• About WordPress
    • About WordPress
    • Get Involved
    • WordPress.org
    • Documentation
    • Learn WordPress
    • Support
    • Feedback
  • Log In
  • LLAR
    • Dashboard
    • Settings
    • Logs
    • Debug
    • Help
    • Free Upgrade
Skip to content
Mumbai Kaakka

Mumbai Kaakka

Kairali's Kaakka

Mumbai Kaakka

Mumbai Kaakka

Kairali's Kaakka

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers
  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • കവർ സ്റ്റോറി
  • എഴുത്തുകാർ
    • Writers

ഇനിയും മരിച്ചിട്ടില്ലാത്ത ഇന്നലെകൾ

രൺജിത് രഘുപതി May 31, 2026 0

നാൽപ്പത് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ നിർമിക്കപ്പെട്ട ഒരു ചലച്ചിത്രം, ലോകത്തിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുന്ന കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കപ്പെടുകയും അതിന് തീയേറ്ററിനുള്ളിലെ കാണികൾ മുഴുവൻ എഴുന്നേറ്റ് നിന്ന് അഭിനന്ദാർഹമായി കരഘോഷം മുഴക്കുകയും ചെയ്യുന്നത് ഓരോ മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്.

രൺജിത് രഘുപതി

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സംവിധായകൻ ശിവേന്ദ്ര സിംഗ് ദുൻഗർപൂർ, ജോയ് മാത്യു (പ്രധാന നടൻ), വേണു ഐഎസ്‌സി (ഛായാഗ്രാഹകൻ), ബീന പോൾ (എഡിറ്റർ) എന്നിവരാണ് കാനിൽ ചിത്രം പ്രദർശിപ്പിക്കാനെത്തിയത്.

എന്നാൽ, ഈ അവസരത്തിൽ, ഇപ്പോൾ ‘അമ്മ അറിയാൻ’ എന്ന ആ ചലച്ചിത്രം കാണുന്ന പുതിയ തലമുറയിലെ ചില പ്രേക്ഷകർ അതിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിശിതമായി വിമർശിച്ചിരിക്കുകയുണ്ടായി. അവരോട് ഒന്നേ പറയാനുള്ളു: നിങ്ങൾക്ക് ‘അമ്മ അറിയാൻ’ ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് ആ സിനിമയുടെ പാകപ്പിഴകളല്ല, മറിച്ച് നിങ്ങളുടെ ആസ്വാദനക്ഷമതയുടെ കുഴപ്പമാണ്.

ജോയ് മാത്യു, ബീന പോൾ എന്നിവർ കാനിൽ.

നിർമാതാവില്ലാത്ത ലോകത്തിലെ ആദ്യത്തെ സിനിമയായിരുന്നു 1986-ൽ അതുല്യ സംവിധായകനായ ജോൺ എബ്രഹാം ജനങ്ങളുടെ ഫണ്ടിങ്ങിലൂടെ നിർമിച്ച ‘അമ്മ അറിയാൻ’. അത് ആ സിനിമയുടെ ഒരു പരിമിതിയായിരുന്നില്ല. ബസ്സ്റ്റോപ്പുകളിലും ചന്തകളിലും നിൽക്കുന്ന സാധാരണ മനുഷ്യർക്ക് മുന്നിലാണ് താനൊരു സിനിമ നിർമിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ജോൺ എബ്രഹാം പണം അപേക്ഷിച്ചത്. അവർ നൽകിയ നാണയത്തുട്ടുകൾ ചിത്രാഞ്ജലി സ്റുഡിയോയിൽ നൽകി ഫിലിം റോളുകൾ വാങ്ങിയാണ് ജോൺ ആ സിനിമ പൂർത്തിയാക്കിയത്.

അടിയന്തിരാവസ്ഥക്കാലം മുതൽ എൺപതുകളുടെ പൂർവ്വാർദ്ധം വരെയുള്ള കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതമാണ് ”അമ്മ അറിയാൻ’ അടയാളപ്പെടുത്തിയിരിക്കുന്നത്. ജോണിന്റെ തീവ്ര ഇടതുപക്ഷ ചിന്താഗതിയുടെ ചടുലതാളം ആ ചിത്രത്തിന്റെ അടിയൊഴുക്കിൽക്കാണാം. ഹരി എന്ന യുവ തബലിസ്റ്റിന്റെ കൈവിരലുകൾ പോലീസുകാർ ബൂട്ട്സിട്ട കാലുകളാൽ ചതച്ചരയ്ക്കുകയും പിന്നീട് തന്റെ കർമ്മരംഗത്ത് തുടരാനാവാതെ അയാൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ഹരിയുടെ മരണവാർത്ത അയാളുടെ അമ്മയെ അറിയിക്കാൻ ഒരു സംഘം കോഴിക്കോട് മുതൽ കൊച്ചി വരെ നടത്തുന്ന യാത്രയാണ് ഇതിവൃത്തം. ആ യാത്രയിൽ കേരളത്തിൽ നടമാടുന്ന സാമൂഹിക-രാഷ്ട്രീയ സംഭവങ്ങൾ അവർ കാണുന്നു. ആ കൂട്ടം വളർന്ന് വളർന്ന്, കേരളത്തിലെ പ്രതികരിക്കുന്ന യുവജനങ്ങളുടെ പ്രതീകം പോലെ വലിയൊരു ജനക്കൂട്ടമായി വളരുന്നു.

‘അമ്മ അറിയാൻ’ എന്ന സിനിമയെ മഹത്തരമാക്കുന്നത് അതിന്റെ ലാവണ്യബോധമോ അവതരണശൈലിയോ ഒന്നും അല്ല. ഇത് പോലൊരു സിനിമ ലോകസിനിമാ ഭൂപടത്തിൽ മറ്റൊരിടത്തും കാണില്ല. അതിന്റെ ഇതിവൃത്തം, ജോൺ നൽകിയിരിക്കുന്ന അമൂർത്തമായ പരിചരണ ശൈലി അവയെല്ലാം ആ സിനിമയ്ക്ക് ഒരു അതുല്യമാനം നൽകുന്നു. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽപ്പോലും ‘അമ്മ അറിയാനി’ലെ പല ഫ്രയിമുകളും നമ്മെ നിരന്തരം വേട്ടയാടും. ഇനി നമുക്ക് തെറ്റ് പറ്റിയാലും കാനിലുള്ളവർ വിവരദോഷികൾ എന്ന് പറയാൻ കഴിയില്ലല്ലോ. ഇത്രയും വർഷങ്ങൾക്ക് ശേഷം ആ സിനിമയെ അവർ ആദരിക്കണമെങ്കിൽ അവർ അതിലെ മൂല്യം തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

ബഡ്‌ജറ്റിന്റെ പരിമിതി കൊണ്ടുണ്ടായ സാങ്കേതിക ന്യുനതകൾ ”അമ്മ അറിയാനി’ലുണ്ട്. പക്ഷേ അവയെക്കൂടി ചേർത്ത് വെച്ച് പാരായണം നടത്തുമ്പോൾ ഈ ചലചിത്രം ഒരു ‘അബ്സ്ട്രാക്ട്’ പെയിന്റിങ്ങിന്റെ സ്വഭാവം പുലർത്തുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ഈ സിനിമയിലെ ഛായാഗ്രഹണ രീതി, ചടുലമായ സന്നിവേശം, ആർദ്രമായ സംഗീതം എല്ലാം പുത്തൻ പരീക്ഷണങ്ങളായിരുന്നു. ചിത്രത്തിലുടനീളം ഒരു ഡോക്യു ഫിക്ഷൻ രീതി നടാടെയാണ് ഒരു ഇന്ത്യൻ സിനിമയിൽ പരീക്ഷിച്ചിട്ടുള്ളത്.

ജോൺ എബ്രഹാം

വർഷങ്ങൾക്ക് മുൻപ് ജോൺ എബ്രഹാമും തന്റെ ഒഡേസയിലെ കൂട്ടാളികളും ചേർന്ന് പട്ടണങ്ങളിലെ പൊതു സ്ഥലങ്ങളിലും ഗ്രാമങ്ങളിലും ”അമ്മ അറിയാനി’ന്റെ 16 എം എം പ്രിന്റുകൾ പ്രദർശിപ്പിച്ചു നടന്ന കാലം ചരിത്രമാണ്. കാൻ ചലചിത്രോത്സവത്തിൽ ആ സിനിമയ്ക്ക് ലഭിച്ച അംഗീകാരം ജോൺ എബ്രഹാം എന്ന ചലച്ചിത്രകാരനും ‘അമ്മ അറിയാൻ’ എന്ന സിനിമയും ഇപ്പോഴും ജീവിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.

മൊബൈൽ: 99212 79859

Related tags : Bina PaulCannesJohn abrahamJoy MathewRanjith Raghupathy

Previous Post

മധുരവേട്ട

Related Articles

കവർ സ്റ്റോറി3നേര്‍രേഖകള്‍

സഫലമീ യാത്ര!

Cinema

ഗോഡെ കൊ ജലേബി ഖിലാനെ ലെ ജാ രിയാ ഹൂം

കവർ സ്റ്റോറി3

മാധ്യമങ്ങളുടെ വിവേചനാത്മകമായ സ്മൃതിഭ്രംശം

Cinema

ഇക്കിറു: പ്രതിസന്ധികളിൽ തളരാത്ത ഇച്ഛാശക്തി

Cinema

ഗദ്ദാമ: മനസ്സു നീറ്റുന്ന അനുഭവങ്ങളുടെ ഒരു ചിത്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

More Articles From:
രൺജിത് രഘുപതി

ഇനിയും മരിച്ചിട്ടില്ലാത്ത ഇന്നലെകൾ

രൺജിത് രഘുപതി 

നാൽപ്പത് വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ നിർമിക്കപ്പെട്ട ഒരു ചലച്ചിത്രം, ലോകത്തിലെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുന്ന...

വാഴ: പരാജിതരുടേത് കൂടിയാണ്...

രൺജിത് രഘുപതി 

മലയാള സിനിമയോളം ദ്രുതഗതിയിൽ കുതിപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു ചലച്ചിത്രമേഖല നമ്മുടെ രാജ്യത്ത് ഇല്ലെന്ന് തന്നെ...

നിയോഗം

രൺജിത് രഘുപതി 

“അങ്ങ്, ദൂരെയായി കാട്ടുതീ പടരുന്നത് പോലെ വെളിച്ചം കാണാം. ഒരു ചെറിയ ഇടനാഴിയിലൂടെ പയ്യെപ്പയ്യെ...

ഗേൾസ് വിൽ ബി...

രൺജിത് രഘുപതി 

കൗമാരദിനങ്ങളിൽ നിന്നും യൗവ്വനാരംഭത്തിലേക്ക് പടവുകൾ കയറുന്ന ഒരു പെൺകുട്ടിയുടെ വൈകാരികാനുഭവങ്ങളാണ് ശുചി തലാട്ടി എന്ന...

മനോരഥങ്ങൾ: പഴമയിലേക്കൊരു തിരിഞ്ഞുനോട്ടം

രൺജിത് രഘുപതി 

നവതി ആഘോഷിക്കുന്ന എം ടി വാസുദേവൻ നായർക്കുള്ള ഉപഹാരംഎന്നതിലുപരി മനോരഥങ്ങൾ എന്ന വെബ് സീരീസ്...

ഇരുളിന്റെ വഴികൾ

രൺജിത് രഘുപതി 

താൻ ചിന്തിച്ചു കൂട്ടുന്ന കച്ചവടത്തിന്റെ പ്രത്യയ ശാസ്ത്രമൊന്നും എതിർ വശത്തിരിക്കുന്ന ഊച്ചാളികൾക്ക് മനസിലാകുന്നില്ലെന്ന് തങ്കന്...

കന്യാകുമാരി എക്‌സ്‌പ്രസ്

രൺജിത് രഘുപതി 

സ്വന്തം ശരീരത്തിലെ അവശതകളെ അവഗണിച്ച് പിറ്റേന്ന് വെളുപ്പിനുള്ള കന്യാകുമാരി എക്‌സ്‌പ്രസ്സിന്റെ സമയത്തിനനുസരിച്ച് ഗോവിന്ദൻ തന്റെ...

അരൂപികൾ

രൺജിത് രഘുപതി 

അറുപത്തിയഞ്ചു വയസുള്ള ആർ.വി. ജനാർദനന്റെ അന്നത്തെ പ്രഭാതത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. അയാളുടെ ഭാര്യയായ...

mumbaikaakka.com is an integrated digital media platform from Monsoon Books and Publications. It is exclusively dedicated to literature and social articles. This portal with global reach, bringing the latest news and analysis through articles, podcasts, videos and social channels.

  • ഹോം
  • മുഖപ്രസംഗം
  • കഥ
  • കവിത
  • വായന
  • ആര്‍ട്ടിസ്റ്റ്
  • സിനിമ
  • യാത്ര
  • മുഖാമുഖം
  • മുംബയ്
  • കവർ സ്റ്റോറി
  • About
  • Privacy Policy
  • Terms and Conditions

Corporate Address

Kairaliyude Kaakka 2105-2106;
Cyber One Plot No. 4 & 6;
Sector30-A Vashi,
Navi Mumbai – 400 703.

Regional Office

No. 66/4051, 2nd Floor
Mayur Business Centre
Chittoor Road
Pullepady Junction
Kochi 682 035

Copyright © 2026 | mumbaikaakka.com | WordPress Theme Ultra Seven