• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഭാഷ വിഷയമാക്കി ക്രാന്തിജ്യോതി വിദ്യാലയ്‌

നീലാംബരി April 18, 2026 0

സമകാലിക സമൂഹത്തിൽ മറാത്തി മീഡിയം സ്കൂളുകൾ നേരിടുന്ന വെല്ലുവിളികളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ‘ക്രാന്തിജ്യോതി വിദ്യാലയ്‌ മറാത്തി മാധ്യമം. ജിമ്മ (Jhimma), ഫസ്ക്ലാസ് ദബാടെ (Fussclass Dabhade) എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ സംവിധായകൻ ഹേമന്ത് ധോമിന്റെ ഏറ്റവും പുതിയ ഈ ചിത്രത്തിൽ പ്രജക്ത കോലിയും സിദ്ധാർത്ഥ് ചന്ദേക്കറും മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നു.

തലമുറകളായി ദിൻകർ ഷിർക്കെയുടെ (സച്ചിൻ ഖേദേക്കർ) കുടുംബം നടത്തിയിരുന്ന ക്രാന്തിജ്യോതി വിദ്യാലയം തകർച്ചയുടെ ഭീഷണിയിലായപ്പോൾ പകരം ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ. ഇതറിഞ്ഞ ഷിർക്കെ തന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളെ സ്കൂൾ സംരക്ഷിക്കാൻ വിളിച്ചുകൂട്ടുന്നു. . അവരെല്ലാം ഒരേ ബാച്ചിൽ നിന്നുള്ളവരാണ്, നാഗോൺ എന്ന സ്ഥലത്തേക്കുള്ള മടങ്ങിവരവ് ഒരു പുന:സമാഗമത്തിന്റെ രുചി നൽകുന്നു.

ദീപ് (സിദ്ധാർത്ഥ് ചന്ദേക്കർ), അഞ്ജലി (പ്രജക്ത കോളി), സൽമ (ക്ഷിതി ജോഗ്), രാകേഷ് (ഹരീഷ് ദുധാഡെ), വിശാൽ (പുഷ്കരാജ് ചിർപുത്കർ), സുമൻ (കാദംബരി കദം) എന്നിവരുടെ കൂടിച്ചേരൽ പഴയകാല സന്തോഷങ്ങളും അതോടൊപ്പം ഇപ്പോഴും നിലനിൽക്കുന്ന വിദ്വേഷങ്ങളും വീണ്ടും ഓർമ്മിക്കുന്നു. ദീപും അഞ്ജലിയും തമ്മിലുള്ള പ്രണയം ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നുണ്ട്. അതുപോലെ തന്നെ നീരസവും.

പഴയ കാര്യങ്ങൾ തിരക്കി അവർ ചുറ്റി നടക്കുന്നു. സ്കൂളിന് പുറത്ത് ഭാജി വിറ്റിരുന്ന ആളെ രാകേഷും വിശാലും തിരക്കി നടക്കുന്നു. ക്ലാസ് മുറിയിൽ താൻ ചെലവഴിച്ച സമയം മറ്റുള്ളവരെ അപേക്ഷിച്ച് അത്ര സുഖകരമല്ലെന്ന് സൽമ ഓർമ്മിക്കുന്നു. തന്റെ കുഞ്ഞുങ്ങളുമായി വീണ്ടും ഒന്നിച്ചതിൽ സന്തോഷിക്കുന്ന ഒരു നായക്കുട്ടിയെപ്പോലെ ബാബൻ (അമേ വാഗ്) അവിടെ വിഹരിക്കുന്നു.

ഏകദേശം പകുതി സമയത്തോളം മുതിർന്നവർ വീണ്ടും കുട്ടികളാകുന്നതാണ് ചിത്രത്തിൽ. ധോമിന്റെ തിരക്കഥയുടെ എപ്പിസോഡിക് സ്വഭാവം ഈ ഭാഗങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്, അതിൽ വിദ്യാർത്ഥികൾ ഷിർക്കെയുടെ അധ്യാപന രീതികൾ ഓർമ്മിക്കുകയും, ഓറഞ്ച് മിഠായികൾ കഴിച്ച് ഗൃഹാതുരത്വത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു.

എന്നാൽ, അധ്യാപകനായ നർക്കേവർ (നിർമിതി സാവന്ത്) അവർ ഒരു ഉല്ലാസ യാത്രക്ക് വന്നവരല്ല, ഡെവലപ്പറായ ജഗ്താപിനെ (അനന്ത് ജോഗ്) ഓടിച്ചുവിട്ട് ഷിർക്കയെ സഹായിക്കാനാണ് അവിടെ എത്തിയതെന്ന് ഗ്രൂപ്പിനെ ഓർമ്മിപ്പിക്കുന്നു. അങ്ങനെ ഇടയ്ക്കിടെ സൂചന നൽകിയ സിനിമയുടെ അജണ്ട ക്രമേണ വെളിപ്പെടുന്നു. മറാത്തി മീഡിയം സ്കൂളുകളെയും അതുവഴി ഭാഷയെയും ഇല്ലായ്മചെയ്യുന്നതിൽ നിന്ന് രക്ഷിക്കാനുള്ള ഒരു പോരാട്ടത്തിൽ കുറഞ്ഞതൊന്നും ഹേമന്ത് ധോം ആലോചിക്കുന്നില്ല.

ഇംഗ്ലീഷ്-മീഡിയം സ്കൂളുകളോടുള്ള മുൻഗണന, കുറഞ്ഞുവരുന്ന മറാത്തി വായനാശീലം, മറാത്തിയോടുള്ള പുച്ഛം എന്നിവയെല്ലാമുൾക്കൊള്ളുന്ന ടെലിവിഷൻ ചർച്ച പോലെയാണ് ചില രംഗങ്ങൾ തോന്നുന്നത്. ഒരു രംഗത്തിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിലെ രാഷ്ട്രീയക്കാരനെപ്പോലെ ഷിർക്കെ ക്യാമറയെ നേരിട്ട് അഭിസംബോധന ചെയ്യുന്നുമുണ്ട്.

ഹേമന്ത് ധോം

ധോം ഒരിക്കലും ഒരു ഇംഗ്ലീഷ് വിരുദ്ധതയല്ല ഇവിടെ വ്യക്തമാക്കുന്നത്. അഞ്ജലിയും ദമ്പതികളായ വിശാലും സുമനും പോലുള്ള കഥാപാത്രങ്ങൾ വിദേശത്ത് താമസിക്കുമ്പോൾ അദ്ദേഹത്തിന് എങ്ങനെ അങ്ങനെയാകാൻ കഴിയും? ഹിന്ദി വിരുദ്ധ വിമർശനത്തെ അദ്ദേഹം സ്വീകരിക്കുന്നില്ല; പകരം, തന്റെ സിനിമയുടെ പ്രേക്ഷകർ സ്കൂൾ തലത്തിൽ തന്നെ മറാത്തി സ്വീകരിക്കണമെന്ന് ധോം ആഗ്രഹിക്കുന്നു.

തികച്ചും കാതലായ ഒരു വിഷയം തിരഞ്ഞെടുത്ത് വളരെ ലളിതമായി മറാത്തി-മീഡിയം സ്കൂളുകളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെയും മറാത്തി സംസ്കാരം നേരിടുന്ന പ്രതിസന്ധിയെയും അഭിസംബോധന ചെയ്യുകയാണ് ക്രാന്തിജ്യോതി വിദ്യാലയം.

മറാത്തി-സംരക്ഷണം എളുപ്പമുള്ളതായി സിനിമ തോന്നിപ്പിക്കുന്നു. പരുക്കനായ ഒരു എതിരാളിയായി ജഗ്താപ് തോന്നിപ്പിക്കുന്നില്ല. മഹാരാഷ്ട്രയുടെ വിദ്യാഭ്യാസ മന്ത്രിയായി ഒരു അതിഥി വേഷത്തിൽ ജിതേന്ദ്ര ജോഷി എത്തുന്നുണ്ടെങ്കിലും ഭാഷ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവത്തെ സിനിമ ഒരിക്കലും വ്യക്തമാക്കുന്നില്ല. മറാത്തി-മീഡിയം സ്കൂളുകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളുള്ളത് യഥാർത്ഥത്തിൽ മുംബൈയിലാണ്; അവിടെ മന്ത്രിമാർ, ഉദ്യോഗസ്ഥർ, ബ്യൂറോക്രാറ്റുകൾ എന്നിവരുടെ അവിശുദ്ധ കൂട്ടുകെട്ട് മുനിസിപ്പൽ സ്‌കൂളുകൾക്ക് എപ്പോഴും എതിരാണ്.
എങ്കിലും, ഒരു ഭാഷയുടെ ബാനറിൽ എല്ലാ വിശ്വാസങ്ങളും ഒന്നിക്കുന്ന ഒരു പുതുക്കിയ മഹാരാഷ്ട്രയ്ക്കുള്ള ഒരു പ്രകടനപത്രിക മാത്രമാണ് അദ്ദേഹത്തിന്റെ സിനിമ എന്ന് ചിലപ്പോൾ രംഗങ്ങൾ തോന്നിപ്പിക്കുന്നു.

149 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമ അതിന്റെ ഉദ്ദേശ്യം വ്യക്തമാക്കാൻ വളരെയധികം സമയമെടുത്തുവെന്ന തോന്നലുളവാക്കുന്നുണ്ട്. കുറച്ചുകൂടി എഡിറ്റിങ്ങിലും കഥയിലും ശ്രദ്ധ കേന്ദ്രീകരിക്കാമായിരുന്നു. എങ്കിലും ഒരു കൂട്ടം കഥാപാത്രങ്ങളുടെ സൗഹാർദ്ദപരമായ കൂടിച്ചേരൽ ചിത്രത്തെ ആസ്വാദ്യകരമാക്കി മാറ്റുന്നു.ചിത്രം അലിബാഗിലെ നാഗോൺ എന്ന സ്ഥലത്താണ് ചിത്രീകരിച്ചത്. കടൽത്തീരങ്ങൾ, പച്ചപ്പ്, മനോഹരമായ തീരദേശ വാസ്തുവിദ്യ എന്നിവയുള്ള അലിബാഗ് പശ്ചാത്തലം ഗംഭീരമായിട്ടുണ്ട്.

എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. തന്റെ ആട്ടിൻകൂട്ടത്തെ ശരിയായ പാതയിലേക്ക് നയിച്ച കരിസ്മാറ്റിക്, പ്രിൻസിപ്പലായി സച്ചിൻ ഖേദേക്കർ, മധുരസ്വഭാവമുള്ള, വൃത്തികെട്ട ബാബൻ എന്ന കഥാപാത്രമായി ആമി വാഗ് എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. ദീപിനോടുള്ള അഞ്ജലിയുടെ ആവേശം സൽമയുടെ നിർമ്മിതമായ കോപം പോലെ തന്നെ കൃത്രിമമായി തോന്നിയെങ്കിലും, അഞ്ജലിയായി പ്രജക്ത കോലി ശ്രദ്ധേയയായി.

ക്ഷിതി ജോഗ്, വിരാജ് ഗവാസ്, ഉർഫി കാസ്മി, അജിങ്ക്യ ധമാൽ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

Related tags : Film ReviewHemant Dhomemarathi

Previous Post

ഒടേമ്പുരാൻ

Next Post

നിയോഗം

Related Articles

Cinema

ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

Cinema

ഭാരതപ്പുഴ: ഒരു സിനിമയുടെ ജന്മദേശം

Cinema

ഇക്കിറു: പ്രതിസന്ധികളിൽ തളരാത്ത ഇച്ഛാശക്തി

Cinemaകവർ സ്റ്റോറി

ബാഹുബലിയും ഇന്ത്യയുടെ ചരിത്ര-രാഷ്ട്രീയ-സാംസ്‌ക്കാരിക ഭൂപടവും

Cinema

ചോലയുടെ കാഴ്ചയും പ്രേക്ഷകന്റെ പക്വതയും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
നീലാംബരി

ഭാഷ വിഷയമാക്കി ക്രാന്തിജ്യോതി...

നീലാംബരി 

സമകാലിക സമൂഹത്തിൽ മറാത്തി മീഡിയം സ്കൂളുകൾ നേരിടുന്ന വെല്ലുവിളികളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് 'ക്രാന്തിജ്യോതി വിദ്യാലയ്‌...

പുരുഷ് വീണ്ടും അരങ്ങിൽ

നീലാംബരി 

1980 കളിൽ മറാത്തി നാടക വേദിയിലെ എവർഗ്രീൻ ഹിറ്റുകളിൽ ഒന്നായിരുന്ന പുരുഷ് വീണ്ടും അരങ്ങിലെത്തുകയാണ്....

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2026 | mumbaikaakka.com | WordPress Theme Ultra Seven