• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

മെഹ്ഫിൽ – എ – ഗസൽ അഥവാ ഗസൽപക്ഷികളുടെ രാഗസദസ്സ്

കാട്ടൂര്‍ മുരളി January 7, 2013 0

”ദിലേ നാദാൻ തുജെ ഹുവാ ക്യാ ഹെ,
ആഖിർ ഇസ് ദർദ് കാ ദവാ ക്യാ ഹെ,
ഹം ഹേ മുഷ്താഖ് ഔർ വോ ബേസാർ,
യാ ഇലാഹി! യേ മാജ്‌രാ ക്യാ ഹേ?”

ലോകപ്രസിദ്ധനായ ഉർദു കവി മിർസാ ഘാലിബിന്റെ പ്രശ
സ്തമായ ഒരു ഗസലിന്റെ ആദ്യ വരികളാണിത്. ഈ വരികൾക്ക് മലയാളത്തിൽ
ഒരു ഭാഷാന്തരം ചമയ്ക്കുകയെന്നത് ഒരു പാഴ്‌വേലയായിരിക്കും.
മിർസാഘാലിബ് 1797-1869 കാലഘട്ടങ്ങളിലാണ് ജീവിച്ചിരു
ന്നതെന്നാലും ഗസലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്നും ആദ്യ
മായി ഓർമയിൽ തെളിയുക ആ പേരാണ്. മിർസാഘാലിബിന്റെ
യഥാർത്ഥ പേര് മിർസ അസമുള്ള ബെയ്ഗ് എന്നാണ്. ‘ഘാലി
ബ്’ എന്നുള്ളത് തൂലികാനാമവും. ഉർദു ഭാഷയിൽ ഘാലിബ്
എന്നാൽ ശ്രേഷ്ഠം, ഉത്കൃഷ്ടം എന്നൊക്കെയാണ് അർത്ഥം. ‘അസാ’
എന്ന തൂലികാനാമത്തിലും അദ്ദേഹം എഴുതുമായിരുന്നു.
ഘാലിബിന്റെ കാലഘട്ടത്തിനു മുമ്പും അതിനുശേഷവും നിരവധി
കവികൾ ഗസലുകൾ രചിക്കുമായിരുന്നു. എങ്കിലും ഘാലി
ബിന്റെ ഗസലുകളുടെ സൗന്ദര്യവും അന്തർധാരകളും വർണനാതീതമാണ്.
ലോകമെങ്ങും പല തരത്തിൽ വിശകലനവും നിർവ
ചനങ്ങളും നൽകപ്പെടുന്ന ഘാലിബിന്റെ ഓരോ ഗസലും പണ്ടുമുതൽക്കേയുള്ള
പ്രശസ്ത ഗായകർ തങ്ങളുടേതായ വ്യത്യസ്ത രീതി
കളിൽ സംഗീതവത്കരിച്ചും ആലപിച്ചും വരികയാണ് ചെയ്യുന്ന
ത്.
ഘാലിബിന്റെ ഒരു ഗസലെങ്കിലും ആലപിച്ചിട്ടില്ലാത്തവരോ
ആലപിക്കാൻ കൊതിക്കാത്തവരോ ആയ ഗായകരുണ്ടാകുമെന്ന്
തോന്നുന്നില്ല. കാരണം അത്രയും മനോഹരങ്ങളാണവ. ആ ഗസലുകൾ
ആലപിക്കുകയെന്നത് ഏതൊരു ഗായകനെയും സംബ
ന്ധിച്ചിടത്തോളം തന്റെ ഐഡന്റിറ്റിയുടെ തിളക്കമാർന്ന് ഒരു അടയാളമത്രെ.
ഗസലിനെക്കുറിച്ചും ഗസൽ ഗായകരെക്കുറിച്ചും പലരും വാ
തോരാതെ സംസാരിക്കുന്നത് കേൾക്കാം. അതുപോലെതന്നെ
ഗസലിനെയും ഗസൽഗായകരെയും സംബന്ധിച്ച് പലരും ലേഖനങ്ങളും
കവിതകളും വരെ എഴുതിനിരത്താറുണ്ട്. ഗസലിനെക്കുറിച്ച്
എല്ലാം അറിയുന്നവരും ഗസലിന്റെ ആധികാരിക വക്താക്ക
ളുമാണ് തങ്ങൾ എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ മാത്രമായിട്ടേ
അവയെയൊക്കെ കാണാൻ കഴിയൂ. വാസ്തവത്തിൽ
എന്താണ് ഗസൽ എന്നോ ഗസലും ഗസൽ ഗായകരും തമ്മിലുള്ള
ബന്ധമെന്താണെന്നോ ഇപ്പോഴും പലർക്കും അജ്ഞാതമാണെ
ന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. അതിനാൽ ഗസലിനെ
പലരും ഒരു സംഗീതരൂപമായിട്ടാണ് തെറ്റിദ്ധരിച്ചുവരുന്നത്.
എന്നാൽ അതൊരു സംഗീതരൂപമേ അല്ല. അടിസ്ഥാനപരമായി
അതൊരു കാവ്യരൂപം മാത്രമാണ്. രചനയിലും സംവേദനത്തിലും
കവിതയിൽനിന്നും വേറിട്ടുള്ള സ്വപ്നസന്നിഭമാർന്ന ഭാവനാനുഭവ
ങ്ങളുടെ തികച്ചും സ്വകാര്യമായ ഒരു സഞ്ചാരപഥമാണ് ഗസലി
ന്റേത്. ആ സ്വകാര്യത പ്രണയത്തിന്റെയും പ്രണയവർണങ്ങളുടേതുമാണ്
എന്ന് പറയുന്നതിൽ തെറ്റില്ല. അതേസമയം രൂപഘടനയിൽ
കവിതയേക്കാൾ ലഘുവും സൗന്ദര്യശാസ്ര്തപരമായി കവിതയേക്കാൾ
ഔന്നത്യം പുലർത്തുന്നതുമായ ഒരു സർഗാത്മക രൂപമാണത്.
എല്ലാ കവികൾക്കും കവിത രചിക്കാൻ കഴിയുമെന്നാകിലും
എല്ലാ കവികൾക്കും ഗസൽ രചിക്കാനാവുകയില്ലെന്നു
ള്ളത് ഒരു യാഥാർത്ഥ്യം കൂടിയാണ്. അതിനാൽ ഗസൽരചനയി
ലേർപ്പെടുന്ന കവികള ഗസൽകവികളെന്ന പേരിലാണ് അറിയപ്പെടുന്നത്.
ഗസലിന്റെ ഉറവിടം
ആറാം നൂറ്റാണ്ടിൽ അറബി കവിതയിൽനിന്ന് രൂപം കൊണ്ട
താണ് ഗസൽ എന്ന് കരുതപ്പെടുന്നു. ഗിസാൽ എന്ന അറബി പദം
പിന്നീട് ഗസൽ ആയിത്തീരുകയാണത്രെ ഉണ്ടായത്. സ്ര്തീയോടും
സ്ര്തീസൗന്ദര്യത്തോടും കാവ്യാത്മകമായി സംവദിക്കുന്നതും അതുപോലെതന്നെ
സ്ര്തീയെ കാവ്യാത്മകമായി വിഭാവനം ചെയ്യുന്നതുമായ
രീതിയാണ് വാസ്തവത്തിൽ ഗിസാൽ എന്ന പദംകൊണ്ട്
അർത്ഥം കല്പിക്കപ്പെടുന്നത്. അതിനാൽ ഗസലിൽ കൈകാര്യം
ചെയ്യപ്പെടുന്ന വിഷയം സ്വാഭാവികമായും പ്രണയത്തിന്റേതായി
ത്തീരുകയാണുണ്ടായത്. അപ്പോഴും ഗസലിന്റെ ധർമം അടിസ്ഥാനപരമായി
കവിതയുടേതുതന്നെയായിരുന്നു. പന്ത്രണ്ടാം നൂറ്റാ
ണ്ടിലെ പുതിയ ഇസ്ലാമിക സുൽത്താന്മാരുടെയും സൂഫി മിസ്റ്റിക്കുകളുടെയും
സ്വാധീനത്താലാണ് ഗസലിന്റെ പ്രചാരം ദക്ഷിണേഷ്യ
യിലേക്ക് വ്യാപിച്ചത്. തുടർന്ന് പതിമൂന്നാം നൂറ്റാണ്ട് മുതലുള്ള
കാലഘട്ടങ്ങളിൽ പല കവികളും ഗസൽരചനയിൽ വ്യാപൃതരായി.
അക്കൂട്ടത്തിൽപ്പെട്ട വാലിക്കോനി എന്ന കവിയിലൂടെയാണ്
ഗസൽ എന്ന കാവ്യരൂപത്തിന് ഉത്തരേന്ത്യൻ നഗരങ്ങളായ ദില്ലി
യിലും ലക്‌നൗവിലുമൊക്കെ ബീജാവാപം നടന്നതെന്ന് ചരി
ത്രവും ഐതിഹ്യങ്ങളും വെളിപ്പെടുത്തുന്നു.
ഇങ്ങനെ ഉത്തരേന്ത്യയിലെത്തിയ ഗസൽ ഉർദു ഭാഷയിലൂടെ
ഉർദു കവിതയുടെ ഏറ്റവും പ്രൗഢവും ശ്രേഷ്ഠവുമായ മറ്റൊരു
രൂപമായി ആ സ്ഥാനമുറപ്പിക്കുകയാണുണ്ടായത്. അക്കാലത്തെ
സുൽത്താന്മാരുടെയും നവാബുമാരുടെയും കൊട്ടാരസദസ്സുകളിലും
ദർബാറുകളിലും ഈ പുതിയ കാവ്യരൂപത്തിന് അസൂയാവഹമായ
വരവേല്പാണ് ലഭിച്ചത്.
സംഗീതത്തിന്റെ സ്വാധീനമില്ലാതെ രചന അല്ലെങ്കിൽ ഭാവപൂ
ർണമായ വാക്കുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, രചനയുടെ
സ്വാധീനത്താൽ ആസ്വദിക്കപ്പെടുകയും അറിയപ്പെടുകയും
ചെയ്യുന്ന ഗസൽ എന്ന കാവ്യരൂപത്തെ ഷായരികളുടെ ചെറുശേഖരമെന്ന്
നിർവചിക്കുകയോ വിശേഷിപ്പിക്കുകയോ ചെയ്യാം. ഈ
രണ്ട് വരികളിലൊതുങ്ങുന്ന കാവ്യശകലങ്ങളാണ് ഷായരി. ഷായരികൾക്ക്
പല്ലവികളും അനുപല്ലവിയുമൊക്കെ ഉണ്ടായേക്കാം.
ഷായരികളുടെ രചയിതാവ് ഷായർ എന്ന പേരിലും ഷായരികൾ
ചൊൽക്കാഴ്ചകളായി അവതരിപ്പിക്കപ്പെടുന്ന വേദികൾ ‘മുഷായര’
എന്ന പേരിലുമാണ് അറിയപ്പെടുന്നത്. മുഷായരകളിൽ
ഷായർമാർ സ്വയം തങ്ങളുടെ രചനകൾ (ഷായരികൾ) അവതരി
പ്പിച്ചുവരാറാണ് പതിവ്.
എന്നാൽ ഷായരികളുടെ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തി
ലാണ് അവയെ ഗസലിന്റെ ഗണത്തിലുൾപ്പെടുത്തുന്നത്.
ഇങ്ങനെ ഷായരികളുടെ ദൈർഘ്യം അടയാളപ്പെടുത്തുന്ന ഒരു
അളവുകോലാണ് ‘ബെഹെർ’. സൂക്ഷ്മമായി പരിശോധിച്ചാൽ
കവിതകളുടെ വൃത്തങ്ങളോട് സമാനത പുലർത്തുന്നതാണ്
ബെഹെർ എന്ന് കാണാം. അതേസമയം ഒരു ഗസലിനുള്ളിൽ
വരുന്ന എല്ലാ ഷായരികളും ഒരേ ബെഹരിൽതന്നെയുള്ളതായിരി
ക്കണമെന്ന് നിയമമുണ്ട്. ബെഹെരിനു പുറമെ മട്‌ല, മക്ത,
കാഫിയ, റദീഫ് എന്നിവയും ഷായരികളുടെ ശേഖരത്തെ ഗസലായി
പരിഗണിക്കുന്ന ശാസ്ര്തീയ സമീപനങ്ങളാണ്. ഇത്തരം
ശാസ്ര്തീയ സമീപനങ്ങൾക്ക് മലയാളത്തിൽ വിശദീകരണം നൽ
കുക എളുപ്പമല്ല. എന്നിരുന്നാലും ഗസലുകളിൽ ആത്യന്തികമായി
അവതരിപ്പിക്കുന്ന വിഷയം ഒന്നുതന്നെയാണ്. അതായത് പ്രണയമെന്ന
വികാരത്തിന്റെ വൈവിധ്യമാർന്ന സൂക്ഷ്മഭാവങ്ങളുടെ
ആത്മപ്രകാശനങ്ങൾ. അതിൽ പ്രണയകാമനകളും അഭ്യർത്ഥന
കളും നിരാസങ്ങളും നൈരാശ്യങ്ങളും കലഹങ്ങളും വിരഹങ്ങളും
സമാഗമങ്ങൾക്ക് പ്രതികൂലമായ സാഹചര്യങ്ങളിൽ പെട്ടുഴലുമ്പോഴുള്ള
ആത്മനൊമ്പരങ്ങളും പ്രണയത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന
അനുഭൂതികളുമൊക്കെ ആത്മപ്രകാശനങ്ങളായി കട
ന്നുവന്നേക്കാം.

സുൽത്താന്മാരുടെയും നവാബുമാരുടെയും ദർബാറുകളിൽ
നിന്ന് ഗസലിനെ പുറംലോകം കാണിച്ചത് മിർസാഘാലിബ്, മീർ
തഖിമീർ, സൗഖ്, സൗദാദർദ്, മൊഹമ്മദ് ഇക്ബാൽ, ഹസ്‌റത്ത്
മൊഹാനി തുടങ്ങിയ പ്രമുഖ ഉർദു കവികളാണ്. അവരുടെ രചനകളാണ്
ഗസൽ രംഗത്തെ ക്ലാസിക്കുകളായി എക്കാലവും
വാഴ്ത്തപ്പെടുന്നത്. പുറംലോക മെഹ്ഫിലുകളിലും മുഷായരകളിലും
ഷായരികൾ പോലെതന്നെ ഗസലുകളും ചൊൽക്കാഴ്ചകളായി
അവതരിപ്പിച്ചുകൊണ്ടായിരുന്നു അവർ തങ്ങളുടെ ദൗത്യം
പൂർത്തിയാക്കിയത്. അങ്ങനെ ഗസലിന്റെ സൗന്ദര്യവും അത്
പ്രദാനം ചെയ്യുന്ന അനുഭൂതികളും പുറംലോകത്തിനും അനുഭവവേദ്യമായിത്തീർന്നു.
എന്നാൽ ഗസൽ എന്ന കാവ്യരൂപത്തിന് പുതിയൊരു ഭാവുകത്വം
നൽകുന്നതോടൊപ്പം കൂടുതൽ ജനപ്രിയത നേടിക്കൊടു
ത്തതും സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളിൽ ഈ രംഗത്തേക്കു
കടന്നുവന്ന ഒരുകൂട്ടം പുതിയ തലമുറക്കാരായ ഗസൽകവികളായിരുന്നു.
ഫിറോസ് ഗോരഖ്പുരി, മജ്‌രൂഹ് സുൽത്താൻപുരി,
ഖ്വമർ ജലാലാബാദി, ഫൈസ് അഹമ്മദ് ഫൈസ്, മുനീർ നിയാസി,
നസീർ കാസ്മി, സാഹിർ ലുധ്യാൻവി, കെയ്ഫി ആസ്മി
എന്നിങ്ങനെ നീണ്ടുപോകുന്നതാണ് ആ കവികളുടെ നിര.

ഗസലും സംഗീതവും

സംഗീതത്തിലല്ലാതെതന്നെ ചൊൽക്കാഴ്ചയായി മുഷായരകളിലും
മെഹ്ഫിലുകളിലും അവതരിപ്പിച്ചുവന്ന ഗസലിന് പിന്നീട്
സംഗീതം നൽകി ആലപിക്കാൻ തുടങ്ങിയപ്പോൾ അതിന്റെ രച
നാസൗന്ദര്യം കൂടുതൽ ദീപ്തമായിത്തീരുകയാണുണ്ടായത്. മാത്രമല്ല,
മനുഷ്യമനസിന്റെ മൗനജലാശയങ്ങളിൽ ഒരായിരം താമരമുകുളങ്ങൾ
ഒന്നിച്ച് വിടരുമ്പോഴുള്ള ദലമർമരങ്ങളുടെയും മധുരനൊമ്പരങ്ങളുടെയും
അനുഭൂതികളുണർത്താനും അതിനു കഴി
ഞ്ഞു. ഇതോടെയാണ് ഗസൽ എന്ന കാവ്യരൂപം സംഗീതരൂപമായി
തെറ്റിദ്ധരിക്കാൻ നിമിത്തമായത്.

ഗസലുകളുടെ സംഗീതരൂപത്തിലുള്ള ആലാപനകലയെ ‘ഗസ
ൽഗായകി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ കലയുടെ
ഉപജ്ഞാതാക്കളായി ഉസ്താദ് ബർക്കത്ത് അലിഖാൻ, മാസ്റ്റർ മദ
ൻ, സി.എച്ച്. ആത്മ തുടങ്ങിയവരെ പ്രതിഷ്ഠിക്കാം. പട്യാല ഘരാനയിൽ
നിന്നുള്ള ഉസ്താദ് ബർക്കത്ത് അലിഖാൻ പ്രശസ്ത ഹിന്ദു
സ്ഥാനി സംഗീതജ്ഞൻ ഉസ്താദ് ബഡെ ഗുലാം അലിഖാന്റെ
ഇളയ സഹോദരനാണ്. പിന്നീട് അഖ്തരിബായി ഫൈസാബാദി
എന്ന ബേഗം അഖ്തർ, ഹബീബ് വലി മൊഹമ്മദ് തുടങ്ങി പലരും
ഗസൽ ഗായകി രംഗത്തേക്ക് കടന്നുവരികയുണ്ടായി. മിർസാഘാലിബിനെപ്പോലുള്ള
പ്രശസ്ത ഗസൽകവികളുടെ രചനകളാണ്
അവരെല്ലാം തങ്ങളുടെ സ്വരത്തിൽ ആലപിച്ചത്.

ഗസൽ ഏത് രീതിയിൽ ആലപിക്കണമെന്നതിന് ഗസൽഗായകിയിൽ
പ്രത്യേക നിബന്ധനകളൊന്നുമില്ലെങ്കിലും പരമ്പരാഗത
ഹിന്ദുസ്ഥാനി ശാസ്ര്തീയ രാഗങ്ങളിലോ അവയുടെ ചട്ടക്കൂടിലൊതുങ്ങിക്കൂടിയോ
ആണ് ആദ്യം അവരൊക്കെ ഗസൽ ആലപിച്ച
ത്. അങ്ങനെ ഗസൽഗായകിയിലൂടെ ഗസൽ കൂടുതൽ ആസ്വാദ്യ
കരമായിത്തീരുകയും ചെയ്തു. തുടർന്നുള്ള കാലഘട്ടങ്ങളിൽ ഗസലുകളുടെ
സംഗീതത്തിലും ആലാപനത്തിലും ലാളിത്യപരമായ
പല മാറ്റങ്ങളും സംഭവിച്ചത് ഗസലുകൾക്ക് ആസ്വാദകരുടെ വിശാലമായ
ഒരു വാതായനം തുറക്കപ്പെടാൻ പര്യാപ്തമായി. ഇതിന്റെ
ക്രെഡിറ്റ് മെഹ്ദി ഹസൻ, ഗുലാം അലി, ഫരീദാഖാൻ, അഹമ്മദ്
റുഷ്ദി, നൂർജഹാൻ, മുന്നിബീഗം തുടങ്ങിയ ഗായകപ്രതിഭകൾക്ക്
അവകാശപ്പെടുന്നതാണ്. അതേസമയം ഇവരിൽ പലരും പാകി
സ്ഥാനിൽനിന്നുള്ളവരോ പാകിസ്ഥാനിലേക്ക് കുടിയേറിയവരോ
ആണ്.

എന്നാൽ ഇന്ത്യയിൽ ഗസൽ ആലാപന കലയ്ക്ക് പുതിയ മാന
ങ്ങൾ സൃഷ്ടിച്ചവരിൽ പ്രമുഖരാണ് ജഗ്ജിത് സിംഗും ഭാര്യ ചിത്രയും.
അതുപോലെതന്നെ പങ്കജ് ഉദാസ്, തലത് അസീസ്,
സോണാ ഠാക്കൂർ, ഭുവിന്ദർ, മിതാലി സിംഗ്, അനൂപ് ജലോട്ട,
പെനാസ് മസാനി (ലിസ്റ്റ് അപൂർണം) എന്നിവരും. മുമ്പ് സിനിമകളിലൂടെ
മൊഹമ്മദ് റാഫി, മഹേന്ദ്ര കപൂർ, തലത് മെഹ്മൂദ് തുട
ങ്ങിയവരുടെ ഗസലുകൾ കേൾക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും
സാധാരണക്കാരൻ ഗസൽ മൂളാൻ തുടങ്ങിയത് ഇവരിലൂടെയായി
രുന്നു. 80കളുടെയും 90കളുടെയും കാലഘട്ടമായിരുന്നു ഇങ്ങനെ
ഗസലുകൾക്ക് അഭൂതപൂർവമായ ഒരു ജനപ്രിയത നേടിക്കൊടു
ത്തത്. ഇതേ കാലഘട്ടത്തിൽ മുംബയ് നഗരത്തിലെ മദ്യശാലകളിലേക്ക്
മാത്രമല്ല ഡാൻസ് ബാറുകളിലേക്ക് പോലും ഗസൽ
പ്രത്യക്ഷമായോ പരോക്ഷമായോ കടന്നുചെല്ലുകയുണ്ടായി.

ഗസലും സിനിമയും

ഗസൽ സാധാരണക്കാർക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന
തിൽ സിനിമയ്ക്കുള്ള പങ്കും നിഷേധിക്കാനാവാത്തതാണ്. 1933-ൽ
‘യഹൂദി കി ലഡ്കി’ എന്ന ചിത്രമാണ് അത്തരമൊരു ദൗത്യം ആദ്യ
മായി ഏറ്റെടുത്തത്. ഈ ചിത്രത്തിനുവേണ്ടി മിർസാഘാലി
ബിന്റെ ഗസലുകൾതന്നെയാണ് ഉപയോഗിച്ചത്. ആ ഗസലുക
ൾക്ക് പങ്കജ് മല്ലിക്ക് ഈണം നൽകി കുന്ദൻലാൽ സൈഗൾ ആലപിക്കുകയുമാണ്
ചെയ്തത്.

‘നുകത് ചി ഹെ ഗമെ ദിൽ
തുജ്‌കൊ സുനായേ ന ബനെ’

എന്ന ഗസൽ അക്കാലത്ത് ഏറെ പ്രസിദ്ധി നേടുകയുണ്ടായി.
പിന്നീട് 1954-ൽ മിർസാഘാലിബിന്റെ ജീവിതകഥയെ ആസ്പദമാക്കി
സൊഹ്‌റാബ് മോദി സംവിധാനം ചെയ്ത് നിർമിച്ച ‘മിർസാഘാലിബ്’
എന്ന ചിത്രത്തിൽ ഘാലിബിന്റെതന്നെ പ്രശസ്ത ഗസലുകൾക്ക്
മദൻമോഹൻ സംഗീതം നൽകി മൊഹമ്മദ് റാഫി,
മഹേന്ദ്ര കപൂർ തുടങ്ങിയവർ ആലപിച്ചത് സംഗീതപ്രേമികളെ
സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ ഒരനുഭവമായിരുന്നു. തുടർ
ന്നുവന്ന ചലച്ചിത്രങ്ങളിലും ഗസലുകൾക്ക് സ്ഥാനം നൽകാൻ
പലരും ശ്രമിച്ചു. 1964-ൽ ‘ഗസൽ’ എന്ന പേരിൽതന്നെ ഒരു
സിനിമ പുറത്തിറങ്ങുകയുണ്ടായി. (ഇതേ പേരിൽ മലയാള
ത്തിലും ഒരു ചിത്രം പുറത്തിറങ്ങി. കമൽ സംവിധാനം ചെയ്ത ആ
ചിത്രത്തിൽ യൂസഫലി കേച്ചേരിയുടെ രചനകൾക്ക് ബോംബെ
രവിയാണ് സംഗീതം നൽകിയത്). ഇതിൽ സാഹിർ ലുധ്യാൻവി
യുടെ ഗസലുകൾക്ക് മദൻ മോഹനാണ് സംഗീതം നൽകിയത്.
ഈ ചിത്രത്തിൽ മൊഹമ്മദ് റാഫി ആലപിച്ച ‘രംഗ് ഔർ നൂർ കി
ബാരാത്…’ എന്ന ഗസലിന് ഗംഭീര സ്വീകരണമാണ് ആസ്വാദകരിൽനിന്ന്
ലഭിച്ചത്. ഏതൊരു കാമുകന്റെയും ഹൃദയം ഉഴുതുമറി
ക്കാൻ പര്യാപ്തമായ ആ ഗസൽ മൊഹമ്മദ് റാഫി എന്ന ഗായകന്റെ
പ്രശസ്തിയുടെ തൊപ്പിയിൽ ഒരു വർണത്തൂവലാണ്.
ഇങ്ങനെ സൈഗൾ, റാഫി, മഹേന്ദ്രകപൂർ, തലത് മെഹമ്മൂദ്
എന്നിവർക്കു പുറമെ മന്നാഡേ, ഹരിഹരൻ, ആശ, ലത, അനുരാധ
പൗഡുവാൾ തുടങ്ങി നിരവധി ചലച്ചിത്ര പിന്നണിഗായകരും
പിന്നീട് ഗസൽരംഗത്ത് തങ്ങളുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുകയുണ്ടായി.

അതേസമയം എഴുപതുകളിലും എൺപതുകളിലും ഗസൽഗായകി
രംഗത്തേക്ക് കടന്നുവന്ന പുതിയ തലമുറക്കാരിൽ ഏറ്റവും
ശ്രദ്ധേയനായത് കഴിഞ്ഞ വർഷം ഒക്‌ടോബർ 10-ന് അന്തരിച്ച
ജഗ്ജിത് സിംഗ് ആണ്. ഭാര്യ ചിത്രയുമൊത്ത് അദ്ദേഹം നിരവധി
ഗസലുകൾക്ക് ശബ്ദം നൽകുകയുണ്ടായി. തുടക്കത്തിൽ പ്രശസ്ത
ഉർദു കവികളായ മിർസഘാലിബ്, ഹസ്‌റത്ത് മൊഹാനി, അമീർ
മിനായി തുടങ്ങിയവരുടെ ഗസലുകൾതന്നെയാണ് മറ്റ് പ്രശസ്ത
ഗായകരെപോലെ ജഗ്ജിത് സിംഗും ആലപിച്ച് പ്രശസ്തിയിലേക്കുയർന്നത്.
ഘാലിബിന്റെ ‘ബാസി ഛായേ അത്ഥാൽ ഹെ ദുനിയ’,
മുഹമ്മദ് ഇക്ബാലിന്റെ ‘ലബ് പേ ആത്തീ ഹെ ദുവാ ബൻ കെ’,
അമീർ മിനായിയുടെ ‘ആഹിസ്ത ആഹിസ്ത’ എന്നീ ഗസലുകൾ
അവയിൽ ചിലതാണ്. ഈ ഗസലുകൾക്കെല്ലാം സ്വന്തമായി
സംഗീതം നൽകി ആലപിച്ച അദ്ദേഹം സ്വന്തമായി ഗസലുകൾ
രചിക്കുകയും ചെയ്തിരുന്നു. പിന്നീടദ്ദേഹം ചലച്ചിത്ര പിന്നണിഗാനരംഗത്തേക്കും
തിരിയുകയുണ്ടായി.

ഇന്ത്യയിൽ ഗസലിനെ സാധാരണക്കാരനിലേക്കെത്തിച്ചത്
ജഗ്ജിത് സിംഗ് ആയിരുന്നെങ്കിൽ ഗസൽ ആലാപന സൗന്ദര്യ
ത്തിന്റെ മാറ്റുരച്ചു കാട്ടിയ ഗായകനായിരുന്നു വിഭജനാനന്തരം
പാകിസ്ഥാനിലേക്ക് കുടിയേറിയ മെഹ്ദി ഹസ്സൻ. പുതിയ തലമുറയിലെ
തലത് അസീസ് അടക്കമുള്ള പല ഗസൽ ഗായകരുടെയും
ഗുരുവായ മെഹ്ദി ഹസ്സൻ കഴിഞ്ഞ വർഷം ജൂൺ 13-ന്
അന്തരിച്ചു. പാകിസ്ഥാൻ സർക്കാർ അദ്ദേഹത്തെ ‘നിഷാ
ൻ-എ-ഇംത്യാസ്’ എന്ന ബഹുമതി നൽകി ആദരിക്കുകയുണ്ടായി.
ആധുനിക ഗസൽ സംഗീതത്തിന് ഒരേസമയം ഇന്ത്യയിലും
പാകിസ്ഥാനിലുമുള്ള രണ്ട് വ്യത്യസ്ത സ്തംഭങ്ങളായി ജഗ്ജിത്
സിംഗ്, മെഹ്ദി ഹസ്സൻ എന്നിവരെ ചൂണ്ടിക്കാട്ടാം. ഇവരോടൊപ്പം
തന്നെ ഗസൽഗായകി രംഗത്ത് പ്രതിഭ തെളിയിച്ച മറ്റൊരു
ഗായകനാണ് ഗുലാം അലിയും. വ്യത്യസ്തങ്ങളായ സ്വരഭാവ സൗഭാഗ്യങ്ങളാൽ
ഗസൽ എന്ന കാവ്യരൂപത്തിന്റെ ആത്മസ്പന്ദങ്ങൾ
ആസ്വാദക ഹൃദയങ്ങളിലേക്ക് നേരിട്ട് പകർന്നുനൽകിയവരാണവർ.
ഗസൽ എന്ന കാവ്യരൂപത്തെ സംഗീതത്തിലൂടെ ജനകീയവത്കരിക്കാൻ
ഇവരുടെ പിൻഗാമികളോ സഹയാത്രികരോ ആയി
എത്തിയവരാണ് പങ്കജ് ഉദാസ്, തലത്ത് അസീസ്, സുഖ്‌വിന്ദർ
സിംഗ്, പെനാസ് മസാനി, മലയാളിയായ ഹരിഹരൻ (ലിസ്റ്റ് അപൂ
ർണം) തുടങ്ങിയവർ.

എന്നാൽ കുറച്ചുകാലങ്ങളായി ഗസൽരംഗം ഏതാണ്ട് മൗന
ത്തിലാണ്. നക്ഷത്രഹോട്ടലുകളിലോ സാധാരണക്കാരന് അപ്രാപ്യമായ
അത്തരം ചിലയിടങ്ങളിൽ വല്ലപ്പോഴുമൊരിക്കൽ സംഘടിപ്പിക്കപ്പെടുന്ന
മെഹ്ഫിലുകളിലോ മാത്രം ഒതുങ്ങിപ്പോയ
ഗസൽ രംഗത്ത് ക്രിയാത്മകമായ ചലനങ്ങളൊന്നും സംഭവിക്കാറില്ല
എന്ന യാഥാർത്ഥ്യം മറച്ചുവയ്ക്കാനാവുകയില്ല. സമീപകാലംവരെ
ഈ രംഗത്ത് സജീവമായിരുന്നവരിൽ നിന്ന് പുതിയ സംഭാവനകളൊന്നും
ഉണ്ടാകുന്നില്ലെന്നതിനു പുറമെ ഗസൽഗായകി
രംഗത്തേക്ക് പുതിയ തലമുറക്കാരാരും കടന്നുവരുന്നില്ലെന്നതും
ഇതിന് കാരണമത്രെ. ശ്രാവ്യരൂപമായ സംഗീതം ദൃശ്യപ്രധാനമായിത്തീർന്നു.
‘ഷീല’യും ‘മുന്നി’യും ‘കൊലവെറി’യുമൊക്കെ
പുത്തൻ തലമുറക്കാരുടെ ആസ്വാദനശീലത്തെ
ഹൈജാക്ക് ചെയ്യുകയുണ്ടായതും മറ്റൊരു കാരണമായി കരുതാം.

പക്ഷേ ഒരു സുന്ദര കാവ്യരൂപമായ ഗസലിന്റെ പ്രസക്തി ഒരി
ക്കലും നഷ്ടപ്പെടുകയില്ലെന്നും അനുയോജ്യമായ ഒരു കാലാവസ്ഥ
യിൽ അത് വീണ്ടും മുള പൊട്ടി വളർന്നു പന്തലിക്കുമെന്നാണ് ഗസ
ൽഗായകി രംഗത്തുള്ളവർക്ക് പറയാനുള്ളത്.

ഗസൽ മലയാളത്തിലും

ഗസൽ എന്നത് പ്രധാനമായും ഉർദു കവിതയിൽ നിന്ന് ‘ദരി’
കവിതയിൽനിന്ന് ഉരുത്തിരിഞ്ഞു വന്ന ഒരു കാവ്യരൂപമാണ് എന്ന
തിൽ സംശയമില്ല. എന്നാൽ പിന്നീടത് പ്രത്യക്ഷമായോ പരോക്ഷ
മായോ അന്യഭാഷാ കവിതാരംഗത്തും പ്രത്യക്ഷപ്പെടുകയുണ്ടായി.
അതിനാൽ ഇന്ന് ഇംഗ്ലീഷ് ഭാഷയിൽപോലും ഗസലിന്റെ സാന്നി
ദ്ധ്യമുണ്ടെന്ന് പറഞ്ഞാൽ പലരും നെറ്റി ചുളിച്ചേക്കാം. പക്ഷേ
വാസ്തവം അതാണ്. എന്തിനേറെ പറയുന്നു. 19-ാം നൂറ്റാണ്ടിൽ ജർ
മനിയിൽ ഗസലിന് പ്രചാരം ലഭിച്ചത് ജെ.ഡബ്ല്യു. ഗോയ്‌ഥെയുടെ
സ്വാധീനത്താലായിരുന്നുവത്രെ. അപ്പോൾപിന്നെ മലയാള
ത്തിലും ഗസലിന്റെ സാന്നിദ്ധ്യമുണ്ടെന്നതിൽ വലിയ അതിശയോക്തിയൊന്നുമില്ല.
അറുപതുകളിൽ മലയാളത്തിലിറങ്ങിയ ‘പരീക്ഷ’ എന്ന ചിത്ര
ത്തിലെ ‘ഒരു പുഷ്പം മാത്രമെൻ’ എന്ന ഗാനം മലയാളിക്ക് മറ
ക്കാൻ കഴിയുമോ? പി. ഭാസ്‌കരൻ രചിച്ച് എം.എസ്. ബാബുരാജ്
ഈണം നൽകി യേശുദാസ് ആലപിച്ച ആ ഗാനം ഹൃദയത്തോടു
ചേർക്കാൻ മലയാളിയെ പ്രേരിപ്പിച്ചത് അതിന്റെ രചനയിലെ ഭാവലാളിത്യവും
ഈണത്തിലെ ഹൃദ്യതയും ആലാപനത്തിലെ സ്വരലാവണ്യവും
കൂടിയാണ്. ആ ഗാനം മലയാളത്തിലെ ആദ്യത്തെ
(ഒരുപക്ഷേ) ഗസലായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നിരു
ന്നാലും അതൊരു ഗസലാണെന്ന് അംഗീകരിക്കാൻ ഇന്നും മലയാളികൾ
പലരും മനസുകൊണ്ട് ഒരുക്കമല്ല. ഇതിനു കാരണം ഗസലിനെ
കുറിച്ച് കേട്ടറിവുപോലുമില്ലാതിരുന്ന ഒരു കാലത്ത്
നല്ലൊരു സിനിമാപ്പാട്ട് എന്ന നിലയിൽ അതിന് ലഭിച്ച ജനപ്രീ
തിക്ക് പുറമെ ഗസൽ കേവലം ഉർദുവിലോ ഹിന്ദിയിലോ ഒതുങ്ങി
നിൽക്കുന്ന ഒരു സംഗീതവിഭാഗം മാത്രമാണെന്ന ധാരണയുമാണ്.
അതേസമയം ഉർദു ഗസലിന്റെ രചനയിലെ സാങ്കേതികത്തികവൊന്നും
ആ ഗാനത്തിന് അവകാശപ്പെടാനില്ലെന്നുള്ളതും ഒരു
വസ്തുതയാണ്. പിന്നെ, അവകാശപ്പെടാനുള്ളത് അത് കൈകാര്യം
ചെയ്യുന്ന വിഷയം മാത്രം. അതായത് പ്രണയം അല്ലെങ്കിൽ
പ്രണയ ഭാവങ്ങൾ.

Related tags : GazalKattoor Murali

Previous Post

അഭ്രപാളിയിലെ അർദ്ധനാരികൾ

Next Post

ആണവനിലയങ്ങൾ അപകടകാരികളാണോ? ആശങ്കകൾ-വസ്തുതകൾ-പരിഹാരങ്ങൾ, ഒരു പഠനം

Related Articles

നേര്‍രേഖകള്‍സ്പെഷ്യല്‍ റിപ്പോര്‍ട്സ്

ഓഷോ എന്ന പേരിലെ വ്യക്തിയും ശക്തിയും

നേര്‍രേഖകള്‍

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

നേര്‍രേഖകള്‍

സർക്കസ്‌കലയിലെ കളിയും കാര്യവും

നേര്‍രേഖകള്‍

‘ഐ.എസ്സ്’ ഈസ് കോളിംഗ്

Cinemaനേര്‍രേഖകള്‍

മുസ്ലീങ്ങൾ മുഖ്യധാരയുടെ ഭാഗം തന്നെയാണ്: എം.എസ്. സത്യു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
കാട്ടൂര്‍ മുരളി

ദിവാൻ റാവുബഹാദൂർ കഥാപാത്രമാകുമ്പോൾ

കാട്ടൂർ മുരളി 

ലോകത്തിൽ ചലച്ചിത്രസംവിധാന രംഗത്തെ ആദ്യത്തെ വനിതയാണ് ആലീസ് ഗയ്-ബ്ലാച്ചെ അഥവാ ആലീസ് ഇഡാ അന്റോയ്നെറ്റ്...

സ്ട്രോബെറികൾ വിളയുന്ന ‘പുസ്‌തകഗ്രാമം’

കാട്ടൂർ മുരളി 

മഹാരാഷ്ട്രയിൽ പഞ്ചഗണിക്ക് സമീപമുള്ള ഭിലാർ എന്ന പുസ്തകാൻച്ച ഗാവ് അഥവാ പുസ്തകഗ്രാമത്തിലെ വിശേഷങ്ങൾ. [caption...

‘നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്ന’ മല്ലിക...

കാട്ടൂര്‍ മുരളി 

മറാഠിഭാഷയിൽ ആത്മകഥാരൂപത്തിലുള്ള സാഹിത്യരചനാസമ്പ്രദായം ഒരു പ്രസ്ഥാനം പോലയാണ് തുടർന്നുവരുന്നത്. ഇത്തരം രചനകൾക്ക് വലിയ സ്വീകരണം...

ഓഷോ എന്ന പേരിലെ...

കാട്ടൂര്‍ മുരളി 

ഓഷോ അനുയായിയായ ഷിഖർചന്ദ് ജെയ്ൻ കാട്ടൂർ മുരളിയുമായി സംസാരിക്കുന്നു ഓഷോ എന്നും ഭഗവാൻ രജനീഷ്,...

കാർത്ത്യായനി മേനോൻ: ജഹാംഗീർ...

കാട്ടൂർ മുരളി 

അര നൂറ്റാണ്ടിലേറെക്കാലമായി ജഹാംഗീർ ആർട്ട് ഗാലറിയുടെ സേവനത്തിൽ തുടരുകയും അതിനിടയിൽ മൂന്നു പതിറ്റാണ്ടായി അതിന്റെ...

രാജ്‌മാർബ്രോസും ഓർമയിലൊരു ‘ത്രിസന്ധ്യ’യും

കാട്ടൂർ മുരളി 

നാലര പതിറ്റാണ്ടു മുമ്പ് ഒരേസമയം ഹിന്ദിയിലും മലയാളത്തിലുമായി ഇറങ്ങിയ 'ത്രിസന്ധ്യ' എന്ന ചിത്രത്തെക്കുറിച്ച് എഴുത്തുകാരി...

മുംബൈ മലയാളിയും മറാഠിഭാഷയും

കാട്ടൂർ മുരളി 

ചേരയെ തിന്നുന്ന നാട്ടിലെത്തിയാൽ ചേരയുടെ നടുക്കഷണംതന്നെ തിന്നണമെന്ന ഒരു ചൊല്ലുള്ളതുപോലെയാണ് ഏതൊരു നാട്ടിൽ ചെന്നാലും...

നഗരത്തിന്റെ മുഖമായി മഹാനഗരത്തിലെ...

കാട്ടൂര്‍ മുരളി 

എഴുത്തുകാരൻ അന്തർമുഖനായിരിക്കണമെന്ന ഈയിടെ എൻ.എസ്. മാധവൻ അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ നോക്കുമ്പോൾ മലയാളത്തിൽ അന്തർമുഖനായ എഴുത്തുകാരൻ...

മിഷൻ ഫാക്‌ലാന്റ് റോഡ്

കാട്ടൂർ മുരളി 

ബ്രിട്ടീഷുകാർ ഉപേക്ഷിച്ചുപോയ പലതും മുംബൈ നഗരത്തിന്റെ അലങ്കാരങ്ങളും ചരിത്രസാക്ഷ്യങ്ങളുമായി ഇന്നും നിലവിലുണ്ട്. നഗരം നെറ്റിക്കുറി...

ഒരു ചണ്ഡാളന്റെ സഞ്ചാരപഥങ്ങൾ

കാട്ടൂർ മുരളി 

കൈരളിയുടെ കാക്കയും പി4 കമ്മ്യൂണിക്കേഷനും ചേർന്നൊരുക്കിയ അഞ്ചാമത് ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റിൽ റൈറ്റർ ഓഫ്...

മാത്യു വിൻസെന്റ് മേനാച്ചേരി:...

കാട്ടൂര്‍ മുരളി 

ഇംഗ്ലീഷ് ഭാഷയിൽ സാഹിത്യരചന നടത്തി പ്രശസ്തരായ നിരവധി ഇന്ത്യൻ എഴുത്തുകാരുണ്ട്. അമിതാവ് ഘോഷ്, ഡോം...

സാക്ഷരതയുടെ ദേവദൂതികമാർ അഥവാ...

കാട്ടൂര്‍ മുരളി 

ഇന്ത്യയിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ സാക്ഷരതാ നിരക്കിൽ ഗണ്യമായ അന്തരമാണുള്ളത്. 2011-ലെ ഔദ്യോഗിക കണക്കുകൾ...

ജസീന്ത കെർകേട്ട: ഞാൻ...

കാട്ടൂര്‍ മുരളി 

ആദിവാസി വർഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വരേണ്യ വർഗക്കാരായി അഹങ്കരിക്കുന്ന നമ്മുടെയെല്ലാം മനസ്സിൽ അല്ലെങ്കിൽ ഭാവനയിൽ തെളിയുന്ന...

സർക്കസ്‌കലയിലെ കളിയും കാര്യവും

കാട്ടൂര്‍ മുരളി 

1970 ൽ സർക്കസ് (ജെമിനി) പശ്ചാത്തലമാക്കി രാജ് കപൂർ സംവിധാനം ചെയ്തു നിർമിച്ച 'മേരാ...

ബേബി ഹൽദർ –...

കാട്ടൂർ മുരളി 

വീട്ടുവേലക്കാരിയായിരുന്ന ബേബി ഹൽദർ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന എഴുത്തുകാരിയാണ്. അടുക്കളയുടെ കരിയും പുകയും കൊണ്ടു...

‘എന്റെ കഥ’യെ വെറും...

കാട്ടൂർ മുരളി 

മാധവിക്കുട്ടിയുടെ 'എന്റെ കഥ' അവരുടെ യഥാർത്ഥ ആവി ഷ്‌കാരമായിരുന്നു. മനസിൽ നിന്നുവന്ന സ്വന്തം കഥ....

ടിഫിൻബോക്‌സ് അഥവാ ചോറ്റുപാത്രം...

കാട്ടൂര്‍ മുരളി 

വിശപ്പിന്റെ കാര്യത്തിൽ മുംബൈ നഗരം പണ്ട് മുതൽ കാത്തുസൂക്ഷിക്കുന്ന ഒരുതരം പൊതു ലാഘവത്വമുണ്ട്. അതായത്,...

ഇവിടെ മലയാളിക്ക് സുഖം...

കാട്ടൂര്‍ മുരളി 

സ്വന്തം നാട്ടിൽ അന്നത്തിന് വഴിയില്ലാഞ്ഞിട്ടാണ് ഓരോരുത്തരും അന്യനാടുകളിൽ അഭയാർത്ഥികളെപ്പോലെ എത്തിയത്. ഇങ്ങനെ അന്നം തേടിപ്പോയവർ...

ഇവിടെ മനുഷ്യബന്ധങ്ങൾ പുനർനിർവചിക്കപ്പെടുന്നു

കാട്ടൂര്‍ മുരളി 

പകലന്തിയോളം കച്ചവട-വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ബഹളങ്ങൾക്കുംഒച്ചപ്പാടുകൾക്കും പുറമെ മലവെള്ളപ്പാച്ചിൽ പോലുള്ള വാഹനഗതാഗതവുംകൊണ്ട് സ്വതവേ തിരക്കൊഴിയാത്ത മുസ്ലിം...

മൂടിവെക്കലല്ല എഴുത്തിന്റെ ധർമം:...

കാട്ടൂര്‍ മുരളി 

പ്രശസ്ത മറാഠി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഊർമിള പവാർ കുട്ടനെയ്ത്ത് ഉപജീവനമാക്കിയ മഹാർ ജാതിയിൽ ജനിച്ച്...

കവിതയും കാലവും: മാറ്റത്തിന്റെ...

കാട്ടൂര്‍ മുരളി 

ജീവിതത്തിന്റെ ഓരോ നിമിഷത്തിൽനിന്നും ഓരോ കവിത ജനിക്കുമെന്ന് യശ:ശരീരനായ മറാഠി കവി നാരായൺ സുർവെ...

ടവർ ഓഫ് സൈലൻസ്...

കാട്ടൂര്‍ മുരളി 

ജീവിതമെന്ന പുസ്തകത്തിന്റെ രണ്ടു വ്യത്യസ്ത പുറങ്ങളാണ് ജനനവും മരണവും. ജനനം ഒരു പ്രക്രിയയാണെങ്കിൽ മരണം...

‘ഐ.എസ്സ്’ ഈസ് കോളിംഗ്

കാട്ടൂര്‍ മുരളി 

2014 മെയ് 24. മുംബൈയ്ക്കടുത്തുള്ള താനെ ജില്ലയിലെ കല്യാണില്‍ മുസ്ലിം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ദൂധ്‌നാക്കയിലെ...

ജനകീയ നാടക പ്രസ്ഥാനത്തിന്റെ...

കാട്ടൂര്‍ മുരളി 

മലയാള നാടകത്തെ ജനകീയമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യവുമായി കേരളത്തില്‍ കായംകുളം ആസ്ഥാനമായി രൂപംകൊണ്ട സംഘടനയാണ് കേരള...

ചോർ ബസാർ: കള്ളന്മാരുടെ...

കാട്ടൂര്‍ മുരളി 

ചോർ ബസാർ - വിസ്മയങ്ങളാണ്ടു കിടക്കുന്ന നഗരത്തിൽ ഇങ്ങനെയും പേരുള്ള ഒരു ചന്ത അല്ലെങ്കിൽ...

ഫാലചന്ദ്ര നെമാഡേ: ജ്ഞാനപീഠത്തിന്റെ...

കാട്ടൂര്‍ മുരളി 

ആദ്യം വി.എസ്. ഖാണ്ഡേകർ - 1974, പിന്നെ വി.വി. ഷിർ വാദ്കർ എന്ന കുസുമാഗ്രജ്...

Kattoor Murali

കാട്ടൂര്‍ മുരളി 

തന്തയില്ലാത്തവന്റെ തലയിലെഴുത്ത്

കാട്ടൂര്‍ മുരളി 

'തന്ത'യില്ലാത്ത (മരിച്ചുപോയവരല്ല) സന്തതികളില്ല എന്നു വച്ചാൽ തന്തയില്ലാത്തവരായി ആരും ജനിക്കുന്നില്ല എന്നർത്ഥം. കുറച്ചു കൂടി...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven