• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങൾ

ഫസൽ റഹ്മാൻ September 30, 2017 0

പ്രഥമ നോവലിനുള്ള പാൻ ആഫ്രിക്കൻ പുരസ്‌കാരമായ
എറ്റിസലാത് പ്രൈസ് (2015) നേടിയ യുവ
കോംഗോലീസ് നോവലിസ്റ്റ് ഫിസ്റ്റൻ എംവാൻസാ
മുജീലയുടെ ട്രാം 83 എന്ന നോവലിനെ കുറിച്ച്

”ആദിയിൽ കല്ലുണ്ടായിരുന്നു, കല്ല് പിന്നീട് ഉടമസ്ഥതയെ ഉ
ദ്ദീപിപ്പിച്ചു, ഉടമസ്ഥത ഒരു പരക്കം പാച്ചിലിനെ(rush), പരക്കം
പാച്ചിൽ വ്യത്യസ്ത ഭാവങ്ങളുള്ള ആളുകളുടെ വരവിനെ – അവർ
പാറകളിലൂടെ റെയിൽ പാളങ്ങൾ ഉണ്ടാക്കി, പനങ്കള്ളിൽ ജീവി
തം പടുത്തുയർത്തി, ഒരു വ്യവസ്ഥ ഉരുത്തിരിയിച്ചു, ഖനനത്തി
ന്റെയും കച്ചവടത്തിന്റെയും മിശ്രിതം.”
(ട്രാം – 83 – ആരംഭം )

പ്രതിഭാധനരായ പുതുതലമുറ ആഫ്രിക്കൻ എഴുത്തുകാരിലെ
ശ്രദ്ധേയമായ താരോദയമാണ് ‘ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റ
വും ജനസംഖ്യയുള്ളവയിൽ ഒന്നായ ഡി.ആർ.സി. (ഡെമോക്രാ
റ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ഏറെക്കാലമായി കാത്തിരിക്ക
യായിരുന്ന ആ മഹാനായ നോവലിസ്റ്റ്’ എന്ന് അലെയ്ൻ മബാ
ങ്കു വിശേഷിപ്പിച്ച യുവ നോവലിസ്റ്റ് ഫിസ്റ്റൻ നാസർ എംവാൻ
സാ മുജീല. മികച്ച കവിതകളിലൂടെ തന്റെ ഇടം കണ്ടെത്തിയ മു
ജീലയുടെ പ്രഥമ നോവലായ ട്രാം- 83, ഡി.ആർ.സി-യുടെ തെ
ക്കു കിഴക്കൻ നഗരമായ ലുബുംബാഷിയുടെ പശ്ചാത്തലത്തിൽ
സബ് സഹാറൻ ആഫ്രിക്കൻ സാഹിത്യത്തിൽ അത്രയൊന്നും പരിചിതമല്ലാത്ത
‘ടൂറിസ്റ്റുകൾക്ക് വേണ്ടി ഇറക്കുന്ന പോസ്റ്റ് കാർ
ഡുകളിൽ കാണാത്ത’ തരം കുത്തഴിഞ്ഞതും അരാജകത്വം നിറ
ഞ്ഞതുമായ ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്നു. കോംഗോയിൽ
മാത്രമല്ല, ആഫ്രിക്കയിലെങ്ങും നടമാടിക്കൊണ്ടിരിക്കുന്ന ചൂഷണത്തിന്റെയും
നിയോ കൊളോണിയലിസത്തിന്റെയും രൂപങ്ങ
ളെ ആവിഷ്‌കരിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് നോവലി
സ്റ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്.

ട്രാം 83 – ജാസിന്റെ താളം, അരാജകത്വം
സ്റ്റാൻലിയുടെ (ഹെൻറി മോർട്ടൻ സ്റ്റാൻലി – 1841-1904) കാല
ത്ത് നിർമിക്കപ്പെട്ടതെന്നു തോന്നിക്കുന്ന തകർന്നു പോയ റെയിൽ
പ്പാതയുള്ള നോർത്തേൺ സ്റ്റേഷനിൽ ഒരു വെള്ളിയാഴ്ച വൈകീട്ട്
‘ഏഴിനോ ഒമ്പതിനോ അടുത്ത്’ ലൂഷിയൻ വന്നിറങ്ങുന്നതോടെയാണ്
നോവൽ ആരംഭിക്കുന്നത്. ”രാത്രി ഈ സമയത്ത് എ
ത്തിച്ചേരുന്ന ഈ ട്രെയിനുകളുടെ ശാപം അത് വിദ്യാർത്ഥികളോ
ഖനിത്തൊഴിലാളികളോ ആവട്ടെ, സ്വന്തം നിലയ്ക്ക് പട്ടണത്തിൽ
തിരിച്ചെത്താൻ കഴിയാത്ത തെണ്ടികളാണ് അതിൽ വന്നിറങ്ങിയത്
എന്നതാണ്”. ഒന്നിനും ഒരു ചിട്ടയും വ്യവസ്ഥയുമില്ലാത്ത ഒരി
ടം – ‘തൂങ്ങിച്ചാവാനും വിസർജിക്കാനും ദൈവദൂഷണം നടത്താനും
ആസക്തനാവാനും ആരു കാണുന്നതും കൂസാതെ മോഷ്ടി
ക്കാനും എല്ലാം സാധിക്കുന്ന ഭൂമിയിലെ ഒരേയൊരിടം’ – സിറ്റി
സ്റ്റേറ്റ് എന്ന് ഏതാണ്ടൊരു ദുസ്വപ്‌നാത്മകമായ ഡിസ്റ്റോപ്പിയൻ
കല്പന പോലുള്ള ഇടത്തിലാണ് ട്രാം-83 എന്ന അധോലോകം തന്നെയായ
വൈരുധ്യങ്ങളുടെ സംഗമസ്ഥലി. എഴുത്തുകാർ, കുടി
യന്മാർ, മയക്കുമരുന്നുകച്ചവടക്കാർ, സ്വപ്‌നാടകർ, എല്ലാം നഷ്ട
പ്പെട്ടവർ, നോവലിൽ ഉടനീളം ഒരു വായ്ത്താരി പോലെ ‘നിങ്ങൾ
ക്ക് സമയമുണ്ടോ?’ എന്ന ചോദ്യവുമായി ചുറ്റിക്കറങ്ങുന്ന ബാല
വേശ്യകൾ (ഠടഠസ ഡദധഡപല), അവിവാഹിത അമ്മമാർ (ലധഭഥഫണ ബടബബടല),
നാല്പതു കടക്കുന്നതോടെ പിന്നീട് പ്രായമാവാതെ മുന്നേ
റുന്ന മുതിർന്ന വേശ്യകൾ, സഹായികളും സ്വവർഗാനുരാഗികളുടെ
കൂട്ടുകാരും കൂട്ടിക്കൊടുപ്പുകാരുമായി ‘സ്ലിം ജിംസ്’ എന്നു വി
ളിക്കുന്ന ബാലന്മാർ, പെന്തക്കോസ്ത് പ്രഭാഷകർ, വർഷങ്ങളായി
കലാപങ്ങളിൽ അടഞ്ഞു കിടക്കുന്ന, ഒരു കാരണവുമില്ലാതെ
റെയിൽപ്പാത രണ്ടായി പകുത്തുകളഞ്ഞ ഏക യൂണിവേഴ്‌സിറ്റി
യുടെ പേര് പറയുന്ന മെക്കാനിക്കുകളെ പോലുള്ള വിദ്യാർത്ഥി
കൾ, സ്വന്തം ലെക്ചർ നോട്ടുകൾ വിൽക്കാൻ നടക്കുന്ന പ്രൊഫസർമാർ,
ഒരു കാരണവുമില്ലാതെ സാൽസ, ഫ്‌ലെമെൻഗോ, മെരെംഗെ
പ്രകടനങ്ങളുമായി നടക്കുന്ന ക്യൂബൻ സംഗീതജ്ഞർ, നി
ശാ ക്ലബ്ബുകളിൽ രോഗനിർണയം നടത്തുന്ന ഡോക്ടർമാർ, അടു
ത്തൂൺ പറ്റിയ ജേർണലിസ്റ്റുകളും ഉഭയ ലിംഗക്കാരും സ്വവർഗാനുരാഗികളും,
പോൺ ഫിലിം പ്രണയികൾ, പിടിച്ചുപറിക്കാർ, രാഷ്ട്രീയാഭയം
തേടുന്നവർ, കുറ്റവാളി സംഘാംഗങ്ങൾ, മണ്മറഞ്ഞ
സംസ്‌കൃതികൾ തേടുന്ന പുരാവസ്തു ഗവേഷകർ, പുതിയ നി
ധി വേട്ടക്കാർ, അവയവ മാഫിയക്കാർ, കുടിവെള്ളവില്പനക്കാർ,
ഷൂ പോളിഷ് ചെയ്യുന്ന കുട്ടികൾ, ലൈംഗിക ദാഹം മൂത്ത വിധവകൾ,
വിമത സൈനികർ, ഉത്തേജക-മയക്കു മരുന്ന് വില്പനക്കാർ,
കള്ള പാസ്‌പോർട്ടും രേഖകളും നിർമിക്കുന്നവർ, കൂടോത്ര മാന്ത്രി
കർ, അനിയന്ത്രിതമായ ബലാത്കാരാസക്തിയിൽ വീർപ്പുമുട്ടുന്ന
സൈനികരും വാടകക്കൊലയാളികളും, മുഴുക്കുടിയന്മാർ, ബാല
യോദ്ധാക്കളും സമാധാന സേനാ ആക്റ്റിവിസ്റ്റുകളും – അരാജകത്വത്തിന്റെ
മൂർത്ത രൂപമായ ഒരു ‘അസംഘടിത ബനാനാ റിപ്പ
ബ്ലിക്’ തന്നെയായ സിറ്റി സ്റ്റേറ്റിന്റെ കേന്ദ്രമാണ് ട്രാം 83 എന്ന ഇടം.
സമൂഹത്തിലെ ഈ അടിത്തട്ടു ജീവികളെ മുഴുവൻ പ്രദേശത്തേക്ക്
ആർത്തലയ്ക്കാൻ ഇടയാക്കുന്നതാവട്ടെ, ആഭ്യന്തര സംഘർഷങ്ങളിൽ
തകർന്നു പോയ സാമൂഹിക-സമ്പദ് ഘടനയും
‘വിമത ജനറൽ’ എന്ന് മാത്രം വിളിക്കപ്പെടുന്ന ഒരു യുദ്ധപ്രഭുവി
നപ്പുറം ഒന്നുമല്ലാത്ത, മലീമസ രതിയുടെയും അവസാനമില്ലാ
ത്ത പ്രഭാഷണങ്ങളുടെ വലിയ വായുമായ അധികാര കേന്ദ്ര പ്രതീകത്തിന്റെ
നൈമിഷിക വിഭ്രാന്തികൾക്കനുസരിച്ചു തുറക്കുകയോ
പൂട്ടിയിടുകയോ ചെയ്യുന്ന വൈരക്കൽ ഖനികളും അതിനെ
ഉപജീവിച്ചും ചുറ്റിപ്പറ്റിയും തഴയ്ക്കുന്ന സ്വദേശി-വിദേശി ഗു
ണ്ടാ-കുത്തക കൂട്ടുകെട്ടുകളും അനുബന്ധ ലൈംഗിക അരാജകത്വങ്ങളുടെയും
ചുറ്റുപാടുകളാണ്.

ജാസ് സംഗീതം ഊടും പാവുമാണ് കറുത്തവന്റെ ജീവിതത്തി
ന് എന്നതിന്റെ പാരഡിയാണ് നോവലിലെങ്ങും സാന്നിധ്യമാകു
ന്ന വെറും അവലക്ഷണ അനുകരണമായ ജാസ് സംഗീതം. ”കരിമ്പു
മണം അടിച്ചു വീശുന്നത് അറിയാൻ വേണ്ടിയോ നീഗ്രോ
ബോധവുമായി ചേരാൻ വേണ്ടിയോ ആ മ്യൂസിക്കൽ നോട്ടുകളുടെ
സൗന്ദര്യത്തിനു വേണ്ടിയോ അല്ല… അത് ആഭിജാത്യ ലക്ഷ
ണം ആയതു കൊണ്ട്, ധനികരുടെയും പുതുപണക്കാരുടെയും സംഗീതം
ആയതു കൊണ്ട്, തങ്ങളുടെ സുന്ദരമായ ശിഥില ലോകം
പണിയുന്നവരുടേത് ആയതു കൊണ്ട്”. അരാജകത്വം അതിന്റെ
പരകോടിയിൽ അക്രമാസക്തവും സ്വയം വിനാശകരവുമായ അവസ്ഥ.
”ഭൂമധ്യരേഖാ ആഫ്രിക്കയിൽ ചെറുപ്പമായിരിക്കുന്നത് വ്യർ
ത്ഥമാണ്. മുപ്പതിന് ചുവടെയുള്ളവർ മടുപ്പ് ബാധിച്ചവരും പരജ
ന വിദ്വേഷികളും തട്ടിപ്പുകാരും പിത്തലാട്ടക്കാരും ജാസ് ആവട്ടെ,
ഒരു സൗകര്യത്തിനുള്ള വിവാഹമാകട്ടെ, എന്തു മാർഗത്തിലും ദാരിദ്ര്യം
എന്ന തടവ് ചാടാൻ വെമ്പുന്നവരും ആണ്”. ”വിശപ്പിനെ
സൂക്ഷിക്കുക! മുലകുടി മാറാത്ത മുട്ടുകുത്തുന്ന കുട്ടികൾ പോലും
വിപണന വസ്തുക്കളും അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതും എല്ലാം
ഉൾപ്പടെ ഒരു ട്രെയ്‌നിനെ മുഴുവൻ ബന്ദികളാക്കിയ ചരിത്രമു
ള്ളയിടത്ത്. വിദൂര കാരണം: രക്ഷപ്പെടാനുള്ള എല്ലാ സാധ്യതയും
അടച്ചു കളയുന്ന വിശപ്പ്. നേരിട്ടുള്ള ഫലം: രക്തച്ചൊരിച്ചിലോടെയുള്ള
സായുധക്കൊള്ള”. ഇത്തരം അനിശ്ചിതത്വങ്ങളുടെ ലോകത്ത്
ജീവിതത്തിനും മരണത്തിനും എന്ത് സംഭവിക്കുന്നു എന്നു
നോവലിൽ നിരീക്ഷിക്കുന്നുണ്ട്: ”മരണമെന്നതിന് ഒരർത്ഥവുമി
ല്ല, കാരണം നിങ്ങളൊരിക്കലും ശരിക്കും ജീവിച്ചിട്ടില്ല.” അമേരി
ക്കൻ, റഷ്യൻ പോൺ സിനിമകൾ ഒഴിച്ച് മറ്റെന്തും കിട്ടുക പ്രയാസം.
സർക്കാർ സൈന്യവും വിമത സൈന്യവും രാപ്പകലില്ലാതെ
പരസ്പരം യുദ്ധം ചെയ്തു. കാര്യങ്ങൾ വീണ്ടും വ്യവസ്ഥയിൽ എ
ത്തിക്കാൻ അന്താരാഷ്ട്ര സമൂഹം പത്തൊമ്പത് പരമാധികാര ദേശീയ
സമ്മേളനങ്ങൾ വിളിച്ചു കൂട്ടിയെങ്കിലും ഒന്നും ഒരു പ്രയോജ
നവും ചെയ്തില്ലെന്ന് മാത്രം. ലോകത്തെ ഏറ്റവും ചെറിയ രാജ്യ
തലസ്ഥാനമായ ട്രാമിൽ മൂന്നു ഗോത്രങ്ങൾ സംഗമിച്ചു: ഒന്ന്, അ
ന്നാന്നത്തെ ജീവിതം ജീവിച്ച, മാസങ്ങളായി ശമ്പളം മുടങ്ങിയ
സർക്കാർ ജീവനക്കാർ. രണ്ട്, സ്വപ്‌നാടകർ, വിദ്യാർത്ഥികൾ, ഖനിത്തൊഴിലാളികൾ,
ബേബി ചിക്‌സ്, ലാഭം തേടുന്ന ടൂറിസ്റ്റുകൾ,
വിമതരുടെ ഏറ്റവും അടുത്തയാളുകൾ. മൂന്ന്, തഴക്കം വന്നവർ,
അവിവാഹിത അമ്മമാർ, കലാഷ്‌നിക്കൊവുമായി നടക്കുന്ന ബാല
സൈനികർ, അവയവ കച്ചവടക്കാർ, നിശാശാലകളിലെ പരി
ചാരികമാർ, തുടങ്ങിയവർ. അതിജീവനത്തിന്റെ ഈ വന്യതയിൽ
ഖനികളിൽ എവിടെയെങ്കിലും ഒരിടത്ത് കല്ലിന്റെ ശേഖരം കണ്ടെ
ത്തിയാൽ എല്ലാവരും കൂടി സുരക്ഷിതത്വത്തെ കുറിച്ചൊന്നും ചി
ന്തിക്കാതെ അങ്ങോട്ട് കുതിക്കുന്നു – ബേബി ചിക്‌സ്, സ്ലിം ജിംസ്,
ഖനിത്തൊഴിലാളികൾ എല്ലാവരും ഉൾപ്പടെ. ഖനിയിടിച്ചി
ലിൽ ഓടുങ്ങിപ്പോവുന്നവർ എത്രയും വേഗം വിസ്മൃതരാവുന്നു.
ചിലർ അത്ഭുതകരമായി രക്ഷപ്പെട്ടും ചരിത്രം സൃഷ്ടിക്കുന്നു. എ
ട്ടു തവണ ഖനിയിടിച്ചിൽ അതിജീവിച്ച ബൂബകാർ എന്നയാൾ ‘ലാസർ’
എന്ന അറിയപ്പെടുന്നു. വിമത ജനറൽ ആവട്ടെ, ഖനിയിടി
ച്ചിലിനെ തനിക്കും കുടുംബത്തിനും താൻ അനുവദിക്കുന്നവർ
ക്കും ഒഴികെ ഖനിയിൽ അവകാശമില്ലെന്നതിന്റെ ദൈവിക അംഗീകാരമായി
കൊണ്ടാടുന്നു.

മുഖാമുഖങ്ങൾ, പരിണാമങ്ങൾ

വർഷങ്ങൾക്ക് ശേഷം ലൂഷിയൻ, റിക്വേം എന്ന സുഹൃത്തുമായി
സന്ധിക്കാൻ പോകുന്നു. ഇരു ധ്രുവങ്ങളിൽ പ്രകൃതമുള്ള
ഇരുവരുടെയും ജീവിതങ്ങളിലെ ഇഴപിരിഞ്ഞും കൂടിച്ചേർന്നുമുള്ള
ഭൂതകാല മുറിവുകളും ഒറ്റുകളും പുതിയ വിനിമയങ്ങളിലേക്കും
സംഘർഷങ്ങളിലേക്കും നയിക്കുന്നത് ഇതിവൃത്ത ഘടനയിൽ
ഏറെ പ്രധാനമാണെങ്കിലും, ആത്യന്തികമായി ട്രാം 83 ഒരു സാഹ
ചര്യത്തെ കുറിച്ചുള്ള (ടളബമലയദണറധഡ ഭമവണഫ) ആണ്. ‘ബാക്ക് കണ്ട്രി’
എന്ന് പേരുള്ള അവികസിത പ്രദേശത്തു നിന്നാണ് ലൂഷി
യന്റെ വരവ്. റിക്വേം കൊളോണിയൽ കാലം മുതൽ നില നിന്ന
‘വാമ്പയർ ടൗൺ’ എന്നയിടത്തു നിന്നും. എന്നാൽ ‘ആണുങ്ങൾ
കാറ്റു പോലെയാണ്: രണ്ടിനും പാദങ്ങൾ ഭൂമിയിൽ ഉറയ്ക്കില്ല’.
എഴുത്തുകാരനും ഇടത്തിനിണങ്ങാത്ത വിധം സഹൃദയനുമാണ്
ലൂഷിയൻ എങ്കിൽ റിക്വേം അയാളിൽ കഠിന വിദ്വേഷം ഉള്ളവനായതിനു
പിന്നിൽ ഒരിക്കൽ തന്റെ ഭാര്യയായിരുന്ന ജാക്വിലിനുമായി
അയാൾക്കുണ്ടായ ബന്ധത്തിന്റെ കഥയുണ്ട്. ഇന്ന് ബ്ലാക്ക്
മെയിൽ പോലുള്ള ഗുണ്ടാപ്രവർത്തനങ്ങളിൽ നിർബാധം ഏർ
പ്പെടുന്ന റിക്വേം ”യൗവന കാലത്ത് തികച്ചും മറ്റൊരു ഈണ
ത്തിൽ ആയിരുന്നു, ശാന്തൻ, ആത്മാർത്ഥത ഉള്ളവൻ, കൂറുള്ള
വൻ. പിസ്റ്റൾ പുറത്തെടുക്കാൻ സമയം പാർത്തിരിക്കുന്നവരെ കാലം
മൃഗങ്ങളാക്കും”. ലൂഷിയനുമായി എമിലിയാനുള്ള താത്പര്യം
അറിഞ്ഞുകൊണ്ടുതന്നെ അവളുമായി ലൈംഗിക ബന്ധ
ത്തിൽ ഏർപ്പെടുന്നതും പ്രസാധകൻ മാലിംഗോക്ക് തന്റെ തണലിൽ
വളർന്ന ലൂഷിയന്റെ നാടകം പ്രസിദ്ധീകരിക്കാൻ അനുവാദം
നൽകണമെങ്കിൽ അയ്യായിരം ഡോളർ നൽകണമെന്ന് ആവശ്യപ്പെടുന്നതും
അയാൾ വഴങ്ങാതെ വരുമ്പോൾ ക്രിസ്റ്റെലയെ ഉപയോഗിച്ച്
അയാളുടെ നഗ്‌ന ചിത്രങ്ങൾ എടുത്തു ഭീഷണി മുഴ
ക്കി ആവശ്യം പതിനായിരം ഡോളർ ആക്കി ഉയർത്തുന്നതും അയാളുടെ
പിൽക്കാല പരിണാമങ്ങൾ. എല്ലാ പ്രശ്‌നങ്ങൾക്കും അയാൾ
ലൂഷിയനെ ഉത്തരവാദിയായി കാണുന്നു: ”സർക്കാർ സൈന്യത്തിന്റെ
വിനാശങ്ങൾ, തന്റെ അച്ഛന്റെ മരണം, അമ്മയുടെ പെട്ടെന്നുള്ള
പുനർ വിവാഹം, ജാക്വലിനുമായുള്ള വിവാഹ മോചനം”. എഴുത്തു നിർത്തി കിട്ടുന്ന ജോലി സ്വീകരിക്കാൻ അയാൾ ലൂഷിയനെ ഉപദേശിക്കുന്നുണ്ട്. ”പഠിക്കുന്നതൊക്കെ പൊങ്ങച്ച
ത്തെ ഉദ്ദീപിപ്പിക്കുകയേ ഉള്ളൂ. അറിയാമോ? നിങ്ങൾ ബുദ്ധിജീവി
കളാണ് ഈ നാടിനെ കുട്ടിച്ചോറാക്കിയത് !” വെറും നല്പത്തി
യൊന്നു വയസ്സ് ശരാശരി ആയുസ്സുള്ള സിറ്റി സ്റ്റേറ്റിൽ മരണകാരണം
പലർക്കും പലതാണ്, ലൈംഗിക രോഗങ്ങൾ മാത്രം പൊതുവായുള്ളതും.
വിമത ജനറൽ, ലൂഷിയനെ തന്റെ അവസാനമില്ലാത്ത ഒരു പ്രഭാഷണത്തിൽ പേര് പറഞ്ഞു പരാമർശിച്ചത് അയാൾക്ക് നൽകിയ പ്രശസ്തിയും റിക്വേമിനെ അസ്വസ്ഥനാക്കുന്നു. സുഡാൻ,
അങ്കോള, കൊറിയ, മുൻ സായിറെ, ഇസ്രയേൽ, റുവാണ്ട
എന്നിവിടങ്ങളിൽ സൈനികനായിരുന്ന അയാൾക്ക് ദുരൂഹ ബന്ധ
ങ്ങൾ ഉള്ളതും അയാളുടെ ആയുധ പാടവവും അയാളെ ഏതാണ്ട്
അസ്പൃശ്യൻ ആക്കുന്നുണ്ട്. ജീവിതത്തെ കുറിച്ചു പ്രതീക്ഷകൾ
ഒന്നുമില്ലാത്തവന്റെ കൈവിട്ട കളിയാണ് അയാളുടേത്. ”ലോകം
മോക്ഷരഹിതമാണ്… ദുരന്തം മുമ്പേ കുറിക്കപ്പെട്ടാണ്, നമ്മളതി
ന് ആമുഖം എഴുതുന്നതേ ഉള്ളൂ. അതുകൊണ്ട് നമുക്കാ ആമുഖം ചമയ്ക്കാം.”

നാടകം – ചരിത്രവും വക്രീകരണവും

ലൂഷിയൻ എഴുതിക്കൊണ്ടിരിക്കുന്ന നാടകം നാടിനെ ചരിത്ര
പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണുന്നതായിരിക്കും എന്ന് അയാൾ
തീരുമാനിച്ചിട്ടുണ്ട്. ‘സാധ്യതകളുടെ ആഫ്രിക്ക: ലുമുംബ, ഒരു
മാലാഖയുടെ പതനം, അഥവാ ഇടിച്ചു പൊടിച്ച വർഷങ്ങൾ’
എന്നാണ് അയാൾ അത് നാമകരണം ചെയ്യുക. കഥാപാത്രങ്ങൾ
ചെ ഗുവേര, സെകൂ ടോരെ, ഗാന്ധി, ലിങ്കൺ, ലുമുംബ, മാർട്ടിൻ
ലൂതർ കിംഗ്, ചെഷസ്‌ക്യൂ, എന്നിവർ മാത്രമല്ല, വിമത ജനറലും
ഉണ്ടായിരിക്കും എന്ന് അയാൾ പറയുന്നുണ്ട്. ഒരു ഘട്ടത്തിൽ ലുമുംബയെ
നെപ്പോളിയനോടും കൊളംബസിനോടും ഒപ്പം അവതരിപ്പിക്കുന്നത്
ചരിത്രത്തെ വളച്ചൊടിക്കൽ ആവില്ലേ എന്ന് അയാൾ
ആശങ്കപ്പെടുന്നുണ്ട്. നെപ്പോളിയൻ, മാവോ സെതൂങ്ങിനൊ
പ്പം സെന്റ് ഹെലിന ദ്വീപിലേക്ക് പോകുന്ന ഘട്ടത്തിൽ ലെനിൻ
നടത്തേണ്ട സ്വകീയ ഭാഷണവും ഇത്തിരി അമിത ഭാരമായി അയാൾക്ക്
തോന്നുന്നു. എല്ലായ്‌പോഴും ട്രാമിലെ ജീവിതം അയാൾ
ക്ക് ആശയങ്ങൾ നൽകുന്നു. ഏതു ഘട്ടത്തിലും അത്തരം കുറി
പ്പുകൾ തയ്യാറാക്കുന്ന ലൂഷിയൻ സമ്മിശ്ര വികാരങ്ങളാണ് മറ്റു
ള്ളവരിൽ ജനിപ്പിക്കുക. എന്നാൽ പ്രസാധകൻ മാലിംഗോക്ക് ഇവരെയൊക്കെ
വിട്ട് അയാൾ റെയിൽപ്പാതയെ കുറിച്ചും ഖനികളെ
കുറിച്ചുമൊക്കെ എഴുതണം. ”ആഫ്രിക്കൻ നോവലിലെ പ്രധാന
കഥാപാത്രം എപ്പോഴും അവിവാഹിതനും ഞരമ്പു രോഗിയും
വൈകൃതങ്ങൾ ഉള്ളവനും വിഷാദ രോഗിയും കുട്ടികളില്ലാത്തവനും
വീടില്ലാത്തവനും കടങ്ങളിൽ വീർപ്പുമുട്ടുന്നവനുമാണ്. നമ്മൾ
ഇവിടെ ജീവിക്കുന്നു, ഭോഗിക്കുന്നു, നമ്മൾ സന്തുഷ്ടരാണ്. ആഫ്രിക്കൻ സാഹിത്യത്തിലും ഭോഗം വേണം!” ഒരു ഘട്ടത്തിൽ കഥാപാത്രങ്ങളുടെ
എണ്ണം ഇരുപതിൽ നിന്ന് പത്തായി കുറയ്ക്കണം എന്നും, ഇഷ്ടമില്ലാതെയും അത് ചെയ്തു കഴിയുമ്പോൾ പശ്ചാത്തലം ആഫ്രിക്കയിൽ നിന്ന് കൊളംബിയിലേക്ക് മാറ്റണം
എന്നും അയാൾ ആവശ്യപ്പെടുന്നു. ”ആഫ്രിക്കയിൽ മിക്ക ബുദ്ധി
ജീവികൾക്കും കൗതുകമില്ല; അതായത്, കഴിഞ്ഞ നാനൂറു വർഷ
ങ്ങളിലെ പോലെ ഇപ്പോൾ അത് ആകർഷണീയമല്ല”. നോവല
ന്ത്യത്തിൽ, റിക്വെമിന്റെ ഭീഷണി അവഗണിച്ച് നോവൽ പുറത്തി
റക്കിയത് മാലിംഗോ ആഘോഷിക്കുമ്പോഴും അപ്പോഴേക്കും വേറെ
ജോലി കിട്ടിക്കഴിഞ്ഞ പഴയ ലിറ്റററി എജന്റ് അതേ ആശയം
ആവർത്തിക്കുന്നു, ”ആഫ്രിക്കൻ സാഹിത്യം ഇനിയും ആകർഷണീയമേയല്ല.
പ്ലീസ്, ലൂഷിയൻ, ഇനി ഫോണിൽ വിളിക്കുമ്പോൾ,
നമുക്ക് മറ്റു കാര്യങ്ങൾ സംസാരിക്കാം. കാമസൂത്ര, സംഗീതം, ബി
യർ, പക്ഷെ എന്തായാലും സാഹിത്യം വേണ്ട. നമ്മൾ ഇരുപത്തി
യൊന്നാം നൂറ്റാണ്ടിലാണ്, നീയിനിയും ഒരു എഴുത്തുകാരൻ ആയി
ജീവിക്കാൻ ആഗ്രഹിക്കുന്നു!”

കറുത്ത ഹാസ്യം

രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കി എഴുതാൻ തയ്യാറുള്ളവർ
ക്ക് സിറ്റി സ്റ്റേറ്റിൽ ഒരു പാട് സാധ്യതകൾ ഉണ്ട് എന്ന് ലൂഷിയൻ ഒട്ടൊരു
തമാശയോടെ നിരീക്ഷിക്കുന്നുണ്ട്. ”ഓരോ രാഷ്ട്രീയ ഭരണ
ത്തിനും ചേർന്ന സാഹിത്യം ഉണ്ടാക്കപ്പെടുന്നു. പ്രസിഡന്റിന്റെ ഭാര്യയുടെ
ഹെയർ സ്‌റ്റൈലിനെ കുറിച്ച് ഒരു മഹാകാവ്യം രചിക്കൂ,
നിങ്ങൾക്കൊരു വീട് തരും; പ്രവചനവകുപ്പ് മന്ത്രി(ഛധഭധലളണറ മത
ഉധവധഭടളധമഭ, ഇഫടധറവമസടഭഡണ, ടഭഢ ൂറമയദണലധണല)യുടെ സ്വപ്‌നങ്ങ
ളെ പുന:സൃഷ്ടിക്കുന്ന സ്വഗതാഖ്യാനത്തിനു വെനീസിലേക്ക് ഒരു
ട്രിപ്പ്, പ്രസിഡന്റിന്റെ കുട്ടിക്കാലത്തെ കുറിച്ച് ഒരു നോവലിന്
അവർ നിങ്ങളെ കൃഷിവകുപ്പിന്റെയും കാലിമേക്കലിന്റെയും മന്ത്രി
യായി നിയമിക്കും”. ഏറ്റവും അപഹാസ്യമായ ഈ സാഹചര്യ
ത്തെ രൂക്ഷമായി തിരസ്‌കരിക്കുന്ന പ്രയോഗങ്ങൾ ഒരധ്യായത്തി
ന്റെ (19) തുടക്കത്തിൽ വായിക്കാം: ”…നിങ്ങൾ ഭോഗിക്കുന്നില്ല,
ഞങ്ങൾ നിങ്ങളെ ഭോഗിക്കും. നിങ്ങൾ തിന്നുന്നില്ല, ഞങ്ങൾ നി
ങ്ങളെ തിന്നും. നിങ്ങൾ തുലക്കുന്നില്ല, ഞങ്ങൾ നിങ്ങളെ തുല
ക്കും. ഇതാ ഇവിടെ പുതുലോകമാണ്. ഇത് ഓരോരുത്തരും അവനവന്,
എല്ലാവർക്കും അമേദ്യം എന്നതാണ്. ഇത് കാടാണ്”.
തന്റെ ഉദ്ധാരണ ശേഷി നഷ്ടപ്പെടുമ്പോഴൊക്കെ ഖനികൾ അടച്ചി
ടുകയും സ്വതേ നിലനില്പില്ലാത്ത ദേശത്തിന്റെ ആകെയുള്ള അതിജീവന
മാർഗം അടച്ചു കളയുകയും ചെയ്യുന്ന വിമത ജനറൽ
പതിവ് ബനാനാ റിപ്പബ്ലിക് ഭരണാധികാരിതന്നെ; ഭരണം എന്ന
തൊന്നും ഒരുതരത്തിലും ഇവിടെ നിലവിലില്ല എങ്കിലും.
ലൂഷിയന്റെ പാത്രസൃഷ്ടി മറ്റൊരുതരം സമസ്യയാണ് ഉയർത്തു
ന്നത്. സിറ്റി സ്റ്റേറ്റ് പോലൊരു നരകത്തിൽ ഒരിക്കലും പുലരാനി
ടയില്ലാത്ത ഏതൊക്കെയോ ആദർശാത്മകത പലപ്പോഴും അയാളെ
ഒരു കോമാളിയാക്കുന്നുണ്ട്: ”സാധാരണ നശ്വരന്മാരെ പോലെ
ലൂഷിയൻ ഖനികളിൽ കുഴിക്കാൻ പോയില്ല. അയാൾ പേന
കൊണ്ട് ജീവിക്കാനോ, അല്ലെങ്കിൽ വലിയൊരു ഓഫീസിൽ ജോലി
ചെയ്യാനോ ആഗ്രഹിച്ചു. പക്ഷെ അത് സിറ്റി സ്റ്റേറ്റ് പോലൊരു
വനത്തിൽ അസാധ്യമായിരുന്നു”. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ചെ
റിയ കൈമടക്കു കൊടുത്ത് രക്ഷപ്പെടുന്നതിനു പകരം ജയിലിലേ
ക്ക് പോകുന്ന ലൂഷിയൻ, എമിലിയൻ ഇടപെട്ടില്ലായിരുന്നെങ്കിൽ
പീഡനം കലയും ശാസ്ത്രവുമായി വികസിപ്പിക്കുന്ന ജയിലറയിൽ
ഒടുങ്ങേണ്ടതായിരുന്നു. ‘ബേബി ചിക്‌സി’ന്റെ തൊഴിൽ ‘മറ്റിടങ്ങളിൽ നിങ്ങളെ ജയിലിലയച്ചേനേ,’ എന്ന് വിമർശിക്കുന്ന ലൂഷിയൻ, അവളെ എതിർത്ത് മനസ്സാക്ഷി പറഞ്ഞ് അവളുടെ
സ്‌നേഹം നിഷേധിച്ചു വിട്ടു പോവുന്നു. ‘എമിലിയന്റെ ലഹരിപി
ടിപ്പിക്കുന്ന ഉടലിലേറെ കൂറകൾ നിറഞ്ഞ’ പായയെ ഇഷ്ടപ്പെട്ട
ലൂഷിയനെ കുറിച്ച് റിക്വേം നിരീക്ഷിച്ചത് ശരിയാണെന്ന് നോവലിസ്റ്റ്
കൂട്ടിച്ചേർക്കുന്നു: ”ചിലയാളുകൾ പതിമൂന്നാം നൂറ്റാണ്ടിൽ
നിന്നുള്ള തലച്ചോറുമായാണ് കഴിയുന്നത്”. അയാൾ പോകുന്ന
ത് തടയാൻ വേണ്ടി മുന്നിൽ മുട്ടു കുത്തുന്ന എമിലിയനെ നിഷേധിച്ചുകൊണ്ടുള്ള
ആ ഹീറോ ചമയൽ, ഒടുവിൽ, ‘കണ്ണ് തുറക്കാൻ
തയ്യാറില്ലാത്ത ഒരു എഴുത്തുകാരന്റെ മനസ്സാക്ഷി’യെന്ന ദുരൂഹത
മാത്രമാണെന്നും നോവലിൽ അപൂർവം ഘട്ടങ്ങളിൽ കേൾക്കു
ന്ന ആഖ്യാനശബ്ദം നിരീക്ഷിക്കുന്നു.

വിദേശ ടൂറിസ്റ്റുകളെ ‘പ്രായപൂർത്തി’യാവാത്ത കുട്ടികളുമായി
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന ആരോപണത്തിലൂടെ
ബ്ലാക്ക് മെയിൽ ചെയ്യാറുണ്ട് റിക്വേം. കറുത്ത ഹാസ്യത്തിന്റെ മി
കച്ച മാതൃകയാണ് ഇത്തരം ഭാഗങ്ങൾ: ‘നോഹയുടെ, എസക്കി
യേൽ പ്രവാചകന്റെ, സഹോദരി അബിഗേലിന്റെ കാലം മുതൽ
തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത പൗരന്മാരുടെ നാട്ടിൽ പ്രായമെ
ന്നത് എങ്ങനെയും മാറ്റാവുന്ന ഒന്നാണ്. സംഭവം നടക്കുമ്പോൾ
യുവതിക്ക് പ്രായപൂർത്തിയായിട്ടുണ്ടായിരുന്നു. പക്ഷെ പണമായി
രുന്നു പ്രധാനം. ആർക്കാണ് പണം ഇഷ്ടമല്ലാത്തത്? അങ്ങേയ
റ്റം അഴിമതിയിൽ മുങ്ങിയിരുന്ന കോടതി ഒരു പണപ്പശുവിനെ കണ്ടെത്തിയിരുന്നു”.
റിക്വേമിന്റെ ഏറ്റവും വലിയ സ്വപ്‌നം വിമത
ജനറലിനെതന്നെ ഇരയാക്കുക എന്നതായിരുന്നു. അതയാൾ സാധിക്കുന്നതാണ്
ഇതിവൃത്തത്തിന്റെ ക്ലൈമാക്‌സ് തീർക്കുകയും,
തുടക്കം മുതലേ ഒ.വി. വിജയന്റെ പ്രജാപതിയെ ഓർമിപ്പിക്കുന്ന
വിമത ജനറലിന്റെ ഉന്മാദത്തെ മൂർദ്ധന്യത്തിൽ എത്തിക്കുകയും
ചെയ്യുക. അനേകം ബേബി ചിക്‌സ് ഉൾപ്പെട്ട ഹാരമിൽ ലൈംഗി
ക ക്ഷീണവും വലിപ്പമില്ലായ്മയും അലട്ടലാവുന്ന ജനറൽ, തന്റെ
കഴിവുകേട് പുറംലോകത്തെത്തുന്നതിനെതിരെ ഭ്രാന്തമായി പ്രതികരിക്കുകയും
ഖനികൾ അടച്ചിടുകയും ചെയ്യുന്നു. ട്രാം 83 അടച്ചിടാനുള്ള നീക്കം ആവർത്തിച്ചു പരാജയപ്പെടുന്നുവെങ്കിലും ലൂഷിയൻ,
റിക്വേം, പ്രസാധകൻ മാലിംഗോ എന്നിങ്ങനെ മൂന്നു പേരെയും
ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവർക്ക്
വൻ തുക ഇനാം പ്രഖ്യാപിക്കുകയും ചെയ്യുന്നത് മൂവരെയും ഒരു
ഒളിച്ചോട്ടത്തിലേക്ക് നയിക്കുന്നു. സിറ്റി സ്റ്റേറ്റിലെ ചൈനീസ് കേന്ദ്രത്തിൽ
അഭയം കണ്ടെത്തുന്ന മൂവരും വീണ്ടും പലായനം ചെ
യ്യേണ്ടി വരുന്നത് വർദ്ധിപ്പിച്ച ഇനാം അവിടത്തെ അന്തേവാസി
കളെ പ്രലോഭിപ്പിച്ചു തുടങ്ങുമ്പോഴാണ്.

മുജീലയുടെ പ്രതിഭ തിളങ്ങിനിൽക്കുന്നത് ഇതിവൃത്ത പരിച
രണം എന്നതിലേറെ, വിചിത്ര വിശേഷങ്ങളുള്ള, ഫിക്ഷന്റെ നേരിയ
ആവരണത്തിനപ്പുറം ആഫ്രിക്കൻ സാഹിത്യത്തിൽ തന്നെ
അത്രയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, വർത്തമാന കാല
കോംഗോ ജീവിതത്തിന്റെ യഥാതഥവും ഒപ്പം ദു:സ്വപ്‌നാത്മ
കവുമായ അന്തരീക്ഷത്തെ ഒപ്പിയെടുക്കുന്നതിലും, നോവലിനെ
ഒരു ശ്രാവ്യാനുഭവം കൂടിയാക്കുന്നതിലുമാണ്. ഭിന്നസ്വരങ്ങളുടെയും
താളങ്ങളുടെയും മേളനമാണ് നോവലിലെങ്ങും – റുംബ,
സാൽസ, ജാസ്, റോക്ക്, ഫ്യൂഷൻ സംഗീത ധാരകൾ മാത്രമല്ല യൂറോപ്യൻ
ക്ലാസിക്കൽ സംഗീതവും ഇഴകോർക്കുന്നുണ്ട് നോവലിൽ
എങ്ങും. സംഭാഷണങ്ങളും സംഭാഷണ ശകലങ്ങളും പലപ്പോഴും
അവയുടെ താളങ്ങളെയും ഈണങ്ങളെയും പ്രതിഫലി
പ്പിക്കുന്നതുകൊണ്ട് നോവലിൽ കണ്ണും കാതും പരസ്പരം വച്ചു
മാറുന്നുവെന്ന് ലിങ്ക്‌സ് കേലി നിരീക്ഷിക്കുന്നു. (M Lynx Qualey
– The National Arts & Life, March 28, 2016). മുജീലയുടെ ഭാഷയുടെ
സംഗീതത്തെ ഇംഗ്ലീഷിലേക്ക് മനോഹരമായി പരാവർത്ത
നം ചെയ്ത റോലാൻഡ് ഗ്ലേസറുടെ ഫ്രഞ്ച് ഭാഷയിൽ നിന്നുള്ള
മൊഴിമാറ്റത്തെ ‘ഒരു വൻ വിജയം’ എന്ന് അദ്ദേഹം വിശേഷിപ്പി
ക്കുന്നു.

Previous Post

നമ്പൂതിരീസ് ഉത്പന്നങ്ങള്‍ ഇനി മുതല്‍ മുംബയിലും 

Next Post

പലസ്തീൻ ജനതയുടെ ദുരന്ത ജീവിതം

Related Articles

വായന

സ്വാതന്ത്ര്യവും മാതൃത്വവും

വായന

കിഗാലിയില്‍ കേയ്ക്ക് പാകമാകുന്നു; പുതിയ ജീവിതവും

വായന

പുണ്യ നഗരിയുടെ പെണ്ണെഴുത്ത്

വായന

ഉഷ്ണരാശി: ചരിത്രത്തെ അഗാധമാക്കുന്ന നോവല്‍

വായന

ഗ്രേസി എസ്. ഹരീഷിന്റെ നോവലിനെക്കുറിച്ചു പറയുന്നു … മീശ മുളച്ചപ്പോൾ സംഭവിച്ചത്…

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഫസൽ റഹ്മാൻ

ടർക്കിഷ് നോവൽ: പതിതരുടെ...

ഫസൽ റഹ്മാൻ 

(ടർക്കിഷ് നോവലിസ്റ്റ് എലിഫ് ശഫാകിന്റെ ബുക്കർ പുരസ്‌കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 10 Minutes,...

കിന്റു: ദി ഗ്രേറ്റ്...

ഫസൽ റഹ്മാൻ 

(ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി കാത്തിരുന്ന നോവൽ, എന്നും 'ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ' എന്നും...

ബഹുരൂപ സംഘർഷങ്ങളുടെ യുദ്ധമുഖങ്ങൾ

ഫസൽ റഹ്മാൻ 

(സിംഹള - തമിഴ് സംഘർഷമായി പൊതുവേ മനസ്സിലാക്കപ്പെട്ട ശ്രീലങ്കൻ ആഭ്യന്തര യുദ്ധമുഖം അത്യന്തം ഹീനമായ...

പുണ്യ നഗരിയുടെ പെണ്ണെഴുത്ത്

ഫസൽ റഹ്മാൻ 

(അറബ് ബുക്കർ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ...

അയോബാമി അദേബായോ/ ഫസൽ...

ഫസൽ റഹ്മാൻ 

(പെണ്ണെഴുത്തിന് നൽകപ്പെടുന്ന വിഖ്യാതമായ ബെയ്‌ലി സാഹിത്യ പുരസ്‌കാരത്തിന്റെ (2017) അന്തിമ ലിസ്റ്റിൽ ഇടം പിടിച്ച...

നരഭോജികളും കോമാളികളും –...

ഫസൽ റഹ്മാൻ 

(എൻഗൂഗി വാ തിയോംഗോയുടെ ദി വിസാർഡ് ഓഫ് ദി ക്രോ എന്ന നോവലിനെ കുറിച്ച്)...

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങൾ

ഫസൽ റഹ്മാൻ 

പ്രഥമ നോവലിനുള്ള പാൻ ആഫ്രിക്കൻ പുരസ്‌കാരമായ എറ്റിസലാത് പ്രൈസ് (2015) നേടിയ യുവ കോംഗോലീസ്...

ഗ്രിഗോർ സാംസ തെരുവിലിറങ്ങുന്നില്ല

ഫസൽ റഹ്മാൻ 

(യുവ നൈജീരിയൻ നോവലിസ്റ്റ് എ. ഇഗോനി ബെരെറ്റ് രചിച്ച Blackass എന്ന നോവലിനെ കുറിച്ച്) ആ...

ബോധാബോധങ്ങളുടെ തീരം

ഫസൽ റഹ്മാൻ 

മുറകാമിയുടെ Kafka on the Shore എന്ന നോവലിനെ കുറിച്ച് 'ഒരു യഥാർത്ഥ പേജ്...

Fazal Rahman

ഫസൽ റഹ്മാൻ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven