• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

‘സദ് രക്ഷണായ ഖൽനിഗ്രഹണായ’ അഥവാ മിഷൻ ഗോഡ് ഫാദർ

കാട്ടൂര്‍ മുരളി November 8, 2013 0

ചരിത്രം എല്ലായേ്പാഴും വൈകിയാണ് എഴുതപ്പെടാറുള്ളത്.
അതുപോലെതന്നെയാണ് ചരിത്രപുരുഷന്മാരുടെ കഥകളും.
‘സദ് രക്ഷണായ ഖൽ നിഗ്രഹണായ’ (നന്മയെ സംരക്ഷി
ക്കാനും തിന്മയെ നിഗ്രഹിക്കാനും വേണ്ടി) എന്ന ദൗത്യസന്ദേശം
നെറ്റിക്കുറി(ലോഗോ)യായുള്ള മുംബയ് പോലീസ് വിഭാഗത്തിൽ
കാലത്തിനുപോലും മായ്ക്കാൻ കഴിയാത്ത ഒരു ചരിത്രമാണ്
മുംബയ് നഗരത്തിന്റെ ‘ഗോഡ് ഫാദർ’ ആയി അറിയപ്പെട്ടിരുന്ന
വരദരാജ മുതലിയാരുടെ പതനം. ആ ചരിത്രത്തിന് നിമിത്തമാകുന്ന
ഒരു ചരിത്രപുരുഷനുണ്ടെങ്കിൽ അത് മുപ്പതുവർഷത്തെ
സംഭവബഹുലവും സംഘർഷഭരിതവുമായ ആത്മാർത്ഥ
പോലീസ് സേവനത്തിൽ നിന്ന് അഡീഷണൽ കമ്മീഷണർ ഓഫ്
പോലീസ് (ലോ ആന്റ് ഓർഡർ) ആയി വിരമിച്ച വൈ.സി. പവാർ
ആണെന്ന് തറപ്പിച്ചുപറയാം.

മുംബയ് പോലീസിൽ പ്രഗത്ഭരായ ഉദ്യോഗസ്ഥർ പലരും
വന്നുപോയിട്ടുണ്ടെങ്കിലും മുംബയ് നഗരത്തെ മാത്രമല്ല, മുംബയ്
പോലീസിനെതന്നെയും അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകൊണ്ടി
രുന്ന വരദരാജനെതിരെ ഒരു വിരൽ ചൂണ്ടാൻപോലും ആ പോലീ
സുദ്യേഗസ്ഥർക്ക് കഴിഞ്ഞില്ല. അങ്ങനെയുള്ള വരദരാജന്റെ
അധോലോക സാമ്രാജ്യം ഒറ്റയ്ക്കു തകർത്തുകൊണ്ട് പോലീസിന്റെ
ലോഗോ ഉയർത്തിപ്പിടിക്കുന്ന ആ ദൗത്യസന്ദേശത്തിനോട് നീതി
പുലർത്താൻ കഴിഞ്ഞതാണ് വൈ.സി. പവാറിനെ മുംബയ്
പോലീസിന്റെ ചരിത്രപുരുഷനാക്കിത്തീർക്കുന്നത്.
മുംബയ് പോലീസ് വിഭാഗത്തെ സ്‌കോട്ട്‌ലാന്റ്‌യാർഡ് പോലീ
സിനോട് ഉപമിക്കാറുണ്ട്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും
കൈകാര്യം ചെയ്യുന്നതിലുമുള്ള കാര്യക്ഷമതയും ശുഷ്‌കാന്തിയും
വൈദഗ്ദ്ധ്യവുാെമക്കെയാണ് അത്തരമൊരു താരതമ്യത്തിന് നിമി
ത്തമാകുന്നത്. സത്യസന്ധരും കർമനിരതരും പ്രതിബദ്ധരുമായി
കാലാകാലങ്ങളിൽ എത്തിച്ചേർന്നിട്ടുള്ള, വൈ.സി. പവാറിനെപ്പോലുള്ള
കുറെ പോലീസുദ്യോഗസ്ഥരാണ് ആ പ്രതിച്ഛായ
കാത്തുസൂക്ഷിക്കുന്നത്. അതേസമയംതന്നെ മുംബയ് പോലീ
സിന്റെ അഴിമതിയും ക്രിമിനൽ-രാഷ്ട്രീയ ബന്ധങ്ങളുമായുള്ള
അവിഹിത ബന്ധങ്ങളും ഏറെ കുപ്രസിദ്ധമാണ്. അബ്ദുൾ കരീം
തേൽഗിയുടെ വ്യാജ മുദ്രപത്ര കുംഭകോണംതന്നെ അതിന്റെ
പുതിയ ഉദാഹരണമാണ്.

വരദരാജ മുതലിയാരുടെ അധോലോക സാമ്രാജ്യം തകർക്കാനായി
കച്ചകെട്ടിയിറങ്ങിയ വൈ.സി. പവാറിന് പലപ്പോഴും
മുംബയ് പോലീസിന്റെ ക്രിമിനൽ-രാഷ്ട്രീയ അവിഹിത ബന്ധങ്ങ
ളുടെ ബലിയാടാകേണ്ടിവന്നിട്ടുണ്ട്. എന്നാൽ സ്വന്തം ബുദ്ധിയും
തന്റേടവും ധീരതയും കുറച്ചൊക്കെ ധിക്കാരവും കൊണ്ട് അത്തരം
സാഹചര്യങ്ങളെ അതിജീവിച്ച് കർമരംഗത്ത് ഉറച്ചുനിന്ന അദ്ദേഹം
സമൂഹത്തിന്റെ പ്രശംസയും ആരാധനയും സ്‌നേഹാദരങ്ങളും പിടി
ച്ചുപറ്റി ഒരുതരം നായകപരിവേഷം നേടുകയാണ് ചെയ്തത്.
പത്തുവർഷം മുമ്പ് ഉദ്യോഗത്തിൽനിന്ന് വിരമിച്ച ശേഷം
വിശ്രമജീവിതം നയിക്കുന്നതിനു പകരം 72-ാം വയസിലും സമൂഹത്തിലെ
അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടിയുള്ള സാമൂഹ്യസേവനവും
പാർട്ടി (ബി.ജെ.പി.) പ്രവർത്തനങ്ങളുമായി ഊർജസ്വലനായി
കഴിഞ്ഞുവരുന്ന വൈ.സി. പവാർ എന്ന കർമയോഗി വരദരാജ
മുതലിയാരുടെ അധോലോക സാമ്രാജ്യം തകർത്ത് അയാളെ
കെട്ടുകെട്ടിച്ച ആ വീരേതിഹാസ ‘സർവീസ് കഥ’യുടെ ചുരുളഴി
ക്കുകയാണിവിടെ:

”വൈ.സി. പവാർ എന്നും വെറും വൈ.സി. എന്നും വിളിക്ക
പ്പെടുന്ന എന്റെ മുഴുവൻ പേര് യാദവ് ചിന്ധ പവാർ എന്നാണ്.
ധുലെ ജില്ലയിലെ സിംഗുൽ എന്ന ഗ്രാമത്തിൽ തൊട്ടുകൂടാൻ പാടി
ല്ലാത്ത ഒരു ജാതി(ചെരുപ്പുകുത്തി)യിൽ പെട്ട കുടുംബത്തിൽ
ഒമ്പത് മക്കളിൽ അഞ്ചാമനായി ജനിച്ചു. പിതാവ് ചെരുപ്പുണ്ടാക്കി
വിറ്റും പഴയ ചെരുപ്പുകൾ തുന്നിക്കൊടുത്തുമാണ് കുടുംബം കഴി
ഞ്ഞിരുന്നത്. അതിന് പണമായിരുന്നില്ല, മറിച്ച് ഭക്ഷ്യധാന്യങ്ങളോ
പാകം ചെയ്ത ഭക്ഷണമോ ആയിരുന്നു പലപ്പോഴും കൂലി. അച്ഛന്റെ
പണിയിൽ ഞങ്ങൾ എല്ലാവരും സഹായിക്കുമായിരുന്നു.
അന്നത്തെ ഭൂനിയമമനുസരിച്ച് സർക്കാർ നൽകിയ കുറച്ച് കൃഷി
ഭൂമി ഞങ്ങൾക്കുണ്ടായിരുന്നെങ്കിലും ആ ഭൂമി വളക്കൂറുള്ളതായി
രുന്നില്ല. മാത്രമല്ല, കടുത്ത ജലക്ഷാമവും അവിടെ അനുഭവപ്പെ
ട്ടിരുന്നു. ഈ വക കാരണങ്ങളാൽ ആ ഭൂമിയിൽ കൃഷി ചെയ്യാൻ
കഴിയാത്ത ഒരു സാഹചര്യമായിരുന്നു. ഒരു ജോടി കാളകൾ
പോലും ഞങ്ങൾക്കില്ലായിരുന്നു.

ഞങ്ങളുടെ ഗ്രാമത്തിലെ സ്‌കൂളിൽ നാലാംക്ലാസ് മാത്രം വരെയാണ്
ഉണ്ടായിരുന്നത്. അതിനാൽ നാലാംക്ലാസിനുശേഷം ഗ്രാമ
ത്തിൽ നിന്ന് മൂന്ന് മൈലുകൾക്കകലെ, ഒരു വലിയ നദിയും
മറ്റൊരു പുഴയും അഞ്ചോളം തോടുകളും കടന്ന് കുൻസേർ എന്ന
ഗ്രാമത്തിലുള്ള സ്‌കൂളിലാണ് ഞങ്ങൾ പഠിക്കാൻ പോയത്.
ഷർട്ടും ട്രൗസറും അഴിച്ച് അതിൽ പുസ്തകസഞ്ചി പൊതിഞ്ഞ് തലയിൽ
വച്ചായിരുന്നു നദികളും തോടുകളും നീന്തിക്കടന്നിരുന്നത്.
മഴക്കാലങ്ങളിൽ നദിയും തോടുകളും നിറഞ്ഞ് കവിയുമ്പോൾ
വീട്ടിലെത്താൻ കഴിയാതെ നദിക്കക്കരെ തന്നെ ചില ദിവസങ്ങൾ
കഴിച്ചുകൂട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം പട്ടിണിയിരിക്കേണ്ടതായി വരാറുണ്ട്.
അങ്ങനെയുള്ള ഒരു ദിവസം വിശപ്പ് സഹിക്കാനാവാതെ
ഏതോ ചത്ത മൃഗത്തിന്റെ പച്ചയിറച്ചി തിന്ന് ഛർദിക്കുകപോലുമുണ്ടായിട്ടുണ്ട്.
അങ്ങനെ ജീവിതം മൊത്തത്തിൽ ദുരിതപൂർണമായിരുന്നു.
എങ്കിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ അച്ഛൻ ആഗ്രഹിച്ചു.
എങ്ങനെയൊക്കെയോ അച്ഛൻ അത് സാധിക്കുകയും
ചെയ്തു. എന്റെ മൂത്ത സഹോദരനും രണ്ട് സഹോദരിമാരുമൊഴികെ
ബാക്കിയുള്ളവരെല്ലാം ഉന്നതസ്ഥാനങ്ങളിലെത്തുകതന്നെ
ചെയ്തു. എനിക്ക് പോലീസ് വിഭാഗത്തോടായിരുന്നു താൽപര്യം.
അല്പം വൈകിയാണെങ്കിലും എനിക്ക് ആ വിഭാഗത്തിൽതന്നെ
ചേരാൻ കഴിഞ്ഞു.

ചെുരുപ്പുകുത്തിയുടെ ജാതിയിൽ ജനിച്ച താങ്കൾക്ക് അതിന്റെ
പേരിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?

ജീവിതത്തിന്റെ ഓരോ ചുവടുവയ്പിലും എനിക്ക് അനീതിയും
അപമാനവും സഹിക്കേണ്ടിവന്നിട്ടുണ്ടെന്ന് ചുരുക്കിപ്പറയാം.
ഞങ്ങളുടെ നാട്ടിൽ ദാഹജലത്തിനായി ഏതെങ്കിലും വീട്ടിൽ
ചെന്നാൽ കക്കൂസിലിരിക്കാൻ കൊണ്ടുപോകുന്ന പാത്രത്തിലെ
വെള്ളം ഉയർത്തിപ്പിടിച്ച് കൈക്കുമ്പിളിൽ ഒഴിച്ചുതരുമായിരുന്നു.
ഇങ്ങനെ പല അനുഭവങ്ങൾ സർവീസിലിരിക്കുമ്പോൾപോലും
സഹിച്ചിട്ടുണ്ട്.

താഴ്ന്ന ജാതിക്കാർക്കുവേണ്ടിയുള്ള ക്വാട്ടയിലാണോ താങ്കൾക്ക്
പോലീസുദ്യോഗം ലഭിച്ചത്?

താഴ്ന്ന ജാതിക്കാരനായതുകൊണ്ടുള്ള ഔദാര്യമൊന്നുമില്ലാതെതന്നെയാണ്
ഞാൻ പോലീസിൽ ചേർന്നത്. പ്രതികൂല സാഹ
ചര്യങ്ങളെ മറികടന്ന് പോലീസ് ഡിപ്പാർട്‌മെന്റിൽ എനിക്ക് വളരെ
ഉന്നതസ്ഥാനത്തെത്താൻ കഴിഞ്ഞു.
ജാതിയുടെ പേരിൽ അനുഭവിക്കേണ്ടിവന്ന ഒരനുഭവം പറയാമോ?
എന്റെ പേര് പത്മശ്രീ അവാർഡിനായി ശുപാർശ ചെയ്യാൻ
അന്നത്തെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും എന്റെ മേലുദ്യോഗസ്ഥർ
അത് മുടക്കിയത്.

പോലീസ് ഡിപ്പാർട്‌മെന്റിൽ താങ്കൾ അവകാശപ്പെടുന്ന വിജയ
ത്തിനു പിന്നിലെ രഹസ്യം?

പാവപ്പെട്ടവനായി ജനിച്ചിട്ടും പ്രലോഭനങ്ങൾക്ക് വഴങ്ങാതെ
അനീതികളുമായി ഏറ്റുമുട്ടിയതും പ്രതികൂല സാഹചര്യങ്ങളിൽ
പോലും അടിപതറാതെ സ്വന്തം ആദർശത്തിൽ ഉറച്ച് നിൽക്കാൻ
കഴിഞ്ഞതുമാണ് എന്റെ വിജയത്തിന് കാരണമായി ഞാൻ വിശ്വ
സിക്കുന്നത്.

പോലീസിൽ ഉദ്യോഗം ലഭിച്ചതെങ്ങനെ?

മുംബയിലെ മസ്ജിദ് ബന്ദറിൽ ഞാൻ ലാബ് ടെക്‌നീഷ്യനായി
ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷം 1968-ൽ ഡിവൈഎസ്പി
തസ്തികയിലേക്കായി മഹാരാഷ്ട്രാ പബ്ലിക് സർവീസ് കമ്മീ
ഷന്റെ പരീക്ഷ എഴുതി മെറിറ്റോടുകൂടി പാസായിട്ടും എനിക്കാ
തൊഴിൽ ലഭിച്ചില്ല. കാരണം വെറും മൂന്ന് തസ്തികകളിലേക്കായി
നൂറുകണക്കിന് പരീക്ഷാർത്ഥികളുണ്ടായിരുന്നു. അതിനാൽ തഹ്‌സിൽദാരുടെ
തസ്തികയാണ് എനിക്ക് ലഭിച്ചത്. അങ്ങനെ വേൻ
ഗുർലെ തഹ്‌സിൽദാരായിരിക്കുമ്പോൾ ഡെപ്യൂട്ടി കളക്ടറുടെ
തസ്തികയിലേക്കുള്ള എം.പി.എസ്.സി. പരീക്ഷ പാസായശേഷം
ഡെപ്യൂട്ടി കളക്ടർക്കു പകരം ഡി.വൈ.എസ്.പി. തസ്തികയി
ലേക്ക് എന്നെ തെരഞ്ഞെടുക്കുകയും തുടർന്ന് നാസിക്കിലെ
പോലീസ് ട്രെയിനിംഗ് സെന്ററിൽ പരിശീലനം പൂർത്തിയാക്കി
1973 ആഗസ്റ്റിൽ നാസിക് ഗ്രാമീണ വിഭാഗം സബ്ഡിവിഷണൽ
പോലീസ് ഓഫീസറായി ആദ്യത്തെ നിയമനം ലഭിക്കുകയും
ചെയ്തു.

പരിശീലനം കഴിഞ്ഞ് ഔദ്യോഗികമായി ചാർജെടുത്ത ശേഷമു
ണ്ടായ ആദ്യത്തെ അനുഭവം?

1973 ആഗസ്റ്റ് എട്ടിന് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യ
ത്തിൽ നാസിക്കിലെ കൽവനിൽ നടക്കാനിരുന്ന ബന്ദിന്റെ
മുന്നോടിയായി ആ പാർട്ടിയുടെ നാസിക് ജില്ലാ പ്രസിഡന്റും
ആരെയും കൂസാത്തവനുാമയ ചന്ദ്രസേൻ കൽവൻകറെ അറസ്റ്റ്
ചെയ്ത് ബന്ദ് ഒഴിവാക്കാൻ കഴിഞ്ഞു. അതുവരെ ചന്ദ്രസേൻ കൽ
വൻകറെ അറസ്റ്റു ചെയ്യാൻ ഒരു പോലീസുകാരനും ധൈര്യം കാട്ടി
യിരുന്നില്ല. അതിനാൽ കൽവൻകറെ അറസ്റ്റു ചെയ്ത എന്ന
കാണാൻ കൽവൻ പോലീസ്‌സ്റ്റേഷനിലേക്ക് അക്ഷരാർത്ഥ
ത്തിൽ ഒരു ജനപ്രവാഹംതന്നെയുണ്ടായി. അന്നത്തെ പോലീസ്
സൂപ്രണ്ട് (എസ്.പി.) അൽമെയ്ഡ എന്നെ വിളിച്ച് അഭിനന്ദിക്കുകയും
ചെയ്തു. ഈ സംഭവം എനിക്ക് നല്ല പബ്ലിസിറ്റിയാണ് നൽ
കിയത്.
അപ്പോൾ പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നോ ഇത്രയും കാലം
ഓരോ സാഹസങ്ങൾ ചെയ്തിരുന്നത്?
പബ്ലിസിറ്റി ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല. ഒരു പോലീസുദ്യോഗസ്ഥന്റെ
കടമകൾ ആത്മാർ്തഥമായി നിർവഹിക്കുകയായിരു
ന്നു. പക്ഷേ അതെല്ലാം പബ്ലിസിറ്റി നേടുകയായിരുന്നു. അതിന്
ഞാൻ ഉത്തരവാദിയല്ല.

പ്രൊഫ. മധു ദന്തവതെയുടെ അറസ്റ്റിനു പുറമെ ജോർജ് ഫെർ
ണാണ്ടസ്, ദത്താസാമന്ത് തുടങ്ങിയ തൊഴിലാളിനേതാക്കളുടേതടക്കം
നിരവധി സമരങ്ങളും അതുപോലെതന്നെ വർഗീയകലാപ
ങ്ങളും അമർച്ച ചെയ്യാൻ കഴിഞ്ഞതെങ്ങനെ?

അതിന് ഞാനൊരു നിമിത്തം മാത്രമായിരുന്നു. വാസ്തവത്തിൽ
ആ ക്രെഡിറ്റ് എന്റെ യൂണിഫോറത്തിനുള്ളതാണ്. ഏതൊരു ജന
ക്കൂട്ടത്തെയും ശാന്തമാക്കാൻ ഒരു പോലീസുദ്യോഗസ്ഥറെ യൂണി
ഫോറം മാത്രം ധാരാളമാണ്. അതേസമയം യൂണിഫോറം ധരിച്ച
രണ്ട് പോലീസുകാർ ഒന്നിച്ചുചേർന്നാൽ അതൊരു സേനയോ
സന്നാഹമോ ആയിത്തീരുകയും ധൈര്യശാലികൾ പോലും ആ
സേനയ്ക്കു മുന്നിൽ അടങ്ങിനിൽക്കുകയും ചെയ്യും. സമരത്തിനി
റങ്ങുന്ന തൊഴിലാളികളോ കലാപക്കാരോ അക്രമാസക്തരാകു
ന്നത് കൂടുതലും ധീരത കൊണ്ടല്ല, മറിച്ച് കോപംകൊണ്ടും വിദ്വേ
ഷംകൊണ്ടുമാണ്. അതിനാൽ അവരെ ശാന്തരാക്കാൻ പോലീസ്
സേനയുടെ പ്രദർശനംതന്നെ ധാരാളമാണ്. അതേസമയം ആ
പ്രദർശനം അപര്യാപ്തവും ഫലപ്രദവുമല്ലെന്നു വന്നാൽ അക്രമം
വീണ്ടും തലയുയർത്താൻ അധികനേരം വേണ്ടിവരില്ല.

യൂണിയൻ (തൊഴിലാളി) നേതാക്കളെല്ലാം തൊഴിലാളികൾക്കു
വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരാണെന്ന് പറയാൻ
കഴിയുമോ?

എല്ലാവരും അങ്ങനെയാകണമെന്നില്ല. പല നേതാക്കളും
തങ്ങളുടെ സ്ഥാനം പണം പിരിക്കാനുള്ള ഒരു ഉകരണമായിട്ടാണ്
കരുതുന്ത്. അവർ മന:പൂർവം പ്രായോഗികമല്ലാത്ത വമ്പൻ ആവശ്യങ്ങളായിരിക്കും
തൊഴിലാളികൾക്കു വേണ്ടി മാനേജ്‌മെന്റിന്റെ
മുമ്പിൽ അവതരിപ്പിക്കുക. കാരണം അത്തരം ആവശ്യങ്ങൾ നിറവേറ്റാൻ
മാനേജ്‌മെന്റ് സ്വാഭാവികമായും തയ്യാറാവുകയില്ലെന്ന്
അവർക്കറിയാം. ഒരു വിലപേശലാണ് അന്നേരം നേതാക്കൾ
പ്രതീക്ഷിക്കുക. മാനേജ്‌മെന്റിനും അതായിരിക്കും എളുപ്പം.
അങ്ങനെ മാനേജ്‌മെന്റ് യൂണിയൻ നേതാക്കൾക്ക് ഒരു തുക വാഗ്
ദാനം ചെയ്യുമ്പോൾ ആ നേതാക്കൾ തൊഴിലാളികൾക്കുവേണ്ടി
ഏറ്റവും താഴ്ന്ന ആവശ്യങ്ങൾ അംഗീകരിക്കുകയാണ് പതിവ്.
ഇത്തരം തെറ്റായ ഇടപാടുകൾക്കായി മാനേജ്‌മെന്റോ തൊഴിലാളിനേതാക്കളോ
തന്നെ ഉപയോഗിക്കുകയല്ലെന്ന കാര്യം സമര
ങ്ങൾ കൈകാര്യം ചെയ്യുന്ന പോലീസുദ്യോഗസ്ഥൻ ഉറപ്പുവരുത്തേണ്ടതുണ്ട്.
പോലീസ് സർവീസിൽ താങ്കൾക്ക് സന്തോഷം പകർന്നിട്ടുള്ള
അനുഭവങ്ങളെക്കുറിച്ച് പറയാമോ?
സന്തോഷകരമായ അനുഭവങ്ങൾ പോലീസ് ഡിപ്പാർട്‌മെന്റിൽ
പൊതുവെ വിരളമാണ്. എന്റെ കാര്യത്തിൽ അങ്ങനെയൊരനുഭവം
തീരെയില്ലെന്നുതന്നെ പറയാം. എന്നിരുന്നാലും സതീഷ്
സാഹ്‌നി, ജൂലിയോ റെബീറോ തുടങ്ങിയ ചില മുതിർന്ന ഉദ്യോഗസ്ഥരുടെ
സാന്നിദ്ധ്യം ഒരു പ്രചോദനവും മാതൃകയുമായിരുന്നു.
കൃത്യവിലോപത്തിന് ചിലരെയെങ്കിലും സസ്‌പെന്റ് ചെയ്യുകയോ
സ്ഥലംമാറ്റുകയോ ചെയ്തിട്ടുള്ള താങ്കൾക്ക് അത്തരം ശിക്ഷാനടപടി
കൾ സ്വയം നേരിടേണ്ടിവന്നിട്ടുണ്ടോ?

1981-ൽ എ.ആർ. ആന്തുലെ മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിരി
ക്കുമ്പോൾ അദ്ദേഹംതന്നെ എന്നെ സസ്‌പെന്റ് ചെയ്യാൻ ഉത്തരവിട്ടു.
അദ്ദേഹം പൂനെയ്ക്കടുത്ത് നടത്തിയ പൊതുയോഗത്തിൽ വച്ച്
അദ്ദേഹത്തിന്റെ എതിർകക്ഷികൾ അദ്ദേഹത്തിനുനേരെ ചീമുട്ട
കളും തക്കാളിയും എറിയൽ പദ്ധതി ഒരുക്കിയിരുന്നു. പക്ഷേ അത്
നടക്കാൻ എന്റെ നേതൃത്വത്തിലുള്ള പോലീസ് അനുവദിച്ചില്ല.
പിന്നീടവർ മുഖ്യമന്ത്രിയായ മുഖ്യമന്ത്രിയായ ആന്തുലെയുടെ
സിമന്റ് കുംഭകോണത്തെ കുറിച്ച് മുദ്രാവാക്യം മുഴക്കി. അത് സഹി
ക്കാനാവാതെയാണ് എന്നെ സസ്‌പെന്റ് ചെയ്യാൻ ഉത്തരവിട്ടത്.
അതേ കുംഭകോണവുമായി ബന്ധപ്പെട്ടാണ് പിന്നീട് അദ്ദേഹ
ത്തിന് രാജിവയ്‌ക്കേണ്ടിവന്നത്. പക്ഷേ സസ്‌പെൻഷൻ നടന്നില്ല.

മുഖ്യമന്ത്രിയുടെ കോപം എങ്ങനെ അടങ്ങി?

ഒരു എടുത്തുചാട്ടത്തിൽ വൈ.സി. പവാറിനെ സസ്‌പെന്റ്
ചെയ്താൽ അത് പോലീസ് ഡിപ്പാർട്‌മെന്റിന്റെയും ഐ.പി.എസ്.
അസോസിയേഷന്റെയും അതൃപ്തി സമ്പാദിക്കാനിടവരുമെന്ന്
അന്നത്തെ ആഭ്യന്തര സെക്രട്ടറി സർക്കാരിന് മുന്നറിയിപ്പു നൽ
കിയതായി പിന്നീട് അറിയാൻ കഴിഞ്ഞു. ഒരു നിസ്സാര കാര്യത്തിൽ
എനിക്കെതിരെയുള്ള സസ്‌പെൻഷൻ ഫയൽ മുന്നോട്ടു നീക്കാൻ
ആഭ്യന്തരസെക്രട്ടറിയും ചീഫ് സെക്രട്ടറിയും വിസമ്മതിച്ചതായും
ഞാനറിഞ്ഞു. മാത്രമല്ല, അപൂർവം ചില പോലീസുദ്യോഗസ്ഥ
രൊഴിച്ച് മറ്റുള്ളവരും പൂനെയിലെ ചില നല്ല രാഷ്ട്രീയനേതാക്കളും
ജനങ്ങളും മറ്റു മേഖലകളിലെ ഉദ്യോഗസ്ഥവൃന്ദവും എനിക്ക് ദൃഢമായ
പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആന്തുലെയ്‌ക്കെതിരെയുള്ള
സിമന്റ് കുംഭകോണം ആ അവസരത്തിൽ കൂടുതൽ ശക്തമാവുകയും
ചെയ്തിരുന്നു.

രാഷ്ട്രീയക്കാരുമായുള്ള താങ്കളുടെ ബന്ധം എങ്ങനെയായിരുന്നു?
അവരെക്കുറിച്ചുള്ള അഭിപ്രായം?

അത്ര നല്ല ബന്ധമൊന്നുമായിരുന്നില്ല. പോലീസുകാരുടെ
സ്ഥലംമാറ്റങ്ങളിലും നിയമനങ്ങളിലും ഇടപെടാറുള്ള അവരുടെ
ഇംഗിതങ്ങൾക്ക് വഴങ്ങാത്തതിനാൽ നേരത്തേതന്നെ അവരുടെ
ശത്രുത ഏറ്റുവാങ്ങിയവനാണ് ഞാൻ. എന്റെ ജോലിയിൽ ഇടപെടാൻ
ഞാനവരെ അനുവദിക്കാറില്ല. പോലീസും രാഷ്ട്രീയക്കാരും
തമ്മിൽ ശക്തമായ ഒരു അവിഹിത ബന്ധമാണ് ഉണ്ടായിരുന്നത്.
വരദരാജന്റെ അധോലോക സാമ്രാജ്യമായ മാട്ടുംഗയിൽ എത്താനുണ്ടായ
സാഹചര്യം?

എ.ആർ. ആന്തുലെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ബാബാ
സാഹേബ് ഭോസ്‌ലെ മുഖ്യമന്ത്രിയായപ്പോൾ മുംബയ് പോലീസ്
കമ്മീഷണറായി ജൂലിയോ എഫ്. റെബീറോയെ നിയമിച്ചു.
അദ്ദേഹം എന്നെ സോൺ നാലിലെ ഡി.സി.പി. ആകാൻ ക്ഷണി
ച്ചു. വർളിയിൽ തുടങ്ങി ദാദർ, മാഹിം, മാട്ടുംഗ, ചെമ്പൂർ, ധാരാവി,
സയൺ കോളിവാഡ, ട്രോംബെ എന്നീ മേഖലകൾ ഉൾപ്പെട്ട
താണ് സോൺ നാല്. അപ്പോൾ സ്റ്റേറ്റ് ട്രാഫിക് ബ്രാഞ്ചിന്റെ
എസ്.പിയായി പൂനെയിലായിരുന്ന ഞാൻ ഇനിയും മുംബയ്
പോലീസിൽ ജോലി ചെയ്യാൻ താൽപര്യമില്ലെന്നു പറഞ്ഞ് ആ
ക്ഷണം നിരസിച്ചു.

വരദരാജനെ ഭയപ്പെട്ടായിരുന്നോ ക്ഷണം നിരസിച്ചത്?
വരദരാജനെയല്ല, മുംബയ് പോലീസിനെ പേടിച്ചിട്ടാണെന്ന്
വേണമെങ്കിൽ പറയാം.

ഒരു വിശദീകരണം നൽകാമോ?

മുംബയ് പോലീസിൽ തിരിച്ചുവരികയാണെങ്കിൽ എനിക്കവരുടെ
ശത്രുവാകേണ്ടിവരുമായിരുന്നു. കാരണം മുംബയിലെ
പോലീസ് സ്റ്റേഷനുകളിൽ അവിടത്തെ സീനിയർ (സർക്കിൾ)
ഇൻസ്‌പെക്ടർമാർ, തദ്ദേശ എം.എൽ.എമാർ, കോർപറേറ്റർമാ
ർ, മഞ്ഞപ്പത്ര റിപ്പോർട്ടർമാർ, നിയമരംഗത്തെ കൊമ്പൻ സ്രാവുകൾ
എന്നിങ്ങനെയുള്ള ഉപജാപകസംഘങ്ങളായിരുന്നു ഭരണം
നിയന്ത്രിച്ചുവന്നിരുന്നത്. നിർഭാഗ്യവശാൽ അവർക്കിടയിൽ ഒരു
പോലീസ് കമ്മീഷർക്കോ, ഡെപ്യൂട്ടി കമ്മീഷണർക്കോ ഒന്നും
ചെയ്യാനാവുകയില്ല. പകരം അവരുമായി കൊമ്പുകോർക്കേണ്ടി
വരും. ഇക്കാര്യം ഞാനദ്ദേഹത്തോട് പറയുകയും ചെയ്തു. കൂടാതെ
എന്റെ മാതാവ് ആശുപത്രിയിലുമായിരുന്നു ആ അവസരത്തിൽ.
അന്നേരം റെബീറോയുടെ പ്രതികരണമെന്തായിരുന്നു?
സോൺ നാലിലെ പ്രദേശങ്ങൾ അക്ഷരാർത്ഥത്തിൽ ക്രിമിനലുകളുടെ
കൈകളിലാണെന്നും ആ കീടങ്ങളെ ഇല്ലായ്മ ചെയ്യാൻ
ശക്തനായ ഒരാളെ തനിക്കാവശ്യമുണ്ടെന്നും പറഞ്ഞ അദ്ദേഹം
എന്റെ മാതാവിനെ ഡിസ്ചാർജ് ചെയ്യും വരെ കാത്തിരിക്കാൻ
തയ്യാറായി. അതിനാൽ എന്റെ നിരാസം പിൻവലിക്കേണ്ടിവന്നു.
മാത്രമല്ല, എനിക്ക് പൂർണസ്വാതന്ത്ര്യം നൽകാമെന്ന് അദ്ദേഹം
വാഗ്ദാനവും ചെയ്തു.

സോൺ നാലിൽ ഡി.സി.പിയായി ചാർജെടുത്തത് എന്നായിരു
ന്നു?

1982 ജൂൺ 28-ന്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു
പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു. ക്രിമിനലുകളുമായുള്ള
എന്റെ ജീവിതത്തിലെ മഹാഭാരതം അന്നുമുതൽ ആരംഭിച്ചുവെന്നു
പറയാം.

വരദരാജന്റെ അധോലോക സാമ്രാജ്യത്തിനെതിരെയുള്ള ഓപ്പ
റേഷൻ എങ്ങനെയായിരുന്നു?

ആദ്യമായി ഞാൻ ചെയ്തത് ധാരാവി, സയൺ കോളിവാഡ പരി
സരങ്ങളിലെ നൂറുകണക്കിന് വാറ്റുകേന്ദ്രങ്ങളും അനധികൃത
ചാരായക്കടകളും തകർക്കുകയായിരുന്നു. ഇത്തരമൊരു ഓപ്പറേഷൻ
ഒരു മാസം തുടർച്ചയായി നടന്നു. ഓരോ ഇടത്തിലെ
റെയ്ഡും തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. ഓരോ ദിവസവും
റെയ്ഡ് നടക്കുമ്പോൾ മാത്രമായിരിക്കും എന്റെ സ്റ്റാഫ്
പോലും അറിഞ്ഞിരുന്നത്. ആ വാറ്റുകേന്ദ്രങ്ങളെല്ലാം വർദാഭായ്
എന്നറിയപ്പെടുന്ന അധോലോകരാജാവായ വരദരാജ മുതലിയാരുടേതായിരുന്നു.
ആ വാറ്റുകേന്ദ്രങ്ങളിൽ നിന്ന് പ്രതിദിനം 40
മുതൽ 50 വരെ ട്രക്കുകളിലായിട്ടാണ് വാറ്റുചാരായം നഗരത്തിന്റെ
വിവിധ ഭാഗങ്ങളിലേക്ക് ഒഴുകിയിരുന്നത്. സിനിമാസ്റ്റൈലിൽ
അത്തരം വാഹനങ്ങളെ പിന്തുടർന്ന് പിടികൂടുകയോ അവയിലെ
ചാരായം നശിപ്പിച്ചുകളയുകയോ ചെയ്തു. അപ്പോഴെല്ലാം പ്രത്യാക്രമണങ്ങളും
നടക്കുമായിരുന്നു.

വാറ്റുകേന്ദ്രങ്ങൾ വാസ്തവത്തിൽ വരദരാജന്റെ കുത്സിത വ്യവസായങ്ങളിൽ
ഒന്നു മാത്രമായിരുന്നില്ലേ?

അതെ. എന്റെ ലക്ഷ്യം ആ വാറ്റുകേന്ദ്രങ്ങളും അനധികൃത
ചാരായക്കടകളും ആദ്യം തകർക്കുക എന്നതുതന്നെയായിരുന്നു.
കാരണം ആ വാറ്റ് ചാരായ വ്യവസായത്തോടൊപ്പമോ അതിന്റെ
ഭാഗമായിട്ടോ ആണ് ഗുണ്ടാപ്രവർത്തനങ്ങൾ, ചൂതാട്ടം, കള്ളക്ക
ടത്ത്, നിർബന്ധിത വേശ്യാവൃത്തി, സമാന്തര നീതിപീഠം തുട
ങ്ങിയ എല്ലാത്തരം കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്ന
ത്.

വാറ്റുകേന്ദ്രങ്ങൾ തകർത്ത താങ്കൾ ആരെയും അറസ്റ്റ് ചെയ്തില്ലേ?

വരദരാജന്റെ വലംകയ്യും വാറ്റുവ്യവസായത്തിന്റെ പ്രധാന
സൂത്രധാരനുമായ കാജാഭായ് എന്നു വിളിക്കപ്പെടുന്ന തോമസ്
കുര്യനെ തന്നെ (ഇയാൾ കോട്ടയം സ്വദേശിയാണ്) അറസ്റ്റ് ചെയ്തു.
അയാളെ കോടതിയിൽ ഹാജരാക്കും മുമ്പ് കൈവിലങ്ങ് അണി
യിച്ചുകൊണ്ട് വരദരാജന്റെ കോട്ടയായ സയൺ കോളിവാഡയി
ലൂടെ ഊരു ചുറ്റിക്കുകയും ചെയ്തു.

ഈ സംഭവങ്ങളോട് വരദരാജന്റെ പ്രതികരണം എങ്ങനെയായി
രുന്നു?

എന്നെ എങ്ങനെയെങ്കിലും ഒതുക്കിയില്ലെങ്കിൽ തങ്ങളുടെ
നിലനില്പ് പ്രശ്‌നത്തിലാകുമെന്ന് മനസിലാക്കിയ വരദരാജനും,
പോലീസ് വിഭാഗത്തിൽ അയാളുടെ അഭ്യുദയകാംക്ഷികളായുള്ള
ചില ഉയർന്ന ഉദ്യോസ്ഥരടക്കമുള്ളവരും എനിക്കെതിരെ ഒന്നിനു
പുറകെ ഒന്നായി ക്രിമിനൽ കോടതികളിൽ കേസുകൾ ഫയൽ
ചെയ്യുന്ന തന്ത്രം സ്വീകരിച്ചു. അതിനുവേണ്ടി അവർ പ്രോസിക്യൂ
ട്ടർമാരെയും അതുപോലെതന്നെ ജുഡീഷ്യൽ ഉദ്യോഗസ്ഥരെയും
കൈകാര്യം ചെയ്യാൻ കഴിവുള്ള നിയമരംഗത്തെ വമ്പൻസ്രാവുകളെ
വാടകയ്‌ക്കെടുക്കുകയും ചെയ്തു. അങ്ങനെ എനിക്കെതിരെ
ജാമ്യമില്ലാ വാറണ്ട് വരെ പുറപ്പെടുവിച്ചു വളരെ ക്ലേശങ്ങൾ സഹി
ച്ചാണെങ്കിലും ആ തന്ത്രവലയത്തിൽ നിന്ന് ഞാൻ ഒരുവിധം രക്ഷ
പ്പെട്ടു.

അതിനുശേഷം വരദരാജന്റെ നിലപാട് താങ്കൾക്കെതിരെ എപ്രകാരമായിരുന്നു?
അയാൾ എനിക്കെതിരെ ഒരു നീണ്ട യുദ്ധംതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു.
താങ്കൾ പിന്മാറുകയായിരുന്നോ?

ജാമ്യമില്ലാവാറണ്ടിൽനിന്ന് രക്ഷപ്പെട്ട ഞാൻ വരദരാജന്റെ
എല്ലാ കുത്സിത പ്രവർത്തനങ്ങളുടെയും രഹസ്യങ്ങൾ ശേഖരി
ക്കാൻ തുടങ്ങി. അയാളുടെ അഭ്യുദയകാംക്ഷികളായി പോലീസ്
വിഭാഗത്തിലുള്ളവർതന്നെയായിരുന്നു അയാളുടെ ഉപദേഷ്ടാക്ക
ൾ. അവർ എന്റെ ഓരോ നീക്കവും അയാളുടെ ചെവിയിലെത്തി
ച്ചുകൊണ്ടിരുന്നു. എന്നിരുന്നിട്ടും ഞാൻ പിന്മാറിയില്ല.
രാഷ്ട്രീയത്തിൽ നല്ല സ്വാധീനമുണ്ടായിരുന്ന വരദരാജൻ താങ്കളെ
സ്ഥലംമാറ്റാനോ ഔദ്യോഗികമായി ഒതുക്കാനോ ശ്രമിച്ചില്ലേ?
അവരങ്ങനെ ചെയ്താൽ അതേ രംഗത്തുതന്നെയുള്ള അവരുടെ
ശത്രുക്കളക്ക് അതൊരു ആയുധമായിത്തീരുമെന്ന് അവർക്കറിയാമായിരുന്നതിനാല
അവരതിന് ശ്രമിച്ചില്ല.

വരദരാജന്റെ പ്രവർത്തനങ്ങളുടെ രഹസ്യങ്ങൾ എങ്ങനെ ശേഖരിക്കാൻ
കഴിഞ്ഞു?

എസ്റ്റാബ്ലിഷ്‌മെന്റിനുള്ളിൽ വരദരാജന് അയാളുടെ പിന്തുണക്കാരുണ്ടായിരുന്നതുപോലെ
എനിക്ക് ചില പിന്തുണക്കാർ
അയാളുടെ സങ്കേതങ്ങളിലുണ്ടായിരുന്നു. മാത്രമല്ല, വരദരാജന്റെ
സാമ്രാജ്യം തകർക്കാൻ കച്ചകെട്ടിയിറങ്ങിയ എന്റെ ദൗത്യത്തിന്
പൊതുസമൂഹത്തിന്റെയും മാധ്യമസമൂഹത്തിന്റെയും പിന്തുണ
നേരത്തെതന്നെ നേടാൻ കഴിഞ്ഞിരുന്നു. എന്നിരുന്നിട്ടും എനി
ക്കെതിരെ കീഴ്‌ക്കോടതികളിൽ വരദരാജന്റെ ആൾക്കാർ ഫയൽ
ചെയ്ത സ്വകാര്യ ക്രിമിനൽ കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടി
രുന്നു.

താങ്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനായി താങ്കൾ
വരദരാജനുമായി ഒത്തുതീർപ്പിലെത്താൻ ശ്രമിച്ചിരുന്നില്ലേ?

ഒരിക്കലുമില്ല. മറിച്ച് എന്റെ കീഴ്ജീവനക്കാർ അത്തരമൊരു
സാഹചര്യത്തിന് ശ്രമിക്കുകയായിരുന്നു. കാരണം, അവർക്ക് വരദരാജനെ
പിണക്കാൻ കഴിയുമായിരുന്നില്ല. ക്രൈംബ്രാഞ്ചും മറ്റ്
പോലീസുദ്യോഗസ്ഥരും എന്നോടൊപ്പം നിന്നിരുന്നെങ്കിൽ ആ
ക്രിമിനലുകൾ എനിക്കെതിരെ അനാവശ്യ കേസുകൾ ഫയൽ
ചെയ്യാൻ ധൈര്യപ്പെടുമായിരുന്നില്ല. ഒടുവിൽ കമ്മീഷണർ
റെബീറോ പോലും വരദരാജനുമായി സന്ധിയിലെത്താൻ ഉപദേശിക്കുകയായിരുന്നു.
അങ്ങനെയാണ് വരദരാജനെ കാണാൻ
ഞാൻ തീരുമാനിച്ചത്.

താങ്കളെ വരദരാജനുമായി കൂട്ടിമുട്ടിക്കാനുള്ള ദൗത്യവുമായി
പോയ രണ്ട് പോലീസ് ഇൻസ്‌പെക്ടർമാരും വരദരാജനും തമ്മിലുള്ള
സംഭാഷണം വിവാദമായതെങ്ങനെ?

വിദ്യാഭ്യാസമില്ലെങ്കിലും വരദരാജൻ വളരെ സമർത്ഥനായിരു
ന്നു. ആ രണ്ട് ഇൻസ്‌പെക്ടർമാരുമായുള്ള തന്റെ സംഭാഷണം
അവരറിയാതെ തന്നെ അയാൾ ടേപ്പ് ചെയ്യുകയുണ്ടായി. എന്നിട്ട്
ആ ടേപ്പിന്റെ കോപ്പികൾ പ്രമുഖ പത്രങ്ങളുടെ എഡിറ്റർമാർക്കും
മുംബയിലെ മറ്റ് വി.ഐ.പികൾക്കും അയാൾ അയച്ചുകൊടുത്ത
തിനെ തുടർന്നാണ് അത് വിവാദമായത്.

ആ ടേപ്പിലെ സംഭാഷണ വിഷയം എന്തായിരുന്നു?

തങ്ങൾ വൈ.സി. പവാറിനെ മെരുക്കിക്കഴിഞ്ഞതായും, പവാറിനെതിരെയുള്ള
കേസുകൾ പിൻവലിച്ചാൽ ട്രാൻസ്ഫർ വാങ്ങി
മുംബയ് വിട്ട് പോയേക്കാമെന്നുമുള്ള കാര്യം ഉറപ്പുവരുത്താനായി
വരദരാജനെ കാണാൻ പവാർ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു
ടേപ്പിലെ സംഭാഷണവിഷയം. പിന്നെ എനെന തരംതാഴ്ത്തിക്കൊണ്ടുള്ള
തെറികളും വരദരാജന് പിന്തുണ പ്രഖ്യാപി
ച്ചുകൊണ്ടുള്ള സംഭാഷണങ്ങൾ വേറെയും. മാധ്യമങ്ങൾ ടേപ്പിലെ
എല്ലാ സംഭാഷണങ്ങളും പിറ്റേന്നുതന്നെ അച്ചടിച്ചു. തുടർന്ന് ആ
രണ്ട് ഇൻസ്‌പെക്ടർമാരും സസ്‌പെന്റ് ചെയ്യപ്പെട്ടു. അതൊരു
പൊടിയിടലായിരുന്നു. അധികം വൈകാതെ അവർ അസിസ്റ്റന്റ്
കമ്മീഷണർമാരായിത്തീരുകയാണുണ്ടായത്.

വാസ്തവത്തിൽ ഇതുകൊണ്ട് വരദരാജന്റെ ലക്ഷ്യമെന്തായിരുന്നു?
പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നിരിക്കാം. ഒരുപക്ഷേ അയാ
ൾക്ക് തന്റെ കൂട്ടുകാരായ ആ പോലീസുകാരിൽ വിശ്വാസമില്ലായി
രുന്നിരിക്കാം, എന്നെയും കൂട്ടിക്കൊണ്ടുചെല്ലാമെന്ന കാര്യത്തിൽ.
ക്രിമിനലുകളോട് കരുണ കാട്ടാത്ത ഒരാൾ ആയ എന്നോട് ഒത്തുതീർപ്പിന്
പ്രസക്തിയില്ലെന്നും കരുതിക്കാണും. അതുമല്ലെങ്കിൽ
എന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ എപ്പോൾ വേണമെങ്കിലും
വിലയ്ക്കു വാങ്ങുകയോ ചെയ്യാൻ തനിക്ക് കഴിയുമെന്ന ഒരു
സന്ദേശം എനിക്ക് നൽകാനും അയാൾ ആഗ്രഹിച്ചുകാണും.

ഇത്തരം സംഭവങ്ങളുടെ അനന്തരഫലം എന്തായിരുന്നു?

വരദരാജനെതിരെയുള്ള എന്റെ കാമ്പെയിൻ കൂടുതൽ തീവ്രമാക്കുകയാണ്
ഞാൻ ചെയ്തത്. വരദരാജന്റെ ആൾക്കാരെ ഒന്നിനു
പുറകെ ഒന്നായി പിടികൂടി ഉള്ളിലാക്കി. അയാളുടെ എല്ലാ ക്രയവിക്രയങ്ങളും
നിശ്ചലമായി. പോലീസിലും രാഷ്ട്രീയത്തിലും വരദരാജന്
ഒത്താശകൾ ചെയ്തിരുന്നവരുടെ താൽപര്യങ്ങൾ സംരക്ഷി
ക്കാൻ. അവരെ തൃപ്തിപ്പെടാനും അയാൾക്ക് കഴിയാതെയായി.
അങ്ങനെ വരദരാജന്റെ സ്വാധീനം ക്ഷയിച്ചുതുടങ്ങി. ഇതിന്റെ
യെല്ലാം പ്രതിഫലനം എനിക്കെതിരെയുള്ള കേസുകളിലും കണ്ടു.
ഓരോ കേസും പരാതിക്കാർ പിൻവലിക്കൻ തുടങ്ങിയിരുന്നു.
പക്ഷേ, കാജാഭായ് എന്ന തോമസ് കുര്യന്റെ ഭാര്യ മേരിക്കുട്ടി
താങ്കൾക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നല്ലോ?
കുർള കോടതി എന്നെ കേസിൽ നിന്ന് മോചിപ്പിച്ചതിനെതി
രെയായിരുന്നു മേരിക്കുട്ടിയുടെ അപ്പീൽ. ഇതിനിടയിൽ എന്നെ
സെൻട്രൽ സോണിന്റെ അഡീഷണൽ കമ്മീഷണറായി നിയമിക്കുകയുണ്ടായി.
അതിനാൽ എന്റെ അധികാരപരിധി വികസിക്കുകയും
ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ എന്തുകൊണ്ടോ
മേരിക്കുട്ടിയെ കൊണ്ട് അവരുടെ അപ്പീൽ പിൻവലിക്കുകയാണ്
വരദരാജന്റെ ആൾക്കാർ ചെയ്തത്. ഇങ്ങനെ ആറോളം കേസുകളിൽ
നിന്ന് വിമുക്തനായ ഞാൻ കൂടുതൽ സ്വതന്ത്രനായി.
ഇതേ കാലഘട്ടത്തിൽ താങ്കൾക്ക് പ്രത്യേക പോലീസ് സംരക്ഷണം
സർക്കാർ നൽകിയിരുന്നല്ലോ?

1983 മുതൽക്കായിരുന്നു അത്. ഇത്തരമൊരു സംരക്ഷണം
മഹാരാഷ്ട്രയിൽ നൽകപ്പെട്ട ആദ്യത്തെ ഐ.പി.എസ്.
കേഡറിലുള്ള പോലീസുദ്യോഗസ്ഥനാണ് ഞാൻ. വരദരാജമുതലിയാർ
എന്നെ വകവരുത്താൻ പദ്ധതിയൊരുക്കിവരുന്നതായി
ഇന്റലിജൻസ് ബ്യൂറോ മഹാരാഷ്ട്രാ സർക്കാരിന് നൽകിയ
സൂചന പ്രകാരമായിരുന്നു അത്. അതിനുമുമ്പ് പലവട്ടം എനിക്കുനേരെ
ആക്രമണം നടന്നിരുന്നു.

ഈ സംഭവങ്ങൾക്കുശേഷം ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നൽകിയ
അഭിമുഖത്തിന്റെ വിവാദത്തിൽ നിന്ന് രക്ഷപ്പെട്ടതെങ്ങനെ?

ആ അഭിമുഖത്തിൽ ഞാൻ സർക്കാർ മുതൽ രാഷ്ട്രീയക്കാർ,
പോലീസ് ഡിപ്പാർട്‌മെന്റ് വരെയുള്ള എല്ലാവരെയും കഠിനമായി
വിമർശിച്ചതാണ് വിവാദമായത്. അഭിമുഖത്തിലെ മിക്ക ഭാഗ
ങ്ങളും സർവീസ് നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു. അതിനാൽ
സർക്കാർ വിശദീകരണം തേടി. ഞാൻ കുറ്റം സമ്മതിച്ചു. പക്ഷേ
ഒരു കാര്യം ഞാൻ വ്യക്തമാക്കി. അതായത് അഭിമുഖവേളയിൽ
ഞാൻ വളരെയേറെ മാനസിക സംഘർഷത്തിലായിരുന്നുവെന്നും
സർക്കാരിനെയോ ഡിപ്പാർട്‌മെന്റിനെയോ അപമാനി
ക്കാൻ വേണ്ടിയല്ല, മറിച്ച് ചില വസ്തുതകൾ പൊതുജനശ്രദ്ധയിൽ
കൊണ്ടുവരാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും.

സർക്കാരിന്റെ പ്രതികരണം എന്തായിരുന്നു?

ഗൗരവമായ നടപടിയൊന്നും സർക്കാർ സ്വീകരിച്ചില്ല. മേലിൽ
മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന താക്കീത് മാത്രം നൽകി.
അക്കാലത്ത് എനിക്ക് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടി
രുന്ന പിന്തുണയും സഹതാപവും സ്‌നേഹാദരങ്ങളും മാനിച്ചായി
രിക്കാം ആ പ്രശ്‌നം സർക്കാർ നിസ്സാരമായി തള്ളിയതെന്ന് തോന്നു
ന്നു.

ഇന്ന് അധോലോകനേതാക്കളെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയ
ർത്താൻ മുംബയിലെ മാധ്യമങ്ങൾ മത്സരിക്കുമ്പോൾ, വരദരാജന്റെ
അധോലോക സാമ്രാജ്യത്തിനെതിരെയുള്ള താങ്കളുടെ പോരാട്ടത്തിന്
മാധ്യമങ്ങളുടെ നിലപാട് എങ്ങനെയായിരുന്നു?

മാധ്യമങ്ങൾ അന്നെനിക്ക് ആത്മാർത്ഥമായ പിന്തുണയാണ്
നൽകിയത്. അതുകൊണ്ടുതന്നയാണ് സാധാരണക്കാർക്കിടയിൽ
എനിക്ക് സ്‌നേഹാദരങ്ങൾ ലഭിച്ചുകൊണ്ടിരുന്നത്. ബാൽ താക്കറെയുടെ
‘മാർമിക്’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയലിൽ
താക്കറെ എന്നെക്കുറിച്ച് വലിയൊരു ലേഖനംതന്നെ എഴുതിയി
രുന്നു.

വരദരാജൻ മുംബയിൽ നിന്ന് പലായനം ചെയ്യാനുണ്ടായ
സാഹചര്യം എങ്ങനെയായിരുന്നു?

അതെല്ലാം നീണ്ട കഥയാണ്. വരദരാജനെതിരെയുള്ള എന്റെ
നീക്കങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ആ അവസര
ത്തിൽ അതായത് 1985-ൽ റെബീറോയെ ഡൽഹി
സി.ആർ.പി.എഫിലേക്ക് സ്ഥലംമാറ്റി പകരം മുംബയ് പോലീസ്
കമ്മീഷണറായി ഡി.എസ്. സോമൺ ചാർജെടുത്തു. അപ്പോൾ
ഒരു നീണ്ട അവധിയിലായിരുന്ന ഞാൻ ജോലിയിൽ പ്രവേശിച്ച
ശേഷം അദ്ദേഹത്തെ കാണാൻ ചെന്നു. റെബീറോയുടെ കീഴിൽ
നിങ്ങൾ ഏതൊരു ദൗത്യത്തിലായിരുന്നുവോ ആ ദൗത്യം പൂർത്തി
യാക്കണമെന്നും അതിനായി തന്റെ മുഴുവൻ പിന്തുണയുമുണ്ടെന്നും
അദ്ദേഹം പറഞ്ഞു. ഇതും എനിക്ക് പ്രചോദനമായി.
പോരാത്തതിന് മാട്ടുംഗ സ്റ്റേഷനിലെ സർക്കിൾ
ഇൻസ്‌പെക്ടറായി റാവു എന്ന മിടുക്കനും സത്യസന്ധനുമായ
ഒരു പുതിയ സഹപ്രവർത്തകനെയും എനിക്ക് നൽകുകയുണ്ടായി.
ഇതേ അവസരത്തിൽ വരദരാജന്റെ വീടിനടുത്തുതന്നെ താമസക്കാരായ
ഒരു കുടുംബം വരദരാജന്റെ ഒറ്റുകാരനായ ഒരാൾക്കെ
തിരെ പരാതിയുമായെത്തി. ഇതിനെ തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമ
വകുപ്പ് 506 (2) പ്രകാരം വരദരാജനെതിരെ കേസ് രേഖപ്പെടുത്തി
അന്നു രാത്രി ഒന്നരയ്ക്ക് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന
വരദരാജനെ അറസ്റ്റ് ചെയ്തു.

ഇന്ത്യൻ ശിക്ഷാനിയമ വകുപ്പ് 506 (2) അത്ര വലിയ കുറ്റകൃത്യ
വുമായി ബന്ധപ്പെട്ടതൊന്നുമല്ലല്ലോ?

അല്ലായിരിക്കാം. പക്ഷേ ജീവിതത്തിലാദ്യമായിട്ടാണ് അന്ന്
വരദരാജൻ പോലീസ് ലോക്കപ്പിന്റെ ഉൾവശം കണ്ടത്. ആ അറസ്റ്റ്
മുംബയ് നഗരത്തെ നടുക്കിയ ഒരു വാർത്തയായിരുന്നു. അതോടൊപ്പം
വരദരാജ സാമ്രാജ്യം തകരുന്നതിന്റെ ആദ്യത്തെ മുഴക്കം
കൂടിയായിരുന്നു. വരദരാജനെതിരെ ദേശീയ സുരക്ഷാനിയമ
പ്രകാരം കേസെടുക്കാൻ കമ്മീഷണർ ഉത്തരവിട്ടു. എന്നാൽ
പോലീസ് ഡിപ്പാർട്‌മെന്റിലുള്ള വരദരാജന്റെ അഭ്യുദയകാംക്ഷി
കളായ ചാരന്മാര ഇക്കാര്യം വരദരാജന്റെ ചെവിയിലെത്തിച്ചു.
അയാൾ ഉടൻതന്നെ കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് മുൻ
കൂർ ജാമ്യത്തിനായി ശ്രമിച്ചു.

ലോക്കപ്പിൽ ആയിരുന്ന വരദരാജന് ഇതെങ്ങനെ സാധിച്ചു?
നീതിന്യായ വ്യവസ്ഥയെ എങ്ങനെ ഉപയോഗിക്കണമെന്ന
കാര്യത്തിൽ വരദരാജൻ അതിസമർത്ഥനായിരുന്നു. ഇന്ത്യയിലെ
ഏറ്റവും മികച്ച നിയമോപദേഷ്ടാക്കളുമായി അയാൾക്ക് ബന്ധമു
ണ്ടായിരുന്നു. അയാളുടെ ആൾക്കാർ വഴി ആ ബന്ധം പ്രയോജനപ്പെടുത്തുകയായിരുന്നു.

കൊൽക്കത്ത കോടതി മുൻകൂർ ജാമ്യം അനുവദിച്ചോ?

നേരത്തേ അറസ്റ്റിലായ കേസിൽ മുൻകൂർ ജാമ്യത്തിന് വകു
പ്പില്ലെന്ന് ചൂണ്ടിക്കാട്ടിയതിനാൽ കൊൽക്കത്ത ഹൈക്കോടതി

ചില നിബന്ധനകളോടെ മുൻകൂർ ജാമ്യം റദ്ദാക്കുകയുണ്ടായി.
എന്തായിരുന്നു ആ നിബന്ധനകൾ?

അതായത് വരദരാജനെ ഒരിക്കലും ഡി.സി.പി. പവാറുമായി
നേരിൽ കാണാനനുവദിക്കരുതെന്നും പകരം കമ്മീഷണറുടെ
മുന്നിൽ ഹാജരാക്കി അദ്ദേഹത്തിന്റെ മുന്നിൽ വച്ച് നോട്ടീസ് നൽ
കിയ ശേഷം നേരിട്ട് ജയിലിലേക്ക് കൊണ്ടുപോവുകയുമാണ്
വേണ്ടതെന്ന്.

ആ നിബന്ധനകൾ പാലിക്കപ്പെട്ടോ?

ഒരു കാര്യം മാത്രം പാലിക്കപ്പെട്ടു. അതായത് വരദരാജനെ
ഞാനുമായി നേരിൽ കാണാനനുവദിച്ചില്ല. അധികം വൈകാതെ
വരദരാജന് ജയിലിൽ പോകാതെ രക്ഷപ്പെടാനും കഴിഞ്ഞു. അത്
വരദരാജന്റെ അഭ്യുദയകാംക്ഷികളുടെ സഹായത്താലായിരുന്നു.

അന്ന് എന്തുകൊണ്ട് വരദരാജനെ എൻകൗണ്ടറിൽ കൊലപ്പെ
ടുത്തിയില്ല?

എൻകൗണ്ടറിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഒരാളെ
കൊല്ലുന്നതിനോട് എനിക്ക് വിരോധമാണുള്ളത്. കാരണം
ആർക്കും ആരെയും കൊല്ലാൻ അധികാരമില്ല. മൂന്നാംമുറയുടെ
ഭാഗമാണ് കൊലപ്പെടുത്തൽ. മറിച്ചും പറയാം. എന്റെ ലക്ഷ്യം
ജീവനോടെയുള്ള കുറ്റവാളികളെ പാഠം പഠിപ്പിക്കലായിരുന്നു.

1983-ലെ വർഗീയ കലാപകാലത്ത് നിവൃത്തിയില്ലാതെ വെടിവയ്പിന്
ഞാനുത്തരവിട്ടിരുന്നു. അതിൽ ആറു പേർ മരിക്കുകയു
ണ്ടായി. അതിലെനിക്ക് ഇപ്പോഴും വേദനയുണ്ട്.
ആ അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ട വരദരാജൻ പിന്നെ എന്ത്
ചെയ്തു?

അയാൾ വീണ്ടും അറസ്റ്റ് ഭയന്ന് ഒളിസങ്കേതങ്ങളിൽ നിന്ന് ഒളി
സങ്കേതങ്ങളിലേക്ക് മാറിമാറി ഓടിക്കൊണ്ടിരുന്നു. ഞാനയാൾക്ക്
പിന്നാലെയും. ഇതിനിടയിൽ അയാൾ മദ്രാസിലേക്ക് കടന്നതായ
സൂചന ലഭിച്ചു. അവിടെയും അയാളെ തേടിച്ചെന്നെങ്കിലും കണ്ടെ
ത്താനായില്ല. ഒടുവിൽ വരദരാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച്
അയാളുടെ മുംബയിലെ സ്വത്തെല്ലാം കണ്ടുകെട്ടാൻ ഉത്തരവിടുകയും
ചെയ്തു. അക്കാലത്ത് വരദരാജൻ നിർമിച്ചുവന്നിരുന്ന
ചന്ദഗുപ്ത എന്ന പഞ്ചനക്ഷത്രഹോട്ടലും കണ്ടുകെട്ടിയ സ്വത്തു
ക്കളിൽപെടുന്നു. ഇങ്ങനെ തന്റെ പ്രതാപവും ശക്തിയും വീണ്ടെ
ടുക്കാൻ കഴിയാതെ പോയ, കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും
തമ്പുരാനായിരുന്ന വരദരാജ മുതലിയാർ 1988 ജനുവരി
യിൽ മദ്രാസിലെ ഏതോ ഒളിത്താവളത്തിൽ വച്ച് കഥാവശേഷനാവുകയാണുണ്ടായത്.
മദ്രാസിൽ ഒളിവിൽ കഴിയവെ മരിച്ച വരദരാജന്റെ ജഡം മുംബയിൽ
കൊണ്ടുവന്ന് സംസ്‌കരിച്ചത് താങ്കൾക്കുള്ള ഒരു മറുപടിയായി
രുന്നില്ലേ?

ഒരിക്കലുമല്ല. വരദരാജന്റെ കുറ്റകൃത്യങ്ങൾ പങ്കുവച്ച് ഭുജിച്ച
അയാളുടെ കൂറുള്ള ശിഷ്യന്മാർ തങ്ങളുടെ സാന്നിദ്ധ്യം വിളിച്ചറി
യിക്കാൻ വേണ്ടി നടത്തിയ ചെറിയൊരു വെടിക്കെട്ടു മാത്രമായി
രുന്നു അത്. പിന്നീടവരാരും തലപൊക്കാൻ ധൈര്യം കാട്ടുകയു
ണ്ടായില്ല.

താങ്കളെയും വരദരാജനെയും കേന്ദ്രീകരിച്ച് ചില സിനിമകൾ
നിർമിക്കപ്പെട്ടിരുന്നല്ലോ?

വരദരാജൻ തന്റെ ജീവിതകഥയെ ആധാരമാക്കി മണിരത്‌ന
ത്തെക്കൊണ്ട് തമിഴിൽ നായകൻ എന്ന സിനിമ ചെയ്യിച്ചു. ഹിന്ദി
യിൽ അത് ദയാവാൻ എന്ന പേരിൽ റീമേക്ക് ചെയ്തു. അതിൽ വരദരാജനെ
ഒരുതരം റോബിൻഹുഡ് പരിവേഷമുള്ള നായകനാ
ക്കിയും എന്നെ എല്ലാതരം ദുർഗുണങ്ങളുമുള്ള വില്ലനായുമാണ്
അവതരിപ്പിച്ചത്. അതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധ
വുമുണ്ടായിരുന്നില്ല. എന്നാൽ അർദ്ധസത്യ എന്ന പേരിൽ
ഗോവിന്ദ് നിഹ്‌ലാനി സംവിധാനം ചെയ്ത ചിത്രം യാഥാർത്ഥ്യ
ത്തോട് അടുത്തുനിൽക്കുന്നതായിരുന്നു, അപൂർവം ചില കാര്യ
ങ്ങളൊഴികെ.

1993-ലെ മുംബയ് സ്‌ഫോടന പരമ്പരയുടെ അന്വേഷണസംഘം
മേധാവിയായിരുന്ന താങ്കൾ പിന്നെ അതിൽനിന്ന് പുറത്തുപോകാൻ
കാരണം?

’93-ലെ സ്‌ഫോടനക്കേസ് അന്വേഷിക്കാൻ പോലീസ് കമ്മീ
ഷണർ സാമ്ര സ്ഥാപിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ
(സിറ്റ്) നേതൃത്വം എന്നെയാണ് ഏല്പിച്ചത്. അന്വേഷണം ഏറ്റെ
ടുത്ത് 72 മണിക്കൂറിനകം അന്ന് മുംബയിലുണ്ടായിരുന്ന എല്ലാ
പ്രതികളെയും അറസ്റ്റ് ചെയ്തു. കുറെ പേർ അപ്പോഴേക്കും രാജ്യം
വിട്ടിരുന്നു. എന്നാൽ കോടതിയിലെത്തിയ രേഖയിൽ എന്റെ പേരു
ണ്ടായിരുന്നില്ല. അന്വേഷണം എന്നിൽനിന്നും നേരിട്ടല്ലാതെ തട്ടി
യെടുക്കുകയായിരുന്നു. തോക്ക് കൈവശം വച്ച നടൻ സഞ്ജയ്
ദത്തിനെ അറസ്റ്റ് ചെയ്തത് എന്നെ അറിയിക്കാതെയായിരുന്നു.
മാത്രമല്ല, സഞ്ജയ് ദത്തിനെ ‘സിറ്റി’ന് കൈമാറുകയും ചെയ്തില്ല.
അയാളെ സഹായിക്കാൻ വേണ്ടിയാണ് സിറ്റിന് കൈമാറാതിരുന്ന
ത്. അയാൾ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയ ആളാണ്.
ദാവൂദുമായി അയാൾക്ക് ബന്ധമുണ്ട്. എന്നിരുന്നിട്ടും എല്ലാ
രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും പോലീസ് പോലും അയാളെ
രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതെല്ലാമായപ്പോൾ സിറ്റിൽ
നിന്ന് ഞാനിറങ്ങിപ്പോന്നു. സഞ്ജയ് ദത്തിനെ സമീപകാലത്ത്
രണ്ടുവട്ടം പരോളിൽ വിട്ടതിൽ അത്ഭുതമൊന്നുമില്ല. അയാളുടെ
ശിക്ഷ പൂർത്തിയാകും മുമ്പുതന്നെ മാപ്പ് നൽകി വിട്ടയയ്ക്കുമെ
ന്നതിൽ സംശയം വേണ്ട.
മുംബയ് പോലീസിനെ കുറിച്ച് എന്താണഭിപ്രായം?
നല്ല അഭിപ്രായമല്ല എനിക്കുള്ളത്. മുംബയ് പോലീസിന്റെ
ബലിയാടാണ് ഞാൻ. ഇന്ന് പോലീസിലെ തസ്തികകളെല്ലാം
ലേലം ചെയ്യപ്പെടുകയാണ്. ഇത്രമാത്രമേ തത്കാലം ഞാൻ പറയുന്നുള്ളൂ.

വരദരാജന്റെ കഥ
അറുപതുകളിലെ മദ്രാസിലെ വെല്ലൂരിൽ നിന്ന് വിദ്യാഭ്യാസമൊന്നുമില്ലാതെ
മുംബയിൽ ഉപജീവനം തേടിയെത്തിയ വരദരാ
ജൻ എന്ന വരദരാജ മുനിസ്വാമി മുതലിയാർ അന്നത്തെ
വിക്‌ടോറിയ ടെർമിനസ് (ഇന്നത്തെ സി.എസ്.ടി.) സ്റ്റേഷനിൽ
ഒരു ചുമട്ടുകാരനായി. തുടർന്ന് തുറമുഖത്ത് കടന്നുകൂടി മോഷണം
നടത്തി. വാടകക്കൊലയാളിയായി. ഹാജിമസ്താനുമായി ചേർന്ന്
കള്ളക്കടത്ത് ആരംഭിച്ചു. അതോടൊപ്പംതന്നെ സർക്കാരിന്റെ ഭൂമി
കയ്യേറി ചേരികൾ നിർമിച്ചു. ആ ചേരികളുടെ മറവിൽ വാറ്റുകേന്ദ്രങ്ങളും
വേശ്യാലയങ്ങളും സ്ഥാപിച്ചു. ഒപ്പം എല്ലാതരം കുറ്റകൃത്യങ്ങളുടെയും
ഉപാസകനായി ക്രിമിനലുകൾക്ക് സംരക്ഷണവും
സഹായങ്ങളും നൽകി. പോലീസിന്റെയും രാഷ്ട്രീയനേതാക്കളുടെയും
സഹായമില്ലാതെ തന്റെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ
നടക്കുകയില്ലെന്ന് മനസിലാക്കിയ വരദരാജൻ അവരെ വിലയ്ക്കു
വാങ്ങി.
അങ്ങനെയുള്ള വരദരാജനെ പോലീസും രാഷ്ട്രീയക്കാരും
മാധ്യമങ്ങൾപോലും മുംബയ് അധോലോകത്തിന്റെ ‘നായകനാ
‘യി വാഴ്ത്തി. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ‘ഇല്ലസ്‌ട്രേറ്റഡ്
വീക്ക്‌ലി’ പുറത്തിറക്കിയത് അതിന്റെ കവർപേജിൽ വരദരാജനെ
ഗോഡ്ഫാദർ ആയി ചിത്രീകരിച്ചുകൊണ്ടായിരുന്നു. ൗദണ ഛമലള
എണടറണഢ ഛടഭ ധഭ ആമബഠടസ ൗമഢടസ എന്ന വിശേഷണവും അതിന്
അടിക്കുറിപ്പായി നൽകിയിരുന്നു.

വരദഭായ് എന്ന് വിളിക്കപ്പെട്ടിരുന്ന വരദരാജന്റെ അധോലോക
കുപ്രസിദ്ധിക്ക് മറ്റൊരു വിശദീകരണത്തിന്റെ അനിവാര്യത
ഉദിക്കുന്നില്ല. മാട്ടുംഗയിൽ താമസിച്ചും സയൺ കോളിവാഡയും
ധാരാവിയും ആസ്ഥാനമാക്കിയുമുള്ള തന്റെ അധോലോക നെറ്റ്‌വർക്കിലൂടെ
വരദരാജൻ മുംബയ് നഗരത്തെ അക്ഷരാർത്ഥ
ത്തിൽ വിറപ്പിക്കുകതന്നെ ചെയ്തു.
വരദരാജന് സയൺ കോളിവാഡയിലുണ്ടായിരുന്ന വാറ്റുകേന്ദ്രത്തിന്റെ
നേതൃത്വം കാജാഭായ് എന്നറിയപ്പെടുന്ന കോട്ടയത്തുകാരൻ
തോമസ് കുര്യനായിരുന്നു. ആ വാറ്റുകേന്ദ്രങ്ങളിൽ നിന്ന്
മുംബയ് നഗരത്തിൽ മാത്രമല്ല സംസ്ഥാനത്തെ വിവിധ ഭാഗങ്ങ
ളിലേക്കുപോലും വാറ്റുചാരായം ഒഴുകി. ആ ചാരായക്കടത്തിന്റെ
നേതൃത്വം മൊഹിന്ദർ സിംഗ് വിഗ് എന്നു പേരുള്ള ബഡാ സോമ
യ്ക്കായിരുന്നു. അതുപോലെതന്നെ കള്ളക്കടത്തിനെ്‌റ നേതൃത്വവും
ഇയാൾക്കുതന്നെയായിരുന്നു. ടില്ലു ഉസ്താദ് എന്നു വിളിക്കപ്പെടുന്ന
ദർശൻ കുമാർ സന്ത്‌റാംധൾ വരദരാജനു വേണ്ടിയുള്ള കൊലപാതകങ്ങളും
നടത്തിപ്പോന്നു. ഇവർക്കു പുറമെ മറ്റനവധി ലോക്കൽ
‘ദാദ’മാരും വരദരാജന്റെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ
കാവൽക്കാരായി ഉണ്ടായിരുന്നു.

Previous Post

ഒരു സൗന്ദര്യയുദ്ധം

Next Post

കാക്ക – കേരള സാഹിത്യ അക്കാദമി ശില്പശാല

Related Articles

നേര്‍രേഖകള്‍

ജനകീയ നാടക പ്രസ്ഥാനത്തിന്റെ ശിലാഗോപുരങ്ങള്‍

നേര്‍രേഖകള്‍

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

നേര്‍രേഖകള്‍

മിഷൻ ഫാക്‌ലാന്റ് റോഡ്

നേര്‍രേഖകള്‍

‘ഉചല്യ’യുടെ ആത്മനിവേദനങ്ങൾ

Lekhanam-3നേര്‍രേഖകള്‍മുഖാമുഖം

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ ബാലകൃഷ്ണൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കാട്ടൂര്‍ മുരളി

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

കാട്ടൂർ മുരളി 

ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ്...

സ്ട്രോബെറികൾ വിളയുന്ന ‘പുസ്‌തകഗ്രാമം’

കാട്ടൂർ മുരളി 

മഹാരാഷ്ട്രയിൽ പഞ്ചഗണിക്ക് സമീപമുള്ള ഭിലാർ എന്ന പുസ്തകാൻച്ച ഗാവ് അഥവാ പുസ്തകഗ്രാമത്തിലെ വിശേഷങ്ങൾ. [caption...

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക...

കാട്ടൂര്‍ മുരളി 

മറാഠിഭാഷയിൽ ആത്മകഥാരൂപത്തിലുള്ള സാഹിത്യരചനാസമ്പ്രദായം ഒരു പ്രസ്ഥാനം പോലയാണ് തുടർന്നുവരുന്നത്. ഇത്തരം രചനകൾക്ക് വലിയ സ്വീകരണം...

ഓഷോ എന്ന പേരിലെ...

കാട്ടൂര്‍ മുരളി 

ഓഷോ അനുയായിയായ ഷിഖർചന്ദ് ജെയ്ൻ കാട്ടൂർ മുരളിയുമായി സംസാരിക്കുന്നു ഓഷോ എന്നും ഭഗവാൻ രജനീഷ്,...

കാർത്ത്യായനി മേനോൻ: ജഹാംഗീർ...

കാട്ടൂർ മുരളി 

അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ...

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

കാട്ടൂർ മുരളി 

നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ 'ത്രിസന്ധ്യ' എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി...

മുംബൈ മലയാളിയും മറാഠിഭാഷയും

കാട്ടൂർ മുരളി 

ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും...

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ...

കാട്ടൂര്‍ മുരളി 

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ...

മിഷൻ ഫാക്‌ലാന്റ് റോഡ്

കാട്ടൂർ മുരളി 

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ പലതും മുംബൈ നഗരത്തിന്റെ അലങ്കാരങ്ങളും ചരിത്രസാക്ഷ്യങ്ങളുമായി ഇന്നും നിലവിലുണ്ട്. നഗരം നെറ്റിക്കുറി...

ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

കാട്ടൂർ മുരളി 

കൈരളിയുടെ കാക്കയും പി4 കമ്മ്യൂണിക്കേഷനും ചേർന്നൊരുക്കിയ അഞ്ചാമത് ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റിൽ റൈറ്റർ ഓഫ്...

മാത്യു വിൻസെന്റ് മേനാച്ചേരി:...

കാട്ടൂര്‍ മുരളി 

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം...

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ...

കാട്ടൂര്‍ മുരളി 

ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക കണക്കുകൾ...

ജസീന്ത കെർകേട്ട: ഞാൻ...

കാട്ടൂര്‍ മുരളി 

ആദിവാസി വർഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വരേണ്യ വർഗക്കാരായി അഹങ്കരിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ അല്ലെങ്കിൽ ഭാവനയിൽ തെളിയുന്ന...

സർക്കസ്‌കലയിലെ കളിയും കാര്യവും

കാട്ടൂര്‍ മുരളി 

1970 ൽ സർക്കസ് (ജെമിനി) പശ്ചാത്തലമാക്കി രാജ് കപൂർ സംവിധാനം ചെയ്തു നിർമിച്ച 'മേരാ...

ബേബി ഹൽദർ –...

കാട്ടൂർ മുരളി 

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും പുകയും കൊണ്ടു...

‘എന്റെ കഥ’യെ വെറും...

കാട്ടൂർ മുരളി 

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അവരുടെ യഥാർത്ഥ ആവി ഷ്‌കാരമായിരുന്നു. മനസിൽ നിന്നുവന്ന സ്വന്തം കഥ....

ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം...

കാട്ടൂര്‍ മുരളി 

വിശപ്പിന്റെ കാര്യത്തിൽ മുംബൈ നഗരം പണ്ട് മുതൽ കാത്തുസൂക്ഷിക്കുന്ന ഒരുതരം പൊതു ലാഘവത്വമുണ്ട്. അതായത്,...

ഇവിടെ മലയാളിക്ക് സുഖം...

കാട്ടൂര്‍ മുരളി 

സ്വന്തം നാട്ടിൽ അന്നത്തിന് വഴിയില്ലാഞ്ഞിട്ടാണ് ഓരോരുത്തരും അന്യനാടുകളിൽ അഭയാർത്ഥികളെപ്പോലെ എത്തിയത്. ഇങ്ങനെ അന്നം തേടിപ്പോയവർ...

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

കാട്ടൂര്‍ മുരളി 

പകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം...

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം:...

കാട്ടൂര്‍ മുരളി 

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച്...

കവിതയും കാലവും: മാറ്റത്തിന്റെ...

കാട്ടൂര്‍ മുരളി 

ജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ...

ടവർ ഓഫ് സൈലൻസ്...

കാട്ടൂര്‍ മുരളി 

ജീവിതമെന്ന പുസ്തകത്തിന്റെ രണ്ടു വ്യത്യസ്ത പുറങ്ങളാണ് ജനനവും മരണവും. ജനനം ഒരു പ്രക്രിയയാണെങ്കിൽ മരണം...

‘ഐ.എസ്സ്’ ഈസ് കോളിംഗ്

കാട്ടൂര്‍ മുരളി 

2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ...

ജനകീയ നാടക പ്രസ്ഥാനത്തിന്റെ...

കാട്ടൂര്‍ മുരളി 

മലയാള നാടകത്തെ ജനകീയമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യവുമായി കേരളത്തില്‍ കായംകുളം ആസ്ഥാനമായി രൂപംകൊണ്ട സംഘടനയാണ് കേരള...

ചോർ ബസാർ: കള്ളന്മാരുടെ...

കാട്ടൂര്‍ മുരളി 

ചോർ ബസാർ - വിസ്മയങ്ങളാണ്ടു കിടക്കുന്ന നഗരത്തിൽ ഇങ്ങനെയും പേരുള്ള ഒരു ചന്ത അല്ലെങ്കിൽ...

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ...

കാട്ടൂര്‍ മുരളി 

ആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ്...

Kattoor Murali

കാട്ടൂര്‍ മുരളി 

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

കാട്ടൂര്‍ മുരളി 

'തന്ത'യില്ലാത്ത (മരിച്ചുപോയവരല്ല) സന്തതികളില്ല എന്നു വച്ചാൽ തന്തയില്ലാത്തവരായി ആരും ജനിക്കുന്നില്ല എന്നർത്ഥം. കുറച്ചു കൂടി...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven