• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

മണർകാട് മാത്യു November 5, 2011 0

കേരളത്തിലെ ആയിരക്കണക്കിനു വീടുകളിലെ അടുപ്പുകളിൽ
തീ പുകയുന്നത് ഗൾഫ്‌രാജ്യങ്ങളിൽനിന്നെത്തുന്ന റിയാലും
ദിനാലും ദിറവുമൊക്കെ കൊണ്ടാണ്. നമ്മൾ കയറ്റി അയയ്ക്കുന്ന
കുരുമുളകളും ഏലവും തേയിലയും കടൽവിഭവങ്ങളുമൊക്കെ
കൊണ്ടുവരുന്ന തുകയേക്കാൾ ഒരുപക്ഷേ അധികമാകും കേരള
ത്തിൽ നിന്നു കയറിപ്പോകുന്ന ശരീരവും തലച്ചോറും ഗൾഫിൽ
നിന്നും മറ്റും നമ്മുടെ നാടിനു സമ്പാദിച്ചുതരുന്നത്. മെച്ചപ്പെട്ട
ലാവണങ്ങളിൽ ചെന്നെത്തുന്ന ഭാഗ്യവാന്മാർ ഉയർത്തുന്ന രമ്യഹ
ർമ്യങ്ങൾ കണ്ട്, ‘ഗൾഫുകാർ’ എന്നൊരു മുദ്ര നാം സൃഷ്ടിച്ചിട്ടുണ്ട്.
ഈ മുദ്രയുടെ പേരിൽ പച്ചമീൻമാർക്കറ്റിൽ മുതൽ നോക്കുകൂലി
യിൽ വരെ മുതലെടുക്കുന്ന സാമാന്യജനം, മരുഭൂമിയിലെ കൊടും
ചൂടിലും മണൽക്കാറ്റിലും വെന്തുരുകിയും ശ്വാസംമുട്ടിയും പണി
യെടുക്കുന്ന നിർമാണത്തൊഴിലാളികളെയും അറബിഗൃഹങ്ങ
ളിൽ ആട്ടും തുപ്പും ശാരീരിക മാനസിക പീഡനങ്ങളും അനുഭവിച്ച്
സ്വന്തം ആത്മാഭിമാനവും താനെന്ന ഭാവവും തീക്കനൽപോലെ
വിഴുങ്ങി അടിമകളായി ജീവിക്കുന്ന ഗദ്ദാമമാരെയും ഓർക്കാറില്ല;
അറിയാറില്ല.
ഗൾഫ്‌രാജ്യങ്ങൾ സന്ദർശിക്കുന്നവർ അവിടെ ആകാശംമുട്ടെ
ഉയരുന്ന കെട്ടിടസമുച്ചയങ്ങളും പണക്കൊഴുപ്പിന്റെ അടയാള
ങ്ങളും പണം വാരിവിതറുന്നവർക്ക് ആനന്ദം പകരുന്ന ഹോട്ടലുകളും
കണ്ടുമടങ്ങുമ്പോൾ അതിനപ്പുറത്ത് ഒറ്റമുറിയിൽ വെച്ചും
കുടിച്ചും കുടിക്കാതെയും കൂട്ടമായി കഴിയുന്ന തൊഴിലാളികളുടെ
കോളനികളും തുച്ഛമായ വരുമാനത്തിൽനിന്നു മിച്ചം വച്ച് നാട്ടിലെ
കുടുംബങ്ങളെ പോറ്റാൻ നാട്ടിലേക്കയച്ച് പാതവക്കിൽ കൊടുംതണുപ്പിൽ
തളർന്നുറങ്ങുന്നവരെയും കാണാറില്ല, ശ്രദ്ധിക്കാറില്ല. ആ
ജീവിതങ്ങളുടെ ചിത്രങ്ങൾ ശ്രീനിവാസൻ ‘അറബിക്കഥ’യിൽ
കേരളത്തെ കാണിച്ചതു നാം മറന്നിരിക്കുകയില്ല.
പക്ഷേ ഗൾഫിലെ പെൺജീവിതങ്ങൾ അവിടെ എന്നപോലെ
നമ്മുടെ നാട്ടിലും അധികംപേരറിയുന്നില്ല. കെ.യു. ഇക്ബാലിന്റെ
കഥയെ ആധാരമാക്കി കെ. ഗിരീഷ്‌കുമാറും കമലും ചേർന്നെഴുതിയ
തിരക്കഥയെന്നാണ് പരസ്യമെങ്കിലും ഒട്ടേറെ മികച്ച ചിത്ര
ങ്ങൾ മലയാളിക്കു നൽകിയ കമൽ അവതരിപ്പിക്കുന്ന ഗദ്ദാമ ജീവി
തമാണ്. നെഞ്ചു നീറ്റുന്ന ജീവിതം.
നാടകവേദിയിൽ ജീവിതമാരംഭിച്ച്, ഇന്നു പ്രശസ്ത ചലച്ചിത്രനടിയായിത്തീർന്ന
നിലമ്പൂർ അയിഷയ്ക്ക് 19 വർഷത്തെ ഗൾഫ്ജീവി
താനുഭവങ്ങളുടെ ഓർമകൾ ഉണ്ട്. നാടകവേദിയിൽനിന്ന് പുറന്ത
ള്ളപ്പെട്ട അയിഷ റിയാദിൽ വീട്ടുവേലക്കാരിയായി ജീവിതം
സഹിച്ച കാലത്തിനിടയിൽ എത്ര ഗദ്ദാമകളുടെ ജീവിതം കണ്ടു;
കരഞ്ഞു – ഉടുപ്പു തേക്കുന്നതിൽ വീഴ്ച വരുത്തിയ ജോലിക്കാരന്റെ
മുഖത്ത് ചൂടുപിടിച്ച ഇസ്തിരിപ്പെട്ടി വയ്ക്കുന്നതു മുതൽ ജോലി
ക്കാരികളെ പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നതുംവരെ
കണ്ടു മനസ്സു തിളച്ച അനുഭവങ്ങൾ. ജോലിചെയ്തുണ്ടാക്കിയ പണം
അശരണരായ ജോലിക്കാരികളെ നാട്ടിലെത്താൻ സഹായിച്ച
സംഭവങ്ങളുടെ തുടരനുഭവങ്ങൾ അയിഷയുടെ മനസ്സിലിന്നുമുണ്ട്
– അക്കൂട്ടത്തിൽ ഗദ്ദാമമാരായ ഫാത്തിമമാരുണ്ട്; സുഹ്‌റമാരുണ്ട്,
സാറമാരുണ്ട്, മേരിമാരുണ്ട്, അന്നമാരുണ്ട്, ശാലിനിമാരുണ്ട്,
സരോജിനിമാരും ലളിതമാരുമുണ്ട്, അശ്വതിമാരുണ്ട്.
ഒരു അശ്വതിയുടെ അനുഭവങ്ങളാണ്, വൈകാരിക തീക്ഷ്ണതയുടെ
പിരിമുറുക്കത്തോടെ കമൽ നമുക്കു കാട്ടിത്തരുന്നത്. ഭർ
ത്താവ് മരിച്ച്, അനാഥയായ അശ്വതി കടം കയറി മുടിഞ്ഞ കുടുംബത്തെ
കരകയറ്റാൻ സൗദിയിൽ ഗദ്ദാമയായി പോവുകയാണ്.
അശ്വതിയെ നാം ആദ്യം കാണുന്നത് റിയാദ് വിമാനത്താവള
ത്തിലെ യാത്രക്കാരുടെ വിശ്രമസ്ഥലത്ത് അമ്പരപ്പും ഉത്കണ്ഠയും
പ്രതീക്ഷയും കൂടി മത്സരിച്ചു നിർവീര്യമാക്കിയ നിർവികാര
മുഖത്തോടെ ഏതാനും ഗദ്ദാമമാരോടൊപ്പമാണ്. പാസ്‌പോർട്ടും
മറ്റു കടലാസുകളും ഭദ്രമായി പിടിച്ച് ഇടനിലക്കാരനെ കാത്തിരി
ക്കുകയാണവൾ. ഒന്നര ദിവസത്തിനുശേഷമാണ് ഇടനിലക്കാരൻ
എത്തി സമ്പന്നമായ ഒരു അറബിഗൃഹത്തിലെത്തിക്കുന്നത്.
തികച്ചും അപരിചിതവും അസുഖകരവുമായ അന്തരീക്ഷവും
ഭാഷയും ഏകാന്തതയും. കൂട്ടുകാരിയായ ഗദ്ദാമ ഇന്തോനേഷ്യൻ
പെൺകുട്ടിയുമായും മുഖഭാവപ്രകടനങ്ങളിലൂടെ മാത്രമേ അവ
ൾക്കു വർത്തമാനം സാധിക്കുന്നുള്ളൂ. ശകാരവും കഠിനമായ
ദേഹോപദ്രവവും (അടി മാത്രമല്ല, ചൂടുള്ള ഇസ്തിരിപ്പെട്ടികൊണ്ടു
പൊള്ളിക്കലും കത്തികൊണ്ടോ മറ്റോ മുറിവേല്പിക്കലും) അവ
ൾക്കു ദുസ്സഹമാകുന്നു. അറബിവീടുകളിൽ കുട്ടികളെ പരിപാലിക്കു
ന്നവരാണ് ഗദ്ദാമമാർ എങ്കിലും അലക്കലും തറ വൃത്തിയാക്കലും
വരെ അവൾക്കു ചെയ്യേണ്ടിവരുന്നു.
ഈ നരകത്തിൽനിന്ന് രക്ഷപ്പെടാനവൾ ഒരു രാത്രി കാവൽ
ക്കാരന്റെ കണ്ണുവെട്ടിച്ച് പുറത്തുചാടുന്നു. പോലീസിന്റെ പ്രകാശ
പീരങ്കികളിൽനിന്ന് രക്ഷ നേടാൻ ഇരുട്ടിന്റെ മറവിടങ്ങളിലൊളി
ക്കുന്നു. പക്ഷേ പിന്നത്തെ അനുഭവം വറചട്ടിയിൽനിന്ന് അടുപ്പി
ലേക്കു വീണതുപോലെയായി. ചുട്ടുപൊള്ളുന്ന മരുപ്പരപ്പിലൂടെ
അവൾ ഓടുന്നു, നാടും നാടിന്റെ നിയമങ്ങളും അറിയാതെ.
മരുഭൂമിയിലെ വരണ്ട ഭൂമിയിൽ വിരളമായി മുളച്ചുവരുന്ന കുറ്റി
ച്ചെടിയുടെ മറവിലും തണലിലും അവൾ ഒളിച്ചഭയം തേടുന്നു…
പ്രതീകാത്മകമായി, ഈ ചെടിയും അതിന്റെ തണലും മരുഭൂമി
യിലെ നല്ല മനസ്സുകളിലേക്ക് കമൽ കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
സ്വന്തം കുടുംബം രക്ഷിക്കാൻ മരുഭൂവിൽ വേവുന്ന മനുഷ്യരിലധികം
പേർക്കും അന്യന്റെ ദു:ഖങ്ങളും പ്രയാസങ്ങളും കഷ്ട
തകളും പങ്കുവയ്ക്കാനാവുന്നില്ല. പക്ഷേ അപവാദമായി നിൽക്കുന്നു
ശ്രീനിവാസൻ അവതരിപ്പിക്കുന്ന റസാഖ് കൊട്ടേക്കാട് എന്ന
സാമൂഹികപ്രവർത്തകൻ. പാസ്‌പോർട്ടും വിസയും നഷ്ടപ്പെട്ട ‘അ
ൺനോൺ ഇന്ത്യൻ’ എന്ന ടാഗുമായി മോർച്ചറിയിൽ കിടക്കുന്ന
മലയാളി മൃതശരീരങ്ങളെ കണ്ടെത്തി നാട്ടിലെത്തിക്കുന്ന റസാഖ്.
ലേബർ ക്യാമ്പുകൾ സന്ദർശിച്ച് തൊഴിലാളികളുടെ പ്രശ്‌നങ്ങൾ
കണ്ടറിഞ്ഞ് സഹായം എത്തിക്കുന്ന റസാഖ്. തൊഴിലിടങ്ങളിൽ
അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്ന റസാഖ്. തൻകാര്യ
ക്കാരുടെ ഈ ലോകത്ത് റസാഖിന്റെ മനസ്സ് ദുർഗ്രാഹ്യമാണെ
ങ്കിലും അതൊരു യാഥാർത്ഥ്യമാണ്. ഈ യാഥാർത്ഥ്യത്തിൽ
അയാൾ സ്വന്തം കുടുംബത്തോടുള്ള കടമകൾപോലും മറന്നുപോകുന്നു…
രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ അശ്വതി ക്രൂരന്മാരായ
ഏതാനും അറബികളുടെ വലയിൽ പെടുന്നു. അവർ കണ്ണയയ്ക്കു
ന്നത് അവളുടെ ശരീരത്തിൽ മാത്രം. ഈ സംഘത്തിൽനിന്ന്
അവളെ രക്ഷിക്കുന്നത് ആടുവളർത്തൽകാരനായ ഒരു മലയാളി.
അയാൾ അവളെ കൈപിടിച്ചുകൊണ്ടോടി ഒരു വിജനതയിൽ
നിർത്തി ആക്രോശിക്കുന്നു: ”പോ… പോയി എങ്ങോട്ടെങ്കിലും
രക്ഷപ്പെട്”. അയാളുടെ സഹായത്തോടെ ഭരതൻ എന്ന ഡ്രൈവറുടെ
ട്രക്കിൽ അവളെ കയറ്റി അയയ്ക്കുന്നു. ഒരവസാനരംഗത്തിൽ
‘അൺനോൺ ഇന്ത്യൻ’ എന്ന ടാഗോടെ മോർച്ചറിയിൽ കിടക്കുന്ന
ആടുവളർത്തൽകാരന്റെ മൃതദേഹം ഉപകാരത്തിന് അയാൾക്കു
ലഭിക്കുന്ന ശിക്ഷയായി കണ്ട് നാം ഞെട്ടിപ്പോകുന്നു.
ഭരതൻ അശ്വതിയെ സ്വന്തം സ്ഥലത്തെത്തിക്കുന്നെങ്കിലും
വ്യഭിചാരക്കുറ്റത്തിൽ രണ്ടുപേരും അറസ്റ്റുചെയ്യപ്പെടുന്നു. ശരി
യത്തു നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക്. റസാഖിന്റെ
സഹായത്തോടെ രക്ഷെപ്പട്ട അവൾ നാട്ടിലേക്ക് മടങ്ങുന്നു.
2011 അയറധഫ ബടളളണറ 002 2
ജയിലിൽ കിടക്കുന്ന ഭരതനു ജീവിക്കാൻ പ്രചോദനമേകുന്ന
റസാഖിന്റെ വാക്കുകളിലൂടെ കമൽ മരുഭൂമിയിലെ വരൾച്ചയിൽ
മുളച്ചുവരുന്ന ചെടിയുടെ പ്രതീകാത്മകത വെളിവാക്കുന്നു – ഒപ്പം
റസാഖ് എന്ന കഥാപാത്രത്തെ മെനഞ്ഞെടുത്തതിന്റെ യുക്തിയും
പ്രസക്തിയും….
ദൈന്യതയുടെ ഇടവേളകൾക്കു പ്രസക്തിയേറുന്ന ചിത്ര
ത്തിൽ വളരെ ചുരുക്കമായി മാത്രം വാക്കുകൾ ഉപയോഗിക്കുന്ന
ഔചിത്യം പാലിക്കുന്നുവെങ്കിലും ചിലയിടങ്ങളിൽ സാഹിത്യം കട
ന്നുവരുന്നത് അരോചകമോയെന്നു സംശയമുണർത്തുന്നു. ഭാവതീവ്രത
മുറ്റിനിൽക്കുന്ന ഒന്നാംപകുതിയിൽ നാം തരിച്ചിരിക്കുമ്പോൾ
രണ്ടാംപകുതിയിൽ രംഗങ്ങളുടെ അനുചിത ദൈർഘ്യ
ത്തിൽ പ്രേക്ഷകൻ പ്രമേയത്തിന്റെ വൈകാരിക തീവ്രതയിൽ
നിന്ന് കുറെയൊക്കെ അകന്നുപോകുന്നു; കമ്പി അയഞ്ഞ വീണയുടെ
അലോസരംപോലെ… പക്ഷേ എത്ര ഹൃദയസ്പർശിയായ
രംഗങ്ങളിലൂടെയാണ് കമൽ നമ്മുടെ മനസ്സിനെ പൊള്ളിക്കുന്നത്!
മരവിപ്പിക്കുന്നത്! ജയചന്ദ്രന്റെ പശ്ചാത്തല സംഗീതം കമൽ
സൃഷ്ടിക്കുന്ന രംഗങ്ങളുടെ വികാരവായേ്പാടൊപ്പം നമ്മെ നയിക്കു
ന്നു.
കാവ്യാമാധവന്റെ അഭിനയജീവിതത്തിലെ ഏറ്റവും എണ്ണപ്പെട്ട
കഥാപാത്രങ്ങളിലൊന്നാണ് അശ്വതി. ചിത്രത്തിന്റെ മൂഡു സൃഷ്ടി
ക്കുന്നതിൽ പ്രധാന പങ്ക് കാവ്യയുടെ ഭാവാഭിനയത്തിനുതന്നെ.
”മരുഭൂമിയുടെ ചൂടിലും ചുഴിക്കാറ്റിലും ഒട്ടേറെ കഷ്ടപ്പെട്ടുവെങ്കിലും
ചിത്രം കണ്ടപ്പോൾ ഹൃദയം നിറഞ്ഞ നിർവൃതിയനുഭവപ്പെട്ടു”
എന്ന് കാവ്യ പറഞ്ഞു. ചെറിയ കഥാപാത്രങ്ങൾപോലും ചിത്ര
ത്തിന്റെ വൈകാരികഭാവത്തിനു കരുത്തേകുന്നു. പ്രമേയത്തിൽ
ഭാവത്തെ പ്രതിഫലിപ്പിക്കുന്ന ഛായാഗ്രഹണവും (മനോജ് പിള്ള)
കലാസംവിധാനവും (ബെന്നറ്റ്) ചിത്രത്തിന് മുതൽക്കൂട്ടാകുന്നു.
മലയാളിമനസ്സിനെ തൊട്ടുണർത്തുന്ന ഒരു സത്യവും അധികമാരും
അറിയാത്ത ഒരു ജീവിതവും അതിന്റെ യഥാർത്ഥ ഭാവ
ത്തിൽ നമുക്ക് അനുഭവപ്പെടുത്തിത്തന്നുവെന്ന് കമലിന് അവകാശപ്പെടാം.

Related tags : CinemaGadhamaKamal

Previous Post

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വേണം: ഉമ്മൻ ഡേവിഡ്

Next Post

ആടിന്റെ വിരുന്ന്: ചരിത്രത്തെ വീണ്ടെടുക്കുന്ന നോവൽ

Related Articles

Cinema

എട്ടു സ്ത്രീകൾ ജീവിതം പറയുന്നു

Cinema

വിവാന്‍ ലാ ആന്റിപൊഡാസ്

Cinemaനേര്‍രേഖകള്‍

മുസ്ലീങ്ങൾ മുഖ്യധാരയുടെ ഭാഗം തന്നെയാണ്: എം.എസ്. സത്യു

Cinemaകവർ സ്റ്റോറി

ബാഹുബലിയും ഇന്ത്യയുടെ ചരിത്ര-രാഷ്ട്രീയ-സാംസ്‌ക്കാരിക ഭൂപടവും

Cinema

ഗോഡെ കൊ ജലേബി ഖിലാനെ ലെ ജാ രിയാ ഹൂം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
മണർകാട് മാത്യു

പലസ്തീൻ ജനതയുടെ ദുരന്ത...

മണർകാട് മാത്യു  

മുസ്തഫ ദിയാദി. ട്രക്ക് ഡ്രൈവർ. ജനനം കിഴക്കൻ ജറുസലേമിൽ. ഭാര്യ ജോർദാൻകാരി. അയാൾക്കും ഭാര്യയ്ക്കും...

Manarcad Mathew

മണർകാട് മാത്യു 

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven