷ്ട്രീയം. തെറ്റിദ്ധരിക്കേണ്ട - ഇതൊരു ആപ്തവാക്യമോ ഭംഗിവാക്കോ അല്ല. ഓരോ വ്യക്തിയുടെയും എല്ലാത്തരം...

ചെങ്ങന്നൂർ വിധി

വിജു വി. നായര്‍ 

ഓർക്കാപ്പുറത്താണ് ചെങ്ങന്നൂരിന് ലോട്ടറിയടിച്ചത്. ഒരുപതി രഞ്ഞെടുപ്പിന്റെ പേരിൽ ഇങ്ങനെയും വരുമോ, ദേശീയപ്രസക്തി? സാധാരണഗതിയിൽ ഒരു...

ഓഖികാലത്തെ വർഗശത്രു

വിജു വി. നായര്‍ 

വലിയ വിവേകമൊന്നും കൂടാതെതന്നെ ആർക്കും തിരിയുന്ന ചില നേരുകളുണ്ട്. ഈ ഭൂമിയിലെ ജീവിതം പ്രശ്‌നഭരിതമാണ്....

മയക്കുവെടിക്കാരുടെ റിയൽ എസ്റ്റേറ്റ്...

വിജു വി. നായര്‍ 

ഇന്ത്യ ഭരിക്കുന്നത് റിപ്പബ്ലിക്കൻ ഭരണഘടനയോ ജനായത്ത രാഷ്ട്രീയമോ അല്ല, മതമാണ്. അത് അങ്ങനെത്തന്നെയായിരുന്നു, എക്കാലവും....

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായര്‍ 

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി....

കോമാളികൾ ഹൈജാക്ക് ചെയ്ത...

വിജു വി. നായര്‍ 

ജേക്കബ് തോമസ് എന്ന ജനപ്രിയഘടകം വരുത്തിവച്ച ആപത്തുകൾ ചില്ലറയല്ല. മറ്റൊരു ജനപ്രിയ സൂപ്പർതാരമാണ് ഋഷിരാജ്...

നുണയുടെ സ്വർഗരാജ്യത്ത്

വിജു വി. നായര്‍ 

യുദ്ധത്തെ മേജർ സെറ്റ് വ്യവസായമായി വികസിപ്പിച്ചതിന്റെ ക്രെഡിറ്റ് അമേരിക്കൻ ഭരണകൂടത്തിന് അവകാശപ്പെട്ടതാണ്. ആ പോക്കിൽ...

കാക്കയ്ക്ക്, പശു എഴുതുന്നത്..

വിജു വി. നായര്‍ 

പ്രിയ പത്രാധിപർ, ഒരു സാദാ പക്ഷിയുടെ പേരിലുള്ള പ്രസിദ്ധീകരണം എന്ന നിലയ്ക്ക് അങ്ങ യുടെ...

ദൈവത്തിന്റെ സ്വന്തം ട്രാക്കിൽ

വിജു വി. നായർ 

കാത്തുകാത്തിരുന്ന് ഒടുവിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലും മെട്രോ വന്നു; കൊച്ചിയുടെ ആകാശത്ത് തീവണ്ടി ഉരുണ്ടുതുടങ്ങി....

രാഷ്ട്രീയ പരിണാമത്തിന് ഒരു...

വിജു വി. നായര്‍ 

അഴിമതിയെന്നു കേട്ടാൽ ഉറക്കം കിട്ടാത്തത്ര ധർമരോഷമുള്ളവർ ഇന്ത്യയിലുണ്ടെന്നു പറഞ്ഞാൽ സാമാന്യബോധമുള്ളവർക്ക് ചിരി വരും. അത്രയ്ക്ക്...

ആരാച്ചാർ ഇവിടെത്തന്നെയുണ്ട്

വിജു വി. നായര്‍ 

ഒരിടവേളയ്ക്കുശേഷം വീണ്ടും തൂക്കിക്കൊലയുടെ സിന്ദാബാദുകൾ ഉഷാറായി. കുറേക്കാലമായി അഫ്‌സൽ ഗുരുവാണ് അവരുടെ ഇന്ധനം. ഇന്ത്യൻ...

മല്ലു വിലാസം ആര്‍ട്‌സ്...

വിജു വി. നായര്‍ 

മഹാഭാരത റിപ്പബ്ലിക്കിലെ ലക്ഷണമൊത്ത ദ്വീപാണ് കേരളം. വെറും ദ്വീപല്ല, ഐലന്‍ഡ് നേഷന്‍. 'ദൈവത്തിന്റെ സ്വന്തം...

ഒരു കൊച്ചു വാക്കിന്റെ...

വിജു വി. നായര്‍ 

മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം ഒരു കൊച്ചു വാക്കാണ് സ്വാതന്ത്ര്യം. അന്നത്തേക്കാള്‍, .....ത്തേക്കാള്‍, പണത്തേക്കാള്‍,...

ബാറും കാശും പിന്നെ...

വിജു വി. നായര്‍ 

ഇന്ത്യൻ അധികാര രാഷ്ട്രീയത്തിൽ മുന്നണിപരീക്ഷണം കെ. കരുണാകരന്റെ സംഭാവനയാണ്. മാർക്‌സിസ്റ്റു പാർട്ടി യുടെ ആൾബലത്തോട്...

പിന്നിൽ മുളച്ച പേരാലിന്റെ...

വിജു വി. നായര്‍ 

അമാവാസിക്ക് ഞാഞ്ഞൂലിനും സട വിരിയും, വിഷം വയ്ക്കും എന്നു കേട്ടിട്ടുണ്ട്. ആയതിന് ജനറ്റിക് സയൻസിന്റെ...

Viju V. Nair

വിജു വി. നായര്‍ 

കാക്ക മലന്നും പറക്കും

വിജു വി. നായര്‍ 

മുഖമറിയാൻ കണ്ണാടി നോക്കണമെന്നു പറയാറുണ്ട്. നോക്കു ന്നത് മുഖത്തിന്റെ ഉടമയായതിനാൽ പക്ഷപാതപരമായിരിക്കും കാഴ്ചയെന്നുറപ്പല്ലേ? അതുകൊണ്ടാണ്...

മലയാളിയുടെ പ്രബുദ്ധമായ കള്ളവാറ്റ്

വിജു വി. നായർ 

ദൈവം വെള്ളമടിക്കുമോന്നറിയില്ല. പക്ഷെ 'ദൈവ ത്തിന്റെ സ്വന്തം നാട്ടി'ൽ മദ്യം മുഖ്യ രാഷ്ട്രീയപ്രമേയമാകുമ്പോൾ ടിയാനുമില്ലേ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven