• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ബോധാബോധങ്ങളുടെ തീരം

ഫസൽ റഹ്മാൻ August 22, 2017 0

മുറകാമിയുടെ Kafka on the Shore
എന്ന നോവലിനെ കുറിച്ച് ‘ഒരു
യഥാർത്ഥ പേജ് ടേണർ, ഒപ്പം എല്ലായ്‌പ്പോഴും
അതിഭൗതികമാനങ്ങളോടെ
മനസ്സിനെ വെല്ലുവിളിക്കുന്നതും’ എന്ന്
വിശേഷിപ്പിക്കുമ്പോൾ നോവലിന്റെ
മുറകാമി മാന്ത്രികതയുടെ ആഹ്ലാദ
കരമാം വിധം സങ്കീർണമായ ഇതി
വൃത്ത പ്രമേയധാരകളെയും അവയെ
കൂട്ടിയോജിപ്പിക്കുന്ന കലാവിരുതിനെ
യും തന്നെയാണ് ജോൺ അപ്‌ഡൈക്
സൂചിപ്പിക്കുന്നത്. (Subconscious Tunnesls – Haruki Murakami’s dreamlike new novel, The New Yorker, January, 24, 2005).

നഷ്ടപ്പെട്ട പ്രണയി
നികളെ തേടുന്ന നായക
കഥാപാത്രങ്ങൾ,
ലൈംഗിക കാര്യങ്ങളിൽ
സ്വതന്ത്ര സമീപന
ങ്ങളുള്ള സഹായികൾ,
യുദ്ധകാലത്തിന്റെ അസാധാരണ
ഭീകര ഭ്രമാത്മക
അനുഭവങ്ങളിലേക്കുള്ള
സൂചകങ്ങൾ, പോപ്
സംഗീതം-ജാസ്-വിസ്‌ക്കി
-കോഫീക്ലബ് അന്തരീക്ഷം, മനുഷ്യ
തുല്യ പ്രാധാന്യമുള്ള
പൂച്ചയും കാക്കയും
ഉൾപ്പെടെ വിചിത്ര
വിശേഷങ്ങളുള്ള ഇതര
ജീവികളുടെ സാന്നിദ്ധ്യം,
ജീവിച്ചിരിക്കുന്നവരുടെ
ലോകത്തിനും മരിച്ച
വരുടെ ലോകത്തിനും
ഇടയിൽ അങ്കലാപ്പുണ്ടാക്കുന്ന വിധം
നേർത്തുപോകുന്ന
അതിർവരമ്പ് അഥവാ
അതിന്റെ അഭാവം
തുടങ്ങിയ ‘മുറകാമി’
സ്വഭാവങ്ങൾ ‘കാഫ്ക’യിൽ
ഏറെ പ്രകടമാണ്.

മുറകാ മിയുടെ രചനകളിൽ
പൊതുവേ കാണപ്പെടുന്ന യഥാർത്ഥ-
അയഥാർത്ഥ-സ്വപ്നാത്മക-ഭ്രമാത്മക
സങ്കലനം അതിന്റെ കൂടിയൊരളവിൽ
നിറഞ്ഞു നിൽക്കു ന്നുണ്ട് അഞ്ഞൂ
റിലേറെ പുറങ്ങളിൽ വ്യാപിച്ചു കിടക്കു
ന്ന നോവലിന്റെ ഇതിവൃത്ത ഘട
നയിൽ. ആധുനികോത്തര ജാപ്പനീസ്
ചരിത്രത്തിന്റെ അതി സൂക്ഷ്മമായ ഘടകങ്ങൾ
മുറകാമിയുടെ നോവലുകളിൽ
അനുഭവവേദ്യമാണെങ്കിലും കെൻ
സാബുരോ ഒയേയെപ്പോലുള്ള എഴു
ത്തുകാരും വിമർശകരും പൂർവസൂരി
കളെ അപേക്ഷിച്ച് അവ അത്രതന്നെ
സാമൂഹ്യ ബോധം പ്രതിഫലിപ്പിക്കുന്ന
വ യ ല്ല എ ന്ന ന ി ര ീക്ഷണ ം ന ട
ത്തുന്നതിന് ഇത്തിരി കൃത്രിമം എന്നോ
കുറച്ചേറെ കല്പിതം (contrived) എന്നോ
തോന്നാവുന്ന അതി യാഥാർത്ഥ്യ വിഭാവനസ്വഭാവം
കാരണമായി ട്ടുമുണ്ട്.
മിഷിമയുടേയും തനിസാക്കിയുടേയും
റിയലിസ്റ്റ് സമീ പ ന ങ്ങ ളെക്കാൾ
കോബോ ആബേയുടെ സ്വപ്‌നത്മക,
സർ റി യലിസ്റ്റ് ശൈലി യോടാണ്
മുറകാമി അടുത്തു നിൽക്കുന്നതെന്നും
ജോൺ അപ്‌ഡൈക് നിരീക്ഷിക്കുന്നു.

ഓടിയൊളിക്കുകയോ, തേടിച്ചെ
ല്ലുകയോ?

ഒന്നിടവിട്ട അദ്ധ്യാ യങ്ങളിലൂടെ
സമാന്തരമായി മുന്നേറുകയും വളരെ
പതിയെ ഇഴ കോർക്കുകയും ഒരേ അന്ത്യ
ത്തിലേക്ക് യോജിക്കുകയും ചെയ്യുന്ന
രണ്ടു ഇതിവൃത്ത ധാരകളിലൂടെയാണ്
നോവൽ വികസിക്കുന്നത്. ആദ്യത്തേതി
ൽ ശരിയായ പേര് ഒരിക്കലും വെളിപ്പെ
ടുത്താതെ കാഫ്ക തമൂറയെന്നു സ്വയം
വിളിക്കുന്ന പതിനഞ്ചുകാരൻ- ‘ഈ
ഭൂഗോളത്തിലെ ഏറ്റവും മനക്കട്ടിയുള്ള
പതിനഞ്ചു വയസ്സുകാരൻ’ – ടോക്യോവിലുള്ള
തന്റെ സമ്പന്ന പശ്ചാത്ത
ലത്തിൽ നിന്ന് തന്റെ അച്ഛനും പ്രസിദ്ധ
ശില്പിയുമായ കൊയിചി തമൂറ നടത്തുന്ന
ഒരു ഈഡിപ്പൽ പ്രവചനത്തിൽ നിന്ന്
രക്ഷപ്പെടാനായി ഒളിച്ചു പോവുന്നു.
അവനു നാലു വ യ സ്സു ള്ളപ്പോ ൾ
ചേച്ചിയേയും കൂട്ടി വീട് വിട്ടുപോയ
അമ്മയും സഹോദരിയും അവന്റെ വിദൂരസ്മൃതി
മാത്രമാണ്. ജപ്പാനിലെ
ഏറ്റവും ചെറിയ ദ്വീപായ ഷികോ
കുവിലെ തകാമത്‌സൂവിലാണ് അവൻ
എത്തിച്ചേരുക. വഴിമധ്യേ സകൂറ എന്ന
ഇരുപതുകാരിയെ അവൻ പരിചയപ്പെ
ടുകയും ഒരു രാത്രി അവളുടെ അതിഥിയാവുകയും
ചെയ്യുന്നുണ്ട്. അവൾ തന്റെ
സഹോദരിയാവാം എന്ന് അവനൊരു
തോന്നലുണ്ട്. രാത്രിയുടെ ലൈംഗിക
ചോദനയുടെ പ്രലോഭനത്തിൽ അവളുമായുണ്ടാവുന്ന
ഭാഗിക വേഴ്ച, പിന്നീടുളവാക്കുന്ന
ധാർമിക അങ്കലാപ്പിനെ
തുടർന്ന് അവളോട് യാത്ര ചോദിക്കാതെ
അവൻ കട ന്നു കളയു ന്നു . അങ്ങ
നെയാണ് അവൻ ഉഭയ ലിംഗ വ്യക്തി
ത്വമുള്ള, അമിത രക്തസ്രാവ രോഗമുള്ള
(ഹീമോഫീലിയ) ഒഷിമയെന്ന സ്വകാര്യ
ലൈബ്രറി നടത്തിപ്പുകാരനെ/കാരിയെ
പരിചയപ്പെടുന്നതും ദുരൂഹ പശ്ചാത്ത
ലമുള്ള മിസ്. സെയ്കി എന്ന ലൈബ്രറി
ഉടമയെ കണ്ടെത്തുന്നതും. മുമ്പ് പ്രശ
സ്തയായ പാട്ടുകാരിയായിരുന്ന മിസ്.
സെയ്കിയുടെ പ്രസിദ്ധമായ ഗാന
മായിരുന്നു നോവലിന്റെ തലക്കെട്ടിന്റെ
ഉറവിടവും നോവലിലെ പ്രമേയങ്ങളിൽ
പലതിന്റെയും സൂചകവുമായ ‘കാഫ്ക
ഓൺ ദി ഷോർ’. മിസ്. സെയ്കിയുടെ
പതിനഞ്ചു വയസ്സിലെ പ്രത്യക്ഷത്തെ
ഉറക്കത്തിന്റെയും ഉണർവിന്റെയും
ദുരൂഹ മുഹൂർത്തങ്ങളിൽ കണ്ടുമുട്ടുന്ന
കാഫ്ക അവളോട് തീവ്രപ്രണയത്തിൽ
അകപ്പെട്ടു പോവുന്നു. മിസ്. സെയ്കി
അവന്റെ അമ്മയാവാം എന്ന തുറസ്സ്
നോവൽ തുടക്കം മുതലേ മുന്നോട്ടു
വയ്ക്കുന്നുണ്ട്, ഒരു ഘട്ടത്തിലും അത്
വാക്കുകളിൽ സ്ഥാപിക്കുന്നില്ലെങ്കിലും.

അനിയന്ത്രിതമായ ഒരാകർഷണത്ത
ൽഎന്നോണം അവരുമായി ആവർ
ത്തിച്ചുള്ള വേഴ്ചകളിലേക്ക് നീങ്ങുന്ന
കാഫ്ക, അച്ഛൻ തനിക്ക് വേണ്ടി
വിധിയുടെ ഒരു രാവണൻ കോട്ട
(labyrinth) പണിയുകയായിരുന്നു
എന്ന് മാത്രമല്ല കണ്ടെത്തുക; അതൊഴി
വാക്കാനല്ല, അതിലേക്കായിരുന്നു താൻ
ഓടി യ ടുത്തത് എന്നുകൂ ടിയാവും.
നോവലിന്റെ അന്ത്യത്തിൽ, പുരാണ
പ്രോക്തമായ മരിച്ചവരുടെ ലോകത്തെ
ഓർമിപ്പിക്കുന്ന നിഗൂഢവനാ ന്തർ
ഭാഗത്ത് കാഫ്ക കണ്ടുമുട്ടുന്ന മിസ്.
സെയ്കി ഏതാണ്ട് ഏറ്റുപറയുന്നുണ്ട്
അവനെ ഉപേക്ഷിച്ചത് ഒരു വലിയ
തെറ്റായിരുന്നു എന്ന്: ”കുറെ കാലം
മുമ്പ് ഞാൻ, ഒരിക്കലും കയ്യൊഴിയാൻ
പാടില്ലായിരുന്ന ചിലത് കയ്യൊഴിഞ്ഞു.
മറ്റെന്തിനെക്കാളും കൂടുതൽ ഞാൻ
സ്‌നേഹിച്ച ചിലത്. ഒരിക്കൽ അതെ
നിക്ക് നഷ്ടമ ാവും എന്ന് ഞാൻ
ഭയന്നിരുന്നു. അതുകൊണ്ട് ഞാനത്
സ്വയം വിട്ടുകളയേണ്ടതുണ്ടായിരുന്നു”.
എന്നാൽ അതിനോടകം അവർ മരിച്ചു
പോയിരുന്നു എന്നറിയുന്ന അനുവാ
ചകന് വാക്കു കളിലെ നിഗൂ ഢത
അപ്പോഴും വെല്ലുവിളി ഉയർത്തുകയും
ചെയ്യും.

മന്ദൻ/ അതീത സിദ്ധൻ

ജപ്പാനി ലെത്തിയ അമേ രിക്കൻ
അധിനിവേശ സൈന്യത്തിന്റെ രഹസ്യ
രേഖകളിലുള്ള ഒരു സംഭവവിവരണ
ത്തോടെയാണ് രണ്ടാമത് ഇതിവൃ
ത്തധാര നോവലിൽ സന്നിവേശിപ്പിക്ക
പ്പെടുന്നത്. 1944-ലെ ബോംബു വർ
ഷത്തിന്റെ സന്ദർഭത്തിൽ ഷികോകു മലയോരങ്ങളിൽ
ഭക്ഷണാവശ്യാർത്ഥം കൂൺ പറിക്കാൻ പോയ പതിനാറ് ജൂനിയർ
സ്‌കൂൾ വിദ്യാർത്ഥികളും അവരുടെ അ
ദ്ധ്യാപികയും നേരിടേണ്ടി വന്ന വിചി
ത്രമായ ഒരു യു. എഫ്. ഓ. (unidentified flying object) അനുഭവത്തെ തുടർന്ന്
മുഴുവൻ കുട്ടികളും ബോധരഹിതരാ
വുകയും മണിക്കൂറുകൾക്ക് ശേഷം ഒരാളൊഴിച്ച്
മറ്റെല്ലാവരും ഒന്നും സംഭ
വിക്കാത്ത മട്ടിൽ ജീവിതത്തിലേക്ക് തിരി
ച്ചെത്തുകയും ചെയ്ത സംഭവത്തെ
കുറിച്ച് രഹസ്യ രേഖ കളിൽ സൂച
നയുണ്ട്. എന്നാൽ അദ്ധ്യാപിക വേറെ
ചിലത് സൂചിപ്പിക്കുന്നു. യുദ്ധരം
ഗത്തേക്ക് പോ യ ഭർത്താവിനെ
കുറിച്ചുള്ള ഓർമകൾ പതിവില്ലാത്ത
വിധം ലൈംഗിക ഉത്തേജനവും രതി
മൂർച്ചയും ഉണ്ടാക്കിയ ആ ദിനത്തെ
ക്കുറിച്ച് ടീച്ചർ എഴുതുന്നുണ്ട്. കുട്ടികൾ
കൂൺസംഭരണത്തിൽ മുഴുകുന്നതിനിടെ
അപ്രതീക്ഷിതമായി മാസമുറയുടെ ഒരു
വലിയ ഒഴുക്ക് സംഭവിക്കുതിനാൽ, കയ്യി
ലുണ്ടായിരുന്ന ടവൽ കൊണ്ട് ആവും
വിധം ദേഹശുദ്ധി വരുത്തി ആ ടവൽ
കുട്ടികൾ കാണാതെ ഒളിപ്പിച്ചു വച്ച യുവതിയായ
ടീച്ചർ ഞെട്ടിപ്പോവുന്നത്
തീണ്ടാരിത്തുണിയുമായി അടുത്തെ
ത്തുന്ന ബാലനെ കാണുമ്പോഴാണ്.
അങ്കലാപ്പിന്റെ മൂർദ്ധന്യത്തിൽ സ്വയം
മറന്ന് അവൾ അവനെ വീണ്ടും വീണ്ടും
പ്രഹരിക്കുന്നു. അവർ സ്വബോധ
ത്തിലേക്ക് തിരിച്ചെത്തുമ്പോൾ അവൻ
ബോധരഹിതനാണ്.

മുറകാമി കൃതികളിൽ
പൊതുവായി കാണപ്പെടുന്ന
കൂട്ടിമുട്ടാത്ത അറ്റങ്ങൾ ‘കാഫ്
ക്ക’യിൽ വിമർശകരുടെ
ധൈഷണിക കായിക
ബലത്തെ വെല്ലുവിളിച്ചു
ധാരാളമായി ചിതറിക്കി
ടപ്പുണ്ട്. ഹംഫ്രി
ബോഗാർട്ടിന്റെ കടുത്തു
പോയ (ദടറഢഠമധഫണഢ)
നിസ്സംഗരും വികാരാവേശം
കാണിക്കാത്തവരുമായ കഥാപാത്രങ്ങളെ
പോലെ, അവരുടെ പ്രായമെത്തിയിട്ടി
ല്ലെങ്കിലും, യൗവനാരംഭത്തിലോ
കൗമാരത്തിലോ ഉള്ള ഏതാണ്ട് അനാഥരായ
കഥാപാത്രങ്ങൾ സ്വാഭാവി
കമായി സാദ്ധ്യതയില്ലാത്ത
ലൈംഗികാനുഭവങ്ങളുടെ
ധാരാളിത്തത്തിലേക്കു കടന്നു
വരുന്നത് എഴുത്തുകാരന്റെ
ഒരു ഭാവനാത്മക സംതൃപ്തി
തേടൽ (vicarious pleasure)
ആവാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഈ പുരാവൃത്തം
ഒട്ടും വിശദീകരിക്കുകയല്ല, കാര്യങ്ങൾ
കൂടുതൽ ദുരൂഹമാക്കുകയാണ് താനും.
അന്ന് ദിവസങ്ങളോളം ബോധരഹിതനായിപ്പോയ
കുട്ടിക്ക് പിന്നീട് എന്ത്
സംഭവിച്ചു എന്ന സമസ്യയിലേക്ക് വായനക്കാർ
കടന്നു ചെല്ലുന്നു. സുതോറു നകാത്ത ജീവിതത്തിലേക്ക് തിരിച്ചു വ
ന്നത് പഴയതെല്ലാം മറന്ന ഒരു മന്ദബുദ്ധി
യായിട്ടാണ്. പൂച്ചകളുമായി സംസാരി
ക്കാനുള്ള വിശേഷ സിദ്ധി അവനു പകരമായിക്കിട്ടുകയും,
കാലാന്തരത്തിൽ കാണാതാവുന്ന പൂച്ചകളെ കണ്ടെത്തി
ഉടമകൾക്ക് തിരിച്ചേല്പിക്കുന്നതിൽ
അവനൊരു വിദ ഗ്ദൻ ആയിത്തീ
രുകയും ചെയ്യുന്നു. അഞ്ചു പതിറ്റാണ്ടുകൾക്കു
ശേഷം തന്റെ ജോലിക്കിടെയാണ് ജോണീവാക്കർ അയാളെ
തന്റെ സ്വന്തം അന്തകനാവുകയെന്ന
ദൗത്യം ഏ ല്പ ിക്കു ന്നത് .

‘എന്നെകൊല്ലുക, ഇല്ലെങ്കിൽ ഞാൻ (നീഅന്വേ
ഷിക്കുന്ന) പൂച്ചയെ കൊല്ലും!’ എന്ന്
അയാളെക്കൊണ്ട് അത് ചെയ്യിക്കു
കയാണ് . പര സ് പ ര മ റി യാ തെ
യെങ്കിലും ഏതോ അബോധ നിയന്ത്ര
ണത്തിലൂടെ നകാത്തയെ ഉപയോഗിച്ച്
കാഫ്ക തന്റെ അച്ഛനെ കൊല്ലുക
യായിരുന്നോ? അതോ/ അഥവാ താൻ
നടത്തിയ ഈഡിപ്പൽ പ്രവചനത്തിന്റെ
ആദ ്യ ഭ ാ ഗ ം േജോണീവാക്കറയ
കൊയീച്ചി തമുറ സാധിച്ചെടുക്കുക
യായിരുന്നോ? സാത്വികനായ നകാത്ത
എന്ത് സംഭ വി ച്ചു വെന്ന റിയാതെ
ചെയ്തു പോയ കൊല പാതകം
പോലീസിൽ അറിയിക്കുന്നുണ്ടെങ്കിലും
അയാളെ ആരും ഗൗരവമായി എടുക്കു
ന്നതേയില്ല. പിതാവി ന്റെ കൊലപാതകവുമായി
ബന്ധപ്പെട്ടു സംഭവത്തിനു
തൊട്ടു തലേന്ന് മുതൽ കാണാതാവുന്ന
കാഫ്കയെ തേടി പോലീസ് എത്തുമെ
ന്നറിവാകുന്ന തോടെ ഒഷിമ അവനെ
തന്റെ മലയോര ഒഴിവുകാല വസതി
യിലേക്ക് മാറ്റിപ്പാർപ്പിക്കുന്നു. നകാത്ത
യാവട്ടെ, ഏതോ ദുരൂഹ ചോദ ന
യാലെന്നോണം ഹോഷിനോയെന്ന
ട്രക്ക് ഡ്രൈവറോടൊപ്പം പടിഞ്ഞാറോട്ട്
തകാമത് സൂവിലേക്ക് യാത്ര തിരിക്കു
ന്നു. പരമ്പരാഗത കുറ്റാ ന്വേഷണ
കഥയിലെ കള്ളനും പോലീസും പാരഡിയിൽ
നിന്ന് വ്യത്യസ്തമായി ഇപ്പോൾ
ഇരുവരും ഒരേ കുറ്റത്തിന്റെ പേരിൽ േവട്ട
യാടപ്പെട്ടു പരസ്പരമറിയാതെ ഒരേ
പാതയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ
മു ന്നോ ട്ട ു പോകു ന്നു. തകാമത് സൂവിലാണ് നോവലി ന്റെ ഇ ര ുധാരകളും കൂട്ടിമുട്ടുക.

ബോധാബോധങ്ങളുടെ മിസ്റ്റിക്
തീരങ്ങൾ

നകാതയുടെ പാത്രസൃഷ്ടിയിലെ
മിസ്റ്റിക് പരിവേഷം പക്ഷെ ആത്മീയ
ജാർഗണുകളി ലേക്ക് ഒരു ഘട്ടത്തിലും
കടക്കുന്നില്ല. ഒത്‌സു കോ എ ന്ന
പൂച്ചയുടെ നിരീക്ഷണത്തിൽ ബുദ്ധിശ
ക്തി കുറഞ്ഞവൻ എന്നതല്ല ‘കട്ടി
കുറഞ്ഞ നിഴലുള്ളവൻ’ എന്നതാണ്
നകാത്തയുടെ പ്രശ്‌നം. തന്നെ കുറിച്ചു
പേര് പറഞ്ഞു മാത്രം സംസാരിക്കുകയും
(‘നകാത്ത അത്ര മിടുക്കനല്ല’, ‘ഇടതു
വശവും വലതു വശവും നകാത്തയ്ക്ക്
തിരിച്ചറിയാം’, ‘നകാത്തയ്ക്ക് ഗവർ
ണറുടെ സബ് സിറ്റി (സബ്‌സിഡി)
ഉണ്ട്’) നന്നായി ഭക്ഷണം കഴിക്കുകയും
ദിവസങ്ങളോളം അല്ലലേതും കൂടാതെ
ഉറങ്ങുകയും ചെയ്യുന്ന അയാൾക്ക് പൂച്ച
കളോട് മാത്രമല്ല, ദുരൂഹ ശക്തികളുള്ള
ശിലകളോടും സംസാ രിക്കുവാനും
ആകാശത്തു നിന്ന് മത്സ്യവൃഷ്ടിയും
അട്ടകൾ മഴയായ് പതിക്കുന്നതും സ്വപ്നദർശന
രൂപത്തിൽ പ്രവചിക്കാനും
കഴിയും; അതെങ്ങനെയാണെന്നോ
എന്താണ് അർത്ഥമാക്കുന്നത് എന്നോ
വിശദീകരിക്കാൻ കഴിയില്ലെങ്കിലും.
നകാത്താ ഹോഷിനോ ചങ്ങാത്ത
ത്തിൽ ഡോൺ ക്വിക്‌സോട്ട് സാങ്കോ
പാൻസാ ബന്ധത്തിന്റെ വിദൂര സമാനതകൾ
ആരോ പി ക്കാ വുന്നതാണ്.

മറ്റൊരു മാരത്തോൺ ഉറക്കത്തിനു
(sleepethon) മദ്ധ്യേ നിശ്ശബ്ദം, ശാന്ത
മായി അയാൾ ജീവൻ വെടിയുന്നതും
തികച്ചും യോജിച്ച നിലയിൽ തെന്ന.
ജോണവാക്കർ/കൊയീച്ചി തമൂറയുടെ
മരണം അയാളുടെ കൈ കൊണ്ടായി
രുന്നു എന്ന് നിയമ പാലകർക്ക് ഏതാണ്ട്
ഉറപ്പായിരുന്നു എന്നത്, കൗമാരക്കാ
രനായ കാഫ് കയുടെ ജീവിതം വഴിമുട്ടേ
ണ്ടതില്ല എന്ന ശുഭസൂചനയും നൽകു
ന്നുണ്ട്. നോവലിന്റെ ഒടുവിൽ, ആത്മാവുകളുടെ
ലോകത്തുനിന്ന് ‘ഇതല്ല
നിന്റെ ലോകമെന്നും നീതിരിച്ചു
പോവണമെന്നും ഇനിയും മുന്നോട്ടു
പോകണമെന്നും നീഎന്നെ ഓർമി
ക്കുവോളം മറ്റ് ആരു തന്നെ മറക്കുന്നതും
തനിക്ക് പ്രശ്‌നമല്ലെന്നും’ കാഫ്കയെ
തിരിച്ചയയ്ക്കുന്ന മിസ്. സെയ്കിയുടെ
ആത്മാവ് അതേ ശുഭചിന്തയുടെ ഭാവി
യിലേക്കാണ് അവനെ പ്രചോദിപ്പിക്കു
ന്നതും. തിരിഞ്ഞു നോക്കാതെ തിരിച്ചു
പോവണമെന്ന ഓർഫിയൂസ് സമാന
നിബന്ധനയോടെ തന്റെ വഴികാട്ടി
കൾക്ക് പിന്നിൽ കുതിക്കുമ്പോഴും പഴയ
പതിനഞ്ചുകാരി പ്രണയത്തെ ഇനി
യൊരിക്കലും കാണാനായേക്കില്ലല്ലോ
എന്ന് ശങ്കിക്കുകയും അവിടെത്തെന്ന
നിന്ന് പോകാനുള്ള ആന്തരിക പ്രലോ
ഭനം ശക്തമാവുകയും ചെയ്യുമ്പോഴും
അമ്മ/മാതൃസ്ഥാനീയയുടെ പ്രാർത്ഥന
ത െന്നയാണ് ഒടുവി ൽ അവനിൽ
ജയിക്കുക.
ബോധാബോധങ്ങളെ നിരീക്ഷണ
വ ി േധ യ മ ാ ക്ക ു ന്ന േന ാ വ ല ി സ്റ്റ ്
നോവലിൽ ചെയ്യുന്നത് തന്നെയാണ്
കാഫ്ക തന്റെ സ്വത്വത്തെ കണ്ടെത്താൻ
വേണ്ടി ചെയ്യുന്നതും എന്ന് നിരീക്ഷിക്ക
പ്പെട്ടിട്ടുണ്ട്. (Into the Labyrinth: The Dream Logic of Kafka on the Shore – Joy Medas, Steppenwolf;
2008-2009, Vol 1).

നോവലിൽ ഒ ര ി ട ത്ത ് ല ാ ബ ി ര ി ന്ത ് എ ന്ന
സങ്കല്പത്തിന്റെ ഉത്ഭവത്തെ കുറിച്ച്
ഒഷിമ കാഫ്കയോട് പറയുന്നുണ്ട്:
‘അത് പുരാതന മേസോപ്പോട്ടേമിയായി
ൽ ആയിരുന്നു. അവർ മൃഗങ്ങളുടെ കുട
ൽമാല പുറ ത്തെടുത്തു, എനിക്ക്
തോന്നുന്നു, ചിലപ്പോൾ മനുഷ്യന്റെ
കുടൽമാലയും. എന്നിട്ട് ആ രൂപം ഭാവി
പ്രവ ചി ക്കാനായി ഉപ യോഗിച്ചു…
അപ്പോൾ ലാബിരിന്ത് എന്നതിന്റെ
പൂർവരൂപം, ഒറ്റവാക്കിൽ, ഗട്ട്‌സ് (ഉള്ളി
ലുള്ളത്/ ചങ്കുറപ്പ് ) എന്നതാണ്. എന്ന്
വച്ചാൽ, ലാബിരിന്ത് എന്നതിന്റെ തത്വം
നിന്റെ ഉള്ളിൽ തന്നെയാണ്. അത്
പുറത്തുള്ള ലാബി രിന്തുമായി ഇഴ
കോർക്കുന്നു’. കൊയിചി തമൂറയുടെ
ഏറ്റവും പ്രസിദ്ധമായ ശില്പത്തിന്,
പുരാണപ്രോക്തമായ ക്രീറ്റൻ ലാബി
രിന്തിന്റെ മാതൃകയിൽ, ലാബിരിന്ത്
എന്നാണ് പേര്. ജോണീവാക്കർ ആയി
തന്നെ വധിക്കാൻ നകാത്തയെ നിർബ
ന്ധിതനാക്കുമ്പോൾ എങ്ങനെയാണ്
കുടൽമാലയെ തലങ്ങും വിലങ്ങും നുറു
ക്കിക്കളയുക എന്ന് അയാൾ നിർദേ
ശിക്കുന്നുണ്ട്. വനാന്തർഭാഗത്തു വച്ച്
രണ്ടു യോദ്ധാക്കളെ യോദ്ധാക്കളെ
പിന്തുടരുമ്പോൾ ബയനറ്റ് കൊണ്ട്
ശത്രുവിന്റെ കുടൽമാലയെ അതേ
പോലെ നുറുക്കിക്കളയേണ്ടതിന്റെ
ആവശ്യകതയെ കുറിച്ച് അവർ കാഫ്കയോടും
പറയുന്നുണ്ട്. അതു മാത്രമാണ് അതിജീവിക്കാൻ ഉള്ള മാർഗം,
അല്ലെങ്കിൽ ശത്രു നിങ്ങളോട് അത്
ചെയ്യും.’എെന്ന കൊല്ലുക, ഇല്ലെങ്കിൽ
അത ് പ ൂ ച്ച യ ്ക്ക് ക ട്ട ും ‘ എന്ന്
ജോണീവാക്കർ പറയുന്ന കൊലയും
നിഗ്രഹവും അതിജീവനത്തിന്റെ ഏകസൂത്രവാക്യമാവുന്ന
അതേ സമവാക്യം.

ആധുനിക ജീവിതത്തിന്റെ
മുഖം നഷ്ടപ്പെട്ട ശൂന്യതയെ
കുറിച്ച് ഒഷിമ പറയുന്നുണ്ട്: ”
സ്വവർഗാനുരാഗികൾ, ലെസ്ബിയൻ
രീതിക്കാർ, സധാരണ
അഭിരുചിക്കാർ, ഫെമിനി
സ്റ്റുകൾ, ഫാഷിസ്റ്റ് പന്നികൾ,
കമ്മ്യൂണിസ്റ്റുകാർ, ഹരേ കൃഷ്ണക്കാർ
അവരൊന്നും
എനിക്ക് പ്രശ്‌നമല്ല. അവർ
ഏതു ബാനർ ഉയർത്തുന്നു
എന്നതും എനിക്ക് പ്രശ്‌നമല്ല.
പക്ഷെ എനിക്ക് പൊള്ളമനുഷ്യരെ
ഉൾക്കൊള്ളാൻ
ആവില്ല”.

യ ു ദ്ധ ത്ത ി ൽ ്രപ േയ ാ ഗ ി ക്ക ു ന്ന
ഒരേയൊരു തന്ത്രവും ഇതാണെന്നും
ഇ ത ി ന പ്പ ു റ ം ഒ ന്ന ു മ ി െല്ല ന്ന ു ം
ജോണീവാക്കർ നകാത്തയെ ഓർമി
പ്പിക്കു ുണ്ട് . അച്ഛനെ താനായി ട്ട ു
വധിച്ചുവോ ഇല്ലെയോ എന്ന കാഫ്
കയുടെ അങ്കലാപ്പ് ബോധത്തിന്റെയും
അബോ ധ ത്തിന്റെയും ഇടയിലെ
നേർത്ത അതിർ വ രമ്പി ൽ കുരു
ങ്ങിപ്പോവുന്ന ഒരു യുങ്ങിയൻ (Karl Jung) സംത്രാസമാ യിക്കാണാം.
നോവലിന്റെ തലക്കെട്ടിലെ ‘തീരം’
ബോധവും അബോധവും സന്ധിക്കുന്ന
ഇടമായി കാണാമെന്ന് നോവലിസ്റ്റ്
സ്വയം നിരീക്ഷിച്ചിട്ടുണ്ട്. എല്ലാവരും
ആ അതിർവരമ്പിൽ ആണെന്നും ഒട്ടുമി
ക്കയാളുകളും ഈ രണ്ടു ലോകങ്ങളിൽ
ഒരേസമയം കാൽ വച്ചു നിൽക്കുന്ന
വ ര ാ ണെ ന്ന ും അ േദ്ദ ഹ ം ക ൂ ട്ട ി
ച്ചേർക്കുന്നു. സ്വത്വാന്വേഷണം എന്ന
പ്രക്രിയ വിഷമകരവും അപകടകര
വുമായ ഒന്നാണ്. ‘കൊടുങ്കാറ്റു നിന്റെ
ഉള്ളിൽ തെന്നയാണ്’ എന്ന കാകനെന്ന
പയ്യന്റെ ആദ്യ മുന്നറിയിപ്പ് അത് തെ
ന്നയാണ് സൂചിപ്പിക്കുന്നതും. ക്രീറ്റൻ
ലാബിരിന്തിന്റെ നിഗൂഢമായ അന്തർ
ഭാഗത്ത് ഒളിച്ചിരിക്കുന്ന മിനോട്ടോ
റിനെയെന്ന പോലെ തന്റെ ഉള്ളിലെ
ഹിംസ യുടെയും വന്യമായ രതി
വാഞ്ഛയുടെയും ഭൂതാ വേശത്തെ
കൗമാരക്കാരന് മറികടക്കേണ്ടതുണ്ട്.

മുറകാമി തീരങ്ങളിലെ നിഴലും
വെളിച്ചവും

വ്യക്തികൾ തങ്ങളിൽ നിന്ന് തെന്ന
ഇറക്കിവിടുന്ന/ ഇറങ്ങിപ്പോവുന്ന
തങ്ങളുടെ പ്രതിസ്വരൂപങ്ങൾ/ ആത്മരൂപങ്ങൾ,
യാഥാർത്ഥ/ സ്വപ്നാത്മക
രൂപങ്ങൾ (spirit projections) ആയി
കാണപ്പെടുകയും പെരുമാ റുകയും
ജീവിക്കുന്ന വ്യക്തികൾ എന്ന പ്രതീതി
സൃഷ്ടി ക്കു ക യ ും െച യ്യ ുന്നതി ന ്
നോവലിൽ വേറെയും ഉദാഹരണങ്ങൾ
ഉണ്ട്.

‘ഗെൻജിയുടെ കഥ’ പോലുള്ള
ജ ാ പ്പ ന ീസ് ഇ ത ി ഹാ സ ങ്ങള ിൽ കാണാവുന്ന ഈ അതീന്ദ്രിയാനുഭവം മുറകാമിയിൽ
ഏറെ പ്രകടവുമാണ്. കാഫ്കയുടെ
സ്വന്തം സാമൂഹ്യ ബോധമായി
(super ego) ഇടയ്ക്കിടെ പ്രത്യക്ഷ
പ്പെടുകയും സഹോദരി/സഹോദരീതുല്യയായ
സകൂറയുമായി ഒരു സ്വപ്‌നാനുഭവ
ബാലാൽക്കാരത്തിലേക്ക് കട
ക്കുമ്പോൾ രൂക്ഷമായി താക്കീത് ചെയ്യു
ന്നതുൾപ്പെടെ അവന്റെ പ്രവൃത്തികളെ
കുറിച്ച് നിശിതമായ നിരീക്ഷണങ്ങൾ നട
ത്തുകയും നോവലിന്റെ ഒടുവിൽ തന്റെ
പക്ഷിസ്വരൂപം തികച്ചും വ്യക്തമാ
ക്കുകയും ചെയ്യുന്ന ‘കാകനെന്ന് പേരുള്ള
പയ്യൻ (The Boy Named Crow)’, ചെക്ക്
ഭാഷയിൽ കാഫ് ക എന്ന പദത്തിന്
കാക്ക(crow) എന്നാണർത്ഥം എന്നതും
പ്രസക്തമാണ്, കൊയിചി തമൂറയുടെ
തന്നെ ആത്മസ്വത്വമായേക്കാവുന്ന,
പുല്ലാങ്കുഴൽ നിർമിക്കാനായി പൂച്ച
കളുടെ ആത്മാവുകൾ ശേഖരിക്കാൻ വേണ്ടി അവയെ കൊന്നൊടുക്കുന്ന
ജോണീവാക്കർ, കെന്റക്കി ഫ്രൈഡ്
ചിക്കൻ സ്ഥാപകൻ കേണൽ ഹാർലാന്റ്
സാന്റെ ഴ്‌സിന്റെ രൂപത്തിൽ പ്രത്യ
ക്ഷപ്പെടുന്ന ‘ഒരു ആശയം’ മാത്രമായ
‘ദൈവവും ബുദ്ധനും അല്ലാത്ത’
കേണൽ സാന്റെഴ്‌സ് എന്ന പിമ്പ്,
രണ്ടാം ലോക യുദ്ധത്തിൽ അപ്രത്യക്ഷ
ര ാ വ ു ക യ ു ം പ ി ന്ന ീ ട ് ്രപ ാ യ ം
ബാധിക്കാതെ കാലത്തിൽ ഉറഞ്ഞുപോയതായി
തോന്നിക്കുകയും ‘കാലം ഒരു
ഘടകമേയല്ലാത്ത’ ദുരൂഹ വനാന്ത
രത്തിൽ ഇപ്പോൾ കാഫ് കയെയും
മുമ്പൊരിക്കൽ ഒഷിമയുടെ സഹോദ
രനെയും വഴി നടത്തുകയും ചെയ്യുന്ന
രണ്ടു യോദ്ധാ ക്കൾ, മരിച്ചവരുടെ
ലോക ത്തെ ഓർമിപ്പിക്കുന്ന വനാന്തർ
ഭാഗത്ത് അവൻ കണ്ടുമുട്ടുന്ന പഴയ
പ്രണയിനി പതിനഞ്ചുകാരി, പിന്നീട്
അവിടെ വച്ചുതന്നെ കണ്ടു മുട്ടുന്ന മിസ്.
സെയ്കി, ആത്മാവുകളുടെ ഓർമകളും
അനുഭവങ്ങളും പങ്കിടുന്ന പൂച്ചകൾ
തുടങ്ങി ജീവി തത്തെയും, നിദ്രാ ട
നത്തെയും മരണാനന്തരത്തെയും കൂട്ടി
ക്കുഴയ്ക്കുന്ന ‘ഡാന്റെസ്‌ക് (Dantesque)’
ഫാന്റസിയായി ‘തീരത്തിരിക്കുന്ന കാഫ്ക’യെ
കാണാവുന്നതാണ്. കാഫ്ക
യെന്ന പേര് തന്നെയും അവൻ കണ്ടെ
ത്തുകയായിരുന്നോ അതോ ആ പേര്
അവനെ കണ്ടെത്തുകയായിരുന്നോ
എന്ന് തീർത്തുപറയാനാവില്ല. മിസ്.
സെയ്കി അവരുടെ പാട്ടിന്റെ വരികൾ
കുറിക്കുന്നതും അത് ആ പേരിനെ കേന്ദ്രീ
കരിച്ചാവുന്നതും ഈ സൂചനയാണ് ന
ൽകുക.

മുറകാമി കൃതികളിൽ പൊതുവായി
കാണപ്പെടുന്ന കൂട്ടിമുട്ടാത്ത അറ്റങ്ങൾ
‘കാഫ് ക്ക’യിൽ വിമർ ശ കരുടെ
ധൈഷണിക കായിക ബലത്തെ വെല്ലുവിളിച്ചു
ധാരാളമായി ചിതറിക്കിടപ്പുണ്ട്.
ഹംഫ്രി ബോഗാർട്ടിന്റെ കടുത്തു പോയ
(hard boiled) നിസ്സംഗരും വികാ
രാവേശം കാണിക്കാത്തവരുമായ കഥാപാത്രങ്ങളെ
പോലെ, അവരുടെ പ്രായമെത്തിയിട്ടില്ലെങ്കിലും,
യൗവനാരംഭത്തിലോ കൗമാ രത്തിലോ ഉള്ള
ഏതാണ്ട് അനാഥരായ കഥാപാത്രങ്ങൾ
സ്വാഭാവികമായി സാദ്ധ്യതയില്ലാത്ത
ലൈംഗികാനുഭവങ്ങളുടെ ധാരാളിത്ത
ത്തിലേക്കു കടന്നു വരുന്നത് എഴുത്തുകാരന്റെ
ഒരു ഭാവനാത്മക സംതൃപ്തി
തേടൽ (vicarious pleasure )
ആവാമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
നഷ്ടപ്പെട്ട പ്രണയിനികളെ തേടുന്ന
നായക കഥാപാത്രങ്ങൾ, ലൈംഗിക
കാര്യങ്ങളി ൽ സ്വതന്ത്ര സമീപന
ങ്ങളുള്ള സഹാ യികൾ, യുദ്ധകാ
ലത്തിന്റെ അസാധാരണ ഭ ീകര
ഭ്രമാത്മക അനു ഭവങ്ങളി ലേക്കുള്ള
സൂചകങ്ങൾ, പോപ് സംഗീതം-ജാസ്-
വിസ്‌ക്കി-കോഫീക്ലബ് അന്തരീക്ഷം,
മനുഷ്യ തുല്യ പ്രാധാന്യമുള്ള പൂച്ചയും
കാക്കയും ഉൾപ്പെടെ വിചിത്ര വിശേഷ
ങ്ങളുള്ള ഇതര ജീവികളുടെ സാന്നിദ്ധ്യം,
ജീവിച്ചിരിക്കുന്നവരുടെ ലോകത്തിനും
മരിച്ചവരുടെ ലോകത്തിനും ഇടയിൽ
അങ്കലാപ്പുണ്ടാക്കുന്ന വിധം നേർത്തു
പോകുന്ന അതിർ വരമ്പ് അഥവാ
അതിന്റെ അഭാവം തുടങ്ങിയ ‘മുറകാമി’
സ്വഭാവങ്ങൾ ‘കാഫ്ക’യിൽ ഏറെ പ്രകടമാണ്.

നിത്യജീവിത യാഥാർത്ഥ്യങ്ങ
ളുമായി മുറകാമി അധികമൊന്നും
മുഖാമുഖം നടത്തുന്നില്ലെന്ന് വിമർശി
ക്കപ്പെട്ടിട്ടുണ്ടെങ്കിലും തീവ്രസാമൂഹ്യനി
രീക്ഷണങ്ങളുടെ പ്രതിഫലനങ്ങൾ
നോവലിലുണ്ട് എന്നും കാണാം.
ആധുനിക ജീവി തത്തിന്റെ മുഖം
നഷ്ടപ്പെട്ട ശൂന്യതയെ കുറിച്ച് ഒഷിമ
പറയുന്നുണ്ട്: ”സ്വവർഗാനുരാഗികൾ,
ലെസ് ബിയൻ രീതിക്കാർ, സധാരണ
അഭി രുചിക്കാർ, ഫെമിനിസ്റ്റുകൾ,
ഫാഷിസ്റ്റ് പന്നികൾ, കമ്മ്യൂണിസ്റ്റുകാർ,
ഹരേ കൃഷ്ണക്കാർ അവരൊന്നും
എനിക്ക് പ്രശ്‌നമല്ല. അവർ ഏതു
ബാനർ ഉയർത്തുന്നു എന്നതും എനിക്ക്
പ്രശ്‌നമല്ല. പക്ഷെ എനിക്ക് പൊള്ളമനുഷ്യരെ
ഉൾക്കൊള്ളാൻ ആവില്ല”.

ജോണീവാക്കറായ കൊയിചി
തമൂറ യുദ്ധത്തിന്റെ രക്തപങ്കില വഴി
കളുടെ നൃശംസമായ അനിവാര്യതയെ
കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങൾ,
രണ്ടു യോദ്ധാക്കൾ പ്രതിഫലിപ്പിക്കുന്ന
ചരിത്രത്തിന്റെ പാഴ്‌വേലയായിപ്പോയ
കുരുതികളെ കുറിച്ചുള്ള ചിന്തകൾ
തുടങ്ങി ശേണൽ സാന്റെഴ്‌സ് തന്റെ
ഒന്നിനെ യും കൂസാത്ത (irreverent)
സിനിസിസത്തിലൂടെ നടത്തുന്ന
സാമൂഹ്യ വിചാരണ വരെ ഇതോട്
ചേർത്തു കാണാം:

‘നോക്കൂ ദൈവം മനുഷ്യരുടെ
മനസ്സിൽ മാത്രമേ നില നിൽക്കുന്നുള്ളൂ.
വിശേഷിച്ചും ജപ്പാനിൽ, ദൈവമെന്നത്
എല്ലായ്‌േപാഴും ഒരു ഇലാസ്തിക ആശയമായിരു
ന്നു. യുദ്ധാ നന്തരം എന്ത്
പറ്റിയെന്നു നോക്കൂ. ഡഗ്ലസ് മെക്
ആർതർ ദിവ്യനായ ചക്രവർത്തിയോടു
കല്പിക്കുന്നു ദൈവമാകുന്നത് നിർ
ത്താൻ; അതദ്ദേഹം അനുസരിക്കുന്നു,
താൻ ഒരു സാധാരണ പൗരൻ മാത്രമാണെന്ന്
ഒരു പ്രസംഗം നടത്തിക്കൊണ്ട്.

അതു കൊണ്ട് 1946-നു ശേഷം അയാൾ
പിന്നീട് ദൈവമായിട്ടേയില്ല. ജാപ്പനീസ്
ദൈവങ്ങൾ അങ്ങനെയാണ്, അവരെ
ഒടിച്ചു മടക്കാം, പരുവപ്പെടുത്താം.
ഏതോ അമേ രി ക്ക ക്കാരൻ വില
കുറഞ്ഞ പൈപ്പിൽ ചവച്ചുപിടിച്ച്
മാന്ത്രിക വാക്യത്തോടെ പറയുന്നു:
‘ഉം.. മാറ്റിക്കോ… പിന്നെ ദൈവം
ദൈവമല്ല. ശരിക്കുമൊരു ആധുനി
കോത്തര സംഗതി.

Related tags : BooksFazal RahmanKafka on the ShoreMurakami

Previous Post

പകിസ: പ്രണയദുരന്തത്തിന്റെ അഭ്രകാവ്യം

Next Post

അതിർത്തികൾ

Related Articles

വായന

തല കീഴായി കെട്ടി ഉണക്കിയ പൂവുകൾ ജീവിതങ്ങളും…

വായന

ഗ്രേസി എസ്. ഹരീഷിന്റെ നോവലിനെക്കുറിച്ചു പറയുന്നു … മീശ മുളച്ചപ്പോൾ സംഭവിച്ചത്…

വായന

ഗൂഢലോകങ്ങൾ തുറന്നു കാട്ടുന്ന ഇന്ദുഗോപൻ കഥകൾ

വായന

മുയലുകൾ ഉറങ്ങാത്ത നാട്ടിൽ

വായന

അവനവനെ മാത്രം കേൾക്കുന്ന കാലത്തിന്റെ കഥകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
ഫസൽ റഹ്മാൻ

ടർക്കിഷ് നോവൽ: പതിതരുടെ...

ഫസൽ റഹ്മാൻ 

(ടർക്കിഷ് നോവലിസ്റ്റ് എലിഫ് ശഫാകിന്റെ ബുക്കർ പുരസ്‌കാരത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട 10 Minutes,...

കിന്റു: ദി ഗ്രേറ്റ്...

ഫസൽ റഹ്മാൻ 

(ഉഗാണ്ടൻ സാഹിത്യം കാലങ്ങളായി കാത്തിരുന്ന നോവൽ, എന്നും 'ദി ഗ്രേറ്റ് ഉഗാണ്ടൻ നോവൽ' എന്നും...

ബഹുരൂപ സംഘർഷങ്ങളുടെ യുദ്ധമുഖങ്ങൾ

ഫസൽ റഹ്മാൻ 

(സിംഹള - തമിഴ് സംഘർഷമായി പൊതുവേ മനസ്സിലാക്കപ്പെട്ട ശ്രീലങ്കൻ ആഭ്യന്തര യുദ്ധമുഖം അത്യന്തം ഹീനമായ...

പുണ്യ നഗരിയുടെ പെണ്ണെഴുത്ത്

ഫസൽ റഹ്മാൻ 

(അറബ് ബുക്കർ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ...

അയോബാമി അദേബായോ/ ഫസൽ...

ഫസൽ റഹ്മാൻ 

(പെണ്ണെഴുത്തിന് നൽകപ്പെടുന്ന വിഖ്യാതമായ ബെയ്‌ലി സാഹിത്യ പുരസ്‌കാരത്തിന്റെ (2017) അന്തിമ ലിസ്റ്റിൽ ഇടം പിടിച്ച...

നരഭോജികളും കോമാളികളും –...

ഫസൽ റഹ്മാൻ 

(എൻഗൂഗി വാ തിയോംഗോയുടെ ദി വിസാർഡ് ഓഫ് ദി ക്രോ എന്ന നോവലിനെ കുറിച്ച്)...

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങൾ

ഫസൽ റഹ്മാൻ 

പ്രഥമ നോവലിനുള്ള പാൻ ആഫ്രിക്കൻ പുരസ്‌കാരമായ എറ്റിസലാത് പ്രൈസ് (2015) നേടിയ യുവ കോംഗോലീസ്...

ഗ്രിഗോർ സാംസ തെരുവിലിറങ്ങുന്നില്ല

ഫസൽ റഹ്മാൻ 

(യുവ നൈജീരിയൻ നോവലിസ്റ്റ് എ. ഇഗോനി ബെരെറ്റ് രചിച്ച Blackass എന്ന നോവലിനെ കുറിച്ച്) ആ...

ബോധാബോധങ്ങളുടെ തീരം

ഫസൽ റഹ്മാൻ 

മുറകാമിയുടെ Kafka on the Shore എന്ന നോവലിനെ കുറിച്ച് 'ഒരു യഥാർത്ഥ പേജ്...

Fazal Rahman

ഫസൽ റഹ്മാൻ 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven