• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ആടിന്റെ വിരുന്ന്: ചരിത്രത്തെ വീണ്ടെടുക്കുന്ന നോവൽ

സജി എബ്രഹാം November 6, 2011 0

അറബ് ദേശങ്ങളിൽ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങ
ൾക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള വമ്പിച്ച ജനകീയ മുന്നേ
റ്റങ്ങളുടെ മുല്ലപ്പൂമണം നിറഞ്ഞ സമകാലിക പശ്ചാത്തലത്തിൽ
പെറൂവിയൻ നോവലിസ്റ്റ് മരിയൊ വർഗാസ് യോസയുടെ ‘ആടിന്റെ
വിരുന്ന്’ ((Feast of the Goat)വിശിഷ്ടമായൊരു അനുഭവമായി
മാറുന്നു. ലിബിയൻ ഏകാധിപതി മു അമർ ഗദ്ദാഫിയെക്കുറിച്ചുള്ള
സ്‌േതാഭജനകമായ വർത്തമാന വാർത്തകളോടൊപ്പം, കരീബിയൻ
പ്രദേശത്തെ ചെറുരാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക് അടക്കി
വാണ ഏകാധിപതി നഫേൽ ലിയോണിഡാസ് ട്രൂഹിയോ
മൊലീന(1891-1961)യുടെ ഭയാനകമായ ജീവിതത്തെ യോസയുടെ
മാന്ത്രികവാക്കുകളിലൂടെ വായിക്കുമ്പോൾ അധികാര
ത്താൽ വികൃതമാക്കപ്പെടുന്ന മനുഷ്യാവസ്ഥയുടെ ഭയാനകമായ
ചിത്രങ്ങൾ ഭൂതലത്തിലെവിടെയും സമാനമാണെന്ന യാഥാർത്ഥ്യ
ത്തിൽ നാം ചകിതരാവുന്നു. ഭൂതകാലത്തിൽ ഭരിച്ച് രമിച്ച് മരിച്ച
ഒരേകാധിപതിയും വർത്തമാനകാലത്ത് ഭരിച്ച് രമിച്ച് ഏതോ ഒളി
യിടങ്ങളിലേക്ക് പലായനം ചെയ്ത മറ്റൊരേകാധിപതിയും തമ്മി
ലുള്ള വിചിത്രമായ സാമ്യങ്ങളല്ല, മറിച്ച് വാർത്തകളുടെ പ്രകമ്പ
നങ്ങളിൽ അനാവൃതമാവുന്ന യാഥാർത്ഥ്യങ്ങളേക്കാൾ
ഫിക്ഷന്റെ മനോജ്ഞതകളിൽ ഇതൾ വിടരുന്ന യാഥാർത്ഥ്യങ്ങ
ൾക്കാണ് നമ്മെ വേഗം കീഴടക്കാനാവുകയെന്ന സത്യം യോസയുടെ
ഈ കലാസൃഷ്ടി ഉറപ്പിച്ച് ബോദ്ധ്യപ്പെടുത്തുന്നു. വാർത്തകളിൽ
നിന്ന് വിഭിന്നമായി നോവൽ എങ്ങനെയാണ് സത്യത്തിന്റെ
ഖരഖരശബ്ദം മുഴക്കുന്നതെന്നറിയുവാൻ ‘ആടിന്റെ വിരുന്ന്’ നമ്മെ
സഹായിക്കുന്നു.

മാർകേസ്, കാർലോസ ഫ്യുവന്തസ്, ഹൂലിയോ കോർത്തസ
ർ, ഗിലെർമോ കബ്രേറ തുടങ്ങിയ പ്രതിഭാശാലികൾ നോവൽകലയിൽ
സൃഷ്ടിച്ച ലാറ്റിനമേരിക്കൻ ബൂമിന്റെ ഇളമുറക്കാരനായാണ്
യോസ സാഹിത്യത്തിൽ പ്രവേശിക്കുന്നത്. 1952-ൽ രചിച്ച
“The Flight of the Inca’ എന്ന നാടകത്തിൽ തുടങ്ങിയ യോസയുടെ
സാഹിത്യജീവിതം ൗTime of the Hero(1960)യിലൂടെ ലോകശ്രദ്ധ
യിൽ കടന്നുവന്നു. ‘Conversation in the Cathedral’യിലൂടെ,’The
Wall of the end of the World’ലൂടെ, ‘The real life of Alchandro
Maita”യിലൂടെ, ‘The way to paradise’ലെത്തിനിൽക്കുന്ന ആറു പതി
റ്റാണ്ടുകൾ പിന്നിട്ട ആ സാഹിത്യസപര്യ യോസ ഇപ്പോഴും തുടരു
ന്നു; കൃത്യതയോടെ, ചടുലതയോടെ, ഒടുങ്ങാത്ത ആവേശത്തോടെ.
ചരിത്രവും ഭാവനയും ഗംഭീരമായ സിംഫണിയോടെ പ്രവഹി
ക്കുകയാണ് ലാറ്റിൻ അമേരിക്കൻ നോവലുകളിൽ. ആടിന്റെ വിരു
ന്നിൽ ഈ സിംഫണി അതിന്റെ എല്ലാവിധ വശ്യതയോടെയും മുഴ
ങ്ങുന്നു. ആ മോഹിപ്പിക്കുന്ന ചാരുതയിലൂടെ മനുഷ്യനിൽ നിറ
ഞ്ഞുകിടക്കുന്ന ക്രൂരതയുടെ തിന്മയുടെ ആഴം യോസ തുറന്നുകാ
ട്ടുന്നു. മനുഷ്യനിൽ ഇത്രയേറെ അധമത്തമോ എന്ന് വീണ്ടും
വീണ്ടും ഓർത്തോർത്ത് നാം പൊള്ളുന്നു ഈ നോവൽവായനയ്ക്കുശേഷം.
നമ്മുടെ എല്ലാവിധ സ്വസ്ഥതകളെയും ശിഥിലമാക്കി
ക്കൊണ്ട് റാഫേൽ ട്രൂഹിയോയുടെ ജീവിതം നമ്മെ കഠിനമായി
പീഡിപ്പിക്കുന്നു.

MADRID, SPAIN – JUNE 09: Nobel prize-winning writer Mario Vargas Llosa poses for a picture prior to attend the 7th edition of the ‘Catedra Real Madrid’ Project at Santiago Bernabeu Stadium outdoors on June 9, 2015 in Madrid, Spain. (Photo by Gonzalo Arroyo Moreno/Getty Images)

ഏകാധിപതികൾ ദേശത്തിന്റെ സൗന്ദര്യത്തെ, സ്വാതന്ത്ര്യ
ത്തെ, നന്മയെ, സംസ്‌കാരത്തെ, ധാർമികതയെ അങ്ങനെ പവി
ത്രമായ എല്ലാറ്റിനെയും ഇല്ലായ്മ ചെയ്യുന്നു എന്നതാണ് ഏറ്റവും
ഭീതിജനകമായ ദുരന്തം. രാജ്യത്തെ അനാർകിസം അവസാനിപ്പി
ക്കാനും, നിലവിലുള്ള അരക്ഷിതാവസ്ഥയോടുള്ള ജനങ്ങളുടെ
അസംതൃപ്തിയെ സമർത്ഥമായി മുതലെടുത്തുകൊണ്ടുമാണ് ചരി
ത്രത്തിലെങ്ങും ഏകാധിപതികൾ ജനിക്കുന്നത്. രാജ്യത്തെ മിടുക്ക
ന്മാരെയും നിർദോഷികളായ ദേശസ്‌നേഹികളെയും സഹചരരാക്കി
ക്കൊണ്ട് ആരംഭിക്കുന്ന ഏകാധിപതികളുടെ ഭരണം തുടക്കത്തിൽ
ഒരുപാട് സദ്‌വചനങ്ങളും നല്ല കാര്യങ്ങളും പ്രകമ്പന മുദ്രാവാക്യ
ങ്ങളും കൊണ്ട് ജനതയെ പിടിച്ചെടുക്കുന്നു. പിന്നെ ക്രമേണ
കാന്തിയുള്ള ആട്ടിൻതോൽ അഴിഞ്ഞുവീഴുകയും ചെന്നായ പ്രത്യ
ക്ഷപ്പെടുകയും ചെയ്യും. ആഭ്യന്തരകലാപങ്ങളുടെയും രാഷ്ട്രീയ
അസ്ഥിരതയുടെയും രാജ്യമായ ഡൊമിനിക്കൽ റിപ്പബ്ലിക്കിന്റെ
ഭരണം 1930-ൽ ജനറൽ ട്രൂഹിയോ ഏറ്റെടുക്കുമ്പോൾ അയാൾ
നല്ലൊരു ആട്ടിൻതോൽ അണിഞ്ഞിരുന്നു. സ്‌പെയിനും ഫ്രാൻസും
ഹെയ്തിയുമൊക്കെ മാറിമാറി പുലർത്തിയ അധീശത്വത്തിൽ
നിന്നും ഡൊമിനിക്കൽ ജനതയുടെ പുതുപ്രതീക്ഷയായി അയാൾ
മാറി. അവരുടെ പ്രതീക്ഷകളെ വർണാഭമാക്കിക്കൊണ്ട് മാടമ്പിമാരുടെ
യുദ്ധങ്ങൾ അയാൾ അവസാനിപ്പിച്ചു. ഹെയ്ത്തി വീണ്ടുമൊരു
ആക്രമണത്തിന് സജ്ജമായപ്പോൾ അയാൾ അത് തകർ
ത്തു. അമേരിക്കയോടുള്ള നാണംകെട്ട ദാസ്യം അയാൾ അവസാനിപ്പിച്ചു.
കഴിവുറ്റ മനുഷ്യരെ അയാൾ ഭരണരംഗത്തേക്ക് കൊണ്ടുവന്നു.
ണെഡളധളഴഢണ, ാധഠണറളസ, ൗറഴണ കമറപ, ഛമറളടഫധളസ എന്ന പ്രലോഭനീയ
മുദ്രാവാക്യം അയാൾ രൂപപ്പെടുത്തി. കടക്കെണിയിൽനിന്നും
അയാൾ രാജ്യത്തെ രക്ഷപ്പെടുത്തി. സാമ്പത്തികമായ കെട്ടുറപ്പും
രാഷ്ട്രീയമായ സ്ഥിരതയും അയാൾ സൃഷ്ടിച്ചെടുത്തു. ആട്ടിൻതോലിന്റെ
നിഷ്‌കളങ്കതയിലും ആത്മാർത്ഥതയിലും ഡൊമിനിക്കൽ
ജനത സംപ്രീതരായി. പിന്നെയാണ് ഈ തോൽ പതിയെ അഴി
ഞ്ഞുവീഴാൻ തുടങ്ങിയത്. ആടിന്റെ വിരുന്നിലെ 24 അദ്ധ്യായങ്ങ
ളിലൂടെ ഈ അഴിഞ്ഞുവീഴൽ യോസ ദൃശ്യമാക്കുന്നു. ചെന്നായ
അതിന്റെ ഏറ്റവും ഭീകരമായ മുഖത്തോടെ ഒരു രാജ്യത്തിന്റെ
അസ്തിത്വത്തെ ക്രൂരമാംവിധം ശിഥിലമാക്കുന്നത് ലാറ്റിനമേരിക്ക
യിലെ എക്കാലത്തെയും വലിയ പ്രതിഭകളിലൊരാളായ വർഗാസ്
യോസ ആവിഷ്‌കരിക്കുന്നു.

1950-കളിൽ ലോകത്തെ ഏറ്റവും വലിയ ധനാഢ്യരിൽ ഒരാളായി
മാറിയ ട്രൂഹിയോ തന്റെ ശരിമുഖം വെളിപ്പെടുത്തിത്തുടങ്ങി
യത് മുപ്പതുകളിൽതന്നെയാണ്. ഹെയ്തിയുടെ ഡൊമിനിക്കൻ
അതിരുകളിൽ വസിച്ചിരുന്ന മുപ്പത്തയ്യായിരത്തോളം ജനങ്ങളെ
കേവലം ആറുനാളുകൾക്കുള്ളിൽ കൊലപ്പെടുത്തിക്കൊണ്ട് ഈ
ഏകാധിപതി വാസ്തവത്തിൽ ഹിറ്റ്‌ലറെപ്പോലും പിന്നിലാക്കി
ക്കൊണ്ടാണ് തന്റെ ക്രൂരതകൾക്ക് തുടക്കമിട്ടത്. ഡൊമിനിക്കൻ
ചരിത്രത്തിൽനിന്നു നാം വായിച്ചെടുക്കുന്ന ഇത്തരം യാഥാർത്ഥ്യ
ങ്ങളൊന്നും പക്ഷേ യോസ പറയുന്നില്ല. നോവലിസ്റ്റിന്റെ ലക്ഷ്യം
ചരിത്രം എഴുതുകയല്ല, മുപ്പതുകളിലെയോ അറുപതുകളിലെയോ
വർത്തമാനപത്രങ്ങൾ പകർത്തിയെഴുതുകയുമല്ല. ചരിത്രത്തിലെ
യാഥാർത്ഥ്യങ്ങളിലേക്ക് ഭാവനയെ കടത്തിവിട്ടുകൊണ്ട് മഹ
ത്തായ ലാറ്റിനമേരിക്കൻ നോവൽ പാരമ്പര്യത്തെ പുഷ്ടിപ്പെ
ടുത്തിക്കൊണ്ട് സാഹിത്യകലയുടെ ഉന്നതമഹിമയെ ഉയർത്തിപ്പി
ടിക്കുകയാണ് യോസ ആടിന്റെ വിരുന്നിലൂടെ. അതുകൊണ്ട് ചരി
ത്രത്തെ വസ്തുനിഷ്ഠമായി വിവരിക്കുകയല്ല യോസ ആടിന്റെ വിരു
ന്നിൽ; സംഭവങ്ങളെ ഒരു സാക്ഷി എന്ന നിലയിൽ നോക്കിക്കാണുകയുമല്ല.
അധികാരത്തിന്റെ തിന്മയെയും നികൃഷ്ടതയെയും മനുഷ്യത്വരാഹിത്യത്തെയും
ഒരുയർന്ന ഹ്യൂമനിസ്റ്റിന്റെ പവിത്രമായ
മനസ്സോടെ എതിരിടുകയാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെ
മാനവികതയോടുള്ള തന്റെ നിർവ്യാജമായ പ്രതിബദ്ധത
അദ്ദേഹം ഒരിക്കൽകൂടി വെളിപ്പെടുത്തുന്നു ട്രൂഹിയോ ചരിത്രത്തി
ലൂടെ.

തന്റെ കഴിവുറ്റ അനുചരന്മാരെയെല്ലാം അയാൾ ദാക്ഷിണ്യമി
ല്ലാതെ തട്ടിക്കളിച്ചു. എഗ്ഗ്‌ഹെഡെന്നും നടക്കും തീട്ടക്കണ്ടിയെന്നും
വിളിച്ച് അവരെയൊക്കെ ക്രൂരമായി പരിഹസിച്ചു. റിപ്പബ്ലിക്കിന്റെ
2011 മഡളമഠണറ ബടളളണറ 12 2
പാവപ്രസിഡന്റായ ഡോ. ജൊവാക്വിൻ ബലാഗ്വേറിനെപ്പോലും
നിന്ദ നിറച്ച പരിഹാസംകൊണ്ട് അയാൾ പന്താടി. എതിരാളികളെ
അതിക്രൂരമായി അയാൾ നേരിട്ടു. ചെവിക്കല്ലു തെറിപ്പിച്ച്, വരിയുടച്ച്,
കണ്ണുകൾ ചൂഴ്‌ന്നെടുത്ത്, മരണസിംഹാസനത്തിലിരുത്തി,
സ്രാവുകൾക്ക് ഭക്ഷണമായി എറിഞ്ഞുകൊടുത്ത്, മഹാക്രൂരതയുടെ
ആൾരൂപമായ ജോണി ആബസ് ഗാർസിയയിലൂടെ എല്ലുകൾ
കിടുങ്ങുന്ന മർദനമുറകൾ ആവിഷ്‌കരിച്ച് അയാൾ മനുഷ്യത്വ
ശൂന്യതയുടെ മഹാപർവതമായി. മഹോഗണി ഹൗസിൽ വച്ച്
അയാളുടെ കാമം കന്യകകളെ നായാടി. കാത്തലിക് ബിഷപ്പുമാരെ
നിർദാക്ഷിണ്യം പുലഭ്യം പറഞ്ഞ് അധിക്ഷേപിച്ച് അയാളിലെ
അധമത്വം രസംകൊണ്ടു. പ്രക്ഷുബ്ധമായ അറ്റ്‌ലാന്റിക് തിരകളെപ്പോലെ
ട്രൂഹിയോയുടെ നിഷ്ഠൂരതകൾ നോവലിലുടനീളം
ആർത്തലച്ചുവരുന്നു.

മുപ്പതുവർഷത്തോളം തന്നെ വിശ്വസ്തതയോടെ സേവിച്ച
സെനറ്റർ അഗസ്റ്റിൻ കബ്രാളിനെ വേണ്ടത്ര കാരണമൊന്നുമി
ല്ലാതെ ഉന്നതവൃത്തങ്ങളിൽനിന്നു പുറത്താക്കിയ ട്രൂഹിയോ
തന്റെ അവസാനനാളുകളെ ക്രൂരതകളാൽ സംഭവബഹുലമാക്കു
ന്നു. തന്റെ പ്രാകൃതമായ കാമവാസനയുടെ മുഖത്തടിച്ച മിനർവയുൾപ്പെടെയുള്ള
നാലു മിരാബെൻ സഹോദരിമാരെ വധിച്ചുകൊണ്ട്
ക്രൂരതയുടെ ഉച്ചയിലേക്ക് അയാൾ കത്തിക്കയറി. അയാളിലെ
നിർദാക്ഷിണ്യം അതിന്റെ ഭീകരരൂപത്തിൽ എല്ലായിടത്തും
അരങ്ങേറി. അഗസ്റ്റിൻ കബ്രാളിന്റെ ഒരേയൊരു മകളായ യുറാനിയ
കബ്രാൾ മുപ്പത്തഞ്ചു വർഷങ്ങൾക്കുശേഷം മാതൃരാജ്യ
ത്തേക്ക് തിരികെവന്ന്, പക്ഷാഘാതം പിടിപെട്ട് മരണത്തിന്റെ
ഇരുണ്ട പാതയിലേക്ക് കടക്കാനൊരുങ്ങിക്കിടക്കുന്ന തന്റെ പിതാവിനെ
കാണുന്നതിലൂടെ ആരംഭിക്കുന്ന നോവൽ ഭൂതകാലവും
വർത്തമാനകാലവും ഭാവികാലവും ഇടകലർന്ന ഒരു നദിപോലെ
ഒഴുകുന്നു. മകളെ എതിരിടാനാവാതെ കബ്രാൾ കുഴങ്ങുന്നു.
എന്നെന്നേക്കുമായി സംസാരശേഷി നഷ്ടപ്പെട്ടുപോയ ആ വൃദ്ധൻ
മകൾക്കുനേരെ നോക്കാനാവാതെ ഉരുകുന്നു. തന്റെ മകൾക്കെ
തിരെ അയാൾ ചെയ്ത പൈശാചികമായ തെറ്റ് ഒരു മാന്ത്രികന്റെ
രഹസ്യപേടകംപോലെ നോവലിലുടനീളം യോസ തുറക്കാതെ
കൊണ്ടുനടക്കുന്നു. ഒടുവിൽ നോവലിന്റെ അവസാന പേജുകളിൽ
ഒരു മാന്ത്രികനെപ്പോലെ ആ രഹസ്യം യോസ തുറന്നിടുന്നു.
എന്തുകൊണ്ടാണ് അതികായനായ ഈ എഴുത്തുകാരൻ നമ്മുടെ
കാലത്തെ ഏറ്റവും മഹാനായ നോവലിസ്റ്റ് ആയി മാറുന്നതെന്ന
തിന് നോവലിലെ ഒടുവിലത്തെ അദ്ധ്യായം തെളിവുതരുന്നു. കഥനകലയിലെ
അപൂർവ വിസ്മയം യോസ ഈ അദ്ധ്യായത്തിൽ
സൃഷ്ടിക്കുന്നു. രഹസ്യവും ഭയാനകമാംവിധം ഇരുണ്ടതുമായ അധി
കാരത്തോടുള്ള ആസക്തി എത്ര നീചമായാണ് മനുഷ്യബന്ധ
ങ്ങളെ തകർത്തുകളയുന്നതെന്ന് അധികാരത്തിനായി മനുഷ്യർ
ഓടിക്കൊണ്ടേയിരിക്കുന്ന ഈ കാലത്ത് യോസ നമ്മെ ഓർമിപ്പി
ക്കുന്നു. അതെ, ഒരിക്കൽ പെറുവിലെ പ്രസിഡന്റ്സ്ഥാനത്തേക്ക്
മത്സരിച്ച് തോറ്റ മരിയൊ വർഗാസ് യോസ.
അധികാരത്തിൽനിന്ന് പുറന്തള്ളപ്പെടുമ്പോൾ ഒരാൾ എത്ര
നിസ്സഹായനും അസന്തുഷ്ടനും ഭയം നിറഞ്ഞവനും പരക്കം പായു
ന്നവനുമാണെന്ന് അഗസ്റ്റിൻ കബ്രാളിലൂടെ യോസ വ്യക്തമാക്കു
ന്നു. തന്റെ നേതാവിലേക്ക് തിരികെയെത്താൻ കബ്രാൾ പഠിച്ച
പണിയെല്ലാം പയറ്റുന്നു. നിരാശയാലും ദു:ഖത്താലും തളർന്ന്
എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്ന അയാളെ പഴയ സുഹൃത്തും
ചീഫിന്റെ വിശ്വസ്തനുമായ ക്യാൻസർരോഗി മാനുവേൽ അൽഫോ
ൻസാ സഹായിക്കാനെത്തുന്നു. തന്റെ തെറ്റുകൾ പൊറുത്ത്
അല്ലെങ്കിൽ തെറ്റിദ്ധാരണ നീക്കി മാപ്പാക്കാൻ, ട്രൂഹിയോയോടുള്ള
തന്റെ നിസ്സീമമായ നന്ദിയുടെയും സ്‌നേഹത്തിന്റെയും തെളിവായി
തന്റെ ഓമനമകളായ 14-കാരി യുറാനിയയെ ട്രൂഹിയോയ്ക്കു
കാഴ്ചവയ്ക്കാൻ അൽഫോൻസാ കബ്രാളിനെ ഉപദേശിക്കുന്നു.
സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടി എന്തും അടിയറ
വയ്ക്കുമ്പോൾ തകർന്നുപോകുന്ന മൂല്യങ്ങളുടെ തേങ്ങൽ
അതിന്റെ എല്ലാവിധ ശക്തിയോടും യോസ ഈ നോവലിലൂടെ
മനുഷ്യകുലത്തെ കേൾപ്പിക്കുന്നു. കബ്രാൾ വീഴുന്നു. യുറാനിയ
മഹോഗണി ഹൗസിലേക്ക് എത്തപ്പെടുന്നു. കബ്രാളിന്റെ സഹോദരിയും
തന്റെ ആന്റിയുമായ ആഡലിനാ അമ്മായിയോടും അവരുടെ
മകളോടും പേരക്കുട്ടിയോടും യുറാനിയ ആ മഹോഗണി
രാത്രിയെക്കുറിച്ച് വിശദമായി വിവരിക്കുന്നു; ഒന്നും ഒളിച്ചുവയ്ക്കാതെ.
വാക്കുകളുടെ വൈഡൂര്യപ്രഭയിൽ കലയുടെ നൃത്തം നാമി
വിടെ ആസ്വദിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ 71 വയസ്സുള്ള ഭരണാധി
കാരി തന്റെ വിശ്വസ്തന്റെ കേവലം 14 വയസ്സുള്ള മകളെ നീചമായ
കാമവെറിക്കിരയാക്കുന്നു. ഒന്നിനും കെല്പില്ലാതെ അധികാരം
ഷണ്ഡമാക്കിയ ഈ ദുർമനുഷ്യൻ നിഷ്‌കളങ്കയായ ഒരു പെൺകു
ട്ടിക്കു മുമ്പിൽ തോറ്റമ്പുന്നു. ഏതാനും നാൾക്കകം എതിരാളികൾ
അയാളെ തോക്കിനിരയാക്കുന്നു. അധികാരം ആത്യന്തികമായി
തിന്മയാണ് ഉല്പാദിപ്പിക്കുന്നതെന്ന് വ്യംഗ്യമാക്കുകയാണ് യോസ;
തിന്മ ഒടുവിൽ പരാജയം നേരിടുന്നുവെന്നും. അധികാരത്തിന്റെ
ധാർഷ്ട്യം കളങ്കിതമാക്കുന്ന മനുഷ്യാത്മാവിനെയും അധികാരം
ഷണ്ഡീകരിക്കുന്ന മനുഷ്യാവസ്ഥയെയും യോസ തന്റെ നോവലിൽ
പ്രതിപാദിക്കുന്നു; ട്രൂഹിയോയും യുറാനിയ കബ്രാളും തമ്മി
ലുള്ള ഏറ്റുമുട്ടലിലൂടെ.

കഥാപാത്രത്തിന്റെ ജീർണതയെയും അധമാവസ്ഥയെയും
കൂടുതൽ ദൃഢപ്പെടുത്തുവാൻ അവരുടെ രൂപത്തിന്റെയും വാസ
സ്ഥലത്തിന്റെയും അലങ്കോലാവസ്ഥ വിശാലമായി വിവരിക്കാൻ
യോസ എല്ലായേ്പാഴും ശ്രദ്ധിക്കുന്നു. കബ്രാൾ, ഹെന്റി ചിറി
നോസ് തുടങ്ങിയവരെപ്പറ്റി എഴുതുമ്പോൾ ഈ സ്ഥലത്തിന്റെ ജീർ
ണത അതിന്റെ ഇരുണ്ടതും ഉഗ്രവുമായ രൂപത്തിൽ നമ്മെ ആക്രമിക്കുന്നുണ്ട്.
ശരീരത്തെ, പ്രത്യേകിച്ചും മുഖത്തെ അതിസൂക്ഷ്മമായാണ്
യോസ വർണിക്കുന്നത്. മനസ്സിലെ ഭാവത്തെ കൃത്യമായി
തെളിയിച്ചുകാണിക്കാൻ ഈ സൂക്ഷ്മവർണന സഹായിക്കുന്നു
ണ്ട്. പക്ഷാഘാതം പിടിപെട്ട് അവശനായ വൃദ്ധൻ കബ്രാളിനെ
യോസ ചിത്രീകരിക്കുന്നതു നോക്കുക: ”അയാൾ ചിരിക്കുകയായി
രുന്നിരിക്കണം. അതല്ലെങ്കിൽ മുഖത്തെ മാംസപേശികൾ
വെറുതെ അയച്ചുപിടിച്ചതുമാവാം. അതെന്തായാലും സ്വയം
ആസ്വദിച്ചു ചിരിക്കുന്ന ഒരാളുടെ മുഖഭാവമല്ല അത്. മറിച്ച്,
കോട്ടുവാ ഇടുകയോ വായ തുറന്ന് കരയുകയോ ചെയ്തശേഷമുള്ള
മുഖഭാവം. മോണ അയഞ്ഞുതൂങ്ങി, കണ്ണുകൾ പാതിയടഞ്ഞ്,
മൂക്കിന്റെ ദ്വാരങ്ങൾ വിടർന്ന്, തൊണ്ടക്കുഴി വികസിച്ച്, പല്ലി
ല്ലാത്ത ഇരുണ്ട തൊണ്ണുകൾ പുറത്തുകാണിച്ച്” (പുറം 179)1
. ഹെൻറി ചിറിനോസിനെക്കുറിച്ചെഴുതുമ്പോഴും ഈ കൃത്യത യോസ
പാലിക്കുന്നു. ”ചാരനിറം കലർന്നതാണ് അയാളുടെ തൊലി. ഇര
ട്ടത്താടിയും നേർത്ത് മെഴുക്കു പുരണ്ട മുടിയും. വീർത്ത കൺപോളകൾക്കു
കീഴെ ചെറിയ കണ്ണുകൾ. അപകടത്തെ തുടർന്നാണ്
അയാളുടെ മൂക്ക് ചളുങ്ങിപ്പോയത്. അതിനുമുൻപ് ഒരു ബോക്‌സറുടേതുപോലെയായിരുന്നു
മൂക്ക്. ചുണ്ടുകൾ ഇല്ലെന്നുതന്നെ
തോന്നും. അതയാളുടെ വൈരൂപ്യത്തിന് ഒരു തലതിരിഞ്ഞ
സ്വഭാവം കൂട്ടിച്ചേർത്തു. പണ്ടും അയാൾ ഇത്രതന്നെ വിരൂപനായി
രുന്നു” (പുറം 137). ശരീരത്തിന്റെ വർണനയിലൂടെ കൊഴിഞ്ഞുപോയ
അധികാരത്തെയും അഹന്തയെയും വ്യഞ്ജിപ്പിക്കാൻ,
കബ്രാളിന്റെ പ്രായാധിക്യം പൂണ്ട ശരീരത്തിന്റെ സൂക്ഷ്മവർണനയിലൂടെ
യോസയ്ക്കു കഴിയുന്നു. അധികാരത്തിന്റെ കൊഴിഞ്ഞുപോകലിലൂടെ
ശൂന്യമായിത്തീരുന്ന ആത്മാവിന്റെ ദയനീയമായ
ചിത്രം ഈ വർണനകൾ സമ്മാനിക്കുന്നു. ദുഷ്ടമായ അധികാര
ത്തിന്റെ ജീർണപ്രദർശനമറിയാൻ കേണൽ ജോണി ആബസിന്റെ
ശരീരവർണന കണ്ടാൽ മതിയാവും.

തുടക്കത്തിൽ കത്തോലിക്കാസഭയുമായി ട്രൂഹിയോയ്ക്ക് പ്രശ്‌ന
ങ്ങളൊന്നുമുണ്ടായിരുന്നില്ല. സഭയെ അയാൾ അതിന്റെ പാട്ടിനു
വിട്ടു; സഭ അയാളെയും. എന്നാൽ ക്രൂരാധിപത്യം വളർന്നതോടെ,
മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടതോടെ സഭ
അയാൾക്കെതിരെ തിരിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും
വിഭിന്നമായ ഒരു നിലപാടായിരുന്നു സഭയുടേത്. ഭരണകൂടത്തെ
പിൻതാങ്ങി ആനുകൂല്യങ്ങൾ കൈപ്പറ്റി തങ്ങളുടെ താൽപര്യങ്ങൾ
വിപുലപ്പെടുത്തിയും സംരക്ഷിച്ചും സുരക്ഷിതരായി ജീവിക്കുന്ന
തിനു പകരം ഇവിടെ സഭ, മനുഷ്യസാഹോദര്യത്തിനും പവി
ത്രമായ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയും ഭരണകൂടതോട്
സമരം ചെയ്യുന്നതാണ് നാം കാണുന്നത്. പിൽക്കാലത്ത് ലാറ്റിന്‌മേരിക്കയിൽ
വളർന്ന് വികസിച്ച നീതിയിലധിഷ്ഠിതമായ വിശ്വാസജീവിതത്തിന്റെ
തിരിക്കുള്ള ഇന്ധനം ഈ ഡൊമിനിക്കൻ തീര
ങ്ങളിൽനിന്നാവണം സഭ കുഴിച്ചെടുത്തത്. സഭയ്‌ക്കെതിരെ
ട്രൂഹിയോ ക്രൂരമായി പ്രതികരിച്ചു. ബിഷപ്പുമാർ നിന്ദ്യമായി അവഹേളിക്കപ്പെട്ടു.
സഭ തന്നെ ബനിഫാക്ടറാക്കാൻ വിസമ്മതിച്ച
തോടെ ട്രൂഹിയോയിലെ പ്രതികാരദാഹം കത്തിയാളി. എന്നാൽ
സ്ഥിതപ്രജ്ഞനായ പാവ പ്രസിഡന്റ് ബലാഗ്വേറിന്റെ ചെറുത്തുനില്പ്
പൈശാചികമായ പ്രതികാരനടപടികളിൽനിന്ന് പിന്തിരി
യാൻ ട്രൂഹിയോയെ നിർബന്ധിതനാക്കി. ഒരുപക്ഷേ, ബലാഗ്വേ
റിനേക്കാൾ സഭയോടു കളിച്ചാൽ അധികാരത്തിൽനിന്നും താൻ
പുറത്തായേക്കുമെന്ന് അയാൾ ഭയപ്പെട്ടിരുന്നിരിക്കണം. എന്നാൽ
തന്റെ പത്രങ്ങളിലൂടെയും റേഡിയോവിലൂടെയും സഭയ്‌ക്കെതിരായ
അപകീർത്തിപ്രക്രിയ അയാൾ തുടർന്നുകൊണ്ടേയിരുന്നു.
നോവലിന്റെ അവസാനഭാഗങ്ങളിൽ പീഡനം അതിന്റെ
ഏറ്റവും നീചമായ രൂപത്തിൽ കടന്നുവരുന്നു. ഈവോ ആൻഡ്രി
ച്ചിന്റെ ഡ്രീനാനദിയിലെ പാലത്തിലെ പീഡനദൃശ്യങ്ങളെയൊക്കെ
തീർത്തും നിസ്സാരമാക്കിക്കൊണ്ട് യോസയുടെ ഈ
നോവൽ പീഡനത്തിന്റെ എല്ലാ നരകലോകങ്ങളും ചിത്രീകരിക്കു
ന്നു. ട്രൂഹിയോയുടെ വധത്തിനുശേഷം പിടിക്കപ്പെടുന്നവർ കിരാതമായ
പീഡനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ജോണി
ആബസ് ഗാർസിയ തന്റെ രാക്ഷസരൂപം ആടിത്തിമർക്കുന്നു.
അമേരിക്ക സമീപകാലത്ത് ഗ്വാണ്ടിനോമയിൽ സൃഷ്ടിച്ച പീഡനക്യാമ്പുകളെയൊക്കെ
തുച്ഛീകരിച്ചുകൊണ്ട് ട്രൂഹിയോഘാതകർ
മനുഷ്യക്രൂരതയുടെ ഏറ്റവും അങ്ങേയറ്റത്തുള്ള അവസ്ഥയെ അഭി
മുഖീകരിക്കുന്നത് യോസയുടെ ഉജ്ജ്വലമായ ഭാവനയിലൂടെ വിടരുമ്പോൾ
നാം പ്രക്ഷുബ്ധമായൊരു കൊടുങ്കാറ്റിൽപെട്ട് പറന്നലയു
ന്നു. പീഡാകരമായൊരവസ്ഥയിലൂടെ നമ്മുടെ ചേതന കടന്നുപോവുന്നു.
സ്തബ്ധതയുടെ പർവതങ്ങളിൽ നാം തട്ടിവീഴുന്നു. പ്രതി
കാരത്തിന്റെ തീക്കുണ്ടിൽ മനുഷ്യന്റെ ഏറ്റവും പൈശാചികമായ
മുഖം കണ്ട് നാം നടുങ്ങുന്നു. വിദ്യുത്കസേരകൾ നമ്മെ അങ്ങുമിങ്ങും
അടിച്ചുചിതറിക്കുന്നു. നമ്മൾ മന്ത്രിയായ ജനറൽ ഹൊസെ
റെനെ റോമനും സാൽവദോർ എസ്ത്രല്ല സാധാലയും ആയി മാറു
ന്നു. നമ്മൾ പെദ്രോ ലിവിയോയും മിഗുവേൽ ഏൻജൽ
ബായെസും മോഡസ്റ്റോ ഡയസും ആയി മാറുന്നു. കൺപോളകൾ
കെട്ടിത്തുന്നിയും സ്വന്തം മകന്റെ ഇറച്ചി തിന്നാൻ കൊടുത്തും
സിഗരറ്റ്കുറ്റികൊണ്ട് പൊള്ളിച്ചും വൈദ്യുതകമ്പി ശരീരത്തിലൂടെ
കടത്തിയും ജോണി ആബസും സംഘവും ട്രൂഹിയോഘാതകരെ
തകർത്തു. എന്നാൽ അധികാരവർഗത്തിന്റെ തിന്മയ്ക്കും പ്രതികാര
ത്തിനും പിടികൊടുക്കാതെ വധശ്രമത്തിൽ പങ്കാളികളായ സംഘ
ത്തിലെ രണ്ടുപേർ മാത്രം രക്ഷപ്പെടുന്നു; ടോണി ഇംബർട്ടും ലൂയി
അമിയാമയും. ട്രൂഹിയോയുടെ എല്ലാ ബന്ധുക്കളും മക്കളും സഹ
ചാരികളും നാടുവിട്ടശേഷം അവർ കൊട്ടാരത്തിലേക്ക് തിരിച്ചുവരുന്നു;
വീരാളികളെപ്പോലെ. പുതിയ ഭരണകൂടവും ജനതയും ആദരവിന്റെ
പരവതാനി വിരിച്ചിട്ടവരെ സ്വീകരിക്കുന്നു. എല്ലാ തകർ
ച്ചകളെയും അതിജീവിച്ചുകൊണ്ട് മനുഷ്യന്റെ ആത്മവീര്യം ഉയർ
ന്നുനിൽക്കുന്നു എന്ന പ്രഖ്യാപനത്തോടെ നോവൽ സമാപിക്കുകയാണ്.
കടഞ്ഞെടുത്ത കല്പനകളാൽ സമൃദ്ധമാണ് ഈ നോവൽ.
വ്യാപ്തിയേറിയ അർത്ഥങ്ങൾ ഉല്പാദിപ്പിക്കുന്നു ഈ കല്പനകൾ.
തൊഴിക്കുന്ന കുതിരയുടെ പുറത്തിരുന്നാലെന്നപോലെ നാം
ഞെട്ടിച്ചാടുന്നു. വെണ്മയാർന്ന വലിയ ഉദരമുള്ള മേഘങ്ങൾ വന്ന്
നമ്മെ മൂടിക്കളയുന്നു. കടലിൽ ഇളകിയാടുന്ന നിലാവുപോലെ
കല്പനകളുടെ ലാവണ്യത്താൽ നാം ഉന്മേഷഭരിതരാവുന്നു. പാതാളത്തിന്റെ
അഗാധതയിൽനിന്ന് തിന്മ നിറഞ്ഞവന്റെ ചിരിയൊച്ച
കളായി, നട്ടെല്ലിൽക്കൂടി താഴേക്കിഴയുന്ന ചെറുപാമ്പായി കല്പനകൾ
നമ്മെ ചകിതരാക്കുന്നു. യോസ കഥ പറയുമ്പോൾ ലാവണ്യ
കരമായ ഒരു മാന്ത്രികതയിൽ നാം അകപ്പെട്ടുപോവുന്നു. ആകാം
ക്ഷയുടെ രസകരമായൊരു വ്യാധി പുസ്തകം തുടർച്ചയായി വായി
ക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. അസാധാരണനായൊരു മാന്ത്രി
കൻ വിസ്മയം കൊള്ളിക്കുന്ന ഓരോ നമ്പറുകൾ അവതരിപ്പിക്കു
ന്നതുപോലെ ഓരോ സംഭവങ്ങൾ യോസ ചിത്രീകരിക്കുന്നു; ചരി
ത്രത്തിന്റെ മറഞ്ഞുകിടക്കുന്ന ഏടുകളിൽനിന്നും പ്രമേയത്തെ മുറു
ക്കിക്കൊണ്ട് ഘടനയെ ഒട്ടും ഉലയ്ക്കാതെ അസാധാരണമാംവിധം
പ്രകമ്പനം കൊള്ളിക്കുന്ന രചനാശൈലിയിലൂടെ ചരിത്രത്തെ
ഫിക്ഷനിലൂടെ വീണ്ടെടുക്കുകയാണ് യോസ; തന്റെ ഫിക്ഷന്റെ
സൗന്ദര്യത്തിനു തിടമ്പേറ്റാനായി നമ്മുടെ ടാഗോർ മുതൽ
പാബ്ലോ നെരൂദ വരെയുള്ളവരെ ഉദ്ധരിച്ചുകൊണ്ട്. ഡൊമിനിക്കൻ
റിപ്പബ്ലിക്കിന്റെ ചടുലമായ ചരിത്രത്തിന്റെ അടരുകളിലേക്ക് തന്റെ
പ്രതാപമുറ്റ ഭാവനയെ കടത്തിവിട്ടുകൊണ്ട് യോസ സൃഷ്ടിച്ച ഈ
കലാശില്പം ലോകസാഹിത്യത്തിലെ ഉജ്ജ്വലമായൊരു സമൃദ്ധവി
രുന്നാണ്.

* നോവലിലെ ഉദ്ധരണികൾ (ആടിന്റെ വിരുന്ന് – മലയാള വിവർ
ത്തനം – ആശാലത – ഡി.സി. ബുക്‌സ്, കോട്ടയം.

Related tags : Mario Vargas LlosaSaji AbrahamThe Feast of the Goat

Previous Post

ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

Next Post

ഒരു നോവലിന്റെ ജീവിതം

Related Articles

വായന

രക്തസാക്ഷിയുടെ ഒസ്യത്ത്

വായന

ഫാര്‍മ മാര്‍ക്കറ്റ്

Lekhanam-5

വീണ്ടും കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി

വായന

അന്നിരുപത്തിയൊന്നില്: അറിയാത്ത കലാപം, അറിഞ്ഞ ലഹള

വായന

ചന്ദ്രമതിയുടെ കഥകൾ: ആകാശം നഷ്ടപ്പെടുന്നവർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
സജി എബ്രഹാം

മരിച്ചവരുമൊത്തുള്ള യാത്രകൾ

സജി എബ്രഹാം 

ക്ലാസിക് കഥകളുടെ സവിശേഷതകളിലൊന്ന് അത് ഏതു കാലത്തിലെയും വർത്തമാന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ആലോചനാഭരിതവും...

അകത്തുള്ള വൈറസ്, പുറത്തുള്ള...

സജി എബ്രഹാം 

വൈറസുകൾ നിറഞ്ഞാടുകയാണ് അകത്തും പുറത്തും. മരണം അതിന്റെ താണ്ഡവം തുടരുന്നു. മരുന്നുകളാൽ തെല്ലു കാലത്തേക്ക്...

അപ്പുറം ഇപ്പുറം: ചരിത്രരചനയിലൊരു...

സജി എബ്രഹാം 

ചരിത്രം കൂടുതൽ പ്രധാനപ്പെട്ട സാമൂഹ്യ വ്യവഹാരമായി നമ്മുടെ സമകാലികാവസ്ഥയിൽ മാറിയിരിക്കുന്നു. സമീപകാലയളവിലെ വളരെ പ്രധാനപ്പെട്ട...

അപ്പുറം ഇപ്പുറം: ഭക്തിയും...

സജി എബ്രഹാം 

നമ്മുടെ സമകാലിക നിഘണ്ടുവിലെ ഏറ്റവും വെറുക്കപ്പെട്ട പദങ്ങളാണ് നവോത്ഥാനവും മാനവികതയും. ഈ വാക്കുകൾ ഉദിച്ചു...

അപ്പുറം ഇപ്പുറം: മൗനത്തിന്റെ...

സജി എബ്രഹാം 

സർക്കാർ കാര്യാലയങ്ങളിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവർ ക്കറിയാം അവിടെ പണിയെടുക്കുന്നവരുടെ മനുഷ്യപ്പറ്റില്ലാത്ത പെരുമാറ്റത്തിന്റെ ചവർപ്പ്. മേലധികാരി...

അപ്പുറം ഇപ്പുറം: കഥയിലെ...

സജി എബ്രഹാം 

പ്രമേയത്തിലെ കരുത്ത്, ആഖ്യാനത്തിലെ ചടുലത, ഭാഷയുടെ ഓജസ്സ്, സൗന്ദര്യം നിറഞ്ഞ സർഗാത്മകത, പുതുമയുടെ ഉൾസ്വരം,...

അപ്പുറം ഇപ്പുറം: വീണ്ടും...

സജി എബ്രഹാം 

എൻ.എസ്. മാധവന്റെ ഓജസ്സുറ്റ ഭാഷയുടെ പ്രകാശത്തിൽ കൊച്ചിയെച്ചുറ്റുന്ന കായൽത്തുരുത്തുകൾ ഉച്ചവെയിലിലെന്ന പോലെ തിളങ്ങിയപ്പോൾ, മത്തേവുസാശാരിയും...

നിരാശാഭരിതനായ സിസെക്

സജി എബ്രഹാം 

ഹേഗേലിയൻ ആശയങ്ങളുടെ ആഴിയിൽ എല്ലായ്‌പോഴും നീന്തുന്ന സമകാലിക ലോക ചിന്തകനാണ് സ്ലാവോക് സിസെക്. ഹേഗേലിന്റെ...

ജോസഫ് എന്ന പുലിക്കുട്ടി

സജി ഏബ്രഹാം 

കത്തോലിക്ക വൈദികർ പുറമേയ്ക്ക് എത്ര സൗമ്യരും ശാന്ത രുമാണ്. തങ്ങൾ ആവശ്യപ്പെട്ടപ്രകാരം സ്‌കൂളുകളോ കോളജുകളോ...

വീണ്ടും കുഞ്ഞുകാര്യങ്ങളുടെ തമ്പുരാട്ടി

സജി ഏബ്രഹാം 

നോവൽ രചന തനിക്ക് പട്ടണം നിർമിക്കുന്നതു പോലെയാണെന്ന് ഈയിടെ ഒരഭിമുഖ സംഭാഷണത്തിൽ അരുന്ധതി റോയി...

കറുപ്പും വെളുപ്പും: മരണമില്ലാത്ത...

സജി എബ്രഹാം 

1998-ൽ ലാറി പേജും സെർജി ബ്രിനും ചേർന്ന് ഗൂഗിൾ എന്ന അത്ഭുതകരമായ തിരച്ചിൽയന്ത്രം കണ്ടുപിടിച്ചപ്പോൾ...

സെന്നിന്റെ ശുഭ്ര പഥങ്ങളിൽ

സജി എബ്രഹാം 

''ബുദ്ധമതത്തെ മനസ്സിലാക്കുകയെ ന്നാൽ, അറിവ് നേടുവാനുദ്ദേശിച്ച് നിരവധി വിവരങ്ങൾ ശേഖരിച്ച് കൂട്ടുക എന്നതല്ല. അറിവ്...

കഥയിലെ നവോദയങ്ങൾ

സജി എബ്രഹാം 

ഭൂമിയുടെ അവകാശികളുടെ എല്ലാ അവകാശങ്ങളും ധിക്കാരപൂർവം കവർ ന്നെ ടുത്ത് നീച മായ ആധിപത്യം...

കറുത്ത പൊട്ടിച്ചിരി

സജി എബ്രഹാം  

ബെൻ ഓക്രിയുടെ The Famished Road'നു ശേഷം കറുത്തവന്റെ ആത്മ നോവുകളെ ഹൃദ്യതയോടെ ആവി...

ദു:ഖത്തിന്റെ മൊത്തവ്യാപാരി

സജി എബ്രഹാം 

ഇടപ്പള്ളിക്കുശേഷം ഇത്രയേറെ വിഷാദം കൊണ്ട് നമ്മെ പൊള്ളിച്ചുണർത്തുന്നൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ചത് കുരീപ്പുഴ ശ്രീകുമാർ തന്നെയാണ്....

പുനർവായന: തീവ്രാനുഭവങ്ങളുടെ കല

സജി എബ്രഹാം 

മാധവിക്കുട്ടി മരണമടഞ്ഞിട്ട് മെയ് 30-ന് രണ്ടു വർഷം തികഞ്ഞു. വായന ക്കാരെ അമ്പരപ്പിക്കുന്ന പൊള്ളുന്ന...

Saji Abraham

സജി എബ്രഹാം  

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2023 | mumbaikaakka.com | WordPress Theme Ultra Seven